Friday, 26 February 2010

മോഹനലാലന്റെ ധാര്‍ഷ്ട്യങ്ങള്‍.



സിനിമ ഏതെന്നോര്‍മ്മയില്ല. സ്വന്തം ഡ്രൈവറായിരുന്ന ആന്റണി പെരുമ്പാവൂര്‍ എന്ന ബിനാമിയുടെ പേരില്‍ മോഹന്‍ ലാല്‍ നിര്‍മ്മിച്ച ഒരു സിനിമയില്‍ അദ്ദേഹം സ്വയം പരിചയപ്പെടുത്തുന്നത് Universal Star എന്ന ലേബലിലാണ്. ഒരു ലോറിയുടെ മുകളില്‍ നിന്ന് ചാടി ഇറങ്ങുമ്പോള്‍ പശ്ചാത്തലത്തില്‍ എഴുതി കാണിക്കുന്നത് Universal Star Mohan Lal എന്നായിരുന്നു.

Universal Star എന്ന് സ്വയം അവകാശപ്പെടുന്ന അദ്ദേഹം അടുത്തിടെ വിചിത്രമായ ഒരഭിപ്രായം പറഞ്ഞു. സിനിമക്ക് എത്ര പണം മുടക്കണമെന്ന് തീരുമാനിക്കാനുള്ള അവകാശം നിര്‍മ്മാതാവിനാണ്. അഭിനയത്തിന്‌ എന്തു പ്രതിഫലം വാങ്ങണമെന്ന് തീരുമാനിക്കാനുള്ള അവകാശം എനിക്കാണ്. പക്ഷെ തിയേറ്ററില്‍ ഏത് സിനിമ പ്രദര്‍ശിപ്പിക്കണമെന്ന് തീരുമാനിക്കാന്‍ ഉടമക്ക് അവകാശമില്ല.


ഇവിടം സ്വര്‍ഗ്ഗമാണ്‌ എന്ന സിനിമയുടെ റിലീസിംഗിനോടനുബന്ധിച്ച് നടന്ന പത്രസമ്മേളനത്തില്‍ മോഹന ലാലന്‍ പറഞ്ഞത് കേരള കൌമുദി റിപ്പോര്‍ട്ട് ചെയ്തത് ഇപ്രകാരം.

ഒരു സിനിമയ്ക്ക് എത്ര രൂപ മുടക്കണമെന്ന് തീരുമാനിക്കാനുള്ള അവകാശം ആ സിനിമയുടെ നിര്‍മ്മാതാവിനാണെന്ന് മോഹന്‍ലാല്‍ അഭിപ്രായപ്പെട്ടു. തന്റെ പ്രതിഫലം എത്രയാണെന്ന് തീരുമാനിക്കാനുള്ള അവകാശം തനിക്കുള്ളതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


അവതാര്‍, വേട്ടക്കാരന്‍ പോലുള്ള അന്യഭാഷാ ചിത്രങ്ങള്‍ ഇവിടെ ഒരു സെന്ററില്‍തന്നെ മൂന്നും നാലും തിയേറ്ററുകളിലാണ് റിലീസ് ചെയ്യുന്നത്. ഇതു സംബന്ധിച്ചൊരു തീരുമാനമുണ്ടാക്കേണ്ടതുണ്ട്.

മോഹന ലാലന്‍ പറഞ്ഞതിന്റെ അര്‍ത്ഥം ഇതാണ്. "അവതാര്‍ വേട്ടക്കാരന്‍ മുതലായ അന്യഭാഷാ ചിത്രങ്ങള്‍ കേരളത്തിലെ ഒരേ സെന്ററിലെ രണ്ടും മൂന്നും തിയേറ്ററുകളില്‍ പ്രദര്‍ശിപ്പിക്കുന്നത് ശരിയല്ല. ഒരു തിയേറ്ററിലെങ്കിലും എന്റെ ചവറു സിനിമകള്‍ പ്രദര്‍ശിപ്പിക്കണം. എന്നു വച്ചാല്‍ തിയേറ്ററുടമ കാണാന്‍ ആളില്ലാത്ത വാമന പുരം ബസ് റൂട്ടു പോലുള്ള വൈകൃതങ്ങള്‍ പ്രദര്‍ശിപ്പിച്ച് നഷ്ടം സഹിച്ചുകൊള്ളണം. ഏത് വൈകൃതമായാലും ഞാനൊന്നും നഷ്ടം സഹിക്കാന്‍ പോയിട്ട് പ്രതിഫലം പോലും കുറക്കില്ല. ഇതു പോലുള്ള സിനിമകളില്‍ അഭിനയിച്ച് നിര്‍മ്മാതാവിനേയും തിയേറ്റര്‍ ഉടമകളേയും കുത്തു പാള എടുപ്പിക്കുക എന്നത് എന്റെ മനുഷ്യാവകാശമാണ്".

എന്റെ അഭിപ്രായത്തില്‍ മനുഷ്യരുടെ സംവേദന ക്ഷമതയെ കളിയാക്കുന്ന മോഹനലാലന്റെ സിനിമകളൊക്കെ അവഗണിച്ചിട്ട്, കലാ മേന്മയുള്ള അന്യഭാഷ ചിത്രങ്ങള്‍ കൂടുതലായി കേരളത്തില്‍ പ്രദര്‍ശിപ്പിക്കണം. മോഹന ലാലന്‍മാര്‍ക്ക് മലയാള സിനിമയോടില്ലാത്ത പ്രതിബദ്ധത തിയേറ്റര്‍ ഉടമകള്‍ക്ക് വേണ്ട. മോഹന ലാലന്‍മാരുടെ കണ്ണു തുറക്കണമെങ്കില്‍ അതിനൊക്കെയേ പറ്റൂ.

തിലകന്‍ എന്ന അതുല്യ നടനെ ജോഷിയുടെ ഒരു സിനിമയില്‍ നിന്നും അകാരണമായി പുറത്താക്കിയത് ഇപ്പോള്‍ മലയാള സിനിമയിലെ വലിയ വിവാദമായിരിക്കുന്നു. മമ്മൂട്ടിയാണതിനു പിന്നിലെന്നാണ്‌ തിലകന്‍ ആരോപിക്കുന്നത്. അത് ശരി വയ്ക്കുന്ന രീതിയില്‍ മമ്മൂട്ടിയും ജോഷിയും നിശബ്ദരായിരിക്കുന്നു. മമ്മൂട്ടിയുടെ ക്വട്ടേഷന്‍ സംഘം എന്ന നിലയില്‍ മോഹന ലാലന്‍ മുതല്‍ ഇന്നസന്റ് വരെ പിച്ചും പേയും പറയുന്നു.  റ്റ്വെന്റി 20 എന്ന സിനിമാഭാസത്തില്‍ ഇന്നസന്റ് അവതിരിപ്പിച്ച കഥാപാത്രം തന്നെയാണദ്ദേഹം യധാര്‍ത്ഥ ജീവിതത്തിലും എന്നു തെളിയിക്കുന്നു.  രാമനാമം ഉപയോഗിച്ചുള്ള  തറ വളിപ്പുകള്‍ പറയുന്നത് അതു കൊണ്ടാണ്. ഒരു പ്രേഷകനായ സുകുമാര്‍ അഴീക്കോടിനതില്‍ അഭിപ്രായം പറയാന്‍ പാടില്ല എന്നാണ്‌ മലയാള സിനിമാലോകത്തെ സ്വയം അവരോധിത മാടമ്പികള്‍ പുലമ്പുന്നത്.

മോഹന ലാലന്‍ സുകുമാര്‍ അഴീക്കോടിനെ അഭിസംബോധന ചെയ്തത് അയാള്‍ എന്നായിരുന്നു. അവിടെയും നിറുത്തിയില്ല. അഴീക്കോടിനു മതി ഭ്രമം ആണെന്നും കൂടി പറഞ്ഞു വച്ചു. അഹങ്കാരം തലക്കു പിടിക്കുമ്പോള്‍ ഇതു പോലുള്ള ജല്‍പ്പനം സ്വാഭാവികം.

തിലകനെ ഒരു സിനിമയില്‍ നിന്നും മാറ്റിയതിനെ ന്യായീകരിക്കാന്‍ മോഹനലാലനും ചവേറുകളും കാണിക്കുന്ന അത്യുത്സാഹം ആരിലും അമ്പരപ്പുണ്ടാക്കുന്നതരത്തിലാണ്‌. അമ്മ എന്ന സംഘടന നടീനടന്‍മാരുടെ അവകാശം സംരക്ഷിക്കാനാണെന്നാണു പറയപ്പെടുന്നത്. പക്ഷെ ഒരു നടനോട് അനീതി കാണിച്ചപ്പോള്‍ നടന്റെ ഭാഗത്തു നില്‌ക്കാതെ സംവിധായകന്റെയും നിര്‍മ്മാതാവിന്റെയും ഭാഗത്ത് ആ സംഘടന നില്‍ക്കുന്നത് ഒരിക്കലും ന്യയീകരിക്കാനാകില്ല.

വിനയന്‍ കുറച്ചു കാലമായി സൂപ്പര്‍ മുദ്ര ചാര്‍ത്തിയ നേര്‍ച്ചക്കോഴികളുടെ കണ്ണിലെ കരടാണ്. ആ വിനയന്റെ സിനിമയിലഭിനയിച്ചു എന്നതാണിപ്പോള്‍ തിലകനെതിരെ ഉപരോധമേര്‍പ്പെടുത്താന്‍ അമ്മയെ പ്രേരിപ്പിച്ചതെന്നാണ്‌ പിന്നാമ്പുറ സംസാരം. സിനിമയിലഭിനയിക്കാന്‍ കരാറുണ്ടാക്കി അഡ്വാന്‍സ് വാങ്ങിയ ശേഷം അഭിനയിക്കാതിരുന്നു ദിലീപ് എന്ന മാടമ്പി. അന്ന് അതിനെതിരെ വിനയന്‍ ശബ്ദമുയര്‍ത്തിയതാണു മാടമ്പികളെ ചൊടിപ്പിച്ചത്. തിലകന്‍ അതു പോലെയൊരു നാറിത്തരം കാണിച്ചതായി ആരും പറഞ്ഞു കേട്ടിട്ടില്ല.
ഒരു നടനെതിരെ വിലക്കേര്‍പ്പെടുത്തന്‍ താര സംഘടനക്ക് അധികാരമുണ്ടോ? ഒരു നടന്‍ ഏതൊക്കെ സിനിമയിലഭിനയിക്കണമെന്നു തീരുമാനിക്കാന്‍ ഈ മാടമ്പികള്‍ക്ക് ആരാണധികാരം നല്‍കിയത്?

മോഹന ലാലനെ ഇഷ്ടപ്പെടാത്ത പ്രേഷകര്‍ സംഘടിച്ച് അങ്ങേരുടെ സിനിമ പ്രദര്‍ശിപ്പിക്കുന്നത് തടഞ്ഞാലോ? വിലക്കേര്‍പ്പെടുത്താന്‍ പ്രേഷകനും സാധിക്കുമല്ലോ? പക്ഷെ അതൊക്കെ മോഹനലാലനേപ്പോലുള്ള അപക്വമതികളേ ചെയ്യൂ. മലയാള സിനിമാപ്രേഷകരൊക്കെ ഇവരേക്കാള്‍ സംസ്കാരമുള്ളവരായതു കൊണ്ട്, ഇവരുടെ തറ രീതി സ്വീകരിക്കാന്‍ പാടില്ല.

