Friday, 18 February 2011

ഇസ്ലാമിക ലോകത്തെ പുതിയ വിപ്ളവം


ഇസ്ലാമിക ലോകത്ത് ഒരു പുതിയ വിപ്ളവം നടക്കുന്നുണ്ട്. ഇപ്പോഴത്തെ ഭരണാധികാരികള്‍ക്കെതിരെ നടക്കുന്ന ആ വിപ്ളവത്തില്‍ രണ്ട് ഭരണാധികാരികള്‍ സ്ഥാനം ഒഴിഞ്ഞു.

ടുനീഷ്യയില്‍ ആരംഭിച്ച്, ഈജിപ്റ്റിലുടെ പടര്‍ന്ന് അതിപ്പോള്‍ യമനിലും,ഇറാനിലും, ബഹറിനിലും , ലിബിയയിലും എത്തിച്ചേര്‍ന്നിട്ടുണ്ട്. ഇതിനെ ജനാധിപ്ത്യ വിപ്ളവമെന്നാണ്, പലരും വിശേഷിപ്പിച്ചു കണ്ടതും.

ഇവിടെയൊക്കെ ജനാധിപത്യം പുനസ്ഥാപിച്ചു കഴിഞ്ഞതായി പലരും അവകാശപ്പെടുന്നു.




പക്ഷെ മുസ്ലിങ്ങളുടെ ചരിത്രത്തില്‍ എന്നെങ്കിലും ജനാധിപത്യം ഉണ്ടായിരുന്നിട്ടുണ്ടോ?


മുസ്ലിം പ്രവാചകന്‍ മൊഹമ്മദ് അറേബ്യയില്‍ അധികാരം പിടച്ചടക്കിയതും ഒരു സായുധ വിപ്ളവത്തിലൂടെ ആയിരുന്നു. ആരാലും തെരഞ്ഞെടുക്കപ്പെടാതെ സ്വയം പ്രഖ്യാപിത ഖലീഫയുമായിരുന്നു അദ്ദേഹം. അദ്ദേഹത്തിന്റെ മരണശേഷം ഖലീഫമാരായ മൂന്നു പേരും മൊഹമ്മദിന്റെ ഭാര്യാപിതാക്കന്‍മാരുമായിരുന്നു. മൊഹമ്മദിന്റെ അടുത്ത അനുചര വൃന്ദത്തിലുള്ളവര്‍ ചേര്‍ന്ന് ഖലീഫമാരെ തീരുമാനിച്ചു. ജനങ്ങള്‍ക്കതില്‍ യാതൊരു പങ്കുമില്ലായിരുന്നു.  ഈ മൂന്നു പേരും വധിക്കപ്പെടുകയണുണ്ടായത്. അതിനര്‍ത്ഥം ഇവരോട് രൂക്ഷമായ എതിര്‍പ്പുണ്ടായിരുന്നു എന്നാണ്. നാലാമത്തെ ഖലീഫ മൊഹമ്മദിന്റെ മകളുടെ ഭര്‍ത്താവുമായിരുന്നു. ഇദ്ദേഹത്തെ ഖലീഫയായി തെരഞ്ഞെടുത്തപ്പോള്‍ എതിര്‍ത്തത് മൊഹമ്മദിന്റെ ഇഷ്ടഭാര്യ ഐഷ തന്നെയായിരുന്നു. ഖലീഫക്കെതിരെ ഒരു യുദ്ധം പോലും ഇവര്‍ നയിച്ചിട്ടുണ്ട്.

ഈ ഖലീഫമാര്‍ക്കു ശേഷം ഇസ്ലാമിക സാമ്രാജ്യത്തിന്റെ അധിപന്‍മാര്‍ രാജവംശങ്ങളുമായിരുന്നു.  ഇസ്ലാമിക സാമ്രാജ്യത്തിലൊരിടത്തും ജനാധിപത്യ രീതിയില്‍ തെരഞ്ഞെടുപ്പു നടന്നിട്ടില്ല. രാജാക്കന്‍മാരെ പുറം തള്ളി അധികാരം പിടിച്ചടക്കിയവര്‍ ആദ്യ ഖലീഫമാര്‍  കാണിച്ച മാതൃകയില്‍ കിരീടാവകാശികളെ നിശ്ചയിച്ച് അധികാരം അവര്‍ക്ക് കൈമാറി. 

പകിസ്താനില്‍ ജനിച്ച താലിബന്‍ മൊഹമ്മദിന്റെ മാതൃക പിന്തുടര്‍ന്ന് അഫ്ഘാനിസ്താനില്‍ അധികാരം പിടച്ചടക്കി. അയത്തൊള്ള ഖൊമേനി ഇതേ പാതയില്‍ ഇറാനിലും അധികാരം പിടിച്ചടക്കി. പക്ഷെ ഇവിടെയൊന്നും ജനാധിപത്യ രീതിയില്‍ തെരഞ്ഞെടുപ്പു നടത്താനോ ജനങ്ങള്‍ക്ക് അധികാരം നല്‍കാനോ ഇവരൊന്നും തയ്യാറായില്ല. ഈ രണ്ടു രാജ്യങ്ങളും ലോക രാഷ്ട്രങ്ങളെ പരമാവധി വെറുപ്പിക്കാനും ശ്രമിച്ചു. 

ഈ പശ്ചാത്തലത്തിലാണിപ്പോള്‍ ഇസ്ലാമിക ലോകത്ത് പുതിയ ഒരു വിപ്ളവം അരങ്ങേറുന്നത്. ഇത് എത്രത്തോളം വിജയിക്കുമെന്ന് കണ്ടറിയേണ്ടി ഇരിക്കുന്നു. 

ടുനീഷ്യയിലെന്ന പോലെ പതിറ്റാണ്ടോളം അധികാരത്തിലിരുന്ന വ്യക്തി ഈജിപ്തിലും അധികാരം വിട്ടൊഴിജ്ഞു. ഇന്റര്‍നെറ്റിലൂടെ നടന്ന വിപ്ളവം എന്നൊക്കെ വിശേഷിപ്പിക്കപ്പെടുന്നുണ്ടെങ്കിലും ഇത് വിജയിക്കാനുള്ള കാരണം മറ്റൊന്നാണ്.  മുബാറക്കിനെ അമേരിക്ക തുടര്‍ന്നും  പിന്തുണക്കില്ല എന്ന അറിവാണ്, ജനങ്ങള്‍ക്ക് ധൈര്യമേകിയത്.  

പ്രസിഡന്റ് പദവിയില്‍ നിനു മുബാറക്ക്  മാറി. പക്ഷെ അദ്ദേഹം അധികാരം സൈന്യത്തിനാണു കൈമാറിയത്.  അതിനി ജനങ്ങളിലേക്കെത്തുമെന്നു ഇപ്പോള്‍ യാതൊരു ഉറപ്പുമില്ല. ഇറാനിലേതു പോലെ മുല്ലമാരും മുക്രിമാരും നിയന്ത്രിക്കുന്ന ഒരു കപടജനാധിപത്യം ഉണ്ടാകാനുള്ള എല്ലാ സാധ്യതയും ഈജിപ്റ്റിലുണ്ട്. 

മുബാറക്ക് ഒഴിഞ്ഞുപോയിട്ടും അവിടെ ജനങ്ങള്‍ പ്രക്ഷോഭണം നിറുത്തിയില്ല. ശമ്പള വര്‍ദ്ധന ആവശ്യപ്പെട്ട് അവര്‍ പ്രക്ഷോഭണം തുടര്‍ന്നു. ഇപ്പോള്‍ സൈന്യം കര്‍ശന നിര്‍ദ്ദേശം നല്‍കിയിരിക്കുന്നു, വീട്ടില്‍ ,പോയി ഇരിക്കാനും ജോലി ചെയ്യാനും.

