Sunday, 28 March 2010

സ്വയം പരാജയപ്പെടുത്തുന്ന ദൈവം!!!

ഒരു വേദപുസ്തകത്തില് നിന്നുള്ള രണ്ടു വാചകങ്ങളാണു താഴെക്കൊടുത്തിട്ടുള്ളത്.

ഇവര് ചെയ്തുകൊണടിരിക്കുന്നതെല്ലാം വളരെ നല്ലതാണെന്ന് ചെകുത്താന് അവരെ തോന്നിപ്പിക്കുകയും ചെയ്തു.

പരലോകത്തില് വിശ്വസിക്കാത്തവര്ക്ക് നാം അവരുടെ ചെയ്തികള് ആകര്ഷകമാക്കിക്കൊടുക്കുന്നു.

തെരഞ്ഞെടുപ്പുകളില് രാഷ്ട്രീയ പാര്ട്ടികള് അപൂര്വ്വം സന്ദര്ഭങ്ങളില് സ്വന്തം സ്ഥാനാര്ത്ഥികളെ പരാജയപ്പെടുത്താറുണ്ട്. ജയിക്കുക എന്ന ലക്ഷ്യം മാറ്റി വച്ച് എതിരാളികളെ സഹായിക്കുന്ന ആ നടപടിയെ ആത്മഹത്യാപരം എന്നു വിശേഷിപ്പിക്കാറുമുണ്ട്.

ദൈവം എന്ന ശക്തിയുടെ പ്രധാന ജോലി സൃഷ്ടികളായ മനുഷ്യര്ക്ക് സന്മാര്ഗ്ഗം ഉപദേശിച്ച് അവരെ സ്വര്ഗ്ഗ പ്രാപ്തരാക്കുക എന്നതാണ്. തിന്മ ചെയ്യാതിരിക്കാന് അവരെ ഉപദേശിക്കുകയും തിന്മ ചെയ്താല് ശിക്ഷിക്കുകയുമാണദേഹം ചെയ്യാറ്.

തിന്മ എന്നതു കൊണ്ട് പല മതങ്ങളും പലതാണു വിവക്ഷിക്കുന്നത്. ഏറ്റവും വലിയ തിന്മ ഏതെന്നൊരു മുസ്ലീമിനോടു ചോദിച്ചാല് കിട്ടുന്ന ഉത്തരം ആള്ളായില് വിശ്വസിക്കാതിരിക്കുന്നതാണ്‌ എന്നായിരിക്കും.  വ്യഭിചാരം ചെയ്യുക മോഷ്ടിക്കുക എന്നീ തെറ്റുകളെക്കാള് ഗൌരവമേറിയ തെറ്റാണ്, ആള്ളായിലുള്ള വിശ്വാസം ഉപേക്ഷിക്കുക എന്നത്.

ചില മുസ്ലിങ്ങള് ചെയ്യുന്ന തിന്മയേക്കുറിച്ച് ഞാന് മറ്റൊരു പോസ്റ്റില് പരാമര്ശിച്ചപ്പോള്, കാട്ടിപ്പരുത്തിയേപ്പോലുള്ളവര് നിയന്ത്രണം വിടുകയും ഇപ്പോള് നന്മ തിന്മകളേക്കുറിച്ച് വിശദീകരിക്കാന് ഒരു പുതിയ പോസ്റ്റുമായി വരികയും ചെയ്തിട്ടുണ്ട്.

ഈ രണ്ടു വാചകങ്ങളും ലോകോത്തരമെന്ന് പലരും കൊട്ടിഘോഷിക്കുന്ന ഒരു പുസ്തകത്തില് നിന്നുള്ളതാണ്. സംശയിക്കേണ്ട. ഇത് അള്ള മൊഹമ്മദിനു പറഞ്ഞു കൊടുത്തെന്ന് വ്യാഖ്യാനിക്കപ്പെടുന്ന ഖുറാന് എന്ന പുസ്തകത്തില് നിന്നും എടുത്ത വരികളാണ്.

ഇസ്ലാം മതത്തില് വിശ്വസിക്കാത്തവരേക്കുറിച്ചുള്ള രണ്ടു പരമര്ശങ്ങളിലേതാണീ വാചകങ്ങള്. അവിശ്വാസികളെ അവിശ്വാസത്തിലുറപ്പിച്ചു നിറുത്താന് ഉള്ള ശ്രമങ്ങളെ സംബന്ധിച്ചാണു ആദ്യത്തേത്. പിശാചു ചെയ്യുന്ന പണിയാണെന്ന് ഒറ്റ നോട്ടത്തില് മനസിലാകും. രണ്ടാമത്തേത് ആരു ചെയ്യുന്നതാണെന്ന് ഒറ്റ വായനക്ക് സംശയമുണ്ടാകാന് സാധ്യതയില്ല. ആദ്യ വാചകത്തിന്റെ സത്ത ഉള്ക്കൊണ്ടാല് രണ്ടാമത്തേതും പിശാചു ചെയ്യുന്ന പണിയാണെന്നു കരുതുന്നതില് തെറ്റില്ല. പക്ഷെ പിശാച് നാം എന്ന് സ്വയം സംബോധന ചെയ്യുന്നതില് ചില പന്തികേടുണ്ട്. അപ്പോള് പിന്നെ അത് ദൈവമാകാന് സാധ്യതയുണ്ടോ?

ഖുറാനില് ഏറ്റവും കൂടുതല് പ്രതിപാദിക്കുന്ന വിഷയം അവിശ്വാസികളേക്കുറിച്ചാണ്. ഏറ്റവും കൊടിയ ശിക്ഷയും അവിശ്വാസികള്ക്കാണെന്നും ഖുറാന് പറയുന്നു.

ഇനി പറഞ്ഞിരിക്കുന്ന കാര്യം എന്താണെന്നു നോക്കാം. അള്ളായില് വിശ്വസിക്കാത്തവരേക്കുറിച്ചും അള്ളായിലുള്ള വിശ്വാസം ഉപേക്ഷിച്ചവരേക്കുറിച്ചും അള്ളാ പറയുന്ന അനവധി ആയത്തുകളുണ്ട് ഖുറാനില്. അവയില് നിന്നും എടുത്തെഴുതിയ വരികളായിരുന്നു മുകളില് സൂചിപ്പിച്ചത്. അതിനു മുമ്പ് ഈ വാചകങ്ങള് പൂര്ണ്ണമായും അറിയേണ്ടതുണ്ട്. ജമായത്ത് ഏ ഇസ്ലാമിയുടെ വെബ് സൈറ്റില് ഉള്ള ഖുറാന് വിവര്ത്തനത്തില് നിന്നാകട്ടെ അവ.

ഖുര്ആന് ഭാഷ്യം.

അധ്യായം 6.

അല്അന്ആം


42-45 നിനക്കുമുമ്പും നിരവധി സമുദായങ്ങളിലേക്കു നാം ദൂതന്മാരെ നിയോഗിച്ചിട്ടുണടായിരുന്നു. ആ സമുദായങ്ങളെ വിപത്തുകളിലും യാതനകളിലും അകപ്പെടുത്തിയിട്ടുമുണട്-- അവര് താഴ്മയോടെ നമ്മുടെ മുമ്പില് തലകുനിക്കേണടതിന്ന്. അതിനാല്, നമ്മുടെ പീഡനം ബാധിക്കുമ്പോള് ഇക്കൂട്ടര് കീഴ്വണക്കം കാണിക്കാത്തതെന്ത്? പക്ഷേ, ഇവരുടെ മനസ്സുകള് ഏറെ കടുത്തുപോയിരിക്കുന്നു. ഇവര് ചെയ്തുകൊണടിരിക്കുന്നതെല്ലാം വളരെ നല്ലതാണെന്ന് ചെകുത്താന് അവരെ തോന്നിപ്പിക്കുകയും ചെയ്തു.

അധ്യായം 27

അന്നംല്.

4. പരലോകത്തില് വിശ്വസിക്കാത്തവര്ക്ക് നാം അവരുടെ ചെയ്തികള് ആകര്ഷകമാക്കിക്കൊടുക്കുന്നു. അങ്ങനെ അവര് വഴിപിഴച്ച് വിഹരിക്കുന്നു. അവരത്രെ ദുഷ്ടമായ ശിക്ഷയുള്ളവര്. പരലോകത്തില് ഏറ്റം നഷ്ടപ്പെട്ടവരും അവര് തന്നെയാകുന്നു.

എല്ല മതങ്ങളിലും ദൈവവും പിശാചുമുണ്ട്. മുസ്ലിങ്ങളുടെ മതമായ ഇസ്ലാമിലുമുണ്ട് അള്ളായും ഇബിലീസും. എല്ലാ മതങ്ങളിലും പിശാച് മനുഷ്യരെ ദൈവത്തില് നിന്നും അകറ്റാന് ശ്രമിക്കുന്നു. ദൈവം പിശാചിന്റെ കുതന്ത്രങ്ങളെ പരാജയപ്പെടുത്തി അവിശ്വാസികളെ തന്നിലേക്കടുപ്പിക്കാനും ശ്രമിക്കുന്നു. പക്ഷെ മനുഷ്യരെ തിന്മ ചെയ്യാന് സഹായിക്കുന്ന ദൈവത്തേക്കുറിച്ച് ആരെങ്കിലും കേട്ടിട്ടുണ്ടോ? ഇസ്ലാമിക ദൈവമായ അള്ള അതു പോലെ ഒരു ദൈവമാണ്. ഖുറാനിലൂടെ മൊഹമ്മദ് പരിചയപ്പെടുത്തുന്ന ദൈവം അവിശ്വാസികളെ അവിശ്വാസത്തിലുറപ്പിച്ചു നിറുത്താന് വളരെയധികം കഷ്ടപ്പെടുന്നതായി കാണാം.

അള്ളായും പിശാചും ഒരേ കാര്യം ചെയ്യുന്നത് ഖുറാനില് മാത്രമേ ഒരു പക്ഷെ വായിക്കാനാകൂ. അവിശ്വാസികളെ അവിശ്വാസത്തിലുറപ്പിച്ചു നിര്ത്താന് അള്ളായും ചെകുത്താനും തമ്മില് മത്സരമാണ്.

 അള്ളായെന്ന വിചിത്ര ദൈവം പിശാചിന്റെ പണി സ്വയം ഏറ്റെടുക്കുന്ന കാഴ്ച്ച നാമെല്ലാം ഖുറാനിലൂടെ കാണുന്നു. അതിന്റെ തെളിവുകളാണു ചുവടെ.

അള്ളാഹു ഇച്ഛിക്കുന്നവരെ അദേഹം മനപ്പൂര്വ്വം വഴി തെറ്റിക്കുന്നു എന്നാണു ഖുറാനിലൂടെ മൊഹമ്മദ് പറയുന്നത്.

അധ്യായം 45


23 സ്വേച്ഛകളെ തന്റെ ദൈവമായി വരിച്ചവന്റെ ഗതിയെക്കുറിച്ച് നീ ചിന്തിച്ചുനോക്കിയിട്ടുണ്േടാ. അല്ലാഹു അറിവോടെ അവനെ ദുര്മാര്ഗത്തില് തള്ളിയിരിക്കുന്നു.3 അവന്റെ കാതുകള്ക്കും മനസ്സിനും മുദ്രവെച്ചിരിക്കുന്നു. കണ്ണുകള്ക്ക് മൂടിയിട്ടിരിക്കുന്നു. അല്ലാഹുവിനുശേഷം ആരാണവനെ മാര്ഗദര്ശനം ചെയ്യുക? എന്ത്, നിങ്ങള് ഒരു പാഠവും ഉള്ക്കൊള്ളുന്നില്ലെന്നോ?





അധ്യായം 6


39 അല്ലാഹു ഇച്ഛിക്കുന്നവരെ അവന് വഴിതെറ്റിക്കുന്നു. അവന് ഇച്ഛിക്കുന്നവരെ നേരായ മാര്ഗത്തിലുമാക്കുന്നു.


അധ്യായം 35


8 8-9 ആര്ക്ക് തന്റെ ചീത്ത നടപടി അലങ്കാരമാക്കപ്പെടുകയും, സ്വയം അത് വിശിഷ്ടമെന്ന് തോന്നുകയും ചെയ്യുന്നുവോ (അവന്റെ ദൌര്ഭാഗ്യത്തിന് അതിരുണ്േട ാ?) നിശ്ചയം, അല്ലാഹു അവനുദ്ദേശിക്കുന്നവരെ ദുര്മാര്ഗത്തിലകപ്പെടുത്തുകയും ഉദ്ദേശിക്കുന്നവരെ സന്മാര്ഗത്തിലേക്ക് നയിക്കുകയും ചെയ്യുന്നു. അതിനാല് (പ്രവാചകാ,) ഈ ജനത്തെച്ചൊല്ലി വ്യസനിച്ചും ദുഃഖിച്ചും നീ ജീവന്കളയേണ്ട തില്ല.


അധ്യായം 13


27-29 (മുഹമ്മദീയദൌത്യം അംഗീകരിക്കാന്) വിസമ്മതിച്ചവര്, 'ഇയാള്ക്ക് ഇയാളുടെ റബ്ബിങ്കല്നിന്ന് ഒരു ദൃഷ്ടാന്തം അവതരിക്കാത്തതെന്ത്?' എന്നു ചോദിക്കുന്നു. പറയുക: 'അല്ലാഹു ഉദ്ദേശിക്കുന്നവരെ അവന് ദുര്മാര്ഗത്തിലാക്കുന്നു. അവങ്കലേക്ക് മടങ്ങുന്നവര്ക്കേ തന്നിലേക്കുള്ള മാര്ഗം അവന് കാണിച്ചുകൊടുക്കൂ.


അധ്യായം 14


4 നാം മനുഷ്യര്ക്ക് സന്ദേശം നല്കുന്നതിനായി അയച്ച ഏതു ദൈവദൂതനും സ്വജനത്തിന്റെ ഭാഷയില്തന്നെയാണ് അവരോട് സംസാരിച്ചിട്ടുള്ളത്. അദ്ദേഹം അവരെ കാര്യങ്ങള് സുവ്യക്തമായി ഗ്രഹിപ്പിക്കേണടതിന്നാണിത്. പിന്നെ അല്ലാഹു, ഇച്ഛിക്കുന്നവരെ വഴി തെറ്റിക്കുന്നു. അവന് ഇച്ഛിക്കുന്നവര്ക്ക് സന്മാര്ഗമേകുന്നു. അവന് അജയ്യനും അഭിജ്ഞനുമല്ലോ.

വളരെ വിചിത്രമായ മറ്റൊരു സംഗതി അള്ളാഹു മനപ്പൂര്വ്വം മനുഷ്യരില് ഭിന്നിപ്പുണ്ടാക്കിയിരിക്കുന്നു എന്നാണ്. ഖുറാനില് മൊഹമ്മദ് പറയുന്നു അള്ളാഹു മനപ്പുര്വ്വം ആഗ്രഹിക്കാത്തതു കൊണ്ടാണ് മനുഷ്യരില് ഭിന്നിപ്പുണ്ടായതെന്ന്. ആഗ്രഹിച്ചിരുന്നെങ്കില് ഭിന്നിപ്പുണ്ടാകില്ലായിരുന്നു എന്ന് പല പ്രാവശ്യം അദ്ദേഹം പറയുന്നുമുണ്ട്.

എന്തിനാണീ ഭിന്നിപ്പുണ്ടാക്കിയത്? കുറേപ്പേര് വഴിതെറ്റി പോകണം. എന്നിട്ട് അവരെ തീയിലിട്ട് ചുട്ട് ആനന്ദിക്കണം.

വിചിത്രം തന്നെ അള്ളാഹുവിന്റെ കാര്യങ്ങള്.

ഹിന്ദു നിയമ പുസ്തകമായ മനുസ്മൃതിയില് വേദം കേള്ക്കാന് അബ്രാഹ്മണരെ അനുവദിച്ചിരുന്നില്ല എന്ന് എഴുതിയിട്ടുണ്ട്. വേദം കേള്ക്കുന്ന ശൂദ്രന്റെ ചെവിയില് ഈയം ഉരുക്കിയൊഴിക്കുക നാവു പിഴുതെടുക്കുക തുടങ്ങിയവ നടപ്പാക്കിയിരുന്നു എന്നും കേട്ടിട്ടുണ്ട്. മനുസ്മൃതി ഇപ്പോള് നടപ്പിലില്ല. പക്ഷെ മനുഷ്യരാശിക്ക് എന്നത്തേക്കും നല്കപ്പെട്ട ഖുറാനില് സമാനമായ കാര്യങ്ങള് അള്ളാ ചെയ്യുന്നുണ്ട് എന്നാണെഴുതി വച്ചിരിക്കുന്നത്.

അധ്യായം 17


45-48 ഖുര്ആന് പാരായണം ചെയ്യുമ്പോള് നിനക്കും പരലോകത്തില് വിശ്വസിക്കാത്തവര്ക്കുമിടയില് നാം ഒരു അദൃശ്യമായ മറയിടുന്നു. അത് ഗ്രഹിക്കാനാവാത്ത വിധം അവരുടെ ഹൃദയങ്ങളെ മൂടികളണിയിക്കുന്നു. അവരുടെ കാതുകള്ക്ക് അടപ്പുകളിടുന്നു.20 നീ ഖുര്ആനില് ഏകനായ റബ്ബിനെ മാത്രം പ്രസ്താവിക്കുമ്പോള്, അവര് നീരസത്തോടെ പിന്തിരിഞ്ഞുപോകുന്നു.21 നിന്നെ ചെവിയോര്ത്തു കേള്ക്കുമ്പോള് യഥാര്ഥത്തില് എന്താണ് അവര് കേള്ക്കുന്നതെന്നും, പരസ്പരം കുശുകുശുക്കുമ്പോള് എന്താണു പറയുന്നതെന്നും നമുക്ക് നന്നായറിയാം.





അധ്യായം 18.


57. തന്റെ റബ്ബിന്റെ സൂക്തങ്ങള് കേള്പ്പിച്ച് ഉപദേശിക്കുമ്പോള് അവഗണിച്ചു തള്ളുകയും തന്റെ തന്നെ കരങ്ങള് നേരത്തെ ചെയ്തുവെച്ചിട്ടുള്ളതിന്റെ ദുഷ്ഫലങ്ങള് വിസ്മരിക്കുകയും ചെയ്യുന്നവനെക്കാള് വലിയ ധിക്കാരി ആരാണുള്ളത്? (ആര് ഈ നിലപാട് സ്വീകരിക്കുന്നുവോ) അവരുടെ ഹൃദയങ്ങള്ക്ക് ഈ ഖുര്ആന് ഗ്രഹിക്കാനാവാത്തവണ്ണം, നാം മൂടിയിട്ടിരിക്കുന്നു. ചെവികള്ക്ക് അടപ്പുമിട്ടിരിക്കുന്നു. നീ അവരെ സന്മാര്ഗത്തിലേക്ക് എത്രതന്നെ ക്ഷണിച്ചാലും, ഈ അവസ്ഥയില് അവര് ഒട്ടും സന്മാര്ഗം പ്രാപിക്കുകയില്ല.


അധ്യായം 36

7-11 അവരിലധികമാളുകളും ശിക്ഷാവിധിക്ക് അര്ഹരായിക്കഴിഞ്ഞിരിക്കുകയാല് സത്യവിശ്വാസം കൈക്കൊള്ളുന്നതല്ല.1 നാം അവരുടെ കഴുത്തുകളില് വളയങ്ങളിട്ടിട്ടുണ്ട്. അവ താടിയെല്ലുകള്വരെ ഇറുകിക്കിടക്കുകയാണ്. തന്മൂലം അവര് തലപൊക്കി നില്ക്കുകയാകുന്നു.2 നാം അവര്ക്കുമുന്നില് ഒരു മതില്ക്കെട്ടുണ്ടാക്കിയിരിക്കുന്നു. അവര്ക്കു പിന്നിലും മതില്ക്കെട്ടുണ്ട്. അങ്ങനെ നാം അവരെ മൂടിക്കളഞ്ഞിരിക്കുന്നു. ഇനി അവര് യാതൊന്നും കാണുകയില്ല.3 നീ മുന്നറിയിപ്പു നല്കിയാലും ഇല്ലെങ്കിലും ഒരുപോലെയാണ്, അവര് വിശ്വസിക്കുകയില്ല. ഉദ്ബോധനത്തെ പിന്പറ്റുകയും ദയാപരനായ ദൈവത്തെ കാണാതെത്തന്നെ ഭയപ്പെടുകയും ചെയ്യുന്നവനെ മാത്രമേ നിനക്ക് ഉണര്ത്താന് കഴിയൂ. അവനെ പാപമുക്തിയുടെയും മഹത്തായ കര്മഫലത്തിന്റെയും സുവിശേഷമറിയിച്ചുകൊള്ളുക.

പിശാചിന്റെ പണി ഏറ്റെടുക്കുന്ന ദൈവം ആത്മഹത്യ ചെയ്യുകയല്ലേ അക്ഷരാര്ത്ഥത്തില്?

ഒരിടത്ത് അള്ളാ പറയുന്നു.

അധ്യായം 19

മര്‍യം


83-87 നാം സത്യനിഷേധികളുടെ മേല് ചെകുത്താന്മാരെ വിട്ടയച്ചിട്ടുള്ളത് നീ കണടില്ലയോ? ആ ചെകുത്താന്മാര് അവരെ (സത്യവിരോധത്തില്) അധികമധികം ഉത്സാഹിപ്പിച്ചുകൊണടിരിക്കുകയാണ്. ശരി, അവരുടെ മേല് ശിക്ഷയിറങ്ങാന് നീ ധൃതിപ്പെടേണട. നാം അവരുടെ ദിനം എണ്ണിക്കൊണടിരിക്കുകയാണ്.

സത്യനിഷേധികളുടെ അടുത്തേക്ക് പിശാചിനെ അയച്ച് അവരെ സത്യനിഷേധത്തില് ഉറപ്പിച്ചു നിറുത്തുന്ന അള്ളാ ദൈവം തന്നെയോ? എന്തിനാണീ ഉറപ്പിച്ചു നിറുത്തല്? അവരുടെ മേല് ശിക്ഷയിറങ്ങുന്നത് കണ്ട് രസിക്കാന്. എന്താണാ ശിക്ഷ? ഒരിക്കലും അടങ്ങാത്ത അഗ്നിയിലിട്ടു ചുടുക.

എന്തിനാണീ മനുഷ്യരെ സത്യം അറിയുന്നതില് നിന്നും വിലക്കി, സത്യവേദം കേള്ക്കാതിരിക്കാന് പ്രതിബന്ധങ്ങള് സൃഷ്ടിച്ച്, ദുര്മ്മാര്ഗ്ഗികളാക്കി നിലനിറുത്തുന്നത്? അതിന്റെ ഉത്തരവും അള്ളാ പറയുന്നുണ്ട്.

അധ്യായം 32


12-14 കഷ്ടം! ഈ ധിക്കാരികള് റബ്ബിന്റെ മുന്നില് തലകുമ്പിട്ടു നില്ക്കുന്ന സന്ദര്ഭത്തില് നീ കാണുകയാണെങ്കില്! (അന്നേരം ഇവര് കേണുകൊണ്ടിരിക്കും:) 'നാഥാ, ഞങ്ങള് നല്ലവണ്ണം കാണുകയും കേള്ക്കുകയും ചെയ്തു. ഇനി ഞങ്ങളെ തിരിച്ചയക്കേണമേ! ഞങ്ങള് സല്ക്കര്മങ്ങള് ചെയ്തുകൊള്ളാം. ഇപ്പോള് ഞങ്ങള്ക്കുറപ്പായിരിക്കുന്നു.' (മറുപടിയരുളും:) 'നാം ഉദ്ദേശിച്ചിരുന്നുവെങ്കില് നേരത്തേതന്നെ ഓരോ ആത്മാവിനും അതിന്റെ സന്മാര്ഗം നല്കുമായിരുന്നു. പക്ഷേ, ഇത് നമ്മില് നിന്നുണ്ടായ പ്രഖ്യാപനം പുലര്ന്നിരിക്കുകയാണ്. എന്തെന്നാല് നരകത്തെ നാം ജിന്നുകളാലും മനുഷ്യരാലും നിറക്കുകതന്നെ ചെയ്യും. ഇനി, ഈ ദിനത്തെ കണ്ട ുമുട്ടുമെന്നത് മറന്നുകളഞ്ഞതിന്റെ രുചി ആസ്വദിച്ചുകൊള്ളുവിന്. ഇപ്പോള് നാം നിങ്ങളെയും മറന്നിരിക്കുന്നു. സ്വന്തം കര്മഫലമായ ശാശ്വത ശിക്ഷ രുചിച്ചുകൊള്ളുക.'

അതേ. നരകം ജിന്നുകളാലും മനുഷ്യരാലും നിറക്കണമല്ലോ. എങ്കിലല്ലേ പിശാചിനും സന്തോഷമാകൂ. വഴിതെറ്റിപ്പോയ ആത്മാവുകള്‍ക്കൊന്നും സന്‍മ്മാര്‍ഗ്ഗം നല്‍കേണ്ട എന്ന് ആദ്യമേ തീരുമാനിച്ചുറപ്പിച്ചിട്ട്. അവരെ നരകത്തില്‍ നിറക്കുന്ന ഇദ്ദേഹത്തെ സുബോധമുള്ള ആര്‍ക്ക് ദൈവമെന്നു വിളിക്കാനാകും.

അവിശ്വാസത്തില് ഇത്ര കഷ്ടപ്പെട്ട് ഈ മനുഷ്യരെയെല്ലാം ഉറപ്പിച്ചു നിറുത്തിയിട്ട് എന്താണ് ചെയ്യാന് പോകുന്നതെന്നും കൂടി അറിയേണ്ടേ.

. അധ്യായം 16


24-29 നിങ്ങളുടെ നാഥന് അവതരിപ്പിച്ചുതന്നത് എന്താണ് എന്ന് ചോദിക്കുമ്പോള്,7 'അത് പൂര്വികരുടെ പഴങ്കഥകളാണ്' എന്നവര് പറയുന്നു. അന്ത്യനാളില് തങ്ങളുടെ ഭാരം പൂര്ണമായും വഹിക്കുന്നതിനും, അതോടൊപ്പം അജ്ഞതമൂലം തങ്ങള് വഴിതെറ്റിച്ചുകൊണടിരിക്കുന്ന ജനത്തിന്റെ ഭാരത്തില്നിന്ന് കുറെ ഭാഗവുംകൂടി വഹിക്കുന്നതിനുമത്രെ അവര് ഇപ്രകാരം പ്രവര്ത്തിക്കുന്നത്. നോക്കുക! എത്ര കടുത്ത പാപമാണ് ഇക്കൂട്ടര് തലയിലേറ്റിക്കൊണടിരിക്കുന്നത്?! ഇവര്ക്കു മുമ്പും (സത്യത്തെ പരാജയപ്പെടുത്തുന്നതിന് വളരെപ്പേര് ഇത്തരം) തന്ത്രങ്ങള് പ്രയോഗിച്ചിട്ടുണട്. അപ്പോഴോ, നോക്കുക! അല്ലാഹു അവരുടെ തന്ത്രസൌധങ്ങളെ അടിത്തറയോടെ പിഴുതുകളഞ്ഞു. അങ്ങനെ, അതിന്റെ മേല്പുര അവരുടെ ശിരസ്സില് വീണു. അവര് ഊഹിക്കുകപോലും ചെയ്തിട്ടില്ലാത്ത ദിശകളില്നിന്ന് അവരുടെ മേല് ശിക്ഷകള് ഭവിച്ചു. ഇനി, അന്ത്യനാളില് അല്ലാഹു അവരെ നിന്ദിതരും പതിതരുമാക്കുന്നതാകുന്നു. അവരോടു ചോദിക്കും: 'ഇപ്പോള് എന്റെ പങ്കാളികളെവിടെ? അവര്ക്കുവേണടിയാണല്ലോ നിങ്ങള് സത്യവിശ്വാസികളോട് പോരാടിക്കൊണടിരുന്നത്?'--ഇഹലോകത്ത് ജ്ഞാനം ലഭിച്ചിരുന്നവര് പറയും: 'ഇന്ന് സത്യനിഷേധികള്ക്ക് നിന്ദ്യതയും ദൌര്ഭാഗ്യവും തന്നെ.' അതെ, സ്വന്തം ആത്മാവിനോട് അക്രമമനുവര്ത്തിച്ചുകൊണടിരിക്കെ, മലക്കുകള് പിടികൂടുമ്പോള് (ധിക്കാരം വെടിഞ്ഞ്) ഉടനെ അടിയറവായിക്കൊണട്, 'ഞങ്ങള് യാതൊരു പാപവും ചെയ്തിരുന്നില്ലല്ലോ' എന്നു കേഴുന്ന സത്യനിഷേധികള്ക്ക്. മലക്കുകള് ചോദിക്കും: 'ചെയ്തിരുന്നില്ലേ, അല്ലാഹു നിങ്ങളുടെ ചെയ്തികള് നന്നായറിയുന്നവനാണല്ലോ. നരകത്തിന്റെ കവാടങ്ങളങ്ങ് കടന്നോളൂ. അവിടെയാണ് നിങ്ങള് നിത്യവാസം ചെയ്യേണടത്. അഹങ്കാരികള്ക്കുള്ള വാസസ്ഥലം വളരെ ദുഷ്ടമായതുതന്നെ!

അവിശ്വാസികളെ അവിശ്വാസമാകുന്ന തിന്മയില് നിലനിറുത്തുന്ന ദൈവം ആ പേരിനര്ഹനാണോ?

തിന്മയും അള്ളയില് നിന്നും വരുന്നു എന്ന് കാട്ടിപ്പരുത്തി പറഞ്ഞത് വീണ്ടും അന്വര്ത്ഥമാകുന്നു.

അള്ളായില് വിശ്വസിക്കാത്തവരെ എങ്ങനെ പീഢിപ്പിക്കണം എന്നതിനേക്കുറിച്ച് വിശദീകരിക്കുന്ന 400 ഇല് അധികം ആയത്തുകളുണ്ട് ഖുറാനില്. ഖുറാനിലെ ആയത്തുകളില് 12 ല് ഒന്ന് എന്ന കണക്കിനാണ് നരകത്തേക്കുറിച്ചുള്ള വര്ണ്ണനയുള്ളത്

തോറയിലും സുവിശേങ്ങളിലും നമ്മള്‍ പരിചയപ്പെടുന്ന ദൈവമല്ല ഖുറാനിലൂടെ മൊഹമ്മദ് അവതരിപ്പിച്ചത്. ഇസ്രായേല്‍ക്കാരുടെ ദൈവത്തിന്റെ വിദൂരഛായ പോലും ഈ ദൈവത്തിനില്ല. മറ്റ് മതങ്ങളിലുള്ള ദൈവങ്ങളുമായും താരതമ്യം ചെയ്യാനാവില്ല. ഇതൊക്കെ അടിവരയിടുന്നത് അറബികളുടെ പല ദൈവങ്ങളിലൊന്നുമാത്രമായിരുന്ന അള്ളായെ മാമോദീസാ മുക്കി യഹൂദരുടെയും ക്രിസ്ത്യാനികളുടേയും ദൈവമാണെന്നു പറഞ്ഞു പരത്തി എന്നതാണ്.  അതിനു ബലം നല്‍കാനായി കുറെ കഥകളും പറഞ്ഞുണ്ടാക്കി.

131 comments:

  1. അവിശ്വാസികളെ അവിശ്വാസമാകുന്ന തിന്മയില് നിലനിറുത്തുന്ന ദൈവം ആ പേരിനര്ഹനാണോ?

    തിന്മയും അള്ളയില് നിന്നും വരുന്നു എന്ന് കാട്ടിപ്പരുത്തി പറഞ്ഞത് വീണ്ടും അന്വര്ത്ഥമാകുന്നു.


    അള്ളായില് വിശ്വസിക്കാത്തവരെ എങ്ങനെ പീഢിപ്പിക്കണം എന്നതിനേക്കുറിച്ച് വിശദീകരിക്കുന്ന 400 ഇല് അധികം ആയത്തുകളുണ്ട് ഖുറാനില്. ഖുറാനിലെ ആയത്തുകളില് 12 ല് ഒന്ന് എന്ന കണക്കിനാണ് നരകത്തേക്കുറിച്ചുള്ള വര്ണ്ണനയുള്ളത്.


    തോറയിലും സുവിശേങ്ങളിലും നമ്മള്‍ പരിചയപ്പെടുന്ന ദൈവമല്ല ഖുറാനിലൂടെ മൊഹമ്മദ് അവതരിപ്പിച്ചത്. ഇസ്രായേല്‍ക്കാരുടെ ദൈവത്തിന്റെ വിദൂരഛായ പോലും ഈ ദൈവത്തിനില്ല. മറ്റ് മതങ്ങളിലുള്ള ദൈവങ്ങളുമായും താരതമ്യം ചെയ്യനാവില്ല. ഇതൊക്കെ അടിവരയിടുന്നത് അറബികളുടെ പല ദൈവങ്ങളിലൊന്നുമാത്രമായിരുന്ന അള്ളായെ മാമോദീസാ മുക്കി യഹൂദരുടെയും ക്രിസ്ത്യാനികളുടേയും ദൈവമാണെന്നു പറഞ്ഞു പരത്തി. അതിനു ബലം നല്‍കാനായി കുറെ കഥകളും പറഞ്ഞുണ്ടാക്കി.

    ReplyDelete
  2. വ്യക്തിപരമായ എല്ലാ മുന്‍ ധാരണകളെയും മാറ്റിനിര്‍ ത്തി താങ്കള്‍ വേദഗ്രന്‍ ഥ ങ്ങളെ പരസ്പരം പഴി ചാരാനുള്ള ഒരു ആയുധമല്ലാതെ, ജീവിതത്തെ പരിവര്‍ ത്തിപ്പിക്കാനുള്ള ഒരുപാധിയായി സമീപിച്ചു നോക്കൂ..സമീപനത്തിലുള്ള മാറ്റമായിരിക്കും , ചിലപ്പോള്‍ ഒരാളുടെ ആദര്‍ ശങ്ങളെയും , ആശയങ്ങളെയും രൂപപ്പെടുത്തുക.
    താങ്കള്‍ ഒരു ഭിഷഗ്വരനല്ലെ.. മനുഷ്യന്റെ എല്ലാ
    ചാപല്യങ്ങളെയും നന്നായറിവുള്ളൊരാള്‍ ..
    അഹം എന്നുള്ള ആ വികാരത്തില്‍ നിന്നും മോചനം നേടി ഒരു നിമിഷനേരം ധ്യാനനിമഗ്നനായി... ഒരു നിമിഷം ... ഒരു നിമിഷം ... ഒരു നിമിഷം ........

    ReplyDelete
  3. മതക്കാർ എന്ത് പറയുന്നു എന്ന് കേൽക്കാൻ താല്പര്യമുണ്ട്

    ReplyDelete
    Replies
    1. കൃഷ്ണൻ അർജുനോട് പറയുന്ന ഒരു വാക്ക് ഉണ്ട്, ബന്ധുവായ ഭീഷ്മാചാര്യ രെ നോക്കി അമ്പെയ്യാൻ കഴിയാതെ അശക്തനായ നിൽക്കുന്ന അർജുനോട് കൃഷ്ണൻ പറയുകയാണ് അർജുനാ നീ അമ്പെയ്യുക ക്ഷത്രിയന്റെ യുദ്ധ ധർമ്മ മാണ് നീ നിറവേറ്റണ്ടത്... എന്നു തുടങ്ങിയ വാക്കുകൾ നമുക്ക് വിഷയത്തിലേക് വരാം ഇവിടെ കൃഷ്ണനെ വർഗീയത പഠിപ്പിക്കുന്ന ആൾ എന്ന് ആരെങ്കിലും പറയുമോ, മറിച്ചു യുദ്ധ ധർമം പഠിപ്പിക്കുന്നവർ എന്ന് പറയുമായിരിക്കും, അതേ പോലെ ഖുർആൻ ൽ യുദ്ധത്തിൽ ശത്രു വിനെ കണ്ടാൽ കണ്ടിടത് വച്ചു വധിക്കുക എന്ന വചനം, rss കാർ അവരുടെ സ്വാർത്ഥ താല്പര്യങ്ങൾ ക്ക് വേണ്ടി ദുർവ്യാഖ്യാനം ചെയ്യുന്നു (ഇസ്ലാം വർഗീയത വളർത്തുന്നു etc etc എന്നൊക്കെ പറഞ്ഞു കൊണ്ട് ), അതേ പോലെ ഇവിടെ കാളിദാസൻ അയാൾക് വേണ്ട ഭാഗം എടുത്തു അയാളും ദുർവ്യാഖ്യാനം ചെയ്യുന്നു. മറിച്ചു ഒരു സത്യാന്വേഷി എന്താണ് ചെയ്യേണ്ടത് ഖുർആൻ ആർക്കാണോ ഇറക്കപെട്ടത് ആ മഹാൻ അതിനെ കുറിച്ച് എന്താണ് പറഞ്ഞത് എന്ന് നിഷ്കളങ്കമായി അന്വേഷിക്കുകയാണ് വേണ്ടത് 🌹നന്ദന മാഡം പറഞ്ഞില്ലേ അത്ര യെങ്കിലും അവർക്ക് ചിന്തിച്ചൂടായിരുന്നോ... ഓരോ വചന വും ഓരോ സാഹചര്യം ത്തിൽ ആണ് ഇറങ്ങിയത്, ഒരു ഉദാഹരണം പറയുകയാണ് എങ്കിൽ ആർത്തവം ഉള്ള സ്ത്രീ യുമായി അടുക്കരുത് എന്ന് ഖുർആൻ ൽ ഉണ്ട്, അത് എന്താണ് വിവക്ഷിക്കുന്നത് എന്ന് ചിന്തിച്ചാൽ തന്നെ കാര്യം മനസ്സിൽ ആവും ഒരാൾ അത് വായിച്ചു അയാൾ പറഞ്ഞു നടക്കുക യാണ് ആർത്തവം സ്ത്രീകൾ ൽ പ്രത്യക്ഷ പെട്ടാൽ പിന്നെ സ്ത്രീകളെ അടുത്ത് പോലും പോവരുത് എന്നാണ് ഇസ്ലാം പറയുന്നത് അവളെ ഉപേക്ഷിക്കണം എന്നാണ് പറയുന്നത് എന്ന് ഒരാൾ വാദിച്ചാൽ, അത് പോലെയാണ് കാളിദാസൻ ഇവിടെ വാദിക്കുന്നത്, യഥാർത്ഥ ത്തിൽ ആർത്തവം ഉള്ള സ്ത്രീ യുമായി പുരുഷ ജനനേന്ദ്രിയം സ്ത്രീ ജനനേന്ദ്രിയത്തിൽ പ്രവേശിപ്പിക്കുക എന്ന കാര്യം ഒഴിച്ച് എല്ലാ തരത്തിലും അവളുമായി ഇഴുകി ചേരുകയും തന്റെ ആവഷ്യങ്ങൾ നിറവേറ്റുകയും ചെയ്യാം, ആ വചനം ഉദ്ദേശിക്കുന്നത് അതാണ് എന്ന് പ്രവാചകൻ നമ്മെ വ്യക്തമായി പഠിപ്പിച്ചു. ഒരു കമ്പ്യൂട്ടർ ഉണ്ടാക്കിയ ആൾകേ അതിനെ പ്പറ്റി വ്യക്തമായ പറഞ്ഞു തരാൻ കഴിയുള്ളൂ, അത് പോലെ ആ ഖുർആൻ ഇറക്കി തന്നവൻ അതിനെ നമുക്ക് പഠിപ്പിച്ചു തരാൻ ഒരു ദൂതനെയും അയച്ചു.. ആ ദൂതൻ ൽ നിന്ന് വേണം പഠിക്കാൻ, അല്ലാതെ ഇങ്ങനെ യുള്ള സ്വന്തം താല്പര്യംങ്ങൾ ക്ക് അനുസരിച്ചു വളച്ചൊടിക്കുന്നവരിൽ നിന്നും പഠിക്കാൻ ഉദ്ദേശിച്ചാൽ വഴികേടിൽ ആപതിച്ചു പോകും.... ഇങ്ങനെ യുള്ള വഴികേട്‌ ന്റെ ആളുകൾ വരും എന്ന് ആ ഖുർആൻ ഇറക്കിത്തന്നവൻ അറിയാം അത് കൊണ്ട് അവൻ അത് മുൻകൂട്ടി പറഞ്ഞു അത്രേ ഉള്ളൂ, കൂടുതൽ പേരും വിശ്വസിക്കുകയില്ല എന്ന് 1400വർഷങ്ങൾ മുൻപ് തന്നെ പറഞ്ഞിട്ടുണ്ട്... അങ്ങനെ അവർ വഴികേട്‌ സ്വയം തിരഞ്ഞെടുക്കും എന്നും ALLAHU വിനു അറിയാം അവനല്ലേ ലോകത്തെ തന്നെ സൃഷ്ട്ടിച്ചത്, കാളിദാസൻ(ഇയാളുടെ മുതുമുത്തച്ഛൻ ആയാലും ) ഇത് പോലെ പിഴച്ച വഴി തിരഞ്ഞെടുക്കും അത് മായി ജനങ്ങളെ പിഴപ്പിക്കാൻ ശ്രമിക്കും എന്ന് അവന് നേരത്തെ അറിയാം അത് അവൻ നമ്മെ പഠിപ്പിച്ചു... ഖുർആൻ അതിന്റെ ശരിയായ സ്രോതസ് ൽ നിന്നും പഠിക്കാൻ ശ്രമിക്കുക അപ്പോൾ നിങ്ങൾ ക്ക് ഇഹലോകത്തെയും പരലോകത്തെയും വിജയം സുനിശ്ചിതം 🌹🌹🌹

      Delete
    2. ഇവിടെ മനുഷ്യനു മരണത്തെ യും ജനനത്തെയും അവൻ സൃഷ്ടിച്ചു, ഇഷ്ട്ടം ഉള്ളത് പ്രവർത്തിക്കാനും പറയാനും സ്വാതന്ത്ര്യം നൽകി.. ഇഷ്ട്ടം ഉള്ളവൻ അവന്റെ ദൈവം ആയ ALLAHU വിൽ വിശ്വസിച്ചു വിജയം നേടി എടുക്കുന്നു അല്ലാത്തവൻ നഷ്ട്ടത്തിൽ പെടുന്നു 🌹

      Delete
  4. ബാവാ,

    വേദപുസ്തകങ്ങളെ പരസ്പരം പഴി ചാരാനുള്ള ഒരുപാധിയായി ഞാന്‍ ഒരിടത്തും ഉപയോഗിച്ചിട്ടില്ല. ഖുറാന്‍ എന്ന വേദ പുസ്തകത്തിലെ ചില അസംബന്ധങ്ങളാണിവിടെ പരാമര്‍ശിച്ചത്. അത് ഖുറനെ വിമര്‍ശിക്കുന്നതു മാത്രമാണ്. മറ്റ് വേദ പുസ്തകങ്ങളുമായി താരതമ്യം ചെയ്യുന്നതും അല്ല.

    ജീവിതത്തെ പരിവര്‍ത്തിപ്പിക്കാനുള്ള ഉപാധിയായി ഖുറാന്‍ പോലുള്ള ഒരു പുസ്തകത്തെ ഞാന്‍ കാണുന്നില്ല. മറ്റിടങ്ങളില്‍ കാണാത്ത ഒന്നും ഞാന്‍ അവിടെ കണ്ടിട്ടില്ല. പിന്നെങ്ങനെ അത് പരിവര്‍ത്തിപ്പിക്കും? അതില്‍ നിന്നും പ്രചോദനം കൊണ്ടാണെന്നു പറഞ്ഞു കുറേപ്പേര്‍ ചെയ്യുന്ന പ്രവര്‍ത്തികള്‍ കാണുമ്പോള്‍ അതിനെ കൂടുതല്‍ വെറുക്കും.

    ഇവിടെ എന്റെ വ്യക്തിപരമായ ധാരണകളൊന്നുമില്ല ബാവേ. ഖുറാനില്‍ എഴുതിവച്ചിരിക്കുന്ന കാര്യമാണു പരാമര്‍ശിച്ചത്. അത് മൊഹമ്മദിന്റെ വ്യക്തിപരമായ ധാരണയാണെങ്കില്‍ അതില്‍ അല്‍പ്പം കാര്യമുണ്ട്.പക്ഷെ അതല്ലല്ലോ. ദൈവം പറഞ്ഞ കാര്യമെന്ന നിലയില്‍ മൊഹമ്മദ് എഴുതി വച്ചിരിക്കുന്നതാണ്. ഞാന്‍ അതിലൊന്നും കൂട്ടിച്ചേര്‍ത്തിട്ടില്ല. അതേ പടി പകര്‍ത്തി വച്ചതാണ്.

    അവിശ്വാസികളെ അവിശ്വാസത്തില്‍ ഉറപ്പിച്ചു നിറുത്തുന്നത് അള്ളായാണെന്ന് അര്‍ക്കും മനസിലാകുന്ന രീതിയിലല്ലേ അവിടെ എഴുതി വച്ചിരിക്കുന്നത്. അല്ല എന്നാണു ബാവയുടെ അഭിപ്രായമെങ്കില്‍ അതു പറയൂ. അതിനു പകരം ഞാന്‍ എന്തു ചെയ്യണമെന്നൊക്കെ ഉപദേശിക്കുന്നത് ശരിയാണോ.

    ലോകം മുഴുവന്‍ സുഖം ഭവിക്കട്ടേ എന്നു പറയുന്നതും ശത്രുക്കളെയും സ്നേഹിക്കുക എന്നു പറയുന്നതും, അവിശ്വാസികളെ തീയിലിട്ടു ചുടും എന്നു പറയുന്ന അഭാസത്തരത്തേക്കാള്‍ എത്രയോ മഹത്തരമാണു ബാവേ. ബാവ അതേക്കുറിച്ചൊന്നും കേട്ടിട്ടില്ലേ?

    ReplyDelete
  5. തെറ്റിദ്ധരിക്കല്ലേ സുഹ്യത്തേ,
    ഞാന്‍ ഉപദേശിച്ചതല്ല.. ഒരു വാഗ്വാദത്തിനും ഞാനില്ല.. സമീപനത്തെകുറിച്ചു മാത്രമാണു ഞാന്‍ പറഞ്ഞതു.. താങ്കള്‍ക്കങ്ങനെയും വായിക്കാം , ഇങ്ങനെയും വായിക്കാം ..താങ്കള്‍ എങ്ങനെ വായിച്ചാലും എനിക്കെന്ത്? അല്ലെങ്കില്‍ ഈ പ്രപഞ്ചത്തില്‍ ഞാനാര്? ഈ കോടാനുകോടി ജീവജാലങ്ങള്‍ ക്കിടയില്‍ ഞാനും വെറുതെയൊന്നനങ്ങിപ്പോയതാണു...ക്ഷമിക്കൂ സുഹ്യത്തേ...

    ReplyDelete
  6. ബാവാ,
    ഞാന്‍ ഒട്ടും തെറ്റിദഹരിച്ചില്ല. താങ്കള്‍ പറഞ്ഞത് എനിക്ക് മനസിലായി. പക്ഷെ എന്റെ സമീപനം മാറ്റണമെന്നു ഞാന്‍ വിചാരിക്കുന്നില്ല.

    താങ്കള്‍ ഉദ്ദേശിച്ചത്, ഖുറാനിലെ അസംബന്ധങ്ങളേക്കുറിച്ച് എഴുതുന്ന സമയത്ത് ഖുറാനോടുള്ള സമീപനം മാറ്റണമെന്നല്ലേ. ഖുറാനിലെ അസംബന്ധങ്ങളേക്കുറിച്ച് മിണ്ടാതിരിക്കുക. മുസ്ലിങ്ങള്‍ പറയുന്ന വിശദീകരണങ്ങള്‍ അപ്പാടെ സ്വീകരിക്കുക എന്നൊക്കെ വേണമെങ്കില്‍ എനിക്കും ചെയ്യാം. പക്ഷെ അതിനു തല്‍ക്കാലം ഞാനില്ല.

    ഖുറാനിലെ പല അസംബന്ധങ്ങളും ഒരു ദൈവത്തിന്റെ വാക്കുകളാകാന്‍ ഒരു സാധ്യതയും ഇല്ല. നിരക്ഷരനായ മൊഹമ്മദിന്റെ നാവില്‍ നിന്നും വന്നു എന്നതാണു മുസ്ലിങ്ങള്‍ ഈ അന്ധ്വിശ്വാസത്തിനു പറയുന്ന ന്യായീകരണം. ഇതു വരെ അറിയാത്ത വിഷയങ്ങള്‍ സംസാരിക്കുക, വലിയ കാര്യങ്ങള്‍ പറയുക, പുതിയ കഴിവുകള്‍ ഉണ്ടാകുക, ഗഹനമായ വിഷയങ്ങള്‍ സംസാരിക്കുക, അറിയാത്താ ഭാഷ വരെ സംസാരിക്കുക തുടങ്ങിയവയൊക്കെ പല മനുഷ്യരിലും കണ്ടു വരാറുണ്ട്. അതൊക്കെ ദൈവത്തിന്റെ ചെയ്തികളായി കരുതുന്നത് ശരിയല്ല.

    അറേബ്യയിലുണ്ടായിരുന്ന യഹൂദരുടെയും ക്രിസ്ത്യാനികളുടെയും വേദ പുസ്തകങ്ങളില്‍ നിന്നും പലതും എടുത്ത്, ജനിച്ചു വളര്‍ന്ന വര്‍ഗ്ഗത്തിന്റെ ആചാരങ്ങളില്‍ ചില മാറ്റങ്ങള്‍ വരുത്തി രണ്ടും കൂട്ടിച്ചേര്‍ത്ത് മൊഹമ്മദ് സ്ഥാപിച്ച മതമായിരുന്നു ഇസ്ലാം. അത് സ്വന്തം ജനത സ്വീകരിക്കന്‍ വേണ്ടി പല വിട്ടു വീഴ്ചകളും ചെയ്തു. അതിനപ്പുറം ഖുറാനില്‍ ഒരു മഹത്വവും ഞാന്‍ കാണുന്നില്ല. അതാണിവിടെ എഴുതിയതും.

    ReplyDelete
  7. സുഹ്യത്തേ,
    താങ്കള്‍ക്ക്‌ നല്ലതു വരട്ടെ,,
    ദയവായി എണ്റ്റെ ബ്ളോഗും താങ്കള്‍ വിസിറ്റു ചെയ്യുമല്ലോ..
    www.oarmakkoombaram.blogspot.com

    ReplyDelete
  8. ഒന്ന് ഒന്നര അലക്കാണല്ലോ കാളിദാസാ എന്തായാലും താങ്കളുടെ എഴുത്ത് നന്നായിട്ടുണ്ട് ജബ്ബാര്‍ മാഷെ അവസാനം ഉപേക്ഷിച്ചത് പോലെ അവര്‍ താങ്കളോടുള്ള സംവാദവും നിര്‍ത്തി പുതിയ പോസ്റ്റ്‌ ഇട്ടു കളിക്കും അത്രേയുള്ളൂ അവസാനം പോത്തിനോട് വേദം ഓതിയിട്ട് ഒരു കാര്യവുമില്ല വെറുതെ സമയം കളയാം അത്രതന്നെ.

    ReplyDelete
  9. പ്രിയ കാളിദാസന്‍ ,
    താങ്കളുടെ ഈ സംശയങ്ങള്‍ "വിധി" വിശ്വാസവുമായി ബന്ധപ്പെട്ടതാണ് . . വളരെ വ്യക്തമായി ഖുറാന്‍ വിശദീകരിച്ചിട്ടുള്ള കാര്യമാണ് ഇത് ..താങ്കളുടെ ശ്രദ്ധയില്‍ അത് പെടാതെ പോയത് കൊണ്ടാണ് ഇതൊരു വൈരുധ്യം ആയി തോന്നുന്നത് ..., അത് വഴിയെ വിശദമാക്കാം.. (അടുത്ത കമന്റ്‌കളില്‍ )

    അതിനു മുന്‍പ് "തോറയിലും സുവിശേങ്ങളിലും നമ്മള്‍ പരിചയപ്പെടുന്ന ദൈവമല്ല ഖുറാനിലൂടെ മൊഹമ്മദ് അവതരിപ്പിച്ചത്. ഇസ്രായേല്‍ക്കാരുടെ ദൈവത്തിന്റെ വിദൂരഛായ പോലും ഈ ദൈവത്തിനില്ല."എന്ന് താങ്കള്‍ പറഞ്ഞതായി കണ്ടു ..
    അതിലേക്ക് അല്പം വിശദീകരണം ആവശ്യവുണ്ട് ..( വ്യക്തതയുള്ള ഉത്തരങ്ങള്‍ തരുമെന്ന് പ്രതീക്ഷിക്കുന്നു )

    1 .. ദൈവത്തിന്റെ ശിക്ഷയെ പ്പറ്റി ബൈബിളില്‍ പറയുന്നില്ലേ ?

    2 .. പിശാചു വഴി തെറ്റിക്കുന്നതിനെക്കുറിച്ചും , പരീക്ഷിക്കുന്നതിനെ ക്കുറിച്ചും ബൈബിളില്‍ പറയുന്നില്ലേ

    3 .. ദൈവ കല്പന പാലിക്കാത്തവന് അവസാനം രക്ഷയാണോ ശിക്ഷയാണോ ബൈബിളില്‍ പറഞ്ഞിരിക്കുന്നത് .
    ഏതു തരം ശിക്ഷയാണ് ബൈബിളില്‍ (പഴയതും പുതിയതും ആയ നിയമങ്ങളില്‍ ) അവിശ്വാസികള്‍ക്കായി പറഞ്ഞിട്ടുള്ളത് .

    അതോ ശിക്ഷിക്കാത്ത ദൈവത്തെയാണോ ബൈബിള്‍ പരിചയപ്പെടുത്തുന്നത് ?എന്താണ് ഈ രക്ഷ ശിക്ഷകളുടെ അടിസ്ഥാനം ആയി ബൈബിളില്‍ പറഞ്ഞിരിക്കുന്നത് .?

    4 .ദുഷ്ടമാര്‍ പനപോലെ വളരും എന്നും മറ്റും ബൈബിളില്‍ പറഞ്ഞിട്ടുണ്ടോ ?

    5 . യേശുവിനെ പിശാചു പരീക്ഷണത്തിന്‌ വിധേയമാക്കിയിരുന്നോ ?
    (എങ്കില്‍ ദൈവ പുത്രനെ വരെ പരീക്ഷണത്തിന്‌ വിധേയമാക്കിയ പിശാചു ദൈവത്തെക്കാള്‍ കഴിവുന്നവന്‍ തന്നെയോ ? അതോ ദൈവം തന്നെയോ ?)


    കുറച്ചു ചോദ്യങ്ങള്‍ കൂടിയുണ്ട് ..പക്ഷെ അത് താങ്കളുടെ മറുപടിക്ക് ശേഷം .

