Wednesday, 24 June 2009

ഓസ്ട്രേലിയയില്‍ നടന്നതെന്താണ്?

അടുത്ത കാലത്ത് ഓസ്ട്രേലിയയില്‍ ഇന്‍ഡ്യന്‍ വംശജര്‍ക്കു നേരെ ചില ആക്രമണങ്ങളുണ്ടായി. അതിനെതിരെ ഇന്‍ഡ്യന്‍ മാധ്യമങ്ങളിലും, ചില ബ്ളോഗുകളിലും ചര്‍ച്ചകളും നടക്കുന്നുണ്ട്. ഇന്‍ഡ്യ ഗവണ്‍മെന്റും ഓസ്ട്രേലിയന്‍ ഗവണ്‍മെന്റും അതില്‍ അതീവ ദുഖവും പ്രകടിപ്പിച്ചു.


ആസ്ത്രേലിയയില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്കുനേരെ നടക്കുന്ന, നടുക്കുന്ന
വംശീയ ആക്രമണങ്ങള്‍
എന്നതാണ്, രാജീവ് ചേലനാട്ടിന്റെ "ഇപ്പൊഴോ?" എന്ന ബ്ളോഗില്‍ പറയുന്നത്. സംഘപരിവാര്‍ നടത്തുന്ന ഒരു പ്രചാരണത്തിനെ വിമര്‍ശിക്കാനുദ്ദേശിച്ചാണതെങ്കിലും, അതില്‍ പരാമര്‍ശിക്കുന്നത്, ഓസ്ട്രേലിയന്‍ സര്‍ക്കാരിന്റെ വര്‍ണ്ണ വെറിയേക്കുറിച്ചാണ്. ജോണ്‍ ഹൊവാര്‍ഡിന്റെ ഒരു പരാമര്‍ശം, സംഘപരിവാര്‍, മുസ്ലിങ്ങള്‍ക്കെതിരെ ഉപയോഗിക്കുന്നതാണാ ബ്ളോഗിനാധാരം.

കാളപെറ്റു എന്നു കേള്‍ക്കുമ്പോള്‍ കയറെടുക്കുന്ന മട്ടിലായിപ്പോയി ഈ എടുത്തു ചാട്ടം.

വര്‍ണ്ണ വെറിയുടെ ഭാഗമാണ്, ഓസ്ട്രേലിയയില്‍ ഇന്‍ഡ്യന്‍ വിദ്യാര്‍ത്ഥികള്‍ക്കു നേരെ നടക്കുന്ന ആക്രമണമെന്നൊക്കെ സാമന്യവത്ക്കരിക്കുന്നത് ശരിയല്ല.
രജീവിനേപ്പോലുള്ളവര്‍ വംശം, വര്‍ണ്ണം, മതം ഇവയെല്ലാം കൂട്ടിക്കുഴക്കുന്നു.


നൂറ്റാണ്ടുകള്‍ക്ക് മുമ്പ്, യൂറോപ്പിന്റെ പല ഭാഗങ്ങളില്‍ നിന്നും ഓസ്ട്രേലിയയില്‍ കുടിയേറിപ്പാര്‍ത്തവര്‍, അവിടത്തെ ആദിവാസികളെ അടിച്ചമര്‍ത്തി. അത് അമേരിക്കയില്‍ റെഡ് ഇന്‍ഡ്യക്കാരേ ആടിച്ചമര്‍ത്തി അവരുടെ ജന്‍സ്ഥലം കയ്യേറിയതു പോലെയാണ്. ഇതിന്‌ വംശവെറി എന്നതിനപ്പുറം അധിനിവേശം എന്ന വിശേഷണത്തിനാണ്, കൂടുതല്‍ അര്‍ഹത. നീഗ്രോകളായ അടിമകളുടെ സ്വാന്തന്ത്ര്യം നിഷേധിച്ച് അവരെ അടിച്ചമര്‍യത് , മറ്റൊന്നാണ്. ഇതിനെല്ലാം പിന്നിലുള്ള ചേതോ വികാരം ഒന്നാണെങ്കിലും.


ജോണ്‍ ഹൊവാര്‍ഡിന്റെ ഭരണകാലത്ത്, ഇസ്ലാമിക തീവ്രവാദത്തിനെതിരെ ശക്തമായ നിലപാടാണ്, അവര്‍ക്കുണ്ടായിരുന്നത്. അതുകൊണ്ടാണ്, ബുഷിന്റെ യുദ്ധത്തില്‍ അവര്‍ പങ്കു ചേര്‍ന്നതും. ആ നയം അവര്‍ ചിലയിടത്ത് ദുരുപയോഗപ്പെടുത്തി. അതിന്റെ ഇരയായിരുന്നു ഒരിന്‍ഡ്യന്‍ ഡോക്ടര്‍. സംശയത്തിന്റെ പേരില്‍ നമ്മളും ഇതു പോലെ ചിലരെ അറസ്റ്റ് ചെയ്യാറില്ലേ? മറിയം റഷീദ എന്ന മാലിക്കാരിയെ മറന്നോ?

ഇനി ഇന്‍ഡ്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് നേരെ നടന്ന ആക്രമണങ്ങളേപ്പറ്റി. എനിക്കു കിട്ടിയ അറിവ്, രാജീവൊക്കെ മനസിലാക്കിയപോലെയല്ല. ഇന്‍ഡ്യന്‍ വിദ്യര്‍ത്ഥികള്‍ എന്ന വാക്കു തന്നെ ദുരുപയോഗം ചെയ്യപ്പെട്ടതാണ്. ഇവരെല്ലാം Student VISAയിലാണവിടെ പോയതെങ്കിലും, ഭൂരിഭാഗം പേരുടെയും ഉദ്ദേശ്യം, ജോലി ചെയ്തു പണം സമ്പാദിക്കുക എന്നതാണ്. ഓസ് ട്രേലിയയില്‍ അഭയാര്‍ത്ഥികളായി വന്നു താമസിക്കുന്ന വലിയ ഒരു വിഭാഗം അളുകളുണ്ട്. ഇന്‍ഡ്യക്കാരെ അപേക്ഷിച്ച്, ഇവര്‍ക്ക് വിദ്യാഭ്യസവും, പ്രവര്‍ത്തി പരിജയവും കുറവാണ്. അതിന്റെ അസൂയ ഈ വിഭാഗങ്ങള്‍ക്ക് ഇന്‍ഡ്യക്കാരോടുണ്ട്. അതില്‍ നിന്നാണ്, പ്രശ്നങ്ങള്‍ ഉണ്ടായത്.

കുഴപ്പം ആദ്യം ​ഉണ്ടായത്, ലെബനോന്‍ കാരും ഇന്‍ഡ്യന്‍ വിദ്യാര്‍ത്ഥികളും തമ്മിലാണ്. അത് വ്യക്തിപരമായ ഒരു പ്രശ്നത്തിന്റെ പേരിലും. ആ വഴക്കില്‍ സുഡാനികളും പങ്കാളികളായി. രണ്ടോ മൂന്നൊ ആക്രമണങ്ങളും അതിനുശേഷം നടന്നു. ഇതിന്റെയൊക്കെ നിജസ്ഥിതി അന്വേഷിക്കാതെ ചില സ്വയം പ്രഖ്യാപിത നേതാക്കള്‍, ഇത് ഇന്‍ഡ്യക്കാര്‍ക്കെതിരെ ഓസ് ട്രേലിയക്കാര്‍ നടത്തുന്ന വംശീയ ആക്രമണമാണെന്ന് പ്രഖ്യാപിച്ചു. അതിനെതിരെ ഒരു മാര്‍ച്ചും സംഘടിപ്പിച്ചു. മാര്‍ച്ചില്‍ പങ്കെടുത്തു തിരിച്ചു പോകുമ്പോള്‍, ഇന്‍ഡ്യയില്‍ ചെയ്യുന്ന പോലെ വഴിക്ക് കണ്ട കെട്ടിടങ്ങളുടെ കണ്ണാടിച്ചില്ലുകള്‍ എറിഞ്ഞു തകര്‍ക്കുക തുടങ്ങിയ കലാപരിപാടികളും അരങ്ങേറി.


ഇതില്‍ ക്ഷുഭിതരായ ചില ഓസ് ട്രേലിയക്കാര്‍, ഇന്‍ഡ്യന്‍ വിദ്യാര്‍ത്ഥികളെ ആക്രമിച്ചു. ഈ വിദ്യാര്‍ത്ഥികളില്‍ ഹിന്ദുക്കളുണ്ട്, സിഖു മതക്കാരുണ്ട്, മുസ്ലിങ്ങളുണ്ട്. ഇതില്‍ ആര്‍ക്കെതിരെ ഉണ്ടായ ആക്രമണമാണ്, ഹോവാര്‍ഡിന്റെ വര്‍ണ്ണ വെറിയില്‍ രാജീവ് ഉള്‍പ്പെടുത്തുക?

ഇനി അഡെലൈയിഡില്‍ (Adelaide)ഉണ്ടായ ഒരു വംശീയ ആക്രമണത്തെപ്പറ്റി രണ്ടു വാക്ക്. ഒരു ഷോപ്പിംഗ് മാളില്‍ ഇന്‍ഡ്യന്‍ വിദ്യാര്‍ത്ഥിയെ ക്രൂരമായി മര്‍ദ്ദിച്ചു എന്നാണല്ലോ വാര്‍ത്ത. നടന്ന സംഭവം ​ഇങ്ങനെ. ഒരു വൈകുന്നേരം വലിയ ഷോപ്പിംഗ് കോംപ്ളക്സില്‍ ഒരു ഓസ്ട്രേലിയന്‍ ഭാര്‍ത്താവും അയാളുടെ ഭാര്യയും തമ്മില്‍ പൊരിഞ്ഞ വാക്കേറ്റം. അതു കണ്ട ഇന്‍ഡ്യന്‍ വിദ്യാര്‍ത്ഥിക്ക് ഹരം കേറി. അവരുടെ അടുത്തു നിന്ന് ആ വഴക്കു മുഴുവനുമാസ്വദിച്ചു. വഴക്കിനിടയില്‍ വായില്‍ നോക്കുന്ന അശ്രീകരത്തിന്റെ മൂക്കിനു തന്നെ ഭര്‍ത്താവ് ഒരിടികൊടുത്തു. മൂക്കു ചതഞ്ഞ അശ്രീകരം അശുപത്രിയിലും. ഇതിലെവിടെയാണ്, നമ്മള്‍ കണ്ടെടുത്ത വംശീയ വിദ്വേഷം?

എത്രത്തോളം വംശീയമായിരുന്നു അവ? ഇന്‍ഡ്യന്‍ മാധ്യമങ്ങളും രാഷ്ട്രീയക്കാരും ഊതി വീര്‍പ്പിച്ചതുപോലെ ആയിരുന്നോ അവ? സംശയമുണ്ട്. നമ്മുടെ മനസിലുള്ള ഒരു പ്രത്യേക തരം രോഗത്തിന്റെ പ്രതിഫലനമല്ലെ ഇത്? ഇന്‍ഡ്യയില്‍ ഉണ്ടാകുന്ന ഏത് അതിക്രമവും അത് ചെയ്യുന്നവരുടെ മതവും ജാതിയും നോക്കി വിശകലനം ചെയ്യുന്നതും, അതിനു മത വിദ്വേഷത്തിന്റെ ഛായ നല്‍കുന്നതും നമ്മള്‍ കാണുന്നു.

രാമും റഹീമും തമ്മിലുള്ള അതിര്‍ത്തി തര്‍ക്കം പോലും മത സംഘട്ടനത്തിലേക്ക് വഴിതിരിച്ചു വിടുന്ന, സാമൂഹ്യ ദ്രോഹികളും നമ്മുടെ ഇടയിലുണ്ട്. ചിലര്‍ അല്‍പ്പം കൂടെ കടന്നു ചിന്തിക്കുന്നു. കഥകളിലും സിനിമകളിലും ഉള്ള കഥാപാത്രങ്ങളുടേ ജാതിയും മതവും തിരിച്ച് വിമര്‍ശിക്കുന്നതും നമുക്ക് കാണാം. ചിത്രീകരിക്കപ്പെടുന്ന കഥാപാത്രങ്ങളുടെ മതം അനുസരിച്ച് സംവിധായകരിലും എഴുത്തുകാരിലും മത വിദ്വേഷം അരോപിക്കുന്ന ഒരു ലേഖനമാണ്, അപരരുടെ നരകങ്ങള്‍.

മുസ്ലിം തീവ്രവാദികള്‍ക്കും ഭീകരവാദികള്‍ക്കും എതിരെ, ആരെന്തു പറഞ്ഞാലും ഇപ്പോള്‍ , കേരളത്തിലെ കുറച്ച് ഇടതുപക്ഷക്കാര്‍ക്ക് അത് രുചിക്കുന്നില്ല. മദനി എന്ന തീവ്രവാദിയെ കൂടെ കൂട്ടയതിനെ ന്യയീകരിക്കാനാണ്, അവര്‍ ശ്രമിക്കുന്നതും. ആ പശ്ചാത്തലത്തിലമാണ്, രാജീവിന്റെ ബ്ളോഗിനും.

ജോണ്‍ ഹോവാര്‍ഡ് പറഞ്ഞതും, സംഘപരിവാരികള്‍ പറയുന്നതും തമ്മില്‍ വലിയ അന്തരമുണ്ട്. മുസ്ലിം തീവ്രവാദികള്‍ക്ക് പ്രത്യേക അവകാശങ്ങളും വിശ്വാസങ്ങളുമുണ്ട്. അവയെ ആരും ചോദ്യം ചെയ്യാന്‍ പടില്ല എന്ന നിലപാടിനെയാണ്, ജോണ്‍ ഹൊവാര്‍ഡ് വിമര്‍ശിച്ചത്. മുസ്ലിങ്ങളെല്ലാവരും രാജ്യം വിട്ടു പോകണമെന്നദ്ദേഹം പറഞ്ഞില്ല. വിമര്‍ശനം സഹിക്കാന്‍ വയ്യാത്തവര്‍, പോകണം എന്നേ പറഞ്ഞുള്ളു. സംഘ പരിവാരികള്‍ പറയുന്നത് എല്ലാ മുസ്ലിങ്ങളും ഇന്‍ഡ്യ വിട്ടു പോകണമെന്നാണ്. മുസ്ലിങ്ങള്‍ക്കും ക്രിസ്ത്യാനികള്‍ക്കും എതിരെ സംഘടിതമായി നടത്തുന്ന ആക്രമനങ്ങളും കൊലപാതകങ്ങളും അതിന്റെ പ്രതിഫലനമാണ്. മത സ്വാതന്ത്ര്യം വളരെ കൂടുതലുള്ള ഒരു രാജ്യമാണ്, ഓസ്ട്രേലിയ. ഇന്‍ഡ്യയിലേയും ചില ഇസ്ലാമിക രജ്യങ്ങളിലേയും പോലെ, ഒരു പ്രത്യേക മതത്തില്‍ വിശ്വസിക്കുന്നതിനെ എതിര്‍ക്കുന്ന ആരും അവിടെയില്ല. മത പരിവര്‍ത്തനത്തിനും പരിപൂര്‍ണ്ണ സ്വാതന്ത്ര്യമുണ്ട്.അവിടത്തെ നിയമനുസരിച്ച് ജീവിക്കുന്ന ഏതു മതവിശ്വാസിയേയും അവര്‍ സ്വാഗതം ചെയ്യുന്നു.

ഓസ്ട്രേലിയ രാജ്ഞിക്കും രാജഭരണത്തിനും ഏറാന്‍ മൂളുന്നു എന്ന പരാമര്‍ശം തികച്ചും ബാലിശമായിപ്പോയി. ദേശഭക്തിയും, മത-സാംസ്കാരിക-ഭാഷാഭിമാനവും വംശവെറിയും കൂട്ടിക്കലര്‍ത്തുന്ന അസംബന്ധ വലതുപക്ഷ രാഷ്ട്രീയമാണവിടത്തേതെന്നതും കൂടുതല്‍ ചര്‍ച്ച ആവശ്യമയ സംഗതിയാണ്. ഇസ്ലാമിക ഭീകരതക്കെതിരെയുള്ള യുദ്ധത്തില്‍ അമേരിക്കക്കൊപ്പം ചേര്‍ന്നു എന്നതിനപ്പുറം എന്തെങ്കിലും അസംബന്ധം അവരുടെ രാഷ്ട്രീയത്തിലുണ്ടോ എന്നതും തര്‍ക്ക വിഷയമാണ്.

97 comments:

  1. മുസ്ലിം തീവ്രവാദികള്‍ക്കും ഭീകരവാദികള്‍ക്കും എതിരെ, ആരെന്തു പറഞ്ഞാലും ഇപ്പോള്‍ , കേരളത്തിലെ കുറച്ച് ഇടതുപക്ഷക്കാര്‍ക്ക് അത് രുചിക്കുന്നില്ല. മദനി എന്ന തീവ്രവാദിയെ കൂടെ കൂട്ടയതിനെ ന്യയീകരിക്കാനാണ്, അവര്‍ ശ്രമിക്കുന്നതും. ആ പശ്ചാത്തലത്തിലമാണ്, രാജീവിന്റെ ബ്ളോഗിനും.


    അഡെലൈയിഡില്‍ ഉണ്ടായ ഒരു വംശീയ ആക്രമണത്തെപ്പറ്റി രണ്ടു വാക്ക്. ഒരു ഷോപ്പിംഗ് മാളില്‍ ഇന്‍ഡ്യന്‍ വിദ്യാര്‍ത്ഥിയെ ക്രൂരമായി മര്‍ ദ്ദിച്ചു എന്നാണല്ലോ വാര്‍ത്ത. നടന്ന സംഭവം ​ഇങ്ങനെ. ഒരു വൈകുന്നേരം വലിയ ഷോപ്പിംഗ് കോംപ്ളക്സില്‍ ഒരു ഓസ് ട്രേലിയന്‍ ഭാര്‍ത്താവും അയാളുടെ ഭാര്യയും തമ്മില്‍ പൊരിഞ്ഞ വാക്കേറ്റം. അതു കണ്ട ഇന്‍ഡ്യന്‍ വിദ്യാര്‍ത്ഥിക്ക് ഹരം കേറി. അവരുടെ അടുത്തു നിന്ന് ആ വഴക്കു മുഴുവനുമാസ്വദിച്ചു. വഴക്കി നിടയില്‍ വായില്‍ നോക്കുന്ന അശ്രീകരത്തിന്റെ മൂക്കിനു തന്നെ ഭര്‍ത്താവ് ഒരിടികൊടുത്തു. മൂക്കു ചതഞ്ഞ അശ്രീകരം അശുപത്രിയിലും. ഇതിലെവിടെയാണ്, നമ്മള്‍ കണ്ടെടുത്ത വംശീയ വിദ്വേഷം?

    എത്രത്തോളം വംശീയമായിരുന്നു അവ? ഇന്‍ഡ്യന്‍ മാധ്യമങ്ങളും രാഷ്ട്രീയക്കാരും ഊതി വീര്‍പ്പിച്ചതുപോലെ ആയിരുന്നോ അവ? സംശയമുണ്ട്. നമ്മുടെ മനസിലുള്ള ഒരു പ്രത്യേക തരം രോഗത്തിന്റെ പ്രതിഫലനമല്ലെ ഇത്? ഇന്‍ഡ്യയില്‍ ഉണ്ടാകുന്ന ഏത് അതിക്രമവും അത് ചെയ്യുന്നവരുടെ മതവും ജാതിയും നോക്കി വിശകലനം ചെയ്യുന്നതും, അതിനു മത വിദ്വേഷത്തിന്റെ ഛായ നല്‍കുന്നതും നമ്മള്‍ കാണുന്നു.

    ReplyDelete
  2. കാളിദാസന്‍,

    താങ്കളുടെ കാഴ്ചപ്പാടുകള്‍ ശരിയായ വഴിക്ക് തന്നെ. ~~~സംഘ പരിവാരികള്‍ പറയുന്നത് എല്ലാ മുസ്ലിങ്ങളും ഇന്‍ഡ്യ വിട്ടു പോകണമെന്നാണ്~~~ ഈ പറഞ്ഞതിന്റെ അടിസ്ഥാനം ഒഴിച്ച്. അത് താങ്കളുടെ രാഷ്ട്രീയ കാഴ്ച്ചപ്പാടാകാം, യാധാര്ധ്യം പരിശോദിക്കുന്നത് നല്ലതുമാകാം.

    എന്റെ സുഹൃത്ത്‌ ഓസ്ട്രേലിയയില്‍ ഉണ്ട്. അവന്റെ അഭിപ്രായത്തില്‍ --- ""വലിയ കുഴപ്പം ഒന്നും ഇല്ലാതെ പോകുകയായിരുന്നു. ഇപ്പോള്‍ ശരിക്കും കുഴപ്പം ആയിട്ടുണ്ട്‌!! സന്ധ്യ കഴിഞ്ഞാല്‍ വെളിയില്‍ ഇറങ്ങി നടക്കാന്‍ ബുദ്ധിമുട്ടുണ്ടായിരുന്നു.., വെള്ളക്കാരന്മാര്‍ പയ്യന്മാര്‍ അക്ക്രമിക്കാന്‍ സാധ്യത ഉണ്ടായിരുന്നു.. എല്ലാം സത്യം തന്നെ. പക്ഷെ ഇപ്പോള്‍ ഒട്ടും വയ്യാതായിരിക്കുന്നു.""

    ""വെള്ളക്കാര്‍ മനസ്സില്‍ സുപീരിയോറിട്ടി കൊണ്ട് നടക്കുന്നുണ്ടാവാം. എന്തിനാണ് നാം അതിനെ കുത്തി വെളിയില്‍ ചാടിക്കുന്നത്? നമ്മള്‍ മലയാളികള്‍ പോലും ഒരു തമിഴന്‍ നാട്ടില്‍ പണിക്കു വന്നാല്‍ 'പാണ്ടി' എന്ന് വിളിച്ചു കളിയാക്കാറില്ലേ? അതും ഇതും തമ്മില്‍ എന്തെങ്കിലും വത്യാസം ഉണ്ടോ? ബോംബയില്‍ നിന്നും മറ്റു ആള്‍ക്കാര്‍ പുറത്തു പോകണം എന്നാവശ്യപ്പെടുന്ന രാഷ്ടീയക്കാര്‍ നാട്ടില്‍ ഉള്ളപ്പോള്‍ നാം എന്തിനു വെള്ളക്കാരെ കുറ്റപ്പെടുത്തണം? നാട്ടിലെ പത്രക്കാര്‍ക്ക് ഇതൊക്കെ വെറും വാര്‍ത്ത, ഇവിടെ ജീവിക്കുന്ന ഞങ്ങടെ കാര്യമാ അവതാളത്തില്‍ ആകുന്നതു..""

    എനിക്ക് തീര്‍ത്തും അനുകൂലിക്കാന്‍ തോന്നിയ വാചകങ്ങള്‍.. ഒരു ചെറിയ സന്ദേഹം മാത്രമേ വേരിട്ടുള്ളൂ- ഇത്തരം വാര്‍ത്തകള്‍ പുറത്തു വന്നാല്‍ മാത്രമല്ലേ അവിടുത്തെ വെള്ളക്കാരും സര്‍ക്കാരും കുറച്ചു ബോധവാന്മാര്‍ ആകുകയുള്ളൂ എന്നത് മാത്രം..

    ReplyDelete
  3. സത,

    അഭിപ്രായങ്ങള്‍ക്ക് നന്ദി.

    ഞാന്‍ ഉപയോഗിച്ചത് മുസ്ലിം എന്ന വാക്കാണ്, മുസ്ലിം നാമധാരിയല്ല. അള്ളാഹുവിനോടു മാത്രം വിധേയത്വവും, ഖുറാനിലെ നിയമങ്ങള്‍ മാത്രം ബാധകമെന്നു കരുതുന്നവരുമാണ്, മുസ്ലിങ്ങള്‍. ഈ ചിന്തയും കൊണ്ടു നടക്കുന്നവരാണ്, സംഘപരിവാറിന്റെ ശത്രുക്കള്‍ . അവരോടാണ്, ഇന്‍ഡ്യ വിട്ടു പോകാന്‍ പറഞ്ഞത്. മാര്‍പ്പാപ്പയോടു വിധേയത്വം പുലര്‍ത്താന്‍ പാടില്ല എന്ന് കത്തോലിക്കരോടും സംഘപരിവാര്‍ പറഞ്ഞിട്ടുണ്ട്.

    ReplyDelete
  4. കാളിദാസന്‍,
    വംശം, വര്‍ണ്ണം, മതം, ഇവയൊക്കെ ഇത്തരം സംഭവങ്ങളില്‍ തരക്കേടില്ലാത്ത രീതിയില്‍ ഇടകലരുന്നുണ്ട് എന്ന് താങ്കള്‍ കാണുന്നില്ല. വംശ-വര്‍ണ്ണവെറിക്കകത്ത് വ്യക്തിപരമായ മനശ്ശാസ്ത്രവും (മറിച്ചും) പ്രവര്‍ത്തിക്കുന്നില്ലേ? അതിനെ വിവിധ വിഭാഗങ്ങള്‍(ദു)രുപയോഗിക്കലും ഭംഗിയായി നടക്കുന്നു.അപ്പോള്‍ ലഭ്യമായ വിവരങ്ങള്‍ ഉപയോഗിച്ച്, അതിനെ കൂടുതല്‍ ദുരുപയോഗം ചെയ്യാനുള്ള സാധ്യതകളെ ഇല്ലാതാക്കുക. അത്രയേ ഞാനും ചെയ്തിട്ടുള്ളു. സംഘപരിവാറിന്റെ പ്രചരണത്തിനെയാണ് ആ പൊസ്റ്റുകൊണ്ട് ഞാന്‍ വിമര്‍ശിക്കാന്‍ ഉദ്ദേശിച്ചതെന്നും താങ്കള്‍ക്ക് മനസ്സിലായിട്ടുണ്ടല്ലോ. കാളപെറ്റു എന്നു കേട്ടയുടനെ കയറെടുത്തുവോ ഞാന്‍. എങ്കില്‍, ഈ ഇ-മെയില്‍ വന്ന ഉടന്‍, എവിടെയെങ്കിലും എപ്പൊഴും നടന്നുകൊണ്ടിരിക്കുന്ന വംശീയ ആക്രമണങ്ങളെക്കുറിച്ച് എനിക്ക് ഉപന്യസിക്കാന്‍ ധാരാളം അവസരമുണ്ടായിരുന്നുവല്ലോ അല്ലേ? അപ്പോഴൊക്കെ, ആ ചെയിന്‍ മെയില്‍ അയച്ചവര്‍ക്ക് വ്യക്തിപരമായി മറുപടി അയക്കുകയാണുണ്ടായത്. ഇന്ന്, ആസ്ത്രേലിയ ചിത്രത്തില്‍ വന്നു. ആ മെയിലുമായി ബന്ധമുള്ള ഒരു സംഭവമാണ് നടക്കുന്നതെന്നു തോന്നി.

    എന്നുവെച്ച ആസ്ത്രേലിയക്കാരൊക്കെ വംശ-വര്‍ണ്ണ വെറിയന്മാരാണെന്നൊന്നുമല്ലല്ലോ കാളിദാസാ‍ ഞാന്‍ എഴുതീയത്. ഹവാര്‍ഡ് അടക്കമുള്ള ഭരണവര്‍ഗ്ഗത്തിന്റെ ഒരു പൊതുസ്വഭാ‍വമാണ് ഇത്തരം ഇന്‍‌ടോളറ്രന്‍സ്. സാമ്രാജ്യത്വശക്തികളോടുള്ള അവരുടെ വിനീതവിധേയത്വവും എല്ലാവര്‍ക്കും അറിവുള്ളതാണ്. ഇറാഖ് പ്രശ്നത്തില്‍, അമേരിക്കയെയും ബ്രിട്ടനെയും പോലെത്തന്നെ കുറ്റവാളിയാണ് ആസ്ത്രേലിയയും. വലിയ തെമ്മാടികളുടെ കൂടെ ചേര്‍ന്ന് മസിലിളക്കുന്ന ചെറിയ തെമ്മാടി.

    “ജോണ്‍ ഹൊവാര്‍ഡിന്റെ ഭരണകാലത്ത്, ഇസ്ലാമിക തീവ്രവാദത്തിനെതിരെ ശക്തമായ നിലപാടാണ്, അവര്‍ക്കുണ്ടായിരുന്നത്. അതുകൊണ്ടാണ്, ബുഷിന്റെ യുദ്ധത്തില്‍ അവര്‍ പങ്കു ചേര്‍ന്നതും. ആ നയം അവര്‍ ചിലയിടത്ത് ദുരുപയോഗപ്പെടുത്തി“..വാഹ്! വാഹ്! കാളിദാസാ. നോ കമന്റ്സ്.

    “മുസ്ലിം തീവ്രവാദികള്‍ക്ക് പ്രത്യേക അവകാശങ്ങളും വിശ്വാസങ്ങളുമുണ്ട്. അവയെ ആരും ചോദ്യം ചെയ്യാന്‍ പടില്ല“ എന്നല്ല ഹോവാര്‍ഡിന്റേതെന്നു പറയപ്പെടുന്ന ആ ഇ-മെയിലിലുള്ളത്.(I'd be saying to clerics who are
    teaching that there are two laws governing people in Australia, one the
    Australian law and another the Islamic law, that is false) ഇതിലെ ക്ലറിക്കുകളുടെ വാദത്തെ (അങ്ങിനെ ഒരു വാദം അവര്‍ ഉയര്‍ത്തിയിട്ടുണ്ടെങ്കില്‍) ന്യായീകരിക്കാന്‍ എനിക്കാവില്ല. ഇന്ത്യയിലും ഇത് ന്യായീകരിക്കാന്‍ ആവില്ല. ഇന്ത്യയിലെ ഏകീകൃത സിവില്‍ കോഡിനെ ന്യായീകരിക്കാനും പക്ഷേ എനിക്കാവില. അത് മറ്റൊരു വിഷയം. കൂടുതല്‍ വലിയ ചര്‍ച്ചയിലാകാം.

    “മത സ്വാതന്ത്ര്യം വളരെ കൂടുതലുള്ള ഒരു രാജ്യമാണ് ആസ്‌ത്രേലിയ“ സോ വാട്ട്? ഇന്ത്യയിലും ഈ പറയുന്ന മതസ്വാതന്ത്ര്യം ഇല്ലേ? എന്നിട്ടും മതമൌലികവാദവും, അതിനെ പരോക്ഷ്മായി പിന്തുണക്കുന്ന ഭരണവര്‍ഗ്ഗങ്ങളും ഇന്ത്യയിലില്ലേ? അവരുടെ അജണ്ടകളും മുറക്ക് നടക്കുന്നില്ലേ?

    “ഇസ്ലാമിക ഭീകരതക്കെതിരെയുള്ള യുദ്ധത്തില്‍ അമേരിക്കക്കൊപ്പം ചേര്‍ന്നു എന്നതിനപ്പുറം എന്തെങ്കിലും അസംബന്ധം അവരുടെ രാഷ്ട്രീയത്തിലുണ്ടോ“ - ഹേയ്, ഇല്ല. അമേരിക്കക്കൊപ്പം ചേര്‍ന്നു എന്നതുതന്നെ ഒരു വലിയ കാര്യമാണ്.

    അപരരുടെ നരകങ്ങളെക്കുറിച്ച് ഇപ്പോള്‍ എഴുതാന്‍ സമയമില്ല. പിന്നെ എപ്പോഴെങ്കിലുമാകാം.

    അഭിവാദ്യങ്ങളോടെ

    ReplyDelete
  5. താങ്കളുടെ പോസ്റ്റിലെ രാഷ്ട്രീയത്തിന്‌ ഞാന്‍ അഭിപ്രായം പറയുന്നില്ല. പക്ഷെ അവിടെ നടന്ന സംഭവങ്ങളിലെ ചില സത്യങ്ങള്‍ വിളിച്ചുപറഞ്ഞതിനെ ഞാന്‍ അഭിനന്ദിക്കുന്നു. ഒരു വശത്തു നിന്ന് മാത്രം കഥ കേട്ട് വാളെടുക്കുന്നവരെ പോലെയാണ്‌ ഇന്ത്യന്‍ മാധ്യമങ്ങള്‍ പെരുമാറിയതെന്ന് പറയാതെ വയ്യ. ഇന്റെര്‍നെറ്റിലെ പല ബ്ലോഗ്ഗുകളിലും നിന്നും, ഓണ്‍ലൈന്‍ പത്രങ്ങളില്‍ വരുന്ന (ഓസ്ത്രേലിയകാരുടെയും ഇന്ത്യക്കാരുടെയും) കമന്റുകളില്‍ നിന്നും ഞാന്‍ മനസ്സിലാക്കിയെടുത്ത കാര്യമാണ്‌ താങ്കള്‍ എഴുതിയത്. പക്ഷെ ബഹുകേമന്മാരായ നമ്മുടെ പത്രകാര്‍ക്ക് മാത്രം അതിനൊന്നും കഴിഞ്ഞില്ല.

    വിദ്യാര്‍ത്ഥികളെയും വയസ്സായവരെയും മര്‍ദ്ദിച്ച് സാധനങ്ങള്‍ തട്ടിയെടുത്തിരുന്ന ലബനാനി സംഘങ്ങളോടുള്ള ഒസ്ത്രേലിയക്കാരന്റെ ദേഷ്യം, അക്രമത്തിനിരയായ ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുടെ നേര്‍ക്കായി എന്നതാണ്‌ നടന്ന പ്രക്ഷോഭത്തിന്റെ ഗുണം!

    ReplyDelete
  6. Oh man, another side of a story. I talked to my friend who lives in sydney, agrees with kalidasan.

    he added that, there may be some other real incidents too..

    kaali did a good analysis on this.

    ReplyDelete
  7. കാളിദാസന്‍,

    അതെ, കമെന്റില്‍ താങ്കള്‍ പറഞ്ഞിരിക്കുന്നത് സംഘപരിവാറുകളുടെ നിലപാടാണ്‌, അതാണ്‌ നിലപാടും.

    നന്ദി.

    ReplyDelete
  8. രാജീവ്,

    സംഘ പരിവാറിനെ വിമര്‍ശിക്കാനാണ്, താങ്കള്‍ ആ പോസ്റ്റുകൊണ്ട് ഉദ്ദേശിച്ചതെന്ന് എനിക്ക് മനസിലായി. പക്ഷെ അതിന്റെ കൂടെ ഓസ്ട്രേലിയയേയും ചിലതൊക്കെ പറഞ്ഞല്ലോ. ഞാന്‍ അതേക്കുറിച്ചാണ്, പ്രതികരിച്ചത്


    ജോണ്‍ ഹൊവാര്‍ഡിന്റെ പോസ്റ്റ് സംഘപരിവാര്‍ ദുരുപയോഗം ചെയ്തു എന്നെനിക്കു തോന്നുന്നില്ല. ഹൊവാര്‍ഡിന്റെ പ്രസ്താവനയില്‍ നിന്ന് അദ്ദേഹം ഉദ്ദേശിക്കാത്ത ഒരര്‍ത്ഥം വായിച്ചെടുത്ത്, അവരുടെ ചിന്താഗതിക്ക് ബലം നല്‍കുകയും അല്ല ചെയ്തത്. ദുരുപയോഗം എന്നു പറയുനത് അതല്ലെ രാജീവ്? ഗന്ധിജിയുടെ ചില വാക്കുകള്‍ ഉദ്ധരിച്ച് അദ്ദേഹം തീവ്രഹിന്ദുത്വവാദിയായിരുന്നു എന്നു സമര്‍ദ്ധിക്കുന്നതല്ലേ ദുരുപയോഗം ?

    ഹൊവാര്‍ഡ് പറഞ്ഞ ഒരു കാര്യം സംഘ പരിവാറിനിഷ്ടപ്പെട്ടു. ഹിറ്റ്ലര്‍ പറഞ്ഞ ചിലതും സംഘ പരിവാറിനിഷ്ടപ്പെട്ടു. അതു കൊണ്ട് ഹൊവാര്‍ഡും ഹിറ്റ്ലറും ഒരേ ശ്രേണിയില്‍ വരുമോ? ഹിറ്റ്ലര്‍ വംശ വെറിക്കാരനായിരുന്നു. ആര്യ വംശത്തിന്റെ മഹത്വം അയിരുന്നു അതിന്റെ അടിസ്ഥാനം. യഹൂദരെ കൂട്ടമായി കൊല ചെയ്യുകയും ചെയ്തു. ഹൊവാര്‍ഡ് അതു പോലെ എന്തെങ്കിലും ചെയ്തതായി രാജീവ് കേട്ടിട്ടുണ്ടോ?

