ജവഹര്‍ലാല്‍ നെഹ്രു മുസ്ലിം ലീഗിനെ വിശേഷിപ്പിച്ചത് ചത്ത കുതിര എന്നായിരുന്നു. അതിന്റെ കാരണം ലീഗിന് ഇന്‍ഡ്യയില്‍ പ്രസക്തി അവസാനിച്ചതും. മുസ്ലിങ്ങള്‍ക്ക് വേണ്ടി ഒരു രാഷ്ട്രം ഉണ്ടാകുക എന്ന ഒറ്റ ലക്ഷ്യമായിരുന്നു മുസ്ലിം ലീഗിനുണ്ടായിരുന്നത്. ഇന്‍ഡ്യയെ വിഭജനത്തിലേക്ക് നയിച്ചത് ആ ലക്ഷ്യം ആയിരുന്നു. അതിനപ്പുറം ലീഗിന് സ്വതന്ത്ര ഇന്‍ഡ്യയില്‍ യാതൊരു പ്രസക്തിയും ഇല്ല. മുസ്ലിം ലീഗിന്റെ നയങ്ങളില്‍ വിശ്വസിച്ചിരുന്ന മുസ്ലിങ്ങള്‍ വിഭജനത്തിനു ശേഷം പാകിസ്താനിലേക്ക് പോകേണ്ടിയിരുന്നു. ഇന്‍ഡ്യയില്‍ തുടര്‍ന്നും ജീവിക്കാന്‍ തീരുമാനിച്ച മുസ്ലിങ്ങള്‍ മുസ്ലിം ലീഗിനെ പാകിസ്താനിലേക്ക് കയറ്റി അയച്ചിട്ട് മറ്റ് രാഷ്ട്രീയ പ്രസ്ഥാനങ്ങളില്‍ ചേരുകയായിരുന്നു വേണ്ടിയിരുന്നത്. പക്ഷെ അത് ചെയ്യാതെ ആ ചത്ത കുതിരക്ക് കൃത്രിമമായി ജീവന്‍ നിലനിറുത്തി കുറച്ചു മുസ്ലിങ്ങള്‍ പരിപാലിച്ചു. ഇപ്പോള്‍ ആ ചത്ത കുതിര ചീഞ്ഞു നാറുന്നു. കേരള രാഷ്ട്രീയത്തെയും ഇന്‍ഡ്യന്‍ രാഷ്ട്രീയത്തെയും സമൂഹത്തെയും ആ ദുര്‍ഗന്ധം കൊണ്ട് ബുദ്ധിമുട്ടിക്കുന്നു.
മുസ്ലിം ലീഗ് ഒരു രാഷ്ട്രീയ പാര്‍ട്ടിയല്ല. ആണെന്ന് അവര്‍ പോലും അവകാശപ്പെടുന്നില്ല. മുസ്ലിങ്ങളുടെ താല്‍പ്പര്യങ്ങള്‍ക്ക് വേണ്ടി നിലകൊള്ളുന്ന സംഘടന എന്നാണവര്‍ സ്വയം വിശേഷിപ്പിക്കുന്നത്. ഇവര്‍ക്ക് യാതൊരു വിധ രാഷ്ട്രീയ നയപരിപാടികളും ഇല്ല. രാജ്യത്തിന്റെയോ സമൂഹത്തിന്റെയോ പുരോഗതിക്ക് വേണ്ട ഒരു നയവും ഇവരുടെ ലക്ഷ്യങ്ങളിലില്ല. ഈ സംഘടനയുടെ വെബ് സൈറ്റ് വായിച്ചാല്‍ ഇത്ബോധ്യമാകും. മുസ്ലിങ്ങള്‍ക്ക് സ്ഥാനമാനങ്ങള്‍ ലഭിക്കുക എന്നതിനപ്പുറം ഒരു ലക്ഷ്യവും ഈ സംഘടനക്കില്ല.
