Sunday, 5 October 2014



ഇന്‍ഡ്യയിലെ വിവിധ ജയിലുകളില്‍ കഴിയുന്ന നാലു പേരുടെ ചിത്രങ്ങളാണിത്.














ഇന്‍ഡ്യയിലെ വരേണ്യ വര്‍ഗ്ഗമെന്നു വിളിക്കപ്പെടാവുന്ന രാഷ്ട്രീയക്കാരുടെയും, മത നേതാക്കളുടെയും, സിനിമക്കാരുടെയും, കോര്‍പ്പറേറ്റ് മാഫിയകളുടെയും പ്രതിനിധികളാണിവര്‍. ഇന്‍ഡ്യന്‍ നീതി ന്യായ വ്യവസ്ഥക്ക് എന്തൊക്കെ പരിമിതികളുണ്ടെങ്കിലും ശരാശരി ഇന്‍ഡ്യക്കാരനു പ്രതീക്ഷ നല്‍കുന്നതാണിവരെ ജയിലില്‍ അടക്കപ്പെട്ട സംഭവഗതികള്‍. .

17 comments:

  1. ഇന്‍ഡ്യന്‍ നീതി ന്യായ വ്യവസ്ഥക്ക് എന്തൊക്കെ പരിമിതികളുണ്ടെങ്കിലും ശരാശരി ഇന്‍ഡ്യക്കാരനു പ്രതീക്ഷ നല്‍കുന്നതാണിവരെ ജയിലില്‍ അടക്കപ്പെട്ട സംഭവഗതികള്‍.

    ReplyDelete
  2. /// ..........ശരാശരി ഇന്ഡ്യ ക്കാരനു പ്രതീക്ഷ നല്കുSന്നതാണിവരെ ജയിലില്‍ അടക്കപ്പെട്ട സംഭവഗതികള്‍.///

    ആ പ്രതീക്ഷ തല്ലി കെടുത്തി നീതിന്യായ വ്യവസ്ഥയെ കാവിയില്‍ മുക്കി തേച്ചെടുക്കാന്‍ വേണ്ട പണികള്‍ മോഡിയും RSSഉം ആരംഭിച്ചിട്ടുണ്ട്!

    ReplyDelete
  3. This comment has been removed by the author.

    ReplyDelete
  4. << ശരാശരി ഇന്‍ഡ്യക്കാരനു പ്രതീക്ഷ നല്‍കുന്നതാണിവരെ ജയിലില്‍ അടക്കപ്പെട്ട സംഭവഗതികള്‍. >>

    ഇതില്‍ ഒരു സംശയവുമില്ല, എന്നാല്‍ വിചാരണ തടവുകാര്‍ക്കു സംശയത്തിന്‍റെ ആനുകൂല്യം ലഭിക്കാന്‍ ഇനിയും അവസരങ്ങള്‍ ഉണ്ട്‌. കുറ്റം തെളിയിക്കപ്പെട്ടിട്ടും ജയലളിത എത്ര നാള്‍ ജയിലില്‍ കിടക്കും എന്നും കണ്ടറിയണം. അതിനാല്‍ പോസ്റ്റിലെ ഫോട്ടോയിലുള്ളവരെയെല്ലാം ഒരേ ഗ്രൂപ്പില്‍ കാണാന്‍ ആവില്ല.

    1)ജയലളിത, കുറ്റക്കാരിയെന്നു കോടതി വിധി
    2)മഅദനി, കുറ്റക്കാരനെന്നു കോടതി വിധി ഇതുവരെയും വന്നിട്ടില്ല
    3)സന്‍ജയ്‌ ദത്ത്‌, കുറ്റക്കരനെന്ന്‌ കോടതി വിധി
    4)സുബ്രത റോയി, കുറ്റക്കാരനെന്നു കോടതി വിധി ഇതുവരെയും വന്നിട്ടില്ല

    ReplyDelete
  5. >>>>ഇതില്‍ ഒരു സംശയവുമില്ല, എന്നാല്‍ വിചാരണ തടവുകാര്‍ക്കു സംശയത്തിന്‍റെ ആനുകൂല്യം ലഭിക്കാന്‍ ഇനിയും അവസരങ്ങള്‍ ഉണ്ട്‌. കുറ്റം തെളിയിക്കപ്പെട്ടിട്ടും ജയലളിത എത്ര നാള്‍ ജയിലില്‍ കിടക്കും എന്നും കണ്ടറിയണം. അതിനാല്‍ പോസ്റ്റിലെ ഫോട്ടോയിലുള്ളവരെയെല്ലാം ഒരേ ഗ്രൂപ്പില്‍ കാണാന്‍ ആവില്ല. <<<<

    ബൈജു ഖാന്‍,

    അര നൂറ്റാണ്ടു കാലം ഇന്‍ഡ്യന്‍ നീതി ന്യായ വ്യവസ്ഥയെ വിലക്കെടുത്തു നടന്നിരുന്ന നാലു ഗ്രൂപ്പുകളുടെ പ്രതിനിധികള്‍  എന്ന നിലയിലാണു ഞാന്‍  ഈ നാലു പേരുടെയും  ചിത്രങ്ങള്‍ ഇവിടെ ഇട്ടത്.

