Tuesday, 21 December 2010

വികല ചിന്തയുടെ വിചിത്ര വിഭവങ്ങള്‍

ആധുനിക ശാസ്ത്രത്തിലെ ഏറ്റവും കൂടുതല്‍  ഗവേഷണം നടക്കുന്ന ശാഖയാണ്, പരിണാമം.  അതിനെ തകര്‍ത്തു തരിപ്പണമാക്കാനായി കൊട്ടും കുരവയുമായി രംഗപ്രവേശം ചെയ്ത വ്യക്തിയാണ്, എന്‍ എം ഹുസൈന്‍. 25 വര്‍ഷം ഗവേഷണം നടത്തി 3 പുസ്തകങ്ങള്‍ രചിച്ചു, എന്നൊക്കെ വീമ്പടിക്കുന്ന അദ്ദേഹം ത്ന്റെ പുസ്തകത്തിന്റെ മേന്മ പ്രഖ്യാപിക്കുന്നതിങ്ങനെ.. 



I am critically analyzing scientists' views not commenting cheaply as you did.
Darwinism is a unscientific speculation based on the fact of natural selection.
If natural selection is refuted , there remains no mechanism for Darwinian theory to explain the origin of species and thus Darwinism is refuted 
Can you point out a single logical fallacy or scientific error in my three books.

ഹുസൈന്റെ നിലപാടുകളും വാദഗതികളും പല ബ്ളോഗുകളില്‍ ചര്‍ച്ച വിഷയവുമായി. സ്വന്തം ബ്ളോഗ് ഇടക്ക് അടച്ചു.  വീണ്ടും തുറന്നെങ്കിലും അവിടെ ചര്‍ച്ചയൊന്നും നടക്കുന്നില്ല. അവിടെ അവസാനം കണ്ട ഒരഭിപ്രായമാണു താഴെ. 

പ്രകൃതി നിര്‍ധാരണം ഡാര്‍വിന്റെ കണ്ടുപിടിത്തമല്ല എന്ന കാര്യം താങ്കള്‍ക്കറിയുമോ? ജീവികളുടെ സ്ഥിരത നിലനിര്‍ത്തുന്ന മെക്കാനിസമാണതെന്ന് അക്കാലത്തെ ജീവശാസ്ത്രജ്ഞര്‍ക്കറിയാമായിരുന്നു. ഈ ആശയം 'ചെറിപിക്കി'യിട്ട് നേരെ തലതിരിച്ചിട്ട് വിഡ്ഢിവേഷം കെട്ടിയത് താങ്കളുടെ ആചാര്യനായ ചാള്‍സ് ഡാര്‍വിനാണ്.

സ്ഥിരത നിലനിര്‍ത്തുന്ന പ്രകൃതി നിര്‍ധാരണം ഡാര്‍വിന്‍ ചെറിപിക്കിയപ്പോള്‍ അസ്ഥിരതയുടെ മെക്കാനിസമായി! അതിനാല്‍ ഞാനല്ല സുഹൃത്തേ ചെറിപിക്കര്‍, അതിന്റെ ഒന്നാന്തരം ഉപാസകനും അനുഷ്ടാതാവും ചാള്‍സ് ഡാര്‍വിനാണ്!!

മറ്റുള്ളവരുടെ സംവേദന ക്ഷമതയെ  എല്ലാ വാചകങ്ങളിലും കളിയാക്കാറുള്ള ഹുസൈന്റെ സംവേദന ക്ഷമത പരിതാപകരമാണെന്നു  വീണ്ടും പറയേണ്ടി വരുന്നു. ഇപ്പോള് അദ്ദേഹത്തിന്റെ ഇഷ്ടപദം  Cherry Picking  ആണ്. പക്ഷെ അതിന്റെ അര്ത്ഥം പോലും അദ്ദേഹത്തിനറിയില്ല എന്നു തോന്നുന്നു. അതുകൊണ്ട് തികച്ചും അസ്ഥാനത്താ പദം ഒരനുഷ്ടാനം പോലെ  അദ്ദേഹമുപയോഗിക്കുന്നു. Cherry  picking ന്റെ അര്ത്ഥം ഇതാണ്.