    ReplyDelete
  10. കൊണ്ടോട്ടി... ഈ ബ്ലോഗില്‍ ബൈബിള്‍ ദൈവം എഴുതിയതാണെന്ന് എവിടേയും ഞാന്‍ കണ്ടില്ല.. പിന്നെ ആ ചോദ്യത്തിനു എന്ത് പ്രസക്തി? ഖുറാന്‍ നിരക്ഷരനായ മുഹമ്മദ് എഴുതിയതാണെന്നല്ലേ ഇവിടെ കാളി എഴുതിയത്? അതിനല്ലേ ഉത്തരം പറയേണ്ടത്?

    ReplyDelete
  11. ഫൈസല്‍,

    ഞാന്‍ സംശയങ്ങള്‍ ഒന്നുമുന്നയിച്ചില്ല. ഖുറാനില്‍ ദൈവത്തിന്റേതായി പറഞ്ഞിരിക്കുന്ന ചില വാക്കുകളേക്കുറിച്ചുള്ള എന്റെ അഭിപ്രായം എഴുതിയിട്ടേ ഉള്ളു. അവ വിധിയുമായി ബന്ധപ്പെട്ടതല്ല. മുസ്ലിങ്ങളുടെ വിശ്വാസവുമായി ബന്ധപ്പെട്ടതാണ്. എന്തു കൊണ്ട് ചില മനുഷ്യര്‍ അവിശ്വാസികളായി ഇരിക്കുന്നു എന്നതാണു വിഷയം. ഖുറാനില്‍ പല പ്രാവശ്യം അതെന്തു കൊണ്ടാണെന്ന് അള്ള വളരെ വ്യക്തമായി പറഞ്ഞിരിരിക്കുന്നു. ഞാന്‍ ഇച്ഛിക്കുന്നവരെ വഴി തെറ്റിക്കുന്നു എന്നാണത്. അള്ളാക്ക് ആഗ്രഹമുണ്ടായിരുന്നെങ്കില്‍ ലോകത്തിലെ മനുഷ്യരെല്ലാം സന്‍മാര്‍ഗ്ഗം സ്വീകരിക്കുമായിരുന്നു. പക്ഷെ അള്ളാ ആഗ്രഹിക്കുന്നില്ല. പിശാചും അള്ളായും ഒരേപോലെ മനുഷ്യരെ അവിശ്വാസത്തില്‍ ഉറപ്പിച്ചു നിറുത്താന്‍ ശ്രമിക്കുന്നു. ഇതൊക്കെ ഒരു വിധിയുടെയും പ്രശ്നമല്ല. നിത്യ ജീവിതത്തിലെ പ്രശ്നമാണ്. മുസ്ലിങ്ങള്‍ക്കും ഇതിനു വിചിത്രമായ പല വിശദീകരണങ്ങളുമുണ്ട്. ഈ വാക്കുകള്‍ മനസിലാക്കാന്‍ അതൊന്നും ആവശ്യമില്ല.

    ലോകത്തിലെ ആറില്‍ അഞ്ചു ഭാഗം ജനങ്ങളും അവിശ്വാസികളാണ്. അത് അള്ളായുടെ ഇച്ഛകൊണ്ടാണെന്നു അള്ളാ തന്നെ വളരെ വ്യക്തമായി ആര്‍ക്കും മനസിലാകുന്ന രീതിയില്‍ ഖുറാനില്‍ പറയുന്നു. ഫൈസലൊന്നും അത് വിശദീകരിച്ചു വിശദീകരിച്ച് അര്‍ത്ഥം മാറ്റാന്‍ മെനക്കെടണമെന്നില്ല.

    ഇത് വിധി വിശ്വാസമാണെങ്കില്‍ എന്തു കൊണ്ട് അള്ളാ പറഞ്ഞ മറ്റു കാര്യങ്ങളും, നാലു വിവാഹം കഴിക്കുക, അഞ്ചുനേരം നിസ്കരിക്കുക, മോഷ്ടിക്കുന്നവന്റെ കൈ വെട്ടുക, തുടങ്ങിയവയും വിധിവിശ്വാസത്തിന്റെ ഭാഗമാണെന്നു പറഞ്ഞ് അവക്കൊക്കെ വേറെ അര്‍ത്ഥം നല്‍കിക്കൂടാ?

    അസംബന്ധങ്ങള്‍ ചൂണ്ടിക്കാണിക്കുമ്പോള്‍ അതൊക്കെ വിധി വിശ്വാസത്തിന്റെ ഭാഗവും മറ്റേതോ അര്‍ത്ഥവും എന്ന രീതി തല്‍ക്കാലം സ്വീകരിക്കാന്‍ ബുദ്ധിമുട്ടുണ്ട് ഫൈസല്‍.

    ReplyDelete
  12. it seems kaattipparuthi has retreated, let us see how faizal performs.....:)

    ReplyDelete
  13. ക്രൈമും ഫയറും ബ്ലോഗിലും....

    ആദിമനൂറ്റാണ്ടിലെ ക്രൈസ്തവ പുണ്യവാന്മാരുടെയും പുരോഹിതന്മാരുടെയും ജീവിതത്തിന്റെ ദൃട്സാക്ഷി വിവരണം.. നടത്തുന്നത് ഇരുപതാം നൂറ്റാണ്ടിലെ ഇസ്ലാമിക നവോത്ഥാന നായകന്‍ മൗലാനാ സയ്യിദ്‌ അബുല്‍ അഅ്ല‍ാ മൗദൂദി.... അവതരണം ഖുര്‍ ആന്‍ വെളിച്ചം എന്ന ബ്ലോഗില്‍. ഈ പരിപാടിയുടെ ബ്ലോഗിലെ സംവിധായകന്‍ സി.കെ. ലത്തീഫ്.....

    1 . ഖുര്‍ആനും സന്യാസവും

    സാമ്പിള്‍ സൌജന്യം: പഴയ പൂജാവിഗ്രഹങ്ങളുടെ സ്ഥാനം പുണ്യവാളന്മാര്‍ ഏറ്റെടുത്തു. ഹോറസി(Horus)ന്റെയും ഐസിസിന്റെയും പ്രതിഷ്ഠകളുടെ സ്ഥാനത്ത് മിശിഹായുടെയും മേരിയുടെയും വിഗ്രഹങ്ങള്‍ പൂജിക്കപ്പെട്ടുതുടങ്ങി.

    ഭോഗമഹോത്സവ(Saturnalia)ത്തിനു പകരമായി ക്രിസ്മസ് ആഘോഷമാരംഭിച്ചു. പുരാതനകാലത്തെ മന്ത്രവും മാരണവും ഉറുക്കും ശകുനം നോക്കലും അദൃശ്യപ്രവചനവും ജ്യോത്സ്യവും എല്ലാം ക്രൈസ്തവ സിദ്ധന്മാരും സ്വന്തമാക്കി. അങ്ങനെ വൃത്തിഹീനനും നഗ്നനുമായി ഏതെങ്കിലും കാട്ടിലോ ഗുഹയിലോ കഴിയുന്നവരെ ദൈവവുമായി നേരിട്ടു ബന്ധമുള്ള പുണ്യാളന്മാരായി ബഹുജനം കരുതി..... (താല്പര്യമുള്ളവര്‍ക്ക് തുടര്‍ന്നും വായിക്കാം)

    ReplyDelete
  14. ക്രൈമും ഫയറും ബ്ലോഗിലും....

    ആദിമനൂറ്റാണ്ടിലെ ക്രൈസ്തവ പുണ്യവാന്മാരുടെയും പുരോഹിതന്മാരുടെയും ജീവിതത്തിന്റെ ദൃട്സാക്ഷി വിവരണം.. നടത്തുന്നത് ഇരുപതാം നൂറ്റാണ്ടിലെ ഇസ്ലാമിക നവോത്ഥാന നായകന്‍ മൗലാനാ സയ്യിദ്‌ അബുല്‍ അഅ്ല‍ാ മൗദൂദി....
    അവതരണം ഖുര്‍ ആന്‍ വെളിച്ചം എന്ന ബ്ലോഗില്‍.
    ഈ പരിപാടിയുടെ ബ്ലോഗിലെ സംവിധായകന്‍ സി.കെ. ലത്തീഫ്.....

    2. സന്യാസത്തിന്റെ പ്രത്യേകതകള്‍

    സാമ്പിള്‍ സൌജന്യം: സാമ്പിള്‍ സൌജന്യം: ഒരു പുണ്യവാളന്‍ പ്രസിദ്ധനായത് 30 വര്‍ഷം മൗനവ്രതമനുഷ്ഠിച്ചതിന്റെ പേരിലാണ്. അദ്ദേഹം മിണ്ടുന്നതു കണ്ടിട്ടേയില്ല. മറ്റൊരാള്‍ തന്നെ ഒരു പാറയുമായി കൂട്ടിക്കെട്ടി. ഇനിയൊരാള്‍ വനത്തില്‍ ഇലയും പുല്ലും തിന്ന് അലഞ്ഞുതിരിഞ്ഞ് കഴിഞ്ഞുകൂടി. വേറൊരാള്‍ സദാ വലിയൊരു ഭാരവും ചുമന്നാണ് നടന്നത്. ചില മഹാന്മാര്‍ സ്വന്തം കൈകാലുകള്‍ ചങ്ങലകളില്‍ ബന്ധിച്ചു. ചില പുണ്യവാളന്മാര്‍ കാലിത്തൊഴുത്തിലോ പൊട്ടക്കിണറുകളിലോ പഴയ കല്ലറകളിലോ പാര്‍ത്തു. ചില മഹാന്മാര്‍ സദാ ദിഗംബരരായി വാണു. വളര്‍ന്നു നീണ്ട സ്വന്തം മുടികൊണ്ട് നഗ്നത മറച്ചുകൊണ്ട് അവര്‍ മണ്ണിലലഞ്ഞുനടന്നു. ഇത്തരം ഔലിയാക്കളുടെ കറാമത്തുകള്‍ (അദ്ഭുതസിദ്ധികള്‍) സര്‍വത്ര പ്രചരിച്ചിരുന്നു. സദാ അഴുക്കില്‍ കുളിച്ചു നടക്കുക ഇതിന്റെ മറ്റൊരു സവിശേഷതയായിരുന്നു. ശുചിത്വത്തില്‍നിന്ന് അവര്‍ സൂക്ഷ്മതയോടെ അകന്നുനിന്നു. കുളിക്കുകയോ ശരീരത്തില്‍ വെള്ളം തൊടുകയോ ചെയ്യുന്നത് അവരുടെ വീക്ഷണത്തില്‍ ദൈവബോധത്തിന് എതിരായിരുന്നു. ശരീരത്തിന്റെ ശുചിത്വത്തെ അവര്‍ ആത്മാവിന്റെ മാലിന്യമായി കരുതി.......(താല്പര്യമുള്ളവര്‍ക്ക് തുടര്‍ന്നും വായിക്കാം)

    ReplyDelete
  15. ക്രൈമും ഫയറും ബ്ലോഗിലും....

    3. തുടരുന്ന പ്രവാചക നിന്ദ..! (സംവിധാനം, അവതരണം - ബീമാപള്ളി)

    സാമ്പിള്‍ സൌജന്യം: മുഹമ്മദ്‌ നബി കിടന്നത്‌ പോലെ കിടക്കുകയും, അദ്ധേഹം പ്രാര്‍ഥിച്ചത് പോലെ പ്രാര്‍ഥിക്കുകയും, അദ്ധേഹം പെരുമാറിയത്‌ പോലെ പെരുമാറാന്‍ മത്സരിക്കുകയും ശ്രമിക്കുകയും ചെയ്യുന്ന അനുയായികളെ പോലെ ആര്‍ക്കാണ്‌ അനുയായികള്‍ ഉണ്ടായിട്ടുള്ളത്‌. ഗാന്ധിക്കുണ്ടോ, മോശക്കും യേശുവിനും (അവരുടെമേല്‍ സമാധാനം) അതുപോലെ അനുയായികളുണ്ടായിട്ടുണ്ടോ. ശ്രീരാമനു ഉണ്ടോ. കാറള്‍ മാര്‍ക്സിനുണ്ടോ. എന്നിട്ടും ഈ സര്‍വ്വാതിശായിയായ പ്രവാചകനെ നിന്ദിക്കാന്‍, ഒരു കാരണവുമില്ലാതെ തന്നെ, എത്ര എത്ര മത വിശ്വാസികളും യുക്തിവാദികളുമാണ്‌ ധനവും സമയവും ചിലവഴിക്കുന്നത്‌. അവര്‍ അദ്ധേഹത്തെ മോശമായി കാര്‍ട്ടൂണ്‍ വരയ്ക്കുന്നു. തെറ്റായ ചരിത്രങ്ങള്‍ രചിക്കുന്നു. പത്തനാപുരത്ത്‌ യേശുവിന്റെ അനുയായികളെയാണ്‌ രണ്ടുദിവസം മുന്‍പു മുഹമ്മദ്‌ നബിയെ നിന്ദിക്കുന്ന പുസ്തകവുമായി അറസ്റ്റ്‌ ചെയ്യപ്പെട്ടത്‌. അവര്‍ക്ക്‌ യേശുവിനോടുള്ള സ്നേഹം മുഹമ്മദ്‌ നബിയോടുള്ള നിന്ദയാണ്‌. (താല്പര്യമുള്ളവര്‍ക്ക് തുടര്‍ന്നും വായിക്കാം - വേശ്യയുടെ ചാരിത്ര്യ പ്രസംഗം)

    ReplyDelete
  16. ഫൈസല്‍,

    അതോ ശിക്ഷിക്കാത്ത ദൈവത്തെയാണോ ബൈബിള്‍ പരിചയപ്പെടുത്തുന്നത് ?

    ശിക്ഷിക്കുന്ന ദൈവത്തേക്കുറിച്ചല്ല ഫൈസല്‍ ഞാന്‍ ഇവിടെ പറഞ്ഞത്. അവിശ്വാസത്തില്‍ മനുഷ്യരെ പാടുപെട്ടു നിലനിറുത്തി അതിനു ശേഷം ശിക്ഷിക്കുന്ന വിനോദത്തേക്കുറിച്ചാണ്. അത് തെറ്റുകള്‍ക്ക് ശിക്ഷ നല്‍കുന്ന പ്രക്രിയ മാത്രമായി മാറ്റി എഴുതരുത്. ഇവിടെ ചര്‍ച്ച ചെയ്തത് ദൈവത്തിലുള്ള വിശ്വാസം എന്ന ഒറ്റ വിഷയം മാത്രം.

    ശിക്ഷിക്കാത്ത ദൈവത്തെയാണു ബൈബിള്‍ പരിചയപ്പെടുത്തുന്നത് എന്നു ഞാന്‍ പറഞ്ഞില്ല. ഏതു ദൈവവും ആ ദൈവത്തിലുള്ള വിശ്വാസം മനുഷ്യരിലുണ്ടാക്കാനുള്ള ശ്രമമാണു നടത്തുന്നത്. അതിനു വേണ്ടിയുള്ള നിര്‍ദ്ദേശങ്ങളും ഉപദേശങ്ങളും ആണു നല്‍കുന്നത്. യേശു ബൈബിളില്‍ വഴിതെറ്റിപ്പോയ മനുഷ്യരെ തിരികെ കൊണ്ടുവരുന്നതിന്റെ ഉദാഹരണമായി പറഞ്ഞ കുറെ ഉപമകളുണ്ട്. വഴി തെറ്റിപ്പോയ ഒരാടിനെ അന്വേഷിച്ചു കണ്ടു പിടിക്കുന്ന നല്ല ഇടയന്‍. ധൂര്‍ത്തപുത്രന്റെ ഉപമ തുടങ്ങിയവ അവയില്‍ ചിലതു മാത്രം. വഴി തെറ്റി പോകുന്നവരെ തിരികെ കൊണ്ടു വരിക എന്നതാണിവിടെ ദൈവത്തിന്റെ ഉദ്ദേശം എന്ന് ദൈവമായ യേശു പ്രഖ്യാപിക്കുന്നു. അദ്ദേഹം ഒരിക്കലും പറഞ്ഞിട്ടില്ല, വഴി തെറ്റി പോകുന്നതൊക്കെ ഞാന്‍ ഇച്ഛിക്കുന്നതു കൊണ്ട് ആണെന്ന്. വഴിതെറ്റിപ്പോയവരെ അവഹേളിച്ചോ, പുലഭ്യം പറഞ്ഞോ, നരക ശിക്ഷയേപ്പറ്റി പറഞ്ഞ് പേടിപ്പിച്ചോ യേശു അവരെ ശപിക്കുന്നില്ല. പകരം രണ്ടു കയ്യും നീട്ടി സ്വീക്കരിക്കുന്നു, സല്‍ക്കരിക്കുന്നു ശുശ്രൂഷിക്കുന്നു.

    ഞാനിച്ഛിക്കുന്നതു കൊണ്ടും ചെകുത്താനും ഞാനും കൂടി മനുഷ്യരുടെ അവിശ്വാസം ഉറപ്പിക്കുന്നതുകൊണ്ടും ആണ്‌ മനുഷ്യര്‍ അവിശ്വാസത്തില്‍ ജീവിക്കുന്നതെന്നാണ്‌ ഖുറാനിലെ ദൈവം പറഞ്ഞത്. അതേക്കുറിച്ചു മാത്രമേ ഞാന്‍ ചര്‍ച്ച ചെയ്തിട്ടുള്ളു.

    അതില്‍ മറ്റ് ദൈവശിക്ഷകള്‍ക്കൊന്നും പ്രസക്തിയില്ല. അതുകൊണ്ട് ആ വക ചോദ്യങള്‍ക്ക് മറുപടി തരണമെന്നും തോന്നുന്നില്ല.

    ആഗ്രഹിച്ചിരുന്നെങ്കില്‍ പലതും ചെയ്യുമായിരുന്നു എന്ന് വീമ്പു പറയുന്ന അള്ളാ എന്തു കൊണ്ട് മനുഷ്യരെ സന്‍മാര്‍ഗ്ഗത്തിലേക്ക് കൊണ്ടു വരാന്‍ ആഗ്രഹിക്കുന്നില്ല?. അതു മാത്രമാണു ഞാന്‍ ഉന്നയിച്ച പ്രശ്നം. മനുഷ്യരെ അവിശ്വാസം എന്ന ദുര്‍മ്മാര്‍ഗ്ഗത്തിലേക്ക് നയിക്കുന്നത് ഞാന്‍ ആണെന്ന് തോറയിലെയോ ബൈബിളിലേയോ ദൈവം പറയുന്നില്ല. അതിന്റെ വെളിച്ചത്തില്‍ മാത്രമാണ്, ആ ദൈവങ്ങള്‍ അല്ല ഖുറാനിലെ ദൈവം എന്നു ഞാന്‍ പറഞ്ഞത്. തോറയിലെ പലതും അവകാശപ്പെടുന്നുണ്ട് അള്ള എന്ന ദൈവവും. അത് ഞാന്‍ നിഷേധിക്കുന്നില്ല.. പക്ഷെ അതല്ല ഇവിടെ വിഷയം.

    ReplyDelete
  17. സന്തോഷ്,

    താങ്കള്‍ പരാമര്‍ശിച്ച പോസ്റ്റുകളൊക്കെ ഞാനും വായിച്ചിരുന്നു. മൊഹമ്മദ് പ്രവചകനാണെന്നും അദ്ദേഹം പറഞ്ഞതൊക്കെ ദൈവ വചനമാണെന്നും വിശ്വസിക്കുന്നവര്‍ക്ക് ഖുറാനെയും അദേഹത്തെയും വിമര്‍ശിക്കുന്നത് സഹിക്കാനാകില്ല. അതു കൊണ്ട് ഖുറാനിലെ എല്ലാ അസംബന്ധങ്ങളെയും അദ്ദേഹവും മറ്റ് തീവ്രവാദി മുസ്ലിങ്ങളോടൊപ്പം വെള്ള പൂശാന്‍ ശ്രമിക്കുന്നു. ലത്തീഫിനേപ്പോലുള്ളവര്‍ ഒരു പടി കൂടി കടന്ന് ക്രിസ്ത്യാനികളുടെ വിശുദ്ധരെയൊക്കെ മോശപ്പെട്ട രിതിയില്‍ ചിത്രീകരിക്കുന്നതിനൊക്കെ വലിയ പ്രധാന്യം നല്‍കുന്നു. അതൊന്നും ബീമാപ്പള്ളിയേപ്പോലുള്ളവര്‍ക്ക് നിന്ദയായി തോന്നുകയേ ഇല്ല. പക്ഷെ മൊഹമ്മദിനെ ആരെങ്കിലും വിമര്‍ശിച്ചാല്‍ അത് നിന്ദയായാണെന്ന് സസൂക്ഷ്മം തിരിച്ചറിയുന്നു. എന്തൊരു കഴിവ് അല്ലേ.

    മൊഹമ്മദ് എന്നു പേരുള്ള ആരു ദൈവവുമായി സംസാരിച്ചു എന്ന കഥയുണ്ടാക്കിയാലും ഉടനെ അത് പ്രവാചകനാണെന്ന് ഇവരൊക്കേക്കൂടി മൂന്നാം കണ്ണു കൊണ്ട് തിരിച്ചറിയും. എന്തൊരു ശക്തി!!

    ബീമപ്പള്ളി പറഞ്ഞിരിക്കുന്ന ഒരു തമാശ ഞാനിവിടെ പരാമര്‍ശിക്കട്ടേ.

    താങ്കള്‍ ഖുര്‍ആന്‍ വായനയിലാണെന്നു പറഞ്ഞിരുന്നു...! കഴിയുമെങ്കില്‍ അര്‍ത്ഥവും വ്യാഖ്യാനങ്ങളും സഹിതം വായിക്കാന്‍ ശ്രമിക്കുക.

    എന്നു വച്ചാല്‍ ഖുറാന്‍ ആരും സ്വന്തമായി വായിക്കരുത്. അന്ധവിശ്വസികളായ മുസ്ലിം പണ്ഡിതന്‍മാര്‍ നല്‍കിയിട്ടുള്ള വ്യാഖ്യാനങ്ങള്‍ സഹിതമേ വായിക്കാവൂ. അവിശ്വാസത്തില്‍ മനുഷ്യരെ ഉറപ്പിച്ചു നിറുത്തുന്നത് ഞാന്‍ ആണെന്ന് അള്ളാ പറഞ്ഞതിനു താടി വച്ച സത്വങ്ങള്‍ നല്‍കിയ വിശദീകരണങ്ങളേ മനസിലാക്കാവൂ. ഇപ്പോള്‍ ഫൈസല്‍ ഇവിടേ പറഞ്ഞതും അതാണ്. അത് വിധിവിശ്വാസത്തിന്റെ ഭാഗമായ, അള്ളക്കു മാത്രം അറിയാവുന്ന എന്തോ രഹസ്യമായിട്ടേ വായിക്കുന്നവര്‍ മനസിലാക്കാവൂ. സ്വന്തം ചിന്താശേഷിയൊന്നും ഉപയോഗിക്കയേ അരുത്. എങ്ങനെയുണ്ട്?

    ReplyDelete
  18. kaalidaasan said...വഴിതെറ്റിപ്പോയവരെ അവഹേളിച്ചോ, പുലഭ്യം പറഞ്ഞോ, നരക ശിക്ഷയേപ്പറ്റി പറഞ്ഞ് പേടിപ്പിച്ചോ യേശു അവരെ ശപിക്കുന്നില്ല. പകരം രണ്ടു കയ്യും നീട്ടി സ്വീക്കരിക്കുന്നു
    ----------------------------


    നീ എന്നെ വീണ്ടും വീണ്ടും തള്ളി പറയുന്നു. കാളീ.. എന്തിനെ നീ ദൈവ നീതിയെ വ്യഭിചരിക്കുന്നു. പാപത്തിണ്റ്റെ ശമ്പളം മരണമല്ലയോ.. നിന്നെ ചമ്മട്ടിയടിക്ക്‌ ശിക്ഷിക്കും.

    വഴിതെറ്റിയവരെ രണ്ടുകയ്യും നീട്ടി ഞാന്‍ സ്വീകരിച്ചോ ..ഞാന്‍ പറഞ്ഞതൊക്കെ ഇതല്ലയോ..



    മർക്കൊസ് സുവിശേഷം
    ---------------
    16:16 വിശ്വസിക്കയും സ്നാനം ഏൽക്കയും ചെയ്യുന്നവൻ രക്ഷിക്കപ്പെടും; വിശ്വസിക്കാത്തവൻ ശിക്ഷാവിധിയിൽ അകപ്പെടും.

    16:17 വിശ്വസിക്കുന്നവരാൽ ഈ അടയാളങ്ങൾ നടക്കും: എന്റെ നാമത്തിൽ അവർ ഭൂതങ്ങളെ പുറത്താക്കും; പുതുഭാഷകളിൽ സംസാരിക്കും;

    7:9 പിന്നെ അവരോടു പറഞ്ഞതു: “നിങ്ങളുടെ സംപ്രദായം പ്രമാണിപ്പാൻ വേണ്ടി നിങ്ങൾ ദൈവകല്പന തള്ളിക്കളയുന്നതു നന്നായി.

    7:10 നിന്റെ അപ്പനെയും അമ്മയെയും ബഹുമാനിക്ക എന്നും അപ്പനെയോ അമ്മയെയോ പ്രാകുന്നവൻ മരിക്കേണം എന്നു മോശെ പറഞ്ഞുവല്ലോ.


    9:42 എങ്കൽ വിശ്വസിക്കുന്ന ഈ ചെറിയവരിൽ ഒരുത്തന്നു ഇടർച്ചവരുത്തുന്നവന്റെ കഴുത്തിൽ വലിയോരു തിരികല്ലു കെട്ടി അവനെ കടലിൽ ഇട്ടുകളയുന്നതു അവന്നു ഏറെ നല്ലു.



    ലൂക്കോസ് സുവിശേഷം
    -------------
    13:5 അല്ലല്ല, മാനസാന്തരപ്പെടാഞ്ഞാൽ നിങ്ങൾ എല്ലാവരും അങ്ങനെ തന്നേ നശിച്ചുപോകും എന്നു ഞാൻ നിങ്ങളോടു പറയുന്നു.

    19:27 എന്നാൽ ഞാൻ തങ്ങൾക്കു രാജാവായിരിക്കുന്നതു സമ്മതമില്ലാത്ത ശത്രുക്കളായവരെ ഇവിടെ കൊണ്ടുവന്നു എന്റെ മുമ്പിൽവെച്ചു കൊന്നുകളവിൻ എന്നു അവൻ കല്പിച്ചു.


    അപ്പൊസ്തല പ്രവൃത്തികൾ
    ------------------
    3:23 ആ പ്രവാചകന്റെ വാക്കു കേൾക്കാത്ത ഏവനും ജനത്തിന്റെ ഇടയിൽ നിന്നു ഛേദിക്കപ്പെടും.”

    3:36പുത്രനിൽ വിശ്വസിക്കുന്നവന്നു നിത്യജീവൻ ഉണ്ടു; പുത്രനെ അനുസരിക്കാത്തവനോ ജീവനെ കാണുകയില്ല; ദൈവക്രോധം അവന്റെമേൽ വസിക്കുന്നതേയുള്ള.

    Thessalonians - 2
    ----------------
    1:7 ദൈവത്തെ അറിയാത്തവർക്കും നമ്മുടെ കർത്താവായ യേശുവിന്റെ സുവിശേഷം അനുസരിക്കാത്തവർക്കും പ്രതികാരം കൊടുക്കുമ്പോൾ

    1:8 നിങ്ങളെ പീഡിപ്പിക്കുന്നവർക്കും പീഡയും പീഡ അനുഭവിക്കുന്ന നിങ്ങൾക്കു ഞങ്ങളോടു കൂടെ ആശ്വാസവും പകരം നലക്കുന്നതു ദൈവസന്നിധിയിൽ നീതിയല്ലോ.


    10:30 “പ്രതികാരം എനിക്കുള്ളതു, ഞാൻ പകരം വീട്ടും” എന്നും “കർത്താവു തന്റെ ജനത്തെ ന്യായം വിധിക്കും” എന്നും അരുളിച്ചെയ്തവനെ നാം അറിയുന്നുവല്ലോ.

    10:31ജീവനുള്ള ദൈവത്തിന്റെ കയ്യിൽ വീഴുന്നതു ഭയങ്കരം.

    10:32എന്നാൽ നിങ്ങൾ പ്രകാശനം ലഭിച്ചശേഷം നിന്ദകളാലും പീഡകളാലും കൂത്തുകാഴ്ചയായി ഭവിച്ചും


    യോഹന്നാന്നു ഉണ്ടായ വെളിപ്പാടു
    ------------------

    2:16 ആകയാൽ മാനസാന്തരപ്പെടുക; അല്ലാഞ്ഞാൽ ഞാൻ വേഗത്തിൽ വന്നു എന്റെ വായിലെ വാളുകൊണ്ടു അവരോടു പോരാടും.

    2:27 അവൻ ഇരിമ്പുകോൽകൊണ്ടു അവരെ മേയിക്കും; അവർ കുശവന്റെ പാത്രങ്ങൾപോലെ നുറുങ്ങിപ്പോകും.

    ReplyDelete
  19. ഫൈസലൊന്നും അത് വിശദീകരിച്ചു വിശദീകരിച്ച് അര്‍ത്ഥം മാറ്റാന്‍ മെനക്കെടണമെന്നില്ല.

    സുഹൃത്തേ കാളിദാസാ... താങ്കളുടെ പോസ്റ്റിനെക്കുറിച്ച് എനിക്ക് പറയാനുള്ളത് എന്തെന്ന് പറയാന്‍ അനുവദിക്കുക .അത് കേട്ട ശേഷം താങ്കള്‍ക്കു അതിനെ വിലയിരുത്താം .. പക്ഷെ അതിനു മുന്‍പ് തന്നെ വിശദീകരിച്ച് അര്‍ത്ഥം മാറ്റാന്‍ മെനക്കെടണമെന്നില്ല എന്നൊക്കെ പറയുന്നത് അല്പത്തരം ആണ് , അതും ഇങ്ങിനെ വിമര്‍ശനാത്മകം ഒരു പോസ്റ്റ്‌ ഇടുമ്പോള്‍ പ്രത്യേകിച്ചും ..
    ഇതാണോ ആശയ സംവാദത്തിന്റെ രീതി ? കഷ്ടം..!
    ഇനി ഇതില്‍ ഒരു എതിര്‍ അഭിപ്രായവും ഇവിടെ ഇടാന്‍ പാടില്ല എന്നാണെങ്കില്‍ അത് തുറന്നു പറഞ്ഞോളൂ ..... (താങ്കള്‍ക്കു വിരോധമില്ലെങ്കില്‍ ചര്‍ച്ച പുരോഗമിക്കുമ്പോള്‍ എന്റെ വിശദീകരണം ഇവിടെ കമ്മെന്റ് ചെയ്യുന്നതാണ് )


    താടി വച്ച സത്വങ്ങള്‍ നല്‍കിയ വിശദീകരണങ്ങളേ മനസിലാക്കാവൂ. ഇപ്പോള്‍ ഫൈസല്‍ ഇവിടേ പറഞ്ഞതും അതാണ്. ഇപ്പോള്‍ ഫൈസല്‍ ഇവിടേ പറഞ്ഞതും അതാണ്.

    സുഹൃത്തേ ഞാന്‍ ഒന്നും പറഞ്ഞില്ലല്ലോ , അടുത്ത കംമെന്റുകളില്‍ പറയാം എന്നെ പറഞ്ഞുള്ളൂ ..അപ്പോഴേക്കും എനിക്ക് പറയാനുള്ളത് എന്താണ് എന്ന് അങ്ങ് ഊഹിച്ചു എന്നിട്ട് ഒരു നിഗമനത്തിലും എത്തി അല്ലെ ..? എനിക്ക് പറയാനുള്ളത് പറയാന്‍ ദയവായി എന്നെ അനുവദിക്കൂ ...അതുനു ശേഷം അതിനെ ക്കുറിച്ച് പറയൂ കഴിയുമെങ്കില്‍ , പക്ഷെ അതിനു മുന്‍പ് ഒരു നിഗമനത്തില്‍ എത്തുന്ന താങ്കളുടെ ചര്‍ച്ചാ രീതിയെക്കുറിച്ച് എനിക്ക് ലജ്ജ തോന്നുന്നു .. ഇത് മോശം പ്രവണതയാണ് സുഹൃത്ത്‌ കാളിദാസാ ..താടി വച്ച സത്വങ്ങള്‍ എന്നൊക്കെ ഒരു മത വിഭാഗത്തെവിശേഷിപ്പിക്കുന്നത് താങ്കള്‍ക്കു യോജിച്ചതാണോ സുഹൃത്തേ .. ?

    മുക്കുവന്‍ said...

    കൊണ്ടോട്ടി... ഈ ബ്ലോഗില്‍ ബൈബിള്‍ ദൈവം എഴുതിയതാണെന്ന് എവിടേയും ഞാന്‍ കണ്ടില്ല.. പിന്നെ ആ ചോദ്യത്തിനു എന്ത് പ്രസക്തി?

    പ്രിയ മുക്കുവന്‍ , ഞാന്‍ എഴുതിയ കമ്മെന്റ് ആദ്യം ശരിക്ക് വായിക്കുക.. ഞാന്‍ ഒരിക്കലും ബൈബിള്‍ ദൈവം എഴുതിയതാനെന്നോ അല്ലെന്നോ എന്റെ കമ്മെന്റില്‍ ഉന്നയിച്ചിട്ടില്ല ..പകരം പിശാചു മനുഷ്യരെ വഴിതെറ്റിക്കും എന്നൊക്കെ ബൈബിളിലും ഉണ്ടല്ലോ , അതിനെക്കുറിച്ച് കാളിദാസന്റെ അഭിപ്രായം ആരാഞ്ഞു എന്നെ ഉള്ളൂ ..കാരണം പോസ്റ്റിന്റെ അവസാനം കാളിദാസന്‍ " തോറയിലും സുവിശേങ്ങളിലും നമ്മള്‍ പരിചയപ്പെടുന്ന ദൈവമല്ല ഖുറാനിലൂടെ മൊഹമ്മദ് അവതരിപ്പിച്ചത്. ഇസ്രായേല്‍ക്കാരുടെ ദൈവത്തിന്റെ വിദൂരഛായ പോലും ഈ ദൈവത്തിനില്ല."എന്നിങ്ങനെ എഴുതിയത് കണ്ടു .


    പ്രിയപ്പെട്ട കാളിദാസാ ...ഞാന്‍ ഒന്ന് ചോദിച്ചോട്ടെ ..യേശുവിനെ നാല്പതു നാള്‍ പിശാചു പരീക്ഷിച്ചു എന്ന് പുതിയ നിയമത്തില്‍ കാണുന്നു. ..ദൈവത്തെ പരീക്ഷിക്കാന്‍ മാത്രം ശക്തനാണോ പിശാചു ? അതോ ദൈവം ആയ യേശു സ്വയം പരീക്ഷിക്കാന്‍ വേണ്ടി തന്നെയാണോ ഈ പിശാചിനെ തന്റെ തന്നെ അടുത്തേക്ക് അയച്ചത് ? ഇതിനു തീര്‍ച്ചയായും കാളിദാസന്‍ ഉത്തരം തരും എന്ന് വിചാരിക്കുന്നു .

    പുതിയ നിയമത്തില്‍ ല്‍ നിന്നും

    "യേശു പരിശുദ്ധാത്മാവു നിറഞ്ഞവനായി യോർദ്ദാൻ വിട്ടു മടങ്ങി; ആത്മാവു അവനെ മരുഭൂമിയിലേക്കു നടത്തി; പിശാചു അവനെ നാല്പതു ദിവസം പരീക്ഷിച്ചു കൊണ്ടിരുന്നു." (ലൂക്കോസ് 4:1)

    "പിന്നെ പിശാചു അവനെ മേലോട്ടു കൂട്ടിക്കൊണ്ടുപോയി ലോകത്തിലെ സകല രാജ്യങ്ങളെയും ക്ഷണനേരത്തിൽ അവന്നു കാണിച്ചു:
    ഈ അധികാരം ഒക്കെയും അതിന്റെ മഹത്വവും നിനക്കു തരാം; അതു എങ്കൽ ഏല്പിച്ചിരിക്കുന്നു; എനിക്കു മനസ്സുള്ളവന്നു ഞാൻ കൊടുക്കുന്നു.
    നീ എന്നെ നമസ്കരിച്ചാൽ അതെല്ലാം നിന്റെതാകും എന്നു അവനോടു പറഞ്ഞു" . (ലൂക്കോസ് 4:5-7)


    പിന്നെ വചനം കേട്ട് ആളുകള്‍ രക്ഷപ്പെടാതിരിക്കാന്‍ വേണ്ടി പിശാചു വന്നു അവരുടെ ഹൃദയത്തില്‍ നിന്നും വചനം എടുത്തു കളയുന്നു എന്നും പറയുന്നുണ്ട് പുതിയ നിയമത്തില്‍

    "വഴിയരികെയുള്ളവർ കേൾക്കുന്നവർ എങ്കിലും അവർ വിശ്വസിച്ചു രക്ഷിക്കപ്പെടാതിരിപ്പാൻ പിശാചു വന്നു അവരുടെ ഹൃദയത്തിൽ നിന്നു വചനം എടുത്തുകളയുന്നു". (ലൂക്കോസ് 8:12)

    ReplyDelete
  20. കാളിദാസന്റെ കമ്മെന്റില്‍ നിന്നും

    വഴി തെറ്റി പോകുന്നവരെ തിരികെ കൊണ്ടു വരിക എന്നതാണിവിടെ ദൈവത്തിന്റെ ഉദ്ദേശം എന്ന് ദൈവമായ യേശു പ്രഖ്യാപിക്കുന്നു. .......വഴിതെറ്റിപ്പോയവരെ അവഹേളിച്ചോ, പുലഭ്യം പറഞ്ഞോ, നരക ശിക്ഷയേപ്പറ്റി പറഞ്ഞ് പേടിപ്പിച്ചോ യേശു അവരെ ശപിക്കുന്നില്ല. പകരം രണ്ടു കയ്യും നീട്ടി സ്വീക്കരിക്കുന്നു, സല്‍ക്കരിക്കുന്നു ശുശ്രൂഷിക്കുന്നു.


    അപ്പൊ പിന്നെ നോഹയുടെ കാലത്തെ പ്രളയം തുടങ്ങി ധാരാളം ശിക്ഷ മുറകള്‍ ദൈവം സ്വീകരിച്ചതോ ? ....

    പോട്ടെ, പുതിയ നിയമത്തിലെ ചില വചനങ്ങളോ ?

    അതിന്നു അവൻ ഉത്തരം പറഞ്ഞതു: “ആ ഗലീലക്കാർ ഇതു അനുഭവിക്കായാൽ എല്ലാ ഗലീലക്കാരിലും പാപികൾ ആയിരുന്നു എന്നു നിങ്ങൾക്കു തോന്നുന്നുവോ? അല്ലല്ല, മാനസാന്തരപ്പെടാഞ്ഞാൻ നിങ്ങൾ എല്ലാവരും അങ്ങനെതന്നേ നശിച്ചുപോകും” എന്നു ഞാൻ നിങ്ങളോടു പറയുന്നു. (ലൂക്കോസ് 13:2)

    പിന്നെ അവൻ അവരോടു: നിങ്ങൾ ഭൂലോകത്തിൽ ഒക്കെയും പോയി സകല സൃഷ്ടിയോടും സുവിശേഷം പ്രസംഗിപ്പിൻ.
    വിശ്വസിക്കയും സ്നാനം ഏൽക്കയും ചെയ്യുന്നവൻ രക്ഷിക്കപ്പെടും; വിശ്വസിക്കാത്തവൻ ശിക്ഷാവിധിയിൽ അകപ്പെടും.
    വിശ്വസിക്കുന്നവരാൽ ഈ അടയാളങ്ങൾ നടക്കും: എന്റെ നാമത്തിൽ അവർ ഭൂതങ്ങളെ പുറത്താക്കും; പുതുഭാഷകളിൽ സംസാരിക്കും;
    സർപ്പങ്ങളെ പിടിച്ചെടുക്കും; മരണകരമായ യാതൊന്നു കുടിച്ചാലും അവർക്കും ഹാനി വരികയില്ല; രോഗികളുടെ മേൽ കൈ വെച്ചാൽ അവർക്കും സൌഖ്യം വരും എന്നു പറഞ്ഞു.
    (മർക്കൊസ് 16: 16-18)

    കാളിദാസാ .. താങ്കള്‍ ഇതൊന്നും ഇത് വരെ കണ്ടിട്ടില്ലേ ?കഷ്ടം !

    ReplyDelete
  21. ഫൈസല്‍,

    എന്റെ പോസ്റ്റിനേക്കുറിച്ച് ഫൈസലിനു പറയാനുള്ളതു പറയാം. ഫൈസല്‍ ചോദിച്ച ഒരു ചോദ്യവും ഈ പോസ്റ്റുമായി ബന്ധപ്പെട്ടതല്ല എന്നേ ഞാന്‍ പറഞ്ഞുള്ളു. ബന്ധമില്ലാത്ത വിഷയങള്‍ ഉന്നയിച്ച് ഞാന്‍ എഴുതിയതിന്റെ അര്‍ത്ഥം മാറ്റാന്‍ മെനക്കേടേണ്ടതില്ല എന്നു മാത്രമേ ഞാന്‍ പറഞ്ഞുള്ളു.

    ബന്ധമില്ലാത്ത കാര്യങ്ങള്‍ പറയുന്നതല്ലേ ഫൈസല്‍ അല്‍പ്പത്തരം.

    എതിര്‍ അഭിപ്രായം ഇടാന്‍ പാടില്ല എന്നു ഞാന്‍ പറഞ്ഞില്ല. ഇവിടെ എന്റെ അഭിപ്രായം എന്താണെന്നു ഫൈസല്‍ ആദ്യം മനസിലാക്കുക. അതിതാണ്. അള്ളാഹു അറിഞ്ഞു കൊണ്ട് കുറച്ചു പേരെ ദുര്‍മാര്‍ഗ്ഗികളാക്കിയിരിക്കുന്നു. അവരെ ദുര്‍മാര്‍ഗ്ഗത്തില്‍ നിലനിറുത്താന്‍ പിശാചും അള്ളാഹും ഒരു പോലെ ശ്രമിക്കുന്നു. അള്ളാഹു ആഗ്രഹിച്ചിരുന്നെങ്കില്‍ അവരൊക്കെ സന്‍മാര്‍ഗ്ഗികളാകുമായിരുന്നു. ഇതേക്കുറിച്ച് എന്തഭിപ്രായം ​പറഞ്ഞാലും അതിനു സ്വാഗതം.
    പിശാച് പരീക്ഷിക്കുന്നതും, തെറ്റുകള്‍ക്ക് ശിക്ഷ നല്‍കുന്നതും, ദുഷ്ടന്‍ പന പോലെ വളരുന്നതും, അവിശ്വാസികളെ ശിക്ഷിക്കുന്നതും ഒന്നും ഇതുമായി ബന്ധമുള്ളതല്ല. അതു കൊണ്ട് അത് പരാമര്‍ശിക്കുന്നത് വേണ്ട എന്നു മാത്രമേ ഞാന്‍ എഴുതിയുള്ളു.

    ReplyDelete
  22. ഫൈസല്‍,

    എനിക്ക് പറയാനുള്ളത് പറയാന്‍ ദയവായി എന്നെ അനുവദിക്കൂ ...അതുനു ശേഷം അതിനെ ക്കുറിച്ച് പറയൂ കഴിയുമെങ്കില്‍ , പക്ഷെ അതിനു മുന്‍പ് ഒരു നിഗമനത്തില്‍ എത്തുന്ന താങ്കളുടെ ചര്‍ച്ചാ രീതിയെക്കുറിച്ച് എനിക്ക് ലജ്ജ തോന്നുന്നു.

    ഫൈസലിനു പറയാനുള്ളത് പറയാന്‍ പടില്ല എന്നു ഞാന്‍ എവിടെയാണു എഴുതിയത്? പോസ്റ്റിലെ വിഷയവുമായി ബന്ധമില്ലാത്തവ എഴുതി അര്‍ത്ഥം മാറ്റാന്‍ മെനക്കെടേണ്ടതില്ല എന്നു മാത്രമേ ഞാന്‍ പറഞ്ഞുള്ളു. ഞാന്‍ എഴുതിയത് ഇതാണ്. ലോകത്തിലെ ആറില്‍ അഞ്ചു ഭാഗം ജനങ്ങളും അവിശ്വാസികളാണ്. അത് അള്ളായുടെ ഇച്ഛകൊണ്ടാണെന്നു അള്ളാ തന്നെ വളരെ വ്യക്തമായി ആര്‍ക്കും മനസിലാകുന്ന രീതിയില്‍ ഖുറാനില്‍ പറയുന്നു. ഫൈസലൊന്നും അത് വിശദീകരിച്ചു വിശദീകരിച്ച് അര്‍ത്ഥം മാറ്റാന്‍ മെനക്കെടണമെന്നില്ല.

    ഇതിനെങ്ങനെയാണു ഫൈസലിനു പറയാനുള്ളത് പറയാന്‍ പാടില്ല എന്ന അര്‍ത്ഥം ഫൈസല്‍ നല്‍കിയത്?

    അതേക്കുറിച്ചോര്‍ത്ത് ആരു ലജ്ജിച്ചാലും എനിക്ക് വിരോധമില്ല.

    ReplyDelete
  23. ഫൈസല്‍,


    താടി വച്ച സത്വങ്ങള്‍ എന്നൊക്കെ ഒരു മത വിഭാഗത്തെവിശേഷിപ്പിക്കുന്നത് താങ്കള്‍ക്കു യോജിച്ചതാണോ സുഹൃത്തേ? .

    ഒരു മത വിഭഗത്തേയും വിശേഷിപ്പിക്കാന്‍ അല്ല ഈ വാക്കുപയോഗിച്ചത്. ഖുറാനില്‍ എഴുതിയവക്ക് അതിനില്ലാത്ത അര്‍ത്ഥം നല്കുന്ന പണ്ഡിതരേക്കുറിച്ച് മാത്രമാണാ വാക്കുപയോഗിച്ചിട്ടുളു. അര്‍ത്ഥമറിയാതെ ഖുറാന്‍ കാണപ്പാടം പഠിച്ച് ഇരിക്കുന്ന ഒരു വിശ്വസിയേയും ഉദ്ദേശിച്ചല്ല ഞാന്‍ അതു പറഞ്ഞത്. മത പണ്ഡിതര്‍ എന്നു വിളിക്കുന്ന ചില താടി വച്ചവരെയണാ വാക്കുകൊണ്ട് ഉദ്ദേശിച്ചത്. ഫൈസലോ മറ്റ് മുസ്ലിം മത വിശ്വാസികളോ ആ കൂട്ടത്തില്‍ ഇല്ല.

    താടി വച്ച സത്വങ്ങള്‍ എന്നു ഞാന്‍ ആദ്യം വിശേഷിപ്പിച്ചത്, സാമാന്യ ജനതയെ കൊഞ്ഞനം കുത്തുന്ന ചില ഫത്വകള്‍ പുറപ്പെടുവിച്ച മത പണ്ഡിതരേ ഉദേശിച്ചാണ്. സാല്‍ മന്‍ റുഷ്ദിയെ വധിക്കണമെന്നും, മരുമകളെ ബലാല്‍സംഗം ചെയ്ത പിതാവിനെതിരെ ഒരു നടപടിയും എടുക്കാതെ മരുമകള്‍ക്ക് വിവാഹ മോചനം വിധിച്ചവരെയും വിശേഷിപ്പിക്കാന്‍ എന്റെ കയ്യില്‍ വേറെ ഒരു വാക്കുമില്ല.

    ഫൈസല്‍ ഇപ്പോള്‍ നല്‍കുന്ന വിശദീകരണങ്ങളും മുകളില്‍ പറഞ്ഞ പോലെയുള്ള ചിലര്‍ നല്‍കിയവയാണെന്നേ ഞാന്‍ പറഞ്ഞതില്‍ നിന്നും അര്‍ത്ഥമാക്കേണ്ടതുള്ളു. ബൈബിളില്‍ പരാമര്‍ശിക്കുന്ന പരിശുദ്ധത്മാവാണു മൊഹമ്മദ് എനു പറയുന്നവരും ആ ഗണത്തില്‍ പെടും. അതിനെ കോപ്പിയടിച്ച് ബ്ളോഗുകളില്‍ വയ്ക്കുന്നവരല്ല.

    ReplyDelete
  24. ഫൈസല്‍,

    യേശുവിനെ നാല്പതു നാള്‍ പിശാചു പരീക്ഷിച്ചു എന്ന് പുതിയ നിയമത്തില്‍ കാണുന്നു. ..ദൈവത്തെ പരീക്ഷിക്കാന്‍ മാത്രം ശക്തനാണോ പിശാചു ? അതോ ദൈവം ആയ യേശു സ്വയം പരീക്ഷിക്കാന്‍ വേണ്ടി തന്നെയാണോ ഈ പിശാചിനെ തന്റെ തന്നെ അടുത്തേക്ക് അയച്ചത് ? ഇതിനു തീര്‍ച്ചയായും കാളിദാസന്‍ ഉത്തരം തരും എന്ന് വിചാരിക്കുന്നു .

    പിശാചിനെ പരീക്ഷിക്കാനോ മറ്റ് കാര്യങ്ങള്‍ക്കോ യേശുവെന്ന ക്രിസ്ത്യാനികളുടെ ദൈവം അയക്കാറുക്കാറുണ്ടോ ഇല്ലയോ എന്നതൊന്നും ഞാന്‍ പരാമര്‍ശിച്ച വിഷയവുമായി ബന്ധപ്പെട്ടതല്ല. അവിശ്വാസികളെ അവിശ്വാസത്തില്‍ ഉറപ്പിച്ചു നിറുത്താന്‍ യേശുവും പിശാചും കൂടി ഒന്നിച്ച് പ്രവര്‍ത്തിക്കുന്നുണ്ടെങ്കില്‍ ഫൈസല്‍ ഈ ചോദ്യം ചോദിക്കുന്നതില്‍ പ്രസക്തിയുണ്ട്. അതു കൊണ്ട് അപ്രസക്തമായ ഈ ചോദ്യം ഞാന്‍ അവഗണിക്കുന്നു.


    ഖുറാനിലെ ദൈവം പറഞ്ഞത് പിശാചിനെ അയച്ച് അവിശ്വാസികളില്‍ അവിശ്വാസം ഉറപ്പിക്കുന്നു എന്നാണ്. കൂടാതെ ദൈവവും കൂടി അവിശ്വാസികളില്‍ അവിശ്വാസം ഉറപ്പിക്കാന്‍ പ്രയത്നിക്കുന്നു. ഫലത്തില്‍ ദൈവവും പിശാചും പരസ്പര സഹായത്തില്‍ വര്‍ത്തിക്കുന്നു.



    ഈ വിഷയം ഞാന്‍ എഴുതിയ അള്ളാ മനുഷ്യരെ അവിശ്വാസമാകുന്ന തിന്മയില്‍ നിലനിറുത്തുന്നു എന്ന സംഗതിയുമായി ബന്ധപ്പെട്ടതല്ല. അതുകൊണ്ട് ഫൈസല്‍ പ്രതീക്ഷിച്ചാലും ഉത്തരം തരാന്‍ ബുദ്ധിമുട്ടുണ്ട്.

    ഒരിക്കല്‍ കൂടി വ്യക്തമാക്കട്ടേ. ഇത് ഖുറാനും ബൈബിളും തമ്മിലുള്ള തരതമ്യം ചെയ്യേണ്ട വിഷയമല്ല. കാരണം മനുഷ്യരെ അവിശ്വാസത്തില്‍ ഉറപ്പിച്ചു നിര്‍ത്താന്‍ ക്രിസ്ത്യാനികളുടെ ദൈവവും പിശാചും ഒന്നിച്ചു പ്രവര്‍ത്തിക്കുന്നു എന്ന് അവരുടെ വേദ പുസ്തകം പഠിപ്പിക്കുന്നില്ല. മുസ്ലിങ്ങളുടെ വേദ പുസ്തകം പഠിപ്പിക്കുന്നു.. അതേക്കുറിച്ചു മാത്രമാണു ഞാന്‍ പരാമര്‍ശിച്ചത്.

    ReplyDelete
  25. ഫൈസല്‍,

    കാളിദാസാ .. താങ്കള്‍ ഇതൊന്നും ഇത് വരെ കണ്ടിട്ടില്ലേ ?കഷ്ടം !

    ഫൈസല്‍ എഴുതിയതൊക്കെ ഞാന്‍ കണ്ടാലും ഇല്ലെങ്കിലും, അള്ളായും പിശാചും കൂടി ഒരുമിച്ച് അവിശ്വാസികളെ അവിശ്വാസത്തില്‍ ഉറപ്പിച്ചു നിറുത്തുന്നതും, അള്ളാ ഇച്ഛിക്കാത്തതു കൊണ്ട് ദുര്‍മ്മാര്‍ഗ്ഗികളെ ദുര്‍മാര്‍ഗ്ഗത്തില്‍ നിറുത്തുന്നതും ഖുറാനില്‍ നിന്നും മാഞ്ഞു പോകില്ല. ഖുറാന്‍ എന്ന പുസ്തകത്തില്‍ മൊഹമ്മദ് എഴുതി വച്ചിരിക്കുന്ന ഒരു സംഗതിയാണു ഞാന്‍ പരാമര്‍ശിച്ചത്. ബൈബിളില്‍ എന്തൊക്കെയുണ്ട് എന്തൊക്കെയില്ല എന്നൊന്നും ഞാന്‍ എഴുതിയിട്ടില്ല. അവിശ്വാസികളെ വിശ്വാസത്തിലേക്ക് കൊണ്ടു വരാനാണു യേശു ശ്രമിച്ചതെന്നും, അത് ജനങ്ങളെ മനസിലാക്കിക്കാനായി പറഞ്ഞ രണ്ടുപമകളുണ്ടെന്നും മാത്രമേ ഞാന്‍ പറഞ്ഞുള്ളു. ഈ വിഷയത്തില്‍ അള്ളായുടെയും യേശുവിന്റെയും നിലപാടുകളെ താരതമ്യം ചെയ്യാന്‍ വേണ്ടി മാത്രമേ അത് പരാമര്‍ശിച്ചുള്ളു.

    ബൈബിളിലും തോറയിലും മറ്റ് എന്തെല്ലാം അസംബന്ധങ്ങളുണ്ട് എന്നതൊന്നും ഈ വിഷയുമായി ബന്ധപ്പെട്ടതല്ല. അതേക്കുറിച്ചൊക്കെ ഫൈസലിനെത്ര വേണമെങ്കിലുമെഴുതാം. പക്ഷെ ഞാന്‍ അതിനെ ഗൌനിക്കില്ല.

    ReplyDelete
  26. എന്റെ കാളിദാസാ .
    .
    താങ്കള്‍ കമ്മെന്റില്‍ പറഞ്ഞ കാര്യങ്ങളെ ക്കുറിച്ച് ഉള്ള വിയോജിപ്പാണ് ഞാന്‍ എഴുതിയത് .... താങ്കള്‍ പറഞ്ഞത്
    തെറ്റാണെന്ന് തെളിവ് സഹിതം പറയുമ്പോള്‍ അത് അംഗീകരിക്കുകയും തെറ്റ് തിരുത്തുകയും ചെയ്യുക എന്നതാണ് മാന്യത ..ബാക്കി കാര്യങ്ങളെക്കുറിച്ചും ചര്‍ച്ച തുടരുകയും ചെയ്യാം .. അല്ലാതെ ഇത് ഒരു മാതിരി ഒഴിഞ്ഞു മാറല്‍ ...