    ജയലളിതയും  സഞ്ചയ് ദത്തും  പതിറ്റാണ്ടുകള്‍ മുന്നെ ശിക്ഷിക്കപ്പെടേണ്ടവരായിരുന്നു. നിയമത്തിന്റെ പഴുതുകളിലൂടെയും മറ്റ് പല തൊടുന്യായങ്ങളിലൂടെയും  അവര്‍ രക്ഷപ്പെട്ടു നടന്നു.

    സുബ്രതോ റോയി തട്ടിപ്പു നടത്തി എന്നതിനു തെളിവുണ്ടായിട്ടു തന്നെയാണദ്ദേഹത്തിനു   ജമ്യം നിഷേധിക്കപ്പെട്ടത്. കോയംബത്തൂര്‍ സ്ഫോടന കേസില്‍  ഉള്‍പ്പെട്ടു എന്നതിനു തെളിവില്ലാത്തതുകൊണ്ട് മദനി വിട്ടയക്കപ്പെട്ടെങ്കിലും അത് നടത്തിയ പലരുമായും മദനിക്ക് ബന്ധമുണ്ടായിരുന്നു. ഇന്‍ഡ്യയില്‍ വിധ്വംസക പ്രവര്‍ത്തനം നടത്തുന്ന പല മുസ്ലിം തീവ്രവാദ ഗ്രൂപ്പുകളുമായും മദനിക്ക് ബന്ധമുണ്ടായിരുന്നു. അതുകൊണ്ടാണ്, മദനിക്ക് ജാമ്യം നിഷേധിക്കപ്പെട്ടത്. ഇപ്പോള്‍ മദനി നല്ലവന്‍ ആയി നടക്കുന്ന്നു എന്നത് മദനിയെ വിട്ടയക്കാനുള്ള കാരണമല്ല. ഇപ്പോള്‍ ജയലളിത ആണ്, ഇന്‍ഡ്യയിലെ ഏറ്റവും കഴിവുള്ള ഭരണാധികാരി. അനേകം ജന ക്ഷേമകരമായ ഭരണ നടപടികളും അവര്‍ ചെയ്യുന്നുണ്ട്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ തമിഴ് നാട്ടിലെ 39 സീറ്റുകളില്‍ 37 എണ്ണവും അവര്‍ നേടി എടുത്ത്ത ഈ ഭരണ മികവുകൊണ്ടു തന്നെയാണ്. പക്ഷെ അതിന്നും അവര്‍ പണ്ട് ചെയ്ത പ്രവര്‍ത്തികളെ മറക്കാനുള്ള ന്യായീകരണമല്ല. ജയലളിതയുടെ ഭൂതകാലം അവരെ വേട്ടയാടുന്നു. അതുപോലെ മദനിയുടെ ഭൂതകാലം അദ്ദേഹത്തെയും വേട്ടയാടുന്നു. ഇതു രണ്ടും പലര്‍ക്കും പാഠമാകേണ്ടതാണ്.

    ജയലളിത എത്ര നാള്‍ ജയിലില്‍ കിടക്കും എന്നതിനേക്കാള്‍ പ്രധാനം അവര്‍ ഒരു ദിവസമെങ്കിലും ജയിലില്‍ കിടന്നു എന്നതാണ്. കര്‍ണ്ണാടക ഹൈക്കോടതി അവര്‍ക്ക് ഇന്നലെ ജാമ്യം നിഷേധിച്ചു. ഇനി സുപ്രീം കോടതി എന്തു ചെയ്യുമെന്നു നോക്കാം.

    ReplyDelete
  6. ഇന്ത്യന്‍ നീതിന്യായ സംവിധാനത്തിനു അഭിമാനകരമായ വിധികളും കോടതി ഇടപടലുകളും പലപ്പോഴും ഉണ്ടായിട്ടുണ്ട്‌. അത്തരത്തില്‍ അഭിമാനകരമായ ഒരു വിധി പ്രസ്താവമായിരുന്നു 2012 സപ്റ്റംബറില്‍ വന്ന നരോദ്‌ പാടിയ നരഹത്യക്കേസിന്‍റെ വിധി. ഗുജറാത്തിലെ നീതി ന്യായ വ്യവസ്ഥക്കു നേരെ ആക്ഷേപങ്ങളുയര്‍ന്നപ്പോള്‍ 2008 ല്‍ സുപ്രീം കോടതി നിയോഗിച്ച പ്രത്യേക അന്വേഷണ സമതി ഏറ്റെടുത്ത ഒന്‍പതു കേസുകളില്‍ ഒന്നായിരുന്നു അത്‌. വിചാരണ നടത്തി വിധി പ്രസ്താവിച്ച ജോത്സ്ന യാഗ്നിക്‌ (2010 ഡിസംബറില്‍ ഇവരെ സ്ഥലം മാറ്റിയെങ്കിലും SIT യുടെ ഇടപെടല്‍ കാരണം തിരികെ നിയമിക്കുകയുണ്ടായി), പബ്ളിക്‌ പ്രോസിക്യൂട്ടര്‍ അഖില്‍ ദേശായി, തെഹല്‍ക പത്രത്തിലെ അഷീഷ്‌ കേതന്‍, കോടതിയില്‍ ലഹളക്കിരയായവരെ സഹായിച്ച Dr. മുകുല്‍ ശര്‍മ, അദ്ധേഹത്തിന്‍റെ സംഘടനയായ ജന സംഘര്‍ഷ്‌ മഞ്ച്‌ തുടങ്ങി എത്രയോ മനുഷ്യ സ്നേഹികളുടേയും രാജ്യ സ്നേഹികളുടേയും ധീരമായ ശ്രമം സ്മരിക്കപ്പേടേണ്ടതാണു.