കഴിവുള്ള യധാര്‍ത്ഥ സൂപ്പര്‍ താരങ്ങളൊന്നും ഇവരേപ്പോലെ സൂകര പ്രസവം പോലെ സിനിമാഭാസങ്ങളില്‍ അഭിനയിച്ച് പ്രേഷകരെ വിഡ്ഡികളാക്കില്ല. അവര്‍ വര്‍ഷത്തില്‍ ഒന്ന്, ആല്ലെങ്കില്‍ രണ്ടു മൂന്നു വര്‍ഷം കൂടുമ്പോള്‍ ഒന്ന്, എന്ന കണക്കിലേ സിനിമകളില്‍ അഭിനയിക്കാറുള്ളു. അവ വിജയിക്കാറുമുണ്ട്. അഥവാ സിനിമ പരാജയപ്പെട്ടാല്‍ അതിന്റെ ഉത്തരവാദിത്തം മറ്റുള്ളവരുടെ തലയില്‍ കെട്ടി വക്കുകയുമില്ല. രജനീകാന്തിനേപ്പോലുള്ളവര്‍ മറ്റുള്ളവര്‍ക്കുണ്ടാകുന്ന നഷ്ടം കൂടി നികത്താറുമുണ്ട്. ബിനാമി പേരുകളില്‍ നികുതി വെട്ടിപ്പും നടത്താറില്ല.

മലയാള സിനിമാ പ്രേഷകരെ കൊഞ്ഞനം കുത്തുന്ന ഈ കൊഞ്ഞാണന്‍മാരെ ഒരു പാഠം പഠിപ്പിക്കാന്‍ നല്ല അവസരം ഇതാണ്. ആരും അവരുടെ സിനിമ പ്രദര്‍ശനം ​തടയേണ്ടതില്ല. ഇവരുടെ ചവറുകളേക്കാള്‍ നല്ലതായിട്ടുള്ള  അന്യ ഭാഷാ ചിത്രങ്ങള്‍ കൂടുതലായി കാണുക. അന്യഭാഷകളിലെ വാമന പുരം ബസ് റൂട്ട് പോലുള്ള ചവറുകളൊന്നും എന്തായാലും കേരളത്തില്‍ പ്രദര്‍ശനത്തിനു വരില്ല.

Tuesday, 23 February 2010

രസകരമായ ചില കണക്കുകള്‍

 ഇ മെയിലില്‍ അയച്ചു കിട്ടിയ ചില കണക്കുകളാണിവിടെ.


Sunday, 21 February 2010

മൊഹമ്മദിനുവേണ്ടി എഴുതിയ സുവിശേഷം

ഇസ്ലാം മത സ്ഥാപകനായ മൊഹമ്മദ് സുവിശേഷമെഴുതിയതായി ആരും ആക്ഷേപിച്ചു കേട്ടിട്ടില്ല. ക്രിസ്തുവിന്റെ ശിഷ്യന്മാര്‍ സുവിശേഷം എഴുതിയതായി ക്രിസ്ത്യാനികള്‍ അവകാശപ്പെടുന്നുണ്ട്. മൊഹമ്മദ് ക്രിസ്ത്യാനികളുടെ പൈതൃകം അവകാശപ്പെട്ട് ക്രിസ്തുവിനെ സ്വന്തമാക്കിയപ്പോള് അദ്ദേഹം സ്വന്തം പുസ്തകമായ ഖുറാനില് ഇങ്ങനെ   എഴുതി ചേര്‍ത്തു.

 മര്യമിന്റെ പുത്രന് ഈസാ പറഞ്ഞതും ഓര്ക്കുക:  ഇസ്രായേല്വംശമേ, ഞാന്
അല്ലാഹുവിങ്കല്നിന്ന് നിങ്ങളിലേക്ക് നിയോഗിക്കപ്പെട്ട ദൂതനാകുന്നു; എനിക്കു മുമ്പ് ആഗതമായിട്ടുള്ള തൌറാത്തിനെ സത്യപ്പെടുത്തുന്നവനും എനിക്ക് ശേഷം വരാനിരിക്കുന്ന, അഹ്മദ് എന്ന് പേരുള്ള ദൈവദൂതനെ സംബന്ധിച്ച് സുവിശേഷമറിയിക്കുന്നവനുമാകുന്നു. 
 
 അതിനുശേഷം മൊഹമ്മദ് എഴുതിയതിനു സാധൂകരണം നല്‍കേണ്ടത് കടമയായി കരുതിയ മുസ്ലിങ്ങള്‍ മൊഹമ്മദ് പറഞ്ഞ കള്ളത്തിനു തെളിവന്വേഷിച്ച് കുറെയേറെ കാലം അലഞ്ഞു നടന്നു. അത് കിട്ടാതെ വന്നപ്പോള്‍ അവര്‍ ഒരു സുവിശേഷം തന്നെ എഴുതിയുണ്ടാക്കി. അതിന്റെ കര്‍ത്താവായി ബര്‍ണ്ണബാസ് എന്ന യേശുവിന്റെ അനുയായിയെ അവതരിപ്പിച്ചു. യേശുവിന്റെ ജീവിതത്തിന്റെ അവസാനകാലത്തു മാത്രം അദ്ദേഹത്തോടൊപ്പം ചെലവഴിച്ച ബര്‍ണ്ണബാസിനെ പക്ഷെ മൊഹമ്മദിനുവേണ്ടി സുവിശേഷമെഴുതിയ ആള്‍ യേശുവിന്റെ ജനനം മുതല്‍ അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്ന ആളെന്ന നിലയിലാണ് അവതരിപ്പിച്ചത്. അതുകൊണ്ട് യേശുവിന്റെ ജനനത്തിനു മുമ്പുള്ള സംഭങ്ങള്‍ക്ക് കൂടി ദൃക്ക് സാക്ഷി എന്ന നിലയിലാണദ്ദേഹത്തെ അവതരിപ്പിച്ചിരിക്കുന്നതും.
 
ഈ മുസ്ലിം സുവിശേഷത്തെ ശരിയായി പഠിച്ചവര്‍ ഒക്കെ അത് മധ്യ ശതകങ്ങളിലാരോ എഴുതി ബര്‍ണ്ണബാസിന്റെ പേരിലാക്കിയ ഒരു വ്യാജ പുസ്തകമായേ വിലയിരുത്തിയിട്ടുള്ളു. പക്ഷെ മുസ്ലിങ്ങള്‍ അതിനെ യേശുവിന്റെ ശരിയായ സുവിശേഷമെന്ന നിലയില്‍ ആണ്‌ എന്നും കണ്ടിട്ടുള്ളത്. ഖുറാന്റെ ചുവടു പിടിച്ച് എഴുതിയ ഇതിനെ മുസ്ലിങ്ങള്‍ സ്വാഗതം ചെയ്യുന്നതില്‍ യാതൊരു അത്ഭുതത്തിനും അവകാശമില്ല.
 
അതു പോലെയുള്ള ഒരു വ്യക്തിയാണ്‌ ചിന്തകന്‍. ബൈബിളില്‍ പറഞ്ഞിരിക്കുന്ന പരിശുദ്ധാത്മാവ് മൊഹമ്മദ് ആണെന്നു സ്ഥപിക്കാന്‍ അടുത്തിടെ അദ്ദേഹമൊരു വിഫല ശ്രമം നടത്തിയിരുന്നു. അതിന്റെ തുടര്‍ച്ചയെന്നോണം ബര്‍ണ്ണബാസിന്റെ സുവിശേഷമാണ്‌ യധാര്‍ത്ഥത്തിലുള്ള യേശുവിന്റെ ചരിത്രമെന്ന മുസ്ലിങ്ങളുടെ വികല ചിന്തയുമയി വീണ്ടും വന്നിട്ടുണ്ട്. ചിന്തകന്റെ ചില അവകാശവാദങ്ങളാണു ചുവടെ.
 
ബൈബിളിലെ നാലു സുവിശേഷങ്ങളും എഴുതിയത് ഈസാ(അ)ക്കു ശേഷം ക്രിസ്തുമതത്തില് ചേര്ന്ന, യവനഭാഷ സംസാരിക്കുന്ന ക്രിസ്ത്യാനികളായിരുന്നു എന്നറിഞ്ഞിരിക്കണമെന്നതാണ് മറ്റൊരു കാര്യം. 
 
പിന്നീട് സെന്റ് പോള് ഈ സംഘത്തില് ചേര്ന്നതോടെ, അദ്ദേഹം റോമക്കാരെയും ഗ്രീക്കുകാരെയും മറ്റു ജൂതേതര ജനങ്ങളെയും ഈ മതത്തിലേക്ക് പ്രബോധനം ചെയ്തുതുടങ്ങി. ഇതിനുവേണ്ടി അദ്ദേഹം ക്രോഡീകരിച്ചതു ഹ. ഈസാ (അ) അവതരിപ്പിച്ച മതത്തിന്റേതില്നിന്നു തികച്ചും ഭിന്നമായ വിശ്വാസപ്രമാണങ്ങളോടും നിയമങ്ങളോടും കൂടിയ ഒരു മതമായിരുന്നു.




ബര്നബാസിന്റെ സുവിശേഷം തുറന്ന മനസ്സോടെ നിഷ്പക്ഷമായി വായിക്കുകയും പുതിയ നിയമത്തിലെ നാലു സുവിശേഷങ്ങളുമായി തട്ടിച്ചുനോക്കുകയും ചെയ്യുന്ന ആര്ക്കും ആ നാല് സുവിശേഷങ്ങളേക്കാള് വിശിഷ്ടമാണ് അതെന്ന് ബോധ്യപ്പെടാതിരിക്കുകയില്ല.

അതിന്റെ രചയിതാവ് പുസ്തകത്തിന്റെ തുടക്കത്തില് തന്റെ രചനാലക്ഷ്യം ഇപ്രകാരം വ്യക്തമാക്കിയിട്ടുണ്ട്: "സാത്താന്റെ വഞ്ചനയില്പ്പെട്ട് യേശുവിനെ ദൈവപുത്രനെന്നു കരുതുകയും പരിച്ഛേദത്തെ അനാവശ്യമെന്നു വിധിക്കുകയും നിഷിദ്ധഭക്ഷണങ്ങളെ ഹിതകരമാക്കുകയും ചെയ്യുന്ന-പോളും ഈ വഞ്ചനയില്പെട്ടിരിക്കുന്നു-വരുടെ വിശ്വാസത്തെ സംസ്കരിക്കുക." ഈസാ(അ)യുടെ ദിവ്യാദ്ഭുതങ്ങള് കണ്ട ബഹുദൈവ വിശ്വാസികളായ റോമന് പടയാളികളാണ് അദ്ദേഹത്തെ ദൈവപുത്രനാണെന്ന് ആദ്യം പറഞ്ഞുതുടങ്ങിയതെന്ന് ബര്നബാസ് വിശദീകരിക്കുന്നുണ്ട്. പിന്നീട് ഈ രോഗം സാധാരണക്കാരായ ഇസ്രായീല്യരിലേക്കും പകര്ന്നു. ഇതില് യേശുവിന് വലുതായ പരിഭ്രമമുണ്ടായിരുന്നു. തന്നെ സംബന്ധിച്ചുള്ള ഈ തെറ്റിദ്ധാരണയെ അദ്ദേഹം അതിരൂക്ഷമായും ആവര്ത്തിച്ചും നിഷേധിക്കുകയും അതു പ്രചരിപ്പിക്കുന്നവരെ കഠിനമായി ശപിക്കുകയും ചെയ്തിരുന്നു. തുടര്ന്ന് ജൂതന്മാരില്നിന്ന് ഈ വിശ്വാസം തുടച്ചുനീക്കുന്നതിനായി തന്റെ ശിഷ്യന്മാരെ നിയോഗിച്ചു.