    വഴി തെറ്റി പോകുന്നവരെ തിരികെ കൊണ്ടു വരിക എന്നതാണിവിടെ ദൈവത്തിന്റെ ഉദ്ദേശം എന്ന് ദൈവമായ യേശു പ്രഖ്യാപിക്കുന്നു. .......വഴിതെറ്റിപ്പോയവരെ അവഹേളിച്ചോ, പുലഭ്യം പറഞ്ഞോ, നരക ശിക്ഷയേപ്പറ്റി പറഞ്ഞ് പേടിപ്പിച്ചോ യേശു അവരെ ശപിക്കുന്നില്ല. പകരം രണ്ടു കയ്യും നീട്ടി സ്വീക്കരിക്കുന്നു, സല്‍ക്കരിക്കുന്നു ശുശ്രൂഷിക്കുന്നു.

    ഇത് താങ്കള്‍ തന്നെ പറഞ്ഞതല്ലേ ..?

    പക്ഷെ

    "വിശ്വസിക്കയും സ്നാനം ഏൽക്കയും ചെയ്യുന്നവൻ രക്ഷിക്കപ്പെടും; വിശ്വസിക്കാത്തവൻ ശിക്ഷാവിധിയിൽ അകപ്പെടും."
    എന്ന ബൈബിള്‍ വാചകം ശ്രദ്ധയില്‍ പെടുത്തിയപ്പോള്‍ താങ്കള്‍ ഒഴിഞ്ഞു മാറുന്നു .പറയണം മിസ്റ്റര്‍ താങ്കള്‍ ആദ്യം പറഞ്ഞത് തെറ്റല്ലേ ..? വിശ്വസിക്കാത്തവൻ ശിക്ഷാവിധിയിൽ അകപ്പെടും എന്ന് യേശു പറയുമ്പോള്‍ അത് താങ്കളുടെ വാദത്തിനു എതിരല്ലേ..? തെറ്റ് സമ്മതിക്കാന്‍ എന്താ ഇത്ര മടി സുഹൃത്തേ ..?താങ്കള്‍ ആദ്യം എഴുതിയ കമ്മെന്റ് അവിടെ തന്നെ കിടപ്പുണ്ട് ...

    പിന്നെ താങ്കള്‍ തന്നെ പോസ്റ്റിന്റെ അവസാനം "തോറയിലും സുവിശേങ്ങളിലും നമ്മള്‍ പരിചയപ്പെടുന്ന ദൈവമല്ല ഖുറാനിലൂടെ മൊഹമ്മദ് അവതരിപ്പിച്ചത്. ഇസ്രായേല്‍ക്കാരുടെ ദൈവത്തിന്റെ വിദൂരഛായ പോലും ഈ ദൈവത്തിനില്ല. "
    എന്ന് പറഞ്ഞപ്പോള്‍ തോറയിലും സുവിശേങ്ങളിലും പരിചയപ്പെടുന്ന ദൈവവും പിശാചിന്റെ ഇടപെടലിനെപ്പറ്റിയും ശിക്ഷകളുടെ കാര്യത്തിലും സമാനമായ ഛായ തന്നെയാണ് എന്ന് വ്യക്തമാക്കാനാണ് ഞാന്‍ ബൈബിള്‍ ഉദ്ധരിച്ചത് ..അഥവാ ഞാന്‍ പറഞ്ഞത് തീര്‍ച്ചയായും താങ്കളുടെ പോസ്റ്റുമായും ബന്ധപ്പെട്ടത് തന്നെയാണ് . അല്ലെന്നു പറയുന്നെങ്കില്‍ പോസ്റ്റില്‍ നിന്നും ആ കാര്യങ്ങള്‍ പിന്‍ വലിക്കുക ..അല്ലാതെ താങ്കളുടെ പോസ്റ്റിലെ കുറച്ചു കാര്യം മാത്രം ചര്‍ച്ച ചെയ്യണം, താങ്കളുടെ കമന്റ്‌നെ ഖണ്ഡനം നടത്തരുത് , എന്നൊക്കെ പറയാവോ ?

    പിന്നെ ഖുറാനെ പ്പറ്റിയുള്ള കാര്യങ്ങള്‍ക്ക് തീര്‍ച്ചയായും , ദൈവം ഉദ്ദേശിച്ചാല്‍ , വഴിയെ ഞാന്‍ മറുപടി പറയുക തന്നെ ചെയ്യും .പക്ഷെ താങ്കള്‍ കമ്മെന്റില്‍ പറഞ്ഞ കാര്യങ്ങള്‍ക്ക് മറുപടി പറയുമ്പോള്‍ , തെറ്റ് പറ്റി എന്ന് മനസ്സിലാകുമ്പോള്‍, ഒരു വിശദീകരണം പോലും തരാതെ ,അത് ഔട്ട്‌ ഓഫ് പോസ്റ്റ്‌ ആണ് എന്നൊക്കെ പറഞ്ഞു ഒഴിഞ്ഞു മാറുന്നത് നല്ലതാണോ സുഹൃത്തേ ?ഇത് വായിക്കുന്ന ആര്‍ക്കും മനസ്സിലാകും താങ്കള്‍ ആദ്യം പറഞ്ഞത് അബദ്ധം ആണെന്ന് കണ്ടപ്പോള്‍ ഒഴിഞ്ഞു മാറുക ആണ് എന്ന് .. ഇതിനൊരു വിശദീകരണം തരുന്നത് കൊണ്ടും , തെറ്റ് പറ്റിയെങ്കില്‍ അത് സമ്മതിക്കുന്നത് കൊണ്ടും താങ്കളുടെ നില ഉയരുകയെ ഉള്ളൂ ..അല്ലാതെ ഒഴിഞ്ഞു മാറുക എന്നത് ഒരു പരിഹാരം അല്ല .

    ReplyDelete
  27. kaalidaasab said : പിശാചിനെ പരീക്ഷിക്കാനോ മറ്റ് കാര്യങ്ങള്‍ക്കോ യേശുവെന്ന ക്രിസ്ത്യാനികളുടെ ദൈവം അയക്കാറുക്കാറുണ്ടോ ഇല്ലയോ എന്നതൊന്നും ഞാന്‍ പരാമര്‍ശിച്ച വിഷയവുമായി ബന്ധപ്പെട്ടതല്ല. അവിശ്വാസികളെ അവിശ്വാസത്തില്‍ ഉറപ്പിച്ചു നിറുത്താന്‍ യേശുവും പിശാചും കൂടി ഒന്നിച്ച് പ്രവര്‍ത്തിക്കുന്നുണ്ടെങ്കില്‍ ഫൈസല്‍ ഈ ചോദ്യം ചോദിക്കുന്നതില്‍ പ്രസക്തിയുണ്ട്. അതു കൊണ്ട് അപ്രസക്തമായ ഈ ചോദ്യം ഞാന്‍ അവഗണിക്കുന്നു.

    ------------------------------------------

    ലോകത്തിലെ എല്ലാ കാര്യങ്ങളെ കുറിച്ചും അറിയുന്ന ആളാണു.. മറുപടി മറുപടിയായി തട്ടി തിമിര്‍ത്ത ആളായിരുന്നു. ഇപ്പോല്‍ പട പടാ വളി പോകുന്നതു കണ്ടില്ലെ.. !!

    ReplyDelete
  28. ഫൈസല്‍,

    താങ്കള്‍ പറഞ്ഞത്
    തെറ്റാണെന്ന് തെളിവ് സഹിതം പറയുമ്പോള്‍ അത് അംഗീകരിക്കുകയും തെറ്റ് തിരുത്തുകയും ചെയ്യുക എന്നതാണ് മാന്യത.



    എന്തു തെളിവാണു താങ്കള്‍ ഇവിടെ എഴുതിയത്?

    ഞാന്‍ പറഞ്ഞത് തെറ്റാണെന്ന് എനിക്കും കൂടെ തോന്നേണ്ടേ. പിന്നല്ലേ തിരുത്തുക എന്നതൊക്കെ വരുന്നത്. ഞാന്‍ കമന്റില്‍ പറഞ്ഞതിലൊരു തെറ്റുമില്ല. താങ്കള്‍ തെറ്റിദ്ധരിച്ചത് ഞാന്‍ വിശദീകരിച്ചു. അത് തങ്കള്‍ക്ക് മനസിലായില്ലെങ്കില്‍ വീണ്ടും വിശദീകരിക്കാം. അതിനപ്പുറം താങ്കള്‍ മനോരാജ്യം കാണുന്നതെന്റെ കുറ്റമല്ല.

    താങ്കള്‍ പരസ്പര ബന്ധമില്ലാതെ പലതും പറയുന്നതും വ്യക്തിപരമായ അധിക്ഷേപം ചൊരിയുന്നതും മാന്യതയാണോ എന്ന് ആദ്യം ചിന്തിക്കുക. എന്നിട്ട് മതിയില്ലേ എന്റെ മാന്യത അളക്കാന്‍?

    ReplyDelete
  29. ഫൈസല്‍,

    "വിശ്വസിക്കയും സ്നാനം ഏൽക്കയും ചെയ്യുന്നവൻ രക്ഷിക്കപ്പെടും; വിശ്വസിക്കാത്തവൻ ശിക്ഷാവിധിയിൽ അകപ്പെടും."
    എന്ന ബൈബിള്‍ വാചകം ശ്രദ്ധയില്‍ പെടുത്തിയപ്പോള്‍ താങ്കള്‍ ഒഴിഞ്ഞു മാറുന്നു .പറയണം മിസ്റ്റര്‍ താങ്കള്‍ ആദ്യം പറഞ്ഞത് തെറ്റല്ലേ ..? വിശ്വസിക്കാത്തവൻ ശിക്ഷാവിധിയിൽ അകപ്പെടും എന്ന് യേശു പറയുമ്പോള്‍ അത് താങ്കളുടെ വാദത്തിനു എതിരല്ലേ..?



    അല്ലല്ലോ. ബൈബിളില്‍ അങ്ങനെ പല വാചകങ്ങളുമുണ്ടാകും. അതിനെയൊക്കെ ന്യായീകരിക്കേണ്ടത് എന്റെ കടമയല്ല. അവിശ്വസികളെ അവിശ്വാസത്തില്,ഉറപ്പിച്ചു നിറുത്താന്‍ യേശു സ്വന്തമായും പിശാചിനോടു ചേര്‍ന്നും പരിശ്രമിക്കുന്നു എന്ന് ബൈബിളില്‍ എവിടെയെങ്കിലുമെഴുതിയിട്ടുണ്ടെങ്കില്‍ ഞാന്‍ അതേക്കുറിച്ച് അഭിപ്രായം എഴുതാം.

    അള്ളാ അവിശ്വാസികളെ അവിശ്വാസത്തില്‍ ഉറച്ചു നിറുത്തുന്നതിനു ശ്രമിക്കുന്നതിനേ സംബന്ധിച്ച പോസ്റ്റാണിത്. അതുമായി താരതമ്യം ചെയ്ത് ബൈബിളില്‍ യേശു വിശ്വാസമുപേക്ഷിച്ചവരെ തിരികെ കൊണ്ടു വരുന്നത് എങ്ങനെയെന്നും അതള്ളാ സമാനമായ സാഹചാര്യങ്ങളില്‍ ചെയ്യുന്നതെന്ത് എന്നും താരതമ്യം ചെയ്താണു ഞാന്‍ ആ ഉപമ പരാമര്‍ശിച്ചത്. അല്ലാതെ ബൈബിളില്‍ വേറെ എന്തൊക്കെയുണ്ട് എന്നതിനു വേണ്ടിയല്ല എന്ന് അര്‍ത്ഥ ശങ്കക്കിടയില്ലാതെ ഞാന്‍ പല പ്രാവശ്യം വ്യക്തമാക്കിയിട്ടുണ്ട്. അത് മനസിലാക്കാനുള്ള വിവേകമില്ലാതെ എന്തെങ്കിലും എഴുതിയാല്‍ അതിനു മറുപടി പറയാന്‍ എനിക്ക് ഉദ്ദേശമില്ല . അത് ബൈബിളിനെ ന്യായീകരിക്കുന്ന ആരോടെങ്കിലും ചര്‍ച്ച ചെയ്തോളൂ.

    അവിശ്വാസികളെ തിരികെ കൊണ്ടു വരുന്നതിനു പകരം അവരെ പേടിപ്പിക്കുന്നതിനും പുലഭ്യം പറയുന്നതിനും അള്ളാ ഉപയോഗിക്കുന്ന വാക്കുകള്‍ ഞാന്‍ ഇവിടെ എഴുതാം.

    4
    52 നമ്മുടെ ദൃഷ്ടാന്തങ്ങളെ നിഷേധിച്ചവരെ തീര്ച്ചയായും നാം അഗ്നിയില് എറിയുന്നതാകുന്നു. അവരുടെ ചര്മങ്ങള് വെന്തുപാകമാകുമ്പോഴെല്ലാം, തല്സ്ഥാനത്തു വേറെ ചര്മങ്ങള് മാറ്റിക്കൊടുത്തുകൊണടിരിക്കും; അവര് നന്നായി പീഡനമനുഭവിക്കേണടതിന്ന്.

    അവിശ്വാസികളെ അവിശ്വസാത്തില്‍ ഉറപ്പിച്ചു നിറുത്തി അവരെ ശിക്ഷിച്ചു വിനോദിക്കുന്ന അള്ളായുടെ മനസ്ഥിതിയാണിവിടെ ഞാന്‍ പരമര്‍ശിച്ചത്. യേശു അതു പോലെ ചെയ്യുന്നില്ല. അതിനു പകരം കൂടെയുള്ള 99 ആടുകളെയും മറന്നിട്ട് വഴിതെറ്റിപ്പോയ ഒന്നിനെ കണ്ടുപിടിക്കാന്‍ പുറപ്പെടുന്ന മനസ്ഥിതി ഇതുമായി ഞാന്‍ താരതമ്യം ചെയ്തേ ഉള്ളു. ദൈവം എന്ന നിലയില്‍ ബൈബിളില്‍ യേശു പല ശിക്ഷകളെയും കുറിച്ച് പറയുന്നുണ്ട്. അതൊന്നും ഇവിടെ പ്രസക്തമല്ല. ഇനിയും താങ്കള്‍ പഴയത് എഴുതാനാണു ഭാവമെങ്കില്‍ ഞാന്‍ അവ അവഗണിക്കും.

    പിശാചിനോടൊപ്പം ചേര്‍ന്ന് അവിശ്വാസികളെ അവിശ്വാസത്തില്‍ ഉറപ്പിച്ചു നിറുത്തി, പിന്നീട് ശിക്ഷിക്കുന്ന അള്ളായുടെ വിനോദത്തേക്കാള്‍ മഹത്തരം യേശുവിന്റെ പ്രവര്‍ത്തിയാണെന്നു മാത്രമേ ഞാന്‍ പറഞ്ഞുള്ളു. അതേക്കുറിച്ച് ചര്‍ച്ച വേണമെങ്കില്‍ ആവാം. അത് മറ്റ് മത വിശ്വസങ്ങളു പ്രബോധനങ്ങളുമായി കൂട്ടികുഴച്ചു വേണ്ട. അവയേക്കുറിച്ച് ഫൈസലിഷ്ടമുള്ളത് സ്വന്തം ബ്ളോഗില്‍ എഴുതുകയോ ക്രിസ്തുമതത്തെ ന്യായീകരിക്കുന്ന ആരുമായും ചര്‍ച്ച ചെയ്യുകയോ ആവാം.

    ഫൈസലിനു മനസിലായില്ലെങ്കില്‍ ഒരിക്കല്‍ കൂടി പറയാം. ഇത് ക്രിസ്തുമതവുമായി ഇസ്ലാമിനെ താരതമ്യം ചെയ്യുന്ന പോസ്റ്റല്ല. മതമുപേക്ഷിക്കുന്നവരേക്കുറിച്ച് മറ്റ് മതങ്ങളിലൊന്നും പരാമര്‍ശം കണാത്തതു കൊണ്ട് ക്രിസ്തുമതത്തിലെ ഒരു സംഭവം പരാമര്‍ശിച്ചു എന്നേ ഉള്ളു. അത് ക്രിസ്തുമതത്തെ ന്യായീകരിച്ചു പറഞ്ഞതല്ല.

    ReplyDelete
  30. kaalidaasan said... മതമുപേക്ഷിക്കുന്നവരേക്കുറിച്ച് മറ്റ് മതങ്ങളിലൊന്നും പരാമര്ശംل കണാത്തതു കൊണ്ട് ക്രിസ്തുമതത്തിലെ ഒരു സംഭവം പരാമര്ശി്ച്ചു എന്നേ ഉള്ളു. അത് ക്രിസ്തുമതത്തെ ന്യായീകരിച്ചു പറഞ്ഞതല്ല.


    kaalidaasan said... ബൈബിളിലും തോറയിലും മറ്റ് എന്തെല്ലാം അസംബന്ധങ്ങളുണ്ട് എന്നതൊന്നും ഈ വിഷയുമായി ബന്ധപ്പെട്ടതല്ല

    -----------------------------------------

    കാലിനടിയുലെ മണ്ണൊലിപ്പ്‌ കൂടിയപ്പോല്‍ പതിയെ പതിയെ കാളി-മതതായി കൃസ്തുമതത്തെ തള്ളിപ്പറയുന്നതു കണ്ടോ ...

    കഴിഞ്ഞ പോസ്റ്റിലെല്ലാം കൃസ്തുമതത്തിണ്റ്റെ അപദാനങ്ങള്‍ വാഴ്ത്തിയ ആളായിരുന്നു.. ഇപ്പോല്‍ ഇങ്ങനെയും ...

    ReplyDelete
  31. ഫൈസല്‍,

    തോറയിലും സുവിശേങ്ങളിലും പരിചയപ്പെടുന്ന ദൈവവും പിശാചിന്റെ ഇടപെടലിനെപ്പറ്റിയും ശിക്ഷകളുടെ കാര്യത്തിലും സമാനമായ ഛായ തന്നെയാണ് എന്ന് വ്യക്തമാക്കാനാണ് ഞാന്‍ ബൈബിള്‍ ഉദ്ധരിച്ചത് ..അഥവാ ഞാന്‍ പറഞ്ഞത് തീര്‍ച്ചയായും താങ്കളുടെ പോസ്റ്റുമായും ബന്ധപ്പെട്ടത് തന്നെയാണ് . അല്ലെന്നു പറയുന്നെങ്കില്‍ പോസ്റ്റില്‍ നിന്നും ആ കാര്യങ്ങള്‍ പിന്‍ വലിക്കുക ..അല്ലാതെ താങ്കളുടെ പോസ്റ്റിലെ കുറച്ചു കാര്യം മാത്രം ചര്‍ച്ച ചെയ്യണം, താങ്കളുടെ കമന്റ്‌നെ ഖണ്ഡനം നടത്തരുത് , എന്നൊക്കെ പറയാവോ ?

    തോറയും സുവിശേഷങ്ങളും പകര്‍ത്തുമ്പോള്‍ അതിലെ പല പരാമര്‍ശങ്ങളും വരണമല്ലോ. അല്ലെങ്കില്‍ എങ്ങനെ വിശ്വാസ്യത ഉണ്ടാക്കാനാകും.

    പക്ഷെ അതൊന്നുമല്ല ഈ പോസ്റ്റിലെ വിഷയം. പിശാചിന്റെ ഇടപെടലോ ശിക്ഷാവിധികളോ അല്ല. പിശാചിനോടൊപ്പം ചേര്‍ന്ന് അള്ളാ അവിശ്വാസികളെ അവിശ്വാസത്തിലുറപ്പിച്ചു നിറുത്തി അവരെ പീഢിപ്പിച്ച് ശിക്ഷിച്ച് വിനോദിക്കുന്ന ഏര്‍പ്പാടാണ്. അതേക്കുറിച്ച് ചര്‍ച്ച ചെയ്യുന്നതിനിടക്ക് മറ്റ് ശിക്ഷാരീതികളും പിശാചിന്റെ ഇടപെടലുകളും അപ്രസക്തമാണ്. പിശാചിന്റെ പണി അള്ളാ ഏറ്റെടുത്തതിനേക്കുറിച്ചാണു ഞാന്‍ എഴുതിയത്. തോറയിലോ ബൈബിളിലോ പിശാചിന്റെ പണി ദൈവം ഏറ്റെടുത്തിട്ടുണ്ടെങ്കില്‍ അതേക്കുറിച്ച് എഴുതിക്കോളൂ. നമുക്ക് ചര്‍ച്ച ചെയ്യാം.

    എന്റെ പോസ്റ്റിലെ ഒരു കാര്യവും പിന്‍വലിക്കണമെന്നെനിക്ക് തോന്നുന്നില്ല. അത് അവിടെയുള്ളതു കൊണ്ട് ആര്‍ക്കും ബുദ്ധിമുട്ടും തോന്നേണ്ടതില്ല.

    എന്റെ പോസ്റ്റിലെ കുറച്ചു കാര്യങ്ങള്‍ മാത്രമേ ചര്‍ച്ച ചെയ്യാവൂ എന്നു ഞാന്‍ ഒരു വാശിയും പിടിച്ചില്ല. ഞാനേശു എന്ന ഒരു വ്യാജ യേശു ഇവിടെ പലതും ബൈബിളില്‍ നിന്നും പകര്‍ത്തി വച്ചിട്ടുണ്ട്. ഞാനവ നീക്കം ചെയ്തു പോലുമില്ല. അത് പ്രസക്തമല്ലാത്തതു കൊണ്ട് ഞാന്‍ അതേക്കുറിച്ച് അഭിപ്രായം പറഞ്ഞില്ല. അതില്‍ നിന്നും ഒരണ്ണം എടുത്ത് ഞാന്‍ മറുപടി പറയണം എന്ന് ഫൈസല്‍ പറഞ്ഞാലൊന്നും ഞാന്‍ എന്റെ നിലപാടു മാറ്റില്ല.


    പോസ്റ്റുമായി ബന്ധമില്ലാത്ത ചോദ്യങ്ങള്‍ക്ക് ഞാന്‍ മറുപടി പറയില്ല എന്നേ പറഞ്ഞുള്ളു. ആര്‍ക്കു വേണമെങ്കിലും മറുപടി പറയാം. ഞാന്‍ മറുപടി പറയണം എന്ന് ഫൈസലിനെന്താ ഇത്ര വാശി?

    ReplyDelete
  32. This comment has been removed by the author.

    ReplyDelete
  33. കാലിനടിയുലെ മണ്ണൊലിപ്പ്‌ കൂടിയപ്പോല്‍ പതിയെ പതിയെ കാളി-മതതായി കൃസ്തുമതത്തെ തള്ളിപ്പറയുന്നതു കണ്ടോ ...


    കാലിനടിയിലെ മണ്ണൊലിച്ചു പോകണമെന്ന് കലിപ്തോമാരൊക്കെ ആഗ്രഹിക്കുന്നുണ്ട്.പക്ഷെ അത് കാണാന്‍ വെറുതെ കണ്ണിലെണ്ണയൊഴിച്ച് കത്തിരിക്കേണ്ട. കലിപ്തോക്കും മറുപടി എഴുതാം. തോറയിലെയോ ബൈബിളിലേയോ ദൈവം പിശാചിണോടു ചേര്‍ന്ന് അവിശ്വാസികളെ അവിശ്വാസത്തില്‍ ഉറപ്പിച്ചു നിറുത്താന്‍ ശ്രമിക്കുന്നതായി പറയുന്നുണ്ടോ? ഉണ്ടെങ്കില്‍ ഇവിടെ എഴുതൂ,. നമുക്ക് ചര്‍ച്ച ചെയ്യാം.

    ReplyDelete
  34. kaalidaasan said... അവിശ്വാസികളെ തിരികെ കൊണ്ടു വരുന്നതിനു പകരം അവരെ പേടിപ്പിക്കുന്നതിനും പുലഭ്യം പറയുന്നതിനും അള്ളാ ഉപയോഗിക്കുന്ന വാക്കുകള്‍ ഞാന്‍ ഇവിടെ എഴുതാം.

    4
    52 നമ്മുടെ ദൃഷ്ടാന്തങ്ങളെ നിഷേധിച്ചവരെ തീര്ച്ചയായും നാം അഗ്നിയില് എറിയുന്നതാകുന്നു. അവരുടെ ചര്മങ്ങള് വെന്തുപാകമാകുമ്പോഴെല്ലാം, തല്സ്ഥാനത്തു വേറെ ചര്മങ്ങള് മാറ്റിക്കൊടുത്തുകൊണടിരിക്കും; അവര് നന്നായി പീഡനമനുഭവിക്കേണടതിന്ന്.

    -------------------------------

    താഴെ കാണുന്നതാണു ശരിയായ ഭാഗം


    4:51-52 വേദത്തില്‍ നിന്ന് ഒരു വിഹിതം നല്‍കപ്പെട്ടവരെ നീ നോക്കിയില്ലെ? അവര്‍ ക്ഷുദ്ര വിദ്യകളിലും ദുര്‍മൂര്‍ത്തികളിലും വിശ്വസിക്കുന്നു. സത്യനിഷേധികളെപ്പറ്റി അവര്‍ പറയുന്നു; ഇക്കൂട്ടരാണ് വിശ്വാസികളെക്കാള്‍ നേര്‍മാര്‍ഗം പ്രാപിച്ചവരെന്ന്

    എന്നാല്‍ അവരെയാണ് അല്ലാഹു ശപിച്ചിരിക്കുന്നത്. ഏതൊരുവനെ അല്ലാഹു ശപിച്ചിരിക്കുന്നുവോ അവന്ന് ഒരു സഹായിയെയും നീ കണുെത്തുകയില്ല
    --------------------------------------


    തണ്റ്റെ സൃഷ്ടികളെ നേര്‍ മാര്‍ഗ്ഗത്തില്‍ വരാന്‍ താക്കീത്‌ നല്‍കുന്നത്‌ കാളി-മത്തായിക്ക്‌ പുലഭ്യമാണു.. അങ്ങനെയെങ്കില്‍ ഇത്‌ എന്തായിരിക്കും : (from bible, quoted above)

    2:16 ആകയാൽ മാനസാന്തരപ്പെടുക; അല്ലാഞ്ഞാൽ ഞാൻ വേഗത്തിൽ വന്നു എന്റെ വായിലെ വാളുകൊണ്ടു അവരോടു പോരാടും.

    2:27 അവൻ ഇരിമ്പുകോൽകൊണ്ടു അവരെ മേയിക്കും; അവർ കുശവന്റെ പാത്രങ്ങൾപോലെ നുറുങ്ങിപ്പോകും.

    ReplyDelete
  35. This comment has been removed by the author.

    ReplyDelete
  36. kaalidaasan said....
    തോറയിലോ ബൈബിളിലോ പിശാചിന്റെ പണി ദൈവം ഏറ്റെടുത്തിട്ടുണ്ടെങ്കില്‍ അതേക്കുറിച്ച് എഴുതിക്കോളൂ. നമുക്ക് ചര്‍ച്ച ചെയ്യാം.

    ഞാന്‍ വീണ്ടും ഉദ്ധരിക്കുന്നു , അപ്പൊ ഇതോ ?

    യഹോവയുടെ കോപം വീണ്ടും യിസ്രായേലിന്റെ നേരെ ജ്വലിച്ചു: നീ ചെന്നു യിസ്രായേലിനെയും യെഹൂദയെയും എണ്ണുക എന്നിങ്ങനെ അവർക്കും വിരോധമായി ദാവീദിന്നു തോന്നിച്ചു. (ശമൂവേൽ‌ രണ്ടു 24.1)

    "അനന്തരം സാത്താൻ യിസ്രായേലിന്നു വിരോധമായി എഴുന്നേറ്റു യിസ്രായേലിനെ എണ്ണുവാൻ ദാവീദിന്നു തോന്നിച്ചു".(ദിന വൃത്താന്തം ഒന്ന് 21:1)

    ReplyDelete
  37. പ്രിയ സുഹൃത്തേ കാളിദാസാ ...

    താങ്കള്‍ തന്നെയാണ് പോസ്റ്റിലും പിന്നെ കമന്റ്‌ ലും ബൈബിളിനെയും ഖുറാനെയും പരാമര്‍ശിച്ചത്. അതും യേശു വഴിതെറ്റിപ്പോയവരെ അവഹേളിച്ചോ, പുലഭ്യം പറഞ്ഞോ, നരക ശിക്ഷയേപ്പറ്റി പറയുകയോ ചെയ്യാതെ രണ്ടു കയ്യും നീട്ടി സ്വീകരിക്കുന്നു , സല്‍ക്കരിക്കുന്നു, ശുശ്രൂഷിക്കുന്നു എന്നൊക്കെ പറയുന്നത് കേട്ടപ്പോള്‍ അത് തിരുത്തി തന്നു എന്നെ ഉള്ളൂ ..ബൈബിളില്‍ അങ്ങിനെ പലതും കാണും എന്നൊക്കെ പറഞ്ഞു താങ്കള്‍ തടിയൂരിയ സ്ഥിതിക്ക് തല്‍ക്കാലം ഞാന്‍ അത് കാര്യമാക്കുന്നില്ല .എന്തായാലും തെറ്റ് മനസ്സിലാക്കിയല്ലോ.. അത്രയും നന്ന് .


    ഓ.ടോ
    പിന്നെ മാന്യത വിട്ടു ഞാന്‍ഒരു കമ്മെന്റ് പോലും ചെയ്തിട്ടില്ല . താടി വച്ച സത്വങ്ങള്‍ എന്നൊക്കെ (ഒരു വിഭാഗത്തെ ആണെങ്കില്‍ പോലും ) വിശേഷിപ്പിച്ചത്‌ താങ്കള്‍ തന്നെയാണ് . ഇത് വായിക്കുന്ന ആര്‍ക്കും മനസ്സിലാക്കാവുന്നതെ ഉള്ളൂ ..

    ReplyDelete
  38. കാളിദാസാ... ദാവീദിന് യിസ്രായേലിനെ എണ്ണുവാന്‍ വേണ്ടി തോന്നിക്കുന്ന ഒരു രംഗം ആണ് ഞാന്‍ മുകളില്‍ ഉദ്ധരിച്ച ബൈബിള്‍ വചനങ്ങളില്‍ ഉള്ളത് . ബൈബിളില്‍ രണ്ടു രീതിയില്‍ പറയുന്നത് ശ്രദ്ധിക്കൂ .. ഒരു സ്ഥലത്ത് പറയുന്നതു ദൈവം തോന്നിച്ചു എന്നാണു, മറ്റു ഒരിടത്ത് സാത്താന്‍ തോന്നിച്ചു എന്നും ..രണ്ടിലും പ്രതിപാദിക്കുന്നതോ ഒരേ സംഭവവും . അപ്പൊ ഇവിടെ പിശാചിന്റെ പണി ദൈവം ഏറ്റെടുത്തുവോ ? അതോ ദൈവത്തിന്റെ പണി പിശാചോ ?


    താങ്കള്‍ പോസ്റ്റ്‌ ഇട്ട വിഷയവുമായി വളരെ ബന്ധം ഉണ്ട് ഇതിനു. കാരണം സാത്താനും ദൈവവും ഒരുമിച്ചു ഒരു സംഭവം ചെയ്യുന്നു എന്നാണു ഈ വചനങ്ങള്‍ കൊണ്ട് മനസ്സിലാകുന്നത്‌ . ( ഇനി അതൊന്നും അല്ല ,വിഷയവുമായി ഒരു ബന്ധവും ഇല്ല എന്നൊക്കെ പറഞ്ഞു ഒഴിഞ്ഞു മാറാനാണ് ഭാവം എങ്കില്‍ , എനിക്ക് വിരോധം ഇല്ല, പക്ഷെ പറയാന്‍ കഴിയുമെങ്കില്‍ പറയുക ) .

    ReplyDelete
  39. ഫൈസല്‍,

    താങ്കള്‍ തന്നെയാണ് പോസ്റ്റിലും പിന്നെ കമന്റ്‌ ലും ബൈബിളിനെയും ഖുറാനെയും പരാമര്‍ശിച്ചത്.

    ഞാന്‍ പരമര്‍ശിച്ചില്ല എന്ന് പറഞ്ഞില്ലല്ലോ. പരാമര്‍ശിച്ചു.

    യേശുവോ തോറയിലെ ദൈവമോ വിശ്വാസമുപേക്ഷിച്ചവരെ അവിശ്വാസത്തില്‍ നിലനിറുത്താന്‍ പിശാചുമായി ചേര്‍ന്ന് ഒരു പ്രവര്‍ത്തിയും ചെയ്യുന്നില്ല എന്നു ഞാന്‍ പറഞ്ഞു. ഖുറാനിലെ ദൈവം അത് ചെയ്യുന്നുണ്ടെന്നും പറഞ്ഞു. ഒരു പടി കൂടി കടന്ന് വഴിതെറ്റിപ്പോയ ധൂര്‍ത്ത പുത്രനേയും കാണാതെ പോയ ആടിനെയും യാതൊരു ദേഷ്യമോ വിധ്വേഷമോ ഇല്ലാതെ സ്വീകരിച്ച് സല്‍ക്കരിച്ചു എന്നും പറഞ്ഞു. ഇപ്പോഴും പറയുന്നു.
    ഇനിയും അതു തന്നെ പറയും.

    തോറയിലെയോ ബൈബിളിലേയോ ദൈവം അത് ചെയ്യുന്നുണ്ടെങ്കില്‍ അതേപ്പറ്റി പറയൂ. അല്ലാതെ പിശാചിനേപ്പറ്റിയും ദൈവശിക്ഷകളേപ്പറ്റിയും പറഞ്ഞിരിക്കുന്നതൊക്കെ കോപ്പി ചെയ്യുന്നതില്‍ ഒരു കാര്യവുമില്ല ഫൈസലേ. വെറുതെ പോസ്റ്റ് നിറക്കാമെന്നു മാത്രം.

    താടി വച്ച സത്വങ്ങള്‍ എന്നൊക്കെ (ഒരു വിഭാഗത്തെ ആണെങ്കില്‍ പോലും ) വിശേഷിപ്പിച്ചത്‌ താങ്കള്‍ തന്നെയാണ് . ഇത് വായിക്കുന്ന ആര്‍ക്കും മനസ്സിലാക്കാവുന്നതെ ഉള്ളൂ ..

    അതു പറഞ്ഞതു കൊണ്ട് എന്നെ മാന്യനായി ആരും കരുതണമെന്നില്ല. സത്വങ്ങളെ സത്വങ്ങള്‍ എന്നു തന്നെയേ വിളിക്കൂ. ഇതു വായിക്കുന്ന മിക്കവര്‍ക്കുമറിയാം ഈ സത്വങ്ങള്‍ ചെയ്യുന്ന ഹീനതകളും ഭീകരതകളും.

    ReplyDelete
  40. താഴെ കാണുന്നതാണു ശരിയായ ഭാഗം


    4:51-52 വേദത്തില്‍ നിന്ന് ഒരു വിഹിതം നല്‍കപ്പെട്ടവരെ നീ നോക്കിയില്ലെ? അവര്‍ ക്ഷുദ്ര വിദ്യകളിലും ദുര്‍മൂര്‍ത്തികളിലും വിശ്വസിക്കുന്നു. സത്യനിഷേധികളെപ്പറ്റി അവര്‍ പറയുന്നു; ഇക്കൂട്ടരാണ് വിശ്വാസികളെക്കാള്‍ നേര്‍മാര്‍ഗം പ്രാപിച്ചവരെന്ന്


    ഞാന്‍ പരാമര്‍ശിച്ച ഭാഗം ജമായത്ത് ഏ ഇസ്ലാമിയുടെ
    വെബ് സൈറ്റില്‍ നിന്നും എടുത്തതാണ്. അതിവിടെ വായിക്കാം.

    ഖുര്ആന് ഭാഷ്യം.

    അധ്യായം 4

    അന്നിസാഅ്

    52
    നമ്മുടെ ദൃഷ്ടാന്തങ്ങളെ നിഷേധിച്ചവരെ തീര്ച്ചയായും നാം അഗ്നിയില് എറിയുന്നതാകുന്നു. അവരുടെ ചര്മങ്ങള് വെന്തുപാകമാകുമ്പോഴെല്ലാം, തല്സ്ഥാനത്തു വേറെ ചര്മങ്ങള് മാറ്റിക്കൊടുത്തുകൊണടിരിക്കും; അവര് നന്നായി പീഡനമനുഭവിക്കേണടതിന്ന്.

    ReplyDelete
  41. ഫൈസല്‍,

    കാളിദാസാ... ദാവീദിന് യിസ്രായേലിനെ എണ്ണുവാന്‍ വേണ്ടി തോന്നിക്കുന്ന ഒരു രംഗം ആണ് ഞാന്‍ മുകളില്‍ ഉദ്ധരിച്ച ബൈബിള്‍ വചനങ്ങളില്‍ ഉള്ളത് .

    പിശാച് ദാവീദിനെന്തു തോന്നിച്ചു എന്നോ യേശു ഉള്‍പ്പടെയുള്ളവര്‍ക്കൊക്കെ എന്തു തോന്നിച്ചു എന്നല്ല ഫൈസലേ ഞാന്‍ ചോദിച്ചത്. അവിശ്വാസികളെ അവിശ്വസത്തിലുറപ്പിച്ചു നിറുത്താന്‍ പിശാചു ചെയ്യുന്ന പണിയോ അതു പോലെ പിശാചിന്റെ ഏതെങ്കിലും പണിയോ ദൈവവും ചെയ്യുന്നു എന്ന് തോറയിലെയോ ബൈബിളിലെയോ ദൈവം പറഞ്ഞതെവിടെ എന്നാണു ഞാന്‍ ചോദിച്ചത്.

    ഖുറാനിലെ ദൈവം സ്വയം ചെയ്യുന്നു എന്നു പറഞ്ഞ ഒരു സംഗതിയെ അടിസ്ഥാനമാക്കിയാണത് ചോദിച്ചത്.

    ReplyDelete
  42. ഫൈസല്‍,

    ബൈബിളില്‍ അങ്ങിനെ പലതും കാണും എന്നൊക്കെ പറഞ്ഞു താങ്കള്‍ തടിയൂരിയ സ്ഥിതിക്ക് തല്‍ക്കാലം ഞാന്‍ അത് കാര്യമാക്കുന്നില്ല .എന്തായാലും തെറ്റ് മനസ്സിലാക്കിയല്ലോ.. അത്രയും നന്ന് .

    ബൈബിളില്‍ അങ്ങനെ പലതും കാണുമെന്നു പറഞ്ഞ് ഞാന്‍ തടിയൂരിയിട്ടില്ല. ബൈബിളില്‍ ഉള്ളതെല്ലാം ചര്‍ച്ച ചെയ്യാന്‍ ഞാനില്ല എന്നേ പറഞ്ഞുള്ളു. അതിനെ എങ്ങനെ വ്യാഖ്യാനിച്ചാലും എനിക്ക് വിരോധമില്ല. താങ്കള്‍ കാര്യമാക്കുന്നോ ഇല്ലയോ എന്നതുമെന്റെ പ്രശ്നമല്ല.

    താങ്കള്‍ പോസ്റ്റ്‌ ഇട്ട വിഷയവുമായി വളരെ ബന്ധം ഉണ്ട് ഇതിനു. കാരണം സാത്താനും ദൈവവും ഒരുമിച്ചു ഒരു സംഭവം ചെയ്യുന്നു എന്നാണു ഈ വചനങ്ങള്‍ കൊണ്ട് മനസ്സിലാകുന്നത്‌

    ഞാന്‍ ഇട്ട പോസ്റ്റുമായി യതൊരു ബന്ധവുമില്ല താങ്കള്‍ പറഞ്ഞതിന്‌. ഇസ്രായേലിനെ എണ്ണുന്നതോ ഇസ്രയേലിലെ പന്നികളെയോ അടുകളെയോ എണ്ണുന്നതോ ദാവീദിന്റെയോ പിശാചിന്റെയോ ദൈവത്തിന്റെയോ പണിയാണെന്നു താങ്കള്‍ക്ക് വിശ്വസിക്കാം. ഖുറാനിലെ ദൈവത്തിന്റെ പണിയുമിതൊക്കെ തന്നെയാണോ എന്തോ. എന്തായാലും അതെന്റെ വിഷയമല്ല. എന്റെ വിഷയം താങ്കള്‍ കൂടെക്കൂടെ മറന്നു പോകുന്നതു കൊണ്ട് വീണ്ടും ഓര്‍മ്മിപ്പിക്കാം. അവിശ്വാസികളെ അവിശ്വാസത്തില്‍ ഉറപ്പിച്ചു നിറുത്താന്‍ അള്ളായും പിശാചും കൂടി നടത്തുന്ന പരസ്പര സഹായ സഹകരണം. അതേക്കുറിച്ച് ഫൈസലിനൊന്നും പറയാനില്ലേ?

    ReplyDelete
  43. kaalidaasan said...

    തോറയിലോ ബൈബിളിലോ പിശാചിന്റെ പണി ദൈവം ഏറ്റെടുത്തിട്ടുണ്ടെങ്കില്‍ അതേക്കുറിച്ച് എഴുതിക്കോളൂ. നമുക്ക് ചര്‍ച്ച ചെയ്യാം...

    കാളിദാസാ... ദാവീദിന് തോന്നിച്ചത് സാത്താനാണെന്ന് ഒരു സ്ഥലത്തും , ദൈവം ആണെന്ന് മറു സ്ഥലത്തും പറയുന്നു ... അപ്പോള്‍ പിശാചിന്റെ പണി ദൈവം ഏറ്റെടുത്തില്ലേ ? എന്റെ ചോദ്യം വളരെ വ്യക്തം ആണ് .. മറുപടി യുണ്ടെങ്കില്‍ പറയണം ഹേ...എന്തിനു ഇങ്ങിനെ ഒഴിഞ്ഞു മാറുന്നു .

    പിശാചിന്റെ അതെ പണി ദൈവം അവിശ്വാസത്തിന്റെ കാര്യത്തില്‍ എന്നല്ല മറ്റൊരു കാര്യത്തിലും ഏറ്റെടുക്കാന്‍ പാടില്ലല്ലോ . ... താങ്കള്‍ക്കു ഇതിനു വ്യക്തം ആയ ഒരു മറുപടി തരാനുണ്ടോ ?

    (മറ്റുള്ളവര്‍ക്ക് മറുപടി പറയാന്‍ വേണ്ടി കൂടി ഒന്ന് കൂടെ ഉദ്ധരിക്കുന്നു , ഒരു വിശദീകരണവും ആര്‍ക്കും പറയാന്‍ ഇല്ലേ ? )

    "അനന്തരം സാത്താൻ യിസ്രായേലിന്നു വിരോധമായി എഴുന്നേറ്റു യിസ്രായേലിനെ എണ്ണുവാൻ ദാവീദിന്നു തോന്നിച്ചു".(ദിന വൃത്താന്തം ഒന്ന് 21:1)

    "യഹോവയുടെ കോപം വീണ്ടും യിസ്രായേലിന്റെ നേരെ ജ്വലിച്ചു: നീ ചെന്നു യിസ്രായേലിനെയും യെഹൂദയെയും എണ്ണുക എന്നിങ്ങനെ അവർക്കും വിരോധമായി ദാവീദിന്നു തോന്നിച്ചു." (ശമൂവേൽ‌ രണ്ടു 24.1)

    ഇതില്‍ വളരെ വ്യക്തം ആണ് പിശാചു ചെയ്യുന്നതും ദൈവം ചെയ്യുന്നതും ഒന്നാണെന്ന് .അല്ലെ സുഹൃത്തേ കാളിദാസാ .എന്തിനു ഒഴിഞ്ഞു മാറുന്നു ?

    ReplyDelete
  44. kaalidaasan said...

    അവിശ്വാസികളെ അവിശ്വാസത്തില്‍ ഉറപ്പിച്ചു നിറുത്താന്‍ അള്ളായും പിശാചും കൂടി നടത്തുന്ന പരസ്പര സഹായ സഹകരണം. അതേക്കുറിച്ച് ഫൈസലിനൊന്നും പറയാനില്ലേ?

    തീര്‍ച്ചയായും ഉണ്ട് .. അത് വഴിയെ പറയുന്നതുമാണ് ..പക്ഷെ അതിനു മുന്‍പ് ഞാന്‍ തൊട്ടു മുകളില്‍ ഉന്നയിച്ച കാര്യത്തിനു താങ്കള്‍ക്കു എന്ത് പറയാനുണ്ട് എന്ന് കേള്‍ക്കാന്‍ താല്പര്യം ഉണ്ട് .. ഒരു പാട് ഉത്തരം തരാന്‍ കഴിവുള്ള താങ്കള്‍ എന്തിനു ആ ചോദ്യത്തില്‍ നിന്നും ഒഴിഞ്ഞു മാറുന്നു എന്ന് അറിയാന്‍ ഒരു കൗതുകം , അത്ര മാത്രം .ഉത്തരംമുട്ടിയിട്ടാണെങ്കില്‍ സാരമില്ല , നമുക്ക് അത് വിടാം .

    ReplyDelete
  45. faizal,

    chakku ennu paranjal kokku enne kelkku allee. pottan kaliyil kaattipparuthiye kaalilum usthaadu aanello thaankal...! bhaavukangal!!

    ReplyDelete
  46. Dear baiju,

    I am not..! പോസ്റ്റില്‍ പറഞ്ഞ ഖുറാന്‍ സംബന്ധിച്ച കാര്യങ്ങള്‍ക്ക് എനിക്ക് മറുപടി പറയാനുണ്ട് , അത് ഞാന്‍ തീര്‍ച്ചയായും പറയുന്നതുമാണ് ..പക്ഷെ പിശാചും ദൈവവും ഒന്നാണെന്ന് തോന്നിപ്പിക്കുന്ന രീതിയില്‍ ബൈബിളില്‍ വരുന്ന വചനങ്ങള്‍ ചൂണ്ടി കാണിച്ചു കാളിദാസന്റെ ഇരട്ട താപ്പു ഒന്ന് തുറന്നു കാട്ടി എന്നെ ഉള്ളൂ .. ആ ബൈബിള്‍ വചനങ്ങളില്‍ നിന്ന് , ഉത്തരം പറയാതെ ഒഴിഞ്ഞു മാറാന്‍ കാണിക്കുന്ന സാമര്‍ത്ഥ്യം കണ്ടു നില്ക്കുകയായിരുന്നു .അദ്ദേഹത്തിന്റെ തന്നെ കമ്മെന്റില്‍ വന്ന പാകപ്പിഴകള്‍ ചൂണ്ടിക്കാണിച്ചപ്പോള്‍ അത് ചര്‍ച്ചക്ക് പുറത്താണത്രെ ..
    anyway താങ്ക്സ് ബൈജു

    ReplyDelete
  47. എന്തോന്നാ ഫൈസലൂ...

    കാളിദാസന്‍ ഒരു പോസ്റ്റിടുന്നു.. താങ്കള്‍ അതിനു മറുപടി ഉണ്ടെന്നു വീമ്പിളക്കുന്നു. പക്ഷേ ഒന്നും പറയുന്നില്ല. പകരം കാളിദാസനോടു ചോദ്യവും ചോദിച്ചു ചര്‍ച്ചിക്കാന്‍ നില്‍ക്കുകയാണല്ലേ??

    ഉത്തരം പറയാതെ ഒഴിഞ്ഞു മാറാന്‍ കാണിക്കുന്ന സാമര്‍ത്ഥ്യം കണ്ടു നില്ക്കുകയാണു പോലും.. ഉളുപ്പ് എന്നൊന്നില്ലേ സാറെ ഇതൊക്കെ പറയാന്‍..

    ReplyDelete
  48. ഖുരാനില്‍ ഈ പറഞ്ഞതൊക്കെ തന്നെ പോരെ പോലും ചിന്തിക്കുന്നവര്‍ക്കു ദൃഷ്ടാന്തമായിട്ട്???

    ബൈ ദ ബൈ.. അവിശ്വാസികളുടെ മുന്‍പിലും പിമ്പിലും അല്ലു പറഞ്ഞപോലെ ഒരു മറയും മതില്ക്കെട്ടുമൊന്നുമില്ലാന്നു ആധുനിക ശാസ്ത്രം ഇതു വരെ തെളിയിക്കാത്ത സ്ഥിതിക്കു പൊത്തകത്തില്‍ ഉള്ളതു സത്യമാകാനെ ചാന്‍സ് കാണുന്നൊള്ളു..!! അല്ലു ഇപ്പോ ഇച്ഛിക്കുന്നതിനു പകരം കാളിദാസനെ നോക്കി പുച്ഛിക്കുന്നുണ്ടാകും.. ഫ്രൈ ആകാന്‍ റെഡി ആയി നിന്നോട്ടാ....

    ReplyDelete
  49. ഫൈസല്‍,

    പിശാചിന്റെ അതെ പണി ദൈവം അവിശ്വാസത്തിന്റെ കാര്യത്തില്‍ എന്നല്ല മറ്റൊരു കാര്യത്തിലും ഏറ്റെടുക്കാന്‍ പാടില്ലല്ലോ . ... താങ്കള്‍ക്കു ഇതിനു വ്യക്തം ആയ ഒരു മറുപടി തരാനുണ്ടോ ?


    വ്യക്തമായി തന്നെയാണു പറഞ്ഞത്. അങ്ങനെ ചെയ്യാന്‍ പാടില്ല എന്ന് ഏത് വേദപുസ്തകമാണു പറഞ്ഞിട്ടുള്ളത്? മനുഷ്യരെ പറ്റിക്കാനായി പിശാച് പല നന്മകളും ചെയ്യാറുണ്ട് എന്ന് എല്ലാ മതങ്ങളും പഠിപ്പിക്കുന്നു.പിശാചിന്റെ പരീക്ഷണങ്ങള്‍ എന്നൊക്കെ അതിനെ വിശേഷിപ്പിക്കാറുമുണ്ട്. പിശാചു നന്മ ചെയ്യുന്നതിനെ ആരും എതിര്‍ക്കാറുമില്ല. പക്ഷെ തിന്മ ഒരു ദൈവവും ചെയ്യാറില്ല

    ഒരു രാജ്യത്തെ ജനസംഘ്യ കണക്കെടുപ്പ് ദൈവത്തിന്റെയോ പിശാചിന്റെയോ പണിയാണെന്ന് തലക്ക് ഓളമുള്ളവരേ പറയൂ.

    പക്ഷെ മനുഷ്യനെ അവിശ്വാസത്തില്‍ ഉറപ്പിച്ചു നിറുത്താന്‍ ഞാന്‍ ശ്രമിക്കുന്നു എന്ന് ഒരു ദൈവം പറഞ്ഞാല്‍ അത് ആ ദൈവം ചെയ്യേണ്ട പണിയല്ല, പിശാചു ചെയ്യേണ്ട പണിയാണെന്നേ വിവേകമുള്ള ആര്‍ക്കും മനസിലാക്കാന്‍ പറ്റൂ.

    പിശാചിനും ദൈവത്തിനും ഒരുമിച്ച് ചെയ്യാവുന്ന ഏതെല്ലാം പണികളുണ്ട് എന്നതൊന്നും എന്റെ പ്രശ്നമല്ല. അവിശ്വാത്തില്‍ ഉറപ്പിച്ചു നിറുത്തുക എന്ന പിശാചു മാത്രം ചെയ്യുന്ന ഒരു പണിയേക്കുറിച്ചാണു ഞാന്‍ എഴുതിയത്. ഒരു മതത്തിലെയും ദൈവം അവിശ്വാസികളെ പ്രോത്സാഹിപ്പിച്ച് അവരുടെ ഭാഗത്തു നില്‍ക്കാറില്ല. അതു ചെയ്യുന്നത് പിശാചാണ്. ആ പണിയേപ്പറ്റി മാത്രമാണു ഞാന്‍ പരാമര്‍ശിച്ചത്. അതിനു മറുപടി പറായാനായി ബൈബിളില്‍ നിന്നും ദൈവവും പിശാചും കൂടി ജനസംഘ്യാ കണക്കെടുപ്പു നടത്തുന്നത് തപ്പിപ്പിടിച്ചിട്ടൊന്നും കാര്യമില്ല. അതാരിലും ചിരി ഉണര്‍ത്തും. ഇനി മുസ്ലിങ്ങളെ മൂത്രമൊഴിപ്പിച്ചു കഴുകിക്കുന്നത് അള്ളായും പിശാചും കൂടെ ഒന്നിച്ചാണെങ്കിലും എനിക്ക് യാതൊരു വിരോധവുമില്ല. അതിനെ ഞാന്‍ വിമര്‍ശിക്കുകയുമില്ല.

    ReplyDelete
  50. ഫൈസല്‍,

    അത് വഴിയെ പറയുന്നതുമാണ് ..പക്ഷെ അതിനു മുന്‍പ് ഞാന്‍ തൊട്ടു മുകളില്‍ ഉന്നയിച്ച കാര്യത്തിനു താങ്കള്‍ക്കു എന്ത് പറയാനുണ്ട് എന്ന് കേള്‍ക്കാന്‍ താല്പര്യം ഉണ്ട് ..

    വഴിയെ പറയാം വഴിയെ പറയാം എന്ന് ആവര്‍ത്തിച്ചു കൊണ്ടിരിക്കാനേ താങ്കള്‍ക്കാകൂ. അതിന്റെ ലക്ഷണമാണ്‌ ഞാനെന്തോ തെറ്റു പറഞ്ഞു എന്ന് തെളിയിക്കാന്‍ ശ്രമിക്കുന്നത്.

    അതിനുത്തരം തരാന്‍ നിര്‍വാഹമില്ല എന്ന് പല പ്രാവശ്യം ഞാന്‍ പറഞ്ഞു കഴിഞ്ഞു. ഈ പോസ്റ്റുമായി ബന്ധമില്ലാത്ത ചോദ്യങ്ങളായതുകൊണ്ടാണ്. പിന്നെന്തിനാണത് വീണ്ടും വീണ്ടും ചോദിച്ചു കൊണ്ടിരിക്കുന്നത്?

    ദൈവവും പിശാചും കൂടി ഒരുമിച്ച് വേറെ എന്തെല്ലാം ചെയ്യുന്നുണ്ട് എന്നതൊന്നും ഈ പോസ്റ്റുമായി ബന്ധപ്പെട്ടതല്ല. പിശാചു ദൈവവും കൂടി എന്തു ചെയ്താലുമെനിക്ക് വിരോധമില്ല. അള്ള എന്ന ദൈവം എതിര്‍ക്കേണ്ട ഒരു കാര്യം പിശാചുമായി കൂട്ടു ചേര്‍ന്ന് ചെയ്യുന്നതാണീ പോസ്റ്റിന്റെ വിഷയം. അതിനെ ന്യായീകരിക്കാന്‍ മറ്റ് മുസ്ലിം തീവ്രവാദികളേപ്പോളെ ഫൈസലും അവസാനത്തെ അശ്രയമായ ബൈബിളിലേക്കോടുന്ന കാഴ്ച്ച ആരിലും ഓക്കാനമുണ്ടാക്കും.

