Saturday, 14 August 2010

ജമായത്തേ ഇസ്ലാമി സി പി എമ്മിന്റെ അജണ്ട നിശ്ചയിക്കുന്നു.

ആടിനെ പട്ടിയാക്കുക എന്നത് ഒരു പഴം ചൊല്ലാണ്. ജമായത്തേ ഇസ്ലാമി എന്ന ആട്ടിന്‍ തോലിട്ട ചെന്നായ അതു പോലെ ഒരു ശ്രമം നടത്തുന്നുണ്ട്. സി പി എം എന്ന പാര്‍ട്ടിയുമായി ബന്ധപ്പെട്ട വിഷയത്തിലാണത്.


സി പി എം എന്ന പാര്‍ട്ടിയുടെ നയങ്ങള്‍ എന്തൊക്കെയാണെന്ന് ഒരു വിധം ആളുകള്‍ക്കൊക്കെ അറിയാം. തൊഴിലാളി വര്‍ഗ്ഗ സര്‍വ്വാധിപത്യം, സോഷ്യലിസം, കമ്യൂണിസം, മത നിരാസം, തുടങ്ങിയവാണവ.  ആ നയങ്ങള്‍ അവരുടെ വെബ് സൈറ്റില്‍ എഴുതിയിരിക്കുന്നതിപ്രകാരം.
 
Its aim is socialism and communism through the establishment of the state of dictatorship of the proletariat. In all its activities the Party is guided by the philosophy and principles of Marxism-Leninism which shows to the toiling masses the correct way to the ending of exploitation of man by man, their complete emancipation. The Party keeps high the banner of proletarian internationalism.
 
പക്ഷെ ജമായത്തേ ഇസ്ലാമി അത് സമ്മതിക്കില്ല. ജമായത്തേ ഇസ്ലാമിയുടെ കേരള അമീര്‍ ടി ആരിഫലിയുടെ വാക്കുകള്‍ ഇതാണ്.

സാമ്രാജ്യത്വ വിരുദ്ധതയും വര്ഗീയ ഫാഷിസത്തോടുള്ള എതിര്പ്പുമായിരുന്നു കഴിഞ്ഞ തെരഞ്ഞെടുപ്പുകളില് ഇടതുപക്ഷം ഉയര്ത്തിപ്പിടിച്ച പ്രധാന മുദ്രാവാക്യങ്ങള്. സി.പി.എമ്മിന്റെ ആദര്ശവുമായി ഏറ്റവും അടുത്ത് നില്ക്കുന്ന നയവും ഇതുതന്നെയാണ്.
 
സാമ്രാജ്യത്വത്തോടും വര്‍ഗ്ഗിയതയോടുമുള്ള എതിര്‍പ്പ് സി പി എം കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ മാത്രമല്ല ഉയര്‍ത്തിപ്പിടിച്ചത്. ഇതു വരെയുള്ള എല്ലാ തെരഞ്ഞെടുപ്പുകളിലും അവരുടെ മുദ്രാവാക്യമിതായിരുന്നു. ജമായത്തേ ഇസ്ലാമി തെരഞ്ഞെടുപ്പുകളെ പുച്ഛത്തോടെ കണ്ടിരുന്നപ്പോഴും സി പി എമ്മിന്റെ മുദ്രാവാക്യങ്ങളില്‍ രണ്ടെണ്ണമിതായിരുന്നു. മൌദൂദി ഇസ്ലാമിക പാകിസ്ഥാനിലേക്ക് ഓടിപ്പോയപ്പോഴും കമ്യൂണിസ്റ്റുപാര്‍ട്ടിയുടെ മുദ്രാവാക്യം ഇതിനു വിരുദ്ധമായിരുന്നില്ല. പക്ഷെ സി പി എമ്മിന്റെ പ്രധാന മുദ്രാവാക്യങ്ങള്‍ ഇതൊന്നുമല്ല. അത് ഇസ്ലാമിനു കടകവിരുദ്ധമായ കമ്യൂണിസം, സോഷ്യലിസം, മതേതരത്തം, ജനാധിപത്യം, ഈശ്വര നിഷേധം, തൊഴിലാളി വര്‍ഗ്ഗാധിപത്യം തുടങ്ങിയവയാണ്. ഒരു മുസ്ലിമിനും ഇതൊക്കെയായി യോജിക്കാനാകില്ല.  ഇവയേക്കുറിച്ചൊന്നും പരാമര്‍ശിക്കാതെ ആരിഫ് അലി സാമ്രാജ്യത്വ വിരുദ്ധതയും ഫാസിസ്റ്റ് വര്‍ഗ്ഗീയതയും മാത്രം പരാമര്‍ശിച്ചതെന്തുകൊണ്ടായിരിക്കാം? ജമായത്തേ ഇസ്ലാമി സാമ്രാജ്യത്വ വിരുദ്ധവും വര്‍ഗ്ഗിയ ഫാസിസ്റ്റ് വിരുദ്ധവുമാണെന്ന ഒരു തോന്നല്‍ വായനക്കാരിലൂണ്ടാക്കുന്നതിനാണീ  പ്രസ്താവന. സാമ്രാജ്യത്വം എന്ന് ഉദ്ദേശിക്കുന്നത് അമേരിക്കയുടെ സാമ്രാജ്യത്വമാണ്. എന്നു മുതലാണ്‌ മുസ്ലിങ്ങള്‍ അമേരിക്കന്‍ സാമ്രാജ്യത്വ വിരുദ്ധമായത്? സി പി എം അതിന്റെ ആരംഭം മുതല്‍ പ്രചോദനം ഉള്‍ക്കൊണ്ടിരുന്ന സോവിയറ്റ് യൂണിയനെ ഒരിക്കലും തീവ്രവാദി മുസ്ലിങ്ങള്‍ ഇഷ്ടപ്പെട്ടിരുന്നില്ല. സോവിയറ്റ് യൂണിയനോട് കൂറുള്ള ഒരു സര്‍ക്കാര്‍ അഫ്ഘാനിസ്ഥാന്‍ ഭരിച്ചിരുന്നപ്പോള്‍ അതിനെതിരെ യുദ്ധം ചെയ്യാന്‍ ഇവരൊക്കെ തോളോടു തോള്‍ ചേര്‍ന്നിരുന്നത് ഇതേ സാമ്രാജ്യത്വ അമേരിക്കയോടായിരുന്നു. അയത്തൊള്ള ഖൊമേനി എന്ന ഇസ്ലാമിക തീവ്രവാദി അമേരിക്കയോടു യുദ്ധം പ്രഖ്യാപിച്ചപ്പോള്‍ മുതലാണിവര്‍ അമേരിക്കന്‍ സാമ്രാജ്യത്വത്തിനെതിരായത്. പാകിസ്ഥാനിലേയും കാഷ്മീരിലേയും ജമായത്തേ ഇസ്ലാമികള്‍ അമേരിക്കയുടെ പണം വാങ്ങി തീവ്രവാദപ്രവര്‍ത്തനം നടത്തുന്നു. കേരളത്തിലെ ജമായത്തേ ഇസ്ലാമി സാമ്രാജ്യത്വ വിരുദ്ധ മുഖം മൂടി അണിയുന്നു. വര്‍ഗ്ഗീയ ഫാസിസ്റ്റുകള്‍ എന്ന് ആരിഫ് അലി ഉദ്ദേശിക്കുന്നത് സംഘ പരിവാരിനേയാണ്. രണ്ടും കണ്ണും കാണാത്തവന്‍ ഒറ്റക്കണ്ണനെ കുരുടന്‍ എന്നു വിളിക്കുന്നതു പോലെയേ ഈ പരാമര്‍ശത്തിനു സാംഗത്യമുള്ളു.
 