Cherry picking is the act of pointing at individual cases or data that seem to confirm a particular position, while ignoring a significant portion of related cases or data that may contradict that position.

ഇനി ഡാര്വിന് നടത്തി എന്ന് ഹുസൈന് ആക്ഷേപിക്കുന്ന cherry picking എന്താണെന്നു നോക്കാം.

ഹുസൈന് പറയുന്നതിതാണ്

പ്രകൃതി നിര്‍ധാരണം ഡാര്‍വിന്റെ കണ്ടുപിടിത്തമല്ല എന്ന കാര്യം താങ്കള്‍ക്കറിയുമോ? ജീവികളുടെ സ്ഥിരത നിലനിര്‍ത്തുന്ന മെക്കാനിസമാണതെന്ന് അക്കാലത്തെ ജീവശാസ്ത്രജ്ഞര്‍ക്കറിയാമായിരുന്നു. ഈ ആശയം 'ചെറിപിക്കി'യിട്ട് നേരെ തലതിരിച്ചിട്ട് വിഡ്ഢിവേഷം കെട്ടിയത് താങ്കളുടെ ആചാര്യനായ ചാള്‍സ് ഡാര്‍വിനാണ്.



'ചെറിപിക്കി'യിട്ട് നേരെ തലതിരിച്ചിട്ടു എന്നാണദ്ദേഹം ആക്ഷേപിക്കുന്നത്. ഇതര്‍ത്ഥ ശൂന്യമായ പ്രയോഗമാണെന്നു മനസിലാക്കാനുള്ള cognitive capacity   ഹുസൈനില്ല. നേരെ തല തിരിച്ച് ഇട്ടാല്‍ ആശയം തന്നെ മാറിപ്പോകുമെന്നു മനസിലാക്കാനുള്ള വിവേകം ഹുസൈനില്ല. 


Cherry Picking എന്നു പറയുന്നത് ഏതെങ്കിലും ഒരു പോയിന്റ് അടര്‍ത്തി മാറ്റി അതുപയോഗിച്ച് പൊതുവായി പറയുന്ന ആശയത്തിനെതിരെയെന്നു വാദിക്കുന്നതാണ്. ആപ്പിള്‍ താഴോട്ടു വീഴുന്നത് ഗുരുത്വാകര്‍ഷണം കൊണ്ടാണ് എന്ന പ്രയോഗത്തിനെ  നേരെ തലതിരിച്ചിട്ടാല്‍  ആപ്പിള്‍ മേലോട്ടു പോകുന്നത് ഗുരുത്വാകര്‍ഷണം കൊണ്ടാണ്‌ എന്നാകും. Cherry Picking   ഇത്  ആണെന്നു പറയണമെങ്കില്‍  തലക്കകത്തു സാമാന്യം നല്ല ചകിരിച്ചോറുണ്ടാകണം. ഹുസൈന്റെ തലക്കകത്തും ഇതുപോലുള്ള ചകിരിച്ചോറാണെന്ന് കരുതേണ്ടി വരും, ഇനിയും ഇതു പോലെ Cherry Picking  ന് ഉദാഹരണം നല്കിയാല്‍.

