ഗ്രീസും നേപ്പാളും പിന്നെ കേരളവും.
ഈ മൂന്നു പ്രദേശങ്ങളും തമ്മില്‍ പ്രത്യക്ഷത്തില്‍ ബന്ധമൊന്നുമില്ല. പക്ഷെ പരോഷമായി ഉണ്ട്. ഇത് മൂന്നും മൂന്നു തരത്തിലുള്ള ഭീക്ഷണികളെ അടുത്ത് കാലത്ത് നേരിട്ടു. ഗ്രീസിന്റേത് സാമ്പത്തിക പ്രതിസന്ധി ആയിരുന്നു. നേപ്പാളിന്റേത് നിലനില്‍പ്പിന്റേതും, കേരളത്തിന്റേത് ഫാസിസത്തിനെതിരെയുള്ള സമരത്തിന്റെയും.
ഗ്രീസ് കഴുത്തറപ്പന്‍ പലിശ വാങ്ങുന്ന പാശ്ചാത്യ രാജ്യങ്ങളുടെ നീരാളിപ്പിടുത്തത്തില്‍ ഞെരിഞ്ഞമര്‍ന്ന രാജ്യം. വേള്‍ഡ് ബാങ്കും ഐ എം എഫും കടം കൊടുത്തു, പലിശക്ക് വീണ്ടും കടം കൊടുത്ത് അവസാനം പലിശ പോലും തിരിച്ചടയ്ക്കാന്‍ സാധിക്കാതെ പാപ്പരാക്കിയ രാജ്യം. അവിടത്തെ ജനത ധീരമായ ഒരു നിലപാടെടുത്തു. മുതലാളിയെ പടിക്കു പുറത്താക്കി കമ്യൂണിസ്റ്റുകാരനെ ഭരണം ഏല്‍പ്പിച്ചു. ഗ്രീസ് കടക്കെണിയില്‍ നിന്നുഎങ്ങനെ കര കയറുമെന്ന് ഇപ്പോഴും തീര്‍ച്ചയില്ല. പക്ഷെ കണ്ണില്‍ ചോരയില്ലാത്ത മുതലാളിയുടെ തീട്ടൂരം അപ്പാടെ വേണ്ട എന്നവര്‍ വിധി എഴുതി
നേപ്പാള്‍ ലോകത്തെ ഏക ഹിന്ദു രാജ്യമായിരുന്നു. അവിടെ ചൈനയെന്ന കമ്യൂണിസ്റ്റു രാഷ്ട്രത്തിന്റെ ഒളിഞ്ഞും തെളിഞ്ഞുമുള്ള സ്വാധീനമുണ്ട്. എങ്കിലും അവര്‍ എപ്പോഴും ഇന്‍ഡ്യയോട് അനുഭാവം പ്രകടിപ്പിച്ചിരുന്നു. ഭൂകമ്പത്തില്‍ തകര്‍ന്നു പോയ അവരെ സഹായിക്കാന്‍ ഇന്‍ഡ്യ വലിയ തുക സംഭാവന നല്‍കി. അതിന്റെ ഉപകാരസ്മരണ പ്രതിക്ഷിച്ചായിരുന്നു മോദി ഇരുന്നത്. ആ ഹുങ്കിന്റെ വെളിച്ചത്തില്‍ അവരുണ്ടാക്കിയ ഭരണ ഘടനയില്‍ കുറെ മാറ്റം വരുത്തണമെന്ന കര്‍ശനമായ നിര്‍ദ്ദേശം ഡേല്‍ഹിയില്‍ നിന്നു പോയി. പക്ഷെ നേപ്പാള്‍ അത് തള്ളിക്കളഞ്ഞു. ഞങ്ങളുടെ രാജ്യത്തെ ഭരണഘടന എങ്ങനെ വേണമെന്നു ഞങ്ങള്‍ തീരുമാനിച്ചോളാമെന്ന് അവര്‍ തുറന്നു പറഞ്ഞു. പ്രകോപിതനായ മോദി തിരിച്ചടിച്ചത് അവരെ ശ്വാസം മുട്ടിച്ച് വരുതിയിലാക്കാനായിരുന്നു. നേപ്പാളിലേക്കുള്ള അവശ്യ വസ്തുക്കളുടെ കടത്ത് അതിര്‍ത്തിയില്‍ മോദി തടഞ്ഞു. നേപ്പാള്‍ വരുതിയിലാകുമെന്ന് മോദി കരുതി. പക്ഷെ നേപ്പാള്‍ തിരിച്ചടിച്ചത് ഒരു കമ്യൂണിസ്റ്റുകാരനെ പ്രധാന മന്ത്രി ആക്കിക്കൊണ്ടായിരുന്നു.