World English Dictionary ഫാസിസത്തെ നിര്‍വചിച്ചിരിക്കുന്നത് ഇപ്രകാരമാണ്.
any ideology or movement inspired by Italian Fascism, such as German National Socialism; any right-wing nationalist ideology or movement with an authoritarian and hierarchical structure that is fundamentally opposed to democracy and liberalism.

ഇതൊന്നു കൂടി വിശദീകരിച്ചാല്‍ any movement with an authoritarian and hierarchical structure that is fundamentally opposed to democracy and liberalism. എന്നു വായിക്കാം

ഈ നിര്‍വചനം ഏറ്റവും കൂടുതല്‍ യോജിക്കുക ഇസ്ലാം എന്ന തത്വശാസ്ത്രത്തിനാണ്. ജമായത്തേ ഇസ്ലാമിയുടെ സ്ഥാപകനായ മൌദൂദി വ്യാഖ്യാനിച്ച ഇസ്ലാം ഒരു യധാര്‍ത്ഥ വര്‍ഗ്ഗീയ ഫാസിസ്റ്റ് പ്രസ്ഥാനമാണ്. ആ വ്യവസ്ഥിതിയില്‍ അംഗീകരിക്കപ്പെടുന്നത് ഇസ്ലാം എന്ന മതം മാത്രം. മറ്റ് മതക്കാര്‍ രണ്ടാം തരം പൌരന്‍മാരേപ്പോലെ ജിസ്‌യ എന്ന പ്രത്യേക നികുതി കൊടുത്ത് ഇസ്ലാമിക നിയമമായ ശരിയ അനുസരിച്ച് ജീവിച്ചു കൊള്ളണം. ജനാധിപത്യത്തെ കൊഞ്ഞനം കുത്തുന്ന ഒരു ഇസ്ലാമിക ജനാധിപത്യം ഇറാനിലുണ്ട്. പരമോന്നത നേതാവ് ഖാമനേയിയുടെ നേതൃത്വത്തില്‍ താടി വച്ച ഒരു സംഘം സത്വങ്ങളാണ്‌ ആരൊക്കെ മത്സരിക്കണമെന്നു തീരുമാനിക്കുന്നത്.

തികഞ്ഞ വര്‍ഗ്ഗീയ ഫാസിസമായ ഇസ്ലാമില്‍ വിശ്വസിക്കുന്ന  ആരിഫ് അലിയാണ്‌ സംഘപരിവാരിനെ വര്‍ഗ്ഗീയ ഫസിസ്റ്റുകള്‍ എന്നു വിശേഷിപ്പിക്കുന്നത്.
 
കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ജമായത്തേ ഇസ്ലാമി സി പി എമ്മിനെ പിന്തുണച്ചു എന്ന് അവര്‍ അവകാശപ്പെടുന്നു.  ആ അവകാശവാദത്തിനു കാരണമായി പറയുന്നത് സി പി എമ്മിന്റെ സാമ്രാജ്യത്വ വിരുദ്ധ വര്‍ഗ്ഗിയ വിരുദ്ധ നിലപാടും. സി പി എമ്മിന്റെ ഒരു പ്രധാന നയവുമായിപ്പോലും യോജിക്കാനാകാത്ത ജമായത്തേ ഇസ്ലാമി അവരെ അങ്ങോട്ടു കയറി പിന്തുണച്ചു.  അടുത്തകാലത്ത് കേരളത്തില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ട ഒരു സംഭവമായ കിനാലൂര്‍ പ്രശ്നത്തിന്റെ പേരിലാണ്‌ സി പി എമ്മും ജമായത്തും രണ്ടു ചേരിയിലായി നിന്ന് പരസ്പരം കുറ്റപ്പെടുത്തലുകള്‍ നടത്തിയതും. ജനാധിപത്യത്തിനും മതേതരത്തത്തിനും സോഷ്യലിസത്തിനും എതിരായ ഒരു പ്രസ്ഥാനമാണതെന്ന് സി പി എം സെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു. അങ്ങനെയല്ല എന്നു സ്ഥാപിക്കാന്‍ ജമായത്തേ ഇസ്ലാമി കുറെയധികം പാടുപെട്ടു. ആ പടുപെടലിന്റെ ഏറ്റവും പുതിയ ഭാഗമാണ്, ആരിഫലിയുടെ വാക്കുകളിലുള്ളത്. അദ്ദേഹം പരിതപിക്കുന്നു.