പ്രകൃതി നിര്‍ദ്ധാരണം ഡാര്‍വിന്റെ കാലത്ത് സ്ഥിരതയുടെ മെക്കാനിസമായിരുന്നു എന്നാണ് ഹുസൈന്‍  അവകാശപ്പെടുന്നത്.  അതിനെ അസ്ഥിരതയുടെ മെക്കാനിസമായി വ്യാഖ്യാനിക്കുമ്പോള്‍ വിപരീത അര്‍ത്ഥം വരുന്നു. എന്നു വച്ചാല് അതു വരെയുള്ള വിശ്വാസത്തിനു കടക വിരുദ്ധമായ വ്യാഖ്യാനം നല്‍കി എന്നാണ്. ഭൂമി പരന്നതാണ്‌ എന്നു വിശ്വസിച്ചിരുന്ന കാലത്ത് ഭൂമി ഉരുണ്ടതാണ്‌ എന്നു പറയുന്നതുപോലെയുള്ള വിപ്ളവകരമായ സംഭവവികാസമാണത്. വ്യഭിചരിക്കുന്നവരെ കല്ലെറിഞ്ഞു കൊല്ലുന്ന കാലത്ത് വ്യഭിചാരികളോട് ക്ഷമിക്കുവാന് പറയുന്നതുപോലെ ഉള്ള വിപ്ളവം. ഹുസൈന്റെ ബുദ്ധിവികാസമുള്ളവര്‍ ഒരു പിടിവള്ളി എന്ന നിലയില്‍  ഇതിനെ  Cherry Picking  എന്നു വ്യാഖ്യാനിക്കും. പക്ഷെ മറ്റുള്ളവരെല്ലാം അതേ ബുദ്ധി വികാസമുള്ളവരല്ലല്ലോ.


ഹുസൈന്‍  എങ്ങനെയൊക്കെ ഉരുണ്ടു കളിച്ചാലും ഇത് Cherry Picking  ന്റെ തൊഴുത്തില്‍  കൊണ്ടു കെട്ടാനാകില്ല. അസ്ഥിരതയുടെ മെക്കാനിസം എന്ന  Natural Selection  നെ അടിസ്ഥാനമാക്കിയാണ്, ഡാര്‍വിന് തന്റെ സിദ്ധാന്തങ്ങള്‍  ആവിഷക്കരിച്ചതും, അത് പരിണാമത്തിന്റെ അടിസ്ഥാന തത്വങ്ങളില്‍  ഒന്നായതും, ഡാര്‍വിനിസത്തിലെ  ഇതേ Natural Selection  നെയാണ്, പോപ്പര്‍  Untestable  എന്നാദ്യം പറഞ്ഞ്, പിന്നീട് Testable  എന്നു തിരുത്തിയതും. സ്ഥിരതയുടെ മെക്കാനിസത്തെ അടിസ്ഥാനമക്കി ആരും ആധുനിക ശാസ്ത്രത്തിലെ ഡാര്‍വിനിസമോ പരിണാമമോ ആവിഷ്ക്കരിച്ചിട്ടില്ല. അതുകൊണ്ട് ഹുസൈന്‍  Refute ചെയ്തു എന്നവകാശപ്പെടുന്നത്  ആധുനിക ശസ്ത്രത്തിലെ ഡാര്‍വിനിസമോ പരിണാമമോ അല്ല. ഇതുകൊണ്ട്  ഹുസൈന്റെ പുസ്തകങ്ങളുടെ അടിസ്ഥാന തത്വം  തന്നെ Unscientific  ഉം logical fallacy  യും  ആണ്. ആധുനിക ശാസ്ത്രത്തില്‍  അത് ചര്‍ച്ചാ വിഷയം തന്നെ ആകുന്നില്ല. ഹുസൈനും മറ്റ് ഇസ്ലാമിസ്റ്റുകളും നിലകൊള്ളുന്ന ഇസ്ലാമിക ശാസ്ത്രത്തില്‍,അങ്ങനെ ഒന്നുണ്ടെങ്കില്‍  ഒരു പക്ഷെ ചര്‍ച്ചാ  വിഷയം ആയേക്കാം. പക്ഷെ പരിഷ്കൃത സമൂഹം അതിനെ ഗൌനിക്കുമെന്നും തോന്നുന്നില്ല.