ടുനീഷ്യയില്‍ ജനങ്ങള്‍ തെരുവിലിറങ്ങിയപ്പോള്‍ പ്രസിഡണ്ട് ബെന്‍ ആലി അതിനെ അടിച്ചമര്‍ത്തുമെന്നാണ്, ലോക മാദ്ധ്യമങ്ങളിലൂടെ വിദഗ്ദ്ധര്‍ അഭിപ്രായപ്പെട്ടത്. പക്ഷെ ബെന്‍ ആലി അധികാരം വിട്ടൊഴിഞ്ഞു പോയി. ഈജിപ്റ്റിലേക്കത് പടര്‍ന്നപ്പോഴും അവര്‍ വിലയിരുത്തിയത് മുബാറക്കുമതിനെ അടിച്ചമര്‍ത്തുമെന്നായിരുന്നു. പക്ഷെ അദ്ദേഹം അധികരം വിട്ടൊഴിഞ്ഞു. കുറച്ചു നാളുകളും കൂടി അധികാരത്തില്‍ ഇരിക്കാന്‍ അദ്ദേഹം ആവതു ശ്രമിച്ചു. പക്ഷെ അമേരിക്ക അദേഹത്തെ ഇനിയും പിന്തുണക്കില്ല എന്നു ബോധ്യമായപ്പോള്‍ സൈന്യത്തിനധികാരം കൈ മാറി അദ്ദേഹം അരങ്ങൊഴിജ്ഞു. ഈജിപ്റ്റിന്റെ എല്ലാ സന്നിഗ്ദ്ധതകളും സൈനത്തിന്റെ  തലയിലേക്ക് വച്ചു കൊടുത്ത് അദ്ദേഹം തലയൂരി. 

മുബാറക്ക് ചിത്രത്തല്‍ നിന്നും മാറുമ്പോള്‍ അവശേഷിക്കുന്ന ചോദ്യങ്ങള്‍ അനവദിയാണ്. ഇസ്രായേലുമായുള്ള അറബികളുടെ ബന്ധം, എണ്ണ രാഷ്ട്രങ്ങളുടെ ഭാവി, ഇറാന്റെ പ്രസക്തി, മുസ്ലിം തീവ്രവാദത്തിന്റെ അടുത്ത നീക്കം തുടങ്ങിയവയൊക്കെയാണിനി മാറ്റുരക്കപ്പെടാന്‍ പോകുന്നത്.

ഈജിപ്റ്റിലും ടുനീഷ്യയിലും ഇസ്ലാമിസ്റ്റുകളൊന്നും ഈ പ്രക്ഷോഭത്തിന്റെ മുന്‍നിരയില്‍ ആദ്യമുണ്ടായിരുനില്ല. പിന്നീടവര്‍ അതിലേക്ക് ചാടിക്കയറുകയാണുണ്ടായത്.  ഇസ്ലാമിക ലോകത്തെ പ്രാദേശിക വിപ്ളവങ്ങള്‍ എന്ന നിലയിലാണിപ്പോള്‍ ഇതിന്റെ അവസ്ഥ. ഇനിയുമിതൊരു ഇസ്ലാമിക വിപ്ളവമായി രൂപാന്തരപ്പെട്ടിട്ടില്ല. ഇസ്ലാമിസ്റ്റുകള്‍ അതിനു വേണ്ടി ശ്രമിച്ചേക്കാം.

അമേരിക്ക ഉള്‍പ്പടെയുള്ള പടിഞ്ഞാറന്‍ നാടുകളില്‍ ഇത്  എന്തു പ്രതികരണമാണുണ്ടാക്കുക എന്നു പിന്നിടേ വ്യക്തമാകൂ. മനുഷ്യാവകാശത്തിനും ജനാധിപത്യത്തിനും മുകളില്‍ സ്ഥിരതയ്ക്കാണവര്‍ ഏക്കാലവും പ്രാധാന്യം നല്‍കി പോന്നത്. അതുകൊണ്ട് ജനങ്ങള്‍ക്കിഷ്ടമില്ലാത്ത പല ഭരണാധികാരികളെയും പിന്താങ്ങിയിരുന്നു. ഇപ്പോഴും പിന്താങ്ങുന്നുമുണ്ട്. മറ്റുള്ളവരെ പ്രകോപിക്കുന്നത് വൃതമാക്കിയ അഹമ്മദി നെജാദിനേപ്പോലുള്ള ജോക്കറുകള്‍ക്കും മുബാറക്കിനേപ്പോലുള്ള സ്വേച്ഛാധിപതികള്‍ക്കും ഇടയിലൊന്നായിരിക്കും ഇനി അവര്‍ പ്രതീക്ഷിക്കുക.






35 comments:

  1. അമേരിക്ക ഉള്‍പ്പടെയുള്ള പടിഞ്ഞാറന്‍ നാടുകളില്‍ ഇത് എന്തു പ്രതികരണമാണുണ്ടാക്കുക എന്നു പിന്നിടേ വ്യക്തമാകൂ. മനുഷ്യാവകാശത്തിനും ജനാധിപത്യത്തിനും മുകളില്‍ സ്ഥിരതയ്ക്കാണവര്‍ ഏക്കാലവും പ്രാധാന്യം നല്‍കി പോന്നത്. അതുകൊണ്ട് ജനങ്ങള്‍ക്കിഷ്ടമില്ലാത്ത പല ഭരണാധികാരികളെയും പിന്താങ്ങിയിരുന്നു. ഇപ്പോഴും പിന്താങ്ങുന്നുമുണ്ട്. മറ്റുള്ളവരെ പ്രകോപിക്കുന്നത് വൃതമാക്കിയ അഹമ്മദി നെജാദിനേപ്പോലുള്ള ജോക്കറുകള്‍ക്കും മുബാറക്കിനേപ്പോലുള്ള സ്വേച്ഛാധിപതികള്‍ക്കും ഇടയിലൊന്നായിരിക്കും ഇനി അവര്‍ പ്രതീക്ഷിക്കുക.

    ReplyDelete
  2. ഇസ്ലാമും ജനാധിപത്യവും തമ്മില്‍ കടലും കടലാടിയും പോലെ അന്തരം ഉണ്ട് , അതാരും സമ്മതിക്കില്ല എന്ന് മാത്രം .
    ഈജിപ്തിലെ പ്രക്ഷോഭത്തെ തുണച്ച നിജാദ് സ്വന്തം രാജ്യത്തെ പ്രതിക്ഷേധങ്ങളെ അടിച്ചമര്‍ത്തുന്നു , എന്തൊരു വിരോധാഭാസം

    ReplyDelete
  3. ലൂസിഫര്‍ said...

    ഈജിപ്തിലെ പ്രക്ഷോഭത്തെ തുണച്ച നിജാദ് സ്വന്തം രാജ്യത്തെ പ്രതിക്ഷേധങ്ങളെ അടിച്ചമര്‍ത്തുന്നു , എന്തൊരു വിരോധാഭാസം


    ബ്ലോഗിലും ഇത് തന്നെ സ്ഥിതി. ഈജിപ്തിലെ പ്രക്ഷോഭത്തെ തുണയ്ക്കാന്‍ എല്ലാവരുമുണ്ട്.

    /JR

    ReplyDelete
  4. ലൂസിഫര്‍,

    ഇസ്ലാമില്‍ ഉണ്ടാകാവുന്ന ജനാധിപത്യം അങ്ങെയറ്റം പോയാല്‍ ഇറാനിലേതുപോലെ ആയിരിക്കും. അവിടെ ആരൊക്കെ തെരഞ്ഞെടുപ്പില്‍ മത്സരിക്കണമെന്നു തീരുമാനിക്കുന്നത് ഒരു പറ്റം ഇസ്ലാമിക പണ്ഡിതരാണ്.