പ്രതിസന്ധി ഘട്ടത്തെ നേരിട്ടപ്പോള്‍ ഈ രണ്ടു രാജ്യങ്ങളും കമ്യൂണിസ്റ്റുകാരുടെ നേരെ തിരിഞ്ഞു.
കേരളം ഇപ്പോള്‍ അതിന്റെ ചരിത്രത്തിലെ ഒരു വഴിത്തിരിവിലൂടെ കടന്നു പോകുന്നു. തീവ്ര ഹിന്ദുത്വക്ക് കടന്നു വരന്‍ ഇതു വരെ ഇവിടെ സാധിച്ചിരുന്നില്ല. അതിനു വേണ്ടി അവര്‍ പഠിച്ച പണി മുഴുവന്‍ നോക്കി. എന്നിട്ടും രക്ഷയുണ്ടായില്ല. അപ്പോഴാണ്, വെള്ളാപ്പള്ളി നടേശനെന്ന ഈഴവ പ്രമാണിയെ ചൂണ്ടയിട്ടും ഭീക്ഷണിപ്പെടുത്തിയും വരുതിയിലാക്കിയത്. വെള്ളാപ്പള്ളി കുറച്ചു നാളായിട്ട് മത ന്യൂന പക്ഷങ്ങള്‍ എല്ലാം തട്ടിയെടുക്കുന്നേ എന്ന മുറവിളി കൂട്ടി നടക്കുകയായിരുന്നു. സംഘ പരിവാറിനു വേണ്ടതും അതായിരുന്നു. വെള്ളാപ്പള്ളി പറഞ്ഞതിനൊക്കെ പൊടിപ്പും തൊങ്ങലും വച്ച് അവര്‍ പ്രചരണം കൊടുത്തു. ശശികലയേപ്പോലുള്ള ഹിന്ദു തീവ്രവാദികളോടൊപ്പം മതേതര മുഖം മൂടി ധരിക്കുന്ന പലരും ചേരുന്നതും കേരളം കണ്ടു. വെള്ളാപ്പള്ളിയെ ഡെല്‍ഹിയിലേക്ക് വിളിച്ച് സത്കരിച്ചു. ഭീക്ഷണിപ്പെടുത്തി. വരുതിയിലുമാക്കി. വെള്ളാപ്പള്ളി ഇപ്പോള്‍ നായാടി മുതല്‍ നമ്പൂരിയെ വരെ തടുത്തു കൂട്ടി ഒരു ഹിന്ദു പാര്‍ട്ടി ഉണ്ടാക്കാനുള്ള തീവ്ര യത്നത്തിലാണ്. ഉമ്മന്‍ ചാണ്ടി വെള്ളാപ്പള്ളിക്ക് അതിനു വേണ്ട സകല ഒത്താശയും ചെയ്തു. കേരളത്തിലെ ഏറ്റവും വലിയ ബഹുജന പ്രസ്ഥാനമായ സി പി എമ്മിനെ ഇല്ലാതാക്കാന്‍ വെള്ളാപ്പാള്ളിയേയും ബി ജെപിയേയും കൂട്ടു പിടിച്ചു. കേരളത്തില്‍ ഇപ്പോള്‍ മത്സരം യു ഡി എഫും ബി ജെ പിയും തമ്മിലാണെന്നാണദ്ദേഹം പറഞ്ഞു നടക്കുന്നത്. അരുവിക്കര ഉപതെരഞ്ഞെടുപ്പിലായിരുന്നു ആദ്യം ഈ പ്രചരണം തുടങ്ങിയതും. സി പി എമ്മിന്റെ ഈഴവ വോട്ടുകളും നിഷ്പക്ഷ വോട്ടുകളും ഒക്കെ ബി ജെ പിയും വെള്ളാപ്പള്ളിയുടെ പാര്‍ട്ടിയും കൊണ്ടു പോയാല്‍ ആ വിടവില്‍ നിഷ്പ്രയാസം ജയിച്ചു കയറാമെന്ന സൃഗാല ബുദ്ധി ആണിതിന്റെ പിന്നില്‍.
