Sunday, 8 August 2010

"അവനും", "അറബിപ്പയ്യനും", പിന്നെ പര്‍ദ്ദയിട്ട മുസ്ലിം പുരുഷന്‍മാരും.

പര്‍ദ്ദ എന്ന വാക്കിന്റെ അര്‍ത്ഥം മറ എന്നാണ്. മുസ്ലിം സ്ത്രീകള്‍ ശരീരം മറച്ചു നടക്കണം എന്ന നിര്‍ദ്ദേശമാണ്, പര്‍ദ്ദ എപ്പൊഴും ചര്‍ച്ചചെയ്യപ്പെടുന്നതിന്റെ കാരണം. മുഖം തുറന്നിട്ട പര്‍ദ്ദയാണോ വേണ്ടത് മുഖം മൂടിയുള്ള പര്‍ദ്ദയാണോ വേണ്ടത് എന്നതു സംബന്ധിച്ച് ഖുറാന്‍ നല്‍കുന്ന നിര്‍ദ്ദേശം ഇതാണ്.

അധ്യായം 33
അല്‍അഹ്സാബ്.
59 അല്ലയോ പ്രവാചകാ, സ്വപത്നിമാരോടും പെണ്‍മക്കളോടും വിശ്വാസികളിലെ വനിതകളോടും അവരുടെ മുഖപടങ്ങള്‍ താഴ്ത്തിയിടാന്‍ പറയുക. അവര്‍ തിരിച്ചറിയപ്പെടുന്നതിനും ശല്യം ചെയ്യപ്പെടാതിരിക്കുന്നതിനും ഏറ്റവും ഉചിതമായത് അതത്രെ.

തലപോയാലും സത്യം മാത്രം പറയുന്ന മൌദൂദി എന്ന ഇസ്ലാമിക പണ്ധിതന്‍ ഇതിനു നല്‍കുന്ന വ്യാഖ്യാനം ഇതാണ്.

അതായത് ഉത്തരീയം ധരിച്ച്, അതിന്റെ അഞ്ചലം മേല്‍ഭാഗത്തുനിന്ന് തൂക്കിയിടട്ടെ. മറ്റൊരു ഭാഷയില്‍, മുഖം തുറന്നിട്ടു നടക്കരുത്.

ഇത് സ്ത്രീകള്‍ മുഖം മറയ്ക്കുന്നതിനേക്കുറിച്ചുള്ള പ്രശ്നം. മുസ്ലിം പുരുഷന്‍മാര്‍ മുഖം മറയ്ക്കുന്നതായി കേട്ടിട്ടില്ല. പക്ഷെ മാദ്ധ്യമങ്ങളില്‍ എഴുതുന്ന മുസ്ലിം പുരുഷന്‍മാര്‍ ഒരു മുഖം മൂടി അണിയുന്നുണ്ട്. മൊഹമ്മദ് മുഖം മൂടിയിരുന്നു എന്ന് ഖുറാനോ ഹദീസോ പറയുന്നില്ല. പക്ഷെ ഇസ്ലാമിന്റെ ആദ്യനൂറ്റാണ്ടില്‍ വരയ്ക്കപ്പെട്ട മൊഹമ്മദിന്റെ ചിത്രങ്ങള്‍ പലതും മുഖം മൂടി ഒരു തുണി ഇട്ടിരിക്കുന്ന രീതിയിലാണ്. അങ്ങനെയുള്ള ഒരു ചിത്രമാണു താഴെ.



അധ്യാപകന്റെ കൈവെട്ടിയ സംഭവം നടന്നപ്പോള്‍ എല്ലാ  മുസ്ലിങ്ങളും എഴുതിയത് ഇപ്രകാരം. പ്രവാചക നിന്ദ നടത്തിയ അധ്യാപകന്റെ കൈ വെട്ടിയതില്‍ പ്രതിക്ഷേധിക്കുന്നു. ഇത് വായിക്കുന്നവര്‍ക്ക്, പ്രവാചകനെ നിന്ദിച്ചാല്‍ ശിക്ഷിക്കേണ്ട എന്നാണു മുസ്ലിങ്ങളുടെ നിലപാടെന്നു തോന്നാം. ഇവിടെയാണു മുസ്ലിങ്ങളുടെ മുഖം മൂടി കടന്നു വരുന്നത്. പ്രവാചക നിന്ദ എന്നു  കേള്‍ക്കുമ്പോള്‍ ആരുടെ മനസിലും ആദ്യം വരുന്ന പേര്, സല്‍മാന്‍ റുഷ്ദിയുടേതാണ്. പ്രവാചകനെ നിന്ദിച്ചു എന്ന് ആരോപിച്ച് ഷിയ മുസ്ലിങ്ങളുടെ ആത്മീയാചാര്യനും   ഇറാനിലെ ഇസ്ലാമിക വിപ്ളവത്തിന്റെ നേതവുമായിരുന്ന അയത്തൊള്ള ഖൊമേനി അദ്ദേഹത്തെ  വധിക്കാന്‍ ഫത്വ ഇറക്കിയത് ആരും മറന്നിട്ടുണ്ടാകില്ല. മൊഹമ്മദിനെ കഥാപാത്രമാക്കി കാര്‍ട്ടൂണ്‍ വരച്ച ഒരു കര്‍ട്ടൂണിസ്റ്റിനും സമാന ഗതി നേരിടേണ്ടി വന്നു. ഇസ്ലാമിക ചരിത്രം പറയുന്നത് മൊഹമ്മദിനെ നിന്ദിക്കുന്നവരെ അതി ക്രൂരമായി ശിക്ഷിക്കണം എന്നു തന്നെയാണ്.

ജോസഫ് സാര്‍ എഴുതിയ ചോദ്യപേപ്പര്‍ പ്രകടമായ പ്രവാചക നിന്ദയാണെന്നതില്‍ ഇസ്ലാമിസ്റ്റുകള്‍ക്ക് രണ്ടു പക്ഷമില്ല. അവര്‍ അത് എല്ലാ വേദികളിലും പറഞ്ഞിട്ടുമുണ്ട്.


പ്രവാചക നിന്ദ ആരോപിക്കുന്ന ചോദ്യം ഇതാണ്.


താ­ഴെ­ക്കൊ­ടു­ത്തി­രി­ക്കു­ന്ന ഗദ്യ­ഭാ­ഗ­ത്തി­ന് ഉചി­ത­മായ ചി­ഹ്ന­ങ്ങള്‍ ചേര്‍­ത്തെ­ഴു­തു­ക.



