Sunday, 9 August 2009

കലിയുഗം ??

അടുത്തനാളില്‍ വായിച്ച ഒരു ലേഖനം ആണീ പോസ്റ്റിനാധാരം. ശ്രീമതി മിനി എഴുതിയ
കലിയുഗചിന്തകള്‍ എന്ന പോസ്റ്റിലെ ഒരു പ്രസ്താവനയാണു താഴെ.

നമ്മുടെ പുരാണങ്ങളിലും ഇതിഹാസങ്ങളിലും കാണാന്‍ കഴിയാത്ത പലതുമാണ് ഇന്ന് നമ്മുടെ നാട്ടില്‍ സംഭവിക്കുന്നത് എന്ന് അറിയാന്‍ കഴിയും. പുതിയ കലിയുഗലക്ഷണങ്ങള്‍ അവതരിക്കുകയാണ്. അതിലൊന്നാണ് സ്വവര്‍ഗ്ഗ വിവാഹം. കല്ല്യാണം കഴിക്കാന്‍ ഇനി ‘ആണിന് പെണ്ണും, ‘പെണ്ണിന് ആണും, തന്നെ വേണമെന്നില്ല. ഇനി മനുഷ്യനു പകരം മറ്റ് ഏതെങ്കിലും ജീവിയായാലും മതി എന്ന് നിയമം വരുമോ!!! ഒരു മനുഷ്യനോട് അയാളുടെ ഭര്‍ത്താവ് or ഭാര്യ ‘ആണോ, പെണ്ണോ‘ എന്ന് മാത്രമല്ല; ഏത് ജീവിയാണെന്ന് കൂടി ചോദിക്കേണ്ട കാലം തന്നെ വരാം.


പക്ഷെ നമ്മുടെ പുരാണങ്ങള്‍ പറയുന്നത് അതല്ല. പരാതന കാലത്ത് മൃഗങ്ങളുമായി ലൈംഗിക ബന്ധം നടത്തുന്നത് അത്ര അപൂര്‍വമായിരുന്നില്ല. ഒരു പക്ഷെ സാധാരണയുമായിരുന്നിരിക്കാം. ക്ഷേത്രങ്ങളില്‍ ഈ ബന്ധം ചിത്രീകരിച്ചിരിക്കുന്നത് അതിനു തെളിവാണ്. ഇന്‍ഡ്യയിലെ പ്രസിദ്ധമായ ക്ഷേത്രങ്ങളില്‍ കാണപ്പെടുന്ന ചില ശില്‍പ്പങ്ങളാണു ചുവടെ. അന്നും കലിയുഗമായിരുന്നോ എന്നത് തീര്‍ച്ചയില്ല.
















ഇന്‍ഡ്യയില്‍ മാത്രമല്ല, ഗ്രീസിലും റോമിലും മീസൊപ്പൊട്ടേമിയയിലും ഇത് അന്യമായിരുന്നില്ല എന്നതിനും തെളിവുകള്‍ ഉണ്ട്. ഇവിടങ്ങളില്‍ നിന്നുള്ള ചില ശില്‍പ്പങ്ങളും ചിത്രങ്ങളും ചുവടെ.






















ഹിന്ദു പുരാണത്തിലെ നരസിംഹവും, ഗ്രീക്ക് പുരാണത്തിലെ മിനോട്ടാറും ഇതിന്റെ രണ്ടു വകഭേദങ്ങളും ആയിരിക്കാം.


























സഭ്യമല്ലാത്ത ഈ ചിത്രങ്ങള്‍ ഇവിടെ പ്രസിദ്ധപ്പെടുത്തിയതിനു ക്ഷമാപണത്തോടെ.

35 comments:

  1. സഭ്യമല്ലാത്ത ഈ ചിത്രങ്ങള്‍ ഇവിടെ പ്രസിദ്ധപ്പെടുത്തിയതിനു ക്ഷമാപണത്തോടെ.

    ReplyDelete
  2. സഭ്യമല്ലാത്തത് എന്നത് നമ്മള്‍ ഒന്നുകൂടി ചര്‍ച്ച ചെയ്തു തീരുമാനിക്കെണ്ടാതാകുന്നു. കാരണം സഭ്യമല്ലാത്തതും സംസ്കാരത്തിന്റെ ഭാഗം ആയിരുന്നത് അല്ലാത്തതും ആയ കാര്യങ്ങള്‍ നമ്മുടെ ക്ഷേത്രങ്ങളില്‍ ഉണ്ടാകുവാനുള്ള സാധ്യത വിരളമാണ്. അപ്പോള്‍ ഇവ ഭാരതീയര്‍ക്ക് ഒരു കാലത്ത് സഭ്യമായിരുന്നു എന്ന് കരുതുന്നതില്‍ തെറ്റില്ല. പിന്നെ ഇവയൊക്കെ അസഭ്യം ആക്കിയവര്‍ ആര് എന്ന വിഷയം കൂടി പോസ്റ്റില്‍ ചര്‍ച്ച ചെയ്യാമായിരുന്നു. ഇന്ന് നമ്മുടെ സംസ്കാരത്തെ നിശ്ചയിക്കുന്ന കപട സന്മാര്‍ഗ വാദികളിലേക്കുള്ള ഒരു എത്തിനോട്ടം കൂടി ആയിക്കൂടെ ?

    ReplyDelete
  3. സുബിന്‍,

    സഭ്യമായവ അസഭ്യമായതെങ്ങനെ എന്നത്‌ നല്ല ഒരു പഠനത്തിനുള്ള വിഷയമാണ്‌. മൃഗങ്ങളുമായുള്ള ലൈംഗിക ബന്ധം ആ തരത്തില്‍ ഒരു പഠനത്തിനു വിഷയമായിട്ടില്ല ഇതു വരെ എന്നാണെനിക്കു തോന്നുന്നത്‌. സുബിനതേക്കുറിച്ച്‌ എന്തെങ്കിലും വിവരങ്ങള്‍ അറിയാമെങ്കില്‍ അവ പങ്കു വയ്ക്കാം.

    ജനങ്ങള്‍ സംസ്കാര സമ്പന്നര്‍ ആയപ്പോള്‍, സഭ്യമായി കണ്ടിരുന്ന പലതും അസഭ്യമായി കരുതാന്‍ തുടങ്ങി, എന്നാണെനിക്ക്‌ തോന്നുന്നത്‌.

    ReplyDelete
  4. കാളിദാസൻ,

    ഈ പോസ്റ്റിനും ചിത്രങ്ങൾക്കും നന്ദി!