    ബൈബിളും തോറയും അവരുടെ ദൈവവും ഉണ്ടായിരുന്നില്ലെങ്കില്‍ മൊഹമ്മദും അള്ളായും ഫൈസലും എന്തു ചെയ്യുമായിരുന്നു? ഈ അത്മഹത്യാപരമായ ജുഗുപ്സാവഹമായ വൃത്തികേടിനെ എങ്ങനെ ന്യായീകരിക്കുമായിരുന്നു?. സ്വന്തം വേദ പുസ്തകമുപയോഗിച്ച് അതിലുള്ള ഒരു പരാമര്‍ശം ന്യായീകാരിക്കാനാകില്ല എന്നു വരുന്നത് നാണക്കേടല്ലേ ഫൈസല്‍? പിന്നെന്തിനാണീ പൊത്തകത്തില്‍ വിശ്വസിക്കുന്നത്?

    അതുകൊണ്ട് സ്വന്തം പൊത്തകം ഉപയോഗിച്ച് അതിനുള്ള വിശദീകരണം നല്‍കൂ ഫൈസല്‍

    ReplyDelete
  51. അല്ലു ഇപ്പോ ഇച്ഛിക്കുന്നതിനു പകരം കാളിദാസനെ നോക്കി പുച്ഛിക്കുന്നുണ്ടാകും.. ഫ്രൈ ആകാന്‍ റെഡി ആയി നിന്നോട്ടാ....

    അള്ളായുടേതെന്നു പറഞ്ഞ് ഖുറാനില്‍ എഴുതി ചേര്‍ത്ത പലതും മൊഹമ്മദിന്റെ വെറും തട്ടിപ്പല്ലേ സാമു.

    മൊഹമ്മദിന്റെ വാക്കുകള്‍ വിശ്വസിക്കാമെങ്കില്‍ ഞാന്‍ അവിശ്വാസിയായിരിക്കുന്നത് അള്ളായുടെ ഇച്ഛ കൊണ്ടാണ്. മുസ്ലിമെന്നു പറഞ്ഞാല്‍ അള്ളയുടെ ഇച്ചക്കനുസരിച്ച് ജീവിക്കുന്നവര്‍ എന്നാണര്‍ത്ഥം.അള്ളാ പിശാചിന്റെ പണികൂടി ഏറ്റെടുത്തപ്പോള്‍ അതിനു കുറച്ചു കൂടി വിപുലമായ അര്‍ത്ഥം കൈ വരുന്നു. അപ്പോള്‍ മുസ്ലിം എന്നു പറഞ്ഞാല്‍ അബ്ദ് അള്ളയും അബ്ദ് ഇബിലീസും എന്നു വരുന്നു.


    അള്ള എന്നെ പുച്ചിക്കുമെന്ന് തോന്നുനില്ല. ബ്രോയിലര്‍ ചിക്കനേപ്പോലെ എന്നെ അവിശ്വാസത്തില്‍ നിറുത്തി വളര്‍ത്തുകയല്ലേ, പിന്നീട് ഫ്രൈചെയ്യാന്‍. ചത്തു കഴിഞ്ഞ് ഫ്രൈ ആക്കുന്നോ ബിരിയാണി ആക്കുന്നോ എന്നതിനേക്കുറിച്ച് എനിക്ക് യാതൊരു വേവലാതിയുമില്ല. പക്ഷെ ജീവിച്ചിരിക്കുമ്പോള്‍ അള്ളായുടെ ചവേറുകളായി ഫൈസലും കാട്ടിയും ചന്തകനും ലത്തീഫുമൊക്കെ വന്നാലേ എനിക്ക് പേടിയുള്ളു. കഴിഞ്ഞ ദിവസം മോസ്കോയില്‍ നടത്തിയതു പോലെ ശരീരത്തില്‍ ഹൂറികള്‍ക്കുള്ള പാസ്പോര്‍ട്ടുമായാണു വരുന്നതെങ്കില്‍ ഞാനും നൂറു കഷണം.

    ReplyDelete
  52. ഇവിടപ്പം എന്താ പ്രശ്നം? അള്ളായും പ്രവാചകനും ഒക്കെ ദുഷ്ടന്‍മാര്‍, കാളിദോസനും കൂട്ടുകാരും നല്ലവര്‍ അതിനല്ലേ ഈ സ്മയം മിനക്കെടുത്തുന്നത്‌? അല്ലാതെ പ്രവാചകന്‍ ജീവിച്ചു കാണിച്ച പോലെ എന്തെങ്കിലും മാത്രകയുണ്ടെങ്കില്‍ വിളബ്ബെണ്റ്റെ കാളീ. ചെറുപ്പത്തില്‍ യുക്തിവാദികളെ കളിയാക്കാന്‍ ഒരു ചോദ്യമുണ്ടായിരുന്നു. ഒരു അമ്മൂമ കുളക്കരയിലിരുന്ന്‌ വസ്ത്രം തുന്നുകയായിരുന്നു. ഇതിനിടയില്‍ സൂചി വെള്ളത്തില്‍ ചാടി. ചോദ്യം ഇതാണു സൂചി എങ്ങിനീ എടുക്കാം? ഉത്തരം വെള്ളത്തില്‍ മുങ്ങിയെടുക്കാം എന്നാണെങ്കില്‍, ഉടനെ അടുത്ത ചോദ്യം വരികയായി 'വെള്ളത്തില്‍ മുങ്ങിയെടുക്കാം എന്നു പറഞ്ഞാല്‍ സൂചി കിട്ടുമോ?' ഇനി ഒാരോ ഉത്തരത്തിനും ഇതേ ചോദ്യം ആവര്‍ത്തിക്കും! ചുരുക്കി പറഞ്ഞാല്‍ ചോദ്യം കേള്‍ക്കാന്‍ അല്ലെങ്കില്‍ ഉത്തരം പറയാന്‍ മിനക്കെട്ടവന്‍ 'വടി'യാകും. കാരണം ഇത്തരം 'നൈന്‍ വണ്‍ സിക്സ്‌' ചോദ്യങ്ങളല്ലേ അടുത്തത്‌!!

    ReplyDelete
  53. kaalidaasan said...
    അള്ളായുടേതെന്നു പറഞ്ഞ് ഖുറാനില്‍ എഴുതി ചേര്‍ത്ത പലതും മൊഹമ്മദിന്റെ വെറും തട്ടിപ്പല്ലേ സാമു.

    - ഞാന്‍ ചുമ്മാ വിയോജിക്കുന്നു. പലതും അല്ല, മുയ്മോനും മുഹമ്മദിന്റെ തന്നെ!!

    കുരുത്തം കെട്ടവന്‍ said...
    പ്രവാചകന്‍ ജീവിച്ചു കാണിച്ച പോലെ എന്തെങ്കിലും മാത്രകയുണ്ടെങ്കില്‍ വിളബ്ബെണ്റ്റെ കാളീ.

    - ഇപ്പോള്‍ ഫോമില്‍ ഉള്ള ഏതെങ്കിലും ആള്‍ദൈവങ്ങളുടെ സാമ്പിള്‍ മതിയോ?

    ReplyDelete
  54. കുരുത്തം കെട്ടവന്‍,

    ഇവിടെ ഇപ്പോള്‍ വലിയ പ്രശ്നമൊന്നുമില്ല. ഖുറാനില്‍ മൊഹമ്മദ് എഴുതിയിരിക്കുന്ന ഒരു ചെറിയ കാര്യമാണു ഞാന്‍ ഇവിടെ പരാമര്‍ശിച്ചത്. അള്ളായും പിശാചും ഒന്നിച്ച് എന്നേപ്പോലെയുള്ള അവിശ്വാസികളെ അവിശ്വസാത്തില്‍ ഉറപ്പിച്ചു നിറുത്തുന്നു. അതെന്തു കൊണ്ട് എന്നതിനു ഫൈസല്‍ ഉത്തരം പറയാന്‍ ശ്രമിക്കുന്നു. പക്ഷെ അതിനു ഖുറാന്‍ അദ്ദേഹത്തെ സഹായിക്കുന്നില്ല. ബൈബിളും തോറയും തപ്പി നടക്കുന്നു. ഇനി ഹിന്ദു വേദങ്ങളൊക്കെ അന്വേഷിച്ച് എന്തെങ്കിലും കണ്ടെത്തുമായിരിക്കും. കാത്തിരിക്കാം. മൊഹമ്മദ് തോറയിലും ബൈബിളിലും പുരാണങ്ങളിലും പറയുന്ന ഏതോ വ്യക്തിയാണെന്നു വിശ്വസിക്കുന്നവര്‍ ഇതൊക്കെ ചെയുന്നതില്‍ യാതൊരു അസ്വാഭാവികതയുമില്ല.

    6 വയസുള്ള കുട്ടിയുള്‍പ്പടെ 15 വിവാഹം കഴിച്ച് മറ്റ് വിശ്വാസികളെ പുച്ഛിച്ച്, പുലഭ്യം പറഞ്ഞ്, അവരുടെ കഴുത്തുവെട്ടാന്‍ അഹ്വാനം ചെയ്ത് സ്വര്‍ഗ്ഗത്തില്‍ കിട്ടാന്‍ സാധ്യതയുള്ള ഹൂറികളെയും സ്വപ്നം കണ്ട് മൊഹമ്മദ് ജീവിച്ച പോലെ ജീവിക്കാന്‍ എനിക്ക് ഒരിക്കലും നിര്‍ഭാഗ്യമുണ്ടാകല്ലേ എന്നാണു ഞാന്‍ ആഗ്രഹിക്കുക.

    പാഞ്ചാലിയെ വസ്ത്രാക്ഷേപം ചെയ്തപ്പോള്‍ കൃഷ്ണന്‍ വസ്ത്രങ്ങള്‍ ഇടവിടാതെ കൊടുത്തു കൊണ്ടിരുന്നു എന്ന് കേട്ടിട്ടുണ്ട്. പക്ഷെ അത് നാണം മറക്കായിരുന്നു. അതു പോലെ തീയിലിട്ട് ചുടുമ്പോള്‍ വേദനയുടെ തീവ്രത നിലനിറുത്താനായി ചര്‍മ്മം മാറ്റിക്കൊണ്ടിരുന്ന് അവിശ്വാസികളുടെ വേദന കണ്ട് ആനന്ദിക്കുന്ന അള്ളാ എന്ന ദൈവത്തില്‍ വിശ്വസിക്കാനുള്ള ഗതികേടുണ്ടാകല്ലേ എന്നു കൂടി ആഗ്രഹിക്കുന്നു.

    ReplyDelete
  55. off:

    ഖുര്‍ ആനിലെ മറ്റൊരു വൈരുദ്ധ്യം ഞാന്‍ ചൂണ്ടി കാട്ടിയിരുന്നു. ദൈവവചനവും തിരുത്താന്‍ പറ്റുന്നതോ?

    ഇതാണ് ദൈവം (ഗബ്രിയേല്‍ വഴി) ഇറക്കി കൊടുത്തു എന്നു പറയുന്ന പുസ്തകത്തിന്റെ സ്ഥിതി.(ഉത്തരം മുട്ടുമ്പോള്‍ ബൈബിളില്‍ അങ്ങിനെയിങ്ങനെയുണ്ടല്ലോ എന്നാവും വാദം. സ്വന്തം പുസ്തകം വച്ച് മറുപടി പറയാന്‍ ശ്രമിക്കുന്നവരെ വളരെ ചുരുക്കമേ കണ്ടിട്ടുള്ളൂ. എന്റെ അനുഭവത്തില്‍ വളരെ കമന്റുകള്‍ക്ക് ശേഷമേ ചിലര്‍ ബ്ലോഗ് തന്നെ വായിച്ചു നോക്കി അതില്‍ എന്തു പറഞ്ഞു എന്നു നോക്കാറുള്ളൂ.)

    Ontopic:
    ബൈബിളില്‍ തെറ്റുചെയ്യുന്നവര്‍ക്ക് ശിക്ഷ പറയുന്നുണ്ട്. പക്ഷേ തെറ്റു ചെയ്യാന്‍ പ്രേരിപ്പിക്കുന്നത് ദൈവമാണ് എന്ന് കണ്ടിട്ടില്ല. ബൈബിള്‍ പ്രകരം മനുഷ്യന്‍ സ്വതന്ത്രവ്യക്തിയാണ്. നന്മ ചെയ്യുന്നതു തിന്മ ചെയ്യുന്നതും മനുഷ്യന്റെ ഇഷ്ടം. തെറ്റു ചയ്തു പോയാലും അതു ഏറ്റുപറഞ്ഞാല്‍ ക്ഷമിക്കാന്‍ തയ്യാറാകും എന്നതിന് നിരവധി ഉപമകളും പുതിയനിയമത്തില്‍ ഉണ്ട്. യേശു നേടി തന്ന രക്ഷയെ തള്ളി പറയാന്‍ പോലും മനുഷ്യനു സ്വാതന്ത്യം ഉണ്ട്. ഒരു പഴയ ബ്ലോഗ്. ഈ ചര്‍ച്ചയില്‍ നിന്നും വിട്ടു നില്‍ക്കുന്നു.

    ReplyDelete
  56. സുഹൃത്തുക്കളെ ,

    കാളിദാസന്‍ പോസ്റ്റില്‍ ഖുആനിനു എതിരില്‍ ഉന്നയിച്ച കാര്യങ്ങള്‍ക്ക് മറു പടി പറയാന്‍ ഇല്ലാഞ്ഞിട്ടല്ല , ബൈബിള്‍ വചനങ്ങള്‍ ഉദ്ധരിച്ചത് . ഖുര്‍ആനിനെ തിരെ ഉന്നയിച്ച കാര്യങ്ങള്‍ക്കുള്ള മറുപടി (ജോലിത്തിരക്കിനിടയിലും തയ്യാറായി വരുന്നു ) ഒരു കമ്മെന്റില്‍ ഒതുങ്ങുന്നതല്ല എന്നതിനാല്‍ എന്റെ ബ്ലോഗില്‍ പോസ്റ്റ്‌ ആയി രണ്ടു ദിവസത്തിനുള്ളില്‍ ഇടുന്നതാണ് (ലിങ്ക് ഇവിടെ തരുന്നതാണ് , തുടര്‍ ചര്‍ച്ചയും ഇവിടെ തന്നെ )

    പക്ഷെ..ബൈബിള്‍ വചനങ്ങള്‍ ഇവിടെ ഉദ്ധരിക്കേണ്ടി വന്നതിന്റെ ആവശ്യകത കാളിദാസനും ദേ ഇപ്പൊ സാജനും യേശുവിനെതിരെ ഉള്ള കാര്യങ്ങള്‍ പോലും മനുഷ്യന്‍ ചെയ്‌താല്‍ യേശു ക്ഷമിക്കും, സ്വീകരിക്കും സല്ക്കരിക്കും . എന്നൊക്കെ ബൈബിളില്‍ ഉണ്ട് എന്ന രീതിയില്‍ തട്ടി വിടുന്നു ..പക്ഷെ അങ്ങിനെ അല്ല എന്ന് ബൈബിള്‍ വായിക്കുന്ന ഏതൊരാള്‍ക്കും പ്രത്യക്ഷത്തില്‍ തന്നെ ബോധ്യമാകും എന്ന് കാണിക്കാനാണ് ഞാന്‍ ബൈബിള്‍ വചനങ്ങള്‍ ഉദ്ധരിച്ചത്. ഇവര്‍ എന്തിനു എങ്ങിനെ യേശുവിനെ (ബൈബിള്‍ പോലും ഉദ്ദേശിക്കാത്ത രീതിയില്‍ ) മനപ്പൂര്‍വ്വം മാറ്റിയെടുക്കുന്നു എന്ന് ഞാന്‍ ആശ്ചര്യപ്പെടുന്നു ..(മറു ചോദ്യം എങ്ങാനും ചോദിച്ചാല്‍ , പിന്നെ ഒഴിഞ്ഞു മാറ്റമായി , ചര്‍ച്ച വഴി തെട്ടലായി , ഒരു ഉത്തരം ഒട്ടു ഇല്ല താനും )

    ഇവര് പറയുന്നത് കേട്ടാല്‍ നരകത്തില്‍ ഇട്ടു ഫ്രൈ ചെയ്യുന്ന കാര്യം ബൈബിള്‍ ഇല്ലെ ഇല്ല എന്ന് ഒക്കെ അങ്ങ് തോന്നും .ഏതായാലും സാജന് വേണ്ടി ചില ബൈബിള്‍ വചനങ്ങള്‍.

    "യഹോവയുടെ നാമം ദുഷിക്കുന്നവൻ മരണശിക്ഷ അനുഭവിക്കേണം; സഭയൊക്കെയും അവനെ കല്ലെറിയേണം; പരദേശിയാകട്ടേ സ്വദേശിയാകട്ടെ തിരുനാമത്തെ ദുഷിക്കുന്നവൻ മരണശിക്ഷ അനുഭവിക്കേണം." (ലേവ്യപുസ്തകം 24:16 )

    "ക്രിസ്തുവിന്റെ ഉപദേശത്തിൽ നിലനിൽക്കാതെ അതിർ കടന്നുപോകുന്ന ഒരുത്തന്നും ദൈവം ഇല്ല; ഉപദേശത്തിൽ നിലനിലക്കുന്നവന്നോ പിതാവും പുത്രനും ഉണ്ടു.ഒരുത്തൻ ഈ ഉപദേശവുംകൊണ്ടു അല്ലാതെ നിങ്ങളുടെ അടുക്കൽ വന്നുവെങ്കിൽ അവനെ വീട്ടിൽ കൈക്കൊള്ളരുതു; അവന്നു കുശലം പറകയും അരുതു
    അവന്നു കുശലം പറയുന്നവൻ അവന്റെ ദുഷ്പ്രവൃത്തികൾക്കു കൂട്ടാളിയല്ലോ."

    (യോഹന്നാൻ രണ്ടു 1:9 - 11.)


    നരകത്തില്‍ ഇട്ടു ഫ്രൈ ചെയ്യുന്ന കാര്യം പുതിയ നിയമത്തില്‍ നിന്നും ..അതും യേശുവില്‍ വിശ്വസിക്കുന്ന ഒരുത്തന് ആരെങ്കിലും ഇടര്‍ച്ച വരുത്തിയാല്‍ അവന്റെ കഴുത്തില്‍ കല്ല്‌ കെട്ടി കടലില്‍ ഇടുകയാണ് നല്ലത് എന്ന് . കണ്ണ് ചൂഴ്ന്നു കളയുകയാണ് നല്ലത് നരകത്തില്‍ പോകുന്നതിനെക്കാള്‍ . ..ഹോ ഇതാണ് കാളിദാസന്‍ പറഞ്ഞ പറഞ്ഞ വഴിതെതെറ്റിയവര്‍ക്കുള്ള സ്വീകരണവും ശുശ്രൂഷയും . ബൈബിളില്‍ നിന്നും (പുതിയ നിയമം )

    എങ്കൽ വിശ്വസിക്കുന്ന ഈ ചെറിയവരിൽ ഒരുത്തന്നു ഇടർച്ചവരുത്തുന്നവന്റെ കഴുത്തിൽ വലിയോരു തിരികല്ലു കെട്ടി അവനെ കടലിൽ ഇട്ടുകളയുന്നതു അവന്നു ഏറെ നല്ലു.
    നിന്റെ കൈ നിനക്കു ഇടർച്ച വരുത്തിയാൽ അതിനെ വെട്ടിക്കളക:
    മുടന്തനായി ജീവനിൽ കടക്കുന്നതു രണ്ടു കയ്യുമുള്ളവൻ ആയി കെടാത്ത തീയായ നരകത്തിൽ പോകുന്നതിനെക്കാൾ നിനക്കു നല്ലു.
    നിന്റെ കാൽ നിനക്കു ഇടർച്ച വരുത്തിയാൽ അതിനെ വെട്ടിക്കളക:
    മുടന്തനായി ജീവനിൽ കടക്കുന്നതു രണ്ടു കാലുമുള്ളവൻ ആയി കെടാത്ത തീയായ നരകത്തിൽ വീഴുന്നതിനെക്കാൾ നിനക്കു നല്ലു.
    നിന്റെ കണ്ണു നിനക്കു ഇടർച്ച വരുത്തിയാൽ അതിനെ ചൂന്നുകളക; ഒറ്റക്കണ്ണനായി ദൈവരാജ്യത്തിൽ കടക്കുന്നതു രണ്ടുകണ്ണുള്ളവനായി അഗ്നിനരകത്തിൽ വീഴുന്നതിനെക്കാൾ നിനക്കു നല്ലു.
    അവിടെ അവരുടെ പുഴു ചാകുന്നില്ല. തീ കെടുന്നതുമില്ല. "
    (മർക്കൊസ് 9:42-48)

    ഖുറാനെ ക്കുറിച്ചുള്ള കാര്യങ്ങള്‍ക്ക് ഞാന്‍ മറുപടി പറഞ്ഞു കഴിഞ്ഞാലും ഇവക്കൊരു വിശദീകരണം ഇവര്‍ തരുമോ ? ആവോ ? കാണാം .!

    ReplyDelete
  57. നരകത്തില്‍ ഇട്ടു ഫ്രൈ ചെയ്യുന്ന കാര്യം പുതിയ നിയമത്തില്‍ നിന്നും ..

    നരകത്തിലിട്ടു ഫ്രൈ ചെയ്യുന്ന കാര്യം തോറയിലും ബൈബിളിലും ഖുറാനിലും മാത്രമല്ല ഉള്ളത് . അനേകം മത പുസ്തകങ്ങളിലുണ്ട്. സ്വര്‍ഗ്ഗവും നരകവും എല്ലാ മത വിശ്വാസങ്ങളിലുമുള്ളതാണ്. അത് ഫൈസല്‍ വളരേയധികം വിശദീകരിക്കേണ്ടതില്ല.


    നരകത്തിലിട്ടു ഫ്രൈ ചെയ്യുന്ന കാര്യമല്ല ഞാന്‍ ഇവിടെ എഴുതിയത്. അള്ളാ എന്ന മുസ്ലിങ്ങളുടെ ദൈവം എന്നേപ്പോലുള്ള അവിശ്വാസികളെ അവിശ്വാസത്തിലുറപ്പിച്ചു നിര്‍ത്താന്‍ പിശാചിനോടൊപ്പം പ്രവര്‍ത്തിക്കുന്ന ആത്മ ഹത്യാ പരമായ നടപടിയാണു ഞാന്‍ ഇവിടെ പരാമര്‍ശിച്ചത്. വേറെ ഏതു മതത്തിലെ ദൈവം അവിശ്വാസികളെ അവിശ്വാസത്തില്‍ ഉറപ്പിച്ചു നിറുത്താന്‍ ഇത്ര ബുദ്ധിമുട്ടുന്നുണ്ട്?

    എന്തിനു വേണ്ടിയാണത് ചെയ്യുന്നത് എന്നു ഞാന്‍ അതിന്റെ തുടര്‍ച്ചയെന്നോണം പരാമര്‍ശിച്ചു എന്നേ ഉള്ളു. ചര്‍മ്മം വെന്തു പോകുമ്പോള്‍ ചര്‍മ്മം മാറ്റിക്കൊടുത്ത് അവിശ്വാസികളുടെ വേദന ഒരു മെഗാസീരിയല്‍ പോലെ തുടര്‍ക്കഥയാക്കി ആനന്ദിക്കുന്ന അള്ളായുടെ വിനോദം കൂടെ പരാമര്‍ശിച്ചു എന്നേ ഉള്ളു. പ്രധാന സംഗതി മറന്നിട്ട്, നരക ശിക്ഷയില്‍ കയറിപ്പിടിച്ച് ബൈബിളിലും തോറയിലും നരക ശിക്ഷയുണ്ടോ എന്നു നോക്കിയിട്ടൊന്നും കാര്യമില്ല ഫൈസലേ.

    ഞാന്‍ പരാമര്‍ശിച്ചത് ഖുറാനില്‍ ആവര്‍ത്തിച്ചു രേഖപ്പെടുത്തിയിരിക്കുന്ന ഒരു കാര്യമാണ്. വളരെ പ്രധാനപ്പെട്ടതായതുകൊണ്ടാണല്ലോ അത് പല പ്രാവശ്യം ആവര്‍ത്തിച്ചിരിക്കുന്നത്. അത് ഖുറാനിലുള്ള അറിവു വച്ച് വിശദീകരിക്കാന്‍ എന്താണിത്ര മുന്നൊരുക്കം വേണ്ടത്. ഒരു നിമിഷം തോറയും ബൈബിളുമൊന്നും ഇല്ല എന്നു കരുതുക. എന്നിട്ട് ഇത് വിശദീകരിക്കുക. ഖുറാനില്‍ ഫൈസലിനുള്ള അറിവു പോരെ ഇത് വിശദീകരിക്കാന്‍?

    ഖുറാനെ ക്കുറിച്ചുള്ള കാര്യങ്ങള്‍ക്ക് ഞാന്‍ മറുപടി പറഞ്ഞു കഴിഞ്ഞാലും ഇവക്കൊരു വിശദീകരണം ഇവര്‍ തരുമോ ? ആവോ ? കാണാം .!


    എന്റെ ഭാഗത്തു നിന്നും ഒരു വിശദീകരണവും ഉണ്ടാകില്ല എന്ന് ഞാന്‍ പല പ്രാവശ്യം പറഞ്ഞു കഴിഞ്ഞു. വീണ്ടുമെന്നോട് ചോദിക്കുന്നതില്‍ എന്തു കാര്യം ഫൈസല്‍?

    ReplyDelete
  58. കമന്റ് വായിക്കാതെ, അതില്‍ എന്താണ് പറഞ്ഞതെന്ന് മനസ്സിലാക്കാതെ മറുപടി കിട്ടും എന്നതിന് മറ്റൊരു ഉദ്ദാഹരണം ഫൈസില്‍ തന്നു.

    ഫൈസല്‍,

    വചനങ്ങള്‍ക്ക് നന്ദി. ശിക്ഷയെ പറ്റിയൊന്നും എനിക്ക് യാതൊരു തര്‍ക്കവും ഇല്ല. ഓണ്‍‌ടോപ്പിക്കിലെ ആദ്യ വരി തന്നെ അതാ‍യിരുന്നു. ഇവിടെ ചോദ്യം ലളിതമാണ്. ദൈവപ്രേരണയാലാണോ മനുഷ്യര്‍ തെറ്റ്/തിന്മ ചെയ്യുന്നത് എന്നാണ് ചോദ്യം. താങ്കള്‍ പറഞ്ഞ വചനങ്ങള്‍ തെറ്റു ചെയ്തതിനുശേഷം ഉള്ള കാര്യമാണ്. ചോദ്യം .. ആരാണ് മനുഷ്യനെ തെറ്റ് ചെയ്യാന്‍ പ്രേരിപ്പിക്കുന്നത് എന്നാണ്? ദൈവമോ പിശാചോ? ദൈവമാണ് തെറ്റ് ചെയ്യാന്‍ പ്രേരിപ്പിക്കുന്നത് എന്ന വചനം ബൈബിളില്‍ നിന്നു കിട്ടിയാല്‍ കാളിദാസന്റെ ഈ പോസ്റ്റ് ബൈബിളിനും ചേരും.

    ReplyDelete
  59. Kaalidaasan said
    ഒരു നിമിഷം തോറയും ബൈബിളുമൊന്നും ഇല്ല എന്നു കരുതുക. എന്നിട്ട് ഇത് വിശദീകരിക്കുക. ഖുറാനില്‍ ഫൈസലിനുള്ള അറിവു പോരെ ഇത് വിശദീകരിക്കാന്‍?

    തീര്‍ച്ചയായും , ഖുറാന്‍ മാത്രം മതിയാകുന്നതാണ് . ലേറ്റ് ആകുന്നതു മുന്നൊരുക്കത്തിനു വേണ്ടിയല്ല , ഞാന്‍ പുതിയ ജോലിയില്‍ പ്രവേശിച്ചിട്ട് ഏതാണ്ട് ഒരു മാസമേ ആയുള്ളൂ (still under probation), ശരിക്കും പറഞ്ഞാല്‍ മുന്‍പത്തെപ്പോലെയല്ല നല്ല തിരക്കില്‍ ആണ് ഇപ്പോള്‍ ..എങ്കിലും, ഇത് പോലെ (പറയാന്‍ അവസരം ഉള്ള ) ഒരു ചര്‍ച്ചയില്‍ പങ്കെടുക്കുവാന്‍ ഉള്ള താല്പര്യം ആണ് എന്നെ ഇതില്‍ തുടരാന്‍ പ്രേരിപ്പിക്കുന്നത് ..അതിനു നന്ദി ..

    പിന്നെ തോറയും ബൈബിളും പരാമര്‍ശിക്കാന്‍ കാരണം താങ്കളുടെ പോസ്റ്റിലും കമന്റ്‌ലും അത് കണ്ടത് കൊണ്ടാണ് .

    sajan jcb said...

    യേശു നേടി തന്ന രക്ഷയെ തള്ളി പറയാന്‍ പോലും മനുഷ്യനു സ്വാതന്ത്യം ഉണ്ട്

    സാജന്‍, ഞാന്‍ വായിച്ചു തന്നെ പറഞ്ഞതാണ് .. താങ്കള്‍ പറഞ്ഞ ഈ കമന്റ്‌നു അതായത് യേശു നേടി തന്ന രക്ഷയെ തള്ളി പറയാന്‍ പോലും മനുഷ്യന് സ്വാതന്ത്യം ഉണ്ട് എന്നതിന് തെളിവായി സുവിശേഷങ്ങളില്‍ ഉള്ള വചനങ്ങള്‍ ഏതൊക്കെയാണ്‌ ?( അറിയാന്‍ വേണ്ടി ചോദിക്കുകയാണ് ) ,തൊട്ടു മുകളില്‍ ഞാന്‍ ഉദ്ധരിച്ച വചനവുമായി , അതായത് " ക്രിസ്തുവിന്റെ ഉപദേശവും കൊണ്ട് അല്ലാതെ നിങ്ങളുടെ അടുക്കല്‍ വരുന്നവനെ വീട്ടില്‍ കയറ്റരുതെന്നും അവനോടു കുശലം പറയരുതെന്നും ഉള്ള " ഇതിനു എന്തെങ്കിലും വൈരുദ്ധ്യം ഉണ്ടോ ?

    രണ്ടാമതായി "വിശ്വസിക്കയും സ്നാനം ഏൽക്കയും ചെയ്യുന്നവൻ രക്ഷിക്കപ്പെടും; വിശ്വസിക്കാത്തവൻ ശിക്ഷാവിധിയിൽ അകപ്പെടും" ഇത് പോലുള്ള നിരവധി വചനങ്ങള്‍ , കാളിദാസന്‍ പറഞ്ഞ വഴി തെറ്റിയവരെപ്പോലും യേശു സ്വീകരിക്കും എന്ന പ്രസ്താവനയോട് യോജിക്കുന്നുണ്ടോ ?

    sajan jcb said...

    ആരാണ് മനുഷ്യനെ തെറ്റ് ചെയ്യാന്‍ പ്രേരിപ്പിക്കുന്നത് എന്നാണ്? ദൈവമോ പിശാചോ? ദൈവമാണ് തെറ്റ് ചെയ്യാന്‍ പ്രേരിപ്പിക്കുന്നത് എന്ന വചനം ബൈബിളില്‍ നിന്നു കിട്ടിയാല്‍ കാളിദാസന്റെ ഈ പോസ്റ്റ് ബൈബിളിനും ചേരും.

    സാജന്‍ , ഈ കാര്യം ഈ പോസ്റ്റിലെ മുഖ്യ വിഷയമാണ് . അത്തരം വചനങ്ങള്‍ ഉണ്ടോ എന്ന് നമുക്ക് തീര്‍ച്ചയായും പരിശോധിക്കണം .. ഈ വചനം ശ്രദ്ധിച്ചോ

    "വഴിയരികെയുള്ളവർ കേൾക്കുന്നവർ എങ്കിലും അവർ വിശ്വസിച്ചു രക്ഷിക്കപ്പെടാതിരിപ്പാൻ പിശാചു വന്നു അവരുടെ ഹൃദയത്തിൽ നിന്നു വചനം എടുത്തുകളയുന്നു". (ലൂക്കോസ് 8:12) ,

    ഇവിടെ ഹൃദയങ്ങളില്‍ നിന്ന് (ദൈവ )വചനം എടുത്തു കളയാന്‍ മാത്രം ഉള്ള ശക്തി പിശാചിന് ഉണ്ടോ ? എങ്കില്‍ ആ ശക്തി കൊടുത്തത് ആരാണ് ? എല്ലാം നിയന്ത്രിക്കുന്ന ദൈവം തന്നെയല്ലേ ? അപ്പോള്‍ (ദൈവ) വചനം കേട്ട് വിശ്വസിച്ചു രക്ഷപ്പെടാനുള്ള അവസ്ഥയില്‍ നിന്ന് ആ വചനങ്ങള്‍ ഹൃദയങ്ങളില്‍ നിന്ന് നീക്കം ചെയ്യാന്‍ പിശാചിന് അവസരം കൊടുക്കുക വഴി ദൈവം തന്നെയല്ലേ അവരെ അവിശ്വാസത്തില്‍ ഉറപ്പിച്ചു നിര്‍ത്തുന്നത് , ഈ വചനത്തിന്റെ അടിസ്ഥാനത്തില്‍ വിശദീകരിക്കും എന്ന് കരുതുന്നു .

    രണ്ടാമതായി , ദാവീദിന് യിസ്രായേലിനെ എണ്ണുവാന്‍ വേണ്ടി തോന്നിക്കുന്ന ഒരു രംഗം ഞാന്‍ ഇവിടെ ഉദ്ധരിച്ചിരുന്നു .. . ബൈബിളില്‍ രണ്ടു രീതിയില്‍ പറയുന്നത് ശ്രദ്ധിക്കൂ .. ഒരു സ്ഥലത്ത് പറയുന്നതു ദൈവം തോന്നിച്ചു എന്നാണു, മറ്റു ഒരിടത്ത് സാത്താന്‍ തോന്നിച്ചു എന്നും ..രണ്ടിലും പ്രതിപാദിക്കുന്നതോ ഒരേ സംഭവവും . അപ്പൊ സത്യത്തില്‍ ദൈവവും പിശാചും ഒന്ന് തന്നെയല്ലേ ഈ രണ്ടു വചനങ്ങളുടേയും അടിസ്ഥാനത്തില്‍ ..? അല്ലെങ്കില്‍ ഇതില്‍ ഏതെങ്കിലും ഒരു വചനം മാത്രമാണോ ശരി ? അതോ രണ്ടു വചനങ്ങളും ശരിയാണോ ? അത് രണ്ടു ശരിയാകുന്നത് ഏതു വിശദീകരണത്തിന്റെ അടിസ്ഥാനത്തില്‍ ആണെന്ന് അറിയാന്‍ താല്പര്യം ഉണ്ട് ...

    ReplyDelete
  60. സ്വാതന്ത്ര്യം എന്ന വാക്കുപയോഗിച്ചതു കണ്‍‌ഫ്യൂഷനു കാരണമായി എന്നു തോന്നുന്നു. ഉദ്ദേശിച്ചത് ഇത്രമാത്രം. മനുഷ്യനാണ് തിരഞ്ഞെടുപ്പ് നടുത്തുന്നത് ; നന്മ ചെയ്യണോ തിന്മചെയ്യണോ എന്ന്. രക്ഷയെ തള്ളി പറയുക എന്ന സ്വാതന്ത്ര്യം മനുഷ്യന്‍ ഉപയോഗിക്കാം; നരകത്തെ സ്വന്തമാക്കി കൊണ്ട്.അതിലൊന്നും ദൈവം മനുഷ്യന്റെ ഇഷ്ടത്തെ തള്ളി പറയുന്നില്ല. രക്ഷ സ്വീകരിച്ചാല്‍ നിനക്കു സ്വര്‍ഗ്ഗം തരാം. അല്ലെങ്കില്‍ നരകം. അത്രയേ പറയുന്നുള്ളൂ. അതില്‍ തെറ്റു ചെയ്യാനുള്ള പ്രേരണ ഉണ്ടോ? ദൈവം ഇച്ഛിക്കുന്നതു/ആഗ്രഹിക്കുന്നത് നിങ്ങള്‍/നമ്മള്‍ നന്മ ചെയ്തുകാണാനാണ്. പക്ഷേ അതു ചെയ്യണോ വേണ്ടയോ എന്നത് നമ്മുടെ ഇഷ്ടം. (ഇതില്‍ കൂടുതല്‍ വിവരിക്കാന്‍ എനിക്കാവുമോ എന്നറിയില്ല)

    തെറ്റി പോയവരെ അന്വേക്ഷിക്കുന്ന ദൈവം എന്നു പറഞ്ഞതും താങ്കള്‍ ശരിയായ അര്‍ത്ഥത്തില്‍ അല്ല എടുത്തത് എന്നു തോന്നുന്നു. പശ്ചാതപിക്കുന്നവരെ തിരികെ സ്വീകരിക്കും എന്നാണ് ധൂര്‍ത്തപുത്രന്റെ ഉപമ നല്‍കുന്ന പാഠം.

    ലൂക്കാ 8:12 ഉം താങ്കള്‍ വളഞ്ഞ് മൂക്കു പിടിക്കന്‍ വൃഥാ ശ്രമിക്കുകയാണ്. മനുഷ്യനെ വഴിതെറ്റിക്കാന്‍ നോക്കുന്നവന്‍ ദൈവമാണ് എന്നര്‍ത്ഥം അതിനു കിട്ടുകയില്ല. പിശാചാണ് അതു ചെയ്യുന്നത്.(വചനത്തില്‍ അതു പറഞ്ഞിട്ടുമുണ്ട്). മനുഷ്യനെ വഴി തെറ്റിക്കാന്‍ പിശാച് എപ്പോഴും ശ്രമിച്ചു കൊണ്ടേയിരിക്കും. അതു തന്നെ അവന്റെ സ്ഥിരം പണി. പരമാവധി ആളുകളെ ദൈവത്തില്‍ നിന്നും അകറ്റുക. അവയെ അതിജീവിക്കുന്നവര്‍ക്കാണ് സ്വര്‍ഗ്ഗ രാജ്യം. (അതേ ഉപമയില്‍ തന്നെ നല്ല നിലത്തു വീണ വിത്തിനെ കുറിച്ചു പറയുന്നത് ശ്രദ്ധിച്ചു കാണുമല്ലോ?)

    ശമൂവേൽ‌ രണ്ടു 24.1, ദിന വൃത്താന്തം ഒന്ന് 21:1 എന്നിവയുടെ പശ്ചാത്തലം മനസ്സിലാക്കാതെ ഒന്നും പറയാന്‍ ഇപ്പോള്‍ നിവര്‍ത്തിയില്ല. അപ്പോഴും ശ്രദ്ധിക്കുക അവിടേയും തെറ്റുചെയ്യാന്‍ ദൈവം പ്രേരിപ്പിക്കുന്നതായും ഞാന്‍ കാണുന്നില്ല.

    ReplyDelete
  61. പ്രിയ സാജന്‍ ,
    താങ്കള്‍ക്കും കൂട്ടുകാര്‍ക്കും ഈസ്റ്റര്‍ ആശംസകള്‍ ..!

    താങ്കളുടെ നല്ല മറുപടിക്ക് നന്ദി ...വളരെ മാന്യമായി താങ്കള്‍ താങ്കളുടെ അഭിപ്രായം പറഞ്ഞിരിക്കുന്നു . കൂടുതല്‍ അടുത്തറിയുക എന്നത് ആകട്ടെ നമ്മുടെ ഇത്തരം ചര്‍ച്ചകളുടെ കാതല്‍ .

    ശമൂവേൽ‌ രണ്ടു 24.1, ദിന വൃത്താന്തം ഒന്ന് 21:1 എന്നിവയുടെ പശ്ചാത്തലം മനസ്സിലാക്കി താങ്കള്‍ അത് പിന്നീട് വിശദീകരിക്കും എന്ന് കരുതുന്നു .

    പിന്നെ ,ലൂക്കോസ് 8:12 ല്‍ ഞാന്‍ ഉദ്ദേശിച്ചത് ഇത്ര മാത്രം .. കേള്‍ക്കുന്നവരുടെ ഹൃദയങ്ങളില്‍ നിന്ന് , അവര്‍ വിശ്വസിച്ചു രക്ഷപ്പെടാതിരിക്കാന്‍ അവരുടെ ഹൃദയങ്ങളില്‍ നിന്നും ദൈവ വചനങ്ങള്‍ എടുത്തു കളയാന്‍ തക്ക ശക്തി പിശാചിന് നല്‍കിയത് ആര് ? തീര്‍ച്ചയായും ദൈവം അല്ലെ ? ദൈവം എന്തിനു ഇങ്ങിനെ ഒരു ശക്തി , അതായത് ദൈവ വചനങ്ങള്‍ ഹൃദയങ്ങളില്‍ നിന്നും എടുത്തു കളയാന്‍ തക്കവണ്ണമുള്ള ശക്തി , പിശാചിന് കൊടുത്തു ? ഇതാണ് ഞാന്‍ ഉദ്ദേശിച്ചത് .

    Anyway എല്ലാവര്ക്കും എന്റെ ഹൃദയം നിറഞ്ഞ ഈസ്റ്റര്‍ ആശംസകള്‍ ..!

    ReplyDelete
  62. ഫൈസല്‍,


    പിന്നെ തോറയും ബൈബിളും പരാമര്‍ശിക്കാന്‍ കാരണം താങ്കളുടെ പോസ്റ്റിലും കമന്റ്‌ലും അത് കണ്ടത് കൊണ്ടാണ്.

    തോറയും ബൈബിളും ഞാന്‍ പരാമര്‍ശിച്ചത് , അതില്‍ രണ്ടിലുമുള്ള ദൈവങ്ങള്‍ അവിശ്വാസികളെ അവിശ്വാസത്തില്‍ ഉറപ്പിച്ചു നിറുത്താന്‍ ശ്രമിക്കുന്നില്ല എന്നു പറയാന്‍ മാത്രമാണ്. ഖുറാനിലെ ദൈവം അതു ചെയ്യുന്നു. തോറയിലും ബൈബിളിലും കാണുന്ന ദൈവം അത് ചെയ്യുന്നില്ല.. മറ്റൊരു മതത്തിലും ദൈവം സ്വന്തം ശവക്കുഴി തോണ്ടുന്ന പോലെയുള്ള ഈ പ്രവര്‍ത്തി ചെയ്യുന്നില്ല. ഖുറാനിലെ ദൈവം അത് ചെയ്യുന്നു എന്നു മാത്രമല്ല, പിശാചിനെ അതിനു കൂട്ടു പിടിക്കുന്നു. അതൊരു ദൈവത്തില്‍ നിന്നും ആരെങ്കിലും പ്രതീക്ഷിക്കുന്ന നടപടിയാണോ ഫൈസല്‍?

    ഇനി ഫൈസല്‍ മറ്റുള്ളവര്‍ക്കായി വെല്ലുവിളി പോലെ നല്‍കിയ കുറെ ബൈബിള്‍ വാചകങ്ങള്‍ വായിച്ചപ്പോള്‍ എനിക്കു തോന്നിയ അഭിപ്രായം.

    എങ്കൽ വിശ്വസിക്കുന്ന ഈ ചെറിയവരിൽ ഒരുത്തന്നു ഇടർച്ചവരുത്തുന്നവന്റെ കഴുത്തിൽ വലിയോരു തിരികല്ലു കെട്ടി അവനെ കടലിൽ ഇട്ടുകളയുന്നതു അവന്നു ഏറെ നല്ലു.

    അള്ളായും യേശുവും തമ്മിലുള്ള വ്യത്യാസം ഉറക്കെ പ്രഖ്യാപിക്കുന്ന വാചകമാണിത്. യേശുവില്‍ വിശ്വസിക്കുന്ന ആരിലെങ്കിലും ഇടര്‍ച്ച ഉണ്ടാക്കുനവനെ യേശു എങ്ങനെ കാണുന്നു എന്നാണാ വാചകത്തില്‍ ഉള്ളത്.യേശു ആ അവിശ്വാസിയെ പ്രോത്സാഹിപ്പിക്കുന്നില്ല. അവന്റെ ഇടര്‍ച്ച യേശു ഇച്ഛിക്കുന്നതു കൊണ്ടാണെന്നു പറയുന്നില്ല. അത് പിശാചിനോടൂ ചേര്‍ന്ന് യേശു അവന്റെ മനസില്‍ ഉണ്ടാക്കുന്നതാണെന്നും പറയുന്നില്ല. അവനെ അവിശ്വാസിയാക്കുന്ന ഏതൊരുവനും ആത്മഹത്യ ചെയ്യുന്നതാണുത്തമം എന്നാണ്‌ യേശു പറയുന്നത്. സമാന സന്ദര്‍ഭത്തില്‍ അള്ളാ പറയുന്നതോ. അള്ളാ ഇച്ഛിക്കാത്തതു കൊണ്ടാണ്‌ അവിശ്വാസികള്‍ അവിശ്വാസികളായി ഇരിക്കുന്നതെന്നാണത്.


    അവിശ്വാസികളെ എല്ലാ ദൈവങ്ങളും ശിക്ഷിക്കാറുണ്ട്. പക്ഷെ അത് ഞാനിവിടെ പരാമര്‍ശിച്ച വിഷയവുമായി ബന്ധപ്പെട്ടതല്ല.

    ReplyDelete
  63. പ്രിയ കാളിദാസന്‍ ,
    പോകെപ്പോകെ താങ്കള്‍ക്ക് ഇപ്പോള്‍ ഒരു കാര്യത്തില്‍ മാത്രമേ സംശയം ഉള്ളൂ ..അതായത് ദൈവം അവിശ്വാസികളെ അവിശ്വാസത്തില്‍ ഉറപ്പിച്ചു നിര്‍ത്താന്‍ ഖുറാനിലെ ദൈവം ശ്രമിക്കുന്നു മറ്റൊരു വേദ ഗ്രന്ഥത്തിലെയും ദൈവം ശ്രമിക്കുന്നില്ല എന്ന് . ഇനി അതിനു മാത്രം മറുപടി പറഞ്ഞാല്‍ മതിയല്ലോ സമാധാനം ...

    അതിനിടക്ക് ഒരു സംശയം ചോദിച്ചോട്ടെ , ,ലൂക്കോസ് 8:12 ല്‍ കേള്‍ക്കുന്നവരുടെ ഹൃദയങ്ങളില്‍ നിന്ന് , അവര്‍ വിശ്വസിച്ചു രക്ഷപ്പെടാതിരിക്കാന്‍ അവരുടെ ഹൃദയങ്ങളില്‍ നിന്നും ദൈവ വചനങ്ങള്‍ എടുത്തു കളയാന്‍ തക്ക ശക്തി പിശാചിന് ദൈവം നല്‍കിയത് എന്തിനാണ് ? ഇങ്ങിനെ ഒരു ശക്തി പിശാചിന് നല്‍കിയിട്ടില്ല എങ്കില്‍ മനുഷ്യരുടെ ഹൃദയങ്ങളില്‍ നിന്ന് അവനു രക്ഷ നല്‍കുന്ന ദൈവ വചനങ്ങള്‍ അവിടെ തന്നെ നില നില്‍ക്കുമായിരുന്നല്ലോ ...അപ്പൊ ബൈബിളിലെ ദൈവത്തിനും, ദൈവ വചനങ്ങള്‍ മനുഷ്യന്റെ ഹൃദയത്തില്‍ നിന്ന് പിശാചു കൊണ്ട് പോകണം എന്ന് തന്നെയാണ് ആഗ്രഹം അല്ലെ ? താങ്കളുടെ അഭിപ്രായം അറിയാന്‍ ആഗ്രഹം ഉണ്ട് .

    പിന്നെ താങ്കള്‍ പോസ്റ്റില്‍ പറഞ്ഞ ചില കാര്യങ്ങളില്‍ നിന്ന് പിന്‍ വാങ്ങിയതായി തോന്നുന്നു.

    താങ്കളുടെ പോസ്റ്റില്‍ നിന്നും

    "അള്ളായും പിശാചും ഒരേ കാര്യം ചെയ്യുന്നത് ഖുറാനില് മാത്രമേ ഒരു പക്ഷെ വായിക്കാനാകൂ"

    അല്ലല്ലോ സുഹൃത്തേ , ദൈവവും പിശാചും ഒരേ കാര്യം ചെയ്തത് ഞാന്‍ ബൈബിള്‍ വചനങ്ങള്‍ അടക്കം കാണിച്ചു തന്നിട്ടും , താങ്കള്‍ ഒരു വാക്കും പറയാതെ ഒഴിഞ്ഞു മാറുന്നു .. എന്റെ ചോദ്യം ഇതാണ് ദൈവവും പിശാചും ഒരേ കാര്യം ചെയ്തത് ബൈബിളില്‍ ഇല്ലേ ? ഉണ്ട് എന്നാണെങ്കില്‍ അത് സമ്മതിക്കാന്‍ എന്താണിത്ര മടി ?

    (ഇനി അത് അവിശ്വാസത്തില്‍ ഉറപ്പിച്ചു നിര്‍ത്തുന്ന കാര്യത്തില്‍ മാത്രമാണ് എന്നാണു താങ്കള്‍ ഉദ്ദേശിച്ചതെങ്കില്‍ മറ്റു കാര്യങ്ങളില്‍ ദൈവവും പിശാചും ഒരേ കാര്യം ചെയ്യുന്നു എന്നത് ബൈബിളില്‍ ഉണ്ട് എന്നത് താങ്കള്‍ അംഗീകരിക്കുന്നുണ്ടോ ? ഒരു പ്രവാചകന് നിര്‍ദേശം കൊടുക്കുന്നതടക്കം ഉള്ള വലിയ കാര്യങ്ങള്‍ദൈവവും പിശാചും ഒരുമിച്ചു ചെയ്യുന്നുവെങ്കില്‍ അവിശ്വാസത്തില്‍ ഉറപ്പിച്ചു നിര്‍ത്തുക എന്നതിന് മാത്രം എന്താണ് പ്രസക്തി ?, )

    ഇതിനു മറുപടി പറയാതെ ഒഴിഞ്ഞു മാറുന്നത് , സത്യത്തില്‍ ഉത്തരം ഇല്ലാത്തതു കൊണ്ടല്ലേ സുഹൃത്തേ കാളിദാസാ ..?

    ReplyDelete
  64. kaalidaasan : ഇതൊക്കെ അടിവരയിടുന്നത് അറബികളുടെ പല ദൈവങ്ങളിലൊന്നുമാത്രമായിരുന്ന അള്ളായെ മാമോദീസാ മുക്കി യഹൂദരുടെയും ക്രിസ്ത്യാനികളുടേയും ദൈവമാണെന്നു പറഞ്ഞു പരത്തി.

    ഒരു അടിസ്താന വിവരവുമില്ലെങ്കില്‍ ഇങ്ങനെയിരിക്കും.

    യേശു കുരില്‍ കിടന്ന് നിലവിളിച്ചത്‌, ഏലീ .. ഏലീ എന്നാണു. ഇതിനു അറബിയില്‍ 'ഇലാഹ്‌' എന്നാണു പറയുന്നത്‌. അതിണ്റ്റെ സര്‍വ്വ നാമമാണു "അല്ലാഹു".

    അറബികളുടെ പല ദൈവത്തില്‍ ഒന്നിനോടാണോ യേശു അന്ന് നിലവിളിച്ച്‌ കരഞ്ഞത്‌. എങ്കില്‍ മുസ്ളിംകള്‍ക്ക്‌ ആ 'ഏലീ'-നെ മതി. ക്രിസ്ത്യാനികള്‍ മാമോദീസ മുക്കി യേശുവിനെ തന്നെ ദൈവമാക്കിയല്ലോ. അത്‌ അന്നത്തെ അറബികളെക്കാള്‍ വൃത്തികെട്ട ഇടപാടായിപ്പോയില്ലെ ...

    ReplyDelete
  65. faisal : ഇതിനു മറുപടി പറയാതെ ഒഴിഞ്ഞു മാറുന്നത് , സത്യത്തില്‍ ഉത്തരം ഇല്ലാത്തതു കൊണ്ടല്ലേ സുഹൃത്തേ കാളിദാസാ ..?

    ഫൈസല്‍ സാഹിബേ അങ്ങനെ ഈ കാളി-മത്തായിയെ കളിയാക്കരുതു. അദ്ദേഹം തെറ്റ്‌ പറ്റാത്ത ആളും എല്ലാം അറിയുന്ന ആളുമാണു. അതു ഇങ്ങനെ ഇവിടെ പറഞ്ഞിട്ടുണ്ടല്ലോ ..

    kaalidaasan : ഞാന്‍ പറഞ്ഞത് തെറ്റാണെന്ന് എനിക്കും കൂടെ തോന്നേണ്ടേ. പിന്നല്ലേ തിരുത്തുക എന്നതൊക്കെ വരുന്നത്. ഞാന്‍ കമന്റില്‍ പറഞ്ഞതിലൊരു തെറ്റുമില്ല.


    ഇങ്ങനെ ഒരാളോട്‌ ഉത്തരം ഇല്ലാത്തത്‌ കൊണ്ടല്ലേ എന്നൊക്കെ ചോദിച്ചാല്‍ കാളി ഏമാനു എന്തോന്ന് വരാനാണു. പണ്ടേ സ്വന്തം വിഡ്ഡിത്തം എന്തോന്ന് എന്ന് മനസ്സിലാവാത്ത ആളാണു..

    ReplyDelete
  66. ഇസ്ളാമെന്ന് പറഞ്ഞാല്‍ ബോംബെന്നും മത്തങ്ങ എന്നും മാത്രമേ മനസ്സിലാക്കൂ എന്ന് ശഠിക്കുന്ന കാളിമത്തായിയുടെ വിഡ്ഡിത്തങ്ങല്‍ ചിരിച്ച്‌ ചിരിച്ച്‌ ആര്‍ത്തലയ്ക്കാനുള്ള വകുപ്പുള്ളവയാണു. അതില്‍ ഒന്നു...

    ഒരിടത്ത്‌ ഇങ്ങനെ ..

    kaalidaasan : ലോകം മുഴുവന്‍ സുഖം ഭവിക്കട്ടേ എന്നു പറയുന്നതും ശത്രുക്കളെയും സ്നേഹിക്കുക എന്നു പറയുന്നതും, അവിശ്വാസികളെ തീയിലിട്ടു ചുടും എന്നു പറയുന്ന അഭാസത്തരത്തേക്കാള്‍ എത്രയോ മഹത്തരമാണു ബാവേ

    മറൊരിടത്ത്‌ ഇങ്ങനെ ..

    kaalidaasan : നരകത്തിലിട്ടു ഫ്രൈ ചെയ്യുന്ന കാര്യം തോറയിലും ബൈബിളിലും ഖുറാനിലും മാത്രമല്ല ഉള്ളത് . അനേകം മത പുസ്തകങ്ങളിലുണ്ട്. സ്വര്ഗ്ഗ വും നരകവും എല്ലാ മത വിശ്വാസങ്ങളിലുമുള്ളതാണ്.


