Saturday, 28 January 2012

റോഡപകടങ്ങളുടെ സ്വന്തം നാട് !!!!.




സാമൂഹ്യ പുരോഗതിയുടെ കാര്യത്തില്‍ കേരളം അസൂയാവഹമായ നേട്ടങ്ങള്‍ കൈ വരിച്ചിട്ടുണ്ട്. പക്ഷെ ചില കാര്യങ്ങളില്‍ കേരളം വളരെ പിന്നിലാണ്. അതിലൊന്നാണ്‌ റോഡ് സുരക്ഷ. റോഡ് സുരക്ഷ ഇത്ര നിസാരമായി തള്ളിക്കളയുന്ന ഒരു ജനത വേറെയുണ്ടെന്നു തോന്നുന്നില്ല.സാക്ഷര കേരളത്തിനെന്തു പറ്റി?

ഇന്നത്തെ മലയാള മനോരമ റിപ്പോര്‍ട്ട് ചെയ്ത ഒരു വാര്‍ത്തയാണു ചുവടെ.


2011 ല്‍ വഴിയില്‍ വീണുടഞ്ഞ ജീവന്‍ 4100.

>>>>തിരുവനന്തപുരം: സംസ്ഥാനത്ത് റോഡപകടങ്ങളില്‍ ഒരു വര്‍ഷം മരിക്കുന്നവരുടെ എണ്ണം ആദ്യമായി നാലായിരം കടന്നു. കഴിഞ്ഞ വര്‍ഷം 35,208 അപകടങ്ങളിലായി 4098 ജീവനുകളാണു പൊലിഞ്ഞത്.<<<<

 ഈ റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചതിനൊപ്പം വായിച്ച മറ്റ് ചില വാര്‍ത്തകള്‍ കൂടി.


ദേശീയപാതയില്‍ രാത്രി ബൈക്ക് അപകടം; രണ്ടു യുവാക്കള്‍ രക്തം വാര്‍ന്നു മരിച്ചു  
 
>>>>ആറ്റിങ്ങല്‍: ദേശീയപാതയില്‍ രാത്രി ബൈക്ക് അപകടത്തില്‍പ്പെട്ട സുഹൃത്തുക്കള്‍ ആരാലും ശ്രദ്ധിക്കപ്പെടാതെ രക്തം വാര്‍ന്നു മരിച്ചു. നാവായിക്കുളം ഹയര്‍ സെക്കന്‍ഡറി സ്കൂളിനു സമീപം ശ്രീനിലയത്തില്‍ പരേതനായ രവീന്ദ്രന്‍ നായരുടെ മകന്‍ ശ്രീകാന്ത് (31), നാവായിക്കുളം നൈനാംകോണം ഷിജു മന്ദിരത്തില്‍ ഗോപാലകൃഷ്ണന്റെ മകന്‍ ഷിജു (കുട്ടന്‍- 31) എന്നിവരാണു മരിച്ചത്.<<<< 


മധുരയ്ക്കുസമീപം വാഹനാപകടം; പൊല്‍പ്പുള്ളിസ്വദേശികളായ രണ്ടുപേര്‍ മരിച്ചു 


  >>>>>മധുരയ്ക്കടുത്ത് തിരുവോണത്ത് വാഹനാപകടത്തില്‍ പൊല്‍പ്പുള്ളിസ്വദേശികളായ രണ്ട് ലോറിഡ്രൈവര്‍മാര്‍ മരിച്ചു.


പൊല്‍പ്പുള്ളി പാപ്പാങ്ങോട് പരേതനായ ദേവദാസിന്റെ മകന്‍ രാമദാസ് (33), വേര്‍കോലി കണ്യാര്‍കുളമ്പ് ഗണേശന്റെ മകന്‍ സുനില്‍ (27) എന്നിവരാണ് മരിച്ചത്.


തിരുവോണത്തിനടുത്ത് റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന മറ്റൊരുലോറിയില്‍ ഇരുവരും സഞ്ചരിച്ചിരുന്ന വാഹനം ഇടിച്ചു. <<<<<

കാര്‍ കുളത്തിലേക്ക് മറിഞ്ഞ് രണ്ട് മലയാളി എന്‍ജി. വിദ്യാര്‍ഥികള്‍ മരിച്ചു 

>>>>>ചെന്നൈ: കാര്‍ നിയന്ത്രണം വിട്ട് റോഡരികിലെ കുളത്തിലേക്ക് മറിഞ്ഞ് രണ്ടു മലയാളി എന്‍ജിനീയറിങ് വിദ്യാര്‍ഥികള്‍ മരിച്ചു.എസ്.ആര്‍.എം.എന്‍ജിനീയറിങ് കോളേജില്‍ മൂന്നാം വര്‍ഷ മെക്കാനിക്കല്‍ വിദ്യാര്‍ഥികളായ ആലപ്പുഴ മുല്ലക്കല്‍ അമ്മന്‍കോവില്‍ സ്ട്രീറ്റില്‍ ആര്‍. ശ്രീനിവാസന്റെയും രതി ശ്രീനിവാസന്റെയും എക മകന്‍ ആകാശ് (20) തൃശ്ശൂര്‍ മിഷന്‍ ആസ്പത്രിയില്‍ അസോസിയേറ്റ് പ്രൊഫ. ജെറി ഇരാളിയുടെയും അമല ആസ്പത്രിയില്‍ റിസേര്‍ച്ച് വിഭാഗത്തിലെ കെസിയ ജെറിയുടെയും എക മകന്‍ ജോസഫ് ഇരാളി (20) എന്നിവരാണ് മരിച്ചത്. <<<<<