    ReplyDelete
  5. ബൈജു,
    സുനില്‍,

    സന്ദര്‍ശനത്തിനു നന്ദി

    ReplyDelete
  6. kaalidaasan
    ഏതായാലും ഇങ്ങനെയൊരു പോസ്റ്റ് വായിക്കാന്‍ കഴിഞ്ഞതിന് നന്ദി; എഴുതിയതിനും ചിത്രത്തിനും കൂടിയാണ്. വളരെ ആഴത്തില്‍ ചിന്തിക്കേണ്ട കാര്യങ്ങളാണ്. ചുറ്റുപാടും കാണുന്ന സാധാരണക്കാരുടെ ജീവിതം കാണുമ്പോഴാണ് അല്പം ചിന്തിച്ചത്. നന്ദി. ജീവിതസാഹചര്യങ്ങള്‍ അനുസരിച്ച് മനുഷ്യന് മാറ്റങ്ങള്‍ വരുന്നു. ഇവിടെ തെറ്റും ശരിയും ഇല്ല.

    ReplyDelete
  7. ചിത്രങ്ങള്‍ക്ക് നന്ദി, കാളിദാസാ.
    മൃഗങ്ങളുമായി രതി നടത്തിയിരുന്നു എന്നുള്ളതിനാലാണല്ലോ ബെസ്റ്റ്യാലിറ്റിക്ക് ശിക്ഷാ വകുപ്പ് ഉണ്ടായത്.
    :)

    ReplyDelete
  8. this is going to be fun now.. the married couple tax reduction should be taken out first, other wise people will select a rat/cow or a tree as their spouse and claim tax rebate :)

    ReplyDelete
  9. This comment has been removed by the author.

    ReplyDelete
  10. മിനി,

    അഭിപ്രായത്തിനു നന്ദി

    മിനി കൈകാര്യം ചെയ്ത പ്രധാനവിഷയത്തേക്കുറിച്ചല്ല ഞാന്‍ പരാമര്‍ശിച്ചത്. ആ പോസ്റ്റില്‍ ഉപയോഗിച്ച മൃഗങ്ങളുമായിട്ടുള്ള ലൈം ഗിക ബന്ധത്തേക്കുറിച്ചു മാത്രമാണ്. ചുറ്റുപാടും കാണുന്ന സാധാരണക്കാരുടെ ജീവിതം ചിത്രീകരിച്ചതിനോടു പൂര്‍ണ്ണമായും യോജിക്കുന്നു.


    സ്വവര്‍ഗ്ഗ രതി വിവാദം കത്തിനിന്ന സമയത്ത് ഈ പോസ്റ്റ് ഇടാന്‍ ആലോചിച്ചതായിരുന്നു.

    മൃഗങ്ങളുമായുള്ള ലൈംഗിക ബന്ധം വ്യാപകമായി ഉണ്ടായിരുന്നതാണോ അതോ വെറും ഭാവനയായിരുന്നോ എന്നൊന്നും ഉറപ്പിച്ചു പറയുവാന്‍ ആവില്ല. പക്ഷെ വേദങ്ങളില്‍ പറയുന്ന അശ്വമേധയാഗത്തിന്റെ അവസാനം കുതിരയുമായി പരസ്യമായി യജമാന ഭാര്യ ലൈംഗിക ബന്ധം നടത്തണം എന്ന് നിഷ്കര്‍ ഷിച്ചിട്ടുള്ളതായി കാണാം. അതിനര്‍ത്ഥം സനാതന മത വിശ്വാസത്തില്‍ മൃഗങ്ങളുമായിട്ടുള്ള രതി അത്ര നിഷിദ്ധമല്ലായിരുന്നു എന്നല്ലേ?

    പിന്നെ പരിണാമ സിദ്ധാന്തത്തില്‍ വിശ്വസിച്ചാല്‍ ഇത് അത്ര അസ്വാഭാവികവും അല്ല. സ്വാഭാവികമായതെല്ലാം സഭ്യമാണോ എന്നതാണു യധാര്‍ത്ഥ പ്രശ്നം.

    സുബിന്‍ ചോദിച്ചതു പോലെ ആരാണു സഭ്യത തീരുമാനിക്കുന്നതെന്നത് പ്രസക്തമാണ്. കുറച്ചു കൂടെ വിശദമായി പറഞ്ഞാല്‍ സഭ്യതയും അസഭ്യതയും ഒരു അതിര്‍ത്തി വരമ്പു വച്ച് എവിടെ തിരിക്കാം ?

    ReplyDelete
  11. ലൈംഗികബന്ധത്തിന്റെ കാര്യത്തില്‍ സമ്മതം-consent- എന്ന കാര്യം ആണ്‌ ഏറ്റവും പ്രധാനമായുള്ളത്,നിയമപരമായും ധാര്‍മികമായും.

    ReplyDelete
  12. അനില്‍,

    ശിക്ഷ നല്‍കുന്നത് കുറ്റങ്ങള്‍ ക്കാണ്. മോഷണത്തിനും കൊലപതകത്തിനും ശിക്ഷ നല്‍കുന്നത്, അവ തെറ്റാണെന്ന അറിവില്‍ നിന്നാണ്. ഈ രണ്ടു തെറ്റുകളും പെട്ടെന്ന് ഒരു ദിവസം തെറ്റായതല്ല. പക്ഷെ എല്ലാ തെറ്റുകളും അതു പോലെയല്ല. മൊഹമ്മദ് നബി 6 വയസുള്ള അയിഷയെ കല്യാണം കഴിക്കുകയും 9 വയസുള്ളപ്പോള്‍ മുതല്‍ ആ കുട്ടിയുമായി താമസം തുടങ്ങുകയും ചെയ്തു. അതു പോലെ രാമകൃ ഷ്ണ പരമഹംസര്‍ 6 വയസുള്ള ശാരദാ ദേവിയെ വിവാഹം കഴിച്ചിരുന്നു. അന്നതൊന്നും കുറ്റമായി കണ്ടിരുന്നില്ല. പക്ഷെ ഇന്ന് അവ തീര്‍ച്ചയായും കുറ്റകരമാണ്.

    മൃഗങ്ങളുമായുള്ള ലൈംഗിക ബന്ധം ഇതു പോലെ ചരിത്രത്തിലെ ഏതെങ്കിലും സമയത്ത് കുറ്റകരമാക്കിയതാണോ എന്ന് നമുക്ക് തീര്‍ച്ചയില്ല.

    ReplyDelete
  13. വ്രജേഷ് പറഞ്ഞത് എനിക്ക് പൂര്‍ണ്ണമായും മനസിലായില്ല. മൃഗങ്ങളോടെങ്ങനെ consent വാങ്ങും എന്നത് ഒരു പ്രശ്നമാണല്ലോ.

    നിയമപരമായി സാധാരണ consent വാങ്ങാന്‍ ഒരു പ്രായ പരിധി നിശ്ചയിച്ചിട്ടുണ്ട്. പക്ഷെ ആ പ്രയത്തിലും കുറഞ്ഞവരുമായി ലൈംഗിക ബന്ധം നടക്കാറുമുണ്ട്. പുറത്തറിയുന്നതിലും കൂടുതല്‍ അറിയപ്പെടാതെ ഇരിക്കുന്നു. അതൊക്കെ പരസ്യമാകുമ്പോഴോ, പരാതി ഉണ്ടാകുമ്പോഴോ മാത്രമാണിവ നിയമപ്രശ്നമാകുന്നത്.