    കഴിഞ്ഞ വര്‍ഷം വരെ ഹൊവാര്‍ഡായിരുന്നു ഓസ്ട്രേലിയ ഭരിച്ചിരുന്നത്. അദ്ദേഹം പ്രധനമന്ത്രിയായതിനു ശേഷമാണ്‌, ലക്ഷക്കണക്കിനു ഇന്‍ഡ്യക്കാര്‍ അവിടെ കുടിയേറി പാര്‍ത്തത്. അതൊന്നും ഹൊവാര്‍ഡ് എതിര്‍ത്തിട്ടില്ല. പക്ഷെ ചില കുടിയേറ്റക്കാര്‍, മുസ്ലിം തീവ്രവാദികള്‍ ഓസ്ട്രേലിയയുടെ ക്രൈസ്തവ പാരമ്പര്യത്തെ ചോദ്യം ചെയ്യാന്‍ തുടങ്ങി.പൊതു സ്ഥലത്ത് ക്രൈസ്തവ വചനങ്ങള്‍ ഉണ്ടായതിനെ ചോദ്യം ചെയ്തു. അത് ഭൂരിഭാഗം ഓസ്ട്രേലിയക്കാര്‍ക്കും ഇഷ്ടപ്പെട്ടില്ല. ഒരു ജനാധിപത്യ രാജ്യത്ത് ഭൂരിപക്ഷത്തിന്റെ അഭിപ്രായത്തിനാണ്, സ്വീകാര്യത. ഒരു മുസ്ലിമിനോടും ഹൊവാര്‍ഡ് ഇസ്ലം മതത്തില്‍ വിശസിക്കരുതെന്നു പറഞ്ഞില്ല. മതത്തില്‍ വിശ്വസിച്ചോളൂ, മത സ്ഥാപനങ്ങളുടെ ചുമരുകളില്‍ ഖുറാന്‍ വചനങ്ങള്‍ എഴുതിക്കോളൂ, ഖുറാന്‍ പഠിപ്പിച്ചോളൂ, പക്ഷെ ക്രൈസ്തവ ഛിഹ്ന്നങ്ങളെ എതിര്‍ക്കരുത്. അതിഷ്ടമില്ലത്തവര്‍ക്ക് ഇവിടെ നിന്നും പോകാം . അത് വംശവെറിയായി എനിക്ക് തോന്നിയില്ല. മത തീവ്രവാദികള്‍ക്കെതിരായ ഒരു നിലപാടായിട്ടേ എനിക്ക് തോന്നിയുള്ളു.

    ഇത് ഹിന്ദു തീവ്രവാദികള്‍ അമേരിക്കയില്‍ പൊതു സ്ഥലത്ത് പത്തു കല്‍പനകളുടെ ഫലകം പ്രദര്‍ശിപിച്ചത് ചോദ്യം ചെയ്തതിനു സമമാണ്. മുസ്ലിം തീവവദികളും ഹിന്ദു തീവ്രവാദികളും ഒരു പോലെയാണു ചിന്തിക്കുന്നതെന്ന് പറയാനാണിത് പരാമര്‍ശിച്ചത്. സംഘപരിവാറിന്റെ അജണ്ട ഞാന്‍ ഇഷ്ടപ്പെടുന്നില്ല. എന്നു കരുതി ഇന്‍ഡ്യയില്‍ കുടിയേറി പാര്‍ത്ത ഒരു വിദേശി, ഇന്‍ഡ്യയിഒലെ പൊതു സ്ഥലങ്ങളില്‍ ഭഗവത് ഗീതയിലെ വാക്കുകളോ, വേദങ്ങളിലെ വക്കുകളോ എഴുതി വച്ചിരിക്കുന്നതിനെ ചോദ്യം ചെയ്താല്‍ ,അതിനെ ഞാന്‍ പിന്തുണക്കില്ല.

    ReplyDelete
  9. രാജീവ്,

    സംഘപരിവര്‍ ഹൊവാര്‍ഡിന്റെ വാക്കുകള്‍ ദുരുപയോഗം ചെയ്തിട്ടില്ല. അദ്ദേഹം പറഞ്ഞ വാക്കുകള്‍ അതേ അര്‍ത്ഥത്തില്‍ ഉപയോഗിക്കുകയാണവര്‍ ചെയ്തത്. കാള്‍ മാര്‍ക്സ് പറഞ്ഞ വാക്കുകള്‍ അതേ അര്‍ത്ഥത്തില്‍ മറ്റു പലരും ഉപയോഗിക്കാറുണ്ട്. അതെങ്ങനെ ദുരുപയോഗമാകും. കാരണം ഹൊവാര്‍ഡിന്റെ മത തീവ്രവാദത്തിനെതിരെയുള്ള നിലപാട്, ഭൂരിപക്ഷം ഇന്‍ഡ്യക്കാര്‍ക്കുമുള്ള നിലപാടാണ്. ഹിന്ദു തീവ്രവാദത്തിനെതിരെ ഭൂരിപക്ഷം ഇന്‍ഡ്യക്കാരും നിലകൊള്ളുന്നു എന്നത്, മുസ്ലിം തീവ്രവാദത്തെ അനുകൂലിക്കുന്നു എന്ന് ദുര്‍വ്യാഖ്യാനം ചെയ്യരുത്. ഇന്‍ഡ്യയിലെ ഭൂരിഭാഗം ജനങ്ങളും ഹിന്ദു തീവ്രവാദത്തെയും മുസ്ലിം തീവ്രവാദത്തെയും എതിര്‍ക്കുന്നു. ലോകം മുഴുവന്‍ അങ്ങനെയാണ്. ഇന്‍ഡ്യയില്‍ തീവ്രവാദികളായ മാവോയിസ്റ്റുകളേക്കാള്‍ സ്വീകാര്യത മിതവാദികളായ കമ്യൂണിസ്റ്റുകര്‍ക്ക് കിട്ടുന്നതും അതു കൊണ്ടാണ്.

    ReplyDelete
  10. രാജീവ് ,

    കാളപെറ്റു എന്നു കേട്ടയുടനെ കയറെടുത്തുവോ ഞാന്‍. എങ്കില്‍, ഈ ഇ-മെയില്‍ വന്ന ഉടന്‍, എവിടെയെങ്കിലും എപ്പൊഴും നടന്നുകൊണ്ടിരിക്കുന്ന വംശീയ ആക്രമണങ്ങളെക്കുറിച്ച് എനിക്ക് ഉപന്യസിക്കാന്‍ ധാരാളം അവസരമുണ്ടായിരുന്നുവല്ലോ അല്ലേ?

    കാളപെറ്റു എന്നു കേട്ടപ്പോള്‍ കയറെടുത്തതു തന്നെയല്ലേ, രാജീവ്. ഈ മെയില്‍ കിട്ടിയപ്പോള്‍ എന്തുകൊണ്ട് ഇതിനെ വിമര്‍ശിച്ചില്ല?

    ഓസ്ട്രേലിയയില്‍ നിന്നു കിട്ടിയ ചില റിപ്പോര്‍ട്ടുകള്‍ വായിച്ച്, അവിടെ നടന്നതെല്ലം വംശീയ അക്രമണമെന്ന് രാജീവ് തീരുമനിച്ചില്ലേ? 1 ലക്ഷത്തോളം ഇന്‍ഡ്യന്‍ വിദ്യര്‍ത്ഥികള്‍ അവിടെയുണ്ട്. അവരില്‍ നിന്നാണെനിക്ക് കുറെ വിവരങ്ങള്‍ കിട്ടിയത്. രാജീവ് അതൊന്നും കിട്ടാന്‍ ശ്രമിക്കാതെ ചില പത്ര റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ തീരുമാനിച്ചു എന്നേ ഞാന്‍ പറഞ്ഞതിന്, അര്‍ത്ഥമുള്ളു.

    ReplyDelete
  11. രാജീവ്,

    ഹവാര്‍ഡ് അടക്കമുള്ള ഭരണവര്‍ഗ്ഗത്തിന്റെ ഒരു പൊതുസ്വഭാ‍വമാണ് ഇത്തരം ഇന്‍‌ടോളറ്രന്‍സ്. സാമ്രാജ്യത്വശക്തികളോടുള്ള അവരുടെ വിനീതവിധേയത്വവും എല്ലാവര്‍ക്കും അറിവുള്ളതാണ്.

    ഇവെടെയും രാജീവ് അടിസ്ഥാനമില്ലാതെയാണു സംസാരിക്കുന്നത്. ഹൊവര്‍ഡ് അടക്കമുള്ള ഭരണ വര്‍ഗ്ഗമാണ്, അക്രമണത്തിനു പിന്നില്‍ എന്നു പറയുന്നത് മണ്ടത്തരമല്ലെ? ഇതുമായി തരതമ്യം ചെയ്യാവുന്ന നിലപാട് ഇന്‍ഡ്യയില്‍ ഉണ്ട്. ഇവിടെ സംഘപരിവാര്‍ മുസ്ലിം തീവ്രവാദത്തിനെതിരെ നിലകൊള്ളുന്നു. മുസ്ലിം തീവ്രവദത്തിനെതിരെ നിലകൊള്ളുന്നവരെല്ലാം സംഘ പരിവാരികളാണെന്ന് ചിലര്‍ അക്ഷേപിക്കാറുമുണ്ട്. എന്നെയും സം ഘ പരിവാറിന്റെ ആലയില്‍ കെട്ടാന്‍ സി പി എം അനുഭാവികളെന്നു പറയുന്ന ചിലര്‍ ശ്രമിക്കുകയുണ്ടായി. ഇത് രാജീവിനേപ്പോലുള്ള പലര്‍ക്കും ഉള്ള ഒരു കുഴപ്പമാണ്. ഒരു വശം മാത്രമേ കാണു. സാമ്രാജ്യത്വ ശക്തികളോടു വിധേയത്വം കാണിക്കുന്ന എല്ലാവരും വര്‍ണ്ണ വെറിയന്‍ മാര്‍ എന്നു തീരുമാനിക്കുന്നതും ഇതു പോലെയാണ്.

    അവരെല്ലാം എതിര്‍ക്കപ്പെടേണ്ടവരാണെന്നും അവരെ എതിര്‍ക്കുന്നവരെല്ലാം സഖാക്കളാണെന്നും വരെ ചെന്നെത്തുന്നു അ ചിന്തയുടെ ദുര്‍ദ്ദശ. അതില്‍ നിന്നാണ്, സാമ്രാജ്യത്വത്തെ എതിര്‍ക്കുന്ന മദനിയുമായി ഉണ്ടാക്കിയ സഖ്യം. മദനി സാമ്രാജ്യത്വത്തെ എതിര്‍ക്കുന്നത് കമ്യൂണിസ്റ്റുകാര്‍ എതിര്‍ക്കുന്ന കാര്യത്തിലല്ല. മദനിയെ എതിര്‍ക്കുന്നവരെ സംഘപരിവാരികള്‍ എന്നു ലളിതവത്ക്കരിക്കുകയും ചെയ്യുന്നു. അവിടെയാണപകടം. സോവിയറ്റ് യൂണിയനെ, അമേരിക്കയും ബിന്‍ ലാദനും എതിര്‍ത്തു. അത് വെവ്വേറെ കാരണങ്ങള്‍ കൊണ്ടായിരുന്നു. പൊതു ശത്രുവിനെ എതിര്‍ക്കാന്‍ ബിന്‍ലാദനുമായി കൂട്ടുകെട്ടുണ്ടാക്കി. ഇപ്പോള്‍ ബിന്‍ലാദന്‍ അമേരിക്കയെ കുരങ്ങു കളിപ്പിക്കുന്നു. എല്ലാ അമേരിക്കക്കാരും ഒറ്റ സ്വരത്തില്‍ ഇപ്പോള്‍ പറയുന്നു, സോവിയറ്റ് യൂണിയനായിരുന്നു അല്‍ ഖയിദയേക്കാള്‍ ഭേദം .

    ReplyDelete
  12. ഇംഗ്ലീഷില്‍‌ ഒരു വാക്കുണ്ട്‌ - schadenfreude - ജര്‍മ്മനില്‍‌ നിന്നും കടമെടുത്തതാണ്. മറ്റുള്ളവന്റെ നിര്‍ഭാഗ്യവും കഷ്ടപ്പാടും കാണുമ്പോള്‍‌ ലഭിക്കുന്ന നിര്‍വൃതി എന്ന്‍‌ അര്‍ത്ഥം. സാഡിസ്റ്റുകളെപ്പോലെയല്ല ഷാഡന്‍ഫ്രൈഡക്കാര്‍. വിശാല മനസ്ക്കരാണ്. അവര്‍ക്ക് അന്യന്റെ വേദന കണ്ടാല്‍‌ മതി, രതിമൂര്‍ഛ വരാന്‍‌. ആരു് വേദനിപ്പിച്ചു എന്നത്‌ പ്രശ്നമല്ല. schadenfreude-യുടെ ആഭാസകരമായ ഒരു പ്രദര്‍ശനമായിപ്പോയി സ:രാജീവ് ചേലനാട്ടിന്റെ ബ്ല്ലോഗ്‌ എന്‍‌ട്രി.

    ചുരുങ്ങിയപക്ഷം രാജീവിന്റെ ബ്ലോഗ്‌ വായിച്ചതില്‍ നിന്നെങ്കിലും, ആസ്ട്രേലിയയില്‍ ആക്രമണത്തിനിരയായവര്‍ സംഘപരിവാര്‍‌ അനുഭാവികളോ, രാജീവ്‌ സൂചിപ്പിച്ച ചെയിന്‍ മെയിലിലെ ആശയങ്ങളുമായി യോജിക്കുന്നവരോ കുറഞ്ഞപക്ഷം ആ മെയില്‍ ഫോര്‍വേര്‍ഡ്‌ ചെയ്തവരെങ്കിലുമോ ആണെന്ന്‌ അദ്ദേഹത്തിന് അറിയാമെന്നു തോന്നുന്നില്ല. ആക്രമണങ്ങളെക്കുറിച്ച്‌ എന്തെല്ലാം ചര്‍ച്ച ചെയ്യുവാനുണ്ടായിരുന്നു - ആസ്ട്രേലിയന്‍‌ സമൂഹത്തില്‍‌ നിലന്നില്‍ക്കുന്നതായി പറയപ്പെടുന്ന വര്‍ണ്ണവെറി, ദുര്‍ബ്ബലന്റെ നേരെ മാത്രം പരാക്രമം കാണിക്കുന്ന ആസ്ട്രേലിയക്കരന്റെ ‘ബുള്ളി’ മനോഭാവം, ഗവണ്മെന്റ്‌ സെക്ടറിലുള്ള ഇന്‍ഡ്യന്‍ യൂണിവേഴ്സിറ്റികളുടെ ജീര്‍ണ്ണത, ഇന്‍ഡ്യന്‍ ഉന്നത വിദ്യാഭാസ മേഖലയില്‍ ഇപ്പോഴും തഴച്ചുവളരുന്ന ലൈസന്‍സ്‌-പെര്‍മിറ്റ്‌-ഇന്‍സ്പെക്ടര്‍-രാജ്‌, തന്മൂലമുള്ള ഭീതിദമായ അഴിമതി, വിദ്യാഭാസ രംഗത്തെ ഉദാരവല്‍ക്കരണം, വിദേശ ബിരുദത്തോടുള്ള - അതിന് പേപ്പറിന്റെ വിലയേ ഉള്ളൂ എങ്കില്‍‌പ്പോലും - ഇന്‍ഡ്യക്കാരുടെ അസാമാന്യമായ പ്രതിപത്തി അങ്ങനെ എന്തെല്ലാം. അതൊന്നും തോന്നാതെ ഇതും രാഷ്ട്രീയ എതിരാളികളെ എറിയുവാനുള്ള കല്ലാക്കുവന്‍ തോന്നിയ മനസ്ഥിതി വളിച്ചു നാറിയ ഒരു ഐഡിയോളജിയുടെ ഗന്ധമല്ലേ പരത്തുന്നത്‌?

    ReplyDelete
  13. രാജീവ് ,

    വാഹ്! വാഹ്! കാളിദാസാ. നോ കമന്റ്സ്.

    വഹ് വാഹ് എന്നു പറഞ്ഞാല്‍ ഉത്തരമാകുമോ രാജീവ്?


    മുസ്ലിം തീവ്രവാദികള്‍ക്കെതിരെ യു എസ് എ എടുത്ത നിലപാട്, പ്രസിദ്ധമാണല്ലോ? അതിന്റെ മൂര്‍ദ്ധന്യാവസ്ഥയാണ്, മുസ്ലിം പേരുള്ള പാകിസ്താനില്‍ നിന്നുള്ള ആര്‍ക്കും വിസ കൊടുക്കില്ല എന്നവര്‍ തീരുമാനിച്ചതും.ഹിന്ദുവായ കമല്‍ ഹാസനെ അനാവശ്യമായി തടഞ്ഞുവച്ചതും ആ നയത്തിന്റെ ഭാഗമായിരുന്നു. ഹസന്‍ എന്ന പേരാണു കുഴപ്പമുണ്ടാക്കിയത്.



    ഏഷ്യന്‍ മുഖമുള്ള ഒരാള്‍ അടുത്തിരുന്നാല്‍ പേടിച്ചു പോകുന്നവനാണ്, ശരാശരി അമേരിക്കന്‍ വിമാനയത്രക്കാരന്‍ . ഇത് വംശ വെറിയാണെന്നു പറയാനൊക്കില്ല. തിളച്ച വെള്ളത്തില്‍ ചാടിയ പൂച്ച പച്ചവെള്ളം കണ്ടാലും പേടിക്കും, എന്നുള്ള അടിസ്ഥാന ജീവ ചോദനയണത്.

    മുസ്ലിങ്ങളോടുള്ള കാഴ്ചപ്പാട്, യു എസ് എ മറ്റിയത് 9/11 നു ശേഷമായിരുന്നു. അതിനു മുമ്പ് ഗള്‍ഫ് നാടുകളില്‍ നിന്നുള്ള പണക്കാരായ മുസ്ലിങ്ങള്‍ക്ക് പരിപൂര്‍ണ്ണ സ്വാതന്ത്ര്യം അവര്‍ നല്‍കിയിരുന്നു. അവരുടെ അസ്തിത്വത്തിനു തന്നെ ഭീഷണി ആയപ്പോള്‍ അവര്‍ നയം മാറ്റി.

    യു എസ് ചെയ്ത പോലെ ഓസ്ട്രേലിയ മുസ്ലിം പേരുള്ള ആളുകളെ സംശയിക്കാന്‍ തുടങ്ങി. അതുകൊണ്ടാണ്, ഒരു ഇന്‍ ഡ്യന്‍ ഡോക്ടര്‍ ക്ക് അവിടെ വലിയ കുഴപ്പം നേരിടേണ്ടി വന്നത്. വാഹ് വാഹ് എന്നു പറഞ്ഞാല്‍ അതും വംശവെറിയാകില്ല.

    പടിഞ്ഞാറന്‍ നാടുകളില്‍ മുസ്ലിങ്ങളോടുള്ള കാഴ്ചപ്പാട്, മാറിയത് 9/11 നു ശേഷമാണ്. മുസ്ലിം വംശമോ ഏഷ്യന്‍ വംശമോ അന്നല്ല പരിണമിച്ചുണ്ടായത്. അതു വരെയില്ലാത്ത വംശവെറി ഉണ്ടാകാന്‍ എന്തയിരുന്നു കാരണം എന്ന് രാജീവിനൊന്നു പറയാമോ?

    ReplyDelete
  14. കാളിദാസന്റെ അഭിപ്രായങ്ങളോട്‌ യോജിക്കുന്നു. 'phobia' എന്നതിന്റെ നിഘണ്ടുവിലെ അര്‍ത്ഥം 'irrational fear' എന്നതാണ്. ‘ഇസ്ലാമോഫോബിയ’ എന്ന പേരില്‍‌ അറിയപ്പെടുന്നതെല്ലാം ഫോബിയ ആണെന്ന്‌ പറയുക വയ്യ. മാത്രമല്ല, ഇസ്ലാമിനെതിരായ ഏതു വിമര്‍ശനത്തെയും ഒഴിവാക്കാനും, ഇസ്ലാമിന്റെ അടിസ്ഥാന പ്രമാണങ്ങളെക്കുറിച്ചുള്ള സത്യസന്ധമായ ചര്‍ച്ചകള്‍ക്കുപോലും തടയിടുവാനും ഇസ്ലാമിസ്റ്റുകളും അവരുടെ ഇടതുപക്ഷ സഹയാത്രികരും ഉപയോഗിക്കുന്ന ഒരു ആയുധമാണ് ഇസ്ലാമോഫോബിയ എന്ന ആരോപണം ഇന്ന്. യഥാര്‍ത്ഥത്തില്‍‌ അങ്ങനെ ഒന്നുണ്ടെങ്കില്‍, ഇസ്ലമോഫോബിയ വളരുവാന്‍ ബിന്‍ലാദന്‍, സവാഹിരി, മുല്ല ഒമര്‍‌, മൌലാന അസ്‌ഹര്‍ തുടങ്ങി അജ്മല്‍‌ കസബ്‌ വരെയുള്ളവരുടെ സംഭാവന, ബുഷ്, ബ്ലെയര്‍, ഹവാര്‍ഡ്‌, അദ്വാനി, മോഡി, തൊഗാഡിയ, വലതുപക്ഷ പിന്തിരിപ്പന്‍‌ കോര്‍പ്പറേറ്റ് മീഡിയ സിന്‍ഡിക്കേറ്റ്‌ മുതല്‍‌പേരുടേതിന്റെ പതിനായിരം മടങ്ങെങ്കിലും വരും.

    ReplyDelete
  15. രാജീവ്,

    ഇതിലെ ക്ലറിക്കുകളുടെ വാദത്തെ (അങ്ങിനെ ഒരു വാദം അവര്‍ ഉയര്‍ത്തിയിട്ടുണ്ടെങ്കില്‍) ന്യായീകരിക്കാന്‍ എനിക്കാവില്ല.

    എന്തിനാണു രാജീവ്, എങ്കില്‍ എന്നൊക്കെ ചേര്‍ക്കുന്നത്. എല്ല ഇസ്ലാമിക ക്ലറിക്കുകളും, വളരെ ചെറിയ ന്യൂനപക്ഷം ഒഴികെ മുറുകെപിടിക്കുന്ന ഒന്നാണ്, ശരിയത് അനുസരിച്ച് ജീവിക്കാനുള്ള സ്വാതന്ത്ര്യം. മദനി പോലും ശരിയത് വേണ്ട എന്നു പറയില്ല.

    ക്ളറിക്കുകള്‍ അങ്ങനെ ഒരു വാദം ഉയര്‍ ത്തിയിട്ടുണ്ട്. അതിനു മറുപടിയായിട്ടാണ്, ഹൊവാര്‍ ഡ് ഇങ്ങനെ പറഞ്ഞത്.

    "We will accept your beliefs, and will not question why. All we ask is that you accept ours, and live in harmony and peaceful enjoyment with us".

    ''This is OUR COUNTRY, OUR LAND, and OUR LIFESTYLE, and we will allow you every opportunity to enjoy all this. But once you are done complaining, whining, and griping about Our Flag, Our Pledge, Our Christian beliefs, or Our Way of Life, I highly encourage you take advantage of one other great Australian freedom,'THE RIGHT TO LEAVE'.''



    ഇതില്‍ വംശവെറിയോ മത വെറിയോ എങ്ങനെയാണ്, രാജീവ് കണ്ടുപിടിച്ചതെന്ന് എനിക്കു മനസിലായില്ല. ഒരു പക്ഷെ ദേശീയത എന്നു പറയാം, വലിച്ചു നീട്ടിയാല്‍ തീവ്രദേശീയത എന്നും പറയാം.

    ഇന്‍ഡ്യയിലെ ഏകീകൃതസിവില്‍ കോഡിനെ ന്യായീകരിക്കുന്നതുമിതും തമ്മില്‍ ബന്ധപ്പെടുത്തണമെന്നില്ല. ഒരു രാജ്യത്തു കുടിയേറി പാര്‍ക്കുമ്പോള്‍ അവിടത്തെ നിയമമനുസരിച്ച് ജീവിക്കേണ്ടതല്ലേ? അതിനു സമ്മതമല്ലാത്തവര്‍ അവിടെ നില്‍ക്കേണ്ട എന്നു പറയുന്നതില്‍ എന്താണു തെറ്റ്?

    ReplyDelete
  16. ഇന്ത്യയിലും ഈ പറയുന്ന മതസ്വാതന്ത്ര്യം ഇല്ലേ? എന്നിട്ടും മതമൌലികവാദവും, അതിനെ പരോക്ഷ്മായി പിന്തുണക്കുന്ന ഭരണവര്‍ഗ്ഗങ്ങളും ഇന്ത്യയിലില്ലേ? അവരുടെ അജണ്ടകളും മുറക്ക് നടക്കുന്നില്ലേ?

    ഓസ്ട്രേലിയയിലും, യു എസ് എ യിലുമുള്ള മത സ്വാതന്ത്ര്യം ഇന്‍ ഡ്യയിലുണ്ടോ? ബി ജെ പി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ പലയിടത്തും മത പരിവര്‍ത്തനം നിരോധിച്ചിട്ടില്ലേ? ഒറീസയില്‍ മത പരിവര്‍ത്തനം കാരണമല്ലെ, അടുത്തിടെ കുറെ മനുഷ്യരെ കൊല്ലുന്നതില്‍ കലാശിച്ചത്? മുസ്ലിങ്ങളെ തെരഞ്ഞു പിടിച്ച് കൊല്ലുന്നതാണോ മത സ്വാതന്ത്ര്യം ? ഇതുപോലെ മതം മാറുന്നത് ആരെങ്കിലും ഓസ്ട്രേലിയയില്‍ തടയുമോ? മുസ്ലിങ്ങളെയോ മറ്റേതെങ്കിലും മതസ്ഥരെയോ അവിടെ കൂട്ടക്കൊല ചെയ്യുന്നുണ്ടോ?

    ഇതൊക്കെ പരോഷമായിട്ടല്ല ഇന്‍ഡ്യയില്‍ പിന്തുണക്കപ്പെടുന്നത്. ബി ജെ പി പ്രത്യക്ഷമായിട്ടാണതു ചെയ്യുന്നത്? അവരുടെ അജണ്ട നടപ്പക്കുനതിനു പകരമായി, ഇസ്ലാമിക തീവ്രവാദികളെ മറ്റു ചിലരും പിന്തുണക്കുന്നില്ലേ? മദനിയെ പ്രത്യക്ഷമായി എല്‍ ഡി എഫും , എന്‍ ഡി എഫിനെ പരോക്ഷമായി യു ഡി എഫും കേരളത്തില്‍ പിന്തുണച്ചില്ലേ?


    ഹേയ്, ഇല്ല. അമേരിക്കക്കൊപ്പം ചേര്‍ന്നു എന്നതുതന്നെ ഒരു വലിയ കാര്യമാണ്.

    ഇതുപോലെ പരിഭവിക്കാനായി ഞാന്‍ ഒന്നും പറഞ്ഞില്ലല്ലോ.

    അമേരിക്കക്കൊപ്പം ചേരുന്നത് വലിയ കര്യമൊന്നുമല്ല. അവിടത്തെ തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരാണതു ചെയ്തത്. അത് ശരിയയിരുനില്ല എന്നാണു, ഭൂരിഭാഗം പേരും അടുത്ത തെരഞ്ഞെടുപ്പില്‍ അഭിപ്രായപ്പെട്ടത്. അമേരിക്കന്‍ സമ്രാജ്യത്വത്തെ എതിര്‍ക്കുന്ന കെവിന്‍ റഡ് അതുകൊണ്ടാണ്, തെരഞ്ഞെടുക്കപ്പെട്ടത്. ഹൊവര്‍ഡ് അദ്ദേഹത്തിന്റെ മണ്ഠലത്തില്‍ പരാജയപ്പെടുകയും ചെയ്തു. ഒരു ഓസ്ട്രേലിയന്‍ പ്രധാനമന്ത്രി ആദ്യമായിട്ടാണ്, തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടത്. അവിടത്തെ ജനങ്ങള്‍ വിധിയെഴുതി, ഹൊവര്‍ഡിന്റെ നയങ്ങള്‍ തെറ്റായിരുന്നു എന്ന്. ഇതുപോലുള്ള ജനതക്ക് വംശവെറിയാണെന്ന് രാജീവിനെങ്ങനെ പറയാന്‍ പറ്റും?

    ReplyDelete
  17. രാജീവ്

    വംശം, വര്‍ണ്ണം, മതം, ഇവയൊക്കെ ഇത്തരം സംഭവങ്ങളില്‍ തരക്കേടില്ലാത്ത രീതിയില്‍ ഇടകലരുന്നുണ്ട് എന്ന് താങ്കള്‍ കാണുന്നില്ല. വംശ-വര്‍ണ്ണവെറിക്കകത്ത് വ്യക്തിപരമായ മനശ്ശാസ്ത്രവും (മറിച്ചും) പ്രവര്‍ത്തിക്കുന്നില്ലേ? അതിനെ വിവിധ വിഭാഗങ്ങള്‍(ദു)രുപയോഗിക്കലും ഭംഗിയായി നടക്കുന്നു.

    ഇടകലരുന്നതാണോ, ഇടകലര്‍ത്തുന്നതാണോ?

    ഇടകലരുന്നതിനേക്കാള്‍ കൂടുതല്‍ ഇടകലര്‍ത്തുന്നതാണെന്നാണെനിക്ക് തോന്നുന്നത്. ലെബനോനികളും ഇന്‍ഡ്യക്കാരും തമ്മിലുണ്ടായ കശപിശയില്‍ ഓസ്ട്രേലിയന്‍ വംശീയത ഇടകലര്‍ത്തിയതാരാണ്? ഇന്‍ഡ്യക്കാരും ഇന്‍ഡ്യന്‍ മാധ്യമങ്ങളുമല്ലേ?

    Adelaide ഇല്‍ ഉണ്ടായ പ്രശ്നത്തില്‍ മതമോ, വര്‍ഗ്ഗമോ, വംശമോ ഉണ്ടായിരുന്നില്ല. ഇന്‍ഡ്യയില്‍ ചെയ്യുന്ന പോലെ അനാവശ്യമായി അന്യരുടെ പ്രശ്നത്തില്‍ താല്‍പ്പര്യം കാണിച്ചതില്‍ അസ്ഖ്യത ഉണ്ടായ ഒരാള്‍ ദേഷ്യത്തിനു ചെയ്ത കൃത്യം, ഇന്‍ഡ്യന്‍ മാധ്യമങ്ങളില്‍ വന്നപ്പോള്‍ അതിനു വംശീയ ഛായ വന്നത് അരുടെ തെറ്റാണ്‌ രാജീവ്? ഇടകലര്‍ത്താന്‍ തയ്യാറായി കുറച്ചു പേര്‍ ഉണ്ടാവുകയും, അത് വിശ്വസിക്കാന്‍ തയ്യാറായി കുറച്ചു പേരും ഉണ്ടായാല്‍, ഇടകലര്‍ത്തല്‍ ഇനിയുമുണ്ടാകും. പണ്ടെങ്ങോ കിട്ടിയ ഒരു ഇ മെയില്‍ ഉപയോഗിച്ച് ആ ഇടകലര്‍ത്തലിനു ആക്കം കൂട്ടാന്‍ രാജീവും ആയതു പോലെ ദുരുപയോഗം ചെയ്തു? അതല്ലേ ഇപ്പോള്‍ ഈ ഇ മെയിലിന്റെ വിശകലനത്തില്‍ നടന്നത് ?

    രാജീവിനെ അധിക്ഷേപിച്ചതല്ല. എനിക്ക് ഇതില്‍ നിന്നും മനസിലായതാണ്, ഞാന്‍ എഴുതിയത്?

    ReplyDelete
  18. This comment has been removed by the author.

    ReplyDelete
  19. ഉഗ്രന്‍ ,

    അഭിപ്രായം രേഖപ്പെടുത്തിയതിനു നന്ദി.

    വിദ്യാര്‍ത്ഥികളെയും വയസ്സായവരെയും മര്‍ദ്ദിച്ച് സാധനങ്ങള്‍ തട്ടിയെടുത്തിരുന്ന ലബനാനി സംഘങ്ങളോടുള്ള ഒസ്ത്`രേലിയക്കാരന്റെ ദേഷ്യം, അക്രമത്തിനിരയായ ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുടെ നേര്‍ക്കായി എന്നതാണ്‌ നടന്ന പ്രക്ഷോഭത്തിന്റെ ഗുണം!

    വേറെയും ചില സത്യങ്ങളുണ്ട്. Times of India യില്‍ വന്ന ഈ റിപ്പോര്‍ട്ട് കൂടെ വായിച്ചു നോക്കുക.

    http://timesofindia.indiatimes.com/World/Indians-Abroad/Indians-at-Oz-vocational-institutes-targeted-most/articleshow/4703690.cms

    Indians at Oz vocational institutes targeted most

    MELBOURNE: An estimated 75 per cent the 96,000 Indian students in Australia currently are pursuing "vocational courses" such as hair cutting,hospitality or even cooking in little-known private institutions that have mushroomed in and around Melbourne over the last few years. Most of these students use these courses as a route to apply for Permanent Resident (PR) status. This phenomenon is at the root of the string of attacks on Indian students here over the last couple of months.

    The Indian student enrolments in vocational education and training (VET) shot up by a whopping 161 per cent in 2006 and by 94 per cent in 2007, as per the data compiled by the Australian Education International. But the growth in the number of students pursuing higher studies from India remained 5 per cent both in 2006 and 2007.

    Enrolments are often driven by fly-by-night agents in India hardselling this route to PR in Australia and are popular with Indians from a poor background. Often they lack both language skills as well as the knowledge of life in cities like Melbourne, making them soft targets, unlike students pursuing higher education.

    The Australian government which has come under intense attack for permitting such a system is currently reviewing the entire system.

    ReplyDelete
  20. മുരളി,

    അഭിപ്രായങ്ങള്‍ക്ക് നന്ദി.

    ഇസ്ലാമോഫോബിയ വളര്‍ത്തുന്നതില്‍ മുസ്ലിം തീവ്രവാദികള്‍ക്ക് വലിയ ഉത്തരവാദിത്തമുണ്ട്. പക്ഷെ ഒരിക്കല്‍ പടിഞ്ഞാറിന്റെ വലിയ കൂട്ടുകാരനായിരുന്നു, ഒസാമ ബിന്‍ ലാദന്‍ എന്നതാണിതിലെ കാവ്യനീതി.

    ഏറ്റവും അപകടകരമായ നിലപാട്, ചില ഇടതുപക്ഷ നേതാക്കളുടേതാണ്. സാമ്രാജ്യത്ത്വത്തെ എതിര്‍ക്കുന്ന ആരുമായും കൂട്ടുകൂടുന്നു എന്നതാണത്. അമേരിക്കക്കൊക്കെ പറ്റിയ മണ്ടത്തരം അവര്‍ ആവര്‍ത്തിക്കുന്നത് വളരെ വിചിത്രമായിട്ടാണെനിക്കു തോന്നിയത്.

    ReplyDelete
  21. കാളിദാസന്‍,

    താങ്കളുടെ ആശയങ്ങളോട് യോജിക്കുന്നു, പക്ഷെ,

    ~~~ഓസ്ട്രേലിയയിലും, യു എസ് എ യിലുമുള്ള മത സ്വാതന്ത്ര്യം ഇന്‍ ഡ്യയിലുണ്ടോ? ബി ജെ പി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ പലയിടത്തും മത പരിവര്‍ത്തനം നിരോധിച്ചിട്ടില്ലേ? ഇതുപോലെ മതം മാറുന്നത് ആരെങ്കിലും ഓസ്ട്രേലിയയില്‍ തടയുമോ?~~~

    ഇന്ത്യയില്‍ ആ രാജ്യങ്ങളിലെക്കാള്‍ മത സ്വാതന്ത്ര്യം ഉണ്ട് എന്ന് പറയുന്നതാവും ശരി. മത പരിവര്‍ത്തനം നിരോധിച്ചിട്ടില്ല. ചില സംസ്ഥാനങ്ങളില്‍ സംഘടിത മത പരിവര്‍ത്തനമാണ് നിരോധിചിട്ടുള്ളത്. അത് മത പരിവര്‍ത്തനത്തെ തടയുന്നില്ല. അത് വേണം താനും. ഇല്ലെങ്കില്‍ കലാപങ്ങള്‍ക്കും വിദ്വോഷങ്ങള്‍ക്കും കാരണമാകും.
    കൂടാതെ, ഇവിടെ മത നിയമങ്ങള്‍ക്കനുസരിച്ച് ആണ് സിവില്‍ നിയമങ്ങള്‍. അമേരിക്കയിലും ഓസ്ട്രേലിയയിലും കോമണ്‍ സിവില്‍ നിയമം ആണുള്ളത്. അപ്പോള്‍ ഇതിലെ ഇങ്ങനെ എഴുതിയതിലെ യുക്തി മനസ്സിലായില്ല.