മു­ഹ­മ്മ­ദ് പട­ച്ചോ­നേ പട­ച്ചോ­നേ
ദൈ­വം എന്താ­ടാ നാ­യി­ന്റെ മോ­നേ

മു­ഹ­മ്മ­ദ് ഒരു അയില അതു മു­റി­ച്ചാല്‍ എത്ര കഷ­ണ­മാ­ണ്

ദൈ­വം മൂ­ന്നു കഷ­ണ­മാ­ണെ­ന്ന് എത്ര തവണ പറ­ഞ്ഞി­ട്ടു­ണ്ടെ­ടാ നാ­യേ


ഇതിനെ ഇസ്ലാമുമായും അതിന്റെ പ്രവാചകനുമായും  ബന്ധിപ്പിക്കുന വസ്തുത ഇതിലുപയോഗിച്ച രണ്ട് വാക്കുകളാണ്. പടച്ചോനേ എന്നും. മൊഹമ്മദ് എന്നും. തീവ്രമുസ്ലിങ്ങളുടെ ശാഠ്യമിതാണ്. പടച്ചോനേ എന്ന് മുസ്ലിങ്ങളാണു  സാധാരണ ഉപയോഗിക്കാറുള്ളത്. അതു കൊണ്ട് ആരു പടച്ചോനേ എന്നു വിളിച്ചാലും അത് അള്ളായേയാണ്. അള്ളാ എല്ലാ മൊഹമ്മദുമാരോടും സംസാരിച്ചു എന്ന് ഖുറാന്‍ പറയുന്നില്ല. ഒരേയൊരു മൊഹമ്മദിനോടാണു സംസാരിച്ചത്. അതു കൊണ്ട് ചോദ്യപ്പേപ്പറിലെ മൊഹമ്മദ് മുസ്ലിം പ്രവാചകനായ മൊഹമ്മദ് തന്നെ.
 
ഇനി ചോദ്യപ്പേപ്പറിന്റെ ചരിത്രത്തിലേക്ക് അല്‍പ്പം. മഹാത്മ ഗാന്ധി സര്‍വകലാശാല മലയാളം ബിരുദബിരുദാനന്തര വിദ്യാര്‍ഥികള്‍ക്ക് പഠിക്കാന്‍  നല്‍കിയ പുസ്തകങ്ങളില്‍ ഒരെണ്ണമാണ്, തിരക്കഥകളുടെ രീതി ശാസ്ത്രം എന്നത്. അതിലെ ഒരധ്യായമായ തി­ര­ക്കഥ - ഒരു വി­ശ്വാ­സി­യു­ടെ കണ്ടെ­ത്ത­ലു­കള്‍ എഴുതിയത് പി റ്റി കുഞ്ഞുമൊഹമദ് എന്ന മറ്റൊരു മൊഹമ്മദും. ആ ലേഖനത്തിലെ   ഒരു ഭാഗം ഇങ്ങനെ.
 
വീ­ണു­കി­ട്ടു­ന്ന ഫോം പല­പ്പോ­ഴും ജീ­വി­ത­ത്തില്‍ നി­ന്നു തന്നെ കി­ട്ടു­ന്ന­താ­ണ്. ഗര്‍­ഷോ­മില്‍ കഥാ­നാ­യ­കന്‍ ദൈ­വ­വു­മാ­യി­ട്ട് സം­സാ­രി­ക്കു­ന്ന ഒരു രം­ഗ­മു­ണ്ട്. ഈ ഫോം എനി­ക്ക് വീ­ണു­കി­ട്ടി­യ­ത് ഇങ്ങ­നെ­യാ­ണ്; എന്റെ നാ­ട്ടില്‍ ഒരു ഭ്രാ­ന്ത­നു­ണ്ട്, ഈ ഭ്രാ­ന്തന്‍ സ്ഥി­ര­മാ­യി ഒറ്റ­യ്ക്കി­രു­ന്ന് ദൈ­വ­ത്തെ വി­ളി­ക്കും. "പ­ട­ച്ചോ­നേ­"... "പ­ട­ച്ചോ­നേ­"... ദൈ­വ­ത്തി­ന്റെ മറു­പ­ടി "എ­ന്താ­ടാ നാ­യി­ന്റെ മോ­നേ­"... എന്നാ­ണ്. ഇദ്ദേ­ഹം ചോ­ദി­ക്കു­ന്നു ഒരു അയി­ല, അത് മു­റി­ച്ചാല്‍ എത്ര കഷ­ണ­മാ­ണ്? ദൈ­വ­ത്തി­ന്റെ മറു­പ­ടി: (ദൈ­വം ഇദ്ദേ­ഹം തന്നെ­യാ­ണ്) "3 കഷ­ണ­മാ­ണെ­ന്ന് നി­ന്നോ­ട് എത്ര തവണ പറ­ഞ്ഞി­ട്ടു­ണ്ട് നാ­യേ­"... ഈ രീ­തി­യാ­ണ് ദൈ­വ­വു­മാ­യി­ട്ട് സം­വ­ദി­ക്കാന്‍ ഞാന്‍ ഉപ­യോ­ഗി­ച്ച­ത്. ഇങ്ങ­നെ ജീ­വി­ത­ത്തില്‍ നി­ന്ന് തന്നെ­യാ­ണ് നമു­ക്ക് ഫോം കി­ട്ടു­ന്ന­ത്. ജീ­വി­ത­ത്തില്‍ നി­ന്നാ­ണ് സി­നിമ ഉണ്ടാ­വു­ന്ന­ത്. എന്റെ ജീ­വി­ത­ത്തോ­ടു­ള്ള എന്റെ സമീ­പ­ന­മാ­ണ് എന്റെ സി­നി­മ
 
പടച്ചോന്‍ എന്ന മുസ്ലിം വാദം ഇവിടെ പ്രയോഗിച്ചാല്‍ എങ്ങനെയിരിക്കുമെന്ന് നോക്കാം. ഭ്രാന്തന്‍ പടച്ചോനേ എന്നു വിളിക്കുന്നത് അള്ളായെ തന്നെയാണല്ലോ. അള്ളാ തിരിച്ചു നായിന്റെ മോനേ എന്നു പ്രതികരിക്കുന്നു. മൊഹമ്മദിനെ അള്ളാ നായിന്റെ മോനേ എന്നു വിളിച്ചപ്പോള്‍ മുസ്ലിങ്ങള്‍ക്കുണ്ടായ നാണക്കേട് എന്തു കൊണ്ട് അതേ അള്ളാ ഒരു ഭ്രാന്തനെ നായിന്റെ മോനേ എന്നു വിളിച്ചപ്പോള്‍ ഉണ്ടായില്ല? ഇവിടെയാണു മുസ്ലിം പുരുഷന്‍മാരുടെ മുഖം മൂടിയിട്ട പര്‍ദ്ദ കടന്നു വരുന്നത്.
 