    Consent വാങ്ങാനുള്ള പ്രായത്തിലും കുറഞ്ഞവരുമായി സമ്മതത്തോടെയുള്ള ലൈംഗിക ബന്ധവും കുറ്റകരമാണ്.

    ReplyDelete
  14. കാളിദാസന്‍,
    ഈ അവസാനം പറഞ്ഞ പോയന്റ് മാത്രമാണ് എനിക്ക് ദഹിക്കാത്തത് (താങ്കള്‍ പറഞ്ഞു എന്നുള്ളതു കൊണ്ടല്ല:) ). പരസ്പര ധാരണയോടെയുള്ള ലൈംഗിക ബന്ധം തെറ്റല്ല. അതിനെന്തിന് പ്രായപരിധി?
    പ്യൂബെട്ടി എത്തിയ ഏതൊരു പെണ്ണിന്റേയും ലൈംഗികത് പുരുഷനെ സ്വീകരിക്കാന്‍ ജൈവികമായി തയ്യാറായിരിക്കും എന്നത് ഒരു വസ്തുതയായിരിക്കെ എന്തിന് 18 വയസ്സ് എന്നൊരു നിബന്ധന?
    തീര്‍ച്ചയായും അതും ഭരണകൂട ഇടപെടലാണ്, അല്ലെ?
    അപ്പോള്‍ നമുക്ക് ന്യായമെന്ന് തോന്നുന്ന ഇടപെടലുകള്‍ അംഗീകരിക്കുന്നതിന് ആര്‍ക്കും പ്രശ്നമില്ല.
    അങ്ങിനെ അല്ലെ?

    ReplyDelete
  15. അനില്‍,

    ലൈംഗിക ബന്ധത്തിനു പ്രായ പരിധി തീര്‍ ത്തും ഭരണകൂട ഇടപെടലാണ്. ആ ഇടപെടലിനു പല കാരനങ്ങളുമുണ്ട്. കുറച്ച് പതിറ്റണ്ടുകള്‍ക്ക് മുമ്പ് നമ്മുടെ നാട്ടിലെ സാമൂഹികാവസ്ഥ ഇന്നത്തേതുപോലെ അല്ലായിരുന്നു. അന്ന് പെണ്‍കുട്ടികള്‍ ഋതുമതിയാവുമ്പോള്‍ തന്നെ വിവാഹം കഴിച്ചയക്കുമായിരുന്നു. ഇന്ന് അവള്‍ പഠനം തുടരും, ഒരു പക്ഷെ ഉദ്യോഗസ്ഥയും ആകും. സാമൂഹികാവസ്ഥ മറിയപ്പോള്‍ വിവാഹ പ്രയവും മാറി. കൂടാതെ ചെറിയ പ്രായത്തില്‍ ഗര്‍ഭം ധരിക്കുന്നതും പ്രസവിക്കുന്നതും ആരോഗ്യപരമായി നല്ലതല്ല എന്ന തിരിച്ചറിവും അതിനു പിന്നില്‍ ഉണ്ട്.

    ReplyDelete
  16. പല പുതിയ അറിവുകളും..ചിത്രങ്ങളും ..

    ReplyDelete
  17. ആഗോളതലത്തിലാണ് ഇത്തരം കാര്യങ്ങള്‍ക്ക് നിയമങ്ങള്‍ ഉണ്ടാകേണ്ടത്. ദേശപരമായ വ്യതിയാനം ഇത്തരം കാര്യങ്ങളില്‍ പാടില്ലാത്തതാണ്. പക്ഷേ ഇവിടെ അതേ നടക്കുന്നുള്ളൂ...

    ReplyDelete
  18. കാളിദാസന്‍,

    നമ്മുടെ പുരാണങ്ങളില്‍ തന്നെയുണ്ടല്ലോ സ്വവര്‍ഗ്ഗ രതിയുടെയും ജന്തുരതിയുടെയും കഥകള്‍.
    ഹരിയുടെയും (വിഷ്ണു) ഹരന്റെ(ശിവന്‍)യും പുത്രനാണ് അയ്യപ്പന്‍ എന്നല്ലേ ഭക്തര്‍ പറയുന്നത്.
    വിഭാണ്ഡക മഹര്‍ഷിക്ക് മാന്‍ പേടയില്‍ ഉണ്ടായ മകനാണത്രേ ഋഷ്യശൃംഗന്‍!
    മനുഷ്യരിലും മറ്റു ജന്തുക്കളിലും മാത്രമല്ല മണ്‍കുടത്തില്‍ വരെ സൃഷ്ടികര്‍മ്മം നിര്‍വ്വഹിച്ച ദൈവങ്ങള്‍ നമ്മുടെ പുരാണങ്ങളില്‍ യഥേഷ്ടമുണ്ട്.
    -ദത്തന്‍

    ReplyDelete
  19. ദത്തന്‍ ,

    പുരാണങ്ങളില്‍ അങ്ങനെ പലതും പറയുന്നുണ്ട്. അതൊക്കെ വെറും ഭാവന മാത്രമാണോ അതോ നടന്ന സംഭവങ്ങളാണോ എന്നു തീര്‍ത്തു പറയാനാവില്ല.

    ഒരു കാര്യം ശരിയാണ്. ഇവയൊന്നും പണ്ട് നിഷിദ്ധമായിരുന്നില്ല

    ReplyDelete
  20. പോസ്റ്റു കണ്ടു. നന്ദി!

    ReplyDelete
  21. പോസ്റ്റ്‌ നന്നായിട്ടുണ്ട് ..
    സഭ്യവും അസഭ്യവും ഒക്കെ ആപേക്ഷികമാണ് ..(പണ്ട് ഏതോ സിനിമയില്‍ പറഞ്ഞ പോലെ, അവന്റെ ആവശ്യം നമുക്ക് അനാവശ്യമായി..)

