Friday, 14 May 2010

ആരാന്റെ അമ്മയ്ക്ക് പ്രാന്തു പിടിച്ചാല്‍!!!!

 മത നിന്ദയേക്കുറിച്ച് ഞാന്‍ എഴുതിയ പോസ്റ്റില്‍ സന്തോഷ് ഇട്ട ഒരു കമന്റാണു താഴെ.

http://kaalidaasan-currentaffairs.blogspot.com/2010/05/blog-post.html?showComment=1273632705913#c7534720461826434697

"ഞാന്‍ കാളിദാസനില്‍ നിന്ന് ആഗ്രഹിക്കുന്ന ഒരു കാര്യമുണ്ട്. 2008 ല്‍ അദ്ദേഹം പ്രകടിപ്പിച്ച ധീരമായ നിലപാടിലേക്കുള്ള തിരിച്ചുപോക്ക്."
അഭിപ്രായം എന്റേതല്ല. ലത്തീഫ്‌ പറഞ്ഞതാണ്‌.

 എന്റെ ഭാഗ്യം എന്നേ പറയേണ്ടു. എന്റെ എല്ലാ പോസ്റ്റുകളും വായിച്ച് അതേക്കുറിച്ച് വിമര്‍ശനം എഴുതുക എന്നത് ബ്ളോഗില്‍ ആദ്യമായി കാണുകയാണ്. ലത്തീഫിനൊരു നന്ദി പറയാതെ വിടുന്നത് ശരിയല്ല.

എന്റെ ഭൂതകാലത്തേക്കുറിച്ച് ലത്തീഫ് പറയുന്നതിതാണ്.

ഇത്രയും ധീരമായി സത്യത്തിനും മുസ്‌ലിംകള്‍ക്കനുകൂലമായും സംസാരിച്ച ഒരു കാളിദാസനുണ്ടായിരുന്നു.

മുസ്ലിങ്ങള്‍ക്കനുകൂലമായി ഞാന്‍ സംസാരിച്ചിരുന്നു. ഇനിയും സംസാരിക്കും. പക്ഷെ അത് ഖുറാനും ഇസ്ലാമിലെ വിശ്വാസങ്ങള്‍ക്കും അനുകൂലമായല്ല. മുസ്ലിങ്ങള്‍ നേരിടുന്ന ചില പ്രശ്നങ്ങളിലും അവര്‍ നേരിടുന്ന വിവേചനത്തിനും എതിരെ ഞാന്‍ ശബ്ദമുയര്‍ത്തിയിട്ടുണ്ട്. അത് കാണാന്‍ 2008 വരെ പോകേണ്ട അവശ്യമില്ല. ഷാ രുഖ് ഖാനെ അമേരിക്കയിലെ ഒരു വിമാത്താവളത്തില്‍ വച്ച് അനാവശ്യമയി തടഞ്ഞു നിര്‍ത്തിയതിനെയും അബ്ദുള്‍ കലാമിനെ ഒരു വിമാനക്കമ്പനി അനാവശ്യ പരിശോധനക്ക് വിധേയമാക്കിയതിനെയും ഞാന്‍ വിമര്‍ശിച്ചിട്ട് അധികം കാലമായിട്ടില്ല. അതൊക്കെ ഖുറാനെയും മുസ്ലിം തീവ്രവാദികളെയും അനുകൂലിക്കുന്നതായി ലത്തീഫിനു തോന്നുന്നത് വായനയുടെ ദോഷമെന്നേ പറയാന്‍ പറ്റൂ.

മലയാളത്തില്‍ ഒരു പഴം ചൊല്ലുണ്ട്. ആരാന്റെ അമ്മക്ക് പ്രാന്തു പിടിച്ചാല്‍ കാണാന്‍ നല്ല ചേല്, എന്ന്. അതിവിടെ അന്വര്‍ത്ഥമാകുന്നു. കത്തോലിക്കാ സഭയുടെ ചില നിലപാടുകളേയും ഹിന്ദു തീവ്രവാദികളെയും വിമര്‍ശിച്ചപ്പോള്‍ ലത്തീഫിനൊക്കെ അത് കര്‍ണ്ണാമൃതമായിരുന്നു. ധീരമായ നിലപാടായിരുന്നു. ഖുറാനിലെ അസംബന്ധങ്ങളെയും മുസ്ലിം തീവ്രവാദികളെയും വിമര്‍ശിച്ചു തുടങ്ങിയപ്പോള്‍ അത് തെറിയും. ഭ്രാന്ത് ആസ്വദിക്കലൊക്കെ ആരാന്റെ അമ്മയുടെ. സ്വന്തം അമ്മയുടെ ഭ്രാന്ത് ആരും ആസ്വദിക്കാറില്ല.

ലത്തീഫിനറിയില്ലെങ്കില്‍ വ്യക്തമാക്കാം. കാളിദാസന്റെ നിലപാടുകള്‍ മാറിയിട്ടില്ല. ഖുറാനിലേയും ഇസ്ലാമിലേയും തെറ്റുകള്‍ കണ്ടുപിടിക്കല്‍ കാളിദാസന്റെ ഹോബിയുമല്ല.

ആദ്യമായി ഞാന്‍ ഖുറാനേക്കുറിച്ച് എന്റെ ബ്ളോഗില്‍ എഴുതിയത് നേപ്പാളിലെ മൃഗബലിയോടനുബന്ധിച്ചായിരുന്നു. ഖുറാന്റെ ഇംഗ്ളീഷ് പരിഭാഷയില്‍ നിന്നും ഞാന്‍ ചിലതൊക്കെ ഉദ്ധരിച്ചപ്പോള്‍ ലത്തീഫ് അതിനെ വിമര്‍ശിക്കുകയും ക്രൈസ്തവ പുരോഹിത വെബ് സൈറ്റില്‍ നിന്നും എടുത്തതാണെന്നാക്ഷേപിക്കുകയും ​ചെയ്തു. ക്രൈസ്തവ പുരോഹിത വെറുപ്പ് മുഴച്ചു നിന്നിരുന്നു ആ പരാമര്‍ശത്തില്‍. അതെന്നെ ശരിക്കും ആശ്ചര്യപ്പെടുത്തി.
ഖുറാന്റെ അംഗീകൃത പരിഭാഷയില്‍ നിന്നുമെടുത്തത് ലത്തീഫിനേപ്പോലുള്ളവര്‍ ഇതു വരെ കേള്‍ക്കാത്തതാണെന്നത് എന്നെ ഇരുത്തി ചിന്തിപ്പിച്ചു. ഇസ്ലാമിനേക്കുറിച്ചും ഖുറാനേക്കുറിച്ചും ഇടതടവില്ലാതെ എഴുതുന്ന ലത്തീഫ് ഞാന്‍ എഴുതിയ ഭാഗം കണ്ടിട്ടില്ല എന്നത് അതിശയിപ്പിക്കുന്ന സംഗതിയായിരുന്നു. ലത്തീഫിനേപ്പോലെ ഖുറാനേക്കുറിച്ച് എഴുതാന്‍ കഴിയുന്ന വ്യക്തിക്കതൊന്നും അറിയില്ലെങ്കില്‍ ശരാശരി മുസ്ലീന്റെ അവസ്ഥ പരിതാപകരമെന്നു ഞാന്‍ മനസിലാക്കി. അതിനെ സാധൂകരിക്കുന്നതായിരുന്നു പണ്ഢിതര്‍ എന്ന നാട്യത്തില്‍ ഇടതടവില്ലാതെ പ്രഭാഷണങ്ങളും പ്രബന്ധങ്ങളും കൊണ്ട് ബ്ളോഗ് നിറക്കുന്നവരുടെ അവസ്ഥ. അതിനെ കയ്യടിച്ച് പ്രോത്സാഹിപ്പിക്കുന്ന കുറെ വിവരദോഷികളെക്കുറിച്ച് ഒന്നും പറയാനുമില്ല.. ഇസ്ലാമിനെ ആരു വിമര്‍ശിച്ചാലും ഒരു നേര്‍ച്ചയെന്ന പോലെ അവിടെ ചാടി വീഴും. കുറെ മണ്ടത്തരങ്ങള്‍ എഴുന്നള്ളിച്ച് ചില ചോദ്യങ്ങളുടെയം ​കമന്റുകളുടെയും മുന്നില്‍ സലാം പറഞ്ഞു പിരിയും. കല്‍ക്കി എന്റെ കഴിഞ്ഞ പോസ്റ്റില്‍ ചെയ്യുന്നതുപോലെ.

ഖുറാന്റെ ഒരു മലയാള പരിഭാഷ വായിക്കാന്‍ ലത്തീഫ് എന്നോടുപദേശിക്കുകയും ചെയ്തു. ഞാന്‍ പരാമര്‍ശിച്ചവ ശരിയാണോ എന്നു പോലും പരിശോധിക്കാത്തത് എന്നില്‍ അത്ഭുതം ഉളവാക്കി. അതേത്തുടര്‍ന്നാണു ഞാന്‍ ഖുറാനിലെ പലതും വിമര്‍ശിച്ചു കൊണ്ട് എഴുതി തുടങ്ങിയത്.

ഖുറാനേക്കുറിച്ചും ഇസ്ലാമിനേക്കുറിച്ചും ഞാന്‍ കൂടുതല്‍ മനസിലാക്കിയത് സൌദി അറേബ്യയില്‍ കുറച്ചു കാലം ജോലി ചെയ്തപ്പോഴണ്. അത് 10 വര്‍ഷങ്ങള്‍ക്ക് മുമ്പും. അവിടെ ഒരു മുസ്ലിം സുഹൃത്തില്‍ നിന്നും കിട്ടിയിരുന്ന പ്രബോധനം എന്ന പ്രസിദ്ധീകരണം പതിവായി വായിക്കാറുണ്ടായിരുന്നു. ബോബനും മോളിയും വായിച്ച് ചിരിച്ചതിനു ശേഷം ആത്മാര്‍ത്ഥമായി ചിരിച്ചത് അതിലെ ചില ലേഖനങ്ങള്‍ വായിച്ചിട്ടായിരുന്നു. അതൊക്കെ എഴുതി വിടുന്നവരുടെ ലോക പരിചയം എത്ര കമ്മിയാണെന്നറിഞ്ഞപ്പോള്‍ അവരോടൊക്കെ ശരിക്കും സഹതാപം തോന്നി. കൂടെ ജോലി ചെയ്തിരുന്ന മുസ്ലിം ഡോക്ടര്‍മാരൊക്കെ ഖുറാനേക്കുറിച്ചും ഇസ്ലാമിനേക്കുറിച്ചും പതിവായി ചര്‍ച്ച ചെയ്യുന്നതും കേള്‍ക്കാറുണ്ടായിരുന്നു. ഖുറാനെ പ്രകീര്‍ത്തിക്കുന്ന അതേ അവേശത്തോടെ അറബികളെ പുച്ഛിക്കാനുമവര്‍ മറന്നില്ല. അവരൊക്കെ സംസാരിച്ചിരുന്നത് ഏറെക്കുറെ പ്രബോധനം ശൈലിയിലുമായിരുന്നു. വിദ്യാഭ്യാസമുള്ളവരുടെ പോലും ഖുറാനേക്കുറിച്ചുള്ള അറിവ് പരിതാപകരമെന്നു മനസിലാക്കിയതപ്പോഴാണ്. അവരൊക്കെ ഏറെ അഭിമാനത്തോടെ പറയാറുള്ള സംഗതിയാണ്‌ പല മുസ്ലിങ്ങളും ഇവിടെയൊക്കെ കൊട്ടിഘോഷിച്ച ഖുറാനിലെ മൊഹമ്മദിന്റെ വെല്ലുവിളി. ഖുറാനിലേതു പോലെ ഒരു ആയത്ത് എഴുതാനുള്ള ആ വെല്ലുവിളിയുടെ അര്‍ത്ഥം എനിക്ക് ഒട്ടും മനസിലായിട്ടില്ല ഇന്നു വരെ. നരകത്തിലെ തീയിലിട്ടു ചുടുന്ന കാര്യം എഴുതാന്‍ വെല്ലുവിളിക്കുന്നവരുടെ ബുദ്ധി അപാരം. അപ്പോഴാണു ഖുറാനേക്കുറിച്ചറിയാനും ഇസ്ലാമിന്റെ ചരിത്രത്തേക്കുറിച്ച് പഠിക്കാനുമാരംഭിച്ചത്. അന്നൊക്കെ കിട്ടിയ അറിവുകള്‍ ഒന്നു പൊടി തട്ടി ഇപ്പോളെടുത്തതേ ഉള്ളു. ബിമാപ്പള്ളി ആക്ഷേപിച്ചപോലെ ഇപ്പോഴൊന്നുമല്ല ഞാന്‍ ഖുറാനേക്കുറിച്ച് പഠിക്കാന്‍ തുടങ്ങിയത്.

ലത്തീഫിനേപ്പോലുള്ള ചുരുക്കം ചിലരേ കാര്യമായ അന്യ മത നിന്ദ നടത്താതെ ഇസ്ലാമിന്റെ കാര്യങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിച്ച് എഴുതി കണ്ടിട്ടുള്ളു. മറ്റ് പലരും അന്യ മത നിന്ദയാണു മുഖ മുദ്രയാക്കി സ്വീകരിച്ചിരിക്കുന്നത്. ബീമാപള്ളിയും ചിന്തകനുമൊക്കെ മറ്റ് മത വിശ്വാസങ്ങള്‍ പ്രത്യേകിച്ച് ക്രിസ്തു മത വിശ്വാസങ്ങള്‍ക്കെതിരെ ഒരു പടയോട്ടം തന്നെ നടത്തുന്നു. ചിന്‍വാദ് പാലമൊക്കെ ഇതു പോലെയുള്ള ആക്ഷേപങ്ങള്‍ക്കുള്ള പ്രതികരണമാണ്. അത് കാണുമ്പോള്‍ പിന്നെ കണ്ണീരായി, പതം പറച്ചിലായി, സാമ്രാജ്യത്വ ഗൂഡാലോചനയായി. അതുപോലെയുളള ചിലരുടെ നിലപാടുകള്‍ക്കെതിരെയാണു ഞാന്‍ പ്രധാനമായും പ്രതികരിച്ചതും.

യേശു വ്യഭിചാരപുത്രന്‍ എന്ന ശീര്‍ഷകത്തില്‍ പുസ്തകമെഴുതിയ അക്ബറിനെ ന്യായീകരിക്കുന്ന ബീമാപള്ളിയുടെ നിലവാരം ​ആര്‍ക്കുമൂഹിക്കാനാകും. 6 വയസുള്ള അയിഷയെ വിവാഹം കഴിച്ച മൊഹമ്മദിനെക്കുറിച്ചും മൊഹമ്മദ് ബാലപീഢകന്‍ എന്ന ശീര്‍ഷകത്തിലും വേണമെങ്കില്‍ ഒരു പുസ്തകം ആര്‍ക്കുമെഴുതാം. അത് ബീമാപള്ളി ഏതു തരത്തിലെടുക്കുമെന്നറിയാന്‍ പ്രശ്നം വച്ചു നോക്കേണ്ടതില്ല.

ക്രിസ്ത്യാനികളെയും ഹിന്ദുക്കളെയും വിമര്‍ശിച്ചാല്‍ ലത്തീഫൊക്കെ അത് ധീരമായ നിലപാടെന്നു വാഴ്ത്തും. പക്ഷെ ആ വാഴ്ത്തിപ്പാടല്‍ കേള്‍ക്കാന്‍ വേണ്ടി മാത്രമായി എന്തെങ്കിലും എഴുതണമെന്ന് എനിക്കു തോന്നുന്നില്ല. വിമര്‍ശിക്കേണ്ട വിഷയം വരുമ്പോള്‍ വിമര്‍ശിക്കും.

ലത്തീഫ് തുടരുന്നു.

അദ്ദേഹം എന്തോ ചിലത് ഇസ്‌ലാമിനെക്കുറിച്ച് എവിടുന്നോ മനസ്സിലാക്കിയിരിക്കുന്നു. അത് എങ്ങനെയെങ്കിലും മറ്റുള്ളവരെകൊണ്ട് അംഗീകരിപ്പിച്ചേ അടങ്ങൂ എന്ന വാശിയിലാണ്. ഇയ്യിടെയായി നാല് കാര്യങ്ങളാണ് ബൂലോഗം അംഗീകരിച്ചേ അടങ്ങൂ എന്ന തരത്തില്‍ ബ്ലോഗായ ബ്ലോഗ് മുഴുവന്‍ നടന്ന് അദ്ദേഹം പറയുന്നത്:

ഒന്ന്: പ്രവാചകനും അനുചരന്‍മാരും മദ്യം ഉപയോഗിച്ചിരുന്നു.


രണ്ട്:സ്ത്രീകള്‍ നിര്‍ബന്ധമായും മുഖം മറക്കണമെന്നാണ് ഇസ്‌ലാമിന്റെ കല്‍പന.


മൂന്ന്: സ്വര്‍ഗത്തില്‍ അല്ലാഹു പട്ടച്ചാരായം നല്‍കിയാണ് സ്വീകരിക്കുക. സ്വവര്‍ഗഭോഗത്തിനുള്ള സൗകര്യവുമൊരുക്കിയിരിക്കുന്നു.


നാല്: വള്ളിപുള്ളി വ്യത്യാസമില്ലാതെ നടപ്പാക്കണം എന്ന നിര്‍ദ്ദേശമുള്ള ഖുര്‍ആനിന്റെ കല്‍പനയാണ് മറ്റുവിശ്വാസികളെയൊക്കെ കാണുന്നിടത്ത് വെച്ച് കൊല്ലണം എന്നാത്.


ബൂലോകം അംഗീകരിച്ചേ അടങ്ങൂ എന്ന ഒരു വാശിയും എനിക്കില്ല. ഖുറാനും ഹദീസുകളും വയിച്ചപ്പോള്‍ എനിക്കു മനസിലായ കാര്യങ്ങളാണു ഞാന്‍ എഴുതിയത്. അത് വെറും ഭാവനയില്‍ നിന്നല്ല. ഖുറാന്റെയും ഹദീസുകളുടെയും അംഗീകൃത പരിഭാഷ ഇപ്പോള്‍ ഇന്റര്‍നെറ്റില്‍ ലഭ്യമാണ്. അവയില്‍ നിന്നും ലിങ്കുകള്‍ സഹിതമാണു ഞാന്‍ എഴുതിയിട്ടുള്ളത്. ലത്തീഫ് അദ്ദേഹത്തിന്റെ ബ്ളോഗില്‍ ഒരിടത്തു പറഞ്ഞിരിക്കുന്നതിപ്രകാരമാണ്.
 
ആധുനിക കാലഘട്ടത്തില്‍ എഴുതപ്പെട്ട ഏറ്റവും ശ്രദ്ധേയമാണ ഖുര്‍ആന്‍ വ്യാഖ്യാനമാണ് മൗലാനാ അബുല്‍ അഅ്‌ലാ മൗദൂദിയുടെ തഫ്ഹീമുല്‍ ഖുര്‍ആന്‍.
 
 
ലത്തീഫിന്റെ പ്രചോദനമായ ജമായത്തേ എസ്ലാമിയുടെ വെബ് സൈറ്റില്‍ ഉള്ള ഖുറാന്‍ പരിഭാഷ, എന്തോ ചിലത് എവിടെയോ എഴുതിവച്ചത്  ആണെന്ന ലത്തീഫിന്റെ വിലാപം ജമായത്തേ എസ്ലാമിക്കും അവിടെ ഖുറാന്‍ പരിഭാഷ എഴുതിയ ആള്‍ക്കും അതിനെ അടിസ്ഥാനമാക്കിയ മൌദൂദിയുടെ വിശദീകരണങ്ങള്‍ക്കും നാണക്കേടാണ്. എന്നേപ്പോലുള്ള അവിശ്വസികള്‍ ഏത് വിശ്വസിക്കണം? ലത്തീഫും കിങ്കരന്‍മാരും പറയുന്നതോ അതോ അറിയപ്പെടുന്ന ഇസ്ലാമിക പണ്ഢിതനായ മൌദൂദി പറയുന്നതോ? എന്റെ ചിന്താശേഷിയും വിവേകവും എന്നോട് പറയുന്നു, മൌദൂദിയേപ്പോലുള്ള ഇസ്ലാമിക പണ്ഡിതരും ജമായത്തേ എസ്ലാമിയേപ്പോലുള്ള മുസ്ലിം പ്രസ്ഥാനങ്ങളുമാണ്, ഇസ്ലാമിക വിഷയങ്ങളില്‍ ലത്തീഫിനേപ്പോലുള്ള വ്യക്തികളേക്കാള്‍ വിശ്വസനീയം എന്ന്.

ഇനി ലത്തീഫിന്റെ വിലാപങ്ങളുടെ നിജസ്ഥിതി എന്താണെന്നു നോക്കാം.

ഒന്ന്: പ്രവാചകനും അനുചരന്‍മാരും മദ്യം ഉപയോഗിച്ചിരുന്നു.

ഈന്തപ്പഴവും മുന്തിരിയും കൂടി കെട്ടിവച്ചുണ്ടാക്കിയ നബീസ് എന്ന മദ്യം മൊഹമ്മദ് കഴിച്ചിരുന്നു എന്നത് ഹദീസുകളില്‍ പലയിടത്തും പരാമര്‍ശിച്ചിട്ടുള്ള വിഷയമാണ്. മൊഹമ്മദിന്റെ അനുയായികളില്‍ പലരും മദ്യം കഴിച്ച് ലഹരിക്കടിമകളായി നിയന്ത്രണം ​വിട്ടിരുന്നു എന്നതും ഹദീസുകളില്‍ പരാമര്‍ശിച്ചിട്ടുണ്ട്.

മദ്യം ഇഷ്ടപ്പെടാത്ത ഒരാള്‍ സ്വര്‍ഗ്ഗത്തില്‍ മദ്യപ്പുഴകളുണ്ടെന്നും അടച്ചു സൂക്ഷിച്ച മേത്തരം വീഞ്ഞുള്‍പ്പടെ വിവിധ തരം മദ്യം ലഭ്യമാണെന്നുമെഴുതി വക്കുന്നത് സാമാന്യ യുക്തിക്കു നിരക്കുന്നതല്ല. ഇതൊന്നും  മൊഹമ്മദിന്റെ വാക്കുകളല്ലെങ്കില്‍ മറ്റാരോ ഇത് ഖുറാനില്‍ കൂട്ടി ചേര്‍ത്തതായിരിക്കാം.

രണ്ട്:സ്ത്രീകള്‍ നിര്‍ബന്ധമായും മുഖം മറക്കണമെന്നാണ് ഇസ്‌ലാമിന്റെ കല്‍പന.

മൊഹമ്മദിന്റെ കല്‍പ്പന വിശ്വസിനികള്‍ നിര്‍ബന്ധമായും മുഖം മറയ്ക്കണമെന്നു തന്നെയാണ്. അള്ളാ മൊഹമ്മദിനോടു പറയുന്നതായി ഖുറാനില്‍ രേഖപ്പെടുത്തിയിരിക്കുന്നതിതാണ്.

അധ്യായം 33
അല്‍അഹ്സാബ്
59 അല്ലയോ പ്രവാചകാ, സ്വപത്നിമാരോടും പെണ്‍മക്കളോടും വിശ്വാസികളിലെ വനിതകളോടും അവരുടെ മുഖപടങ്ങള്‍ താഴ്ത്തിയിടാന്‍ പറയുക.20 അവര്‍ തിരിച്ചറിയപ്പെടുന്നതിനും ശല്യം ചെയ്യപ്പെടാതിരിക്കുന്നതിനും ഏറ്റവും ഉചിതമായത് അതത്രെ.

ഇതിന്‌ മൌദൂദി നല്‍കുന്ന വ്യാഖ്യാനം താഴെ.

20. അതായത് ഉത്തരീയം ധരിച്ച്, അതിന്റെ അഞ്ചലം മേല്‍ഭാഗത്തുനിന്ന് തൂക്കിയിടട്ടെ. മറ്റൊരു ഭാഷയില്‍, മുഖം തുറന്നിട്ടു നടക്കരുത്.


വിശ്വാസിനികള്‍ തിരിച്ചറിയപ്പെടാതിരിക്കാനായി മുഖം മറച്ച് നടക്കണമെന്ന് അള്ളാ മൊഹമ്മദിനോടു പറയുന്നതായിട്ടാണിതില്‍ നിന്നും ആര്‍ക്കും മനസിലാകുക. അള്ളായുടെ വാക്കുകള്‍ വിശ്വസിനികള്‍ അനുസരിക്കേണ്ട എന്നാണു ലത്തീഫു പറയുന്നതെങ്കില്‍ അത് പുതിയ ഖുറാന്‍ വ്യാഖ്യാനം എന്നു മനസിലാക്കേണ്ടി വരും.

മൌദൂദിയാണ്‌ ഏറ്റവും സ്വീകാര്യമായ പരിഭാഷയും വ്യാഖ്യാനവും നല്‍കിയിരിക്കുന്നതെന്നു പറഞ്ഞ ലത്തീഫു തന്നെ മൌദൂദിയുടെ വ്യാഖ്യാനം നിരാകരിക്കുന്നതിന്റെ രഹസ്യമെന്തായിരിക്കാം? സത്യം തുറിച്ചു നോക്കുമ്പോഴുള്ള അസ്ഖ്യതയല്ലാതെ വേറെ എന്താണ്?


മൂന്ന്: സ്വര്‍ഗത്തില്‍ അല്ലാഹു പട്ടച്ചാരായം നല്‍കിയാണ് സ്വീകരിക്കുക. സ്വവര്‍ഗഭോഗത്തിനുള്ള സൗകര്യവുമൊരുക്കിയിരിക്കുന്നു.

 മദ്യത്തേക്കുറിച്ച് ഖുറാനില്‍ മൊഹമ്മദ് പറയുന്നതെന്താണെന്നു നോക്കാം.

http://www.quranexplorer.com/quran/

47 Muhamad
(14) A similitude of the Garden which those who keep their duty (to Allah) are promised: Therein are rivers of water unpolluted, and rivers of milk whereof the flavour changeth not, and rivers of wine delicious to the drinkers, and rivers of clear-run honey; therein for them is every kind of fruit, with pardon from their Lord.



http://www.jihkerala.org/htm/malayalam/Quran_Bashyam/47-muhammed/47-muhammed.htm

അധ്യായം 47 മുഹമ്മദ്

ഭക്തജനത്തിനു വാഗ്ദത്തം ചെയ്യപ്പെട്ടിട്ടുള്ള സ്വര്ഗത്തിന്റെ അവസ്ഥയിതത്രെ: അതില് കലര്പ്പറ്റ തെളിനീരൊഴുകും നദികളുണ്ട്. രുചിഭേദം വരാത്ത പാലാറുകളുണ്ട്. കുടിക്കുന്നവര്ക്ക് സ്വാദിഷ്ടമായ മദ്യപ്പുഴകളുണ്ട്.

ഇംഗ്ളീഷ് പരിഭാഷയില്‍ Rivers of Wine എന്നും മലയാളം പരിഭാഷയില്‍ മദ്യപ്പുഴ എന്നും തന്നെയാണുപയോഗിച്ചിരിക്കുന്നത്. Wine എന്നു പറഞ്ഞാലോ മദ്യം എന്നു പറഞ്ഞാലോ എന്താണെന്നറിയാത്തവരല്ല ഈ പരിഭാഷകര്‍.

മൊഹമ്മദ് അവിടെയും നിറുത്തുന്നില്ല.

http://www.jihkerala.org/htm/malayalam/Quran_Bashyam/83-muthafifeen/83-muthafifeen.htm


അധ്യായം 83
അല്മുത്വഫ്ഫിഫീന് 
24. അവരുടെ വദനങ്ങളില് ആനന്ദഹര്ഷം കളിയാടുന്നത് നിനക്കു കണ്ടറിയാം. അടച്ചു മുദ്രവെച്ച് സൂക്ഷിച്ചിരുന്ന മേത്തരം വീഞ്ഞ് അവര് കുടിപ്പിക്കപ്പെടുന്നു. കസ്തൂരിയത്രെ അതിന്റെ മുദ്ര.

അധ്യായം 76
അല്ഇന്സാന്
5 സജ്ജനങ്ങളോ, (സ്വര്ഗത്തില്) കര്പ്പൂരം ചേര്ത്ത ചഷകങ്ങളില്നിന്ന് കുടിക്കുന്നതാകുന്നു.
 
7 (സ്വര്ഗ പരിപാലകര്) അവയെ കൃത്യമായ കണക്കനുസരിച്ച് നിറച്ചിരിക്കുന്നു. അവിടെ ചുക്കു ചേര്ത്ത പാനപാത്രവും അവര്ക്ക് കുടിക്കാന് കൊടുക്കും.

ഇതിനു മൌദൂദി നല്‍കുന്ന വിശദീകരണം ഇതാണ്.

8. മദ്യത്തില്‍ ചുക്കുവെള്ളം കലര്‍ത്തുന്നത് അറബികള്‍ക്ക് പ്രിയംകരമായിരുന്നു. അതുകൊണ്ടാണ്, അവിടെ അവര്‍ ചുക്കുചേര്‍ത്ത പാനീയം കുടിപ്പിക്കപ്പെടുമെന്ന് എടുത്തുപറഞ്ഞത്.


ഖുറാനില്‍ മൊഹമ്മദ് ഇതൊക്കെ എഴുതി വച്ചിട്ടുണ്ട് എന്നറിയുമ്പോഴുള്ള വൈക്ളബ്യമാണ്, പട്ടച്ചാരായമെന്ന പ്രയോഗത്തിനു പിന്നില്‍. ഇപ്പോള്‍ മുസ്ലിം തീവ്രവാദികള്‍ക്ക് പട്ടച്ചാരായം മാത്രമേ മദ്യത്തിന്റെ വകുപ്പില്‍ പെടുത്താന്‍ ആകുന്നുള്ളു. പക്ഷെ മറ്റുള്ളവര്‍ക്ക് വൈനും കള്ളും ബ്രാണ്ടിയും വിസ്കിയുമൊക്കെ മദ്യമാണ്. മൊഹമ്മദ് ജീവിച്ചിരുന്ന കാലത്ത് വൈന്‍ മാത്രമേ മദ്യമായി അറേബ്യയില്‍ ഉണ്ടായിരുന്നുള്ളു. ബ്രാണ്ടിയും വിസ്കിയും വോഡ്കയുമുണ്ടായിരുന്നെങ്കില്‍ അതൊക്കെ ഖുറാനില്‍ പരാമര്‍ശിക്കപ്പെട്ടേനെ.

ഇതൊക്കെ മറ്റെന്തോ ആണെന്നു പറഞ്ഞു ഫലിപ്പിക്കാന്‍ ശ്രമിക്കുന്ന ലത്തീഫൊക്കെയല്ലേ ഖുറാനില്‍ പറഞ്ഞിരിക്കുന്നത് മദ്യമല്ല എന്ന് മറ്റുള്ളവരില്‍ അടിച്ചേല്‍പ്പിക്കാന്‍ വാശി പിടിക്കുന്നത്?

മൊഹമ്മദ്  ജീവിച്ചിരുന്ന കാലത്ത് പട്ടച്ചാരായം വാറ്റുന്ന വിദ്യ അറിയില്ലായിരുന്നു. അതിനു ശേഷം ബഗ്ദാദിലെ ഖലീഫയാണതിനുള്ള സൌകര്യമൊരുക്കിക്കൊടുത്തത്. അല്‍ കിന്ദി എന്ന അറബി ശാസ്ത്രജ്ഞനാണ്‌ മൊഹമ്മദ് കുടിച്ചിരുന്ന വീഞ്ഞില്‍ നിന്നും ചാരായം വേര്‍തിരിച്ചെടുക്കുന്ന വിദ്യ വികസിപ്പിച്ചെടുത്തത്. അത് നേരത്തെ വികസിപ്പിച്ചെടുത്തിരുന്നെങ്കില്‍ ഒരു പക്ഷെ വീഞ്ഞിനു പകരം ചാരായം തന്നെ അള്ളാ സ്വര്‍ഗ്ഗത്തില്‍ കുടിപ്പിച്ചേനെ.

സ്വവര്‍ഗ്ഗ രതിയേക്കുറിച്ച് പ്രത്യക്ഷമായി ഖുറാനില്‍ പറയുന്നില്ല. പക്ഷെ മാദകത്തിടമ്പുകളായ ഹൂറിമരോടൊപ്പം അഴകുറ്റ ബാലന്‍മാരെ വര്‍ണ്ണിക്കുന്നുണ്ട്. അവരെ വിവരിക്കുന്ന ഖുറാന്‍ ഭാഗങ്ങള്‍ ഇവയാണ്.