പി റ്റി കുഞ്ഞുമൊഹമ്മദ് അള്ളായെ അധിക്ഷേപിച്ചു എന്ന് ഒരു മുസ്ലിമും പരിതപിച്ചു കണ്ടില്ല.
 
ഈ പുസ്തകം വിദ്യാര്‍ഥികള്‍ക്ക് പഠിക്കാന്‍ നിര്‍ദ്ദേശിച്ചത് ജോസഫ് സാറോ അദ്ദേഹം ​ജോലി ചെയ്ത ന്യൂമാന്‍ കോളേജോ അല്ല. മഹാത്മ ഗാന്ധി സര്‍വകലാശാലയിലെ സെനറ്റും സിന്‍ഡിക്കേറ്റും വൈസ് ചാന്‍സലറുമടങ്ങിയ അതി വിദ്ഗദ്ധരാണ്. മന്ത്രി എം എ ബേബിയുടെ  കീഴിലുള്ള ഒരു സ്ഥാപനത്തിലെ മേധാവികളാണ്, ഈ പുസ്തകം തെരഞ്ഞെടുത്തത്. അധ്യാപകന്‍ ചെയ്തത് മഠയത്തരം എന്നു പറഞ്ഞ ബേബിക്ക് തന്റെ കീഴിലുള്ള സര്‍വകലാശാല ചെയ്തത് മഠയത്തരമാണെന്നു പറയാനുള്ള വിവേകമുണ്ടായില്ല.
 
ന്യൂമാന്‍ കോളേജ് അധികാരികള്‍ മൊഹമ്മദിനെ നിന്ദിക്കാന്‍ ഗൂഡാലോചന നടത്തി എന്നാരോപിക്കുന്ന ആരും മേല്‍പ്പറഞ്ഞവര്‍ ഒക്കെ അള്ളായെ നിന്ദിക്കാന്‍ ഗൂഡാലോചന നടത്തി എന്നാരോപിക്കുന്നില്ല. അതിന്റെ കാരണം മുസ്ലിങ്ങള്‍ മൊഹമ്മദിന്റെ കാലം മുതലെ അണിയുന്ന മുഖം മൂടിയാണ്.
 
മൊഹമ്മദിനെ നിന്ദിച്ചവരുടെ കൈ വെട്ടിയ മഹാന്‍മാര്‍ എന്തേ അള്ളായെ നിന്ദിച്ച കുഞ്ഞുമൊഹമ്മദിന്റെ കഴുത്ത് വെട്ടിയില്ല? അള്ളായേക്കാളും വലിയ സൂപ്പര്‍ അള്ളായാണോ മൊഹമ്മദ്? ആണെന്നാണ്, മുസ്ലിങ്ങളില്‍ മിക്കവരുടെയും നിലപാട്. പക്ഷെ മുസ്ലിങ്ങള്‍ നടത്തുന്ന പ്രവാചക നിന്ദയുടെ  നേരെ ഇവര്‍ കണ്ണടക്കും.
 
അക്ബര്‍ എന്ന മുസ്ലിം പണ്ധിതന്‍ മൊഹമ്മദിനെ വിളിച്ച പേരുകളാണ്, അവന്‍ എന്നും അറബി പയ്യന്‍ എന്നും. ഇസ്ലാമിനെ നിന്ദിച്ചു എന്ന പേരില്‍ പിറന്ന നാടുവിട്ടോടേണ്ടി വന്ന തസ്ലീമ നസ്രീനെ അവര്‍ എന്ന ബഹുമാന സൂചകമായി അഭിസംബോധന ചെയ്ത അക്ബര്‍ എന്ന തീവ്ര മുസ്ലിമിനു മൊഹമ്മദിനെ അവന്‍ എന്നും പയ്യന്‍ എന്നും അഭിസംബോധന ചെയ്യാം. അപ്പന്‌ അടുപ്പിലുമാകാമല്ലോ? "തിരുദൂദരെ" പര്‍ദ്ദയിട്ട മുസ്ലിം പുരുഷന്‍മാര്‍ പല ഓമന പേരുകളിലും വിളിക്കുന്ന പൊറാട്ടു നാടകം ഇവിടെ കാണാം.മൊഹമ്മിനെ ഒരമുസ്ലിം അവന്‍ എന്ന് വിളിച്ചാല്‍ എല്ലാ തീവ്രവാദികളും ഏക സ്വരത്തില്‍ വിളിച്ചു കൂവും പ്രവാചക നിന്ദ.
 
അധ്യാപകന്റെ കൈ വെട്ടിയതിനെ വിശകലനം ചെയ്ത് കേരളീയ സമൂഹത്തിനു മുന്നറിയിപ്പു നല്‍കുന്ന നല്ല ഒരു ലേഖനമാണ്, ബിജു കുമാറിന്റെ ഈ കൈവെട്ടല് അര്ഹിക്കുന്നതു തന്നെ എന്നത്. അതില്‍ ഒരു മുസ്ലിമിന്റേതായി വന്ന അഭിപ്രായമാണു താഴെ.
 
പിന്നെ, ഈ ലേഖനത്തിന്റെ തല വാചകം ഇന്നത്തെ മാദ്ധ്യമ ലോകത്തിന്റെ തനി പകര്‍പ്പാണ്. ഒപ്പം ചേര്‍ത്ത ചിത്രവും.. കാരണം ഈ തല വാചകം ഒരു ചതിയാണ്..ഇത് തന്നെയാണ് ഇവിടുത്തെ എല്ലാ മാദ്ധ്യമങ്ങളും തുടരുന്നത്. ആളെ കൂട്ടാനുള്ള തന്ത്രങ്ങള്‍...വായിപ്പിക്കാന്‍ പ്രേരിപ്പിക്കുന്ന തല വാചകങ്ങള്‍.... ഫയറുകളും ക്രൈമുകളും നമ്മുടെ തലക്കും നാമറിയാതെ പിടിച്ചു പോയതിന്റെ ലക്ഷണങ്ങള്‍ അല്ലെ?
 
കൈ വെട്ടല്‍ പ്രവാചകനിന്ദ നടത്തിയ വ്യക്തി അര്‍ഹിക്കുന്നതാണ്‌ എന്നത് തീവ്രവാദി മുസ്ലിങ്ങളുടെ മനസില്‍ ഉള്ള അഭിപ്രായമാണ്. അത് മറ്റൊരാള്‍ എഴുതുമ്പോള്‍ തറക്കുന്നത് ആ മനസുകളിലും. അതിന്റെ വൈക്ളബ്യം മാറ്റാനാണീ അഭിപ്രായവും.
 