    പേരിനെങ്കിലും ജനാധിപത്യമുള്ളത് പാകിസ്താനിലും പാലസ്തീനിലുമാണ്. അഹമ്മദിയകള്‍ക്ക് അഭിപ്രായ സ്വാതന്ത്ര്യമില്ലാത്ത പാകിസ്താനിലെ ജനാധിപത്യത്തെ ജനാധിപത്യം എന്നു പറയാനുമാകില്ല.

    ReplyDelete
  5. >>>ബ്ലോഗിലും ഇത് തന്നെ സ്ഥിതി. ഈജിപ്തിലെ പ്രക്ഷോഭത്തെ തുണയ്ക്കാന്‍ എല്ലാവരുമുണ്ട്.<<<

    ജാക്ക്,

    ഹോസ്നി മുബാറക്കിനെ അമേരിക്ക പിന്തുണച്ചിരുന്നതുകൊണ്ടാണവര്‍, ഈജിപ്റ്റിലെ പ്രക്ഷോഭത്തെ തുണച്ചത്. അമേരിക്കയോടുള്ള വെറുപ്പിനപ്പുറം ഇതില്‍ മറ്റൊരു ആത്മാര്‍ത്ഥതയും ഉണ്ടെന്നു തോന്നുന്നില്ല.

    പലരുമിതേക്കുറിച്ച് ബ്ളോഗെഴുതി. പക്ഷെ ആരും ഇറാനിലെ പ്രക്ഷോഭത്തേക്കുറിച്ചോ അത് ഇറാനിലെ ഇസ്ലാമിക ഭരണകൂടം അടിച്ചമര്‍ത്തുന്നതിനേക്കുറിച്ചോ സൂചിപ്പിക്കുക പോലും ചെയ്തില്ല.

    ഇറാനിലേതുപോലെയുള്ള ഒരു ജനാധിപത്യം ആണ്, മുസ്ലിങ്ങള്‍ സ്വപ്നം കാണുന്നത്. എന്നു വച്ചാല്‍ തീവ്ര മുസ്ലിം ജനങ്ങളുടെ ആധിപത്യം.

    ReplyDelete
  6. ഇറാനിലേത് പോലുള്ള ജനാതിപത്യം തീവ്ര മുസ്ലിംങ്ങള്‍ മാത്രമായിരിക്കും ആഗ്രഹിക്കുന്നത്. ഇറാനില്‍ പോലും അത്തരക്കാര്‍ ന്യൂനപക്ഷം ആണെന്ന്‍ ചിലപ്പോളെല്ലാം തോന്നാറുണ്ട്. പക്ഷെ ഈജിപ്തിലും പൊതുവേ സഹാറന്‍ ആഫ്രിക്കയിലും തീവ്ര മുസ്ലിംങ്ങള്‍ ഇറാനില്‍ ഉള്ളതിലും കൂടുതല്‍ ആണെന്ന് തോന്നുന്നു. എങ്കിലും (സാധാരണ കാഴ്ച്ചപാടിലെ "മുഖ്യധാര(അറബി)" ഇസ്ലാമിക രാജ്യങ്ങള്‍ അല്ലാത്ത ഇന്തോനേഷ്യ, മലേഷ്യ, പിന്നെ പഴയ സോവിയറ്റ്‌ രാജ്യങ്ങള്‍ എന്നിവിടങ്ങളില്‍ ജനാതിപത്യം സുഗമമായി തന്നെ മുന്നോട്ടു പോകുന്നുണ്ട്. സാംസ്കാരികമായ സാഹചര്യങ്ങള്‍ വലിയൊരളവില്‍ ഓരോ സമൂഹങ്ങളിലെയും പുരോഗമന ചിന്തകളെ സ്വാധീനിക്കുന്നുണ്ട്.

    ReplyDelete
  7. "ഇറാനിലേതുപോലെയുള്ള ഒരു ജനാധിപത്യം ആണ്, മുസ്ലിങ്ങള്‍ സ്വപ്നം കാണുന്നത്"

    A little difference here. Iranian revolution was not 'totaly' Islamist in nature it had Marxists leninists and true democrats among them. It was the void created by the same gave way to Khomeinis's ascendence to power.

    After 4 months of unseating Shah only does Islamist regime came to power .

    The same didnt happen in Bosnia as well as muslim dominated former Soviet republics (Kazakhstan etc)
    Indonesia also didnt opt the Islamist model after the overthrowal of dictator suharto. so we can wait and see which way
    it will turn

    ReplyDelete
  8. This comment has been removed by the author.

    ReplyDelete
  9. അജിത്,

    ഇറാനില്‍ ഷാക്കെതിരെ സമരം ചെയ്തതില്‍ പ്രധാന പങ്ക് ഇടതുപക്ഷത്തിനുണ്ടായിരുന്നു. പക്ഷെ ഇസ്ലാമിക രാജ്യങ്ങളിലെ എല്ലാ ജനകീയ സമരങ്ങളും ഇസ്ലാമിസ്റ്റുകള്‍ റാഞ്ചിക്കൊണ്ടു പോകാറാണു പതിവ്. കാഷ്മീരിലേയും പാലസ്തീനിലെയും പോലെ ഇറാനിലുമത് സംഭവിച്ചു. ഇസ്ലാമിസ്റ്റുകള്‍ അധികാരം കയ്യടക്കിക്കഴിഞ്ഞപ്പോള്‍ ആദ്യം അടിച്ചമര്‍ത്തിയത് ഇടതു പക്ഷത്തെ ആയിരുന്നു. വളരെയേറെ പേര്‍ പീഢിപ്പിക്കപ്പെട്ടു. വധിക്കപ്പെട്ടു.

    ഇപ്പോള്‍ ഇസ്ലാമിസ്റ്റുകളിലെ മിതവാദികളാണവിടെ പരസ്യമായ ചെറുത്തു നില്‍പ്പ് നടത്തുന്നത്.

    ഈജിപ്റ്റിലും ഇപ്പോള്‍ നടക്കുന്നത് അതു തന്നെ. മുസ്ലിം ബ്രദര്‍ഹുഡ് ആദ്യം ചിത്രത്തിലില്ലായിരുന്നു. പിന്നീടവര്‍ അതിലേക്ക് പാഞ്ഞു കയറി. ഇനി പട്ടാളം ജനങ്ങള്‍ക്ക് അധികാരം കൊടുക്കാന്‍ തയ്യാറായാല്‍ ഒരു പക്ഷെ ഇറാനിലേതു പോലെ ഇവിടെയും സംഭവിച്ചേക്കും.

    ReplyDelete
  10. അജിത്,

    ബോസ്നിയയിലും ഇന്‍ഡോനേഷ്യയിലും പഴയ സോവിയറ്റ് റിപബ്ളിക്കുകളിലും സ്മാഷ് ചൂണ്ടിക്കാണിച്ചതുപോലെ, സാംസ്കാരികമായ സാഹചര്യങ്ങള്‍ വലിയൊരളവില്‍ പുരോഗമന ചിന്തകളെ സ്വാധീനിച്ചിട്ടുണ്ട്. ഇതൊക്കെ എത്രകലം ഇതുപോലെ നിലനില്‍ക്കും എന്നതൊന്നും പറയാനാകില്ല. ഇതിന്റെ പ്രത്യക്ഷ ഉദാഹരണ പാകിസ്ഥാനാണ്. ജിന്ന എന്ന തികച്ചും മതേതരനായ ഒരു മുസ്ലിം സ്ഥാപക പിതാവായിരുന്നിട്ടും, പാകിസ്താന്‍ മതേതര മുഖം മൂടി വളരെ പെട്ടെന്ന് വലിച്ചെറിഞ്ഞ് ഒരു ഇസ്ലാമിക രാജ്യമായി. ടര്‍ക്കി വളരെക്കാലം മതേതര രാജ്യമായി നിലനിനിട്ട് ഇപ്പോള്‍ ഇസ്ലാമിക രാജ്യമായി മാറാന്‍ തയ്യാറെടുത്തുകൊണ്ടിരിക്കുന്നു.