സ്വകാര്യബസിനടിയില്‍പ്പെട്ട്‌ വഴിയാത്രക്കാരന്‍ മരിച്ചു

>>>>>കുമരകം: വഴിയാത്രക്കാരനായ മധ്യവയസ്‌കന്‍ ഇടുങ്ങിയ കലുങ്കില്‍ സ്വകാര്യ ബസിനടിയില്‍പ്പെട്ടു മരിച്ചു. കുമരകം മട്‌ലേച്ചിറ ശശിധരന്‍ (65) ആണ്‌ ദാരുണമായി മരിച്ചത്‌..<<<<

ഓട്ടോറിക്ഷയും ലോറിയും കൂട്ടിയിടിച്ച്‌ യുവാവു മരിച്ചു

>>>>>കടുത്തുരുത്തി: ഓട്ടോറിക്ഷയും ലോറിയും കൂട്ടിയിടിച്ച്‌ ഓട്ടോ ഡ്രൈവറായ യുവാവു മരിച്ചു. ഓട്ടോയാത്രികരായ രണ്ടു യുവാക്കള്‍ പരുക്കുകളോടെ അത്ഭുതകരമായി രക്ഷപ്പെട്ടു.

കടുത്തുരുത്തി പാലകര പുഞ്ചമുള്ളില്‍ പി.ടി. ബിജു (39) ആണ്‌ മരിച്ചത്‌. ഇരവിമംഗലം കാരുവേലില്‍ ജോബി (26), വാലാച്ചിറ വഞ്ചിപ്പുരയ്‌ക്കല്‍ നിജോ (28) എന്നിവര്‍ക്കാണു പരുക്കേറ്റത്‌. ഇന്നലെ ഉച്ചകഴിഞ്ഞു മൂന്നുമണിയോടെ കുറുപ്പന്തറ പുളിന്തറ വളവിനു സമീപമായിരുന്നു അപകടം.<<<<<



തമിഴ്‌നാട്ടില്‍നിന്നു വന്ന കാര്‍ മറിഞ്ഞ്‌ ഒരാള്‍ മരിച്ചു
>>>>>പുനലൂര്‍: തമിഴ്‌നാട്ടില്‍ നിന്ന്‌ പുനലൂരിലേക്ക്‌ വന്ന കാര്‍ വാളക്കോട്‌ റെയില്‍വേ മേല്‍പ്പാലത്തിനു സമീപം താഴ്‌ചയിലേയ്‌ക്ക് മറിഞ്ഞ്‌ ഒരാള്‍ മരിച്ചു. മൂന്ന്‌ പേര്‍ക്ക്‌പരുക്ക്‌.

തമിഴ്‌നാട്‌ ശങ്കരന്‍കോവില്‍ മണാപ്പെട്ടി പെട്ടിനല്ലൂര്‍ കിഴക്കേതെരുവില്‍ വെള്ളദുരൈ(57) ആണ്‌ മരിച്ചത്‌. കാറിലുണ്ടായിരുന്ന പൂവയ്യ, റാശയ്യ, കാശി എന്നിവര്‍ക്ക്‌ പരുക്കേറ്റു. ഇവരെ കോട്ടയം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.<<<<<




ഇപ്പോള്‍ പുറത്തു വന്നിരിക്കുന്ന റിപ്പോര്‍ട്ടിലെ അസ്വസ്ഥ ജനകമായ  ഭാഗം ഇതാണ്.

 -മരിച്ചവരില്‍ കൂടുതലും ഇരുചക്രവാഹന യാത്രക്കാര്‍.
 -ഇതില്‍ തന്നെ ഇരുപത്തഞ്ചു വയസ്സില്‍ താഴെയുള്ളവരുടെ എണ്ണം വളരെ കൂടുതല്‍.

ഇത് വിളിച്ചു പറയുന്നത്, കേരളത്തിലെ യുവത്വം റോഡുകളില്‍ ഹോമിക്കപ്പെടുന്നു എന്നാണ്

ചോരത്തിളപ്പുള്ള  യുവാക്കള്‍  കൂടുതല്‍ വേഗമുള്ള ആധുനിക ബൈക്കുകളില്‍  ചെത്തിനടക്കുന്നു.   വേഗം നിയന്ത്രിക്കണമെന്ന ചിന്തയൊന്നും അവര്‍ക്കില്ല. ഇതോടൊപ്പം മിക്കപ്പോഴും അവര്‍ മദ്യപിച്ചിട്ടുമുണ്ടാകും. മദ്യപിച്ചാല്‍ വേഗത നിയത്രിക്കാനൊന്നും തോന്നില്ല. 

മലയാളികള്‍ക്ക് അടിസ്ഥാനപരമായി ഒരു  ന്യൂനതയുണ്ട്. എവിടെയും ഇടിച്ചു കയറുക എന്നതാണത്. ഒരിടത്തും  ക്യൂ പാലിക്കാനോ തന്റെ ഉഴത്തിനു വേണ്ടി കാത്തുനില്‍ക്കാനോ  അവനു ക്ഷമയില്ല. റോഡിലുകളിലും ഇതാവര്‍ത്തിക്കുന്നു. അക്ഷമയും അശ്രദ്ധയുമാണ്, കേരളത്തിലെ റോഡപകടങ്ങളുടെ പ്രധാന കാരണം.ഇതോടൊപ്പം ഡ്രൈവിംഗില്‍ ശരിയായ പരിശീലനം ലഭിക്കായ്കയും കൂടെ ആകുമ്പോള്‍  കേരളത്തിലെ റോഡുകള്‍ ചോരക്കളമാകുന്നു. 