    അവനവന്‍റെയും അടുത്ത ബന്ധുക്കളുടെയും ജീവനു തന്നെ ഭീഷണിയുള്ള സാഹചര്യങ്ങളില്‍ ധീരതയോടെ കര്‍മ രംഗങ്ങളില്‍ സത്യ സന്ധത പുലര്‍ത്തുന്ന ഇത്തരം ആളുകളുടെ ചെയ്തികള്‍ രാജ്യസ്നേഹത്തിന്‍റെ മാത്രുകകളാണു.

    താങ്കളുടെ കഴിഞ്ഞ പോസ്റ്റില്‍ പറഞ്ഞതു പോലെ രാജ്യ സ്നേഹം കാണിക്കാന്‍ തെറിവിളിക്കുന്ന മലയാളി 'യവ്വനം', അവരുടെ ആവേശം, ജയലളിത കേസില്‍ വിധി പറഞ്ഞ ജഡ്ജ്‌ ജോണ്‍ മൈക്കിള്‍, സ്പെഷ്യല്‍ പ്രോസിക്യൂട്ടര്‍ ഭവാനി സിംഗ്‌ തുടങ്ങിയവരെപ്പോലെയുള്ളവരെ അനുമോദിക്കാനും കൂടി ഉപയോഗിച്ചിരുന്നെങ്കില്‍ എന്നാശിച്ചുപോകുകയാണു.

    ReplyDelete
  7. ജയയുടെ വിധിയില്‍ ചില ദുര്‍വാശികളും അജന്‍ഡയും കോടതിയെ സ്വാധീനിച്ചിട്ടുണ്ടെന്ന് ഞാന്‍ കരുതുന്നു. പോകുന്ന പോക്ക് നോക്കിയാല്‍ മോഡിക്ക് വെല്ലുവിളി ഉയര്‍ത്താന്‍ ചങ്കൂറ്റമുള്ള ഒരേയൊരു പുരുഷന്‍ ജയലളിതയായിരുന്നു. ആ ഭീഷണിയെയാണ് ഒതുക്കിയെന്ന് അവര്‍ കരുതുന്നതെങ്കില്‍ തമിഴന്മാരെ അവര്‍ അണ്ടര്‍ എസ്റ്റിമേറ്റ് ചെയ്തിരിക്കുന്നു എന്നും ഞാന്‍ കരുതുന്നു (എന്റെ വ്യക്തിപരമായ അഭിപ്രായം മാത്രം)

    ReplyDelete
  8. >>>അത്തരത്തില്‍ അഭിമാനകരമായ ഒരു വിധി പ്രസ്താവമായിരുന്നു 2012 സപ്റ്റംബറില്‍ വന്ന നരോദ്‌ പാടിയ നരഹത്യക്കേസിന്‍റെ വിധി. <<<

    മോദി മന്ത്രിസഭയിലെ അംഗമായിരുന്ന മായ കോട്നാനി ഒക്കെ ശിക്ഷിക്കപ്പെട്ടു. നരോദ പാട്യ കേസില്‍ നിന്നും  പലരെയും രക്ഷപ്പെടുത്താന്‍ മോദി എന്ന ഭരണാധികാരി ആവതു ശ്രമിച്ചിട്ടും അവരില്‍ പലരും ശിക്ഷിക്കപ്പെട്ടു. വ്യാജ ഏറ്റുമുട്ടല്‍ കേസുകളില്‍ കുറ്റം ചാര്‍ത്തപ്പെട്ട വ്യക്തിയാണിപ്പോള്‍ ബി ജെ പി അധ്യക്ഷന്‍. നീതിപീഠത്തെ വിലക്കു വാങ്ങിയും ഭീഷണിപ്പെടുത്തിയും  സാക്ഷികളെ കൂറു മാറ്റിച്ചും പലരും രക്ഷപ്പെടുന്നുണ്ടെങ്കിലും ചിലരൊക്കെ ശിക്ഷിക്കപ്പെടുന്നുണ്ട്. ഇന്‍ഡ്യ ഒരു അല്ല എന്ന് നമ്മെ ഓര്‍മ്മിപ്പിക്കുന്നതാണ്, ഈ വിധികളൊക്കെ.