    ReplyDelete
  11. >>>ഇറാനിലേത് പോലുള്ള ജനാതിപത്യം തീവ്ര മുസ്ലിംങ്ങള്‍ മാത്രമായിരിക്കും ആഗ്രഹിക്കുന്നത്. ഇറാനില്‍ പോലും അത്തരക്കാര്‍ ന്യൂനപക്ഷം ആണെന്ന്‍ ചിലപ്പോളെല്ലാം തോന്നാറുണ്ട്.<<<

    smash,


    ഞാനും താങ്കളും വിചാരിക്കുന്നതുപോലുള്ള ഒരു ജനാധിപത്യം, എല്ലാ ജനങ്ങള്‍ക്കുമൊരു പോലെ സ്വതന്ത്ര്യമുള്ള ഒരു ജനാധിപത്യം ഒരു തീവ്ര മുസ്ലിമും ആഗ്രഹിക്കില്ല. ഇസ്ലാമിക നിയമത്തിലധിഷ്ടിതമായ ഒരു ജനാധിപത്യത്തിനപ്പുറം ഒരിസ്ലാമിക രാജ്യത്ത് അവര്‍ അനുവദിക്കുകയും ഇല്ല. Secular democracy എന്നത് ഒരു സാധാരണ മുസ്ലിമും ഇഷ്ടപ്പെടാത്ത സംവിധാനമാണ്.

    ഇറാനില്‍ തീവ്ര മുസ്ലിങ്ങള്‍ ന്യൂനപക്ഷമാണെന്നത് ശരിയാണ്. പക്ഷെ ആ ന്യൂനപക്ഷമാണ്‌ അധികാരം കയ്യടക്കി വച്ചിരിക്കുന്നതും തെരഞ്ഞെടുപ്പില്‍ ആരൊക്കെ മത്സരിക്കണമെന്ന് തീരുമാനിക്കുന്നതും.

    ReplyDelete
  12. "Secular democracy എന്നത് ഒരു സാധാരണ മുസ്ലിമും ഇഷ്ടപ്പെടാത്ത സംവിധാനമാണ്."

    Please Read:
    ഭരണവ്യവസ്ഥകളുടെ ഇസ്‌ലാമികമാനങ്ങള്‍

    ReplyDelete
  13. സാംസ്കാരിക സാഹചര്യങ്ങല്‍ യാഥാസ്തിതികമായ ചുറ്റുപാടുകളില്‍ അനേക നൂറ്റാണ്ടുകളായി നിലനില്‍ക്കുന്ന പ്രദേശങ്ങളില്‍ ആണു പ്രധാനമായും മതങ്ങളുടെ പിടി മുറുകുന്നത് എന്നു കാണാം. ഇസ്ലാമും ഇന്നു പ്രധാനമായും പിടിമുറുക്കിയിട്ടുള്ള അറബി രാജ്യങളില്‍ ഇതു സ്പഷ്ടമാണു. പാകിസ്താന്‍ ഒരു കാലത്തും ഒരു സെക്കുലര്‍ ഡെമോക്രസി സ്വീകരിക്കാന്‍ സജ്ജമായിരുന്നിട്ടില്ല. നേതാക്കള്‍ മാത്രം റീഫൊമിസ്റ്റുകള്‍ ആയിരിക്കുന്നതു കൊണ്ട് കാര്യമില്ലല്ലൊ. ഒരു പക്ഷെ ഇന്ത്യയിലും സാധാരണ മുസ്ലീംങ്ങള്‍ക്കിടയില്‍(മറ്റെല്ലാവരും) മതബോധം ഇത്ര തീവ്രമായിരിക്കുന്നതിന്റെ കാരണവും നമുക്ക് പാരമ്പര്യമായി കിട്ടിയ യാഥാസ്തിതിക സംസ്കാരവും പ്രധാന പങ്കു വഹിക്കുന്നു.
    അല്‍ബേനിയയിലും. ബൊസ്നിയയിലും, കൊസോവയിലും , പിന്നെ അസര്‍ബൈജാന്‍, കസാക്ഖ്സ്താന്‍ തുടങിയ സ്തലങ്ങളിലും യൂറോപ്യന്‍ പൊതു ശൈലിയില്‍ തന്നെ മതം എന്നത് ഒരു പഴങ്കഥ ആയിരിക്കുകയാണു. ഇവിടുങ്ങളിലെ ചര്‍ച്ച് അറ്റന്റന്‍സിലും മറ്റു മതകാര്യങ്ങളിലും മറ്റും ജനങ്ങള്‍ ചില പശ്ചിമ യൂറോപ്യന്‍ രാജ്യങ്ങളുടേതിലും പിന്നിലാണ്‌. അവിടങ്ങളിലെ ഇന്നത്തെ അവസ്ഥ വച്ച് ഇതില്‍ നിന്നും ഇസ്ലാമിലേക്കുള്ള തിരിച്ചു പോക്ക് എന്നത് സ്വീഡനിലും ഹോളണ്ടിലും ക്രൈസ്തവ ഭരണം വരുന്നതു പോലെ തന്നെ ബുദ്ധിമുട്ടേറിയതാണ്‌. ഇന്റോനേഷ്യയിലെയും മറ്റും കാര്യങള്‍ കാളിദാസന്‍ പറഞതു പൊലെ എത്ര കാലത്തേക്ക് എന്നത് ഒരു ചോദ്യമാണ്‌. എങ്കിലും ഈ രീതി തന്നെ തുടരുമെന്ന് ഞാന്‍ കണക്കു കൂട്ടുന്നു.

    ReplyDelete
  14. കല്‍ക്കി
    എട്ടിലെ പശു പുല്ലു തിന്നില്ല എന്ന് കേട്ടിട്ടുണ്ടല്ലോ അല്ലെ ?

    ReplyDelete
  15. കല്‍ക്കി,

    കല്‍ക്കി എഴുതിയത് വായിച്ചിട്ട് കാര്യമായൊന്നും മനസിലായില്ല. കുര്‍ആന്‍ പരിണാം നിഷേധിക്കുന്നില്ല എന്ന് പണ്ടൊരിക്കല്‍ എഴുതിയത് വായിച്ചിരുന്നു. കുര്‍ആന്‍ എന്തെങ്കിലും നിഷീധിക്കുന്നുണ്ടോ എന്നു പറഞ്ഞാല്‍ പിന്നെ വേറൊരു ചര്‍ച്ചയുമാവശ്യമില്ലായിരുന്നു.


    >>>>>എന്‍റെ അഭിപ്രായത്തില്‍ ഇസ്‌ലാമികാദ്ധ്യാപനങ്ങള്‍ ലോകത്തിലെ ഒരു രാഷ്ട്രീയ ഭരണസമ്പ്രദായത്തേയും നിഷേധിക്കുന്നില്ല.>>>

    ഹൈന്ദവ അധ്യാപനങ്ങള്‍ ഏതെങ്കിലും രാഷ്ട്രീയ ഭരണ സമ്പ്രദായത്തെ നിഷേധിക്കുന്നുണ്ടോ? ക്രൈസ്തവ അധ്യാപനങ്ങള്‍ നിഷേധിക്കുന്നുണ്ടോ? ബൌദ്ധമത അധ്യാപനങ്ങള്‍ നിഷേധിക്കുന്നുണ്ടോ? ഇവയൊക്കെ നിഷേധിക്കുന്നുണ്ടെങ്കിലല്ലേ ഇസ്ലാം നിഷേധിക്കുന്നുണ്ട് എന്നതിനു പ്രസക്തിയുള്ളു.

    ReplyDelete
  16. "Secular democracy എന്നത് ഒരു സാധാരണ മുസ്ലിമും ഇഷ്ടപ്പെടാത്ത സംവിധാനമാണ്".