>>>സി.പി.എമ്മിന്റെ ആദര്‍ശത്തോട് ഏറ്റവും യോജിച്ചതും അണികള്‍ക്ക് എളുപ്പം മനസിലാകുന്നതുമാണ് സാമ്രാജ്യത്വ -ഫാഷിസ്റുവിരുദ്ധ നയം. അതുതന്നെയാണ് സി.പി.എം സ്വീകരിക്കേണ്ട നയം എന്നു പൊതുജനങ്ങള്‍ക്കും ബോധ്യമുണ്ട്. എന്നാല്‍ ആ അജണ്ടകള്‍ കൊണ്ടുമാത്രം കേരളത്തില്‍ വോട്ടു നേടാന്‍ കഴിയില്ല എന്ന് സി.പി.എം മനസിലാക്കുന്നു.<<<

 ഈ കരച്ചില്‍ ഒരു ശിഖണ്ഠി നിലപാടാണെന്നു പറയേണ്ടി വരും. അല്ലെങ്കില്‍ ആരിഫലിയുടെ രാഷ്ട്രീയ അജണ്ട ഈ രണ്ടു വാക്കുകള്‍ക്കു ചുറ്റും കിടന്നു കറങ്ങുന്നു. സി പി എം സ്വീകരിക്കേണ്ട നിലപടിതാണെന്നു ജനങ്ങള്‍ക്ക് ബോധ്യമുണ്ടെന്ന് ആരിഫ് അലി പറഞ്ഞാല്‍ അതെങ്ങനെ ശരിയാകും?  ജനങ്ങള്‍ ഒരു രാഷ്ട്രീയ പാര്‍ട്ടിയെ വിലയിരുത്തുന്നത് അവരുടെ എല്ലാ നയങ്ങളെയും അടിസ്ഥാനമാക്കിയാണ്. സി പി എമ്മില്‍ സാമ്രാജ്യത്വ വിരുദ്ധതയും ഫാസിസ്റ്റ് വിരുദ്ധതയും മാത്രമേ ജമായത്തേ ഇസ്ലാമി കണ്ടുള്ളു എങ്കില്‍ അതവരുടെ കഴ്ചയുടെ കുഴപ്പം. അതിന്റെ മാത്രം പേരില്‍ ചാടിക്കയറി പിന്തുണ കൊടുത്തത് അവരുടെ മണ്ടത്തരം. പക്ഷെ മറ്റ് ജനങ്ങള്‍ അവരുടെ ജനക്ഷേമകരമായ മുന്‍കാല നിലപാടുകളൊക്കെ മനസിലാക്കിയാണവരെ പിന്തുണച്ചത്. കേരളത്തിലെ ബഹുഭൂരിപക്ഷം ജനങ്ങള്‍ക്കും സാമ്രാജ്യത്വം ഫാസിസം എന്നതൊക്കെ അവരെ നേരിട്ട് ബാധിക്കുന്ന വിഷയങ്ങളല്ല. അവരെ ബാധിക്കുന്ന വിഷയങ്ങള്‍ക്ക് സി പി എം പരിഹാരം കാണുമെന്ന വിശ്വസത്തിലാണവരെ പിന്തുണച്ചത്.
 
ആരിഫ് അലി തുടരുന്നു.
 
>>>സി.പി.എം മറ്റൊരു സാധ്യതയാണ് അടുത്ത തെരഞ്ഞെടുപ്പില്‍ മുന്നില്‍ കാണുന്നത് എന്നാണ് മനസിലാകുന്നത്. അത് മൃദു ഹിന്ദുത്വമാണ്. മാധ്യമങ്ങളുടെയും പോലീസിലെ വര്‍ഗീയ ചിന്താഗതിയുള്ള ചിലരുടെയും ആസൂത്രിത പ്രവര്‍ത്തന ഫലമായി മുസ്ലിം വിരുദ്ധതയും ദലിത് വിരുദ്ധതയും കേരളീയ ജനതയുടെ ഒരു പൊതുബോധമായി മാറിയിരിക്കുന്നു. മുസ്ലിം വിരുദ്ധതയെ എങ്ങനെ വോട്ടാക്കി മാറ്റാം എന്നാണ് സി.പി.എം ചിന്തിക്കുന്നത്. അതിന്റെ അടിസ്ഥാനത്തില്‍ സാമ്രാജ്യത്വ ഫാഷിസ്റു വിരുദ്ധതയെന്ന പ്രധാന വിഷയത്തെ മിനിമൈസ് ചെയ്യുകയും മുസ്ലിം വിരുദ്ധതയുടെ സാധ്യതകളെ മാക്സിമൈസ് ചെയ്യുകയും ആ പൊതുബോധത്തെ വോട്ടാക്കി മാറ്റുകയും ചെയ്യുക എന്നതാണ് സി.പി.എമ്മിന്റെ അജണ്ട. ഈ നയത്തില്‍നിന്നുകൊണ്ടാണ് ജമാഅത്തിന് എതിരായ ഇപ്പോഴത്തെ അവരുടെ വിമര്‍ശനം രൂപംകൊള്ളുന്നത്.<<<

ഇവിടെ അദ്ദേഹം എത്തുന്ന നിഗമനങ്ങള്‍ രണ്ടാണ്.

1. സി പി എമ്മിന്റെ പ്രധാന അജണ്ട സാമ്രാജ്യത്വ വിരുദ്ധവും ഫാസിസ്റ്റ് വിരുദ്ധവുമായിരിക്കണം.

2. ജമായത്തേ ഇസ്ലാമി വളര്‍ന്നു വളര്‍ന്ന് കേരള മുസ്ലിങ്ങളുടെ പ്രധാന സംഘടനയായിക്കഴിഞ്ഞു.

ജമായത്തേ ഇസ്ലാമിക്കെതിരെ ആരെന്തു പറഞ്ഞാലും അത് മുസ്ലിങ്ങള്‍ക്കെതിരെ എന്നു വായിക്കണമെങ്കില്‍ ഭൂരിഭാഗം മുസ്ലിങ്ങളെയും പ്രതിനിധാനം ചെയ്യുന്നത് ജമായത്തേ ഇസ്ലാമി ആകണമല്ലോ? പോപ്പുലര്‍ ഫ്രണ്ടിനെതിരെ വിമര്‍ശനം ഉണ്ടായപ്പോള്‍ അതും വ്യാഖ്യാനിക്കപ്പെട്ടത് ഇതുപോലെ തന്നെ ആയിരുന്നു.
 
ഇവര്‍ രണ്ടു കൂട്ടരുമാവേശം കൊള്ളുന്നത് മൌദൂദിയെന്ന ഇസ്ലാമിക പണ്ഡിതനില്‍ നിന്നും. അപ്പോള്‍ ചിത്രം കുറച്ചു കൂടെ വ്യക്തമാകുന്നു. മുസ്ലിം ലീഗിന്റെ മിതവാദ നിലപാട് യധാര്‍ത്ഥ ഇസ്ലാമിനു യോജിച്ചതല്ല. ജമായത്തേ ഇസ്ലാമിയും പോപ്പുലര്‍ ഫ്രണ്ടും പൊലെയുള്ള തീവ്രവാദികളാണു യധാര്‍ത്ഥ ഇസ്ലാമിനെ പ്രതിനിധീകരിക്കുന്നത്. ഇവരെ എതിര്‍ക്കുന്നതും വിമര്‍ശിക്കുന്നതും മുസ്ലിങ്ങളെ മുഴുവന്‍ എതിര്‍ക്കുന്നതിനു തുല്യമാണ്.
 