    ~~~ മുസ്ലിങ്ങളെ തെരഞ്ഞു പിടിച്ച് കൊല്ലുന്നതാണോ മത സ്വാതന്ത്ര്യം ?മുസ്ലിങ്ങളെയോ മറ്റേതെങ്കിലും മതസ്ഥരെയോ അവിടെ കൂട്ടക്കൊല ചെയ്യുന്നുണ്ടോ?~~~
    താങ്കള്‍ ഈ പറഞ്ഞതില്‍ ഞാന്‍ വിയോജിക്കുന്നു. എന്തടിസ്ഥാനത്തിലാണ് എന്ന് വ്യക്തമല്ല. കലാപങ്ങള്‍ ഉണ്ടാകുമ്പോള്‍ ആണെങ്കില്‍ ശരിയാണ്. പക്ഷെ അതില്‍ മറ്റു മതക്കാര്‍ ഹിന്ദുക്കളെയും തിരഞ്ഞു കൊള്ളുന്നു. അപ്പോള്‍ ഇതൊരു തെറ്റായ സ്റ്റേറ്റ്മേന്ടല്ലേ? അല്ലാത്ത സന്ദര്‍ഭങ്ങളില്‍ എവിടെയാണ് ഇങ്ങനെ ആക്ക്രമിക്കുന്നത്? ഒരു ആരോപണം പോലും ഞാന്‍ കേട്ടിട്ടില്ല..

    ReplyDelete
  22. Satha,

    I do agree that india doesn't have common civil code. is that means that all relegion enjoying more in india? I dont think so... I would say implement a common civil code, its better for coutry and all citizen too..

    but dont even compare US and india buddy.. you know it whats the difference. I would agree with Kalidassan for that issue..

    Kali: love to read your blog and decently written comments!

    ReplyDelete
  23. mukkuvan,

    i am not comparing india & USA. just pointing out some mistakes which i feel are in kaalidaasan's comments. i think religious freedom is little more in india compared to any other secular countries. evenif you dont agree that, you will have to agree that it is equal.

    thanks my friend.

    ReplyDelete
  24. mukkuvan,

    Thanks for coming here and writing your opinion.

    Common Civil Code is better for India's unity.

    But, are we ready for that at present?

    ReplyDelete
  25. സത,

    മതസ്വാതന്ത്ര്യം എന്നതു കൊണ്ട് താങ്കള്‍ എന്താണുദ്ദേശിക്കുന്നതെന്ന് എനിക്കറിയില്ല. ഞാന്‍ മനസിലാക്കുന്നതിങ്ങനെ. ഇഷ്ടമുള്ള മതം സ്വീകരിക്കുന്നതിനും . പിന്തുടരുന്നതിനും , പ്രചരിപ്പിക്കുന്നതിനുമുള്ള സ്വാതന്ത്ര്യം. മതം പ്രചരിപ്പിക്കുന്നത് സംഘടിതമായിട്ടാണോ അസംഘടിതമയിട്ടാണോ എന്നതിനു പ്രസക്തിയില്ല. മതം പ്രചരിപ്പിക്കുന്നതാണ്, മത പരിവര്‍ത്തനം. അതിനു സര്‍ക്കാരിന്റെ അനുവാദം വേണമെന്നത് മത സ്വാതന്ത്ര്യമായി എനിക്ക് കണാന്‍ കഴിയില്ല.

    ഇന്‍ഡ്യന്‍ മതങ്ങളെ അപേക്ഷിച്ച് സെമിറ്റിക് മതങ്ങള്‍ സംഘടിതമാണ്. അവയുടെ പ്രവര്‍ത്തികളും സംഘടിതമാണ്. ഹിന്ദു മതത്തേപ്പോലെ അവയും വ്യക്തിപരമാകണം എന്നൊക്കെ നിര്‍ബന്ധിക്കുന്നത് ശരിയാണോ?

    അമേരിക്കയിലും ഓസ്ട്രേലിയയിലും ഏത് തരത്തിലുള മത പരിവര്‍ത്തനത്തിനും, വ്യക്തിപരവും സംഘടിതവും , പരിപൂര്‍ണ്ണ സ്വാതന്ത്ര്യമുണ്ട്.

    അമേരിക്കയിലും ഓസ്ട്രേലിയയിലും കോമണ്‍ സിവില്‍ നിയമം ആണുള്ളത് എന്നതു ശരിയാണ്. പക്ഷെ ബ്രിട്ടന്‍ പോലുള്ള സ്ഥലങ്ങളില്‍ യഹൂദര്‍ക്ക് അവരുടെ വ്യക്തി നിയമം അനുസരിക്കാന്‍ അനുവാദം കൊടുത്തിട്ടുണ്ട്. ഇസ്ലമിക ബാങ്കിങ് ബ്രിട്ടനില്‍ പ്രബല്യത്തിലുമുണ്ട്. സ്വത്ത് വിഹാഹം തുടങ്ങിയ കാര്യങ്ങളില്‍ മുസ്ലിം വ്യക്തി നിയമം അനുവദിക്കുക, പരാതിയുണ്ടെങ്കില്‍ സിവില്‍ കോടതിയില്‍ ചോദ്യം ചെയ്യുക, തുടങ്ങിയവയെക്കുറിച്ചും അവര്‍ ആലോചിക്കുന്നുണ്ട്.


    പലിശരഹിത വായ്പ്പ എന്ന ഇസ്ലാമിക രീതി ലോകത്തില്‍ പലയിടത്തും പരീക്ഷിച്ചു വിജയിച്ചിട്ടുണ്ട്. ബംഗ്ളാദേശില്‍ അത് വലിയ സാമൂഹിക മാറ്റങ്ങള്‍ വരുത്തി. കേരളത്തില്‍ വെള്ളാപ്പള്ളി നടേശന്‍ അത് എസ് എന്‍ ഡി പിയിലും ചെറിയ തോതില്‍ നടപ്പിലാക്കി. സാമ്പത്തിക മാന്ദ്യം മറികടക്കാന്‍ യു എസ് എ അതിപ്പോള്‍ ഉപയോഗിക്കുന്നു.

    വ്യക്തി നിയമം എന്നു കേള്‍ക്കുമ്പോള്‍ നമ്മള്‍ ഉറഞ്ഞു തുള്ളിയിട്ടു കാര്യമില്ല. അതിലൊക്കെ ചില നല്ല വശങ്ങള്‍ ഉണ്ടാകാം. അവ സ്വാംശീകരിക്കുന്നതില്‍ തെറ്റില്ല.

    ReplyDelete
  26. സത,

    കലാപങ്ങള്‍ ഉണ്ടാകുന്നതാണോ അതോ, ഉണ്ടാക്കുന്നതാണോ, എനിക്ക് സംശയമുണ്ട്.

    എന്തു കൊണ്ട് പടിഞ്ഞാറന്‍ നാടുകളില്‍ മത കലാപം ഉണ്ടാകുന്നില്ല?.

    അന്യമതസ്തരുടെ ഒരു ലിസ്റ്റ് ഉണ്ടാക്കി വക്കുക. എന്നിട്ട് നിസാര പ്രശ്നങ്ങള്‍ ഊതി വീര്‍പ്പിച്ച്, കലാപമാക്കി ലക്ഷ്യം നേടുക, ഇതൊക്കെ ഇന്‍ഡ്യയില്‍ സ്ഥിരമായി കണ്ടുവരുന്നതാണ്. അക്രമിച്ചാല്‍ ഏത് ജീവിയും തിരിച്ചാക്രമിക്കും . മനുഷ്യനും അതു ചെയ്യുന്നു. അത് സ്വഭാവികമാണ്. എന്നിട്ട് ഹിന്ദുക്കളെയും കൊല്ലുന്നില്ലേ എന്നു വാദിക്കുന്നതില്‍ അര്‍ത്ഥമില്ല.

    മാവോയിസ്റ്റുകള്‍ ഹിന്ദു സന്യാസിയെ കൊന്നതിന്, പകരം ​വീട്ടിയത് ക്രിസ്ത്യാനികളോടായിരുന്നു, ഒറീസയില്‍. അത് വെറുതെ അങ്ങുണ്ടായതല്ല. ആസൂത്രിതമായി ചെയ്തതാണ്. മത പരിവര്‍ത്തനത്തോടാണെതിര്‍പ്പെങ്കില്‍ , മത പരിവര്‍ത്തനം ചെയ്യുന്നവരെയണാക്രമിക്കേണ്ടത്, ക്രിസ്തുമതം സ്വീകരിച്ച നിരപരാധികളായ സാധുക്കളെയല്ല. ഒരു തെറ്റും ചെയ്യാത്ത പാവപ്പെട്ട ആദിവാസികളെ കൊല്ലുന്നത്, ഭീതി പരത്താനായിട്ടാണ്. ഈ ഹീന പ്രവര്‍ത്തി, മാനുഷിക മൂല്യങ്ങളെ തന്നെയാണ്‌ ലക്ഷ്യം വക്കുന്നത്.

    മത പരിവര്‍ത്തന്നം എന്ന കുറ്റം ചാര്‍ത്തി, ഇന്‍ഡ്യയില്‍ പലയിടത്തും ക്രിസ്ത്യാനികളെ ആക്രമിക്കാറുണ്ട്. അതു തെരഞ്ഞു പിടിച്ച് ആക്രമിക്കുന്നതും, കൊല്ലുന്നതുമാണ്. മത പരിവര്‍ത്തനം എന്ന വാക്കാണ്, ഇന്‍ഡ്യയില്‍ അടുത്ത കാലത്ത് ഏറ്റവും ദുരുപയോഗപ്പെടുത്തപ്പെട്ടിട്ടുള്ളത്.

    ReplyDelete
  27. This comment has been removed by the author.

    ReplyDelete
  28. This comment has been removed by the author.

    ReplyDelete
  29. കാളിദാസന്‍,

    ഞാന്‍ താങ്കള്‍ എഴുതുന്നത്‌ ശ്രദ്ധിച്ചിട്ടുള്ള ആളാണ്‌, താങ്കളുടെ യുക്തിബോധത്തില്‍ യോജിക്കുന്നവനുമാണ്. എന്നാല്‍ ചില ചെറിയ തെറ്റുകള്‍ വരുന്നതെങ്ങനെ എന്ന് എന്നെ അത്ഭുതപ്പെടുത്തുന്നു. കാരണം, താങ്കള്‍ രാഷ്ട്രീയ ഉദ്ദേശത്തോടെ അല്ല കാര്യങ്ങളെ നോക്കിക്കാണുന്നത്, സത്യാവസ്ഥ അറിയാന്‍ താല്പര്യപ്പെടുന്നു എന്നതും കൊണ്ട് ആ തെറ്റുകള്‍ എന്നെ കൂടുതല്‍ വിഷമിപ്പിക്കുന്നു.

    മത സ്വാതന്ത്ര്യം എന്നത് താങ്കള്‍ പറയുന്ന വിവരണം ശരി വക്കുന്നു. പക്ഷെ, സംഘടിത മത പരിവര്‍ത്തനം എന്നതുകൊണ്ട്‌ ഉദ്ദേശിക്കുന്നത് എന്ന് ചിന്തിക്കണം. അത് ഒരു കൂട്ടം ആളുകള്‍ നടത്തുന്നു എന്നത് കൊണ്ടല്ല. അതൊരു വലിയ വിഷയം ആണെങ്കിലും കഴിവതും ചുരുക്കാം. നമ്മുടെ നാട്ടില്‍ നിരക്ഷരരും പാവങ്ങളും ആയ മനുഷ്യര്‍ ധാരാളം ഉണ്ടല്ലോ, അവര്‍ പല രീതിയില്‍ ഉള്ള വിശ്വാസം സ്വീകരിക്കുന്നു. പാമ്പിനെ, കല്ലിനെ, തീ തുടെങ്ങിയവായും പ്രാകൃതമായി നമ്മുക്ക് തോന്നാവുന്ന പലതും. അതില്‍ ശരി തെറ്റ് എന്നത് പറയുക സാധ്യമല്ല. ഒരു ക്രിസ്ത്യാനിക്ക് അത് ഉള്‍ക്കൊള്ളാന്‍ വയ്യാരിക്കും. പക്ഷെ, ഒരു ഹിന്ദുവിന് സാധിക്കും. അങ്ങനെ ഉള്ള സാഹചര്യത്തില്‍, നിങ്ങള്‍ ചെയ്യുന്നതെല്ലാം തെറ്റാണ് നിങ്ങള്‍ ആരാധിക്കുന്നത് സാത്താനെ ആണ് എന്നൊക്കെ പരസ്യമായി(എനിക്ക് അനുഭവത്തില്‍ രണ്ടു മൂന്നെണ്ണം ഉണ്ട്.) വിളിച്ചു പറഞ്ഞുകൊണ്ടുള്ളതും വീട് തോറും കയറി ഇറങ്ങി ഉള്ളതുമായ മത പരിവര്തന ശ്രമങ്ങളെ ആണ് സംഘടിത മത പരിവര്‍ത്തനം എന്ന് ഉദ്ദേശിച്ചത്. അക്കൂട്ടര്‍, മതം പ്രചരിപ്പിക്കാനായി പണം ഒഴുക്കുന്നുണ്ട്, മറ്റു വിഭാഗക്കാരുടെ ഈശ്വര സങ്കല്‍പ്പങ്ങളെ അവഹെളിക്കുന്നുണ്ട്. ഇനിയും വിശദീകരിക്കാന്‍ കഴിയും. പക്ഷെ ഇതൊക്കെ ധാര്‍മികമാണോ? അത് വഴി അവര്‍ സമൂഹത്തില്‍ വിദ്വോഷം പടര്തുന്നില്ലേ? ഇങ്ങനെ ഒക്കെ മതം പ്രചരിപ്പിച്ചാല്‍ പുണ്യം കിട്ടും എന്ന് വരെ വിശ്വസിക്കുന്നവരെ തടയെണ്ടേ? നിയമപരമായി? പല ഇടങ്ങളിലും ആയിരക്കണക്കിന് ആളുകള്‍ കൂട്ടത്തോടെ മതം മാറ്റപ്പെടുമ്പോള്‍ എന്താണ് സംഭവിക്കുന്നത്‌ എന്ന് ചിന്തിച്ചിട്ടുണ്ടോ? ഇതൊക്കെ കളവാണ് എന്ന് താങ്കള്‍ ചിന്തിച്ചാല്‍ ഞാന്‍ നിസ്സഹായനാണ്.

    ReplyDelete
  30. കാളിദാസന്‍,

    ധാര്മികപരമായി മതം പ്രചരിപ്പിക്കുന്നതിനെ ആരും ഒരിടത്തും എതിര്‍ക്കുന്നില്ല എന്ന് കൂടി ചേര്‍ത്ത് വായിക്കുമല്ലോ. വിദ്യാഭ്യാസപരമായി പിന്നോക്കം നിക്കുന്ന ആയിരങ്ങളെ, ഒരു ഗ്രാമത്തെ, ഒക്കെ പല പ്രലോഭനങ്ങളും കാട്ടി (പണം, മാജിക്കുകള്‍, സ്വര്‍ഗ്ഗ ലബ്ധി) മതം മാറ്റുമ്പോള്‍ അവയെ എതിര്‍ക്കാതിരിക്കാന്‍ എനിക്കാവില്ല. പലപ്പോളും സ്കൂള്‍ ആതുര സേവനങ്ങള്‍ ഒക്കെ മതം മാറ്റുക എന്നതിനുള്ള വഴികള്‍ മാത്രമായാണ് ഇക്കൂട്ടര്‍ സ്വീകരിക്കുന്നത്‌ എന്നതും സത്യമല്ലേ? അപ്പോള്‍ എത്ര അധപതിചിരിക്കുന്നു സംഘടിതമതം മാറ്റം?

    ReplyDelete
  31. കാളിദാസന്‍,

    കലാപങ്ങള്‍ ഉണ്ടാകുന്നതോ ഉണ്ടാക്കുന്നതോ എന്നത് താങ്കള്‍ വളരെ അധികം ലളിതവല്‍ക്കരിച്ചിരിക്കുന്നു എന്ന് തോന്നുന്നു. ഇത്തരം ലളിതവല്‍ക്കരണത്തെ താങ്കള്‍ പലപ്പോളും ചോദ്യം ചെയ്യുന്നത് ശ്രദ്ധയില്‍ പെട്ടിട്ടുള്ള സ്ഥിതിക്ക്, വികി പീഡിയ ഇംഗ്ലീഷ് വായിച്ചാല്‍ പല കലാപങ്ങളും എങ്ങനെ ഉണ്ടായി എന്ന് ബോധ്യമാകും. ഗുജറാത്തു, ഒറീസ്സ കലാപങ്ങള്‍ എങ്ങനെ ഉണ്ടായി എന്ന് വളരെ നല്ല വിവരണം കൊടുത്തിട്ടുണ്ട്‌..

    ഗുജറാത്തില്‍ 58 ഹിന്ദുക്കളെ ആസൂത്രിതമായി ചുട്ടു കൊന്നാല്‍ ജനരോഷം,കലാപം ഉണ്ടാകില്ല എന്ന് എനിക്ക് ചിന്തിയ്ക്കാന്‍ ആവില്ല. ഒറീസ്സ കലാപം മതപരിവര്തന ലക്ഷ്യങ്ങള്‍ക്കെതിരെ നിന്ന സന്യാസിയെ ആസൂത്രിതമായി വധിച്ചതിന്റെ പ്രതിഫലം(ധാരാളം മറ്റു വിഷയങ്ങള്‍ കൂടെ ഉണ്ട്).

    ഇതിനെ എല്ലാം നിസ്സാരവല്‍ക്കരിച്ചു ചിന്തിയ്ക്കാന്‍ എന്റെ മനസ്സാക്ഷി എന്നെ അനുവദിക്കില്ല. ഒരു പക്ഷെ താങ്കള്‍ക്കു തോന്നിയേക്കാം ഞാന്‍ ഒരു ഹിന്ദുത്വവാദി ആയതു കൊണ്ടാണ് എന്ന്. എങ്കിലും എനിക്ക് വിരോധം ഇല്ല.

    ReplyDelete
  32. കാളിദാസന്‍,

    കലാപങ്ങള്‍ ആരാണ് ഉണ്ടാക്കിയിട്ടുള്ളത് എന്ന് താങ്കള്‍ പരിശോടിക്കും എന്ന് പ്രത്യാശിക്കുന്നു. അവ എങ്ങനെ ഉണ്ടാകുന്നു? അതിന്റെ മനശാസ്ത്രം, അതിലോട്ടു നയിക്കുന്ന കാരണങ്ങള്‍, കലാപത്തില്‍ മനുഷ്യര്‍ എങ്ങനെ പ്രതികരിക്കും, അവ എങ്ങനെ തടയാം തുടെങ്ങി വളരെ നന്നായി ചിന്തിക്കേണ്ട വിഷമാണിത്. അവയെ ഒരിക്കലും നിസ്സാരവല്‍ക്കരിക്കരുത്. എന്റെ കുറച്ചു ചിന്തകള്‍
    കലാപങ്ങള് ഉണ്ടാകുന്നത് എന്ന പോസ്റ്റില്‍ വായിക്കുമല്ലോ..

    നന്ദി.

    ReplyDelete
  33. സത,

    ഞാന്‍ എഴുതിയതില്‍ തെറ്റുണ്ടെങ്കില്‍ ചൂണ്ടിക്കാണിച്ചാല്‍ എനിക്ക് സന്തോഷമേ ഉള്ളു.
    പക്ഷെ സത പറഞ്ഞതിനോട് എനിക്ക് യോജിക്കാന്‍ സാധിക്കില്ല.

    ഹിന്ദു ആരാധിക്കുന്ന പാമ്പിനെയോ, കല്ലിനെയോ, തീയേയോ ഹിന്ദുക്കളൊഴികെ, ആര്‍ക്കും ഉള്‍ക്കൊള്ളാനാകില്ല. അതു പോലെ ക്രൈസ്തവ ദൈവത്തെയോ , ഇസ്ലാമിക ദൈവത്തെയോ ഹിന്ദുക്കള്‍ക്കുമുള്‍ക്കൊള്ളാനാകില്ല. ഉള്‍ക്കൊള്ളാനാകുമെങ്കില്‍, 33 കോടി ദേവതകളുടെ കൂടെ ഇവരെയും ഇന്‍ഡ്യക്കാര്‍ പിന്തുടരുന്നതിനെ എതിര്‍ക്കില്ല. ഈ 33 കോടിയേയും എല്ലാ ഹിന്ദുക്കളും ആരാധിക്കുന്നില്ല. ഇവകള്‍ക്ക് പുറമെ മറ്റു ദൈവങ്ങളും പലര്‍ക്കുമുണ്ട്. ആദിവാസികളുടെ മല ദൈവങ്ങള്‍ , പ്രദേശിക ദൈവങ്ങള്‍ മുതലയവ ഇതിനു പുറമെയാണ്. എണ്ണിയാലൊടുങ്ങാത്ത ഈ ദൈവങ്ങളെയൊക്കെ ഇന്‍ഡ്യക്കാര്‍ ആരാധിക്കുന്നതിനെ എതിര്‍ക്കാത്തവര്‍, കുറച്ചു പേര്‍ ക്രൈസ്തവ ദൈവത്തെയോ ഇസ്ലാമിക ദൈവത്തെയോ ആരാധിക്കുന്നതിനെ എതിര്‍ക്കുന്നതില്‍ ഒരു യുക്തിയുമില്ല.

    ഏകദൈവത്തില്‍ വിശ്വസിക്കുന്നവര്‍ , മറ്റൊരു ദൈവത്തെ ആരാധിക്കുന്നത് അനുവദിക്കില്ല. ഇന്‍ഡ്യയിലെ മുഖ്യധാര ക്രൈസ്തവ പ്രസ്ഥാനങ്ങളായ കത്തോലിക്ക സഭയോ, ഓര്‍ത്തൊഡോക്സ് സഭയോ, ആംഗ്ളിക്കന്‍ സഭയോ സത ആരോപിക്കുന്നതുപോലെ ഒന്നും ചെയ്യുന്നില്ല. അവരുടെ പുസ്തകങ്ങളോ, വെബ് സൈറ്റുകളോ അത് പറയുന്നില്ല. കുറച്ച് പെന്തക്കോസ്ത് മത വിഭാഗങ്ങളാണ്‌, ഹൈന്ദവ ദൈവങ്ങളെ അവഹേളിക്കുന്ന തരത്തില്‍ പ്രവര്‍ത്തിക്കുകയും പറയുകയും ചെയ്യുന്നത്. അതിനെതിരെ പ്രതിക്ഷേധിക്കണം. അങ്ങനെ ചെയ്യുന്നുണ്ടെങ്കില്‍ അത് നിയമം മൂലം നിരോധിക്കുകയും ആവാം . പക്ഷെ സംഘ പരിവാര്‍ ചെയ്യുന്നതെന്താണ്? ഒരു തെറ്റും ചെയ്യാത്ത ക്രിസ്ത്യാനികളെയും, മതം മാറിയ ക്രിസ്ത്യാനികളെയും ആക്രമിക്കുന്നത് ശരിയായ നടപടിയാണോ? മത പരിവര്‍ത്തനം നിയമം മൂലം നിരോധിച്ചാല്‍ അവഹേളനം ഇല്ലാതാകുമോ? ഇല്ല എന്നതാണു വാസ്തവം. ഇത് സൈബര്‍ യുഗമാണ്. ഹൈന്ദവ ദൈവങ്ങളെ അധിക്ഷേപിക്കുന്ന ആയിരക്കണക്കിനു വെബ് സൈറ്റുകളുണ്ട്. ക്രൈസ്തവ ദൈവങ്ങളെ അധിക്ഷേപിക്കുന്നവയും വളരെയേറെ ഉണ്ട്.

    ദൈവങ്ങളെ അവഹേക്കിക്കുന്നു എന്ന കാരണം കൊണ്ട് മത പരിവര്‍ത്തനം അനുവദിക്കില്ല എന്നത് വളരെ വിചിത്രമായ ഒരു വാദമാണ്. നാളെ മുസ്ലിങ്ങളും ക്രിസ്ത്യാനികളും ഹൈന്ദവ ദൈവങ്ങളെ അവഹേളിക്കുന്നത് നിര്‍ത്തിയാല്‍ , മത പരിവര്‍ത്തനത്തെ സത അംഗീകരിക്കുമോ?

    മനുഷ്യരെ അവഹേളിച്ചാല്‍ അത് കോടതിയില്‍ ചോദ്യം ചെയ്യാം . അതു പോലെ ദൈവങ്ങളെ അവഹേളിച്ചാലും അതും കോടതിയില്‍ ചോദ്യം ചെയ്യാം .
    സമൂഹത്തില്‍ വിദ്വേഷം വളര്‍ത്തുന്നവരെ ശിക്ഷിക്കാന്‍ ഇന്‍ഡ്യന്‍ നീതിന്യായ വ്യവസ്ഥയില്‍ വകുപ്പുണ്ട്. പക്ഷെ മറ്റു മതത്തില്‍ ചേരുന്നവരെ കൊല്ലുന്നതല്ല അതിനു പരിഹാരം.

    ആയിരക്കണക്കിന്‌ ആളുകള്‍ മതം മാറ്റപ്പെടുമ്പോള്‍ സമൂഹത്തില്‍ ഒരു മാറ്റവും ഉണ്ടാകുന്നില്ല. അടുത്ത ഇടവഴിയിലെ ഒരു കല്ലിനെ ദൈവമായി കാണുന്ന ഒരാള്‍ , ആ ദൈവത്തെ മാറ്റി കുറച്ചുകൂടി അപ്പുറത്തുള്ള പള്ളിയിലെ കര്‍ത്താവിനെ ദൈവമായി സ്വീകരിച്ചാല്‍ പ്രത്യേകിച്ച് ഒന്നും സംഭവിക്കുന്നില്ല. എണ്ണത്തില്‍ വ്യാകുലപ്പെടുന്നവര്‍ക്ക് അത് അപഹര്‍ഷതയുണ്ടാക്കും എന്നതൊഴിച്ച്.

    ReplyDelete
  34. ബ്രില്ല്യന്റ്റ്‌! , വായിയ്കാന്‍ കുറെ വൈകി , സാധാരണ ബ്ലോഗില്‍ കാണുന്ന 'അലക്കാ'യിരിയ്ക്കും എന്നാണ് ഞാന്‍ കരുതിയത്‌. സത്യത്തില്‍, ഇന്ത്യാക്കാരെപോലെ നാറിയ ഒരു വര്‍ഗ്ഗം ഭൂമിയിലുണ്ടോ, IT ഫീല്‍ഡില്‍ ഉള്ളവരോട് ചോദിച്ചാല്‍ മതി. തമിഴന് മലയാളിയെ പേടി, മലയാളിയ്ക്ക് കന്നടക്കാരനെ പേടി, എല്ലാവര്ക്കും തെലുങ്കനെ പേടി, നോത്ത്‌ ഇന്ത്യ -യില്‍ നിന്ന് വരുന്നവന്, പുല്ലു പോലും മുളയ്ക്കാത്ത നാട്ടില്‍ നിന്ന് വരുന്നവന്, സൌതിലുള്ള എല്ലാറ്റിനോടും പുച്ഛം. ഒരു ദിവസം ലിഫ്റ്റ്‌-ലോബ്ബിയില്‍ നില്‍ക്കുമ്പോള്‍ അങ്ങനത്തെ ഒരുത്തന്‍ തമിഴനോട്‌ "എന്താടാ മുടി വല്ല സൌത്ത് ഇന്ത്യന്‍ സൂപ്പര്‍സ്റ്റാര്‍ പോലെ വെട്ടിയിരിക്കുന്നെ" എന്ന്. വംശ വെറി ശക്തമായി നേരിടുന്ന സിസ്റ്റം ഉണ്ട് അവിടെ ഞാന്‍ question ചെയ്തു, അവനെതിരെ കംപ്ലൈന്റ്റ്‌ ചെയ്തു. ഇന്ത്യക്കാരെന്തു പാവങ്ങളാ..! അവനു മനസ്സിലായത്‌ പോലുമില്ല എന്താ ഇഷ്യൂ എന്ന്. സ്വാഭാവിക തമാശ എന്നവന്‍ . സിമോണ്ട്സ് -ന്റെ കേസ് നോക്ക്. നമ്മള്‍ അവരെ കളിയാക്കിയാല്‍ ഒന്നുമില്ല, മറിച്ച് ഇങ്ങോട്ട് ആണെങ്കിലോ? ഹര്‍ഭജന്‍-ശ്രീ ഇഷ്യൂ വേറെ കിടക്കുന്നു. ചില കാര്യങ്ങള്‍ പറഞ്ഞെന്നു മാത്രം. പിന്നെ മാധ്യമങ്ങള്‍, ഒരു ദിവസം ഡല്‍ഹി എസ പി യുടെ പാടിയെ കാണാനില്ല എന്നായിരുന്നു, മനോരമയുടെ അമ്മ , ടൈംസ്‌ നോ -ലെ ഫ്ലാസ്ഷ്‌ ന്യൂസ്‌ !! ചുരുക്കത്തില്‍ - ഇന്ത്യാക്കാര്‍ വല്ല്യ തെളിഞ്ഞവാന്‍മാരോന്നുമല്ല , തീയുണ്ടെങ്കില്‍ പുകയുണ്ട്, അത്ര തന്നെ!

    ReplyDelete
  35. കാളിദാസന്‍,

    താങ്കള്‍ മതപരിവര്തന എതിര്‍പ്പിനെ തീര്‍ത്തും തെറ്റായ രീതിയില്‍ വ്യാഖ്യാനിക്കുന്നു എന്നതാണ് യാധാര്ധ്യം. എതിര്‍ക്കുന്നതിനെ തിരഞ്ഞു പിടിച്ചു കൊല്ലുന്നു എന്നുവരെ താങ്കള്‍ എഴുതുന്നു. അതിനെക്കുറിച്ച് ചോദിച്ചിട്ട് മറുപടി കിട്ടിയതുമില്ല. ഹിന്ദുക്കള്‍ക്ക് അല്ലാഹുവിന്യൊ യേശുവിനെയോ ദൈവമായി കാണാതിരിക്കേണ്ട കാര്യമില്ല. പക്ഷെ, കുല്‍സിത മാര്‍ഗത്തിലൂടെ എന്തും പ്രചരിപ്പിക്കുന്നത്‌ സ്വാതന്ത്ര്യം ആണെന്ന് താങ്കള്‍ വാദിച്ചാല്‍ സ്വാതന്ത്രം എന്നാ സങ്കല്പ്പതിനെ കുറിച്ചും ചിന്തിക്കേണ്ടി വരും. അത്തരം സ്വാതന്ത്ര്യം ഒരു മതേതര രാജ്യത്തിനും നല്‍കാനാവില്ല എന്നതാണ് സത്യം.

    ആ പരാമര്‍ശങ്ങള്‍ വസ്തുതകള്‍ക്കും യാധാര്ധ്യങ്ങള്‍ക്കും വിരുദ്ധമാണ്. താങ്കളിലെ രാഷ്ട്രീയം എനിക്കറിയില്ല. അതിനാല്‍ കൂടുതല്‍ എഴുതുന്നില്ല.

    നന്ദി.

    ReplyDelete
  36. സത,

    മതം പ്രചരിപ്പിക്കുന്നതില്‍ ഒരധാര്‍മ്മികതയും ഇല്ല. മത പരിവര്‍ത്തനം ഒരു തുടര്‍ നടപടിയാണ്. വേദങ്ങളിലും ഇതിഹാസങ്ങളിലും പരാമര്‍ശിക്കുന്ന സനതാതന ധര്‍മ്മ സമയത്തും , ഇന്‍ഡ്യയില്‍ വേറെ വിശ്വാസങ്ങളും അചാരങ്ങളുമുണ്ടായിരുന്നു എന്നാണ്, ഹിന്ദു മത ഗ്രന്ഥങ്ങള്‍ പറയുന്നത്. ഹിന്ദു മതം ചാതുര്‍വര്‍ണ്ണ്യത്തിലൊതുങ്ങിനിന്നു. മഹാഭൂരിപക്ഷം വരുന്ന ഇന്‍ഡ്യക്കാര്‍ ഹിന്ദു മതത്തിനു പുറത്തായിരുന്നു. അവര്‍ക്ക് ഹിന്ദു ദൈവങ്ങളെ ആരാധിക്കാനോ, ഹൈന്ദവ ദേവാലയങ്ങളില്‍ പ്രവേശിക്കാനോ അനുവാദമുണ്ടായിരുന്നില്ല. എന്തിനേറേ, വര്‍ണ്ണജാതികള്‍ നടക്കുന്ന വഴികളിലൂടെ നടക്കാന്‍ പോലും അനുവാദമുണ്ടായിരുന്നില്ല. അത് അതി പുരാതന കാലത്തൊന്നുമല്ല. കഷ്ടിച്ച് മുക്കാല്‍ നൂറ്റാണ്ടു മുമ്പു വരെ ഇതായിരുന്നു ഇന്‍ഡ്യയിലെ അവസ്ഥ. ക്ഷേത്രപ്രവേശനം അനുവദിച്ചില്ലായിരുന്നെങ്കില്‍, ചാതുര്‍ വര്‍ണ്ണ്യത്തിനു പുറത്തുണ്ടായിരുന്ന 80 ശതമാനത്തിലേറെപ്പേര്‍ ഇന്ന് ഹിന്ദുക്കളാകുമായിരുന്നില്ല. ഇന്ന് മതം മാറുന്നവര്‍ സഹസ്രാബ്ദങ്ങളോളം ഹിന്ദുമതത്തിനു പുറത്ത് നിന്നവരാണ്. അവരെ ഹിന്ദു ദൈവങ്ങളെ ആരാധിക്കാന്‍ അനുവദിക്കാതിരുന്നവര്‍, ഇപ്പോള്‍ അവര്‍ മറ്റു ദൈവങ്ങളെ ആരാധിക്കുന്നത് എതിര്‍ക്കുന്നത് ഏതു മാനദണ്ഠം വച്ചാണു സത?

    വിദ്യാഭ്യാസപരമായി പിന്നാക്കം നില്‍ക്കുന്ന ആയിരങ്ങള്‍, ആ അവസ്ഥയില്‍ നില്‍ക്കാന്‍ കാരണം ആരാണു സത? ദൈവത്തിന്റെ പേരും ദൈവം പഠിപ്പിച്ചതും കേട്ടാല്‍, ചെവിയില്‍ ഒഴിക്കാന്‍ ഉരുക്കിയ ഈയവുമായി കാത്തു നിന്നവരല്ലേ? പശുവിനും കാളക്കും നല്‍കിയ പരിഗണനയുടെ ആയിരത്തിലൊന്ന് ഈ മനുഷ്യര്‍ക്ക് നല്‍കിയിരുനെങ്കില്‍, അവര്‍ ഇന്നും വിദ്യാഭ്യാസമില്ലാത്ത അവസ്ഥയില്‍ ആകില്ലായിരുന്നില്ലേ?

    ഹിന്ദു തീവ്രവാദികള്‍ അഴിഞ്ഞാടിയ ഖാന്ദമാലില്‍, ആദിവാസികള്‍ മൃഗങ്ങളേക്കാള്‍ കഷ്ടമായിട്ടാണു ജീവിച്ചിരുന്നത്. അവര്‍ക്കൊക്കെ വിദ്യാഭ്യാസം നല്‍കി അവരെ മനുഷ്യജന്‍മങ്ങളാക്കിയെടുത്തത്, അവിടെ സേവനമനുഷ്ടിച്ച ക്രിസ്ത്യാനികളായിരുന്നു. അറിവു നേടിയപ്പോള്‍ അവര്‍ അതു വരെ ജീവിച്ച ചുറ്റുപാടുകളെകുറിച്ച് കൂടുതല്‍ ബോധവാന്‍മാരായി. അറിവിന്റെ വെളിച്ചം നല്‍കി ഉത്കൃഷരാക്കിയ ആളുകളുടെ ജീവിത രീതി അവര്‍ സ്വീകരിച്ചു. വിദ്യാഭ്യസം നല്‍കുനത് ഒരു പ്രലോഭനമാണെന്ന് സത പറയുന്നെങ്കില്‍ അങ്ങനെ.

    അറിവില്ലായ്മയുടെ അന്ധകാരത്തില്‍ ജീവിക്കുന്നതിനേക്കാള്‍, പ്രലോഭനമായിട്ടണെങ്കിലും അറിവിന്റെ വെളിച്ചം നല്‍കുന്നവരെ, എന്നിലെ മനുഷ്യസ്നേഹി അദരിക്കും. അതിന്റെ പേരില്‍ ആരെങ്കിലും ക്രൈസ്തവ തീവ്രവാദത്തിന്റെ ചാപ്പ കുത്തിത്തന്നാലും എനിക്ക് പരാതിയില്ല.