52 അത്തൂര്


24. അവരെ (സേവിക്കാന്) പ്രത്യേകം നിയുക്തരായ ബാലന്മാര് ചുറ്റിനടക്കുന്നുണ്ടാകും; ഒളിച്ചു സൂക്ഷിക്കപ്പെടുന്ന മുത്തുകളെന്നോണം അഴകുറ്റവര്.

56 അല്വാഖിഅ
17 ഒഴുകുന്ന ഉറവകളില്നിന്നുള്ള പാനീയങ്ങള് നിറച്ച പാനപാത്രങ്ങളും ചഷകങ്ങളും കൂജകളുമേന്തിയ നിത്യബാലന്മാര്.

76 അല്ഇന്സാന്

19 അവരെ സേവിക്കുന്നതിനു വേണ്ടി നിത്യബാല്യമുള്ള ബാലജനങ്ങള് ഓടിനടക്കുന്നുണ്ടാകും. അവരെ കണ്ടാല്, ചിതറിക്കിടക്കുന്ന മുത്തുകളാണെന്നാണ് നിനക്ക് തോന്നുക.

ഒളിച്ചു സൂക്ഷിക്കപ്പെടുന്ന മുത്തുകളെന്നോണം അഴകുറ്റവര് എന്നും ചിതറിക്കിടക്കുന്ന മുത്തുകളാണെന്നും മൊഹമ്മദിനു തോന്നുന്ന തരത്തിലുള്ള ആണ്‍കുട്ടികളുടെ വര്‍ണ്ണന നല്‍കുന്ന സൂചന സ്വവര്‍ഗ്ഗ രതി തന്നെയാണ്.




നാല്: വള്ളിപുള്ളി വ്യത്യാസമില്ലാതെ നടപ്പാക്കണം എന്ന നിര്‍ദ്ദേശമുള്ള ഖുര്‍ആനിന്റെ കല്‍പനയാണ് മറ്റുവിശ്വാസികളെയൊക്കെ കാണുന്നിടത്ത് വെച്ച് കൊല്ലണം എന്നാത്.

ലത്തീഫിന്റെ ചില പോസ്റ്റുകളില്‍ ആമുഖമായി പറഞ്ഞിരിക്കുന്ന വാചകങ്ങളാണു താഴെ

ഖുര്‍ആന്‍ മനുഷ്യരാശിയുടെ മാര്‍ഗദര്‍ശി



ഖുര്‍ആന്‍ അഖില മനുഷ്യരാശിയുടെ മാര്‍ഗദര്‍ശനത്തിനായി വന്നതാണെന്ന അതിന്റെ അവകാശവാദം സുവിദിതമാണ്. എന്നാല്‍, മാറിക്കൊണ്ടിരിക്കുന്ന എല്ലാ പരിതോവസ്ഥകള്‍ക്കും അനുയോജ്യമായിരിക്കും, ഒരു ശാശ്വതിക വ്യവസ്ഥയുടെ സിദ്ധാന്തങ്ങള്‍. ഈ പ്രത്യേകതകള്‍ കണക്കിലെടുത്ത് ഖുര്‍ആന്‍ ഒരാവൃത്തി വായിച്ചുനോക്കുക; എന്നിട്ട് അതുന്നയിച്ച ജീവിതവ്യവസ്ഥ കാലികമോ ദേശീയമോ സാമുദായികമോ ആണെന്ന സങ്കല്പത്തിന് വാസ്തവികമായ വല്ല അടിസ്ഥാനവും കണ്ടെത്താന്‍ കഴിയുമോ എന്ന് ശ്രദ്ധാപൂര്‍വം ഒന്ന് ശ്രമിച്ചുനോക്കുക! (മൗലാനാ മൗദൂദിയുടെ ഖുര്‍ആന്‍ പഠനത്തിനൊരു മുഖവുരയില്‍നിന്ന്). 



എന്തിന് വേണ്ടിയാണ് ഖുര്‍ആന്‍ അവതരിച്ചത്?


ഖുര്‍അന്‍ മുഴുവന്‍ മനുഷ്യര്‍ക്കുമായി അവതരിപ്പിക്കപ്പെട്ട ദൈവത്തിന്റെ വെളിപാടാണ്. ദിവ്യസന്ദേശങ്ങളുടെ അവസാന പതിപ്പ്


ഇതില്‍ നിന്നും ആരും മനസിലാക്കുന്ന കാര്യം, ഖുറാന്‍ എന്നേക്കും വേണ്ടി എല്ലാ മനുഷ്യരും അനുവര്‍ത്തിക്കേണ്ട നിയമസംഹിതയെന്നാണ്. ഇനി അതില്‍ മാറ്റങ്ങളുണ്ടാകാന്‍ പാടില്ല. ഇത് അവസാനത്തെ നിയമമാണ്. എന്നൊക്കെയണ്.
 
 ഈ അവസാന നിയമ പുസ്തകത്തില്‍ പറഞ്ഞിരിക്കുന്ന ചില നിര്‍ദ്ദേശങ്ങളാണു താഴെ.

അധ്യായം 3
ആലു ഇമ്രാന്28-29 വിശ്വാസികള്‍ വിശ്വാസികളെ വെടിഞ്ഞ് നിഷേധികളെ ആത്മമിത്രങ്ങളും രക്ഷാധികാരികളുമായി സ്വീകരിക്കാന്‍ പാടില്ലാത്തതാകുന്നു. ആരെങ്കിലും അങ്ങനെ ചെയ്യുന്നുവെങ്കില്‍, അവന് അല്ലാഹുവുമായി ഒരു ബന്ധവുമില്ല.



അധ്യായം 4

അന്നിസ

88. അതിനാല്‍ ദൈവികമാര്‍ഗത്തില്‍ സ്വദേശം വെടിഞ്ഞു വരുന്നതുവരെ, അവരില്‍ ആരെയും മിത്രങ്ങളായി സ്വീകരിക്കാതിരിക്കുക. സ്വദേശം വെടിയാന്‍ കൂട്ടാക്കുന്നില്ലെങ്കില്‍, അവരെ കണേടടത്തുവെച്ചു പിടികൂടുകയും വധിക്കുകയും ചെയ്തുകൊള്ളുക



അധ്യായം 5

അലാഇദ

33-34 അല്ലാഹുവിനോടും അവന്റെ ദൂതനോടും യുദ്ധം ചെയ്യുകയും ഭൂമിയില്‍27 അധര്‍മം വളര്‍ത്തുന്നതിനു യത്നിക്കുകയും ചെയ്യുന്നവര്‍ക്കുള്ള ശിക്ഷ, വധിക്കപ്പെടുകയോ ക്രൂശിക്കപ്പെടുകയോ കൈകാലുകള്‍ വിപരീതമായി ഛേദിക്കപ്പെടുകയോ അല്ലെങ്കില്‍ നാടുകടത്തപ്പെടുകയോ ആകുന്നു. ഇത് അവര്‍ക്ക് ഇഹത്തില്‍ ഏര്‍പ്പെടുത്തുന്ന അപമാനമാകുന്നു.


അധ്യായം 8

അല്‍അന്‍ഫാല്‍

12-14 ഈ നിഷേധികളുടെ ഹൃദയങ്ങളില്‍ ഞാന്‍ ഇതാ ഭീതി നിറക്കുന്നു. രണാങ്കണത്തിലിറങ്ങിയാല്‍ നിങ്ങള്‍ അവരുടെ കണ്ഠങ്ങളില്‍ വെട്ടുക. സന്ധികള്‍തോറും വെട്ടുക.


അധ്യായം 9

അത്തൌബ

5-6 അതുകൊണട് യുദ്ധം നിഷിദ്ധമായ മാസങ്ങള്‍4 പിന്നിട്ടാല്‍ പിന്നെ, നിങ്ങളുമായുള്ള കരാര്‍ ലംഘിച്ച് ശത്രുക്കളുടെ ഭാഗം ചേര്‍ന്ന ബഹുദൈവവിശ്വാസികളെ(ഹറമിലോ പുറത്തോ) എവിടെ കണടാലും വധിച്ചുകൊള്ളുക.

അവിശ്വാസികളെ എങ്ങനെ നേരിടണമെന്ന് വളരെ വ്യക്തമായി പറഞ്ഞിരിക്കുന്നതിന്‌ വേറെ എന്തര്‍ത്ഥമാണു ലത്തീഫിനും കൂട്ടര്‍ക്കും നല്‍കാനുള്ളത്?

 മൌദൂദി എന്ന ഇസ്ലാമിക പണ്ഡിതന്‍ നല്‍കിയ വ്യാഖ്യാനത്തോടെ മലയാളത്തിലേക്ക് തര്‍ജ്ജമചെയ്തിരിക്കുന്ന ഖുറാനില്‍ നിന്നെടുത്ത ഭാഗങ്ങളെ അടിസ്ഥാനമാക്കിയാണു ഞാന്‍ മുകളില്‍ പറഞ്ഞിരിക്കുന്ന അഭിപ്രായങ്ങള്‍ രേഖപ്പെടുത്തിയത്. അവ മുസ്ലിങ്ങള്‍ക്ക് ആക്ഷേപകരമാണ്. പക്ഷെ എന്തു ചെയ്യാം. മനുഷ്യരാശിക്ക് എന്നേക്കും വേണ്ടി ഇറക്കിയിരിക്കുന്ന വേദപുസ്തകത്തില്‍ അവയൊക്കെയുണ്ട്. ഞാന്‍ ഇവ പലയിടത്തും എഴുതിയതാണ്‌ ലത്തീഫിനെ ചൊടിപ്പിക്കുന്നത്. മൊഹമ്മദ് ഖുറാനില്‍ അവ എഴുതിയിരിക്കുന്നതില്‍ ആശാനു യാതൊരു അസ്ഖ്യതയുമില്ല.

എന്റെ അഭിപ്രായങ്ങള്‍ രണ്ട് പ്രബലമതവിഭാഗങ്ങള്‍ തമ്മിലുള്ള ഒരു അസ്വാരസ്യത്തിന് നല്ല സാധ്യതയുള്ളതാണെന്ന് അദ്ദേഹത്തിനു യാതൊരു സംശയുമില്ല. മൊഹമ്മദ് ഖുറാനില്‍ എഴുതിയിരിക്കുന്ന പലതും ഈ അസ്വാരസ്യമിപ്പോള്‍ തന്നെ ഉണ്ടാക്കിയിരിക്കുന്നതൊന്നും അദ്ദേഹത്തിന്റെ ശ്രദ്ധയില്‍ പെട്ടിട്ടില്ല എന്നല്ലേ അനുമാനിക്കേണ്ടത്. കേരളത്തിന്റെ പല ഭാഗത്തും മുസ്ലിങ്ങളും ക്രിസ്ത്യാനികളും പ്രസ്താവനാ യുദ്ധങ്ങളും പരാതികളും പോലീസ് കേസുകളുമൊക്കെ ഉണ്ടായതൊന്നും അസ്വാരസ്യമായി അദ്ദേഹത്തിനു തോന്നാത്തതില്‍ ആര്‍ക്കും അത്ഭുതം തോന്നേണ്ട കാര്യമില്ല. തല തിരിഞ്ഞു ചിന്തിക്കുമ്പോള്‍ ഇതൊക്കെയല്ലെ സംഭവിക്കുക.

93 comments:

  1. മൌദൂദി എന്ന ഇസ്ലാമിക പണ്ഡിതന്‍ നല്‍കിയ വ്യാഖ്യാനത്തോടെ മലയാളത്തിലേക്ക് തര്‍ജ്ജമചെയ്തിരിക്കുന്ന ഖുറാനില്‍ നിന്നെടുത്ത ഭാഗങ്ങളെ അടിസ്ഥാനമാക്കിയാണു ഞാന്‍ മുകളില്‍ പറഞ്ഞിരിക്കുന്ന അഭിപ്രായങ്ങള്‍ രേഖപ്പെടുത്തിയത്. അവ മുസ്ലിങ്ങള്‍ക്ക് ആക്ഷേപകരമാണ്. പക്ഷെ എന്തു ചെയ്യാം. മനുഷ്യരാശിക്ക് എന്നേക്കും വേണ്ടി ഇറക്കിയിരിക്കുന്ന വേദപുസ്തകത്തില്‍ അവയൊക്കെയുണ്ട്. ഞാന്‍ ഇവ പലയിടത്തും എഴുതിയതാണ്‌ ലത്തീഫിനെ ചൊടിപ്പിക്കുന്നത്. മൊഹമ്മദ് ഖുറാനില്‍ അവ എഴുതിയിരിക്കുന്നതില്‍ ആശാനു യാതൊരു അസ്ഖ്യതയുമില്ല.

    എന്റെ അഭിപ്രായങ്ങള്‍ രണ്ട് പ്രബലമതവിഭാഗങ്ങള്‍ തമ്മിലുള്ള ഒരു അസ്വാരസ്യത്തിന് നല്ല സാധ്യതയുള്ളതാണെന്ന് അദ്ദേഹത്തിനു യാതൊരു സംശയുമില്ല. മൊഹമ്മദ് ഖുറാനില്‍ എഴുതിയിരിക്കുന്ന പലതും ഈ അസ്വാരസ്യമിപ്പോള്‍ തന്നെ ഉണ്ടാക്കിയിരിക്കുന്നതൊന്നും അദ്ദേഹത്തിന്റെ ശ്രദ്ധയില്‍ പെട്ടിട്ടില്ല എന്നല്ലേ അനുമാനിക്കേണ്ടത്. കേരളത്തിന്റെ പല ഭാഗത്തും മുസ്ലിങ്ങളും ക്രിസ്ത്യാനികളും പ്രസ്താവനാ യുദ്ധങ്ങളും പരാതികളും പോലീസ് കേസുകളുമൊക്കെ ഉണ്ടായതൊന്നും അസ്വാരസ്യമായി അദ്ദേഹത്തിനു തോന്നാത്തതില്‍ ആര്‍ക്കും അത്ഭുതം തോന്നേണ്ട കാര്യമില്ല. തല തിരിഞ്ഞു ചിന്തിക്കുമ്പോള്‍ ഇതൊക്കെയല്ലെ സംഭവിക്കുക.

    ReplyDelete
  2. ലത്തീഫ് വരുമെന്നു തോന്നുന്നില്ല.ഇവിടെ കമ‌‌ന്റ് ഇടുന്നത് നിര്‍ത്തി എന്നാണല്ലോ പരഞ്ഞത്. ഇനി ബാക്കി ഉള്ളവര്‍ എന്തു പറയുന്നു എന്നറിയാന്‍ കാത്തിരിക്കുന്നു. തലക്കെട്ട് എന്തായാലും കലക്കി.

    ReplyDelete
  3. കാളിദാസന്‍ എന്ത് പറഞ്ഞിട്ടും കാര്യമില്ല!!
    എല്ലാം പഠിപ്പ്‌ തികയാത്തത്തിന്റെ ദോഷം എന്ന് പറഞ്ഞു കളയും ലത്തീഫ്‌!!!
    സാധാരണ വിശ്വാസികള്‍ ഇത്തരം കാര്യങ്ങളെ കുറിച്ചൊന്നും ബോധാവാനല്ല
    ഖുറാനിലെ അല്പത്തങ്ങളെ ദൈവിക വചനങ്ങള്‍ എന്ന് വിശ്വോസിച്ചു പോയത് കൊണ്ട് മാത്രം ന്യായീകരിക്കേണ്ടി വരുന്നവരുടെ കാര്യം കഷ്ടം എന്നല്ലാതെ എന്ത് പറയാന്‍...

    ReplyDelete
  4. സുബിന്‍,

    ലത്തീഫ് ഇവിടെ എന്തെങ്കിലും അഭിപ്രായം എഴുതുമെന്നു തോന്നുന്നില്ല. ഒരു പക്ഷെ അദ്ദേഹത്തിന്റെ ബ്ളോഗില്‍ എഴുമായിരിക്കും.

    ReplyDelete
  5. മൊഹമ്മദ് ഷാന്‍,

    ലത്തീഫ് ഇപ്പോള്‍ ഖുറാനു പുതിയ വ്യാഖ്യാനം നല്‍കുന്ന തിരക്കിലല്ലേ. മൊഹമ്മദ് ഉദ്ദേശിക്കാത്ത വ്യാഖ്യാനം വരെ നല്‍കും. നേരേ ചൊവ്വേ മൊഹമ്മദ് എഴുതിവച്ചിരിക്കുന്ന കാര്യങ്ങള്‍ മനസിലാക്കാന്‍ ആര്‍ക്കുമൊരു ബുദ്ധിമുട്ടുമില്ല. ഖുറാനിലെ അല്‍പ്പത്തങ്ങളൊക്കെ ന്യായീകരിക്കാന്‍ ലത്തീഫൊക്കെ പെടുന്ന പാടുകള്‍ കണ്ടാല്‍ ആര്‍ക്കും സഹതാപം തോന്നും.

    മൌദൂദി പറയുന്നതൊന്നും ലത്തീഫിനത്ര പിടിക്കുന്നില്ല. മൌദൂദിക്കും പഠിപ്പ് തികഞ്ഞിട്ടില്ല എന്ന് എന്നാണാവോ പറയുക.

    ReplyDelete
  6. >> മൌദൂദിയേപ്പോലുള്ള ഇസ്ലാമിക പണ്ഡിതരും ജമായത്തേ എസ്ലാമിയേപ്പോലുള്ള മുസ്ലിം പ്രസ്ഥാനങ്ങളുമാണ്, ഇസ്ലാമിക വിഷയങ്ങളില്‍ ലത്തീഫിനേപ്പോലുള്ള വ്യക്തികളേക്കാള്‍ വിശ്വസനീയം
    മൌദൂദി പറയുന്നതൊന്നും ലത്തീഫിനത്ര പിടിക്കുന്നില്ല. മൌദൂദിക്കും പഠിപ്പ് തികഞ്ഞിട്ടില്ല എന്ന് എന്നാണാവോ പറയുക. <<

    കാളിദാസന്‍‍, ജമാ അത്തെ ഇസ്ലാമിയുടെ സജീവ പ്രവര്‍ത്തകനാണ് ലത്തീഫ്. മൌദൂദിയുടെ കടുത്ത ആരാധകനുമാണ് അദ്ദേഹം. ഇവിടെ നോക്കിയാല്‍ മനസ്സിലാവും.

    ReplyDelete
  7. കാളിദാസന്‍‍, ജമാ അത്തെ ഇസ്ലാമിയുടെ സജീവ പ്രവര്‍ത്തകനാണ് ലത്തീഫ്. മൌദൂദിയുടെ കടുത്ത ആരാധകനുമാണ് അദ്ദേഹം. ഇവിടെ നോക്കിയാല്‍ മനസ്സിലാവും.

    സന്തോഷ്.

    അവിടെ ലത്തീഫ് പറഞ്ഞത് വായിച്ച് എനിക്ക് ശരിക്കും ചിരി വന്നു. പ്രത്യേകിച്ച്

    എനിക്ക് മൗദൂദി സത്യസന്ധനാണ് അദ്ദേഹത്തിന്റെ തലപോയാല്‍ പോലും ചെറിയ ഒരു അസത്യം പറയുന്ന കൂട്ടത്തിലായിരുന്നില്ല അദ്ദേഹം എന്ന് ഞാന്‍ കരുതുന്നു.

    തല പോയാല്‍ പോലും ചെറിയ അസത്യം പറയാത്ത മൌദൂദി പറയുന്നു. അള്ളാ സ്വര്‍ഗ്ഗത്തില്‍ മദ്യപ്പുഴ ഒഴുക്കുന്നു. അടച്ചു മുദ്ര വച്ച പാത്രങ്ങളില്‍ സൂക്ഷിച്ച മേത്തരം വീഞ്ഞു നല്‍കുന്നു, അറബികളുടെ ഇഷ്ടപാനീയമായിരുന്ന മദ്യത്തില്‍ ചുക്കു ചേര്‍ത്തത് നല്‍കുന്നു, എന്നൊക്കെ. പക്ഷെ അതൊന്നും ലത്തീഫ് വിശ്വസിക്കുന്നില്ല. മൌദൂദി വളരെ വ്യക്തമായി പറയുന്നു, വിശ്വാസിനികള്‍ മുഖം തുറന്നിട്ടു നടക്കരുതെന്ന്. അതും ലത്തീഫ് അംഗീകരിക്കില്ല. സത്യസന്ധതക്ക് ലത്തീഫിന്റെ ഇസ്ലാമിക നിര്‍വചനം മറ്റൊന്നാണ്. അത് സന്തോഷിനോ എനിക്കോ മനസിലാകില്ല. ചില ഖുറാന്‍ ആയത്തുകള്‍ പോലെ.

    ആരാധന മൂത്തു മൂത്ത് ഇപ്പോള്‍ മൌദൂദി പറയുന്നതു പോലും വിശ്വസിക്കുന്നില്ല.

    ReplyDelete
  8. ശരിയായ കല്ലില്‍ ഉരച്ചപ്പോള്‍ പണ്ഡിത ശിരോമണികളുടെ ചെമ്പ് തെളിഞ്ഞു!

    കൈകാരിയം ചെയ്ത വിഷയത്തില്‍ ശരിയായ പഠനം നടത്തി പാണ്ഡിത്യ നാട്യക്കാരുടെ മുട്ടാത്തര്‍ക്കങ്ങളുടെ മുനയോടിക്കുകയും അപോക്ലിപ്തയെ പോലുള്ള നശൂലങ്ങളെ സംയമനത്തോടെ നേരിടുകയും ചെയ്തത്തില്‍ കാളിദാസന്‍ പ്രശംസ അര്‍ഹിക്കുന്നു. അഭിനന്ദനങ്ങള്‍! കാളിദാസനും ജബ്ബാര്‍ മാഷും ഒക്കെ ഇവിടെ ഉള്ളത് ഈ മുറിമൂക്കന്മാര്‍ക്ക് മൂക്ക് കയര്‍ ഇടാന്‍ ആവശ്യമാണ്.

    ReplyDelete
  9. This comment has been removed by the author.

    ReplyDelete
  10. ലത്തീഫ് ഈ പോസ്റ്റിനും പ്രതികരിച്ചിട്ടുണ്ട്. സ്വന്തം ബ്ളോഗില്‍.
    ഞാന്‍ കൂടുതല്‍ മോശമായി പ്രവാചകനെയും ഖുര്‍ആനെയും മുസ്‌ലിംകളെയും ഇകഴ്ത്തി, മതത്തെ താഴ്ത്തിക്കെട്ടാന്‍ ശ്രമിക്കുന്നു എന്നാണദ്ദേഹത്തിന്റെ പരാതി. മുസ്ലിങ്ങള്‍ക്ക് നാണക്കേടുണ്ടാക്കുന്നതും ഇസ്ലാമിനെ ഇകഴ്ത്തിക്കെട്ടുന്നതുമായ പരാമര്‍ശങ്ങളെല്ലാം മൌദൂദിയുടെ ഖുറാന്‍ വ്യാഖ്യാനത്തില്‍ ഉള്ളത് അദ്ദേഹത്തിനലോസരമുണ്ടാക്കുന്നു. പക്ഷെ എന്തു ചെയ്യാം. ഇതൊക്കെ അദ്ദേഹം ദൈവ നിവേശിതമെന്നു വിശ്വസിക്കുന്ന ഖുറാനിലുള്ളതായി പോയി. ഏറ്റവും സത്യസന്ധനെന്നദേഹം വിശ്വസിക്കുന്ന മൌദൂദി അതൊക്കെ അതിന്റെ ശരിയായ അര്‍ത്ഥത്തില്‍, മൊഹമദ് ഉദ്ദേശിച്ച അര്‍ത്തത്തില്‍ തന്നെ, വിശദീകരിച്ചിട്ടുമുണ്ട്. അതു കാണുമ്പോഴുള്ള വെപ്രാളമാണിപ്പോള്‍ അദ്ദേഹത്തിന്‌.

    ReplyDelete
  11. കത്തോലിക്കാസഭയെ അദ്ദേഹം മോശമായി ചിത്രീകരിച്ചതുകൊണ്ടാണ് പ്രധാനമായും ഞാന്‍ അദ്ദേഹത്തിന്റെ ആദ്യനിലപാടിനെ പ്രശംസിച്ചതെന്ന് സൂചിപ്പിക്കുന്ന വിധം കാര്യങ്ങള്‍ പറഞ്ഞത് കൊണ്ടും ഞാന്‍ പറഞ്ഞതിനെ പരമാവധി തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിച്ചതുകൊണ്ടും ഒരു ചെറിയ വിശദീകരണം വീണ്ടും ആവശ്യമായി വരികയാണ്.

    ലത്തീഫ് പറഞ്ഞതിനെ ഞാന്‍ ഒരു തരത്തിലും തെറ്റിദ്ധരിച്ചിട്ടില്ല തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിച്ചിട്ടുമില്ല.2008ലെ നിലപടുകളിലേക്ക് ഞാന്‍ തിരികെ പോകണമെന്നു പറഞ്ഞതിന്റെ കാരണം ഇപ്പോള്‍ ഞാന്‍ ഖുറാനെയും ഇസ്ലാമിക വിശ്വാസങ്ങളെയും വിമര്‍ശിച്ചതു കൊണ്ടാണല്ലോ. അതിനൊരര്‍ത്ഥമേ ഞാന്‍ കാണുന്നുള്ളു. ഈ വിമര്‍ശനം ലത്തീഫിഷ്ടപ്പെടുന്നില്ല. അത് നിറുത്തി മുസ്ലിങ്ങളെ പിന്തുണച്ചിരുന്ന അവസ്ഥയിലേക്ക് തിരിച്ചു പോകണം.
    അതിനു പശ്ചാത്തലമായി എന്റെ കതോലിക്കാ സഭാ വിമര്‍ശനവും ഹിന്ദു തീവ്രവാദ വിമര്‍ശനവും ലത്തീഫ് മറയാക്കി ഉപയോഗിച്ചു. അതേ ഞാന്‍ പറഞ്ഞുള്ളു.

    കത്തോലിക്കാ സഭയെ മോശമായി ഞാന്‍ ചിത്രീകരിച്ചതിന്‌ ലത്തീഫ് എന്നെ പ്രശംസിച്ചു എന്നൊന്നും ഞാന്‍ പറഞ്ഞിട്ടില്ല. കത്തോലിക്കാ സഭയുടെ ചില നിലപടുകളെയും തീവ്ര ഹിന്ദുക്കളുടെ ചില നിലപാടുകലെയും ഞാന്‍ എതിര്‍ത്തതു ചൂണ്ടികാട്ടി മുസ്ലിങ്ങളുടെ ചില പ്രശ്നങ്ങള്‍ക്ക് വേണ്ടി നിലകൊണ്ടതിനെ ഇസ്ലാം അനുകൂലവും ഖുറാന്‍ അനുകൂലവുമായ നിലപാടായി ലത്തിഫ് തെറ്റിദ്ധരിച്ചു എന്നേ ഞാന്‍ പറഞ്ഞുള്ളു.
    മുസ്ലിങ്ങള്‍ എന്നു പറഞ്ഞാല്‍ ഇസ്ലാം എന്ന ചിന്തയെനിക്കില്ല. എല്ലാ മുസ്ലിങ്ങളും ഖുറാനടിസ്ഥാനപ്പെടുത്തി ജീവിക്കണമെന്ന വാശിയുള്ള ലത്തീഫിനൊക്കെയേ ആ ചിന്തയുള്ളു.

    ഖുറാനിലെ പല നിബന്ധനകളും അതേ പോലെ പിന്തുടരാത്ത എത്രയോ മുസ്ലിങ്ങളെ എനിക്കറിയാം. ചാരായും കുടിക്കുന്ന എത്രയോ മുസ്ലിങ്ങള്‍ സൌദി അറേബ്യയില്‍ പോലുമുണ്ട്. അതു പോലെ ഖുറാനിലെ പല അസംബന്ധങ്ങളെയും എതിര്‍ക്കുന്ന മുസ്ലിങ്ങള്‍ ബ്ളോഗുകളില്‍ എഴുതുന്നുണ്ട്. 2008 ലെ എന്റെ നിലപാടൊന്നും ഖുറാനെയോ ഇസ്ലാമിനെയോ അടിസ്ഥാനമാക്കിയല്ലായിരുന്നു. പല ഇടങ്ങളിലും സാഹചര്യങ്ങളിലും നീതി നിഷേധിക്കപ്പെടുന്ന മുസ്ലിങ്ങള്‍ മനുഷയ്രാണെന്ന സത്യത്തിന്റെ അടിസ്ഥാനത്തിലായിരുന്നു. അതു കൊണ്ടാണ്, പാലസ്തീനിലെ ജനങ്ങള്‍ക്ക് പിന്തുണ പ്രഖ്യാപിച്ച് നിലപടെടുത്തത്.മുസ്ലിം തീവ്രവാദികള്‍ എന്നടച്ചാക്ഷേപിച്ച് ആ ജനതയെ അടിച്ചമര്‍ത്തുന്നതിനെതിരെ ഞാന്‍ പ്രതികരിച്ചു. മദനിയെ 9 വര്‍ഷം വിചാരണ കൂടാതെ ജയിലില്‍ പാര്‍പ്പിച്ചതിനെതിരെയും നിലപടെടുത്തു. അത് പക്ഷെ മദനി പ്രതിനിധീകരിക്കുന്ന തീവ്ര ഇസ്ലാമിനെ പിന്തുണച്ചതല്ല. അങ്ങനെയാണെന്നു ലത്തീഫ് മന്സിലാക്കിയത് എന്റെ കുറ്റമല്ല.
    ഞാന്‍ ഇപ്പോഴും പാലസ്തീനികളുടെ പക്ഷത്താണ്. എന്നു കരുതി ഇസ്ലാമില്‍ നിന്നും പ്രചോദനനമുള്‍കൊണ്ട് നടത്തുന്ന ഹമാസിന്റെ ഭീകരവാദത്തെ പിന്തുണക്കുന്നില്ല. അമേരിക്കയുടെ വളരെയധികം നയങ്ങളെ ഞാന്‍ തുറന്നെതിര്‍ക്കാറുണ്ട്. പക്ഷെ അത് 9/11 പോലുള്ള ഭീകരതകളെ ഒരു തരത്തിലും ന്യായീകരിക്കുന്നതല്ല. മദനിയുള്‍പ്പടെയുള്ള മുസ്ലിങ്ങള്‍ അമേരിക്കയെ എതിര്‍ക്കുന്നുണ്ട് എന്നു കരുതി അവരുടെ പക്ഷത്തു ചേരാന്‍ എനിക്കുദ്ദേശവുമില്ല.

    ReplyDelete
  12. മതത്തെ നിഷേധിക്കുന്നവര്‍ അപ്രകാരം തുറന്ന് പ്രഖ്യാപിച്ച് സംവദിക്കുന്നതാണ് സത്യസന്ധത അവര്‍ ഏതെങ്കിലും മതത്തിന്റെ പക്ഷത്ത് നിന്ന് മറ്റുമതങ്ങളെ പ്രകോപിക്കുന്ന തരത്തില്‍ ഇടപെടുന്നത് ഒരര്‍ഥത്തിലും ആശാവഹമല്ല.

    വീണ്ടും ലത്തീഫ് നയം വ്യക്തമാക്കുന്നു. മറ്റ് മതങ്ങളെ പ്രകോപ്പിക്കു(വിമര്‍ശിക്കു)ന്നതിന്റെ കുത്തക മതവിശ്വാസികള്‍ക്ക്(ഇസ്ലാം മത വിശ്വാസികള്‍ക്ക്) വേണ്ടി സംവരണം ചെയ്യപ്പെട്ടതാണ്. മത നിഷേധികള്‍ അത് ചെയ്യുവാന്‍ പാടില്ല.

    ക്രിസ്തു മതത്തേയും യഹൂദ മതത്തെയും അവരുടെ വിശ്വാസങ്ങളെയും ചീത്ത പറഞ്ഞും ഭര്‍സിച്ചും അധിക്ഷേപിച്ചും പുലഭ്യം പറഞ്ഞും പ്രകോപ്പിക്കുന്നതിന്റെ കുത്തക ഇസ്ലാം മതസ്ഥാപകനായ മൊഹമ്മദിനാണല്ലോ. ഖുറാന്‍ എന്ന അള്ളാ നൂലില്‍ കെട്ടി ഇറക്കിയ പുസ്തകത്തിലുള്ള അത്ര അന്യ മത നിന്ദ മറ്റൊരു മത പുസ്തകത്തിലുമില്ല. മൊഹമ്മദിന്റെ യധാര്‍ത്ഥ അനുയായിയായ ലത്തീഫ് ഇസ്ലാം മത വിശ്വാസിയാണെന്നു തുറന്നു പ്രഖ്യാപിച്ചതുകൊണ്ട് അദ്ദേഹത്തിന്‌ ക്രിസ്തു മതത്തെ നിന്ദിക്കാന്‍ അവകാശമുണ്ട്. അക്ബറിനുണ്ട്. ബീമാപള്ളിക്കുണ്ട്. ചിന്തകനുണ്ട് മറ്റ് അനേകം വിശ്വസികള്‍ക്കുണ്ട്.