എം എം അക്ബര്‍ എന്ന തീവ്ര മുസ്ലിമെഴുതിയ ഒരു പുസ്തകത്തിന്റെ പുറം ചട്ടയാണു താഴെ.





 
 
ഈ പുസ്തകത്തേപ്പറ്റി തീവ്ര മുസ്ലിങ്ങളായ പലരുമെഴുതിയതിപ്രകാരം.  ബൈബിളില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങള്‍ മാത്രമേ അക്ബര്‍ ആ പുസ്തകത്തില്‍ എഴുതിയിട്ടുള്ളു . അതിന്റെ തല വാചകം ചതിയാണെന്ന് മിക്ക മുസ്ലിങ്ങള്‍ക്കും തോന്നിയിട്ടില്ല ഇതു വരെ. ഒന്നോ രണ്ടോ പേര്‍ മറിച്ചൊരഭിപ്രയം എഴുതിയത് വായിച്ചിരുന്നു. ഇക്കാര്യത്തിലും പല തീവ്ര മുസ്ലിങ്ങളും പര്‍ദ്ദയണിഞ്ഞിരിക്കുകയാണ്. അകബ്റിന്റെ അമ്പ് ക്രിസ്ത്യാനികളുടെ മനസില്‍ തറച്ചപ്പോള്‍ ഉണ്ടാകാത്ത ഇണ്ടലാണ്, ബിജുകുമാറിന്റെ അമ്പ് മുസ്ലിങ്ങളുടെ മനസില്‍ തറക്കുമ്പോഴുണ്ടാകുന്നത്.
 
ചില ഭീകരമുസ്ലിങ്ങള്‍ കട്ടറബികളുടെ ശിക്ഷാരീതി നടപ്പാക്കേണ്ടി വന്നു ചിലരുടെ അടഞ്ഞ കണ്ണു തുറക്കാന്‍.
 
ഇതൊക്കെ മുസ്ലിങ്ങളുടെ പ്രതികരണങ്ങള്‍. മുസ്ലിങ്ങളല്ലാത്ത പലരുമിതേപ്പറ്റി പ്രതികരിച്ചിട്ടുണ്ട്. അതില്‍ ശ്രദ്ധേയമായ ഒരു  പ്രതികരണമാണ്‌ ശാന്താ കാവുമ്പായി എന്ന അധ്യാപികയുടേത്.
 
ശ്രീമതി ശാന്ത കാവുമ്പായി എഴുതുന്നു.


ഇതൊക്കെ മാറ്റി വെച്ചാലും അധ്യാപകന്‍ ഒരിക്കലും വിദ്യാര്‍ഥികളുടെ മുന്നിലിട്ടു കൊടുക്കാന്‍ പാടില്ലാത്ത രണ്ടു പദങ്ങളുണ്ട് അവിടെ. ദൈവം മനുഷ്യനെ നായെന്നും നായിന്‍റെ മോനെന്നും വിളിക്കുന്നു.
 
തന്നെ നിന്ദിക്കുന്നവരെ ശിക്ഷിക്കാന്‍ കുറേപ്പേരെ ദൈവം നിയോഗിച്ചിട്ടുണ്ടെന്നും അവര്‍ സഹായിച്ചില്ലെങ്കില്‍ ദൈവത്തിന്റെ നിലനില്‍പ്പ്‌ തന്നെ അപകടത്തിലാവും എന്നു തോന്നുന്നല്ലോ.ഇത്ര ദുര്‍ബ്ബലനായ ഒരു ദൈവത്തെ ആരാധിക്കാന്‍ എനിക്കാവില്ല.എന്റെ ദൈവം കുറെ അംഗരക്ഷകരുടെ നടുവില്‍ നില്‍ക്കുന്നവനല്ല.എന്റെ ആരാധനക്കര്‍ഹനായ ദൈവം ആര് തെറി വിളിച്ചാലും അലിഞ്ഞു പോകുന്നവനുമല്ല.അതുകൊണ്ട് ആരൊക്കെ ആരാധിക്കുന്നു,ആരൊക്കെ നിന്ദിക്കുന്നു എന്നു നോക്കേണ്ട കാര്യമേ ഇല്ല.


ടീച്ചറുടെ നയം വ്യക്തമാണ്. സ്വന്തം ദൈവത്തെ ആരു നിന്ദിച്ചാലും ടീച്ചര്‍ക്കൊന്നുമില്ല. ടീച്ചറുടെ ദൈവം ഏതെന്നെനിക്കറിയില്ല.പക്ഷെ ആ ദൈവം നായെന്നും നായിന്റെ മോനെന്നും ആരെയെങ്കിലും വിളിച്ചാലും ടീച്ചറുടെ ധാര്‍മ്മിക രോഷം സുഖമായി ഉറങ്ങും. പക്ഷെ മുസ്ലിം ദൈവത്തെ ഒരു ക്രിസ്ത്യാനി നിന്ദിച്ചപ്പോള്‍ ടീച്ചറുടെ ധാര്‍മ്മികത സട കുടഞ്ഞെഴുന്നേറ്റു. പിന്നെ ഒരു ഗീതോപദേശം നടത്താതെ തരമില്ലല്ലോ? വിളിച്ചയാള്‍ അധ്യാപകനായാല്‍ പ്രത്യേകിച്ചും.
 
അധ്യാപകരെ ഏറെ പുകഴ്ത്തുന്ന ടീച്ചര്‍ ജോസഫ് എന്ന അധ്യാപകന്‍ കുട്ടികളുടെ മതം മനസില്‍ വച്ചു കൊണ്ടാണ്, ചോദ്യപ്പേപ്പര്‍ തയ്യാറാക്കിയത് എന്നു പറയുമ്പോള്‍ ടീച്ചറുടെ അധ്യാപക മഹത്വത്തിന്റെ മുഖം മൂടി അഴിഞ്ഞു വീഴുന്നു. സര്‍വകലാശാല നിര്‍ദ്ദേശിക്കുന്ന പുസ്തകം എന്തിനു വേണ്ടിയാണെന്നറിയാന്‍ വയ്യാത്ത ഒരാളാണോ ഈ അധ്യാപിക? അധ്യാപകനു ശിക്ഷ വിധിച്ചവരേപ്പോലും മനസിലാക്കാന്‍ സാധിച്ച ഈ അധ്യാപികക്ക് പ്രത്യക്ഷത്തില്‍ ദൈവ നിന്ദയുള്ള ഒരു പുസ്തകം എഴുതിയ ആളെയും അത് നിര്‍ദ്ദേശിച്ച സര്‍വകലാശാലയേയും പരാമര്‍ശിക്കാതെ, ഭ്രാന്തനു പകരം മൊഹമ്മദ് എന്ന പേരു ചേര്‍ത്ത അധ്യാപകനു മാത്രം അധ്യാപനത്തിന്റെ മഹത്വം ഉപദേശിക്കുന്നത് സംശയത്തിന്റെ നിഴലില്‍ നിറുത്തേണ്ടി വരുന്നു.
 