    രോഗങ്ങള്‍ വരുമ്പോള്‍ ദൈവങ്ങളെ വിളിച്ചു പ്രാര്‍ത്ഥിക്കുക, മാത്രം അറിയാമായിരുന്ന ആളുകള്‍ക്ക് ആശുപത്രികള്‍ അത്ഭുതമായിരുന്നു. അമ്പലത്തിലെ പൂജാരിയുടെ ഉറഞ്ഞു തുള്ളലും, മന്ത്രവാദിയുടെ ഉഡായിപ്പുകളും കൊണ്ട് പണനഷ്ടം ഉണ്ടായതല്ലതെ, രക്ഷപ്പെടാത്ത രോഗികള്‍, ആധുനിക ചികിത്സയിലൂടെ, അതും സൌജന്യമായി, ജീവിതത്തിലേക്ക് തിരിച്ചു വരുമ്പോള്‍ അത് പ്രധാനം ചെയ്തവര്‍ ആ മനുഷ്യര്‍ക്ക് ദൈവമായി. അവരുടെ ദൈവത്തെ ഈ മനുഷ്യര്‍ സ്വീകരിച്ചെങ്കില്‍ അതിലും അത്ഭുതമില്ല.

    പ്രലോഭനങ്ങള്‍ കാട്ടി മതം മാറ്റുന്നു എന്നത് വ്യാപകമായ ഒരു സംഗതിയല്ല. അങ്ങനെ മാറുന്ന വിശ്വാസവും സ്ഥായിയല്ല. കൂടുതല്‍ നല്ല പ്രലോഭനങ്ങള്‍ കാട്ടിയാല്‍ അവര്‍ ആ വഴിക്ക് പോകും .


    സൌജന്യ സാരി, സൌജന്യ റ്റെലിവിഷന്‍ , ഒരു രൂപാക്ക് അരി , പണിയാന്‍ സാധ്യതയില്ലാത അമ്പലം പണിയുമെന്നുള്ള വാഗ്ദാനം , തുടങ്ങിയവയും പ്രലോഭനങ്ങളാണ്. ഇതൊക്കെ രാഷ്ട്രീയക്കാര്‍ നല്‍കുന്ന പ്രലോഭനങ്ങളാണ്. ഇവയൊന്നും എതിര്‍ക്കാത്ത സത, മിഷനറിമാര്‍ നല്‍കുന്ന സൌജന്യങ്ങളെ മാത്രം എതിര്‍ക്കുന്നത് ഇരട്ടത്താപ്പല്ലേ?

    ക്ഷേത്രപ്രവേശനം എന്ന പ്രലോഭനം നല്‍കിയല്ലേ, ഭൂരിഭാഗം ഇന്‍ഡ്യക്കാരെയും ഹിന്ദു മതത്തില്‍ ചേര്‍ത്തത്? നിഷേധിച്ചതോ ഇല്ലാത്തതോ ആയ ഒരു സംഗതി വാഗ്ദാനം ചെയ്യുന്നതല്ലേ പ്രലോഭനം. അങ്ങനെയെങ്കില്‍ ക്ഷേത്രപ്രവേശനം എന്ന ചൂണ്ടയിട്ടല്ലേ കോടിക്കണക്കിനാളുകളെ ഹിന്ദു മതത്തിലെ അംഗങ്ങളാക്കിയത്?

    മതം മാറ്റാനുദ്ദേശിച്ച് ആതുര സേവനങ്ങളും വിദ്യാഭ്യാസവും നല്‍കുന്നവര്‍ ഉണ്ടാകാം. പക്ഷെ എല്ലാവരും അങ്ങനെയാണെന്നു ഞാന്‍ വിശ്വസിക്കുന്നില്ല. ജനങ്ങളില്‍ ഭൂരിപക്ഷവും ക്രിസ്ത്യാനികളായ ഇന്‍ഡ്യയിലെ മേഘാലയയിലും നാഗലാണ്ടിലും, ആഫ്രിക്കയിലെ ക്രൈസ്തവ രാജ്യങ്ങളിലും മിഷനറിമാര്‍ ഇതൊക്കെ ചെയ്യുന്നുണ്ട്. അവിടെ ആരെ മതം മാറ്റാനാണത് ചെയ്യുന്നത്?

    ReplyDelete
  37. കാളിദാസന്‍,
    താങ്കളുടെ വസ്തുനിഷ്ഠമായ പോസ്റ്റിനും അതിലും ഉജ്ജ്വലമായ കമന്റുകള്‍ക്കും നന്ദി. കമന്റുകള്‍ അനുദിനം വായിക്കുന്നുണ്ടയിരുന്നൂ. കാരിയമാത്ര പ്രസക്തമായ സംവതത്തിനിടയില്‍ എന്തെങ്കിലും പറയുന്നത് ഉചിതമായിരിക്കില്ല എന്ന് തോന്നിയത് കൊണ്ട് മിണ്ടാതിരിന്നൂ എന്ന് മാത്രം.

    എന്തിലും പ്രകോപിതനകാതെ വികലനത്മകമായി മറുപടി പറയാന്‍ കഴിവുമുള്ള താങ്കള്‍‍ ബ്ലോഗില്‍ വേറിട്ടൊരു വ്യക്തിത്വത്തിന് ഉടമയാണെന്നു പറഞ്ഞാല്‍ അത് ഒരിക്കലും ഒരു മുഖസ്തുതിയല്ല! ആശംസകള്‍.

    ReplyDelete
  38. കാളിദാസന്‍,

    താങ്കളുടെ അവസാന കമെന്റിലെ കാര്യങ്ങള്‍ ഞാനും ശക്തമായി പങ്കു വയ്ക്കുന്നതാണ്. പക്ഷെ, ഞാന്‍ അതല്ലല്ലോ ചൂണ്ടിക്കാണിച്ചത്. ഇവിടെ മത സ്വാതന്ത്ര്യമില്ല എന്നും ന്വീന പക്ഷങ്ങള്‍ തിരഞ്ഞു പിടിച്ചു വേട്ടയാടപ്പെടുന്നു എന്നും എഴുതി. അതിലെ യുക്തി മാത്രമാണ് ഞാന്‍ ചോദിച്ചത്. മറ്റു വിഷയങ്ങള്‍ എഴുതിയാല്‍ അതിനു മറുപടി ആകില്ലല്ലോ. താങ്കള്‍ അതില്‍ ഉറച്ചു നില്‍ക്കാന്‍ തീരുമാനിച്ചതിനാല്‍ ചര്‍ച്ച ഇനി ചെയ്യുന്നതില്‍ കാര്യമില്ലല്ലോ.

    നന്ദി.

    ReplyDelete
  39. കാളിദാസന്‍,

    സംഘടിതമായ മതം മാറ്റിക്കല്‍ എന്നത് അസഹിഷ്ണുത സമൂഹത്തില്‍ കൊണ്ടുവരുന്നില്ല എന്ന് താങ്കള്‍ കരുതുകയാണെങ്കില്‍ താങ്കള്‍ പറയുന്നതാണ് കാര്യം. മതേതരമായ ചിന്തകള്‍ താങ്കള്‍ക്കുണ്ടെങ്കില്‍ മാത്രമേ അതിലെ തെറ്റ് മനസ്സിലാകൂ.. സ്വാതന്ത്ര്യത്തിനു അതിരുകള്‍ ഇല്ലെങ്കില്‍ അരാജകത്വം ആണുണ്ടാവുക എന്ന് ചിന്തിക്കുമല്ലോ...

    കൂടുതല് ഇതിനെക്കുറിച്ച്‌ പറയേണ്ടതില്ലാതതിനാല്‍ ‍തന്നെ ഞാന്‍ പിന്‍വാങ്ങുന്നു. നന്ദി.

    ReplyDelete
  40. സത,

    കലാപങ്ങള്‍ ഉണ്ടാക്കുനതാണെന്നു ഞാന്‍ ലളിത വത്കരിച്ചോ, സാമാന്യവത്കരിച്ചോ പറഞ്ഞതല്ല. ഭൂരിഭാഗം മത കലാപങ്ങളും പലപ്പോഴും നിസാര കരണങ്ങളേത്തുടര്‍ന്നോ, അധികാരികളുടെ അനാസ്ഥയേത്തുടര്‍ന്നോ, അധികാരികളുടെ ഒത്താശയോടെയോ ആണ്.

    വികിപ്പീഡിയ ആധികാരികമായ ഒരു റെഫറന്‍സ് ആണൊ എന്ന് എനിക്ക് സംശയമുണ്ട്.

    മതകലാപത്തെ സമീപിക്കുന്നവര്‍ അത് ഇഷ്ടം പോലെ വ്യാഖ്യാനിക്കും . താങ്കള്‍ പരാമര്‍ശിച്ച രണ്ടു കലാപങ്ങളാണല്ലോ ഗുജറാത്തും ഒറീസ്സയും. അവയേക്കുറിച്ച് അല്‍ പ്പം.


    ഗുജറാത്തിലെ 58 പേരുടെ മരണത്തിടയാക്കിയ ട്രെയിന്‍ തീപിടുത്തം, നിര്‍ഭാഗ്യകരവും അത് ചെയ്തവരെ നിഷ്കരുണം ശിക്ഷിക്കേണ്ടതുമാണ്. അത് സംഭവിച്ചപ്പോള്‍ ഗോദ്രയില്‍ നിന്നും നൂറുകണക്കിനു കിലോമീറ്റര്‍ അകലെയുള്ള സ്ഥലങ്ങളില്‍ പോലും മുസ്ലിങ്ങള്‍ ആക്രമണത്തിനിരയായി. ഗോദ്ര സംഭവുമായി പുലബന്ധമില്ലാത്തവരാണ്, കൊല ചെയ്യപ്പെട്ടത്. അതു കൊണ്ടാണ്, അത് അസൂത്രിതമായ കലാപമായിരുനു എന്ന് ഞാന്‍ പറഞ്ഞത്. ട്രെയിനിനു തീവച്ച അളുകളെ കൊന്നാലും ഞാന്‍ അതില്‍ അസാധാരണമായി ഒന്നും കാണില്ല. പക്ഷെ പിന്നീടു വെളിപ്പെടുത്തപ്പെട്ട സംഗതികള്‍ അതീവ ഗുരുതരമാണ്. മോദിയോടടുപ്പമുള്ളവരും അന്ന്, മോദിക്കു വേണ്ടി കലാപം നയിച്ച പലരും, പിന്നീട് മോദിക്ക് ആ കലാപത്തിലുള്ള പങ്കിനേപ്പറ്റി തുറന്നു പറഞ്ഞു. ഇപ്പോള്‍ സുപ്രീം കോടതി മോദിയുടെ പങ്കിനേപ്പറ്റി അന്വേഷിക്കാന്‍ അവശ്യപെട്ടിരിക്കുകയാണ്. ഗോദ്ര സംഭവം ഒരു മത കലാപമാക്കിത്തീര്‍ ക്കുന്നതില്‍ സംഘപരിവാറിനു വ്യക്തമായ പങ്കുണ്ട്. മോദി അതിനു കൂട്ടുനിന്നു.

    ഭരണകക്ഷിയായ ബി ജെ പിയുടെ ഒത്താശയോടെ ആയിരുന്നു മുസ്ലിങ്ങളെ തെരഞ്ഞുപിടിച്ച് ആക്രമിച്ചത്.

    ഒറീസയില്‍ മവോയിസ്റ്റുകള്‍ ഒരു സന്യാസിയെ വധിച്ചപ്പോള്‍, സംഘപരിവാര്‍ പകരം വീട്ടിയത് മത പരിവര്‍ത്തനം ചെയ്ത ക്രിസ്ത്യാനികളോടായിരുന്നു. അതിനെ സത എത്ര ന്യായീകരിക്കാന്‍ ശ്രമിച്ചാലും എനിക്കത് ഉള്‍ക്കൊള്ളാനാകില്ല. ഭരിക്കുന്ന പാര്‍ട്ടിയായ, ബി ജെപിയുടെ ഒത്താശയോടെ ആയിരുന്നു ക്രിസ്ത്യാനികളെ തെരഞ്ഞുപിടിച്ച് ആക്രമിച്ചത്.

    രണ്ടിടത്തും സംഭവുമായി ബന്ധമില്ലാത്ത ആളുകളാണ്, കൊല്ലപ്പെട്ടത്. രണ്ടിടത്തും ഭരിക്കുന്നവര്‍ കുറ്റകരമായ അനാസ്ഥ കാണിച്ച്, കൊലപാതകികളെ സഹായിച്ചു. ഭരിക്കുന്ന ബി ജെ പിക്ക് അവരുടെ അനുയായികളായ സംഘ പരിവാരികളെ നിയന്ത്രിക്കാന്‍ പറ്റിയില്ല എന്നു പറഞ്ഞാലും സുബോധമുള്ള ആരും വിശ്വസിക്കില്ല.

    ReplyDelete
  41. കാളിദാസന്‍,

    ഗോധ്ര കലാപം ആസൂത്രണം ചെയ്തവര്‍ ജനവികാരം അത്തരത്തില്‍ ഉണ്ടാകും എന്ന് ചിന്തിച്ചു കാണില്ലേ? അതുപോട്ടെ, ഒരു കാരണവുമില്ലാതെ 58 ഹിന്ദുക്കളെ കൊന്നാല്‍ അവര്‍ക്ക് വികാരം ഉണ്ടാകില്ലേ? ഗോധ്രയിലെ ആദ്യ കലാപമല്ല അത് എന്ന് അതിനെ പറ്റി പഠിച്ചാല്‍ താങ്കള്‍ക്കു മനസ്സിലാകും. അവര്‍ തിരിച്ചു അക്ക്രമിച്ചത് ആസൂത്രിതമാണോ അല്ലയോ എന്നത് എനിക്ക് ഉറപ്പിച്ചു പറയാന്‍ കഴിയില്ലെങ്കിലും താങ്കള്‍ അത് ആസൂത്രിതമാണ് എന്ന് എങ്ങനെ ഉറപ്പിച്ചു? കലാപങ്ങളില്‍ ജനം കൂട്ടമായി തീരുമാനിക്കും എന്നതാണ് ശരി. അത് ഒരു കൂട്ടര്‍ മാത്രമല്ല. അതിനു ശേഷം ഹിന്ദുക്കളും കൊല്ലപ്പെട്ടിട്ടുണ്ട്. ഞാന്‍ ഒന്നിനെയും ന്യായീകരിക്കുക അല്ല, പക്ഷെ, താങ്കള്‍ ഒരു കൂട്ടര്‍ ആണ് എല്ലാത്തിനും കാരണം എന്ന് ഒരു സംകോജവും ഒരു ചെറിയ എതിര്‍ വാദം പോലും പറയാതെ വച്ച് കേട്ടുന്നത്തിലെ യുക്തി എനിക്ക് മനസ്സിലാകില്ല. താങ്കളുടെ വാദത്തില്‍ ഏകപക്ഷീയമായി നടന്ന ഒരു അക്ക്രമം ചെറുതും അതിനെതുടര്‍നുണ്ടായ അക്ക്രമം ആസൂത്രിതവുമായി!! ഇതിനെ ആണ് കാര്യങ്ങളെ നിസ്സാരവല്‍ക്കരിക്കുന്നത് എന്ന് പറയുന്നത്..

    ഒറീസ്സ കലാപം,

    മത പരിവര്‍ത്തനം എന്നത് എങ്ങനെ ആയാലും കുഴപ്പമില്ല, അത് സമൂഹത്തിലെ ഒരു കൂട്ടര്‍ എതിര്‍ത്താല്‍ അത് ചെറ്റത്തരം എന്ന് പറയുമ്പോള്‍ താങ്കള്‍ മതേതരത്വം എന്നാ സംഗതി മറക്കുന്നു.
    അതും പോട്ടെ, ആ സ്വാമി ആറോ ഏഴോ പ്രാവശ്യം കൊലപാതക ശ്രമങ്ങള്‍ രക്ഷപെട്ട വ്യക്തിയാണ്. ക്രിസ്ത്യന്‍ പേരുള്ള മാവോ വാദികളെ ആണ് പോലീസ് പിടിച്ചത്.. ക്രിസ്ത്യന്‍ മത നേതാക്കള്‍ മാവോ വാദികളുമായി അസ്സം പോലെയുള്ള സംസ്ഥാനത്ത് യോജിച്ചു പ്രവര്‍ത്തിക്കുന്നുണ്ട്. വികി പീഡിയ വായിക്കാന്‍ താല്പര്യം ഇല്ലെങ്കില്‍ അതിന്റെ നിജസ്ഥിതി താങ്കള്‍ തിരഞ്ഞു കണ്ടുപിടിക്കുക. ക്രിസ്ത്യന്‍ മത പരിവര്തനക്കാര്‍ കാണിക്കുന്ന കൊല്ലരുതായിമകള്‍ മറയ്ക്കുക, അവര്‍ കാണിക്കുന്ന വൃത്തികേടുകളെ എതിര്‍ക്കുന്നവരെയും അവരാല്‍ അക്ക്രമിക്കപ്പെട്ടു തിരിച്ചു പ്രതികരിക്കുന്നവരെ നമ്മുക്ക് മതേതരത്തിന്റെ കശാപ്പുകാരാക്കാം..

    മതേതരത്വം എവിടെ കിടക്കുന്നു, മത പരിവര്‍ത്തനം എവിടെ കിടക്കുന്നു??

    സത്യം സത്യമായി തന്നെ ഇരിക്കും സുഹൃത്തേ.. ആര്‍ക്കും ആരെ വേണമെങ്കിലും വിശ്വസിക്കാം.. സത്യമാകണമെന്നു നിര്‍ബന്ധമില്ലല്ലോ.. കലാപങ്ങള്‍ ഇല്ലാതാകണമെങ്കില്‍ അതിന്റെ മൂല കാരണങ്ങള്‍ ഇല്ലാതാകണം.. അതിനായി ആരാണ് ശ്രിമിക്കുന്നത് എന്ന് കണ്ണ് തുറന്നു കാണണം.. അതിനു യാധാര്ധ്യ ബോധത്തോടെ ചിന്തിക്കണം.. അതിനാര്‍ക്ക് നേരം? സംഘപരിവാരുണ്ടല്ലോ തെറി വിളിക്കാന്‍.. നമ്മുക്ക് അത് പോരെ??

    നന്ദി..

    ReplyDelete
  42. melethil ,

    സന്ദര്‍ശനത്തിനും അഭിപ്രയങ്ങള്‍ക്കും നന്ദി. താങ്കള്‍ സൂചിപ്പിച്ചത് വളരെ പ്രസക്തമായ വിഷയം തന്നെ. അസഹിഷ്ണുതയുടെയും വെറികളുടെയും ഒരു ഹിമാലയമാണിന്ത്യ ഇന്നും .

    മതവെറി ഉള്ളില്‍ കൊണ്ടുനടക്കുന്ന തീവ്രമതവിഭാഗങ്ങളുണ്ട് എല്ലാ മതങ്ങളിലും. ചത്ത പശുവിന്റെ മാംസം ഭക്ഷിക്കുന്നവരെ ചുട്ടു കൊല്ലുന്നിടം വരെ ആ വെറി ഉറഞ്ഞു തുള്ളാറുണ്ട്.

    വംശവെറി ഇന്നും ഇന്‍ഡ്യയില്‍ പല ഭാഗത്തും നിലനില്‍കുന്നു. ചാതുര്‍വര്‍ണ്ണ്യം സൃഷ്ടിക്കപ്പെട്ടത്‌ തന്നെ ഈ വെറിയുടെ ഫലമായിട്ടാണ്. താഴ്ന്ന ജാതിക്കാരെ പൊതു കിണറ്റില്‍ നിന്നും വെള്ളമെടുക്കുന്നത് തടയുന്ന നീച പ്രവര്‍ത്തികള്‍ വരെ അതിലുണ്ട്. തെക്കേ ഇന്‍ഡ്യക്കാരുടെ ദ്രവീഡിയന്‍ പാരമ്പര്യം പുച്ഛത്തോടെ വീക്ഷിക്കുന്ന ഉത്തരേന്ത്യക്കാര്‍ ഈ വംശവെറിയുടെ തിരുശേഷിപ്പു സൂക്ഷിക്കുന്നവരാണിന്നും .

    മുംബൈയില്‍ ശിവ സേന പിന്തുടരുന്ന മണ്ണിന്റെ മക്കള്‍ വാദം മറ്റൊരു വെറിയുടെ ഉദാഹരണമാണ്. കുറെക്കലമായി തെക്കേ ഇന്‍ഡ്യക്കരോടായിരുന്നു അവിടെ എതിര്‍പ്പ്. അടുത്തകാലത്ത് ഉത്തരേന്ത്യക്കരോടും എതിര്‍പ്പ് കൂടി വരുന്നുണ്ട്. മറ്റ് ഇന്‍ഡ്യക്കാരെ വെറുക്കുന്ന ഈ പ്രതിഭാസം, ഇന്‍ഡ്യ എന്ന സങ്കല്‍പത്തെ തന്നെ ചോദ്യം ചെയ്യുന്നു.

    മുല്ലപ്പെരിയര്‍ അണക്കെട്ട് വിവാദം സംബന്ധിച്ച് അടുത്ത കാലത്ത് ചെന്നൈയില്‍ മലയാളികള്‍ക്ക് നേരെ അതിക്രമം ഉണ്ടായി. ആയുസ്സവസാനിച്ച ഒരണക്കെട്ട്, ലക്ഷക്കണക്കിനു മനുഷ്യരുടെ ജീവനു ഭീഷണി ആയി നില്‍ക്കുന്നതില്‍ ഒട്ടും മനക്ളേശമില്ലാത്ത തമിഴ് നാട്ടുകാര്‍ , മനുഷ്യജന്‍മങ്ങളാണെന്നു പറയാന്‍ തന്നെ ആരും ലജ്ജിക്കും. ആ അണക്കെട്ടിന്റെ ഉയരം കൂട്ടാന്‍ സുപ്രീം കോടതി വരാന്തകള്‍ നിരങ്ങുന്ന തമിഴ് നാട്ടുകാര്‍ക്ക് , കേരളത്തിലെ ജനങ്ങളോട് തോന്നാത്ത പരിഗണന, ഓസ്ട്രേലിയക്കാര്‍ ഇന്‍ഡ്യക്കരോട് കാണിക്കണം എന്നു ശഠിക്കുന്നതല്ലേ അസംബന്ധം ?

    ഓസ്ട്രേലിയയില്‍ ഇന്‍ഡ്യക്കാര്‍ക്ക് നേരെയുണ്ടായ അതിക്രമങ്ങളെ ന്യായീക്രിച്ചതല്ല. മറ്റുള്ളവരുടെ മുഖം കാണാന്‍ ഉപയോഗിക്കുന്ന കണ്ണാടി, ചിലപ്പോഴെങ്കിലും നമ്മുടെ മുഖത്തിനു നേരെ പിടിക്കണം എന്ന് ഓര്‍മ്മിപ്പിച്ചതാണ്.

    ReplyDelete
  43. ബൈജു,

    അഭിപ്രായങ്ങള്‍ക്ക് നന്ദി.

    ബി ജെ പിക്ക് തെരഞ്ഞെടുപ്പിലുണ്ടായ തിരിച്ചടിയുടെ പശ്ചാത്തലത്തില്‍ സമാനമായ ഒരു പോസ്റ്റ് എഴുതണമെന്നു കരുതിയതാണ്. അതിനു വേണ്ടി ചിന്തിച്ചു വച്ചിരുന്ന കാര്യങ്ങളും ഇതില്‍ ഉള്‍പ്പെടുത്തി.

    ReplyDelete
  44. സതക്ക് നല്‍കിയ മറുപടികള്‍ നന്നായിട്ടുണ്ട് കാളിദാസന്‍.

    ReplyDelete
  45. സത,

    ഞാന്‍ മതപരിവര്‍ത്തനത്തെ സതക്ക് ഇഷ്ടപ്പെടുന്ന രീതിയില്‍ വ്യാഖ്യാനിക്കുന്നില്ല എന്നതല്ലേ യാധാര്‍ത്ഥ്യം ? മനുഷ്യന്‌ ഏത് മതത്തില്‍ വിശ്വസിക്കാനുമുള്ള സ്വതന്ത്ര്യമുണ്ട് എന്ന പക്ഷക്കാരനാണു ഞാന്‍.

    മത സ്ഥാപകര്‍ പല നല്ല ഉപദേശങ്ങളും നിര്‍ദേശങ്ങളും നല്‍കിയത് മനുഷ്യരുടെ ഉയര്‍ച്ചക്ക് വേണ്ടിയാണ്. എല്ലാ മതങ്ങളിലും മനുഷ്യന്റെ ഉന്നതിക്കു വേണ്ട കാര്യങ്ങള്‍ പറയുന്നുണ്ട്. തന്നേപ്പോലെ തന്റെ അയല്‍ ക്കാരനേയും സ്നേഹിക്കുക എന്ന് ക്രിസ്തു പറഞ്ഞത്, ക്രിസ്ത്യാനികളോട് മാത്രമായിട്ടല്ല. എല്ലാ മനുഷ്യരാശിയോടും കൂടിയാണ്. അസത്യത്തില്‍ നിന്നു സത്യത്തിലേക്ക്, അന്ധകാരത്തില്‍ നിന്നും പ്രകാശത്തിലേക്ക്, മരണത്തില്‍ നിന്നു മരണമില്ലായ്മയിലേക്ക് എന്ന് യോഗികള്‍ ഉപദേശിച്ചത് ഹിന്ദുക്കളോടു മാത്രമല്ല, മുഴുവന്‍ മനുഷ്യരശിയോടും കൂടിയാണ്. സ്വന്തം അയല്‍ക്കാരനെ അയാള്‍ക്ക് യാതൊരു ബന്ധവുമില്ലാത്ത ഒരു അത്യാഹിതത്തിന്റെ പേരില്‍ കൊല്ലുന്നത്, അയാളെ സ്നേഹിക്കണം എന്നു പഠിപ്പിച്ചതിനു കടക വിരുദ്ധമാണ്. പ്രകാശത്തില്‍ നിന്നും അന്ധകാരത്തിലേക്ക് നയിക്കുന്ന പ്രവര്‍ത്തിയാണ്.

    മത പരിവര്‍ത്തനത്തെ എതിര്‍ ക്കുന്നത്, തെരഞ്ഞുപിടിച്ച് കൊല്ലുന്നതാണെന്നു ഞാന്‍ പറഞ്ഞില്ല. എതിര്‍ക്കാന്‍ എന്തെല്ലാം രീതികളുണ്ട്. ബി ജെ പിയുടെ ഹിന്ദുത്വ അജണ്ട, ഇടതുപക്ഷം എതിര്‍ക്കുന്നുണ്ട്. പക്ഷെ ഇടതുപക്ഷക്കാരൊന്നും ഒരു ബി ജെ പി പ്രവര്‍ത്തകനെയും കൊന്നല്ല ആ എതിര്‍പ്പു പ്രകടിപ്പിക്കുന്നത്. സംഘ പരിവറിനു മത പരിവര്‍ത്തനത്തോട് എതിര്‍പ്പല്ല, അസഹിഷ്ണുതയാണ്. മത പരിവര്‍ത്തനതോടെന്നു പറയുന്നതിലും ശരി, മറ്റു മതങ്ങളോട് എന്നാണ്. അത് കൂടെക്കുടെ അവര്‍ പ്രകടിപ്പിക്കുന്നു എന്നു മാത്രം. അത് മനസിലാക്കാന്‍ കലാപങ്ങളുണ്ടാകുന്നതെങ്ങനെ എന്നു ഗവേഷണം നടത്തുകയൊന്നും വേണ്ട.


    ഗുജറാത്തില്‍ മുസ്ലിങ്ങളെയും ഖാന്ദമാലില്‍ ക്രിസ്ത്യാനികളെയും തെരഞ്ഞു പിടിച്ചു കൊന്നു എന്നേ പറഞ്ഞുള്ളു. മത പരിവര്‍ത്തന്തോടെതിര്‍പ്പുണ്ടെങ്കില്‍, അത് ചെയ്യുന്ന മിഷനറിമാരെ കൊല്ലുന്നത് മനസിലാക്കാം .പക്ഷെ എതിര്‍ത്തു നില്‍ക്കാന്‍ പോലും ശക്തിയില്ലാത്ത പാവങ്ങളെ കൂട്ടക്കൊല ചെയ്യുന്നത് ആര്‍ക്കും മനസിലാവില്ല. ഖാന്ദമാലില്‍ നടന്ന സംഭവങ്ങള്‍ ലോകം മുഴുവന്‍ ആളുകള്‍ വീഡിയോയിലൂടെയും ചിത്രങ്ങളിലൂടെയും കണ്ടതാണ്. മവോയിസ്റ്റുകള്‍ ഒരു സന്യാസിയെ വധിച്ചെങ്കില്‍, ആ മാവോയിസ്റ്റുകളോടാണ് പകരം വീട്ടേണ്ടത്, അല്ലാതെ നിരാലംബരായ സാധുക്കളോടല്ല. മതം മാറിയ ഈ സാധുക്കളെ കൊന്നത്, എന്തു കാരണം കൊണ്ടാണെന്ന് സാമാന്യജനങ്ങള്‍ക്ക് മനസിലാകും . ഖന്ദമാലില്‍ മതം മാറിയവരെ മാത്രമാണ്, കൊന്നത്. റോഡുകളില്‍ തടസങ്ങള്‍ സൃഷ്ടിച്ച്, അധികാരികളും പോലിസും എത്തുന്നത് താമസിപ്പിക്കാന്‍ നടത്തിയ ശ്രമം വിളിച്ചു പറയുന്ന സത്യം സതക്ക് കാണാന്‍ കഴിയുന്നില്ല.

    ഹിന്ദുക്കള്‍ക്ക് അള്ളാഹുവിനെയും ക്രിസ്തുവിനേയും ദൈവമായി കാണാന്‍ സാധിക്കുമെങ്കില്‍ , ഏതു മതം മാറ്റവും സഹിഷ്ണുതയോടെ കാണാനും പറ്റും.

    കുത്സിത മാര്‍ഗ്ഗത്തിലൂടെ എന്തും പ്രചരിപ്പിക്കുന്നു എന്നാക്ഷേപിക്കുന്നതില്‍ കാര്യമില്ല. പാമ്പ് ക്രൈസ്തവ മത വിശ്വാസത്തില്‍ പിശാചിനെ പ്രതിനിധീകരിക്കുന്നു. അതു പോലെ കല്ലിനെയും മരത്തെയും മൃ ഗത്തെയും ആരാധിക്കുന്നത് അവര്‍ക്ക് നിഷിദ്ധമാണ്. അത് പരസ്യമയി പറയുന്നതിലെന്തു കുത്സിതത്വം ? ഇവിടെ ഔചിത്യത്തിന്റെ പ്രശ്നം മാത്രമേ വരുന്നുള്ളു. ഹിന്ദുകളുടെ മത വികാരം വൃണപ്പെടുത്താതിരിക്കുന്നതാണ്, ഔചിത്യം. മഹഭൂരിപക്ഷം വരുന്ന ക്രിസ്ത്യാനികള്‍ ആ ഔചിത്യം സൂക്ഷിക്കുന്നുണ്ട്. നമ്മുടെയൊക്കെ സഹപാഠികളും സുഹൃത്തുക്കളും അയല്‍ക്കാരുമൊക്കെയായി മറ്റു മതങ്ങളില്‍ വിശ്വസിക്കുന്ന എത്രയോ ആളുകളുണ്ട്.അവരൊക്കെ സത പറയുന്ന പോലെ പ്രവര്‍ത്തിക്കാറുണ്ടോ? ഒറ്റപ്പെട്ട ചില സംഭവങ്ങള്‍ പെരുപ്പിച്ചു കാട്ടി പ്രതികാരം ചെയ്യുന്നത്, അസൂത്രിതമയ ഒരു അജണ്ടയുടെ ഭാഗമാണ്. അത് അസഹിഷ്ണുതയില്‍ നിന്നുണ്ടായതും.

    കുത്സിത മാര്‍ഗ്ഗത്തിലൂടെ പ്രചരിപ്പിക്കുന്ന, എന്ന സതയുടെ പരമര്‍ശം അല്‍പ്പം വിശദീകരണം അര്‍ഹിക്കുന്നു. ലാവലിന്‍ കേസിലെ പിണറായിയുടെ പങ്ക്, കുത്സിതമാര്‍ഗ്ഗത്തിലൂടെ കോണ്‍ഗ്രസ് സര്‍ക്കാര്‍ പ്രചരിപ്പിച്ച ഒന്നാണെന്ന് കുറച്ച് സി പി എം കര്‍ പറയുന്നു. അത് പിണറായി വിജയനെ പിന്തുണക്കുന്ന സി പി എം ഭാഗത്തു നിന്നുള്ള കാഴ്ചപ്പാടാണ്. സതയുടെ ആരോപണവും അതു പോലെയുള്ള ഒരു കാഴ്ചപ്പാടാണ്.

    മത സ്വതന്ത്ര്യം എത്രത്തോളം അനുവദിക്കാമെന്ന്, ഏത് രാജ്യത്തിനും തീരുമാനിക്കാം. ഒരു ജനാധിപത്യ വ്യവസ്ഥിതിയില്‍ അത് തീരുമാനിക്കുന്നത് ജനങ്ങളാണ്. ഭൂരിപക്ഷം ഇന്‍ഡ്യക്കാരും മത സ്വാതന്ത്ര്യത്തിനെതിരെ ഒരു നിലപാടെടുത്താല്‍ ഞാനും അതിനെ അം ഗീകരിക്കും, പക്ഷെ ശക്തമായ എതിര്‍പ്പ് പ്രകടിപ്പിച്ചുകൊണ്ട്. അതിനെ ഞന്‍ മതേതരത്വം എന്നും വിളിക്കില്ല. സൌദി അറേബ്യ പോലുള്ള രാജ്യത്തുള്ള മത വെറി എന്നേ വിളിക്കു.

    ReplyDelete
  46. സത,

    ഇവിടെ മത സ്വാതന്ത്ര്യമില്ല എന്നും ന്വീന പക്ഷങ്ങള്‍ തിരഞ്ഞു പിടിച്ചു വേട്ടയാടപ്പെടുന്നു എന്നും എഴുതി.

    ഇവിടെ മത സ്വതന്ത്ര്യമില്ല എന്നു ഞാന്‍ എഴുതിയില്ല. അമേരിക്കയിലും ഓസ്ട്രേലിയയിലും ഉള്ളതു പോലെ മത സ്വാതന്ത്ര്യമില്ല എന്നേ എഴുതിയുള്ളൂ. അവിടങ്ങളില്‍ മതം മാറാന്‍ ആരുടെയും അനുവാദം ചോദിക്കേണ്ട. ഇന്‍ഡ്യയില്‍ പലയിടത്തും അങ്ങനെ അനുവാദം ചോദിക്കണം. ഇന്‍ഡ്യയില്‍ പലയിടത്തും ഹിന്ദു മത വിശ്വാസത്തിന്റെ അടിസ്ഥാനത്തില്‍ പശുവിനെ കൊല്ലന്‍ പറ്റില്ല. ഇസ്ലാം മത വിശ്വാസത്തിന്റെ അടിസ്ഥാനത്തില്‍ ചിലയിടത്ത് പന്നിയിറച്ചി വില്‍ക്കാനോ കഴിക്കാനോ പാടില്ല. കേരളത്തില്‍ പോലും ചിലയിടങ്ങളില്‍ റംസാന്‍ കാലത്ത് പകല്‍ ചായക്കടകളും ഹോട്ടലുകളും തുറക്കാന്‍ സമതിക്കില്ല. ഇതൊക്കെ മത വിലങ്ങുകളായിട്ടേ എനിക്ക് തോന്നിയിട്ടുള്ളു. അതൊക്കെ മത സ്വാതന്ത്ര്യത്തിന്റെ ഭാഗമാണെന്ന് വിശ്വസിക്കാന്‍ എല്ലാ സ്വാതന്ത്ര്യവും സതക്കുണ്ട്. അമേരിക്കയിലും ഓസ്ട്രേലിയയിലും പശുവിനെയോ പന്നിയേയോ പാമ്പിനേയോ ആര്‍ക്ക് വേണമെങ്കിലും, എപ്പോള്‍ വേണമെങ്കിലും കൊന്നു തിന്നാം .

    ന്യൂനപക്ഷങ്ങള്‍ തെരഞ്ഞുപിടിച്ച് വേട്ടയാടപ്പെട്ടതെങ്ങനെ എന്ന് ഞാന്‍ മുകളില്‍ വിശദമായി എഴുതിയിട്ടുണ്ട്.

    ReplyDelete
  47. സത,

    പൂര്‍ണ്ണ സമ്മതതോടെ സംഘടിതമോ അസംഘടിതമോ ആയ മതം മാറ്റിക്കല്‍, ഒരു സമൂഹത്തിലും അസഹിഷ്ണുത കൊണ്ടുവരുന്നില്ല. നിര്‍ബന്ധിത മത പരിവര്‍ത്തനം അസഹിഷ്ണുത കൊണ്ടുവരും .

    ക്രിസ്തുമതവും ഇസ്ലാം മതവും പ്രചരിക്കുന്നതില്‍ നിര്‍ബന്ധിത മത പരിവര്‍ത്തനം കാര്യമായി സഹായിച്ചിട്ടുണ്ട്. ഇന്‍ഡ്യയിലും അത് നടന്നിട്ടുണ്ട്. പക്ഷെ അത് നൂറ്റാണ്ടുകള്‍ക്ക് മുമ്പാണ്. ഇന്ന് ആരെയും നിര്‍ബന്ധിതമായി മത പരിവര്‍ത്തനം ചെയ്യുന്നില്ല.