    ഒരു ചോദ്യം.. ആദ്യമേ പറയട്ടെ, തര്‍ക്കിക്കുക എന്റെ ഉദ്ദേശമല്ല ..
    "പക്ഷെ വേദങ്ങളില്‍ പറയുന്ന അശ്വമേധയാഗത്തിന്റെ അവസാനം കുതിരയുമായി പരസ്യമായി യജമാന ഭാര്യ ലൈംഗിക ബന്ധം നടത്തണം എന്ന് നിഷ്കര്‍ഷിച്ചിട്ടുള്ളതായി കാണാം."
    ഇതെവിടെയാണ് പറഞ്ഞിരിക്കുന്നത്...exact ശ്ലോകം ഒന്നും വേണ്ട.. രണ്ടു ദിവസമായി എന്റെ കയ്യിലുള്ള പുസ്തകങ്ങളില്‍ ഒക്കെ പരതി നോക്കി..കണ്ടെത്തിയില്ല.. എനിക്ക് കണ്ടെത്താന്‍ കഴിഞ്ഞില്ല എന്നത് കൊണ്ട് ഇത് ഇല്ല എന്ന് ഞാന്‍ ഒരിക്കലും ഉദ്ദേശിക്കുന്നില്ല.. ഇത്തരം കാര്യങ്ങളുടെ പിന്നാലെ പോകുക എന്നത് (ഒരുപക്ഷെ അതൊരു സമയം വേസ്റ്റ് ആക്കലായിരിക്കും ) എനിക്കിഷ്ടമുള്ള കാര്യമായത് കൊണ്ട് , അറിയുമെങ്കില്‍ പറഞ്ഞു തരിക..

    ReplyDelete
  22. @ പ്രവീണ്‍ വട്ടപ്പറമ്പത്ത് ,
    വാല്മീകി രാമായണത്തില്‍ ഇങ്ങനെ ഒരു ശ്ലോകമുണ്ട്.(1-14-34)അശ്വമേധമാണ് സന്ദര്‍ഭം.

    patatriNaa tadaa saardham susthitena ca cetasaa |
    avasat rajaniim ekaam kausalyaa dharma kaamyayaa ||

    Queen Kausalya desiring the results of ritual disconcertedly resided one night with that horse that flew away like a bird.


    link: http://www.valmikiramayan.net/bala/sarga14/bala_14_frame.htm

    ReplyDelete
  23. ഡോക്ടര്‍ ...വളരെ നന്ദി..ഇതൊന്നു നോക്കട്ടേ..

    ReplyDelete
  24. പ്രിയപ്പെട്ട ഡോക്ടര്‍,

    ഋഷി പ്രോക്തമായതെല്ലാം സത്യമാണ് എന്നാ മൂഡ സ്വര്‍ഗത്തില്‍ ജീവിക്കുന്ന ഒരാള്‍ അല്ല ഞാന്‍. ഇവിടെ ഉണ്ടായിരുന്നതെല്ലാം സത്യമാണ് എന്ന് പറയുന്നതു പോലെ തന്നെ മൌലികവാദമാണ് ഇവിടെ ഉണ്ടായിരുന്നതെല്ലാം തന്നെ തെറ്റായിരുന്നു എന്ന് പറയുന്നതും.. ഒരുപാട് മാലിന്യങ്ങള്‍ ഈ കാലങ്ങളായുള്ള ഒഴുക്കില്‍ വന്നു ചേര്‍ന്നിട്ടുണ്ട് എന്നതിലും ഒരു സംശയവുമില്ല.

    അങ്ങ് തന്ന വെബ്സൈറ്റ് ലിങ്ക് ഒരല്‍പം വഴിതെറ്റിക്കുന്നതാണ് എന്ന് തോന്നുന്നു..പദാനുപദ വിവര്‍ത്തനം തന്നെ ഒരുപാടു അബദ്ധങ്ങള്‍ (തോന്നലാവാം..ഞാന്‍ ഒരു സംസ്കൃത പണ്ഡിതനൊന്നും അല്ല..) ..

    "पतत्रिणा तदा सार्धं सुस्थितेन च चेतसा।
    अवसद्रजनीमेकां कौशल्या धर्मकाम्यया"


    അങ്ങ് തന്ന അര്‍ത്ഥം : Queen Kausalya desiring the results of ritual disconcertedly resided one night with that horse that flew away like a bird.
    പദാനുപദ അര്‍ത്ഥം (വ്യാഖ്യാനമല്ല ): तदा कौशल्या എന്നിട്ട് കൌസല്യ सुस्थितेन चेतसा സുസ്ഥിതമായ ചിന്തയോടുകൂടി धर्मकाम्यया ഭക്തിപൂര്‍വ്വം पतत्रिणा सार्थम् കുതിരയുടെ അരികെ एकाम् रजनीम् ഒരു രാത്രി अवसत् ചിലവഴിച്ചു

    * flew away like a bird.(????)

    * काम्यया എന്നതിന്റെ അര്‍ഥം പലയിടത്തും ചിലര്‍ മലയാളീകരിച്ചു നശിപ്പിച്ചിട്ടുണ്ട് ..ലോകാനാം ഹിത കാമ്യയാ എന്ന് വാല്മീകി തന്നെ പറഞ്ഞിട്ടുണ്ടല്ലോ
    * पतत्रिणा सार्थम् ഇവിടെ വിത്ത്‌ ഹോര്‍സ് അല്ലല്ലോ..കുതിരയുടെ അരികെ എന്നാണു.. (അത് "സെന്റെന്‍സ് " വിഘടിപ്പിക്കുമ്പോള്‍ പറ്റിയ അബദ്ധമാവം, അല്ലാതിരിക്കാം )

    ഇനി തൊട്ടു മുന്നിലത്തെ ശ്ലോകത്തില്‍, അതായത്

    कौसल्या तं हयं तत्र परिचर्य समन्तत:।
    कृपाणैर्विशशासैनं त्रिभि: परमया मुदा


    ഇതില്‍ തന്റെ കയ്യിലുള്ള കൃപാണം കൊണ്ട് ൩ തവണ കൌസല്യ കുതിരയെ മുറിവേല്പ്പിക്കുന്നുണ്ട്.. (ഇതിനു ആ വെബ്സൈറ്റില്‍ കൊടുത്തിരിക്കുന്ന അര്‍ത്ഥവും തികഞ്ഞ മണ്ടത്തരമാണ് ..അതൊന്നു പരിശോധിച്ചാല്‍ അങ്ങേക്ക് തന്നെ മനസ്സിലാവും ) ഇനി ഈ രണ്ടു ശ്ലോകവും തമ്മില്‍ കൂട്ടി വായിച്ചാല്‍ "താന്‍ ചടങ്ങിന്റെ ഭാഗമായി മുറിവേല്‍പ്പിച്ച കുതിരയുടെ സമീപത്തു അതിനെ ശുശ്രൂഷിച്ചു കൊണ്ട് ഒരു രാത്രി ചിലവഴിച്ചു" എന്നല്ലേ ?? ഇതാണോ ശരിയാവുക? അതോ കുതിരയുമായി കൌസല്യ "വേഴ്ചയിലേര്‍പ്പെട്ടു" എന്നതാണോ?

    ഇതേ ആരോപണം പുസ്തകരൂപത്തില്‍ ഇറക്കിയ ഒരു മഹാന്റെ മറ്റൊരു വിവര്‍ത്തനം അങ്ങേക്ക് കേള്‍ക്കണോ?