    It may take a long time (century) to reach to a level of seccular democracy as Islam is comparitively younger relegion , and belonging to a region were modernity is rather contemperary(After the oil exploration of 1940s which fueled prosperity). Europian societiy's passage to its current form started with British revolution of 1649 in which the King was executed and the French in 1789.
    The division of European Christianity into Catholic and Protestant churches also provided a fertile ground for the same. The newly formed Protestant ethic was more of reform oriented and gave space for debates and political renaiscance ,while Catholicism was willing to co-exist with monarchies .

    ReplyDelete
  17. കല്‍ക്കി,

    >>>>ഇസ്‌ലാം അത്‌ ജനങ്ങളുടെ ഹിതത്തിനും ചരിത്രപരമായി അതാത്‌ രാജ്യത്ത്‌ രൂഢമൂലമായിട്ടുള്ള പാരമ്പര്യങ്ങള്‍ക്കും വിട്ടുകൊടുക്കുന്നു.<<<<<

    അപ്പോള്‍ ശരിയ നിയമത്തിലധിഷ്ടിതമായ ഭരണം വേണ്ട എന്നാണോ കല്‍ക്കിയുടെ അഭിപ്രായം?

    ജനങ്ങളുടെ ഹിതം പന്നി മാംസം ഭക്ഷിക്കണമെന്നാണെങ്കില്‍ യതൊരു എതിര്‍പ്പും കൂടാതെ കല്‍ക്കി അതിനെ അനുകൂലിക്കുമോ? ജനങ്ങളുടെ ഹിതം സ്വവര്‍ഗ്ഗ രതി നിയമവിധേയമാക്കണമെന്നാണെങ്കില്‍ അതിനെയും അനുകൂലിക്കുമോ?

    ReplyDelete
  18. കല്‍ക്കി,

    >>>>>>ഇസ്‌ലാം ഒരു ഭരണവ്യവസ്ഥയുടെയും രൂപമെന്തായിരിക്കണമെന്നതില്‍ ഊന്നല്‍ കൊടുക്കുന്നില്ല. പകരം, ഭരണം എങ്ങനെ നിര്‍വ്വഹിക്കുന്നു എന്നതിലാണ്‌ ശ്രദ്ധിക്കുന്നത്‌.>>>>

    ഇത് രണ്ടുമൊന്നിച്ചു പോകില്ലല്ലോ.

    ഭരണം എങ്ങനെ നിര്‍വഹിക്കണമെന്നതിനാണ്‌ ഭരണ വ്യവസ്ഥ എന്ന് സാധാരണ ജനങ്ങള്‍ മനസിലാക്കുന്നത്.

    ജനാധിപത്യ വ്യവസ്ഥിതിയില്‍ ജനങ്ങളുടെ ഇഷ്ടപ്രകാരമാണ്, ഭരണം നിര്‍വഹിക്കുന്നത്. അവര്‍ അവര്‍ക്കിഷ്ടമുള്ള നിയമം ഉണ്ടാക്കുന്നു. ഇന്നത്തെ നിയമം നാളെ പര്യാപ്തമല്ല എന്നു തോന്നിയാല്‍ അവര്‍ അതിനെ മാറ്റും. പുതിയതുണ്ടാക്കും. ഇന്‍ഡ്യയേപ്പോലുള്ള പാര്‍ലമെന്ററി ജനാധിപത്യത്തില്‍ തെരഞ്ഞെടുപ്പില്‍ ഭൂരിപക്ഷം കിട്ടുന്ന പാര്‍ട്ടി ഉണ്ടാക്കുന്ന നിയമം എതിര്‍പ്പുണ്ടെങ്കില്‍ പോലും ന്യൂനപക്ഷം അനുസരിക്കാന്‍ ബാധ്യസ്ഥരാണ്.

    ഇസ്ലാം ഇതൊക്കെ അനുവദിക്കുന്നുണ്ടെന്നത് എനിക്കു പുതിയ അറിവാണ്. ഞാന്‍ മനസിലാക്കിയിരിക്കുന്നത് മറ്റൊന്നാണ്. ലോകാവസാനം വരെ മാറ്റാന്‍ പടില്ല എന്നു പറഞ്ഞ് അള്ളാ ഇറക്കിക്കൊടുത്ത ശരിയ നിയമം പാലിക്കാന്‍ എല്ലാ മുസ്ലിങ്ങളും ബാധ്യസ്ഥരാണെന്നാണ്. അതിനെതിരായ അഭിപ്രായം പറയുന്നതുകൊണ്ടാണോ കല്‍ക്കിയേപ്പോലുള്ളവരെ ഇസ്ലാമിന്റെ ഗണത്തില്‍ മുഖ്യധാരാ മുസ്ലിങ്ങള്‍ പെടുത്താത്തത്?

    ReplyDelete
  19. Ajith,

    I do not think that within a century Islamic society will accept secular credentials. As long as Muslims think that Sharia law is divine , cannot be altered and should be followed by every Muslim, there is no chance for a secular democracy.

    Christian world accepted secular democracy easily. It is because they do not have a divine law like Shariah which binds them politically. There is nothing called political Christianity like political Islam.

    ReplyDelete
  20. കല്‍ക്കി,

    >>>>മുസ്‌ലിംകള്‍ക്ക്‌ ഒരു ജനാധിപത്യ വ്യവസ്ഥയാണ്‌ ഖുര്‍ആന്‍ ഉപദേശിക്കുന്നത്‌. അതാകട്ടെ ഇന്നത്തെ പാശ്ചാത്യ രീതിയിലുളളതല്ല. ജനാധിപത്യത്തിന്‌ ഇസ്‌ലാംപൊള്ളയായ നിര്‍വ്വചനം നല്‍കുന്നില്ല.<<<

    താങ്കളൊക്കെ ആദ്യം ജനാധിപത്യം എന്ന വാക്കിന്റെ അര്‍ത്ഥം മനസിലാക്കുക. ജനങ്ങളുടെ ആധിപത്യമാണ്, ജനാധിപത്യം. അവിടെ കാര്യങ്ങള്‍ തീരുമാനിക്കുന്നത് ജനങ്ങളാണ്, അള്ളായല്ല. അള്ളായുടെ ഒരു നിയമവും ജനാധിപത്യത്തില്‍ പ്രസക്തമല്ല.

    അള്ളായെ മാറ്റി നിറുത്തിയിട്ട് ജനങ്ങളുടെ ആധിപത്യം മതി എന്ന് ഇന്നു വരെ ഒരു മുസ്ലിമും പറഞ്ഞുകേട്ടിട്ടില്ല.

    ReplyDelete
  21. കല്‍ക്കി,

    ഏകാധിപത്യവും, ഗോത്രിയ ഭരണവും, ഫ്യൂഡലിസവും സുബോധമുള്ള ഒരു ജനതയും തെരഞ്ഞെടുക്കില്ല.


    >>>>നിങ്ങള്‍ നിങ്ങളുടെ വോട്ടവകാശം രേഖപ്പെടുത്തുമ്പോള്‍ നിങ്ങളെ ദൈവം നോക്കി പാര്‍ത്തുകൊണ്ടിരിക്കുവെന്നും, നിങ്ങള്‍ നിങ്ങളുടെ വോട്ടവകാശം രേഖപ്പെടുത്തിയതിന്‌ ദൈവത്തിനു മുന്നില്‍ ഉത്തരം പറയേണ്ടി വരുമെന്നുമാണ്‌ ഇസ്‌ലാം പഠിപ്പിക്കുന്നത്‌..<<<

    വോട്ട് ചെയ്ത് കൂടുതല്‍ വോട്ടു കിട്ടുന്നവരെ ഭരണകര്‍ത്താക്കളായി തെരഞ്ഞെടുക്കുക എന്നതാണ്, പാശ്ചാത്യ ജനാധിപത്യത്തിന്റെ കാതല്‍. താങ്കള്‍ അതേക്കുറിച്ച് പറഞ്ഞത് ഇപ്രകാരവും. മു സ്‌ലിംകള്‍ക്ക്‌ ഒരു ജനാധിപത്യ വ്യവസ്ഥയാണ്‌ ഖുര്‍ആന്‍ ഉപദേശിക്കുന്നത്‌. അതാകട്ടെ ഇന്നത്തെ പാശ്ചാത്യ രീതിയിലുളളതല്ല.