അരോപിക്കപ്പെടുന്ന ദൈവ നിന്ദ നടത്തിയത് ജോസഫ് സാറല്ല, പി റ്റി കുഞ്ഞുമൊഹമ്മദാണെന്ന അടിസ്ഥാന വിവരം ഒരധ്യാപികയായ ശ്രീമതി ശാന്തക്കില്ലാതെ പോയത് അത്ഭുതം ഉളവാക്കുന്നു. എന്തുകൊണ്ട് ദൈവ നിന്ദ നടത്തിയ കുഞ്ഞുമൊഹമ്മദിന്റെ കൈ വെട്ടാനോ കഴുത്തു വെട്ടാനോ ആരും തയ്യാറായില്ല എന്നു ചോദിക്കാന്‍ ടീച്ചറിന്റെ മുഖം മൂടിയിട്ട നാവിനാകുന്നില്ല. ഒരാള്‍ തെറ്റു ചെയ്‌താല്‍ ശിക്ഷിക്കാന്‍ ഒരു നിയമ വ്യവസ്ഥ നമുക്കുണ്ട്. എന്നു പറയുമ്പോള്‍ ഇപ്പോള്‍ ശിക്ഷിക്കാനിറങ്ങിയവര്‍ ആ വ്യവസ്ഥ അംഗീകരിക്കാന്‍ തയ്യറല്ല എന്ന സാമാന്യവിവരം ടീച്ചര്‍ക്കില്ലാതെ പോകുന്നു. ഇതൊന്നും പറയാതെ ടീച്ചര്‍ നടത്തുന്ന സാരോപദേശം ഒരധ്യാപികക്കു യോജിച്ചതല്ല. ടീച്ചറുടെ വിലാപം, പ്രവാചകനിന്ദ നടത്തിയ അധ്യാപകന്റെ കൈ വെട്ടിയതില്‍ പ്രതിക്ഷേധിക്കുന്നു എന്നു പറയുന്ന മുസ്ലിങ്ങളുടെ നിലപാടില്‍ നിന്നും ഏറെ വിഭിന്നമല്ല.
 
ഇനി ഒരു സാങ്കല്‍പിക ചോദ്യം ചോദിക്കാം. പി റ്റി കുഞ്ഞ് മൊഹമ്മദിന്റെ
 
ഭ്രാന്തന്‍  പട­ച്ചോ­നേ പട­ച്ചോ­നേ
ദൈ­വം എന്താ­ടാ നാ­യി­ന്റെ മോ­നേ
ഭ്രാന്തന്‍  ഒരു അയില അതു മു­റി­ച്ചാല്‍ എത്ര കഷ­ണ­മാ­ണ്
ദൈ­വം മൂ­ന്നു കഷ­ണ­മാ­ണെ­ന്ന് എത്ര തവണ പറ­ഞ്ഞി­ട്ടു­ണ്ടെ­ടാ നാ­യേ


എന്ന ലേഖനഭാഗം അതേ പോലെ പകര്‍ത്തുകയാണ്‌ ജോസഫ് സാര്‍ ചെയ്തിരുന്നതെങ്കിലോ? ഇപ്പോള്‍ ബഹളമുണ്ടാക്കിയ മുസ്ലിങ്ങള്‍ നിശബ്ദരായിരിക്കുമായിരുന്നോ? പടച്ചോന്‍ എന്ന മുസ്ലിം ദൈവം ഒരാളെ നായിന്റെ മോനേ എന്നു വിളിക്കുന്നത് ദൈവ നിന്ദയല്ലേ? ആ ദൈവ നിന്ദക്ക് ആരുടെ കൈ വെട്ടുമായിരുന്നു? അതെഴുതിയ പി റ്റി കുഞ്ഞുമൊഹമ്മദിന്റെയോ? ഭ്രാന്തന്‍ എന്ന പ്രയോഗം മാറ്റി മൊഹമ്മദ് എന്ന പേരു നല്‍കിയത് പ്രവാചകനിന്ദയാണെന്നു ശഠിക്കുന്ന മുസ്ലിങ്ങളില്‍ നിന്നും ഒരുത്തരം പ്രതീക്ഷിക്കുന്നു.
 
കുറഞ്ഞ പക്ഷം പി റ്റി കുഞ്ഞുമൊഹമ്മദ് ചെയതത് ദൈവ നിന്ദയാണെന്നെങ്കിലും പറയുമോ? ആരെ നിന്ദിക്കുന്നതാണ്‌ ഗൌരവമുള്ളത്? അള്ളായെന്ന മുസ്ലിം ദൈവത്തേയോ ആള്ളായുടെ പ്രവാചകനെന്നു മുസ്ലിങ്ങള്‍ വിശ്വസിക്കുന്ന മൊഹമ്മദിനെയോ?
 

17 comments:

  1. ഇനി ഒരു സാങ്കല്‍പിക ചോദ്യം ചോദിക്കാം. പി റ്റി കുഞ്ഞ് മൊഹമ്മദിന്റെ,

    ഭ്രാന്തന്‍ പട­ച്ചോ­നേ പട­ച്ചോ­നേ

    ദൈ­വം എന്താ­ടാ നാ­യി­ന്റെ മോ­നേ

    ഭ്രാന്തന്‍ ഒരു അയില അതു മു­റി­ച്ചാല്‍ എത്ര കഷ­ണ­മാ­ണ്

    ദൈ­വം മൂ­ന്നു കഷ­ണ­മാ­ണെ­ന്ന് എത്ര തവണ പറ­ഞ്ഞി­ട്ടു­ണ്ടെ­ടാ നാ­യേ


    എന്ന ലേഖനഭാഗം അതേ പോലെ പകര്‍ത്തുകയാണ്‌ ജോസഫ് സാര്‍ ചെയ്തിരുന്നതെങ്കിലോ? ഇപ്പോള്‍ ബഹളമുണ്ടാക്കിയ മുസ്ലിങ്ങള്‍ നിശബ്ദരായിരിക്കുമായിരുന്നോ? പടച്ചോന്‍ എന്ന മുസ്ലിം ദൈവം ഒരാളെ നായിന്റെ മോനേ എന്നു വിളിക്കുന്നത് ദൈവ നിന്ദയല്ലേ? ആ ദൈവ നിന്ദക്ക് ആരുടെ കൈ വെട്ടുമായിരുന്നു? അതെഴുതിയ പി റ്റി കുഞ്ഞുമൊഹമ്മദിന്റെയോ? ഭ്രാന്തന്‍ എന്ന പ്രയോഗം മാറ്റി മൊഹമ്മദ് എന്ന പേരു നല്‍കിയത് പ്രവാചകനിന്ദയാണെന്നു ശഠിക്കുന്ന മുസ്ലിങ്ങളില്‍ നിന്നും ഒരുത്തരം പ്രതീക്ഷിക്കുന്നു.