പടിഞ്ഞാറന്‍ നാടുകളിലൊക്കെ 99% ആളുകളും നിയമം പാലിച്ച് വണ്ടിയോടിക്കുമ്പോള്‍  കേരളത്തില്‍ 99% ആളുകളും നിയമം പാലിക്കുന്നില്ല. എതിലെയും എങ്ങനെയും വണ്ടി ഓടിക്കാം എന്നതാണ്, കേരളത്തിലെ അവസ്ഥ. റോഡുകള്‍ക്ക് പരിമിതികളുണ്ടെങ്കിലും  വണ്ടി ഓടിക്കുന്നവരും  കാല്‍നട യാത്രക്കാരും  ശ്രദ്ധിച്ചാല്‍ അപകടങ്ങള്‍ വളരെയധികം കുറയ്ക്കാന്‍ സാധിക്കും.

അധികാരികളും പൊതു ജനങ്ങളും ശ്രദ്ധയോടെ കൈ കാര്യം ചെയ്യേണ്ട ഒരു സംഗതിയാണിത്. ബോധവത്കരണത്തിനൊക്കെ ഇതില്‍ വളരെ വലിയ ഒരു പങ്കുണ്ട്.







19 comments:

  1. പടിഞ്ഞാറന്‍ നാടുകളിലൊക്കെ 99% ആളുകളും നിയമം പാലിച്ച് വണ്ടിയോടിക്കുമ്പോള്‍ കേരളത്തില്‍ 99% ആളുകളും നിയമം പാലിക്കുന്നില്ല. എതിലെയും എങ്ങനെയും വണ്ടി ഓടിക്കാം എന്നതാണ്, കേരളത്തിലെ അവസ്ഥ. റോഡുകള്‍ക്ക് പരിമിതികളുണ്ടെങ്കിലും വണ്ടി ഓടിക്കുന്നവരും കാല്‍നട യാത്രക്കാരും ശ്രദ്ധിച്ചാല്‍ അപകടങ്ങള്‍ വളരെയധികം കുറയ്ക്കാന്‍ സാധിക്കും.

    ReplyDelete
  2. നല്ലൊരു വിഷയം അതിനെ ഇത്ര ചുരിക്കി എന്നൊരു വിഷമമേ ഉള്ളു
    എന്നാല്‍ നല്ല പോസ്റ്റ്‌ ,നല്ല ചിന്തനം നല്‍കിയതിനു നന്ദി
    വരട്ടെ ഇനിയും ഇത് പോലെ ഉള്ള പോസ്റ്റുകള്‍

    ReplyDelete
  3. ജീ ആര്‍ കവിയൂര്‍,

    പ്രതികരണത്തിനു നന്ദി.

    ഇന്ന് കേരളത്തെ ഗ്രസിച്ചിരിക്കുന്ന വലിയ ഒരു വിപത്താണു റോഡപകടങ്ങള്‍., . ഇതു നമുടെ സമൂഹത്തില്‍ ഇതേക്കുറിച്ച് ഒരു ചിന്തയോ ചര്‍ച്ചയോ വന്നിട്ടില്ല. തികച്ചം ​ അപ്രസക്തമായ വിഷയങ്ങളേപ്പറ്റി തര്‍ക്കിച്ച് നമ്മള്‍ സമയം കളയുന്നു.
    ഇന്നലെ പോലും അശ്രദ്ധകൊണ്ട് രണ്ട് യുവാക്കള്‍ ജീവന്‍ വെടിഞ്ഞു.


    http://www.manoramaonline.com/cgi-bin/MMOnline.dll/portal/ep/malayalamContentView.do?contentId=10923691&programId=1073753760&tabId=11&contentType=EDITORIAL&BV_ID=@@@


    അടുത്തടുത്ത് ഓടിച്ചു പോയ ബൈക്കുകള്‍ കൂട്ടിയിടിച്ച് അപകടം; രണ്ടു മരണം

    തൃപ്പൂണിത്തുറ: നാലംഗ സംഘം അടുത്തടുത്തായി ഒാടിച്ചുപോയ രണ്ടു ബൈക്കുകളുടെ ഹാന്‍ഡിലുകള്‍ കൂട്ടിയിടിച്ചു നിയന്ത്രണം വിട്ട് പോസ്റ്റില്‍ ഇടിച്ചുണ്ടായ അപകടത്തില്‍ രണ്ടു യുവാക്കള്‍ മരിച്ചു. രണ്ടുപേര്‍ക്കു ഗുരുതരമായി പരുക്കേറ്റു. വൈറ്റില പൊന്നുരുന്നി മാടാനപ്പറമ്പില്‍ രാജന്റെ മകന്‍ വിഷ്ണുരാജ് (20), വൈറ്റില അഞ്ചുമുറി വേലികിഴക്കേതില്‍ വിനോദിന്റെ മകന്‍ ആന്‍സണ്‍ (24) എന്നിവരാണു മരിച്ചത്. എരൂര്‍ കപ്പട്ടിക്കാവ് റോഡ് കേളകത്തുനിരത്തില്‍ അഗസ്റ്റിന്‍ (21), എരൂര്‍ ജെതീഷ് (20) എന്നിവരാണു ചികില്‍സയിലുള്ളത്.

    ReplyDelete
  4. We need a strict overhaul in our licencing system and impose heavy penalty for trafic offences ( not by taking bribes) and monitor the performance of drivers. Also must improve conditions of roads or increase road taxes to find money for the maintanence of roads.