ആരിഫ് അലിയുടെ മറ്റൊരു കണ്ടുപിടുത്തമാണ്‌ അതി വിചിത്രം.

>>>>1980കളില്‍ ഇതേ പോലുള്ള നയ സമീപനം കേരളത്തില്‍ സി.പി.എം സ്വീകരിച്ചിരുന്നു. അന്ന് ഇ.എം.എസ് നമ്പൂതിരിപ്പാടായിരുന്നു കേരളത്തില്‍ പാര്‍ട്ടിയുടെ ബുദ്ധികേന്ദ്രം. അന്ന് മൃദു ഹിന്ദുത്വ സമീപനത്തിലേക്ക് മാറുമ്പോള്‍ ഇ.എം.എസ് പറഞ്ഞത്, 'ഭൂരിപക്ഷ വര്‍ഗീയതപോലെ ആപല്‍ക്കരമാണ് ന്യൂനപക്ഷ വര്‍ഗീയത' എന്നായിരുന്നു. രണ്ടു പതിറ്റാണ്ടിന് ശേഷം ആ അജണ്ടയിലേക്ക് സി.പി.എം തിരിച്ചു പോകുമ്പോള്‍ മുഖ്യമന്ത്രി സഖാവ് അച്യുതാനന്ദന്‍ ആദ്യം പറഞ്ഞത് 'മുസ്ലിംകളിലും ക്രൈസ്തവരിലും വര്‍ഗീയതയുണ്ട്' എന്നാണ്. ഭൂരിപക്ഷ വര്‍ഗീയതയെ അദ്ദേഹം വിട്ടുകളയുകയാണ് ചെയ്തത്.<<<<

ഇതാണു ഉത്തരാധുനിക അരിഫ് അലി സിദ്ധാന്തം. മുസ്ലിം വര്‍ഗ്ഗീയ വിഷങ്ങളായ ജമായത്തേ ഇസ്ലാമിയേയും പോപ്പൂലര്‍ ഫ്രണ്ടിനേയും തള്ളിപ്പറഞ്ഞാല്‍ അതിന്റെ അര്‍ത്ഥം മൃദു ഹിന്ദുത്വ സമീപനം. ഇവരെ കൂടെ കൂട്ടിയാല്‍ അതിനെ മറ്റുള്ളവര്‍ക്കും മൃദു ഇസ്ലാമിക സമീപനം എന്നു വിളിച്ചുകൂടെ? ശരിക്കുമുപയോഗിക്കേണ്ട വാക്ക് തീവ്ര ഇസ്ലാമിക സമീപനം എന്നാണ്.

എന്‍ ഡി എഫ്, ജമായത്തേ ഇസ്ലാമി, പി ഡി പി തുടങ്ങിയ തീവ്രവാദികളെയും ഭീകരവാദികളെയും സി പി എം ആദ്യമേ തള്ളിപ്പറയാതിരുന്നത് അവര്‍ക്ക് പറ്റിയ പാളിച്ചയാണ്. ആ തെറ്റ് അവര്‍ ഇപ്പോള്‍ തിരുത്തുന്നു. അത് ഹിന്ദുക്കളുടെ വോട്ടു കിട്ടാനുള്ള മൃദു ഹിന്ദുത്വ സമീപനമാണെന്നു പറഞ്ഞാലും സാരമില്ല. സി പി എമ്മിനു മുസ്ലിം തീവ്രവാദികളുടെ വോട്ടു വേണ്ട.

ജമയത്തേ ഇസ്ലാമിയെ കൂടെ കൂട്ടിയാലേ സാമ്രാജ്യത്വ ഫാസിസ്റ്റ് വിരുദ്ധ നിലപാട് സി പി എമ്മിനെടുക്കാനാകൂ എന്നൊക്കെ അവര്‍ക്ക് മനോരാജ്യം കാണാനവകാശമുണ്ട്. ഭൂരിപക്ഷ വര്‍ഗ്ഗീയത പോലെ തന്നെ ന്യൂനപക്ഷ വര്‍ഗ്ഗീയതയും നാടിനാപത്താണ്. അതു പറയുന്നത് മൃദു ഹിന്ദുത്വ സമീപനമാണെന്ന് ജമായത്തിനേപ്പോലുള്ള തീവ്ര മുസ്ലിങ്ങള്‍ പറഞ്ഞാലൊന്നും സാധാരണ ജനത അതപ്പാടെ വിഴുങ്ങില്ല. മൃദു ഹിന്ദുത്വയുടെ അളവുകോല്‍ മുസ്ലിം തീവ്രവാദികളെയും ഭീകരവാദികളെയും വിമര്‍ശിക്കുന്നതുമല്ല.

സി പി എമ്മിന്റെ പ്രധാന മുദ്രാവാക്യം സാമൂഹികനീതിയാണ്. എല്ലാ ജനവിഭാഗങ്ങള്‍ക്കും നീതി ലഭ്യമാക്കുക എന്നതാണത്. സാമ്രാജ്യത്വ വിരുദ്ധതയും വര്‍ഗ്ഗീയ ഫാസിസ്റ്റ് വിരുദ്ധതയും അതിന്റെ ഭാഗമായ നിലപാടുകള്‍ മാത്രം. അതില്‍ അണിചേരണോ വേണ്ടയോ എന്നതൊക്കെ ജനങ്ങളുടെ ഇഷ്ടം. ജമായത്തേ ഇസ്ലാമി എന്ന മുസ്ലിം തീവ്രവാദ സംഘടന അവരുടെ കൂടെ ഉണ്ടോ ഇല്ലയോ എന്നതൊന്നും അവര്‍ക്ക് പ്രശ്നമല്ല.

ജമായത്തേ ഇസ്ലാമിയേയും പോപ്പുലര്‍ ഫ്രണ്ടിനേയും തീവ്ര വാദികളും ഭീകരവാദികളുമാണെന്നു തിരിച്ചറിഞ്ഞ ജനങ്ങള്‍, മുസ്ലിങ്ങളും മുസ്ലിങ്ങളല്ലാത്തവരും, സി പി എമ്മിന്റെ ഈ നിലപാടിനോട് യോജിക്കും.