ക്രിസ്തുമതം യേശുവിന്റെ മതമല്ല എന്നു വിശ്വസിക്കുകയും പ്രചരിപ്പിക്കുകയും ചെയ്ത മുസ്ലിങ്ങള്‍ എക്കാലവും പറഞ്ഞിരുന്ന വാക്കുകളാണിവ. ചിന്തകന്‍ ഇപ്പോള്‍ അതാവര്‍ത്തിക്കുന്നു. മറ്റുള്ള ആരോ എഴുതിയ വരികള്‍ പകര്‍ത്തി എഴുതുന്നു എന്നതിനപ്പുറം ബര്‍ണ്ണാസിന്റേതായി അരോപിക്കപ്പെടുന്ന ഈ പുസ്തകം ചിന്തകന്‍ വയിച്ചിട്ടുണ്ടോ എന്ന് സംശയമാണ്. മുസ്ലിം സുവിശേഷത്തിന്റെ ഇംഗ്ളീഷിലേക്കുള്ള പൂര്ണ്ണമായ തര്ജ്ജമ ഇന്റര്‍നെറ്റില്‍ ലഭ്യമാണിപ്പോള്‍.
 
മൊഹമ്മദിനു വേണ്ടി മദ്ധ്യശതകത്തിലാരോ എഴുതിയ ഒരു വ്യാജ പുസ്തകം ചിന്തകനേപ്പോലുള്ള ഒരു മുസ്ലിമിന്‌ വിശിഷ്ടമായി തോന്നിയത് സ്വാഭാവികം.

ബൈബിളില്‍ പരാമര്‍ശിക്കപ്പെടുന്ന ബര്‍ണ്ണബാസ് യൂദാസ് സ്കറിയോത്തയുടെ ആത്മഹത്യക്കു ശേഷം അദ്ദേഹത്തിന്റെ സ്ഥാനത്തേക്ക് എടുക്കപ്പെട്ട ആളാണ്. യേശുവിന്റെ പ്രബോധനങ്ങളേക്കുറിച്ച് അദ്ദേഹത്തിനു പോളുമായി ഒരു തരത്തിലുള്ള അഭിപ്രായ വ്യത്യാസങ്ങളുമുണ്ടായിരുന്നില്ല.

മുസ്ലിങ്ങള്‍ ഇത്ര വിശിഷ്ടമെന്നവകാശപ്പെടുന്ന ഈ മുസ്ലിം സുവിശേഷം ഖുറാനിലെ മൊഹമ്മദിന്റെ പല നിലപാടുകള്‍ക്കും വിരുദ്ധമാണ്. ഈ പുസ്തകത്തില്‍ തന്നെ പരസ്പര വിരുദ്ധമായ പലതുമുണ്ട്. യേശു ജീവിച്ച പാലസ്തീനേക്കാള്‍ യൂറോപ്പിനു ഇണങ്ങുന്ന പാരിസ്തിതിക പരാമര്‍ശങ്ങളുമുണ്ട്. ഇതിലെ സ്വര്‍ഗ്ഗ നരകങ്ങളുടെ വര്‍ണ്ണന ദാന്തേയുടെ ഡിവൈന്‍ കോമഡിയിലേതിന്റെ അനുകരണവുമാണ്.
ഈ പുസ്തകത്തില്‍ വളരെയധികം പ്രാവശ്യം പരാമര്‍ശിച്ചിട്ടുള്ള രണ്ടു വിഷയങ്ങളാണ്‌ മൊഹമ്മദിനേക്കുറിച്ചുള്ള പ്രവചനങ്ങളും യേശു ദൈവമല്ല എന്നു സ്ഥാപിക്കാനുള്ള ശ്രമവും.

ഖുറാനില്‍ മൊഹമ്മദ് തന്നേപ്പറ്റി യേശു പ്രവചിച്ചിട്ടുണ്ട് എന്നവകാശപ്പെടുന്നിടത്ത് അഹമ്മദ് എന്ന വാക്കാണുപയോഗിച്ചത്. പക്ഷെ മുസ്ലിം സുവിശേഷത്തിലുടനീളം മൊഹമ്മദ് എന്ന വാക്കാണുപയോഗിച്ചിട്ടുള്ളത്. അതു തന്നെ സംശയത്തിനിട നല്‍കുന്നു. മൊഹമ്മദ് എന്ന വാക്കാണുപയോഗിച്ചതെന്ന് അറിയാമായിരുന്ന അള്ള മൊഹമ്മദിനോടത് പറഞ്ഞില്ല എന്നത് അവിശ്വസനീയമാണ്.


മുസ്ലിങ്ങളും ക്രിസ്ത്യാനികളും തമ്മിലുള്ള വ്യത്യാസങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ടത് യേശു ആരാണെന്നുള്ള വിശ്വാസമാണ്‌. മുസ്ലിം സുവിശേഷം വായിക്കുന്ന ആര്‍ക്കും എളുപ്പം പിടി കിട്ടുന്ന ഒരു വിഷയമാണ്‌ പാലസ്തീനില്‍ ജീവിച്ചിരുന്ന വളരെയധികമാളുകള്‍ യേശു ദൈവമാണെന്നു വിശ്വസിച്ചിരുന്നു എന്നത്. അവരില്‍ സാധാരണ ജനങ്ങളും പുരോഹിതരും ഭരണാധികാരികളും വരെ ഉണ്ടായിരുന്നു. മുസ്ലിങ്ങള്‍ അംഗീകരിക്കുന്ന മൊഹമ്മദ് ഉള്‍പ്പടെയുള്ള മറ്റ് പ്രവാചകന്‍മാരെ ആരെയും ദൈവമായി ആളുകള്‍ കരുതിയിട്ടില്ല. അതിന്റെ  കാരണം യഹൂദര്‍ ഒരു രക്ഷകനെ കാത്തിരുന്നു. ആ രക്ഷകന്റെ ലക്ഷണങ്ങളെല്ലാം യേശുവില്‍ അവര്‍ കണ്ടു എന്നതു തന്നെയാണ്. യേശുവിനെ ദൈവമാക്കി മാറ്റിയതിന്റെ ഉത്തരവാദിത്തം പോളില്‍ ആരോപിക്കുന്ന മുസ്ലിങ്ങള്‍ക്കൊന്നും, അവരുടെ സുവിശേഷത്തില്‍ വിവരിക്കുന്ന യേശുവിനെ വളരെയധികം ആളുകള്‍ ദൈവമായി കണ്ടിരുന്നു എന്ന സത്യത്തിന്‌ ഒരു വിശദീകരണം നല്‍കാന്‍ ആകുന്നില്ല.


മൊഹമ്മദീയ സുവിശേഷമനുസരിച്ച് യേശു ദൈവമാണ്‌, ദൈവ പുത്രനാണ്‌ എന്നൊക്കെയുള്ള പരാമര്‍ശങ്ങള്‍   കേള്‍ക്കുമ്പോള്‍ സര്‍വ നിയന്ത്രണങ്ങളും വിട്ടു പോകുന്ന ഒരാളാണേശു. ദേഷ്യം, സങ്കടം, നിരാശ , ഭീഷണി തുടങ്ങിയ ഭാവങ്ങളാണേശു അപ്പോഴൊക്കെ പ്രകടിപ്പിക്കുക. പല പ്രാവശ്യം മുഖം മണ്ണില്‍ ഉരച്ച് കരയുന്നതായി വിവരിച്ചിരിക്കുന്നു. ഇതില്‍ നിന്നും ഈ പുസ്തകം എഴുതിയ ആളുടെ പ്രധാന ഉദ്ദേശ്യം മനസിലാക്കാം. യേശു ദൈവമല്ല എന്നു സ്ഥാപിക്കുക. പക്ഷെ ഈ ഉദ്ദേശ്യം തകരുന്ന ഒരു പ്രസ്താവന ഇതിലുണ്ട്.

Whereupon appeared to them a star of great brightness, wherefore having concluded among themselves, they came to Judaea, guided by the star, which went before them, and having arrived at Jerusalem they asked where was born the King of the Jews. And when Herod heard this he was affrighted, and all the city was troubled. Herod therefore called together the priests and the scribes, saying: 'Where should Christ be born?' They answered that he should be born in Bethlehem; for thus it is written by the prophet: 'And thou, Bethlehem, art not little among the princes of Judah: for out of thee shall come forth a leader, who shall lead my people Israel.'Herod accordingly called together the magi and asked them concerning their coming: who answered that they had seen a star in the east, which had guided them thither, wherefore they wished with gifts to worship this new King manifested by his star.

The magi therefore went thither, and entering the dwelling found the child with his mother, and bending down they did obeisance to him. And the magi presented unto him spices, with silver and gold, recounting to the virgin all that they had seen.

ഇവിടെ ഉയരുന്ന ചോദ്യങ്ങള്‍ രണ്ടാണ്.

1. എന്താണു പ്രവാചകത്വം? ഒരു കുഞ്ഞ് ജനിക്കുന്നതിനു മുന്നേ പ്രവാചകനാണെന്ന് എങ്ങനെ തീരുമാനിക്കും? ബൈബിളില്‍ പ്രവചിച്ചിട്ടുണ്ട് എന്ന് മനസിലാക്കിയിട്ടു പോലും അറേബ്യയിലെ ആരും മൊഹമ്മദ് ജനിക്കുന്നതിനു മുമ്പോ 40 വയസു വരെ ജീവിച്ചപ്പോഴോ അദ്ദേഹമാണു പ്രവാചകന്‍ എന്ന് തിരിച്ചറിഞ്ഞിട്ടില്ല. ഇതു തന്നെയായിരുന്നു മറ്റ് എല്ലാ പ്രവാചകന്‍മാരുടെയും അവസ്ഥ. അവരൊക്കെ വളര്‍ന്നു വലുതായപ്പോഴാണു പ്രവാചകത്വം ലഭിച്ചതും പ്രവചിച്ചു തുടങ്ങിയതും. പക്ഷെ മുസ്ലിം സുവിശേഷപ്രകാരം യേശു ജനിക്കുന്നതിനു മുന്നേ ദിവ്യത്വം കിട്ടിയിരുന്നു.

2. ജനിച്ചിട്ട് അധിക ദിവസം പ്രായമാകാത്ത ഒരു കുഞ്ഞിനെ അന്വേഷിച്ച് വിദൂര ദേശത്തു നിന്നും ജ്നാനികള്‍ വരുകയും ആരാധിക്കുകയുചെയ്തു. ആ കുഞ്ഞു വളര്‍ന്നു വലുതായപ്പോള്‍ അദ്ദേഹമാണു പ്രവചിക്കപ്പെട്ട രക്ഷകന്‍ എന്ന് അസംഘ്യം ആളുകള്‍ വിശ്വസിക്കുകയും ചെയ്തു.