    ReplyDelete
  9. >>>വിചാരണ നടത്തി വിധി പ്രസ്താവിച്ച ജോത്സ്ന യാഗ്നിക്‌ (2010 ഡിസംബറില്‍ ഇവരെ സ്ഥലം മാറ്റിയെങ്കിലും SIT യുടെ ഇടപെടല്‍ കാരണം തിരികെ നിയമിക്കുകയുണ്ടായി), പബ്ളിക്‌ പ്രോസിക്യൂട്ടര്‍ അഖില്‍ ദേശായി, തെഹല്‍ക പത്രത്തിലെ അഷീഷ്‌ കേതന്‍, കോടതിയില്‍ ലഹളക്കിരയായവരെ സഹായിച്ച Dr. മുകുല്‍ ശര്‍മ, അദ്ധേഹത്തിന്‍റെ സംഘടനയായ ജന സംഘര്‍ഷ്‌ മഞ്ച്‌ തുടങ്ങി എത്രയോ മനുഷ്യ സ്നേഹികളുടേയും രാജ്യ സ്നേഹികളുടേയും ധീരമായ ശ്രമം സ്മരിക്കപ്പേടേണ്ടതാണു. <<<

    ഒരു സംസ്ഥാന ഭരണ സംവിധാനം മുഴുവന്‍ എതിര്‍ത്തിട്ടും ഇവരൊക്കെ പിടിച്ചു നിന്നു., ഇവരുടെ കൂടെ ഓര്‍ക്കേണ്ട മറ്റൊരു പേരാണ്, ടീസ്റ്റ സെതല്‍വാദ്.

    ജയലളിതയുടെ കേസില്‍  തമിഴ് നാട് ഭരണ കൂടം നടത്തിയ വഴിവിട്ട ഇടപെടലുകളാണ്. ആ കേസ് കര്‍ണാടകയിലേക്ക് മാറ്റാനുണ്ടായ കാരണം. അതേ വഴിക്കായിരുന്നു ഗുജറാത്തില്‍ മോദിയെ സംശയത്തിന്റെ നിഴലില്‍ നിറുത്തിയ വ്യാജ ഏറ്റുമുട്ടല്‍ കേസുകളും പോയിരുന്നത്. സുപ്രീം കോടതി ആ കേസുകളും ഗുജറാത്തിനു വെളിയിലേക്ക് മാറ്റി. ഈ കേസുകളില്‍ ഗുജറാത്ത് ആഭ്യന്തര മന്ത്രി ആയിരുന്ന അമിത് ഷാക്ക് അനുകൂലമായ ഒരു പരാമര്‍ശം നടത്തിയതിനുള്ള പ്രത്യുപകാരമാണ്, ജസ്റ്റിസ് സദാശിവത്തിന്റെ കേരള ഗവര്‍ണ്ണര്‍ സ്ഥാനം.

    ഗുജറാത്തില്‍ മുസ്ലിം കൂട്ടക്കൊലയില്‍ മോദിക്കും അദ്ദേഹത്തിന്റെ ഭരണ കൂടത്തിനും പ്രത്യക്ഷമായും പരോഷമായും  പങ്കുണ്ട്. വര്‍ഷങ്ങള്‍ കഴിഞ്ഞാണെങ്കിലും അതൊക്കെ പുറത്തു വരിക തന്നെ ചെയ്യും.

    ReplyDelete
  10. >>>താങ്കളുടെ കഴിഞ്ഞ പോസ്റ്റില്‍ പറഞ്ഞതു പോലെ രാജ്യ സ്നേഹം കാണിക്കാന്‍ തെറിവിളിക്കുന്ന മലയാളി 'യവ്വനം', അവരുടെ ആവേശം, ജയലളിത കേസില്‍ വിധി പറഞ്ഞ ജഡ്ജ്‌ ജോണ്‍ മൈക്കിള്‍, സ്പെഷ്യല്‍ പ്രോസിക്യൂട്ടര്‍ ഭവാനി സിംഗ്‌ തുടങ്ങിയവരെപ്പോലെയുള്ളവരെ അനുമോദിക്കാനും കൂടി ഉപയോഗിച്ചിരുന്നെങ്കില്‍ എന്നാശിച്ചുപോകുകയാണു.<<<

    അതിനൊന്നും ഈ യുവാക്കള്‍ക്ക് സമയമില്ല. ദിശാബോധം നഷ്ടപ്പെട്ടവരാണിന്ന് യുവാക്കള്‍. കേരളത്തിലെ യുവാക്കളാണെങ്കില്‍ എങ്ങനെയെങ്കിലും കുറച്ച് പണമുണ്ടാക്കി ജീവിതം ആസ്വദിക്കാന്‍  ഇറങ്ങുന്നവരാണ്. ആരെ പറ്റിച്ചായാലും ചതിച്ചായാലും പണമുണ്ടാക്കുക. ഒരു ജോലിയും ചെയ്യാത്തവരുടെ കയ്യില്‍ പോലും ഇഷ്ടം പോലെ പണം വരുന്നു. വളരെ ദുരൂഹമാണി അവസ്ഥ.