    ആളുകള്‍ മതം മാറുമ്പോള്‍ എണ്ണം കുറഞ്ഞു പോകുമോ എന്നു പേടിയുള്ളവരാണ്, സമൂഹത്തില്‍ അസഹിഷ്ണുത വിതക്കുന്നത്.
    മതേതരമായ ചിന്തയുള്ള ഒരു വ്യക്തിക്ക്, മതം തികച്ചും സ്വകാര്യമായ ഒരു സംഗതിയണ്. അടുത്ത വീട്ടിലെ ആള്‍ ഏതു മതത്തില്‍ വിശ്വസിക്കുന്നു എന്നത്, ഒരു മതേതരവാദിക്ക് പ്രശ്നമല്ല, അതയാളുടെ ജീവിതത്തെ ബാധിക്കാത്ത കാലത്തോളം . അമേരിക്കയിലും മറ്റും മുസ്ലിങ്ങളുടെ മതവിശ്വാസം ശരാശരി അമേരിക്കക്കാരനു പ്രശ്നമായിരുന്നില്ല. 9/11 സംഭവത്തിനു മുമ്പ്. ആ സംഭവം മുസ്ലിം മത വിശ്വാസത്തില്‍ നിന്നുണ്ടായതായപ്പോള്‍, അവര്‍ ആ വിശ്വാസത്തെ സംശയത്തോടെ വീക്ഷിക്കാന്‍ തുടങ്ങി. അപ്പോഴും അവര്‍ അടുത്തവീട്ടിലെ മുസ്ലിന്റെ കഴുത്ത് മുറിക്കാനോ, വയര്‍ കീറിപ്പിളര്‍ക്കാനോ മുതിര്‍ന്നില്ല. മുസ്ലിം സമൂഹത്തിലുള്ള പ്രശ്നക്കാരെ കണ്ടുപിടിച്ച് ശിക്ഷിക്കുകയാണു ചെയ്തത്. ഇന്‍ഡ്യയില്‍ അതല്ല നടന്നത്.

    ReplyDelete
  48. കാളിദാസന്‍,

    ബ്ലോഗ്ഗിലെ ചര്‍ച്ചകള്‍ക്ക് ഒരിക്കലും ഒരു അവസാനമോ ജയ-പരാജയങ്ങളോ ഉണ്ടാവില്ലല്ലോ. അതേസമയം എവിടെ എങ്ങിലും നിര്‍ത്തിയെ പറ്റൂ..
    താങ്കള്‍ വളരെ നല്ല ഭാഷയില്‍ , രീതിയില്‍ ചര്‍ച്ച ചെയ്യുന്ന ആളാണ്‌. അതിനു അഭിനന്ദനം.. ഇനിയും ആശയങ്ങള്‍ ഇതേപോലെ ഇടയ്ക്കു കൈമാറാം..

    നന്ദി.

    ReplyDelete
  49. സത,

    ഗോധ്ര സംഭവം ആസൂത്രണം ചെയ്തവരുടെ ഉദ്ദേശ്യം, അതൊരു കലാപമാക്കുക എന്നതായിരുന്നു. ഒരു തിപ്പൊരി വീണു കിട്ടാന്‍ കാത്തിരുന്ന സംഘ പരിവാരികള്‍ അതൊരു കലാപമാക്കി. ആസൂത്രണം ചെയ്തവര്‍ എന്ത് ആഗ്രഹിച്ചുവോ അത് നടന്നു. രോഗി ഇച്ഛിച്ചതും വൈദ്യന്‍ കല്‍പിച്ചതും പാല്, എന്നു പറഞ്ഞ പോലെ. ഇന്‍ഡ്യയെ കലാപഭൂമിയാക്കുക എന്ന ഉദ്ദേശ്യം നമ്മുടെ അയല്‍ക്കാര്‍ക്കുണ്ട്. ദേശ സ്നേഹത്തേപ്രതി ആണയിടുന്ന സംഘ പരിവാര്‍, ഇവരുടെ കയ്യിലെ കളിപ്പായാകുന്നു എന്നതാണിതിലെ ദുഖസത്യം. ഒരു കൊലപാതകമോ അപകടമോ സൃഷ്ടിച്ചാല്‍ മതി, സംഘപരിവാര്‍ പിന്നെ അത് കലാപമാക്കി വളര്‍ത്തിക്കൊള്ളും എന്ന് അവര്‍ അനുഭവത്തിലൂടെ മനസിലാക്കി. സതയേപ്പോലുള്ളവര്‍ അതു മനസിലാക്കാതെ, സംഘപരിവാര്‍ ചെയ്തത് വെള്ളപൂശുന്നു.

    യധാര്‍ത്ഥ നേതാക്കള്‍ ചെയ്യേണ്ടത്, ഇതുപോലെയുള്ള കലാപങ്ങളെ പ്രോത്സഹിപ്പിക്കുകയല്ല. കലാപമുണ്ടാക്കാനായി ആസൂത്രണം ചെയ്തു നടപ്പിലാക്കുന്ന ഗോധ്ര പോലെ എന്തെങ്കിലുമുണ്ടാകുമ്പോള്, സംയമനം പലിച്ച്, സ്ഥിതി നിയന്ത്രണാതീനമാക്കുക. ആസൂത്രണം ചെയ്ത ദേശദ്രോഹികളുടെ ഉദ്ദേശ്യം അങ്ങനെ പരാജയപ്പെടും . ലക്ഷ്യബോധവും നിശ്ചയ ധാര്‍ഡ്യവുമുള്ള ഒരു നേതവിനേ അത് സാധിക്കൂ. മോദിയേപ്പോലെയുള്ള ഒരള്‍ക്ക് അതിനു കഴിയില്ല. അതാണ്, സമകാലീന ഇന്‍ഡ്യയുടെ ദുര്യോഗം.

    എങ്ങനെ മത പരിവര്‍ത്തനം നടത്തിയാലും കുഴപ്പമില്ല എന്നു ഞാന്‍ പറഞ്ഞില്ല. നിര്‍ബന്ധിത മത പരിവര്‍ത്തനം ഞാന്‍ അനുകൂലിക്കില്ല. പ്രലോഭനങ്ങളിലൂടെ എന്ന് പറയുന്നതിനു പ്രസക്തിയില്ല. അദിവാസിമേഖലകളില്‍ ഒരു വിധ പുരോഗതിയും വരുത്താത്ത നേതാക്കളാണിതിനുത്തരവാദികള്‍ . വികസനം കടന്നു ചെല്ലാത്ത അത്തരം മേഘലകളില്‍ ക്രിസ്ത്യന്‍ മിഷനറിമാര്‍ വളരെയധികം നല്ല കാര്യങ്ങള്‍ ചെയ്യുന്നുണ്ട്. സത അതിനു നേരെ കണ്ണടക്കുന്നു. അവിടം അവികസിതമയി നിര്‍ത്തിയിരുന്നില്ലെങ്കില്‍ ഒരു മിഷനറിയും പ്രലോഭനങ്ങളുമയി അവിടെ പോകില്ല.

    ഒരു കൂട്ടര്‍ ആണ്‌ എല്ലാറ്റിനും കാരണം എന്നു ഞാന്‍ പറഞ്ഞില്ലല്ലൊ സത. 58 ആള്‍ക്കാരെ കൊല്ലുന്നതിനേക്കാള്‍ വലുതാണ്, 2000 പേരെ കൊല്ലുന്നത്. അതു പറഞ്ഞാല്‍ 58 പേരുടെ കൊലപാതകം ലഘൂകരിക്കപ്പെടില്ല. സതയുടെ ചിന്താഗതിയനുസരിച്ച് 58 പേരെ കൊല്ലുന്നതായിരിക്കും വലുത്. എത്രപേരെ കൊല്ലുന്നു എന്നതല്ല വിഷയം. ഒരു സംഭവം ഉണ്ടാകുമ്പോള്‍ അത് രാഷ്ട്രീയ മുതലെടുപ്പിനും പകപോക്കലിനും ഉപയോഗിക്കുന്നതാണ്, എന്നേ സം ബന്ധിച്ച് പ്രധാനം. നിര്‍ഭാഗ്യവശാല്‍ സം ഘപരിവാര്‍ ഗുജറാത്തിലും ചെയ്തത്.

    ReplyDelete
  50. സത,

    ക്രിസ്ത്യന്‍ പേരുള്ള മാവോവാദി എന്ന പ്രയോഗം ചിരിക്കു വക നല്‍കുന്നു. ക്രിസ്ത്യന്‍, മുസ്ലിം, അല്ലെങ്കില്‍ ഹിന്ദു പേരുള്ളവരാണ്, ഇന്‍ഡ്യയിലെ മനുഷ്യരെല്ലാം . മാവോയിസ്റ്റുകള്‍ 99 ശതമാനവും ഹിന്ദു പേരുള്ളവരാണ്. സതയുടെ വാദം കണക്കിലെടുത്താല്‍ അവരെല്ലാം ഹിന്ദു തീവ്രവാദികളാകേണ്ടതല്ലേ. പക്ഷേ ഞാന്‍ അങ്ങനെ കരുതുന്നില്ല. ഇതു പോലെ പേരിന്റെ പുറകെ നടക്കുന്നതാണു കുഴപ്പം. മുസ്ലിം പേരും ക്രിസ്ത്യന്‍ പേരും സംഘപരിവാര്‍ മറക്കാതെ ഓര്‍ത്തിരിക്കും, എന്നിട്ട് ഹിന്ദു പേരുകള്‍ സൌകര്യപൂര്‍വം മറക്കും. മവോ വാദികളുടെ തത്വശാസ്ത്രം എന്താണെന്നും ക്രിസ്ത്യാനികളുടെ തത്വ ശാസ്ത്രം എന്താണെന്നും ഇന്‍ഡ്യക്കാര്‍ക്ക് നന്നായി അറിയാം. അവരെ ഒരേ തൊഴുത്തില്‍ കെട്ടാനുള്ള സതയുടെ ശ്രമം വിഫലമാകുകയേ ഉള്ളു. ആദിവാസിമേഖലകളില്‍ ഇവര്‍ രണ്ടു പേരും പ്രവര്‍ത്തിക്കുന്നത് ഒരേ സാമൂഹിക പരിസരത്തു നിന്നാണെന്നതിനപ്പുറം ഇവര്‍ക്ക് തമ്മില്‍ ഒരു ബന്ധവുമില്ല. നിരാലംബരായ പാവങ്ങളെ ആക്രമിച്ചത് ക്ഷണിച്ചു വരുത്തിയ അപഹാസ്യതയില്‍ നിന്നും രക്ഷപ്പെടാന്‍ മാത്രമാണ്, ക്രിസ്ത്യന്‍ പേരുള്ള മവോ വാദി എന്നൊക്കെ പറയുന്നത്.

    ഏതു പേരുള്ള മാവോവാദികളാണു കൊലപാതകം നടത്തിയതെങ്കിലും അവരെ പോലീസിനു പിടിക്കാം. അവരെ തൂക്കിക്കൊല്ലുകയും ചെയ്യാം. അതല്ല ഞാന്‍ പരാമര്‍ശിച്ചത്. നിരപരാധികളായ മനുഷ്യരെ സംഘപരിവാരികള്‍ കശാപ്പുചെയ്തതിനേപ്പറ്റിയാണ്.

    പട്ടിണിയും, രോഗങ്ങളും കൊണ്ടു കഷ്ടപ്പെടുന്ന ആദിവാസികളെ ശുശ്രൂഷിച്ചും, വീടു വച്ചു നല്‍കിയും, വിദ്യാഭ്യാസം ചെയ്യിച്ചും സഹായിക്കുന്നത്, കൊള്ളരുതായ്മയും വൃത്തികേടുമാണെന്ന് സതക്ക് വിശ്വസിക്കാം. പക്ഷെ എല്ലാവരും അത് വിശ്വസിക്കണമെന്നില്ല.


    സത്യം ആര്‍ക്കും എന്നേക്കും മൂടിവയ്ക്കാനാവില്ല. ഗുജറാത്തിലെയും ഒറീസയിലെയും അതിക്രമങ്ങള്‍ക്ക് പിന്നിലെ സത്യം ഇപ്പോള്‍ ജനങ്ങള്‍ തിരിച്ചറിയുന്നു. സംഘപരിവാറിന്റെ തനി നിറം അതിലൂടെ പുറത്തും വരുന്നു.

    സാമൂഹിക കലാപങ്ങളുടെ മൂല കാരണങ്ങള്‍ ഭക്ഷണം, പാര്‍പ്പിടം , വസ്ത്രം, സ്വാതന്ത്ര്യം എന്നിവയാണ്. മതകലാപങ്ങളുടെ മൂല കാരണം അസഹിഷ്ണുതയും. ആ അസഹിഷ്ണുത ഇല്ലാതാക്കാന്‍ ആരും ശ്രമിക്കുന്നില്ല. സംഘപരിവാരികള്‍ ആ അസഹിഷ്ണുത അതിലും കൂടിയ അളവില്‍ തിരിച്ചു കാണിക്കുമ്പോള്‍ കണ്ടുപിടിച്ചതിനു പ്രസക്തിയില്ലാതാകുന്നു. കണ്ണുതുറന്നിരിക്കുന്ന എല്ലാവരും ഇതൊക്കെ കാണുകയും മനസിലാക്കുകയും ചെയ്തിട്ടുണ്ട്.

    അഞ്ചാറു നൂറ്റാണ്ടുമുമ്പ് ബാബര്‍ അമ്പലം പൊളിച്ചതിനു 21)ം നൂറ്റാണ്ടില്‍ ജീവിക്കുന്ന മുസ്ലിങ്ങളെ കൊല്ലുന്നത്, ഒന്നിന്റെയും മൂലകാരണം കണ്ടുപിടിക്കുന്നതല്ല. ചത്ത പശുവിനെ തിന്ന സ്വന്തം മതക്കാരെ ചുട്ടുകൊല്ലുന്നവര്‍ കണ്ടുപിടിക്കുന്ന മൂല കാരണം ഒന്നിന്റെയും മൂലകാരണമാണെന്നു എനിക്കു തോന്നുന്നില്ല. യാധാര്‍ത്ഥ്യ ബോധത്തോടെ ചിന്തിക്കുന്നവര്‍ക്ക് ഇത് മനസിലാകും. ഒറീസയിലെ കൊലപാതകങ്ങള്‍ കണ്ട് അവേശിതരായ സംഘപരിവാരികള്‍ കര്‍ണ്ണാടകയിലും ആന്ധ്രയിലും ക്രൈസ്തവരെയും പള്ളികളും അക്രമിച്ചത് എന്തു മൂലകാരണത്താലാണെന്നും ഈ ചിന്തിക്കുന്നവര്‍ക്ക് പിടികിട്ടും. അവര്‍ക്കൊന്നും മനസിലാകില്ല എന്നു കരുതുന്നവരാണ്, യധാര്‍ത്ഥ വിഡ്ഡികള്‍.

    ReplyDelete
  51. സത,

    ഞാന്‍ ബ്ളോഗില്‍ ചര്‍ ച്ച ചെയ്യുന്നത്, വിജയത്തിനുവേണ്ടിയല്ല. എന്റെ ആശയങ്ങള്‍ പങ്കു വയ്ക്കാനാണ്. അത് അരെയും വിഷമിപ്പിക്കാനുമല്ല.

    ഈ ആശയങ്ങള്‍ പങ്കു വയ്ക്കാനായത് സത ഈ പ്രശ്നം ഇവിടെ ഉന്നയിച്ചതു കൊണ്ടു മാത്രമണ്. അതിനു നന്ദിയുണ്ട്.

    ഇനിയുമാശയങ്ങള്‍ ഇതു പോലെ കൈമാറാം .

    അഭിവാദ്യങ്ങള്‍

    ReplyDelete
  52. കാളിദാസന്‍,

    ഞാന്‍ പലപ്പോളും യാധാര്ത്യത്തിനു സാധ്യത ഉണ്ട് എന്ന കാര്യം പോലും അങ്ങനെ തന്നയെ അവതരിപ്പിക്കാന്‍ ശ്രമിക്കുക. അതിലൂടെ നിഗമനങ്ങളില്‍ ചെന്ന് ചാടാറില്ല. പലപ്പോളും കാര്യങ്ങളെ അവലോകനം ചെയ്യുമ്പോള്‍ ചിലര്‍ ചെന്ന് ചാടുന്ന നിഗമനങ്ങളെ ആണ് ഞാന്‍ വിമര്‍ശിക്കുന്നത്. താങ്കള്‍ക്കു അതിനെ വെള്ള പൂശല്‍ ആയി കാണാം. അത് താങ്കളുടെ ഇഷ്ടം. പക്ഷെ, എന്റെ ചോദ്യത്തിന് എപ്പോളും പ്രസക്തി ഉണ്ട്. അത്തരത്തില്‍ ഉള്ള താങ്കളുടെ ചില വാചകങ്ങള്‍ ഞാന്‍ ചൂണ്ടി കാണിക്കാം. അത്തരം നിഗമനങ്ങളില്‍ താങ്കള്‍ എത്തിയത് എങ്ങനെ എന്ന് ഞാന്‍ ചോദിക്കുമ്പോള്‍ നല്ല ഉത്തരങ്ങള്‍ എനിക്ക് കിട്ടുന്നുമില്ല. പുതിയ കുറച്ചു അത്തരം വാചകങ്ങള്‍..

    ~~~~~ഒരു തിപ്പൊരി വീണു കിട്ടാന്‍ കാത്തിരുന്ന സംഘ പരിവാരികള്‍ അതൊരു കലാപമാക്കി. ആസൂത്രണം ചെയ്തവര്‍ എന്ത് ആഗ്രഹിച്ചുവോ അത് നടന്നു. രോഗി ഇച്ഛിച്ചതും വൈദ്യന്‍ കല്‍പിച്ചതും പാല്, എന്നു പറഞ്ഞ പോലെ~~~~

    ഇങ്ങനെ ഒക്കെ ഒരു നിഗമനത്തില്‍ താങ്കള്‍ എങ്ങനെ എത്തി സുഹൃത്തേ? ഹിന്ദുക്കള്‍ അതൊരു കലാപമാക്കി മാറ്റി എന്ന് പറയുകയാണെങ്കില്‍ അതില്‍ പിന്നെയും കഴമ്പുണ്ട്. പിന്നെ, ആസൂത്രിതമായ അക്ക്രമങ്ങള്‍ ഉണ്ടാകുമ്പോള്‍ ജനം പ്രതികരിക്കില്ല എന്നൊക്കെ താങ്കള്‍ കരുതി വക്കുന്നതിനാല്‍ മറുപടി തന്നിട്ടും കാര്യമില്ല. എങ്കിലും താങ്കള്‍ ഇതൊക്കെ എങ്ങനെ സംഘപരിവാര്‍ ആണ് അനന്തര കലാപം ആസൂത്രണം ചെയ്തതെന്നും ഒക്കെ പറയുമ്പോള്‍ എന്തെങ്കിലും അടിസ്ഥാനം വേണ്ടേ? തുടക്കത്തിലെ നിഗമനം വച്ച് എഴുതിയത് കൊണ്ട് , ബാക്കി ഒക്കെ അതിനേക്കാള്‍ രസമാണ്.

    ~~~~സതയുടെ ചിന്താഗതിയനുസരിച്ച് 58 പേരെ കൊല്ലുന്നതായിരിക്കും വലുത്~~~

    മറ്റൊരു നിഗമനം. ഞാന്‍ അങ്ങനെ ചിന്തിക്കുന്നതായി എങ്ങനെ മനസ്സിലായി? ഞാന്‍ വ്യക്തമായി പറഞ്ഞല്ലോ, കലാപങ്ങള്‍ എന്നത് പലപ്പോളും പലരുടെയും പിടിയില്‍ നില്‍ക്കുന്ന കാര്യമല്ല. ഗോധ്രയില്‍ മനുഷ്യര്‍ രക്ഷപെടാതിരിക്കാന്‍ അക്ക്രമികള്‍ ബോഗ്ഗികളുടെ വാതിലുകള്‍ പൂട്ടി ഇടുക വരെ ചെയ്തു എന്ന് രക്ഷപെട്ടിട്ടുള്ളവര്‍ നാനാവതി കമ്മീഷന്‍ നു മൊഴി കൊടുത്തിട്ടുണ്ട്‌. ഈ കൊല്ലപ്പെട്ടവരുടെ ബന്ധുക്കള്‍ പ്രത്യാക്രമണം നടത്തിയത് സംഗ് പരിവാര്‍ ആസൂത്രണം ചെയ്തതാണ് എന്ന് വരുത്തുന്നതിലെ യുക്തിയാണ് ഞാന്‍ ചോദ്യം ചെയ്തത്! ഉത്തരം കിട്ടിയിട്ടും ഇല്ല. അതിനും മേലെ, താങ്കള്‍ ഇന്ത്യയില്‍ മത സ്വാതന്ത്ര്യം ഇല്ല എന്നൊക്കെ എഴുതിയല്ലോ. അതിനു കാരണം പറഞ്ഞത് മത പരിവര്തന സ്വാതന്ത്ര്യം ഇല്ല എന്നും പറഞ്ഞു. ഇതൊക്കെ പരസ്പരം യോജിപ്പിക്കാന്‍ പറ്റുന്ന കാര്യമാണോ എന്ന് ആദ്യം പറയുക സുഹൃത്തേ.. അതിലെ യുക്തി ആണ് ഞാന്‍ പലപ്പോളായി ചോദിക്കുന്നത്. കലാപങ്ങളും മറ്റു കാര്യങ്ങളും പിന്നീട് വിശകലനം ചെയ്യാം. അതില്‍ താങ്കള്‍ക്കും എനിക്കും രണ്ടു കാഴ്ചപ്പാടുകള്‍ ആയിരിക്കാം.

    എന്റെ ചോദ്യം ഇപ്പോളും നിലനില്‍ക്കുന്നു,

    ഇന്ത്യയില്‍ മത സ്വാത്രന്ത്ര്യം ഉണ്ടോ ഇല്ലയോ? മറ്റു മതക്കാര്‍ തിരഞ്ഞു പിടിച്ചു അക്ക്രമിക്കപ്പെടുന്നോ ഇല്ലയോ?

    കലാപങ്ങളില്‍ നടക്കുന്നതിനെ താങ്കള്‍ വീണ്ടും ഉദാഹരിക്കരുതെന്നു താല്പര്യപ്പെടുന്നു..

    താങ്കളുടെ സാമാന്യവല്‍ക്കരണത്തെ ആണ് ഞാന്‍ ചോദ്യം ചെയ്തത്.. അതിനു താങ്കള്‍ ഉത്തരം തന്നിട്ടില്ല. അതിനായി മറ്റു പല കാര്യങ്ങള്‍ പറഞ്ഞപ്പോള്‍ അതിലും സാമാന്യവല്‍ക്കരണവും നിഗമനങ്ങളും കണ്ടു. വീണ്ടും അതിനെയും ചോദ്യം ചെയ്തു.. അതിനും ഉത്തരം കിട്ടിയിട്ടില്ല.. ഞാന്‍ നിഗമനങ്ങള്‍ ഒന്നും നിരത്തുന്നില്ല.. പക്ഷെ, താങ്കള്‍ യുക്തി ഇല്ലാതെ നിരതുന്നവയെ "എങ്ങനെ?" എന്ന് ചോദിക്കുന്നു.. എനിക്ക് അതിനുള്ള ഉത്തരം മാത്രം മതി.. ചര്‍ച്ച കാട് കേറേണ്ട ആവശ്യം ഇല്ലല്ലോ..

    ReplyDelete
  53. കാളിദാസന്‍, സത

    ആരോഗ്യഗരമായ ഒരു ചര്‍ച്ച നടക്കുന്നതില്‍ വളരെയധികം സന്തോഷമുണ്ട്. പ്രത്യേകിച്ചും ഇന്നത്തെ കാലഘട്ടത്തില്‍. അഭിനന്ദനങ്ങള്‍.

    സത,
    ഒരു സംശയമുണ്ട്. സംഘടിത മതം മാറ്റം എന്നത് കൊണ്ട് എന്താണുദ്ദേശിക്കുന്നത് എന്നൊന്ന് വ്യക്തമാക്കാമൊ? ആളുകളെ സംഘമായി (കൂട്ടത്തോടെ) മതം മാറ്റുന്നതാണൊ അതോ സംഘം ചേര്‍ന്ന് മതം മാറ്റത്തിനു പ്രേരിപ്പിക്കുന്നതാണോ?

    കാളിദാസാ, ഇടയില്‍ കയറി ഗോളടിച്ചതിന്‌ ക്ഷമിക്കും എന്ന പ്രതീക്ഷയോടെ...
    :)

    ReplyDelete
  54. ഉഗ്രന്‍,

    അതൊരു വലിയ വിഷയമാണ്. മുഴുവന്‍ ചര്‍ച്ച ചെയ്യാന്‍ സമയവും താല്‍പര്യവും ഇല്ലാ... ക്ഷമിക്കുമല്ലോ..

    കാളിദാസന്‍,

    ഇന്ത്യയില്‍ മത സ്വാത്രന്ത്ര്യം ഉണ്ടോ ഇല്ലയോ?
    മറ്റു മതക്കാര്‍ തിരഞ്ഞു പിടിച്ചു അക്ക്രമിക്കപ്പെടുന്നോ ഇല്ലയോ?

    എന്ന എന്റെ ചോദ്യത്തിന് താങ്കള്‍ തന്ന മറുപടി എനിക്ക് മനസ്സിലായത്‌,

    മത സ്വാതന്ത്ര്യം പൂര്‍ണ്ണ അര്‍ഥത്തില്‍ ഇല്ലാ. യുക്തി- മതപരിവര്‍ത്താന സ്വാതന്ത്ര്യം ഇല്ലാ.
    മറ്റു മതക്കാര്‍ തിരഞ്ഞു പിടിച്ചു അക്ക്രമിക്കപ്പെടുന്നുണ്ട്. യുക്തി- കലാപങ്ങളില്‍.
    ----------------------------

    എന്റെ നിലപാടുകള്‍,

    ഏതൊരു മതേതര രാജ്യത്തിലെയും അത്രയുമോ അതില്‍ കൂടുതലോ മത സ്വാതന്ത്ര്യം ഇന്ത്യയില്‍ ഉണ്ട്. - യുക്തി- മതം പ്രചരിപ്പികാനും, വിശ്വാസങ്ങള്‍ പുലര്‍ത്താനും, മതം മാറാനും സ്വാതന്ത്ര്യം ഇന്ത്യയില്‍ ഉണ്ട്. മറ്റു രാജ്യങ്ങളെ അപേക്ഷിച്ച് സിവില്‍ നിയമം മതത്തിന് അനുസരിച്ച് വരെ നിശ്ചയിക്കപ്പെട്ടിരിക്കുന്നു.

    മറ്റു മതക്കാര്‍ തിരഞ്ഞു പിടിച്ചു അക്ക്രമിക്കപ്പെടുന്നില്ല. കലാപങ്ങളില്‍ എല്ലാ മതക്കാരും അക്ക്രമം നടത്താറുണ്ട്‌. കൂടാതെ, കലാപതിനെ സാധാരണ വ്യവസ്ഥയുമായി യോജിപ്പിച്ച് കാണുന്നത് അപക്വവും യാധാര്ത്യത്തിനു യോജിക്കാത്തതും ആണ്.

    ഞാന്‍ താങ്കളുടെ നിലപാടുകള്‍ എഴുതിയതില്‍ തെറ്റുണ്ടെങ്കില്‍ തിരുത്തുമല്ലോ..

    നന്ദി.

    ReplyDelete
  55. സത,
    യതൊരു വിധ പരിഭവവും ഇല്ല :)

    പലപ്പോഴും കേള്‍ക്കുന്ന ഒരു വാക്കാണ്‌. ഇന്നേവരെ ശരിക്കുമുള്ള അര്‍ഥം മനസ്സിലായിട്ടില്ല. എന്തായാലും എന്നെ സംബന്ധിച്ചിടത്തോളം താഴെ പറയുന്നത് തമ്മില്‍ ഒരു വ്യത്യാസവും ഇല്ല!
    1) ഒരാള്‍ ഒരാളോട് - ഒരാള്‍ പത്താളോട് - ഒരാള്‍ ഒരായിരം പേരോട് - മതം പ്രചരിപ്പിക്കുന്നു
    2) പത്താളുകള്‍ ഒരാളോട് - നൂറാളുകള്‍ ഒരാളോട് - ഒരായിരം പേര്‍ ഒരാളോട് - മതം പ്രചരിപ്പിക്കുന്നു

    നിര്‍ത്തുന്നു.

    ReplyDelete
  56. "ആളുകള്‍ മതം മാറുമ്പോള്‍ എണ്ണം കുറഞ്ഞു പോകുമോ എന്നു പേടിയുള്ളവരാണ്, സമൂഹത്തില്‍ അസഹിഷ്ണുത വിതക്കുന്നത്."

    പ്രിയ കാളിദാസന്‍,
    താങ്കള്‍ ഈ പറഞ്ഞ കാര്യം പ്രത്യക്ഷത്തില്‍ ശരിയാണെന്ന് തോന്നാമെന്കിലും പൂര്‍ണ്ണമായും ശരിയല്ല . മതം മാറുന്നതോടൊപ്പം ദേശീയവീക്ഷണം തന്നെ മാറുന്നു എന്നതിന് സംശയമില്ല. . ദേശത്തെ ചൊല്ലി അഭിമാനിച്ചിരുന്ന മുന്‍ഗാമികള്‍ ഉള്ള ആളുകള്‍ പോലും 'മാര്‍ഗം' കൂടിയതിനു ശേഷം തങ്ങളുടെ മനസ്സിനെ ഒരിക്കലും കണ്ടിട്ടില്ലാത്ത വിദേശങ്ങളിലേക്ക് പറിച്ചു നടുന്ന കാഴ്ച നമ്മള്‍ കാണുന്നുണ്ട്. അന്ന് മുതല്‍ അവര്‍ തദ്ദേശീയരായ ജനങ്ങളെ മതമര്ദ്ദകരായും ഒക്കെ ചിത്രീകരിച്ചു തുടങ്ങുന്നു. അത് അവരില്‍ അടിച്ച്ചെല്പിക്കപ്പെടുന്ന തെറ്റിദ്ധാരണയാണ്. ഇതില്‍ മാധ്യമങ്ങളുടെ പങ്കും താങ്കള്‍ക്കു അറിയാം എന്ന് കരുതുന്നു.

    മുന്‍കാലങ്ങളില്‍ ആയാലും മതം മാറിയ ഭരണകര്‍ത്താക്കള്‍ ആയിരുന്നു പില്‍ക്കാലത്ത്‌ കൊടിയ മര്ദ്ദകരായത് എന്നുള്ളതിന് ഏറെ തെളിവുകള്‍ ഉണ്ട്. വിദേശികള്‍ തുടങ്ങി വച്ച് കൊടുക്കെണ്ടാതായെ വന്നുള്ളൂ.

    താങ്കള്‍ പറഞ്ഞത് പോലെ മതത്തെ വ്യക്തിപരമായ കാര്യം മാത്രമായി കണ്ടിട്ടുള്ളവര്‍ ഹിന്ദുക്കള്‍ മാത്രമാണ്. "ക്ഷേത്രത്തില്‍ പോയില്ലെങ്കില്‍ നീ നരകത്തില്‍ പോകും" എന്ന് ഇതുവരെ എവിടെയും കേട്ടിട്ടില്ല. സംഘടിതമതവിഭാഗങ്ങളാകട്ടെ, അത് നിര്‍ബന്ധ ബാധ്യതയായും (അതില്‍ ആര്‍ക്കും പരാതിയില്ല) ഭരണകൂടങ്ങളില്‍ സ്വാധീനം ചെലുത്താനുള്ള തന്ത്രമായും ഉപയോഗിക്കുന്നതില്‍ ഏറെ മുന്നിലാണ്‌.

    പൂര്‍ണ്ണ സമ്മതം 'സൃഷ്ടിച്ചു കൊണ്ട്' ഒറ്റക്കോ കൂട്ടായോ ഉള്ള മതപരിവര്‍ത്ത്താന്‍ ശ്രമങ്ങള്‍ തെറ്റാണെന്ന് തന്നെയാണ് എന്റെ പക്ഷം, കാരണം ഈ പൂര്‍ണ സമ്മതം ഉണ്ടാക്കിയെടുക്കുന്നത്‌ ലജ്ജാവഹമായ രീതിയില്‍ ആണ്. മനുഷ്യരുടെ അജ്ഞതയും ദാരിദ്ര്യവും മുതലെടുത്ത്‌ കൊണ്ട് സ്വന്തം ധര്‍മ്മത്തെക്കുറിച്ച് വികലമായ ധാരകള്‍ കുത്തിവച്ചും പുതിയ മതത്തിന്റെ ഗുണങ്ങളും ഇഹപരവിജയം വാഗ്ദാനം ചെയ്തും ഒക്കെയാണ്. മംഗലാപുരം ലഘുലേഖകള്‍ നമ്മള്‍ കണ്ടതാണല്ലോ. (അത് പോലെ ഏറെ പ്രചരിക്കുന്നുണ്ട്, കൂടുതലും വായ്മോഴിയായത് കൊണ്ട് തെളിവുകള്‍ കണ്ടെത്താന്‍ കഴിയില്ല.) ഇതിനെ എതിര്‍ക്കുന്നവരെ മുദ്രയടിക്കുന്നത് എങ്ങനെയോക്കെയാനെന്നു അറിയാമല്ലോ. മതപരിവര്‍ത്തനം ആയിക്കോ.....പുനപരിവര്ത്തനം ആകാന്‍ പാടില്ല, അത് ഫാസിസമാണ്‌ എന്നാണല്ലോ ഇപ്പോള്‍ പുരോഗമന പുണ്യവാളന്മാരുടെ നയം.

    "പട്ടിണിയും, രോഗങ്ങളും കൊണ്ടു കഷ്ടപ്പെടുന്ന ആദിവാസികളെ ശുശ്രൂഷിച്ചും, വീടു വച്ചു നല്‍കിയും, വിദ്യാഭ്യാസം ചെയ്യിച്ചും സഹായിക്കുന്നതും " ഒക്കെ നല്ലത് തന്നെ കാളിദാസാ... പക്ഷെ മേല്‍ പറഞ്ഞ ജനങ്ങളുടെ കാര്യങ്ങളെല്ലാം അങ്ങ് തീറുകൊടുത്താല്‍ എന്തിനാണ് പിന്നെ ഇവിടെ ഒരു ഭരണകൂടം എന്ന് ചോദിക്കേണ്ടിവരും.
    സ്നേഹപൂര്‍വ്വം
    റാവുത്തര്‍ .

    ReplyDelete
  57. യുക്തിബോധം.. ഒരുദാഹരണം.

    പ്രസ്താവന- രാജ്യത്തെ പട്ടാളക്കാര്‍ അക്ക്രമാകാരികളും സ്ത്രീകളെ ബലാല്‍സംഗം ചെയ്യുന്നവരും ആണ്.
    ചോദ്യം- പട്ടാളക്കാര്‍ അക്ക്രമാകാരികളും സ്ത്രീകളെ ബലാല്‍സംഗം ചെയ്യുന്നവരും ആണെന്ന് പറയാന്‍ സാധിക്കുമോ? അവരില്‍ ചിലര്‍ ഉണ്ട് എന്നതല്ലേ ശരി? അത് അങ്ങനെ അല്ലെ പറയേണ്ടത്? സാമാന്യവല്‍ക്കരിക്കാന്‍ പാടുണ്ടോ?
    ഉത്തരം- ?

    ReplyDelete
  58. റാവുത്തര്‍,

    കാളിദാസന്റെ കമെന്റ് വായിച്ചാല്‍ ഒരു കൂട്ടര്‍ക്ക് ഒരു യുക്തിയും മറ്റു കൂട്ടര്‍ക്ക് മറ്റൊരു യുക്തിയും കൊടുക്കുന്നു എന്ന് കാണാം. അതിലെ യുക്തി എന്താണെന്ന് ചോദിച്ചാല്‍ ഈ ചര്‍ച്ച അനന്തമായി നീണ്ടുപോകും എന്നല്ലാതെ ഒരു പ്രയോജനം ഇല്ലാത്തതിനാലാണ് താങ്കള്‍ സൂചിപ്പിച്ചവ പോലുള്ളവ മനപ്പൂര്‍വം വിട്ടു കളഞ്ഞത്.

    ReplyDelete
  59. മത പരിവര്‍ത്തന്തോടെതിര്‍പ്പുണ്ടെങ്കില്‍, അത് ചെയ്യുന്ന മിഷനറിമാരെ കൊല്ലുന്നത് മനസിലാക്കാം

    ?????????????

    ReplyDelete
  60. സത,

    ഇങ്ങനെ ഒക്കെ ഒരു നിഗമനത്തില്‍ താങ്കള്‍ എങ്ങനെ എത്തി സുഹൃത്തേ?