ഈ പുസ്തകം എഴുതിയ ആളിന്‌ മറ്റ് സുവിശേഷങ്ങളിലുള്ള ഈ ഭാഗങ്ങള്‍ ഒഴിവാക്കാനുള്ള വിവേകം ഉണ്ടായിരുന്നില്ല.

മദ്യം നിഷിദ്ധമെന്നാണ്‌ മുസ്ലിങ്ങള്‍ വിശ്വസിക്കുന്നതും മൊഹമ്മദ് അവരെ ഉപദേശിച്ചതും. മുസ്ലിം സുവിശേഷത്തിന്റെ ആദ്യ ഭാഗത്ത് ഗബ്രിയേല്‍, യേശുവിന്റെ അമ്മയായ മറിയത്തിനും വളര്‍ത്തച്ഛനാകന്‍ പോകുന്ന ജോസഫിനും  പ്രത്യക്ഷപ്പെട്ട് ഉപദേശിക്കുന്നത് ഇതാണ്‌.

The virgin shall bring forth a son, whom thou shall call by the name Jesus; whom thou shalt keep from wine and strong drink and from every unclean meat, because he is an holy one of God from his mother's womb.


പക്ഷെ ഗര്‍ഭത്തില്‍ തന്നെ വച്ച് പ്രവാചകത്വം കിട്ടിയ യേശു വളര്‍ന്നു വലുതായപ്പോള്‍ മുസ്ലിം സുവിശേഷകന്‍ വിവരിക്കുന്ന ആദ്യത്തെ അത്ഭുതം വെള്ളത്തെ വീഞ്ഞാക്കുന്നതാണ്!!!. ആ ഭാഗം ഇതാണ്.

Jesus therefore went, and as they were feasting the wine ran short. His mother accosted Jesus, saying: 'They have no wine.' Jesus answered: 'What is that to me, mother mine?' His mother commanded the servants that whatever Jesus should command them they should obey. There were there six vessels for water according to the custom of Israel to purify themselves for prayer. Jesus said: 'Fill these vessels with water.' The servants did so. Jesus said unto them: 'In the name of God, give to drink unto them that are feasting.' The servants thereupon bare unto the master of the ceremonies, who rebuked the attendants saying: 'O worthless servants, why have ye kept the better wine till now?' For he knew nothing of all that Jesus had done. 



വീഞ്ഞിനടുത്തുപോലും വരാന്‍ യേശുവിനെ അനുവദിക്കരുതെന്ന് ജോസഫിനെ ഉപദേശിച്ച ഗബ്രിയേല്‍ പോലും വെള്ളം വിഞ്ഞാക്കുന്നതില്‍ നിന്നും യേശുവിനെ തടഞ്ഞില്ല. അള്ള ഇതൊന്നും അറിഞ്ഞു പോലുമില്ല. മുസ്ലിം സുവിശേഷകന്‌ അറിയാതെ പറ്റിയ അബദ്ധമായിരുന്നു ഇത്. ഖുറാന്‍ പറയുന്ന മദ്യ നിയമം യേശുവിന്റെ കാലത്തും ഉണ്ടായിരുന്നു എന്ന് തെളിയിക്കാനുള്ള ശ്രമമാണിവിടെ ദയനീയമായി പരാജയപ്പെടുന്നത്.

ഡാന്റേ പതിനാലാം നൂറ്റാണ്ടിലാണ്‌ ഡിവൈന്‍ കോമഡി എഴുതിയത്. കത്തോലിക്കരുടെ സ്വര്‍ഗ്ഗ നരക ശുദ്ധീകരണ സ്ഥലങ്ങളെ കളിയാക്കിക്കൊണ്ടുള്ള ഒരു രചനയായിരുന്നു അത്. അതിലെ വര്‍ണ്ണന മൊഹമ്മദിന്റെ ഖുറാനില്‍ നിന്നും പകര്‍ത്തിയതാകാന്‍ സാധ്യതയുണ്ട്. മുസ്ലിം സുവിശേഷകനും അത് പകര്‍ത്തി. പക്ഷെ ചില വ്യത്യാസങ്ങളോടെ.

മുസ്ലിം സുവിശേഷത്തില്‍ ഏഴു നരകങ്ങളേക്കുറിച്ച് പറയുന്നുണ്ട്.

'Know ye therefore that hell is one, yet hath seven centres one below another. Hence, even as sin is of seven kinds, for as seven gates of hell hath Satan generated it: so there are seven punishments therein'.

  ഇത് ഡാന്റേയുടെ ഇന്ഫെര്‍ണോയില്‍ പരാമര്‍ശിക്കുന്ന ഏഴു നരകങ്ങളാണ്. മൊഹമ്മദ് പക്ഷെ നരകങ്ങളെ ഏഴായി തിരിച്ചിരുന്നില്ല. അവിടെ തീയുണ്ടെന്നു പറയുക മാത്രം ചെയ്തു. False and Lying Gods എന്ന പ്രയോഗം ബൈബിളിലോ ഖുറാനിലോ ഇല്ല. അത് ഡാന്റേയുടെ കവിതയിലാണുള്ളത്.

മൊഹമ്മദിനോട് അള്ളാ പറഞ്ഞത് ഏഴു സ്വര്‍ഗ്ഗങ്ങള്‍ ഉണ്ടെന്നാണ്. പക്ഷെ യേശുവിനോടു പറഞ്ഞത് ഒമ്പത് എന്നായിരുന്നു.

2. Al-Baqara.

28) He it is Who created for you all that is in the earth. Then turned He to the heaven, and fashioned it as seven heavens. And He is knower of all things.

പക്ഷെ മുസ്ലിം സുവിശേഷത്തില്‍ പറയുന്നത് അത് ഒമ്പത് എന്നാണ്.

'Paradise is so great that no man can measure it. Verily I say unto thee that the heavens are nine ... I say to thee that paradise is greater than all the earth and all the heavens together'.

പറുദീസയുടെ വലുപ്പം എത്രയെന്ന് അള്ളാ മൊഹമ്മദിനോട് പറഞ്ഞിട്ടുണ്ടാകില്ല. സ്വര്‍ഗ്ഗങ്ങളുടെ എണ്ണം രണ്ട് കുറക്കുകയും ചെയ്തു. സ്വര്‍ഗ്ഗങ്ങള്‍ എത്രയുണ്ടെന്ന് യേശുവിന്റെ അത്ര നിശ്ചയം മൊഹമ്മദിനില്ലായിരുന്നു എന്നാണ്‌ ഇതെഴുതിയ ആള്‍ സാക്ഷ്യപ്പെടുത്തുന്നത്.


ഖുറാനിലെ പരാമര്‍ശങ്ങള്‍ക്ക് കടക വിരുദ്ധമായ പരാമര്‍ശങ്ങള്‍ ഇനിയുമുണ്ട്.

മൊഹമ്മദ് യേശുവിനെ വിശേഷിപ്പിച്ചത് മിശിഹാ എന്നായിരുന്നു.

3. Al-E-Imran


(44) (And remember) when the angels said: O Mary! Lo! Allah giveth thee glad tidings of a word from him, whose name is the Messiah, Jesus, son of Mary, illustrious in the world and the Hereafter, and one of those brought near (unto Allah).

മുസ്ലിം സുവിശേഷകന്‍ എഴുതിയിരിക്കുന്നത് ഇപ്രകാരം.

Jesus confessed and said the truth: 'I am not the Messiah ... I am indeed sent to the house of Israel as a prophet of salvation; but after me shall come the Messiah'.

ഖുറാന്‍ പറയുന്നു യേശു മിശിഹാ ആണെന്ന്. മുസ്ലിം സുവിശേഷകന്‍ പറയുന്നു യേശു മിശിഹാ അല്ലെന്ന്. മുസ്ലിങ്ങള്‍ ഇതില്‍ ഏത് വിശ്വസിക്കുമോ എന്തോ.


യേശുവിന്റെ ജനനം ഏത് തരത്തിലായിരുന്നു എന്നതിന്‌ മൊഹമ്മദും മുസ്ലിം സുവിശേഷകനും വിരുദ്ധമായ അഭിപ്രായങ്ങളാണു പറയുന്നത്. മൊഹമ്മദ് പറയുന്നതിപ്രകാരം.

19 Maryam.

(22) And the pangs of childbirth drove her unto the trunk of the palm-tree. She said: Oh, would that I had died ere this and had become a thing of naught, forgotten!

മുസ്ലിം സുവിശേഷകന്‍ പറയുന്നതിപ്രകാരം.

The virgin was surrounded by a light exceeding bright and brought forth her son without pain.

യേശുവിന്റെ കാലത്തെ നാണയങ്ങളേക്കുറിച്ചു പോലും വലിയ പിടിപാടില്ലാത്ത ഒരാളാണി പുസ്തകം എഴുതിയതെന്നതിനു തെളിവാണ്‌ സ്വര്‍ണ്ണ നാണയത്തിന്റെ ചില്ലറയേക്കുറിച്ചുള്ള വിവരണം.

'For he who would get in change a piece of gold must have sixty mites'.

സ്പെയിനിലെ ഇസ്ലാമിക കാലഘട്ടത്തിനു മുമ്പ് അവിടെ പ്രചാരത്തിലിരുന്ന നാണയമായിരുന്നു ഇത്. ഇത് വിരല്‍ ചൂണ്ടുന്നത് സ്പെയിന്‍ കാരനായ ഒരാള്‍ സ്പെയിനിന്റെ ഇസ്ലാമിക കാലഘട്ടത്തിലോ അതിനു ശേഷമോ ആണീ വ്യാജ സുവിശേഷമെഴുതിയതെന്നാണ്.

മുസ്ലിം സുവിശേഷകന്റെ ഋതു വിവരണം ആരിലും ചിരി ഉണര്‍ത്തും. യേശു ജീവിച്ച സ്ഥലത്തെ വേനല്‍ കാലം വര്‍ണ്ണിച്ചിരിക്കുന്നത് ഇങ്ങനെ.

'Behold then how beautiful is the world in summer-time, when all things bear fruit. The very peasant, intoxicated with gladness by reason of the harvest that is come, maketh the valleys and mountains resound with his singing, for that he loveth his labours supremely'.

ഭൂരിഭാഗം മരുഭൂമിയായ ഒരു സ്ഥലത്തെ വേനല്‍ കാലം ഇതു പോലെ വര്‍ണ്ണിക്കാന്‍ അസാമാന്യ വിവരക്കേടു തന്നെ വേണം. ഇത് തെളിയിക്കുന്നത് യേശു ജീവിച്ച സ്ഥലത്തേക്കുറിച്ച് ഒന്നുമറിയാത്ത ഒരാളാണിതെഴുതിയതെന്നാണ്.

സ്നാപക യോഹന്നാന്‍ യേശുവിനു വഴി ഒരുക്കാന്‍ വന്നു എന്നാണു ബൈബിള്‍ പറയുന്നത്. അതേ വാക്കുകള്‍ കടമെടുത്താണു, യേശു മൊഹമ്മദിനു വഴി ഒരുക്കാന്‍ വന്നു എന്നു മുസ്ലിം സുവിശേഷകന്‍ പറഞ്ഞു വക്കുന്നത്.