    കുറഞ്ഞ പക്ഷം പി റ്റി കുഞ്ഞുമൊഹമ്മദ് ചെയതത് ദൈവ നിന്ദയാണെന്നെങ്കിലും പറയുമോ? ആരെ നിന്ദിക്കുന്നതാണ്‌ ഗൌരവമുള്ളത്? അള്ളായെന്ന മുസ്ലിം ദൈവത്തേയോ ആള്ളായുടെ പ്രവാചകനെന്നു മുസ്ലിങ്ങള്‍ വിശ്വസിക്കുന്ന മൊഹമ്മദിനെയോ?

    ReplyDelete
  2. ഈ വിഷയവുമായി ബന്ധപ്പെട്ട മറ്റൊരു ലേഖനം . തിരക്കഥകളുടെ രീതിശാസ്ത്രം അവിടെ സ്കാന്‍ ചെയ്തു നല്‍കിയിട്ടുണ്ട് - ഭ്രാന്തനെ മുഹമ്മദ്‌ എന്ന് വിളിച്ചാല്‍

    ReplyDelete
  3. മുസ്ലീകളെ വിമർശിച്ചു കൊണ്ടിള്ള നിന്റെ എഴുത്ത്
    നിർത്തുന്നതാണ് നായിന്റെ മോനെ കാളീദാസാ
    നിനക്ക് നല്ലത് നീ എവിടെ ഒളിച്ചിരുന്നാലും നിന്നെ
    പിടികൂടും നായേ

    ReplyDelete
  4. ഫസ്‌ലി,

    ഫസ്‌ലി ഏതിനമാണ്? പോപ്പുലര്‍ ഫ്രണ്ടോ, ജമായത്തോ, പി ഡി പിയോ?

    മുസ്ലിങ്ങള്‍ക്ക് മറ്റുള്ളവരെ നായേ എന്നും നായിന്റെ മോനേ എന്നും വിളിക്കാം. മുസ്ലിങ്ങളുടെ ദൈവമായ അള്ളാക്കത് പാടില്ല. ഇതാരുടെ നിയമമാണു ഫസ്‌ലി?

    ഒരു സംശയം ചോദിച്ചോട്ടേ. കാഫിറായ എന്റെ കഴുത്തു വെട്ടി സ്വര്‍ഗ്ഗത്തില്‍ ചെല്ലുന്ന മുസ്ലിം വിശ്വാസിനിക്ക് അള്ളാ നല്‍കുന്ന സമ്മാനം എന്താണ്? പുരുഷന്‍മാര്‍ക്ക് നല്‍കുന്ന ഹൂറികളും മദ്യപ്പുഴയും തന്നെയാണോ?

    ReplyDelete
  5. സന്തോഷ്,

    ലിങ്കിനു നന്ദി.

    ReplyDelete
  6. ഈ വിമര്‍ഷനത്തിനു ഒരു ഭംഗിയുണ്ട്‌. പക്ഷേ നിന്ദിക്കലിനു കൈവെട്ടുതന്നെ വേണം. ഏത്‌ .. ?

    കുറ്റത്തിനു ശിക്ഷ എന്നത്‌ നാട്ടുനടപ്പാണ്‌.

    ReplyDelete
  7. അവസാനിച്ച കാര്യങ്ങള്‍ വീണ്ടും കുതിപ്പൊക്കുന്നതുകൊണ്ട് ആര്‍ക്ക് എന്ത് നന്മയാണ് കാളിദാസന്‍ ഉണ്ടാക്കാന്‍ ഉദ്ദേശിക്കുന്നത്

    ReplyDelete
  8. മുറിവാലാ,

    കുറ്റത്തിനു ശിക്ഷ നാട്ടുനടപ്പാണ്. എല്ലാ നാട്ടിലും ശിക്ഷിക്കാന്‍ ഒരു സംവിധാനമുണ്ട്. കേരളത്തില്‍ ശിക്ഷിക്കാന്‍ മുറിവാലനെയോ കാളിദാസനെയോ ആരും അധികാരപ്പെടുത്തിയിട്ടുമില്ല. പോപ്പുലര്‍ ഫ്രണ്ടുകാര്‍ കൈവെട്ടിയത് നിയമവഴ്ചയോടുള്ള വെല്ലുവിളിയാണ്.

    മൊഹമ്മദിനെ നിന്ദിച്ചതാണു പ്രശ്നമെങ്കില്‍ അദ്ദേഹത്തെ അവന്‍ എന്നും അറബിപ്പയ്യന്‍ എന്നും വിളിക്കുന്ന മുസ്ലിങ്ങളെ എന്തു കൊണ്ട് പോപ്പുലര്‍ ഫ്രണ്ടുകാര്‍ ശിക്ഷിക്കുന്നില്ല. ക്രിസ്ത്യാനിയെ ശിക്ഷിക്കാന്‍ ഇറങ്ങിത്തിരിക്കുമ്പോള്‍ അതിനു ഗൌരവം കൂടുന്നു. അപ്പോള്‍ മൊഹമ്മദിനെ നിന്ദിച്ചതല്ല പ്രശ്നം എന്ന അര്‍ത്ഥം വരുന്നു. മത സ്പര്‍ദ്ധ ഉണ്ടാക്കുകയാണു ലക്ഷ്യം എന്നു വരുന്നു.

    മുറിവാലന്‍ മുസ്ലീമാണല്ലോ. മൊഹമ്മദിനെ അറബിപ്പയ്യന്‍ എന്നും അവന്‍ എന്നും വിളിച്ചത് നിന്ദയായിട്ട് താങ്കള്‍ക്ക് തോന്നുന്നുണ്ടോ?