    പരസ്പരം വിരുദ്ദമായും പറയുന്ന ഇങ്ങനെയൊരു വിടുവായത്തമുള്ള ആളാണു ഖുര്‍-ആനെ വിമര്‍ഷിക്കാനിറങ്ങിയിക്കുന്നതു. എന്താണു പറയുന്നതെന്ന് സ്വബോധമില്ലാത്ത ഇയാളോട്‌ കാര്യങ്ങള്‍ പറഞ്ഞു മനസ്സിലാക്കുക എത്ര പ്രയാസകരമായിരിക്കും.


    എന്നിട്ട്‌ വീമ്പടിക്കുന്നതോ ഇങ്ങനെയും ..

    kaalidaasan : ഞാന്‍ പറഞ്ഞത് തെറ്റാണെന്ന് എനിക്കും കൂടെ തോന്നേണ്ടേ. പിന്നല്ലേ തിരുത്തുക എന്നതൊക്കെ വരുന്നത്. ഞാന്‍ കമന്റില്‍ പറഞ്ഞതിലൊരു തെറ്റുമില്ല.

    ചങ്ങലക്കിടേണ്ട സംഗതിതന്നെ ... !!!

    ReplyDelete
  67. ചങ്ങലക്ക് പിരാന്ത് പിടിച്ചാലോ !!!

    ReplyDelete
  68. ലൂക്കോസ് 8:12 ല്‍ കേള്‍ക്കുന്നവരുടെ ഹൃദയങ്ങളില്‍ നിന്ന് , അവര്‍ വിശ്വസിച്ചു രക്ഷപ്പെടാതിരിക്കാന്‍ അവരുടെ ഹൃദയങ്ങളില്‍ നിന്നും ദൈവ വചനങ്ങള്‍ എടുത്തു കളയാന്‍ തക്ക ശക്തി പിശാചിന് ദൈവം നല്‍കിയത് എന്തിനാണ് ?


    ഫൈസല്‍,

    താങ്കള്‍ ചോദിച്ച ഈ ചോദ്യത്തിനു ഉത്തരം പറയാന്‍ കാളിദാസനു ബാധ്യതയുണ്ടെന്ന് ഞാന്‍ കരുതുന്നില്ല. ലൂക്കയുടെ വചനങ്ങളും സാമുവല്‍ 2ഉം വിശദീകരിക്കേണ്ട ബാധ്യത ക്രിസ്ത്യാനികള്‍ക്കു തന്നെ. ഞാന്‍ അതിനുള്ള ഒരു പോസ്റ്റ് തയ്യാറാക്കി കൊണ്ടിരിക്കുന്നു.

    ഖുര്‍ ആന്‍ സംബന്ധിയായ ചോദ്യത്തിനു താങ്കളുടെ ഉത്തരം അറിയാന്‍ താത്പര്യമുണ്ട്.

    “നിശ്ചയം, അല്ലാഹു അവനുദ്ദേശിക്കുന്നവരെ ദുര്മാര്ഗത്തിലകപ്പെടുത്തുകയും ഉദ്ദേശിക്കുന്നവരെ സന്മാര്ഗത്തിലേക്ക് നയിക്കുകയും ചെയ്യുന്നു“

    ഇതിനെ എങ്ങിനെ ഹരിച്ചും ഗുണിച്ചും നോക്കിയിട്ടും എനിക് ദഹിക്കുന്നില്ല. അല്ലാഹു തന്നെ ആളുകളെ നിര്‍ബന്ധിച്ച് തെറ്റു ചെയ്യിക്കുകയാനെങ്കില്‍ എന്തിനു ആ മനുഷ്യരെ കുറ്റം പറയണം? എന്തിനു അവരെ ശിക്ഷിക്കണം?

    ബൈബിള്‍ ഇവിടെ പ്രസക്തമല്ലെങ്കിലും യേശുവിന്റെ ഒരു ഡയലോഗ് ബൈബളില്‍ ഉണ്ട്. പിശാച് (ബേല്‍‌സബൂല്‍) പിശാചിനെതിരെ തിരിഞ്ഞാല്‍ അവന്റെ രാജ്യം എങ്ങിനെ നിലനിലക്കും എന്ന്. ഇവിടെ മറിച്ച് ചോദിക്കേണ്ടി വരും. അല്ലാഹു തന്നെ അല്ലാഹുവിനെതിരെ തിരിഞ്ഞാല്‍ അല്ലാഹുവിന്റെ രാജ്യം എങ്ങിനെ നിലനില്‍ക്കും?

    (ബൈബിളിനെ കൂട്ടു പിടിച്ചു മറുപടി പറയില്ല എന്നു കരുതുന്നു. തിരിച്ചും അതുതന്നെ പ്രതീക്ഷിക്കാം. താങ്കളുടെ ജോലി കഴിഞ്ഞ് സമയം കിട്ടുമ്പോള്‍ മതി.)

    ReplyDelete
  69. ഫൈസൽ ഇനിയെങ്കിലും മറുപടികൊടുക്കണം.

    ReplyDelete
  70. ഫൈസല്‍,

    പോകെപ്പോകെ താങ്കള്‍ക്ക് ഇപ്പോള്‍ ഒരു കാര്യത്തില്‍ മാത്രമേ സംശയം ഉള്ളൂ ..അതായത് ദൈവം അവിശ്വാസികളെ അവിശ്വാസത്തില്‍ ഉറപ്പിച്ചു നിര്‍ത്താന്‍ ഖുറാനിലെ ദൈവം ശ്രമിക്കുന്നു മറ്റൊരു വേദ ഗ്രന്ഥത്തിലെയും ദൈവം ശ്രമിക്കുന്നില്ല എന്ന് . ഇനി അതിനു മാത്രം മറുപടി പറഞ്ഞാല്‍ മതിയല്ലോ സമാധാനം ...

    അത് മത്രമല്ലേ ഈ ബ്ളോഗിന്റെ വിഷയം? അത് ഞന്‍ പല പ്രവശ്യം ആവര്‍ത്തിച്ചു പറഞ്ഞിട്ടുണ്ട്. പിന്നെ ഫൈസലിനു മനസിലാക്കാന്‍ വേണ്ടി പറയാം എനിക്കീ കാര്യത്തില്‍ ഒരു സംശവുമില്ല.

    അക്ഷരാഭ്യാസമുള്ളവര്‍ക്ക് വയിച്ചാല്‍ മനസിലാകുന്ന രിതിയിലാണിത് ഖുറാനില്‍ ആവര്‍ത്തിച്ച് എഴുതിയിരിക്കുന്നത്. ഞാന്‍ ഫൈസലിനോടു ചോദിച്ചത്, ഇതു പോലെ ഒരു അസംബന്ധം ദൈവം പറഞ്ഞാതാണെന്ന് എങ്ങനെ വിശ്വസിക്കുമെന്നു മാത്രമാണ്.

    ReplyDelete
  71. ഫൈസല്‍,

    ലൂക്കോസ് 8:12 ല്‍ കേള്‍ക്കുന്നവരുടെ ഹൃദയങ്ങളില്‍ നിന്ന് , അവര്‍ വിശ്വസിച്ചു രക്ഷപ്പെടാതിരിക്കാന്‍ അവരുടെ ഹൃദയങ്ങളില്‍ നിന്നും ദൈവ വചനങ്ങള്‍ എടുത്തു കളയാന്‍ തക്ക ശക്തി പിശാചിന് ദൈവം നല്‍കിയത് എന്തിനാണ് ?

    ഞന്‍ വായിച്ചിട്ടുള്ള ബൈബിളില്‍ ഇതു പോലെ ഒരു പരാമര്‍ശമില്ല. യേശു ഒരു ഉപമ പറഞ്ഞപ്പോള്‍ അതിന്റെ അര്‍ത്ഥം ശിഷ്യന്മാര്‍ ചോദിച്ചു. അപ്പോള്‍ അദ്ദേഹം അത് വിശദീകരിച്ചു. ആ ഭാഗം ഇതാണ്.

    4 While a large crowd was gathering and people were coming to Jesus from town after town, he told this parable: 5 "A farmer went out to sow his seed. As he was scattering the seed, some fell along the path; it was trampled on, and the birds of the air ate it up. 6 Some fell on rock, and when it came up, the plants withered because they had no moisture. 7 Other seed fell among thorns, which grew up with it and choked the plants. 8 Still other seed fell on good soil. It came up and yielded a crop, a hundred times more than was sown."
    When he said this, he called out, "He who has ears to hear, let him hear."

    9 His disciples asked him what this parable meant. 10 He said, "The knowledge of the secrets of the kingdom of God has been given to you, but to others I speak in parables, so that,
    " 'though seeing, they may not see;
    though hearing, they may not understand.'[a]

    11"This is the meaning of the parable: The seed is the word of God. 12 Those along the path are the ones who hear, and then the devil comes and takes away the word from their hearts, so that they may not believe and be saved. 13Those on the rock are the ones who receive the word with joy when they hear it, but they have no root. They believe for a while, but in the time of testing they fall away. 14 The seed that fell among thorns stands for those who hear, but as they go on their way they are choked by life's worries, riches and pleasures, and they do not mature. 15 But the seed on good soil stands for those with a noble and good heart, who hear the word, retain it, and by persevering produce a crop.


    ഇവിടെ എവിടെയാണ്, ദൈവ വചനങ്ങള്‍ മനുഷ്യരുടെ ഹൃദയങ്ങളില്‍ നിന്നും എടുത്തുകളയാന്‍ ഉള്ള ശക്തി പിശാചിനു ദൈവം നല്‍കി എന്ന അര്‍ത്ഥം വരുന്നത്.

    ReplyDelete
  72. ഫൈസല്‍,

    പിന്നെ താങ്കള്‍ പോസ്റ്റില്‍ പറഞ്ഞ ചില കാര്യങ്ങളില്‍ നിന്ന് പിന്‍ വാങ്ങിയതായി തോന്നുന്നു.

    താങ്കളുടെ പോസ്റ്റില്‍ നിന്നും

    "അള്ളായും പിശാചും ഒരേ കാര്യം ചെയ്യുന്നത് ഖുറാനില് മാത്രമേ ഒരു പക്ഷെ വായിക്കാനാകൂ"

    അല്ലല്ലോ സുഹൃത്തേ , ദൈവവും പിശാചും ഒരേ കാര്യം ചെയ്തത് ഞാന്‍ ബൈബിള്‍ വചനങ്ങള്‍ അടക്കം കാണിച്ചു തന്നിട്ടും , താങ്കള്‍ ഒരു വാക്കും പറയാതെ ഒഴിഞ്ഞു മാറുന്നു .. എന്റെ ചോദ്യം ഇതാണ് ദൈവവും പിശാചും ഒരേ കാര്യം ചെയ്തത് ബൈബിളില്‍ ഇല്ലേ ? ഉണ്ട് എന്നാണെങ്കില്‍ അത് സമ്മതിക്കാന്‍ എന്താണിത്ര മടി ?



    ഞാന്‍ ഒരിടത്തും ഒഴിഞ്ഞു മാറിയിട്ടില്ല. പിശാചും അള്ളായും ഒരുമിച്ചു ചെയ്യുന്ന ഒരു കാര്യത്തേക്കുറിച്ചു മാത്രമേ ഈ പോസ്റ്റില്‍ പറഞ്ഞിട്ടുള്ളു. അത് മനുഷ്യരുടെ വിശ്വാസത്തെ സംബന്ധിച്ചും ആണ്.

    ദൈവം ചെയ്യുന്ന പല കാര്യങ്ങളും പിശാച് ചെയ്യുന്നുണ്ട് എന്നു ഞാന്‍ പറഞ്ഞത് ഫൈസല്‍ വായിച്ചില്ലേ? പല നല്ല കാര്യങ്ങളും പിശാചു ചെയ്യുന്നുണ്ട് എന്ന് ബൈബിളില്‍ പറയുന്നു. അതൊക്കെ പിശാചിന്റെ പരീക്ഷണങ്ങളാണെന്നും പറയുന്നു. ആ കാര്യങ്ങളൊക്കെ ദൈവം ചെയ്യേണ്ടവയാണു താനും.

    യഹുദന്‍മാരുടെ സെന്‍സസ് എടുക്കുന്നത് ദൈവത്തിന്റെയോ പിശാചിന്റെയോ പണിയല്ല. അങ്ങനെ ഒരു വിഡ്ഢിത്തം തോറാ എഴുതിയവര്‍ എഴുതി വച്ചു. അത് മാത്രമേ ഞാന്‍ അതില്‍ നിന്നും മനസിലാക്കിയിട്ടുള്ളു.

    പക്ഷെ ദൈവത്തില്‍ വിശ്വസിപ്പിക്കാതിരിക്കാന്‍ യഹൂദരുടെ ദൈവമോ ക്രിസ്ത്യാനികളുടെ ദൈവമോ ശ്രമിക്കുന്നതായി ഞാന്‍ എവിടെയും കേട്ടിട്ടില്ല. അങ്ങനെ എവിടെയെങ്കിലും ഉണ്ടെങ്കില്‍ ഫൈസല്‍ അത് പറഞ്ഞു തന്നാല്‍ ഉപകാരമായിരുന്നു.

    ReplyDelete
  73. നന്ദന ,
    ഈ കാര്യം വിശദീകരിക്കാന്‍ തീര്‍ച്ചയായും ബൈബിളിന്റെ ആവശ്യമില്ല . ഖുറാന്‍ കൊണ്ട് തന്നെ കാര്യം വ്യക്തമാകുന്നതാണ് .(ആ കാര്യം ഞാന്‍ തുടര്‍ കമന്ടുകളില്‍ വിശദീകരിക്കുന്നു ) .പിന്നെ ഞാന്‍ ഇവിടെ ബൈബിള്‍ ഉദ്ധരിച്ചത് ( ബൈബിളിനോടുള്ള എന്റെ എല്ലാ ആദരവും പുലര്‍ത്തി തന്നെ ) ചിലരുടെ ഇരട്ടത്താപ്പ് മനസ്സിലാക്കി തരാനാണ് . ചിലര്‍ വെറുതെ വ്യാഖ്യാനിക്കുന്ന പോലെ അത്ര മതേതരം അല്ല ബൈബിള്‍ എന്ന് മനസ്സിലാക്കി തരാനും . യേശുവിന്റെ ഉപദേശവുംകൊണ്ടു അല്ലാതെ നിങ്ങളുടെ അടുക്കൽ ഒരുത്തന്‍ വന്നുവെങ്കിൽ അവനെ വീട്ടിൽ കൈക്കൊള്ളരുതു; അവന്നു കുശലം പറകയും അരുതു, എന്നും കൂടെ പുതിയ നിയമത്തില്‍ അടക്കം ഉണ്ട് എന്ന് മനസ്സിലാക്കിതരാനാണ് .., അവിശ്വാസികളെ നരകത്തില്‍ ഇട്ടു ഫ്രൈ ചെയ്യുന്ന കാര്യവും .
    ഒരു കാര്യം കൂടെ , ബൈബിളില്‍ വിഡ്ഢിത്തം ഉണ്ടെന്നു ഞാന്‍ എവിടെയും പറഞ്ഞിട്ടില്ല . പക്ഷെ ഇവിടെ കാളിദാസന്‍ തന്നെ അവസാനം പറയുന്നു ബൈബിളില്‍ വിഡ്ഢിത്തം ഉണ്ട് എന്ന് , അത് ക്രിസ്ത്യാനികള്‍ക്ക് വിടുന്നു :)...

    ReplyDelete
  74. പ്രിയ സാജന്‍ ,

    “നിശ്ചയം, അല്ലാഹു അവനുദ്ദേശിക്കുന്നവരെ ദുര്മാര്ഗത്തിലകപ്പെടുത്തുകയും ഉദ്ദേശിക്കുന്നവരെ സന്മാര്ഗത്തിലേക്ക് നയിക്കുകയും ചെയ്യുന്നു“ ഈ വാക്യം ആണല്ലോ താങ്കളെ ആശയ കുഴപ്പത്തിലാക്കുന്നത് .. പക്ഷെ ഖുറാനിലെ നിരവധി വചനങ്ങള്‍ ഈ ആശയത്തെ കൂടുതല്‍ വ്യക്തമാക്കുന്നുണ്ട് .ചിലത് ഇവിടെ കൊടുക്കുന്നു ,, അവ എന്താണ് ഉദ്ദേശിക്കുന്നത് എന്ന് ചുരുക്കി പറയട്ടെ ആദ്യം

    ഇതൊരു ആത്മാവും സ്വയം ചെയ്ത്‌ വെച്ചതിന്‍റെ ഫലമായിട്ടാണ് നാശത്തിലേക്ക്‌ തള്ളപ്പെടുന്നതെന്ന് ഖുറാന്‍ വളരെ വ്യക്തമാക്കിയിട്ടുണ്ട് പല സ്ഥലങ്ങളില്‍ . അക്രമികള്‍ സ്വയം മാറാത്തിടത്തോളം ദൈവം അവരെ നിര്‍ബന്ധപൂര്‍വ്വം മാറ്റാറില്ലെന്നും , അഥവാ അവരെ ആ അക്രമത്തില്‍ തന്നെ തുടരാന്‍ അനുവദിക്കുന്നു , ഒരു നിശ്ചിത അവധി വരെ . കാരണം നന്മയും തിന്മയും അവര്‍ക്ക് മുന്നില്‍ ഉണ്ടായിട്ടും സ്വമേധയാ തിന്മ തിരഞ്ഞെടുത്തവര്‍ ആണവര്‍ .അവര്‍ക്ക് മേല്‍ ദൈവത്തിന്റെ കാരുണ്യം ഉണ്ടാകുക ഇല്ല . എല്ലാം ദൈവത്തിന്റെ അറിവോടെയോ നടക്കുന്നുള്ളൂ എന്ന് കൂടെ അറിയുക .അപ്പോള്‍ അധര്‍മ്മകാരികള്‍ അതില്‍ ഉറച്ചു നില്‍ക്കുന്നത് ദൈവത്തിന്റെ അറിവോടെയാണ് .പക്ഷെ അധര്‍മ്മം അവര്‍ സ്വയം തിരഞ്ഞെടുത്തതാണ് . അങ്ങിനെയുള്ള അധര്‍മ്മ കാരികളെ മാത്രമേ ദൈവം പിഴപ്പിക്കുകയുള്ളൂ .. വല്ല നന്മയും ഉണ്ടെങ്കില്‍ അതവന്‍ ഇരട്ടിപ്പിച്ചു കൊടുക്കുകയും ചെയ്യും .. ഈ ഖുറാന്‍ വാക്യങ്ങള്‍ ശ്രദ്ധിക്കൂ .. മാത്രമല്ല ഏതൊരു ജനതയും തങ്ങളുടെ സ്വന്തം നിലപാടുകളില്‍ മാറ്റം വരുത്തുന്നത്‌ വരെ അല്ലാഹു അവരുടെ സ്ഥിതിക്ക്‌ വ്യത്യാസം വരുത്തുകയില്ല എന്നും ഖുറാന്‍ പറയുന്നു .അഥവാ അവരുടെ നിലപാട് അനുസരിച്ചാണ് അള്ളാഹു അവരെ സന്മാര്ഗ്ഗതിലോ ദുര്മാര്ഗ്ഗതിലോ ആക്കുന്നത് എന്നര്‍ത്ഥം .അല്ലാതെ വെറുതെ കുറെ ആളുകളെ സന്മാര്ഗ്ഗതിലും കുറെ ആളുകളെ ദുര്മാര്ഗ്ഗതിലും ആക്കുക അല്ല ദൈവം ചെയ്യുന്നത് . .

    ഈ ഖുറാന്‍ വാക്യങ്ങള്‍ വായിക്കൂ , Italics പ്രത്യേകം ശ്രദ്ധിക്കുക

    "അങ്ങനെ ആ ഉപമ നിമിത്തം ധാരാളം ആളുകളെ അവന്‍ പിഴവിലാക്കുന്നു. ധാരാളം പേരെ നേര്‍വഴിയിലാക്കുകയും ചെയ്യുന്നു. അധര്‍മ്മകാരികളല്ലാത്ത ആരെയും അത്‌ നിമിത്തം അവന്‍ പിഴപ്പിക്കുകയില്ല."(വി. ഖുറാന്‍ 2 .26 )

    തീര്‍ച്ചയായും അല്ലാഹു ഒരു അണുവോളം അനീതി കാണിക്കുകയില്ല. വല്ല നന്‍മയുമാണുള്ളതെങ്കില്‍ അതവന്‍ ഇരട്ടിച്ച്‌ കൊടുക്കുകയും, അവന്‍റെ പക്കല്‍ നിന്നുള്ള വമ്പിച്ച പ്രതിഫലം നല്‍കുകയും ചെയ്യുന്നതാണ്‌.(വി. ഖുറാന്‍ 3 :40 )


    പൊങ്ങച്ചക്കാരനും ദുരഭിമാനിയുമായിട്ടുള്ള ആരെയും അല്ലാഹു ഒരിക്കലും ഇഷ്ടപ്പെടുകയില്ല. (വി.ഖുറാന്‍ 3:36)

    "അവരുടെ ചില പാപങ്ങള്‍ കാരണമായി അവര്‍ക്ക്‌ നാശം വരുത്തണമെന്നാണ്‌ അല്ലാഹു ഉദ്ദേശിക്കുന്നതെന്ന്" (വി.ഖുറാന്‍ 5:49 )

    "അക്രമികളായ ജനതയെ അല്ലാഹു നേര്‍വഴിയിലാക്കുകയില്ല." (വി.ഖുറാന്‍2:258)

    "അല്ലാഹു സത്യനിഷേധികളായ ജനതയെ നേര്‍വഴിയിലാക്കുകയില്ല."(വി. ഖുറാന്‍ 2:264)

    "തങ്ങളുടെ മതത്തെ കളിയും വിനോദവുമാക്കിത്തീര്‍ക്കുകയും, ഐഹികജീവിതം കണ്ട്‌ വഞ്ചിതരാകുകയും ചെയ്തിട്ടുള്ളവരെ വിട്ടേക്കുക. ഏതൊരു ആത്മാവും സ്വയം ചെയ്തു വെച്ചതിന്‍റെ ഫലമായി നാശത്തിലേക്ക്‌ തള്ളപ്പെടുമെന്നതിനാല്‍ ഇത്‌ ( ഖുര്‍ആന്‍ ) മുഖേന നീ ഉല്‍ബോധനം നടത്തുക. അല്ലാഹുവിന്‌ പുറമെ ആ ആത്മാവിന്‌ യാതൊരു രക്ഷാധികാരിയും ശുപാര്‍ശകനും ഉണ്ടായിരിക്കുന്നതല്ല. എല്ലാവിധ പ്രായശ്ചിത്തവും നല്‍കിയാലും ആ ആത്മാവില്‍ നിന്നത്‌ സ്വീകരിക്കപ്പെടുകയില്ല. സ്വയം ചെയ്ത്‌ വെച്ചതിന്‍റെ ഫലമായി നാശത്തിലേക്ക്‌ തള്ളപ്പെട്ടവരത്രെ അവര്‍."(വി. ഖുറാന്‍ 6:70 )

    "ഏതൊരു ജനതയും തങ്ങളുടെ സ്വന്തം നിലപാടുകളില്‍ മാറ്റം വരുത്തുന്നത്‌ വരെ അല്ലാഹു അവരുടെ സ്ഥിതിക്ക്‌ വ്യത്യാസം വരുത്തുകയില്ല; തീര്‍ച്ച."(വി. ഖുറാന്‍ 13:11 )


    "എന്നാല്‍ കപടവിശ്വാസികളുടെ കാര്യത്തില്‍ നിങ്ങളെന്താണ്‌ രണ്ട്‌ കക്ഷികളാകുന്നത്‌? അവര്‍ സമ്പാദിച്ചുണ്ടാക്കിയത്‌ ( തിന്‍മ ) കാരണം അല്ലാഹു അവരെ തലതിരിച്ചു വിട്ടിരിക്കുകയാണ്‌." (വി. ഖുറാന്‍ 4:88 ) .

    "അവരുടെ ധിക്കാരത്തില്‍ അന്ധമായി വിഹരിച്ചുകൊള്ളാന്‍ അല്ലാഹു അവരെ വിട്ടേക്കുന്നതുമാണ്‌." (വി. ഖുറാന്‍ 7:186 )

    ReplyDelete
  75. സാജന്‍ , താഴെ പറയുന്ന വചനങ്ങള്‍ നോക്കൂ .. ഒരു ജനതയ്ക്ക് നന്മ വ്യക്തമാക്കി കൊടുത്തതിനു ശേഷം മാത്രമേ , അവര്‍ അത് പാലിച്ചില്ലെങ്കില്‍ അവരെ വഴി പിഴച്ചവരായി കണക്കാക്കുകയുള്ളൂ ..അല്ലാതെ മാര്‍ഗ ദര്‍ശനം നല്‍കാതെ ഒരാളെ വഴി പിഴച്ചതായി ഗണിക്കുന്നതല്ല എന്നര്‍ത്ഥം .

    ഒരു ജനതയ്ക്ക്‌ മാര്‍ഗദര്‍ശനം നല്‍കിയതിന്‌ ശേഷം, അവര്‍ കാത്തുസൂക്ഷിക്കേണ്ടതെന്തെന്ന്‌ അവര്‍ക്ക്‌ വ്യക്തമാക്കികൊടുക്കുന്നതു വരെ അല്ലാഹു അവരെ പിഴച്ചവരായി ഗണിക്കുന്നതല്ല. തീര്‍ച്ചയായും അല്ലാഹു ഏത്‌ കാര്യത്തെപ്പറ്റിയും അറിവുള്ളവനാകുന്നു. (വി. ഖുറാന്‍ 9:115 )

    "അവരോട്‌ ഉപദേശിക്കപ്പെടും പ്രകാരം അവര്‍ പ്രവര്‍ത്തിച്ചിരുന്നുവെങ്കില്‍ അതവര്‍ക്ക്‌ ഏറ്റവും ഉത്തമവും ( സന്‍മാര്‍ഗത്തില്‍ ) അവരെ കൂടുതല്‍ ശക്തമായി ഉറപ്പിക്കുന്നതും ആകുമായിരുന്നു. എന്നാല്‍ അവര്‍ക്ക്‌ നമ്മുടെ പക്കല്‍ നിന്നുള്ള മഹത്തായ പ്രതിഫലം നാം നല്‍കുകയും, നാമവരെ നേര്‍വഴിയില്‍ ചേര്‍ക്കുകയും ചെയ്യുമായിരുന്നു." (വി. ഖുറാന്‍ 4:66 - 68)

    "( ഒരിക്കല്‍ ) വിശ്വസിക്കുകയും പിന്നീട്‌ അവിശ്വസിക്കുകയും, വീണ്ടും വിശ്വസിച്ചിട്ട്‌ പിന്നെയും അവിശ്വസിക്കുകയും, അനന്തരം അവിശ്വാസം കൂടിക്കൂടി വരുകയും ചെയ്തവരാരോ അവര്‍ക്ക്‌ അല്ലാഹു പൊറുത്തുകൊടുക്കുകയേ ഇല്ല. അവരെ അവന്‍ നേര്‍വഴിയിലേക്ക്‌ നയിക്കുന്നതുമല്ല." (വി. ഖുറാന്‍ 4:137 )


    "കാര്യം നിങ്ങളുടെ വ്യാമോഹങ്ങളനുസരിച്ചല്ല. വേദക്കാരുടെ വ്യാമോഹങ്ങളനുസരിച്ചുമല്ല. ആര്‌ തിന്‍മ പ്രവര്‍ത്തിച്ചാലും അതിന്നുള്ള പ്രതിഫലം അവന്ന്‌ നല്‍കപ്പെടും. അല്ലാഹുവിന്‌ പുറമെ തനിക്ക്‌ ഒരു മിത്രത്തെയും സഹായിയെയും അവന്‍ കണ്ടെത്തുകയുമില്ല. "(വി. ഖുറാന്‍ 4:123,124)


    അങ്ങനെ അവരോട്‌ ഉല്‍ബോധിപ്പിക്കപ്പെട്ട കാര്യങ്ങള്‍ അവര്‍ മറന്നുകളഞ്ഞപ്പോള്‍ എല്ലാ കാര്യങ്ങളുടെയും വാതിലുകള്‍ നാം അവര്‍ക്ക്‌ തുറന്നുകൊടുത്തു. അങ്ങനെ അവര്‍ക്ക്‌ നല്‍കപ്പെട്ടതില്‍ അവര്‍ ആഹ്ലാദം കൊണ്ടപ്പോള്‍ പെട്ടെന്ന്‌ നാം അവരെ പിടികൂടി. അപ്പോള്‍ അവരതാ നിരാശപ്പെട്ടവരായിത്തീരുന്നു.(വി. ഖുറാന്‍ 6:44 )




    വിശ്വാസത്തിന്‌ ശേഷം അവിശ്വാസം സ്വീകരിച്ച ഒരു ജനതയെ അല്ലാഹു എങ്ങനെ നേര്‍വഴിയിലാക്കും? അവരാകട്ടെ ദൈവദൂതന്‍ സത്യവാനാണെന്ന്‌ സാക്ഷ്യം വഹിച്ചിട്ടുണ്ട്‌. അവര്‍ക്ക്‌ വ്യക്തമായ തെളിവുകള്‍ വന്നുകിട്ടിയിട്ടുമുണ്ട്‌. അക്രമികളായ ആ ജനവിഭാഗത്തെ അല്ലാഹു നേര്‍വഴിയിലാക്കുന്നതല്ല. (വി.ഖുറാന്‍ 3:86)


    സാജന്‍ ,പിശാചിനോട്‌ ദൈവം പറയുന്നത് കേള്‍ക്കൂ. ദുര്മാര്‍ഗ്ഗികളുടെ മേലല്ലാതെ പിശാചിന് യാതൊരു ആധിപത്യവുമില്ല

    "തീര്‍ച്ചയായും എന്‍റെ ദാസന്‍മാരുടെ മേല്‍ നിനക്ക്‌ യാതൊരു ആധിപത്യവുമില്ല. നിന്നെ പിന്‍പറ്റിയ ദുര്‍മാര്‍ഗികളുടെ മേലല്ലാതെ. "(വി. ഖുറാന്‍ 15 :42 ).

    ReplyDelete
  76. ഫൈസല്‍, ഈ സൂക്തത്തിന്റെ അര്‍ഥം വ്യക്തമാക്കാമോ?

    വി.ഖുറാന്‍ 3 : 8 - അവര്‍ പ്രാര്‍ത്ഥിക്കും: ഞങ്ങളുടെ നാഥാ, ഞങ്ങളെ നീ സന്‍മാര്‍ഗത്തിലാക്കിയതിനു ശേഷം ഞങ്ങളുടെ മനസ്സുകളെ നീ തെറ്റിക്കരുതേ. നിന്‍റെ അടുക്കല്‍ നിന്നുള്ള കാരുണ്യം ഞങ്ങള്‍ക്ക്‌ നീ പ്രദാനം ചെയ്യേണമേ. തീര്‍ച്ചയായും നീ അത്യധികം ഔദാര്യവാനാകുന്നു

    ഞങ്ങളുടെ മനസ്സുകളെ നീ തെറ്റിക്കരുതേ എന്ന് വിശ്വാസികള്‍ അല്ലാഹുവിനോട് പ്രാര്‍ത്ഥിക്കുന്നത്‌ അല്ലാഹു മനസ്സുകളെ സന്മാര്‍ഗത്തില്‍ നിന്നും തെറ്റിക്കുന്നവന്‍ ആയതുകൊണ്ടാണോ?

    ReplyDelete
  77. ഇനി തെറ്റുകള്‍ക്ക് പശ്ചാത്താപം തീര്‍ച്ചയായും ഉണ്ട് .പക്ഷെ അതിനു ഉപാധികള്‍ ഉണ്ട് .. ഖുറാന്‍ പറയുന്നത് ശ്രദ്ധിക്കൂ ..

    പശ്ചാത്താപം സ്വീകരിക്കാന്‍ അല്ലാഹു ബാധ്യത ഏറ്റിട്ടുള്ളത്‌ അറിവുകേട്‌ നിമിത്തം തിന്‍മ ചെയ്യുകയും, എന്നിട്ട്‌ താമസിയാതെ പശ്ചാത്തപിക്കുകയും ചെയ്യുന്നവര്‍ക്ക്‌ മാത്രമാകുന്നു. അങ്ങനെയുള്ളവരുടെ പശ്ചാത്താപം അല്ലാഹു സ്വീകരിക്കുന്നതാണ്‌. അല്ലാഹു എല്ലാം അറിയുന്നവനും യുക്തിമാനുമാകുന്നു.

    പശ്ചാത്താപം എന്നത്‌ തെറ്റുകള്‍ ചെയ്ത്‌ കൊണ്ടിരിക്കുകയും, എന്നിട്ട്‌ മരണം ആസന്നമാകുമ്പോള്‍ ഞാനിതാ പശ്ചാത്തപിച്ചിരിക്കുന്നു എന്ന്‌ പറയുകയും ചെയ്യുന്നവര്‍ക്കുള്ളതല്ല. സത്യനിഷേധികളായിക്കൊണ്ട്‌ മരണമടയുന്നവര്‍ക്കുമുള്ളതല്ല. അങ്ങനെയുള്ളവര്‍ക്ക്‌ വേദനയേറിയ ശിക്ഷയാണ്‌ നാം ഒരുക്കിവെച്ചിട്ടുള്ളത്‌. (വി. ഖുറാന്‍ 3 17 -18 )

    ആരുടേയും ഉള്ള പ്രതിഫലം വെറുതെ പാഴാകുക ഇല്ല എന്നതിന് ഈ വചനം തന്നെ തെളിവാണ് .

    “വിശ്വസിച്ചവരോ, യഹൂദ മതം സ്വീകരിച്ചവരോ , ക്രിസ്തവരോ സാബികളോ ആരാവട്ടെ , ദൈവത്തിലും അന്ത്യ ദിനത്തിലും വിശ്വസിക്കുകയും സല്‍കര്‍മ്മം പ്രവൃത്തിക്കുകയും ചെയ്തിട്ടുള്ളവര്‍ക്ക് അവരുടെ രക്ഷിതാവിങ്കല്‍ അവര്‍ അര്‍ഹിക്കുന്ന പ്രതിഫലമുണ്ട് , അവര്‍ക്ക്‌ ഭയപ്പെടെണ്ടതില്ല . അവര് ദു:ഖികേണ്ടി വരികയുമില്ല” (വി.ഖു .2:62)

    മതത്തിന്‍റെകാര്യത്തില്‍ ബലപ്രയോഗമേ ഇല്ല. സന്‍മാര്‍ഗം ദുര്‍മാര്‍ഗത്തില്‍ നിന്ന്‌ വ്യക്തമായി വേര്‍തിരിഞ്ഞ്‌ കഴിഞ്ഞിരിക്കുന്നു. (വി. ഖുറാന്‍2 :256 )

    പ്രിയ കാളിദാസന്‍ , ധാരാളം നന്മ ചെയ്യാന്‍ പ്രേരിപ്പിക്കുന്നുമുണ്ട് ഖുറാന്‍ , തിന്മ ചെയ്‌താല്‍ കിട്ടുന്ന ശിക്ഷയെക്കുറിച്ചുള്ള മുന്നറിയിപ്പുകളും , അത്ര തന്നെ നന്മ ചെയ്‌താല്‍ ലഭിക്കുന്ന പ്രതിഫലത്തെക്കുറിച്ചുള്ള സന്തോഷ വാര്‍ത്തകളും ഖുറാനില്‍ ഉണ്ട് . ഇതല്ലാം മറി കടന്നു ഒരാള്‍ തിന്മ ചെയ്തു മുന്നേറുന്നുവെങ്കില്‍ ദൈവം അയാളുടെ കര്‍മ്മങ്ങള്‍ ഇവിടെ വച്ച് വിലക്കുന്നില്ല , പകരം ആകര്‍ഷകം ആക്കി കാണിക്കും (ഓര്‍ക്കുക തിന്മ അയാള്‍ സ്വയം തിരഞ്ഞെടുത്തതാണ് , മുകളിലെ ധാരാളം ഖുറാന്‍ വചനങ്ങള്‍ നോക്കുക, ഒരിക്കലും ഒരു ജനത സ്വയം മാറാതെ ദൈവം അവരെ മാറ്റില്ല, തീര്‍ച്ച ) ,നല്ലവരായ ആളുകളെ പിശാചു വഴി പിഴപ്പിക്കില്ല എന്നും . ദുര്മാര്‍ഗ്ഗികള്‍ ആണ് പിശാചിന്റെ ആളുകള്‍ എന്നും, അവരുടെ ചെയ്തികള്‍ പിശാചു തന്റേതായ രീതിയില്‍ നല്ലതാക്കി തോന്നിച്ചു കൊടുക്കുമെന്നും . ഖുറാന്‍ വ്യക്തമാക്കിയിരിക്കുന്നു . അതായത് അക്രമകകാരികളെ , ദൈവം, അവര്‍ അക്രമം തിരഞ്ഞെടുത്തതിന്റെ പേരില്‍ , അവരുടെ ചെയ്തികളെ ആകര്‍ഷകം ആക്കി കാണിക്കുന്നു .കൂടാതെ പിശാചും അവരുടെ ചെയ്തികളെ പിശാചിന്റെ രീതിയില്‍ നല്ലതാക്കി തോന്നിക്കുന്നു, കാരണം അക്രമകാരികള്‍ പിശാചിന്റെ ആളുകള്‍ ആണല്ലോ .എന്നാല്‍ നല്ല ആളുകളെ വഴി പിഴപ്പിക്കാന്‍ പിശാചിന് കഴിയുകയുംഇല്ല .

    ReplyDelete
  78. ഭൂമിയിലെ കര്‍മ്മങ്ങള്‍ എല്ലാം ഒരു അവധി വരെ . പിന്നീട് എല്ലാം ദൈവത്തിന്റെ അടുത്തേക്കാണ് മടക്കം . അവിടെ വച്ചാണ് വിചാരണയും ശിക്ഷയും പ്രതിഫലവും .

    നന്മ ചെയ്യാന്‍ പ്രേരിപ്പിക്കുന്ന അനേകം ഖുറാന്‍ വചനങ്ങളില്‍ ചിലത് ഇവിടെ കൊടുക്കുന്നു .

    "( നബിയേ, ) അവര്‍ നിന്നോട്‌ ചോദിക്കുന്നു; അവരെന്താണ്‌ ചെലവഴിക്കേണ്ടതെന്ന്‌. നീ പറയുക: നിങ്ങള്‍ നല്ലതെന്ത്‌ ചെലവഴിക്കുകയാണെങ്കിലും മാതാപിതാക്കള്‍ക്കും അടുത്ത ബന്ധുക്കള്‍ക്കും അനാഥര്‍ക്കും അഗതികള്‍ക്കും വഴിപോക്കന്‍മാര്‍ക്കും വേണ്ടിയാണത്‌ ചെയ്യേണ്ടത്‌. നല്ലതെന്ത്‌ നിങ്ങള്‍ ചെയ്യുകയാണെങ്കിലും തീര്‍ച്ചയായും അല്ലാഹു അതറിയുന്നവനാകുന്നു."(വി. ഖുറാന്‍ 2:215 )

    ==========
    "സത്യവിശ്വാസികളേ, നിങ്ങള്‍ ദൈവത്തിനു വേണ്ടി നിലകൊള്ളുന്നവരും, നീതിക്ക്‌ സാക്ഷ്യം വഹിക്കുന്നവരുമായിരിക്കുക. ഒരു ജനതയോടുള്ള അമര്‍ഷം നീതി പാലിക്കാതിരിക്കാന്‍ നിങ്ങള്‍ക്ക്‌ പ്രേരകമാകരുത്‌. നിങ്ങള്‍ നീതി പാലിക്കുക. അതാണ്‌ ധര്‍മ്മനിഷ്ഠയോട്‌ ഏറ്റവും അടുത്തത്‌. നിങ്ങള്‍ ദൈവത്തെ സൂക്ഷിക്കുക. തീര്‍ച്ചയായും നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതിനെ കുറിച്ചെല്ലാം ദൈവം സൂക്ഷ്മമായി അറിയുന്നവനാകുന്നു." (വി. ഖുര്‍ആന്‍ 5:08)

    ================
    "മതത്തെ വ്യാജമാക്കുന്നവന്‍ ആരെന്ന്‌ നീ കണ്ടുവോ?

    അനാഥക്കുട്ടിയെ തള്ളിക്കളയുന്നവനത്രെ അത്‌.
    പാവപ്പെട്ടവന്‍റെ ഭക്ഷണത്തിന്‍റെ കാര്യത്തില്‍ പ്രോത്സാഹനം നടത്താതിരിക്കുകയും ചെയ്യുന്നവന്‍" (വി. ഖുറാന്‍ 107 :1-3 )

    ===============

    അവന്‍ വിചാരിക്കുന്നുണേ്ടാ; അവനെ ആരുംകണ്ടിട്ടില്ലെന്ന്‌?

    അവന്‌ നാം രണ്ട്‌ കണ്ണുകള്‍ ഉണ്ടാക്കി കൊടുത്തിട്ടില്ലേ? ഒരു നാവും രണ്ടു ചുണ്ടുകളും
    തെളിഞ്ഞു നില്‍ക്കുന്ന രണ്ടു പാതകള്‍ അവന്നു നാം കാട്ടികൊടുക്കുകയും ചെയ്തിരിക്കുന്നു.
    എന്നിട്ട്‌ ആ മലമ്പാതയില്‍ അവന്‍ തള്ളിക്കടന്നില്ല.

    ആ മലമ്പാത എന്താണെന്ന്‌ നിനക്കറിയാമോ?

    ഒരു അടിമയെ മോചിപ്പിക്കുക.,അല്ലെങ്കില്‍ പട്ടിണിയുള്ള നാളില്‍ ഭക്ഷണം കൊടുക്കുക.

    കുടുംബബന്ധമുള്ള അനാഥയ്ക്ക്‌, അല്ലെങ്കില്‍ കടുത്ത ദാരിദ്യ്‌രമുള്ള സാധുവിന്‌

    പുറമെ, വിശ്വസിക്കുകയും, ക്ഷമ കൊണ്ടും കാരുണ്യം കൊണ്ടും പരസ്പരം ഉപദേശിക്കുകയും ചെയ്തവരുടെ കൂട്ടത്തില്‍ അവന്‍ ആയിത്തീരുകയും ചെയ്യുക. (വി. ഖുറാന്‍ 90 :7-17 ) .

    ReplyDelete
  79. @ YUKTHI

    ഈ ചോദ്യത്തിനു നന്ദി .., കാര്യം അല്പം കൂടെ നല്ല രീതിയില്‍ വിശദീകരിക്കാന്‍ ഇത് സഹായിച്ചേക്കും .

    ഇത്രയും ഖുറാന്‍ വാക്യങ്ങളില്‍ നിന്ന് താങ്കള്‍ക്കു ഒരു കാര്യം വ്യക്തമായില്ലേ അതായത് ഓരോരുത്തരും സ്വയം തിരഞ്ഞെടുക്കുന്നതാണ് നന്മയും തിന്മയും എന്നും.അങ്ങിനെ അക്രമം തിരഞ്ഞെടുത്തവരെ, അവര്‍ സ്വയം മാറാത്തിടത്തോളം ദൈവം മാറ്റില്ലെന്നും , തല്‍ഫലമായി അവര്‍ തിന്മയില്‍ കൂടുതല്‍ വിഹരിക്കുകയും, പിശാചും അവരെ പ്രോത്സാഹിപ്പിക്കുകയും , അവസാനം ദൈവത്തിന്റെ അടുത്തേക്ക് മടങ്ങുമ്പോള്‍ പക്ഷെ ശിക്ഷക്ക് പാത്രീഭവിക്കുകയും ചെയ്യുമെന്ന് .

    ഇനി താങ്കളുടെ ചോദ്യത്തിലേക്ക് വരാം . ഇവിടെ ദൈവം അറിയാതെ ഒരു കാര്യവും നടക്കുന്നില്ല എന്ന് ഖുര്‍ആനിന്റെ വെളിച്ചത്തില്‍ നമുക്ക് അറിയാം , ഒരാള്‍ തിന്മ ചെയ്യുമ്പോള്‍ ആകട്ടെ , ദൈവം അനുവദിച്ചത് കൊണ്ടാണ് അയാള്‍ക്ക്‌ അത് ചെയ്യാന്‍ കഴിയുന്നത്‌ .. ഉദാഹരണത്തിന് ഒരാള്‍ മറ്റൊരുത്തനെകൊല്ലാന്‍ തീരുമാനിക്കുന്നു എന്ന് വെക്കുക .. ദൈവത്തിന്റെ അനുവാദത്തോട് കൂടി മാത്രമേ അയാളുടെ ആ ആഗ്രഹവും , തീരുമാനവും നടപ്പിലാകുകയുള്ളൂ ..ഇവിടെ ദൈവം അയാളുടെ തീരുമാനം അത് (തിന്മയായാലും , നന്മയായാലും ) ശരി വെക്കുന്നത് കൊണ്ടാണ് അത് നടപ്പില്‍ വരുന്നത് .. ( പിന്നീട് നന്മക്കു പ്രതിഫലവും, തിന്മക്കു ശിക്ഷയും ലഭിക്കുമെന്നത്‌ വേറെ കാര്യം ) .

    അപ്പോള്‍ നാം പ്രാര്‍ത്ഥിക്കുമ്പോള്‍ ഇങ്ങിനെ പ്രാര്‍ത്ഥിക്കേണ്ടതുണ്ട് . അതായത് തിന്മ ചെയ്യാനുള്ള ഒരു അവസ്ഥ ഞങ്ങള്‍ക്ക് നീ വരുത്തരുതേ , അങ്ങിനെ അറിഞ്ഞോ അറിയാതെയോ ഞങ്ങളുടെ മനസ്സ് തിന്മ ചെയ്യാന്‍ ആഗ്രഹിച്ചു പോയാല്‍ ഒരിക്കലും അതിനുള്ള അംഗീകാരം തന്നു അത് നടപ്പില്‍ വരുത്തരുതേ ..അത് നടപ്പാകുന്നതില്‍ നിന്ന് ഞങ്ങളെ നീ തടയണമേ.. നിന്റെ കാരുണ്യം സതാ ഞങ്ങളില്‍ വര്ഷിക്കേണമേ .. ഞങ്ങളെ അറിഞ്ഞോ അറിയാതെയോ ഉള്ള തെറ്റുകളില്‍ നിന്ന് കാത്തു കൊള്ളേണമേ ..( കാരണം ദൈവത്തിന്റെ അറിവോ അനുവാദമോ ഇല്ലാതെ ഒന്നും സംഭവിക്കില്ല , നന്മയാകട്ടെ, തിന്മയാകട്ടെ )

    ReplyDelete
  80. @ yukthi

    മറ്റൊരു കാര്യം , ഇത് സത്യത്തില്‍ ഒരു പ്രാര്‍ത്ഥന എന്നത് പോലെ ഒരു പ്രതിജ്ജ കൂടിയാണ് . അതായത് തെറ്റുകളിലേക്ക് ഞങ്ങള്‍ പോകില്ലെന്നുള്ള പ്രതിജ്ജ. പല പ്രാര്‍ഥനകള്‍ക്കും ഇങ്ങിനെ പ്രതിജ്ജയുടെയും കൂടെ ഒരു തലം ഉണ്ട് .. ബൈബിളിലെ എനിക്ക് ഇഷ്ടപ്പെട്ട ഒരു പ്രാര്‍ഥനയെക്കുരിച്ചു ഞാന്‍ എന്റെ ബ്ലോഗിലെ ഒരു കമ്മെന്റില്‍ പറഞ്ഞത് ഇവിടെ കോപ്പി ചെയ്യുന്നു ..

    ( ചില നന്മകള്‍ അങ്ങോട്ടും ഇങ്ങോട്ടും കടമെടുക്കുന്നത് നല്ലതാണ് എന്ന് സൂചിപ്പിക്കാന്‍ വേണ്ടി കൂടിയാണിത്‌ വീണ്ടും ഉദ്ധരിക്കുന്നത് , അതാവട്ടെ ഇത്തരം സംവാദങ്ങളുടെ ഒരു ലക്‌ഷ്യം )

    പോസിറ്റീവ് ആയി ഒരു ഗ്രന്ഥത്തെ സമീപിച്ചു നോക്കൂ .. ഉദാഹരണം ആയി ബൈബിളിലെ എല്ലാവര്‍ക്കും പരിചിതമായ ഒരു പ്രാര്‍ത്ഥന എടുക്കാം ..

    "ഞങ്ങളോട് തെറ്റ് ചെയ്യുന്നവരോട് ഞങ്ങള്‍ ക്ഷമിക്കുന്ന പോലെ ഞങ്ങളുടെ തെറ്റുകളും ഞങ്ങളോട് ക്ഷമിക്കേണമേ..."

    ഞാന്‍ ഇതിനെ കാണുന്നത് ഒരു പ്രാര്‍ത്ഥന എന്നതിലപ്പുറം ഒരു പ്രതിജ്ജയായിട്ടാണ് . അതായത് .. എന്നോട് തെറ്റ് ചെയ്തവരോട്‌ ദൈവത്തെ കരുതി ഞാന്‍ നിശ്ചയമായും പൊറുത്തു കൊടുക്കും എന്ന പ്രതിജ്ജ . അല്ലെങ്കില്‍ ദൈവം എനിക്ക് പൊറുത്തു തരേണ്ടതിനു വേണ്ടി , പ്രതികാരം ചെയ്യാന്‍ കഴിയുമായിരുന്നിട്ടും , അതിനുള്ള സാഹചര്യം ഉണ്ടായിട്ടും , ഞാന്‍ അതെല്ലാം ക്ഷമിക്കുന്നു .

    നമുക്കറിയാം അറിഞ്ഞോ അറിയാ തെയോ നമ്മോടു തെറ്റ് ചെയ്തവരോട്‌ പക വീട്ടാനുള്ള ത്വര മനുഷ്യരുടെ ഒക്കെ ഉള്ളില്‍ ഉണ്ട് ... പക്ഷെ ആ പക വീട്ടല്‍ ആകട്ടെ മറ്റു പല അനര്‍ത്ഥങ്ങള്‍ക്കും വഴി വെച്ചേക്കാവുന്നതും ഇടയില്‍ പെടുന്ന നിരപരാധികളെ വരെ ദോഷകരം ആയി ബാധിക്കാനും ഇടയുണ്ട് , കാരണം മനുഷ്യന്‍ അങ്ങേയറ്റം കെട്ടു പിണഞ്ഞു കിടക്കുന്ന ഒരു സാമൂഹ്യ ജീവിതം നയിക്കുന്ന ജീവിയാണല്ലോ . .

    അപ്പോള്‍ ഇത്തരം ഒരു അവസ്ഥയില്‍ ഒരു 'പായ' യില്‍ മുട്ട് കുത്തി ഒരു കുടുംബം ഒന്നടങ്കം ഇങ്ങിനെ പ്രാര്‍ഥിക്കുന്നു / പ്രതിജ്ജ എടുക്കുന്നു .. അതായത് ദൈവത്തെയോര്‍ത്ത്‌ ഞങ്ങള്‍ ഞങ്ങളോട് തെറ്റ് ചെയ്തവരോട്‌ നിരുപാധികം ക്ഷമിച്ചിരിക്കുന്നു .. നോക്കൂ സുഹൃത്തുക്കളെ അത്യന്തം കലുഷമായിക്കൊണ്ടിരിക്കുന്ന സമകാലീന ലോകത്ത് എത്ര മാതൃകാ പരം ആണ് ഈ പ്രാര്‍ത്ഥന/പ്രതിജ്ജ .

    ഇത് പോലെ ഖുറാനില്‍ (17 :24 ) ഉള്ള ഒരു പ്രാര്‍ത്ഥന നോക്കൂ ......

    "കാരുണ്യത്തോട്‌ കൂടി എളിമയുടെ ചിറക്‌ നീ അവര്‍ ഇരുവര്‍ക്കും (മാതാപിതാക്കള്‍ക്ക് ) താഴ്ത്തികൊടുക്കുകയും ചെയ്യുക. എന്‍റെ രക്ഷിതാവേ, ചെറുപ്പത്തില്‍ ഇവര്‍ ഇരുവരും എന്നെ പോറ്റിവളര്‍ത്തിയത്‌ പോലെ ഇവരോട്‌ നീ കരുണ കാണിക്കണമേ എന്ന്‌ നീ പറയുകയും ചെയ്യുക." ..

    ഇവിടെ നോക്കൂ മാതാ പിതാക്കള്‍ക്ക് വേണ്ടിയുള്ള പ്രാര്‍ത്ഥന
    "എന്‍റെ രക്ഷിതാവേ, ചെറുപ്പത്തില്‍ ഇവര്‍ ഇരുവരും എന്നെ പോറ്റിവളര്‍ത്തിയത്‌ പോലെ ഇവരോട്‌ നീ കരുണ കാണിക്കണമേ" എന്നാണു ,

    ഇത് സത്യത്തില്‍ ഒരു പ്രാര്‍ത്ഥന എന്നതിലപ്പുറം ഒരു ഓര്‍മ്മപ്പെടുത്തല്‍ കൂടിയാണ് . നമ്മള്‍ ഒന്നിനും കഴിവില്ലാത്ത പിഞ്ചു കുഞ്ഞായിരുന്നപ്പോള്‍ ,അത്യധികം കാരുണ്യത്തോടെയും വാത്സല്യത്തോടെയും നമ്മെ പോറ്റി വളര്‍ത്തിയ അച്ഛനമ്മമാര്‍ക്ക് തിരിച്ചും അവര്‍ക്ക് നമ്മെ ആവശ്യം വരുന്ന ഒരു കാലഘട്ടത്തില്‍ കാരുണ്യത്തോട്‌ കൂടി എളിമയുടെ ചിറക്‌ ( ഒരു പക്ഷി സ്വന്തം കുഞ്ഞുങ്ങളെ ചിറകിനടിയില്‍ വച്ച് എങ്ങിനെ സൂക്ഷിക്കുന്നുവോ അപ്രകാരം ) താഴ്ത്തിക്കൊടുക്കുക ..കൂടെ എന്നും ഈ പ്രാര്‍ത്ഥന ഉരുവിടുകയും ചെയ്യുക ..അപ്പോള്‍ നമുക്ക് മനസ്സിലാക്കും നാം അച്ഛനമ്മമാര്‍ക്ക് ചെയ്തു കൊടുക്കുന്നതത്രയും ഔദാര്യമല്ല പകരം അത് അവരുടെ അവകാശമാണ് എന്ന് ..

    പറഞ്ഞു വന്നത് ഇത്രയും ആണ് ... ഈ നന്മകള്‍ ഒക്കെ നമ്മുടെ ഉപബോധ മനസ്സില്‍ ഉണ്ടാവാം എങ്കിലും അതിനെ നമ്മുടെ ബോധ മണ്ഡലത്തില്‍ സജീവമായി നില നിര്‍ത്തുന്നു എന്നതാണ് വേദ ഗ്രന്ഥങ്ങള്‍ ചെയ്യുന്ന മഹത്തരം ആയ ഒരു കാര്യം .