ഖുറാനില്‍ പരക്കെ ഉപയോഗിച്ചിരിക്കുന്ന വാക്കുകളാണ്, Verily, Bounty, Glad Tidings എന്നിവ. മുസ്ലിം സുവിശേഷത്തിലും അത് വ്യാപകമായി കാണാം.

തിലകനും മമ്മൂട്ടിയും പിന്നെ മലയാള സിനിമയും

യൂണിവേഴ്സല്‍ സ്റ്റാര്‍, മെഗാ സ്റ്റാര്‍, സൂപ്പര്‍ സ്റ്റാര്‍ തുടങ്ങിയ പേരുകളിലാണു മലയാള ചലച്ചിത്ര താരങ്ങള്‍ പലരും അറിയപ്പെടുന്നത്. അടുത്ത കാലത്ത് മലയാള സിനിമ കടുത്ത പ്രതിസന്ധികളിലൂടെ കടന്നു പോയി. പല നിറത്തിലും രൂപത്തിലുമുള്ള താരങ്ങളുടെ സാന്നിദ്ധ്യമുണ്ടായിട്ടും സിനിമകള്‍ മിക്കതും പരാജയപ്പെട്ടു. ചില സിനിമകളൊക്കെ വിജയിക്കുന്ന ലക്ഷണം കണ്ടു തുടങ്ങിയപ്പോള്‍ മറ്റൊരു പ്രതിസന്ധി ഉടലെടുക്കുന്ന വിചിത്രമായ കാഴ്ചയും കാണുന്നു. നടന്‍ തിലകനും മെഗാ സ്റ്റാര്‍ എന്നു വിശേഷിപ്പിക്കപ്പെടുന്ന നടന്‍ മമ്മൂട്ടിയും തമ്മിലുള്ള നിഴല്‍ യുദ്ധമാണത്. രണ്ടു പേരുടെ പിന്നിലും പലരും അണിനിരന്നിട്ടുണ്ട്.


മഹാനടന്‍ എന്ന വിശേഷണത്തിനു തികച്ചും അര്‍ഹനാണു തിലകന്‍. ഏതു കഥാപാത്രത്തേയും തന്മയത്വത്തോടെ അവതരിപ്പിക്കാന്‍ തിലകനു കഴിയും. അഭിനയം ഇത്ര അനായാസമായി വരുന്ന അപൂര്‍വതയാണ്‌ അനുഗ്രഹീതനായ ആ നടന്റെ ശക്തി.

പ്രതിഭയുടെ കാര്യത്തില്‍ മമ്മൂട്ടി തിലകനേക്കാളും ഒരു പടി കൂടി താഴെയാണ്. ഹാസ്യ കഥാപാത്രങ്ങള്‍ അദ്ദേഹത്തിനു അത്ര എളുപ്പം വഴങ്ങില്ല. കൂടെ ബലം പിടിച്ചുള്ള അഭിനയവും. ആകാര സൌന്ദര്യം കൊണ്ട് നായക വേഷം ലഭിക്കുന്നു എന്നതു മാത്രമാണദ്ദേഹത്തിനു സിനിമാ ലോകത്ത് തിലകനു മുകളില്‍ ഒരു സ്ഥാനം കല്‍പ്പിച്ചു നല്‍കാനുള്ള കാരണം.
 
സൂപ്പര്‍ സ്റ്റാറുകള്‍ പലതും തീരുമാനിക്കുന്ന മലയാള സിനിമാ ലോകത്ത് അവരെ വെല്ലുവിളിച്ചു കൊണ്ട് ഒരു സംവിധായകനുണ്ട്. അഹങ്കാരവും തലക്കനവും കുറച്ചേറെയുണ്ടെങ്കിലും ഈ ധൈര്യം കാണിക്കാന്‍ തന്റേടമുള്ളത് വിനയന്‍ എന്ന വ്യക്തിക്കാണ്. സൂപ്പര്‍ സ്റ്റാറുകള്‍ ഇല്ലാതെ സിനിമയെടുത്ത് അദ്ദേഹം വിജയിപ്പിക്കാറുമുണ്ട്. അടുത്ത കാലത്ത് അഭിനയ തൊഴിലാളികളുടെ അവകാശങ്ങള്‍ക്ക് വേണ്ടി അദ്ദേഹം രംഗത്തു വന്നു. സ്വയം സൂപ്പര്‍ സ്റ്റാര്‍ പദവി സ്വീകരിച്ച ദിലീപിന്റെ ഒരു കൊള്ളരുതായ്മ വെളിച്ചത്തു കൊണ്ടു വരികയും, അത് തിരുത്തിക്കയും ചെയ്തിട്ടുണ്ട്. അന്നു മുതല്‍ അദ്ദേഹം പലരുടെയും കണ്ണിലെ കരടായി. അദ്ദേഹത്തിന്റെ സിനിമയില്‍ അഭിനയിക്കുന്ന നടീനടന്‍മാരെ പലരും സിനിമകളില്‍ നിന്നും ഒഴിവാക്കുന്ന സംഭവങ്ങള്‍ ഉണ്ടാകുകയും ചെയ്തു.

തിലകനെ ജോഷിയുടെ ഒരു സിനിമയില്‍ നിന്നും ഒഴിവാക്കിയതാണിപ്പോഴത്തെ പ്രശ്നങ്ങളുടെ തുടക്കം. അതിനു പറയപ്പെടുന്ന കാരണം വിനയന്റെ സിനിമയില്‍ അദ്ദേഹം അഭിനയിച്ചു എന്നതും. അദ്ദേഹം സൂപ്പര്‍ സ്റ്റാറുകള്‍ക്കെതിരെ ഉന്നയിക്കുന്ന ആരോപണങ്ങള്‍ എത്രത്തോളം വസ്തവമാണെന്ന് നിശ്ചയമില്ലെങ്കിലും മമ്മൂട്ടിയുടെ മൌനം പലതും ശരിയാണെന്നു വിശ്വസിക്കാന്‍ പ്രേരിപ്പിക്കുന്നു. കരാര്‍ ഒപ്പിട്ടതിനു ശേഷം അദ്ദേഹത്തെ ജോഷിയുടെ സിനിമയില്‍ നിന്നും എന്തു കൊണ്ട് ഒഴിവാക്കി എന്നതിനു വിശ്വസനീയമായ ഒരു വിശദീകരണം ആരും നല്‍കി കണ്ടില്ല.
 
ഫാന്‍സ് അസ്സോസിയേഷനുകളെ നിലനിറുത്തുന്നത് സൂപ്പര്‍ സ്റ്റാറുകള്‍ ആണ്. ക്രിക്കറ്റ് മത്സരം നടക്കുമ്പോള്‍ ഒരു ഓളത്തിനു വേണ്ടി ചീയര്‍ ഗേള്‍സിനെ ആടിപ്പാടാന്‍ അലങ്കരിച്ചു നിറുത്തുന്നതു പോലെ, ഇവരും സിനിമക്ക് പ്രചാരണം കൊടുക്കാനും തിയേറ്ററുകളില്‍ കയ്യടിക്കാനുമൊക്കെയായി അസ്സോസിയേഷനുകളെ തീറ്റിപ്പോറ്റുന്നു. കോടിക്കണക്കിനു രൂപാ പ്രതിഫലം വാങ്ങുന്ന നടന്‍മാര്‍ ലക്ഷങ്ങള്‍ ഇതിനു വേണ്ടി ചെലവഴിക്കുന്നതില്‍ അത്ഭുതം തോന്നേണ്ട കാര്യവുമില്ല.
 
തമിഴ് സിനിമാ രംഗത്തു നിന്നും ഇത് ഇവിടെ ഇറക്കുമതി ചെയ്തത് സ്വയം താര പരിവേഷം എടുത്തണിഞ്ഞ പുതിയ തലമുറയിലെ നടന്‍മാരാണ്.

എന്തു കൊണ്ട് മലയാള സിനിമയില്‍ ഒത്തൊരുമയും സഹകരണവും സഹിഷ്ണുതയും ഇല്ലാതായി? ഇന്ന് രണ്ട് മുന്‍നിര നടന്‍മാര്‍ ഒരുമിച്ച് അഭിനയിക്കുന്നു എന്നു കേട്ടാല്‍ അത് വലിയ വാര്‍ത്തയാകും. പക്ഷെ പഴയ കാലത്ത് അത് വാര്‍ത്തയാകില്ലായിരുന്നു. സാധാരണ സംഭവം മാത്രം. അന്നത്തെ മുന്‍ മിര നടീനടന്‍മാരായിരുന്ന സത്യന്‍, നസീര്‍, മധു, ഉമ്മര്‍ തുടങ്ങിയവര്‍ എത്രയോ സിനിമകളില്‍ ഒരുമിച്ച് അഭിനയിച്ചിരുന്നു. നടിമാരായ ഷീല, ശാരദ, ജയഭാരതി, ഉഷാകുമാരി തുടങ്ങിയവരും ഒരുമിച്ചഭിനയിക്കുന്നതില്‍ ഇഷ്ടക്കേടു കാണിച്ചിരുന്നില്ല. കടല്‍പ്പാലം എന്ന സിനിമയില്‍ അഭിനയിച്ച താര നിര ഇതാണ്. സത്യന്‍, നസീര്, ഉമ്മര്‍,ശാരദ, ഷീല, ജയഭാരതി. പഞ്ചവന്‍കാട് എന സിനിമയിലെ താര നിര ഇതും. സത്യന്‍, നസീര്‍, ഉമ്മര്‍,ഷീല, ശാരദ, ഉഷാകുമാരി,രാഗിണി. സത്യനും നസീറും , ഷീലയും ശരദയും എത്രയോ സിനിമകളില്‍ ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്. അന്നൊക്കെ ജീവിത ഗന്ധിയായ കഥകളും നോവലുകളുമാണ്‌ മിക്കപ്പോഴും സിനിമയാക്കിയിരുന്നത്. കഥാപാത്രങ്ങള്‍ക്ക് അനുയോജ്യരായ നടീനടന്‍മാരെ തെരഞ്ഞെടുത്തിരുന്നു. ഇന്ന് പക്ഷെ നടന്‍മാര്‍ക്ക് ചേരുന്ന കഥാപാത്രങ്ങളെ സൃഷ്ടിച്ചെടുക്കുന്നു.  സൂപ്പര്‍ സ്റ്റാറുകളുടെ മാനറിസങ്ങള്‍ എന്നു വിശേഷിപ്പിക്കപ്പെടുന്ന കുറെ കോപ്രായങ്ങളും ഗോഷ്ടികളും കുത്തിനിറച്ചാണീ കാഥാപാത്രങ്ങളെ സൃഷ്ടിക്കുക. ആരാധകര്‍ അത് കണ്ട് കയ്യടിക്കും. പക്ഷെ ചില വികല നിരൂപകര്‍ ഇതിനെ വാനോളം പുകഴ്ത്തുന്നത് കാണുമ്പോള്‍ അവരോടു സഹതാപം തോന്നും.
 
ഇതു പോലെ തങ്ങള്‍ക്ക് വേണ്ടി കഥാപാത്രങ്ങളെ ഉത്പാദിപ്പിക്കുന്നതിനു മുന്‍കൈ എടുക്കുന്ന താരങ്ങള്‍ അപ്രമാദിത്വം കാണിക്കുന്നത് സ്വാഭാവികമാണ്. സംവിധായകര്‍ പലപ്പോഴും താരങ്ങളുടെ ജാടകളെ അനുവദിച്ചും കൊടുക്കുന്നു. അങ്ങനെയുള്ള ചില ജാടകളാണിപ്പോഴത്തെ പ്രതിസന്ധിക്കു കാരണം.