    ReplyDelete
  9. നസിയാന്‍സന്‍,

    മുസ്ലിങ്ങളെ സംബന്ധിച്ച് മത നിന്ദ, പ്രവാചക നിന്ദ, ദൈവ നിന്ദ എന്നതൊക്കെ ഒരിക്കലും അവസാനിക്കാത്ത വിഷയങ്ങളാണ്. അസഹിഷ്ണുത മുഖ മുദ്രയാക്കിയ ഇസ്ലാം ഒരിക്കലും അതില്‍ നിന്നും മോചനം നേടില്ല. ഇരട്ടത്താപ്പുള്ള കുറെ മുസ്ലിങ്ങള്‍ അത് അവരുടെ അജണ്ട നടപ്പാക്കാന്‍ എന്നും ഉപയോഗിക്കും. ദൈവ നിന്ദ ആരോപിക്കാവുന്ന ഒരു ലേഖനം എഴുതിയ കുഞ്ഞുമൊഹമ്മദിനെതിരെ ഒരു മുസ്ലിമും ഇന്നു വരെ ശബ്ദമുയര്‍ത്തി കേട്ടില്ല. മൊഹമ്മദ് എന്ന പേരു വന്നപ്പോഴേക്കും എല്ലാ മുസ്ലിങ്ങളും ഒറ്റക്കെട്ടായി ഉറഞ്ഞു തുള്ളുന്നു. ഇത് ഇരട്ടത്താപ്പല്ലേ? മുസ്ലിങ്ങള്‍ അണിഞ്ഞിരിക്കുന്ന ആ മുഖം മൂടിയേക്കുറിച്ചാണു ഞാന്‍ പരാമര്‍ശിച്ചത്.

    മൊഹമ്മദിനെ അവന്‍ എന്നും അറബിപയ്യന്‍ എന്നും പൊതു വേദികളില്‍ വിളിക്കുന്നവരുടെ നാവു മുറിക്കാന്‍ ഒരു ഫ്രണ്ടിനും തോന്നുന്നില്ല. ഇതില്‍ നിന്നും ഞാന്‍ മനസിലാക്കിയത്, മത നിന്ദയോ ദൈവനിന്ദയോ പ്രവാചക നിന്ദയോ അല്ല ഇവരുടെ പ്രശനമെന്നാണ്. മത സ്പര്‍ദ്ധ വഴി , കലാപം ഉണ്ടാക്കി രാജ്യത്തെ ശിഥിലീകരിക്കുക എന്നതാണ്.

    മൊഹമ്മദ് എന്ന പേരുപയോഗിച്ച് എന്തെഴുതിയാലും കൈ വെട്ടുക എന്ന അവസ്ഥ സംസ്കാരമുള്ള ജനതക്കു യോജിച്ചതല്ല.

    ReplyDelete
  10. മോങ്ങാനിരുന്ന നായുടെ തലയില്‍ തേങ്ങാ വീണു എന്ന മട്ടിലാണ് ദൈവനിന്ദാ വിഷയം പോപുലര്‍ ഫ്രണ്ടിന് വീണ് കിട്ടിയത്. ഈ വിഷയം കിട്ടിയില്ലായിരുന്നുവെങ്കില്‍ മറ്റൊരു ഇഷ്യു. അതല്ലാതെ ജോസഫ് പ്രവാചക നിന്ദ നടത്തിയോ ഇല്ലയോ എന്നൊന്നും ആരും ചര്‍ച്ച ചെയ്തിട്ടുണ്ടാകാന്‍ ഇടയില്ല.
    ഞങ്ങള്‍ മുസ്ലീങ്ങള്‍ എളുപ്പം പ്രകോപിതരാകുന്ന തരക്കാരാണ് എന്ന മട്ടിലുള്ള ചില പ്രതികരണങ്ങളും ചില മത വ്യക്താക്കളില്‍ നിന്നും കേള്‍ക്കുന്നുണ്ട്. മുസ്ലീങ്ങള്‍ക്ക് മാത്രം ഉള്ള ഒരു പ്രത്യേക ജീന്‍ ആണ് പ്രശ്നമുണ്ടാക്കുന്നത് എന്ന് ഇവര്‍ പറയാത്തത് ഭാഗ്യം.

    ReplyDelete
  11. kaalidaasan said :
    >> >> മൊഹമ്മദിനെ നിന്ദിച്ചതാണു പ്രശ്നമെങ്കില്‍ അദ്ദേഹത്തെ അവന്‍ എന്നും അറബിപ്പയ്യന്‍ എന്നും വിളിക്കുന്ന മുസ്ലിങ്ങളെ എന്തു കൊണ്ട് പോപ്പുലര്‍ ഫ്രണ്ടുകാര്‍ ശിക്ഷിക്കുന്നില്ല. ക്രിസ്ത്യാനിയെ ശിക്ഷിക്കാന്‍ ഇറങ്ങിത്തിരിക്കുമ്പോള്‍ അതിനു ഗൌരവം കൂടുന്നു. << <<



    ഈ പറഞ്ഞതില്‍ ഒന്നു ശരിയും മറ്റൊന്നു തെറ്റുമാണ്‌. താന്‍ തന്നെ ചോദ്യവും ഉത്തരവും എഴുതുന്ന ഏര്‍പ്പാട്‌ ഏതായാലും ബുദ്ധിസ്തിരതയുടെ ലക്ഷണമല്ല.



    ഓരോ മതത്തിലെയും വിമര്‍ഷനം അതാത്‌ മതാനുയായികള്‍ നടത്തുമ്പോഴോ അവരുടെതന്നെ പിഴവുകളോ സ്വയം ഉണക്കാന്‍ അതാത്‌ മതത്തിനു കഴിയും.

    ക്രിസ്തുമതത്തെയോ യേശുവിനെയോ ഒരു ഹിന്ദുവോ മുസ്ളിമോ അവഹേളിക്കുമ്പോല്‍ അതിനു മറ്റൊരു അസഹിഷ്‌ണുതാ വികാരം എതിര്‍ചേരിയില്‍ സൃഷ്ടിക്കും എന്ന്‌ 'വല്യ' ബ്ളോഗെഴുത്തുകാരനായ തന്നെ പറഞ്ഞു മനസ്സിലാക്കേണ്ടതില്ലല്ലോ .. !!

    ഒരു മുസ്ളിം, കര്‍ത്താവായ ദൈവത്തെ കൊണ്ട്‌ ക്രിസ്തുവിനെ തെറിവിളിപ്പിച്ചാല്‍ അതു എത്രമാത്രം പ്രകോപനവും തെമ്മാടിത്തവുമായിരിക്കും. അതാണ്‌ ഇവിടം സംഭവിച്ചത്‌.