    മൊഹമ്മദ് സത്യാസന്ധനായ ഇസ്ലാം വിശ്വാസിയായിരുന്നതു കൊണ്ട് മറ്റ് മതങ്ങളെ അധിക്ഷേപിക്കുന്നതിന്റെ കുത്തക സ്വന്തമാക്കിയപോലെ സത്യ വിശ്വാസികള്‍ക്കേ അതിനുള്ള അവകാശമുള്ളു. സത്യ വിശ്വസിയായ അക്ബര്‍ യേശു ക്രിസ്തു വ്യഭിചാര പുത്രന്‍ എന്ന പേരില്‍ ഒരു പുസ്തകം ഇറക്കുന്നത് പണ്ട് അള്ളാ ഖുറാന്നിറക്കിയപോലെ വളരെ സത്യ സന്ധവും ഇസ്ലാമിന്റെ മുഖ മുദ്ര പേറുന്നതുമാണ്. അത് വളരെ ആശാവഹവും മാതൃകാപരവും കൂടി ആണ്. പക്ഷെ മത വിശ്വസമില്ലാത്തവര്‍ക്ക് മൊഹമ്മദിനേപ്പോലെയോ അക്ബറിനേപ്പോലെയോ ലത്തീഫിനേപ്പോലെയോ ബീമാപള്ളിയേപ്പോലെയോ ചിന്തകനേപ്പോലെയോ മറ്റ് മതങ്ങളെ അധിക്ഷേപിക്കാനുള്ള അര്‍ഹതയില്ല. കാരണം അത് പ്രകോപനപരമാണ്. ഇസ്ലാമിക ശാസ്ത്രപ്രകാരം പ്രകോപനം സൃഷ്ടിക്കാനുള്ള അവകാശം മേല്‍പ്പറഞ്ഞവര്‍ക്ക് മാത്രമായി സംവരണം ചെയ്യപ്പെട്ടിരിക്കുന്നു.. ഖുറാനിലെ ഏത് നയത്തിലാണാവോ ഈ നിയമം മൊഹമ്മദ് പറഞ്ഞിരിക്കുന്നത്. എന്തായാലും ആ നിയമം അനുസരിക്കാന്‍ ഞാന്‍ ഒട്ടും സന്നദ്ധനല്ല എന്നു പറയേണ്ടി വന്നതില്‍ ഖേദമുണ്ട്.

    പ്രകോപനം സൃഷ്ടിക്കാന്‍ അവകാശമുള്ള ക്രിസ്തു മത വിശ്വാസികള്‍ എഴുതിയതായിട്ടും, ചിന്‍വാദ് പാലത്തിനെതിരെ പോലീസില്‍ പരാതി കൊടുത്തത് എന്തിനാണെന്നാരും ചോദിക്കരുത്. പ്രകോപനം സൃഷ്ടിക്കാനുള്ള അവകാശം മുസ്ലിങ്ങള്‍ക്ക് മാത്രമാണെന്ന ഖുറാനിക നിയമം വായിക്കാതെ ചിന്‍വാദ് പാലം പണുതാല്‍ ഇങ്ങനെയിരിക്കും.

    ReplyDelete
  13. "അപഹസിക്കുന്നവരില്‍ നിന്നും സമൂഹത്തിന് എന്ത് നന്മയാണ് പ്രതീക്ഷിക്കാനുള്ളത്"

    ഇസ്ലാമിനെ സംബന്ധിച്ചോ,ഖുര്‍ ആനെ സംബന്ധിച്ചോ വസ്തു നിഷ്ടമായ ഒരു ചോദ്യത്തിനെങ്കിലും ഉത്തരം പറയാന്‍ ത്രാണിയില്ലാതെ പോയതിനാലാണ് ചിന്തകന്‍,പള്ളിക്കൊളം,കാട്ടിപ്പരുത്തി,ലത്തീഫ് പിന്നെ അനന്തമായി വ്യാജ ഐഡികളുപയോഗിക്കുന്ന കുറേയെണ്ണവും അന്യമത വിരോധം മാത്രം ഉള്ളില്‍ വച്ച് സംവാദമെന്ന വ്യാജേന അന്യമത വിദ്വേഷം വമിക്കുന്ന പോസ്റ്റുകളിട്ടു തുടങ്ങിയത്.ഞമ്മളു പറഞ്ഞാല്‍ സംവാദം നിങ്ങളുപറഞ്ഞാല്‍ വിവാദം അല്ലെങ്കില്‍ തെറി!.എത്രയോ മുസ്ലീം സഹോദരങ്ങള്‍ ശാന്തമായി തങ്ങളുടെ മതത്തിലെ നന്മകള്‍ സൗമ്യമായി അവതരിപ്പിച്ചുകൊണ്ട് ബൂലോകത്ത് സജീവമായി നില്‍ക്കുന്നു,ഇവര്‍ക്കതൊന്നും പറ്റില്ല ദിനം പ്രതി ആരാന്റെ നെഞിജില്‍ ഒപ്പനേം കോല്‍കളീം നടത്തിയാലേ ഉറക്കം വരൂ എന്നാണ് തോന്നുന്നത്.അങ്ങനെയാവുമ്പോള്‍ അവരു തരുന്ന ശമ്മാനം കൂടി രണ്ടു കയ്യും നീട്ടി വാങ്ങാന്‍ സന്നദ്ധത കാണിക്കുകയല്ലേ അതിന്റെയൊരു ശരി?.

    ReplyDelete
  14. ക്രൈസ്തവരെ മുസ്‌ലിംകള്‍ വിമര്‍ശിക്കുന്നതുകൊണ്ടാണ് ചിന്‍വാദ് പാലം പോലുള്ള ക്ഷുദ്രകൃതികള്‍ രചിക്കാന്‍ ക്രൈസ്തവര്‍ നിര്‍ബന്ധിതരാകുന്നത് എന്ന ശൈലിയിലുള്ള വാദം ക്രൈസ്തവരുടെ പക്ഷത്ത് നിന്ന് ആരെങ്കിലും പറയുകയാണെങ്കില്‍ അത് വകവെച്ചുകൊടുക്കണോ എന്ന് ചര്‍ചചെയ്യാമായിരിന്നു.

    ലത്തീഫിനെന്തൊരു മഹാമനസ്കത. ഒപ്പം ഓര്‍മ്മക്കുറവും. ബീമാപള്ളിയുടെ ബ്ളോഗില്‍ ഒരു ക്രിസ്ത്യാനി മുഖ്യമന്ത്രിക്കു നല്‍കിയ പരാതിയാണു പ്രസിദ്ധപ്പെടുത്തിയിരിക്കുന്നത്. അതില്‍ അക്ബര്‍ എന്ന മുസ്ലിം തീവ്രവാദി ക്രൈസ്തവരെ വിമര്‍ശിച്ചു കൊണ്ടെഴുതിയ യേശു വ്യഭിചാരപുത്രന്‍ എന്ന പുസ്തകം സഹിതമാണ്‌ തെളിവു നല്‍കിയത്. അത് വക വച്ച് കൊടുക്കാന്‍ ലത്തീഫിനു മടിയില്ലെങ്കില്‍ അത് മത വിശ്വാസമില്ലാത്തവര്‍ പറഞ്ഞാല്‍ അര്‍ത്ഥം വേറെയാകുന്നതിന്റെ മനശാസ്ത്രമെന്താണാവോ? അപ്പോള്‍ ലത്തീഫിനേപ്പോലുള്ളവരുടെ അസഹിഷ്ണുത എന്തു പറയുന്നു എന്നതിലല്ല. ആരു പറയുന്നു എന്നതിലാണ്. ബീമാപള്ളിയുടെ ബ്ളോഗില്‍ ക്രിസ്തുമത വിശ്വസികളായരണ്ടു മൂന്നു പേര്‍ ഇക്കാര്യങ്ങളൊക്കെ പരാമര്‍ശിച്ചതിനെയൊന്നും ലത്തീഫ് വക വച്ചു കൊടുത്തു കണ്ടില്ല. മറിച്ച് അക്ബറിന്റെ നിലപാടുകളെ ന്യായീകരിക്കുന്നതും കണ്ടു.

    രാഷ്ട്രീയക്കാര്‍ പറയുമ്പോലെ വക വച്ചു കൊടുക്കണോ എന്ന് ചര്‍ച്ച ചെയ്യാമെന്നൊക്കെ പറഞ്ഞാല്‍ അതാരും ഗൌനിച്ചെന്നുവരില്ല. ചര്‍ച്ച ചെയ്യണോ വേണ്ടയോ എന്നതൊക്കെ മുസ്ലിം തീവ്രവാദികളുടെ ഇഷ്ടം. ഖുറാനിലൂടെ മൊഹമ്മദ് നടത്തിയ അന്യ മത നിന്ദക്ക് ഇപ്പോള്‍ അക്ബറിനേപ്പോലുള്ള ചില മുസ്ലിങ്ങള്‍ നടത്തുന്ന പ്രചരണത്തിനെതിരെ പ്രതികരണമുണ്ടാകുക സ്വാഭാവികമാണ്. അതിഷ്ടമില്ലാത്തവര്‍ കുറച്ചു കൂടെ ഉത്തരവാദിത്തം കാണിക്കുക.

    ReplyDelete
  15. ഇസ്‌ലാമിനെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ ഇതര പോസ്റ്റുകളെപ്പോലെ കളവിന്റെയും വിഷയപരമായ അജ്ഞതയുടെയും ഉദാഹരണമാണ് ഈ പോസ്റ്റും. ഇപ്പോള്‍ അദ്ദേഹം ഇസ്‌ലാം വിരുദ്ധമനസ്സ് സൂക്ഷിക്കാനും ക്രൈസ്തവമതത്തിന്റെ സംരക്ഷകനായുള്ള പുതിയരംഗപ്രവേശവും എന്റെ കാരണത്താലാണ് എന്ന് വരുത്തിതീര്‍ക്കാനുള്ള ശ്രമമാണ് നടത്തുന്നത്.


    കള്ളനു കഞ്ഞി വച്ചവന്‍ എന്നത് ഒരു മലയാളം പഴംചൊല്ലാണ്.
    ഇസ്ലാമിനേക്കുറിച്ച് മൌദൂദി പറഞ്ഞ കളവുകളും മൌദൂദിക്കുള്ള അജ്ഞതയുമേ ഞാന്‍ പറഞ്ഞ കാര്യങ്ങളിലുള്ളു. തല പോയാലും സത്യ സന്ധത വെടിയില്ല എന്ന് ലത്തീഫ് പുകഴ്ത്തിയ മൌദൂദിയുടെ ഖുറാന്‍ വ്യാഖ്യാനമാണു ഞാന്‍ എന്റെ പോസ്റ്റില്‍ ഉപയോഗിച്ചിട്ടുള്ളത്. അതൊക്കെ കളവാണെന്നു പറയാന്‍ അസാമാന്യ തൊലിക്കട്ടി തന്നെ വേണം.

    മുസ്ലിങ്ങളെ ആരു വിമര്‍ശിച്ചാലും അത് ക്രൈസ്തവ പുരോഹിതരാണെന്നതാണ്‌ ലത്തീന്റെ സ്ഥിരം പല്ലവി. ജബ്ബാറിനേയും വിചാരത്തേയും യരവലയേയും മറ്റനേഅകം ​മുസ്ലിങ്ങളെയും ഈ ഗണത്തില്‍ പെടുത്തുന്ന ലത്തീഫിന്റെ ചിന്താശേഷിക്കെന്തോ കാര്യമായ തകരാറുണ്ട്. ചിന്‍വാദ് പാലം എഴുതിയ ക്രിസ്ത്യാനികള്‍ പറയുന്നത് മൊഹമ്മദ് ഖുറാനില്‍ അന്യ മത നിന്ദ നടത്തിയുട്ടുണ്ടെന്നാണ്. ഞാന്‍ എന്റെ പോസ്റ്റെഴുന്നതിനും എത്രയോ മുമ്പ് ജബ്ബാര്‍ ഇത് പറഞ്ഞിട്ടുണ്ട്. അദ്ദേഹതേയും ലത്തീഫ് ക്രിസ്തു മത സംരക്ഷകനായി കാണുന്നുണ്ടോ അവോ?

    പറഞ്ഞത് ക്രിസ്ത്യനിയാണെന്നു കരുതി മൊഹമ്മദ് നടത്തുന്ന അന്യ മത നിന്ദ അസത്യമാകില്ല. ഖുറാന്‍ വായിക്കുന്ന ഏതൊരാള്‍ക്കും അത് മനസിലാകും.അതൊക്കെ എഴുതുന്നവരെല്ലാം ക്രിസ്തു മതത്തെ സംരക്ഷിക്കാനാണെന്ന് പറയുന്നത് മൊഹമ്മദിനുണ്ടായിരുന്ന മനോവിഭ്രാന്തി പിടിപെട്ടതു കൊണ്ടാണ്.

    ഞാന്‍ ക്രിസ്തു മത സംരക്ഷകനല്ല എന്നു പറഞ്ഞ അതേ നാവു കൊണ്ട് തന്നെയാണ്, ക്രിസ്തു മത സംരക്ഷകനാണെന്നു പറയുന്നതും. മൊഹമ്മദിന്റെ അതേ നയം. പരസ്പര വിരുദ്ധമായി ഒരേ കാര്യം പറയുന്നതില്‍ മൊഹമ്മദിനോളം മിടുക്ക് വേറെ അര്‍ക്കും കാണില്ല. മദ്യം കഴിക്കരുത് എന്നു പറഞ്ഞിട്ട് സ്വര്‍ഗ്ഗത്തില്‍ ചെല്ലുന്നവര്‍ക്ക് മേത്തരം വീഞ്ഞ് നല്‍കുമെന്നു പറയുന്ന അതേ പാരസ്പര വിരുദ്ധത ലത്തീഫില്‍ ഉണ്ട്. യഥാ രാജ തഥാ പ്രജ.


    ലതീഫ് കാരണമാണു ഞാന്‍ ഖുറാനെയും മൊഹമ്മദിനേയും വിമര്‍ശിച്ചതെന്നൊരിടത്തും പറഞ്ഞിട്ടില്ല. ഖുറാനേക്കുറിച്ചൊക്കെ വര്‍ഷങ്ങള്‍ക്കു മുമ്പേ ഞാന്‍ വായിച്ചിട്ടുണ്ട് എന്ന് വളരെ വ്യക്തമായി പറഞ്ഞതൊന്നും ലത്തീഫിന്റെ കണ്ണില്‍ പെട്ടില്ല. ഇപ്പോള്‍ ഇതൊക്കെ എഴുതാനുള്ള കാരണം ലത്തീഫ് പ്രകടിപ്പിച്ച അജ്ഞത തന്നെയാണ്. പക്ഷെ ഇക്കാര്യങ്ങളൊക്കെ ഞാന്‍ എപ്പോഴെങ്കിലും എഴുതുമായിരുന്നു.

    ReplyDelete
  16. ബീമാപള്ളിയും ചിന്തകനും കാര്യമായി മതനിന്ദനടത്തുന്നുവെന്നും പടയോട്ടം നടത്തുന്നുവെന്നുമൊക്കെയുള്ള വാദം അതിരുകടന്നതും അസംബന്ധവുമാണ്. മറ്റുമതങ്ങളുടെ ഗ്രന്ഥങ്ങളില്‍നിന്ന് ഉദ്ധരിക്കുന്നതും അതേകുറിച്ച് അഭിപ്രായം പറയുന്നതുമൊക്കെ ക്രിസ്തുമതവിശ്വാസങ്ങള്‍ക്കെതിരെയുള്ള പടയോട്ടമായി കാണുന്ന അതേ ആളാണ് ഇസ്‌ലാമിലെ പ്രവാചകനെ കള്ളുകുടിക്കുന്നവനെന്ന് അപഹസിക്കുന്നത് എന്നത് വിചിത്രമായിരിക്കുന്നു. ഇത്തരം പ്രയോഗങ്ങള്‍ ക്രൈസ്തവ സനേഹമായി തെറ്റിദ്ധരിക്കരുതെന്നാണ് ഞാന്‍ എന്റെ ആദ്യ പോസ്റ്റുകൊണ്ടുദ്ദേശിച്ചത്. ഇവിടെ അദ്ദേഹത്തിന് മതങ്ങളെ തമ്മിടലിപ്പിക്കാന്‍ വഴിതേടുക മാത്രമാണ് ചെയ്യുന്നത് എന്നാണ് ഞാന്‍ പറഞ്ഞുവരുന്നത്.

    ചിന്തകനും ബീമാപ്പള്ളിയും എഴുതുന്ന പോസ്റ്റുകളില്‍ മിക്കതും ക്രിസ്തു മതവിശ്വസത്തിനെതിരെയാണ്. അത് ക്രിസ്തു മത നിന്ദയല്ലെന്നു പറയുന്നവര്‍ ഞാനെഴുതുന്ന ഖുറാന്‍ വിമര്‍ശനവും മുസ്ലിം വിശ്വസങ്ങള്‍ക്കെതിരെയുള്ള വിമര്‍ശനവും എങ്ങനെ ഇസ്ലാം നിന്ദയാകും? ആ പറയുന്നതും അസംബന്ധം തന്നെയല്ലേ. ഒരേ സംഗതി രണ്ടു തരത്തില്‍ കാണാതെ ലത്തീഫ്.

    ഞാന്‍ എഴുതിയതെല്ലാം മൌദൂദി എന്ന ലത്തീഫിന്റെ ആരാധ്യപുരുഷന്‍ എഴുതിയ ഖുറാന്‍ വ്യാഖ്യാനത്തോടു കൂടിയ ഖുറാന്‍ പരിഭാഷയില്‍ നിന്നാണ്. അതേക്കുറിച്ചുള്ള എന്റെ അഭിപ്രായമാണ്‌ ഞാന്‍ പ്രകടിപ്പിച്ചത്. ബൈബിള്‍ ഉദ്ധരിച്ച് ചിന്തകനും ബീമാപള്ളിയും നടത്തിയ അതേ അഭിപ്രായമാണു ഞാനും നടത്തിയത്. ബീമാപ്പള്ളിയേപ്പോലെ എനിക്കും അഭിപ്രായം പ്രകടിപ്പിക്കാനുള്ള സ്വാതന്ത്ര്യമുണ്ട്.

    മൌദൂദിയുടെ ഖുറാന്‍ പരിഭാഷയിലാണു മുസ്ലിം വിശ്വാസിനികള്‍ മുഖം തുറന്നിടരുതെന്ന് എഴുതി വച്ചിരിക്കുന്നത്. അതേ വ്യക്തി തന്നെയാണ്, അള്ളാ സ്വര്‍ഗ്ഗത്തില്‍ മദ്യപ്പുഴ ഒഴുക്കുന്നു എന്നും അടച്ചു മുദ്ര വച്ചു സൂക്ഷിച്ച മേത്തരം വീഞ്ഞു നല്‍കുന്നു എന്നും എഴുതിയത്. ബൈബിളില്‍ നിന്നും ഉദ്ധരിക്കാനുള്ള ചിന്തകന്റെയും ബീമപള്ളിയുടെയും അതേ അവകാശമാണു ഞാനും ഉപയോഗിച്ചത്. ലത്തീഫ് ആക്ഷേപിച്ച പോലെ എവിടെ നിന്നെങ്കിലും പേസ്റ്റു ചെയ്തതല്ല. എന്നോട് വായിക്കാന്‍ ഉപദേശിച്ച ലത്തീഫിന്റെ ആരാധ്യ പുരുഷന്റെ ഖുറാന്‍ തര്‍ജ്ജമയില്‍ നിന്നുമാണു ഞാന്‍ ഉദ്ധരിച്ചത്. അതെങ്ങനെ നിന്ദയാകും. മൌദൂദിക്കു തോന്നാത്ത നിന്ദ ലത്തീഫിനു തോന്നാന്‍ എന്താണു കാരണം?

    ചിന്തകനും ബീമപള്ളിയും ഉപയോഗിച്ച അതേ നടപടിയേ ഞാനും ഉപയോഗിച്ചുള്ളു. അതിനെ പടയോട്ടമെന്നോ മറ്റെന്തു വേണമെങ്കിലുമോ വിളിച്ചാലും എനിക്ക് യാതൊരു പരാതിയുമില്ല..


    മുന്തിരി ചാര്‍ കെട്ടിവച്ചാല്‍ അത് വീഞ്ഞായി മറുമെന്നത് സാമാന്യ ബോധമുള്ള എല്ലാ മനുഷ്യര്‍ക്കും അറിവുള്ള കാര്യമാണ്. മുന്തിരിയും ഈന്തപ്പഴവും കെട്ടി വച്ച മദ്യം മൊഹമ്മദ് കുടിച്ചിരുന്നു എന്നത് ബുഖാരിയുടെ ഹദീസില്‍ പറഞ്ഞിരിക്കുന്ന കാര്യമാണ്. ആ മദ്യം മൊഹമ്മദ് കുടിച്ചിരുന്നു എന്നേ ഞാന്‍ പറഞ്ഞുള്ളു. മൊഹമ്മദിന്റെ അനുയായികളില്‍ പലരും അതിലും ലഹരിയുള്ള മദ്യം കുടിച്ചിരുന്നു എന്നും ബുഖാരിയുടെ ഹദീസില്‍ തന്നെയുണ്ട്. അതു മാത്രമല്ല. മൊഹമ്മദ് വിഭാവനം ചെയ്ത സ്വര്‍ഗ്ഗത്തില്‍ അള്ളാ മദ്യപ്പുഴ ഒഴുക്കുന്നുണ്ട്. മേത്തരം വീഞ്ഞു തന്നെ നല്‍കുന്നുണ്ട്. പതഞ്ഞ ചക്ഷകങ്ങളുമായി മാദകത്തിടമ്പുകളൊക്കെ ചുറ്റി നടക്കുന്നു. അദ്ദേഹത്തെ കള്ളുകുടിയനെന്നോ ചാരായം കുടിയനെന്നോ ലഥീഫിനു വിളികണമെങ്കില്‍ ,വിളിച്ചോളൂ. ഞാന്‍ പറഞ്ഞത് മൊഹമ്മദ് മദ്യം കഴിച്ചിരുന്നു എന്നു മത്രമാണ്.

    ചിന്തകനും ബീമാപള്ളിയും നടത്തുന്ന ബൈബിള്‍ വിമര്‍ശനം മതങ്ങളെ തമ്മിലടുപ്പിക്കുന്നെങ്കിലേ എന്റെ ഖുറാന്‍ വിമര്‍ശനവും മതങ്ങളെ തമ്മിലടുപ്പിക്കയുള്ളു. ചിന്‍വാദ് പാലവും യേശു വ്യഭിചാര പുത്രനും തമ്മിലടുപ്പിക്കാത്ത മതങ്ങള്‍ എന്റെ വാക്കുകള്‍ കേട്ട് തമ്മിലടിക്കില്ല.തമ്മിലടിക്കണമെന്ന് ലത്തീഫ് വിചാരിച്ചാലും തമ്മിലടിക്കില്ല.

    ReplyDelete
  17. അക്ബറിനെ ന്യായീകരിക്കേണ്ട ആവശ്യം എനിക്കില്ല. പക്ഷെ ഈ പ്രശ്‌നത്തില്‍ കാളിദാസനും കൂട്ടരും നന്നായി തെറ്റിദ്ധരിപ്പിക്കുന്നു എന്ന് ഇവിടെ നിന്ന് മനസ്സിലാക്കാന്‍ കഴിയും.

    ലത്തീഫ് പറയുന്ന സ്ഥലത്തു നിന്നും ഒന്നു മനസിലാക്കാം. അത് കാളിദാസനും കൂട്ടരും പറയുന്നത് സത്യമാണെന്നാണ്. ക്രിസ്തു മതത്തെ അവഹേളിക്കുന്ന സൈറ്റുകളില്‍ നിന്നും ഉദ്ധരിക്കുന്നത് അതൊക്കെ പറയുന്നവരുടെ ഭാഗം ചേരുന്നതായിട്ടേ മനസിലാക്കാന്‍ പറ്റൂ.

    യഹൂദ പൌരോഹിത്യം യേശുവിനെ ദൈവമായിട്ടോ പ്രവാചകനായിട്ടോ അംഗികരിക്കുന്നില്ല. യേശു ദൈവമാണെന്നത് ക്രിസ്ത്യാനികളുടെ മാത്രം വിശ്വാസമാണ്. യേശു അതവകാശപ്പെട്ടു എന്നു പറഞ്ഞായിരുന്നു യഹൂദ മത നേതാക്കള്‍ അദ്ദേഹത്തെ കുരിശില്‍ തറക്കണമെന്നാവശ്യപ്പെട്ടത്. അങ്ങനെ ആവശ്യപ്പെട്ടവര്‍ എഴുതിയ ചരിത്രമാണ്, താല്മുദ്. അതില്‍ യേശുവിനെ അവഹേളിക്കുന്നതേ ഉണ്ടാകൂ എന്നത് സാമാന്യയുക്തി ഉള്ളവര്‍ക്കറിയാം. ക്രിസ്തു മതത്തെ അവഹേളിക്കാന്‍ ഇറങ്ങിപ്പുറപ്പെട്ട അക്ബറിനും ഇപ്പോള്‍ കാട്ടിപ്പരുത്തിക്കുമതൊക്കെ മഹത്തായ ചരിത്രമാകുന്നതങ്ങനെയാണ്.
    മുസ്ലിങ്ങള്‍ വിശ്വസിക്കുന്നത് ദൈവത്തിന്റെ പ്രവര്‍ത്തിയാല്‍ ജനിച്ച ദൈവ പുത്രനല്ലാത്ത യേശു മരിക്കാതെ ഒരു മായാജാലത്താല്‍ രക്ഷപ്പെട്ട് സ്വര്‍ഗ്ഗത്തിലേക്കു പോയി എന്നും. ബാക്കിയെല്ലാം ക്രിസ്ത്യാനികള്‍ വിശ്വസിക്കുന്നതു പോലെ.

    യേശു ജനിച്ചത് സാധാരണപോലെ സ്ത്രീപുരുഷ ബന്ധത്തില്‍ കൂടിയല്ല എന്നാണ്‌, ക്രിസ്ത്യാനികളും മുസ്ലിങ്ങളും വിശ്വസിക്കുന്നത്. ദൈവത്തിന്റെ പ്രവര്‍ത്തിയാല്‍ മറിയത്തില്‍ നിന്നും ജനിച്ചു എന്നാണിവര്‍ രണ്ടു കൂട്ടരും വിശ്വസിക്കുന്നത്. ലത്തീഫിന്റെ പ്രവര്‍ത്തിയാല്‍ ഒരു സ്ത്രീയല്‍ നിന്നും ഒരു കുട്ടി ജനിച്ചാല്‍ അതിനെ ലത്തീഫിന്റെ പുത്രന്‍ എന്നേ വിളിക്കൂ. അത് കേട്ടാല്‍ സുബോധമുള്ള അര്‍ക്കും കലി വരില്ല. പക്ഷെ ദൈവത്തിന്റെ പ്രവര്‍ത്തിയാല്‍ ജനിച്ച പുത്രനെ ദൈവ പുത്രനെന്നു വിളിച്ചാല്‍ മുസ്ലിങ്ങള്‍ക്കെല്ലാം കലി വരും. തല തിരിഞ്ഞേ ചിന്തിക്കൂ എന്ന വാശി ഉണ്ടാകുമ്പോള്‍ അത് സ്വാഭാവികം. ദൈവ പുത്രന്‍ എന്ന് യേശു അവകശപ്പെട്ടത് യഹൂദര്‍ക്ക് ഇഷ്ടമായില്ല. അവര്‍ അദ്ദേഹത്തെ കുരിശില്‍ തറച്ചു കൊന്നു. അദ്ദേഹം ഉയിര്‍ത്തെഴുന്നേറ്റ് സ്വര്‍ഗ്ഗത്തിലേക്കു പോയി എന്നത് ക്രിസ്ത്യാനികളുടെ വിശ്വാസം. അവിടെ എന്നേക്കുമിരിക്കുന്നു എന്നുമവര്‍ വിശ്വസിക്കുന്നു.

    യഹൂദര്‍ക്കീ ദുര്‍ഘടം പിടിച്ച വിശ്വസങ്ങളൊന്നുമില്ല. അവര്‍ക്ക് മറ്റേത് മനുഷ്യരും വിശ്വസിക്കുനന്ത് വിശ്വസിക്കാനാണിഷ്ടം. ഏത് നാട്ടിലും വിവഹിതയല്ലാത്ത സ്ത്രീ ഗര്‍ഭം ധരിച്ചാല്‍ അത് വ്യഭിചാരമെന്നേ പറയൂ. യഹൂദരുമതു പറഞ്ഞു. കാട്ടിപരുത്തി ആ പറച്ചിലിനു പ്രാധാന്യം കൊടുക്കുന്നു. അക്ബര്‍ ചെയ്തതുമതാണ്. കേരളത്തിലോ ഇന്‍ഡ്യയിലോ യഹൂദന്‍മാര്‍ വിരലിലെണ്ണാവുന്നവരേ ഉള്ളു. അവരുടെ വിശ്വാസവും ഇവിടെ പ്രസക്തമല്ല. യേശുവിനെ പ്രവചകനോ ദൈവമോ ആയി അംഗികരിക്കാത്ത യഹൂദരുടെ നിലപാട് കേരളത്തില്‍ ചര്‍ച്ച ചെയ്യുന്നതിനൊരുദ്ദേശ്യമേ ഉള്ളു. യേശുവിനെ ദൈവമായി അംഗീകരിക്കുന്ന ജനസംഘ്യയുടെ നാലിലൊന്നു വരുന്ന ക്രിസ്തു മതവിശ്വാസികളെ അവഹേളിക്കുക. കട്ടിപ്പരുത്തിയും അക്ബറും യഹൂദരോടൊപ്പം ചേര്‍ന്ന് ക്രിസ്തു മതവിശ്വസത്തെ അവഹേളിക്കുന്നത് കാളിദാസന്‍ തെറ്റിദ്ധരിപ്പിക്കുന്നതിനുദാഹരണമായി പറയാന്‍ അസാമാന്യ ചങ്കൂറ്റം തന്നെ വേണം. കാളിദാസന്‍ ഖുറാനേക്കുറിച്ച് പറഞ്ഞതെല്ലാം മൌദൂദിയുടെ ഖുറാന്‍ പരിഭാഷയില്‍ നിന്നു മാത്രമാണ്. അല്ലാതെ യഹൂദരുടെ ഏതെങ്കിലും പുസ്തകത്തില്‍ നിന്നോ അവരുടെ വെബ് സൈറ്റില്‍ നിന്നോ അല്ല.


    യേശുവിന്റെ ജനനത്തിനു ശേഷമുള്ള യഹൂദരുടെ ചരിത്രത്തില്‍ യേശുവിനെ നിന്ദിക്കുന്ന പരാമര്‍ശങ്ങളുണ്ട്. ക്രിസ്ത്യാനികള്‍ അംഗീകരിക്കുന്ന യേശുവിന്റെ ചരിത്രം സുവിശേഷങ്ങളിലാണുള്ളത്. താല്മുദ് ക്രൈസ്തവ സഭ തളിക്കളഞ്ഞു എന്നൊക്കെ വിലപിക്കാന്‍ തല തിരിഞ്ഞു ചിന്തിക്കുന്നവര്‍ക്കെ സാധിക്കൂ. ക്രിസ്തീയ വിശ്വാത്തിനെതിരായിട്ടുള്ള ഒരു രചന സ്വീകരിക്കണമെന്നൊക്കെ പറയുന്നവരുടെ തൊലിക്കട്ടി ഒരു കാട്ടുപോത്തിന്റെയല്ല, കണ്ടാമൃഗത്തിന്റെ തന്നെയാണ്.

    ReplyDelete
  18. പ്രവാചകന്‍ നബീദ് എന്ന പാനീയം ഉപയോഗിച്ചതായി ഒരു ഹദീസില്‍ വന്നിട്ടുണ്ട്. അത് ലഹരിയുള്ള വീഞ്ഞുതന്നെ എന്ന വാശിയിലാണ് കാളിദാസന്‍. ആദ്ദേഹം ഉയര്‍ത്തുന്ന മറ്റുവാദങ്ങളെപ്പോലെ തന്നെ ഇതും ഒരു കൃത്രിമ ആരോപണമാണ്. നിഷിദ്ധമാക്കപ്പെട്ട മദ്യത്തിന് പറയുന്ന പേര്‍ ഖംറ് എന്നാണ്. ലഹരിയുണ്ട് എന്നാണ് അവനിഷിദ്ധമാക്കപ്പെടാനുള്ള കാരണം.