അഭിനയത്തൊഴിലാളിയായ തിലകനെ ഒരു സിനിമയില്‍ നിന്നും ഒരു കാരണവും കൂടാതെ പുറത്താക്കിയെങ്കില്‍ അത് ശരിയല്ല. പക്ഷെ ഈ വിഷയം ​തൊഴിലാളികളുടെ അവകാശങ്ങള്‍ക്ക് വേണ്ടി നിലകൊള്ളുന്ന ചില സംഘടനകള്‍ കണ്ടില്ലെന്നു നടിക്കുന്നത് വിചിത്രമാണ്. സി പി എമ്മിനു മമ്മൂട്ടിയുമായി അടുപ്പമുള്ളത് കൊണ്ട് അവര്‍ ഇതിനെ അവഗണിക്കുന്നു. ഒരു കമ്യൂണിസ്റ്റുകാരന്‍ എന്നാണ്‌ തിലകന്‍ അവകാശപ്പെടുന്നത്. അദ്ദേഹത്തെ പിന്താങ്ങാന്‍ സി പി ഐയിലെ ഒരു വിഭാഗം തയ്യാറായിട്ടുണ്ട്. പക്ഷെ സി പി എമ്മിന്റെ നിശബ്ദത അതിശയിപ്പിക്കുന്നതാണ്‌

Friday, 12 February 2010

ബൈബിളില്‍ മൊഹമ്മദോ?

ഏഴാം നൂറ്റാണ്ടില്‍ അറേബ്യയില്‍ ജീവിച്ചിരുന്ന മൊഹമ്മദ് എന്ന വ്യക്തി സ്ഥാപിച്ച മതമാണ്‌ ഇസ്ലാം. തീവ്ര മുസ്ലിങ്ങള്‍ പക്ഷെ അത് സമ്മതിച്ചു തരില്ല. അവര്‍ പറയുന്നത് ലോകാരംഭം മുതല്‍ ഇസ്ലാം ഉണ്ടായിരുന്നു എന്നാണ്. അതിന്റെ കാരണം ഖുറാനില്‍ പറഞ്ഞിരിക്കുന്ന തെറ്റിദ്ധാരണ പരത്തുന്ന ചില പരാമര്‍ശങ്ങളും. തന്റെ പുതിയ മതം സ്വീകാര്യമാക്കാന്‍ വേണ്ടി മൊഹമ്മദ് നല്ല ഒരു കൌശലം പ്രയോഗിച്ചു. മൊഹമ്മദ് ജനിച്ച അറബി ഗോത്രം ബഹു ദൈവ ആരാധനയില്‍ അധിഷ്ടിതമായിരുന്നു. ഏക ദൈവ അരാധനക്കാരായ യഹൂദന്‍മാരുടെയും ക്രിസ്ത്യാനികളുടെയും മതവിശ്വാസം നല്ലതെന്നു മനസിലാക്കിയ മൊഹമ്മദ് ആ മതങ്ങളെ തന്റെ പുതിയ മതത്തിന്റെ അടിസ്ഥാനമാക്കി തെരഞ്ഞെടുത്തു. അങ്ങനെ യഹൂദന്‍മാരുടെയും ക്രിസ്ത്യാനികളുടേയും ദൈവം ഇസ്ലാമിന്റെ ദൈവമായി. മൊഹമ്മദ് ജനിച്ചു വളര്‍ന്ന ഗിരി വര്‍ഗ്ഗക്കാരൊന്നും ഈ ദൈവത്തെ ആരാധിച്ചിരുന്നില്ല. അവര്‍ വിഗ്രഹാരാധകരായിരുന്നു.

യഹൂദന്‍മാരുടെയും ക്രിസ്ത്യാനികളുടേയും ദൈവത്തെ സ്വന്തമാക്കി ആ പൈതൃകം അടിച്ചുമാറ്റിയ മൊഹമ്മദ് അവിടെ നിറുത്തിയില്ല. അവരുടെ എല്ലാ പ്രവാചകന്‍മാരെയും ഏറ്റെടുത്തു. അവരുടെ കഥകള്‍ക്ക് സ്വന്തമായി ഭാഷ്യങ്ങള്‍ ചമച്ചു. എന്നിട്ട് അതാണു ശരിയെന്നു വിശ്വസിപ്പിക്കാന്‍  മറ്റൊരു കൌശലം കൂടി അങ്ങു പ്രയോഗിച്ചു. യഹൂദന്‍മാരും ക്രിസ്ത്യാനികളും അവരുടെ വേദപുസ്തകങ്ങളില്‍ മാറ്റങ്ങള്‍ വരുത്തി. പക്ഷെ ശരിയായ വസ്തുത ദൈവം തന്നോട് വെളിപ്പെടുത്തി എന്നായിരുന്നു ആ കൌശലം.
അതിനു വിശ്വാസ്യത വരുത്താനായി മൊഹമ്മദ് അദ്ദേഹത്തിന്റെ ബൈബിളായ ഇഞ്ചീലില്‍ ഇങ്ങനെ എഴുതി ചേര്‍ത്തു.

ഇസ്രായേല്‍ വംശമേ, ഞാന് അല്ലാഹുവിങ്കല്‍ നിന്ന് നിങ്ങളിലേക്ക് നിയോഗിക്കപ്പെട്ട ദൂതനാകുന്നു; എനിക്കു മുമ്പ് ആഗതമായിട്ടുള്ള തൌറാത്തിനെ സത്യപ്പെടുത്തുന്നവനും എനിക്ക് ശേഷം വരാനിരിക്കുന്ന, അഹ്‌മ്മ്ദ് എന്ന് പേരുള്ള ദൈവദൂതനെ സംബന്ധിച്ച് സുവിശേഷമറിയിക്കുന്നവനുമാകുന്നു“


ഓരോരോ സമയത്ത് തനിക്ക് തോന്നിയ കാര്യങ്ങള്‍ ദൈവത്തിന്റെ വെളിപ്പെടുത്തലാണെന്ന കഥ വിശ്വസിക്കുന്ന വിഡ്ഡികള്‍ ഇതും വിശ്വസിക്കുമെന്ന് ബുദ്ധിമാനായ മൊഹമ്മദിനറിയാമായിരുന്നു. അതു തന്നെ സംഭവിച്ചു. യേശു വന്നത് മൊഹമ്മദിന്റെ കഥ പറയനാണെന്നു തന്നെയാണു മുസ്ലിങ്ങള്‍ വിശ്വസിക്കുന്നത്.

ലോകം ചിരിച്ചു തള്ളിയ അതേ കഥയുമായി ഇപ്പോള്‍ മറ്റൊരു തീവ്ര മുസ്ലിം വിശ്വാസി ഇറങ്ങി തിരിച്ചിട്ടുണ്ട്. ചിന്തകന്‍ എന്നറിയപ്പെടുന്ന അദ്ദേഹം ബൈബിളില് നിന്നും ചില വാക്യങ്ങള് ഉദ്ധരിച്ചാണ്, ബൈബിളില് പരാമര്ശിച്ചിരിക്കുന്ന പരിശുദ്ധാത്മാവ് മൊഹമ്മദാണെന്നു സ്ഥാപിക്കാന്“ ശ്രമിക്കുന്നത്.   
 
അദ്ദേഹത്തിന്റെ പോസ്റ്റില്‍ ഞാന്‍ ചില അഭിപ്രായങ്ങള്‍ എഴുതി. അസഹിഷ്ണുത കാരണം അദ്ദേഹം അതൊക്കെ നീക്കം ചെയ്തു. അതിനു പറഞ്ഞ ന്യായീകരണം ഞാന്‍ മത വിശ്വസിയല്ല എന്നതും.


അദ്ദേഹം ബൈബിളില്‍ നിന്നും ഉദ്ധരിച്ച വാക്യങ്ങളുടെ അര്‍ത്ഥം പോലുമദ്ദേഹത്തിനു മനസിലാകുന്നില്ല എന്നത് ആരിലും അത്ഭുതമുണ്ടാക്കില്ല.
 
ചിന്തകന്‍ പരാമര്‍ശിക്കുന്ന ബൈബിള്‍ വാക്കുകളിലേക്ക്.
 
 യോഹന്നാന്‍ 1. 19-21

നീ ആര്‍ എന്നു യോഹന്നാനോടു ചോദിക്കേണ്ടതിന്നു യെഹൂദന്മാർ യെരൂശലേമിൽ നിന്നു പുരോഹിതന്മാരെയും ലേവ്യരെയും അവന്റെ അടുക്കൽ അയച്ചപ്പോൾ അവന്റെ സാക്ഷ്യം എന്തെന്നാൽ: അവൻ മറുക്കാതെ ഏറ്റുപറഞ്ഞു; ഞാൻ ക്രിസ്തു അല്ല എന്നു ഏറ്റു പറഞ്ഞു.പിന്നെ എന്തു? നീ ഏലീയാവോ എന്നു അവനോടു ചോദിച്ചതിന്നു: അല്ല എന്നു പറഞ്ഞു. നീ ആ പ്രവാചകനോ? എന്നതിന്നു: അല്ല എന്നു അവൻ ഉത്തരം പറഞ്ഞു.

ഇതില്‍ നിനും ചിന്തകന്‍ ഉദ്ദേശിക്കുന്നതെന്താണെന്നു മനസിലാകുന്നില്ല. യേശുവിനു വഴിയൊരുക്കാന്‍ വന്നു എന്ന് ബൈബിള്‍ പരാമര്‍ശിക്കുന്ന സ്നാപക യോഹന്നാനെക്കുറിച്ച്, വിശുദ്ധ യോഹന്നാന്റെ സുവിശേഷത്തിലെ വാക്കുകളാണിവ.

ചിന്തകന്റെ വിഭ്രമ ബുദ്ധിയില്‍ തോന്നിയ ഒരു തമാശയായി ഇതിനെ കരുതേണ്ടി വരും.
 
ആവര്‍ത്തനം ,18:18
 
നിന്നെപ്പോലെ ഒരു പ്രവാചകനെ ഞാൻ അവർക്കും അവരുടെ സഹോദരന്മാരുടെ ഇടയിൽനിന്നു എഴുന്നേല്പിച്ചു എന്റെ വചനങ്ങളെ അവന്റെ നാവിന്മേൽ ആക്കും; ഞാൻ അവനോടു കല്പിക്കുന്നതൊക്കെയും അവൻ അവരോടു പറയും

ഈ വാക്കുകള്‍ കുറച്ചു കൂടെ വ്യക്തമായി പറഞ്ഞിരിക്കുന്നത് അതിനുമുമ്പാണ്. അതിങ്ങനെ.

ആവര്‍ത്തനം 18:15

നിന്റെ ദൈവമായ യഹോവ നിനക്കു എന്നെപ്പോലെ ഒരു പ്രവാചകനെ നിന്റെ മദ്ധ്യേ നിന്റെ സഹോദരന്മാരുടെ ഇടയില്‍ നിന്നു എഴുന്നേല്പിച്ചുതരും; അവന്റെ വചനം നിങ്ങള്‍ കേള്‍ക്കേണം.