    ഒരു ക്രൈസ്തവന്‍ ഹിന്ദു ദൈവങ്ങളെ തെറിവിളിച്ചാലും അപ്രകാരം തന്നെ.

    പിന്നെ വിമര്‍ഷനവും നിന്ദയും പരസ്പരം മനസ്സിലാക്കാത്തവന്‍മാര്‍ ബ്ളോഗെഴുത്തെന്നും പറഞ്ഞിറങ്ങരുത്‌. സാമൂഹികാന്തരീക്ഷം കലുഷിതമാക്കരുത്‌.

    ReplyDelete
  12. എടാ കാളീദാസാ നിന്റെ തലയാണോ കൈ ആ
    ണൊ വെട്ടേണ്ടത് ?

    ReplyDelete
  13. fasli,

    matha vidyabhyasam thanne padhippichathu vettu mathramano? vettu padikkananenkil valla kozhi kadayilum padikkamallo, enthinaanu matha vidyabhyasam :)

    ReplyDelete
  14. ഫസ്‌ലി,

    തലയും കഴുത്തും ഒന്നിച്ചു വെട്ടിക്കോ. കുറച്ചു ഹൂറിമാരെയും, അഴകുറ്റ ബാലന്‍മാരെയും, മദ്യപ്പുഴയുമൊക്കെ ആയി അള്ളാ കാത്തിരിക്കയല്ലേ.

    ReplyDelete
  15. മുറിവാലാ,

    നിന്ദ എന്ന വാക്കിനൊരര്‍ത്ഥമേ ഉള്ളു. മുസ്ലിം മൊഹമ്മദിനെ നിന്ദിച്ചാലും നിന്ദയായിട്ടു കാണണം. അത് ചെയ്യാത്തപ്പോഴാണു മുറിവാലനേപ്പോലുള്ള തീവ്രവാദികളുടെ ലക്ഷ്യം മറ്റെന്തോ ആണെന്നു സംശയിക്കുന്നത്. വി എസ് പോപ്പുലര്‍ ഫ്രണ്ടിനേപ്പറ്റി പറഞ്ഞത് ശരിയാണെന്നതിന്റെ തെളിവാണ്, മുറിവാലന്റെ ഈ അഭിപ്രായം.

    ReplyDelete
  16. കുഞ്ഞുമുഹമ്മദിന്റെ ആപുസ്തക്കത്തില്‍ ഒരു പ്രാന്തന്‍ ദൈവത്തോട് ചോദിക്കുമ്പോള്‍ ദൈവം പറയുന്നതായ്പറയുന്ന മോശപെട്ട വാചകം പ്രാന്തന്‍ തന്നെയാണ് പറയുന്നതെന്ന വിശദീകരണം ബ്രാക്കറ്റില്‍ കൊടുത്തു കൊണ്ട് വളരെ മാന്യമായിട്ടാണ് പുസ്തക രചന നടത്തിയിട്ടുള്ളത്. മുസ്ലിങ്ങള്‍ കള്ളുകുടിക്കുന്നതും, പലിശപ്പണം തിന്നുന്ന്നതും , ആക്രമിക്കുന്നതും ,വെഭ്യചരിക്കുന്നതും ,ഇസ്ലാമിനെയോ അല്ലാഹുവിനെയോ ഖുരാനെയോ പ്രവാച്ചകനെയോ കുറ്റപ്പെടുത്തിയിട്ടു കാര്യമില്ല പ്രവാചന്‍ തന്‍റെ ജീവിതകാലത്ത് തന്നെ ഒരുപാട് മര്ധിക്കപെടുകയും പരിഹസിക്കപ്പെടുകയും നിന്നിക്കപ്പെടുകയും ചെയ്തിട്ടുണ്ട് തന്മൂലം ജനിച്ച നാട്ടില്‍ നിന്നും പാലായനം ചെയ്തിട്ടുമുണ്ട്. ബഹുദൈവ വിശ്വാസത്തില്‍ നിന്നും ഏകദൈവ വിശ്വാസത്തിലേക്ക് മനുഷ്യരെ ക്ഷണിച്ചു.ആരാധനക്കര്‍ഹന്‍ ദൈവം മാത്രമാണ് കല്ലും തീയും മരവും ഒക്കെ ദൈവ സ്രഷ്ട്ടിയാണ് ബിംബപൂജയെ എതിര്‍ത്തു. അക്കാലത്തു അറേബിയയില്‍ നടമാടിയിരുന്ന സകല അനാചാരങ്ങളെയും കര്‍ശനമായ്എതിര്തുപോരുകയും നന്മയ്ക്കുവേണ്ടി നിലകൊള്ളുകയും ചെയ്തു. ഇസ്ലാംമതം സ്വീകരിക്കുകയെന്നാല്‍ സ്വന്തം ജീവന്‍ അപകട്തിലാക്കുക എന്നആപല്‍ക്കരമായ അവസ്ഥ ഉണ്ടായിരുന്നിട്ടും ആളുകള്‍ ഇസ്ലാംമാതതിലേക്ക് കടന്നുവന്നുകൊണ്ടിരുന്നു. വാളെടുതോ തോക്കെടുതോ ഇസ്ലാമിനെ ആരും രക്ഷിക്കെണ്ടാതില്ല. പലസ്തീനികളും, ഇരാക്കികളും,അഫ്ഗാനികളും ഒക്കെ അവരുടെ രാജ്യത്തിന്‌ വേണ്ടിയാണ് പോരാടുന്നത്. ഇസ്ലാമിന്റെരക്ഷ അതിന്റെ ചൈതന്യം തന്നെയാണ് . മുസ്ലിം മുസ്ലിമായ് ജീവിക്കാതതാണ് ഇന്നത്തെ മുസ്ലിമിന്റെ പ്രശ്നം

    ReplyDelete
  17. POPULAR FRONDUM JAMA ATHE ISLAMIYUM ENTHANENNA KARYAM NEE ATHYAM MANASSILAKKE
    ORU BLOG UNDENNU KARUTHI NEE AHANKARIKKENDA
    "KAALIDAASAN" NALLA PERE NEE "RSS"NTE ALANO? NEE THURANNU PARAYOO?
    ISLAMINE KURICHU NEE ARINNATHU VALARE KURACHU KARYAM MATHRAMANENNA KARYAM NINTE BLOG KANTAPPOL THANNE ENIKKU MANASSILAYI
    NINTE AVATHARANAM ENTHINU VENDIYANE
    KARYA BHOTHATHODE UTHARAM PARAYOOOOOOOOOOOOOOO KAALIDAASAAAAAAAAAAAAAAAAAAAA

    ReplyDelete