    ReplyDelete
  11. >>>അവനവന്‍റെയും അടുത്ത ബന്ധുക്കളുടെയും ജീവനു തന്നെ ഭീഷണിയുള്ള സാഹചര്യങ്ങളില്‍ ധീരതയോടെ കര്‍മ രംഗങ്ങളില്‍ സത്യ സന്ധത പുലര്‍ത്തുന്ന ഇത്തരം ആളുകളുടെ ചെയ്തികള്‍ രാജ്യസ്നേഹത്തിന്‍റെ മാത്രുകകളാണു. <<<

    ഇവരേക്കാള്‍ കൂടുതല്‍ ജീവനു ഭീഷണി ഉള്ളത് ഇതുപോലുള്ള കേസുകളില്‍ സാക്ഷി പറയുന്നവര്‍ക്കാണ്.

    ജയലളിതയുടെ കേസില്‍  സാക്ഷികളായിരുന്ന അനേകം പേരെ ജയലളിത അധികാരത്തില്‍ വന്നപ്പോള്‍ കൂറു മാറ്റിച്ചു. അവര്‍ ആദ്യം പറഞ്ഞ മൊഴി മാറ്റി പറഞ്ഞു. അങ്ങനെ കേസ് ദുര്‍ബലമാകുന്ന അവസ്ഥയില്‍ ആണ്, സുപ്രീം കോടതി ഇടപെട്ടത്. സുബ്രഹ്മണ്യം സ്വാമി ആയിരുന്നു അതിനു വേണ്ടി പ്രവര്‍ത്തിച്ചതും. അങ്ങനെ ആണു കേസ് കര്‍ണാടകയിലേക്ക് മാറ്റപ്പെട്ടത്. 2003 ല്‍ വിചാരണ തുടങ്ങിയ കേസില്‍ ജയലളിത പല പ്രാവശ്യം  പല വിധ തടസങ്ങളും ഉന്നയിച്ചു. പല പ്രാവശ്യം സുപ്രീം കോടതിയില്‍ അപ്പീലുകള്‍ നല്‍കി കേസ് തേച്ചു മായ്ച്ചു കളയാന്‍ എല്ലാ കളികളും കളിച്ചു. എന്നിട്ടും പക്ഷെ വിജയിക്കാന്‍ ആയില്ല.

    റ്റി പി വധക്കേസിലും അനേകം സാക്ഷികളെ സി പി എം കൂറുമാറ്റിച്ചു. പല കേസുകളും ദുര്‍ബലമാകുന്നത് ഇങ്ങനെ ആണ്. പല വിദേശ രാജ്യങ്ങളിലും സാക്ഷികള്‍ക്ക് ഇതുപോലെ കൂറു മാറാന്‍ ആകില്ല. അതിനൊക്കെ കടുത്ത ശിക്ഷയുണ്ട്. ഇന്‍ഡ്യയിലും അത് വരേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.

    കേരളത്തില്‍ ഇനലെ മറ്റൊരു വധക്കേസില്‍ പ്രതികളെ ഒക്കെ വെറുതെ വിട്ടു. മുസ്ലിം ലീഗുകാര്‍  സ്വാശ്രയ സമരത്തിന്റെ ഭാഗമായി നടത്തിയ ആക്രമണത്തില്‍  കൊല്ലപ്പെട്ട അധ്യാപകന്റെ കേസായിരുന്നു അത്. മുസ്ലിം ലീഗ് അധികാരത്തില്‍ വന്നപ്പോള്‍ ഭൂരിഭാഗം  സാക്ഷികളെയും  വിലകെടുത്ത് കൂറുമാറ്റിച്ചു. കേസു ദുര്‍ബലമായി. പ്രതികളൊക്കെ രക്ഷപ്പെടുകയും ചെയ്തു. സ്വാധീനമുള്ളവര്‍ക്കൊക്കെ ഇത് ചെയ്യാന്‍ സാധിക്കും. ഇതിനൊക്കെ ഉപയോഗിക്കുന്നത് ഭീഷണികളും പണവും ആണ്.