26 comments:

  1. എന്‍ ഡി എഫ്, ജമായത്തേ ഇസ്ലാമി, പി ഡി പി തുടങ്ങിയ തീവ്രവാദികളെയും ഭീകരവാദികളെയും സി പി എം ആദ്യമേ തള്ളിപ്പറയാതിരുന്നത് അവര്‍ക്ക് പറ്റിയ പാളിച്ചയാണ്. ആ തെറ്റ് അവര്‍ ഇപ്പോള്‍ തിരുത്തുന്നു. അത് ഹിന്ദുക്കളുടെ വോട്ടു കിട്ടാനുള്ള മൃദു ഹിന്ദുത്വ സമീപനമാണെന്നു പറഞ്ഞാലും സാരമില്ല. സി പി എമ്മിനു മുസ്ലിം തീവ്രവാദികളുടെ വോട്ടു വേണ്ട.

    ജമായത്തേ ഇസ്ലാമിയെ കൂടെ കൂട്ടിയാലേ സാമ്രാജ്യത്വ ഫാസിസ്റ്റ് വിരുദ്ധ നിലപാട് സി പി എമ്മിനെടുക്കാനാകൂ എന്നൊക്കെ അവര്‍ക്ക് മനോരാജ്യം കാണാനവകാശമുണ്ട്. ഭൂരിപക്ഷ വര്‍ഗ്ഗീയത പോലെ തന്നെ ന്യൂനപക്ഷ വര്‍ഗ്ഗീയതയും നാടിനാപത്താണ്. അതു പറയുന്നത് മൃദു ഹിന്ദുത്വ സമീപനമാണെന്ന് ജമായത്തിനേപ്പോലുള്ള തീവ്ര മുസ്ലിങ്ങള്‍ പറഞ്ഞാലൊന്നും സാധാരണ ജനത അതപ്പാടെ വിഴുങ്ങില്ല. മൃദു ഹിന്ദുത്വയുടെ അളവുകോല്‍ മുസ്ലിം തീവ്രവാദികളെയും ഭീകരവാദികളെയും വിമര്‍ശിക്കുന്നതുമല്ല.

    സി പി എമ്മിന്റെ പ്രധാന മുദ്രാവാക്യം സാമൂഹികനീതിയാണ്. എല്ലാ ജനവിഭാഗങ്ങള്‍ക്കും നീതി ലഭ്യമാക്കുക എന്നതാണത്. സാമ്രാജ്യത്വ വിരുദ്ധതയും വര്‍ഗ്ഗീയ ഫാസിസ്റ്റ് വിരുദ്ധതയും അതിന്റെ ഭാഗമായ നിലപാടുകള്‍ മാത്രം. അതില്‍ അണിചേരണോ വേണ്ടയോ എന്നതൊക്കെ ജനങ്ങളുടെ ഇഷ്ടം. ജമായത്തേ ഇസ്ലാമി എന്ന മുസ്ലിം തീവ്രവാദ സംഘടന അവരുടെ കൂടെ ഉണ്ടോ ഇല്ലയോ എന്നതൊന്നും അവര്‍ക്ക് പ്രശ്നമല്ല.

    ജമായത്തേ ഇസ്ലാമിയേയും പോപ്പുലര്‍ ഫ്രണ്ടിനേയും തീവ്ര വാദികളും ഭീകരവാദികളുമാണെന്നു തിരിച്ചറിഞ്ഞ ജനങ്ങള്‍, മുസ്ലിങ്ങളും മുസ്ലിങ്ങളല്ലാത്തവരും, സി പി എമ്മിന്റെ ഈ നിലപാടിനോട് യോജിക്കും

    ReplyDelete
  2. മുസ്ലീം ലീഗ് മിതവാദികളാണെന്നാണോ കാളി
    ദാസൻ എന്നപേരിലുള്ളയാൾ മനസിലാക്കിയിരി
    ക്കുന്നത് ? ജമാഅത്തെ ഇസ്ലാമി എന്ന് അക്ഷര
    തെറ്റില്ലാതെ എഴുതാൻ പഠിക്കുക ഒന്നാം ക്ലാസിൽ
    പഠിപ്പിച്ചത് മുസ്ലീം ടീച്ചറായിരുന്നുവെന്ന മറുപടി
    പറയുമോ ?

    ReplyDelete
  3. അബ്ദുള്‍ കാദെര്‍ നായരന്‍ഘാദി,

    മുസ്ലിം ലീഗ് തീവ്രവാദികളാണെന്നു വിശ്വസിക്കാന്‍ താങ്കള്‍ക്ക് എല്ലാ അവകാശവുമുണ്ട്. എനിക്കതില്‍ യാതൊരു എതിര്‍പ്പുമില്ല.

    ജമായത്തേ ഇസ്ലാമി ഒഴികെ എല്ലാ മുസ്ലിം സംഘടനകളും തീവ്രവദികളാണെന്നും കരുതിക്കോളൂ.

    ജമായത്തേ ഇസ്ലാമി എന്നെഴുതുന്നതില്‍ യാതൊരു അക്ഷരത്തെറ്റുമില്ല. മലയാളം വ്യാകരണം പഠിച്ചാല്‍ അത് മനസിലാകും.

    ReplyDelete
  4. മുസ്ലീം ലീഗ് മിതവാദിയാണെന്ന് താങ്കൾ ബ്ലോഗിൽ
    എഴുതിയിടുണ്ട് അതാണ് ഇവിടെ ചർച്ച ചെയ്യേണ്ട
    ത് അല്ലാതെ ഞാൻ ലീഗിനെ വിലയിരുത്തുന്ന കാര്യ
    മല്ല.മറ്റൊന്ന് ജമാഅത്തെ ഇസ്ല്ലാമി എന്നത് മലയാള വാക്കല്ല സംഘടനകളെ അവർ നൽകിയ
    പേരിലാണ് വിളിക്കേണ്ടത് അല്ലാതെ കാളിദാസൻ
    എന്ന പേരിലുള്ള വ്യാജദേഹത്തിന് തോന്നുന്ന പോ
    ലെയല്ല.

    ReplyDelete
  5. അബ്ദുള്‍ കദെര്‍ നയരന്‍ഘാദി,

    മുസ്ലീം ലീഗ് മിതവാദിയാണെന്ന് ഞാന്‍ ബ്ലോഗില്‍
    എഴുതിയിട്ടുണ്ടെങ്കില്‍ പിന്നെ താങ്കളുടെ ചോദ്യം അര്‍ത്ഥ ശൂന്യമല്ലേ?

    അതെഴുതിയ സ്ഥലത്തു തന്നെ അതിന്റെ കാരണവും എഴുതിയിട്ടുണ്ട്. അതേക്കുറിച്ച് എന്തെങ്കിലും സംശയമുണ്ടെങ്കില്‍ ചോദിക്കാം.