    മൊഹമ്മദ് ഉപയോഗിച്ചിരുന്ന നബീദ് എന്ന പാനീയം ഉണ്ടാക്കുനതെങ്ങനെയെന്നും ഹദീസില്‍ പറഞ്ഞിട്ടുണ്ട്. മുന്തിരിച്ചാറും ഈന്തപ്പഴവും കെട്ടിവച്ചുണ്ടാക്കുന്നതായിരുന്നു അദ്ദേഹം കുടിച്ചിരുന്നത്. അറബികള്‍ ഉണ്ടാക്കിയിരുന്ന വിശേഷപ്പെട്ട വീഞ്ഞായിരുന്നു ഇത്. മൂന്നു ദിവസം ​കഴിഞ്ഞ് ഊറ്റിയെടുത്താല്‍ ലഹരി കുറവുള്ള വീഞ്ഞു കിട്ടും. മൂന്നാഴ്ച്ച കഴിഞ്ഞൂറ്റിയെടുത്താല്‍ ലഹരി കൂടിയ വീഞ്ഞു കിട്ടും. മൂന്നു ദിവസം ​കൊണ്ട് മുന്തിരിച്ചാര്‍ പുളിക്കില്ല എന്ന് കരുതുന്നത് യുക്തി സഹമല്ല. മലയാളികള്‍ സാധാരണ ദോശയുണ്ടാക്കാന്‍ മാവരച്ചു വച്ചാല്‍ ഒറ്റ ദിവസം കോണ്ട് അത് പുളിച്ചു വരുന്നത് കാണാം.

    ലഹരിയുള്ള ഖംര്‍ നിഷിദ്ധമാക്കപ്പെട്ടോ ഇല്ലയോ എന്നതിന്‌ ഇതുമായി ബന്ധമില്ല. വീഞ്ഞ് എന്നത് തന്നെ ലഹരിയുള്ളതാണ്. ലഹരിയില്ലാത്ത വീഞ്ഞ് എന്നൊക്കെ പറഞ്ഞാല്‍ ചിരിക്കാനുള്ള ശേഷി നഷ്ടപ്പെടാത്തവര്‍ നന്നായി ചിരിക്കും. മൊഹമ്മദ് ജീവിച്ചിരുന്ന കാലതുമ തിനു മുമ്പും അതിനുശേഷവും വീഞ്ഞ് എന്നു പറഞ്ഞാല്‍ അതിന്റെ അര്‍ത്ഥം ഒന്നു തന്നെയാണ്. മൊഹമ്മദ് വീഞ്ഞു കുടിച്ചിരുന്നു എന്നു പറയാന്‍ മൊഹമ്മദിന്റെ ചരിത്രമെഴുതിയവര്‍ക്കില്ലാത്ത മടി ഇപ്പോഴുള്ള കുറെ മുസ്ലിങ്ങള്‍ക്കുണ്ടാകുന്നത് നാണക്കേടില്‍ നിന്നാണ്.


    15 വിവാഹം കഴിച്ച മൊഹമ്മദ് നലില്‍ കൂടുതല്‍ വിവാഹം കഴിക്കുന്നത് നിഷിദ്ധമാക്കിയതു പോലെയാണി നിഷിദ്ധമാക്കലും.

    പ്രവാചകന്‍ കുടിച്ചുവെന്ന് പറയപ്പെടുന്ന നബീദ് ഒരു പാനീയം മാത്രമാണ് അതിന്റെ ക്രിത്യമായ രൂപം നമ്മുക്കറിയില്ല. പ്രവാചകന്‍ അത് കുടിച്ചതുകൊണ്ട് മറ്റുള്ളവര്‍ക്കും കുടിക്കാം നാം മുന്തിരി ജൂസ് കുടിക്കുന്നത് പോലെ.

    കൃത്യമായ രൂപമറിയില്ല എന്നു പറഞ്ഞു കൊണ്ട് മറ്റുള്ളവരെ തെറ്റിദ്ധരിപ്പിക്കാമെന്ന വ്യാമോഹം വേണ്ട.

    മുന്തിരി ജ്യൂസ് പിഴിഞ്ഞെടുത് അപ്പോള്‍ തന്നെ കുടിക്കുന്നതാണ്. അതാരും കുറെ ദിവസം കെട്ടിവക്കാറില്ല. കെട്ടി വച്ച് ഊറ്റിക്കുടിക്കുന്നതിനെയാണ്‌ സാധാരണ ചിന്താശേഷിയുള്ള ആളുകള്‍ വീഞ്ഞ് എന്നു വിളിക്കുന്നത്. മൊഹമ്മദ് മുന്തിരിയും ഈന്തപ്പഴവും കൂടി കെട്ടി വച്ചുണ്ടാക്കിയ വിശേഷപ്പെട്ട മദ്യമാണു കുടിച്ചിരുന്നത്. അതിനെ നബീസ് എന്നു വിളിച്ചിരുന്നു. വാറ്റു ചരായത്തിനു അതുണ്ടാക്കുന്ന രീതിയനുസരിച്ച് കേരളത്തില്‍ പല പേരുകളുണ്ട്. കൊട്ടുവടി, ആനമയക്കി ഉയിര്‍ത്തെഴുനേല്‍പ്പ്, എട്ടടി വീരന്‍ തുടങ്ങി പല പേരുകളിലുമറിയപ്പെടുന്നവയുണ്ട്. അതിലെല്ലാം അടങ്ങിയിരിക്കുന്നത് അല്‍ക്കഹോള്‍ എന്ന സാധനവും. മുന്തിരി ചാറില്‍ നിന്നും മാത്രമുണ്ടാക്കുന്ന മദ്യത്തിനെ വീഞ്ഞെന്നു വിളിക്കും. മുന്തിരിയും ഈന്തപ്പഴവും ചേര്‍ത്ത് മൊഹമ്മദുണ്ടാക്കിയിരുന്ന മദ്യം നബീസ് എന്ന പേരിലറിയപ്പെട്ടു.

    മാത്രമല്ല മദ്യം കൊണ്ട് ചില ഗുണങ്ങളുണ്ടെന്നും മൊഹമ്മദ് പറഞ്ഞിട്ടുണ്ട്.

    2.

    219 -മദ്യത്തിന്റെയും ചൂതാട്ടത്തിന്റെയും വിധി എന്തെന്ന് അവര്‍ നിന്നോടു ചോദിക്കുന്നുവല്ലോ. പറയുക: 'അവ രണ്ടിലും വലുതായ തിന്മകളാണുള്ളത്--ആളുകള്‍ക്ക് അല്‍പം പ്രയോജനവുമുണ്ടെങ്കിലും. എന്നാല്‍ പ്രയോജനത്തെക്കാള്‍ വളരെ വലുതാകുന്നു അവയുടെ തിന്മ.

    ReplyDelete
  19. കാളിദാസാ : നബീദ് എന്ന മദ്യത്തെ കുറിച്ച് ഞാന്‍ ആദ്യമാണ് കേള്‍ക്കുന്നത്. നന്ദിയുണ്ട്. മദ്രസ്സയില്‍ നിന്നും ഇതൊന്നും പഠിപ്പിച്ചിരുന്നില്ല. ആരാധനാക്രമങ്ങളായിരുന്നു മദ്രസ്സയിലെ സിലബസില്‍ കൂടുതല്‍. ഇപ്പോള്‍ എന്റെ നാട്ടില്‍ ഒരു പുതിയ വിഭാഗം ഉണ്ടായിട്ടുണ്ട്. അവരുടെ ന്യായം മുഹമ്മദ് നബിക്കു നാല്പത് കഴിഞ്ഞാണ് നിസ്കാരം, വ്രതം പോലെയുള്ള ആരാധനകള്‍ ചെയ്തുതുടങ്ങിയത്. മുഹമ്മദ് നബിയുടെ അനുചരന്മാരില്‍ ഏറെയും യൌവ്വനം ഇസ്ലാമികമായിരുന്നില്ല. അതിനാല്‍ നാല്പത് വയസ്സായി പൂര്‍ണ്ണ ബുദ്ധി വളര്‍ച്ചയെത്തിയ ശേഷം നിസ്കാരം , വ്രതം തുടങ്ങിയ ആരാധനകള്‍ ചെയ്യുന്നതിലാണ് പൂറ്ണ്ണത എന്ന് ഇവര്‍ അവകാശപ്പെടുന്നു.

    ReplyDelete
  20. ഒരു വ്യത്യസ്ഥ ചിന്ത ഇവിടെ കാണാം http://sufilokam.blogspot.com/2009/11/blog-post.html

    ReplyDelete
  21. അതെ മദ്രസയില്‍ ഞാനും നബീദിനെ കുറിച്ച് കേട്ടിട്ടില്ല..!
    യരലവ പറഞ്ഞപ്പോള്‍ ആണ് മറ്റൊരു കാര്യം ഓര്‍മ വന്നത്.ഇപ്പോള്‍ പുതിയൊരു പ്രചാരണം കേള്‍ക്കുന്നു ,നബിയുടെ ഉമ്മ ആമിനാ ബീവി നരകത്തില്‍ ആയിരിക്കുമത്രേ ! ! !

    ReplyDelete
  22. യരലവ,

    മദ്രസയില്‍ മുസ്ലിം കുട്ടികളെ പഠിപ്പിക്കാത്ത പല കാര്യങ്ങളുമുണ്ട്. ലത്തീഫിനേപ്പോലുള്ള സ്വയം പ്രഖ്യപിത പണ്ഡിതര്‍ പോലും അവിശ്വാസികളെ എങ്ങനെയെല്ലാം പീഢിപ്പിക്കണമെന്ന മൊഹമ്മദിന്റെ നിര്‍ദ്ദേശങ്ങള്‍ കേട്ടിട്ടില്ലായിരുന്നു.

    മൊഹമ്മദ് നബീസ് കഴിച്ചിരുന്നു എന്ന് അദ്ദേഹമിപ്പോള്‍ സമ്മതിക്കുന്നുണ്ട്. പക്ഷെ നബീസ് മദ്യമാണെന്ന് ഇപ്പോഴും തീര്‍ച്ചയില്ല. അതിനുള്ള ഉരുളലാണിപ്പോള്‍ പറയുന്ന അതിന്റെ കൃത്യമായ രൂപം നമുക്കറിയില്ല എന്ന പ്രസ്താവനയുടെ പിന്നിലെ സത്യം. ഇതറിയാനൊന്നുമില്ല. കുറച്ച് മുന്തിരിപ്പഴവും ഈന്തപ്പഴവും ഞെരടി ഒരു പാത്രത്തില്‍ കെട്ടി വച്ചിട്ട്, കുറച്ചു ദിവസം കഴിഞ്ഞ് എടുത്തു നോക്കിയാല്‍ മതി.

    മദ്യത്തിനല്‍പ്പം പ്രയോജനമൊക്കെയുണ്ടെന്ന് മൊഹമ്മദ് ഖുറാനില്‍ പറഞ്ഞിരിക്കുന്ന സ്ഥിതിക്ക് അത് കഴിക്കുന്നത് അത്ര മോശമാണെന്നും പറഞ്ഞു കൂട. പരിധി വിട്ട് കഴിച്ചാലേ കുഴപ്പമുണ്ടാകൂ.

    ReplyDelete
  23. ഒരു വ്യത്യസ്ഥ ചിന്ത ഇവിടെ കാണാം

    യരലവ,

    ആ പോസ്റ്റില്‍ പറയുന്ന കാര്യങ്ങളില്‍ വളരെയേറെ സത്യമുണ്ട്. ആഘോഷങ്ങളൊന്നും വേണ്ട എന്നത് ഇസ്ലാമില്‍ പിന്നിടെപ്പൊഴോ കടന്നു വന്ന ചിന്തഗതിയാണ്. ഇസ്ലാമിന്റെ ആദ്യകാലങ്ങളില്‍ കലകളോടൊന്നുമയിത്തമുണ്ടായിരുന്നില്ല. അറബിലോകത്തു പോലും മൊഹമ്മദിന്റെ ചിത്രങ്ങളൊക്കെ വരച്ചിരുന്നു. അതിനെ അന്നാരും നിരുത്സാഹപ്പെടുത്തിയുമില്ല. ഇസ്ലാമിനെ ശുദ്ധീകരിക്കുന്നു എന്ന നാട്യത്തില്‍ ആരോ ഇസ്ലാമിനെ വന്ധ്യം കരിച്ച് കലയോടും സാഹിത്യത്തോടും മുസ്ലിങ്ങളില്‍ വെറുപ്പുണ്ടാക്കി. ബാമിയാന്‍ ബുദ്ധ പ്രതിമകളെ ഒക്കെ താലിബാന്‍ തകര്‍ത്തത് അതിന്റെ ഫലമായിട്ടാണ്.

    ReplyDelete
  24. സ്ത്രീകള്‍ പുറത്തിറങ്ങുമ്പോള്‍ മുഖം മറക്കണോ തുറന്നിടാമോ എന്ന ചര്‍ച പണ്ടുമുതലേ ഉള്ളതാണ്. അതില്‍ മൗദൂദി മുഖം മറക്കണം എന്ന അഭിപ്രായം സ്വീകരിച്ചിരിക്കുന്നു.

    ഈ അഭിപ്രായമാണ്, ഇസ്ലാമിന്റെ മുഖ മുദ്ര.

    പറഞ്ഞിരിക്കുന്നതെന്താണെന്നോ അത് എന്തിനു വേണ്ടിയണെന്നോ മനസിലാക്കണമെന്ന ഒരു ഉദ്ദേശ്യവും ലത്തീഫിനേപ്പോലുള്ള അന്ധവിശ്വാസികള്‍ക്കില്ല. എത്ര ശതമാനം പണ്ഡിതര്‍( മൂഢന്‍മാര്) ഒരഭിപ്രായം പറഞ്ഞു എന്നതിനാണിവര്‍ വില കല്‍പ്പിക്കുക.

    ചിന്താശേഷി പൂര്‍ണ്ണമായും പണയം വച്ച വിഡ്ഢികളേ ഇതു പോലെ ഒരു നപുംസക നിലപാടെടുക്കൂ. പകല്‍ പോലെ വ്യക്തമായ ഒരു കാര്യം മനസിലാക്കാന്‍ പോലും ഇവര്‍ക്ക് മറ്റുള്ളവരുടെ അഭിപ്രായം കേള്‍ക്കണം. തല പോയാലും സത്യം മാത്രം പറയുന്ന ആളുടെ പോലും അഭിപ്രായം സ്വീകരിക്കണമെങ്കില്‍ വോട്ടെടുപ്പു നടത്തണം. കഷ്ടമെന്നല്ലാതെ എന്തു പറയാന്‍!!


    ഖുറാനില്‍ പറഞ്ഞിരിക്കുന്ന എല്ലാ വിഷയത്തിലും ഈ വിരുദ്ധാഭിപ്രായം അര്‍ക്കുമുണ്ടാക്കാം. എന്നിട്ടും പറയും ഇത് മനുഷ്യ്രാശിക് എന്നേക്കും വേണ്ടി തന്ന അവസാനത്തെ കല്‍പ്പനയെന്നും. വേണ്ടെന്നോ വേണമെന്നോ പറയാവുന്ന വിചിത്ര പുസ്തകം എന്നും ഖുറാനെ വിശേഷിപ്പിക്കാം.

    ഖുറാനില്‍ മൊഹമ്മദ് വളരെ വ്യക്തമായി പ്റഞ്ഞത് മുസ്ലിം സ്ത്രീകള്‍ പുറത്തിറങ്ങുമ്പോള്‍ തല മറക്കുന്ന തുണി വലിച്ച് മുഖം മൂടണമെന്നാണ്. അതിന്റെ കാരണവും പറഞ്ഞിട്ടുണ്ട്. അവരെ മറ്റുള്ളവര്‍ തിരിച്ചറിയാതിരിക്കുന്നതിനെന്നും.

    മൌദൂദിയെന്ന ഇസ്ലാമിക പണ്ഡിതന്‍ അക്കര്യം അര്‍ത്ഥ ശങ്കക്കിടയില്ലാതെ തുറന്നു പറഞ്ഞിട്ടുമുണ്ട്. മൌദൂദിയേക്കുറിച്ച് ലത്തീഫ് പറഞ്ഞത് എനിക്ക് മൗദൂദി സത്യസന്ധനാണ് അദ്ദേഹത്തിന്റെ തലപോയാല്‍ പോലും ചെറിയ ഒരു അസത്യം പറയുന്ന കൂട്ടത്തിലായിരുന്നില്ല അദ്ദേഹം എന്ന് ഞാന്‍ കരുതുന്നു.എന്നും. പള്ളി വേറെ പട്ടക്കാരന്‍ വേറെ. മറ്റ് പണ്ഡിതരില്‍ വിശ്വസമില്ലാത്തതു കൊണ്ട് മൌദൂദിയെ ഒക്കെ ഒരു രസത്തിനു വേണ്ടി കെട്ടിയെഴുന്നള്ളിച്ചു നടക്കുന്നു. അണ്ടിയോടടുക്കുമ്പോഴേ മാങ്ങയുടെ പുളി അറിയൂ എന്നു പറഞ്ഞ പോലെ തല മറയ്ക്കുന്ന വിഷയം വരുമ്പോള്‍ മൌദൂദി വെറും കള്ളന്‍. അവിടെ ഞാന്‍ എനിക്കിഷ്ടമുള്ള അഭിപ്രായം ​പറയുന്ന ആണുങ്ങളുടെ അഭിപ്രായം സ്വീകരിക്കും. ഖുറാനില്‍ മൊഹമ്മദ് പറഞ്ഞതൊന്നും അപ്പോള്‍ പ്രശ്നമല്ല. അല്ലെങ്കില്‍ അത് വായിച്ചാല്‍ എനിക്കെന്തു മനസിലാകാന്‍? പണ്ഡിതരേക്കാളും വലിയ മൊഹമ്മദിലും അള്ളായിലും എനിക്ക് വിശ്വാസവുമില്ല.

    തല പോയാലും സത്യം മാത്രം പറയുന്ന മൌദൂദി പറഞ്ഞ ഒരു സത്യം ലത്തീഫിനു സ്വീകാര്യമല്ല. അത് കള്ളമാണെന്ന ഈ തിരിച്ചറിവ് എപ്പോള്‍ കിട്ടിയതാണെന്നൊന്നും ചോദിക്കരുത്. അത ഖുറാനെയും അതെഴുതിയ മൊഹമ്മദിനേയും നിന്ദിക്കുന്നതാണെന്ന അടുത്ത വിലാപം വരും. അറിയപ്പെടുന്ന ഇസ്ലാമിക പണ്ഡിതനായ മൌദൂദിയേപ്പോലും അധിക്ഷേപിക്കുന്ന ലത്തീഫിന്റെ തല ഒന്ന് പരിശോധിക്കേണ്ടതല്ലേ. മൌദൂദി സത്യ സന്ധനാണ്, പക്ഷെ അദ്ദേഹം പറയുന്ന സത്യം എനിക്ക് അസത്യമാണ്. ഇത്ര പരസ്പര വിരുദ്ധമായ പ്രസ്താവന നടത്താനുള്ള പ്രചോദനം ലത്തീഫിനെവിടെ നിന്നാകാം കിട്ടിയത്? സംശയിക്കേണ്ട ഖുറാനില്‍ നിന്നു തന്നെ. മൊഹമ്മദ് എല്ലാ കാര്യങ്ങളും പരസപര വിരുദ്ധമായി തന്നെയല്ലേ ഖുറാനില്‍ പറഞ്ഞിരിക്കുന്നത്. മൊഹമ്മദിന്റെ യധാര്‍ത്ഥ അനുയായി അതേ നയം പിന്തുടരുന്നു. മൊഹമ്മദ് അള്ളായുടെ നിര്‍ദ്ദേശപ്രകാരമാണ്‌ എല്ലാം പറഞ്ഞിരിക്കുന്നത് എന്നു വിശ്വസിക്കുന്നതു കൊണ്ട്, മൊഹമ്മദ് ഇതില്‍ മാപ്പുസാക്ഷിയാകാം. ഒന്നുകില്‍ അള്ളാ കള്ളം പറഞ്ഞു. അല്ലെങ്കില്‍ മുസ്ലിങ്ങള്‍ ഇതൊക്കെ തെറ്റായി മനസിലാക്കുന്നു. ഇനി ആര്‍ക്കാണു തെറ്റ് പറ്റിയത് മൌദൂദിക്കോ ലത്തീഫിനോ? ഖുറാനിലെ ഈ ഭാഗം ലത്തീഫോ അനുചരന്‍മാരോ ഇതു വരെ വായിച്ചിട്ടില്ല എന്നതല്ലേ സത്യം? ഖുറാനില്‍ അങ്ങനെ പറഞ്ഞിട്ടില്ല എന്ന് എത്ര വീറോടും വാശിയോടും കൂടിയണവര്‍ വാദിച്ചിരുന്നത്.

    നാണംകെട്ട ഈ വര്‍ത്തമാനം പറഞ്ഞതിനു ലത്തീഫിനോട് ഞാന്‍ ആത്മാര്‍ത്ഥമായി ഒന്നു സഹതപിക്കട്ടെ.

    ReplyDelete
  25. അറബികള്‍ എന്നത് മുസ്‌ലിംകള്‍ എന്ന അര്‍ഥത്തിലദ്ദേഹം എടുത്തോ എന്ന് സംശയിക്കുന്നു.


    അറബികള്‍ എന്നത് മുസ്ലിങ്ങള്‍ എന്ന അര്‍ത്ഥത്തില്‍ എടുക്കാന്‍ എനിക്ക് തലക്ക് ഓളമില്ല. മൊഹമ്മദ് ജനിച്ച ഖുറേഷി വര്‍ഗ്ഗത്തിലെ അറബികളെന്നാണ്, മൌദൂദി ഉദ്ദേശിച്ചത്. അല്ലാതെ സോമാലിയയിലെ അറബികള്‍ എന്നല്ല. ചുക്കു ചേര്‍ത്ത മദ്യം അവര്‍ കഴിച്ചിരുന്നു. അതവരുടെ പ്രീയപ്പട്ട പാനീയമായിരുന്നതു കൊണ്ട് അതു തന്നെ സ്വര്‍ഗ്ഗത്തില്‍ അള്ളാ നല്‍കുമെന്നും പറഞ്ഞു. അടച്ചു മുദ്ര വച്ച പാത്രങ്ങളില്‍ സൂക്ഷിച്ച മേത്തരം വീഞ്ഞു പോലെ ആനന്ദദായകമായ മദ്യം. അതു കൊണ്ടാണത് പ്രത്യേകം എടുത്തു പറഞ്ഞത്. ഇവിടെയും മൌദൂദി കള്ളം പറയുന്നു എന്ന അഭിപ്രായം ലത്തീഫിനുണ്ടോ ആവോ.

    ReplyDelete
  26. കാളിദാസന്‍,

    താങ്കളെക്കുറിച്ചുള്ള പല ധാരണകളും തിരുത്താന്‍ ഇടയാക്കി താങ്കളുടെ ഈ പോസ്റ്റ്. അന്ധമായി ഇസ്ലാമിനെ വിമര്‍ശിക്കുന്ന വ്യക്തിയാണ് താങ്കള്‍ എന്നായിരുന്നു താങ്കളുടെ ഈയിടെയുള്ള പോസ്റ്റുകള്‍ വായിച്ച (വളരെ പഴയ പോസ്റ്റുകള്‍ ഞാന്‍ വായിച്ചിട്ടില്ല)എനിക്കു തോന്നിയത്. ഇപ്പോള്‍ മനസ്സിലായി അതിനു കാരണം മൗദൂദിയെപ്പോലുള്ള ഖുര്‍‌ആന്‍ വ്യാഖ്യാതാക്കള്‍ ആണെന്ന്. താങ്കളെ കുറ്റപ്പെടുത്താനാവില്ല. അതൊക്കെ വായിക്കുന്ന ആര്‍ക്കും അങ്ങനെ തോന്നിയില്ലെങ്കിലേ അത്ഭുതമുള്ളൂ.

    ആശയ സം‌വാദങ്ങള്‍ നടക്കുന്നതില്‍ എന്തെങ്കിലും അപാകതയുണ്ടെന്ന് ഞാന്‍ കരുതുന്നില്ല. അത് മതങ്ങളുടെ ആശയങ്ങള്‍ തമ്മില്‍ ആയാലും, മതവും നിരീശ്വര വാദവും തമ്മിലായാലും എന്തായാലും ശരി. എനിക്ക് ശരി എന്നു തൊന്നുന്ന എന്‍റെ ആശയങ്ങള്‍ പ്രചരിപ്പിക്കാന്‍ എനിക്കു സ്വാതന്ത്ര്യമുള്ളതുപോലെ, മറ്റുള്ളവരുടെ ആശയങ്ങള്‍ പ്രചരിപ്പിക്കാന്‍ അവര്‍ക്കുള്ള സ്വാതന്ത്ര്യത്തെ ഞാനും വകവെച്ചു കൊടുക്കണം എന്നു മാത്രം. മതവികാരത്തെ വൃണപ്പെടുത്തുന്ന രീതിയിലുള്ള പ്രയോഗങ്ങള്‍ (വ്യഭിചാര പുത്രന്‍ പോലുള്ളവ) ഒഴിവാക്കാവുന്നതേയുള്ളൂ. താങ്കളുടെ പല പ്രയോഗഞ്ഞളും ആവശ്യത്തില്‍ കൂടുതല്‍ മൂര്‍ച്ചയുള്ളതായി തോന്നാറുണ്ട്.

    "ആരാന്‍റെഅമ്മയ്ക്ക് പ്രാന്തായാല്‍ കാണാന്‍ നല്ല ശേല്" എന്ന പ്രയോഗം ഇവിടെ കമന്‍റുന്ന പലര്‍ക്കും ബാധകമാകും എന്ന് ഓര്‍ത്താന്‍ നന്ന്.

    ReplyDelete
  27. ഖുര്‍ആന്‍ മാറ്റമില്ലാത്തതാണ്. അതിന്റെ വള്ളിക്കോ പുള്ളിക്കോ അന്ത്യദിനം വരെ ലോകമൊന്നാകെ വിചാരിച്ചാലും മാറ്റാന്‍ കഴിയില്ല.

    ചിരിക്കാതെന്തു ചെയ്യും.

    ഖുറാനിലൂടെ അള്ളാ മൊഹമ്മദിനോടു പറയുന്നു.

    അല്ലയോ പ്രവാചകാ, സ്വപത്നിമാരോടും പെണ്‍മക്കളോടും വിശ്വാസികളിലെ വനിതകളോടും അവരുടെ മുഖപടങ്ങള്‍ താഴ്ത്തിയിടാന്‍ പറയുക.

    അത് ശരിയായി മനസിലാക്കിയ മൌദൂദി പറയുന്നു.

    അതായത് ഉത്തരീയം ധരിച്ച്, അതിന്റെ അഞ്ചലം മേല്‍ഭാഗത്തുനിന്ന് തൂക്കിയിടട്ടെ. മറ്റൊരു ഭാഷയില്‍, മുഖം തുറന്നിട്ടു നടക്കരുത്.

    ഏത് കാലത്തു ജീവിക്കുന്ന മനുഷ്യര്‍ക്കും ഇത് വായിച്ചാല്‍ മനസിലാകുന്ന ഒന്നുണ്ട്. പക്ഷെ അത് ലത്തീഫു തന്നെ ഇപ്പോള്‍ മാറ്റി എഴുതി പറയുന്നു. മുഖം മറക്കേണ്ട എന്ന്. വള്ളിക്കും പുള്ളിക്കും മാറ്റമുണ്ടാകില്ല എന്നതു നേര്. പക്ഷെ എഴുതിയിരിക്കുന്ന സത്യം ഇപ്പോള്‍ തന്നെ മാറ്റി എഴുതിക്കഴിഞ്ഞു. എന്നിട്ടും കൊട്ടിഘോഷിക്കും, വള്ളിക്കോ പുള്ളിക്കോ അന്ത്യദിനം വരെ ലോകമൊന്നാകെ വിചാരിച്ചാലും മാറ്റാന്‍ കഴിയില്ല എന്നും. ലത്തീഫേ മനുഷ്യജാതിയില്‍ ജനിച്ച ജീവികള്‍ക്ക് ഉള്ള പ്രത്യേകതയാണ്, നാണം എന്നത്. അതു പോലുമില്ലാത്ത താങ്കളെ എന്ത് വിളിക്കണം?

    ReplyDelete
  28. കാളിദാസന്‍ : കമെന്റ് quote ചെയ്യുമ്പോള്‍ ഇറ്റാലിക്സ്, ബോള്‍ഡഡ്, കളറിങ്ങ്, ചിഹങ്ങള്‍ .... എന്നിങ്ങനെ ബൂലോകത്ത് ഒരു സ്റ്റാന്‍ഡേര്‍ഡ് രീതിയില്ലാത്തതിനാല്‍ പലപ്പോഴും ആശയപ്പുഴത്തിലാവുന്നു. quote എവിടെ തുടങ്ങി എവിടെ അവസാനിക്കുന്നു എന്ന് തിരിച്ചറിയാന്‍ എന്തെങ്കിലും ചിഹ്നങ്ങള്‍ ഉപയോഗിച്ചാല്‍ നന്നാവും.

    eg: <<<< "ആരാന്‍റെഅമ്മയ്ക്ക് പ്രാന്തായാല്‍ കാണാന്‍ നല്ല ശേല്" എന്ന പ്രയോഗം ഇവിടെ കമന്‍റുന്ന പലര്‍ക്കും ബാധകമാകും എന്ന് ഓര്‍ത്താന്‍ നന്ന്>>

    "പലര്‍ക്കും" എന്ന് പറഞ്ഞകൂട്ടത്തില്‍ കല്‍കി ഒഴിവാണ്. ല്ലേ.

    ReplyDelete
  29. പതിനാറു വയസെത്തുന്നതിനു മുന്‍പേ വിവാഹം കഴിപ്പിച്ചയക്കപ്പെടുന്ന പെണ്‍കുട്ടികള്‍ ഇപ്പോഴും എത്രയോ പാലക്കാടും മലപ്പുറത്തും ഉണ്ട് !
    മന്ത്ര തന്ത്ര കുതന്ത്രങ്ങളുമായി സമുദായത്തെ വ്യഭിചരിക്കുന്ന എത്രയോ തങ്ങള്‍ മാരും ഉസ്താത് മാരും ഉണ്ട് !
    സ്ത്രീധനം എന്ന ദുരാചാരം മൂലം വിവാഹം മുടങ്ങി നില്‍ക്കുന്ന സാധു പെണ്‍കുട്ടികള്‍ ഒരു വശത്ത് , മൂത്ത കാമവുമായി നാല് കെട്ടാന്‍ നടക്കുന്ന പെക്കൊലങ്ങള്‍ മറു വശത്ത് !
    പിറന്നുവീണ കുഞ്ഞുങ്ങള്‍ക്ക്‌ ഭക്ഷണത്തിനും വിദ്യാഭ്യാസത്തിനും വകുപ്പുണ്ടോ എന്ന് ചിന്തിക്കാതെ ലോകം മുഴുവന്‍ പെറ്റു പെരുകാന്‍ പടച്ചവന്‍ പറഞ്ഞിട്ടുണ്ട് എന്ന് പറഞ്ഞ് കുടുംബാസൂത്രണത്തിന് തയ്യാറാകാത്ത കുടുംബങ്ങള്‍!
    സമുദായത്തിന്‍റെ ചിത്രം ഒട്ടും മനോഹരമല്ല.
    ലതീഫ്‌ പറയുന്ന അതെ ഖുറാന്‍ പഠിച്ചു വളര്‍ന്ന ഒരു സമുദായം ആണ് ഇതെന്നോര്‍ക്കണം !അപ്പോള്‍ ലത്തീഫ്‌ പറയും ശരിയായ തരത്തില്‍ പഠിച്ചില്ല എന്ന്!!!
    വ്യാഖാനത്തിന്റെ കുഴപ്പം ആണെന്ന് !!!
    ഒരു സമുദായത്തെ നേര്‍ വഴിക്ക് നയിക്കേണ്ട ഗ്രന്ഥമാണ് അതെങ്കില്‍ ആര്‍ക്കും എങ്ങിനെയും വ്യാഖാനിക്കാവുന്ന അതിന്‍റെ ഉള്ളടക്കത്തിനു നീതീകരണമില്ല .

    ReplyDelete
  30. "ഒരു സമുദായത്തെ നേര്‍ വഴിക്ക് നയിക്കേണ്ട ഗ്രന്ഥമാണ് അതെങ്കില്‍ ആര്‍ക്കും എങ്ങിനെയും വ്യാഖാനിക്കാവുന്ന അതിന്‍റെ ഉള്ളടക്കത്തിനു നീതീകരണമില്ല."

    correct!