    ഇതിനുള്ള മറുപടി ഞാന്‍ പറയുന്നില്ല. സംഘപരിവാറിനെ ഇന്നുള്ള നിലയില്‍ വാര്‍ത്തെടുത്ത ഗോള്‍ വാക്കറേപ്പറ്റി സതക്ക് ഞാന്‍ പറഞ്ഞു തരേണ്ടതില്ലല്ലോ. അദ്ദേഹത്തിന്റെ
    "BUNCH OF THOUGHTS?" എന്ന പ്രസംഗസമാഹാരത്തിലെ ചില പരാമര്‍ശങ്ങളാണു ചുവടെ.

    Some wise men of today tell us that no man is born as Hindu or Muslim or Christian but as a simple human being. This may be true about others. But for a Hindu, he gets the first samskar when he is still in the mother's womb, and the last when his body is consigned to the flames. There are sixteen samaskars for the Hindu which make him what he is. In fact, we are Hindus even before we emerge from the womb of our mother. We are therefore born as Hindus. About the others, they are born to this world as simple unnamed human beings and later on, either circumcised or baptized, they become Muslims or Christians.
    'Everybody knows that only a handful of Muslims came here as enemies and invaders. So, also, only a few foreign Christian missionaries came here. Now the Muslims and Christians have enormously grown in number.' This was either by force or deception. So, 'it is our duty to call these our forlorn brothers, suffering under religious slavery for centuries, back to their ancestral home . . . come back and identity themselves with their ancestral Hindu way of life in dress, customs, performing marriage ceremonies and funeral rites and such other things.'

    They forgot that here was already a full-fledged ancient nation of the Hindus and the various communities which were living in the country were here either as guests, the Jews and Parsis, or as invaders, the Muslims and Christians. They never faced the question how all such heterogeneous groups could be called as children of the soil merely because, by an accident, they happened to reside in a common territory under the rule of a common enemy.

    ReplyDelete
  61. Contd...

    ഗോള്‍ വാക്കറുടെ , We or Our Nationhood Defined എന്ന പുസ്തകത്തില്‍ നിന്നു ചിലതു കൂടി.

    “From the standpoint sanctioned by the experience of shrewd nations, the non-Hindu people in Hindustan must either adopt the Hindu culture and language, must learn to respect and revere Hindu religion, must entertain no idea but the glorification of Hindu nation i.e. they must not only give up their attitude of intolerance and ingratitude towards this land and its age long traditions, but must also cultivate the positive attitude of love and devotion instead; in one word, they must cease to be foreigners or may stay in the country wholly subordinated to the Hindu nation, claiming nothing, deserving no privileges, for less any preferential treatment, not even the citizen’s rights.”--

    'Ever since that evil day, when Moslems first landed in Hindusthan, right up to the present moment, the Hindu Nation has been gallantly fighting on to shake off the despoilers. ... The Race Spirit has been awakening.'

    “German national pride has now become the topic of the day. To keep up the purity of the Race and its culture, Germany shocked the world by her (sic) purging the country of the Semitic Races — the Jews. Race pride at its highest has been manifested here. Germany has also shown how well nigh impossible it is for Races and cultures, having differences going to the root, to be assimilated into one united whole, a good lesson for us in Hindusthan to learn and profit by.

    ഗോള്‍ വാക്കറുടെ Why Hindu Rashtra? എന്ന ലഘുലേഖയില്‍ നിന്നും ഇതു കൂടി.

    'Unfortunately in our country our Constitution has equated the children of the soil with the aggressor, and given equal rights to everybody, just as a person without understanding may give equal rights to his children and to the thieves in his house and distribute the property among all.

    ഡെല്‍ഹിയിലെ റോഹ്ത്തക്ക് റോഡില്‍ അദ്ദേഹം ചെയ്ത ഒരു പ്രസംഗത്തില്‍ നിന്നു.

    Muslims have to quit this country... "If they were made to stay here the responsibility would be the Government's and the Hindu community would not be responsible.

    ReplyDelete
  62. സത,

    ഹിന്ദുക്കള്‍ അതൊരു കലാപമാക്കി മാറ്റി എന്ന് പറയുകയാണെങ്കില്‍ അതില്‍ പിന്നെയും കഴമ്പുണ്ട്. പിന്നെ, ആസൂത്രിതമായ അക്ക്രമങ്ങള്‍ ഉണ്ടാകുമ്പോള്‍ ജനം പ്രതികരിക്കില്ല എന്നൊക്കെ താങ്കള്‍ കരുതി വക്കുന്നതിനാല്‍ മറുപടി തന്നിട്ടും കാര്യമില്ല.


    അപ്പോള്‍ ഹിന്ദുക്കള്‍ അത് ഒരു കലാപമാക്കി മാറ്റി എന്നു പറയുന്നതില്‍ കഴമ്പുണ്ട്. എന്നു വച്ചാല്‍ ഈ കലാപം ഉണ്ടാക്കിയതാണ്, അല്ലാതെ സത ആദ്യം പറഞ്ഞപോലെ തനിയെ ഉണ്ടായതല്ല. ഏതൊരു മതകലാപവും ഇതു പോലെ ഉണ്ടാക്കിയതാണെന്ന്, അവ വിശദമായി പരിശോധിക്കുമ്പോള്‍ മനസിലാകും.

    അസൂത്രിതമായ ആക്രമണങ്ങള്‍ ഉണ്ടാകുമ്പോള്‍ ജനം പ്രതികരിക്കും . അത് എല്ല ജീവി വര്‍ഗ്ഗങ്ങളുടെയും അടിസ്ഥാന ചോദനയാണ്. അത് പക്ഷെ അക്രമികളോടാണ്. അക്രമങ്ങളുമായി ബന്ധമില്ലാത്ത ആളുകളോടല്ല.

    ജനം പ്രതികരിക്കും എന്നു മനസിലാക്കുകയും, ആ പ്രതികരണം നിയന്ത്രണവിധേയമാക്കുകയും ആണ്, ഒരു ഭരണാധികാരിയുടെ കടമ. അല്ലാതെ പ്രതികരണം നിര്‍ബാധം ദിവസങ്ങളോളം തുടര്‍ന്നോളൂ എന്നു പറയലല്ല. ജനം പ്രതികരിക്കുന്നത് ആര്‍ക്കും മനസിലാകും. പക്ഷെ ഭരിക്കുന്ന പാര്‍ട്ടിയായ, സംഘപരിവാറില്‍ പെടുന്ന ബി ജെ പി, എരിതീയില്‍ എണ്ണ ഒഴിക്കുന്നതുപോലെ അക്രമികളെ പ്രോസാഹിപ്പിച്ച് അവര്‍ക്ക് അഴിഞ്ഞാടാന്‍ അവസരം കൊടുത്തതിനെ പരിഷ്കൃത സമൂഹത്തിനു അംഗികരിക്കാനാവില്ല.

    ReplyDelete
  63. സത

    ഈ കൊല്ലപ്പെട്ടവരുടെ ബന്ധുക്കള്‍ പ്രത്യാക്രമണം നടത്തിയത് സംഗ് പരിവാര്‍ ആസൂത്രണം ചെയ്തതാണ് എന്ന് വരുത്തുന്നതിലെ യുക്തിയാണ് ഞാന്‍ ചോദ്യം ചെയ്തത്!

    അവേശം കൊണ്ട് അസംബന്ധമാണിപ്പോള്‍ സത എഴുതുന്നത്.

    ഗോധ്രയിലെ സം ഭവത്തില്‍ മരിച്ചവരുടെ ബന്ധുക്കളാണ്, ഗുജറാത്തു മുഴുവനും പ്രത്യാക്രമണം നടത്തിയതെന്ന് ചിലപ്പോള്‍ കൊച്ചു കുട്ടികള്‍ വിശ്വസിച്ചേക്കാം. എനിക്ക് വിശ്വസിക്കാനാകില്ല. ഒറീസയില്‍ കൊല്ലപ്പെട്ട സന്യാസിയുടെ ബന്ധുക്കളാണ്, കര്‍ണ്ണാടകയിലും ആന്ധ്രയിലും ക്രിസ്ത്യന്‍ പള്ളികള്‍ ആക്രമിച്ചതെന്ന് മന്ദബുദ്ധികള്‍ പോലും വിശ്വസിക്കില്ല.

    പ്രത്യാക്രമണമെന്ന വാക്കിനു ഒരര്‍ ത്ഥമുണ്ട് സത. ആക്രമികളെ തിരിച്ചാക്രമിക്കുന്നതാണത്. ഇന്‍ ഡ്യയെ പാക്കിസ്താന്‍ ആക്രമിച്ചാല്‍ , ഇന്‍ഡ്യ പ്രത്യാക്രമണം നടത്തേണ്ടത് പാക്കിസ്താനിലാണ്, അല്ലാതെ അമേരിക്കയിലല്ല.

    ഇവിടെ സത ഹെഡ്ഗേവാര്‍, ഗോള്‍വാക്കര്‍, ദേശ്മുഖ്, സുദര്‍ ശന്‍, ശേഷാദ്രി തുടങ്ങിയവരുടെ അതേ പാത പിന്തുടരുന്നു. ഗോള്‍വാക്കര്‍ 1920 ല്‍ തന്നെ പറഞ്ഞു, ഇന്‍ഡ്യയിലെ പ്രശ്നങ്ങള്‍ക്കെല്ലാം ഉത്തരവാദികള്‍ മുസ്ലിങ്ങളും, ക്രിസ്ത്യാനികളും കമ്യൂണിസ്റ്റുകാരുമാണെന്ന്. ഗുജറാത്തിലെ സംഘപരിവാര്‍ ഗോധ്രാ ആക്രമിത്തിനുത്തരവാദികള്‍ ഗുജറാത്തിലെ മുഴുവന്‍ മുസ്ലിങ്ങളുമാണെന്ന് തീരുമാനിച്ചു. അതിന്റെ വെളിച്ചത്തില്‍ എല്ലാ മുസ്ലിങ്ങളെയും ആക്രമിച്ചു. അന്നു ഗോള്‍വാക്കര്‍ പറഞ്ഞതും, ഗുജറാത്തികള്‍ നടപ്പിലാക്കിയതുമായ ആ വികല തത്വശാസ്ത്രത്തെ, ഇപ്പോള്‍ സതയും അടിവരയിട്ട് അംഗീകരിക്കുന്നു. എനിക്ക് ഒട്ടും അത്ഭുതം തോന്നുന്നില്ല.

    ReplyDelete
  64. സത,

    ഇന്ത്യയില്‍ മത സ്വാത്രന്ത്ര്യം ഉണ്ടോ ഇല്ലയോ? മറ്റു മതക്കാര്‍ തിരഞ്ഞു പിടിച്ചു അക്ക്രമിക്കപ്പെടുന്നോ ഇല്ലയോ?

    ഇന്‍ഡ്യയില്‍ എല്ലായിടത്തും മത സ്വാതന്ത്ര്യം അതിന്റെ ശരിയായ അര്‍ത്ഥത്തില്‍ ഇല്ല. ബി ജെ പി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ മത പരിവര്‍ത്തനത്തിനു അധികാരികളുടെ അനുവാദം വേണം.

    അടുത്തകാലത്ത് കര്‍ണ്ണാടകയിലും ആന്ധ്രയിലും ക്രിസ്ത്യാനികള്‍ക്ക് നേരെയും ക്രിസ്ത്യന്‍ പള്ളികള്‍ക്ക് നേരെയും ആക്രമണം നടന്നു. അവിടെ ഇവര്‍ എന്തെങ്കിലും കുഴപ്പമുണ്ടാക്കിയതായി ഒരു റിപ്പോര്‍ട്ടും ഇല്ലായിരുന്നു.
    സതക്ക് ഇത് മനസിലായി എന്നു കരുതുന്നു. ഈ ചോദ്യങ്ങള്‍ക്ക് ഞാന്‍ പല പ്രാവശ്യം ഇതേ ഉത്തരം നല്‍കിയതാണ്. വീണ്ടും അത് തന്നെ ചോദിക്കുന്നതെന്തിനാണെന്നു മനസിലായില്ല.

    ReplyDelete
  65. ഉഗ്രന്‍ ,

    ഈ ചര്‍ച്ച എല്ലാവര്‍ക്കും വേണ്ടിയാണ്. ആര്‍ക്കും എപ്പോള്‍ വേണമെങ്കിലും ഇടപെടാം. ഉഗ്രന്‍ ചോദിച്ചത് വളരെ പ്രസക്തമായ ചോദ്യമാണ്. സംഘടിതമതം മാറ്റം എന്നത് സംഘപരിവാര്‍ എന്നും ഉപയോഗിക്കുന്ന ഒരു വാക്കാണ്. സത അതിനു മറുപടി നല്‍കുമെന്നു പ്രതീക്ഷിക്കുന്നു.

    ReplyDelete
  66. കാളിദാസന്‍,

    "BUNCH OF THOUGHTS?" എന്നതില്‍ ചരിത്രം പറഞ്ഞിട്ടുണ്ട്.. അല്ലാതെന്തു?

    ഗോള്‍ വാക്കറുടെ , We or Our Nationhood Defined എന്ന പുസ്തകത്തെക്കുറിച്ച്, അത് ഗുരുജിക്ക്‌ 32 വയസ്സുള്ളപ്പോള്‍ 1938 ഇല്‍ സംഘത്തിന്റെ നേതാവാകുന്നതിനു മുന്‍പുള്ളതാണ്. മാത്രമല്ല, ബന്ധു എഴുതിയ ആ പുസ്തകം പൂര്‍ത്തിയാക്കുക മാത്രമാണ് അദ്ദേഹം ചെയ്തിട്ടുള്ളത്.. ആ പുസ്തകം തന്നെ ഗുരുജിയുടെയോ സംഘത്തിന്റെയോ നിലപാടുകള്‍ അല്ല എന്ന് പല പ്രാവശ്യം വ്യക്തമാക്കപ്പെട്ടിട്ടുള്ളതും, 1942 ആണെന്ന് തോന്നുന്നു, പിന്‍വലിച്ചിട്ടും ഉള്ളതാണ്.

    ഇടതന്മാര്‍ ഇതാണ് സംഘത്തിന്റെ നിലപാടുകള്‍ എന്ന് വിളിച്ചു പറഞ്ഞു നടന്നിട്ടുണ്ട് എന്നതും രസകരമായ വസ്തുതയാണ്. സംഘം പണ്ടേ തള്ളിക്കളഞ്ഞ ഇവ 'ഹിഡന്‍ അജണ്ട' എന്ന് പറഞ്ഞും നടക്കുന്നുണ്ട്!! നടക്കട്ടെ...

    ബാക്കി രണ്ടു വിഷയങ്ങള്‍ (Why Hindu Rashtra? & ഡെല്‍ഹിയിലെ റോഹ്ത്തക്ക്) താങ്കള്‍ തന്നെ തുടക്കത്തിലെ കമെന്റില്‍ പറഞ്ഞിട്ടുണ്ടല്ലോ, സംഘനിലപാടുകള്‍. കൂടുതല്‍ എന്ത് പറയാന്‍?
    പ്രസംഗം ഒക്കെ അടര്‍ത്തി എടുക്കുമ്പോള്‍ ആശയമോ അര്‍ദ്ധമോ മാറിപോകും എന്നും ചിന്തിക്കുമല്ലോ..

    നന്ദി..

    ReplyDelete
  67. കാളിദാസന്‍,

    ~~~~~അപ്പോള്‍ ഹിന്ദുക്കള്‍ അത് ഒരു കലാപമാക്കി മാറ്റി എന്നു പറയുന്നതില്‍ കഴമ്പുണ്ട്. എന്നു വച്ചാല്‍ ഈ കലാപം ഉണ്ടാക്കിയതാണ്, അല്ലാതെ സത ആദ്യം പറഞ്ഞപോലെ തനിയെ ഉണ്ടായതല്ല~~~~

    ഞാന്‍ താങ്കളുടെ യുക്തിയില്‍ നിന്നും പറഞ്ഞതാണെന്ന് മനസ്സിലാക്കുമല്ലോ..
    അത് ഇപ്രകാരമാണ് താനും.. (ഉദാഹരണം..)

    മിസ്റ്റര്‍ എക്സ്‌ , മിസ്റ്റര്‍ വൈ എന്ന ആളെ അകാരണമായി ഒന്ന് തല്ലി ..
    മിസ്റ്റര്‍ വൈ തിരിച്ചു മൂന്നാല് പൊട്ടീര് കൊടുത്തു..

    യുക്തി ബോധം , സത- മിസ്റ്റര്‍ എക്സ്‌ അകാരണമായി അടിച്ചതുകൊണ്ടാല്ലേ മിസ്റ്റര്‍ വൈ തിരിച്ചടിച്ചത്? ഈ രണ്ടു സംഭവവും മോശമെന്കിലും മിസ്റ്റര്‍ എക്സ്‌ ആണ് സംഭവങ്ങള്‍ക്ക് ഉത്തരവാദി..

    യുക്തി ബോധം , കാളിദാസന്‍ - മിസ്റ്റര്‍ വൈ എന്തിനു തിരിച്ചടിച്ചു? അടി കിട്ടിയപ്പോള്‍ കേസ് കൊടുക്കാന്‍ വയ്യാരുന്നോ? മിസ്റ്റര്‍ എക്സ്‌ നെ അടിക്കാന്‍ നോക്കി ഇരിക്കുവാരുന്നല്ലേ? അന്ച്ചന്‍ ഇശ്ചിച്ചതും വൈദ്യന്‍ കല്‍പ്പിച്ചതും പാല് എന്ന പോലെ!!

    ReplyDelete
  68. കാളിദാസന്‍,

    ~~~~ഗോധ്രയിലെ സം ഭവത്തില്‍ മരിച്ചവരുടെ ബന്ധുക്കളാണ്, ഗുജറാത്തു മുഴുവനും പ്രത്യാക്രമണം നടത്തിയതെന്ന് ചിലപ്പോള്‍ കൊച്ചു കുട്ടികള്‍ വിശ്വസിച്ചേക്കാം. എനിക്ക് വിശ്വസിക്കാനാകില്ല.~~~~~

    സുഹൃത്തേ, ഞാന്‍ പറയുന്നതെന്താണ് താങ്കള്‍ മനസ്സിലാക്കുന്നതെന്താണ്? കലാപം എന്നത് താങ്കള്‍ കരുതുന്നതുപോലെ റെസ്ലിംഗ് മത്സരം ഒന്നുമല്ല എന്ന് ആദ്യം മനസ്സിലാക്കുക. ഇത്തരം കാര്യങ്ങളെ ബാലിശമായി വാദിക്കാന്‍ പോയാല്‍ ഞാന്‍ സുല്ലിടും.. നമ്മുടെ ചര്‍ച്ച പൂര്‍ണ്ണ അര്‍ഥത്തില്‍ വായിക്കുക..

    ~~~~ ഗോള്‍വാക്കര്‍ 1920 ല്‍ തന്നെ പറഞ്ഞു, ഇന്‍ഡ്യയിലെ പ്രശ്നങ്ങള്‍ക്കെല്ലാം ഉത്തരവാദികള്‍ മുസ്ലിങ്ങളും, ക്രിസ്ത്യാനികളും കമ്യൂണിസ്റ്റുകാരുമാണെന്ന്~~~~~

    ഇസ്ലാം നിയമങ്ങള്‍ ഇന്ത്യയില്‍ നടപ്പിലാക്കണം എന്ന് വാദിക്കുന്ന തരത്തിലുള്ള മൌലിക വാദികളായ മുസ്ലിങ്ങള്‍ എന്നും, അധാര്‍മ്മിക രീതികളിലൂടെ മത താല്പര്യങ്ങള്‍ വളര്‍ത്തുന്ന ക്രിസ്ത്യാനികള്‍ എന്നും സംസ്കാരത്തെയും ധാര്മികതെയും വിശ്വാസങ്ങളെയും ചവറ്റുകുട്ടയില്‍ ഇടുന്ന കമ്യൂണിസ്റ്റുകാരുമാണെന്ന് ചേര്‍ത്ത് വായിക്കുക.. പച്ച പരമാര്ധം..!!

    ReplyDelete
  69. കാളിദാസന്‍,

    ~~~~ഇന്‍ഡ്യയില്‍ എല്ലായിടത്തും മത സ്വാതന്ത്ര്യം അതിന്റെ ശരിയായ അര്‍ത്ഥത്തില്‍ ഇല്ല. ബി ജെ പി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ മത പരിവര്‍ത്തനത്തിനു അധികാരികളുടെ അനുവാദം വേണം.~~~~~

    സുഹൃത്തേ, താങ്കള്‍ ഇങ്ങനെ ഒക്കെ വാദിച്ചാല്‍ ഞാന്‍ നിസ്സഹായനാണ്.. താങ്കള്‍ക്കു നിലപാടുകള്‍ എടുക്കാം. അതിനു ഏത് മാര്‍ഗവും സ്വീകരിക്കാം. താങ്കളുടെ വിശ്വാസം താങ്കളെ രക്ഷിക്കട്ടെ..

    പിന്നെ, ഒരു ചോദ്യം മനസ്സില്‍ അവശേഷിക്കുന്നു..

    സംഘത്തിനെ വിമര്‍ശിച്ച ആ വരികളില്‍ നിന്നുമാണോ, ഭാരതത്തില്‍ മറ്റു മതക്കാര്‍ തിരഞ്ഞു പിടിച്ചു അക്ക്രമിക്കുന്നുണ്ട് എന്ന നിഗമനത്തില്‍ താങ്കള്‍ എത്തിയത്?

    ReplyDelete
  70. കാളിദാസന്‍,

    സംഘടിതമതം മാറ്റം എന്നത് മതേതരത്തിനും സമാധാനത്തിനും സഹിഷ്ണുതക്കും എതിരാണ് എന്ന് മാത്രം പറയുന്നു. അതിനെ സ്വാതന്ത്ര്യമായി ഒക്കെ കാണാന്‍ പോയാല്‍ മതേതരം, സമാധാനം ഒക്കെ വെറും സങ്കല്പ്പമായി ലോകത്തില്‍ തന്നെ അവശേഷിക്കും..

    നമ്മുടെ നാട്ടില്‍ മതേതരം എന്ന് നാഴികക്ക് നാല്പതു വട്ടം ഉപയോഗിക്കുന്നവര്‍ അതിനെ അര്‍ദ്ധമോ പ്രായോഗികതയോ മനസ്സിലാക്കുന്നുണ്ടോ? അവിടെയും ഉപയോഗിക്കുന്ന യുക്തി ദാ.. കാളിദാസന്‍ ഉപയോഗിക്കുന്ന പോലുള്ളവ അല്ലെ?

    ReplyDelete
  71. കാളിദാസന്‍,

    സുഹൃത്തേ, താങ്കള്‍ ഇനിയും താങ്കളുടെ പരാമര്‍ശങ്ങളെ സാധൂകരിക്കാന്‍ സംഘത്തിന്റെയും ഒരിസ്സയുടെയും ഗുജറാത്തിന്റെയും സംഭവങ്ങള്‍ കൊണ്ട് വന്നു എന്നോട് ചോദ്യം ചോദിക്കും. സത്യത്തില്‍ ചോദ്യകര്‍ത്താവ് ഞാനും ഉത്തരം പറയേണ്ടത് താങ്കളുമാണ്.. പക്ഷെ, ഇപ്പോള്‍ എന്നോട് വീണ്ടും വീണ്ടും ചോദ്യങ്ങള്‍ ചോദിക്കുന്നു.. താങ്കളുടെ പരാമര്ശങ്ങലുമായി അവയ്ക്ക് എന്ത് ബന്ധം എന്ന് എന്റെ ചെറിയ ബുദ്ധിയില്‍ ഞാന്‍ ആലോചിച്ചു പോകുന്നു..

    ചര്‍ച്ച കാട് കയറുകയല്ലേ? മറു ചോദ്യങ്ങള്‍ വഴി മാറ്റുന്നു.. കമെന്റുകളില്‍ പക്ഷെ, താങ്കള്‍ ഓസ്ട്രേലിയയെ കൂടുതല്‍ പിന്താങ്ങുന്നതുപോലെ തോന്നുകയും ചെയ്തു. കാരണം, എന്റെ അറിവില്‍ അവിടെ വംശീയത ഉണ്ട്. വെള്ള ഓസ്ട്രേലിയ എന്ന കണ്സെപ്റ്റ് അവര്‍ ഉപേക്ഷിച്ചിട്ട് അധികകാലം ആയിട്ടില്ല. പക്ഷെ, നമ്മുക്ക് തല്ക്കാലം ഓസ്ട്രേലിയയെ സ്തുതിക്കാം..

    ReplyDelete
  72. കാളിദാസന്‍,

    We or Our Nationhood Defined എന്ന പുസ്തകത്തില്‍ അതിനേക്കാള്‍ വലിയ പുലി ഉണ്ട്..

    """“"To keep up the purity of the Race and its culture, Germany shocked the world by her purging the country of the semitic Races — the Jews. Race pride at its highest has been manifested here. Germany has also shown how well nigh impossible it is for Races and cultures, having differences going to the root, to be assimilated into one united whole, a good lesson for us in Hindusthan to learn and profit by“."""

    ഇത് കാണിച്ചാണ്, ഇടതന്മാര്‍ സംഘത്തിനെ ഫാസ്സിസ്റ്റും വശീയക്കാരും ആക്കിയത്. ഹിട്ടലെറിനെ സ്തുതിക്കുന്ന പോലെ തോന്നുന്നില്ലേ?? ഇതൊക്കെ വായിക്കുമ്പോള്‍ അങ്ങനെ തോന്നും. പക്ഷെ ഇതെന്നായിരുന്നു, അന്നത്തെ സാമൂഹിക-രാഷ്ട്രീയ-സ്വാതന്ത്ര്യ കാലാവസ്ഥ എന്തെന്നും ഒക്കെ അറിഞ്ഞു വിശകലനം ചെയ്താലേ മനസ്സിലാക്കാന്‍ പറ്റൂ.. അങ്ങനെ നോക്കുമ്പോള്‍ സ്വാതന്ത്ര്യത്തിനു മുന്‍പ്, ഹിട്ടലെര്‍ ഇന്ത്യയില്‍ എല്ലാ നേതാക്കള്‍ക്കും ഹീറോ മാതിരി ആയിരുന്നു.. ഗാന്ധിജിയും നേതാജിയും ഒക്കെ പുള്ളിക്കാരനെ അകമഴിഞ്ഞ് പ്രശംസിക്കുന്നത്‌ കാണാം..

    പക്ഷെ, കാളിദാസന്‍ അതൊന്നും വിശ്വസിക്കണം എന്നും സംഘം ഇതൊക്കെ തള്ളിക്കളഞ്ഞതാനെന്നും കരുതേണ്ടാ.. ഞാന്‍ നിര്‍ബന്ധിക്കില്ല...

    ReplyDelete
  73. കാളിദാസന്‍,

    പറഞ്ഞുവരുമ്പോള്‍ സതയുടെ മതേതരം എന്നത് പല മതത്തില്‍ വിശ്വസിക്കുന്നവര്‍ പ്രശ്നമൊന്നുമില്ലാതെ ഒരുമിച്ച് കഴിയുക എന്നത് മാത്രമാണെന്ന് തോന്നുന്നു. പക്ഷെ, നിലവില്‍ ഹിന്ദു, മുസ്ലിം, ക്രസ്ത്യന്‍ മുതലായ മതങ്ങളില്‍ പെട്ട മാതാപിതാക്കള്‍ക്ക് ജനിക്കുന്നവര്‍ അതാത് മതങ്ങളില്‍ തന്നെ പിന്തുടരേണ്ടതാണ്‌. കാരണം ആ മതേതരത്വത്തില്‍ മനുഷന്‌ മതം മാറുന്നതിന്‌ നിബന്ധനകള്‍ ഉണ്ട് (സംഘടിതമാണോ അല്ലയോ എന്നൊക്കെ). അംബേദ്ക്കര്‍ പണ്ട് ലക്ഷങ്ങളെ ബുദ്ധ മതത്തിലേക്ക് പരിവര്‍ത്തനം ചെയ്യിപ്പിച്ചത് ഇവര്‍ എങ്ങിനെ കാണുന്നു എന്നറിയാന്‍ താല്പര്യമുണ്ട്!

    പിന്നെ, സംഘടിത മതം മാറ്റം എന്നതിന്‌ വലിയ അര്‍ത്ഥം ഒന്നും ഉണ്ടാകുമെന്ന് തോന്നുന്നില്ല. എന്നെ സംബന്ധിച്ച് ഇതിലൊന്നും വലിയ കാര്യവുമില്ല. ഉദാഹരണത്തിന്‌, ഞാന്‍ ഇസ്ലാമില്‍ വിശ്വസിക്കുന്ന ഒരാളാണ്‌. പക്ഷെ, ഈ ലോകത്ത് ഞാനൊഴികെ മറ്റെല്ലാവരും ഇസ്ലാമില്‍ നിന്നും മാറിയാലും ഞാന്‍ ഇസ്ലാമില്‍ തന്നെ ഉറച്ച് നില്‍ക്കുമോ എന്നതാണ്‌ ചോദ്യം. നില്‍ക്കുമെന്നാണെങ്കില്‍ പിന്നെ മുസ്ലിങ്ങള്‍ മതം മാറ്റപ്പെടുന്നതിനെക്കുറിച്ച് ഞാന്‍ വ്യാകുലപ്പെടേണ്ടതില്ലല്ലോ? അതല്ല, കുറഞ്ഞത് ഇത്ര മുസ്ലിങ്ങള്‍ ഇല്ലെങ്കില്‍ എനിക്ക് ഇസ്ലാമില്‍ വിശ്വസിക്കുവാന്‍ ബുദ്ധിമുട്ടാണെങ്കില്‍, ഞാന്‍ മുസ്ലിങ്ങള്‍ വ്യാപകമായി മതം മാറ്റപ്പെടുന്നതിനെ എതിര്‍ക്കേണ്ടി വരും. അപ്പോള്‍ എന്റെ സമാധാനത്തിന്‌ ഭംഗം വരാം. എന്റെ സഹിഷ്ണുത കുറയാം. പിന്നെ, മുകളില്‍ പറഞ്ഞ രീതിയിലുള്ള മതേതരത്വം‌ ഇല്ലാതാകുകയും ചെയ്യും.

    പിന്നെ, മാറുവാനായിട്ട് ആളുകള്‍ തയ്യാറുണ്ടെങ്കില്‍‍, മതം മാറ്റാന്‍ ഉപയോഗിക്കുന്ന രീതികള്‍ക്ക് എന്ത് പ്രസക്തി എന്ന് മനസ്സിലാകുന്നില്ല. ഒരു മതത്തില്‍ ശരിയെന്നത് മറ്റുമതത്തില്‍ തെറ്റായിരിക്കും. ചിലപ്പോള്‍ അതു ചൂണ്ടിക്കാണിച്ചു കൊണ്ടായിരിക്കും. മറ്റു ചിലപ്പോള്‍ കാളിദാസന്‍ പറഞ്ഞത് പോലെ സേവന ശുശ്രൂഷാ രംഗങ്ങളിലൂടെ ആയിരിക്കാം. പിന്നെ മൈക്കില്‍ കൂടി വിളിച്ച് പറഞ്ഞു കൊണ്ടുള്ളതാണെങ്കില്‍, അത് അന്യരെ വേദനിപ്പിച്ച് കൊണ്ടായിരിക്കരുതെന്ന് മാത്രം.

    ഹിന്ദുക്കളില്ലാത്ത ഇന്ത്യ, മുസ്ലിങ്ങള്‍ ഇല്ലാത്ത മക്ക, ജൂതന്മാര്‍ ഇല്ലാത്ത ഇസ്രയേല്‍,ക്രിസ്ത്യാനികള്‍ ഇല്ലാത്ത വത്തിക്കാന്‍... ഇങ്ങനെയൊക്കെ ആലോചിക്കുമ്പോള്‍ പേടിയുള്ളവര്‍ക്ക് സഹിഷ്ണുത കുറയും എന്നത് ചരിത്രം കാണിച്ചു തന്നിട്ടൂണ്ടല്ലോ?

    ReplyDelete
  74. "അംബേദ്ക്കര്‍ പണ്ട് ലക്ഷങ്ങളെ ബുദ്ധ മതത്തിലേക്ക് പരിവര്‍ത്തനം ചെയ്യിപ്പിച്ചത് ഇവര്‍ എങ്ങിനെ കാണുന്നു എന്നറിയാന്‍ താല്പര്യമുണ്ട്!"

    athe, satha, enikkum thalpariyamundu.

    ReplyDelete
  75. സുഹൃത്തുക്കളെ,

    മതം മാറ്റിക്കല്‍ എന്നത് മോശവും മതം മാറല്‍ എന്നത് കുഴപ്പമില്ലാത്ത ഒന്നുമാണെന്ന് ചുരുക്കി പറയുന്നു. മതം പ്രചരിപ്പിക്കുന്നത്‌ കുഴപ്പമില്ലാത്തതും മതം മാറ്റാനായി പ്രചാര വേലകള്‍ ചെയ്യുന്നത് മോശം പണിയുമായി കാണുന്നു. ആ പ്രചാര വേലകളില്‍ സ്കൂള്‍, ആതുര സേവനം, പാവങ്ങളെ സഹായിക്കല്‍ തുടെങ്ങിയവ ഉള്‍പ്പെട്ടാലും നല്ലതായി കാണാനാവില്ല. കാരണം അതൊക്കെ മതം മാറ്റം എന്ന ലക്ഷ്യത്തിനായി ഉപയോഗിക്കുന്ന ടൂള്‍സ് മാത്രം.
    മതം പ്രചരിപ്പിക്കുക എന്നാല്‍ മതത്തിലെ നല്ല വശങ്ങളെക്കുറിച്ച് പ്രചരിപ്പിക്കുക എന്നത് മാത്രമാണ്. മതം മാറ്റിക്കാന്‍ ആയി മാത്രം പ്രചരണം നടത്തുമ്പോള്‍ അതും മോശപ്പെട്ടതായി മാറും. ധാര്‍മികത എന്നതില്‍ മത പ്രചാരം വരും, എന്നാല്‍, മതം മാറ്റിക്കല്‍ എന്നതില്‍ ആകുമ്പോള്‍ അധാര്‍മികവും ആകുന്നു..
    സംഘടിതമായി മാറ്റിക്കുമ്പോള്‍ അതില്‍ സാമൂഹിക-സാമുദായിക വിദ്വോഷത്തിന്റെ വിത്തുകള്‍ പാകുന്നു. അവയാണ് ക്രമേണ കലാപങ്ങള്‍ക്ക് വിത്ത് പാകുന്നത്. അംബേദ്ക്കര്‍ ചെയ്തത് ഹിന്ദുക്കളില്‍ ഉള്ള ജാതിവ്യവസ്ഥിതിക്കെതിരെ ഉള്ള പോരാട്ടത്തിന്റെ ഭാഗമായതിനാല്‍ അവ മറ്റൊരു മേഘലയില്‍ വരും..
    സംഘടിത മതം മാറ്റത്തിനായി ഉപയോഗിക്കുന്ന വഴികള്‍ നിസ്സംശയം പറയാം അധാര്മികമാണ്. അങ്ങനെയുള്ള പ്രവര്‍ത്തനങ്ങള്‍ അസഹിഷ്ണുത നിറഞ്ഞത്‌ മാത്രമല്ല, മറ്റു വിശ്വാസങ്ങളെ അവതെളിച്ചും അനാദരിച്ചും തെറ്റിധരിപ്പിച്ചുമാണ്. അവ ഒക്കെ നിര്‍ധനരും അസംഘടിതരും വിദ്യാഭ്യാസമോ ഒന്നുമില്ലാത്ത പാവങ്ങളെ ആണ് കൂടുതല്‍ ലക്‌ഷ്യം വയ്ക്കുന്നത്. അങ്ങനെ ചെയ്യിക്കുന്നവര്‍ എന്ത് നേടുന്നു എന്നൊന്ന് നിഷ്പക്ഷമായി ചിന്തിച്ചാല്‍ രസകരമാണ്.
    മറ്റൊരു വശം രാഷ്ട്രീയവും സാമുദായികവുമാണ്. അതൊക്കെ ചിന്തിക്കാതിരിക്കാന്‍ സാധിക്കില്ല. വിദേശത്ത് നിന്ന് പണം ധാരാളം ഒഴുകുന്നു. സംഘടിത മതങ്ങള്‍ ഉപയോഗിക്കുന്ന സമ്മര്‍ദ്ദ രാഷ്ട്രീയം, വോട്ട് ബാങ്ക് രാഷ്ട്രീയം ഒക്കെ പരിഗണിക്കണം. അന്താരാഷ്ട്ര തലത്തില്‍ ഉള്ളവ വരെ കാണേണ്ടി വരും. സാംസ്കാരികമായുള്ള അക്ക്രമം ആയി വേണമെങ്കിലും ഇതിനെ വായിച്ചാലും സത്യമേ ആകുക ഉള്ളൂ..