    " പുണ്യാപുണ്യ പശുംഹത്വാ ജ്ഞാന ഗഡ്ഗേന യോഗവിത് " = പുണ്യം കിട്ടാന്‍ പശുവിനെ ശ്വാസം മുട്ടിച്ചു കൊല്ലണം ...

    ന്യായീകരിക്കലോ പക്ഷം ചേരലോ അല്ല ..ശ്രീരാമന്റെ ബ്രാന്‍ഡ്‌ അമ്പാസിഡറും അല്ല ..രാമായണം എന്നല്ല ഒരു പുസ്തകവും വെള്ളം തൊടാതെ വിഴുങ്ങാന്‍ താല്‍പര്യവും ഇല്ല..

    ഡോക്ടറുടെ പോസ്റ്റില്‍ തന്നെ എനിക്ക് ചിലകാര്യങ്ങളില്‍ സംശയം ഉണ്ടായിരുന്നു ..എന്നാല്‍ അവിടെ പ്രതികരിച്ചവരുടെ രീതി കണ്ടു പിന്മാറിയതാണ്..വ്യക്തമായ രാഷ്ട്രീയമുള്ളത് കൊണ്ട് ചര്‍ച്ച വഴിമാറുകയും ചെയ്യും ..വിഷയത്തിന്‍മേല്‍ ചര്‍ച്ചകള്‍ നടത്താന്‍ ആര്‍കും വലിയ താല്‍പര്യവും കണ്ടില്ല.. തര്‍ക്കങ്ങളെ എനിക്ക് പേടിയാണ് (ചര്‍ച്ചകള്‍ ഇഷ്ടമാണ് )..കാരണം ആരെയും തോല്‍‌പിച്ച് ശീലമില്ല, ആഗ്രഹവുമില്ല..എന്തെങ്കിലും അറിയാനും പഠിക്കുവാനും അംഗീകരിക്കേണ്ടതിനെ അംഗീകരിക്കാന്‍ തയ്യാറാണ് താനും ...

    ReplyDelete
  25. ഇതാ ഇത് കൂടെ .... :)

    http://surajcomments.blogspot.com/2008/03/blog-post.html

    ശവഭോഗം .......

    ReplyDelete
  26. മനോമനാ,

    സന്ദര്‍ശനത്തിനു നന്ദി.

    ReplyDelete
  27. ബ്രൈറ്റ്‌,

    ലിങ്ക്‌ ഇട്ടതിനു നന്ദി.

    ReplyDelete
  28. പ്രവീണ്‍,

    സഭ്യവും അസഭ്യവും ഒക്കെ ആപേക്ഷികമാണ് ..(പണ്ട് ഏതോ സിനിമയില്‍ പറഞ്ഞ പോലെ, അവന്റെ ആവശ്യം നമുക്ക് അനാവശ്യമായി..)

    ഒരു ചോദ്യം.. ആദ്യമേ പറയട്ടെ, തര്‍ക്കിക്കുക എന്റെ ഉദ്ദേശമല്ല ..


    സഭ്യവും അസഭ്യവും ആപേക്ഷികമാണെന്നതിനോടു യോജിക്കുന്നു. തര്‍ക്കിക്കുന്നതിനേക്കാള്‍ നല്ലത്‌ സംവാദമല്ലേ? അരോഗ്യകരമായ രീതിയില്‍ ആകുമ്പോള്‍ തര്‍ക്കവും നല്ലതാണെന്നാണെന്റെ പക്ഷം.

    ReplyDelete
  29. പ്രവീണ്‍,


    "പക്ഷെ വേദങ്ങളില്‍ പറയുന്ന അശ്വമേധയാഗത്തിന്റെ അവസാനം കുതിരയുമായി പരസ്യമായി യജമാന ഭാര്യ ലൈംഗിക ബന്ധം നടത്തണം എന്ന് നിഷ്കര്‍ഷിച്ചിട്ടുള്ളതായി കാണാം."
    ഇതെവിടെയാണ് പറഞ്ഞിരിക്കുന്നത്...exact ശ്ലോകം ഒന്നും വേണ്ട..




    വേദങ്ങളിലും പുരാണങ്ങളിലും ഉപനിഷത്തുക്കളിലും അശ്വമേധയാഗത്തിന്റെ വിശദാംശങ്ങള്‍ പല പ്രാവശ്യം പരാമര്‍ശിച്ചിട്ടുണ്ട്‌. അതില്‍ എന്തെങ്കിലും എതിരഭിപ്രായമുണ്ടെന്നു തോന്നുന്നില്ല.


    സതപത ബ്രഹ്മണത്തിലെ 13:5:2:1 , 13:5:2 ഭാഗങ്ങള്‍ ഇവയാണ്.

    Satapatha Brahmana Part V (SBE44), Julius Eggeling tr.

    13:5:2:11. Having uttered these two (verses), he pronounces what remains of the Adhrigu. 'A cloth, an upper cloth, and gold,' this is what they spread out for the horse 1: thereon they 'quiet' (slaughter) it. When the victims have been 'quieted,' the (king's) wives come up with water for washing the feet,--four wives; and a young maiden as the fifth, and four hundred female attendants.

    13:5:2:22. When the foot-water is ready, they cause the Mahishî to lie down near the horse, and cover her up with the upper cloth, with 'In heaven ye envelop yourselves,'--for that indeed is heaven where they immolate the victim, . . ., 'May the vigorous male, the layer of seed, lay seed!' she says 2 for the completeness of union.



    ഇവിടെ അശ്വമേധ യാഗത്തിലെ കുതിരയെ നിശബ്ദമാക്കിയ ശേഷമാണ്, മഹറാണി, കുതിരയുടെ ശവശരീരവുമായി ലൈംഗികബന്ധം നടത്തുന്നതായി പറയുന്നത്.

    പിന്നെ ഇതൊക്കെ വെറും പ്രതീകാത്മകമാണോ അല്ലയോ എന്ന ചോദ്യമാണ്‌. ആയിരിക്കാം. ഇതു പ്രതീകാത്മകമാകുമ്പോള്‍ മറ്റു പലതും പ്രതീകാത്മകമാകേണ്ടി വരും. അത്‌ ഒരു പക്ഷെ ഇന്നത്തെ ഹിന്ദു മതത്തിന്റെ അടിസ്ഥാനപ്രമാണങ്ങളെ നിരാകരിക്കുന്നതാകാന്‍ സാധ്യതയുണ്ട്‌.

    ReplyDelete
  30. പ്രവീണ്‍ ,

    പദാനുപദ വിവര്‍ത്തനം തന്നെ ഒരുപാടു അബദ്ധങ്ങള്‍ (തോന്നലാവാം..ഞാന്‍ ഒരു സംസ്കൃത പണ്ഡിതനൊന്നും അല്ല..) ..