ഏതെങ്കിലും ഒരു ഇസ്ലാമിക രാജ്യത്ത് പ്രവര്‍ത്തിക്കേണ്ട ഒരു സംഘടനയാണിത്. ഇന്‍ഡ്യ പോലെ ഒരു ബഹുസ്വര മതേതര ജനാധിപത്യ സമൂഹത്തില്‍ ഇത്
ഒരപഭ്രംശമാണ്. മലപ്പുറം ജില്ലയില്‍ വ്യാപകമായും കോഴിക്കോട് കാസര്‍ഗോഡ് ജില്ലകളിലെ ചില പോക്കറ്റുകളിലും മാത്രം സ്വാധീനമുള്ള ഈ മത സംഘടന കേരളത്തിലെ മുസ്ലിങ്ങളെ മുഴുവന്‍ പ്രതിനിധീകരിക്കുന്നില്ല. തെക്കന്‍ കേരളത്തിലെ മുസ്ലിങ്ങള്‍ ഇതിനു നേരെ പുറം തിരിഞ്ഞു നില്‍ക്കുന്നു. കോണ്‍ഗ്രസുമായി സഖ്യത്തിലായതുകൊണ്ടു മാത്രം ഈ മത സംഘടനക്ക് കുറച്ച് സീറ്റുകള്‍ ലഭിക്കുന്നു. അങ്ങനെ ലഭിച്ച 20 സീറ്റിന്റെ ബലത്തിലാണിവര്‍ ഇപ്പോള്‍ കോണ്‍ഗ്രസിനെ വരെ അധിക്ഷേപിക്കുന്നത്. മുസ്ലിങ്ങളുടെ മാത്രം വോട്ടു കൊണ്ടാണ്, ഈ സീറ്റുകള്‍ നേടിയതെന്നാണിവരുടെ ഹുങ്കും. ഒറ്റക്ക് മത്സരിച്ചാല്‍ രണ്ടോ മൂന്നോ സീറ്റില്‍ ഈ സംഘടന ഒതുങ്ങും. എങ്കിലും ഇതിനു ധാര്‍ഷ്ട്യത്തിനു കുറവില്ല. ഉമ്മന്‍ ചാണ്ടി ദാസ്യവേല ചെയ്യുന്നതുകൊണ്ട് കോണ്‍ഗ്രസിനെ പോലും പുലഭ്യം പറയുന്നു ഇതിന്റെ ചില നേതാക്കള്‍. ചത്ത കുതിര എന്ന വിശേഷണം അക്ഷരം പ്രതി ശരിയാണിതിന്റെ കാര്യത്തില്‍.
ഇപ്പോള്‍ ഈ ചത്ത കുതിര കേരള രാഷ്ട്രീയത്തെയും കേരള സമൂഹത്തെയും ബന്ദിയാക്കി വച്ച് വിലപേശുന്നു. അതിന്റെ കാരണം ഈ ചത്ത കുതിരയെ നയിക്കുന്ന ഒരു കോമാളിയാണ്. ഈ കോമാളി നടത്തിയ ഒരു പ്രഖ്യാപനം കേരള ജനത അംഗീകരിക്കണം എന്ന ധാര്‍ഷ്ട്യം ഇപ്പോള്‍ കേരള ഭരണം തന്നെ സ്തംഭിപ്പിച്ചിരിക്കുന്നു. ഇടതുപക്ഷത്തു നിന്ന് കാലു മാറി വന്ന മഞ്ഞളാം കുഴി അലിയെ മന്ത്രിയായി ഈ കോമാളി പ്രഖ്യാപിച്ചതാണു ഈ പ്രശ്നങ്ങള്‍ക്കൊക്കെ കാരണം. അധികാരത്തില്‍ അള്ളിപ്പിടിച്ചിരിക്കാനുള്ള ആസക്തി കാരണം ഉമ്മന്‍ ചാണ്ടിക്ക് ഈ പ്രഖ്യാപനത്തില്‍ അശേഷം