    ReplyDelete
  31. കല്‍ക്കി,

    മൌദൂദിയുടെ തര്‍ജ്ജമയും വിശദീകരണവും പ്രതിക്കൂട്ടിലാകുന്നു എന്നെനിക്ക് തോന്നുന്നില്ല.മൌദൂദിയുടെ തര്‍ജ്ജമ ഞാന്‍ മറിച്ചു നോക്കിയത് ലത്തീഫ് പറഞ്ഞതിനു ശേഷം മാത്രമാണ്. അതിനു മുന്നേ ഞാന്‍ വായിച്ചിട്ടുള്ള തര്‍ജ്ജമകളും വ്യാഖ്യാനങ്ങളും യൂസഫ് അലിയുടെയും പിക്‌താലിന്റെയും മൊഹമദ് അലിയുടെയുമൊക്കെയാണ്. കൂടാതെ ഹദീസുകളില്‍ നിന്നും കുറച്ചൊക്കെ. ഇവയില്‍ ഒക്കെ പറയുന്ന കാര്യങ്ങള്‍ പലതും ലത്തീഫൊക്കെ പ്രചരിപ്പിക്കുന്ന പോലെയല്ല. ഏറ്റവും സത്യ സന്ധന്‍ എന്ന് ലത്തീഫ് വിശേഷിപ്പിക്കുന്ന മൌദൂദിയുടെ ചില വ്യാഖ്യാനങ്ങള്‍ അസ്വീകാര്യമെന്നൊക്കെ ആണദ്ദേഹം പറയുന്നത്. അത് വിചിത്രമായിട്ടേ എനിക്കു തോന്നിയുള്ളു.

    ആശയ സംവാദം നടക്കേണ്ടത് ആശയങ്ങളുമായിട്ടാണ്. പക്ഷെ ലത്തീഫും കാട്ടിപ്പരുത്തിയും ചിന്തകനുമൊക്കെ നടത്തുന്നത് അന്ധവിശ്വാസ സംവാദമാണ്. യേശു ദൈവമാണെനും അല്ലെന്നും തമ്മിലുള്ള സംവാദത്തെ ആശയ സംവാദമെന്ന് ആരും വിശേഷിപ്പിക്കില്ല. ഏത് ശരി ഏത് തെറ്റ് എന്നതൊക്കെ എന്തു വിശ്വസിക്കുന്നു എന്നതിനെ ആശ്രയിച്ചിരിക്കും. ഒരു ക്രിസ്ത്യാനിയും യേശു പ്രവാചകനാണെന്ന് അംഗീകരിക്കില്ല. ഒരു മുസ്ലിമും യേശു ദൈവമാണെന്നും അംഗീകരിക്കില്ല. ഇതു രണ്ടും തമ്മില്‍ സംവാദം എന്നു പറഞ്ഞാല്‍ പരസ്പരം ചീത്ത പറയലും അധിക്ഷേപിക്കലും അവഹേളിക്കലും മാത്രമേ ഉണ്ടാകൂ. അറിഞ്ഞുകൊണ്ട് ഇതിലേക്കൊക്കെ ചാടിപുറപ്പെടുന്നത് ബുദ്ധിമോശമെന്നേ ഞാന്‍ മനസിലാക്കൂ.

    പക്ഷെ ഈ രണ്ടു മതത്തിലും സം വദിക്കേണ്ട ആശയങ്ങള്‍ ധാരാളമുണ്ട്. തെറ്റു ചെയ്യുന്നവരോട് ക്ഷമിക്കുവന്‍ പറയുന്ന ക്രൈസ്തവ തത്വവും, തെറ്റു ചെയ്യുന്നവരെ ശിക്ഷിക്കുക എന്ന മുസ്ലിം തത്വവും ആശയ സംവാദത്തിനുള്ള നല്ല ഒരു വിഷയമാണ്. പക്ഷെ അങ്ങനെ ഒരു സംവാദം നടക്കാനുള്ള ഒരു സാധ്യതയുമില്ല.

    യേശു വ്യഭിചാരപുത്രന്‍ എന്ന പ്രയോഗം യേശുവിനെ ദൈവമായി കരുതുന്ന ആളുകളെ വേദനിപ്പിക്കും. പക്ഷെ അതിലേറെ എന്നെ അത്ഭുതപ്പെടുത്തിയത് യേശുവിനെ ബഹുമാനിക്കുന്നു എന്ന് എല്ലാ ശ്വാസത്തിലും പറയുന്ന ഒരു മുസ്ലിമാണത് പ്രയോഗിച്ചത് എന്നതാണ്. യഹൂദര്‍ അതുപയോഗിച്ചു എന്നത് അക്ബറിനുപയോഗിക്കാനുള്ള അനുവാദമല്ല. ഇതൊക്കെ എഴുതുന്നത് ക്രൈസ്തവ വിശ്വസത്തെ നിരൂപണം ചെയ്യുന്നതാണെന്നൊക്കെ അവകാശപ്പെടുമ്പോള്‍ അതു പോലെ ഇസ്ലാമിക വിശ്വാസത്തെയും നിരൂപണം ചെയ്യാന്‍ മറ്റുള്ളവര്‍ക്കുള്ള അവകാശം കൂടി വക വച്ചു കൊടുക്കണം. പക്ഷെ അതല്ല കാണുന്നത്. നിങ്ങള്‍ നിരൂപണം ചെയ്യേണ്ട. ഞങ്ങള്‍ വിശ്വസിക്കുന്നതങ്ങ് അംഗീകരിച്ചല്‍ മതി എന്ന നിലപാട് ഫാസിസമാണ്.

    അക്ബറിന്റെ യേശു വ്യഭിചാരപുത്രന്‍ എന്ന നിരൂപണം പോലെ ചിന്‍വാദ് പാലം എന്ന നിരൂപണം വന്നപ്പോള്‍ മുസ്ലിങ്ങള്‍ക്ക് നിയന്ത്രണം വിടുന്നു. അത് സുബോധത്തിന്റെ ലക്ഷണമല്ല.

    "യേശുവിനെ അനുസ്സരിച്ചുകൊണ്ട് നിത്യ ജീവന്‍ നേടണമെന്ന് ആഗ്രഹിക്കുന്നവര്‍ ഖുര്‍ ആനും അത് പ്രയോഗവത്കരിച്ച മുഹമ്മദിന്റെ ജീവിതവും പിന്‍പറ്റുകയാണ് വേണ്ടത്. അതാണ്‌ ശാശ്വതവിജയത്തിന്റെ മാര്‍ഗ്ഗം." എന്നൊക്കെ അക്ബര്‍ പറയുന്നത് അതിരു കടന്ന പ്രസ്തവനയാണ്. ക്രൈസതവ വിശ്വസത്തിലുള്ള കടന്നു കയറ്റമാണ്. ഏതു തരത്തില്‍ നിത്യ ജീവന്‍ നേടണമെന്നതൊക്കെ ക്രിസ്ത്യാനികളുടെ സ്വാതന്ത്ര്യമല്ലേ? പേരെടുത്തു പറഞ്ഞ് ക്രിസ്ത്യാനികളെ അധിക്ഷേപിച്ചിട്ട് അവര്‍ക്ക് നിത്യ ജീവന്‍ വേണമെങ്കില്‍ എന്റെ വേദ പുസ്തകം പിന്തുടരണം എന്നൊക്കെ പറയുന്നത് അല്‍പ്പത്തരമാണെന്നേ ഞാന്‍ മനസിലാക്കുന്നുള്ളു. ഖുറാനിലൂടെ മൊഹമ്മദ് പഠിപ്പിച്ച ചില തത്വങ്ങള്‍ക്ക് കടക വിരുദ്ധമാണീ കടന്നു കയറ്റം.


    അക്ബറൊക്കെ ക്രിസ്ത്യാനികളെ ഉപദേശിക്കാന്‍ നടക്കുന്ന സമയത്ത് ഖുറാനില്‍ താഴെ പറഞ്ഞിരിക്കുന്ന അയത്തുകളെ മനസിലാക്കുകയും ഉള്‍ക്കൊള്ളുകയുമാണു വേണ്ടത്.

    2.
    256 ദീന്‍ കാര്യത്തില്‍ ഒരുവിധ ബലപ്രയോഗവുമില്ല

    5.
    69. (ഉറപ്പായറിഞ്ഞുകൊള്ളുക, ഇവിടെ ആരുടെയും കുത്തകയൊന്നുമില്ല) മുസല്‍മാനോ, ജൂതനോ, സാബിയോ, ക്രിസ്ത്യാനിയോ ആരാവട്ടെ അല്ലാഹുവിലും അന്ത്യനാളിലും വിശ്വസിക്കുകയും സല്‍ക്കര്‍മങ്ങളാചരിക്കുകയും ചെയ്യുന്നുവെങ്കില്‍ അവര്‍ ഭയപ്പെടാനോ ദുഃഖിക്കാനോ സംഗതിയാകുന്നതല്ല.


    അക്ബര്‍ പറയുന്നപോലെ ഖുറാനോ മൊഹമ്മദോ അല്ല പ്രധാനം. അള്ളാഹു(ദൈവമ്)വിലും അന്ത്യനാളിലും വിശ്വസിക്കുക സല്‍കര്‍മ്മങ്ങളാചരിക്കുക.

    ReplyDelete
  32. കാളിദാസന്‍,

    ഇസ്‌ലാമില്‍ ഭീകര വാദത്തിന്‍റെ വിത്തു വിതച്ചതില്‍ അഗ്ര ഗണ്യനായ മൗദൂദിയുടെ ഖുര്‍‌ആന്‍ വ്യാഖ്യാനം അദ്ദേഹത്തിന്‍റെ ആശയത്തിനൊപ്പിച്ചേ വരൂ. "അനുനയത്തിന്‍റെ എല്ലാ രീതികളും (13 വര്‍ഷത്തിലധികം നടത്തിയ പ്രബോധനം) പരാജയമായിക്കലാശിച്ചപ്പോള്‍ പ്രവാചകന്‍ വാള്‍ കയ്യിലെടുത്തു! വാള്‍, അത് തിന്മയേയും ആക്രമണത്തേയും ഹൃദയത്തിലെ കറകളേയും ആത്മാവിന്‍റെ കളങ്കങ്ങളേയും വിപാടനം ചെയ്തു." എന്നെഴുതാന്‍ ചങ്കൂറ്റം കാണിച്ച വ്യക്തിയാണ് മൗദൂദി. മൗദൂദിയെപ്പോലുള്ള മുസ്‌ലിം പണ്ഡിതന്മാര്‍ ഇസ്‌ലാമിനേല്പ്പിച്ച പരിക്കിന്‍റെ അടുത്തുപോലും വരില്ല ഇസ്‌ലാമിന്‍റെ ശത്രുക്കള്‍ ഏല്പ്പിച്ച പരിക്കുകള്‍. അതവിടെ ഇരിക്കട്ടെ.

    ആശയസം‌വാദത്തെപ്പറ്റിയുള്ള താങ്കളുടെ അഭിപ്രായത്തോട് വിയോജിപ്പുണ്ട്. യേശു ദൈവമാണെന്നും അല്ലെന്നും ഉള്ളതും ആശയ സം‌വാദം തന്നെയല്ലേ? ഉദ്ദേശ ശുദ്ധിയാണ് പ്രധാനം എന്നെനിക്കു തോന്നുന്നു. പൂര്‍ണ്ണമായും സത്യമെന്നു താന്‍ വിശ്വസിക്കുന്ന ഒരു വസ്തുത മറ്റുള്ളവരെ അറിയിക്കാനുള്ള മനുഷ്യന്‍റെ ആഗ്രഹം പ്രകൃതി ദത്തമാണ്. പക്ഷേ, അത് മറ്റുള്ളവരെ വേദനിപ്പിക്കുന്ന വിധത്തിലോ, അവരുടെ വിശ്വാസത്തെ വൃണപ്പെടുത്തുന്ന രീതിയിലോ ആകരുത് എന്നേയുള്ളൂ. വിശ്വസിക്കലും വിശ്വസിക്കാതിരിക്കലും തികച്ചും വ്യക്തി പരമാണ്.

    യേശുവിനെക്കുറിച്ച് അങ്ങനെ ഒരു പ്രയോഗം അക്ബര്‍ നടത്തിയത് യേശുവിനോടുള്ള വിരോധം കൊണ്ടല്ലെങ്കിലും. ഒരു പുസ്തകത്തിന്‍റെ കവര്‍പേജില്‍ അങ്ങനെ അടിച്ചു വരുന്നതിനെ ഒരു വിധത്തിലും ന്യായീകരിക്കാന്‍ സാധ്യമല്ല.

    ഇസ്‌ലാം മതം വിട്ടു പുറത്തുപോകുന്നവരെ വധിക്കണം എന്നു ഫത്‌വ കൊടുത്തിട്ടുള്ളവരോടാണോ (ഇതിനു വേണ്ടി ഒരു പുസ്തകം തന്നെ എഴുതിയിരിക്കുന്നു മൗദൂദി) "വിശ്വാസകാര്യത്തില്‍ ഒരു വിധ ബലപ്രയോഗവും ഇല്ല" എന്ന കാളിദാസന്‍റെ ഉപദേശം?

    ReplyDelete
  33. കല്‍ക്കി,

    സമകാലീന ഇസ്ലാമിക ഭീകരവാദത്തിന്റെ വേരുകള്‍ മൌദൂദിയുടെ ആശയങ്ങളില്‍ അധിഷ്ടിതമാണ്. ലത്തീഫൊക്കെ ആരാധിക്കുന്ന ഇദ്ദേഹം അത്ര വലിയ ആദര്‍ശപുരുഷനുമല്ല. ഇസ്ലാമിക പാകിസ്ഥാന്‍ സൃഷ്ടിക്കുന്നതിനെ ആദ്യം എതിര്‍ത്തിട്ട് പിന്നെ ചുവടു മാറ്റി. മുസ്ലിം ലീഗ് പാകിസ്ഥാനുവേണ്ടി വദിച്ചതിനെ നഖശിഖാന്തം എതിര്‍ത്ത മൌദൂദി പാകിസ്ഥാന്‍ ഉണ്ടാകുമെന്നുറപ്പായപ്പോള്‍ ഇന്‍ഡ്യയില്‍ നിന്നും മുസ്ലിങ്ങളെ പാകിസ്ഥാനിലേക്ക് ആട്ടിത്തെളിയിക്കുന്നതിന്റെ മുമ്പില്‍ തന്നെ നിന്നു. പുതുതായി ഉണ്ടായ പാക്കിസ്ഥാനു ഇസ്ലാമികത കുറവാണെന്നായിരുന്നു പരാതി. പാകിസ്ഥാനില്‍ അഹമ്മദീയരെ ബദ്ധ ശത്രുവായി പ്രഖ്യാപിച്ച് അവര്‍ക്കെതിരെ ലഹള സംഘടിപ്പിച്ചു. അഹമ്മദീയര്‍ മുസ്ലിങ്ങളല്ല എന്ന ഒരു പ്രഖ്യാപനം പകിസ്ഥാനി അധികാരികളേക്കൊണ്ട് നടത്തിച്ചു.

    അദ്ദേഹത്തിന്റെ മാസ്റ്റര്‍ പീസ് എന്നു പറയാവുന്നത് ജിഹാദിനു നല്‍കിയ വ്യാഖ്യാനമാണ്. അനിസ്ലാമിക ഭരണകൂടങ്ങളെയെല്ലാം പുറത്താക്കാനുള്ള യുദ്ധത്തേയാണദ്ദേഹം ജിഹാദായി വ്യാഖ്യാനിച്ചത്. അത് അതേപോലെ ഉള്‍ക്കൊണ്ട് ആ യുദ്ധത്തില്‍ പല മുസ്ലിങ്ങളും പങ്കു കൊണ്ടതിന്റെ ഫലമാണിന്ന് ലോകത്തിലെ ഏറ്റവും വലിയ പ്രശ്നമായി പരണമിച്ചതും.തടിയന്റവിട നസീറൊക്കെ മൌദൂദിയില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ട മുസ്ലിം ജിഹാദിയണ്.

    ഇസ്ലാമിന്റെ ആശയങ്ങളെയും പരിപാടികളെയും എതിര്‍ക്കുന്ന ലോകത്തെ എല്ലാ രാജ്യങ്ങളെയും സര്‍ക്കാരുകളെയും ഭൂമുഖത്തു നിന്നും നിര്‍മാര്‍ജ്ജനം ചെയ്യുക എന്നതാണ്, മൌദൂദിയുടെ തത്വശാസ്ത്രം.

    ഖുറാനില്‍ പറഞ്ഞിരിക്കുന്ന മിലിറ്റന്റ് ഇസ്ലാമിന്റെ പ്രണേതാവാണു മൌദൂദി. അതാണ്‌ ശരിയായ ഇസ്ലാമെന്നാണദ്ദേഹവും അദ്ദേഹത്തിന്റെ പിന്തുണക്കാരും അവകാശപ്പെടുന്നത്.

    ReplyDelete
  34. കല്‍ക്കി,

    "അനുനയത്തിന്‍റെ എല്ലാ രീതികളും (13 വര്‍ഷത്തിലധികം നടത്തിയ പ്രബോധനം) പരാജയമായിക്കലാശിച്ചപ്പോള്‍ പ്രവാചകന്‍ വാള്‍ കയ്യിലെടുത്തു! വാള്‍, അത് തിന്മയേയും ആക്രമണത്തേയും ഹൃദയത്തിലെ കറകളേയും ആത്മാവിന്‍റെ കളങ്കങ്ങളേയും വിപാടനം ചെയ്തു." എന്നെഴുതാന്‍ ചങ്കൂറ്റം കാണിച്ച വ്യക്തിയാണ് മൗദൂദി.

    ഒരു കാരണവുമില്ലാതെ മൌദൂദി ഇത് പറയുമെന്ന് കല്‍ക്കിക്ക് തോന്നുന്നുണ്ടോ?


    ഇസ്ലാം പ്രചരിച്ചത് വാളിലൂടെ എന്നത് ഇസ്ലാമിനെതിരെ ഉള്ള പ്രധാന ആരോപണങ്ങളില്‍ ഒന്നാണ്. ആ ആരോപണം സത്യമാണെന്നല്ലേ സത്യ സന്ധനായ മൌദൂദി തെളിയിക്കുന്നത്. ഇതൊന്നും മൌദൂദി പറഞ്ഞതല്ല എന്ന് ലത്തീഫ് കരുതുന്നുണ്ടോ ആവോ.

    ReplyDelete
  35. യരലവ,

    Quote ചെയ്യുമ്പോള്‍ വ്യക്തമല്ല എങ്കില്‍ താങ്കള്‍ അഭിപ്രായപ്പെട്ടപോലെ കൂടുതല്‍ ഛിഹ്നങ്ങള്‍ ഉപയോഗിച്ചു തുടങ്ങാം.

    ReplyDelete
  36. ഒരു കാരണവും ഇല്ലാതെയല്ല. മൗദൂദി ഉദ്ദേശിച്ച രീതിയിലുള്ള ഒരു ഇസ്ലാമിക രാഷ്ട്രം കെട്ടിപ്പടുക്കാന്‍ ദുരുദ്ദേശ്യ പരമായ ഇത്തരം പ്രചാരണങ്ങള്‍ ആവശ്യമായിരുന്നു. അല്ലാതെ മതകാര്യത്തില്‍ ഒരുവിധ ബലപ്രയോഗവും ഇല്ല എന്നു തുറന്നു പ്രഖ്യാപിക്കുന്ന ഇസ്‌ലാമില്‍ വാളിന്‍റെ തത്വശാസ്ത്രത്തിന് ഒരു സ്ഥാനവുമില്ല. കാളിദാസന്‍ വിയോജിക്കുമായിരിക്കും. പക്ഷേ, സത്യമതാണ്.

    "ഇസ്‌ലാം കലാപ സാന്ദ്രമായ ഒരു അന്തരീക്ഷത്തിലാണ് ജന്മമെടുത്ത്ത്. ആ കാലത്ത് വാളായിരുന്നു നിര്‍ണ്ണായക ശക്തി. ഇക്കാലത്തുപോലും സ്ഥിതി അങ്ങനെ തന്നെയാണ്" എന്ന് തന്‍റെ ആദ്യ നാളുകളില്‍ പറഞ്ഞിരുന്ന ഗന്ധിജി പോലും പില്‍ക്കാലത്ത് ആ അഭിപ്രായം മാറ്റി "ഞാന്‍ കൂടുതല്‍ പഠിച്ചു. കൂടുതല്‍ കണ്ടെത്തുകയും ചെയ്തു. അതായത്, ഇസ്‌ലാമിന്‍റെ ബലം സ്ഥിതിചെയ്യുന്നത് വാളിന്മേലല്ല" എന്നു യംഗ് ഇന്ത്യയില്‍ തിരുത്തി എഴുതി.

    ബലം പ്രയോഗിച്ച് എത്രപേരെ എത്രനാള്‍ വിശ്വസിപ്പിക്കാനാകും കാളിദാസന്‍? താലിബാന്‍റെയും, അല്‍ഖാഇദയുടെയും പ്രവര്‍ത്തനം മൂലം എത്രപേരെ ഇതുവരെ ഇസ്‌ലാമില്‍ ചേര്‍ന്നു?

    ReplyDelete
  37. ബലപ്രയോഗം പോലെ മറ്റൊരു അനീതിയാണ് ഭയപ്പെടുത്തല്‍?
    സോര്‍ഗം എന്ന പ്രലോഭനം ഒരു വശത്ത്
    നരകം എന്ന ഭീഷണി മറ്റൊരിടത്ത്
    ഇഹലോകത്ത് സമാധാനപരമായി ജീവിക്കാന്‍ പരലോകം എന്ന സങ്കല്‍പം പ്രാകൃതാവസ്തയിലുള്ള എല്ലാ ജനസമൂഹങ്ങള്‍ക്കും ആവശ്യമായിരുന്നിരിക്കാം . . .
    എന്നാല്‍ ആധുനിക ലോകത്ത് അതിന്‍റെ ആവശ്യം എത്ര മാത്രമുണ്ട്?

    ReplyDelete
  38. മരണാനന്തര ജീവിതത്തെക്കുറിച്ച് ഗുരുതരമായ തെറ്റിദ്ധാരണയാണ് നിലനില്‍ക്കുന്നത്. അതുകൊണ്ടാണ് മുഹമ്മദ് ഷാന്‍ ഇങ്ങനെ പറയുന്നത്. തേനും പാലും ഒഴുകുന്ന, സുന്ദരികളായ ഹൂറികള്‍ വസിക്കുന്ന യഥേഷ്ടം മദ്യം ലഭിക്കുന്ന ഒരു പഞ്ചനക്ഷത്ര സ്വര്‍ഗ്ഗത്തെയാണ് പൊതുവില്‍ സങ്കല്‍പ്പിക്കപ്പെടുന്നത്. ആദ്യമായി മനസ്സിലാക്കേണ്ടത്, ഖുര്‍‌ആന്‍ വിഭാവന ചെയ്യുന്ന സ്വര്‍ഗ്ഗം ഒരു ഭൗതിക സ്ഥലമല്ല എന്നതാണ്. ഖുര്‍‌ആനില്‍ മരണാനന്തര ജീവിതത്തെ ക്കുറിച്ചും സ്വര്‍ഗ്ഗത്തെക്കുറിച്ചും നരകത്തെക്കുറിച്ചും പറഞ്ഞിരിക്കുന്നത് വെറും സൂചനകള്‍ മാത്രമാണ്. മരണാനന്തരം ഉണ്ടാകുന്ന അവസ്ഥ മനുഷ്യ സങ്കല്പ്പത്തിന്നതീതമാണ്. അക്കാര്യം വ്യക്തമായ രീതിയില്‍ തന്നെ ഖുര്‍‌ആന്‍ പറയുന്നുണ്ട്. "സച്ചരിതരായ ഭക്ത ജനത്തിനുവേണ്ടി ഗോപ്യമായി വെക്കപ്പെട്ടിരിക്കുന്ന അനുഗ്രഹങ്ങള്‍ എന്തൊക്കെയാണെന്ന് ഒരാത്മാവും അറിയുന്നില്ല" (ഖുര്‍‌ആന്‍ 32:18). ഒരാത്മാവും അറിയാത്ത കാര്യങ്ങളാണ് അവിടെയുള്ളത്. അല്ലാതെ ഭൗതികമായ ആറും ഹൂറും തേനും പാലും അല്ല. കൂടുതല്‍ വിശദീകരണം അര്‍ഹിക്കുന്ന ഈ വിഷയം ഒരു പൊസ്റ്റാക്കാന്‍ ശ്രമിക്കാം.

    ReplyDelete
  39. >>>> ഇങ്ങനെയൊരു പാനീയത്തെ മനസ്സിലാക്കിക്കൊടുക്കാന്‍ അല്ലാഹു അവര്‍ക്ക് പരിചയമുള്ളതും ഇസ്‌ലാമിന് മുമ്പ് അവര്‍ക്ക് പ്രിയങ്കരമായതുമായ മുന്തിരിയില്‍നിന്നും ചവിട്ടിപ്പിഴിഞ്ഞുണ്ടാക്കുന്ന ഖംറ് (മദ്യം) എന്ന പദമുപയോഗിച്ചു. അതോടൊപ്പം പ്രവാചകന്‍ അവരോട് പറഞ്ഞു: 'പഴങ്ങള്‍ ചവിട്ടിപ്പിഴിഞ്ഞുണ്ടാകുന്ന മദ്യമായിരിക്കില്ല അത്' >>>>>>

    സ്വര്‍ഗ്ഗത്തിലെ പാനീയത്തെ മനസിലാക്കിക്കൊടുക്കാന്‍ മൊഹമ്മദ് അനുഷ്ടിച്ച കഷ്ടപ്പാടുകളേക്കുറിച്ച് ലത്തീഫ് വാചലാകുന്നു. മുന്തിരി ചവിട്ടിപ്പിഴിയലാണതിനദ്ദേഹം ഉപയോഗിക്കുന്ന സങ്കേതം. ചവിട്ടിപ്പിഴിഞ്ഞാലെ മുന്തിരി ചാര്‍ വീഞ്ഞാകൂ എന്നൊക്കെ മന്ദബുദ്ധികളെ പറഞ്ഞ് വിശ്വസിപ്പിക്കാം. ചവുട്ടിപ്പിഴിയുന്ന ആളുകളുടെ കാലിനാണോ അള്ളാ ദിവ്യശക്തി കൊടുത്തിരിക്കുന്നത്.

    ചവിട്ടിപ്പിഴിഞ്ഞാലും കൈ കൊണ്ട് പിഴിഞ്ഞാലും കല്ലില്‍ വച്ചിടിച്ചു പിഴിഞ്ഞാലും യന്ത്രം കൊണ്ട് പിഴിഞ്ഞാലും കിട്ടുന്നത് ഒരേ സാധനമാണെന്നു മനസിലാകത്ത വിഡ്ഢികള്‍ ഇതൊക്കെ വിശദീകരിച്ച് വിശദീകരിച്ച് മനസിലുള്ള അജ്ഞത മുഴുവനും മറ്റുള്ളവര്‍ക്ക് ചിരിക്കാനായി പുറത്തെടുത്തിടും. എന്നിട്ട് മറ്റുള്ളവര്‍ ചിരിക്കുന്നേ എന്ന് വിലപിക്കും.



    ചവിട്ടിപ്പിഴിഞ്ഞതായാലും ചവിട്ടാതെ പിഴിഞ്ഞതായാലും മേത്തരം വീഞ്ഞ് കുടിപ്പിക്കപ്പെടുന്നു എന്നു പറയുന്നത് അള്ളാ തന്നെയാണ്.
    മൌദൂദി തര്‍ജ്ജമ ചെയ്തത് താഴെ.

    അധ്യായം 83
    അല്മുത്വഫ്ഫിഫീന്

    24. അവരുടെ വദനങ്ങളില് ആനന്ദഹര്ഷം കളിയാടുന്നത് നിനക്കു കണ്ടറിയാം. അടച്ചു മുദ്രവെച്ച് സൂക്ഷിച്ചിരുന്ന മേത്തരം വീഞ്ഞ് അവര് കുടിപ്പിക്കപ്പെടുന്നു. കസ്തൂരിയത്രെ അതിന്റെ മുദ്ര.


    അടച്ചു മുദ്ര വച്ച പാത്രങ്ങളില് സൂക്ഷിച്ച മേത്തരം വീഞ്ഞ് അള്ളാ നിര്‍മ്മിക്കുന്നതെങ്ങനെയാണാവോ. ചവച്ചരച്ചെടുക്കുന്ന് മുന്തിരിച്ചാറില്‍ നിന്നായിരിക്കാം. അത് കുടിച്ച് സ്വര്‍ഗ്ഗവാസികളുടെ വദനങ്ങളില്‍ ആനന്ദ ഹര്‍ഷം കളിയാടുന്നുണ്ട്.

    നേരെ പാട്ടിനെഴുതി വച്ചിരിക്കുന്ന, ആര്‍ക്കും മന്സിലാകുന്ന ഭാഷയില്‍ എഴുതി വച്ചിരിക്കുന്നതിന്‌ ഇല്ലാത്ത അര്‍ത്ഥവും വ്യാഖ്യാനവും നല്കിയാലൊന്നും ആളുകള്‍ തെറ്റിദ്ധരിക്കപ്പെടുകില്ല. തീവ്ര മുസ്ലിങള്‍ക്ക് നാണക്കേടുണ്ടാക്കുനതിനെ അര്‍ഥവ്യത്യാസം വരുത്തി വ്യാഖ്യാനിച്ചാലൊന്നും മറ്റുള്ളവരെ വിശ്വസിപ്പിക്കാനാകില്ല.

    വീഞ്ഞ് എന്ന വാക്കിന്റെ അര്‍ത്തം അറിയാത്ത മന്ദബുദ്ധിയാണ്‌ മൌദൂദി എന്നൊക്കെ പറഞ്ഞാല്‍ അത് അപ്പാടെ വിഴുങ്ങാന്‍ ബാക്കിയെല്ലാവരും ലത്തീഫിനേപ്പോലെ മതി ഭ്രമം ബാധിച്ചവരുമല്ല.

    ഇംഗ്ളീഷ് പരിഭാഷകളില്‍ പറയുന്നതിങ്ങനെ.

    http://www.islam101.com/quran/QTP/QTP083.htm"

    പിക്താല്

    083.024 Thou wilt know in their faces the radiance of delight.
    083.025 They are given to drink of a pure wine, sealed,
    083.026 Whose seal is musk - for this let (all) those strive who strive for bliss -


    http://www.islam101.com/quran/yusufAli/QURAN/83.htm"

    യൂസുഫ് അലി

    24. Thou wilt recognise in their faces the beaming brightness of Bliss.
    25. Their thirst will be slaked with Pure Wine sealed:
    26. The seal thereof will be Musk: And for this let those aspire, who have aspirations:



    Wine എന്നും Bliss എന്നുമൊക്കെ ഉള്ള വാക്കുകളുടെ അര്‍ത്ഥമറിയാത്ത മന്ധബുദ്ധികളല്ല ഇതൊക്കെ തര്‍ജ്ജമ ചെയ്തിട്ടുള്ളത്. അവരാരും മൊഹമ്മദ് ഉദ്ദേശിക്കാത്തതോ ഖുറാനില്ലാത്തതോ ആയ ഒരര്‍ത്ഥവും ഈ വാക്കുകള്‍ക്ക് കല്‍പ്പിച്ചിട്ടില്ല. ലത്തീഫിനേപ്പോലുള്ള കുറച്ചു പേഎ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിച്ചാലൊന്നും ഇതില്‍ മാറ്റമുണ്ടാകുകയും ഇല്ല.

    ReplyDelete
  40. >>>>>ഇസ്‌ലാമില്‍ വിശ്വാസത്തിന്റെയും സല്‍കര്‍മത്തിന്റെയും മാനദണ്ഡം വിശുദ്ധഖുര്‍ആനും പ്രവാചകനുമാണ്. അവയക്ക് മനുഷ്യന്‍ നല്‍കിയ വ്യാഖ്യാനങ്ങളില്‍ കൊള്ളേണ്ടതും തള്ളേണ്ടതുമുണ്ടാകാം. ഈ അറിവാണ് കാളിദാസനില്ലാതെ പോയത്. ഇസ്‌ലാമില്‍ അല്ലാഹുവിനോട് മാത്രമേ ആരാധനപാടുള്ളൂ. ക്രൈസ്തവ പശ്ചാതലത്തില്‍ നിന്ന് ചിന്തിക്കുന്നത് കൊണ്ടാണ് മൗദൂദി മുഖം മറക്കണം എന്ന് പറയുന്നതിനോട് ഞാന്‍ വിയോജിക്കുന്നത് എന്തോ അപരാധമായി കാളിദാസന് അനുഭവപ്പെടുന്നത്. <<<<<<<

    സൂര്യന്‍ ഉദിച്ചു തലക്കു മുകളില്‍ നിന്നാലും അത് പകലാണെന്നു മനസിലാക്കാന്‍ താടി വച്ച ജീവികളുടെ ചിന്താശേഷി കടമെടുക്കുന്നവരേക്കുറിച്ച് സഹതാപം തോന്നുന്നു. അല്ലാഹുവിനെ ആരാധിക്കുന്നതോ ധിക്കരിക്കുന്നതോ അല്ല ഇവിടെ പരാമര്‍ശിച്ചത്. അല്ലാഹു മൊഹമ്മദിലൂടെ ഖുറാന്‍ എന്ന പൊത്തകത്തില്‍ വ്യക്തമായി പറഞ്ഞിരിക്കുന്ന കാര്യമാണു ഞാന്‍ പരാമര്‍ശിച്ചത്. അത് തള്ളാനും കൊള്ളാനും മറ്റുള്ളവരുടെ സഹായം തേടുന്ന മന്ദബുദ്ധിത്തം ഇതു പോലെ മറ്റുള്ളവര്‍ക്ക് ചിരിക്കാനായി തുറന്നു വയ്ക്കല്ലേ ലതീഫ്. ഇസ്ലാമിലേപ്പോലെ ക്രൈസ്തവ പശ്ചാത്തലത്തില്‍ പകല്‍ രാത്രിയാകുന്ന ഏര്‍പ്പാടില്ല. പകല്‍ പകലു തന്നെയാണ്.