 ഹുസൈന്‍ നടത്തുന്നത് നിഴല്‍ യുദ്ധമാണ്. ഇല്ലാത്ത ഒന്നിനെതിരെ യുദ്ധം നടത്തുന്നു. എന്നിട്ട് പുച്ഛം കലര്‍ന്ന വിജയ ഭാവത്തില്‍  മറ്റുള്ളവരെ വെല്ലുവിളിക്കുന്നു.  സ്ഥിരതയുണ്ടാക്കുന്ന ഒരു Natural Selection  ആധുനിക ശാസ്ത്രത്തിന്റെ അജണ്ടയിലേ ഇല്ല. അങ്ങനെ ഒന്ന് പ്രാചീന ശാസ്ത്രത്തിലുണ്ടായിരുന്നിരിക്കാം. സാമൂഹികമായി ഏഴാം നൂറ്റാണ്ടിലും ശാസ്ത്രീയമായി പന്ത്രണ്ടാം നൂറ്റാണ്ടിലും ജീവിക്കുന്ന ഹുസൈന്‍ സ്ഥിരതയുണ്ടാക്കുന്ന Natural Selection എന്ന അളവുകോലു വച്ചാണ്, അതു മായി പുലബന്ധമില്ലാത്ത  പരിണാമവും ഡാര്‍വിനിസവും അളക്കാന്‍ ശ്രമിക്കുന്നത്. ഇതിനെ അദ്ദേഹത്തിന്റെ ഒരു ചാവേര്‍ വിശേഷിപ്പിച്ചത്, തെളിഞ്ഞ ചിന്തയുടെ വിശിഷ്ട വിഭവങ്ങള്‍ എന്നാണ്.


ഇതിനെ ഞാന്‍ വികല ചിന്തയുടെ വിചിത്രവിഭവങ്ങള്‍ എന്നേ വിശേഷിപ്പിക്കൂ.


ഹുസൈന്‍ ആടിനെ പട്ടിയാക്കുന്നത് മറ്റൊരു ഉദഹരണത്തിലൂടെ വിശദീകരിക്കാം. E= mc2 എന്ന സമവാക്യം Albert Einstein  എന്ന ശാസ്ത്രജ്ഞനേക്കുറിച്ച് കേട്ടിട്ടുള്ളവര്‍ ഒക്കെ ഓര്‍ക്കും.  ഇതിലെ c എന്നത് പ്രകാശത്തിന്റെ വേഗതയാണ്. പ്രകാശത്തിന്റെ വേഗതക്കു പകരം ​ശബ്ദത്തിന്റെ വേഗത ആണെന്നു വ്യാഖ്യാനിച്ചാല്‍, അതുപയോഗിച്ചുള്ള എല്ലാ കണക്കു കൂട്ടലുകളും പിഴക്കും. ഹുസൈന്റെ കാര്യത്തിലും അതാണു സംഭവിക്കുന്നത്. അസ്ഥിരതയുടെ മെക്കാനിസമായ  Natural Selection നെ അടിസ്ഥാനമാക്കി ആവിഷ്കരിച്ച പരിണാമ സിദ്ധാന്തത്തിലെ അസ്ഥിരതക്കു പകരം സ്ഥിരത തിരുകിക്കയറ്റുന്ന കലാപരിപടിയാണു ഹുസൈന്‍ നടത്തുന്നത്. ഇതു മൂലമുണ്ടായ മനോവിഭ്രാന്തിയാണു ഹുസൈന്.

ഹുസൈന്‍ പരിണാമത്തേക്കുറിച്ചെഴുതിയ മൂന്നു പുസ്തകങ്ങളും മാറ്റിഎഴുതേണ്ടി വരും. പരിണാമത്തെ Refute ചെയ്യണമെങ്കില്‍ സ്ഥിരതയുടെ മെക്കാനിസം ഉപയോഗിച്ചല്ല അത് ചെയ്യേണ്ടത്, അസ്ഥിരതയുടെ മെക്കാനിസം തന്നെ ഉപയോഗിക്കേണ്ടി വരും.വെള്ളത്തിന്റെ അളവ് ലിറ്ററാണ്, കിലോമീറ്ററല്ല.