ബുദ്ധിമുട്ടുണ്ടായില്ല. കോണ്‍ഗ്രസിലെ ആര്‍ക്കുമുണ്ടായില്ല. ഉമ്മന്‍ ചാണ്ടി പല പ്രാവശ്യം പറഞ്ഞു, മുസ്ലിം ലീഗിന് അഞ്ചുമന്ത്രിമാര്‍ക്ക് അര്‍ഹതയുണ്ട്. യു ഡി എഫിന്റെ അപ്രഖ്യാപിത ലീഡര്‍ പി സി ജോര്‍ജ് പറഞ്ഞു, ലീഗിന് ഏഴു മന്ത്രിമാര്‍ക്ക് വരെ അര്‍ഹതയുണ്ട്. കെ എം മാണി പറഞ്ഞു ലീഗിന്റെ ആവശ്യം തികച്ചും ന്യായം. ഷിബു ബേബി ജോണ്‍ പറഞ്ഞു, ആര്‍ എസ് പിക്ക് രണ്ട് എം എല്‍ എ മാരുണ്ടായിരുന്നെങ്കില്‍ രണ്ട് മന്ത്രി മന്ത്രിമാരെ ചോദിച്ചേനേ. രമേശ് ചെന്നിത്തല പറഞ്ഞു, ലീഗിന്റെ ആവശ്യം ന്യായം. പക്ഷെ അവര്‍ ഇതുവരെ ഔദ്യോഗികമായി അത് ആവശ്യപ്പെട്ടിട്ടില്ല.
ഭരണം ഒരു വര്‍ഷം ആയപ്പോള്‍ എന്തോ വെളിപാടുണ്ടായതുപോലെ കോണ്‍ഗ്രസുകാരൊക്കെ ഒന്നായി കോറസു പാടുന്നു. ലീഗിന് അഞ്ചുമന്ത്രിമാരെ കൊടുക്കാന്‍ ആകില്ല. അത് സാമുദായിക സമ വാക്യങ്ങള്‍ തെറ്റിക്കും. അടുത്തനാളില്‍ നടന്ന കെ പി സി സി യോഗത്തില്‍ കോണ്‍ഗ്രസ് നേതാക്കളെല്ലാം ഒറ്റക്കെട്ടായി ലീഗിന്റെ ആവശ്യം അംഗീകരിക്കാന്‍ ആകില്ല എന്നു പറഞ്ഞു. എം ഐ ഷാനവാസ് എടുത്തു പറ ഞ്ഞു, ലീഗിന്റെ ധര്‍ഷ്ട്യം അംഗീകരിച്ചാല്‍ ഉമ്മന്‍ ചാണ്ടി കോണ്‍ഗ്രസിന്റെ അവസാന മുഖ്യമന്ത്രി ആയിരിക്കും. ഇതേ ഷാനവാസ് പുറത്തിറങ്ങി പറഞ്ഞത്, ലീഗ് യു ഡി എഫിന്റെ നട്ടെല്ലാണെന്ന്.
വാസ്തവത്തില്‍ ഇവരൊക്കെക്കൂടി കേരളത്തിലെ ജനങ്ങളെ വിഡ്ഡികളാക്കുകയാണ്.
ലീഗ് കഴിഞ്ഞ ഒരു വര്‍ഷമായി പല വേദികളിലും പരസ്യമായി ഇത് പറയുന്നു. ഔദ്യോഗികമായി ആവശ്യപ്പെട്ടില്ല എന്നു രമേശ് ചെന്നിത്തല പറയുന്നത് പച്ചക്കള്ളമാണ്. എങ്കില്‍ നുണ പറയുന്നത് ആരാണ്. ഇല്ലാത്ത ഒരാവശ്യമാണോ തികച്ചും ന്യായമെന്ന് ഉമ്മന്‍ ചാണ്ടി നാഴികക്ക് നാല്‍പ്പതു വട്ടം പറഞ്ഞു നടക്കുന്നത്? വിശ്വസിക്കാന്‍ പ്രയാസമുണ്ട്.