    ReplyDelete
  5. http://www.manoramaonline.com/cgi-bin/MMOnline.dll/portal/ep/malayalamContentView.do?contentId=10939788&programId=1073753765&channelId=-1073751706&BV_ID=@@@&tabId=11

    ബ്രേക്കില്ലാതെ കെഎസ്ആര്‍ടിസി ബസ് 80 കിലോമീറ്റര്‍; യാത്രക്കാര്‍ ഇടപെട്ടു നിര്‍ത്തിച്ചു


    കുമളി: കൊടുംവളവുകളും കൊക്കയും നിറഞ്ഞ കോട്ടയം കുമളി റോഡിലൂടെ ബ്രേക്കില്ലാതെ കെഎസ്ആര്‍ടിസി ബസ് എണ്‍പതോളം കിലോമീറ്റര്‍ ഒാടി. ബസ്സിന്റെ പോക്കില്‍ സംശയം തോന്നിയ യാത്രക്കാര്‍ കാര്യം തിരക്കിയപ്പോഴാണു ബസ്സിനു ബ്രേക്കില്ലെന്നു ജീവനക്കാര്‍ വ്യക്തമാക്കിയത്. ഇതറിഞ്ഞതോടെ യാത്രക്കാര്‍ ബഹളംവച്ചു വാഹനം നിര്‍ത്തിച്ചു. ബ്രേക്ക് നഷ്ടപ്പെട്ട ബസ് കുമളി ഡിപ്പോയില്‍ എത്തിച്ചു നന്നാക്കിയ ശേഷമാണു പിന്നീടു സര്‍വീസ് നടത്തിയത്. തിങ്കളാഴ്ച വെളുപ്പിനു 4.30നു കോട്ടയത്തു നിന്നു കുമളിക്കു പുറപ്പെട്ട കോട്ടയം ഡിപ്പോയിലെ ആര്‍വിഎം 702ാം നമ്പര്‍ ബസ്സാണു ബ്രക്ക് നഷ്ടപ്പെട്ടിടും ഒാടിയത്

    http://www.manoramaonline.com/cgi-bin/MMOnline.dll/portal/ep/malayalamContentView.do?contentId=10939776&programId=1073753765&channelId=-1073751706&BV_ID=@@@&tabId=11

    ബോഡിമേട്ടിനു സമീപം ജീപ്പ് മറിഞ്ഞ് നാലു സ്ത്രീകള്‍ മരിച്ചു


    മൂന്നാര്‍: കേരള - തമിഴ്നാട് അതിര്‍ത്തിയായ ബോഡിമേട്ടിനു സമീപം ബിഎല്‍ റാമില്‍ നിയന്ത്രണംവിട്ട ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞ് അമ്മയും മകളുമുള്‍പ്പെടെ നാല് സ്ത്രീകള്‍ മരിച്ചു. ജീപ്പ് ഡ്രൈവര്‍ ഉള്‍പ്പെടെ 10 പേര്‍ക്ക് പരുക്കേറ്റു. പരുക്കേറ്റവരില്‍ പലരുടെയും നില ഗുരുതരമാണ്്. ഇവരെ വിദഗ്ധ ചില്‍സയ്ക്കായി തേനി മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോയി. ജീപ്പ് അമിതവേഗത്തിലായിരുന്നുവെന്നു സ്ഥലവാസികള്‍ പറഞ്ഞു. റോഡില്‍നിന്നു 30 അടിയോളം താഴ്ചയിലേക്ക് കുത്തനെ വീണ ശേഷം മൂന്നു തവണ ജീപ്പ് മലക്കംമറിഞ്ഞു. മരത്തിലും കയ്യാലയിലും തട്ടിനിന്നില്ലായിരുന്നുവെങ്കില്‍ താഴെയുള്ള അഗാധമായ കൊക്കയിലേക്കു പതിക്കുമായിരുന്നു.


    ാങ്കര്‍ ലോറിയുടെ മരണപ്പാച്ചിലില്‍ ബൈക്ക് യാത്രികനായ യുവാവ് മരിച്ചു

    തൃപ്പൂണിത്തുറ: സീപോര്‍ട്ട് എയര്‍പോര്‍ട്ട് റോഡില്‍ ടാങ്കര്‍ ലോറിയുടെ മരണപ്പാച്ചിലില്‍ കുടുംബത്തിന്റെ ഏകപ്രതീക്ഷയായ യുവാവിന്റെ ജീവന്‍ പൊലിഞ്ഞു. ഇന്നലെ വൈകിട്ട് ആറു മണിയോടെ ഇരുമ്പനം ഹൈസ്കൂളിനു മുന്നിലായിരുന്നു അപകടം. കാക്കനാട് സണ്‍റൈസ് ആശുപത്രിയിലെ നഴ്സ് തലയോലപ്പറമ്പ് മാര്‍ക്കറ്റിനു സമീപം റഫീക്കിന്റെ മകന്‍ ഇജാസ് (25) ആണ് ലോറിക്കടിയില്‍പ്പെട്ടു തല്‍ക്ഷണം മരിച്ചത്.

    ReplyDelete
  6. Jobin,

    Definitely condition of the roads has to be improved. But the main thing is the create awareness about the tragedy and educate people to be more responsible and careful. When the helmet was made compulsory, it was the general public who opposed the idea. This is due to lack of awareness.

    To increase road tax and other levies is a good idea to find enough money. Petrol prices in India is more than many developed countries. So it is fair enough to pay comparable road taxes as well.