    വാത്മീകി രാമായണം ഒരു കാവ്യമാണ്. അതിലെ ഹൈന്ദവമായ അംശം ഹിന്ദുമതതിന്റെ ആധാരശിലയയി എന്നത് സത്യമാണ്. ഇന്‍ഡ്യയില്‍ പല രാമായണങ്ങളും പ്രാബല്യത്തിലുണ്ട്. പക്ഷെ വാത്മീകി രാമായണത്തില്‍ മാത്രമല്ല അശ്വമേധത്തേക്കുറിച്ചുള്ള വര്‍ണ്ണനകളുള്ളത്.


    ഡോക്ടറുടെ പോസ്റ്റില്‍ തന്നെ എനിക്ക് ചിലകാര്യങ്ങളില്‍ സംശയം ഉണ്ടായിരുന്നു ..


    സൂരജ് പല വിഡ്ഢിത്തങ്ങളും പറയാറുണ്ട്. പക്ഷെ ചത്ത കുതിരക്ക് സ്ഖലനമുണ്ടാകും എന്നെഴുതിയിരിക്കുന്നത് വിശ്വസിക്കുന്നിടത്ത് അദ്ദേഹത്തിന്റെ ശാസ്ത്ര പ്രതിബദ്ധത തകര്‍ന്നു വീഴുന്നു.

    അശ്വമേധത്തേക്കുറിച്ച് വികിപീഡിയയില്‍ കണ്ടത് പകര്‍ത്തി എഴുതുന്നതില്‍ വലിയ കാര്യമില്ല.

    ReplyDelete
  31. പ്രിയ കാളിദാസ,

    ആദ്യമേ നന്ദി ...തീര്‍ച്ചയായും ആരോഗ്യപരമായ സംവാദങ്ങള്‍ ഗുണകരമാണ്..

    "വാത്മീകി രാമായണം ഒരു കാവ്യമാണ്. അതിലെ ഹൈന്ദവമായ അംശം ഹിന്ദുമതതിന്റെ ആധാരശിലയയി എന്നത് സത്യമാണ്. ഇന്‍ഡ്യയില്‍ പല രാമായണങ്ങളും പ്രാബല്യത്തിലുണ്ട്. പക്ഷെ വാത്മീകി രാമായണത്തില്‍ മാത്രമല്ല അശ്വമേധത്തേക്കുറിച്ചുള്ള വര്‍ണ്ണനകളുള്ളത്." ..തീര്‍ച്ചയായും... ഞാന്‍ വാല്മീകി രാമായണത്തിലെ ഭാഗം വിശദീകരിച്ചത് അങ്ങിനെ ഒരു പരാമര്‍ശം ഇവിടെ വന്നത് കൊണ്ടാണ്..
    "पतत्रिणा तदा सार्धं सुस्थितेन च चेतसा।
    अवसद्रजनीमेकां कौशल्या धर्मकाम्यया"
    ഈ വരികള്‍ക്കു ചത്തകുതിരയുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടു എന്ന് വിശദീകരിക്കുമ്പോള്‍ ഉള്ള ഒരു വൈരുധ്യം പറഞ്ഞു എന്ന് മാത്രം ..


    അശ്വമേധയാഗം ചര്‍ച്ച ചെയ്യപ്പെടേണ്ടത് തന്നെയാണ്.. എനിക്കും അതില്‍ കുറെ സംശയങ്ങളുണ്ട്..

    ഇനി ശതപഥ ബ്രാഹ്മണം.. തീര്‍ച്ചയായും ഞാന്‍ ആ ലിങ്കിന്റെ പുറകെ പോവാന്‍ ഉദ്ദേശിക്കുന്നില്ല ..ജൂലിയസ് എഗ്ഗ്ലിംഗ് എഴുതിയത് കൊണ്ടോ, മാര്‍ക്സ് മുള്ളറെ താല്പ്പര്യമില്ലാത്തത് കൊണ്ടോ അല്ല..
    കുറച്ചു കാലം ഇതിന്റെയൊക്കെ പുറകെ നടന്നു സമയം കളഞ്ഞത് കൊണ്ട് ആവര്‍ത്തികാനുള്ള ഒരു വൈഷമ്യം.. നിര്‍ഗുണ പരബ്രഹ്മത്തിനു സായിപ്പ് "ഒന്നിനും കൊള്ളാത്ത ദൈവം" എന്ന വിശദീകരിക്കുമ്പോള്‍ വെള്ളം തൊടാതെ വിഴുങ്ങാന്‍ ഒരു കുഞ്ഞു വിഷമം.. എന്ന് വച്ച് അങ്ങ് സൂചിപ്പിച്ച കുതിരയുമായുള്ള വേഴ്ച അസത്യം എന്ന് ഞാന്‍ അര്‍ത്ഥമാക്കുന്നില്ല.. ശതപഥ ബ്രഹ്മണത്തിന്ടെ ഒരു പ്രതി ലഭ്യമാക്കാം എന്ന് ഒരു സുഹൃത് പറഞ്ഞിട്ടുണ്ട്...അതൊന്നു വായിച്ചു നോക്കാം എന്ന് വിചാരിക്കുന്നു.

    സായിപ്പ് പറഞ്ഞാല്‍ വിശ്വാസം വരാത്തതല്ല ..പലപ്പോഴും ഇത്തരം വിവര്‍ത്തനങ്ങള്‍ പലയിടത്തും സ്വയം അപഹാസ്യമാവുന്നുണ്ട് .. മാക്സ് മുള്ളറെ പോലെ ചിലരെ ഒഴിച്ച് നിര്‍ത്തിയാല്‍ , മിക്കവാറും ഇത് സംഭവിക്കുന്നത്‌ അവന്റെ ചിന്തകളെ അവന്റെ സംസ്കാരം, അവന്റെ ചുറ്റുപാടുകള്‍ എല്ലാം വ്യക്തമായി സ്വാധീനിക്കുന്നത് കൊണ്ടാണ് എന്ന് തോന്നുന്നു (തോന്നലാണ്..). നമ്മുടെ ദേശാഭിമാനിക്കാരന്‍ അമേരിക്കക്കാരനെ പട്ടിയെ തിന്നുന്നവനാക്കിയത് , അവനു പത്രധര്‍മ്മത്തെ കുറിച്ച് അറിവില്ലാത്തതുകൊണ്ടോ ഇംഗ്ലീഷ് അറിയാഞ്ഞത് കൊണ്ടോ അല്ല..മറിച്ച് അമേരിക്കക്കാരന്റെ ജീവിതരീതികളെക്കുറിച്ചും, അവന്റെ ഭക്ഷണ രീതികളെക്കുറിച്ചും ഉള്ള അജ്ഞത ഒന്നുകൊണ്ടു മാത്രം.. ഇതേ പ്രശ്നം പല വിവര്‍ത്തനങ്ങളിലും ഉണ്ടാകുന്നുമുണ്ട് ..തീര്‍ച്ചയായും ഇവിടെ അതിനേക്കാള്‍ വലിയ വിഡ്ഡിത്തരങ്ങള്‍ നടക്കുന്നുമുണ്ട് .. 'അസതോമ സത്ഗമയക്കു' വേദത്തില്‍ തോമ ഉണ്ട് എന്ന് പരസ്യമായി പ്രചരണം നടന്ന നാടാണ് ... :)

    പിന്നെ ഈ സംസ്കൃതിയില്‍ തെറ്റുകള്‍ ചൂണ്ടിക്കാണിക്കാനാണെന്കില്‍ ഒരു നൂറെണ്ണം എങ്കിലും എന്റെ വളരെ പരിമിതമായ അറിവില്‍ നിന്ന് കൊണ്ട് തന്നെ സാധിക്കും..