കഴിഞ്ഞ വര്‍ഷം യു ഡി എഫ് അധികാരത്തില്‍ വന്നപ്പോള്‍ ലീഗ് തങ്ങള്‍ക്ക് അഞ്ചു മന്ത്രിമാര്‍ വേണമെന്ന് ശഠിച്ചിരുന്നതായി കേട്ടിരുന്നു. അതിന്റെ തുടര്‍ച്ചയെന്നോണം പാണക്കാട്ട് തങ്ങളാണ്, മഞ്ഞളാം കുഴി അലി ലീഗിന്റെ അഞ്ചാമത്തെ മന്ത്രിയാണെന്നും അദ്ദേഹത്തിന്റെ വകുപ്പ് പാര്‍ലമെന്ററി കാര്യമാണെന്നും പരസ്യമായി പ്രഖ്യാപിച്ചത്. അന്ന് ഉമ്മന്‍ ചാണ്ടിയോ രമേശ് ചെന്നിത്തലയോ, ഇപ്പോള്‍ ലീഗിന്റെ മേല്‍ കുതിര കയറുന്ന ഏതെങ്കിലും കോണ്‍ഗ്രസ് നേതാക്കളോ ആ കോമാളിയുടെ പ്രഖ്യാപനം ശരിയായില്ല എന്നു പറഞ്ഞില്ല.
ഈ തങ്ങള്‍ മുസ്ലിം ലീഗ് എന്ന മത സംഘടനയുടെ നേതാവു മാത്രമാണ്. മുസ്ലിങ്ങളെ സംബന്ധിച്ച് അവഗണിക്കാനാകാത്തത് മറ്റൊരു തങ്ങളുടെ വാക്കുകള്‍ ആണ്. അതവരുടെ പ്രവാചകന്‍ മൊഹമ്മദ് തങ്ങള്‍. ഈ മലപ്പുറം തങ്ങളും മൊഹമ്മദിന്റെ കുടുംബക്കാരനാണെന്ന ഒരു അന്ധവിശ്വാസം ചില മുസ്ലിങ്ങള്‍ക്കുണ്ട്. അതു കൊണ്ട് ഈ തങ്ങളെയും അവര്‍ പ്രവാചകന്റെ ശ്രേണിയിലേക്ക് ഉയര്‍ത്തി പ്രതിഷ്ടിക്കുന്നു. അണികളും നേതാക്കളും എല്ലാം ഏക സ്വരത്തില്‍ തങ്ങള്‍ പറഞ്ഞാല്‍ പറഞ്ഞതുപോലെ നടക്കണം എന്നു വാശിപിടിക്കുന്നു. പക്ഷെ തങ്ങളേക്കൊണ്ട്, കുഞ്ഞാലി എന്ന പെണ്‍വാണിഭക്കാരന്‍ ഇത് പറയിക്കുന്നതാണെന്നു മനസിലാക്കാനുള്ള ബുദ്ധി വികാസം ഈ അണികളില്‍ ആര്‍ക്കുമില്ല. മുസ്ലിം ലീഗ് എന്ന മത സംഘടനക്കുള്ളില്‍ അതൊക്കെ നടക്കുന്നുണ്ടാകും.പക്ഷെ കേരള സര്‍ക്കാരില്‍ അത് നടക്കണോ? പ്രബുദ്ധരായ കേരള ജനത അതിനനുവദിക്കണോ എന്നതാണ് പ്രസക്തമായ ചോദ്യം.
പാണക്കാട്ട് തങ്ങളെന്ന മുസ്ലിം മത നേതാവിന്റെ ഫത്വ കേരള ജനത അനുസരിക്കണം എന്ന ലീഗിന്റെ ധര്‍ഷ്ട്യമാണീ പ്രശ്നത്തിന്റെ കാതല്‍. തങ്ങള്‍ പ്രഖ്യാപിച്ച് പോയി. അത് മുസ്ലിം ലീഗിനവഗണിക്കാന്‍ ആകില്ല. അതുകൊണ്ട്, കേരള ജനതയും അംഗീകരിക്കണം എന്നതാണിതിന്റെ വിവക്ഷ. അത് വഴി ഇതൊരു രാഷ്ട്രീയ വിഷയം എന്നതിനപ്പുറം മത പരമായ പരിവേഷം കൂടി മുസ്ലിം ലീഗ് നല്‍കി. അതിന്റെ ചുവടു പിടിച്ച് എന്‍ എസ് എസ്, എസ് എന്‍ ഡി പി എന്നീ ഹൈന്ദവ സംഘടനകളും ഈ വിഷയത്തില്‍ ഇടപെട്ടു കഴിഞ്ഞു. രാഷ്ട്രീയം മാത്രമാകേണ്ടിയിരുന്ന ഒരു വിഷയം അങ്ങനെ സാമുദായികം കൂടി ആയി തീര്‍ന്നു.