    മൊഹമ്മദ് ഖലീഫയായത് ആരും വോട്ടു ചെയ്ത് തെരഞ്ഞെടുത്തിട്ടല്ല. അദ്ദേഹത്തിനു ശേഷം ഖലീഫമാരായവരെയൊന്നും ഒരു ജനതയും തെരഞ്ഞെടുത്തിരുന്നില്ല. അവരൊക്കെ ശക്തമായ എതിര്‍പ്പിനെ നേരിടുകയും അതുമൂലം വധിക്കപ്പെടുകയുമാണുണ്ടായത്.

    ReplyDelete
  22. കല്‍ക്കി,

    >>>>ഭരണകൂടങ്ങള്‍ കേവല നീതിയിലധിഷ്ഠിതമായി പ്രവര്‍ത്തിക്കണം.
    ..<<<


    അത് ജനാധിപത്യത്തിന്റെ അടിസ്ഥാന തത്വമാണ്, ഇസ്ലാം ഉണ്ടാകുന്നതിനും മുമ്പുണ്ടായ ജനാധിപത്യത്തിന്റെ അടിസ്ഥാന തത്വം.

    ReplyDelete
  23. "ഇസ്‌ലാം ഒരു ഭരണവ്യവസ്ഥയുടെയും രൂപമെന്തായിരിക്കണമെന്നതില്‍ ഊന്നല്‍ കൊടുക്കുന്നില്ല. പകരം, ഭരണം എങ്ങനെ നിര്‍വ്വഹിക്കുന്നു എന്നതിലാണ്‌ ശ്രദ്ധിക്കുന്നത്‌."
    ഇസ്ലാമിസ്റ്റുകള്‍ കാര്യങ്ങളെ വളച്ചൊടിച്ചു അവിയല്‍ പരുവത്തിലാക്കി മാറ്റുന്നതിന്റെ ഒരു ഉദാഹരണം ആണിത്. വ്യക്തവും കൃത്യവുമായ എന്തെങ്കിലും ഒരുത്തരം അവര്‍ പറഞ്ഞിട്ടുണ്ടോ? ജനാധിപത്യത്തിന്റെ തണലില്‍ ഇരുന്നു കൊണ്ട് ഇസ്ലാമിക ഭരണ വ്യവസ്തയെപ്പറ്റി ബ്ലോഗാനും പ്രസംഗിക്കാനുമൊക്കെ പറ്റുന്നു. ഇസ്ലാമിക ഭരണ വ്യവസ്ഥയുള്ള ഒരു രാജ്യത്ത് പൌര സ്വാതന്ത്ര്യത്തിനു എന്താണ് വില? ഇസ്ലാം ശരിയ നിലനില്‍ക്കുന്ന സൌദിയും മറ്റേതെങ്കിലും യൂറോപ്യന്‍ രാജ്യവും തമ്മില്‍ താരതമ്യം പോലും സാധിക്കില്ല. പ്രതീക്ഷയുടെ ഒരു കിരണം പോലെ കാണപ്പെടുന്ന ഈജിപ്തിലെ വിപ്ലവം പോലും ഇന്നലെ വന്ന "ബ്രദര്‍ ഹൂഡ് " റാഞ്ചി എടുത്തു,
    ജനാധിപത്യത്തിന്റെ തണലില്‍ ഇരുന്നു ആ മരം തന്നെ വെട്ടി മുറിക്കാനുള്ള പരിപാടിയാണ് ലവന്മാരുടേത്.

    ReplyDelete
  24. താടി വച്ച കുറെ മതപണ്ഡിതന്മാര്‍ കൂടിയിരുന്നു രാഷ്ടത്തിന്റെ നിയമങ്ങള്‍ തീരുമാനിക്കുന്നു. അതിനവര്‍ അവലംബിക്കുന്ന പുസ്തകം ഖുറാനും ! ആ ഖുറാനിലെ ഒരു വാചകം തന്നെ 60000 ഇല്‍ കൂടുതല്‍ അര്‍ഥങ്ങള്‍ ഉള്‍ക്കൊള്ളുന്നവ ആണെന്ന് ഒരു ബ്ലോഗില്‍ വായിച്ചതോര്‍ക്കുന്നു . നല്ല സൂപ്പറ് ഭരണം ആയിരിക്കും. (ജോസഫ്‌ മാഷിന്റെ വെട്ടിയെടുക്കപ്പെട്ട കൈ ആണ് ഓര്‍മ്മ വരുന്നത് )

    ReplyDelete
  25. ""അള്ളായെ മാറ്റി നിറുത്തിയിട്ട് ജനങ്ങളുടെ ആധിപത്യം മതി എന്ന് ഇന്നു വരെ ഒരു മുസ്ലിമും പറഞ്ഞുകേട്ടിട്ടില്ല""

    ചെറിയ ഒരു അവ്യക്ത.
    മുസ്ലിം എന്നതിന് കാളിദാസന്‍ നല്‍കുന്ന നിര്‍വചനം എന്താണ്? ലോകത്തില്‍ കാളിദാസന്‍ ഉദേശിക്കുന്ന മുസ്ലിംകളുടെ എണ്ണം 110 കോടിക്ക്‌ മുകളില്‍ ആണോ? മതേതര ജനാതിപത്യം പൂര്‍ണ്ണമായും അംഗീകരിക്കുന്ന ഇസ്ലാം സമുദായത്തില്‍ ജനിച്ച മതകാര്യങ്ങളില്‍ താല്പര്യം ഇല്ലാത്ത ഒരാളെ മുസ്ലിം ആയി കണക്കാക്കുന്നുണ്ടോ?

    ReplyDelete
  26. സ്മാഷ്,

    മുസ്ലിം എന്താണെന്നതിന്‌ മുസ്ലിങ്ങള്‍ തന്നെ നിര്‍വചനം നല്‍കിയിട്ടുണ്ട്. മുസ്ലിമിനെ മുസ്ലിമായി വേര്‍തിരിക്കുന്ന ഏക ഘടകം, മുസ്ലിം പ്രവാചകന്‍ മൊഹമ്മദുമായി ബന്ധപ്പെട്ടതാണ്. അദ്ദേഹത്തെ അന്ത്യപ്രവാചകനായി കാണുകയും, അദ്ദേഹം ഉത്ബോദനം ചെയ്ത കുര്‍ആന്‍, ഒരു സമ്പൂര്‍ണ്ണ ജീവിതപദ്ധതിയായ ദൈവീക നിയമാണെന്നു വിശ്വസിക്കുകയും അത് ലോകവസാനം വരെ മാറ്റാനാകില്ല എന്നു കരുതുകയും ചെയ്യുന്നവരാണ്, മുസ്ലിങ്ങള്‍.

    മതകാര്യങ്ങളില്‍ താല്പര്യം ഇല്ലാത്ത ഒരാളെ മുസ്ലിം ആയി കണക്കാക്കാന്‍ ആകില്ല.

    ReplyDelete
  27. ബിജു,

    വളച്ചൊടിക്കുക എന്നത് ഇസ്ലാമിന്റെ മുഖ മുദ്രയാണ്. ബൈബിളും തോറയും വളച്ചൊടിച്ചാണതിന്റെ ജന്മം തന്നെ.