    അത്‌ ഒരു പക്ഷെ ഇന്നത്തെ ഹിന്ദു മതത്തിന്റെ അടിസ്ഥാനപ്രമാണങ്ങളെ നിരാകരിക്കുന്നതാകാന്‍ സാധ്യതയുണ്ട്‌.
    അങ്ങിനെ തകരുന്നതാണെന്കില്‍ തകരട്ടെന്നെ.. ഭഗവദ്ഗീതയില്‍ അര്ജുനനോടുള്ള ഉപദേശത്തിന്ടെ അവസാനം ശ്രീകൃഷ്ണന്‍ പറയുന്നത് തന്നെ , വിമര്‍ശനാത്മകമായി ഞാന്‍ പറഞ്ഞതിനെ വിലയിരുത്തി നിനക്കെന്തു തോന്നുന്നുവോ അത് പ്രവര്‍ത്തിക്കുക(വിമര്‍ശൈശതശേഷേണ യദേച്ഛസി തഥാ കുരു ) എന്നാണു ..ഇത്രയും സ്വാതന്ത്ര്യം ഭഗവാന്‍ തന്നെ തരുമ്പോള്‍ പിന്നെന്താ :) .. വസ്തു നിഷ്ടമായി തെറ്റുകള്‍ ചൂണ്ടിക്കാണിക്കുമ്പോള്‍ തകര്‍ന്നു പോവുന്ന എന്തെങ്കിലും ഉണ്ടേല്‍ അങ്ങ് പോട്ടെന്നെ..

    പണ്ടെങ്ങോ വായിച്ചൊരു ശ്ലോകമുണ്ട്..കറക്റ്റ് ആയി ഓര്‍മ ഇല്ല വരികള്‍..അര്‍ത്ഥം ഏകദേശം ഇങ്ങനെ ആണ്..

    എന്റെ അച്ഛന്‍ കുഴിച്ച കിണറാണ്..ആ കിണറില്‍ ഇപ്പോള്‍ ഉപ്പു വെള്ളമാണ്..അച്ഛനോട് എനിക്ക് ബഹുമാനവുമുണ്ട്..അത് കൊണ്ട്‌ ഞാന്‍ ഉപ്പു വെള്ളം കുടിക്കേണ്ട ആവശ്യമില്ലല്ലോ?

    ReplyDelete
  32. പ്രവീണ്‍,

    അഭിപ്രായത്തിനു നന്ദി.

    ഞാന്‍ സംസ്കൃതം പഠിച്ചിട്ടില്ല. അതു കൊണ്ട് സംസ്കൃത പുസ്തകങ്ങള്‍ വായിച്ചാല്‍ മനസിലാകില്ല.

    വിദേശികള്‍ സംസ്കൃതം എന്ന ഒരു വിദേശ ഭാഷ പഠിച്ചിട്ടാണവ തര്‍ജ്ജമ ചെയ്തത്. അതു കൊണ്ട് അവയില്‍ ആശയക്കുഴപ്പം വരാന്‍ എല്ലാ സാധ്യതയുമുണ്ട്.

    പക്ഷെ മറ്റൊരു സത്യം അവശേഷിക്കുന്നു. ഈ വിദേശികളൊക്കെ ഇവിടെ വരുന്നതിനു മുമ്പാണ്, ഞാന്‍ പരാമര്‍ശിച്ച ശില്‍പ്പങ്ങളൊക്കെ ക്ഷേത്രങ്ങളില്‍ കൊത്തി വച്ചത്. ക്ഷേത്രം എന്നു പറഞ്ഞാല്‍ ആരാധനയുടെ സ്ഥലമാണ്. അവിടെ അസഭ്യമായതും മത വിശ്വസത്തിനു നിരക്കാത്തതും ചിത്രീകരിക്കപ്പെടും എന്നു പ്രവീണ്‍ കരുതുന്നുണ്ടോ?

    ReplyDelete
  33. അക്കാദമിക്‌ കാലഘട്ടത്തില്‍ സംസ്കൃതഭാഷ പഠിക്കുവാനുള്ള അവസരം എനിക്കും ലഭിച്ചിട്ടില്ല..പിന്നീട് ശാസ്ത്ര സാഹിത്യ പരിഷത് പ്രവര്‍ത്തനങ്ങളുമായി നടക്കുമ്പോള്‍ "pseudo സയന്‍സ് " എന്നാ പേരില്‍ ഇവിടെ പ്രചരിക്കപ്പെടുന്ന ഭാരതാവുമായി ബന്ധപ്പെട്ട എല്ലാ "ബിംബങ്ങളെയും" അന്ധമായി എതിര്‍ത്തുമിരുന്നു. പിന്നീടെപ്പോഴോ അതിന്റെ ഒക്കെ പിന്നാലെ പോവാനുള്ള ഒരു ആഗ്രഹം ഉണ്ടായി..മുന്നോട്ടുള്ള പ്രയാണത്തിന് ഭാഷ ഒരു തടസ്സമാണ് എന്ന് കണ്ടപ്പോള്‍ അത് പഠിക്കാനുള്ള ഒരു ശ്രമം നടത്തുന്നു ..ഇന്ന് അതിനുള്ള സാഹചര്യം നിലവില്‍ ഉണ്ട് എന്നത് കൊണ്ട് ഒഴിവു ദിനങ്ങളില്‍ (അതിപ്പോ വളരെ കുറവാ) പഠിക്കാന്‍ ശ്രമിക്കുന്നു.

    "പക്ഷെ മറ്റൊരു സത്യം അവശേഷിക്കുന്നു. ഈ വിദേശികളൊക്കെ ഇവിടെ വരുന്നതിനു മുമ്പാണ്, ഞാന്‍ പരാമര്‍ശിച്ച ശില്‍പ്പങ്ങളൊക്കെ ക്ഷേത്രങ്ങളില്‍ കൊത്തി വച്ചത്. ക്ഷേത്രം എന്നു പറഞ്ഞാല്‍ ആരാധനയുടെ സ്ഥലമാണ്. അവിടെ അസഭ്യമായതും മത വിശ്വസത്തിനു നിരക്കാത്തതും ചിത്രീകരിക്കപ്പെടും എന്നു പ്രവീണ്‍ കരുതുന്നുണ്ടോ?"