ഇത് സാമുദായികമായ വിഷയമാക്കിയത് മുസ്ലിം ലീഗ് എന്ന മത സംഘടനയാണ്.
ലീഗിന്റെ ധാര്‍ഷ്ട്യവും അഹന്തയുമാണി വിഷയം സാമുദായികമാക്കി വളര്‍ത്തിയത്. കോണ്‍ഗ്രസോ യു ഡി എഫോ അറിയാതെ അഞ്ചാം മന്ത്രിയെയേയും അദ്ദേഹത്തിന്റെ വകുപ്പും പ്രഖ്യാപിച്ചത് തങ്ങളായിരുന്നു. ഒരുമതസംഘടനയുടെ നേതാവിനങ്ങനെ ഒരു പ്രഖ്യാപനം നടത്താന്‍ ആരും അധികാരം നല്‍കിയിട്ടില്ല. ആരാണ് മന്ത്രിമാരുടെ വകുപ്പ് നിശ്ചയിക്കേണ്ടതെന്ന് ഇന്‍ഡ്യന്‍ ഭരണഘടനയില്‍ എഴുതി വച്ചിട്ടുണ്ട്. അതിനെ ബഹുമാനിക്കാന്‍ തയ്യാറല്ലാത്ത മുസ്ലിം ലീഗെന്ന മതസംഘടനക്ക് ഇന്‍ഡ്യ പോലുള്ള ജനാധിപത്യ രാജ്യത്ത് പ്രവര്‍ത്തന സ്വതന്ത്ര്യം പോലും അനുവദിക്കാന്‍ നിയമപരമായി പാടില്ലാത്തതാണ്.
ഇതുപോലെ ഭരണഘടന വിരുദ്ധമായ ഒരു കാര്യം ചെയ്തിട്ട് തങ്ങള്‍ പറഞ്ഞത് മാറ്റാനാകില്ല എന്ന നിലപാടും എടുത്തു. തങ്ങള്‍ പ്രവാചകന്‍ പറഞ്ഞാല്‍ മാറ്റാനാകില്ല എന്നത് മുസ്ലിം ലീഗെന്ന മത സംഘടനയുടെ അഭ്യന്തര കാര്യം മാത്രമാണ്. പക്ഷെ ആ മത വിഷയം കേരള സമൂഹത്തില്‍ അടിച്ചേല്‍പ്പിക്കാന്‍ ശ്രമിച്ചതാണിത് സാമുദായികമായി മാറാന്‍ കാരണം. എന്നിട്ടിപ്പോള്‍ മറ്റുള്ളവര്‍ സാമുദായികമായി കാണുന്നു എന്നു പറഞ്ഞാല്‍ അംഗീകരിക്കാന്‍ ആകില്ല. മുസ്ലിം ലീഗിനെന്തും സാമുദായികമാക്കാം. പക്ഷെ മറ്റുള്ളവര്‍ക്കതിനോട് പ്രതികരിക്കാന്‍ പാടില്ല എന്ന ധാര്‍ഷ്ട്യവും അംഗീകരിക്കാന്‍ ആകില്ല. പെണ്‍വാണിഭത്തില്‍ പിടിക്കപ്പെട്ടപ്പോള്‍ പ്രവാചകന്‍ പീഡിപ്പിക്കപ്പെട്ടതുപോലെ താനും പീഡിപ്പിക്കപ്പെടുന്നു എന്നായിരുന്നു കുഞ്ഞാലിക്കുട്ടി വിലപിച്ചത്. മുസ്ലിം മത വികരം ഉപയോഗപ്പെടുത്തി തന്നെയാണു മുസ്ലിം ലീഗ് മലപ്പുറത്ത് ആധിപത്യം നേടിയത്. അല്ലാതെ എന്തെങ്കിലും രാഷ്ട്രീയ നയങ്ങളുടെ പേരിലല്ല.