    ReplyDelete
  7. http://mangalam.com/index.php?page=detail&nid=539816&lang=malayalam

    സ്‌കൂള്‍വിട്ടു വരികയായിരുന്ന എല്‍.കെ.ജി. വിദ്യാര്‍ഥിനി കാറിടിച്ചു മരിച്ചു



    കൊയിലാണ്ടി: ദേശീയപാതയില്‍ പാലൂര്‍ ബസ്‌ സ്‌റ്റോപ്പിനു സമീപം എല്‍.കെ.ജി. വിദ്യാര്‍ഥിനി കാറിടിച്ചു മരിച്ചു. തിക്കോടി കോടിക്കല്‍ ബീച്ച്‌ മന്നത്ത്‌ ഹൗസില്‍ നൗഷാദിന്റെയും സാജിദയുടെയും മകള്‍ അയ്‌ദഷെറിന്‍ (നാലര)ആണ്‌ മരിച്ചത്‌.

    ഇന്നലെ ഉച്ചയ്‌ക്ക് ഒരു മണിയോടെയായിരുന്നു അപകടം. വടകര ഭാഗത്ത്‌ നിന്നു വന്ന ഇന്നോവ കാറാണ്‌ അപകടം വരുത്തിയത്‌. പയ്യോളി ഐ.പി.സി. സ്‌കൂള്‍ എല്‍.കെ.ജി. വിദ്യാര്‍ഥിനിയായ അയ്‌ദ സ്‌കൂള്‍ ബസില്‍ പാലൂര്‍ ബസ്‌ സ്‌റ്റോപ്പില്‍ ഇറങ്ങിയ സമയത്താണ്‌ അപകടം.

    ReplyDelete
  8. http://malayalam.deepikaglobal.com/CAT2_sub.asp?ccode=CAT2&newscode=199492

    സ്കൂട്ടറില്‍ വാനിടിച്ച് ബേക്കറി ഉടമ മരിച്ചു

    ചെങ്ങന്നൂര്‍: സ്കൂട്ടറില്‍ വാനിടിച്ച് ബേക്കറി ഉടമ മരിച്ചു. സംഭവം കണ്ട് ഓടിയെത്തിയ സഹോദരന് മറ്റൊരു വാഹനമിടിച്ചു പരിക്ക്. നഗരത്തിലെ ജയ്ഹിന്ദ് ബേക്കറി ഉടമ ലക്ഷ്മി സദനത്തില്‍ സലിം (52)ആണ് മരിച്ചത്. പരിക്കേറ്റ സഹോദരന്‍ അജി (40)യെ മുളക്കുഴയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കഴിഞ്ഞദിവസം രാത്രി 11ഓടെ എംസി റോഡില്‍ വണ്ടിമല ജംഗ്ഷനു സമീപമാണ് അപകടം. ജംഗ്ഷനിലുള്ള അജിയുടെ ബേക്കറിയില്‍ നിന്ന് ഇറങ്ങിയ സലിം സ്കൂട്ടറില്‍ റോഡിലേക്ക് തിരിയുമ്പോള്‍ രോഗിയുമായി തിരുവല്ല ഭാഗത്തേക്ക് അതിവേഗം പോയ വാന്‍ സ്കൂട്ടറില്‍ ഇടിക്കുകയായിരുന്നു. ദൂരേക്ക് തെറിച്ചുവീണ സലിം സംഭവസ്ഥലത്തുതന്നെ മരിച്ചു.

    ReplyDelete
  9. - there is not enough over bridges to cross over highway.

    - people really dont care where to cross the roads. most of the people dont know, zebra lines.

    - speed limit? yea.. I have seen some boards, but dont think anyone follow that.

    - license is a paid one.

    - vehicle inspection? there is no such things in kerala.

    for making infrastructure you need money, which is coming from tax. is there anyone one pay tax there?

    Jeweler's and Textile are the major shops in kerala. who pay tax for those items?

    who pay toll for a highway.....

    the taxes which state govt collect goes to the govt employees. they dont work for govt, instead they make money for themselfs by taking bribe.

    what we need is a good leader, who can control all govt employees, that might be a good start....

    ReplyDelete
  10. 'മലയാളികള്‍ക്ക് അടിസ്ഥാനപരമായി ഒരു ന്യൂനതയുണ്ട്. എവിടെയും ഇടിച്ചു കയറുക എന്നതാണത്'.....

    .വിഷയത്തില്‍ നിന്നും മാറി പറയട്ടെ.. ഇതു തെറ്റാണ്‌. അങ്ങിനെ ഒരു ന്യൂനത ഉണ്ടായിരുന്നെങ്കില്‍ അതൊരു കഴിവായി കാണുവാനാണ്‌ ഞാന്‍ ആഗ്രഹിക്കുന്നത്. മലയാളി പൊതുവെ ശാന്തശീലനും ഒതുങ്ങി കഴിയാനാഗ്രഹിക്കുന്നുവനുമാണ്‌ എന്നാണ്‌ എന്റെ വിലയിരുത്തല്‍ . ബിവരേജസിന്റെ മുന്നില്‍ മാത്രമല്ല മറ്റു പലയിടങ്ങളിലും മലയാളി ക്യൂ നിന്നു തന്നെയാണ്‌ കുപ്പി മേടിക്കുന്നത്.

    ReplyDelete
  11. http://mangalam.com/index.php?page=detail&nid=540241&lang=malayalam

    അരമണിക്കൂറിനിടെ അടുത്തടുത്ത്‌ രണ്ട്‌ അപകടങ്ങളില്‍ രണ്ടുപേര്‍ മരിച്ചു

    തൃപ്പൂണിത്തുറ: അരമണിക്കൂറിനുള്ളില്‍ അടുത്തടുത്ത സ്‌ഥലങ്ങളിലുണ്ടായ രണ്ടുവാഹനാപകടങ്ങളില്‍ ഇരുചക്രവാഹനയാത്രക്കാരായ രണ്ടുപേര്‍ മരിച്ചു.