    അസഭ്യം എന്നത് തന്നെ ആപേക്ഷികമാണ് എന്ന് നമ്മള്‍ രണ്ടു പേരും സമ്മതിച്ചതാണ് ...പിന്നെ മതവിശ്വാസം (?) ...വേദാന്തത്തിന് തന്നെ ഒരുപാട് മതഭേദങ്ങളില്ലേ..അദ്വൈതം,വിശിഷ്ടാദ്വൈതം ,ദൈതം,ശുദ്ധാദ്വൈതം,ഭേദാഭേദം എന്നിങ്ങനെ.. ..ഇതില്‍ ഇതു ഇതിനാണ് നിരക്കുന്നത് ?

    ഞാനൊരിക്കലും ആ ചിത്രങ്ങളെ നിഷേധിക്കാനോ ന്യായീകരിക്കാനോ നിന്നട്ടില്ല. മറിച്ച് ഇതിനെപറ്റി പഠിക്കാനുള്ള ഒരു ശ്രമം , തീര്‍ച്ചയായും ആത്മാര്‍ഥമായ, നടത്താന്‍ ആഗ്രഹിക്കുന്നു എന്ന് മാത്രം..

    ReplyDelete
  34. പ്രവീണ്‍ ,

    സംസ്കൃതം പഠിക്കുന്നത് എന്തുകൊണ്ടും നല്ലതാണ്. പ്രചാരമില്ലാത്ത ഭഷയിലായതുകൊണ്ട്, ഹിന്ദു മത വിഷയങ്ങളേക്കുറിച്ച്, പല വികല ധാരണകളും ഇന്നുണ്ട്. പക്ഷെ ഭൂരിഭാഗം പേരും വിശ്വസിക്കുന്നതിനും പിന്തുടരുന്നതിനും സാംഗത്യമുണ്ടല്ലോ. ഇന്നത്തെ സമൂഹത്തിലും ലോകത്തും ഹിന്ദു മതം എന്നു പറയുന്നത് സാമാന്യ ജനത അംഗീകരിക്കുന്ന വിശ്വാസങ്ങളാണ്. അതൊക്കെ മാറ്റുക അത്ര എളുപ്പമല്ല.

    അസഭ്യം എന്നത് തന്നെ ആപേക്ഷികമാണ് എന്ന് നമ്മള്‍ രണ്ടു പേരും സമ്മതിച്ചതാണ് ...പിന്നെ മതവിശ്വാസം (?) ...വേദാന്തത്തിന് തന്നെ ഒരുപാട് മതഭേദങ്ങളില്ലേ..അദ്വൈതം,വിശിഷ്ടാദ്വൈതം ,ദൈതം,ശുദ്ധാദ്വൈതം,ഭേദാഭേദം എന്നിങ്ങനെ.. ..ഇതില്‍ ഇതു ഇതിനാണ് നിരക്കുന്നത് ?

    അസഭ്യം ആപേക്ഷികമാണ്, ഒരു പരിധി വരെ.

    ഒരു വാദത്തിനു വേണ്ടി, മറ്റു ജീവികളുമായി പുരാതനകാലത്ത് മനുഷ്യര്‍ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടിരുന്നു എന്നത് സത്യമാണെനു കരുതുക. അത് ഹിന്ദു മത വിശ്വാസത്തിനനുസരിച്ച് ശരിയുമായിരുന്നു എന്നും കരുതുക. ആ ശരിയെ പുനര്‍സൃഷ്ടിക്കുന്നതിനെ പ്രവീണ്‍ പിന്തുണക്കുമോ?


    വേദാന്തത്തിന്റെ വക ഭേദങ്ങള്‍ ഈ വിഷയത്തില്‍ പ്രസക്തമാണോ?

    ReplyDelete
  35. കാലക്രിയാപാദത്തിലെ പത്താം ശ്ലോകത്തിലാണ് തന്റെ ജന്മ സമയത്തെ കുറിച്ചുള്ള സൂചന കൊടുത്തിരിക്കുന്നത്. ശ്ലോകം ഇങ്ങനെയാണ്.

    ഷഷ്ട്യബ്ദാനാം ഷഷ്ടിർ‌യദാ വ്യതീതാ സ്ത്രയശ്ച യുഗപാദാഃ
    ത്രൃധികാ വിംശതിരബ്ദാസ്തദേഹ മമ ജന്മനോതീതാഃ

    By: ആര്യഭടന്‍

    60 പ്രാവശ്യം 60 വർഷങ്ങളും ഒരു മഹായുഗത്തിന്റെ മുന്നു പാദങ്ങളും കഴിഞ്ഞപ്പോൾ എന്റെ (ആര്യഭടന്റെ) ജനനം കഴിഞ്ഞ് 23 വർഷം കഴിഞ്ഞിരിക്കുന്നു

    ഒരു മഹായുഗത്തിന്റെ മുന്നു പാദങ്ങൾ എന്നത് കൃത-ത്രേതാ-ധ്വാപരയുഗങ്ങളാണ്. കലിയുഗം തുടങ്ങി 3600 വർഷങ്ങൾ പിന്നീട്ടപ്പോൾ ആര്യഭട്ടനു 23 വയസ്സായി എന്നു സാരം. അതായത് ആര്യഭടീയം എന്ന ഗ്രന്ഥം എഴുതിയത് അദ്ദേഹത്തിന്റെ 23ആം വയസ്സിലാണ്. അതായത് കലിയുഗം ആരംഭിച്ചത് BC 3102 ഫെബ്രുവരി 17, അർദ്ധരാത്രി ആണ്.

    അന്ന് സൂര്യന്‍ ചന്ദ്രന്‍ ഭൂമി ചൊവ്വ ശനി തുടങ്ങിയ ഗ്രഹങ്ങള്‍ നേര്‍ രേഖയില്‍ വന്നതായി ശാസ്ത്രം കണ്ടുപിടിച്ചിട്ടും ഉണ്ട്. ബൈബിളില്‍ പറയുന്ന പ്രളയവും ഒരു പക്ഷെ അന്നാവാം സംഭവിച്ചത്. താങ്കള്‍ കൊടുത്തിരിക്കുന്ന ഫോട്ടോയില്‍ ഉള്ള ശില്പ്പങ്ങള്‍ക്ക് 5114 (BC 3102 + AD 2012) വര്‍ഷത്തിനു മുകളില്‍ പഴക്കം ഉണ്ടെന്നു തോന്നുന്നില്ല. അതായത് അവ ഉണ്ടായത് കലിയുഗത്തില്‍ തന്നെ.

    ReplyDelete