    ജമായത്തേ ഇസ്ലാമി എന്നു ഞാന്‍ മലയാളത്തിലാണെഴുതിയത്. മലയാളം എഴുതുമ്പോള്‍ മലയാള വ്യാകരണമേ എനിക്ക് ശ്രദ്ധിക്കേണ്ടതുള്ളു. മലയാളം എഴുതുമ്പോള്‍ അറബി വ്യാകരണം തന്നെ വേണമെനു ശാഠ്യമുള്ളവര്‍ അറബി പോലെ എഴുതിക്കോളൂ.

    ReplyDelete
  6. ജമാ അത്തെ, പോപ്പുലര്‍ ഫ്രണ്ട്, പി ഡി പി, .... പേരെന്തൊക്കെ ആയാലും മുസ്ലിം സംഘടനകളുടെയെല്ലാം അടിസ്ഥാന നിലപാട് മതതീവ്രവാദം തന്നെയാണ്. ആദ്യമൊക്കെ മറ്റ് പല മുഖം മൂടി അണിഞ്ഞ് പ്രവര്‍ത്തനം തുടങ്ങുന്ന ഇവര്‍ ശക്തി പ്രാപിക്കുന്നതോടെ തനിനിറം ​വെളിവാക്കുന്നു. ഇതൊക്കെ അറിഞ്ഞുകൊണ്ടു തന്നെയാണ്. സി പി എം അടക്കമുള്ള രാഷ്ട്ട്രീയ പാര്‍ ട്ടികള്‍ ന്യൂനപക്ഷ വോട്ടിനുവേണ്ടി ഇവരുമായി ചങ്ങാത്തം കൂടുന്നത്.
    തൂറിയവനെ ചുമന്നാല്‍  ചുമന്നവന്‍ നാറും എന്ന് സി പി എം മനസ്സിലാക്കി, ഇക്കൂട്ടര്‍ക്കെതിരെ ശക്തമായ നിലപാടുമായി മുന്നോട്ട് വന്നിരിക്കുകയാണ്.

    വോട്ട് ലക്ഷ്യം വച്ച് പ്രവര്‍ത്തിക്കുന്ന രാഷ്ട്ട്രീയ പാര്‍ട്ടികള്‍ ഈ അവസരത്തില്‍ മറ്റ് മതവിഭാവങ്ങളുടെ പിന്‍തുണ നേടാന്‍ ശ്രമിക്കുക സ്വാഭവികമാണ്.

    അക്ഷരതെറ്റല്ലാതെ മറ്റു തെറ്റുകളൊന്നും കണ്ടുപിടിക്കാന്‍ ഇല്ലാത്ത ലേഖനം .

    ReplyDelete
  7. ഇത് വായിക്കി...

    http://veekshanam.com/content/view/5994/26/

    അപ്പൊ ആരാ ശരിക്കും മുതലാളി...........

    എല്ലാവരും ഒരു കണക്കാ... കുറ്റം ചെയ്യാത്തവര്‍ കല്ലെറിയട്ടെ.

    ReplyDelete
  8. "
    ജമയത്തേ ഇസ്ലാമിയെ കൂടെ കൂട്ടിയാലേ സാമ്രാജ്യത്വ ഫാസിസ്റ്റ് വിരുദ്ധ നിലപാട് സി പി എമ്മിനെടുക്കാനാകൂ എന്നൊക്കെ അവര്‍ക്ക് മനോരാജ്യം കാണാനവകാശമുണ്ട്. ഭൂരിപക്ഷ വര്‍ഗ്ഗീയത പോലെ തന്നെ ന്യൂനപക്ഷ വര്‍ഗ്ഗീയതയും നാടിനാപത്താണ്. അതു പറയുന്നത് മൃദു ഹിന്ദുത്വ സമീപനമാണെന്ന് ജമായത്തിനേപ്പോലുള്ള തീവ്ര മുസ്ലിങ്ങള്‍ പറഞ്ഞാലൊന്നും സാധാരണ ജനത അതപ്പാടെ വിഴുങ്ങില്ല. മൃദു ഹിന്ദുത്വയുടെ അളവുകോല്‍ മുസ്ലിം തീവ്രവാദികളെയും ഭീകരവാദികളെയും വിമര്‍ശിക്കുന്നതുമല്ല."

    Well said.

    Even 'Critical Insiders' among the faithful muslims often gets accused of being 'Soft-Hindutva' eulogisers ironicaly by non-muslim 'anti establishment' personalities.
    These 'anti establishment' intellectuals are a regular presence in Jamaat's and Popular Front's publications

    ReplyDelete
  9. "സംഘടനകളെ അവര്‍ നല്‍കിയ
    പേരിലാണ് വിളിക്കേണ്ടത് അല്ലാതെ കാളിദാസന്‍
    എന്ന പേരിലുള്ള വ്യാജദേഹത്തിന് തോന്നുന്ന പോ
    ലെയല്ല."


    ഈ തത്ത്വം ജമാ‌അത്തെ ഇസ്‌ലാമിക്കു ബാധകമല്ല എന്നുണ്ടോ? അവരും അവര്‍ക്കിഷ്ടമില്ലാത്തവരെ അവര്‍ക്ക് തോന്നിയ പേരില്‍ വിളിക്കാറുണ്ടല്ലോ? ഒരു പാലമിട്ടാല്‍ അങ്ങോട്ടും ഇങ്ങോട്ടും പോകണ്ടേ അബ്ദുല്‍ ഖാദര്‍ സാഹിബേ?

    ReplyDelete
  10. http://aacharyan-imthi.blogspot.com/2010/08/blog-post_15.html

    ReplyDelete
  11. അജിത്,

    കേരളിയരുടെ മതേതരത്തം എന്താണെന്ന് ജമായത്തേ ഇസ്ലാമി എന്ന മുസ്ലിം മത തീവ്രവാദ സംഘടന തീരുമാനിക്കുമെന്നാണ്, ആരിഫ് അലി അവകാശപ്പെടുന്നത്. അദ്ദേഹത്തിന്റെ ധാര്‍ഷ്ട്യത്തിന്റെ പരകോടിയാണദ്ദേഹം പറയുന്ന അഹങ്കാരത്തിന്റെ വാക്കുകള്‍. മുസ്ലിങ്ങള്‍ക്ക് വേണ്ടി മുസ്ലിങ്ങള്‍ നടത്തുന്ന മുസ്ലിങ്ങള്‍ മാത്രം അംഗങ്ങളായുള്ള ജമായത്തേ ഇസ്ലാമിയാണ്, മതേതരത്തത്തിന്റെ അളവുകോല്‍ തീരുമാനിക്കുന്നത്. ഞങ്ങളുടെ പിന്തുണ സ്വീകരിച്ചാല്‍ നിങ്ങള്‍ മതേതരവാദികള്‍. ഞങ്ങളുടെ പിന്തുണ വേണ്ട എന്നു പറഞ്ഞാല്‍ നിങ്ങള്‍ ഹിന്ദുത്വവാദികള്‍. എന്നിട്ട് മറ്റുള്ളവരെ വിളിക്കും ഫാസിസ്റ്റുകള്‍ വര്‍ഗ്ഗീയ വാദികള്‍ എന്നൊക്കെ.