    ഇതൊക്കെ വെറും വര്‍ഗീയ ചിന്തകള്‍ ആണ്.. മതം മാറ്റിക്കല്‍ നിര്‍ദോഷമാണ് എന്നൊക്കെ നിങ്ങള്‍ വാദിക്കും എന്നറിഞ്ഞു കൊണ്ട് തന്നെ ആണ് ഇത്രയും എഴുതിയത്..

    ReplyDelete
  76. സുഹൃത്തുക്കളെ,

    പലരും ചിലപ്പോള്‍ മതമാറ്റം ഒരു വിശ്വാസത്തിന്റെ മാറ്റമായി പോലും കാണാറുണ്ട്‌.. വിദ്യാഭ്യാസവും പണവും ഒക്കെ ഉള്ള ഒരാളെ സംബന്ധിച്ച് അത് ശരിയാണ്. പക്ഷെ കൂട്ടമായി ഒരു ഗ്രാമം മുഴുവനോ ആയിരക്കണക്കിന് ആള്‍ക്കാരോ മാറുമ്പോള്‍ അവ അങ്ങനെ അല്ല.

    ചിലര്‍ ചോദിക്കും- ഈ വലിയ ഹിന്ദുക്കള്‍ എന്ന് പറയുന്നവന്മാര്‍ക്ക് പാവങ്ങളെ സഹായിച്ചു കൂടെ? എന്നിട്ട് ചെയ്യുന്ന കൃസ്ത്യാനികളെ ചീത്ത പറയുന്നു!!
    ഉത്തരം- കൃസ്ത്യാനികള്‍ക്ക് വിദേശത്ത് നിന്നും നേരായ മാര്‍ഗത്തിലൂടെയും അല്ലാത്ത മാര്‍ഗത്തിലൂടെയും പണം ഒഴുകി വരുന്നുണ്ട്. സമ്പന്ന രാജ്യങ്ങളില്‍ നിന്നും. മതം ഒരാളെ മാറ്റിച്ചാല്‍ പുണ്യമാണ് എന്ന മത ചിന്തയില്‍ നിന്നും സാധാരണക്കാര്‍ വരെ പണം നീക്കി വക്കുന്നു. പോരാത്തതിന് പള്ളികളില്‍ നിന്നുള്ള വരുമാനവും ഒക്കെ ഇതിനായി ചിലവിടുന്നുണ്ട്‌.. ഇതൊക്കെ നിയന്ത്രിക്കുന്നത് വിദേശത്ത് നിന്നുള്ള മത മേലധ്യക്ഷന്മാര്‍ ആണെന്നത് മറ്റൊരു കാര്യം. അവര്‍ മതത്തിനായി രാഷ്ട്രീയം പറയാന് കളിക്കാനും മിടുക്കര്‍ ആണെന്ന് ഞാന്‍ പറയേണ്ടല്ലോ..

    ഹിന്ദുക്കളുടെ കാര്യമോ? വരുമാനം കിട്ടാന്‍ സാധ്യത ഉള്ള അമ്പലങ്ങളും ഒക്കെ സര്‍ക്കാരിന്റെ കയ്യില്‍!! പിന്നെ, ഓരോരുത്തന്‍ അന്നന്ന് ഉണ്ടാക്കുന്ന കാശ് അവനവനു പോലും തികയാത്തവര്‍.. മതം പ്രച്ചരിപ്പിക്കുന്നതിലോ ആളുകളുടെ എണ്ണം കൂട്ടുന്നതിലോ വലിയ താല്പര്യം ഇല്ലാത്തവര്‍.. പിന്നെ ഒന്ന് രണ്ടു സംഘടന ഉള്ളത് ഫാസ്സിസ്ടുകളായി ലേബല്‍ കൊടുത്തിരിക്കുന്നു!!
    അവനു വേണ്ടി വാദിക്കാന്‍ ഒരുത്തനും വരില്ല.. നയതന്ത്ര ഇടപെടല്‍ നടത്താന്‍ അമേരിക്കയും കാണില്ല ഗള്‍ഫ്‌ രാജ്യങ്ങളും വരില്ല.. മാറാട് കേസിന്റെ റിപ്പോര്‍ട്ട്‌ ഇത് വരെ പ്രസിധപ്പെടുതിയിട്ടുണ്ടോ? എനിക്കറിയില്ല.. കാരണം എന്താ കൊല്ലപ്പെട്ടതൊക്കെ ഹിന്ദുക്കളല്ലേ? അവനെത് വിശ്വാസം? അവനെത് ആള്മാഭിമാനം? അവനെത് അവകാശങ്ങള്‍? അതൊക്കെ അളക്കുന്നത് (കപട) മതെതരക്കാര്‍ അല്ലെ?

    ഇതൊക്കെ ശരിയാണോ എന്നെങ്ങാന്‍ ചോദിച്ചു പോയാല്‍... ലവന്‍ വര്‍ഗീയവാദി, ശൂലം കൊണ്ട് വയറു കീറുന്നവന്‍... ഫാസിസ്റ്റ്.. മറ്റു മതക്കാരെ ഇല്ലാതാക്കാന്‍ നടക്കുന്നവന്‍..

    എന്റെ വിശേഷണങ്ങള്‍ ആണ് ഞാന്‍ മുകളില്‍ സൂചിപ്പിച്ചിരിക്കുന്നത്..
    നന്ദി..

    ReplyDelete
  77. സുഹൃത്തുക്കളെ,

    നിങ്ങളില്‍ മതേതരവാദികള്‍ ഉണ്ടെങ്കില്‍ ഒരു കൊച്ചു ചോദ്യം..

    എന്താണ് മതം മാറ്റിക്കലിനു പിന്നിലെ ഐഡിയ?

    അതുമൂലം മാറുന്നവന് സ്വര്‍ഗം? മാറ്റിക്കുന്നവന് സ്വര്‍ഗം? 'രക്ഷപെടുതല്‍'? പാവങ്ങളെ സഹായിക്കല്‍? ആളുകളുടെ എണ്ണം കൂട്ടുക? എന്റെ മതം മാത്രമേ ശരിയായ വിശ്വാസം എന്ന ചിന്ത? ജാതി വ്യവസ്ഥിതി ഇല്ലാതാക്കല്‍?

    അറിയാവുന്നവര്‍ പറഞ്ഞു തരുമല്ലോ..

    ReplyDelete
  78. റാവുത്തര്‍,

    അഭിപ്രയങ്ങള്‍ക്ക് നന്ദി. ചില വിയോജനക്കുറിപ്പുകള്‍

    മതം മാറുന്നതോടൊപ്പം ദേശീയവീക്ഷണം തന്നെ മാറുന്നു എന്നതിന് സംശയമില്ല.

    ജീവിത വീക്ഷണം മാറുന്നത്, ഏതു മാറ്റത്തിന്റെയും പാര്‍ശ്വഫലമാണ്. അറിവു മാറ്റത്തിന്റെ മുന്നോടിയാണ്. വിദ്യാഭ്യാസമില്ലാത്ത ആളുകളുടെ ജീവിത വീക്ഷണവും, വിദ്യഭ്യാസമുള്ളവരുടെ ജീവിത വീക്ഷണവും തമ്മില്‍ വലിയ അന്തരമുണ്ട്. അസുഖമുണ്ടാവുന്നതും, താഴ്ന്ന ജാതിയില്‍ ജനിച്ചതും കര്‍മ്മഫലമാണ്, എന്ന ഹിന്ദു തത്വത്തില്‍ വിശ്വസിക്കുന്നവരുടെ വീക്ഷണമല്ല, അതില്‍ വിശ്വസിക്കാത്തവരുടെ വീക്ഷണം .

    ബി ജെ പി ക്കാരന്‍ കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ ചേര്‍ന്നാല്‍ അയാളുടെ വീക്ഷണം മാറും, കോണ്‍ഗ്രസുകാരന്‍ കമ്യൂണിസ്റ്റായാല്‍ അതിലും വലിയ മാറ്റം വരും .

    സംഘ പരിവാര്‍ മുന്നോട്ടു വക്കുന്നത് തീവ്രദേശിയതയാണെങ്കിലും, ഒരു ശരാശരി ഇന്‍ഡ്യന്‍ ഹിന്ദുവിന്‌ എന്തെങ്കിലും ദേശീയ വീക്ഷണം ഉള്ളതായി തോന്നുന്നില്ല. പ്രാദേശിക സങ്കുചിതത്വമാണ്, ഹിന്ദുവിന്റെ മുഖമുദ്ര. തീവ്ര ഹിന്ദു പാര്‍ട്ടിയായ ശിവസേനക്ക്, മഹാരാഷ്ട്രക്കു പുറത്തുള്ള ഹിന്ദുവിനോട് വെറുപ്പാണ്. ഉത്തരേന്ത്യന്‍ ഹിന്ദുവിനു ദക്ഷിണേന്ത്യന്‍ ഹിന്ദുവിനോട് വെറുപ്പാണ്. തമിഴ് ഹിന്ദുവിനെ പാണ്ടി എന്നു വിളിച്ചു പുഛിക്കുന്ന മലയാളി ഹിന്ദുവിനെന്തു ദേശീയ വീക്ഷണം? ഇത്തരത്തിലുള്ള പ്രദേശിക വീക്ഷണം എന്തിന്റെ പേരിലായാലും മാറുന്നത് അത്ര മോശപ്പെട്ട സംഗതിയാണോ?

    അന്ന് മുതല്‍ അവര്‍ തദ്ദേശീയരായ ജനങ്ങളെ മതമര്ദ്ദകരായും ഒക്കെ ചിത്രീകരിച്ചു തുടങ്ങുന്നു. അത് അവരില്‍ അടിച്ച്ചെല്പിക്കപ്പെടുന്ന തെറ്റിദ്ധാരണയാണ്.

    കേരളത്തില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ട ഒരു മതം മാറ്റമായിരുന്നു മാധവിക്കുട്ടിയുടേത്.ആ മതം മാറ്റം വിമര്‍ശിക്കേണ്ടതല്ല എന്നാണ്, സംഘപരിവാര്‍ അഭിപ്രായപ്പെട്ടത്. കാരണം അവര്‍ തെറ്റിദ്ധരിക്കപ്പെടാവുന്ന നിരക്ഷരയായ ഒരാളല്ല എന്നതും . മതം മാറികഴിഞ്ഞപ്പോള്‍ അവര്‍ ഹിന്ദു മതത്തെ വളരെയധികം പുലഭ്യം പറഞ്ഞു. മധവിക്കുട്ടി ആരോപിച്ച ദുഷ്പ്രവണതകള്‍ ഹിന്ദു മതത്തില്‍ ഒരു ദിവസം കൊണ്ട് പൊട്ടിമുളച്ചതൊന്നും അല്ല. അവര്‍ക്ക് അതൊന്നും അറിയിലായിരുന്നു എന്നും ആരും പറയില്ല.

    ബി ജെ പിയിലായിരുന്നപ്പോള്‍ മോദിയെ പൂര്‍ണ്ണമായും പിന്തുണച്ചിരുന്ന ചിലര്‍. പുറത്തു പോയപ്പോള്‍ അദേഹത്തെ ഭീകരനായി ചിത്രീകരിച്ചിട്ടുണ്ട്. അതു തന്നെയാണ്, മറ്റു പാര്‍ട്ടികളില്‍ നിന്നും പുറത്താവുന്നവരുടെ പുതിയ വീക്ഷണവും. അടുത്തകാലത്ത് സി പി എമ്മില്‍ നിന്നും പുറത്തായ അബ്ദുള്ളക്കുട്ടി പറഞ്ഞതും അദ്ദേഹത്തിനു സ്വതന്ത്ര്യം കിട്ടിയതു പോലെ തോന്നുന്നു എന്നാണ്. അത് സാമാന്യ ജനതയുടെ സ്വഭാവമാണ്. മതം മാറുന്നവരും അത് ചെയ്യുന്നു. കത്തോലിക്കാ സഭ ഉപേക്ഷിച്ച് പെതക്കോസ്ത് സഭകളില്‍ ചേരുന്നവര്‍ കത്തോലിക്കാ സഭയെ അധിക്ഷേപിക്കുന്നതും ഇതേ മനശാസ്ത്രമാണ്. അതിനു അതിലധികം പ്രാധാന്യം നല്‍ കേണ്ടതില്ല.

    മുന്‍കാലങ്ങളില്‍ ആയാലും മതം മാറിയ ഭരണകര്‍ത്താക്കള്‍ ആയിരുന്നു പില്‍ക്കാലത്ത്‌ കൊടിയ മര്ദ്ദകരായത് എന്നുള്ളതിന് ഏറെ തെളിവുകള്‍ ഉണ്ട്.

    മതം മാറി കൊടിയ മര്‍ദ്ദകരായിത്തീര്‍ന്നവരേക്കാള്‍ കൂടുതല്‍ മര്‍ദ്ദനം നടത്തിയവര്‍ മതം മാറാത്തവരായിരുന്നു. ഹിറ്റ്ലര്‍ മരിക്കുന്നതു വരെ ക്രിസ്ത്യാനിതന്നെ ആയിരുന്നു. മതം മാറാതെ തന്നെ മര്‍ദ്ദകരായവരെ അപേക്ഷിച്ച് മതം മാറി മര്‍ ദ്ദകരായവര്‍ വളരെ ചുരുക്കമാണ്.

    ReplyDelete
  79. റാവുത്തര്‍ ,


    "ക്ഷേത്രത്തില്‍ പോയില്ലെങ്കില്‍ നീ നരകത്തില്‍ പോകും"
    സ്വര്‍ ഗ്ഗവും നരകവും ഒക്കെ ഈ ലോകത്തില്‍ ഉള്ള മൂര്‍ ത്തമായ സം ഗതികളല്ല. അതേക്കുറിച്ച് ഓരോ മതങ്ങള്‍ ക്കും ഓരോ സങ്കല്‍ പങ്ങളുണ്ട്.


    പള്ളിയില്‍ പോയില്ലെങ്കില്‍ നരകത്തില്‍ പോകുമെന്ന് ഒരു മതവും പഠിപ്പിക്കുന്നില്ല. ചില ക്രൈസ്തവ സഭകള്‍ ആഴ്ചയില്‍ ഒരു ദിവസം പള്ളിയില്‍ പോകുന്നത് നിര്‍ബന്ധമാക്കിയിട്ടുണ്ട്. പക്ഷെ ഭൂരിഭാഗം ക്രൈസ്തവരും, കേരളത്തിലല്ല, പള്ളിയില്‍ പോകാറില്ല. ക്രൈസ്തവരുടെ മത ഗ്രന്ഥമായ ബൈബിളില്‍ പള്ളിയില്‍ പോയില്ലെങ്കില്‍ നരത്തില്‍ പോകുമെന്ന ഒരു പരാമര്‍ശം ഉള്ളതായി തോന്നുന്നില്ല.

    അജ്ഞതയും ദാരിദ്ര്യവും സമൂഹത്തിലുണ്ട്. അവ മുതലെടുത്ത്, മത പരിവര്‍ത്തനം നടത്തുന്നു, എന്നൊക്കെ പറയുന്നത് അതിശയോക്തി പരമാണ്. ഇന്‍ഡ്യയിലെ ദരിദ്രരുടെ ഇടക്ക് മാത്രമല്ല മിഷനറിമാര്‍ പ്രവര്‍ത്തിക്കുന്നത്. ക്രിസ്തു മതത്തിലേക്ക് പണ്ടേ പരിവര്‍ത്തനം ചെയ്ത ആഫ്രിക്കയിലെ ദരിദ്രരുടെ ഇടക്കും ഇതൊക്കെ ചെയ്യുന്നുണ്ട്. അവരെ ഏതു മതത്തിലേക്ക് പരിവര്‍ത്തനം ചെയ്യാനാണ്, അത് ചെയ്യുന്നത്?

    അഗതി ശുശ്രൂക്ഷ ക്രൈസ്തവ സഭയുടെ തത്വശാസ്ത്രമാണ്. അശരരണരേയും അധ്വാനിക്കുകയും ഭാരം ചുമുക്കുകയും ചെയ്യുന്നവരെയാണ്, ക്രിസ്തു അഭിസംബോധന ചെയ്തതും . അവരുടെ കഷ്ടപ്പാടുകള്‍ അകറ്റുക എന്നതാണ്, ക്രിസ്തുമതത്തിന്റെ അടിസ്ഥാന തത്വം. ഹിന്ദു മതത്തിന്‌ അത് അന്യമാണ്. അഗതികളെ സമൂഹത്തില്‍ നിന്നും ആട്ടിപ്പായിക്കുകയാണത് ചെയ്തത്. ഇന്നും അതിന്റെ തിരുശേഷിപ്പുകള്‍ ഇന്‍ഡ്യന്‍ സമൂഹത്തില്‍ ആഴത്തിലുണ്ട്. പൊതു കിണറ്റില്‍ നിനും വെള്ളമെടുക്കാന്‍ അനുവദികാത്ത അവസ്ഥകളിന്നും നിലനില്ക്കുന്നു.

    ഇവരുടെ അജ്ഞതയും ദാരിദ്രവും ആരാണു സൃഷ്ടിച്ച്, സഹസ്രാബ്ദങ്ങളോളം നില നിര്‍ ത്തിയത്? അത് കര്‍മ്മഫലമാണെന്നാണല്ലോ ഹിന്ദു തത്വശാസ്ത്രം പഠിപ്പിക്കുന്നത്. തൊട്ടുകൂടാത്തവനായി ജനിക്കുന്നത് ദൈവനിശ്ചയമാണെന്നു പഠിപ്പിക്കുന ഒരു തത്വശാസ്ത്രത്തില്‍ നിന്നും തൊട്ടുകൂടാത്തവന്‍ അകനു പോകുന്നതില്‍ അത്ഭുതപ്പെട്ടിട്ടോ കുണ്ഠിതപ്പെട്ടിട്ടോ കാര്യമില്ല. ഒരു ന്യൂനപക്ഷത്തിന്റെ താല്പ്പര്യപ്രകാരം നിയമങ്ങളുണ്ടാക്കി, ഭൂരിപക്ഷത്തിന്‌ മനുഷ്യരെന്ന പരിഗണപോലും നല്‍കാത്തതല്ലായിരുന്നോ ഇവരൊക്കെ അജ്ഞരും ദരിദ്രരും ആയിരിക്കാന്‍ കാരണം? അജ്ഞതയും ദരിദ്ര്യവും സൃഷ്ടിച്ചതില്‍ തെറ്റില്ല, അത് മാറ്റിയെടുക്കാന്‍ ശ്രമിക്കുന്നത് മുതലെടുപ്പും തെറ്റുമാണെന്ന നിലപാട്, എനിക്ക് സ്വീകരിക്കാന്‍ ബുദ്ധിമുട്ടുണ്ട്.

    ഇന്‍ഡ്യന്‍ സമൂഹത്തിലെ ഭൂരിപക്ഷത്തിനെ അജ്ഞരും ദരിദ്രരും ആക്കി നിറുത്തിയത്, ന്യൂനപക്ഷമായ സവര്‍ണ ജാതികളാണ്. സമ്പത്തും ആനുകൂല്യങ്ങളും അവരാണനുഭവിച്ചത്. മറ്റുള്ളവര്‍ അടിമകളും. സമൂഹത്തിലെ എല്ലാവരും അജ്ഞരും ദരിദ്രരും ആയിരുന്നെങ്കില്‍, അത് ആരും സൃഷ്ടിച്ചതാണെന്നു ഞാന്‍ പറയില്ലായിരുന്നു. ഉയര്‍ന്ന ജാതികള്‍ എന്ന് സ്വയം തീരുമാനിച്ച് , അതിനൊരു ദൈവനിശ്ചയത്തിന്റെ പരിവേഷം നല്‍കിയാണ്, അജ്ഞതയും ദരിദ്ര്യവും ഇന്‍ഡ്യയില്‍ സൃഷ്ടിച്ചത്. അതേ തത്വം ഇന്നും പലയിടത്തും നിലനില്‍ക്കുന്നു. അത് കൂടുതലും ഉത്തരേന്ത്യയിലാണ്. അതില്‍ മനം നൊന്താണ്, അംബേദ്ക്കറേപ്പോലുള്ളവര്‍ ഹിന്ദു മതം ഉപേക്ഷിച്ചത്.

    അജ്ഞതയും ദാരിദ്ര്യവും ഇല്ലാതക്കാന്‍ ശ്രമിക്കുന്നു എന്ന മഹത്വമാണു, മത പരിവര്‍ത്തനത്തേക്കാള്‍ കൂടുതലായി ഞാനിതില്‍ കാണുന്നത്.


    ആദിവാസികളെ ശുശ്രൂഷിച്ചും, വീടു വച്ചു നല്‍കിയും, വിദ്യാഭ്യാസം ചെയ്യിച്ചും സഹായിക്കുന്നത് സമൂഹിക നീതിയുടെ പ്രശ്നമാണ്. ഇന്‍ഡ്യയേപ്പോലെ ലോക ദരിദ്രരുടെ നല്ല ഒരു ഭാഗം വസിക്കുന്ന രാജ്യത്ത് സര്‍ക്കാരിനെല്ലാം ചെയ്യാന്‍ പറ്റിയെനു വരില്ല. അവിടെയാണു സന്നദ്ധ സംഘടനകളുടെ പ്രസക്തി. മിഷനറിമാരുടെ കയ്യിലേക്ക് വിദേശപണം ഒഴുകി വരുന്നു എന്നതിലും കഴമ്പില്ല. കാണുന്ന എല്ലാ വിദേശ ഏജന്‍സികളുടെ മുന്നിലും സര്‍ക്കാര്‍ കൈ നീട്ടുന്നുണ്ട്. സര്‍ക്കാരിന്റെ കയ്യിലൂടെ വന്ന് അത് ദരിദ്രരില്‍ എത്തുന്നതും, മിഷനറിമാരിലൂടെ എത്തുന്നതിലും വലിയ വ്യത്യാസമില്ല. അഴിമതിയില്‍ മുന്നില്‍ നില്‍ക്കുന്ന ഇന്‍ഡ്യയില്‍ ഇത് എത്രത്തോളം ദരിദ്രരില്‍ എത്തുന്നു എന്നതും സംശയമാണ്. ഗോഡൌണുകളില്‍ ധന്യശേഖരം കെട്ടിക്കിടക്കുമ്പോള്‍ പട്ടിണി കൊണ്ട് ആളുകള്‍ മരിക്കുന്ന സ്ഥലത്ത്, മിഷനറിമാരുടെ പ്രവര്‍ത്തി കുറച്ചുകൂടി കാര്യക്ഷമമാണ്.മിഷനറിമാരു ചെയ്യുന്നതില്‍ വിറളി പിടിക്കാതെ ഹൈന്ദവ സംഘടനകളും ഈ രംഗത്തേക്കിറങ്ങി വന്നാല്‍, മത പരിവര്‍ത്തനം എന്ന ദുര്യോഗവും ഇല്ല.

    ReplyDelete
  80. ഇസ്ലാമില്‍ പണ്ട് മതം പ്രചരിപ്പിക്കാന്‍ അധാര്‍മിക രീതികള്‍ സ്വീകരിച്ചിട്ടുന്ടെങ്കിലും ഇപ്പോള്‍ അവര്‍ സ്വീകരിക്കുന്ന മത പ്രചാരണ രീതികള്‍ മനസ്സിലാക്കുക. അവയെ സംഘമോ ഹിന്ദുക്കളോ വിമര്ശിചിട്ടില്ലല്ലോ.. എന്നാല്‍ ക്രിസ്ത്യാനികള്‍ നടത്തുന്ന അഗ്ഗ്രെസ്സീവ് ആയിട്ടുള്ള മതപരിവര്‍ത്തന-പ്രചാരണ രീതികള്‍ ആണ്!! അവയെ അനുകൂലിക്കാന്‍ ഉപയോഗിക്കുന്ന മതേതരയുക്തി ഒരു ഒന്നൊന്നര യുക്തി ആണന്നേ എനിക്ക് പറയാന്‍ ആകൂ..

    എന്റെ സ്വന്തം അനുഭവത്തിലെ ചിലത്..

    ഒന്ന്-
    ഞാന്‍ പത്തില്‍ പഠിക്കുന്ന കാലത്ത്‌ ഒരു റിട്ടയര്‍ ആയ ക്രിസ്ത്യന്‍ അദ്ധ്യാപകന്‍ സുവിശീഷകന്‍ എന്റെ വീട്ടില്‍ വന്നു എന്നോട്‌ പറഞ്ഞത് "നിങ്ങളുടെ ഈശ്വരന്‍ എന്നത് സത്യത്തില്‍ ഈശ്വരന് നിരക്കാത്തതാണ്.., എത്രയും പെട്ടന്ന് നിങ്ങള്‍ സത്യമായ ഈശ്വര വിശ്വാസി ആകുക.. കൃഷ്ണന്‍ ഒക്കെ എത്ര ഭാര്യമാരെ കൊണ്ട് നടന്നിരുന്നു.. ഇവരൊക്കെ ആണോ ഈശ്വരന്മാര്‍?"
    ഞാന്‍ പുള്ളിയോട് സൌമ്യമായി സംസാരിക്കാന്‍ ശ്രമിക്കുമ്പോള്‍ എന്റെ വിശ്വാസങ്ങളെ ക്രൂരമായി ആക്രമിക്കുന്നത് തുടര്‍ന്നു.. ഞാന്‍ പുള്ളിയെ എങ്ങനെ ഞാന്‍ മാറേണ്ടത് എന്ന് പരിഹാസ്യ രൂപേണ ചോദിച്ചപ്പോള്‍, എനിക്ക് കിട്ടിയ മറുപടി.."നിങ്ങള്‍ പഴയ മുഷിഞ്ഞ കുപ്പായം എടുത്തു കളഞ്ഞു നല്ല ഒരു കുപ്പായം അണിയുന്ന പോലെ മതം മാറൂ.. നിങ്ങള്‍ക്ക് സ്വര്‍ഗത്തില്‍ സ്ഥലം ഒണ്ടാകും.."
    വീട്ടില്‍ വന്ന ഒരാളെ അധിക്ഷേപിക്കാന്‍ എന്റെ ധര്‍മ്മം അനുവദിക്കാത്തതിനാല്‍ പുള്ളിയോട് ഉടന്‍ വീട്ടില്‍ നിന്ന് ഇറങ്ങുന്നതായിരിക്കും നല്ലത് എന്ന് ഞാന്‍ പറഞ്ഞപ്പോള്‍..
    "ഇങ്ങനെ പലരും എന്നെ അധിക്ഷേപിക്കുന്നു.. വീട്ടില്‍ നിന്ന് ഇറക്കി വിടുന്നു.. ഞാന്‍ എന്നാലും സത്യം പ്രചരിപ്പിക്കാന്‍ നടക്കും.." എന്ന സെന്റി കലര്‍ന്ന മറുപടിയുമായി അയാള്‍ വീട് വിട്ടു..
    അങ്ങനെ ഒള്ളവര്‍ ഇപ്പോളും മതത്തിന്റെ അന്ധതയില്‍ നടക്കുന്നുണ്ടാവും..

    രണ്ട്-
    എന്റെ കൂട്ടുകാരുമൊത്ത്‌(ഞാന്‍ ഒഴികെ എല്ലാവരും ക്രിസ്ത്യാനികള്‍), ഒരു വൈകുന്നേരം ഞങ്ങടെ കവലയില്‍ നില്‍ക്കുമ്പോള്‍,അടുത്തുള്ള സ്കൂള്‍ പരിസരത്ത്‌ സുവിശേഷം നടക്കുന്നു..
    മൈക്കില്‍ നിന്നും കേട്ടത്‌..(ഒരു ഹിന്ദു ക്രിസ്ത്യാനി ആയതിനെ കുറിച്ച അയാള്‍ തന്നെ..)
    "ഞാന്‍ പണ്ട് സിപി (എം) പ്രവര്‍ത്തകനും ഒരു ഹിന്ദുവും ആയിരുന്നു.. പിന്നീട് ഞാന്‍ 'രക്ഷപെട്ടു' ക്രിസ്ത്യാനി ആയി.. ഇപ്പോള്‍ എനിക്ക് പണ്ട് ഒന്ടായിരുന്ന അള്‍സര്‍ മാറി.." ഇങ്ങനെ തുടരുന്ന നീണ്ട ഓണായിരുന്നു അത്..
    "എത്ര പുരോഹിതര്‍ ഒണ്ടു നിങ്ങളുടെ സഭയില്‍ അള്‍സര്‍ ഇല്ലാത്തത്" എന്ന എന്റെ ചോദ്യത്തിന് എന്റെ സുഹൃത്തുക്കള്‍ക്ക് ഉത്തരം ഇല്ലാതെ പോയീ..

    പിന്നീട് നാട്ടില്‍ കൊറേ സി പി എം കാര്‍ അവനിട്ട് രണ്ട് 'പെട' കൊടുത്തപ്പോള്‍ അവന്‍ ഹിന്ദുവും അല്ലായിരുന്നു.. സി പി എം കാരനും അല്ലാരുന്നു എന്ന വാര്‍ത്ത നാട്ടില്‍ ഒരുമാതിരി എല്ലായിടത്തും പരന്നു..

    ReplyDelete
  81. ഓ:ടോ:

    കാളിദാസന്‍,

    പ്രൊഫൈല്‍ ഇപ്പോഴാണ്‌ കണ്ടത്. കോതമംഗലംകാരനാണെന്ന് ഇപ്പോഴാണ്‌ മനസ്സിലായത്. ഹൈറേഞ്ജിന്റെ കവാടമായ കോതമംഗലം തന്നെയാണോ?

    അതാണെങ്കില്‍ ഞാനും അവിടെ നിന്നു തന്നെ.
    :)

    ReplyDelete
  82. കാളിദാസന്‍,

    താങ്കളുടെ കാര്യങ്ങളെക്കുറിച്ചുള്ള അവബോധത്തിന്‌ പ്രണാമം!! പറഞ്ഞു പറഞ്ഞു ഇവിടെ സര്‍ക്കാരിനേക്കാള്‍ നന്നായി പ്രവര്‍ത്തിക്കുന്നത് മിഷനറിമാര്‍ ആണെന്ന് വരെ പറഞ്ഞു വച്ചു. എങ്കില്‍ എല്ലാവര്ക്കും കൃസ്ത്യാനികള്‍ ആകാം.. അപ്പോള്‍ ദാരിദ്ര്യം ഇല്ലാതാവും.. ഞാന്‍ ഇത്രയും ചര്‍ച്ച ചെയ്തത് ഒരു കൊച്ചു കുട്ടിയോടാണോ എന്നൊരു സംശയം! ഞാന്‍ അറിയാന്‍ താമസിച്ചു..

    താങ്കളുടെ പല നിലപാടുകളും മനപ്പൂര്‍വം വിട്ടു കളഞ്ഞ പോലെ ഇതും ഉത്തരം തരാതെ വിട്ടു കളയുന്നു.. ഉത്തരം ഇല്ലാഞ്ഞിട്ടല്ല.. പറഞ്ഞിട്ട് കാര്യം ഇല്ലാ എന്നത് കൊണ്ട് മാത്രം.. ചര്‍ച്ച ചെയ്യുമ്പോള്‍ കുറച്ചൊക്കെ പ്രയോജനം വേണ്ടേ?

    കാളിദാസന്‍ എന്നോട് ക്ഷമിക്കുമല്ലോ..

    ReplyDelete
  83. കാളിദാസന്‍,

    താങ്കള്‍ക്കു പല രീതിയിലുള്ള വികലമായ കാഴ്ച്ചപ്പാടുള്ളത് പോലെ തോന്നുന്നു.. അതിനൊക്കെ മറുപടി തരിക അസാധ്യമായതിനാല്‍.... പിന്മാറുന്നു... നേരത്തെ പല തവണ ഇങ്ങനെ വിചാരിച്ചതാണ്.. അപ്പോള്‍ താങ്കള്‍ വീണ്ടും അബദ്ധം എഴുതുന്നതായി തോന്നി.. അങ്ങനെ വീണ്ടും കയറി..
    ഇനി വയ്യ.. ഇനി എന്തെല്ലാം എഴുതിയാലും ബൂലൊകത്തെ ഒരു ചര്‍ച്ചക്കും താങ്കളോട് വരില്ല..

    നന്ദി..

    ReplyDelete
  84. സത,

    We or Our Nationhood Defined എന്ന പുസ്തകം അരെഴുതിയാലും അത് പിന്‍വലിച്ചോ എന്നതും ഇവിടെ പ്രസക്തമല്ല. കാരണം We or Our Nationhood Defined എന്ന പുസ്തകത്തില്‍ പറഞ്ഞിരിക്കുന്ന തരത്തിലാണ്, തീവ്രഹിന്ദുകള്‍ ദേശീയത വിവക്ഷിക്കുന്നത്. "BUNCH OF THOUGHTS" വ്യത്യസ്ഥമായിരുന്നെങ്കില്‍ സത പറഞ്ഞ പിന്‍വലിക്കലിനു പ്രസ്ക്തിയുണ്ടായേനെ.

    ഗോള്‍ വാക്കറുടെ സമഹരിച്ച പ്രസം ഗങ്ങളിലുള്ള ഉള്ളടക്കം വ്യത്യസ്ഥമല്ല.

    ഇടതന്‍മാര്‍ വിളിച്ചു പറഞ്ഞത് വിട്ടു കള. ഹിന്ദുമതത്തിന്റെ വിശുദ്ധ ഗ്രന്ഥങ്ങളെന്ന വെബ് സൈറ്റില്‍ നിന്നുമാണു ഞാന്‍ അതിലെ ഉദ്ധരണികള്‍ ചേര്‍ത്തത്. ഞാന്‍ സൂചിപ്പിച്ച ഭാഗങ്ങളുടെ അര്‍ത്ഥം വേറൊന്നാണെങ്കില്‍ അത് എന്താണെന്നു പറഞ്ഞു തന്നാല്‍ ഉപകാരമായിരുന്നു.

    ReplyDelete
  85. സത,

    കലാപം എന്നത് താങ്കള്‍ കരുതുന്നതുപോലെ റെസ്ലിംഗ് മത്സരം ഒന്നുമല്ല എന്ന് ആദ്യം മനസ്സിലാക്കുക.

    കലാപം റെസ്റ്റ്ലിംഗ് മത്സരമാണെന്നു ഞാന്‍ ഒരിടത്തും പറഞ്ഞില്ല.

    ഗോധ്ര സംഭവത്തില്‍ കൊലപ്പെട്ടവരുടെ ബന്ധുകള്‍ പ്രത്യാക്രമണം നടത്തിയതാണ്, ഗുജറാത്ത് കലാപം എന്നു പറഞ്ഞത് താങ്കളാണ്. അത് പ്രത്യാക്രമണമല്ല എന്നും ഞാന്‍ പറഞ്ഞു. കാരണം നിരപരാധികളെ ആക്രമിക്കുന്നത് പ്രത്യാക്രമണമല്ല, ഹീനതയാണ്. ഗുജറാത്തിലെ തീവ്ര ഹിന്ദുകള്‍ എന്തുകൊണ്ട് ആ ഹീനത ചെയ്തു എന്നതിന്റെ ഉത്തരം ഗോള്‍ വാക്കറുടെ പ്രസംഗങ്ങളിലുണ്ട്. അതാണു ഞാന്‍ പറഞ്ഞതിന്റെ അര്‍ത്ഥം എന്ന്, ഇതു വായികുന്ന ഏതു വ്യക്തിക്കും മനസിലാകും .

    ഇസ്ലാം നിയമങ്ങള്‍ ഇന്ത്യയില്‍ നടപ്പിലാക്കണം എന്ന് വാദിക്കുന്ന തരത്തിലുള്ള മൌലിക വാദികളായ മുസ്ലിങ്ങള്‍ എന്നും, അധാര്‍മ്മിക രീതികളിലൂടെ മത താല്പര്യങ്ങള്‍ വളര്‍ത്തുന്ന ക്രിസ്ത്യാനികള്‍ എന്നും സംസ്കാരത്തെയും ധാര്മികതെയും വിശ്വാസങ്ങളെയും ചവറ്റുകുട്ടയില്‍ ഇടുന്ന കമ്യൂണിസ്റ്റുകാരുമാണെന്ന് ചേര്‍ത്ത് വായിക്കുക.

    ഗുജറാത്തില്‍ കൊലചെയ്യ പ്പെട്ട 1500 മുസ്ലിങ്ങളില്‍ എത്ര പേര്‍ ഇസ്ലാം നിയമങ്ങള്‍ ഇന്‍ഡ്യയില്‍ നടപ്പിലാക്കണമെന്ന് പറഞ്ഞു ബന്ദ് നടത്തി. ഒറീസ്സയില്‍ കൊലചെയ്യ പ്പെട്ട എത്ര അദിവാസികള്‍ അധാര്‍മ്മിക രീതികളിലൂടെ മത താല്പര്യങ്ങള്‍ വളര്‍ത്തി? ഏതെല്ലാം സംസ്കാരത്തെയും ധാര്‍മ്മികതെയും വിശ്വാസങ്ങളെയും ആണു കമ്യൂണിസ്റ്റുകാര്‍ ചവറ്റുകൊട്ടയില്‍ ഇട്ടതെന്നു വ്യക്തമാക്കുക.