    ReplyDelete
  12. കലിപ്പ്,

    ശാന്തശീലരും ഒതുങ്ങിക്കഴിയുന്നവരുമായ മലയാളികള്‍ ഉണ്ട്. പക്ഷെ ഭൂരിഭാഗം പേരും കേരളത്തിനുള്ളില്‍  ഇങ്ങനെയല്ല. അതിന്റെ ഉദാഹരണമാണ്, റോഡുകളില്‍ കാണുന്നത്. എവിടെയും ഇടിച്ചു കയറിപ്പോകുക എന്നതു മാത്രമേ കേരളത്തിലെ റോഡുകളില്‍ കാണുന്നുള്ളു. ക്യൂ പാലിക്കല്‍ ബിവറേജസ് കോര്‍പ്പറേഷനുകളുടെ മുന്നില്‍ മാത്രം കാണുന്ന ഏര്‍പ്പാടാണെന്നണെനിക്ക് മനസിലാക്കന്‍ സാധിച്ചിട്ടുള്ളത്. ഉത്സാഹ ശാലികളായ മലയാളികള്‍ക്ക് കുറച്ചു കൂടെ അച്ചടക്കവും  ഉത്തരവാദിത്തവും കൂടി ഉണ്ടായാല്‍ ഒരു പക്ഷെ ഇന്‍ഡ്യയിലെ ഏറ്റവും നല്ല ജനവിഭാഗമാകും..

    ReplyDelete
  13. മുക്കുവന്റെ മിക്ക അഭിപ്രായങ്ങളോടും യോജിക്കുന്നു. പക്ഷെ കാല്‍നടയാത്രക്കാര്‍ ഉണ്ടാക്കുന്ന അപകടങ്ങള്‍ താരതമ്യേന കുറവാണ്. ഏറിയ പങ്കും  ഇരുചക്രവാഹനക്കാര്‍ ആണു മരണപ്പെടുന്നത്. അതും മറ്റ് വാഹനങ്ങളുമായി കൂട്ടിയിടിച്ചാണു താനും.

    ReplyDelete
  14. ഒരു കാര്യം പറയാന്‍ മറന്നു.. കൈയൂക്കുള്ളവന്‍ കാര്യക്കാരന്‍. അതാണു ഹൈവേ റൂള്‍... വലിയ വണ്ടിക്കാരന്‍ എവിടെ വേണേലും ഇടിച്ച് കേറ്റും, ചെറിയവന്‍ ഒഴിഞ്ഞ് മാറിയാല്‍ നെന്‍ഞ്ചത്ത് കേറില്ലാ.. ഇനി ഒഴിയാന്‍ സ്ഥലമുണ്ടോ അതുമില്ലാ‍ാ‍ാ..

    ReplyDelete
  15. മുക്കുവന്‍,

    കയ്യൂക്കുള്ളവന്‍ കര്യക്കാരന്‍ എന്നതു തന്നെയാണു റോഡുകളിലെ സ്ഥിതി. ചെറിയ വണ്ടിക്കാരന്‍  വലിയ വണ്ടിക്കാരനെ പേടിക്കേണ്ട അവസ്ഥയുമുണ്ട്. അതുപോലെയുള്ള ഒരനുഭവം  എനിക്കുണ്ടായിട്ടുണ്ട്. എം സി റോഡിലെ ഏറ്റവും നല്ല ഭാഗത്താണതുണ്ടായതും. കാറില്‍ സഞ്ചരിക്കുമ്പോള്‍ എതിര്‍ദിശയില്‍ നിന്നൊരു ലോറി. രണ്ടു വശത്തേക്കും പോകാന്‍ പ്രത്യേക ലൈനുകള്‍ ഉണ്ടെങ്കിലും റോഡിന്റെ നടുവിലൂടെ ആണിഷ്ടന്റെ വരവ്. ഇടത് ലൈനിലേക്ക് ലോറി മാറ്റുമെന്നുള്ള വിശ്വാസത്തില്‍ കാറിന്റെ സ്പീഡ് കുറച്ചു. പക്ഷെ ലോറി മാറ്റിയില്ല. നടുവിലൂടെ തന്നെ വന്നു. വശത്തുള്ള സൈക്കിള്‍ ലൈനിലേക്ക് കാറു വെട്ടിച്ചു മാറ്റിയതുകൊണ്ട് തല നാരിഴക്ക് രക്ഷപ്പെട്ടു. നല്ല റോഡുണ്ടായിട്ടും, വ്യക്തമായി ലൈനുകള്‍ അടയാളപ്പെടുത്തിയിട്ടും, ഇതു സംഭവിച്ചു.

    ചെറിയ വണ്ടിക്കാരെ പൂര്‍ണ്ണമായും കുറ്റവിമുക്തമാക്കാന്‍ ആകില്ല. ഓട്ടോ റിക്ഷയും, ബൈക്കും, കാറുകളുമൊക്കെ ഏത് വിടവിലൂടെയും കയറിപ്പോകന്‍ ശ്രമിക്കുന്നതു കാണാം. സൂചി കടത്താനുള്ള വിടവില്‍ തൂമ്പാ കയറ്റുന്ന മെയ് വഴക്കത്തിലാണിവര്‍ ഇതൊക്കെ ചെയ്യുന്നതും. ഞാനാദ്യം, ഞാനാദ്യം എന്നതാണിന്ന് കേരളത്തിലെ റോഡുകളിലെ സ്ഥിതി. ധ്രുതി പിടിക്കുമ്പോള്‍ അഴിക്കാനാവത്ത ഗതാഗത കുരുക്കുണ്ടാകുന്നു എന്ന അടിസ്ഥാന ബോധ്യം  വണ്ടിയോടിക്കുന്നവര്‍ക്കില്ല. അതിനു വേണ്ടത് ഫലപ്രദമായ ബോധവത്കരണമാണ്. ഇതൊക്കെ പാഠ്യ പദ്ധതിയുടെ ഭാഗമാക്കിയാലേ സമൂഹത്തിനു ഗുണമുണ്ടാകൂ

    ReplyDelete
  16. http://malayalam.deepikaglobal.com/CAT2_sub.asp?ccode=CAT2&newscode=199781

    ഡോക്ടറെ കാണാന്‍ പോയ കുടുംബത്തിന്റെ കാര്‍ മരത്തിലിടിച്ച് യുവതിയും പിതാവും മരിച്ചു.