    മുസ്ലിങ്ങളല്ലാത്ത ഒരാളെയെങ്കിലും സ്വന്തം സംഘടനയില്‍ ചേര്‍ത്തിട്ടു പോരെ ഇതുപോലെയുള്ള അസംബന്ധ ജല്‍പ്പനങ്ങള്‍ നടത്താന്‍?

    മതേതരത്തം എന്താണെന്നു തീരുമാനിക്കാന്‍ ഈ വക സത്വങ്ങളെ ആരാണധികാരപ്പെടുത്തിയിരിക്കുന്നത്? സാംസ്കാരിക കേരളം അതിന്‌ അനുവദിക്കണോ എന്നതാണു പ്രസക്തമായ ചോദ്യം.

    ReplyDelete
  12. ഈ തത്ത്വം ജമാ‌അത്തെ ഇസ്‌ലാമിക്കു ബാധകമല്ല എന്നുണ്ടോ? അവരും അവര്‍ക്കിഷ്ടമില്ലാത്തവരെ അവര്‍ക്ക് തോന്നിയ പേരില്‍ വിളിക്കാറുണ്ടല്ലോ?

    ആദ്യം അത് ബാധകമാകേണ്ടത് അബ്ദുള്‍ കാദെര്‍ നയരന്‍ഘദിക്കല്ലേ? ഖാദര്‍ എന്ന വാക്കദ്ദേഹം kader എന്നെഴുതുന്നു. നായരങ്ങാടി എന്നത് nayaranghadi എന്നും. അദ്യം ഇതൊക്കെയല്ലേ ശരിയാക്കേണ്ടത്?

    ReplyDelete
  13. ...
    "സംഘടനകളെ അവര്‍ നല്‍കിയ
    പേരിലാണ് വിളിക്കേണ്ടത് അല്ലാതെ കാളിദാസന്‍
    എന്ന പേരിലുള്ള വ്യാജദേഹത്തിന് തോന്നുന്ന പോ
    ലെയല്ല."

    ഈ തത്ത്വം ജമാ‌അത്തെ ഇസ്‌ലാമിക്കു ബാധകമല്ല എന്നുണ്ടോ? അവരും അവര്‍ക്കിഷ്ടമില്ലാത്തവരെ അവര്‍ക്ക് തോന്നിയ പേരില്‍ വിളിക്കാറുണ്ടല്ലോ? ഒരു പാലമിട്ടാല്‍ അങ്ങോട്ടും ഇങ്ങോട്ടും പോകണ്ടേ അബ്ദുല്‍
    ഖാദര്‍ സാഹിബേ?

    പ്രസ്തുത വാദത്തിന് കൽക്കിക് ഒരു ഉദാഹരണം
    പറയാമോ ?

    ReplyDelete
  14. This comment has been removed by the author.

    ReplyDelete
  15. പ്രമുഖ ജമാ‌അത്തെ ഇസ്‌ലാമി ബ്ലോഗര്‍ ലത്തീഫിന്‍റെ ബ്ലോഗിലെ ഒരു കമന്‍റില്‍ ഇന്ന്:


    മൗദൂദിക്കെതിരെ ആരോപണം ഉന്നയിക്കുന്നവര്‍ ഖാദിയാനികള്‍കെതിരെ ഇസ്‌ലാമിന്‍റെ നിലപാട് വ്യക്തമാക്കിയ അദ്ദേഹത്തിന്‍റെ പുസ്തകമായ 'ഖാദിയാനി മസ്അല'യെ എടുത്ത് പറയാറുണ്ട്. വിഷയവുമായി ബന്ധമില്ലെങ്കിലും ഇവിടെ മൗദൂദിയുടെ നിലപാട് കൂടുതല്‍ വ്യക്തമാക്കാനാണ്...

    ഇതില്‍ ഖാദിയാനികള്‍ എന്നു പറഞ്ഞിരിക്കുന്നത് അഹ്‌മദിയ്യാ മുസ്‌ലിം ജമാഅത്തിനെക്കുറിച്ചാണ്. 'അഹ്‌മദിയ്യാ മുസ്‌ലിം ജമാഅത്ത്' എന്നാണ് പ്രസ്ഥാനത്തിന്‍റെ പേര്. ഖാദിയാനികള്‍ എന്നത് വിരോധികള്‍ വിളിക്കുന്ന പേരാണ്.

    ജമാഅത്തെ ഇസ്‌ലാമിയുടെ ആചാര്യന്‍ മൗദൂദി അദ്ദേഹത്തിന്‍റെ പുസ്തകത്തിനിട്ടിരിക്കു പേരുതന്നെ ഖാദിയാനി മസ്‌അല എന്നാണ്. . ആചാര്യന്‍റെ പാത പിന്‍പറ്റി അനുയായി ലത്തീഫും അങ്ങനെ തന്നെ എഴുതുന്നു.

    ReplyDelete
  16. This comment has been removed by the author.

    ReplyDelete
  17. കാളിദാസൻ ചേട്ടാ ഞാനും ഒരു കാളിദാസനാ

    അരയിൽ വീട്ടുപേരാ ഗുരുവായൂർ അമ്പലത്തിന്
    അടുത്താവീട് ചേട്ടൻ അമ്പലത്തിൽ വന്നിടുണ്ടോ

    ചേട്ടന്റെ സമകാലികം ബ്ലോഗ് ഉഷാറാ

    എന്റെ ഒരു ഫ്രണ്ടാ ഈ ബ്ലോഗ് പരിയപെടുത്തിയത്

    സി.പി എമ്മിന് മുസ്ലീ വർഗീയ വാദികലുടേ വോട്ട്
    വേണ്ടേ വേണ്ട ചേട്ടന്റെ അഭിപ്രായം തന്നെയാ
    എനിക്കും.

    ReplyDelete
  18. abdulkadernayaranghadi അവിടങ്ങാനുമുണ്ടോ?