    ReplyDelete
  81. ഫൈസല്‍, താങ്കള്‍ സൂചിപ്പിച്ച ബൈബിളിലെ എല്ലാവര്‍ക്കും പരിചിതമായ (?) പ്രാര്‍ത്ഥന ഇങ്ങനെയാണ് :

    സ്വര്‍ഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ, അങ്ങയുടെ നാമം പൂജിതമാകേണമേ, അങ്ങയുടെ രാജ്യം വരേണമേ, അങ്ങയുടെ ഇഷ്ട്ടം സ്വര്‍ഗ്ഗത്തിലെപ്പോലെ ഭൂമിയിലും ആകേണമേ, ഞങ്ങള്‍ക്ക് ആവശ്യമായ ആഹാരം ഇന്ന് ഞങ്ങള്‍ക്ക് നല്‍കേണമേ, ഞങ്ങളോട് തെറ്റ് ചെയ്യുന്നവരോട് ഞങ്ങള്‍ ഞങ്ങള്‍ ക്ഷമിക്കുന്ന പോലെ ഞങ്ങളുടെ തെറ്റുകളും ഞങ്ങളോട് ക്ഷമിക്കേണമേ, ഞങ്ങളെ പ്രലോഭനങ്ങളില്‍ ഉള്‍പ്പെടുത്തരുതേ, ദുഷ്ട്ടാരൂപിയില്‍ നിന്നും ഞങ്ങളെ കാത്തുരക്ഷിക്കേണമേ, എന്തുകൊണ്ടെന്നാല്‍ രാജ്യവും ശക്തിയും മഹത്വവും എന്നുംഅങ്ങയുടെതാകുന്നു.

    ഈ പ്രാര്‍ത്ഥനയില്‍ പ്രലോഭനങ്ങള്‍ / ദുഷ്ട്ടാരൂപി എന്ന രണ്ടു വാക്കുകള്‍ തിന്മ പുറപ്പെടുവിക്കുന്ന ഏതോ ശക്തിയെ അല്ലെങ്കില്‍ പിശാചിനെ സൂചിപ്പിക്കുവാന്‍ ഉപയോഗിച്ചിരിക്കുന്നു. പക്ഷെ ഖുര്‍ ആന്‍ സൂക്തത്തില്‍ (3 : 8) നന്മയും തിന്മയും സൂചിപ്പിക്കാന്‍ അള്ളാഹു എന്ന ഒരു നാമം മാത്രമേ ഉപയോഗിക്കുന്നുള്ളൂ.

    താങ്കള്‍ പറഞ്ഞ വിശദീകരണം പോലെയാണ് ആ സൂക്തത്തിന്റെ അര്‍ഥം എങ്കില്‍ അള്ളാഹു തന്നെയാണ് നന്മയും തിന്മയും അനുവദിക്കുന്നത് എന്നാകില്ലേ? തിന്മ ചെയ്യുവാന്‍ തന്റെ സൃഷ്ട്ടിയെ അള്ളാഹു അനുവദിക്കുന്നുവെങ്കില്‍ ആ തിന്മക്കു ശിക്ഷ നല്‍കുവാന്‍ സൃഷ്ട്ടാവിനു എന്ത് അവകാശമാണ് ഉള്ളത്?

    ReplyDelete
  82. ഫൈസല്‍,

    ഈ കാര്യം വിശദീകരിക്കാന്‍ തീര്‍ച്ചയായും ബൈബിളിന്റെ ആവശ്യമില്ല . ഖുറാന്‍ കൊണ്ട് തന്നെ കാര്യം വ്യക്തമാകുന്നതാണ്.

    എങ്കില്‍ ദയവു ചെയ്ത് ഇനിയും ബൈബിള്‍ വാചകങ്ങള്‍ ഇവിടെ പകര്‍ത്തി വയ്ക്കാതിരിക്കുക. ഇത് ഖുറാന്‍ എന്ന പുസ്തകത്തില്‍ അള്ളായുടെ വാക്കുകള്‍ എന്നു പറഞ്ഞ് മൊഹമ്മദ് എഴുതി വച്ചിരിക്കുന്ന ചില വാചകങ്ങളേക്കുറിച്ചുള്ള പോസ്റ്റാണ്.

    പക്ഷെ ഇവിടെ കാളിദാസന്‍ തന്നെ അവസാനം പറയുന്നു ബൈബിളില്‍ വിഡ്ഢിത്തം ഉണ്ട് എന്ന് , അത് ക്രിസ്ത്യാനികള്‍ക്ക് വിടുന്നു

    ബൈബിളില്‍ മാത്രമല്ല, എല്ലാ മതപുസ്തകങ്ങളിലും വിഡ്ഢിത്തങ്ങള്‍ ധാരാളമുണ്ട്. ഖുറാനില്‍ അതിന്റെ തോത് വളരെ കൂടുതലാണ്. ഒരേ കാര്യം പരസ്പര വിരുദ്ധമായി പലയിടത്തും ആവര്‍ത്തിച്ചിട്ടുണ്ട്. ദൈവം എന്ന ശക്തി പരസ്പര വിരുദ്ധമായി കാര്യങ്ങള്‍ പറയുന്നു എന്നാണു ഖുറാന്‍ വായിക്കുന്ന ആര്‍ക്കും തോന്നുക. അള്ളായില്‍ വിശ്വസിക്കണമെന്നു ശഠിക്കുന്ന അള്ളാ തന്നെ അവിശ്വസികളെ അവിശ്വാസത്തില്‍ നിറുത്തുന്നു എന്നും അതുതന്നെ പിശാചും ചെയ്യുന്നുണ്ട് എന്നും പറയുന്നു. വളരെ വിചിത്രമായ ദൈവ സങ്കല്‍പ്പമാണത്. മറ്റൊരു മതത്തിലും അതില്ല.

    വികലവും വിഭ്രമാത്മകവുമായ ഒരു മനസുള്ള വ്യക്തിക്കേ ഇതു പോലെ ഒരു ദൈവത്തേക്കുറിച്ച് എഴുതാനാകൂ.

    ReplyDelete
  83. ഫൈസല്‍,

    അതായത് അക്രമകകാരികളെ , ദൈവം, അവര്‍ അക്രമം തിരഞ്ഞെടുത്തതിന്റെ പേരില്‍ , അവരുടെ ചെയ്തികളെ ആകര്‍ഷകം ആക്കി കാണിക്കുന്നു .കൂടാതെ പിശാചും അവരുടെ ചെയ്തികളെ പിശാചിന്റെ രീതിയില്‍ നല്ലതാക്കി തോന്നിക്കുന്നു, കാരണം അക്രമകാരികള്‍ പിശാചിന്റെ ആളുകള്‍ ആണല്ലോ .

    അവിശ്വാസികളെ അക്രമകരികള്‍ എന്നു വിളിക്കുന്ന ഫൈസലിനൊരു നല്ല നമസ്കാരം പറയാതെ വയ്യ. അക്രമത്തേക്കുറിച്ചല്ല എന്റെ പോസ്റ്റ്. അവിശ്വാസം എന്ന വിഷയത്തേക്കുറിച്ചാണ്. അത് മറ്റ് വിശ്വാസികള്‍ക്ക് ഒരു ഉപദ്രവവും ഉണ്ടാക്കുന്നതല്ല.

    ഇതു പോലെ ചിരിപ്പിക്കല്ലേ ഫൈസല്‍. അക്രമം എന്ന വാക്കിനു സുബോധമുള്ളവര്‍ നല്‍കുന്ന ഒരു അര്‍ത്ഥമുണ്ട്. അള്ളാ എന്ന ദൈവത്തില്‍ വിശ്വസിക്കാതിരിക്കുന്നത് അക്രമം എന്നത് ഇസ്ലാമിക സങ്കല്‍പ്പം. അതുകൊണ്ടാണല്ലോ അവരെയൊക്കെ കാഫിറുകള്‍ എന്ന മുദ്ര കുത്തി കാണുന്നിടത്തൊക്കെ വച്ച് തല്ലിക്കൊല്ലണം എന്ന് അള്ളാ നിര്‍ദ്ദേശിച്ചു എന്ന് മൊഹമ്മദ് ഖുറാനില്‍ എഴുതി വച്ചത്.

    ഖുറാനിന്റെ ആകെതുകയാണിപ്പോള്‍ ഫൈസല്‍ നടത്തിയ പരാമര്‍ശം. അവിശ്വാസികളെ ഇത്രയേറെ ശപിക്കുകയും പുലഭ്യം പറയുകയും അവരുടെ ശിക്ഷ പല വര്‍ണ്ണങ്ങളില്‍ ഇത്രയേറെ പ്രാധാന്യത്തോടെ എഴുതി വച്ചിരിക്കുന്ന, പ്രത്യേകിച്ച് യഹൂദന്മാരെയും ക്രിസ്ത്യാനികളെയും ഇത്രയധികം വെറുക്കുന്ന ഒരു മത പുസ്ത്കവും ചരിത്രത്തിലില്ല. വേറൊരു മത പുസ്ത്കവും മറ്റ് മത വിശ്വാസികളെ പേരെടുത്തു പറഞ്ഞ് അധിക്ഷേപിച്ച് മത സ്പര്‍ദ്ധ വളര്‍ത്താനുള്ള പ്രകടമായ ഉപദേശം നല്‍കുന്നില്ല. അവിശ്വാസികളെ അക്രമകാരികളായി കണ്ടുതന്നെയാണു മൊഹമ്മദ് അവര്‍ക്ക് നാനാ വിധത്തിലുള്ള ശിക്ഷകള്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്. ഫൈസലുമിവിടെ അതാവര്‍ത്തിക്കുന്നു. ഫൈസലിന്റെയും മൊഹമ്മദിന്റെയും ചിന്താഗതിയുള്ള ഒസാമ ബിന്‍ ലാദന്‍ മുതല്‍ മദനി വരെയുള്ളവര്‍, മറ്റ് മത വിശ്വാസികളെ കണുന്നതും ഇതു പോലെ തന്നെ. അതു കൊണ്ട് അവരെ ഇല്ലായ്മ ചെയ്യാനും പകരം വീട്ടാനും പ്രതിജ്ജ്ഞ എടുത്തു നടക്കുന്നു.

    ReplyDelete
  84. ഫൈസല്‍,

    എന്നാല്‍ നല്ല ആളുകളെ വഴി പിഴപ്പിക്കാന്‍ പിശാചിന് കഴിയുകയുംഇല്ല.

    ഫൈസല്‍ വീണ്ടും ചിരിപ്പിക്കുന്നു. ചീത്തയാളുകളെ വീണ്ടും വഴിപിഴപ്പിക്കേണ്ടതില്ല. അവര്‍ വഴി പിഴച്ചതുകൊണ്ടാണവരെ ചീത്ത എനു വിളിക്കുന്നത്. ചീത്തയാളുകള്‍ ചീത്തയാളുകളായി ജനിക്കുന്നൊന്നുമില്ല. അവരൊക്കെ നല്ലവര്‍ തന്നെയായിരുന്നു. പിന്നീടെപ്പൊഴോ വഴി പിഴച്ചപ്പോഴാണവരെ ചീത്തയാളുകള്‍ എന്നു വിശേഷിപ്പിക്കാന്‍ തുടങ്ങിയത്.

    ഫൈസല്‍ പറഞ്ഞത് ഇസ്ലാമില്‍ വളരെ ശരി. നല്ല ആളുകളെ വഴിപിഴപ്പിക്കുന്നത് അള്ളാ തന്നെയാണെന്ന് അര്‍ത്ഥ ശങ്കക്കിടയില്ലാത്ത വിധം മൊഹമ്മദ് പറഞ്ഞിട്ടുണ്ടല്ലോ. പക്ഷെ ക്രിസ്തു മതം പോലുള്ള മതങ്ങളില്‍ പിശാചു വഴിപിഴപ്പിച്ചവരെ യേശു എന്ന ദൈവം തിരികെ കൊണ്ടു വരാന്‍ ശ്രമിക്കുന്നു. അള്ളാ എന്ന ദൈവം അവരെ അവിശ്വാസത്തില്‍ ഉറപ്പിച്ചു നിറുത്തുന്നു. സ്വന്തം പ്രത്യയ ശാസ്ത്രത്തിന്റെ അടിത്തറ തോണ്ടുന്ന ശക്തി എങ്ങനെ ദൈവം എന്ന പേരിനര്‍ഹനാകും?

    മറ്റ് മതങ്ങളില്‍ അതൊരിക്കലും ദൈവമല്ല. ഒന്നുകില്‍ അത് ചെയ്യുന്നത് പിശാചാണ്. ബൈബിളില്‍ യേശു പറയുന്നതും അതാണ്. ലൂക്കോസിന്റെ സുവിശേഷത്തില്‍ നിന്നും ഫൈസല്‍ ഉദ്ധരിച്ച ഭാഗം തെളിയിക്കുന്നത് അതാണ്. വഴിയരുകില്‍ വീണ വിത്തുകള്‍ പക്ഷികള്‍ വന്ന് തിന്നുന്നത് പിശാച് ചെയ്യുന്ന ഈ പണിയെ സൂചിപ്പിക്കുന്നു. അല്ലെങ്കില്‍ മനുഷ്യര്‍ സ്വയം ചെയ്യുന്നു. അത് ശരിയല്ല എന്നും വഴിപിഴച്ചു പോയവരെ അന്വേഷിച്ചു പോയി കണ്ടെത്തി നല്ല വഴിയില്‍ നടത്തുകയാണു ദൈവത്തിന്റെ കടമ എന്നു വരെ പറഞ്ഞിരിക്കുന്നു. അതു മറ്റുള്ളവരെ ബോധ്യപ്പെടുത്താന്‍ നല്ല ഇടയന്റേതു പോലുള്ള ഉപമകളിലൂടെ ശ്രമിക്കുന്നു.

    പക്ഷെ അള്ള എന്ന ദൈവം പറയുന്നതോ. നിങ്ങളെയൊക്കെ ഞാന്‍ അവിശ്വാസത്തില്‍ ഉറപ്പിച്ചു നിറുത്തും. നിങ്ങള്‍ വിശ്വസികളാകാന്‍ ഞാന്‍ ആഗ്രഹികുന്നില്ല. എന്റെ വാക്കുകള്‍ കേള്‍ക്കാതിരിക്കാന്‍ നിങ്ങളുടെ കാതുകളെ ഞാന്‍ അടച്ചു വച്ചിരിക്കുന്നു. എന്നിട്ട് നിങ്ങളെ ഞാന്‍ നരകത്തിലിട്ട് ചുട്ടെരിക്കും. അങ്ങനെയുള്ള ഒരു ശക്തിയെ ദൈവമായി എനിക്ക് കരുതനാകില്ല, വേറെന്തു നന്മകള്‍ പ്രവര്‍ത്തിച്ചാലും.

    ReplyDelete
  85. ഫൈസല്‍,

    ഭൂമിയിലെ കര്‍മ്മങ്ങള്‍ എല്ലാം ഒരു അവധി വരെ . പിന്നീട് എല്ലാം ദൈവത്തിന്റെ അടുത്തേക്കാണ് മടക്കം . അവിടെ വച്ചാണ് വിചാരണയും ശിക്ഷയും പ്രതിഫലവും .

    അല്ലല്ലോ. വിചാരണയും ശിക്ഷയും ഈ ഭൂമിയില്‍ വച്ചു തന്നെ. അതിനാണു മൊഹമ്മദ് ഖുറാനില്‍ പല ശിക്ഷാരീതികളും നിര്‍ദ്ദേശിച്ചിരിക്കുന്നത്. അള്ളായിലുള്ള വിശ്വാസം ഉപേക്ഷിക്കുക എന്ന ദുഷ്കര്‍മ്മം ചെയ്തവരെ എന്തു ചെയ്യണമെന്ന് ഖുറാനില്‍ അര്‍ത്ഥ ശങ്കക്കിടയില്ലാത്ത വിധം എഴുതി വച്ചിട്ടുണ്ട്.

    അധ്യായം 9


    അത്തൌബ



    5-6 അതുകൊണട് യുദ്ധം നിഷിദ്ധമായ മാസങ്ങള്‍4 പിന്നിട്ടാല്‍ പിന്നെ, നിങ്ങളുമായുള്ള കരാര്‍ ലംഘിച്ച് ശത്രുക്കളുടെ ഭാഗം ചേര്‍ന്ന ബഹുദൈവവിശ്വാസികളെ(ഹറമിലോ പുറത്തോ) എവിടെ കണടാലും വധിച്ചുകൊള്ളുക. അവരെ ബന്ധിക്കുക, ഉപരോധിക്കുക. എല്ലാ മര്‍മസ്ഥലങ്ങളിലും അവര്‍ക്കെതിരെ പതിയിരിക്കുകയും ചെയ്യുക. ഇനി അവര്‍ പശ്ചാത്തപിക്കുകയും മുറപ്രകാരം നമസ്കാരം അനുഷ്ഠിക്കുകയും സകാത്തു നല്‍കുകയും ചെയ്യുന്നുവെങ്കില്‍ അവരെ വിട്ടേക്കുക.5 അല്ലാഹു ഏറെ മാപ്പരുളുന്നവനും ദയാപരനുമല്ലോ.


    അള്ളായിലുള്ള വിശ്വാസം ഉപേക്ഷിച്ചവരെ വധിക്കുക അവരെ ബന്ധിക്കുക, ഉപരോധിക്കുക. എന്നു പറഞ്ഞാല്‍ ദൈവത്തിന്റെ അടുക്കല്‍ വച്ചുള്ള ശിക്ഷയാണെന്നു പറയാന്‍ മാത്രം ബുദ്ധിമാന്ദ്യം ബാധിച്ചോ ഫൈസല്‍ താങ്കള്‍ക്ക്?

    ReplyDelete
  86. ഫൈസല്‍,

    ഇത്രയും ഖുറാന്‍ വാക്യങ്ങളില്‍ നിന്ന് താങ്കള്‍ക്കു ഒരു കാര്യം വ്യക്തമായില്ലേ അതായത് ഓരോരുത്തരും സ്വയം തിരഞ്ഞെടുക്കുന്നതാണ് നന്മയും തിന്മയും എന്നും.അങ്ങിനെ അക്രമം തിരഞ്ഞെടുത്തവരെ, അവര്‍ സ്വയം മാറാത്തിടത്തോളം ദൈവം മാറ്റില്ലെന്നും , തല്‍ഫലമായി അവര്‍ തിന്മയില്‍ കൂടുതല്‍ വിഹരിക്കുകയും, പിശാചും അവരെ പ്രോത്സാഹിപ്പിക്കുകയും , അവസാനം ദൈവത്തിന്റെ അടുത്തേക്ക് മടങ്ങുമ്പോള്‍ പക്ഷെ ശിക്ഷക്ക് പാത്രീഭവിക്കുകയും ചെയ്യുമെന്ന്.

    ഫൈസല്‍ വീണ്ടും വിഷയം മാറ്റാന്‍ ശ്രമിക്കുന്നു. മനുഷ്യര്‍ സ്വയം തെരഞ്ഞെടുക്കുന്നതാണു നന്മയും തിന്മയും. അതിനുള്ള ശിക്ഷ ദൈവത്തിന്റെ അടുക്കലാണു ലഭിക്കുക എന്നും താങ്കള്‍ പറഞ്ഞാല്‍, താങ്കള്‍ക്ക് മൊഹമ്മദ് എഴുതിയ ഖുറാനേക്കുറിച്ച് കാര്യമായിട്ടൊന്നും അറിയില്ല എന്നു തെളിയിക്കുന്നു.

    മനുഷ്യര്‍ ചെയ്യുന്ന തിന്മകള്‍ ഏതൊക്കെയെന്നും അവക്ക് ഏതെല്ലാം ശിക്ഷകള്‍ ഈ ലോകത്തു വച്ചു നല്‍കണമെന്നതിനേക്കുറിച്ചും വളരെ വ്യക്തമായി ഖുറാനില്‍ മൊഹമ്മദ് പറഞ്ഞിട്ടുണ്ട്. അത് എപ്പാഴാണു മാറ്റിയത്? ഫൈസല്‍ ഖുറാനും തിരുത്തിയോ?

    മോഷ്ടിക്കുക എന്ന തിന്മ ചെയ്യുന്നവന്റെ കൈ വെട്ടുകയല്ലേ ഖുറാന്‍ പ്രകാരം ചെയ്യേണ്ടത്? അത് ദൈവത്തിന്റെ അടുത്തേക്ക് മടങ്ങുമ്പോള്‍ ദൈവം ചെയ്യേണ്ട പ്രവര്‍ത്തിയണെങ്കില്‍ ഇതു വരെ ചരിത്രത്തില്‍ ഇസ്ലാമിക നിയമം എന്നു പറഞ്ഞു കൈവെട്ടിക്കളഞ്ഞതെല്ലാം തെറ്റായിരുന്നു എന്ന് ഫൈസല്‍ സമ്മതിക്കുമോ?

    മോഷണം തൊഴിലായി സ്വീകരിച്ചവനോട് അള്ള എന്ന മുസ്ലിം ദൈവം പറയുമായിരിക്കും. നിനക്ക് എന്റെ സര്‍വ്വ പിന്തുണയുമുണ്ട്. നീ ആവോളം മോഷ്ടിച്ചോളൂ. നിന്റെ കൈ വെട്ടണം എന്ന് താടി വച്ച സത്വങ്ങള്‍ പറഞ്ഞാല്‍ അത് കാര്യമാക്കേണ്ട. അതെന്റെ നിയമമൊന്നുമല്ല. എന്റെ വാക്കുകളെ ദുര്‍വ്യാഖ്യാനം ചെയ്ത ആരോ എഴുതി പിടിപ്പിച്ചതാണ്.

    നന്മക്കും തിന്മക്കും പരലോകത്തില്‍ ദൈവമാണു ശിക്ഷിക്കുക എന്നത് ഒരു ക്രൈസ്തവ സങ്കല്‍പ്പമാണ്. അതു കൊണ്ട് ബൈബിളില്‍, മോഷ്ടിക്കുന്നവന്റെ കൈ വെട്ടിക്കളയണം എന്ന് എഴുതി വച്ചിട്ടില്ല. ഫൈസല്‍ ഇപ്പോള്‍ ഖുറാനും ആ രീതിയിലേക്ക് മറ്റിയെഴുതുന്നത് സ്വാഗതാര്‍ഹമാണ്. എല്ലാ മുസ്ലിങ്ങളും ഇതു പോലെ ചിന്തിച്ചു തുടങ്ങി, ഖുറനില്‍ മൊഹമ്മദ് അള്ളായുടേതെനു പറഞ്ഞ് ഏഴുതി വച്ചിരിക്കുന്ന മാലിന്യങ്ങളൊക്കെ ഒഴിവാക്കി അതിനെ ശുദ്ധീകരിച്ച് നല്ലതു മാത്രം പിന്തുടര്‍ന്നാല്‍ ലോകം സമാധന പൂര്‍ണ്ണമാകും

    ReplyDelete
  87. "എല്ലാ മുസ്ലിങ്ങളും ഇതു പോലെ ചിന്തിച്ചു തുടങ്ങി, ഖുറനില്‍ മൊഹമ്മദ് അള്ളായുടേതെനു പറഞ്ഞ് ഏഴുതി വച്ചിരിക്കുന്ന മാലിന്യങ്ങളൊക്കെ ഒഴിവാക്കി അതിനെ ശുദ്ധീകരിച്ച് നല്ലതു മാത്രം പിന്തുടര്‍ന്നാല്‍ ലോകം സമാധന പൂര്‍ണ്ണമാകും"

    പരമാര്‍ത്ഥം!

    ReplyDelete
  88. “നിശ്ചയം, അല്ലാഹു അവനുദ്ദേശിക്കുന്നവരെ ദുര്മാര്ഗത്തിലകപ്പെടുത്തുകയും ഉദ്ദേശിക്കുന്നവരെ സന്മാര്ഗത്തിലേക്ക് നയിക്കുകയും ചെയ്യുന്നു“

    എന്നതിനെ വിശദീകരിക്കാനാണ് പറഞ്ഞത്. അതിന്റെ ആശയത്തെ കൂടുതല്‍ വ്യക്തമാക്കുന്നു എന്ന് പറഞ്ഞ വിശദീകരണങ്ങള്‍ ഈ വചനത്തിന്റെ നേരെ വിപരീത ആശയമാണ് നല്‍കുന്നത്. ഖുര്‍ ആന്‍ പ്രകാരം മനുഷ്യന് free will ഉണ്ടെന്നു പറഞ്ഞാല്‍ ഈ മുകളില്‍ കൊടുത്ത വാചകത്തിന്റെ എതിരാണ്.

    "( ഒരിക്കല്‍ ) വിശ്വസിക്കുകയും പിന്നീട്‌ അവിശ്വസിക്കുകയും, വീണ്ടും വിശ്വസിച്ചിട്ട്‌ പിന്നെയും അവിശ്വസിക്കുകയും, അനന്തരം അവിശ്വാസം കൂടിക്കൂടി വരുകയും ചെയ്തവരാരോ അവര്‍ക്ക്‌ അല്ലാഹു പൊറുത്തുകൊടുക്കുകയേ ഇല്ല. അവരെ അവന്‍ നേര്‍വഴിയിലേക്ക്‌ നയിക്കുന്നതുമല്ല." (വി. ഖുറാന്‍ 4:137 )

    ഈ വചനവും ആദ്യത്തേതും തമ്മില്‍ വളരെ അന്തരമുണ്ട്.

    അവിശ്വാസിയായ ഞാന്‍ ഖുര്‍ ആനില്‍ വിശ്വസിക്കണമെങ്കില്‍ അല്ലാഹ് ഇച്ഛിക്കണം. (ഞാന്‍ മാത്രം ഇച്ഛിച്ചാല്‍ പോരാ) വീണ്ടും അവിശ്വാസിയാകണമെങ്കിലും അല്ലാഹ് ഇച്ഛിക്കണം. എനിക്കെന്താണ് റോള്‍?

    ReplyDelete
  89. പ്രിയ സാജന്‍ ,

    അത് രണ്ടും വിരുദ്ധങ്ങളായ വാചകങ്ങള്‍ അല്ല ,അനുപൂരകങ്ങള്‍ ആണ് . സംശയമില്ല , മനുഷ്യന്‍ തന്നെയാണ് അവന്റെ കര്‍മ്മങ്ങള്‍ക്ക് ഉത്തരവാദി , അങ്ങിനെ അക്രമം തിരഞ്ഞെടുത്തവരെ ദൈവം ആ അക്രമത്തില്‍ തന്നെ നിര്ത്തുന്നു , അതായത് തിന്മ ചെയ്യണം എന്ന് മനസ്സില്‍ കൊണ്ട് നടക്കുന്നവര്‍ക്ക് ആ തിന്മയില്‍ വിഹരിക്കാനുള്ള അവസരം ദൈവം ഇവിടെ ഒരുക്കി കൊടുക്കുന്നു എന്നര്‍ഥം .നന്മ ചെയ്യണം എന്ന് വിചാരിക്കുന്നവര്‍ക്ക് അതിനുള്ള അവസരവും ...

    നമുക്കറിയാം ദൈവത്തിന്റെ അറിവോ സമ്മതമോ ഇല്ലാതെ ഒന്നും നടക്കുന്നില്ല എന്ന് അപ്പോള്‍ ഒരാള്‍ വഴി തെറ്റി പോകുന്നുണ്ടെങ്കില്‍ , അത് ദൈവം അനുവദിച്ചത് കൊണ്ടാണ് , പക്ഷെ അതിനു കാരണമോ അയാളുടെ മനസ്സിലുള്ള തിന്മയും .. അധര്‍മ്മകാരികളല്ലാത്ത ആരെയും ദൈവം പിഴപ്പിക്കുകയില്ല എന്ന് ധാരാളം സ്ഥലത്ത് ഖുറാന്‍ പറയുന്നു . അത്തരം വാചകങ്ങള്‍ ഒരുമിച്ചു ചിന്തിച്ചാല്‍ താങ്കള്‍ക്കു കാര്യം വ്യക്തമാകും . ഒരിക്കല്‍ കൂടി ഖുറാനില്‍ നിന്നും

    "അധര്‍മ്മകാരികളല്ലാത്ത ആരെയും അത്‌ നിമിത്തം അവന്‍ പിഴപ്പിക്കുകയില്ല."(വി. ഖുറാന്‍ 2:26)

    "ഒരു ജനതയ്ക്ക്‌ മാര്‍ഗദര്‍ശനം നല്‍കിയതിന്‌ ശേഷം, അവര്‍ കാത്തുസൂക്ഷിക്കേണ്ടതെന്തെന്ന്‌ അവര്‍ക്ക്‌ വ്യക്തമാക്കികൊടുക്കുന്നതു വരെ അല്ലാഹു അവരെ പിഴച്ചവരായി ഗണിക്കുന്നതല്ല. തീര്‍ച്ചയായും അല്ലാഹു ഏത്‌ കാര്യത്തെപ്പറ്റിയും അറിവുള്ളവനാകുന്നു. "(വി. ഖുറാന്‍ 9:115 )

    "ഏതൊരു ജനതയും തങ്ങളുടെ സ്വന്തം നിലപാടുകളില്‍ മാറ്റം വരുത്തുന്നത്‌ വരെ അല്ലാഹു അവരുടെ സ്ഥിതിക്ക്‌ വ്യത്യാസം വരുത്തുകയില്ല; തീര്‍ച്ച."(വി. ഖുറാന്‍ 13:11 )


    "അവരുടെ ചില പാപങ്ങള്‍ കാരണമായി അവര്‍ക്ക്‌ നാശം വരുത്തണമെന്നാണ്‌ അല്ലാഹു ഉദ്ദേശിക്കുന്നതെന്ന്" (വി.ഖുറാന്‍ 5:49 )

    തീര്‍ച്ചയായും അല്ലാഹു ഒരു അണുവോളം അനീതി കാണിക്കുകയില്ല. വല്ല നന്‍മയുമാണുള്ളതെങ്കില്‍ അതവന്‍ ഇരട്ടിച്ച്‌ കൊടുക്കുകയും, അവന്‍റെ പക്കല്‍ നിന്നുള്ള വമ്പിച്ച പ്രതിഫലം നല്‍കുകയും ചെയ്യുന്നതാണ്‌.(വി. ഖുറാന്‍ 3 :40 )


    "അക്രമികളായ ജനതയെ അല്ലാഹു നേര്‍വഴിയിലാക്കുകയില്ല." (വി.ഖുറാന്‍2:258)

    ഏതൊരു ആത്മാവും സ്വയം ചെയ്തു വെച്ചതിന്‍റെ ഫലമായി നാശത്തിലേക്ക്‌ തള്ളപ്പെടുമെന്നതിനാല്‍ "(വി. ഖുറാന്‍ 6:70 )

    സത്യവിശ്വാസികളേ, നിങ്ങള്‍ ദൈവത്തെ സൂക്ഷിക്കുകയും, ശരിയായ വാക്ക്‌ പറയുകയും ചെയ്യുക.എങ്കില്‍ അവന്‍ നിങ്ങള്‍ക്ക്‌ നിങ്ങളുടെ കര്‍മ്മങ്ങള്‍ നന്നാക്കിത്തരികയും, നിങ്ങളുടെ പാപങ്ങള്‍ അവന്‍ പൊറുത്തുതരികയും ചെയ്യും (വി. ഖുറാന്‍ 33:71)



    പ്രിയ സാജന്‍ , ഇതില്‍ നിന്നെല്ലാം മനസ്സിലാകുന്നത്‌ , ദൈവം ഒരാളെയും ഒരു കാരണവും ഇല്ലാതെ തിന്മയിലേക്ക് തള്ളി വിടില്ല എന്ന് തന്നെയാണ് . കൂടാതെ ദൈവം സന്മാര്ഗ്ഗതിലേക്ക് നമ്മെ നയിക്കുന്നതിനുള്ള ഉപാധി ദൈവത്തെ സൂക്ഷിച്ചു ജീവിക്കുകയും ശരിയായ വാക്ക് പറയുക എന്നതുമാണ്‌ . അഥവാ ഒരു ഉപാധിയോടും കൂടാതെയുള്ള പ്രവര്‍ത്തനം അല്ല എന്നര്‍ത്ഥം ,

    ഏതൊരു ജനതയും തങ്ങളുടെ സ്വന്തം നിലപാടുകളില്‍ മാറ്റം വരുത്തുന്നത്‌ വരെ അല്ലാഹു അവരുടെ സ്ഥിതിക്ക്‌ വ്യത്യാസം വരുത്തുകയില്ല; തീര്‍ച്ച." എന്ന വചനം താങ്കള്‍ കണ്ടു കാണുമല്ലോ .. അഥവാ സ്വന്തം നിലപാടുകള്‍ അവനവന്‍ തിരഞ്ഞെടുക്കുമ്പോള്‍ അത് ദൈവം അംഗീകരിക്കുകയും അത് മുഖേന അവരെ നന്മയിലെക്കോ തിന്മയിലെക്കോ നയിക്കുകയും ചെയ്യുന്നു . പിന്നെ ദൈവികമായി ചിന്തിക്കുമ്പോള്‍ ലോകത്തിലുള്ള ഏതൊരു കര്‍മ്മവും നടത്തുന്നത് ആരാണെങ്കിലും അതിനു ദൈവം അനുവാദം കൊടുക്കുന്നത് കൊണ്ട് കൂടിയാണ് അത് സംഭവിക്കുന്നത്‌ . അത് കൊണ്ടാണ് ഞങ്ങളെ പ്രലോഭനങ്ങളില്‍ ഉള്പ്പെടുതരുതെ എന്ന് ദൈവത്തോട് പലരും പ്രാര്‍ത്ഥിക്കുന്നത്‌.

    ReplyDelete
  90. sajan jcb said...

    അവിശ്വാസിയായ ഞാന്‍ ഖുര്‍ ആനില്‍ വിശ്വസിക്കണമെങ്കില്‍ അല്ലാഹ് ഇച്ഛിക്കണം. (ഞാന്‍ മാത്രം ഇച്ഛിച്ചാല്‍ പോരാ) വീണ്ടും അവിശ്വാസിയാകണമെങ്കിലും അല്ലാഹ് ഇച്ഛിക്കണം. എനിക്കെന്താണ് റോള്‍?

    സാജന്‍ , ഖുറാനിലെ ഈ വാചകം " ഒരു ജനതയ്ക്ക്‌ മാര്‍ഗദര്‍ശനം നല്‍കിയതിന്‌ ശേഷം, അവര്‍ കാത്തുസൂക്ഷിക്കേണ്ടതെന്തെന്ന്‌ അവര്‍ക്ക്‌ വ്യക്തമാക്കികൊടുക്കുന്നതു വരെ അല്ലാഹു അവരെ പിഴച്ചവരായി ഗണിക്കുന്നതല്ല. " എന്ന് താങ്കള്‍ കണ്ടു കാണുമല്ലോ , അപ്പോള്‍ മാര്‍ഗദര്‍ശനം ( ഖുറാന്‍ മുന്നോട്ട് വയ്ക്കുന്ന ആശയം ) എന്തെന്ന് അറിഞ്ഞിട്ടു തന്നെയാണ് താങ്കള്‍ അതില്‍ വിശ്വസിക്കാത്തത് .അപ്പോള്‍ ശരിയായാലും, തെറ്റായാലും താങ്കള്‍ തന്നെയാണ് താങ്കളുടെ തീരുമാനത്തിന് ഉത്തരവാദി . താങ്കള്‍ തിരഞ്ഞെടുത്തത് അവിശ്വാസം ആണെന്ന് കരുതി ദൈവം നിര്‍ബന്ധപൂര്‍വ്വം താങ്കളെ ഖുറാനില്‍ വിശ്വസിപ്പിക്കാന്‍ പ്രേരിപ്പിക്കുന്നില്ല .. കാരണം നന്മ തിന്മ തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം ദൈവം നിങ്ങള്ക്ക് തന്നിട്ടുണ്ടല്ലോ ...

    അപ്പോള്‍ താങ്കള്‍ അവിശ്വാസത്തില്‍ തന്നെ തുടരാന്‍ ദൈവം അനുവദിക്കുന്നതിന് കാരണം താങ്കള്‍ സ്വമേധയാ തിരഞ്ഞെടുത്തതാണ്‌ അത് എന്നത് കൊണ്ടാണ് . ഖുറാന്‍ പറയുന്നത് ശ്രദ്ധിക്കൂ ..

    "മതത്തിന്‍റെകാര്യത്തില്‍ ബലപ്രയോഗമേ ഇല്ല. സന്‍മാര്‍ഗം ദുര്‍മാര്‍ഗത്തില്‍ നിന്ന്‌ വ്യക്തമായി വേര്‍തിരിഞ്ഞ്‌ കഴിഞ്ഞിരിക്കുന്നു." (വി. ഖുറാന്‍ 2:256)


    "തീര്‍ച്ചയായും നാം മനുഷ്യര്‍ക്ക്‌ വേണ്ടി സത്യപ്രകാരമുള്ള വേദഗ്രന്ഥം നിന്‍റെ മേല്‍ ഇറക്കിത്തന്നിരിക്കുന്നു. ആകയാല്‍ വല്ലവനും സന്‍മാര്‍ഗം സ്വീകരിച്ചാല്‍ അത്‌ അവന്‍റെ ഗുണത്തിന്‌ തന്നെയാണ്‌. വല്ലവനും വഴിപിഴച്ചു പോയാല്‍ അവന്‍ വഴിപിഴച്ചു പോകുന്നതിന്‍റെ ദോഷവും അവന്‌ തന്നെ. (വി. ഖുറാന്‍ 39 : 41)


    അപ്പോള്‍ സാജന്‍ ചോദിക്കും എന്താണ് എനിക്ക് ഖുര്‍ആനിലൂടെ ലഭിക്കുന്ന മാര്‍ഗ്ഗ ദര്‍ശനം എന്ന് ? ഒരു പാട് കാര്യങ്ങള്‍ ഉണ്ട് , വിശ്വാസത്തിന്റെ കാര്യത്തില്‍ ആണെങ്കില്‍ എന്താണ് സാജന്റെ വിശ്വാസത്തിലെ തകരാര് എന്ന് ഖുറാന്‍ പല സ്ഥലത്ത് വ്യക്തമാക്കുന്നു , അതില്‍ നിന്നും ഒന്ന് ഇവിടെ ഉദ്ധരിക്കുന്നു

    "ദൈവം ഒരു സന്താനത്തെ സ്വീകരിച്ചിരിക്കുന്നു എന്നവര്‍ പറഞ്ഞു. അവന്‍ എത്ര പരിശുദ്ധന്‍! അവന്‍ പരാശ്രയമുക്തനത്രെ. ആകാശങ്ങളിലുള്ളതും ഭൂമിയിലുള്ളതുമെല്ലാം അവന്‍റെതാകുന്നു. നിങ്ങളുടെ പക്കല്‍ ഇതിന്‌ ( ദൈവത്തിന്‌ സന്താനം ഉണ്ടെന്നതിന്‌ ) യാതൊരു പ്രമാണവുമില്ല. ദൈവത്തിന്റെ പേരില്‍ നിങ്ങള്‍ക്ക്‌ അറിവില്ലാത്തത്‌ നിങ്ങള്‍ പറഞ്ഞുണ്ടാക്കുകയാണോ?
    പറയുക: ദൈവത്തിന്റെ പേരില്‍ കള്ളം കെട്ടിച്ചമയ്ക്കുന്നവര്‍ വിജയിക്കുകയില്ല; തീര്‍ച്ച."
    (വി. ഖുറാന്‍ 10 : 68).


    ഇനി സാജന് , ഇത് സത്യമെന്ന് തോന്നുന്നുവെങ്കില്‍ ഇത് സ്വീകരിക്കാം, അല്ലെന്നു ബോധ്യം ഉണ്ടെങ്കില്‍ തിരസ്കരിക്കാം, രണ്ടായാലും സാജന്‍ തന്നെയാണ് ആ തീരുമാനത്തിന് ഉത്തരവാദി . ആ തീരുമാനത്തിന്റെ നേട്ട-കോട്ടങ്ങളും അനുഭവിക്കേണ്ടി വരിക സാജന്‍തന്നെ ആയിരിക്കും .

    =====
    (മറ്റുള്ളവര്‍ ഉന്നയിച്ച സംശയങ്ങള്‍ക്കുള്ള മറുപടി അടുത്ത കമ്മെന്റുകളില്‍ )

    ReplyDelete
  91. kaalidaasan said...
    ഫൈസല്‍,
    ...., താങ്കള്‍ക്ക് മൊഹമ്മദ് എഴുതിയ ഖുറാനേക്കുറിച്ച് കാര്യമായിട്ടൊന്നും അറിയില്ല എന്നു തെളിയിക്കുന്നു.

    തീര്ച്ചയായും.. അത് കാളiദAsan് മാത്രം അറിയുന്ന കാര്യമാണ്.

    sajan jcb said...
    ...,എനിക്കെന്താണ് റോള്‍?

    ഉത്തരം അറിയാന് ആഗ്രഹമുണ്ട്.

    ReplyDelete
  92. അഭിപ്രായസ്വാതന്ത്യ്രം വിശ്വാസത്തെ ഹനിക്കാനുള്ളതല്ല: ഹൈകോടതി
    Wednesday, April 7, 2010
    കൊച്ചി: മതേതര രാഷ്ട്രത്തിലെ അഭിപ്രായ സ്വാതന്ത്യ്രം സഹജീവികളുടെ മതവിശ്വാസത്തെ കടന്നാക്രമിക്കാനുള്ളതല്ലെന്ന് ഹൈകോടതി. പത്തനംതിട്ടയില്‍ ഇസ്ലാമിനെയും മുഹമ്മദ് നബിയെയും അവഹേളിച്ച് എഴുതിയ പുസ്തകം വിതരണം ചെയ്തതിന് അറസ്റ്റിലായവരുടെ ജാമ്യം റദ്ദാക്കിയ സെഷന്‍സ് കോടതി ഉത്തരവിനെ ശരിവെച്ചുകൊണ്ടുള്ള വിധിയിലാണ് ഹൈ കോടതിയുടെ ഈ നിരീക്ഷണം.

    മതഭ്രാന്തുകൊണ്ടോ തലതിരിഞ്ഞ മതവിശ്വാസം കൊണ്ടോ മഹാത്മാക്കളെ കടന്നാക്രമിക്കുന്നവര്‍ അതിന്റെ പ്രത്യാഘാതം നേരിടാനും തയാറാവണം. സര്‍ക്കാര്‍ മുസ്ലിം പ്രീണനം നടത്തുന്നുവെന്ന് ഇത്തരം മതനിന്ദ നടത്തുന്നവര്‍ക്ക് വാദിക്കാന്‍ കഴിയില്ല ^കോടതി ചൂണ്ടിക്കാട്ടി.

    പ്രതികള്‍ സമര്‍പ്പിച്ച റിവിഷന്‍ ഹരജി തള്ളിയാണ് ജസ്റ്റിസ് വി.രാംകുമാറിന്റെ ഉത്തരവ്. പത്തനംതിട്ട കോട്ടാങ്ങല്‍ പുന്നക്കല്‍ വീട്ടില്‍ പ്രസാദ് ജേക്കബ്, സഹോദരന്മാരായ സജി ജേക്കബ്, റെജി ജേക്കബ്, ചുങ്കപ്പാറ കോട്ടാങ്ങല്‍ ചാര്‍ലി പി.സാം, പുന്നക്കല്‍ പാസ്റ്റര്‍ എബ്രഹാം തോമസ് എന്നിവരാണ് സെഷന്‍സ് കോടതി ഉത്തരവിനെതിരെ ഹൈകോടതിയെ സമീപിച്ചത്.

    ReplyDelete
  93. "ദൈവം ഒരു സന്താനത്തെ സ്വീകരിച്ചിരിക്കുന്നു എന്നവര്‍ പറഞ്ഞു. അവന്‍ എത്ര പരിശുദ്ധന്‍! അവന്‍ പരാശ്രയമുക്തനത്രെ. ആകാശങ്ങളിലുള്ളതും ഭൂമിയിലുള്ളതുമെല്ലാം അവന്‍റെതാകുന്നു. നിങ്ങളുടെ പക്കല്‍ ഇതിന്‌ ( ദൈവത്തിന്‌ സന്താനം ഉണ്ടെന്നതിന്‌ ) യാതൊരു പ്രമാണവുമില്ല. ദൈവത്തിന്റെ പേരില്‍ നിങ്ങള്‍ക്ക്‌ അറിവില്ലാത്തത്‌ നിങ്ങള്‍ പറഞ്ഞുണ്ടാക്കുകയാണോ?
    പറയുക: ദൈവത്തിന്റെ പേരില്‍ കള്ളം കെട്ടിച്ചമയ്ക്കുന്നവര്‍ വിജയിക്കുകയില്ല; തീര്‍ച്ച."(വി. ഖുറാന്‍ 10 : 68).


    ഇതാണ് സത്യം എങ്കില്‍ യേശു സ്വയം ദൈവപുത്രനാണ്‌ എന്ന് അവകാശപ്പെട്ടത്തിനും ശേഷം (ക്രിസ്ത്യാനികള്‍ യേശുവിനെ ദൈവപുത്രന്‍ ആയി അവതരിപ്പിച്ചു തുടങ്ങിയശേഷം) അത് തിരുത്തുവാനായി ആ ദൈവം എന്തിനു നാല് നൂറ്റാണ്ടുകള്‍ കാത്തിരുന്നു?

    ഫൈസല്‍ എഴുതിയ ഈ സൂക്തതിനെതിരെ സംസാരിക്കുന്ന തെളിവും ഖുര്‍ ആനില്‍ തന്നെ ഉണ്ട് എന്ന് ഓര്‍ക്കുക. മര്‍യമിന്റെ മകന്‍ ഈസ്സായുടെ ജനനത്തെക്കുറിച്ച് ഖുര്‍ ആന്‍ പറയുന്നത് എന്താണ് എന്ന് ഫൈസല്‍ വ്യക്തമാക്കാമോ?

    ReplyDelete
  94. മനുഷ്യന്‍ തന്നെയാണ് അവന്റെ കര്‍മ്മങ്ങള്‍ക്ക് ഉത്തരവാദി , അങ്ങിനെ അക്രമം തിരഞ്ഞെടുത്തവരെ ദൈവം ആ അക്രമത്തില്‍ തന്നെ നിര്ത്തുന്നു ,

    അപ്പോള്‍ ഇതാണു മൊഹമ്മദ് എഴുതിയ ലോകോത്തര പൊത്തകത്തിന്റെ ആകേത്തുക.

    പിന്നെയും ഫൈസല്‍ വിഷയം ​മാറ്റുന്നു. അക്രമം ചെയ്യുന്നവരുടെ കാര്യമല്ല ഈ പോസ്റ്റിന്റെ വിഷയം. അവിശ്വാസത്തില്‍ മനുഷ്യര്‍ നിലനില്‍ക്കുന്നതാണ്. അവിശ്വസം ആണു ഫൈസല്‍ അക്രമം എന്നു പറയുന്നതെങ്കില്‍ ഇപ്പറഞ്ഞതിനു പ്രസക്തിയുണ്ട്. എങ്കില്‍ ഖുറാനിലെ ദൈവം അപ്പാടെ തകര്‍ന്നു വീഴുന്നു. കൊട്ടിഘോഷിച്ച് മനുഷ്യരാശിക്ക് എല്ലാക്കാലത്തേക്കും വേണ്ടി എന്നു പറഞ്ഞ് ഇറക്കിയതിനു കടലാസിന്റെ വില പോലുമില്ല എന്നും തെളിയുന്നു.

    മനുഷ്യന്‍ തന്നെയാണവന്റെ കര്‍മ്മങ്ങള്‍ക്കുത്തരവാദിയെങ്കില്‍ പിന്നെ അള്ളാ കേറി വലിഞ്ഞ് അവനെ അവന്റെ കാര്യത്തില്‍ ഇടപെടേണ്ട ആവശ്യമെന്താണ്. അവന്‍ കര്‍മ്മം ചെയ്യട്ടേ. ഇഷ്ടമുള്ള ദൈവങ്ങളില്‍ വിശ്വസിക്കട്ടേ. അവന്റെ ഇഷ്ടമനുസരിച്ച് ജീവിക്കട്ടേ. ചത്തു കഴിയുമ്പോള്‍ അള്ളാ ഹൂറികളെ നല്‍കി സത്കരിക്കുകയോ തീയിലിറ്റ് ഫ്രൈ ചെയ്യുകയോ ഒക്കെ ചെയ്യട്ടേ. കൈ വെട്ടണം കഴുത്തു വെട്ടണം തുടങ്ങിയ അസംബന്ധങ്ങള്‍ മനുഷ്യരാശിയുടെ മേല്‍ അടിച്ചേല്‍പ്പിച്ചതിനെന്തു ന്യായീകരണമുണ്ട്?

    മനുഷ്യന്‍ തന്നെയാണവന്റെ കര്‍മ്മത്തിന്റെ ഉത്തരവാദിയെങ്കില്‍ ഈ ലോക ജീവിതത്തില്‍ ഒരു ദൈവത്തിന്റെ അവശ്യമില്ല.

    ReplyDelete
  95. kaalidaasan said...
    "താങ്കള്‍ക്ക് മൊഹമ്മദ് എഴുതിയ ഖുറാനേക്കുറിച്ച് കാര്യമായിട്ടൊന്നും അറിയില്ല എന്നു തെളിയിക്കുന്നു."
    "അല്ലല്ലോ. വിചാരണയും ശിക്ഷയും ഈ ഭൂമിയില്‍ വച്ചു തന്നെ. "

    അപ്പൊ കാളിദാസന്‍ ഖുറാന്‍ ശരിക്ക് വായിച്ചിട്ടെന്നു വ്യക്തമായി . പരലോകത്തിലെ വിചാരണയും ശിക്ഷയും കുറിച്ച് പറയുന്ന
    അനേകം വചനങ്ങള്‍ ഖുറാനില്‍ ഉണ്ട് . അത് പ്രതീക്ഷിച്ചു മാപ്പ് ചെയ്തു കൊടുക്കണം എന്നും . ചിലത് താഴെ കൊടുക്കുന്നു

    "( നബിയേ, ) നീ സത്യവിശ്വാസികളോട്‌ പറയുക: അല്ലാഹുവിന്‍റെ (ശിക്ഷയുടെ) നാളുകള്‍ പ്രതീക്ഷിക്കാത്ത സത്യനിഷേധികള്‍ക്ക്‌ അവര്‍ മാപ്പുചെയ്ത്‌ കൊടുക്കണമെന്ന്‌. ഓരോ ജനതയ്ക്കും അവര്‍ സമ്പാദിച്ച്‌ കൊണ്ടിരിക്കുന്നതിന്‍റെ ഫലം അല്ലാഹു നല്‍കുവാന്‍ വേണ്ടിയത്രെ അത്‌ " (വി .ഖു 45:14 )

    "ആകാശങ്ങളും ഭൂമിയും അവ രണ്ടിനും ഇടയിലുള്ളതും യുക്തിപൂര്‍വ്വകമായല്ലാതെ നാം സൃഷ്ടിച്ചിട്ടില്ല. തീര്‍ച്ചയായും അന്ത്യസമയം വരുക തന്നെ ചെയ്യും. അതിനാല്‍ നീ ഭംഗിയായി മാപ്പ്‌ ചെയ്ത്‌ കൊടുക്കുക" (വി. ഖു 15:85 )

    ഖുറാനില്‍ നിന്നും നമുക്ക് മനസ്സിലാകുന്നത്‌ എന്നും ഭൂമിയിലെ കര്‍മ്മങ്ങള്‍ക്ക് ഓരോരുത്തരും അന്ത്യ നാളില്‍ വിചാരണക്ക് വിധേയമാകും എന്ന് തന്നെയാണ് ... അന്ത്യനാളിനെക്കുറിച്ച് പറയുന്ന ഒരു വചനം ഇതാ..

    "അന്നേ ദിവസം മനുഷ്യര്‍ പല സംഘങ്ങളായി പുറപ്പെടുന്നതാണ്‌. അവര്‍ക്ക്‌ അവരുടെ കര്‍മ്മങ്ങള്‍ കാണിക്കപ്പെടേണ്ടതിനായിട്ട്‌.

    അപ്പോള്‍ ആര്‍ ഒരു അണുവിന്‍റെ തൂക്കം നന്‍മചെയ്തിരുന്നുവോ അവനത്‌ കാണും.

    ആര്‍ ഒരു അണുവിന്‍റെ തൂക്കം തിന്‍മ ചെയ്തിരുന്നുവോ അവന്‍ അതും കാണും"
    (വി. ഖു 99 :6 -8)


    അപ്പോള്‍ ചോദിച്ചേക്കാം , പിന്നെ എന്തിനു ഭൂമിയിലെ ശിക്ഷകള്‍ എന്ന് ? നമുക്കറിയാം , ഒരു സമൂഹത്തിന്റെ നിലനില്‍പ്പിനു ചില ശിക്ഷാ രീതികള്‍ ഭൂമിയില്‍ വച്ച് തന്നെ ആവശ്യമാണ് .. ഉദാഹരണത്തിന് കാളിദാസന്‍ ചൂണ്ടി കാണിച്ച കളവു ചെയ്താല്‍ കൈ വെട്ടുന്ന കാര്യം . കുറ്റ കൃത്യങ്ങള്‍ പെരുകുന്നതില്‍ അത്തരം നിയമങ്ങള്‍ എത്രത്തോളം സഹായകം ആണ് എന്ന് നമുക്ക് അറിയാമല്ലോ .ഒരു സമൂഹത്തിന്റെ നില നില്‍പ്പിനുള്ള നിയമങ്ങള്‍ ആണ് അവ എന്നതിനാലും ജനങ്ങള്‍ കൂടുതല്‍ സൂക്ഷ്മത പാലിക്കുന്നതിനു വേണ്ടിയും ആണ് ഇവിടെ (ഭൂമിയില്‍ ) നടപ്പിലാക്കാന്‍ ഖുറാന്‍ പറയുന്നത് , ഇവിടെ ശിക്ഷിച്ചു എന്ന് കരുതി പരലോകത്ത് വിചാരണയില്‍ നിന്ന് ആ കുറ്റ കൃത്യങ്ങള്‍ ഒഴിവാകുന്നുമില്ല .

    ഖുറാന്‍ പറയുന്നത് നോക്കൂ


    "സത്യവിശ്വാസികളേ, കൊലചെയ്യപ്പെടുന്നവരുടെ കാര്യത്തില്‍ തുല്യശിക്ഷ നടപ്പാക്കുക എന്നത്‌ നിങ്ങള്‍ക്ക്‌ നിയമമാക്കപ്പെട്ടിരിക്കുന്നു. ...........................................

    ബുദ്ധിമാന്‍മാരേ, ( അങ്ങനെ ) തുല്യശിക്ഷ നല്‍കുന്നതിലാണ്‌ നിങ്ങളുടെ ജീവിതത്തിന്‍റെനിലനില്‍പ്‌. നിങ്ങള്‍ സൂക്ഷ്മത പാലിക്കുന്നതിനു വേണ്ടിയത്രെ ( ഈ നിയമനിര്‍ദേശങ്ങള്‍ )."
    (വി. ഖു 2 :178 - 179).