    ReplyDelete
  28. കാളിദാസന്‍ ഇടയ്ക്കിടെ "ഇസ്ലാമിക സമൂഹത്തിനു" "മുസ്ലിം ഭൂരിപക്ഷത്തിനു" ജനാതിപത്യവും മതേതരത്വവും അംഗീകരിക്കാന്‍ കഴിയില്ല എന്ന് പറയുമ്പോള്‍ ലോകത്തിലെ എല്ലാ മുസ്ലിം നാമധാരികളെയും ഉദ്ദേശിക്കുന്നു എന്ന ഒരു ധ്വനി അതില്‍ വരുന്നത് പോലെ തോന്നി. അതുകൊണ്ട് ചോദിച്ചതാണ്...

    ReplyDelete
  29. മല മൂത്ര വിസര്‍ജനം നടത്തുന്നതിനും, ഇടത്തും വലത്തും തിരിയുന്നതിനും പോലും പുസ്തകത്തിലെ useless വിധി വിലക്കുകള്‍ നോക്കുന്നവര്‍ ജനാധിപത്ത്യത്തെ അന്ഗീകരിക്കും എന്ന് വിശ്വസിക്കുക ബുദ്ധിമുട്ടാണ്. അനുകൂല കാലാവസ്ഥയില്‍ ഇത്തരക്കാരെ മതഭരണത്തിലേക്ക് ആട്ടിതെളിക്കാന്‍ നരകത്തിലെ വിറകും, തൊലിപിടിപ്പിക്കല്‍ ഫാക്ടറിയും ധാരാളം. ഈജിപ്റ്റ്‌ മറ്റൊരു ഇറാന്‍ ആകാനാണ് എല്ലാ സാധ്യതയും. ഇതര ജനങ്ങളെ വെറുക്കുന്നതിനു പോലും ദിവ്യ പ്രബോധനങ്ങള്‍ ഉള്ള മതവിശ്വാസങ്ങള്‍ ആധുനിക സമൂഹത്തിനു ആകെ അപകടകരം.

    ReplyDelete
  30. സ്മാഷ്,

    ഇസ്ലാമിന്റെ ആധാരശില കുര്‍ആന്‍ ആണ്. കുര്‍ആന്‍ അതിന്റെ ശരിയായ അര്‍ത്ഥത്തില്‍ വ്യാഖ്യാനിച്ചത് മൌദൂദിയേപ്പോലുള്ള ഇസ്ലാമിക പണ്ഡിതരാണ്. കുര്‍ആന്‍ വായിച്ചു മനസിലാക്കിയാല്‍ അത് ശരിയാണെന്നു ബോധ്യമാകും. കുര്‍ആന്‍ അനുസരിച്ച് ജീവിക്കുന്നവരാണ്, യഥാര്‍ത്ഥ മുസ്ലിങ്ങള്‍.മറ്റൊരു മതവും ഒരു വേദപുസ്തകം വളിപുള്ളി വിടാതെ അനുസരിക്കണമെന്നു ശഠിക്കുന്നില്ല.

    എല്ലാ മുസ്ലിം നാമധാരികളും കുര്‍ആന്‍ വള്ളിപുള്ളി വിടാതെ പിന്തുടരുന്നു എന്നു ഞാന്‍ പറഞ്ഞിട്ടില്ല. അഞ്ചുനേരം നിസ്കരിക്കുകയും ഇസ്ലാമിലെ മറ്റ് പല ആചാരങ്ങളും പിന്തുടരുകയും,പക്ഷെ കുര്‍ആനിലെ പല അസംബന്ധങ്ങളും തള്ളിക്കളയുകയും ചെയ്യുന്ന പല മുസ്ലിങ്ങളെയും എനിക്കറിയാം. മുഖ്യ ധാര മുസ്ലിങ്ങള്‍ പക്ഷെ ഇവരെയൊന്നും അംഗീകരിക്കുന്നില്ല എന്നതാണു വാസ്തവം.

    ReplyDelete
  31. >>>>>ഈജിപ്റ്റ്‌ മറ്റൊരു ഇറാന്‍ ആകാനാണ് എല്ലാ സാധ്യതയും. <<<

    ഞമ്മന്‍,

    ആ സാധ്യത നിലനില്‍ക്കുന്നുണ്ട്. പക്ഷെ അവിടെ പട്ടാളം അധികാരം കൈ മാറുമോ എന്നൊക്കെ അറിയാനിരിക്കുന്നതേ ഉള്ളു. അവിടെ മുസ്ലിം ബ്രദര്‍ഹുഡിനു മേല്‍ക്കൈ ഉള്ള ഒരു ഭരണമാണുണ്ടാകുന്നതെങ്കില്‍ ഈജിപ്റ്റ് മറ്റൊരു ഇറാന്‍ ആകാനാണ്, എല്ലാ സാധ്യതയും.

    മതാധിഷ്ടിതമായ ഒരു രാജ്യത്തിനു മറ്റുള്ളവരുമായി യോജിച്ചു പോകാനാകില്ല എന്നതിന്റെ പ്രത്യക്ഷ ഉദാഹരണമാണ്, ഇറാന്‍. ഇറാനില്‍ പുരോഗമന ആശയക്കാരായിരുന്നു ഷായുടെ ഭരണത്തിനെതിരെ പ്രഷോഭം സംഘടിപ്പിച്ചത്. അയത്തൊള്ള ഖൊമേനിയൊക്കെ ആ സമയത്ത് ഫ്രാന്‍സിലായിരുന്നു. അദ്ദേഹം ഇറാനില്‍ വന്നപ്പോഴായിരുന്നു ആ പ്രക്ഷോഭം ജിഹാദികള്‍ കയ്യടിക്കിയതും പിന്നീട് ഇസ്ലാമിക ഭരണമെന്ന വിചിത്ര ജനാധിപത്യം അവിടെ നടപ്പിലാക്കിയതും.

    എല്ലാ മതവിശ്വസികളെയും ഒരേ തരത്തില്‍ കാണുന്ന മതേതര ജനാധിപത്യം ഇസ്ലാമിക ഭരണത്തില്‍ ഉണ്ടായിട്ടില്ല ഇന്നു വരെ. Mutazilah കലഘട്ടത്തില്‍ മതേതര കാഴ്ച്ചപ്പാടുള്ള ചില ഖലീഫമാരുണ്ടായത് മാത്രമാണ്, അപവാദം.

    ReplyDelete
  32. ഇറാനേയും ലിബിയയേയും കുറിച്ചുള്ള ലൂസിഫറിന്റെ ചോദ്യങ്ങള്‍ക്ക് പുലരി എന്ന് ബ്ളോഗര്‍ നല്‍കിയ ഉത്തരങ്ങള്‍ രസാവഹമാണ്

    http://www.pulari.co.in/2011/02/blog-post_23.html




    >>>>>>ഇറാനിൽ ആയിരത്തി തൊള്ളായിരത്തി എഴുപത്തിയൊൻപതിൽ തന്നെ വിപ്ലവം നടന്നിട്ടുണ്ട്. ഇസ്ലാമിക വ്യവസ്ഥ ഔദ്യോഗിക ഭരണഘടനയായി തെരഞ്ഞെടുക്കുകയും ചെയ്തു.. വിപ്ല്വത്തിന്നു ശേഷം നാലു വർഷം കൂടുമ്പോൾ അവിടെ തെരഞ്ഞെടുപ്പും നടക്കുന്നുണ്ട്. ഒരു പ്രസിഡന്റിനും തുടർചയായി രണ്ടു തവണയിൽ കൂടുതൽ അധികാരത്തിൽ തുടരാൻ ഇറാൻ ഭരണഘടന അനുവധിക്കുന്നില്ല. ഇപ്പോഴത്തെ ജനപ്രിയ പ്രസിഡന്റ് നെജാദിനു ഒരിക്കൽ കൂടെ മത്സരിക്കുവാൻ സാധിക്കില്ല. ആ നിലക്ക് ഇപ്പോൾ അവിടെ തെരുവിലിറങ്ങിയവരുടെ ലക്ഷ്യം മറ്റെന്തെക്കെയോ ആണ്.
    <<<<<<<


    ഇസ്ലാമിക വ്യവസ്ഥ ഔദ്യോഗിക ഭരണഘടനയായി തെരഞ്ഞെടുക്കുക എന്നതാണ്, ഒരു ഇസ്ലാമിസ്റ്റിനെ സംബന്ധിച്ച് വിപ്ളവത്തിന്റെ അവസാനം, എല്ലാ പൌരന്‍മാര്‍ക്കും ഒരു പോലെ സ്വാതന്ത്ര്യമുള്ള സ്വതന്ത്ര ജനാധിപത്യമല്ല. നാലു വര്‍ഷം കൂടുമ്പോള്‍ തെരഞ്ഞെടുപ്പു നടക്കുന്നു എന്നതാണതിന്റെ അളവുകോലും.