.

16 comments:

  1. ഹുസൈന്‍ നടത്തുന്നത് നിഴല്‍ യുദ്ധമാണ്. ഇല്ലാത്ത ഒന്നിനെതിരെ യുദ്ധം നടത്തുന്നു. എന്നിട്ട് പുച്ഛം കലര്‍ന്ന വിജയ ഭാവത്തില്‍ മറ്റുള്ളവരെ വെല്ലുവിളിക്കുന്നു. സ്ഥിരതയുണ്ടാക്കുന്ന ഒരു Natural Selection ആധുനിക ശാസ്ത്രത്തിന്റെ അജണ്ടയിലേ ഇല്ല. അങ്ങനെ ഒന്ന് പ്രാചീന ശാസ്ത്രത്തിലുണ്ടായിരുന്നിരിക്കാം. സാമൂഹികമായി ഏഴാം നൂറ്റാണ്ടിലും ശാസ്ത്രീയമായി പന്ത്രണ്ടാം നൂറ്റാണ്ടിലും ജീവിക്കുന്ന ഹുസൈന്‍ സ്ഥിരതയുണ്ടാക്കുന്ന Natural Selection എന്ന അളവുകോലു വച്ചാണ്, അതുമായി പുലബന്ധമില്ലാത്ത പരിണാമവും ഡാര്‍വിനിസവും അളക്കാന്‍ ശ്രമിക്കുന്നത്. ഇതിനെ അദ്ദേഹത്തിന്റെ ഒരു ചാവേര്‍ വിശേഷിപ്പിച്ചത്, തെളിഞ്ഞ ചിന്തയുടെ വിശിഷ്ട വിഭവങ്ങള്‍ എന്നാണ്.


    ഇതിനെ ഞാന്‍ വികല ചിന്തയുടെ വിചിത്രവിഭവങ്ങള്‍ എന്നേ വിശേഷിപ്പിക്കൂ.

    ReplyDelete
  2. "ഹുസൈന്‍ നടത്തുന്നത് നിഴല്‍ യുദ്ധമാണ്. ഇല്ലാത്ത ഒന്നിനെതിരെ യുദ്ധം നടത്തുന്നു. എന്നിട്ട് പുച്ഛം കലര്‍ന്ന വിജയ ഭാവത്തില്‍ മറ്റുള്ളവരെ വെല്ലുവിളിക്കുന്നു"

    താന്‍ ഇതാണ് ചെയ്യുന്നതെന്ന്‍ ഹുസൈന്സാറിനു നന്നായറിയാം. പക്ഷെ ഹുസൈന്സാറിനെ താങ്ങി നടക്കുന്നവര്‍ക്ക് അറിയില്ല. അവര്‍ ഹുസൈന്സാര്‍ പറയുന്നതൊക്കെ പരമമായ ശാസ്ത്രമാണെന്നും, ശാസ്ത്രാനുകൂളികളൊക്കെ മണ്ടന്മാരാനെന്ന ഹുസൈനിയന്‍ തിയറി കണ്ണും പൂട്ടി വിശ്വസിക്കുകയും ചെയ്യുന്നു. ഹുസൈന്സാറിന്റെ ആവശ്യവും അതുതന്നെ.

    ReplyDelete
  3. കാളിദാസന്‍,

    പണ്ട് രാജീവ്‌ അഞ്ചലിന്റെ "ഗുരു" എന്ന സിനിമയില്‍ അന്ധന്മാരുടെ രാജ്യത്തു അന്ധനായ ശാസ്ത്രജ്ഞനെ ശ്രീനിവാസന്‍ അവതരിപ്പിച്ചത് ഓര്‍ക്കുന്നൂ. അന്ധരായ സൃഷ്ടിവാതികളുടെ ഇടയിലെ അന്ധനായ ശാസ്ത്രകാരന്‍ ആണീ ഹുസൈന്‍!