    ReplyDelete
  96. This comment has been removed by the author.

    ReplyDelete
  97. പ്രിയ കാളിദാസന്‍ ,

    താങ്കള്‍ ബൈബിളും ശരിക്കും വായിച്ചിട്ടില്ലെന്നു മനസ്സിലായി . യഹോവയുടെ നാമം ദുഷിക്കുന്നവന്‍ മരണ ശിക്ഷ അനുഭവിക്കണം എന്നും , അംഗ ഭംഗം വരുത്തുന്നവന്‍ അത് പോലുള്ള ശിക്ഷക്ക് വിധേയമാകണം എന്നും ബൈബിളില്‍ പറയുന്നു ,അപ്പോള്‍ നന്മക്കും തിന്മക്കും പരലോകത്തില്‍ ദൈവമാണു ശിക്ഷിക്കുക എന്നത് ഒരു ക്രൈസ്തവ സങ്കല്‍പ്പമാണ് എങ്കില്‍ ഇഹ ലോകത്ത് യഹോവയുടെ നാമം ദുഷിക്കുന്നവന്‍ എന്തിനു മരണ ശിക്ഷ അനുഭവിക്കണം ? ഒരാളെ അംഗ ഭംഗം വരുത്തുന്നവന്‍ എന്തിനു അത് പോലുള്ള ശിക്ഷക്ക് വിധേയമാകണം..? സുഹൃത്തേ ഇത്തരം ശിക്ഷകള്‍ ഒരു സമൂഹത്തിന്റെ നില നില്‍പ്പിനു അത്യാവശ്യം ആണ്. അതിലാനാണ് ഇങ്ങിനെ കല്പ്പിക്കപ്പെട്ടത്‌ .. പരലോക വിചാരണയും ശിക്ഷ , രക്ഷയും എല്ലാവരെയും കാത്തിരിക്കുന്നുണ്ട് താനും . രണ്ടും രണ്ടു കാര്യമാണ് .


    ബൈബിള്‍ വചനം താഴെ കാണാം .


    "യഹോവയുടെ നാമം ദുഷിക്കുന്നവൻ മരണശിക്ഷ അനുഭവിക്കേണം; സഭയൊക്കെയും അവനെ കല്ലെറിയേണം; പരദേശിയാകട്ടേ സ്വദേശിയാകട്ടെ തിരുനാമത്തെ ദുഷിക്കുന്നവൻ മരണശിക്ഷ അനുഭവിക്കേണം.
    മനുഷ്യനെ കൊല്ലുന്നവൻ മരണശിക്ഷ അനുഭവിക്കേണം.
    മൃഗത്തെ കൊല്ലുന്നവൻ മൃഗത്തിന്നു പകരം മൃഗത്തെ കൊടുക്കേണം.
    ഒരുത്തൻ കൂട്ടുകാരന്നു കേടു വരുത്തിയാൽ അവൻ ചെയ്തതുപോലെ തന്നേ അവനോടു ചെയ്യേണം.

    ഒടിവിന്നു പകരം ഒടിവു, കണ്ണിന്നു പകരം കണ്ണു, പല്ലിന്നു പകരം പല്ലു; ഇങ്ങനെ അവൻ മറ്റേവന്നു കേടുവരുത്തിയതുപോലെ തന്നേ അവന്നും വരുത്തേണം.
    മൃഗത്തെ കൊല്ലുന്നവൻ അതിന്നു പകരം കൊടുക്കേണം; മനുഷ്യനെ കൊല്ലുന്നവൻ മരണശിക്ഷ അനുഭവിക്കേണം.
    നിങ്ങൾക്കു പരദേശിക്കും സ്വദേശിക്കും ഒരു പ്രമാണം തന്നേ ആയിരിക്കേണം; ഞാൻ നിങ്ങളുടെ ദൈവമായ യഹോവ ആകുന്നു.
    ദുഷിച്ചവനെ പാളയത്തിന്നു പുറത്തുകൊണ്ടുപൊയി കല്ലെറിയേണമെന്നു മോശെ യിസ്രായേൽമക്കളോടു പറഞ്ഞു. യഹോവ മോശെയോടു കല്പിച്ചതു പോലെ യിസ്രായേൽമക്കൾ ചെയ്തു."
    (ലേവ്യപുസ്തകം, 24 :16 -23 )

    ReplyDelete
  98. kaalidaasan said ...
    കൈ വെട്ടണം കഴുത്തു വെട്ടണം തുടങ്ങിയ അസംബന്ധങ്ങള്‍ മനുഷ്യരാശിയുടെ മേല്‍ അടിച്ചേല്‍പ്പിച്ചതിനെന്തു ന്യായീകരണമുണ്ട്?

    കാളിദാസാ.., നന്മക്കും തിന്മക്കും പരലോകത്തില്‍ ദൈവമാണു ശിക്ഷിക്കുക എന്നത് ഒരു ക്രൈസ്തവ സങ്കല്‍പ്പമാണ് എന്ന് താങ്കളുടെ കമെന്റില്‍ കണ്ടു ..അങ്ങിനെ യെങ്കില്‍ ബൈബിളില്‍ ഈ പറഞ്ഞ ശിക്ഷാ വിധികള്‍ എന്തിനാണ് ..?



    ഖുറാന്‍ ഇവിടുത്തെ ശിക്ഷാ വിധികള്‍ പറഞ്ഞിടത്ത് വിശദീകരിച്ചിട്ടുണ്ട് .. അത്തരം ശിക്ഷാ നല്‍കുന്നത് ജിവിതത്തിന്റെ നില നില്പ്പിനാണ് , കൂടാതെ സൂക്ഷമത പാലിക്കാനും ..ആ ഖുറാന്‍ വചനം ഒന്ന് കൂടെ കൊടുക്കുന്നു . ഇഹലോക ശിക്ഷയുടെ ഉദ്ദേശം പരലോക രക്ഷ-ശിക്ഷകള്‍ ഇല്ലാതാകുന്നില്ല.. രണ്ടിനും അതിന്റെതായാ പ്രാധാന്യം ഉണ്ട് .

    ബുദ്ധിമാന്‍മാരേ, ( അങ്ങനെ ) തുല്യശിക്ഷ നല്‍കുന്നതിലാണ്‌ നിങ്ങളുടെ ജീവിതത്തിന്‍റെനിലനില്‍പ്‌. നിങ്ങള്‍ സൂക്ഷ്മത പാലിക്കുന്നതിനു വേണ്ടിയത്രെ ( ഈ നിയമനിര്‍ദേശങ്ങള്‍ )." (വി. ഖു 2 :178 - 179).

    ReplyDelete
  99. നമുക്കറിയാം ദൈവത്തിന്റെ അറിവോ സമ്മതമോ ഇല്ലാതെ ഒന്നും നടക്കുന്നില്ല എന്ന് അപ്പോള്‍ ഒരാള്‍ വഴി തെറ്റി പോകുന്നുണ്ടെങ്കില്‍ , അത് ദൈവം അനുവദിച്ചത് കൊണ്ടാണ് , പക്ഷെ അതിനു കാരണമോ അയാളുടെ മനസ്സിലുള്ള തിന്മയും .. അധര്‍മ്മകാരികളല്ലാത്ത ആരെയും ദൈവം പിഴപ്പിക്കുകയില്ല എന്ന് ധാരാളം സ്ഥലത്ത് ഖുറാന്‍ പറയുന്നു .


    ദൈവത്തിന്റെ അറിവോ സമ്മതമോ ഇല്ലാതെ എന്തെങ്കിലും നടക്കുന്നുണ്ടോ ഇല്ലയോ എന്നതൊന്നും ഇവിടെ പ്രസക്തമല്ല. മനുഷ്യന്‍ തെറ്റുകള്‍ ചെയ്യുന്നുണ്ടോ എന്നതും പ്രസക്തമല്ല. അള്ളാ എന്ന ദൈവം അറിഞ്ഞ് കൊണ്ട് ഒരാളെ അവിശ്വാസിയാക്കുന്ന വിഷയമാണിവിടെ ചര്‍ച്ച ചെയ്തത്. മനപ്പൂര്‍വ്വം ഒരു ദൈവത്തിനെങ്ങനെ ഇതു ചെയ്യാനാകും. ഇവിടെ വരുന്ന ചോദ്യം ഇത് ദൈവം തന്നെയോ എന്നതാണ്. പിശാചിനോടൊപ്പം ഈ നടപടി ചെയ്യുന്ന ശക്തി ദുഷ്ട ശക്തിയാണ്. പിശാചാണു തിന്മകളുടെ ഉറവിടമെന്നാണു മറ്റ് മതങ്ങള്‍ പഠിപ്പിക്കുന്നത്. പക്ഷെ ഇസ്ലാമില്‍ തിന്മകളും അള്ളാ ചെയ്യുന്നു. ദൈവ വിശ്വാസമില്ലാതായാല്‍ തിന്മകള്‍ ഉണ്ടാകുമെന്നാണെല്ലാ മതങ്ങളും പഠിപ്പിക്കുന്നത്. അള്ളാ മറിച്ചാണോ പഠിപ്പിക്കുന്നത്.

    ദൈവമാരെയൊക്കെ പിഴപ്പിക്കുന്നു എന്നതും ഇവിടെ പ്രസക്തമല്ല. വിശ്വാസിയായിരുന്ന ഒരു മനുഷ്യനെ അവിശ്വാസിയാക്കുന്നത് അള്ളായാണെന്നും അയാളെ അവിശ്വാസത്തില്‍ ഉറപിച്ചു നിറുത്തുന്നത് അള്ളായും പിശാചും കൂടിയാണെന്നും ഖുറാനില്‍ മൊഹമ്മദ് എഴുതി വച്ചിട്ടുണ്ട്. സ്വന്തം ഉപദേശ നിര്‍ദേശങ്ങള്‍ അവിശ്വാസികള്‍ കേള്‍ക്കേണ്ട എന്നു പറയുന്ന കറുത്ത ശക്തിയായിട്ടേ അള്ളായെ മനസിലാക്കാന്‍ ആകൂ. വേദങ്ങള്‍ അവര്‍ണ്ണര്‍ കേള്‍ക്കേണ്ട എന്ന് സവര്‍ണ്ണ ഹിന്ദുക്കള്‍ പറഞ്ഞതും ഇതു തന്നെ.

    മനുഷ്യര്‍ സ്വന്തം ഇഷ്ടപ്രകാരം ചെയ്യുന്ന ഒരു കര്‍മ്മത്തേക്കുറിച്ചുമല്ല ഞാന്‍ ഇവിടെ പരാമര്‍ശിച്ചത്. അള്ളാ എന്ന ഇസ്ലാമിക ദൈവം ചെയ്യുന്ന ഒരു കര്‍മ്മത്തേക്കുറിച്ചു മാത്രമേ ഇവിടെ പറഞ്ഞിട്ടുള്ളു. അള്ളാ ഇച്ഛിക്കുന്നതു കൊണ്ടു മാത്രം അവിശ്വാസത്തില്‍ മനുഷ്യര്‍ ഉറച്ചു നില്‍ക്കുന്ന സംഗതി മാത്രമാണിവിടത്തെ വിഷയം. വേറെ ഒരു മതത്തിലെയും ദൈവം ഇതു പോലെ അത്മഹത്യാപരമായ സംഗതി ചെയ്യാറില്ല.

    ഫൈസല്‍ വിഷയം മാറ്റാന്‍ ആഞ്ഞു ശ്രമിച്ചാലും നടക്കില്ല. അതിനു വേണ്ടി ഖുറാനും ബൈബിളും എത്ര പകര്‍ത്തി വച്ചാലും കാര്യമില്ല.

    ReplyDelete
  100. kaalidaasan said...

    അള്ളാ ഇച്ഛിക്കുന്നതു കൊണ്ടു മാത്രം അവിശ്വാസത്തില്‍ മനുഷ്യര്‍ ഉറച്ചു നില്‍ക്കുന്ന സംഗതി മാത്രമാണിവിടത്തെ വിഷയം.

    സുഹൃത്തേ കാളിദാസാ .. അല്ലാഹുവിന്റെ ആ ഇച്ഛ ഒരു കാരണവും ഇല്ലാതെ അല്ല എന്നാണു ഞാന്‍ മറ്റു ഖുറാന്‍ വചനങ്ങളിലൂടെ വ്യക്തമാക്കി തന്നത് , അതായത് ഒരാള്‍ അവിശ്വാസം സ്വയം തിരഞ്ഞെടുത്തത് കൊണ്ടാണ് അവനെ ദൈവം അവിശ്വാസത്തില്‍ നിര്‍ത്തുന്നത് .. ഇത്രയും ഖുറാന്‍ വാചങ്ങള്‍ പറഞ്ഞു തന്നിട്ടും താങ്കള്‍ പിടിച്ച കൊമ്പില്‍ തന്നെ നില്‍ക്കാന്‍ ആഞ്ഞു ശ്രമിച്ചിട്ടും ഒരു കാര്യവും ഇല്ല .

    "അധര്‍മ്മകാരികളല്ലാത്ത ആരെയും അത്‌ നിമിത്തം അവന്‍ പിഴപ്പിക്കുകയില്ല."(വി. ഖുറാന്‍ 2:26)

    "അവരുടെ ചില പാപങ്ങള്‍ കാരണമായി അവര്‍ക്ക്‌ നാശം വരുത്തണമെന്നാണ്‌ അല്ലാഹു ഉദ്ദേശിക്കുന്നതെന്ന്" (വി.ഖുറാന്‍ 5:49 )

    "ഏതൊരു ജനതയും തങ്ങളുടെ സ്വന്തം നിലപാടുകളില്‍ മാറ്റം വരുത്തുന്നത്‌ വരെ അല്ലാഹു അവരുടെ സ്ഥിതിക്ക്‌ വ്യത്യാസം വരുത്തുകയില്ല; തീര്‍ച്ച."(വി. ഖുറാന്‍ 13:11 )

    "ഒരു ജനതയ്ക്ക്‌ മാര്‍ഗദര്‍ശനം നല്‍കിയതിന്‌ ശേഷം, അവര്‍ കാത്തുസൂക്ഷിക്കേണ്ടതെന്തെന്ന്‌ അവര്‍ക്ക്‌ വ്യക്തമാക്കികൊടുക്കുന്നതു വരെ അല്ലാഹു അവരെ പിഴച്ചവരായി ഗണിക്കുന്നതല്ല. . "(വി. ഖുറാന്‍ 9:115 )

    ഈ വചനങ്ങള്‍ ഒന്നും താങ്കള്‍ക്കു സ്വീകാര്യം അല്ലെ ?

    ======

    പിന്നെ താങ്കള്‍ തന്നെ ബൈബിളില്‍ ഇല്ലാത്തതു പറയും എന്നിട്ട് ഞാന്‍ അതിനെ തിരുത്തിയാല്‍ അപ്പോള്‍ ബൈബിള്‍ പറയരുത് എന്നും പറയും .. ഞാന്‍ തൊട്ടു മുകളില്‍ പറഞ്ഞ കാര്യത്തിനു അതായത് ബൈബിളില്‍ എന്തിനു ശിക്ഷാ രീതികള്‍ വിവരിച്ചു എന്നതിന് ഉത്തരം ഉണ്ടെങ്കില്‍ പറയണം കാളിദാസാ സുഹൃത്തേ ...

    ReplyDelete
  101. ഇതാണ് സത്യം എങ്കില്‍ യേശു സ്വയം ദൈവപുത്രനാണ്‌ എന്ന് അവകാശപ്പെട്ടത്തിനും ശേഷം (ക്രിസ്ത്യാനികള്‍ യേശുവിനെ ദൈവപുത്രന്‍ ആയി അവതരിപ്പിച്ചു തുടങ്ങിയശേഷം) അത് തിരുത്തുവാനായി ആ ദൈവം എന്തിനു നാല് നൂറ്റാണ്ടുകള്‍ കാത്തിരുന്നു?

    നാലല്ല ആറു നൂറ്റാണ്ടുകള്‍.

    അതും അള്ളാ മനപൂര്‍വ്വം ചെയ്തതല്ലേ. ക്രിസ്ത്യാനികളെ യേശു ദൈവമാണെന്ന കള്ളത്തരത്തില്‍ വിശ്വസിക്കാന്‍ ചുമ്മാ അങ്ങനുവദിച്ചു. അള്ളാക്കും വേണ്ടേ ഒരു നേരമ്പോക്കൊക്കെ. എത്ര പേരെ ഫ്രൈ ചെയ്യാന്‍ കിട്ടുമെന്ന് പരീക്ഷിച്ചതല്ലേ. എണ്ണം കൂടിയപ്പോള്‍ പരീക്ഷ നിറുത്തി, മൊഹമ്മദിനോട് അവരെ കഴുത്തുവെട്ടി കൊല്ലാന്‍ പറഞ്ഞു. ഈ പോസ്റ്റ് മുഴുവന്‍ വായിച്ചിട്ടും യുക്തിക്കത് മനസിലായില്ലേ?

    ക്രിസ്ത്യാനികളെ മാത്രമല്ല ഹിന്ദുക്കളെയും അവിശ്വാസത്തില്‍ നിലനിറുത്താന്‍ അദ്ദേഹം തീരുമാനിച്ചു. അദ്ദേഹം സൃഷ്ടിച്ചു പരിപാലിക്കുന്നു എന്നവകാശപ്പെടുന്ന മനുഷ്യാരാശിയുടെ ആറില്‍ അഞ്ചു ഭാഗത്തേയും അവിശ്വാസത്തില്‍ ഉറപ്പിച്ചു നിറുത്താന്‍ അദേഹത്തിനുള്ള കഷ്ടപ്പാടുകള്‍ വല്ലതും യുക്തിക്ക് ചിന്തിക്കാനാകുമോ.

    ഇത് തുടങ്ങിയിട്ട് യുഗങ്ങളായി ആദ്യ സൃഷ്ടിയായ ആദത്തെ അവിശ്വാസത്തില്‍ അകപ്പെടുത്താന്‍ പിശാചിന്റെ വേഷം പോലും അദ്ദേഹത്തിനു കെട്ടേണ്ടി വന്നു. അപ്പോള്‍ പിന്നെ എന്റെയും യുക്തിയുടെയും കാര്യമെത്ര നിസാരം?

    ReplyDelete
  102. അതായത് തിന്മ ചെയ്യണം എന്ന് മനസ്സില്‍ കൊണ്ട് നടക്കുന്നവര്‍ക്ക് ആ തിന്മയില്‍ വിഹരിക്കാനുള്ള അവസരം ദൈവം ഇവിടെ ഒരുക്കി കൊടുക്കുന്നു എന്നര്‍ഥം .നന്മ ചെയ്യണം എന്ന് വിചാരിക്കുന്നവര്‍ക്ക് അതിനുള്ള അവസരവും ...

    തിന്മ ചെയ്തുകൊണ്ടിരിക്കുന്ന എനിക്ക് നന്മ ചെയ്യണം എന്നു വിചാരിക്കുക. അതിനെന്നെ അല്ലാഹ് അനുവദിക്കുമോ? കാരണം താങ്കള്‍ കൊടുത്തിരിക്കുന്ന വചനപ്രകാരം എന്നെ അല്ലഹ് തിന്മയില്‍ ഉറപ്പിച്ചാണ് നിറുത്തുന്നത്! എന്നെ രക്ഷപ്പെടാന്‍ അല്ലാഹ് അനുവദിക്കുന്നില്ല എന്നല്ലേ ഞാന്‍ മനസ്സിലാക്കേണ്ടത്?

    ReplyDelete
  103. read this... not sure about the authenticity

    http://muttaqun.com/freewill.html

    The term "free will" is a christian term, and it should not be used by Muslims.


    Do you agree?

    ReplyDelete
  104. sajan said...,

    തിന്മ ചെയ്തുകൊണ്ടിരിക്കുന്ന എനിക്ക് നന്മ ചെയ്യണം എന്നു വിചാരിക്കുക. അതിനെന്നെ അല്ലാഹ് അനുവദിക്കുമോ?


    Dear Sajan, താങ്കളുടെ ആ ഉദ്ദേശം ആത്മാര്‍ത്ഥം ആണെങ്കില്‍ ,താങ്കള്‍ക്ക് നന്മയില്‍ മുന്നേറാനാകും എന്നാണു എന്റെ പക്ഷം . ഈ വചനങ്ങള്‍ ആണ് അതിനു ആധാരം

    "എന്നിട്ട്‌ അവര്‍ക്ക്‌ ശേഷം അവരുടെ സ്ഥാനത്ത്‌ ഒരു പിന്‍തലമുറ വന്നു. അവര്‍ നിര്‍ബന്ധ പ്രാര്‍ത്ഥനകള്‍ പാഴാക്കുകയും തന്നിഷ്ടങ്ങളെ പിന്തുടരുകയും ചെയ്തു. തന്‍മൂലം ദുര്‍മാര്‍ഗത്തിന്‍റെ ഫലം അവര്‍ കണ്ടെത്തുന്നതാണ്‌.എന്നാല്‍ പശ്ചാത്തപിക്കുകയും, വിശ്വസിക്കുകയും സല്‍കര്‍മ്മം പ്രവര്‍ത്തിക്കുകയും ചെയ്തവര്‍ ഇതില്‍ നിന്നൊഴിവാകുന്നു. അവര്‍ സ്വര്‍ഗത്തില്‍ പ്രവേശിക്കുന്നതാണ്‌. അവര്‍ ഒട്ടും അനീതിക്ക്‌ വിധേയരാവുകയില്ല. (വി. ഖുറാന്‍ 19 :59 -60 )

    "ഏതൊരു ജനതയും തങ്ങളുടെ സ്വന്തം നിലപാടുകളില്‍ മാറ്റം വരുത്തുന്നത്‌ വരെ അല്ലാഹു അവരുടെ സ്ഥിതിക്ക്‌ വ്യത്യാസം വരുത്തുകയില്ല; തീര്‍ച്ച."(വി. ഖുറാന്‍ 13:11 )

    താങ്കള്‍ സൂചിപ്പിച്ച ലിങ്കില്‍ ഉള്ളത് ഒരു ഔദ്യോഗിക വിശദീകരണം അല്ല , ഞാന്‍ ഇവിടെ ഉദ്ധരിച്ച ഖുറാന്‍ വാക്യങ്ങളില്‍ പല തവണ വ്യക്തമാണ് ഏതൊരു ജനതയും തങ്ങളുടെ സ്വന്തം നിലപാടുകളില്‍ മാറ്റം വരുത്തുന്നത്‌ ദൈവം അവരെ മാറ്റുക ഇല്ല എന്നത് .. താങ്കളുടെ കാര്യത്തിലും ആത്യന്തികമായി തീരുമാനം എടുക്കേണ്ടത് താങ്കളാണ് .. അത് ആത്മാര്‍ത്ഥം ആണെങ്കില്‍ ദൈവം കൈ വിടില്ല എന്നാണു എനിക്ക് തോന്നുന്നത് കാരണം , ദൈവത്തിന്റെ കാരുണ്യത്തില്‍ നിരാശരാകേണ്ടതില്ല എന്ന് ഖുറാനില്‍ പല സ്ഥലത്ത് കാണാം .
    നന്മകള്‍ നേരുന്നു -

    ReplyDelete
  105. ഒടിവിന്നു പകരം ഒടിവു, കണ്ണിന്നു പകരം കണ്ണു, പല്ലിന്നു പകരം പല്ലു; ഇങ്ങനെ അവൻ മറ്റേവന്നു കേടുവരുത്തിയതുപോലെ തന്നേ അവന്നും വരുത്തേണം.
    മൃഗത്തെ കൊല്ലുന്നവൻ അതിന്നു പകരം കൊടുക്കേണം; മനുഷ്യനെ കൊല്ലുന്നവൻ മരണശിക്ഷ അനുഭവിക്കേണം.
    നിങ്ങൾക്കു പരദേശിക്കും സ്വദേശിക്കും ഒരു പ്രമാണം തന്നേ ആയിരിക്കേണം; ഞാൻ നിങ്ങളുടെ ദൈവമായ യഹോവ ആകുന്നു.
    ദുഷിച്ചവനെ പാളയത്തിന്നു പുറത്തുകൊണ്ടുപൊയി കല്ലെറിയേണമെന്നു മോശെ യിസ്രായേൽമക്കളോടു പറഞ്ഞു. യഹോവ മോശെയോടു കല്പിച്ചതു പോലെ യിസ്രായേൽമക്കൾ ചെയ്തു." (ലേവ്യപുസ്തകം, 24 :16 -23 )


    യേശു മോശയുടെ നിയമമെല്ലാം തിരുത്തിക്കുറിച്ചത് ഫൈസല്‍ അറിഞ്ഞില്ലേ ...

    നിയമത്തിന്റെ പൂര്‍ത്തീകരണം ...(ലൂക്കാ 5 :17 -47)

    "നിയമത്തെയോ പ്രവാചകന്‍മാരെയോ അസാധുവാക്കാനാണു ഞാന്‍ വന്നതെന്നു നിങ്ങള്‍ വിചാരിക്കരുത്. അസാധുവാക്കാനല്ല പൂര്‍ത്തിയാക്കാനാണ് ഞാന്‍ വന്നത്........................ കൊല്ലരുത്; കൊല്ലുന്നവന്‍ന്യായവിധിക്ക് അര്‍ഹനാകും എന്നു പൂര്‍വികരോടു പറയപ്പെട്ടതായി നിങ്ങള്‍ കേട്ടിട്ടുണ്ടല്ലോ. എന്നാല്‍, ഞാന്‍ നിങ്ങളോടു പറയുന്നു: സഹോദരനോടു കോപിക്കുന്നവന്‍ന്യായവിധിക്ക് അര്‍ഹനാകും. സഹോദരനെ ഭോഷാ എന്നു വിളിക്കുന്നവന്‍ന്യായാധിപസംഘത്തിന്റെ മുമ്പില്‍ നില്‍ക്കേണ്ടിവരും; ......... നീ ബലിപീഠത്തില്‍ കാഴ്ചയര്‍പ്പിക്കുമ്പോള്‍, നിന്റെ സഹോദരന് നിന്നോട് എന്തെങ്കിലും വിരോധം ഉണ്ടന്ന് അവിടെവച്ച് ഓര്‍ത്താല്‍, കാഴ്ചവസ്തു അവിടെ ബലിപീഠത്തിനു മുമ്പില്‍ വച്ചിട്ട് പോയി സഹോദരനോടു രമ്യതപ്പെടുക; പിന്നെ വന്നു കാഴ്ചയര്‍പ്പിക്കുക. .................

    കണ്ണിനുപകരം കണ്ണ്, പല്ലിനുപകരം പല്ല് എന്നു പറഞ്ഞിട്ടുള്ളതു നിങ്ങള്‍കേട്ടിട്ടുണ്ടല്ലോ. എന്നാല്‍, ഞാന്‍ നിങ്ങളോടു പറയുന്നു: ദുഷ്ടനെ എതിര്‍ക്കരുത്. വലത്തുകരണത്തടിക്കുന്നവന് മറ്റേകരണം കൂടി കാണിച്ചുകൊടുക്കുക. നിന്നോടു വ്യവഹരിച്ച് നിന്റെ ഉടുപ്പു കരസ്ഥമാക്കാനുദ്യമിക്കുന്നവന് മേലങ്കികൂടി കൊടുക്കുക. ഒരുമൈല്‍ ദൂരംപോകാന്‍ നിന്നെ നിര്‍ബന്ധിക്കുന്നവനോടുകൂടെ രണ്ടു മൈല്‍ ദൂരം പോകുക. ചോദിക്കുന്നവനു കൊടുക്കുക. വായ്പ വാങ്ങാന്‍ ഇച്ഛിക്കുന്നവനില്‍ നിന്ന് ഒഴിഞ്ഞുമാറരുത്.........അയല്‍ക്കാരനെ സ്നേഹിക്കുക, ശത്രുവിനെ ദ്വേഷിക്കുക എന്നുപറഞ്ഞിട്ടുള്ളത് നിങ്ങള്‍ കേട്ടിട്ടുണ്ടല്ലോ. എന്നാല്‍, ഞാന്‍ നിങ്ങളോടു പറയുന്നു: ശത്രുക്കളെ സ്നേഹിക്കുവിന്‍; നിങ്ങളെ പീഡിപ്പിക്കുന്നവര്‍ക്കുവേണ്ടി പ്രാര്‍ഥിക്കുവിന്‍. അങ്ങനെ, നിങ്ങള്‍ നിങ്ങളുടെ സ്വര്‍ഗസ്ഥനായ പിതാവിന്റെ മക്കളായിത്തീരും. അവിടുന്ന് ശിഷ്ടരുടെയുംദുഷ്ടരുടെയും മേല്‍ സൂര്യനെ ഉദിപ്പിക്കുകയും നീതിമാന്‍മാരുടെയും, നീതിരഹിതരുടെയും മേല്‍ മഴ പെയ്യിക്കുകയും ചെയ്യുന്നു.നിങ്ങളെ സ്നേഹിക്കുന്നവരെ നിങ്ങള്‍ സ്നേഹിച്ചാല്‍ നിങ്ങള്‍ക്കെന്തു പ്രതിഫലമാണു ലഭിക്കുക? ചുങ്കക്കാര്‍പോലും അതുതന്നെ ചെയ്യുന്നില്ലേ? സഹോദരങ്ങളെ മാത്രമേ നിങ്ങള്‍ അഭിവാദനം ചെയ്യുന്നുള്ളുവെങ്കില്‍ വിശേഷവിധിയായി എന്താണു നിങ്ങള്‍ചെയ്യുന്നത്? വിജാതീയരും അതുതന്നെ ചെയ്യുന്നില്ലേ? അതുകൊണ്ട്, നിങ്ങളുടെ സ്വര്‍ഗസ്ഥനായ പിതാവ് പരിപൂര്‍ണനായിരിക്കുന്നതുപോലെ നിങ്ങളും പരിപൂര്‍ണരായിരിക്കുവിന്‍."

    ReplyDelete
  106. അപ്പൊ കാളിദാസന്‍ ഖുറാന്‍ ശരിക്ക് വായിച്ചിട്ടെന്നു വ്യക്തമായി . പരലോകത്തിലെ വിചാരണയും ശിക്ഷയും കുറിച്ച് പറയുന്ന
    അനേകം വചനങ്ങള്‍ ഖുറാനില്‍ ഉണ്ട് . അത് പ്രതീക്ഷിച്ചു മാപ്പ് ചെയ്തു കൊടുക്കണം എന്നും . ചിലത് താഴെ കൊടുക്കുന്നു.


    ഖുറാന്‍ വായിച്ചിട്ടുതന്നെയണ്, ഖുറാനിലെ പലതും ഞാന്‍ ഇവിടെ എഴുതിയത്. അതൊന്നും ഖുറാനിലില്ല എന്നാണോ ഫൈസല്‍ പറഞ്ഞു വരുന്നത്?


    ഏതെല്ലാം കുറ്റങ്ങള്‍ക്ക് മാപ്പു നല്‍കണമെന്നൊക്കെ പറയുന്നതൊന്നും ഈ പോസ്റ്റിന്റെ വിഷയമല്ല. അവിശ്വാസിയായ എന്നെ അവിശ്വാസത്തില്‍ ഉറപ്പിച്ചു നിറുത്താന്‍ അള്ളാ പിശാചിനോടു ചേര്‍ന്ന് കഷ്ടപ്പെടുന്നതിനേക്കുറിച്ചാണീ പോസ്റ്റ്. അത് ഞാന്‍ എന്റെ ഭാവനയില്‍ നിന്നും എഴുതിയതല്ല ഖുറാനിലെ ഏതെല്ലാം ആധ്യായങ്ങളില്‍ ഉണ്ടെന്നുള്ള റെഫറന്‍സ് സഹിതമാണു ഞാന്‍ അതൊക്കെ ഇവിടെ എഴുതിയത്. അതേക്കുറിച്ചു മാത്രം ചര്‍ച്ച ചെയ്യാനേ എനിക്ക് ഉദ്ദേശമുള്ളു. അത് പറഞ്ഞിട്ടും പറഞ്ഞിട്ടും ഫൈസലിനു മനസിലാകാത്തതെന്തേ?

    ReplyDelete
  107. താങ്കള്‍ ബൈബിളും ശരിക്കും വായിച്ചിട്ടില്ലെന്നു മനസ്സിലായി .


    ഖുറാനേക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ ബൈബിള്‍ ശരിക്കും വായിക്കുന്നതെന്തിനാണ്? ബൈബിള്‍ ശരിക്കും വായിച്ചിട്ടുണ്ടെന്നോ അത് അക്ഷരം പ്രതി പിന്തുടരുന്നു എന്നോ ഞാന്‍ എങ്ങും അവകാശപ്പെട്ടില്ലല്ലോ. പിന്നെ ഈ പരാമര്‍ശത്തിന്റെ ഉദ്ദേശം എന്താണ്?

    മൊഹമ്മദിന്റെ മതി ഭ്രമം ഫൈസലിനുമുണ്ടെങ്കില്‍ ഞാന്‍ ഒരിക്കല്‍ കൂടി വ്യക്തമാക്കാം. ഇത് ഖുറാനിലെ ഒരു വിഷയം ചര്‍ച്ച ചെയ്യുന്ന പോസ്റ്റാണ്. അവിടെ ബൈബിളോ ഗീതയോ വായിക്കുന്നതിനു പ്രസക്തിയില്ല.

    ReplyDelete
  108. കാളിദാസാ.., നന്മക്കും തിന്മക്കും പരലോകത്തില്‍ ദൈവമാണു ശിക്ഷിക്കുക എന്നത് ഒരു ക്രൈസ്തവ സങ്കല്‍പ്പമാണ് എന്ന് താങ്കളുടെ കമെന്റില്‍ കണ്ടു ..അങ്ങിനെ യെങ്കില്‍ ബൈബിളില്‍ ഈ പറഞ്ഞ ശിക്ഷാ വിധികള്‍ എന്തിനാണ് ..?

    എന്റെ അറിവില്‍ ക്രിസ്ത്യാനികള്‍ യേശുവിന്റെ നിര്‍ദ്ദേശമെന്ന നിലയില്‍ ഒരു ഒരു ശിക്ഷാ വിധിയും നടപ്പിലാക്കുന്നില്ല. സുവിശേഷത്തില്‍ ഒരിടത്തും അങ്ങനെയുള്ള ഒരു ശിക്ഷകളേക്കുറിച്ചും പറയുന്നില്ല. പക്ഷെ ഖുറാനില്‍ പറയുന്നുണ്ട്.

    യഹുദന്‍മാരുടെ പല ശിക്ഷാരിതികളും യേശു നിര്‍ത്തലാക്കിയതായി സുവിശേഷത്തില്‍ പറയുന്നുണ്ട്.

    ReplyDelete
  109. @ YUKTHI

    താങ്കള്‍ തന്നെ ഉദ്ധരിച്ച പ്രാര്‍ത്ഥനയില്‍ "ഞങ്ങളെ പ്രലോഭനങ്ങളില്‍ ഉള്‍പ്പെടുത്തരുതേ എന്ന് ക്രൈസ്തവര്‍ പ്രാര്‍ത്ഥന നടത്തുന്നത് ദൈവത്തോടാണ് . പ്രലോഭിപ്പിക്കുന്നത് ദൈവമാണോ എന്നൊരു ചോദ്യം ഇവിടെ പ്രസക്തമാണോ ? പിന്നെ ദൈവം നമ്മെ പരീക്ഷിക്കും എന്ന് പറയുന്നു .. പരീക്ഷണത്തില്‍ ജയം മാത്രമല്ലല്ലോ , തോല്‍വിയും ഉണ്ടായേക്കാം , അപ്പോള്‍ തോല്‍ക്കുന്നവരെ ശിക്ഷിക്കാന്‍ വേണ്ടി എന്തിനു ദൈവം പരീക്ഷണം തന്നു എന്നൊക്കെ ചോദിക്കാം വേണമെങ്കില്‍ , അത് പോലെ എന്തിനു പലരും വഴി തെറ്റാന്‍ പിശാചിനെ സൃഷ്ടിച്ചു എന്നും , അതൊക്കെ ദൈവത്തിന്റെ തീരുമാനങ്ങള്‍ എന്നെ നമുക്ക് പറയാനാകൂ .. നാം ഒന്നും അറിഞ്ഞല്ലല്ലോ , നമ്മുടെ ഒന്നും തീരുമാനം അനുസരിച്ചും അല്ല നമ്മളൊക്കെ ഇവിടെ ജനിച്ചതും , പ്രപഞ്ചത്തിലെ ചുറ്റുപാടുകളില്‍ ജീവിക്കുന്നതും
    ,
    പിന്നെ ദൈവം നിശ്ചയിച്ച ഇത്തരം പരീക്ഷണ , പ്രലോഭനങ്ങളെ അതിജീവിച്ചു ഒരാള്‍ നന്മയില്‍ മുന്നോട്ട് പോകുന്നുവെങ്കില്‍ അയാളില്‍ ദൈവം പ്രീതിപ്പെടുകയും മോക്ഷം കൊടുക്കുകയും ചെയ്യും. അതും ദൈവത്തിന്റെ ഒരു തീരുമാനം ആണ് .

    പിന്നെ ഇതില്‍ ഇത്ര ആശയ കുഴപ്പത്തിന് കാര്യമെന്ത് ? ഒരാള്‍ നന്മയില്‍ മുന്നേറുന്നുവെങ്കില്‍ നാം പറയും , ദൈവം അയാള്‍ക്ക്‌ നേര്‍വഴി കാണിച്ചു കൊടുത്തിരിക്കുന്നു എന്ന് ,
    മറ്റൊരാള്‍ക്ക് ആകട്ടെ , എത്ര ശ്രമിച്ചിട്ടും , തിന്മയില്‍ നിന്നും മുക്തനാവാന്‍ കഴിയുന്നില്ല , അപ്പോള്‍ നാം പറയും കഷ്ടം ദൈവം അയാളെ ഉപേക്ഷിച്ചിരിക്കുന്നു എന്ന് ..
    എല്ലാം നിയന്ത്രിക്കുന്നതു ദൈവം ആണെന്ന് വിശ്വസിക്കുന്നുവെങ്കില്‍ ,നമ്മള്‍ നന്മ ചെയ്യുന്നതും തിന്മ ചെയ്യുന്നതും , ദൈവത്തിന്റെ അറിവോടും സമ്മതത്തോടും ആണെന്ന് സമ്മതിക്കേണ്ടി വരും ..,, കര്‍ത്താവ്‌ നാം ആണെങ്കില്‍ പോലും,ആ കര്‍മ്മത്തിന് അംഗീകാരം നല്‍കുക വഴി, ഒരു അര്‍ത്ഥത്തില്‍ ദൈവവാണ് ആ കര്‍മ്മം ചെയ്യുന്നത് . പക്ഷെ അതിനു ദൈവത്തെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല , നാമാണ് ആ കര്‍മ്മം ചെയ്യാനുള്ള തീരുമാനം എടുത്തത്‌ , ഒരു അന്ത്യ വിധി നാളില്‍ ആ കര്‍മ്മങ്ങളെ ദൈവം വിചാരണ ചെയ്യുകയും , രക്ഷ ശിക്ഷകള്‍ നടപ്പാക്കുകയും ചെയ്യും എന്ന് കൂടെ മനസ്സിലാക്കുക നാം .

    yukthi said ..
    മര്‍യമിന്റെ മകന്‍ ഈസ്സായുടെ ജനനത്തെക്കുറിച്ച് ഖുര്‍ ആന്‍ പറയുന്നത് എന്താണ് എന്ന് ഫൈസല്‍ വ്യക്തമാക്കാമോ?

    ഖുറാനില്‍ ഇരുപത്തി അഞ്ചു സ്ഥലതോളം സ്ഥലത്ത് യേശുവി ന്റെ പേര് പരാമര്‍ശിച്ചിട്ടുണ്ട് .. ദൈവത്തെ സംബന്ധിച്ചി ടത്തോളം യേശുവിന്റെ ഉപമ ആദത്തോടാണ് ... ഇക്കാര്യം കൂടുതല്‍ ചര്‍ച്ച ചെയ്യാന്‍ ഈ പോസ്റ്റില്‍ പറ്റുമെന്ന് തോന്നുന്നില്ല .താങ്കള്‍ക്കു താല്പര്യം എങ്കില്‍ .പിന്നീട് ഞാന്‍ ഒരു പോസ്റ്റ്‌ ഇടാം , തമ്മില്‍ ഉള്ള ആശയ വിനിമയം ആണ് ഞാന്‍ ഇതില്‍ കാണുന്ന ഒരു പ്രധാന വശം , അല്ലാതെ ഏതെങ്കിലും വ്യക്തിയെയോ ഗ്രന്ഥതെയോ മോശമാക്കി കാണിക്കാനല്ല .. ഇവിടെ സാജനും വളരെ മാന്യമായും പക്വതയോടും കൂടിയാണ് കാര്യങ്ങള്‍ കൈ കാര്യം ചെയ്തത് .. താങ്ക്സ് സാജന്‍ ..കീപ്‌ ഇറ്റ്‌ അപ്പ്‌ ! കാളിദാസന്റെ ശൈലിയില്‍ എനിക്ക് ഒരു അതൃപ്തിയും ഇല്ല , ഓരോരുത്തര്‍ക്കും ഓരോ ശൈലി ഉണ്ടാകുമല്ലോ .. കാര്യങ്ങള്‍ നല്ല അര്‍ത്ഥത്തില്‍ ഉള്‍കൊള്ളാന്‍ നമ്മെലെല്ലാവരും ശ്രമിക്കുക . കാളിക്കും നന്മകള്‍ നേരുന്നു
    ================

    dear യുക്തി.. .താങ്കള്‍ക്കു ഈ ലിങ്കിലൂടെ പോയാല്‍ മലയാളം പി ഡി എഫ് ഖുറാന്‍ പരിഭാഷ ലഭിക്കും , വേണമെങ്കില്‍ ഈ പി ഡി എഫ് ഫയല്‍ സേവ് ചെയ്യാം (2 MBമാത്രം) . മൂന്നാമത്തെ അധ്യായത്തിലും ( നാല്പത്തി രണ്ടാം വചനം മുതല്‍ ) പത്തൊന്‍പതാം അധ്യായത്തിലും യേശുവിനെയും മറിയമിനെയും ക്കുറിച്ച് കൂടുതല്‍ പറഞ്ഞിട്ടുണ്ട് . സമയം കിടുമ്പോള്‍ വായിച്ചു നോക്കുക... പരസ്പരം കൂടുതല്‍ അറിയുന്നത് എപ്പോഴും നല്ലതാണ് ...
    സ്നേഹത്തോടെ
    ഫൈസല്‍
    O.T

    ( രണ്ടു ദിവസം ഓഫീസ് ഓഫ്‌ ആയതിനാല്‍ , ഞാന്‍ ഔട്ട്‌ ഓഫ് സ്റ്റേഷന്‍ ആയിരിക്കും , ഇനി ശനിയാഴ്ച കാണാം ( ദൈവം ഉദ്ദേശിച്ചാല്‍ ,) എല്ലാവര്ക്കും നന്ദി .

    ReplyDelete
  110. ഖുറാനില്‍ ഇരുപത്തി അഞ്ചു സ്ഥലതോളം സ്ഥലത്ത് യേശുവി ന്റെ പേര് പരാമര്‍ശിച്ചിട്ടുണ്ട് .. ദൈവത്തെ സംബന്ധിച്ചി ടത്തോളം യേശുവിന്റെ ഉപമ ആദത്തോടാണ് ... ഇക്കാര്യം കൂടുതല്‍ ചര്‍ച്ച ചെയ്യാന്‍ ഈ പോസ്റ്റില്‍ പറ്റുമെന്ന് തോന്നുന്നില്ല .താങ്കള്‍ക്കു താല്പര്യം എങ്കില്‍ .പിന്നീട് ഞാന്‍ ഒരു പോസ്റ്റ്‌ ഇടാം , തമ്മില്‍ ഉള്ള ആശയ വിനിമയം ആണ് ഞാന്‍ ഇതില്‍ കാണുന്ന ഒരു പ്രധാന വശം , അല്ലാതെ ഏതെങ്കിലും വ്യക്തിയെയോ ഗ്രന്ഥതെയോ മോശമാക്കി കാണിക്കാനല്ല

    ഫൈസല്‍, തീര്‍ച്ചയായും എനിക്ക് ഈ വിഷയത്തില്‍ താല്പര്യം ഉള്ളതുകൊണ്ടാണ് താങ്കളോട് ഇതെപ്പറ്റി വിശദീകരണം ചോദിച്ചത്. താങ്കള്‍ക്കു താല്പര്യമുണ്ടെങ്കില്‍ സ്വന്തം ബ്ലോഗില്‍ ഒരു പോസ്ടായി ഇത് വിശദീകരിച്ചാലും മതി. എനിക്ക് യുക്തമെന്നു തോന്നുന്ന ഒരു കാര്യം എന്തെന്നാല്‍ ഏതെങ്കിലും വിഷയത്തില്‍ ഉണ്ടാകുന്ന സംശയങ്ങള്‍ ആ വിഷയങ്ങള്‍ വിശ്വസിക്കുന്ന / പിന്തുടരുന്ന വ്യക്തികളോട് ചോദിച്ചു മനസ്സിലാക്കുക എന്നുള്ളതാണ്. അതുകൊണ്ടാണ് ഞാന്‍ ഖുര്‍ ആന്‍ സൂക്തങ്ങളുടെ വിശദീകരണങ്ങള്‍ താങ്കളോട് ചോദിച്ചത്. ഈ ചോദ്യങ്ങളില്‍ വ്യക്തിപരമായോ വിശ്വാസ്സപരമായോ ഏതെങ്കിലും അവഹേളനങ്ങള്‍ ഇല്ല എന്നും താങ്കള്‍ ദയവായി മനസ്സിലാക്കുക.

    താങ്കള്‍ വി. ഖുറാന്‍ 10 : 68 എന്ന സൂക്തം സാജനോട് ചൂണ്ടികാട്ടിയപ്പോള്‍ എനിക്ക് മനസ്സിലായത്‌ സാജന്റെ മതവിശ്വാസ്സത്തെ ചോദ്യം ചെയ്യുന്നതായിട്ടാണ്. കാരണം സാജന്‍ ഉള്‍പ്പെടെയുള്ള ക്രിസ്ത്യാനികള്‍ക്ക് യേശു ദൈവത്തിന്റെ പുത്രന്‍ ആണ്, അവരുടെ വിശ്വാസം അനുസരിച്ച് ദൈവത്തിന്റെ മൂന്നു വ്യക്തിതങ്ങളില്‍ (പിതാവ് - പുത്രന്‍ - പരിശുദ്ധാത്മാവ്) ഒരാള്‍ ആയിട്ടാണ് യേശുവിനെ അവര്‍ കരുതുന്നത്. താങ്കള്‍ വിശ്വസിക്കുന്ന ഖുര്‍ ആന്‍ വ്യക്തമാക്കുന്ന യേശുവിനോട് സാമ്യമുള്ള പ്രവാചകന്‍ ഈസ്സ (മര്‍യമിന്റെ പുത്രന്‍) ജനിക്കുന്നതും ദൈവത്തിന്റെ (അല്ലാഹുവിന്റെ) നേരിട്ടുള്ള പ്രവര്‍ത്തനം മൂലം ആണ്. അതായത് മനുഷ്യനായ ഈസ്സയ്ക്ക് മനുഷ്യനായ ഒരു പിതാവ് ഇല്ല എന്ന് ഖുര്‍ ആനും വ്യക്തമാക്കുന്നു.

    അങ്ങനെയെങ്കില്‍ മനുഷ്യനായ ഒരു പിതാവിന്റെ (പുരുഷന്റെ) പ്രവര്‍ത്തനം ഇല്ലാതെതന്നെ, ദൈവത്തിന്റെ (അല്ലാഹുവിന്റെ) നേരിട്ടുള്ള ഇടപെടല്‍ മൂലം ജനിച്ച യേശുവിനെ (ഈസ്സയെ) ക്രിസ്ത്യാനികള്‍ ദൈവപുത്രന്‍ എന്ന് വിളിക്കുന്നുവെങ്കില്‍ അതില്‍ എന്താണ് തെറ്റ്? ഇതുകൊണ്ടാണ് ഞാന്‍ നേരത്തെ സൂചിപ്പിച്ചത് താങ്കള്‍ പറഞ്ഞ ഖുര്‍ ആന്‍ സൂക്തം 10 : 68 പ്രതിപാദിക്കുന്ന ദൈവത്തിന്‌ സന്താനം ഉണ്ടെന്നതിന്‌ യാതൊരു പ്രമാണവുമില്ല എന്ന വാക്യത്തിനു എതിരായ സൂക്തം / തെളിവ് ഖുര്‍ ആനില്‍ തന്നെ ഉണ്ട് എന്ന്.

    ഫൈസല്‍ താങ്കള്‍ എഴുതിയ ദൈവത്തെ സംബന്ധിച്ചിടത്തോളം യേശുവിന്റെ ഉപമ ആദത്തോടാണ് എന്ന അഭിപ്രായം പൂര്‍ണ്ണമായും ശരിയല്ല. അത് പൂര്‍ണ്ണമായും ശരിയാവണം എങ്കില്‍ ആ വാക്യം ഇങ്ങനെ ആവണം " മുസ്ലിമിന്റെ ദൈവത്തെ സംബന്ധിച്ചിടത്തോളം യേശുവിന്റെ ഉപമ ആദത്തോടാണ്". യേശു മതവിശ്വാസത്തിന്റെ ഭാഗം ആയി വരുന്ന ക്രിസ്ത്യാനികള്‍ക്ക് ആദം ലോകത്തെ ആദ്യത്തെ മനുഷ്യനും യേശു ദൈവപുത്രനും ആണ്. (യഹൂദന്മാര്‍ക്ക് എങ്ങനെയാണ് എന്ന് എനിക്കറിയില്ല). താങ്കള്‍ ഒരു പക്ഷെ ഉദ്ദേശിക്കുന്നത് ആദത്തെ ദൈവം സൃഷ്ട്ടിച്ചതുപോലെ യേശുവിനെയും സൃഷ്ട്ടിച്ചുഎന്നാവും...?

    ReplyDelete
  111. സുഹൃത്തേ കാളിദാസാ .. അല്ലാഹുവിന്റെ ആ ഇച്ഛ ഒരു കാരണവും ഇല്ലാതെ അല്ല എന്നാണു ഞാന്‍ മറ്റു ഖുറാന്‍ വചനങ്ങളിലൂടെ വ്യക്തമാക്കി തന്നത് , അതായത് ഒരാള്‍ അവിശ്വാസം സ്വയം തിരഞ്ഞെടുത്തത് കൊണ്ടാണ് അവനെ ദൈവം അവിശ്വാസത്തില്‍ നിര്‍ത്തുന്നത് .. ഇത്രയും ഖുറാന്‍ വാചങ്ങള്‍ പറഞ്ഞു തന്നിട്ടും താങ്കള്‍ പിടിച്ച കൊമ്പില്‍ തന്നെ നില്‍ക്കാന്‍ ആഞ്ഞു ശ്രമിച്ചിട്ടും ഒരു കാര്യവും ഇല്ല .


    ഫൈസലേ,

    താങ്കള്‍ ഒന്നും വ്യക്തമാക്കിയിട്ടില്ല. ഞാന്‍ പറഞ്ഞതിനു വിരുദ്ധമായ പരാമര്‍ശങ്ങള്‍ ഖുറാനില്‍ പലയിടത്തുമുണ്ട്. ഒരേ കാര്യം പത്തു തരത്തില്‍ പറയുന്ന ബുദ്ധിസ്ഥിരത അശേഷമില്ലാത്ത ഒരു വിചിത്ര പുസ്തകത്തില്‍ നിന്നും അതല്ലേ പ്രതീക്ഷിക്കാന്‍ പറ്റൂ.


    താങ്കള്‍ ചര്‍ച്ച ചെയ്യുന്ന വിഷയം മറന്ന് ഖുറാന്‍ മുഴുവന്‍ ഉദ്ധരിച്ചാല്‍ അതിനെ ഞാന്‍ എന്തിനു ഗൌനിക്കണം?

    മനുഷ്യര്‍ സ്വയം തെരഞ്ഞെടുത്ത അവിശ്വസത്തേക്കുറിച്ചല്ല ഞാന്‍ എഴുതിയത്. അള്ളാ സ്വന്തമിഷ്ടപ്രകരം മനപ്പൂര്‍വ്വം ചെയ്യുന്നു എന്ന് ഖുറാനില്‍ മൊഹമ്മദ് എഴുതി വച്ചിരിക്കുന്ന ഒരു പ്രവര്‍ത്തിയേക്കുറിച്ചാണു ഞാന്‍ ഇവിടെ പരാമര്‍ശിച്ചത്.

    അള്ളാഹുവിന്റെ ഇച്ഛക്കൊക്കെ ഏതെല്ലാം കരണമുണ്ട് എന്നൊന്നും എന്റെ പോസ്റ്റിന്റെ വിഷയമല്ല. അള്ളാഹു ചെയ്യുന്നു എന്ന് ഖുറാനിലൂടെ മൊഹമ്മദ് പ്രചരിപ്പിക്കുന്ന ഒരേയൊരു വിഷയത്തേക്കുറിച്ചു മാത്രമേ ഞാന്‍ ഇവിടെ പരാമര്‍ശിച്ചുള്ളു. അത് മനുഷ്യരില്‍ ദൈവവിശ്വാസം ഇല്ലാതാക്കുന്ന ഇടര്‍ച്ചയും.

    ഇടര്‍ച്ച വരുത്തുന്നതിനേക്കുറിച്ച് യേശു പറയുന്നതായി താങ്കള്‍ ഉദ്ധരിച്ച വാക്കുകള്‍ ഇതാണ്.

    എങ്കൽ വിശ്വസിക്കുന്ന ഈ ചെറിയവരിൽ ഒരുത്തന്നു ഇടർച്ചവരുത്തുന്നവന്റെ കഴുത്തിൽ വലിയോരു തിരികല്ലു കെട്ടി അവനെ കടലിൽ ഇട്ടുകളയുന്നതു അവന്നു ഏറെ നല്ലു

    സമാനമായ സാഹചര്യത്തില്‍ അള്ളാ പറയുന്നത് ഇവയും.

    അല്ലാഹു ഇച്ഛിക്കുന്നവരെ അവന് വഴിതെറ്റിക്കുന്നു.

    നിശ്ചയം, അല്ലാഹു അവനുദ്ദേശിക്കുന്നവരെ ദുര്മാര്ഗത്തിലകപ്പെടുത്തുകയും

    'അല്ലാഹു ഉദ്ദേശിക്കുന്നവരെ അവന് ദുര്മാര്ഗത്തിലാക്കുന്നു.

    പിന്നെ അല്ലാഹു, ഇച്ഛിക്കുന്നവരെ വഴി തെറ്റിക്കുന്നു.

    ആ ചെകുത്താന്മാര് അവരെ (സത്യവിരോധത്തില്) അധികമധികം ഉത്സാഹിപ്പിച്ചുകൊണടിരിക്കുകയാണ്.