    മനുഷ്യന്‍ നല്‍കിയ വ്യാഖ്യാനങ്ങള്‍ തള്ളുകയോ കൊള്ളുകയോ ചെയ്യുന്ന കലാപരിപടിയേക്കുറിച്ചല്ല ഞാന്‍ പരാമര്‍ശിച്ചത്.

    മുസ്ലിം സ്ത്റികള്‍ മുഖം മറയ്ക്കണമെന്ന് മൌദൂദി പറഞ്ഞു എന്ന് ഞനൊരിടത്തും അവകാശപ്പെട്ടില്ല ഖുറാനിലൂടെ അള്ളാ എന്ന മുസ്ലിം ദൈവം മൊഹമ്മദു വഴി മുസ്ലിങ്ങളോട് പറഞ്ഞതാണത്. അറബിയില്‍ എഴുതി വച്ചിരിക്കുന്ന ആ സംഗതിക്ക് മൌദൂദി ഉറുദുവിലേക്ക് തര്‍ജ്ജമ ചെയ്തപ്പോള്‍ നല്‍ക്കിയ വ്യഖ്യാനമാണു ഞാന്‍ ഉദ്ധരിച്ചത്.തര്‍ജ്ജമയില്‍ പറഞ്ഞിരിക്കുന്നത് താഴെ.

    അധ്യായം 33
    അല്‍അഹ്സാബ്
    59 അല്ലയോ പ്രവാചകാ, സ്വപത്നിമാരോടും പെണ്‍മക്കളോടും വിശ്വാസികളിലെ വനിതകളോടും അവരുടെ മുഖപടങ്ങള്‍ താഴ്ത്തിയിടാന്‍ പറയുക.20 അവര്‍ തിരിച്ചറിയപ്പെടുന്നതിനും ശല്യം ചെയ്യപ്പെടാതിരിക്കുന്നതിനും ഏറ്റവും ഉചിതമായത് അതത്രെ.



    വിശ്വാസിനികള്‍ തിരിച്ചറിയപ്പെടാതിരിക്കാനായി മുഖം പടം താഴ്ത്തി ഇടുക എന്നാണദ്ദേഹം എഴുതിയിരിക്കുന്നത്. അതിന്റെ വ്യാഖ്യാനം വളരെ ലളിതമായ രീതിയില്‍ മുഖം തുറന്നിട്ടു നടക്കരുത് എന്നും എഴുതി.

    ഇനി മൌദൂദി നല്‍കിയ തര്‍ജ്ജമയില്‍ പറഞ്ഞത് വിശ്വസമല്ലെങ്കില്‍ പിക്‌താലും യൂസുഫലിയും നല്‍കിയ തര്‍ജ്ജമകളാണു താഴെ.

    പിക്താല്

    (58) O Prophet! Tell thy wives and thy daughters and the women of the believers to draw their cloaks close round them (when they go abroad). That will be better, so that they may be recognised and not annoyed. Allah is ever Forgiving, Merciful.

    യൂസുഫ് അലി

    59. O Prophet! Tell thy wives and daughters, and the believing women, that they should cast their outer garments over their persons (when abroad): that is most convenient, that they should be known (as such) and not molested. And Allah is Oft- Forgiving, Most Merciful.


    പിക്താല്‍ ഉപയോഗിച്ചത് Recognise എന്ന വാക്കാണ്.Recogniseഎന്ന ഇംഗ്ളീഷ് വാക്കിന്റെ അര്‍ത്ഥം തിരിച്ചറിയുക എന്നതാണ്. തിരിച്ചറിയാതിരിക്കാന്‍ വസ്ത്രം കൊണ്ട് മറയ്ക്കുക. യൂസുഫ് അലി ഉപയോഗിച്ച വാക്ക് known എന്നും. പുറം വസ്ത്രങ്ങള്‍ ഉപയോഗിച്ച് അവര്‍ അറിയപ്പെടാതിരിക്കാന്‍ മറയ്ക്കുക എന്നും.


    മൊഹമ്മദ് ജീവിച്ചിരുന്ന കാലഘട്ടത്തില്‍ അവിടെ സ്ത്രീകളെ തിരിച്ചറിഞ്ഞിരുന്നത് മാറിടവും വയറും നിതംബവും നോക്കിയായിരുന്നോ എന്ന് എനിക്ക് നിശ്ചയമില്ല. ലത്തീഫിന്റെ വീട്ടില്‍ ഒരു പക്ഷെ സ്ത്രീകളെ തിരിച്ചറിയുന്നത് ഇവയൊക്കെ നോക്കിയായിരിക്കാം. പക്ഷെ മറ്റ് മനുഷ്യ ജീവികളൊക്കെ മുഖം നോക്കിയാണു സാധാരണ മറ്റുള്ളവരെ തിരിച്ചറിയുന്നത്.

    ReplyDelete
  41. ബലം പ്രയോഗിച്ച് എത്രപേരെ എത്രനാള്‍ വിശ്വസിപ്പിക്കാനാകും കാളിദാസന്‍?

    1400 വര്‍ഷം സാധിച്ചിട്ടുണ്ട്.സൌദി അറേബ്യയില്‍ ഇസ്ലാം അല്ലാതെ മറ്റൊരു മതവും അനുവദിച്ചിട്ടില്ല. മത പരിവര്‍ത്തനം നിയമം മൂലം നിരോധിച്ചിട്ടുമുണ്ട്. ഇത് ബലം പ്രയോഗിച്ചു തന്നെയാണു നടപ്പിലാക്കുന്നതും.

    ഇനി എത്ര നാള്‍ സാധിക്കുമെന്ന് പറയാനാകില്ല. ഒരു പക്ഷെ ഇസ്ലാം നിലനില്‍ക്കുന കാലത്തോളം സാധിക്കും.

    ReplyDelete
  42. കാളിദാസൻ,
    ഒരു തിരുത്ത്‌ പറഞ്ഞോട്ടെ.
    ഇവിടെ പറയുന്നത്‌ തിരിച്ചറിയപ്പെടാനാണോ അതോ തിരിച്ചറിയപ്പെടാതിരിക്കാനാണോ?
    ഞാൻ മനസിലാക്കിയത്‌ മറ്റുള്ള വിശ്വാസികളിൽ അല്ലെങ്കിൽ അടിമകളിൽ നിന്നും വ്യക്തമായി തിരിച്ചറിയപ്പെടാനായി മുഖം മറച്ച്‌ പുറത്തിറങ്ങുന്നതായിരിക്കും വിശ്വാസിനികൾക്ക്‌ നല്ലത്‌ എന്നാണ്‌. എന്നുവെച്ചാൽ ഞാൻ വിശ്വാസിനിയാണ്‌ എന്നതിനുള്ള ഒരു differentiator ആണ്‌ ഈ മുഖം മറയ്ക്കൽ, ഒരുതരം ടാഗ്‌. ആക്രമിക്കപ്പെടാതിരിക്കാൻ ഒരു ഐഡന്റിറ്റി.
    അവിശ്വാസികളും അടിമകളും ആയ സ്ത്രീകൾ ആക്രമിക്കപ്പെടുന്നതിൽ ആർക്കും വിഷമമില്ലേ എന്നറിയില്ല.

    ReplyDelete
  43. അപ്പുട്ടന്‍,

    അപ്പൂട്ടന്‍ പറഞ്ഞ തിരുത്ത് ഞാന്‍ അംഗീകരിക്കുന്നു. മുസ്ലിം സ്ത്രീകള്‍ എന്ന് അറിയപ്പെടാനായി മുഖം മറയ്ക്കുക എന്നതാണു ശരിയായ വിശദീകരണം. തിരിച്ചറിയപ്പെടാതിരിക്കാന്‍ എന്നത് എന്റെ ഭാഗത്തു നിന്നും വന്ന പിശകാണ്.

    മുഖം മറയ്ക്കുമ്പോള്‍ ഏത് വ്യക്തിയാണെന്നു തിരിച്ചറിയില്ല എന്നാണു ഞാന്‍ ഉദ്ദേശിച്ചത്.

    ഞാന്‍ പരാമര്‍ശിച്ച സംഗതി ഈ വാക്കുകളുടെ അര്‍ത്ഥത്തിലല്ല. മുഖം മറയ്ക്കണമെന്ന് മൊഹമ്മ്ദ് പറഞ്ഞിട്ടേ ഇല്ല. മൌദൂദി അദ്ദേഹത്തിന്റെ സ്വന്തം മനോധര്‍മ്മമനുസരിച്ച് ഉണ്ടാക്കിയ വ്യാഖ്യാനമാണത് എന്നതാണ്, ലത്തീഫിന്റെ നിലപാട്. തല പോയാലും മൌദൂദി സത്യ സന്ധത വെടിയില്ല എന്നു വീമ്പു പറഞ്ഞ ആളാണു ലത്തീഫ്.

    ReplyDelete
  44. കല്‍ക്കി,

    >>>>>>മൗദൂദി ഉദ്ദേശിച്ച രീതിയിലുള്ള ഒരു ഇസ്ലാമിക രാഷ്ട്രം കെട്ടിപ്പടുക്കാന്‍ ദുരുദ്ദേശ്യ പരമായ ഇത്തരം പ്രചാരണങ്ങള്‍ ആവശ്യമായിരുന്നു. അല്ലാതെ മതകാര്യത്തില്‍ ഒരുവിധ ബലപ്രയോഗവും ഇല്ല എന്നു തുറന്നു പ്രഖ്യാപിക്കുന്ന ഇസ്‌ലാമില്‍ വാളിന്‍റെ തത്വശാസ്ത്രത്തിന് ഒരു സ്ഥാനവുമില്ല. കാളിദാസന്‍ വിയോജിക്കുമായിരിക്കും.>>>>>>>

    ഞാന്‍ വിയോജിക്കും.

    മൌദൂദി തെറ്റിദ്ധരിപ്പിച്ചു എന്നൊക്കെ പറഞ്ഞാല്‍ അത് പൂര്‍ണ്ണമായും ശരിയല്ല. മൌദൂദിയുമായി അഭിപ്രായ വ്യത്യാസമുണ്ടായിരുന്ന പല ഇസ്ലാമിക പണ്ഡിതരും അന്നുണ്ടായിരുന്നു. ഇന്‍ഡ്യയിലെ ഭൂരിഭാഗം പണ്ഡിതരും അദ്ദേഹത്തെ എതിര്‍ത്തിരുന്നു. അതിന്റെ കാരണം ഖുറാനില്‍ അന്യ മത നിന്ദയും വിശ്വാസ കാര്യത്തില്‍ നിര്‍ബന്ധവും പടില്ല എന്ന സൂക്തങ്ങളുണ്ട് എന്ന ന്യായീകരണമായിരുന്നു എന്നു പറഞ്ഞു കേട്ടിട്ടില്ല. സമാധനമുള്ള സഹവര്‍ത്തിത്തത്തിന്‌ മൌദൂദിയുടെ തീവ്ര നിലപാട് ഗുണകരമാകില്ല എന്ന തിരിച്ചറിവില്‍ നിന്നായിരുന്നു. മൌദൂദിയില്‍ നിന്നും അവേശം കൊണ്ട മുസ്ലിം ഭീകരര്‍ ഇസ്ലാമിനെ തള്ളിവിട്ടിരിക്കുന്ന അവസ്ഥ ആ പേടിയെ ന്യയീകരിക്കുന്നതാണ്.

    മറ്റ് വിശ്വാസികളെ എങ്ങനെയൊക്കെ പീഢിപ്പിക്കണമെന്നു വിശദീകരിക്കുന്ന നൂറു കണക്കിനു സൂക്തങ്ങളുണ്ട് ഖുറാനില്‍. മൌദൂദി അദ്ദേഹത്തിന്റെ ഇസ്ലമിക രാഷ്ട്ര സങ്കല്‍പ്പം അതിനെയൊക്കെ അടിസ്ഥാനമാക്കിയാണു രൂപപ്പെടുത്തിയത് എന്നേ ഞാന്‍ മനസിലാക്കുന്നുള്ളു.

    ലത്തീഫൊക്കെ പറയുന്ന ഭൂരിപക്ഷം കടമെടുത്താല്‍ മൌദൂദി യുടെ ഭാഗമാണു ശരി എന്നു പറയേണ്ടി വരും.

    മൗദൂദി അദ്ദേഹത്തിന്റെ സ്വര്‍ത്ഥ താല്‍പ്പര്യങ്ങള്‍ക്കായി ( അദ്ദേഹം ഉദ്ദേശിച്ച രീതിയിലുള്ള ഒരു ഇസ്ലാമിക രാഷ്ട്രം കെട്ടിപ്പടുക്കാന്‍) ദുരുദ്ദേശ്യ പരമായ ഇത്തരം പ്രചാരണങ്ങള്‍ നടത്തി എന്നത് വളരെ ഗുരുതരമായ ആരോപണമാണെന്നു പറയേണ്ടി വരും. ലത്തീഫൊക്കെ അതിനെ നഖശിഖാന്തം എതിര്‍ക്കുമെന്നതില്‍ സംശയമില്ല. അപ്പോള്‍ ഇസ്ലാമിക പണ്ഢിതന്‍ എന്ന രീതിയിലല്ല അദ്ദേഹത്തെ ലോകം വിലയിരുത്തുക. ബിന്‍ ലാദന്റെ മറ്റൊരു പതിപ്പായേ വിലയിരുത്താന്‍ ആകൂ.

    മൌദൂദി ഉദ്ദേശിച്ച ഇസ്ലാമിക രാഷ്ട്രം അനിസ്ലാമികമാണെന്നാണോ കല്‍ക്കി പറയുന്നത്? സത്യ വിശ്വാസികളായ കല്‍ക്കിയും ലത്തീഫും തമ്മില്‍ ഇതേക്കുറിച്ച് ഒരു സംവാദം നടത്തിയാല്‍ നന്നായിരുന്നു. അവിശ്വാസികള്‍ക്കും യുക്തിവാദികള്‍ക്കും അതിനുള്ള യോഗ്യതയില്ല എന്നാണദ്ദേഹത്തിന്റെ നിലപാട്.

    ReplyDelete
  45. അപ്പൂട്ടന്‍,

    >>>>>അവിശ്വാസികളും അടിമകളും ആയ സ്ത്രീകൾ ആക്രമിക്കപ്പെടുന്നതിൽ ആർക്കും വിഷമമില്ലേ എന്നറിയില്ല.>>>>>

    വിഷമമില്ല എന്നല്ലേ അപ്പൂട്ടന്‍ നല്‍കിയ വിശദീകരണം വ്യക്തമാക്കുന്നത്. അതാണു ശരിയെങ്കില്‍ മുസ്ലിങ്ങളുടെ മറ്റൊരു അവകാശവാദം കൂടി തകര്‍ന്നു വീഴുന്നു.

    സ്ത്രീകള്‍ക്ക് മാന്യമായ സ്ഥാനമാണിസ്ലാം നല്‍കുന്നതെന്നാണവര്‍ എപ്പോഴും കൊട്ടിഘോഷിക്കാറുള്ളത്. അടിമകളേയും അവിശ്വാസിനികളെയും മറ്റുള്ളവര്‍ ശല്യം ചെയ്യുന്നതില്‍ നിന്നും രക്ഷിക്കേണ്ട ആവശ്യമില്ലെങ്കില്‍ ഏത് തരം സ്ത്രീകള്‍ക്കാണിസ്ലാം മാന്യത കല്‍പ്പിക്കുന്നതെന്ന ചോദ്യം വരും. അവിശ്വാസിനികളെയും വിശ്വാസിനികളായ അടിമകളെയും തെരുവില്‍ പുരുഷന്‍മാര്‍ ശല്യം ചെയ്താലും പീഢിപ്പിച്ചാലും അവഹേളിച്ചാലും അതാസ്വദിക്കുന്ന ഒരു മതമാണ്, മൊഹമ്മദ് സ്ഥാപിച്ചതെന്നത് അപഹാസ്യമല്ലേ?

    ReplyDelete
  46. കാളിദാസനെപ്പോലുള്ള യുക്തിവാദികള്‍ക്ക് മറുപടി പറയുന്ന കാര്യത്തില്‍ ഒരു വിഷമം നേരിടുന്നു. അവര്‍ക്കൊരു ആദര്‍ശമില്ല. ആദര്‍ശപുരുഷനും പ്രമാണ യോഗ്യനുമായ ആരുമില്ല. ഏതു വിഷയവും ഏതു ഏതു വീക്ഷണവും ഏതു വ്യക്തിയേയും അവര്‍ക്കു വിമര്‍ശിക്കാം. ഒന്നിനോടും ആരോടും അഭിമുഖ്യമോ ഉത്തരവാദിത്തമോ ഇല്ല. സ്വതന്ത്രമാണല്ലോ അവരുടെ വിമര്‍ശനം! അതുകൊണ്ട് മറുപടി പറയുമ്പോള്‍ എങ്ങനെ, എന്തിനെ, ആരെ ചൂണ്ടി പറയും എന്നതാണ് അലട്ടുന്ന പ്രശ്നം. മത വിശ്വാസികള്‍ക്ക് അവരവര്‍ വിശ്വസിക്കുന്ന ആദര്‍ശവും ഗ്രന്ഥങ്ങളും ഉണ്ട്. അതുകൊണ്ടാണ് 'അഹ്‌ലുകിതാബിനോടും ഗ്രന്ഥാനുസാരികളോടും നല്ല നിലയില്‍ വിവാദം ചെയ്യുക' എന്ന് വിശുദ്ധ ഖുര്‍‌ആന്‍ പറയുന്നത്. കാരണം അടിസ്ഥാന ആദര്‍ശങ്ങളില്‍ നിന്ന് അവര്‍ക്ക് വ്യതിചലിക്കാന്‍ ആവില്ല. യുക്തിവാദികള്‍ ഒന്നിലും ഉറച്ചു നില്‍ക്കുന്നവരല്ല. അഭിപ്രായം ഇരുമ്പുലക്കയല്ലല്ലോ!

    ബലം പ്രയോഗിച്ചാണ് ഇസ്ലാം പ്രചരിക്കുന്നത് എന്നതിന് തെളിവായി കാളിദാസാന്‍ സൗദി അറേബ്യയെ ഉദാഹരിക്കുന്നു:

    kaalidaasan said...

    "സൌദി അറേബ്യയില്‍ ഇസ്ലാം അല്ലാതെ മറ്റൊരു മതവും അനുവദിച്ചിട്ടില്ല. മത പരിവര്‍ത്തനം നിയമം മൂലം നിരോധിച്ചിട്ടുമുണ്ട്. ഇത് ബലം പ്രയോഗിച്ചു തന്നെയാണു നടപ്പിലാക്കുന്നതും."

    ഇസ്‌ലാമിക രാഷ്ട്രത്തിന് ഉദാഹരണമായി സൗദി ആറേബ്യയെ എടുത്തുകാണിക്കുന്നത് ഇസ്‌ലാം വിമര്‍ശകരുടെ സ്ഥിരം ഏര്‍പ്പാടാണ്. ഇസ്‌ലാമിക ഭരണ സം‌മ്പ്രദായം മുഹമ്മദ് നബിയുടെ പിന്തുടര്‍ച്ചയായി വന്ന ആദ്യത്തെ നാലു ഖലീഫമാരുടെ അന്ത്യത്തോടെ അവസാനിച്ചതാണ്. പിന്നീട് നിലനിന്നിരുന്നതെല്ലാം രാജവാഴ്ച്ചയും സ്വേഛാധിപത്യവുമായിരുന്നു. മതത്തില്‍ ബലപ്രയോഗം സാധൂകരിക്കുന്ന ഒരു പരാമര്‍ശവും വിശുദ്ധ ഖുര്‍‌ആനില്‍ കാണില്ല.

    യുക്തിവാദികളുടെ സ്വര്‍ഗ്ഗഭൂമിയായിരുന്ന സോവിയറ്റ് യൂണിയനില്‍ നിലനിന്നിരുന്ന മത സ്വാതന്ത്ര്യത്തെക്കുറിച്ച് നമുക്കെല്ലാം അറിവുള്ളതാണല്ലോ!

    ReplyDelete
  47. കാളിദാസൻ,
    ഒരു വിധിയെഴുത്തായല്ല ഞാൻ ഇത്‌ പറഞ്ഞത്‌, പക്ഷെ ആ പരാമർശത്തിന്റെ ഉദ്ദേശ്യം ഈ ചോദ്യം തന്നെയായിരുന്നു. ഇസ്ലാം വിശ്വാസിയല്ലാത്ത ഒരു അക്രമകാരിയെ സംബന്ധിച്ചിടത്തോളം പർദ്ദയുണ്ടെങ്കിലും ഇല്ലെങ്കിലും അയാൾക്ക്‌ വലിയ വ്യത്യാസമൊന്നുമുണ്ടാകില്ല. അപ്പോൾ അക്രമം തടയുക എന്ന ഉദ്ദേശ്യത്തിൽ വരുന്ന ഈ നിർദ്ദേശം വിശ്വാസികളായ അക്രമകാരികളിൽ നിന്നുള്ള രക്ഷ തന്നെയാണ്‌. പർദ്ദ ധരിക്കാത്ത അവിശ്വാസികളോ അടിമസ്ത്രീകളൊ ആക്രമിക്കപ്പെട്ടാൽ അതിൽ പ്രത്യേകിച്ചൊന്നും ചെയ്യാനാവില്ല എന്ന അവസ്ഥ (ആസ്വദിക്കുക എന്നത്‌ കുറച്ച്‌ കടന്ന പ്രയോഗമാണ്‌).
    ഒരർത്ഥത്തിൽ ഏതൊരു സംഘടനയോ അല്ലെങ്കിൽ സംഘടിതമായ ജനതയോ താൻ ഏതെങ്കിലും സംഘടനയിലെ അംഗമാണെന്ന് കരുതുന്ന വ്യക്തിയോ ഒക്കെ ചിന്തിക്കുന്നത്‌ ഇതേ ലൈനിൽ തന്നെയാണ്‌. അതുകൊണ്ടാണല്ലൊ മെംബർ അല്ലാത്തവരുടെ തൊഴിൽപ്രശ്നത്തിൽ സംഘടനകൾ ഇടപെടത്തത്‌. അതുകൊണ്ടുതന്നെയാണല്ലൊ ശത്രുക്കളിൽ കൊല്ലപ്പെട്ടവരുടെ എണ്ണം അഭിമാനകരമാകുന്നതും സ്വന്തം ഗ്രൂപ്പിലുള്ളവരുടെ മരണം ദുഖകരവുമാകുന്നത്‌. അതുകൊണ്ടുതന്നെയാണല്ലൊ സ്വന്തം സംഘടനയ്ക്കു നേരെയുള്ള ലാത്തിച്ചാർജ്ജ്‌ പോലീസ്‌ അതിക്രമവും മറ്റുള്ളവ നിയമപരിപാലനമോ പ്രതികരിക്കേണ്ടതല്ലാത്തതോ ആകുന്നത്‌.
    ഇത്‌ ഇസ്ലാമിന്റെ മാത്രം കുഴപ്പമല്ല, മനുഷ്യപ്രകൃതി തന്നെയാണത്‌. മാനുഷികമായ ഈ ഘടകം എല്ലാത്തിലും കാണാം, അത്‌ മതമായാലും സംഘടനയായാലും രാഷ്ട്രീയ-സാമൂഹികപ്രശ്നമായാലും.

    ReplyDelete
  48. >>>>>യേശു ദൈവമാണെന്നും അല്ലെന്നും ഉള്ളതും ആശയ സം‌വാദം തന്നെയല്ലേ? ഉദ്ദേശ ശുദ്ധിയാണ് പ്രധാനം എന്നെനിക്കു തോന്നുന്നു. പൂര്‍ണ്ണമായും സത്യമെന്നു താന്‍ വിശ്വസിക്കുന്ന ഒരു വസ്തുത മറ്റുള്ളവരെ അറിയിക്കാനുള്ള മനുഷ്യന്‍റെ ആഗ്രഹം പ്രകൃതി ദത്തമാണ്.<<<

    സംവാദം നടത്തേണ്ടത് യോജിപ്പുണ്ടാകാന്‍ സാധ്യതയുള്ള വിഷയത്തേക്കുറിച്ചാണ്. യേശു ദൈവമാണോ അല്ലയൊ എന്ന വിഷയത്തേക്കുറിച്ച് മുസ്ലിങ്ങളും ക്രിസ്ത്യാനികളും തമ്മില്‍ ഒരിക്കലും യോജിപ്പുണ്ടാകില്ല. രണ്ടു കൂട്ടരും അവരുടെ വേദ പുസ്തകത്തില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങള്‍ എടുത്തിട്ട് പരസ്പരം അധിക്ഷേപിക്കും. ചില കാര്യങ്ങള്‍ ചൂണ്ടിക്കാണിക്കുമ്പോള്‍ ക്ഷുഭിതരാകും. കല്‍ക്കിക്കു ക്ഷുഭിതനാകാന്‍ പറ്റിയ ചില സംഗതികള്‍ യേശുവിനേക്കുറിച്ച് ഞാന്‍ പറയാം.

    1. യേശുവിനേക്കുറിച്ച് ഖുറാനില്‍ പറയുന്നത് മര്‍യമിന്റെ പുത്രന്‍ എന്നാണ്. മറ്റ് പ്രവാചകന്‍മാരെയെല്ലാം പിതാവിന്റെ പേരുകളില്‍ അഭിസംബൊധന ചെയ്യുമ്പോള്‍ യേശുവിനെ മാത്രം മാതാവിന്റെ പേരില്‍ അഭിസംബോധന ചെയ്യുന്നു. യേശു വ്യഭിചാര പുത്രനെന്ന് യഹൂദര്‍ വിളിക്കുന്നതും ഇതും തമ്മില്‍ എന്തു വ്യത്യാസമുണ്ട്? ഇസ്ലാം വിശ്വാസ പ്രകാരം ആരാണ്‌ യേശുവിന്റെ അച്ഛന്‍? ദൈവമാണ്‌ യേശുവിന്റെ അച്ഛന്‍ എന്ന് ക്രിസ്ത്യാനികള്‍ വിശ്വസിക്കുന്നു. അത് തെറ്റാണെന്ന് മുസ്ലിങ്ങള്‍ക്ക് എങ്ങനെ തെളിയിക്കാനാകും.

    2. യേശു മരിച്ചിട്ടില്ല എന്നാണ്‌ മുസ്ലിങ്ങള്‍ വിശ്വസിക്കുന്നത്. അദ്ദേഹത്തെ ഉടലോടെ അള്ള സ്വര്‍ഗത്തിലേക്ക് കൊണ്ടു പോയി. അവിടെ ഇരുത്തിയിരിക്കുന്നു. ലോകാവസാനത്തിനു തൊട്ടു മുമ്പ് വീണ്ടും ഭൂമിയിലേക്ക് അയക്കുമെന്നും വിശ്വസിക്കുന്നു. മുസ്ലിം വിശ്വാസപ്രകാരം യേശു മരിക്കുന്നില്ല. മരണമില്ലാത്ത ശക്തിയെ ദൈവമെന്നാണു സാധാരണ വിശേഷിപ്പിക്കാറുക്ക്ള്ളത്. അപ്പോള്‍ യേശു ദൈവമാണെന്ന ക്രൈസ്തവ വിശ്വാസത്തെ എങ്ങനെ എതിര്‍ക്കാനാകും?

    ReplyDelete
  49. അപ്പൂട്ടന്‍,

    <<<<പർദ്ദ ധരിക്കാത്ത അവിശ്വാസികളോ അടിമസ്ത്രീകളൊ ആക്രമിക്കപ്പെട്ടാൽ അതിൽ പ്രത്യേകിച്ചൊന്നും ചെയ്യാനാവില്ല എന്ന അവസ്ഥ (ആസ്വദിക്കുക എന്നത്‌ കുറച്ച്‌ കടന്ന പ്രയോഗമാണ്‌).<<<

    ഞാനിതിനെ മറ്റൊരു തരത്തിലാണു കാണുന്നത്.

    പിടിച്ചു പറിയോ കൊലപാതകമോ പോലുള്ള ആക്രമണങ്ങളല്ലല്ലോ ഇവിടെ വിവക്ഷിക്കുന്നത്. അത് ചെയ്യാന്‍ ആഗ്രഹുമുള്ളവര്‍ അത് വിശ്വാസിനിയോടോ അവിശ്വാസിനിയോടോ എന്ന വ്യത്യാസം കാണിക്കുമെന്നും തോന്നുന്നില്ല. ലൈംഗികമായ പരാമര്‍ശങ്ങളും ചേഷ്ടകളും പരാക്രമങ്ങളും ആണിവിടെ വിവക്ഷിച്ചിരിക്കുന്നത്. പര്‍ദ്ദിയിട്ട വിശ്വാസിനികളെ വിശ്വാസികളുടെയും അവിശ്വാസികളുടെയും അക്രമത്തില്‍ നിന്നും തടയുക എന്നതൊന്ന്. മറ്റേത് ആര്‍ക്കെങ്കിലും അക്രമവാസന തോന്നിയാല്‍ അത് അടിമകളോടോ അവിശ്വാസിനികളോട് കാണിച്ചു കൊള്ളു എന്ന പ്രോത്സാഹനം മറ്റൊന്ന്. അക്രമം തടയുക എന്നതായിരുന്നു ഉദേശ്യമെങ്കില്‍, അക്രമികളെ ശിക്ഷിക്കാന്‍ വ്യവസ്ഥയുണ്ടാക്കുകയാണാദ്യം ചെയ്യുക.

    ReplyDelete
  50. അപ്പുട്ടനോട് യോജിക്കുന്നു..
    ഒരു കാര്യം ശ്രദ്ധിച്ചിട്ടുണ്ടോ? ഇസ്ലാം എന്ത് കൊണ്ട് അടിമത്തം നിരോധിച്ചില്ല എന്ന് ചോദിച്ചാല്‍
    അത് ഒറ്റയടിക്ക് നിരോധിക്കാനാകുമായിരുന്നില്ല എന്നും ഇസ്ലാം അതിനെ പ്രോത്സാഹിപ്പിച്ചിരുന്നില്ല എന്നുമായിരിക്കും ഉത്തരം ! !
    എന്നാല്‍ അക്കാലത്ത് വ്യാപകമായി ഉപയോഗിച്ചിരുന്ന മദ്യം നിരോധിക്കുകയും ചെയ്തു..! !
    പിന്നെ ചില ജന്തുക്കലോടുള്ള അമിത വാത്സല്യവും മറ്റു ചിലവയോടുള്ള അകാരണമായ വെറുപ്പും..! !
    ഖുറാനിലെ ഒരുപാട്‌ കാര്യങ്ങള്‍ക്ക് എനിക്ക് ഒരു ലോജികും കാണാന്‍ കഴിഞ്ഞിട്ടില്ല !
    സംശയങ്ങള്‍ ചോദിച്ചാല്‍ ദൈവത്തിന്‍റെ ചിന്തകള്‍ മനുഷ്യര്‍ക്ക്‌ മനസ്സിലാക്കാനാകില്ല എന്ന് പറയും !

    എന്നാല്‍ ഇന്നും ഇസ്ലാം സമൂഹത്തിനകത്തു തന്നെയാണ് ഞാന്‍ ജീവിക്കുന്നത് മതത്തിന്‍റെ പല ആശയങ്ങള്‍ക്കും പുറത്തും ! !