    ReplyDelete
  4. I have added my part also here.
    ------------------------------

    [Hussain to Appottan in സത്യാന്വേഷി's blog]: (മതവിശ്വാസങ്ങൾ പരിചയപ്പെടുത്തുന്ന ദൈവം) വാസ്തവമാണ് എന്ന നിഗമനത്തിലെത്താനാണ് കൂടിയ ശാസ്ത്രം ആവശ്യമാകുന്നത്. അതുകൊണ്ടാണ് ഡോക്കിന്‍സിന്റെ ക്യതിയില്‍ കുറഞ്ഞ ശാസ്ത്രവും എന്റെ ഖണ്ഡനത്തില്‍ കൂടിയ ശാസ്ത്രവും കാണുന്നത്

    Let us see how Hussain abuse different scientists to reach the above goal

    ReplyDelete
  5. അന്ധരായ സൃഷ്ടിവാതികളുടെ ഇടയിലെ അന്ധനായ ശാസ്ത്രകാരന്‍ ആണീ ഹുസൈന്‍...മാഷെ ഈ അന്ധരെ ഇങ്ങനെ കളിയാക്കരുത്.. കണ്ണില്ലെങ്കിലും അവര്‍ കുസൈനേക്കാള്‍ വളരെ ഉന്നതിയിലാ‍ാണെന്നാണു മുക്കുവന്റെ അഭിപ്രായം!

    ReplyDelete
  6. കാളിദാസന്‍,
    താങ്കളുടെ ബ്ലോഗില്‍ കൂടിയാണ് ഞാന്‍ ഈ പുതിയ "ഡാര്‍വിനെ" പറ്റി കേള്‍ക്കുന്നത്.മലയാളവും ഇംഗ്ലീഷും
    ശരിക്കു പ്രയോഗിക്കാന്‍ പോലും അറിയാത്ത ഇയാള്‍ പറയുന്ന വിഡ്ഢിത്തങ്ങള്‍ക്ക് മറുപടി പറയാന്‍ പോകുന്നത്,പോത്തിന്റെ പൃഷ്ഠത്ത് കിന്നരം വായിക്കുന്നതു പോലെയാണ്.താന്‍ എഴുതിക്കൂട്ടിയ പൊട്ടത്ത
    രങ്ങള്‍ മഹത്തായ കണ്ടുപിടുത്തമാണെന്നു പറയുന്നത് ഒരു തരം മനോരോഗമാണ്.സഹതാപം മാത്രമാണ്
    ഇത്തരക്കാര്‍ അര്‍ഹിക്കുന്നത്.കാളിദാസന് അറിയാവുന്ന ഏതെങ്കിലും മനോരോഗ വിദഗ്ദ്ധന്റ അടുക്കലേക്ക്
    ഈ 'ശാസ്ത്ര അജ്ഞനെ' എത്തിക്കാന്‍ വല്ല വഴിയും ഉണ്ടോ എന്ന് നോക്കുന്നത് നന്നായിരിക്കും.ഒരു സാമൂഹിക
    സേവനമായിരിക്കും അത്.
    -ദത്തന്‍

    ReplyDelete
  7. ബൈജു,

    ഹുസൈന്റെ ചാവേറുകളാരും തന്നെ പരിണാമത്തേക്കുറിച്ച് വായിച്ചിട്ടുണ്ടെന്ന് തോന്നുന്നില്ല. മൂക്കില്ലാ രാജ്യത്ത് മുറിമൂക്കന്‍ രാജാവ് എന്നു പറഞ്ഞതുപോലെ ഹുസൈന്‍ രാജാവാകുന്നു.

    ReplyDelete
  8. ജാക്ക്,

    ഹുസൈന്റെ പ്രശ്നം Megalomania ആണ്. അത് എളുപ്പം മാറ്റിയെടുക്കാനാകില്ല.