    പ്രധാനാധ്യാപകന്‍െറ കൊല: പ്രതികളെ വെറുതെവിട്ടു

    19 അധ്യാപകര്‍ കോടതിയില്‍ കൂറുമാറിയിരുന്നു

    മഞ്ചേരി: ക്ളസ്റ്റര്‍ യോഗത്തിനിടെ പ്രതിഷേധവുമായി എത്തിയവര്‍ പ്രധാനാധ്യാപകനെ മര്‍ദിച്ച് കൊലപ്പെടുത്തി എന്ന കേസില്‍ മുഴുവന്‍ പ്രതികളെയും മഞ്ചേരി ജില്ലാ മൂന്നാം അഡീഷനല്‍ സെഷന്‍സ് കോടതി വെറുതെവിട്ടു. അരീക്കോട് ഉപജില്ലയിലെ വാലില്ലാപുഴ എ.എം.എല്‍.പി സ്കൂള്‍ പ്രധാനാധ്യാപകന്‍ തോട്ടുമുക്കം എടക്കര വീട്ടില്‍ ജയിംസ് അഗസ്റ്റിന്‍ കൊല്ലപ്പെട്ട കേസിലാണ് പ്രോസിക്യൂഷന്‍ പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്തിയ 17 പേരെയും ജഡ്ജി സുഭദ്രാമ്മ വെറുതെവിട്ടത്. ഒരാളുടെ പേരില്‍ പോലും കുറ്റം തെളിയിക്കാന്‍ കഴിഞ്ഞില്ളെന്ന് കണ്ടാണ് കോടതി നടപടി.

    ReplyDelete
  12. >>>ജയയുടെ വിധിയില്‍ ചില ദുര്‍വാശികളും അജന്‍ഡയും കോടതിയെ സ്വാധീനിച്ചിട്ടുണ്ടെന്ന് ഞാന്‍ കരുതുന്നു. <<<

    എനിക്കങ്ങനെ തോന്നുന്നില്ല.

    മാസം ഒരു രൂപ മാത്രമായിരുന്നു ജയലളിത മുഖ്യമന്ത്രി എന്ന നിലയില്‍ വാങ്ങിയിരുന്ന ശമ്പളം. അഞ്ച് വര്‍ഷം കഴിഞ്ഞ് ആ കസേരയില്‍ നിന്നും അവര്‍ ഇറങ്ങിയപ്പോള്‍ കോടിക്കണക്കിനു രൂപയുടെ സ്വത്ത് അവരുടെ പേരിലുണ്ടായിരുന്നു. ഈ അനധികൃത സ്വത്ത് സമ്പാദനത്തിന്റെ പേരിലാണവര്‍ ശിക്ഷിക്കപ്പെട്ടത്.

    ഇതില്‍ എവിടെയാണ്, താങ്കള്‍ ദുര്‍വാശിയും  അജണ്ടയും കാണുന്നതെന്ന് എത്ര ആലോചിച്ചിട്ടും എനിക്ക് മനസിലാകുന്നില്ല. നിയമത്തിന്റെ ബാല പാഠങ്ങള്‍ അറിയുന്നവര്‍ക്ക് പോലും  ജയലളിത ഇതില്‍ കുറ്റക്കാരി ആണെന്നു കണ്ടെത്താന്‍ സാധിക്കും.

    ReplyDelete
  13. >>>പോകുന്ന പോക്ക് നോക്കിയാല്‍ മോഡിക്ക് വെല്ലുവിളി ഉയര്‍ത്താന്‍ ചങ്കൂറ്റമുള്ള ഒരേയൊരു പുരുഷന്‍ ജയലളിതയായിരുന്നു. ആ ഭീഷണിയെയാണ് ഒതുക്കിയെന്ന് അവര്‍ കരുതുന്നതെങ്കില്‍ തമിഴന്മാരെ അവര്‍ അണ്ടര്‍ എസ്റ്റിമേറ്റ് ചെയ്തിരിക്കുന്നു എന്നും ഞാന്‍ കരുതുന്നു <<<

    ഒരു സംസ്ഥാനത്തു മാത്രം വേരോട്ടമുള്ള ഒരു പാര്‍ട്ടിയുടെ നേതാവ്, ബി ജെ പി പോലുള്ള ഒരു പാര്‍ട്ടിയുടേ നേതാവിനെങ്ങനെ വെല്ലുവിളിയാകും?

    മോദി ജയലളിതയെ ഒതുക്കിയതാണെന്നതൊക്കെ അധിക വായനയല്ലേ? മോദിക്കോ മറ്റേതെങ്കിലും  പാര്‍ട്ടിക്കൊ ഇതില്‍ യാതൊരു പങ്കുമില്ല. തെളിവുകളൊക്കെ ജയലളിതക്കെതിരെ ആയിരുന്നു. മാസം ഒരു രൂപ ശമ്പളം ആയി കൈപറ്റിയിയിരുന്ന ജയലളിതക്ക് 5 വര്‍ഷം കൊണ്ട് 60 രൂപയേ വരുമാനമുണ്ടാകാന്‍ സാധ്യതയുള്ളു. പക്ഷെ ഈ കാലയളവില്‍ അവരുടെ സമ്പാദ്യം 66 കോടി ആയി ഉയര്‍ന്നു. മുഖ്യ മന്ത്രിയുടെ ജോലി അല്ലാതെ മറ്റെന്തെങ്കിലും അവര്‍ ചെയ്തിരുന്നതായും അറിവില്ല.