മോശയോട് യഹോവ പറഞ്ഞ പ്രവാചകന്‍ മൊഹമ്മദാണെന്നു സ്ഥാപിക്കാനുള്ള ഒരു വിഭല ശ്രമമാണു ചിന്തകന്‍ നടത്തുന്നത്.
 
യഹോവ മോശയോട് പറഞ്ഞത് നിന്റെ മദ്ധ്യേ നിന്നും നിന്റെ സഹോദരന്‍മാരുടെ ഇടയില്‍ നിന്നും ഒരു പ്രവാചകനെ തരും എന്നാണ്.
 
മൊഹമ്മദ് ജനിച്ചത് യഹൂദന്‍മാരുടെ ഗോത്രങ്ങളിലോ അവരുടെ സഹോദരന്‍മാരുടെ മദ്ധ്യേയോ അല്ല. അബ്രാഹാമിന്റെ കാലഘട്ടത്തിനുമെത്രയോ ശേഷമാണു മോശയുടെ കാലം. അബ്രാഹാമിന്റെ പൈതൃകം ആണല്ലോ മുസ്ലിങ്ങള്‍ അവകാശപ്പെടുന്നത്. അബ്രാഹാം ജീവിച്ചിരുന്നപ്പോള്‍ രണ്ടു വഴിയായി പിരിഞ്ഞതാണ്‌ ഇസഹാക്കിന്റെ സന്തതികളും ഇസ്മായേലിന്റെ സന്തതികളും. മോശ ഇസഹാക്കിന്റെ സന്തതിപരമ്പരകളില്‍ പെട്ട പ്രവാചകനാണ്. അവരുടെ പൈതൃകം കൂടി സ്വന്തമാക്കിയ മൊഹമ്മദിന്റെ ബുദ്ധി അപാരം തന്നെയെന്നു പറയേണ്ടി വരും.
 
ഇസ്മായേല്‍ ഒരു പ്രവാചകനായി യഹൂദ വേദ പുസ്തകങ്ങളിലോ ക്രിസ്തീയ വേദ പുസ്തകങ്ങളിലോ പരാമര്‍ശിക്കപ്പെടുന്നില്ല. ഖുറാന്‍ പോലും ഇസ്മായീലിന്റെ സന്തതി പരമ്പരകളേപ്പറ്റി പറയുന്നില്ല. കാരണം അദ്ദേഹത്തിന്റെ ചരിത്രവും പരമ്പരയും യഹൂദന്‍മാര്‍ എഴുതി വച്ചിരുന്നില്ല. എഴുതിയിരുന്നെങ്കില്‍ മൊഹമ്മദിനു അടിച്ചു മാറ്റാന്‍ വളരെ എളുപ്പമായിരുന്നു. അള്ളാക്ക് പോലും അത് മൊഹമ്മദിനോട് പറയാനൊട്ടു തോന്നിയുമില്ല.
 
മൊഹമ്മദ് ഇസ്മായേലിന്റെ പരമ്പരയില്‍ പെട്ട വ്യക്തിയായിരിക്കാനുള്ള സാധ്യതയുണ്ട്. പക്ഷെ അറേബ്യയില്‍ ജീവിച്ച അവരുടെ ചരിത്രം ആരും എഴുതിയിട്ടില്ല. അതുകൊണ്ട് യഹൂദന്‍മാരുടെ ചരിത്രം പോലെ ഒന്നും ഉറപ്പിച്ചു പറയാനും വയ്യ.
യോഹന്നാന്‍ 14:16

എന്നാൽ ഞാൻ പിതാവിനോടു ചോദിക്കും; അവൻ സത്യത്തിന്റെ ആത്മാവു എന്ന മറ്റൊരു കാര്യസ്ഥനെ എന്നേക്കും നിങ്ങളോടു കൂടെ ഇരിക്കേണ്ടതിന്നു നിങ്ങൾക്കു തരും.
ലോകം അവനെ കാണുകയോ അറികയോ ചെയ്യായ്കയാൽ അതിന്നു അവനെ ലഭിപ്പാൻ കഴികയില്ല; നിങ്ങളോ അവൻ നിങ്ങളോടു കൂടെ വസിക്കയും നിങ്ങളിൽ ഇരിക്കയും ചെയ്യുന്നതുകൊണ്ടു അവനെ അറിയുന്നു.

ഈ വാക്കുകള്‍ പൂര്‍ണ്ണമല്ല. ഇതിനു മുമ്പ് മറ്റൊരു പ്രധാന വാചകമുണ്ട്. അതിതാണ്.

14:15
നിങ്ങള്‍ എന്നെ സ്നേഹിക്കുന്നു എങ്കില്‍ എന്റെ കല്പനകളെ കാത്തുകൊള്ളും.

യേശു കല്‍പ്പനകള്‍ നല്‍കിയ വ്യക്തിയാണ്. കല്‍പ്പനകള്‍ നല്‍കുന്നത് ദൈവമാണെന്നാണു മുസ്ലിങ്ങള്‍ വിശ്വസിക്കുക. അപ്പോള്‍ യേശു ദൈവമാണെന്നു വിശ്വസിക്കേണ്ടി വരുന്നു. പക്ഷെ മുസ്ലിങ്ങള്‍ അതിനു തയ്യാറല്ല.

മുകളിലെ വചകങ്ങളില്‍ പറഞ്ഞിരിക്കുന്നത് എന്നേക്കും നിങ്ങളോടു കൂടെ ഇരിക്കേണ്ടതിന്നു എന്നാണ്. മൊഹമ്മദ് എന്നേക്കും ഭൂമിയില്‍ ഇരിക്കുന്ന വ്യക്തിയാണെന്നു മുസ്ലിങ്ങള്‍ വിശ്വസിക്കുന്നില്ല. പിന്നെ എങ്ങനെ ആ കാര്യസ്ഥന്‍ മൊഹമ്മദാണെന്നു പറയാനാകും?

കാര്യസ്ഥനെ ലോകം അറിയുകയോ കാണുകയോ ചെയ്യുകില്ല എന്നും പറഞ്ഞിരിക്കുന്നു. മൊഹമ്മദ് ലോകം കാണുകയോ അറിയുകയോ ചെയ്യാത്ത വ്യക്തിയാണെന്നു പറയുന്ന അത്ര വിഡ്ഡിത്തം മറ്റൊന്നില്ല.
ലോകം കാണാതെയും അറിയാതെയും ഇരിക്കുന്നത് അരൂപിയായ ഒന്നാണ്. അതൊരിക്കലും മൊഹമ്മദാകാന്‍ ഒരു സാധ്യതയുമില്ല.

യോഹന്നാന്‍ 14:25-26

ഞാൻ നിങ്ങളോടുകൂടെ വസിക്കുമ്പോൾ ഇതു നിങ്ങളോടു സംസാരിച്ചിരിക്കുന്നു.എങ്കിലും പിതാവു എന്റെ നാമത്തിൽ അയപ്പാനുള്ള പരിശുദ്ധാത്മാവു എന്ന കാര്യസ്ഥൻ നിങ്ങൾക്കു സകലവും ഉപദേശിച്ചുതരികയും ഞാൻ നിങ്ങളോടു പറഞ്ഞതു ഒക്കെയും നിങ്ങളെ ഓർമ്മപ്പെടുത്തുകയും ചെയ്യും.

ഇവിടെ പറഞ്ഞിരിക്കുന്നത് പിതാവ് എന്റെ നാമത്തില്‍ അയപ്പാനുള്ള പരിശുദ്ധത്മാവ് എന്നാണ്. യേശുവിന്റെ നാമത്തില്‍ ആണ്‌ പരിശുദ്ധാത്മാവ് അയക്കപ്പെടുന്നത്. മൊഹമ്മദ് യേശുവിന്റെ നാമത്തില്‍ വന്നതാണെന്നു മുസ്ലിങ്ങള്‍ വിശ്വസിക്കുന്നില്ല. യേശുവിന്റെ നാമത്തില്‍ ഒരു പ്രവാചകന്‍ വരണമെങ്കില്‍ യേശുവിനൊരു പ്രത്യേകത വേണമല്ലോ. ആ പ്രത്യേകതയാണു ക്രിസ്ത്യാനികള്‍ യേശുവിനെ ദൈവമായി കരുതുന്നത്.

യോഹന്നാന്‍ 15:26.
ഞാൻ പിതാവിന്റെ അടുക്കൽനിന്നു നിങ്ങൾക്കു അയപ്പാനുള്ള കാര്യസ്ഥനായി പിതാവിന്റെ അടുക്കൽ നിന്നു പുറപ്പെടുന്ന സത്യാത്മാവു വരുമ്പോൾ അവൻ എന്നെക്കുറിച്ചു സാക്ഷ്യം പറയും.

ഇതിന്റെ ശരിയായ രൂപം ഇതല്ല.

ഞാന്‍ പിതാവിന്റെ അടുക്കല്‍ നിന്നു നിങ്ങള്‍ക്ക് അയക്കുന്ന കാര്യസ്ഥന്‍, ആ സത്യാത്മാവു വരുമ്പോള്‍ അവന്‍ എന്നെക്കുറിച്ചു സാക്ഷ്യം പറയും.

ഈ വാക്കുകളില്‍ യേശു അദ്ദേഹത്തിന്റെ അധികാരമാണു പ്രഘോഷിക്കുന്നത്. യേശുവാണ്‌ കാര്യസ്ഥനെ അയക്കുന്നത്. മൊഹമ്മദിനെ അയച്ചത് യേശുവാണെന്നു മുസ്ലിങ്ങള്‍ വിശ്വസിച്ചു തുടങ്ങിയാല്‍ അവരൊക്കെ ക്രിസ്ത്യാനികളാണെന്നു പറയേണ്ടി വരും.

ഒരു പ്രവാചകനെ അയക്കാന്‍ മാത്രം അധികാരമുള്ള വ്യക്തിയാണു യേശു എന്ന് മുസ്ലിങ്ങള്‍ വിശ്വസിച്ചു തുടങ്ങുന്ന നിമിഷം മൊഹമ്മദ് കെട്ടിപ്പൊക്കി വച്ച മിഥ്യകളെല്ലാം തകര്‍ന്നു വീഴും.

യോഹന്നാന്‍ 16:12-15
ഇനിയും വളരെ നിങ്ങളോടു പറവാൻ ഉണ്ടു; എന്നാൽ നിങ്ങൾക്കു ഇപ്പോൾ വഹിപ്പാൻ കഴിവില്ല. സത്യത്തിന്റെ ആത്മാവു വരുമ്പോഴോ അവൻ നിങ്ങളെ സകല സത്യത്തിലും വഴിനടത്തും; അവൻ സ്വയമായി സംസാരിക്കാതെ താൻ കേൾക്കുന്നതു സംസാരിക്കയും വരുവാനുള്ളതു നിങ്ങൾക്കു അറിയിച്ചുതരികയും ചെയ്യും.അവൻ എനിക്കുള്ളതിൽനിന്നു എടുത്തു നിങ്ങൾക്കു അറിയിച്ചുതരുന്നതുകൊണ്ടു എന്നെ മഹത്വപ്പെടുത്തും.പിതാവിന്നുള്ളതു ഒക്കെയും എനിക്കുള്ളതു; അതുകൊണ്ടത്രേ അവൻ എനിക്കുള്ളതിൽ നിന്നു എടുത്തു നിങ്ങൾക്കു അറിയിച്ചുതരും എന്നു ഞാൻ പറഞ്ഞതു.