    ReplyDelete
  51. >>>>>>കാളിദാസനെപ്പോലുള്ള യുക്തിവാദികള്‍ക്ക് മറുപടി പറയുന്ന കാര്യത്തില്‍ ഒരു വിഷമം നേരിടുന്നു.>>>>>>

    മറുപടി പറയേണ്ടത് ചോദ്യങ്ങളോടാണ്.ചോദ്യ കര്‍ത്താവിന്റെ വിശ്വാസങ്ങളോടല്ല. മതവിശ്വാസിയായാലും മതവിശ്വാസിയല്ലെങ്കിലും ചോദ്യങ്ങളാണു വരുന്നത്. അതിന്റെ ഉത്തരം പറയാന്‍ വയ്യാതാകുമ്പോള്‍ ചോദ്യം ചോദിക്കുന്നവന്റെ ചരിത്രവും ഭൂമിശാസ്ത്രവും തപ്പുന്നത് അജ്ഞത കൊണ്ടല്ലേ കല്‍ക്കി. ചോദ്യത്തിനുത്തരം പറയാന്‍ ശ്രമിക്കൂ കല്‍ക്കി. ഉത്തരം എന്നു പറയുന്നത് മറുചോദ്യമല്ല.

    നേരത്തെ ഒരു കമന്റില്‍ കല്‍ക്കി പറഞ്ഞു എന്റെ തനി നിറം പുറത്തു കൊണ്ടു വന്നു എന്ന്. ആ നിറം യുക്തിവാദിയുടെ നിറം തന്നെയായിരുന്നോ?

    ReplyDelete
  52. >>>>

    ബലം പ്രയോഗിച്ചാണ് ഇസ്ലാം പ്രചരിക്കുന്നത് എന്നതിന് തെളിവായി കാളിദാസാന്‍ സൗദി അറേബ്യയെ ഉദാഹരിക്കുന്നു:>>>>


    കള്‍ക്കി,

    ചോദ്യം ഏതാണെന്നും ഉത്തരം ഏന്താണെന്നും മറന്നു പോകുന്ന കല്‍ക്കിയോടു സംവദിക്കുന്നതില്‍ എനിക്ക് യതൊരു ബുദ്ധിമുട്ടുമില്ല. കല്‍ക്കി ചോദിച്ച് ചോദ്യമിതായിരുന്നു.

    ബലം പ്രയോഗിച്ച് എത്രപേരെ എത്രനാള്‍ വിശ്വസിപ്പിക്കാനാകും കാളിദാസന്‍

    അതിനു ഞാന്‍ നല്‍കിയ ഉത്തരം സൌദി അറേബ്യ ബലം പ്രയോഗിച്ചു തന്നെയാണവിടത്തെ ജനങ്ങളെ ഇസ്ലാമിക വിശ്വാത്തില്‍ നിലനിറുത്തുന്നതെന്നാണ്. അവിടത്തെ ഭരണം ഇസ്ലാമിക ഭരണമാണെന്നോ ഖലീഫമാരുടെ ഭരണം എത്ര നാള്‍ ഉണ്ടായിരുന്നു എന്നോ ഞാന്‍ പറഞ്ഞില്ല. അടുത്ത കാലത്ത് സൌദി അറേബ്യയില്‍ ക്രിസ്തു മതം സ്വീകരിച്ചു എന്നും പറഞ്ഞ് ഒരു പെണ്‍കുട്ടിയെ അവളുടെ പിതാവു തന്നെ കൊലപ്പെടുത്തി. അവിടെ മത പരിവര്‍ത്തനം നടത്താന്‍ ആര്‍ക്കും സ്വാതന്ത്ര്യമില്ല.

    ReplyDelete
  53. സൌദി അറേബ്യയെ വിമര്‍ശിക്കുന്ന ആളുകള്‍ തന്നെ മക്കയില്‍ ഒരു അമുസ്ലിമിനും പ്രവേശനമില്ല എന്ന് പറഞ്ഞ് അഭിമാനിക്കുന്നത് ഞാന്‍ കണ്ടിട്ടുണ്ട്..!
    പത്രം നോക്കി ഹിന്ദുവാണോ ക്രിസ്ത്യനാണോ മുസ്ലിമാണോ കൂടുതല്‍ മരിച്ചതെന്ന് നോക്കുന്ന ആളുകള്‍ എല്ലാ സമുദായത്തിലും ഉണ്ടാകാം..
    എന്റെ അനുഭവം കൊണ്ട് തോനുന്നു മുസ്ലിങ്ങല്‍ക്കിടയിലാണ് അത്തരം ആളുകള്‍ കൂടുതല്‍ എന്ന്.
    മതം എന്ന ആചാരത്തെ വെറുത്ത് പോകുന്നത് ഇത്തരം കാര്യങ്ങള്‍ കാണുമ്പോഴാണ് ...

    മതം മനുഷ്യസ്നേഹത്തിനും ,സഹജീവി സ്നേഹത്തിനും വഴികാട്ടി ആകുന്നില്ലെങ്കില്‍ ആ മതം ഉപേക്ഷിക്കാന്‍ മാത്രമേ ഞാന്‍ പറയൂ..

    ReplyDelete
  54. ചോദ്യകര്‍ത്താവിന്‍റെ വിശാസമനുസരിച്ചു തന്നെയേ മറുപടി പറയാന്‍ കഴിയൂ. അല്ലെങ്കില്‍ നിഴലിനെ വെടിവെക്കപോലെയായിരിക്കും. അതാണ് ഈ ബ്ലൊഗില്‍ സംഭവിച്ചുകൊണ്ടിരിക്കുന്നതും. കാളിദാസന്‍റെ തനിനിറം കാളിദാസന്‍ വെളിപ്പെടുത്തിയതനുസരിച്ച് നിരീശ്വര വാദിയുടേതാണ്. മാറുമ്പോള്‍ പറയുമല്ലോ.

    "ബലം പ്രയോഗിച്ച് എത്രപേരെ എത്രനാള്‍ വിശ്വസിപ്പിക്കാനാകും" എന്നു ഞാന്‍ ചോദിച്ചത് അതിനു ദീര്‍ഘകാലം നിലനില്‍ക്കാന്‍ സാധ്യമല്ല എന്ന അര്‍ഥത്തിലാണ്. ഇന്നല്ലെങ്കില്‍ നാളെ അത് ഇല്ലാതാകും. ബലപ്രയോഗം കൊണ്ട് മനുഷ്യ മനസ്സുകളെ കീഴടക്കാന്‍ സാധ്യമല്ല. ഇസ്‌ലാം ബലപ്രയോഗത്തിലൂടെയാണ് പ്രചരിച്ചത് എങ്കില്‍ ലോകത്ത് ഇസ്‌ലാമിന് ഇന്നു കാണുന്ന പ്രചാരം ലഭിക്കുമായിരുന്നില്ല.

    യേശുവിനെക്കുറിച്ച് ഖുര്‍‌ആനില്‍ മര്‍‌യമിന്‍റെ പുത്രന്‍ എന്നു പറയുന്നത് യേശു മറിയമിന്‍റെ മാത്രം പുത്രന്‍ ആയതുകൊണ്ടാണ്. അല്ലാതെ യേശുവിനെ ആക്ഷേപിക്കാനല്ല. പിതാവില്ലാതെയാണ് യേശു ജനിച്ചത് എന്നു വിശുദ്ധ ഖുര്‍‌ആന്‍ പറയുന്നുണ്ട്. അതുകൊണ്ട് യേശു ദൈവത്തിന്‍റെ പുത്രന്‍ ആകണമെന്നില്ല. ഡോകടറായ കാളിദാസന്‍ Parthenogenesis എന്നു കേട്ടിട്ടുണ്ടാകാതിരിക്കില്ലല്ലോ?

    Parthenogenesis, or virgin birth, is defined as reproduction without fertilization എന്നാണ് Parthenogenesis നെപ്പറ്റി പറയുന്നത്. സസ്തനികളില്‍ ഈ പ്രതിഭാസം സ്വാഭാവികമായി സംഭവിച്ചതായി തെളിയിക്കപ്പെട്ടിട്ടില്ലെങ്കിലും ചെടികളിലും ചില തരം ചെറിയ ജീവികളിലും ഇത്തരം പ്രതിഭാസം വിരളമല്ല. ശസ്ത്രജ്ഞന്മാര്‍ എലികളില്‍ ഇതു പരീക്ഷിച്ചു വിജയിച്ചിട്ടുണ്ട്. ഭാവിയില്‍ മനുഷ്യരിലും വിജയിച്ചുകൂടെന്നില്ല. ശാസ്ത്രം പുരോഗമിക്കുന്നതനുസരിച്ച് അഭിപ്രായം മാറ്റിക്കൊണ്ടിരിക്കും. അത് ശാസ്ത്രത്ത്ന്‍റെ കുറവായി ആരും കാണാറില്ല. അതിനനുസരിച്ച് ദൈവ വചനങ്ങള്‍ മാറ്റാന്‍ സാധ്യമല്ല. ഭൂതകാലത്തെ അത്ഭുതങ്ങള്‍ പലതും ആധുനിക കാലത്തെ ശാസ്ത്ര സത്യങ്ങളാണെന്നോര്‍ക്കുക.

    kaalidaasan said...

    "യേശു മരിച്ചിട്ടില്ല എന്നാണ്‌ മുസ്ലിങ്ങള്‍ വിശ്വസിക്കുന്നത്. അദ്ദേഹത്തെ ഉടലോടെ അള്ള സ്വര്‍ഗത്തിലേക്ക് കൊണ്ടു പോയി. അവിടെ ഇരുത്തിയിരിക്കുന്നു"

    വിശുദ്ധ ഖുര്‍‌ആന്‍റെ പിന്‍ബലമില്ലാത്ത ഇത്തരം നിരവധി അന്ധ വിശ്വാസങ്ങള്‍ മുസ്‌ലിംകള്‍ക്കിടയില്‍ നിലനില്‍ക്കുന്നുണ്ട്. യേശു മനുഷ്യനായ പ്രവാചകന്‍ ആയിരുന്നു. എല്ലാ മനുഷ്യരെയും പോലെ അദ്ദേഹവും മരിച്ചുപോയിരിക്കുന്നു. ഇനി തിരിച്ചു ഭൂമിയില്‍ വരുന്ന പ്രശ്നവുമില്ല.

    ReplyDelete
  55. നന്മയായും തിന്മയയും താന് പ്രവര്തിച്ച ഓരൊ കാര്യവും [തന്റെ മുന്നില്]ഹാജരാക്കപ്പെട്ടതായി ഓരൊ വ്യക്തിയും കണ്ഡേത്തുന്ന ദിവസത്തെക്കുരിച്ച്[ഓര്ക്കുക]. തന്റെയും തിന്മയുദെയും ഇടയില് വലിയ ദൂരമുന്ണ്ഡായ്യീരുന്നെങ്കിലെന്ന് ഓരൊ വ്യക്തിയും അന്ന് കൊതിച്ച് പൊകും. അല്ലാഹു തന്നെപ്പറ്റി നിങല്ള്ക്ക്ക് താക്കീത് നല്കുന്നു.അല്ലാഹു ദാസന്മാരൊട് വളരെ ദയയുള്ളവനാകുന്നു-[വി. ഖു. 3:30]

    ReplyDelete
  56. This comment has been removed by the author.

    ReplyDelete
  57. മുഹമ്മദ് ഷാന്‍,

    തീര്‍ച്ചയായും ഇസ്‌ലാം മതം മനുഷ്യസ്നേഹത്തിനും ,സഹജീവി സ്നേഹത്തിനും വഴികാട്ടി ആകുന്നു. പൂര്‍ണ്ണമായും യുക്തിയിലധിഷ്ഠിതമാണ് ഇസ്‌ലാം. "ആകാശത്തിന്‍ കീഴിലെ ഏറ്റവും നികൃഷ്ട ജീവികള്‍" എന്നു നബി തിരുമേനി (സ) വിശേഷിപ്പിച്ച ഇക്കാലത്തെ പണ്ഡിതന്മാരുടെ ചേഷ്ടകള്‍ കണ്ട് ഇസ്ലാമിനെ വിലയിരുത്തതിരിക്കുക.

    ReplyDelete
  58. >>>>തീര്‍ച്ചയായും ഇസ്‌ലാം മതം മനുഷ്യസ്നേഹത്തിനും ,സഹജീവി സ്നേഹത്തിനും വഴികാട്ടി ആകുന്നു <<<<

    kalki : ഇസ്ലാം മതം എന്നല്ല; ഇന്ന് നിലവിലുള്ള മനുഷ്യനെ വകതിരിക്കുന്ന എല്ലാ വിഭാഗീയ ചിന്തകളും മനുഷ്യസ്നേഹത്തിനും സഹജീവി സ്നേഹത്തിനും വിലങ്ങാണ്. തൊട്ടുമുകളിലെ അപ്പൂട്ടന്റെ കമെന്റിന്റെ അവസാനഭാഗം മനുഷ്യപ്രകൃതിയുടെ ഈ മൃഗീയഭാവത്തെ കുറിച്ച് അല്പം പറഞ്ഞുവെച്ചിട്ടുണ്ട്. സംഘബോധം നല്‍കുന്ന ചങ്കുറപ്പില്‍ നിന്നും മനുഷ്യന്‍ തന്റെ സ്വാഭാവിക നന്മയുടെ തന്മയത്വത്തിലേക്ക് തിരിച്ചുവരണമെങ്കില്‍ എല്ലാ കെട്ടുപാടില്‍ നിന്നും അവനെ സ്വതന്ത്രനാക്കണം. തനിയെ നടക്കാന്‍ ശിലിക്കുക. മനുഷ്വത്വം ആസ്വദിക്കുക.

    ReplyDelete
  59. "തനിയെ നടക്കാന്‍ ശിലിക്കുക. മനുഷ്വത്വം ആസ്വദിക്കുക"

    :)

    ReplyDelete
  60. മൊഹമ്മദ് ഷാന്‍,

    കുറച്ചു നാളുകള്‍ക്ക് മുമ്പ് അവിശ്വാസികളായ രണ്ട് ഇന്‍ഡ്യക്കാര്‍ വഴി തെറ്റി മെക്കയില്‍ എത്തിപ്പെട്ടത് മാദ്ധ്യമങ്ങളില്‍ വാര്‍ത്തയായിരുന്നു. ഗുരുവായൂരമ്പലത്തില്‍ അഹിന്ദുകള്‍ പ്രവേശിച്ച പോലുള്ള പ്രതികരണങ്ങളായിരുന്നു ചില മുസ്ലിങ്ങളില്‍ നിന്ന് അന്നുണ്ടായത്.

    മനുഷ്യസ്നേഹത്തിനും, സഹജീവി സ്നേഹത്തിനും വഴികാട്ടി ആകാത്ത ഏത് തത്വ ശാസ്ത്രവും മാനുഷികതക്ക് പുറം തിരിഞ്ഞ് നില്‍ക്കുന്നതാണ്. അവ വിമര്‍ശിക്കപ്പെടണം. നിര്‍ഭാഗ്യവശാല്‍ മുസ്ലിങ്ങളുടെ വേദ പുസ്തകമായ ഖുറാനില്‍ മനുഷ്യസ്നേഹത്തിനും, സഹജീവി സ്നേഹത്തിനും എതിരായ പല നിര്‍ദ്ദേശങ്ങളും പരാമര്‍ശങ്ങളുമുണ്ട്. അതില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ട് ലോക വ്യാപകമായി ഭീകര പ്രവര്‍ത്തനം അരങ്ങേറുമ്പോള്‍ അവയൊക്കെ സമൂഹമനസാക്ഷിയുടെ മുന്നില്‍ വിമര്‍ശിക്കപ്പെടുന്നു.

    തീവ്ര മുസ്ലിങ്ങളുടെ ഗതികേടിന്റെ പ്രതീകമാണ്, കല്‍ക്കി എന്ന മുസ്ലിം. ഖുറാനില്‍ മൊഹമ്മദ് ഉദ്ദേശിച്ചത് അതു പോലെ വിശദീകരിക്കുന്ന മൌദൂദിയിലാണദ്ദേഹം കുഴപ്പം കാണുന്നത്. ലത്തീഫിനേപ്പോലുള്ളവര്‍ക്ക് ഇതൊക്കെ വിശദീകരിച്ച മൌദൂദി സത്യ സന്ധനും. ആരു പറയുന്നതാണു ശരി എന്നതിനേക്കുറിച്ച് സാധാരണ മുസ്ലിങ്ങള്‍ക്ക് ഒന്നുമറിയില്ല എന്നതാണു സത്യം. ചിന്താശേഷിയും ബുദ്ധിയും പണയം വയ്ക്കുമ്പോള്‍ സംഭവിക്കുന്നതാണിത്.

    ReplyDelete
  61. >>>>>ചോദ്യകര്‍ത്താവിന്‍റെ വിശാസമനുസരിച്ചു തന്നെയേ മറുപടി പറയാന്‍ കഴിയൂ.>>>>>>

    അത് തീവ്ര മുസ്ലിങ്ങളുടെ അവസ്ഥ. അത് വളരെ ശരിയാണ്. അവര്‍ക്ക് മറുപടി നല്‍കാന്‍ മറ്റ് പല ഘടകങ്ങളുമൊത്തു വരണം. അത് കൊണ്ടാണ്‌ മറുപടി തരാന്‍ കഴിയാത്ത പല ഇടങ്ങളിലും നിന്ന് അവര്‍ ഒളിച്ചോടുന്നതും.
    മൌദൂദിയാണ്‌ ഇന്ന് മുസ്ലിങ്ങളിലെ വലിയ ഒരു ഭാഗമാളുകള്‍ ഭീകരവദികളാകാന്‍ കാരണമെന്ന് സന്തോഷുള്‍പ്പടെ മറ്റ് പലരും എഴുതിയപ്പോള്‍ കല്‍ക്കി അതംഗീകരിക്കാതിരുന്നതിന്റെ രഹസ്യമിപ്പോള്‍ മനസിലായി. ആ മറുപടി ക്രിസ്ത്യാനികള്‍ക്ക് മനസിലാക്കാന്‍ ആകില്ല, യുക്തിവാദികള്‍ക്ക് മനസിലാക്കാന്‍ പറ്റും. വിചിത്രമാണല്ലൊ തീവ്ര ഇസ്ലാമിന്റെ രീതികള്‍. എല്ലാകാലത്തേക്കും എല്ലാ തരത്തിലുള്ള മനുഷ്യര്‍ക്കും വേണ്ടിയുള്ള വേദ പുസ്തകത്തില്‍ വിശ്വസിക്കുന്ന കല്‍ക്കിക്ക് എല്ലാ മനുഷ്യര്‍ക്കും മനസിലാകുന്ന മറുപടി പറയാനാകില്ല എന്നത് നാണക്കേടല്ലേ?

    ReplyDelete
  62. >>>>>കാളിദാസന്‍റെ തനിനിറം കാളിദാസന്‍ വെളിപ്പെടുത്തിയതനുസരിച്ച് നിരീശ്വര വാദിയുടേതാണ്.<<<

    എവിടെ എന്തു വെളിപ്പെടുത്തി എന്നാണ്‌ കല്‍ക്കി പറയുന്നത്. നിരീശ്വരവാദി, യുക്തി വാദി, സത്യ ക്രിസ്ത്യാനി എന്നൊക്കെയുള്ള തൂവലുകള്‍ മുസ്ലിം ​തീവ്രവാദികളാണു കാളിദാസനില്‍ ചാര്‍ത്തിയത്. അതെങ്ങനെ കാളിദാസന്‍ വെളിപ്പെടുത്തുന്നതാകും?



    നിരീശ്വരവാദി എന്നു പറഞ്ഞാല്‍ ഈശ്വരനില്ല എന്നു വാദിക്കുന്നവര്‍ എന്നാണര്‍ത്ഥം. ഈശ്വരനില്‍ ആരു വിശ്വസിക്കുന്നതിനും കാളിദാസനെതിരല്ല എന്ന് പല പ്രാവശ്യം പറഞ്ഞിട്ടുണ്ട്. കല്‍ക്കി അള്ളായിലോ യഹോവയിലെ യേശുവിലോ മഹാവിഷ്ണുവിലോ പരമശിവനിലോ വിശ്വസിക്കുന്നതില്‍ കാളിദാസന്‍ ഇടപെടില്ല. പക്ഷെ ആ വിശ്വാസം മറ്റ് മനുഷ്യര്‍ക്കും സമൂഹത്തിനും പ്രശ്നമാകുമ്പോള്‍ കാളിദാസന്‍ പ്രതികരിക്കുന്നുണ്ട്. അതാണു നിരീശ്വരവാദമെന്ന് കല്‍ക്കി മനസിലാക്കുന്നതില്‍ എനിക്ക് യാതൊരു വിരോധവുമില്ല.

    ReplyDelete
  63. >>>>>ഇസ്‌ലാം ബലപ്രയോഗത്തിലൂടെയാണ് പ്രചരിച്ചത് എങ്കില്‍ ലോകത്ത് ഇസ്‌ലാമിന് ഇന്നു കാണുന്ന പ്രചാരം ലഭിക്കുമായിരുന്നില്ല.>>>>


    ഇസ്ലാം പ്രചരണത്തിന്‌ ബല പ്രയോഗം ഒരു പ്രധാന ഘടകമായിരുന്നു എന്നത് ചരിത്ര സത്യമാണ്. മൊഹമ്മദ് തന്നെ പല യുദ്ധങ്ങളും ജയിച്ചാണ്, അറേബ്യയില്‍ ഇസ്ലാം പ്രചരിപ്പിച്ചത്. അറേബ്യക്കു പുറത്തേക്ക് ഇസ്ലാം വ്യാപിച്ചതും ഈ യുദ്ധങ്ങളിലൂടെ ആയിരുന്നു.

    ജറുസലേമും ബാഗ്ദാദുമൊക്കെ ഇസ്ലാമിന്റെ അധീനതയില്‍ വന്നത് ഈ മര്‍ഗ്ഗത്തിലൂടെ തന്നെയായിരുന്നു. സ്പെയിന്‍ കീഴടക്കി സ്പാനീഷുകാരില്‍ ഭൂരിഭാഗം ​പേരെയും മതപരിവര്‍ത്തനം ചെയ്യിച്ചതും, ക്രിസ്ത്യാനികള്‍ മുസ്ലിങ്ങളെ തോല്‍പ്പിച്ച് സ്പെയിന്‍ വീണ്ടെടുത്തതും അവരെയൊക്കെ തിരിച്ച് ക്രിസ്തു മതത്തിലേക്ക് പരിവര്‍ത്തനം ചെയ്തതുമൊക്കെ ചരിത്രത്തില്‍ രേഖപ്പെടുത്തപ്പെട്ട സത്യങ്ങളാണ്.

    ReplyDelete
  64. >>>>>ഡോകടറായ കാളിദാസന്‍ Parthenogenesis എന്നു കേട്ടിട്ടുണ്ടാകാതിരിക്കില്ലല്ലോ?>>>>


    അപ്പോള്‍ ഖുറാനില്‍ പറയുന്ന യേശുവിന്റെ ജനനം വെറും parthanogenesis !!!. അള്ളാ പറഞ്ഞിട്ട് ഗബ്രിയേല്‍ എന്ന മലക്ക് മറിയമിന്റെ അടുക്കല്‍ വന്നു ചിലതെല്ലാം പറഞ്ഞു എന്നൊക്കെ മൊഹമ്മദ് കള്ളം പറഞ്ഞതാണല്ലേ. എലികളില്‍ parthanogenesis നടന്നോപ്പോഴും അള്ളാ ഏതെങ്കിലം ​മലക്കിനെ അയച്ച് പെണ്‍ എലിയോടീ കാര്യം പറഞ്ഞിരുന്നോ ആവോ.

    അപ്പോള്‍ parathanogenesis ന്റെ കാര്യത്തിലും തീരുമാനമായി Big bang ഖുറാനില്‍ പറഞ്ഞിരുന്ന പോലെ ഭാവിയില്‍ നടക്കാന്‍ പോകുന്ന മനുഷ്യരിലെ parthanogenesis ഉം ഖുറാനില്‍ പറഞ്ഞിട്ടുണ്ട്. പിന്നെ എന്തിനാനള്ള ആദത്തെ സൃഷ്ടിക്കാന്‍ കുഴച്ച കളിമണ്ണ്‌ വെറുതെ waste ആക്കിയതെന്ന് ഏതെങ്കിലും യുക്തി വാദി ചോദിച്ചാല്‍ അയാളെ തെറി പറഞ്ഞു കണ്ണുപൊട്ടിക്കണം. അവ്വയിലും ഈ പരിപാടി നടത്തിയാല്‍ മതിയായിരുന്നില്ലേ കല്‍ക്കി?

    ReplyDelete
  65. >>>>>>വിശുദ്ധ ഖുര്‍‌ആന്‍റെ പിന്‍ബലമില്ലാത്ത ഇത്തരം നിരവധി അന്ധ വിശ്വാസങ്ങള്‍ മുസ്‌ലിംകള്‍ക്കിടയില്‍ നിലനില്‍ക്കുന്നുണ്ട്. യേശു മനുഷ്യനായ പ്രവാചകന്‍ ആയിരുന്നു. എല്ലാ മനുഷ്യരെയും പോലെ അദ്ദേഹവും മരിച്ചുപോയിരിക്കുന്നു. ഇനി തിരിച്ചു ഭൂമിയില്‍ വരുന്ന പ്രശ്നവുമില്ല.<<<<<<<

    അതൊക്കെ കല്‍ക്കിയുടെ വിശ്വാസം. പക്ഷെ മറ്റ് മുസ്ലിങ്ങള്‍ അത് സമ്മതിച്ചു തരുമെന്നു തോന്നുന്നില്ല. ഖുറാനില്‍ യേശുവിനേക്കുറിച്ച് പറയുന്നതില്‍ ചിലതാണു താഴെ.

    4
    159.

    സത്യത്തിലോ, അവരദ്ദേഹത്തെ വധിച്ചിട്ടില്ല. ക്രൂശിച്ചിട്ടുമില്ല. പിന്നെയോ, സംഭവം അവര്‍ക്ക് അവ്യക്തമാവുകയത്രെ ഉണടായത്.

    അവര്‍ മസീഹിനെ ഉറപ്പായും വധിച്ചിട്ടില്ല. പ്രത്യുത അദ്ദേഹത്തെ അല്ലാഹു അവങ്കലേക്കുയര്‍ത്തിയതാകുന്നു.

    വേദവിശ്വാസികളിലാരുംതന്നെ അദ്ദേഹത്തിന്റെ മരണത്തിനുമുമ്പ് അദ്ദേഹത്തില്‍ വിശ്വസിക്കാതെ ഉണടാവുകയില്ല. പുനരുത്ഥാനനാളില്‍ അദ്ദേഹം അവര്‍ക്കു സാക്ഷിയാകും.

    171. മര്‍യമിന്റെ പുത്രന്‍ ഈസാ മസീഹ് ദൈവദൂതനും ദൈവം മര്‍യമിലേക്കയച്ച വചനവുമല്ലാതെ മറ്റൊന്നുമായിരുന്നില്ല. അല്ലാഹുവിങ്കല്‍നിന്നുള്ള (മര്‍യമിന്റെ ഗര്‍ഭാശയത്തില്‍ ശിശുവായി രൂപംകൊണട) ഒരാത്മാവുമായിരുന്നു.

    3.

    55-57 അല്ലാഹു ഈവിധം പ്രഖ്യാപിച്ചതോര്‍ക്കുക: (ഇത് അല്ലാഹുവിന്റെ രഹസ്യതന്ത്രം തന്നെയായിരുന്നു). അല്ലയോ ഈസാ, ഇപ്പോള്‍ ഞാന്‍ നിന്നെ മടക്കിവിളിക്കുന്നതും16 എന്നിലേക്ക് ഉയര്‍ത്തുന്നതുമാകുന്നു. സത്യനിഷേധികളില്‍നിന്ന് (അവരുടെ സാന്നിധ്യത്തില്‍നിന്നും, വൃത്തികെട്ട ചുറ്റുപാടുകളില്‍ അവരോടൊപ്പം വസിക്കുന്നതില്‍നിന്നും) നിന്നെ ശുദ്ധീകരിക്കുന്നതുമാകുന്നു. നിന്നെ പിന്തുടര്‍ന്നവരെ അന്ത്യനാള്‍വരെ, നിന്നെ നിഷേധിച്ചവരേക്കാള്‍ ഉയര്‍ത്തിവെക്കുന്നതുമാകുന്നു.

    43

    59. അദ്ദേഹം (മര്‍യമിന്റെ പുത്രന്‍) വാസ്തവത്തില്‍ ഉയിര്‍ത്തെഴുന്നേല്‍പിന്റെ ദൃഷ്ടാന്തമാകുന്നു. അതിനാല്‍ നിങ്ങള്‍ അതില്‍ അശേഷം സംശയിക്കേണ്ട.


    മൌദൂദിയുടെ വിശദീകരണമിങ്ങനെ.

    93. ഹ: മസീഹ് (അ) കുരിശില്‍ തറക്കപ്പെടുന്നതിനുമുമ്പുതന്നെ ഉയര്‍ത്തപ്പെട്ടിരുന്നുവെന്നും, അദ്ദേഹം കുരിശില്‍ മരിച്ചുവെന്ന ക്രൈസ്തവരുടെയും ജൂതന്മാരുടെയും ധാരണ കേവലം തെറ്റുധാരണയാണെന്നും ഈ സൂക്തം അസന്ദിഗ്ധമായി പ്രഖ്യാപിക്കുന്നു. ജൂതന്മാര്‍ കുരിശിലേറ്റുന്നതിനുമുമ്പ് ഏതോ സമയത്ത് അല്ലാഹു അദ്ദേഹത്തെ ഉയര്‍ത്തിയിരുന്നു. അനന്തരം ജൂതന്മാര്‍ കുരിശിലേറ്റിയത് മറ്റേതോ അജ്ഞാതനായ ഒരാളെയായിരുന്നു. അയാളെ അവര്‍ മര്‍യമിന്റെ പുത്രന്‍ ഈസയായി മനസ്സിലാക്കി.

    ബുഖാരിയുടെ ഹദീസില്‍ കാണുന്നതിതും

    Abu Hurairah (ra) narrated that Allah's Messenger, peace be upon him, said, "By the One in Whose hand is my self, definitely the son of Maryam will soon descend among you as a just judge, and he will break the cross, kill the pig and abolish the jizyah, and wealth will be so abundant that no one will accept it, until a single prostration will be better than the world and everything in it.

    ReplyDelete
  66. kaalidaasan said...

    "അപ്പോള്‍ ഖുറാനില്‍ പറയുന്ന യേശുവിന്റെ ജനനം വെറും parthanogenesis !!!. അള്ളാ പറഞ്ഞിട്ട് ഗബ്രിയേല്‍ എന്ന മലക്ക് മറിയമിന്റെ അടുക്കല്‍ വന്നു ചിലതെല്ലാം പറഞ്ഞു എന്നൊക്കെ മൊഹമ്മദ് കള്ളം പറഞ്ഞതാണല്ലേ"

    അല്ല കാളിദാസാ. അതെല്ലാം സത്യം തന്നെ. യേശുവിന്‍റെ ജനനത്തെക്കുറിച്ച് അല്ലാഹു ഗബ്രിയേല്‍ മുഖേന മറിയമിനെ അറിയിച്ചു എന്നു കരുതി യേശുവിന്‍റെ ജനനത്തിന് ശസ്ത്രീയ അടിത്തറ ഇല്ലാതാകണമെന്നുണ്ടോ? അല്ലാഹുവിന്‍റെ എല്ലാ പ്രവൃത്തിയും പ്രകൃതി നിയമത്തിനനുസരിച്ചു തന്നെയാണ്. ചിലവ മന്‍ഷ്യന്‍റെ ഗ്രാഹ്യ ശക്തിക്ക് അതീതമായിരിക്കും. ശാസ്ത്രം പുരോഗമിക്കുന്നതനുസരിച്ച് അവ്യക്തമായ പലതും വ്യക്തമായിക്കൊണ്ടിരിക്കും. എല്ലാ ശാസ്ത്രങ്ങളും പരിപൂര്‍ണ്ണത പ്രാപിച്ചു എന്ന് ഒരു ശസ്ത്രവും അവകാശപ്പെടുന്നില്ലല്ലോ.

    kaalidaasan said...

    "പിന്നെ എന്തിനാനള്ള ആദത്തെ സൃഷ്ടിക്കാന്‍ കുഴച്ച കളിമണ്ണ്‌ വെറുതെ waste ആക്കിയതെന്ന് ഏതെങ്കിലും യുക്തി വാദി ചോദിച്ചാല്‍ അയാളെ തെറി പറഞ്ഞു കണ്ണുപൊട്ടിക്കണം."

    അവിടെയും കാളിദാസനു തെറ്റി.

    http://www.alislam.org/library/books/revelation/part_5_section_2.html

    http://satyaanweshi.blogspot.com/

    സമയമുണ്ടെങ്കില്‍ വായിച്ചു നോക്കുക.

    kaalidaasan said...