    ReplyDelete
  9. മുക്കുവന്‍,

    ഹുസൈന്‍ ഉപയോഗിക്കുന്ന അളവുകോലു മാറിപ്പോയ കാര്യം അദ്ദേഹം മനസിലാക്കുന്നില്ല.

    ReplyDelete
  10. ദത്തന്‍,

    ഹുസൈന്‍ 'ശാസ്ത്ര അജ്ഞന്‍' തന്നെയാണ്. ആധുനിക ശാസ്ത്രം ആവശ്യമില്ല എന്നു തീരുമാനിച്ച ഒരു വിവരം കെട്ട മുസ്ലിം.

    എങ്കിലും ആധുനിക ശാസ്ത്ര വിഷയത്തില്‍ തന്നെ 25 വര്‍ഷം അദ്ദേഹം ​ഗവേഷണം നടത്തി. എന്നിട്ട് മൂന്നു പുസ്തകങ്ങളും എഴുതി. നാരായം കൊണ്ടാണോ തൂവലുകൊണ്ടാണോ എഴുതിയതെന്ന് നിശ്ചയമില്ല.

    ReplyDelete
  11. സ്മാഷ്,

    ഹുസൈന്സാറിനെ താങ്ങി നടക്കുന്നവര്‍ അറിയാന്ന് ശ്രമിക്കുന്നില്ല എന്നതാണു പരിതാപകരം. പരിണാമത്തേക്കുറിച്ചൊക്കെ അനേകം ​ലേഖനങ്ങള്‍ ഇനറ്റര്‍നെറ്റില്‍ ലഭ്യമാണ്. പക്ഷെ അവരാരും വായിക്കുന്നതായി തോന്നുന്നില്ല.

    ഇനി ഇന്റര്‍നെറ്റ് ആധുനിക ശാസ്ത്ര ഉത്പന്നമായതുകൊണ്ട് ഹുസൈനേപ്പോലെ പുറം തിരിഞ്ഞു നില്‍ക്കുന്നതാണോ എന്തോ.

    ReplyDelete
  12. 'Singing Mouse' Created: Mice That Tweet Like Birds Produced By Scientists''
    http://www.huffingtonpost.com/2010/12/22/singing-mouse-mice_n_799839.html
    സൃഷ്ടിവാദികള്‍ ഇതിനെ എങ്ങനെ വിലയിരുത്തുന്നു എന്നറിയാന്‍ താല്പര്യമുണ്ട്.

    ReplyDelete
  13. "Marichavarum Musleengalum Abhipraayam Maattilla.."

    ReplyDelete
  14. പ്രിയപ്പെട്ട കാളിദാസന്‍,

    ഞാന്‍ ഒരു ഓഫ് ഇടുന്നു.

    എനിക്ക് താങ്കളുടെ മെയില്‍ ഐഡി കിട്ടുമോ?

    എന്റെ മെയില്‍ ഐഡിയില്‍ ഒരു മെസേജ് ഇട്ടാലും മതി. (saju.signature@gmail.com)

    എനിക്ക് ഒരു കാര്യം ആവശ്യപ്പെടാനായിരുന്നു.

    മറുപടി പ്രതീക്ഷിക്കുന്നു.

    സ്നേഹത്തോടെ നട്ട്സ്....

    ReplyDelete
  15. ഈ ഹുസൈന്മാരെക്കൊണ്ട് തോറ്റു!!! ഒരു ഹുസൈനേ(എമ്മെഫ്‌ഫ്) ഓടിച്ചപ്പോള്‍ അടുത്ത അവതാരം വന്നു. പക്ഷേ കേട്ടിടത്തോളം പുതിയ ഹുസൈന്‍ 'അശ്ലീലം' ഇല്ലാത്ത ആളാണ്. ബുധിമാന്ത്യം മാത്രമേ ഉള്ളൂ...

    ReplyDelete
  16. @ നട്ട്സ്,

    for black & white interview....?

    ReplyDelete