ഈ വാക്കുകളില്‍ ശ്രദ്ധിക്കേണ്ടവ അവന്‍ എന്നെ മഹത്വപ്പെടുത്തും.
പിതാവിന്നുള്ളതു ഒക്കെയും എനിക്കുള്ളതാണ്.

മൊഹമ്മദ് യേശുവിനെ മഹത്വപ്പെടുത്തും എന്നു പറയുന്നതിന്റെ അര്‍ത്ഥം മുസ്ലിങ്ങള്‍ ശരിക്കും മനസിലാക്കുന്നുണ്ടോ? മഹത്വപ്പെടുത്തുന്നത് ദൈവത്തെയാണ്. മനുഷ്യരെ അല്ല. മഹത്വപ്പെടുത്താന്‍ യോഗ്യതയും അര്‍ഹതയുമുള്ളത് ദൈവമാണ്‌. യേശു ദൈവമാണെന്നു മുസ്ലിങ്ങള്‍ സമ്മതിക്കുമെന്നു തോന്നുന്നില്ല.

പിതാവിന്നുള്ളതു ഒക്കെയും എനിക്കുള്ളതാണ്‌ എന്ന പരാമര്‍ശം യേശു ആരാണെന്നു ബൈബിള്‍ പറയുന്ന സംഗതിയാണ്. ദൈവത്തിനുള്ളതെല്ലാം യേശുവിനുള്ളതും എന്ന വാക്കുകളുടെ അര്‍ത്ഥം കൂടുതല്‍ വ്യാഖ്യാനിക്കണമെന്നും തോന്നുന്നില്ല.
 
മുസ്ലിങ്ങള്‍ക്ക് യേശുവിനേക്കുറിച്ചുള്ള മറ്റൊരു വിശ്വാസമാണ്‌ ഏറ്റവും രസകരമായിട്ടുള്ളത്. അന്ത്യ വിധിക്ക് തൊട്ടുമുമ്പ് അള്ളാ യേശുവിനെ വീണ്ടും ഭൂമിയിലേക്ക് അയക്കും എന്നാണു മൊഹമ്മദ് ഖുറാനില്‍ എഴുതി വച്ചിരിക്കുന്നത്. അതിന്റെ വിഡ്ഡിത്തം അന്ന് ആദ്ദേഹത്തിനു മനസിലായിരിക്കില്ല.എന്തുകൊണ്ട് യേശു വീണ്ടും വരുന്നു എന്നൊന്നും യേശുവിനെ സ്വന്തമാക്കിയ സമയത്ത് മൊഹമ്മദ് ആലോചിച്ചിരുന്നില്ല. ക്രിസ്ത്യാനികളുടെ ഒരു വിശ്വാസം ​കടമെടുത്തപ്പോള്‍ ഇത് പൊല്ലാപ്പാകുമെന്നു കരുതാനുള്ള വിവേകമൊന്നും അദ്ദേഹത്തിനു അള്ളാ നല്‍കിയില്ല. യേശു വരുന്നത് മനുഷ്യകുലത്തെ വിധിക്കാനാണെന്നാണു ക്രിസ്ത്യാനികള്‍ വിശ്വസിക്കുന്നത്. മൊഹമ്മദ് അതു പകര്‍ത്തിയപ്പോള്‍ യേശു ഏതു രൂപത്തില്‍ വരുന്നു എന്നൊന്നും പറയുന്നില്ല. മനുഷ്യ ശരീരത്തോടു കൂടിയാണെങ്കില്‍ പുനര്‍ജനിക്കുന്നു അല്ലെങ്കില്‍ അവതരിക്കുന്നു എന്നൊക്കെ മനസിലാക്കേണ്ടി വരും. ഹിന്ദുക്കളുടെ വിശ്വാസമായ പുനര്‍ജന്മവും അവതാരവും എന്തു കൊണ്ട് മൊഹമ്മദ് കടമെടുത്തു?


യേശുവിനോടുള്ള പ്രത്യേക സ്നേഹം കൊണ്ടാണ്‌ ദൈവം അദ്ദേഹത്തെ ദജ്ജാലിനെ വധിക്കാന്‍ അയക്കുന്നതെന്നൊക്കെ ചില മുസ്ലിങ്ങള്‍ വിശദീകരിച്ചു കണ്ടിട്ടുണ്ട്. പക്ഷെ മനുഷ്യകുലത്തിനു വേണ്ട അവസാന നിയമങ്ങള്‍ നല്‍കാന്‍ തെരഞ്ഞെടുത്ത മൊഹമ്മദിനെ ദൈവം തള്ളിക്കളയുന്നു. അത് വിചിത്രമായ ഒരു കാര്യമായിട്ടേ മറ്റുള്ളവര്‍ക്ക് തോന്നൂ.

ക്രിസ്ത്യാനികള്‍ വിശ്വസിക്കുന്നത് യേശു സ്വന്തം ശരീരത്തോടു കൂടി സ്വര്‍ഗ്ഗത്തിലേക്ക് പോയി എന്നാണ്. ആ യേശു അവസാന നാളില്‍ അന്ത്യ വിധിക്കായി വരും എന്നുമവര്‍ വിശ്വസിക്കുന്നു. ഇതേ യേശുവാണ്‌ ദജ്ജാലിനെ വധിക്കാന്‍ വരുന്നതെങ്കില്‍ മൊഹമ്മദ് ക്രിസ്ത്യാനികളുടെ വിശ്വാസത്തെ ഗോപ്യമായി ശരിവക്കുകയാണിവിടെ. യേശു ദൈവമാണെന്ന് ബൈബിള്‍ തുറന്നു പറയുന്നു. ക്രിസ്ത്യനികള്‍ യധാര്‍ത്ഥ ബൈബിള്‍ വളച്ചൊടിച്ചാണ്‌ യേശുവിനെ ദൈവമാക്കി മാറ്റിയതെന്നു പറയുന്ന മൊഹമ്മദ് തന്നെ യേശു ദൈവമാണെന്ന് മറ്റൊരു തരത്തില്‍ പറയുന്നു. അതിനെ കാവ്യ നീതി എന്നു വേണമെങ്കില്‍ വിളിക്കാം.

ഒരു ലിങ്കണ്‍ മാഹാത്മ്യം

ലൈബീരിയ ആഫ്രിക്കയിലെ ഒരു ചെറിയ ഒരു രാജ്യമാണ്. എണ്ണ സമ്പന്നമായ അത് ഇസ്ലാമിക തീവ്രവാദികള്‍ ഉള്ള രാജ്യമായാണത് അറിയപ്പെടുന്നതും. അവിടെ എത്ര ഇന്‍ഡ്യക്കാരുണ്ടെന്ന് അറിയില്ലെങ്കിലും പ്രവാസികള്‍ അധികമുണ്ടെന്നു തോന്നുന്നില്ല.

കേന്ദ്ര പ്രവാസി കാര്യ മന്ത്രി വയലാര്‍ രവി അടുത്തിടെ അവിടത്തെ പ്രവാസികളുടെ നീറുന്ന പ്രശ്നങ്ങള്‍ പരിഹരിക്കാനായി പോയി. നിര്‍ഭാഗ്യം കൊണ്ട് അദ്ദേഹം ഒരപടത്തില്‍ പെടുകയും അത്ഭുതകരമായി രക്ഷപ്പെടുകയും ചെയ്തു. ഇപ്പോള്‍ ചെന്നൈയിലെ മെഡിക്കല്‍ മിഷന്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന അദ്ദേഹത്തിന്റെ വാക്കുകള്‍.
 
ദൈവത്തിനു നന്ദി -വയലാര് രവി 

''ഇവിടെയിങ്ങനെയിരിക്കാന്‍ കഴിയുന്നതില്‍ ദൈവത്തോട് നന്ദിപറയാനല്ലാതെ മറ്റെന്തിനാണ് എനിക്ക് കഴിയുക''
 
എനിക്കോര്‍മയില്ല. തൊട്ടുപിറകിലെ കാറിലുണ്ടായിരുന്ന ജോയന്റ് സെക്രട്ടറി ഗുര്‍ചരണും പ്രൈവറ്റ് സെക്രട്ടറി സാധന ശങ്കറും പറഞ്ഞ കാര്യങ്ങളേ എനിക്കറിയൂ''
 
''എന്റെ മുന്നിലും പിറകിലും ഉദ്യോഗസ്ഥര്‍ സഞ്ചരിച്ചിരുന്ന കാറുകളുണ്ടായിരുന്നു. എന്റെ കാറില്‍ എനിക്കൊപ്പം ഐവറികോസ്റ്റിലെ ഇന്ത്യന്‍ സ്ഥാനപതി ശ്യാമ ജെയിനും ഗണ്‍മാനുമുണ്ടായിരുന്നു. അമേരിക്കന്‍ നിര്‍മിത 'ലിങ്കണ്‍' കാറിലായിരുന്നു എന്റെ യാത്ര. കാറില്‍ കയറുമ്പോള്‍ത്തന്നെ 'ഇവന്‍ കൊള്ളാമല്ലോ' എന്ന് ഞാന്‍ പറഞ്ഞിരുന്നു. അത്രയ്ക്ക് കരുത്തുറ്റ കാറായിരുന്നു.


ഈ കാറല്ലായിരുന്നുവെങ്കില്‍ എന്താകുമായിരുന്നു അവസ്ഥയെന്നു പറയാനാവില്ല. അമേരിക്കന്‍ നയങ്ങളോട് പലതിനോടും എതിര്‍പ്പാണെങ്കിലും കാറിനോട് എനിക്കെതിര്‍പ്പില്ല''

വേദനയ്ക്കിടയിലും ചെറിയൊരു ചിരിയോടെ രവി പറയുന്നു. കൈവഴിയില്‍നിന്ന് അതിവേഗത്തില്‍ വന്നുകയറിയ കാറിടിച്ച് തന്റെ കാര്‍ മേലോട്ട് പൊങ്ങി നിലത്തുവീണ് മൂന്നുതവണ കരണംമറിഞ്ഞ് പത്തുപതിനഞ്ചടി താഴോട്ടുരുണ്ടുപോകുകയായിരുന്നുവെന്ന് രവി പറഞ്ഞു.

അമേരിക്കന്‍ നിര്‍മ്മിത ലിങ്കണ്‍ കാറു കൊള്ളാം. പക്ഷെ അതില്‍ വന്നിടിച്ച മറ്റേ കാര്‍ ഏത് രാജ്യത്തു നിര്‍മ്മിച്ചതാണെന്നു രവി പറഞ്ഞില്ല. ഇടിക്കുന്ന കാര്‍ മേലോട്ട് പൊക്കി മൂന്നുനാലു കരണം മറിക്കണമെങ്കില്‍ ആ കാറും കേമം തന്നെയാകണമല്ലോ. ആ കാറില്‍ സഞ്ചരിച്ചവര്‍ക്ക് എന്തെങ്കിലും പറ്റി എന്ന് രവി പറഞ്ഞിട്ടില്ല. മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തുമില്ല.



അപ്പോള്‍ ഏതു കാറാണു മെച്ചം? കാര്യമായ ഒന്നും സംഭവിക്കാതിരുന്ന കാറോ മേലോട്ട് പൊങ്ങി മൂന്നു നാലു കരണം മറിഞ്ഞ കാറോ?