സാമുദായികമായി ഒരു പ്രശ്നം അവതരിപ്പിച്ചാല്‍ പ്രതികരണവും സാമുദായികമായെന്നിരിക്കും. അത് ഇഷ്ടമില്ലെങ്കല്‍ ഇതുപോലെയുള്ള തമാശകള്‍ പൊതു ജന മദ്ധ്യത്തില്‍ അവതരിപ്പിക്കാതിരിക്കുക.
ഈ വിഷയം ഇത്രത്തോളം വഷളാക്കിയത് ഉമ്മന്‍ ചാണ്ടി എന്ന ഒരാള്‍ മാത്രമാണ്. ഇത്രക്ക് കഴിവു കെട്ട ഒരു മുഖ്യമന്ത്രി കേരളത്തില്‍ ഇന്നു വരെ ഉണ്ടായിട്ടില്ല. ലീഗിന്റെ ആവശ്യം ന്യായമെന്ന് മുഖ്യമന്ത്രി. അന്യായമെന്ന് മറ്റ് കോണ്‍ഗ്രസുകാര്‍ എല്ലാം. അതിന്റെ അര്‍ത്ഥം ഇതു വരെ ഈ വിഷയത്തില്‍ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ അഭിപ്രായം കോണ്‍ഗ്രസ് മുഖ്യമന്ത്രി തേടിയില്ല എന്നാണ്. ഇത് ഇങ്ങനെ വളരാന്‍ അനുവദിച്ച് സമുദായങ്ങള്‍ തമ്മിലുള്ള സംഘര്‍ഷത്തിലേക്കെത്തിച്ചതിന്റെ പൂര്‍ണ്ണ ഉത്തരവാദിത്തം ഉമ്മന്‍ ചാണ്ടിക്ക് മാത്രമാണ്. എന്‍ എസ് എസും എസ് എന്‍ ഡി പിയും ലീഗിന്റെ അവകാശവാദത്തിനെതിരെ പരസ്യമായി പ്രതികരിച്ചു കഴിഞ്ഞു. ബി ജെ പി ഇത് ഒരു രാഷ്ട്രീയ വിഷയമായി പ്രചാരണം ആരംഭിച്ചും കഴിഞ്ഞു.
പിറവത്ത് തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചപ്പോള്‍ തന്നെ അനൂപ് ജേക്കബ് മന്ത്രിയാകും എന്ന് യു ഡി എഫിലെ എല്ലാ നേതാക്കളും പറഞ്ഞു പരത്തി. ഉമ്മന്‍ ചാണ്ടി പ്രസംഗിച്ച എല്ലാ വേദികളിലും ഇത് പറഞ്ഞിട്ടുണ്ട്.ഫലപ്രഖ്യാപനം കഴിഞ്ഞ് മൂന്നാഴ്ചകളായി. ഇത് വരെ അനൂപ് മന്ത്രിയായിട്ടില്ല. ലീഗൊഴികെ ഒരു കക്ഷിയും അതിനെ എതിര്‍ക്കുന്നതായി സൂചന പോലുമില്ല. എന്തുകൊണ്ട് അത് നടക്കുന്നില്ല എന്നതിനൊരു വിശദീകരണം ഇന്നു വരെ ഉമ്മന്‍ ചാണ്ടിയോ കോണ്‍ഗ്രസുകാരോ പറയുന്നുമില്ല. മന്ത്രിയാകാന്‍ വേണ്ടി പാണക്കാട്ടേക്ക് തീര്‍ത്ഥയാത്ര വരെ അനൂപ് നടത്തി. അതിന്റെ അര്‍ത്ഥം ലീഗാണതിനെ എതിര്‍ക്കുന്നതെന്നാണ്. ഇപ്പോള്‍ എന്‍ എസ് എസും എസ് എന്‍ ഡിപിയും കേരളത്തിലെ മറ്റ് ജനങ്ങളും അത് മനസിലാക്കി കഴിഞ്ഞു. മറ്റൊരു മന്ത്രിയുടെ സത്യപ്രതിജ്ഞ വരെ മുടക്കാന്‍ തക്ക വിധത്തില്‍ ഈ മുസ്ലിം ലീഗെന്ന വര്‍ഗ്ഗീയ സംഘടന കേരളീയ സമൂഹത്തെ ബന്ദിയാക്കുന്നു എന്നത് പ്രബുദ്ധരായ കേരള ജനതയെ അത്ഭുതപ്പെടുത്തി തുടങ്ങി. ചത്തു പോയി എന്നു നെഹ്രു വിശേഷിപ്പിച്ച ഒരു മതസംഘടന നെഹ്രുവിന്റെ ശിഷ്യന്റെ കഴുത്തിനു പിടിക്കുന്നു. അതിലൂടെ സര്‍വ്വ കോണ്‍ഗ്രസുകാരുടെയും കഴുത്തിനു പിടിക്കുന്നു.