    ആരൊക്കെ മത്സരിക്കണമെന്ന് കുറച്ച് മത നേതാക്കള്‍ കൂടിയിരുന്നു തീരുമാനിക്കുന്നു. ഈ സംഘത്തിന്‌ ഇഷ്ടമില്ലാത്തവര്‍ മത്സരിക്കില്ല. മുബാറക്കും ചെയ്തിരുന്നത് അതു തന്നെ. അദ്ദേഹവും തെരഞ്ഞെടുപ്പുകള്‍ നടത്തിയിരുന്നു. ഇഷ്ടക്കാരെ ജയിപ്പിച്ചുമിരുന്നു. നാലു വര്‍ഷം കൂടുമ്പോള്‍ അദ്ദേഹം മാറിയിരുന്നില്ല എന്നതിനപ്പുറം ഇറാനിലും ഈജിപ്റ്റിലും വലിയ വ്യത്യാസമുണ്ടായിരുന്നില്ല. നെജാദല്ല മറ്റാരു വന്നാലും ഇസ്ലാമിക വ്യവസ്ഥ അനുസരിച്ചേ ഇറാനില്‍ ഭരണമുള്ളു. നെജാദൊക്കെ വെറും ബിംബം പേറുന്ന കഴുതകള്‍. കമ്യൂണിസ്റ്റു ചൈനയില്‍ ആരു പ്രസിഡണ്ടായാലും കമ്യൂണിസ്റ്റു ഭരണഘടന അനുസരിച്ചേ ഭരിക്കപ്പെടൂ. അതുപോലെ ഇറാനില്‍ ആരു പ്രസിഡണ്ടായാലും ഇസ്ലാമിക ഭരണഘടന അനുസരിച്ചേ ഭരിക്കൂ.

    ഈജിപ്റ്റിലും ഇതു വരെ നടന്നത് ഇതു തന്നെയായിരുന്നു. ഇനി അവിടെ പട്ടാള ഭരണ ഘടന മാറി ഇസ്ലാമിക ഭരണഘടന വന്നാലും മറിച്ചൊന്നും ഉണ്ടാകില്ല. പട്ടാള നിയമം മാറി ശരിയ നിയമം വരുന്നു. ജനങ്ങള്‍ നിയമുണ്ടാക്കുന ജനാധിപത്യം ഇസ്ലാമിക വ്യവസ്ഥയില്‍ വെറുമൊരു സ്വപ്നം മാത്രം. ലേബല്‍ മാറുന്നു എന്നല്ലതെ വ്യവസ്ഥിതി മാറുന്നില്ല.

    ReplyDelete
  33. >>>>>>ലിബിയ: അവിടത്തെ പ്രക്ഷോപങ്ങൾക്ക് ലോകവ്യാപകമായ ഇസ്ലാമിക ജനതയുടെ പിന്തുണയുണ്ട്. ഇസ്ലാം ഒരിക്കലും ഏകാധിപത്യത്തിന്നും കുടുംബാധിപത്യത്തിന്നും അനുകൂലമല്ല, .
    <<<<<<<


    മുബാറക്കിന്റെ പോരായ്മ, അമേരിക്കയെ പിന്തുണക്കുന്നു എന്നാണ്. ഗദ്ദാഫി ഒരായുഷ്കാലം മുഴുവന്‍ അമേരിക്കയെ എതിര്‍ത്തു. ഇസ്ലാമിക ജിഹാദിന്റെ ഭഗമായി അമേരിക്കക്കാരുടെ ഒരു വിമാനം പോലും തകര്‍ത്തു. വിചിത്രമാണു മുസ്ലിങ്ങളുടെ നിലപാടുകള്‍.


    ഇസ്ലാമിന്റെ ചരിത്രത്തില്‍ ഏകാധിപത്യവും കുടുംബാധിപത്യവും മാത്രമേ ഉണ്ടായിട്ടുള്ളൂ. ചരിത്രം പഠിച്ചവര്‍ക്കോക്കെ അതറിയം. മൊഹമ്മദിനു ശേഷം ഖലീഫമരായ മൂന്നു പേരും അദ്ദേഹത്തിന്റെ ഭാര്യാപിതാക്കന്‍മാരായിരുന്നു. നാലാമത്തെ ഖലീഫ അദ്ദേഹത്തിന്റെ മകളുടെ ഭര്‍ത്താവും.

    നാലാം ഖലീഫക്കെതിരെ മൊഹമ്മദിന്റെ ഇഷ്ടഭാര്യ അയിശ തന്നെ യുദ്ധം നയിച്ചിട്ടുമുണ്ട്. ഈ ഖലീഫമാരെല്ലാം വധിക്കപ്പെടുകയും ചെയ്തു. മൊഹമ്മദിന്റെ കുടുംബാധിപത്യം കഴിഞ്ഞപ്പോള്‍ പുറമെ നിന്നുള്ളവര്‍ അധികാരം പിടിച്ചടക്കി. പിന്നീട് ഇസ്ലാമിക സാമ്ര്യാജ്യം ഭരിച്ചത് മറ്റു കുടുംബങ്ങളായിരുന്നു. ഇസ്ലാമിക സമ്രാജ്യത്തിന്റെ അവസാനം വരെ ഇത് തുടര്‍ന്നു. മറ്റു പലയിടത്തും ​ഉണ്ടായ ഇസ്ലാമിക സാമ്രാജ്യങ്ങളിലും കുടുംബാധിപത്യമായിരുന്നു. കുടുംബാധിപത്യത്തില്‍ നിന്നും രക്ഷപ്പെട്ട ഇസ്ലാമിക ലോകം മിക്കവാറും മതാധിപത്യത്തിലേക്കാണു മാറിയത്.


    കുടുംബാധിപത്യത്തില്‍ നിന്നും മതാധിപത്യത്തിലേക്കു മാറുന്ന വിപ്ളവമേ ഇസ്ലാമിക ലോകത്തുണ്ടാകൂ. ജനങ്ങള്‍ക്ക് അധികാരം നല്‍കുന്ന യതാര്‍ത്ഥ ജനധിപത്യത്തിലേക്ക് ഇസ്ലാമിക സമൂഹം ഉയരാനുള്ള സാധ്യത തല്‍ക്കാലം കാണുന്നില്ല. ജനാധിപത്യം നിലവിലുള്ള ഇന്‍ഡ്യയിലെ മുസ്ലിം ലീഗ് എന്ന സംഘടനയില്‍ പോലും കുടുംബാധിപത്യമാണുള്ളത്

    ReplyDelete
  34. ഇസ്ലാം ഒരു പരീക്ഷനമാന്നു

    ReplyDelete
  35. നിലവിലുല്ല മുസ്ലിം രാജ്യങലില്‍ എല്ലായിദതും ഷെരിഅത്തു നിയമം വന്നാല്‍ അല്ലൊ...... ആലൊചിക്കാന്‍ പൊലും വശ്ഴ

    ReplyDelete