സംഘ പരിവാറിനെ കേരളത്തില്‍ ഇതു വരെ തടഞ്ഞു നിറുത്തിയത് സി പി എം ആയിരുന്നു. യുഡി എഫിനെ ആക്രമിക്കുന്നതിനേക്കാളും സംഘ പരിവാരികള്‍ സി പി എമ്മിനെ ആക്രമിക്കാനാണ്, അവരുടെ സമയം മുഴുവന്‍ ഉപയോഗിക്കുന്നത്. സോഷ്യല്‍ മീഡിയയിലെ എല്ലാ സംഘ പരിവാര്‍ പിന്തുണക്കാരും ഇതാണു ചെയ്തു കൊണ്ടിരിക്കുന്നതും. കോണ്‍ഗ്രസിനെ എളുപ്പം പരാജയപ്പെടുത്താമെന്നവര്‍ക്കറിയാം. കോണ്‍ഗ്രസിന്റെ ഉരുക്കുകോട്ടകളൊക്കെ ഇപ്പോള്‍ ബി ജെപിയുടെ കാല്‍ക്കീഴിലായി കഴിഞ്ഞു. അവര്‍ക്ക് ബാലികേറാമലകള്‍ കേരളവും ബംഗാളും ത്രിപുരയുമണ്. അതിന്റെ ഗൌരവം അവര്‍ക്ക് നന്നായി അറിയാം.
ഒരു മാസത്തിനുള്ളില്‍ പഞ്ചായത് തെരഞ്ഞെടുപ്പും ആറുമാസത്തിനുള്ളില്‍ നിയമ സഭാ തെരഞ്ഞെടുപ്പും വരും. കേരള ജനത എന്തു തീരുമാനിക്കും. അവര്‍ നേപ്പാളും ഗ്രീസും തെളിച്ച പാതയിലൂടെ പോകുമോ അതോ മറ്റ് വഴികള്‍ തേടുമോ? കാത്തിരുന്നു കാണാം. ഒരു കാര്യം തീര്‍ച്ചയാണ്. രണ്ടു മുന്നണികളെ മാറി മാറി ജയിപ്പിക്കുന്ന അവസ്ഥയില്‍ നിന്നും വ്യതിചലിച്ച് ശക്തമായ ത്രികോണ മത്സരം പല മണ്ഡലങ്ങളിലും ഉണ്ടാകും.
മലയാളി അഭിപ്രായ സ്വാതത്ര്യത്തിനും, മത സ്വാതന്ത്ര്യത്തിനും, ഭക്ഷണ സ്വാതന്ത്ര്യത്തിനും ഒക്കെ വില കല്‍പ്പിക്കുന്നുണ്ടെങ്കില്‍ ഉമ്മന്‍ ചാണ്ടിയുടെ കെണിയില്‍ വീഴരുത്. ഇടതുപക്ഷത്തെ ജയിപ്പിക്കണം. ഇന്ന് ഉമ്മന്‍ ചാണ്ടിയെ വിജയിപ്പിച്ചാല്‍ നാളെ സംഘ പരിവാറിനെ ജയിപ്പിക്കേണ്ട ഗതി കേടു വരും. ഭാവി നിങ്ങളുടെ കയ്യിലാണ്. അക്ളാക്കിന്റെയും പന്‍സാരുയുടെയും നബോല്‍ക്കറുടെയും സുധീന്ദ്ര കുല്‍ക്കര്‍ണിയുടെയും ഗതി മലയാളത്തിലെ പ്രഗത്ഭര്‍ക്ക് വരണോ? ഉത്തരം പറയേണ്ടത് പ്രബുദ്ധരായ മലയാളികളാണ്.