    "വിശുദ്ധ ഖുര്‍‌ആന്‍റെ പിന്‍ബലമില്ലാത്ത ഇത്തരം നിരവധി അന്ധ വിശ്വാസങ്ങള്‍ മുസ്‌ലിംകള്‍ക്കിടയില്‍ നിലനില്‍ക്കുന്നുണ്ട്. യേശു മനുഷ്യനായ പ്രവാചകന്‍ ആയിരുന്നു. എല്ലാ മനുഷ്യരെയും പോലെ അദ്ദേഹവും മരിച്ചുപോയിരിക്കുന്നു. ഇനി തിരിച്ചു ഭൂമിയില്‍ വരുന്ന പ്രശ്നവുമില്ല."

    അതൊക്കെ കല്‍ക്കിയുടെ വിശ്വാസം. പക്ഷെ മറ്റ് മുസ്ലിങ്ങള്‍ അത് സമ്മതിച്ചു തരുമെന്നു തോന്നുന്നില്ല. ഖുറാനില്‍ യേശുവിനേക്കുറിച്ച് പറയുന്നതില്‍ ചിലതാണു താഴെ.

    യേശു മരിച്ചുപോയി എന്ന് വിശുദ്ധ ഖുര്‍‌ആന്‍ പകല്‍ വെളിച്ചം പോലെ വ്യക്തമായി പറയുന്നുണ്ട്. അതു തെളിയിക്കാന്‍ ഞാന്‍ തയ്യാറാണ്. പക്ഷേ, വിശുദ്ധ ഖുര്‍‌ആനെ അം‌ഗീകരിക്കുന്നവര്‍ക്കല്ലേ അതുകൊണ്ട് പ്രയോജനമുള്ളൂ. കാളിദാസന്‍ പറഞ്ഞ ആ മറ്റു 'മുസ്‌‌ലിംകളില്‍' ആരെങ്കിലും മുന്നോട്ട് വരട്ടെ. വിശുദ്ധ ഖുര്‍‌ആന്‍ കാളിദാസനു തെളിവല്ലല്ലോ. എന്തിനു ഞാന്‍ വൃഥാ സമയം കളയണം.

    ReplyDelete
  67. അല്ലാഹുവിന്‍റെ എല്ലാ പ്രവൃത്തിയും പ്രകൃതി നിയമത്തിനനുസരിച്ചു തന്നെയാണ്.

    പ്രകൃതി നിയമത്തിനനുസരിച്ച് എന്നു പറഞ്ഞാല്‍ അത് ദൈവീക നിയമത്തിനനുസരിച്ചല്ല എന്നാണര്‍ത്ഥം. അല്ലാഹുവിന്റെ പ്രവൃത്തി അല്ലാഹുവിന്റെ നിയമത്തിനസരിച്ചാകണം അതാണു സാമാന്യ ബോധം പഠിപ്പിക്കുന്നത്.

    ദൈവ വിശ്വാസി പ്രകൃതിനിയമത്തേക്കുറിച്ചൊക്കെ പറയുന്നത്ശുദ്ധ വിവരക്കേടാണ്.

    ReplyDelete
  68. യേശു മരിച്ചുപോയി എന്ന് വിശുദ്ധ ഖുര്‍‌ആന്‍ പകല്‍ വെളിച്ചം പോലെ വ്യക്തമായി പറയുന്നുണ്ട്.

    യേശു മരിച്ചിട്ടില്ല എന്നു വ്യക്തമാക്കുന്ന

    4
    159.

    സത്യത്തിലോ, അവരദ്ദേഹത്തെ വധിച്ചിട്ടില്ല. ക്രൂശിച്ചിട്ടുമില്ല. പിന്നെയോ, സംഭവം അവര്‍ക്ക് അവ്യക്തമാവുകയത്രെ ഉണടായത്.

    അവര്‍ മസീഹിനെ ഉറപ്പായും വധിച്ചിട്ടില്ല. പ്രത്യുത അദ്ദേഹത്തെ അല്ലാഹു അവങ്കലേക്കുയര്‍ത്തിയതാകുന്നു.
    ഖുറാന്‍ ഭാഗം രാത്രി വെളിച്ചത്തിലായിരിക്കും മൊഹമ്മദ് എഴുതിയത്.

    ReplyDelete
  69. കാളിദാസന്‍ പറഞ്ഞ ആ മറ്റു 'മുസ്‌‌ലിംകളില്‍' ആരെങ്കിലും മുന്നോട്ട് വരട്ടെ.

    പല മുസ്ലിങ്ങളും അതൊക്കെ പല പ്രാവശ്യം ബ്ളോഗ്കളില്‍ ചര്‍ച്ച ചെയ്തതാണ്. ചിന്തകനെന്ന ബ്ളോഗര്‍ ബര്‍ണ്ണബാസിന്റെ സുവിശേഷം വരെ എടുത്ത് ഇക്കാര്യം ദീര്‍ഘമായി തന്നെ ചര്‍ച്ച ചെയ്തിട്ടുണ്ട്. അവിടെയൊന്നും കല്‍ക്കി എതിരഭിപ്രായം പ്രകടിപ്പിച്ചു കണ്ടില്ല.

    യേശു സാധരണ മനുഷ്യരേപ്പോലെ ജീവിച്ചു മരിച്ചു എന്നു വിശ്വസിക്കുന്ന മതക്കാരാണ്‌ അഹമ്മദിയക്കാര്‍.കല്‍ക്കി അഹമ്മദീയ വിശ്വാസിയാണെന്നിപ്പോള്‍ എനിക്കു തോന്നുന്നു.

    യേശു മരിച്ചു എന്നും പറഞ്ഞ് കല്‍ക്കി ഒരു പോസ്റ്റിട്ടു നോക്ക്. അപ്പോള്‍ കാണാം ലത്തീഫു മുതല്‍ ചിന്തകന്‍ വരെ ചാടി വീഴുന്നത്.

    ReplyDelete
  70. kaalidaasan said...

    "യേശു സാധരണ മനുഷ്യരേപ്പോലെ ജീവിച്ചു മരിച്ചു എന്നു വിശ്വസിക്കുന്ന മതക്കാരാണ്‌ അഹമ്മദിയക്കാര്‍.കല്‍ക്കി അഹമ്മദീയ വിശ്വാസിയാണെന്നിപ്പോള്‍ എനിക്കു തോന്നുന്നു"

    വിശ്വാസം എന്താണെന്നത് പ്രശ്നമല്ല എന്നാണല്ലോ കാളിദാസന്‍റെ സിദ്ധാന്തം. അതെന്തെങ്കിലുമായിക്കൊള്ളട്ടെ.

    ചിന്തകന്‍റെ ബ്ലോഗ് ഞാന്‍ കണ്ടിട്ടില്ല. ഞാന്‍ ഈ ബൂലോകത്ത് വന്നിട്ട് അധികനാള്‍ ആയിട്ടില്ല. യേശു മരിച്ചു എന്ന പോസ്റ്റ് ഉടന്‍ പ്രതീക്ഷിക്കാം. പക്ഷേ, കാളിദാസന്‍ ഉദ്ദേശിക്കുന്ന പോലെ ആരും അവിടെ ചാടി വീഴും എന്നു കരുതണ്ട. അതാണ് എന്‍റെ അനുഭവം.

    ReplyDelete
  71. >>>>അല്ലാഹുവിന്‍റെ എല്ലാ പ്രവൃത്തിയും പ്രകൃതി നിയമത്തിനനുസരിച്ചു തന്നെയാണ്.>>>>

    മുസ്ലിങ്ങള്‍ അള്ളായുടെ നിയമത്തിനനുസരിച്ച് ഓരോ പ്രവൃത്തികള്‍ ചെയ്യുന്നു. അള്ളാ പ്രകൃതി നിയമത്തിനനുസരിച്ചും പ്രവര്‍ത്തിക്കുന്നു. അപ്പോള്‍ പ്രകൃതി അള്ളാക്കും മുകളിലുള്ള ഒരു ശക്തിയാണല്ലേ. ഞാന്‍ ഇത്രക്കങ്ങു പ്രതിക്ഷിച്ചില്ല.

    ReplyDelete
  72. >>>>>>അവിടെയും കാളിദാസനു തെറ്റി.>>>>


    കാളിദാസനു തെറ്റിയിട്ടില്ല. പാര്‍തനോജെനെസിസ് എന്ന മറ്റു ജീവികളില്‍ കാണുന്ന ഒരു പ്രതിഭാസമാണ്, അള്ളാ യേശുവിനെ ജനിപ്പിക്കാനുപയോഗിച്ചതെന്ന് കേട്ടാല്‍ ആരും ചിരിക്കും. ക്രിസ്ത്യാനികളുടെ വിശ്വാസത്തെ എതിര്‍ക്കാനായി ഇതു പോലെ അസംബന്ധങള്‍ പറഞ്ഞുണ്ടാക്കുന്നത് കഷ്ടമാണെന്നേ എനിക്കു പറയാനുള്ളു.

    കളിമണ്ണില്‍ നിന്നും രക്തത്തില്‍നിന്നും ശുക്ളത്തില്‍ നിന്നുമൊക്കെ മനുഷ്യരെ സൃഷ്ടിച്ചു എന്നൊക്കെ മാറ്റി മാറ്റി പറഞ്ഞ മൊഹമ്മദിനു പറ്റിയ അനുയായി തന്നെ. യേശുവിന്റെ ജനനം ഖുറാന്റെ വെളിച്ചത്തില്‍ പറഞ്ഞാല്‍ ആര്‍ക്കും മനസിലാകില്ല. അതു കൊണ്ട് ഇനി പാര്‍തനോജെനെസിസ് ആകാം. നല്ല വിദ്യ.

    കല്‍ക്കിയും ഉണ്ടായത് പാര്‍തനോജെനെസിസ് വഴിയാണോ ആവോ. മര്‍യമിന്‌ വിവാഹത്തിലൂടെ യേശു ജനിക്കേണ്ട എന്ന അള്ളാ തീരുമാനിക്കാന്‍ എന്തെങ്കിലും കാരണമുണ്ടോ ആവോ.

    ReplyDelete
  73. >>>>>യേശു മരിച്ചുപോയി എന്ന് വിശുദ്ധ ഖുര്‍‌ആന്‍ പകല്‍ വെളിച്ചം പോലെ വ്യക്തമായി പറയുന്നുണ്ട്.>>>>>>

    താഴെ കാണുന്ന ഖുറാന്‍ വചനങ്ങള്‍ മൊഹമ്മദ് രാത്രി വെളിച്ചത്തിലാണോ എഴുതിയത്?

    4
    159.

    സത്യത്തിലോ, അവരദ്ദേഹത്തെ വധിച്ചിട്ടില്ല. ക്രൂശിച്ചിട്ടുമില്ല. പിന്നെയോ, സംഭവം അവര്‍ക്ക് അവ്യക്തമാവുകയത്രെ ഉണടായത്.

    അവര്‍ മസീഹിനെ ഉറപ്പായും വധിച്ചിട്ടില്ല. പ്രത്യുത അദ്ദേഹത്തെ അല്ലാഹു അവങ്കലേക്കുയര്‍ത്തിയതാകുന്നു.

    ReplyDelete
  74. >>>>>വിശ്വാസം എന്താണെന്നത് പ്രശ്നമല്ല എന്നാണല്ലോ കാളിദാസന്‍റെ സിദ്ധാന്തം. അതെന്തെങ്കിലുമായിക്കൊള്ളട്ടെ.>>>>>

    വിശ്വാസം തന്നെയാണല്ലോ ഇവിടെ ചര്‍ച്ച ചെയ്യുന്ന വിഷയം. യേശു മരിച്ചെന്നും അതല്ല മരിച്ചിട്ടില്ലെന്നുമുള്ള വിശ്വാസമാണിവിടെ പരാമര്‍ശിച്ചതും.

    ReplyDelete
  75. അല്ലാഹുവിന്‍റെ പ്രവര്‍ത്തികള്‍ പ്രകൃതി നിയമങ്ങള്‍ക്കനുസരിച്ചു തന്നെയാണ് എന്നു പറഞ്ഞാല്‍ പ്രകൃതി അല്ലാഹുവിനും മുകളിലുള്ള ശക്തിയാണെന്ന് വ്യാഖ്യാനിക്കേണ്ടതില്ല. പ്രകൃതിയും പ്രകൃതി നിയമങ്ങളും സൃഷ്ടിച്ചത് അല്ലാഹു തന്നെ. ആ നിയമമനുസരിച്ചാണ് പ്രപഞ്ചം ചലിച്ചുകൊണ്ടിരിക്കുന്നത്. വിമര്‍ശിക്കാന്‍ വേണ്ടി മാത്രം വിമര്‍ശിക്കുന്ന സ്വഭാവം കാളിദാസന്‍ നിര്‍ത്തുക.

    'അവിടെയും കാളിദാസനു തെറ്റി' എന്നു പറഞ്ഞു ഞാന്‍ കൊടുത്ത ലിങ്കുകള്‍ പാര്‍തനോജെനെസിസിനെക്കുറിച്ചു പറയുന്നതല്ല. വയിച്ചു നോക്കാനുള്ള സന്മനസ്സെങ്കിലും കാണിക്കുക.

    ഖുര്‍‌ആന്‍ വചനങ്ങളുടെ അര്‍ഥം ഞാന്‍ ഖുര്‍‌ആന്‍റെ അനുയായികളോട് പറഞ്ഞോളാം.

    ReplyDelete
  76. അതെ അതെ, ഞാന്‍ പറയുന്ന പൊട്ടത്തരങ്ങള്‍ വിശ്വസിക്കുന്ന ലവന്മാരോട് തന്നെ പറയണം.

    ReplyDelete
  77. http://nattapiranthukal.blogspot.com/2010/05/blog-post_19.html

    ReplyDelete
  78. This comment has been removed by the author.

    ReplyDelete
  79. kaalidaasan said...

    "വിശ്വാസം തന്നെയാണല്ലോ ഇവിടെ ചര്‍ച്ച ചെയ്യുന്ന വിഷയം. യേശു മരിച്ചെന്നും അതല്ല മരിച്ചിട്ടില്ലെന്നുമുള്ള വിശ്വാസമാണിവിടെ പരാമര്‍ശിച്ചതും."


    യേശുവിനെക്കുറിച്ച് 5 തരം വിശ്വാസങ്ങളാണുള്ളത്:

    1. ജൂത വിശ്വാസം - യേശു കള്ളപ്രവാചകനായിരുന്നു. അതുകൊണ്ട് അദ്ദേഹത്തെ ഞങ്ങള്‍ ക്രൂശിച്ചു കൊന്നു.

    2. ക്രിസ്തു മത വിശ്വാസം - യേശു ദൈവവും ദൈവ പുത്രനും ആയിരുന്നു. കുരിശില്‍ മരിച്ച് മൂന്നാം നാള്‍ ഉയിര്‍ത്തെഴുന്നേറ്റ് ആകാശത്തിലേക്കു പോയി ദൈവത്തിന്‍റെ വലതു ഭാഗത്തിരിക്കുന്നു. അവസാന കാലം ദൈവരാജ്യം സ്ഥാപിക്കാന്‍ വീണ്ടും ഭൂമിയില്‍ വരും.

    3. ഖുര്‍‌ആനിക വിശ്വാസം - എല്ലാ പ്രവാചന്മാരെയും പോലെ യേശു ദൈവത്തിന്‍റെ പ്രവാചകന്‍. ഇസ്രായേല്‍ സമുദായത്തിലേക്ക് നിയുക്തനായവന്‍. ദൗത്യ നിര്‍‌വ്വഹണത്തിനു ശേഷം എല്ലാ പ്രവാചകന്മാരെയും പോലെ മരിച്ചു.

    4. ഭൂരിപക്ഷ മുസ്ലിം വിശ്വാസം - എല്ലാ പ്രവാചന്മാരെയും പോലെ യേശു ദൈവത്തിന്‍റെ പ്രവാചകന്‍. ഇസ്രായേല്‍ സമുദായത്തിലേക്ക് നിയുക്തനായവന്‍. ജൂതന്മാര്‍ ക്രൂശിക്കാന്‍ ശ്രമിച്ചപ്പോല്‍ അല്ലാഹു അദ്ദേഹത്തെ ആകാശത്തേക്ക് ഉയര്‍ത്തി. അവസാന കാലം വീണ്ടും ഭൂമിയില്‍ വരും.

    5 നിരീശ്വര വാദികളില്‍ ചിലരുടെ വിശ്വാസം - യേശു എന്നൊരു വ്യക്തി ജീവിച്ചിരുന്നിട്ടേ ഇല്ല.

    ഇനി കാളിദാസന്‍ പറയൂ, ഇതില്‍ ഏതാണ് താങ്കളുടെ വിശ്വാസം. എന്നിട്ടാകാം താങ്കളുമായി ഈ വിഷയത്തില്‍ ചര്‍ച്ച.

    ReplyDelete
  80. കല്‍ക്കി സാര്‍ ,
    യേശു എന്നൊരു സാധാരണ സാമൂഹിക പരിഷ്കര്‍ത്താവ് ജീവിച്ചിരുന്നു എന്ന് വിശ്വസിക്കുന്നവരും ഉണ്ട്. നയ രൂപീകരണത്തിന് താങ്കളെ ആരെങ്കിലും ചുമതലപ്പെടുതിയോ?

    ReplyDelete
  81. കല്കി സര്‍,
    ചോദ്യത്തിനുത്തരം മറുചോദ്യമോ?
    താങ്കളുടെ വിശ്വാസം എതെന്നുള്ളതല്ലേ ഖുറാനെ-പറ്റി പറയുമ്പോള്‍ പ്രസക്തം അതില്‍ കാളിദാസന്റെ വിശ്വസത്തിനെത്തു പ്രസക്തി?
    താങ്കളുടെ വിശ്വാസത്തിന്റെ കുറവുകളെ ന്യായികരിക്കാന്‍ അന്യവിശ്വസത്തിന്റെ കുറവ് പറച്ചിലാണോ മാര്‍ഗം?

    ReplyDelete
  82. സുബിന്‍ said...

    "കല്‍ക്കി സാര്‍ ,
    യേശു എന്നൊരു സാധാരണ സാമൂഹിക പരിഷ്കര്‍ത്താവ് ജീവിച്ചിരുന്നു എന്ന് വിശ്വസിക്കുന്നവരും ഉണ്ട്. നയ രൂപീകരണത്തിന് താങ്കളെ ആരെങ്കിലും ചുമതലപ്പെടുതിയോ?"

    ഇരിക്കട്ടെ അങ്ങനെ ഒന്നുകൂടി. ഇനിയും ഉണ്ടെങ്കില്‍ കാളിദാസന് അതും പറയാം. അഞ്ചില്‍ പരിമിതപ്പെടുത്തണം എന്നു എനിക്കു നിര്‍ബന്ധം ഒന്നും ഇല്ല. ഞാന്‍ അറിഞ്ഞ അഞ്ച് പറഞ്ഞുവെന്നേയുള്ളൂ.

    ReplyDelete
  83. >>മുസ്ലിങ്ങള്‍ അള്ളായുടെ നിയമത്തിനനുസരിച്ച് ഓരോ പ്രവൃത്തികള്‍ ചെയ്യുന്നു. അള്ളാ പ്രകൃതി നിയമത്തിനനുസരിച്ചും പ്രവര്‍ത്തിക്കുന്നു. അപ്പോള്‍ പ്രകൃതി അള്ളാക്കും മുകളിലുള്ള ഒരു ശക്തിയാണല്ലേ. ഞാന്‍ ഇത്രക്കങ്ങു പ്രതിക്ഷിച്ചില്ല.<<<

    ഈ പോകുപോയാല്‍ കല്കി "അല്ലാഹുവോ? അതാരാ?" എന്നുചോടിക്കും എന്നാണു തോന്നുന്നത്!

    ReplyDelete
  84. ശാസ്ത്രം അനുസരിച്ച് പ്രവര്‍ത്തിക്കുന്ന ദൈവം! ശാസ്ത്രത്തെ പേടിക്കുന്ന ദൈവം! ശാസ്ത്രം നൂറ്റാണ്ടുകള്‍ക് ശേഷം parathanogenesis കണ്ടുപിടിച്ചില്ലായിരുന്നെങ്കില്‍ അദേഹം കെണിഞ്ഞു പോയേനെ! യേശുവിനെ ഉണ്ടാകുവാന്‍ അദേഹം എന്തുചെയ്തെനെ?! സര്‍വശക്തനായ ദൈവത്തിന്റെ ഓരോ അതിര്‍വരമ്പുകള്‍, കഴിവുകേടുകള്‍ .. പാവം!

    ReplyDelete
  85. പ്രകൃതിയും പ്രകൃതി നിയമങ്ങളും സൃഷ്ടിച്ചത് അല്ലാഹു തന്നെ. ആ നിയമമനുസരിച്ചാണ് പ്രപഞ്ചം ചലിച്ചുകൊണ്ടിരിക്കുന്നത്. വിമര്‍ശിക്കാന്‍ വേണ്ടി മാത്രം വിമര്‍ശിക്കുന്ന സ്വഭാവം കാളിദാസന്‍ നിര്‍ത്തുക.

    പ്രകൃതി നിയമങ്ങള്‍ എന്ന് പറഞ്ഞാല്‍ പ്രകൃതിയിലെ ജീവജാലങ്ങളും മറ്റ് പ്രതിഭാസങ്ങളും പ്രവര്‍ത്തിക്കുന്നതിനേക്കുറിച്ച് പരാമര്‍ശിക്കുന്നതാണ്. മൃഗങ്ങളും മറ്റും കാണിന്നിടത്തുനിന്ന് ഭഷണം കഴിച്ച്, തോന്നുന്നിടത്ത് മലമൂത്ര വിസര്‍ജ്ജനം ചെയ്ത് തോന്നുന്നിടത്ത് ഇണചേര്‍ന്ന് ജീവിക്കുന്നതാണ്. മനുഷ്യരും ആദിമ കാലങ്ങളിലിതു പോലെയായിരുന്നു. അള്ളായേയും മറ്റ് ദൈവങ്ങളെയും അവര്‍ക്ക് കിട്ടുന്നതിനു മുന്നേ. അതു കഴിഞ്ഞാണവര്‍ അള്ളായുടെ നിയമത്തേക്കുറിച്ചൊക്കെ കേട്ടതും മുസ്ലിങ്ങള്‍ എന്ന കുറച്ചു പേര്‍ അള്ളായുടെ നിയമങ്ങള്‍ അനുസരിക്കാന്‍ തുടങ്ങിയതും. അതാണു പ്രകൃതി നിയമങ്ങളും അള്ളായുടെ നിയമങ്ങളും തമ്മിലുള്ള വ്യത്യാസം.

    ReplyDelete
  86. >>>>>'അവിടെയും കാളിദാസനു തെറ്റി' എന്നു പറഞ്ഞു ഞാന്‍ കൊടുത്ത ലിങ്കുകള്‍ പാര്‍തനോജെനെസിസിനെക്കുറിച്ചു പറയുന്നതല്ല. വയിച്ചു നോക്കാനുള്ള സന്മനസ്സെങ്കിലും കാണിക്കുക.>>>>

    ആ ലിങ്കുകള്‍ പാര്‍തനോജെനെസിസിനേക്കുറിച്ചാണെന്നു ഞാന്‍ പറഞ്ഞില്ലല്ലോ. അനേക രീതികളില്‍ മനുഷ്യരെ സൃഷ്ടിച്ചു എന്നാണു ഖുറാന്‍ പറയുന്നത്.

    സത്യാനേഷിയുടെ ബ്ളോഗില്‍ പരിണാമമാണു മനുഷ്യന്റെ ഉത്ഭവമെന്നും ഖുറാന്‍ പ്രകാരം അത് ശരിയാണെനും പ്രസ്താവിക്കുന്നു. പരിണാമത്തെ നഖശിഖാന്തം എതിര്‍ക്കുന്നവരാണ്‌ ഇസ്ലാം വിശ്വാസികള്‍.

    അലിസ്ലാം ബ്ളോഗില്‍ പറയുന്നത് ഖുറാനില്‍ പറയുന്നതൊക്കെ തെറ്റാണെന്ന് ശാസ്ത്രം ഇത് വരെ തെളിയിച്ചിട്ടില്ല എന്നും. ശസ്ത്രത്തിന്റെ ജോലി ഖുറാനിലെ അസംബന്ധങ്ങള്‍ തെറ്റാണെന്നു തെളിയിക്കലാണെന്നു തോന്നും അത് വായിച്ചാല്‍. ശാസ്ത്രത്തിനു മനുഷ്യോപകാരപ്രദമായ മറ്റ് പലതും ചെയ്യാനുണ്ട്.


    തല്‍ക്കലം അതൊക്കെ കല്‍ക്കിയേപ്പോലുള്ളവര്‍ വിശ്വസിച്ചാല്‍ മതി.


    ഇപ്പറഞ്ഞ രണ്ട് ലിങ്കിലും പറയുന്നതിന്‌ ഇവിടെ ഞാന്‍ പരാമര്‍ശിച്ചതുമായി ഒരു ബന്ധവുമില്ല.

    ReplyDelete
  87. >>>>>യേശുവിനെക്കുറിച്ച് 5 തരം വിശ്വാസങ്ങളാണുള്ളത്:>>>>>

    യ്ഹൂദന്‍മാര്‍ എന്തു വിശ്വസിക്കുന്നു എന്നൊന്നും കേരളത്തിലെ ക്രിസ്ത്യാനികള്‍ അന്വേഷിക്കാറുള്ളതായി കേട്ടിട്ടില്ല. യഹൂദന്‍മാരുടെ താല്മുദില്‍ പറഞ്ഞിരിക്കുന്നത് തെറ്റാണെന്നു പ്രചരിപ്പിക്കാനോ അത് തിരുത്താനോ ക്രിസ്ത്യാനികള്‍ ഇറങ്ങി പുറപ്പെടുന്നുമില്ല. അവര്‍ അവരുടെ വിശ്വാസമനുസരിച്ച് ജീവിക്കുന്നു അത് അവരുടെ വിശ്വാസികളെ പഠിപ്പിക്കുന്നു. എന്തിനാണു മുസിങ്ങള്‍ക്ക് മാത്രം ഇത്ര ക്രിമി കടി? ക്രിസ്ത്യാനികള്‍ അവര്‍ക്കിഷ്ടമുള്ളത് വിശ്വസിച്ചോട്ടെ എന്ന് തീരുമാനിച്ചാല്‍ പോരേ ?അവരുടെ വിശ്വാസം തെറ്റാണെന്നു പറഞ്ഞ് പുസ്തകങ്ങള്‍ എഴുതിയതല്ലേ ഇപ്പോഴത്തെ പ്രശ്നത്തിന്റെ കാരണം?

    യേശുവിനേക്കുറിച്ച് 500 തരം വിശ്വസങ്ങളുണ്ടാകാം. അതൊക്കെ എങ്ങനെ ഇസ്ലാമിനെ ബാധിക്കുമെന്നൊന്നു പറയാമോ?

    അപ്പോള്‍ കല്‍ക്കീ എന്ന മുസ്ലിമിന്റെ അഭിപ്രായത്തില്‍ ഭൂരിപക്ഷ മുസ്ലിങ്ങളും യേശുവിനേക്കുറിച്ച് വിശ്വസിക്കുന്നത് ഖുറാനില്‍ പറഞ്ഞ കാര്യമല്ല. അതില്‍ എന്തെങ്കിലും വാസ്തവുമുണ്ടെങ്കില്‍ ആദ്യം മുസ്ലിങ്ങളെ ഖുറാന്‍ വിശ്വസിക്കാന്‍ പഠിപ്പിക്കുക. എന്നിട്ട് മതിയില്ലെ ക്രിസ്ത്യാനികളുടെ വിശ്വാസം തെറ്റാണെന്നും പറഞ്ഞ് അത് തിരുത്താന്‍ നടക്കുന്നത്.

    ReplyDelete
  88. >>>>>ഖുര്‍‌ആന്‍ വചനങ്ങളുടെ അര്‍ഥം ഞാന്‍ ഖുര്‍‌ആന്‍റെ അനുയായികളോട് പറഞ്ഞോളാം.>>>>>

    ഞാനിവിടെ ഖുറാന്‍ വചനങ്ങള്‍ മാത്രം ഉദ്ധരിച്ച് അതേക്കുറിച്ചാണിത്ര നേരവും ചര്‍ച്ച ചെയ്തിരുന്നത്. ഞാന്‍ ഖുറാന്റെ അനുയായി അല്ല എന്നറിഞ്ഞു കൊണ്ട് ഇത്രനേരവും എന്തൊക്കെയോ എഴുതിയിട്ട് ഇപ്പോഴെന്തേ ഇങ്ങനെ ഒരു വെളിപാട്?

    >>>>>>ഇനി കാളിദാസന്‍ പറയൂ, ഇതില്‍ ഏതാണ് താങ്കളുടെ വിശ്വാസം. എന്നിട്ടാകാം താങ്കളുമായി ഈ വിഷയത്തില്‍ ചര്‍ച്ച.>>>>>

    എന്റെ തനിനിറം കണ്ടു എന്നൊക്കെ വീമ്പു പറഞ്ഞിട്ട്, ഇപ്പോള്‍ നിറം ചോദിക്കുന്നത് മഹാമോശമല്ലേ കല്‍ക്കീ.

    താങ്കള്‍ മുസ്ലിമാണെന്നു പറയുന്നു. മറ്റ് പല മുസ്ലിങ്ങളും യേശു മരിച്ചിട്ടില്ല, ഉടലോടെ സ്വര്‍ഗ്ഗത്തിലേക്കു പോയി , ലോകവസാനത്തിനു മുമ്പ് വീണ്ടും വരും എന്നു വിശ്വസിക്കുന്നു. ഖുറാനില്‍ വളരെ വ്യക്തമായി അത് പറയുന്നുമുണ്ട്. പക്ഷെ താങ്കള്‍ പറയുനു യേശു സാധാരണ മനുഷ്യനേപ്പോലെ മരിച്ചു എന്നും ഇനി വരില്ല എന്നും.

    കാളിദാസന്റെ വിശ്വാസം അന്വേഷിക്കുന്നതിനു മുമ്പ് ആദ്യം മുസ്ലിങ്ങള്‍ എന്തു കൊണ്ട് യേശുവിനെ സംബന്ധിച്ച തെറ്റായ പലതും വിശ്വസിക്കുന്നു എന്നന്വേഷിച്ച് അവരുടെ വിശ്വാസം ശരിയാക്കുക. എങ്കിലല്ലേ മറ്റുള്ളവരുടെ വിശ്വാസം തിരുത്താനാകൂ?

    ReplyDelete
  89. കൊള്ളാം...സൌദി അറേബ്യയിൽ എവിടെയായിരുന്നു?

    ReplyDelete
  90. തൂവല്‍,

    ഞാന്‍ റിയാദിലായിരുന്നു.

    ReplyDelete
  91. കാര്യങ്ങളൊക്കെ "ശാസ്ത്രീയമായി തെളിയിക്കപ്പെടണമെന്നു" ശ്രീമാന്‍ ലത്തീഫ് വെച്ച് കീച്ചുന്നു! രസകരമായ കമന്റ്‌ ഇവിടെ വായിക്കാം. http://ooramana.blogspot.com/2010/05/blog-post.html

    ReplyDelete
  92. ബിജു,

    അത് വയിച്ച് ഞാനും ചിരിച്ചു പോയി. സ്വന്തം പൊത്തകത്തിലെ ആന മണ്ടത്തരങ്ങളൊക്കെ ഒരു തെളിവുമില്ലാതെ വിശ്വസിക്കാം.ബാക്കിയൊക്കെ ശാസ്ത്രീയമായി തെളിയിക്കപ്പെടണം.

    ശസ്ത്രം കണ്ടു പിടിച്ചതൊക്കെ ഖുറാനിലുണ്ടെന്നാണ്‌ മുസ്ലിങ്ങള്‍ അവകാശപ്പെടാറുള്ളത്. അടുത്തിടെ കൃത്രിമമായി നിര്‍മ്മിച്ച ഡി എന്‍ എ ഉപയോഗിച്ച് ഒരു കോശം നിയന്ത്രിക്കപ്പെടുന്നതില്‍ ശാസ്ത്രജ്ഞര്‍ വിജയിച്ചിട്ടുണ്ട്. അധികം താമസിയാതെ അതും ഖുറാനില്‍ അള്ളാ പറഞ്ഞിട്ടുണ്ട് എന്നവകാശപ്പെട്ടുകൊണ്ട് ഒരു പ്രഗത്ഭ ലേഖനം പ്രതീക്ഷിക്കാം. ഒരു പക്ഷെ കല്‍ക്കി തന്നെ അതെഴുതാനും മതി.

    ReplyDelete
  93. ലതീഫിനു ചിലര്‍ കൊടുത്ത മറുപടി വായിച്ചു ചിരിച്ചു ചിരിച്ചു പണ്ടാരമടങ്ങി!

    ReplyDelete