    മോദിയും ജയലളിതയുമായി ഉള്ള സാമ്യം ​പര്‍ട്ടിയിലെ ഏകാധിപത്യമാണ്. മോദിയാണിപ്പോള്‍ ബി ജെ പിയിലെ അവസാന വക്ക്. അതുപോലെ എ ഡി എം കെയില്‍ ജയലളിതയും.

    ReplyDelete
  14. << പല വിദേശ രാജ്യങ്ങളിലും സാക്ഷികള്‍ക്ക് ഇതുപോലെ കൂറു മാറാന്‍ ആകില്ല. അതിനൊക്കെ കടുത്ത ശിക്ഷയുണ്ട്. ഇന്‍ഡ്യയിലും അത് വരേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. >>

    സാക്ഷികളുടെ കൂറുമാറ്റം നീതി പൂര്‍വമായ വിധി പ്രസ്താവനക്കു വലിയ തടസമാകുന്നുണ്ട്‌. കൂറുമാറുന്ന സാക്ഷിയെ പ്രതിയാക്കുന്ന ഒരു നിയമം വരേണ്ട സമയം കഴിഞ്ഞിരിക്കുന്നു. ആദ്യം കൊടുക്കുന്ന മൊഴി സമ്മര്‍ദ്ധങ്ങള്‍ക്കു വഴങ്ങിയല്ലെന്നു ന്യായാധിപനു ബോധ്യമായാല്‍ പിന്നീടു കൂറുമാറുന്നതു തടയാന്‍ നിയമത്തിനു കഴിയണം. വിധി പറയാന്‍ കാല താമസം വരുന്നതും പ്രതികള്‍ക്കു രക്ഷപെടാന്‍ അവസരം ഉണ്ടാകുന്നതും നീതി പൂര്‍വമായ ഒരു സമൂഹത്തിനു ചേര്‍ന്നതല്ല. പല ആളുകള്‍ ചേര്‍ന്നു ഏറെക്കുറെ പരസ്യമായി നടത്തുന്ന ഒരു കൊലപാതകത്തിന്‍റെ കേസ്സു പോലും പ്രതികളെ ശിക്ഷിക്കാന്‍ കഴിയാത്തവിധം ദുര്‍ബലമാകുന്നതു സമൂഹം ഗൌരവത്തൊടെ കാണേണ്ടതാണു. (ശശി തരൂരിന്‍റെ മനസ്സു വായിക്കാനായിരുന്നു TV ചാനലുകാര്‍ക്കെല്ലാം ഇന്നലെ താത്പര്യം). കേസ്സന്വേഷണത്തില്‍ പാളിച്ചകള്‍ പറ്റിയെങ്കില്‍ പോലീസിനു ഉത്തരവാദിത്തം ഉണ്ട്‌. അഴിമതിക്കേസ്സുകളില്‍ വിട്ടു വീഴ്ച പാടില്ലെന്ന സുപ്രീം കോടതിയുടെ നിലപാടുകാരണമാണു അടുത്ത കാലത്തായി പലര്‍ക്കും ശിക്ഷ ലഭിക്കാന്‍ ഇടയായതു, അതു പോലെ രാഷ്ട്രീയ മത കൊലപാതകങ്ങളൊടും വിട്ടുവീഴ്ചയില്ലാത്ത ഒരു സമീപനം ഉണ്ടാകേണ്ടതാണു. എല്ലാ രംഗത്തും വലിയ പുരോഗമനം അവകാശപ്പെടുന്ന ഒരു സമൂഹം കുറ്റവാളികള്‍ക്കു ശിക്ഷ വാങ്ങിക്കൊടുക്കുന്നതില്‍ ഉദാസീനത കാട്ടുന്നതു സമൂഹത്തിന്‍റെ കെട്ടുറപ്പിനു നല്ലതല്ല.

    ReplyDelete
  15. >>>>(ശശി തരൂരിന്‍റെ മനസ്സു വായിക്കാനായിരുന്നു TV ചാനലുകാര്‍ക്കെല്ലാം ഇന്നലെ താത്പര്യം). <<<<

    ശശി തരൂരിന്റെ മനസിലെ വിഷയവും ഇവിടെ പരാമര്‍ശിച്ചതുമായി ബന്ധപ്പെട്ടു കിടക്കുന്നു. ക്രിമിനല്‍ കേസില്‍ നിന്നും രക്ഷപ്പെടാന്‍ വേണ്ടി ഒരു രാഷ്ട്രീയക്കാരന്‍ നടത്തുന പൊറാട്ടു നാടകമാണത്. സുനന്ദ പുഷ്കറിന്റെ അപകട മരണത്തില്‍ തരൂര്‍  മറുപടി പറയേണ്ട അവസ്ഥയിലേക്കാണു കാര്യങ്ങളുടെ പോക്ക്. അതില്‍ നിന്ന് എങ്ങനെയെങ്കിലും തടിയുരാനുള്ള പരക്കം പാച്ചിലില്‍ ആണദ്ദേഹം. തന്റെ പാര്‍ട്ടിയുടെ നിലപാടിനു വിരുദ്ധമായ നിലപാടദ്ദേഹം എടുക്കുന്നതും അതു കൊണ്ടാണ്.