    കടുത്തുരുത്തി: രോഗിയായ മകളെ ഡോക്ടറെ കാണിക്കുന്നതിനായി മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു പോവുകയായിരുന്ന കുടുംബാംഗങ്ങള്‍ സഞ്ചരിച്ച കാര്‍ നിയന്ത്രണം വിട്ടു മരത്തിലിടിച്ചു അച്ഛനും മകളും മരിച്ചു.


    http://malayalam.deepikaglobal.com/CAT2_sub.asp?ccode=CAT2&newscode=199807

    സ്കൂള്‍ ബസില്‍നിന്നിറങ്ങിയ വിദ്യാര്‍ഥി അതേ ബസിടിച്ച് മരിച്ചു

    പട്ടാമ്പി: സ്കൂള്‍ ബസിറങ്ങിയ വിദ്യാര്‍ഥി അതേ ബസിടിച്ച് മരിച്ചു. തിരുവേഗപ്പുറ വിളത്തൂര്‍ കോരക്കോട്ടില്‍ മുജീബ് റഹ്മാന്റെ മകന്‍ മുഹമ്മദ് റാഫി(നാല്)യാണ് മരിച്ചത്. കൊപ്പം പറക്കാട് എംഇടി സ്കൂളിലെ എല്‍കെജി വിദ്യാര്‍ഥിയാണ്

    http://malayalam.deepikaglobal.com/CAT2_sub.asp?ccode=CAT2&newscode=199883

    കാസര്‍ഗോഡ് കൊട്ട്യാടി പരപ്പയില്‍ ബസ് മറിഞ്ഞ് ക്ളീനര്‍ മരിച്ചു; 30 പേര്‍ക്ക് പരിക്ക്

    കാസര്‍ഗോഡ്: മുള്ളേരിയ കൊട്ട്യാടി പരപ്പയില്‍ സ്വകാര്യ ബസ് നിയന്ത്രണംവിട്ടു മറിഞ്ഞു ക്ളീനര്‍ ഒരാള്‍ മരിച്ചു. 30ലേറെ പേര്‍ക്കു പരിക്കേറ്റു. ബസ് ക്ളീനര്‍ നെട്ടണിഗെ കിന്നിങ്കാര്‍ ബീജതകട്ടയിലെ ഈശ്വരനായിക്(39) ആണു മരിച്ചത്.

    ReplyDelete
  17. http://www.manoramaonline.com/cgi-bin/MMOnline.dll/portal/ep/malayalamContentView.do?contentId=10965775&programId=1073753765&channelId=-1073751706&BV_ID=@@@&tabId=11

    അപകടത്തില്‍ ബിഷപ്പിന് പരുക്ക്


    പീരുമേട്. സിഎസ്ഐ ഈസ്റ്റ് കേരള മഹായിടവക ബിഷപ് ഡോ. കെ.ജി. ദാനിയേലിന് കാറപകടത്തില്‍ നിസാര പരുക്കേറ്റു. ബിഷപ്പിനെ മുണ്ടക്കയത്ത് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ദേശീയപാതയില്‍ മുറിഞ്ഞപുഴയ്ക്ക് സമീപം തമിഴ്നാട് റജിസ്ട്രേഷന്‍ കാറുമായി കൂട്ടിയിടിച്ചാണ് അപകടം. കഴിഞ്ഞദിവസം കാലം ചെയ്ത മധുര രാമനാട് ബിഷപ് ഡോ. ക്രിസ്റ്റഫര്‍ ആശിറിന്റെ കബറടക്ക ശുശ്രൂഷയില്‍ പങ്കെടുത്ത് മടങ്ങുകയായിരുന്നു ബിഷപ്.

    http://www.manoramaonline.com/cgi-bin/MMOnline.dll/portal/ep/malayalamContentView.do?contentId=10965776&programId=1073753765&channelId=-1073751706&BV_ID=@@@&tabId=11


    തലങ്ങും വിലങ്ങും അപകടം: ബസുകള്‍ കൂട്ടിയിടിച്ചു; ടിപ്പര്‍ റിവേഴ്സെടുത്തു ബൈക്ക് ചതഞ്ഞരഞ്ഞു



    മാന്നാര്‍. മത്സരിച്ചോടി കൂട്ടിയിടിച്ച കെഎസ്ആര്‍ടിസി ബസിനും സ്വകാര്യ ബസിനും പിന്നാലെ വന്ന ടിപ്പര്‍ ലോറി പെട്ടെന്ന് പിന്നിലേക്കെടുത്തപ്പോള്‍ തൊട്ടുപിറകിലുണ്ടായിരുന്ന ബൈക്ക് ലോറിക്കടിയില്‍പെട്ട് ചതഞ്ഞരഞ്ഞു. ബൈക്ക് യാത്രികരായ ബംഗാള്‍ സ്വദേശികള്‍ അത്ഭുതകരമായി രക്ഷപ്പെട്ടു.