    'നാം ഉദ്ദേശിച്ചിരുന്നുവെങ്കില് നേരത്തേതന്നെ ഓരോ ആത്മാവിനും അതിന്റെ സന്മാര്ഗം നല്കുമായിരുന്നു.




    അവിശ്വസിക്കുന്നത് ഒരു തിന്മയാണെന്നു താങ്കള്‍ സമ്മതിക്കുമല്ലോ?


    അതേക്കുറിച്ച് എഴുതൂ ഫൈസലേ.

    ഇവയൊന്നും മനുഷ്യര്‍ ചെയ്യുന്ന നന്മയോ തിന്മയോ അല്ല. പിന്നെയോ അള്ളാ എന്ന ഇസ്ലാമിക ദൈവം ചെയ്യുന്ന ഒരു തിന്മയാണ്?

    ദൈവം എന്നു നിങ്ങള്‍ വിശ്വസിക്കുന്ന ഒരാള്‍ ചെയ്യുന്ന ഒരു തിന്മയേക്കുറിച്ചാണ്. അതൊന്നും മനുഷ്യരുടെ പ്രവര്‍ത്തികളല്ല. ദൈവം എന്ന ശക്തി ചെയ്യുന്നവയാണ്. താങ്കള്‍ എന്തിനാണീ വിഷയത്തില്‍ നിന്നും മനപ്പുര്‍വ്വം ഒഴിഞ്ഞു മാറി മനുഷ്യര്‍ ചെയ്യുന്ന തിന്മകളേക്കുറിച്ചും അവക്ക് ഖുറാന്‍ നിര്‍ദ്ദേശിച്ചിരിക്കുന്ന ശിക്ഷകളേക്കുറിച്ചും അള്ള ചെയ്യുമെന്നു പറയുന്ന മാപ്പാക്കലിനേക്കുറിച്ചുമൊക്കെ വാചാലനാകുന്നത്? അരിയെത്ര എന്നു ചോദിച്ചാല്‍ പയറഞ്ഞാഴി എന്നുത്തരം പറയതെ.

    മനുഷ്യരില്‍ അവിശ്വാസം എന്ന തിന്മ ഉണ്ടാക്കിയെടുത്ത് അതില്‍ അവരെ നിലനിറുത്തുന്ന ഒരു ശക്തി എങ്ങനെ ദൈവമാകും? ദൈവത്തിനു തിന്മ ചെയ്യാനാകുമോ?

    ദൈവം എന്ന ശക്തിയുടെ ഉദ്ദേശത്തെ തന്നെ ഇല്ലതാക്കുന്ന ഒരു വൃത്തികേടല്ലേ ഇത്. ഒരു പ്രത്യയശാസ്ത്രം സൃഷ്ടിക്കുക. എന്നിട്ട് അതില്‍ മനുഷ്യര്‍ വിശ്വസിക്കാതിരിക്കാന്‍ പിശാചിനോട് ചേര്‍ന്ന് പ്രവര്‍ത്തിക്കുക. തികഞ്ഞ അസംബന്ധമല്ലേ ഫൈസല്‍ ഇത്? ഇരിക്കുന്ന കൊമ്പു മുറിക്കുന്ന ആനമണ്ടത്തരം. മൊഹമ്മദ് സൃഷ്ടിച്ച ഈ വികല പ്രത്യയശാസ്ത്രം അള്ളാ എന ദൈവത്തിന്റെ ചുമലില്‍ ചര്‍ത്തിക്കൊടുത്തപ്പോള്‍ ഉണ്ടായ പാളിച്ചകളാണിതൊക്കെ. ഖുറാനില്‍ മറ്റ് പലതുമുണ്ടെന്നു വീമ്പിളക്കുന്ന താങ്കള്‍ക്കൊക്കെ ഇത് ബുദ്ധിമുട്ടുണ്ടാക്കുന്നു. പക്ഷെ എന്തു ചെയ്യാം.

    ReplyDelete
  112. This comment has been removed by the author.

    ReplyDelete
  113. This comment has been removed by the author.

    ReplyDelete
  114. "ഞങ്ങളെ പ്രലോഭനങ്ങളില്‍ ഉള്‍പ്പെടുത്തരുതേ എന്ന് ക്രൈസ്തവര്‍ പ്രാര്‍ത്ഥന നടത്തുന്നത് ദൈവത്തോടാണ് . പ്രലോഭിപ്പിക്കുന്നത് ദൈവമാണോ എന്നൊരു ചോദ്യം ഇവിടെ പ്രസക്തമാണോ ?

    പ്രസക്തമാണല്ലോ. പിശാചിന്റെ പരീക്ഷണങ്ങളില്‍ ഉള്‍പ്പെടുത്തരുതേ എന്ന് ഒരു വിശ്വാസി ദൈവത്തോടല്ലാതെ മാറ്റാരോടെങ്കിലും പ്രാര്‍ത്ഥിക്കാനാകുമോ? അതിന്റെ വ്യഖ്യാനം അനീതി പ്രവര്‍ത്തിച്ചത് ദൈവമാണെന്നു വരില്ല.

    പക്ഷെ ഇവിടത്തെ വിഷയം അതല്ല. അള്ളാ എന്ന ദൈവം ആര്‍ക്കും വളരെ വ്യക്തമായി മനസിലാകുന്ന തരത്തില്‍ ഒരു തിന്മ ചെയ്യുന്നു എന്നാണു മൊഹമ്മദ് ഖുറാനില്‍ എഴുതി വച്ചത്. പിശാചു പരീക്ഷിക്കുമ്പോള്‍ അവന്റെ പ്രലോഭനങ്ങളില്‍ നിങ്ങള്‍ അകപ്പെടരുത് എന്ന് അള്ളാ ഉപദേശിച്ചിരുന്നെങ്കില്‍ ആരും അതില്‍ ഒരു വൈരുധ്യവും കാണുമായിരുന്നില്ല. പക്ഷെ അള്ളാ ചെയ്യുന്നതോ? പിശാചിനോടൊപ്പം ചേര്‍ന്ന് മനുഷ്യരെ അവിശ്വാസത്തില്‍ മനപ്പൂര്‍വ്വം നില നിറുത്തുന്നു. അതാണിവിടെ ഞാന്‍ പരാമര്‍ശിച്ചത്.

    ഫൈസലേ താങ്കള്‍ കുറച്ചു കൂടെ വളര്‍ച്ച പ്രാപിക്കൂ. ഖുറാനില്‍ എഴുതിയിരിക്കുന്ന അസംബന്ധങ്ങളൊക്കെ വിശ്വസിക്കേണ്ട ഗതി കേട് എല്ലാവര്‍ക്കും മനസിലാകും.


    എനിക്ക് നീതി ലഭ്യമാക്കണമേ എന്ന്, ഉദാഹരണത്തിന്‌ മറ്റൊരാളുടെ ശല്യപ്പെടുത്തലില്‍ നിന്നും രക്ഷിക്കണമേ എന്ന്, ഒരാള്‍ കോടതിയോടപേക്ഷിച്ചാല്‍, ഇസ്ലാമിക കാഴ്ച്ചപ്പാടില്‍ അനീതി പ്രവര്‍ത്തിച്ചതും അതിനു സാഹചര്യമൊരുക്കിയതും കോടതി ആണെന്ന് മനസിലാക്കിക്കോളൂ. പക്ഷെ മറ്റുള്ളവരും അതേ കാഴ്ചപ്പാടു പിന്തുടരണം എന്നു ശഠിക്കല്ലേ.

    ReplyDelete
  115. യുക്തി,

    ഈസ്സ (മര്‍യമിന്റെ പുത്രന്‍) ജനിക്കുന്നതും ദൈവത്തിന്റെ (അല്ലാഹുവിന്റെ) നേരിട്ടുള്ള പ്രവര്‍ത്തനം മൂലം ആണ്. അതായത് മനുഷ്യനായ ഈസ്സയ്ക്ക് മനുഷ്യനായ ഒരു പിതാവ് ഇല്ല എന്ന് ഖുര്‍ ആനും വ്യക്തമാക്കുന്നു.

    അതു മാത്രമല്ല. ഈസാ മരിച്ചിട്ടില്ല. ഉടലോടെ സ്വര്‍ഗ്ഗത്തിലേക്കു പോയി, എന്നല്ലേ മൊഹമ്മദ് പറഞ്ഞത്. സ്വര്‍ഗ്ഗത്തിലേക്ക് കൊണ്ടു പോയതും അള്ളാ ഒരു മാജിക്ക് കാണിച്ചല്ലേ. ഈസാ മരിച്ചു എന്ന് മറ്റുള്ളവരെ തോന്നിപ്പിച്ചു. ചിന്തകനേപ്പോലുള്ള ഇസ്ലാമിക ചിന്തകര്‍ പറയുന്നത് അതിനു മുന്നേ യൂദാസിനെ ഈസായെപ്പോലെയാക്കി കുരിശിലേറ്റി എന്നൊക്കെയാണ്. അള്ളായുടെ പണി ആള്‍മാറാട്ടത്തിനു കൂട്ടു നില്‍ക്കുകയാണോ എന്നൊന്നും ചോദിക്കരുത്. സ്വന്തം പ്രത്യയശാസ്ത്രത്തെ മനുഷ്യര്‍ പിന്തുടരുന്നത് ഒഴിവാക്കാന്‍ പിശാചിനോടു പോലും കൂട്ടു കൂടുന്ന ശക്തി ആള്‍മാറാട്ടത്തിനു കൂട്ടു നില്‍ക്കുക സ്വാഭാവികം. ഈ ആള്‍മാറാട്ടം നടത്താതെ തന്നെ ഈസായെ സ്വര്‍ഗ്ഗത്തിലേക്ക് കൊണ്ടുപോകാമായിരുന്നില്ലേ എന്നൊന്നും ചോദിക്കരുത്. അപ്പോള്‍ ഉദ്ദേശം നടക്കില്ല. ആ വഴിക്കും കുറച്ചുപേര്‍ ഈസയെ ദൈവമായി ആരാധിച്ചാല്‍ കിട്ടുന്ന നേട്ടം, വലുതല്ലെ. എത്ര കോടി ക്രിസ്ത്യാനികളെയാണു തീയിലിട്ടു ചുടാന്‍ കിട്ടുക?

    പ്രവാചകന്‍ ഒളിച്ചോടുന്നു. സ്വര്‍ഗ്ഗത്തിലേക്ക്. റോമന്‍ പടയാളികള്‍ പിടിക്കാന്‍ വന്നപ്പോള്‍ ഈസ പേടിച്ചോടി എന്നാണു മുസ്ലിങ്ങള്‍ വിശ്വസിക്കുന്നതും പറഞ്ഞുപരത്തുന്നതും. യേശുവിനെ ഇതുപോലെ അവഹേളിക്കാന്‍ മാറ്റാര്‍ക്കും തോന്നില്ല. എന്നിട്ടുമിവര്‍ പറയും യേശുവിനെ അവര്‍ ബഹുമാനിക്കുന്നു എന്ന്. ലോകത്തെ നേരിടാന്‍ കഴിയാതെ ഒളിച്ചോടുന്ന ഒരു പേടിത്തൊണ്ടനായി ചിത്രീകരിക്കുന്നത് ഇസ്ലാമിക ദൈവശാസ്ത്ര പ്രകാരം ബഹുമാനിക്കുന്നതാണെന്ന് മറ്റുള്ളവര്‍ വിശ്വസിച്ചു കൊള്ളണം. അള്ളാ തിന്മ ചെയ്യുന്നു എന്നു പറയുന്നവര്‍ ഇത് പറഞ്ഞില്ലെങ്കിലേ അത്ഭുതം തോന്നേണ്ടതുള്ളു.

    മറ്റൊരു ആഭാസത്തരം കൂടിയുണ്ട് ഖുറാനില്‍. ഉടലോടെ സ്വര്‍ഗ്ഗത്തിലേക്ക് കൊണ്ടു പോയ ഈസായെ മനുഷ്യന്റെ ഉടലോടെ സ്വര്‍ഗ്ഗത്തില്‍ ഇരുത്തിയിരിക്കുകയല്ലേ. ലോകവസാനത്തിനു തൊട്ടു മുമ്പ് ദജ്ജാലെന്ന പിശാചിനെ വധിക്കാന്‍ വീണ്ടും ഭൂമിയിലേക്കയക്കാന്‍. മനുഷ്യരാശിക്കു വേണ്ടി അവസാനത്തെ നിയമം ഉണ്ടാക്കിയ മുത്തു നബിയെയോന്നും അതിനു വേണ്ടി അള്ളാ കണ്ടു വച്ചിട്ടില്ല.

    പിന്നെ ഒരു പ്രശ്നം കൂടി. ഈസ ജനിച്ചിട്ട് 2000 വര്‍ഷം കഴിഞ്ഞു. ലോകാവസാനം വരെ ജീവിക്കുന്ന മനുഷ്യനുണ്ടോ എന്നു മുസ്ലിങ്ങളോടു ചോദിച്ചാല്‍ ഉണ്ടെന്നവര്‍ പറയും. ഈസ്സ. എന്നു വച്ചാല്‍ അവസാനമില്ലാത്ത മനുഷ്യന്‍ എന്ന്. അവസാനമില്ലാത്തത് ദൈവമല്ലേ എന്നു ചോദിച്ചാല്‍ അതെ എന്നുത്തരം. അപ്പോള്‍ ഈസാ ദൈവമല്ലേ എന്നു ചോദിച്ചാല്‍ ഉടന്‍ നിയന്ത്രണം വിടും മൊഹമ്മദിനേപ്പോലെ. ഖുറാന്‍ മുഴുവന്‍ പരസ്പര ബന്ധമില്ലാതെയും പരസ്പര വിരുദ്ധമായും മനസിലാക്കുക എന്നതല്ലേ ഇസ്ലാമിക ദൈവ ശാസ്ത്രം എന്നു പറയുന്നതു തന്നെ.

    ReplyDelete
  116. ..."പിന്നെ ഒരു പ്രശ്നം കൂടി. ഈസ ജനിച്ചിട്ട് 2000 വര്‍ഷം കഴിഞ്ഞു. ലോകാവസാനം വരെ ജീവിക്കുന്ന മനുഷ്യനുണ്ടോ എന്നു മുസ്ലിങ്ങളോടു ചോദിച്ചാല്‍ ഉണ്ടെന്നവര്‍ പറയും. ഈസ്സ. എന്നു വച്ചാല്‍ അവസാനമില്ലാത്ത മനുഷ്യന്‍ എന്ന്. അവസാനമില്ലാത്തത് ദൈവമല്ലേ എന്നു ചോദിച്ചാല്‍ അതെ എന്നുത്തരം. അപ്പോള്‍ ഈസാ ദൈവമല്ലേ എന്നു ചോദിച്ചാല്‍ ഉടന്‍ നിയന്ത്രണം വിടും മൊഹമ്മദിനേപ്പോലെ. ഖുറാന്‍ മുഴുവന്‍ പരസ്പര ബന്ധമില്ലാതെയും പരസ്പര വിരുദ്ധമായും മനസിലാക്കുക എന്നതല്ലേ ഇസ്ലാമിക ദൈവ ശാസ്ത്രം എന്നു പറയുന്നതു തന്നെ."

    കാളീ, ഇപ്പോള് ബോധ്യമായി. ഉത്തരവും ചോദ്യവും എല്ലാം തീരുമാനിക്കുന്നത് ആരാണെന്ന്. മന്ദബുദ്ധീ എന്ന് ഞാന് വിളിക്കുന്നില്ല, കാരണം അങ്ങിനെ വിളിക്കപ്പെടുന്നവര്ക്ക് ബുദ്ധിക്കല്ലെ മാന്ദ്യമുണ്ടാകാവൂ. ഇത്... ഇനി ഏതായാലും ഈ വഴിക്കില്ല.

    ReplyDelete
  117. കാളീ, ഇപ്പോള് ബോധ്യമായി. ഉത്തരവും ചോദ്യവും എല്ലാം തീരുമാനിക്കുന്നത് ആരാണെന്ന്. മന്ദബുദ്ധീ എന്ന് ഞാന് വിളിക്കുന്നില്ല, കാരണം അങ്ങിനെ വിളിക്കപ്പെടുന്നവര്ക്ക് ബുദ്ധിക്കല്ലെ മാന്ദ്യമുണ്ടാകാവൂ. ഇത്... ഇനി ഏതായാലും ഈ വഴിക്കില്ല.


    പേടിച്ചുപോയോ. കഷ്ടം.

    ഒരു നിസാര ചോദ്യത്തിനു പോലുമുത്തരം നല്‍കാന്‍ മുസ്ലിം പണ്ഡിതര്‍ക്കൊന്നും ആകുന്നില്ലല്ലൊ.

    എന്തിനാണള്ളാ ഈസാ എന്ന മനുഷ്യനെ മരിപ്പിക്കാതെ 1400 വര്‍ഷമായി സ്വര്‍ഗ്ഗത്തില്‍ വച്ചു കൊണ്ടിരിക്കുന്നത്? സാധാരണ 100 വയസാകുമ്പോഴേക്കും എല്ലാ ആളുകളും ചുക്കി ചുളുങ്ങി ആകെ എല്ലും തോലുമായി ഇരിക്കും. താങ്കളുടെ അഭിപ്രായത്തില്‍ ഈസായുടെ രൂപം ഇപ്പോള്‍ എന്തായിരിക്കും? മുത്തു നബി പോലും ആത്മാവായി സ്വര്‍ഗ്ഗത്തില്‍ മദ്യവും ഹൂറികളുമായി ആഘോഷിക്കുമ്പോള്‍ ഈസാ മാത്രം ജനിച്ച ശരീരത്തോടേ ഇരിക്കുന്നത് എങ്ങനെയണ്‌ അബ്ദുറഹമാന്‍ വിശദീകരിക്കുക?.

    ReplyDelete
  118. പ്രിയ കാളിദാസൻ,

    വളരെ വൈകി നിങ്ങളുടെ ഈ ബ്ലൊഗ് സന്ദർശിക്കാൻ ഇടയായി.


    ഇസ്ലാമിനെയും അതിലെ ദൈവ സങ്കല്പത്തെയും ഞാൻ മനസ്സിലാക്കിയതിന്റെ അടിസ്ഥാനത്തിൽ ചില അപിപ്രായങ്ങൾ പറയുവാൻ ആഗ്രഹിക്കുന്നു.

    ഇസ്ലാം പരിചയപ്പെടുത്തുന്ന അല്ലാഹുവിനെ താൻ ധരിച്ച് വെച്ചിരിക്കുന്ന ദൈവ സങ്കല്പവുമായി പൊരുത്തപ്പെടാത്തതിനാലാണ്‌ അല്ലാഹു ദൈവം എന്ന പ്രയോഗത്തിനു യോജിക്കില്ലെന്ന നിഗമനത്തിൽ സഹോദരൻ കാളിദാസന്‌ എത്തേണ്ടി വന്നത്.
    മനുഷ്യനെയും പിശാചിനേയും സൃഷ്ടിച്ചവനാണവൻ. മനുഷ്യനു മാത്രം നന്മ ചെയ്യുകയും പിശാചിനെ എന്നും ദുർമാർഗത്തിൽ നടത്തുകയും ചെയ്യാൻ മനുഷ്യനോട് പ്രത്യേക സ്നേഹമോ പിശാചിനോട് പ്രത്യേക വെറുപ്പോ സൃഷ്ടികളോട് അങ്ങേയറ്റം കാരുണ്യവാനായ ദൈവത്തിനില്ല.

    എന്നാൽ പിശാച് എപ്പോഴാണ്‌ ദൈവത്തിന്റെ ശത്രു ആയത് എന്ന് ഖുർആൻ വിവരിക്കുന്നു.

    “പിന്നീട് നാം മലക്കുകളോട് ആദമിനെ നമിക്കുവാനാജ്ഞാപിച്ചു. അവരെല്ലാം നമിച്ചു. പക്ഷേ, ഇബ്ലീസ് വിസമ്മതിച്ചു. അവന്‍ താന്പോലരിമയില്‍ നിഗളിച്ചു. അവന്‍ ധിക്കാരികളില്‍ പെട്ടുപോയി” 2-34

    ദൈവത്തിന്റെ ആഞ്ജകൾ വന്നു കിട്ടുകയും അതിൽ നിന്നു പിന്തിരിയുകയും ചെയ്തപ്പോഴാണ്‌ പിശാച് ധിക്കാരികളിൽ പെട്ടു പോവുകയും ശപിക്കപ്പെട്ടവനാവുകയും ചൈതത്. ഇതേ തെറ്റ് മനുഷ്യർ ചൈതാൽ മനുഷ്യനും ദൈവത്തിന്റെ കോപശാപങ്ങൾക്ക് വിദേയരാവുക തന്നെ ചെയ്യും. അതിനു ദൈവത്തെ കുറ്റം പറഞ്ഞിട്ടു കാര്യമില്ല.

    അവൻ കൃത്യമായ മാർഗ ദർശനം മനുഷ്യർക്ക് നല്കപ്പെട്ടിട്ടില്ലാത്ത ഒരു സമൂഹവും കഴിഞ്ഞു പോയിട്ടില്ല. മനുഷ്യർ എപ്പോഴൊക്കെ ദൈവിക മാർഗ്ഗത്തിൽ നിന്നും പിന്തിരിയുകയും അവർക്ക് നല്കിയ മാർഗ്ഗ ദർശനം കൈ മോശം വരികയും ചൈതുവോ അപ്പോഴൊക്കെ ദൈവം പ്രവാജകന്മാരെ നിശ്ചയിച്ച് അവരെ സന്മാർഗ്ഗത്തിലേക്ക് ക്ഷണിച്ച് കൊണ്ടിരുന്നു. എന്നാൽ അതിൽ നിന്നു പിന്തിരിയുന്നവരെ അതിലേക്ക് നിർബന്ദിച്ച് കൊണ്ടുവരുവാൻ ദൈവം ഉദ്ദേഷിച്ചിരുന്നില്ല. അതിനു പ്രവാജകന്മാരെ അനുവതിക്കുകയും ചൈതിരുന്നില്ല.

    ഞാൻ മുകൾ ഗണ്ഡികയിൽ പറഞ്ഞ കാര്യം താങ്കളുടെ സംശയത്തിനുള്ള മറുപടിയല്ലെന്ന് അറിയാം എങ്കിലും മനുഷ്യരെ സന്മാർഗ്ഗത്തിലാക്കുന്നതിന്‌ ദൈവം സ്വീകരിക്കുന്ന നീതിപൂർവ്വകമായ നിലപാട് എന്താണെന്ന് മനസ്സിലാക്കുവാൻ സൂചിപ്പിച്ചതാണ്‌.
    കോഴിക്കോട്ട് പോകേണ്ട ഒരാൾ കൊണ്ടോട്ടിയിലേക്കുള്ള റോഡിൽ കയറുകയും റോഡിന്റെ വശങ്ങളിലെ ബോഡുകൾ ഇടക്ക് ഇടക്ക് വഴി കാണിച്ച് കൊടുത്തിട്ടും അവൻ കോഴിക്കോട്ടേക്കുള്ള റോഡിൽ മാറി കയറുന്നില്ലെങ്കിൽ അവൻ കോഴിക്കോട് എത്താത്തതിന്‌ റോഡിനേയോ ബോഡിനേയോ കുറ്റം പറഞ്ഞിട്ടെന്ത് കാര്യം?.

    ഇസ്ലാമിക വീക്ഷണത്തിൽ ഒരു മുസ്ലിമിന്റെ ജീവിത ഉദ്ദേഷ്യം എങ്ങിനെ ഏറ്റവും കൂടുതൽ പ്രതിഫലം കരസ്തമാക്കാം എന്നതാണ്‌.ഇതു പ്രകാരം അവന്റെ മുൻപിൽ കാണുന്നതെല്ലാം നന്മയായാലും ചീത്തയായാലും അവ എങ്ങിനെ നമക്കുവേണ്ടി ഉപയോഗപ്പെടുത്തി പ്രതിഫലം കൂടുതൽ കരസ്തമാക്കാം എന്നു മാത്രമാണ്‌ ഒരു മുസ്ലിമിന്റെ ചിന്ത. ഖുർആൻ പരിചയപ്പെടുത്തുന്നത് ആരാണ്‌ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങിക്കാനുള്ളവരായി എന്റെ അടുക്കൽ എത്തുന്നത് എന്ന് പരീക്ഷിക്കുവാനാണ്‌ അവൻ ഈ ജീവിതം നിശ്ചയിച്ചിട്ടുള്ളത് എന്നാണ്‌. ഒരു പരീക്ഷണത്തിൽ എല്ലാവരെയും പരീക്ഷണം നടത്തുന്നവൻ നിർബന്ദിച്ച് വിജയികളാക്കുകയാണെങ്കിൽ പരീക്ഷണത്തിനു എന്ത് അർത്ഥമാണുള്ളത്?. മറിച്ച് പരീക്ഷണത്തിൽ വിജയിക്കുവാൻ എന്താണ്‌ ചെയ്യേണ്ടത് എന്ന് അവൻ വ്യക്തമായി പറഞ്ഞു തരികയും ചെയ്തിരിക്കുന്നു.

    ReplyDelete
  119. പ്രിയ കാളിദാസൻ,

    വളരെ വൈകി നിങ്ങളുടെ ഈ ബ്ലൊഗ് സന്ദർശിക്കാൻ ഇടയായി.


    ഇസ്ലാമിനെയും അതിലെ ദൈവ സങ്കല്പത്തെയും ഞാൻ മനസ്സിലാക്കിയതിന്റെ അടിസ്ഥാനത്തിൽ ചില അപിപ്രായങ്ങൾ പറയുവാൻ ആഗ്രഹിക്കുന്നു.

    ഇസ്ലാം പരിചയപ്പെടുത്തുന്ന അല്ലാഹുവിനെ താൻ ധരിച്ച് വെച്ചിരിക്കുന്ന ദൈവ സങ്കല്പവുമായി പൊരുത്തപ്പെടാത്തതിനാലാണ്‌ അല്ലാഹു ദൈവം എന്ന പ്രയോഗത്തിനു യോജിക്കില്ലെന്ന നിഗമനത്തിൽ സഹോദരൻ കാളിദാസന്‌ എത്തേണ്ടി വന്നത്.
    മനുഷ്യനെയും പിശാചിനേയും സൃഷ്ടിച്ചവനാണവൻ. മനുഷ്യനു മാത്രം നന്മ ചെയ്യുകയും പിശാചിനെ എന്നും ദുർമാർഗത്തിൽ നടത്തുകയും ചെയ്യാൻ മനുഷ്യനോട് പ്രത്യേക സ്നേഹമോ പിശാചിനോട് പ്രത്യേക വെറുപ്പോ സൃഷ്ടികളോട് അങ്ങേയറ്റം കാരുണ്യവാനായ ദൈവത്തിനില്ല.

    എന്നാൽ പിശാച് എപ്പോഴാണ്‌ ദൈവത്തിന്റെ ശത്രു ആയത് എന്ന് ഖുർആൻ വിവരിക്കുന്നു.

    “പിന്നീട് നാം മലക്കുകളോട് ആദമിനെ നമിക്കുവാനാജ്ഞാപിച്ചു. അവരെല്ലാം നമിച്ചു. പക്ഷേ, ഇബ്ലീസ് വിസമ്മതിച്ചു. അവന്‍ താന്പോലരിമയില്‍ നിഗളിച്ചു. അവന്‍ ധിക്കാരികളില്‍ പെട്ടുപോയി” 2-34

    ദൈവത്തിന്റെ ആഞ്ജകൾ വന്നു കിട്ടുകയും അതിൽ നിന്നു പിന്തിരിയുകയും ചെയ്തപ്പോഴാണ്‌ പിശാച് ധിക്കാരികളിൽ പെട്ടു പോവുകയും ശപിക്കപ്പെട്ടവനാവുകയും ചൈതത്. ഇതേ തെറ്റ് മനുഷ്യർ ചൈതാൽ മനുഷ്യനും ദൈവത്തിന്റെ കോപശാപങ്ങൾക്ക് വിദേയരാവുക തന്നെ ചെയ്യും. അതിനു ദൈവത്തെ കുറ്റം പറഞ്ഞിട്ടു കാര്യമില്ല.

    അവൻ കൃത്യമായ മാർഗ ദർശനം മനുഷ്യർക്ക് നല്കപ്പെട്ടിട്ടില്ലാത്ത ഒരു സമൂഹവും കഴിഞ്ഞു പോയിട്ടില്ല. മനുഷ്യർ എപ്പോഴൊക്കെ ദൈവിക മാർഗ്ഗത്തിൽ നിന്നും പിന്തിരിയുകയും അവർക്ക് നല്കിയ മാർഗ്ഗ ദർശനം കൈ മോശം വരികയും ചൈതുവോ അപ്പോഴൊക്കെ ദൈവം പ്രവാജകന്മാരെ നിശ്ചയിച്ച് അവരെ സന്മാർഗ്ഗത്തിലേക്ക് ക്ഷണിച്ച് കൊണ്ടിരുന്നു. എന്നാൽ അതിൽ നിന്നു പിന്തിരിയുന്നവരെ അതിലേക്ക് നിർബന്ദിച്ച് കൊണ്ടുവരുവാൻ ദൈവം ഉദ്ദേഷിച്ചിരുന്നില്ല. അതിനു പ്രവാജകന്മാരെ അനുവതിക്കുകയും ചൈതിരുന്നില്ല.

    ഞാൻ മുകൾ ഗണ്ഡികയിൽ പറഞ്ഞ കാര്യം താങ്കളുടെ സംശയത്തിനുള്ള മറുപടിയല്ലെന്ന് അറിയാം എങ്കിലും മനുഷ്യരെ സന്മാർഗ്ഗത്തിലാക്കുന്നതിന്‌ ദൈവം സ്വീകരിക്കുന്ന നീതിപൂർവ്വകമായ നിലപാട് എന്താണെന്ന് മനസ്സിലാക്കുവാൻ സൂചിപ്പിച്ചതാണ്‌.
    കോഴിക്കോട്ട് പോകേണ്ട ഒരാൾ കൊണ്ടോട്ടിയിലേക്കുള്ള റോഡിൽ കയറുകയും റോഡിന്റെ വശങ്ങളിലെ ബോഡുകൾ ഇടക്ക് ഇടക്ക് വഴി കാണിച്ച് കൊടുത്തിട്ടും അവൻ കോഴിക്കോട്ടേക്കുള്ള റോഡിൽ മാറി കയറുന്നില്ലെങ്കിൽ അവൻ കോഴിക്കോട് എത്താത്തതിന്‌ റോഡിനേയോ ബോഡിനേയോ കുറ്റം പറഞ്ഞിട്ടെന്ത് കാര്യം?.

    ഇസ്ലാമിക വീക്ഷണത്തിൽ ഒരു മുസ്ലിമിന്റെ ജീവിത ഉദ്ദേഷ്യം എങ്ങിനെ ഏറ്റവും കൂടുതൽ പ്രതിഫലം കരസ്തമാക്കാം എന്നതാണ്‌.ഇതു പ്രകാരം അവന്റെ മുൻപിൽ കാണുന്നതെല്ലാം നന്മയായാലും ചീത്തയായാലും അവ എങ്ങിനെ നമക്കുവേണ്ടി ഉപയോഗപ്പെടുത്തി പ്രതിഫലം കൂടുതൽ കരസ്തമാക്കാം എന്നു മാത്രമാണ്‌ ഒരു മുസ്ലിമിന്റെ ചിന്ത. ഖുർആൻ പരിചയപ്പെടുത്തുന്നത് ആരാണ്‌ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങിക്കാനുള്ളവരായി എന്റെ അടുക്കൽ എത്തുന്നത് എന്ന് പരീക്ഷിക്കുവാനാണ്‌ അവൻ ഈ ജീവിതം നിശ്ചയിച്ചിട്ടുള്ളത് എന്നാണ്‌. ഒരു പരീക്ഷണത്തിൽ എല്ലാവരെയും പരീക്ഷണം നടത്തുന്നവൻ നിർബന്ദിച്ച് വിജയികളാക്കുകയാണെങ്കിൽ പരീക്ഷണത്തിനു എന്ത് അർത്ഥമാണുള്ളത്?. മറിച്ച് പരീക്ഷണത്തിൽ വിജയിക്കുവാൻ എന്താണ്‌ ചെയ്യേണ്ടത് എന്ന് അവൻ വ്യക്തമായി പറഞ്ഞു തരികയും ചെയ്തിരിക്കുന്നു.

    ReplyDelete
  120. പ്രിയ കാളിദാസൻ,

    വളരെ വൈകി നിങ്ങളുടെ ഈ ബ്ലൊഗ് സന്ദർശിക്കാൻ ഇടയായി.


    ഇസ്ലാമിനെയും അതിലെ ദൈവ സങ്കല്പത്തെയും ഞാൻ മനസ്സിലാക്കിയതിന്റെ അടിസ്ഥാനത്തിൽ ചില അപിപ്രായങ്ങൾ പറയുവാൻ ആഗ്രഹിക്കുന്നു.

    ഇസ്ലാം പരിചയപ്പെടുത്തുന്ന അല്ലാഹുവിനെ താൻ ധരിച്ച് വെച്ചിരിക്കുന്ന ദൈവ സങ്കല്പവുമായി പൊരുത്തപ്പെടാത്തതിനാലാണ്‌ അല്ലാഹു ദൈവം എന്ന പ്രയോഗത്തിനു യോജിക്കില്ലെന്ന നിഗമനത്തിൽ സഹോദരൻ കാളിദാസന്‌ എത്തേണ്ടി വന്നത്.
    മനുഷ്യനെയും പിശാചിനേയും സൃഷ്ടിച്ചവനാണവൻ. മനുഷ്യനു മാത്രം നന്മ ചെയ്യുകയും പിശാചിനെ എന്നും ദുർമാർഗത്തിൽ നടത്തുകയും ചെയ്യാൻ മനുഷ്യനോട് പ്രത്യേക സ്നേഹമോ പിശാചിനോട് പ്രത്യേക വെറുപ്പോ സൃഷ്ടികളോട് അങ്ങേയറ്റം കാരുണ്യവാനായ ദൈവത്തിനില്ല.

    എന്നാൽ പിശാച് എപ്പോഴാണ്‌ ദൈവത്തിന്റെ ശത്രു ആയത് എന്ന് ഖുർആൻ വിവരിക്കുന്നു.

    “പിന്നീട് നാം മലക്കുകളോട് ആദമിനെ നമിക്കുവാനാജ്ഞാപിച്ചു. അവരെല്ലാം നമിച്ചു. പക്ഷേ, ഇബ്ലീസ് വിസമ്മതിച്ചു. അവന്‍ താന്പോലരിമയില്‍ നിഗളിച്ചു. അവന്‍ ധിക്കാരികളില്‍ പെട്ടുപോയി” 2-34

    ദൈവത്തിന്റെ ആഞ്ജകൾ വന്നു കിട്ടുകയും അതിൽ നിന്നു പിന്തിരിയുകയും ചെയ്തപ്പോഴാണ്‌ പിശാച് ധിക്കാരികളിൽ പെട്ടു പോവുകയും ശപിക്കപ്പെട്ടവനാവുകയും ചൈതത്. ഇതേ തെറ്റ് മനുഷ്യർ ചൈതാൽ മനുഷ്യനും ദൈവത്തിന്റെ കോപശാപങ്ങൾക്ക് വിദേയരാവുക തന്നെ ചെയ്യും. അതിനു ദൈവത്തെ കുറ്റം പറഞ്ഞിട്ടു കാര്യമില്ല.

    അവൻ കൃത്യമായ മാർഗ ദർശനം മനുഷ്യർക്ക് നല്കപ്പെട്ടിട്ടില്ലാത്ത ഒരു സമൂഹവും കഴിഞ്ഞു പോയിട്ടില്ല. മനുഷ്യർ എപ്പോഴൊക്കെ ദൈവിക മാർഗ്ഗത്തിൽ നിന്നും പിന്തിരിയുകയും അവർക്ക് നല്കിയ മാർഗ്ഗ ദർശനം കൈ മോശം വരികയും ചൈതുവോ അപ്പോഴൊക്കെ ദൈവം പ്രവാജകന്മാരെ നിശ്ചയിച്ച് അവരെ സന്മാർഗ്ഗത്തിലേക്ക് ക്ഷണിച്ച് കൊണ്ടിരുന്നു. എന്നാൽ അതിൽ നിന്നു പിന്തിരിയുന്നവരെ അതിലേക്ക് നിർബന്ദിച്ച് കൊണ്ടുവരുവാൻ ദൈവം ഉദ്ദേഷിച്ചിരുന്നില്ല. അതിനു പ്രവാജകന്മാരെ അനുവതിക്കുകയും ചൈതിരുന്നില്ല.

    ഞാൻ മുകൾ ഗണ്ഡികയിൽ പറഞ്ഞ കാര്യം താങ്കളുടെ സംശയത്തിനുള്ള മറുപടിയല്ലെന്ന് അറിയാം എങ്കിലും മനുഷ്യരെ സന്മാർഗ്ഗത്തിലാക്കുന്നതിന്‌ ദൈവം സ്വീകരിക്കുന്ന നീതിപൂർവ്വകമായ നിലപാട് എന്താണെന്ന് മനസ്സിലാക്കുവാൻ സൂചിപ്പിച്ചതാണ്‌.
    കോഴിക്കോട്ട് പോകേണ്ട ഒരാൾ കൊണ്ടോട്ടിയിലേക്കുള്ള റോഡിൽ കയറുകയും റോഡിന്റെ വശങ്ങളിലെ ബോഡുകൾ ഇടക്ക് ഇടക്ക് വഴി കാണിച്ച് കൊടുത്തിട്ടും അവൻ കോഴിക്കോട്ടേക്കുള്ള റോഡിൽ മാറി കയറുന്നില്ലെങ്കിൽ അവൻ കോഴിക്കോട് എത്താത്തതിന്‌ റോഡിനേയോ ബോഡിനേയോ കുറ്റം പറഞ്ഞിട്ടെന്ത് കാര്യം?.

    ഇസ്ലാമിക വീക്ഷണത്തിൽ ഒരു മുസ്ലിമിന്റെ ജീവിത ഉദ്ദേഷ്യം എങ്ങിനെ ഏറ്റവും കൂടുതൽ പ്രതിഫലം കരസ്തമാക്കാം എന്നതാണ്‌.ഇതു പ്രകാരം അവന്റെ മുൻപിൽ കാണുന്നതെല്ലാം നന്മയായാലും ചീത്തയായാലും അവ എങ്ങിനെ നമക്കുവേണ്ടി ഉപയോഗപ്പെടുത്തി പ്രതിഫലം കൂടുതൽ കരസ്തമാക്കാം എന്നു മാത്രമാണ്‌ ഒരു മുസ്ലിമിന്റെ ചിന്ത. ഖുർആൻ പരിചയപ്പെടുത്തുന്നത് ആരാണ്‌ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങിക്കാനുള്ളവരായി എന്റെ അടുക്കൽ എത്തുന്നത് എന്ന് പരീക്ഷിക്കുവാനാണ്‌ അവൻ ഈ ജീവിതം നിശ്ചയിച്ചിട്ടുള്ളത് എന്നാണ്‌. ഒരു പരീക്ഷണത്തിൽ എല്ലാവരെയും പരീക്ഷണം നടത്തുന്നവൻ നിർബന്ദിച്ച് വിജയികളാക്കുകയാണെങ്കിൽ പരീക്ഷണത്തിനു എന്ത് അർത്ഥമാണുള്ളത്?. മറിച്ച് പരീക്ഷണത്തിൽ വിജയിക്കുവാൻ എന്താണ്‌ ചെയ്യേണ്ടത് എന്ന് അവൻ വ്യക്തമായി പറഞ്ഞു തരികയും ചെയ്തിരിക്കുന്നു.

    ReplyDelete
  121. ഇ മെയില്‍ ആയി കിട്ടിയ ഒരഭിപ്രായം 

    >>>>പ്രിയ കാളിദാസൻ,

    വളരെ വൈകി നിങ്ങളുടെ ഈ ബ്ലൊഗ് സന്ദർശിക്കാൻ ഇടയായി.


    ഇസ്ലാമിനെയും അതിലെ ദൈവ സങ്കല്പത്തെയും ഞാൻ മനസ്സിലാക്കിയതിന്റെ അടിസ്ഥാനത്തിൽ ചില അപിപ്രായങ്ങൾ പറയുവാൻ ആഗ്രഹിക്കുന്നു.

    ഇസ്ലാം പരിചയപ്പെടുത്തുന്ന അല്ലാഹുവിനെ താൻ ധരിച്ച് വെച്ചിരിക്കുന്ന ദൈവ സങ്കല്പവുമായി പൊരുത്തപ്പെടാത്തതിനാലാണ്‌ അല്ലാഹു ദൈവം എന്ന പ്രയോഗത്തിനു യോജിക്കില്ലെന്ന നിഗമനത്തിൽ സഹോദരൻ കാളിദാസന്‌ എത്തേണ്ടി വന്നത്.
    മനുഷ്യനെയും പിശാചിനേയും സൃഷ്ടിച്ചവനാണവൻ. മനുഷ്യനു മാത്രം നന്മ ചെയ്യുകയും പിശാചിനെ എന്നും ദുർമാർഗത്തിൽ നടത്തുകയും ചെയ്യാൻ മനുഷ്യനോട് പ്രത്യേക സ്നേഹമോ പിശാചിനോട് പ്രത്യേക വെറുപ്പോ സൃഷ്ടികളോട് അങ്ങേയറ്റം കാരുണ്യവാനായ ദൈവത്തിനില്ല.

    എന്നാൽ പിശാച് എപ്പോഴാണ്‌ ദൈവത്തിന്റെ ശത്രു ആയത് എന്ന് ഖുർആൻ വിവരിക്കുന്നു.

    “പിന്നീട് നാം മലക്കുകളോട് ആദമിനെ നമിക്കുവാനാജ്ഞാപിച്ചു. അവരെല്ലാം നമിച്ചു. പക്ഷേ, ഇബ്ലീസ് വിസമ്മതിച്ചു. അവന്‍ താന്പോലരിമയില്‍ നിഗളിച്ചു. അവന്‍ ധിക്കാരികളില്‍ പെട്ടുപോയി” 2-34

    ദൈവത്തിന്റെ ആഞ്ജകൾ വന്നു കിട്ടുകയും അതിൽ നിന്നു പിന്തിരിയുകയും ചെയ്തപ്പോഴാണ്‌ പിശാച് ധിക്കാരികളിൽ പെട്ടു പോവുകയും ശപിക്കപ്പെട്ടവനാവുകയും ചൈതത്. ഇതേ തെറ്റ് മനുഷ്യർ ചൈതാൽ മനുഷ്യനും ദൈവത്തിന്റെ കോപശാപങ്ങൾക്ക് വിദേയരാവുക തന്നെ ചെയ്യും. അതിനു ദൈവത്തെ കുറ്റം പറഞ്ഞിട്ടു കാര്യമില്ല.

    അവൻ കൃത്യമായ മാർഗ ദർശനം മനുഷ്യർക്ക് നല്കപ്പെട്ടിട്ടില്ലാത്ത ഒരു സമൂഹവും കഴിഞ്ഞു പോയിട്ടില്ല. മനുഷ്യർ എപ്പോഴൊക്കെ ദൈവിക മാർഗ്ഗത്തിൽ നിന്നും പിന്തിരിയുകയും അവർക്ക് നല്കിയ മാർഗ്ഗ ദർശനം കൈ മോശം വരികയും ചൈതുവോ അപ്പോഴൊക്കെ ദൈവം പ്രവാജകന്മാരെ നിശ്ചയിച്ച് അവരെ സന്മാർഗ്ഗത്തിലേക്ക് ക്ഷണിച്ച് കൊണ്ടിരുന്നു. എന്നാൽ അതിൽ നിന്നു പിന്തിരിയുന്നവരെ അതിലേക്ക് നിർബന്ദിച്ച് കൊണ്ടുവരുവാൻ ദൈവം ഉദ്ദേഷിച്ചിരുന്നില്ല. അതിനു പ്രവാജകന്മാരെ അനുവതിക്കുകയും ചൈതിരുന്നില്ല.

    ഞാൻ മുകൾ ഗണ്ഡികയിൽ പറഞ്ഞ കാര്യം താങ്കളുടെ സംശയത്തിനുള്ള മറുപടിയല്ലെന്ന് അറിയാം എങ്കിലും മനുഷ്യരെ സന്മാർഗ്ഗത്തിലാക്കുന്നതിന്‌ ദൈവം സ്വീകരിക്കുന്ന നീതിപൂർവ്വകമായ നിലപാട് എന്താണെന്ന് മനസ്സിലാക്കുവാൻ സൂചിപ്പിച്ചതാണ്‌.
    കോഴിക്കോട്ട് പോകേണ്ട ഒരാൾ കൊണ്ടോട്ടിയിലേക്കുള്ള റോഡിൽ കയറുകയും റോഡിന്റെ വശങ്ങളിലെ ബോഡുകൾ ഇടക്ക് ഇടക്ക് വഴി കാണിച്ച് കൊടുത്തിട്ടും അവൻ കോഴിക്കോട്ടേക്കുള്ള റോഡിൽ മാറി കയറുന്നില്ലെങ്കിൽ അവൻ കോഴിക്കോട് എത്താത്തതിന്‌ റോഡിനേയോ ബോഡിനേയോ കുറ്റം പറഞ്ഞിട്ടെന്ത് കാര്യം?.

    ഇസ്ലാമിക വീക്ഷണത്തിൽ ഒരു മുസ്ലിമിന്റെ ജീവിത ഉദ്ദേഷ്യം എങ്ങിനെ ഏറ്റവും കൂടുതൽ പ്രതിഫലം കരസ്തമാക്കാം എന്നതാണ്‌.ഇതു പ്രകാരം അവന്റെ മുൻപിൽ കാണുന്നതെല്ലാം നന്മയായാലും ചീത്തയായാലും അവ എങ്ങിനെ നമക്കുവേണ്ടി ഉപയോഗപ്പെടുത്തി പ്രതിഫലം കൂടുതൽ കരസ്തമാക്കാം എന്നു മാത്രമാണ്‌ ഒരു മുസ്ലിമിന്റെ ചിന്ത. ഖുർആൻ പരിചയപ്പെടുത്തുന്നത് ആരാണ്‌ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങിക്കാനുള്ളവരായി എന്റെ അടുക്കൽ എത്തുന്നത് എന്ന് പരീക്ഷിക്കുവാനാണ്‌ അവൻ ഈ ജീവിതം നിശ്ചയിച്ചിട്ടുള്ളത് എന്നാണ്‌. ഒരു പരീക്ഷണത്തിൽ എല്ലാവരെയും പരീക്ഷണം നടത്തുന്നവൻ നിർബന്ദിച്ച് വിജയികളാക്കുകയാണെങ്കിൽ പരീക്ഷണത്തിനു എന്ത് അർത്ഥമാണുള്ളത്?. മറിച്ച് പരീക്ഷണത്തിൽ വിജയിക്കുവാൻ എന്താണ്‌ ചെയ്യേണ്ടത് എന്ന് അവൻ വ്യക്തമായി പറഞ്ഞു തരികയും ചെയ്തിരിക്കുന്നു. <<<<<



    സലീജ്,

    അഭിപ്രായത്തിനു നന്ദി.

    മുകളില്‍ തങ്കളെഴുതിയത് വച്ച് ഈ ദൈവത്തെ കുറ്റം പറയാതെ പറ്റില്ല. താന്‍ അല്ലാതെ മറ്റൊന്നിനെയും ആരാധിക്കരുത് എന്ന കര്‍ശന നിര്‍ദ്ദേശം നല്‍കിയ ദൈവം തന്നെ മറ്റൊന്നിനെ ആരാധിക്കാന്‍ പറയുന്നതിലെ വൈരുദ്ധ്യം താങ്കള്‍ മനസിലാക്കുന്നില്ല.

    ഇവിടെ അള്ളായേക്കാള്‍ ആര്‍ജ്ജവം ഇബലീസിനുണ്ട്. അള്ളായെ മാത്രമേ ആരധിക്കൂ എന്നല്ലേ ഇബലീസ് പറഞ്ഞുള്ളു. അള്ളാ എന്ന ദൈവ സങ്കല്‍പ്പം ഇവിടെ തകര്‍ന്നു വീഴുന്നു.

    ReplyDelete
  122. അന്ധന്‍മാരെ അവരുടെ ദുര്‍മാര്‍ഗത്തില്‍ നിന്നും നേര്‍വഴിക്ക്‌ കൊണ്ടുവരാനും നിനക്ക്‌ കഴിയില്ല. നമ്മുടെ ദൃഷ്ടാന്തങ്ങളില്‍ വിശ്വസിക്കുകയും തന്നിമിത്തം കീഴൊതുങ്ങുന്നവരായിരിക്കുകയും ചെയ്യുന്നവരെയല്ലാതെ നിനക്ക്‌ കേള്‍പിക്കാനാവില്ല.Surah No:27(81)

    44) അബൂഉമാമ(റ)യില്‍ നിന്ന് നിവേദനം: റസൂല്‍(സ) അരുള്‍ ചെയ്തു. തര്‍ക്കം കൈവെടിയുന്നവന് സ്വര്‍ഗ്ഗത്തിന്റെ ഒരു ഭാഗത്ത് ഒരു ഭവനം നല്‍കാമെന്ന് ഞാനേല്‍ക്കുന്നു. യഥാര്‍ത്ഥത്തില്‍ അവന്‍ സത്യത്തിനുവേണ്ടി വാദിക്കുന്നവനാണെങ്കിലും. അപ്രകാരം തന്നെ കള്ളം ഉപേക്ഷിക്കുന്നവന് സ്വര്‍ഗ്ഗത്തിന്റെ നടുവില്‍ ഒരു ഭവനം നല്‍കാമെന്നും ഞാനേല്‍ക്കുന്നു. അവന്‍ (കളവ് പറയാറുണ്ട്) തമാശരൂപത്തിലാണെങ്കിലും. ഉത്തമസ്വഭാവിക്ക് സ്വര്‍ഗ്ഗത്തിന്റെ ഉപരിഭാഗത്ത് ഒരു ഭവനം നല്‍കാമെന്നും ഞാനേല്‍ക്കുന്നു. (അബൂദാവൂദ്)

    ReplyDelete
  123. sHAFEEQ KADANNAMANNA

    പ്രിയപ്പെട്ട കാളിദാസന്‍,
    താങ്കള്‍ ഖുര്‍ആന്‍ മുഴുവനായും മനസ്സിലാക്കിയിട്ടില്ല. ഖുര്‍ആനില്‍ ഒരു അദ്ധ്യായമുണ്ട്. അത് തുടങ്ങുന്നത് നമസ്ക്കരിക്കുന്നവര്‍ക്ക് നാശം എന്നു തുടങ്ങിയാണ്. അതുമാത്രം വായിച്ച് ആ അദ്ധ്യായം മുഴുവന്‍ വായിക്കാതിരുന്നാല്‍ ഒരു മുസ്ലീമും നമസ്ക്കരിക്കില്ല. പക്ഷെ അതിന്‍റെ ബാക്കി വായിച്ചാലേ അതില്‍ എന്താണെന്ന് പറയുന്നത് എന്ന് മനസ്സിലാകൂ. നമസ്കാരത്തില്‍ ശ്രദ്ധയില്ലാത്തവരെ കുറിച്ചാണ് ആ അദ്ധ്യായത്തില്‍‍ ആദ്യം പറഞ്ഞത്. അതുപോലെ ഖുര്‍ആനില്‍ അല്ലാഹു താന്‍ ഉദ്ദേശിക്കുന്നവരെ മാത്രമേ നേര്‍വഴിയിലാക്കൂ എന്ന് പറഞ്ഞതിന്‍റെ അപ്പുറവും ഇപ്പുറവും വായിക്കണം താങ്കള്‍. ദൈവം എല്ലാ മനുഷ്യര്‍ക്കും വിശേഷബുദ്ധി എന്ന ഒന്ന് നല്കിയിട്ടുണ്ട്. അത് ഉപയോഗിക്കാന്‍ സര്‍വ്വ് സ്വാതന്ത്ര്യവും. നല്ലത് ഏത് ചീത്ത ഏത് എന്ന് ഓരോ മനുഷ്യനും വേര്‍തിരിച്ചറിയാനുള്ള കഴിവുണ്ട്. അതുകൊണ്ട് തന്നെ നാം നല്ല മനുഷ്യനാവണമെന്ന് നമ്മള്‍ വിചാരിച്ചാല്‍ നല്ല മനുഷ്യന്‍ ആയിരിക്കും. അല്ലാഹു ഖുര്‍ആനിലൂടെ പറഞ്ഞത് ഓരോ മനുഷ്യനും എങ്ങനെയാണ് ആയിത്തീരുക എന്ന് അവരെ സൃഷ്ടിച്ച റബ്ബായ അല്ലാഹുവിന് അറിയും എന്ന് മാത്രമാണ്. അല്ലാതെ നല്ല ഒരുമനുഷ്യനെ ചീത്ത മനുഷ്യനാക്കാന് അല്ലാഹു ശ്രമിക്കും എന്നല്ല.
    പിന്നെ ഖുര്‍ആന്‍ ദൈവിക വചനമാണോ എന്ന കാര്യത്തിന് ഖുര്‍ആന്‍ തന്നെ മറുപടി പറയുന്നുണ്ട്. നിങ്ങള്‍ ലോകത്തുള്ള ആരെ വേണെമെങ്കിലും കൂട്ടു പിടിച്ചു കൊള്ളൂ.. ഖുര്‍ആനിലേതു പോലെയുള്ള ഒരു ആയത്ത് എങ്കിലും കൊണ്ടുവരൂ.. എന്ന് പറഞ്ഞു കൊണ്ട് വെല്ലുവിളിക്കുന്നുണ്ട്. താങ്കള്‍ക്ക് ഇന്‍റര്‍നെറ്റില്‍ സെര്‍ച്ച് ചെയ്താല്‍ കാണാന്‍ സാധിക്കും. ഇപ്പോഴും അതിനുവേണ്ടി പല ആളുകളും ശ്രമിക്കുന്നുണ്ട്. അവര്‍ ഓരോ പ്രാവശ്യം ഓരോ ആയത്ത് കൊണ്ടു വരും. പിറ്റേ ദിവസം തന്നെ അത് ശരിയല്ല എന്ന് മനസ്സിലാക്കി കൊണ്ട് അത് പിന്‍വലിക്കും. അവരില്‍ പലരും അതിന് വേണ്ടി ഖുര്‍ആന്‍ വായിച്ച് വായിച്ച് ഇസ്ലാം ആശ്ലേഷിച്ചിട്ടുണ്ട്. താങ്കള്‍ക്കും അതിനും അവസരം തീര്‍ച്ചയായും അല്ലാഹു നല്‍കും. കാരണം ഖുര്‍ആനെ ഏറ്റവും കൂടുതല്‍ വിമര്‍ശിച്ചിട്ടുള്ളവരാണ് പിന്നീട് ഏറ്റവും വലിയ ഇസ്ലാം വിശ്വാസികളായിട്ട് മാറിയിട്ടുള്ളത് എന്ന് ഖുര്‍ആനിന്‍റെ ചരിത്രം പരിശോധിച്ചാല്‍ മനസ്സിലാകും

    ReplyDelete