    ReplyDelete
  19. Its quite regretful to see the heights of sectarianism even at times of disaster. A report from a reputed Pakistani news paper "The Express tribune" . From the report

    'The government and local clerics refused to shelter around 500 flood-affected families belonging to the Ahmadiya community in South Punjab’s relief camps. Not only that, the government also did not send relief goods to the flood-hit areas belonging to the Ahmadiya community, The Express Tribune has learnt during a visit to the devastated Punjab districts of Muzaffargarh, Dera Ghazi Khan and Rajanpur'

    Article: 'The politics of relief: Aliens in their own land'

    Link:
    http://tribune.com.pk/story/40435/the-politics-of-relief-aliens-in-their-own-land/

    ReplyDelete
  20. ഈ അനീതിയൊന്നും ഇവടത്തെ മനുഷ്യസ്നേഹികള്‍ കാണില്ല അജിത്. അവരൊക്കെ മ‌അദനിക്ക് ഓശാന പാടാന്‍ പോയിരിക്കുകയാണ്... ഇന്ത്യയിലെ മുസ്‌‌ലിംകള്‍ക്ക് നേരെ ആസൂത്രിതമായ അക്രമം നടക്കുന്നു എന്ന് നാഴികയ്ക്ക് നാല്പ്പത് വട്ടം വിളിച്ചു കൂവുന്ന നിഷ്പക്ഷരായ ഒരൊറ്റ മനുഷ്യസ്നേഹിയും ഇതിനെതിരെ പ്രതികരിച്ചു കണ്ടില്ല. എന്തിനേറേ, നിരപരാധികളായ 90-ല്‍ അധികം അഹ്‌മദി മുസ്‌ലിംകളെ നിഷ്കരുണം പള്ളിയില്‍ വെച്ച് വെടിവെച്ചു കൊന്നപ്പോള്‍ പോലും ഇവരെ ആരെയും കണ്ടില്ലല്ലോ.

    ReplyDelete
  21. കുറെ സംഘടനകള്‍ ഉണ്ടാവുകയും ..ഏതു അണ്ടനും അടകോടനും നേതാവാകുകയും ചെയ്യാവുന്ന നാടാണ് നമ്മുടേത്‌ ...സാഹചര്യങ്ങള്‍ക്ക് അനുസരിച്ച് ഈ "നേതാക്കള്‍ " എന്തെങ്കിലും പോഴതരങ്ങള്‍ പറയുകയും ചെയ്യും ...ആ പോഴതരങ്ങള്‍ക്ക് പിറകെ നടന്നാല്‍ നമുക്ക് അതിനെ സമയം കിട്ടു ...ഇന്ന് ഒന്ന് നാളെ വേറൊന്നു അങ്ങനെ പോകും ... എന്തോരം നേതാക്കളാ ദിവസവും ടി .വി പെട്ടിയില്‍ മിന്നി മറയുന്നത് ...ഇവറ്റകളുടെ പേരുപോലും ഓര്‍ത്തു വക്കാന്‍ ആകാത്ത വിധം പെരുകിപോയി ..

    ReplyDelete
  22. മതേതര വാദികള്‍ ആയ മനുഷ്യ സ്നേഹികള്‍ അക്രമം ആര് ചെയ്താലും അതിനെ എതിര്‍ക്കുന്നു.അവിടെ ജാതിയോ മതമോ അവര്‍ നോക്കുകയില്ല. പിന്നെ ചില കൂട്ടര്‍ എന്തും മതത്തിന്റെ കണ്ണിലൂടെ നോക്കി കാണുന്നു, ഏതെന്കിലും ഒരു അക്രമമോ മറ്റോ വിമര്ഷിക്കപ്പെട്ടാല്‍ അത് മതത്തിനെതിരായി വരും എന്ന് കണ്ടാല്‍ അതിനെ എതിര്‍ക്കുന്നതിനു പകരം, അനുകൂലിച്ചു ഇക്കൂട്ടര്‍ മുഖപ്രസംഗം എഴുതും, ഇവര്‍ കപട മനുഷ്യസ്നേഹത്തിന്റെ മുഖം മൂടി ധരിച്ചവര്‍ ആയിരിക്കും..

    ReplyDelete
  23. സംഘപരിവാറിനെ എല്ലായ്പ്പോഴും ശക്തമായി എതിര്‍ത്തിരുന്ന സി പി എം മുസ്ലിം തീവ്ര വാദ സംഘടനകളെ എതിര്‍ക്കാന്‍ വൈകിപ്പോയി എന്ന ഒരു ചിന്ത ഉണ്ട്

    ReplyDelete
  24. മുസ്ലിം രാഷ്ട്രം എന്നാ ആശയം അടിസ്ഥാനമാക്കി മൌദൂദി ഉണ്ടാക്കിയ ജമ അത്തെ ഇസ്ലാമിയുടെ ജനാധിപത്യ വിരുദ്ധത അവര്‍ സോളിടാരിറ്റി ഉണ്ടാക്കി ആലെപ്പട്ടിക്കള്‍ സമരങ്ങള്‍ നടത്തിയാലും രാഷ്ട്രീയ പാര്‍ട്ടി ഉണ്ടാക്കി തെരഞ്ഞെടുപ്പിന് നിന്നാലുമോന്നും മാഞ്ഞു പോകില്ല. വഴിയില്‍ നിന്ന് കുറയ്ക്കുന്ന പട്ടികള്‍ക്ക് മുന്നില്‍ തകരുന്നതല്ല സി.പി.എമ്മിന്റെ ആദര്‍ശങ്ങളും മതേതരത്വവും. നല്ല ലേഖനം
    http://rkdrtirur.blogspot.com/

    ReplyDelete
  25. അജിത്,

    അഹമ്മദിയരെ മുസ്ലിങ്ങളായി മൌദൂദിയുടെ ശിഷ്യര്‍ അംഗീകരികുന്നില്ല. പക്ഷെ മുസ്ലിങ്ങളായി അംഗീകരിക്കുന്ന ഷിയാകളെ പാകിസ്ഥാനില്‍ മൌദൂദിയുടെ ശിക്ഷ്യര്‍ തന്നെ പ്രാര്‍ത്ഥിച്ചു കൊണ്ടിരിക്കുമ്പോള്‍ കൂടെക്കൂടെ സ്വര്‍ഗ്ഗത്തിലേക്കയക്കുന്നുണ്ട്. അഹമ്മദിയകള്‍, ഷിയാകള്, ഹിന്ദുക്കള്‍, ക്രിസ്ത്യാനികള്‍ എന്നൊന്നും ഇവര്‍ക്ക് വലിയ ഭേദമില്ല.

    ReplyDelete