മതേതരത്തമോ ജനാധിപത്യമോ തൊട്ടു തീണ്ടിയിട്ടില്ലാത്ത ഈ മുസ്ലിം വര്‍ഗ്ഗിയ സംഘടന, മതേതരത്തവും ജനാധിപത്യവും ഉണ്ടെന്ന് നടിക്കുന്ന കോണ്‍ഗ്രസ് പാര്‍ട്ടിയെ ബന്ദിയാക്കിയിരിക്കുന്നു. ഇത് ഹിന്ദു വര്‍ഗ്ഗിയ പാര്‍ട്ടിക്ക് വളരാനുള്ള വളക്കൂറുള്ള സംഭവവികാസമാണ്. ഹൈന്ദവ വര്‍ഗ്ഗീയത കേരളത്തില്‍ വളര്‍ന്നാല്‍ അതിന്റെ പൂര്‍ണ്ണ ഉത്തരവാദിത്തം കോണ്‍ഗ്രസിനും ഉമ്മന്‍ ചാണ്ടിക്കും ആയിരിക്കും.
മഞ്ഞളാം കുഴി എന്ന കാലു മാറ്റക്കാരനെ മന്ത്രിയാക്കാനാണീ വൃത്തികെട്ട രാഷ്ട്രീയ നാടകം ആടുന്നത്. ഇപ്പോള്‍ തന്നെ മലപ്പുറം ജില്ലയില്‍ നിന്നും 4 മന്ത്രിമാര്‍ ഉണ്ട്. കാസര്‍ഗോഡ്, പാലക്കാട്, ആലപ്പുഴ ജില്ലകളില്‍ നിന്നും മന്ത്രിമാര്‍ ആരുമില്ല. അലി കൂടി മന്ത്രിയായാല്‍ മലപ്പുറം ജില്ലക്ക് 5 മന്ത്രിമാര്‍ ആകും. ഇത്രയധികം മന്ത്രിമാര്‍ ഉണ്ടാകാന്‍ ഈ ജില്ലക്ക് എന്ത് മഹത്വമാണുള്ളത്? മത സംഘടനയായ മുസ്ലിം ലീഗിന്റെ കേന്ദ്രം എന്നതിനപ്പുറം മലപ്പുറം ജില്ലക്ക് കേരളത്തിന്റെ രാഷ്ട്രീയ സാമുദായികഭൂപടത്തില്‍ പ്രത്യേകിച്ച് സ്ഥാനമൊന്നുമില്ല.
ജനപ്രാതിനിത്യം എന്നു പറഞ്ഞാല്‍ അത് മത സാമുദായിക പ്രാതിനിത്യം മാത്രമല്ല. പ്രദേശിക പ്രാതിനിത്യവും കൂടി ഉണ്ട്. എങ്കിലേ ജനാധിപത്യത്തിന്റെ അര്‍ത്ഥം പൂര്‍ണ്ണമാകൂ.