    ഇന്നലെ രാവിലെയാണ് സംഭവം. ചെങ്ങന്നൂരില്‍നിന്നു ആലപ്പുഴയിലേക്ക് പോകുകയായിരുന്ന കെഎസ്ആര്‍ടിസി ബസും മാന്നാറിലേക്ക് വരികയായിരുന്ന \'കണ്ണന്‍ കാത്തു എന്ന സ്വകാര്യബസുമാണ് മത്സരിച്ചോടി മുട്ടേല്‍ പള്ളിക്കു മുന്നില്‍വച്ചു കൂട്ടിയിടിച്ചു നിന്നത്. ഇതോടെ ഗതാഗതവും സ്തംഭിച്ചു. ഇതേ റൂട്ടില്‍ മണ്ണു കയറ്റി വന്ന ടിപ്പര്‍ ലോറി ഇതുകണ്ട് പെട്ടെന്ന് പിന്നോട്ടെടുത്തപ്പോഴാണ് ബൈക്കിലിടിച്ചത്. ടിപ്പര്‍ പിന്നോട്ടു വരുന്നതുകണ്ട് ബൈക്ക് യാത്രക്കാരായ പഞ്ചിമ ബംഗാള്‍ സ്വദേശികളായ ജറൂല്‍(21), ഗുലാബ്(22) എന്നിവര്‍ ബൈക്കില്‍നിന്നു വശത്തേക്ക് ചാടിയതിനാല്‍ വന്‍ദുരന്തമൊഴിവായി.


    http://www.manoramaonline.com/cgi-bin/MMOnline.dll/portal/ep/malayalamContentView.do?contentId=10965770&programId=1073753765&channelId=-1073751706&BV_ID=@@@&tabId=11

    കോട്ടയത്ത് രണ്ട് അപകടങ്ങളില്‍ രണ്ടു മരണം



    കോട്ടയം. രാത്രിയില്‍ രണ്ട് വ്യത്യസ്ത അപകടങ്ങളില്‍ രണ്ടു പേര്‍ മരിച്ചു. ബേക്കര്‍ ജംക്ഷനു സമീപം ബസ് ബൈക്കിലിടിച്ച് ബൈക്ക് യാത്രികന്‍ കാരാപ്പുഴ കൊച്ചുപറമ്പില്‍ ഹാഷിം (48), കുടമാളൂരിനു സമീപം ഓട്ടോ ഇടിച്ച് വഴിയാത്രക്കാരനായ മര്യാത്തുരുത്ത് കൊച്ചുപറമ്പില്‍ ബാലന്‍ (46) എന്നിവരാണ് മരിച്ചത്. ഇന്നലെ രാത്രി 10 മണിയോടെയാണ് രണ്ട് അപകടങ്ങളും ഉണ്ടായത്

    ReplyDelete
  18. http://mangalam.com/index.php?page=detail&nid=540996&lang=malayalam

    ഭര്‍ത്താവിനും മക്കള്‍ക്കുമൊപ്പം ബൈക്കില്‍ യാത്രചെയ്‌ത യുവതി അപകടത്തില്‍ മരിച്ചു



    ചാത്തന്നൂര്‍: ഭര്‍ത്താവിനും മക്കള്‍ക്കുമൊപ്പം ബൈക്കില്‍ യാത്രചെയ്യുകയായിരുന്ന യുവതി വാഹനാപകടത്തില്‍ മരിച്ചു. പാരിപ്പള്ളി കരിമ്പാലൂര്‍ വടക്കേവിള പുത്തന്‍വീട്ടില്‍ രാജുവിന്റെ ഭാര്യ സിമി(24)യാണ്‌ തിരുവനന്തപുരം മെഡിക്കല്‍ കോളജ്‌ ആശുപത്രിയിലേയ്‌ക്കുള്ള യാത്രക്കിടയില്‍ മരിച്ചത്‌.

    പരവൂര്‍ - പാരിപ്പള്ളി റോഡില്‍ പ്ലാവിന്‍മൂട്‌ ജംഗ്‌ഷന്‌ സമീപം ഇന്നലെ ഉച്ചയോടെയാണ്‌ അപകടം. സിമിയും ഭര്‍ത്താവ്‌ രാജുവും മക്കളായ അരുണ്‍, ആരതി എന്നിവരയും കൊണ്ട്‌ ആശുപത്രിയിലേയ്‌ക്ക് പോവുകയായിരുന്നു. ഇവര്‍ സഞ്ചരിച്ചിരുന്ന ബൈക്കും ഓട്ടോറിക്ഷയും കൂട്ടിയിടിച്ചാണ്‌ അപകടമുണ്ടായത്‌.

    ReplyDelete
  19. http://www.mathrubhumi.com/story.php?id=249703


    പഞ്ചായത്ത് പ്രസിഡന്റിന്റെ കാറിടിച്ച് യാത്രികന്‍ മരിച്ചു


    താമരശ്ശേരി: ദേശീയപാതയില്‍ താമരശ്ശേരിക്കടുത്ത് ഓടക്കുന്ന് അങ്ങാടിക്ക് സമീപമുള്ള വളവില്‍ കട്ടിപ്പാറ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് പ്രേംജി ജെയിംസ് സഞ്ചരിച്ച കാര്‍ ബൈക്കിലിടിച്ച് ബൈക്ക് യാത്രികന്‍ മരിച്ചു. രണ്ടുപേര്‍ക്ക് പരിക്കേറ്റു. പരപ്പന്‍പൊയില്‍ പറയരുകുന്നുമ്മല്‍ സലിമിന്റെ മകന്‍ സെയ്ഫലി (16)യാണ് മരിച്ചത്.

    ReplyDelete