    ReplyDelete
  16. >>>>കേസ്സന്വേഷണത്തില്‍ പാളിച്ചകള്‍ പറ്റിയെങ്കില്‍ പോലീസിനു ഉത്തരവാദിത്തം ഉണ്ട്‌. <<<<

    ഇന്‍ഡ്യയിലെ പോലീസ് സംവിധാനം സ്വതന്ത്രമല്ല. രാഷ്ട്രീയ സ്വാധീനത്തിനു വിധേയമായി തന്നെയാണത് പ്രവര്‍ത്തിക്കുന്നതും. അതുകൊണ്ട് പോലീസിനേക്കാള്‍ ഉത്തരവാദിത്തം  രാഷ്ട്രീയക്കാര്‍ക്കു തന്നെയാണ്.

    ReplyDelete
  17. >>>>അഴിമതിക്കേസ്സുകളില്‍ വിട്ടു വീഴ്ച പാടില്ലെന്ന സുപ്രീം കോടതിയുടെ നിലപാടുകാരണമാണു അടുത്ത കാലത്തായി പലര്‍ക്കും ശിക്ഷ ലഭിക്കാന്‍ ഇടയായതു, <<<<

    കോടതികള്‍ അടുത്ത കാലത്ത് ഉണര്‍ന്നു പ്രവര്‍ത്തിക്കുന്നുണ്ട്. പക്ഷെ കോടതിയും അഴിമതി വിമുക്തമല്ല. നല്ല ഒരു ശതമാനം ജഡ്ജിമാര്‍ അഴിമതിക്കാരാണ്. സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എന്നത് ഇന്‍ഡ്യയിലെ ഏറ്റവും അധികരമുള്ള പദവിയാണ്. പ്രധാനമന്ത്രിയെ പോലും ശിക്ഷിക്കാനും ശാസിക്കാനും അധികാരമുള്ള സ്ഥാനമാണത്. ആ പദവിയിലിന്നു വിരമിക്കുന്ന ആള്‍, വെറും ഗുമസ്ഥന്റെ പദവിക്കു തുല്യമായ ഗാവര്‍ണ്ണര്‍ പദവി ഒക്കെ സ്വീകരിക്കുന്നത് ഈ അഴിമതിയുടെ ഭാഗമണെന്നാരെങ്കിലും സംശയിച്ചാല്‍ അവരെ കുറ്റപ്പെടുത്താനും ആകില്ല. ബി ജെ പി പ്രസിഡണ്ടിന്നെതിരെയുള്ള കേസില്‍ അനുകൂലമായ നിലപാടെടുത്ത സദാശിവത്തെ കേരള ഗവര്‍ണ്ണര്‍ പദവി നല്‍കി മോദി സന്തോഷിപ്പിക്കുന്നതൊക്കെ ഇതിന്റെ ഭാഗമായി കാണുന്നതില്‍ തെറ്റുമില്ല.

    ജയാളിതക്ക് ജാമ്യം കിട്ടാന്‍ വേണ്ടി വാദിച്ച പ്രശസ്ത വക്കീല്‍ നിരത്തിയ ഒരു വാദം 150 ആളുകള്‍ ആത്മ ഹത്യക്ക് ശ്രമിച്ചു എന്നാണ്. ജയലളിതക്ക് വേണ്ടി ആത്മാഹുതി നടത്താന്‍ കുറച്ചു പേരുള്ളതുകൊണ്ട് ശിക്ഷയില്‍ ഇളവു നല്‍കണമെന്നാണദ്ദേഹം പറഞ്ഞതിന്റെ ആര്‍ത്ഥം. കുറ്റം ചെയ്തു എന്ന് സംശയാതീതമായി തെളിഞ്ഞിട്ട് ശിക്ഷിക്കപ്പെട്ട അമ്മക്കു വേണ്ടി എം പി മാര്‍ നിരാഹാരം കിടക്കുന്നു. ഇതൊക്കെ കോടതിയെ ഭീഷണിപ്പെടുത്താനും സ്വാധീനിക്കാനുമുള്ള നീക്കങ്ങളാണ്. കര്‍ണാടക ഹൈക്കോടതി ഇതില്‍ വീണില്ല. സുപ്രീം കോടതി ഇതില്‍ വീഴുമോ എന്ന് പിന്നീടറിയാം.

    അഴിമതിക്കേസ്സുകളില്‍ വിട്ടു വീഴ്ച പാടില്ലെന്ന സുപ്രീം കോടതിയുടെ മുന്‍ നിലപാടില്‍ ഇപ്പോഴും ഉറച്ചു നില്‍ക്കുന്നുണ്ടെങ്കില്‍  ജാമ്യം ലഭിക്കാന്‍ സാധ്യത കുറവാണ്.

    ReplyDelete