    ReplyDelete
  86. സത,


    മതം മാറണമെങ്കില്‍ അധികാരികളുടെ അനുവാദം മേടിക്കണമെന്ന നിയമമുണ്ടാക്കുന്നത്, മതസ്വതന്ത്ര്യമാണെന്നു പറയാന്‍ എന്റെ വിവേകം എന്നെ അനുവദിക്കുന്നില്ല. സതക്ക് അത് മത സ്വാതന്ത്ര്യമാണെന്നു വിശ്വസിക്കാം . അത് എന്താണെന്നു മനസിലക്കാനുള്ള വിവരം ഇത് വായിക്കുന്നവര്‍ക്കുണ്ടെന്നാണെന്റെ വിശ്വാസം.

    ഗുജറാത്തിലും, ഒറീസയിലും കര്‍ണാടകയിലുമൊക്കെ നടക്കുന്നത് കണ്ടാല്‍ മനസിലാക്കാനുള്ള പഠിപ്പൊക്കെ എനിക്കുണ്ട് സത. അതിനു സംഘിന്റെ പുസ്തകം വായിക്കേണ്ട ആവശ്യമില്ല. എന്തുകൊണ്ട് അതൊക്കെ നടക്കുന്നു എന്ന അന്വേഷണം എത്തിയത് സംഘിന്റെ പുസ്തകത്തിലാണെന്നു മാത്രം. അവിടെ നിന്ന് അതിനുള്ള മറുപടി കിട്ടി. ഞാന്‍ അതിവിടെ പങ്കു വച്ചു. അത്രമാത്രം.

    ReplyDelete
  87. സത,

    മതത്തെക്കുറിച്ചുള്ള തെറ്റിദ്ധാരണകൊണ്ടാണ്, സംഘടിത മതം മാറ്റം, മതേതരത്തിനും സമാധാനത്തിനും സഹിഷ്ണുതക്കും എതിരാണെന്നു പറയുന്നത്. അസംഘടിത മതം മാറ്റം ഇതിനൊന്നും എതിരല്ലെങ്കില്‍, സംഘടിത മതം മാറ്റവും എതിരല്ല. അതിനെ സമീപിക്കുന്നവരുടെ മനോഗതി അനുസരിച്ചിരിക്കും . അടുത്ത വീട്ടുകാരന്‍ ഏതു മതത്തില്‍ വിശ്വസിക്കുന്നു, എന്നതിനു അമിത പ്രാധാന്യം നല്‍കുന്നവര്‍ക്കാണിതൊക്ക്കെ വലിയ പ്രശ്നങ്ങള്‍.

    ലോകം എന്നു പറയുന്നത് സത വിചാരിക്കുന്ന ഒരു സ്ഥലം മാത്രമല്ല. മതം മാറാന്‍ പൂര്‍ണ്ണ സ്വതന്ത്ര്യമുള്ള സ്ഥലങ്ങളില്‍ മതേതരം, സമാധാനം എന്നിവ വെറും സങ്കല്‍പ്പം മാത്രമല്ല. മൂര്‍ത്തമായ ഒരു യധാര്‍ത്ഥ്യമാണ്.

    നമ്മുടെ നാട്ടിലെ മതേതരത്വവും മറ്റു നാടുകളിലെ മതേതരത്വവും തമ്മില്‍ സാരമായ വ്യത്യാസമുണ്ട്. മതേതരത്വം എന്നു പറഞ്ഞാല്‍, മതം രാഷ്ട്രീയത്തിലും പൊതുജീവിതത്തിലും ഇടപെടാന്‍ പാടില്ല എന്നതാണ്. പക്ഷെ ഇന്‍ഡ്യയില്‍ അങ്ങനെയല്ല. ചന്ദനക്കുറി തൊട്ടു നടക്കുന്ന മന്ത്രിമാരും, സര്‍ക്കര്‍ ഓഫീസില്‍ ഹൈന്ദവ പൂജ നടത്തുന്ന മുഖ്യമന്ത്രിമാരും, തു കാര്യങ്ങള്‍ ചെയ്യാനും പൂജയും പ്രാര്‍ത്ഥനയും നടത്തുന്ന ഇന്‍ഡ്യയില്‍, രാഷ്ട്രീയ രംഗങ്ങളില്‍ പോലും മത ഛിഹ്നങ്ങള്‍ ഉപയോഗിക്കുന്നത് ആരാണെന്ന് സതക്കറിയില്ലേ? നമ്മുടെ നാട്ടില്‍ മതേതരം എന്ന് നാഴികക്ക് നാല്പതു വട്ടം ഉപയോഗിക്കുന്നവര്‍ ആരും ഇതു ചെയ്തു കണ്ടിട്ടില്ലല്ലോ? പുരാണങ്ങളിലും ഇതിഹാസങ്ങളിലുമുള്ള പരാമര്‍ശങ്ങള്‍ ശാസ്ത്ര സത്യങ്ങളെന്ന നിലയില്‍ സമൂഹത്തില്‍ അടിച്ചേല്‍പ്പിക്കാന്‍ ശ്രമിച്ചതും ആരാണെന്നു ഇന്‍ഡ്യയിലെ ജനങ്ങള്‍ക്കറിയാം സതേ. മതേതരത്വത്തിന്റെ അര്‍ദ്ധമോ പ്രായോഗികതയോ മനസ്സിലാക്കുന്നവരാണതിനെ എതിര്‍ത്തതുമെന്നും ഇന്‍ഡ്യക്കാരെല്ലാം മനസിലാക്കി. പശു ഹൈന്ദവ ദൈവമയതുകൊണ്ടാണ്, ഗോവധം നിരോധിച്ചതെന്നും ഇന്‍ഡ്യക്കാര്‍ക്കറിയാം . ഇതുപോലെയുള്ള മത വിശ്വാസങ്ങളും ആചരങ്ങളും സമൂഹത്തില്‍ അടിച്ചേല്‍പ്പികാന്‍ ശ്രമിക്കുന്നവരുടെ മതേതര സങ്കല്‍ പത്തേക്കാള്‍ മെച്ചമാണ്, ഇതിനെയൊക്കെ എതിര്‍ക്കുന്നവരുടെ മതേതര സങ്കല്‍പ്പം .
    മതേതരം എന്ന് നാഴികക്ക് നാല്പതു വട്ടം ഉപയോഗിക്കുന്നവര്‍ എന്നു സത പരാമര്‍ശിച്ചത് ഇടതുപക്ഷത്തേപ്പറ്റിയാണല്ലോ. അവരൊന്നും ഒരു മത ഛിഹ്നവും പരസ്യമായി ഉപയോഗിക്കാറില്ല. ഒരു മത വിശ്വാസവും പാഠപുസ്തകങ്ങളില്‍ കൂടി അടിച്ചേല്‍പ്പിക്കാനും ശ്രമിച്ചിട്ടില്ല.

    ReplyDelete
  88. സത,

    കമെന്റുകളില്‍ പക്ഷെ, താങ്കള്‍ ഓസ്ട്രേലിയയെ കൂടുതല്‍ പിന്താങ്ങുന്നതുപോലെ തോന്നുകയും ചെയ്തു. കാരണം, എന്റെ അറിവില്‍ അവിടെ വംശീയത ഉണ്ട്. വെള്ള ഓസ്ട്രേലിയ എന്ന കണ്സെപ്റ്റ് അവര്‍ ഉപേക്ഷിച്ചിട്ട് അധികകാലം ആയിട്ടില്ല. പക്ഷെ, നമ്മുക്ക് തല്ക്കാലം ഓസ്ട്രേലിയയെ സ്തുതിക്കാം..

    ഇവിടെയാണു സതയുടെ ചിന്ത കാടുകയറുന്നത്.
    എന്റെ ഒരു കമന്റിലും ഓസ്ട്രേലിയയെ ഞാന്‍ പിന്താങ്ങിയില്ല. ഓസ്ട്രേലിയ ഒരു മുതലാളിത്ത രജ്യമാണെന്നറിയാം . മുതലാളിത്തത്തിന്റെ പലതും ഞാന്‍ എതിര്‍ക്കുന്നുമുണ്ട്. പക്ഷെ അമേരിക്കയിലും ഓസ്ട്രേലിയയിലുമുള്ള മത സ്വാതന്ത്ര്യവും, വ്യക്തി സ്വാതന്ത്ര്യവും ഞാന്‍ വില മതിക്കുന്നു. വ്യക്തി സ്വതന്ത്ര്യം കൂടിപ്പോയതു കൊണ്ടാണ്, 9/11 സംഭവിച്ചത്.

    ഈ ലേഖനത്തിനാധാരം രജീവിന്റെ ഒരു പോസ്റ്റാണ്. ഓസ്ട്രേലിയയില്‍ നടക്കുന്ന ചില അക്രമ സംഭവങ്ങളുടെ പശ്ചാത്തലത്തില്‍, സംഘ പരിവാര്‍ പ്രചരിപിച്ച ഒരു ഇ മെയിലായിരുന്നു അതിന്റെ ഉള്ളടക്കം. ജോണ്‍ ഹൊവര്‍ഡിന്റെ വാക്കുകളാണ്‌ സംഘ് ഉപയോഗിച്ചത്.
    അത് ദുരുപയോഗം ചെയ്തതാണെന്ന് രാജീവ് പറഞ്ഞു. പക്ഷെ ശരിയായ അര്‍ത്ഥത്തില്‍ ഉപയോഗിച്ചതാണെന്നു ഞാനും പറഞ്ഞു. ഓസ്ട്രേലിയന്‍ നിയമം അനുസരിക്കില്ല എന്ന്, ചില മുസ്ലിം തീവ്രവാദികള്‍ പറഞ്ഞതിനെ ഹൊവാര്‍ഡ് എതിര്‍ത്തു. അതില്‍ തെറ്റില്ല എന്നേ ഞാന്‍ പറഞ്ഞുള്ളു. ഇന്‍ഡ്യന്‍ നിയമ അനുസരിക്കാന്‍ പറ്റില്ല എന്ന് ഏതു മുസ്ലിം പറഞ്ഞാലും ഞാന്‍ അതിനെ എതിര്‍ ക്കും. അത് ഓസ്ട്രേലിയയെ പിന്താങ്ങുനതായി സത വ്യാഖ്യാനിച്ചാലും, മറ്റുള്ളവര്‍ അങ്ങനെ കരുതില്ല എന്നാണെനിക്ക് തോന്നുന്നത്.

    ഓസ്ട്രേലിയയില്‍ വംശീയത ഉണ്ടോ ഇല്ലയോ എന്നത്, ഞാന്‍ ചര്‍ച്ച ചെയ്ത വിഷയമായിരുന്നില്ല. ഇപ്പോള്‍ നടക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കെതിരെ ഉള്ള അക്രമങ്ങള്‍, ഓസ്ട്രേലിയന്‍ വംശീയതയുടെ ഫലമല്ല എന്നു മാത്രമേ ഞാന്‍ പറഞ്ഞുള്ളു. വംശീയ അക്രമണം എന്നു പറഞ്ഞാല്‍ ഒരു വംശത്തിനെതിരെ നടക്കുന്ന ആക്രമണമാണ്. ഓസ്ട്രേലിയയില്‍ വിദ്യാര്‍ഥ്തികളെക്കാള്‍ കൂടുതല്‍ ജോലിചെയ്യുന്നതും സ്ഥിരതാമസമാക്കിയതുമായ ഇന്‍ഡ്യന്‍ കുടുംബങ്ങള്‍ വസിക്കുന്നുണ്ട്. കുടുംബമായി താമസിക്കുന്ന ആരെയും ആക്രമിച്ചതായി ഇന്നു വരെ കേട്ടില്ല. അതു കൊണ്ട് ഓസ്ട്രേലിയന്‍ വംശീയതയാണിപ്പോഴത്തെ പ്രശ്നം എന്നതിന്റെ മുന ഒടിയുന്നു. ലേബനോന്‍ കാരും സുഡാനികളുമാണ്, ഈ അക്രമങ്ങള്‍ തുടങ്ങിയതെന്നതും ഓസ്ട്രേലിയന്‍ വംശീയത എന്ന വദത്തിന്റെ മുന ഒടിക്കുന്നു. ഇതൊക്കെ ഞാന്‍ പരാമര്‍ശിക്കുന്നത് ഓസ്ട്രേലിയയെ സ്തുതിക്കുന്നതാണെന്ന് സതക്കു കരുതാം.

    ReplyDelete
  89. സത,

    We or Our Nationhood Defined എന്ന പുസ്തകത്തില്‍ അതിനേക്കാള്‍ വലിയ പുലി ഉണ്ട്..

    ഹിറ്റ്ലറേക്കുറിച്ച് പരാമര്‍ശിക്കുന്നതില്‍ ഒരു പുലിയുമില്ല. സംഘപരിവാറൊഴികെ ആരും ഹിറ്റ്ലറെ ഹീറൊ അയി കരുതിയിട്ടില്ല. ബ്രിട്ടീഷ് സമ്രാജ്യത്തിനെതിരെ ഹിറ്റ്ലര്‍ യുദ്ധം ചെയ്തതിനെ ചില ഇന്‍ ഡ്യക്കാര്‍ പിന്തുണച്ചിട്ടുണ്ട്. സുബാഷ് ചന്ദ്രബോസ് ഒരു പടികൂടി കടന്ന് ഹിറ്റ്ലറുമായി സഖ്യമുണ്ടാക്കുകയും ചെയ്തു. അത് ഹിറ്റ്ലര്‍ അവിടത്തെ യഹൂദന്‍ മാരോടും ജിപ്സികളോടും ചെയ്ത ക്രൂരതയെ പിന്താങ്ങിയിട്ടല്ല. ഇന്‍ഡ്യക്കാരെ അടിച്ചമര്‍ത്തിയ ബ്രിട്ടീഷുകാരോട് പൊരുതാന്‍ വേണ്ടി അയിരുന്നു. സഹസ്രാബ്ദങ്ങളുടെ മത സഹ്ഷ്ണുതയുള്ള ഇന്‍ഡ്യക്ക് , യഹൂദന്‍മാരെയും ജിപ്സികളെയും വംശ വെറിയുടെ പേരില്‍ കൂട്ടക്കൊല ചെയ്ത ഹിറ്റ്ലറുടെ നയം സ്വീകാര്യമല്ലായിരുന്നു. അതു കൊണ്ടാണ്, രണ്ടാം ലോക മഹായുദ്ധത്തില്‍ ഭൂരിഭാഗം ഇന്‍ഡ്യക്കാരും ബ്രിട്ടീഷുകാരോടൊപ്പം ഹിറ്റലറെ എതിര്‍ത്തതും.

    സതക്ക് പരാമര്‍ ശിച്ച ഭാഗത്തു പറഞ്ഞതിന്റെ ശരിയായ അര്‍ത്ഥം മാനസിലായില്ല എന്നു തോന്നുന്നു. യഹൂദന്‍മാര്‍ ലോകത്തെവിടെ ആയാലും പ്രത്യേക അവകാശങ്ങളും ആചാരങ്ങളും കത്തുസൂക്ഷിക്കുന്ന അളുകളാണ്. യഹൂദരെ ഇന്‍ഡ്യക്കാര്‍ രണ്ടു കയ്യും നീട്ടി സ്വീകരിച്ചിട്ടുണ്ട് എന്നത് സംഘ് വലിയ കാര്യമായി പൊക്കിപ്പിടിക്കാറുണ്ട്. ഈ യഹൂദരെയോ ജിപ്സികളെയോ ജെര്‍മ്മന്‍ ദേശീയതയുടെ ഭാഗമക്കാന്‍ ഹിറ്റ്ലര്‍ എന്തെങ്കിലും ചെയ്തതായി ചരിത്രം പറയുന്നില്ല.

    ആര്യന്‍ മാരല്ലാത്തവര്‍ക്ക് ജീവിക്കാന്‍ അര്‍ഹതയില്ല എന്നു തീരുമാനിച്ച് അവരെ ഉന്‍മ്മൂലനം ചെയ്യനാണദ്ദേഹം ശ്രമിച്ചത്. ഇവരെ മത്രമല്ല, ആര്യന്‍മാരായ നിത്യ രോഗികളെയും, ബുദ്ധിമാന്ദ്യ സംഭവിച്ചവരെയും, വികലാംഗരെയുമൊക്കെ ശാസ്ത്ര പരീക്ഷണങ്ങള്‍ക്കും മറ്റും ഉപയോഗിക്കുകയും കൂട്ടത്തോടെ വധിക്കുകയും ചെയ്തു. മനസാക്ഷിയുള്ള ആരും ഇതിനെയോ ഹിറ്റ്ലര്‍ ഉയര്‍ത്തിപ്പിടിച്ച ദേശിയതെയെയോ അംഗീക്കരിക്കില്ല.

    ഗോള്‍വക്കര്‍ പരമര്‍ശിച്ച Race എന്ന വാക്ക്, ഇന്‍ഡ്യന്‍ സഹചര്യത്തില്‍ ഒട്ടും യോജിക്കുന്നതല്ല. Race എന്നത് ജനിതകമായ ഒന്നാണ്. അത് തലമുറകളായി പകര്‍ന്നു നല്‍കപ്പെടുന്ന ജീവഘടനയാണ്. പഴയകാലത്തെ യഹൂദ രക്തമുള്ളവരെയാണ്, ആ Race കൊണ്ട് ഉദ്ദേശിക്കുന്നത്. ഉദാഹരണത്തിന്‌ ഇന്‍ഡ്യയില്‍ ജീവിച്ചിരുന്ന പഴയ ദ്രാവിഡരുടെ രക്തം ഉള്ളവരെന്നാണര്‍ത്ഥം. അവര്‍ ഹിന്ദു മതത്തില്‍ വിശ്വസിച്ചാലും, ബുദ്ധ മതത്തില്‍ വിശ്വസിച്ചാലും, ജൈനമതത്തില്‍ വിശ്വസിച്ചാലും, ഇസ്ലാമില്‍ വിശ്വസിച്ചാലും, ക്രിസ്തുമതത്തില്‍ വിശ്വസിച്ചാലും, ആ രക്തത്തിനു മാറ്റം വരില്ല. ഇവിടെ ഒരു Race മാത്രമേ ഉള്ളു. അതാണിന്‍ഡ്യന്‍ Race എന്നു പറഞ്ഞത്. ഓസ്ട്രേലിയയില്‍ ആക്രമിക്കപ്പെട്ടവരില്‍ ഹിന്ദുകളുണ്ട്, മുസ്ലിങ്ങളുണ്ട്, സിഖുമതക്കാരുണ്ട്, ക്രിസ്ത്യാനികളുണ്ട്. ഏതു വംശമാണ്, ഓസ്ട്രേലിയയില്‍ അക്രമികപ്പെട്ടത് ഇന്‍ഡ്യന്‍ വംശമോ, ഹിന്ദു ഇന്‍ഡ്യന്‍ വംശമോ, സിഖ് ഇന്‍ഡ്യന്‍ വംശമോ, ക്രൈസ്തവ ഇന്‍ഡ്യന്‍ വംശമോ അതോ മുസ്ലിം ഇന്‍ഡ്യന്‍ വംശമോ?

    ReplyDelete
  90. ഉഗ്രന്‍ ,

    പറഞ്ഞുവരുമ്പോള്‍ സതയുടെ മതേതരം എന്നത് പല മതത്തില്‍ വിശ്വസിക്കുന്നവര്‍ പ്രശ്നമൊന്നുമില്ലാതെ ഒരുമിച്ച് കഴിയുക എന്നത് മാത്രമാണെന്ന് തോന്നുന്നു.

    അതു മാത്രമാണെന്നു തോന്നുന്നില്ല. അവരൊക്കെ ഓരോരോ തുരുത്തുകളായും കഴിയണം . പരസ്പരം ബന്ധപ്പെട്ടാല്‍ , പ്രണയവും വിവാഹവും മതക്കാര്‍ തമ്മില്‍ ഉണ്ടാകാന്‍ സാധ്യതയുണ്ട്. കല്യാണം കഴിച്ചാല്‍ കുട്ടികളുണ്ടാകും. അവര്‍ ഏത് മത വിശ്വാസത്തില്‍ വളരും?. ഹിന്ദുവിനെ കല്യാണം കഴിക്കുന്ന മുസ്ലിമിനും , ക്രിസ്ത്യാനിക്കുമുണ്ടാകുന്ന കുട്ടികളെ, ഹിന്ദുക്കളായിട്ടല്ലാതെ വളര്‍ത്താന്‍ സതയേപ്പോലുള്ളവര്‍ അനുവദിക്കുമെന്നു തോന്നുന്നില്ല.
    സതയുടെ മതേതരത്വം, സംഘപരിവാര്‍ നിശ്ചയിക്കുന്ന മതേതരത്വമാണെന്നുതോന്നുന്നു.

    ReplyDelete
  91. "ഹിന്ദുവിനെ കല്യാണം കഴിക്കുന്ന മുസ്ലിമിനും , ക്രിസ്ത്യാനിക്കുമുണ്ടാകുന്ന കുട്ടികളെ, ഹിന്ദുക്കളായിട്ടല്ലാതെ വളര്‍ത്താന്‍ സതയേപ്പോലുള്ളവര്‍ അനുവദിക്കുമെന്നു തോന്നുന്നില്ല."

    അതെ, അതുകൊണ്ടാണല്ലോ 'മതമില്ലാത്ത ജീവന്‍' സ്കൂളില്‍ ചേരുന്നതിന് മുമ്പ് തന്നെ പാവത്തിന്റെ കഴുത്ത് ഞരിച്ചു കൊന്നു കളഞ്ഞത്. 'ജീവന്‍റെ' ചോര കുടിക്കാന്‍ ഹിന്ദു, മുസ്ലിം, ക്രിസ്ത്യന്‍ മത മേലത്യക്ഷന്മാര്‍ എല്ലാം മറന്നു ഒന്നിച്ചു അണി നിരന്നത് നാം കണ്ടതാണല്ലോ!

    ReplyDelete
  92. സത,

    മതം പ്രചരിപ്പിക്കുക എന്നു പറഞ്ഞല്‍n അത് മറ്റുള്ളവരിലേക്ക് വ്യാപിക്കുക എന്നാണര്‍ത്ഥം . ക്രിസ്തു മതം പ്രചരിപ്പിക്കുന്നവര്‍ എപ്പോഴും, ക്രിസ്തു മതത്തിലെ നല്ല വശങ്ങള്‍ മാത്രമെ പ്രചരിപ്പിക്കൂ. വിവരമുള്ള ആരും സ്വന്തം മതത്തിലെ മോശമായ വശങ്ങള്‍ പ്രചരിപ്പിക്കില്ല.

    സ്കൂള്‍, ആതുര സേവനം, പാവങ്ങളെ സഹായിക്കല്‍ തുടങ്ങിയവ സതക്ക് മതം പ്രചരിപ്പിക്കുന്നതിനുള്ള പ്രചാരവേലകളായേ കാണാന്‍ പറ്റുന്നുള്ളു. പക്ഷെ ക്രിസ്തു മതതേക്കുറിച്ച് പഠിച്ചിട്ടുള്ളവര്‍ക്ക് അങ്ങനെ തോന്നില്ല. ബൈബിള്‍ ഒരു പ്രാവശ്യമെങ്കിലും വായിച്ചാല്‍ ഇതൊക്കെ ക്രൈസ്തവ തത്വശാസ്ത്രത്തിന്റെ ഭഗമാണെന്നു മനസിലാകും. അത് മനസിലാക്കാന്‍ ശ്രമിക്കാത്തവര്‍ക്ക് ഇതൊക്കെ മതം മാറ്റുന്നതിനുള്ള വേലകളായി തോന്നാം.

    ധാര്‍മ്മികമായ മതം മാറ്റമെന്നോ അധാര്‍മ്മികമായ മതം മാറ്റമെന്നോ ഒക്കെ പറയുന്നത് ഒരു വക ഒളിച്ചോട്ടമെന്നേ പറയാന്‍ പറ്റു. അംബേദ്കര്‍ മതം മാറിയത് ജാതിവ്യവസ്ഥക്കെതിരെ കലഹിച്ചാണ്, അതു കൊണ്ട് അത് ധാര്‍മ്മികം, എന്ന് പറയുന്നതിലെ ഉദ്ദേശ്യം മനസിലാക്കാന്‍ ബുദ്ധിമുട്ടില്ല. മതം മാറ്റത്തിലെ ധാര്‍മ്മികത തേടിപ്പോകുന്നതിലെ അജണ്ട എന്താണെന്ന് ആരും പറയാതെ മാനസിലാക്കാം. ജാതി വ്യവസ്ഥയോട് കലഹിച്ച് അംബേദ്ക്കര്‍ ക്രിസ്തു മതമാണു സ്വികരിച്ചിരുന്നതെങ്കില്‍ സത അതിന്‌ ആധാര്‍മ്മിക മുദ്ര ചാര്‍ത്തിക്കൊടുക്കുമായിരുന്നു.

    സംഘടിത മതങ്ങള്‍ ഉപയോഗിക്കുന്ന സമ്മര്‍ദ്ദ രാഷ്ട്രീയം, വോട്ട് ബാങ്ക് രാഷ്ട്രീയം ഒക്കെ പരിഗണിക്കണം.
    പരിഗണികുന്നതില്‍ യാതൊരു കുഴപ്പവുമില്ല. പക്ഷെ അതിന്റെ കൂടെ ജാതികളിലൂടെ ഉത്തരേന്ത്യയില്‍ സൃഷ്ടിച്ചെടുക്കുന്ന സമ്മര്‍ദ്ദരാഷ്ട്രീയവും, വോട്ടു ബാങ്കു രാഷ്ട്രീയവും കാണാനുള്ള സൌമനസ്യവും കൂടി കാണിക്കണം . ഏതു അളവുകോലുവച്ച് അളന്നാലും ജാതി രാഷ്ട്രീയത്തിന്റെ ഏഴയലത്തു വരില്ല, ന്യൂനപക്ഷ മത രാഷ്ട്രീയം. എന്‍ എസ് എസ് മന്ത്രി തോമസിനെ പെരുന്നയില്‍ പ്രവേശിപ്പിക്കില്ല എന്നു പറയുന്നതിലെ അപഹാസ്യത സതക്കൊന്നും കാണാന്‍ പറ്റുമെന്നു എനിക്ക് തോന്നുന്നില്ല.

    ReplyDelete
  93. സത

    അവയെ സംഘമോ ഹിന്ദുക്കളോ വിമര്ശിചിട്ടില്ലല്ലോ..


    ഇതൊരു പുതിയ അറിവാണല്ലോ. ഇസ്ലാമിലേക്ക് മതം മാറുന്നതിനു സംഘം എതിരല്ല എന്നിപ്പോഴാണറിഞ്ഞത്. മതം മാറുന്നതെതിര്‍ക്കുന്നതിനു പകരം, ഗുജറാത്തില്‍ മോദി ചെയ്തപോലെ കുട്ടത്തോടെ കൊല്ലുക എന്നതാണോ അജണ്ട? അതിന്റെ പുതിയ പതിപ്പാണോ, വരുണ്‍ ഗാന്ധി അടുത്തിടെ പറഞ്ഞത്?

    അദ്വാനി കുറച്ചു നാളുകള്‍ക്കു മുമ്പ് മൊഹമ്മദാലി ജിന്നയെ മതേതരവാദിയായി ചിത്രീകരിച്ചിരുന്നു. അതിന്റെ ചുവടുപിടിച്ചാണൊ സതയും , മുസ്ലിങ്ങള്‍ മതേതരത്വത്തിനനുസരിച്ച് മത പരിവര്‍ത്തനം നടത്തുന്നു എന്നൊക്കെ പറയുന്നത്?

    സദയൊക്കെ കര്യങ്ങള്‍ മനസിലാക്കുന്ന രീതി ഓര്‍ത്ത് ശരിക്കും ആശ്ചര്യം തോന്നുന്നു. താങ്കള്‍ ഉയര്‍ത്തിപ്പിടിക്കുന്ന ദേശീയത ഓര്‍ത്ത് ലജ്ജ തോന്നുന്നു.

    എത്ര ക്രിസ്ത്യാനികള്‍ ഇന്‍ഡ്യയെ ശിഥിലമാക്കാന്‍ ശ്രമിച്ചിട്ടുണ്ട്, സുഹൃത്തേ? അടുത്തകാലത്ത് ഇസ്ലാം മതത്തിലേക്ക് മാറിയ എത്ര കേരളീയ ഹിന്ദുക്കള്‍, വിധ്വംസക പ്രവര്‍ത്തനം ​നടത്തിയിട്ടുണ്ട് എന്നത് മലയാളം പത്രങ്ങള്‍ വായിച്ചവര്‍ക്കൊക്കെ അറിയാം. അങ്ങനെ മതം മാറി ഇന്‍ഡ്യയെ നശിപ്പിക്കാന്‍ ശ്രമിക്കുന്നവരെയൊക്കെ, വെള്ള പൂശുന്ന ഈ നാടകം നല്ലതാണൊ എന്ന് സ്വയം ചിന്തിക്കുക.

    പക്കിസ്താനിലെ ഐ എസ് ഐ ആണു, ഗോധ്രയില്‍ ഇന്‍ ഡ്യന്‍ മുസ്ലിങ്ങളേക്കൊണ്ട് ട്രെയിനിനു തീവയ്പ്പിച്ചതെന്ന്, മോദി ഉള്‍പ്പടെയുള്ള ബി ജെ പി നേതാക്കള്‍ പറയുന്നത്. ഇന്‍ഡ്യയില്‍ നശീകരണ പ്രവര്‍ത്തനം നടത്താന്‍ ഐ എസ് ഐ വഴി ഒഴുകിയെത്തുന്ന കോടികളേക്കുറിച്ച് താങ്കള്‍ക്കെന്തെങ്കിലും ധാരണയുണ്ടോ? അതോ അതും ക്രിസ്ത്യാനികള്‍ നല്‍കുന്നതാണോ?

    ബോം ബു വച്ചും രാഷ്ട്രീയനേതാക്കളെ വധിച്ചും, പാര്‍ലമെന്റ് ആക്രമിച്ചും ഇന്‍ഡ്യയെ ശിഥിലീകരിക്കാന്‍ ശ്രമിക്കുന്നവരുടെ മതം മാറ്റം ധാര്‍മ്മികം എന്നു പറയുന്ന താങ്കളുടെ സുബോധം തന്നെ സംശയത്തിന്റെ നിഴലില്‍ നില്‍ക്കേണ്ടതാണ്.

    മതപരിവര്‍ ത്തനം നടത്തി ഇന്‍ഡ്യയെ ശിതിലീകരിക്കാന്‍ ശ്രമിക്കുന്നത് ധാര്‍മ്മികവും , മൃഗങ്ങളേക്കാള്‍ കഷ്ടമായി ജീവിക്കുന്നവരെ മനുഷ്യരായി ജീവിക്കാന്‍ സഹായിക്കുന്നത് അധാര്‍മ്മികവും എന്ന വിശകലനത്തിനു നമോവാകം .

    ReplyDelete
  94. സത,

    ഇവിടെ സര്‍ക്കാരിനേക്കാള്‍ നന്നായി പ്രവര്‍ത്തിക്കുന്നത് മിഷനറിമാര്‍ ആണെന്ന് വരെ പറഞ്ഞു വച്ചു. എങ്കില്‍ എല്ലാവര്ക്കും കൃസ്ത്യാനികള്‍ ആകാം.. അപ്പോള്‍ ദാരിദ്ര്യം ഇല്ലാതാവും..

    അതെ സത. ഇന്‍ഡ്യയിലെ ചില സ്ഥലങ്ങളില്‍, അദിവാസിമേഘലകളില്‍, സര്‍ക്കാരിനേക്കാള്‍ കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്നത്, മിഷനറി മാരാണ്. സത ഏതെങ്കിലും ആദിവാസിമേഘലകളില്‍ പോയിട്ടുണ്ടോ എന്നറിയില്ല. അവിടെയൊക്കെ പോയാല്‍ മനസിലാകും ആദിവാസികള്‍ ‍ എങ്ങനെയണു ജീവിക്കുന്നതെന്നും , മിഷനറിമാര്‍ അവരുടെയൊക്കെ ജീവിതത്തില്‍ എന്തെല്ലാം മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ടെന്നും

    സ്വാതന്ത്ര്യം കിട്ടി ആറു പതിറ്റാണ്ടു കഴിഞ്ഞിട്ടും, ഏറ്റവുമൊടുവിലത്തെ കണക്കു പ്രകാരം 50% ഇന്‍ഡ്യക്കാര്‍ ദാരിദ്ര്യ രേഖക്കു തഴെയാണിന്നും . ലോകത്തില്‍ ഏറ്റവും കൂടുതല്‍ കോടീശ്വരന്‍മാര്‍ ഉള്ളതും ഇന്‍ഡ്യയിലാണ്. ഇവരൊക്കെ കോടീശ്വരന്‍മാര്‍ ആയതും സ്വാതന്ത്ര്യത്തിനു ശേഷമാണു താനും . ഈ വൈരുദ്ധ്യം ഇവിടെ ഭരിച്ച സര്‍ക്കാരുകളുടെ പിടിപ്പുകേടു തന്നെയാണ്. പട്ടിണികൊണ്ടും രോഗം കൊണ്ടും ആദിവാസികള്‍ മരിക്കുന്നുണ്ടെങ്കില്‍ , അതിന്റെ ഉത്തരവാദി സര്‍ക്കാരാണ്. സര്‍ക്കാരിനു ചെയ്യാന്‍ കഴിയാത്ത കുറെ കാര്യങ്ങള്‍ മിഷനറിമാര്‍ ചെയ്യുന്നുണ്ട് എന്നതില്‍ യതൊരു സംശയവുമില്ല. സമൂഹത്തിന്റെ മുഖ്യധാരയില്‍ നിന്നും മാറ്റി നിര്‍ത്തപ്പെട്ട സമൂഹത്തിന്റെ കാര്യം മാത്രമാണു ഞാന്‍ പറഞ്ഞത്.

    വെറുപ്പാണ്. രാഷ്ട്രീയം കളിക്കുന്ന മത നേതാക്കളേയും എനിക്ക്

    മനുഷ്യന്റെ അടിസ്ഥാന അവശ്യങ്ങള്‍ ഭക്ഷണം, പാര്‍പ്പിടം, വസ്ത്രം എന്നിവയാണ്. അതില്ലത്തവര്‍ക്കേ അതിന്റെ വേദന അറിയൂ. അത് പ്രദാനം ചെയ്യുന്നതാരായാലും, അവരെ ഞാന്‍ ബഹുമാനിക്കും . അവര്‍ ഏത് മതത്തില്‍ വിശ്വസിക്കുന്നു എന്നതിനു ഞാന്‍ ഒരു പ്രധാന്യവും കൊടുക്കില്ല.

    എല്ലാവരും ക്രിസ്ത്യാനികള്‍ ആകുന്നതോ ആകാതിരിക്കുന്നതോ എനിക്ക് പ്രശ്നമല്ല. 100% ക്രിസ്ത്യാനികള്‍ ഉണ്ടായിരുന്ന പടിഞ്ഞാറന്‍ നാടുകളില്‍ ഇപ്പോള്‍ അവരൊക്കെ പേരിനു മാത്രം ക്രിസ്ത്യാനികളാണ്. അവര്‍ ഒരു മതത്തിലും വിശ്വസിക്കുന്നും ഇല്ല. വളരെയധികം പേര്‍ സത പറഞ്ഞ ധാര്‍മ്മിക മാര്‍ഗ്ഗത്തിലൂടെ, ഇസ്ലാം മതവും, ഹിന്ദു മതവും, ബുദ്ധമതവുമൊക്കെ സ്വീകരിക്കുന്നുണ്ട്. നാളെ അവര്‍ മറ്റേതെങ്കിലും മതം സ്വീകരിച്ചു എന്നും വരും. അതിന്റെയൊക്കെ കണക്കെടുപ്പ് എന്റെ ജോലിയല്ല. എണ്ണത്തില്‍ പ്രത്യേകത കാണുന്ന സതക്ക് അതൊക്കെ ആവം .

    സമൂഹത്തില്‍ നിന്നും മാറ്റി നിര്‍ത്തപ്പെട്ട ജനപഥങ്ങളില്‍ മിഷനറിമാര്‍ ചെയ്യുന്ന സേവന പ്രവര്‍ത്തികള്‍ മനുഷ്യസ്നേഹത്തില്‍ അധിഷ്ടിതമാണ്. അതിനെ ഞാന്‍ ബഹുമനിക്കുന്നു എന്നു പറയുമ്പോള്‍, അത് മിഷനറിമാര്‍ക്കോ ക്രിസ്ത്യാനികള്‍ ക്കോ ക്ളീന്‍ സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതല്ല. വിദ്യാഭ്യാസ കചവടം നടത്തുന്ന ക്രിസ്ത്യാനികളെയും നേതാക്കളെയും എനിക്ക് വെറുപ്പാണ്. അഭയ കേസ് ഒതുക്കി തീര്‍ക്കാന്‍ ശ്രമിക്കുന്ന മത നേതാക്കളെയും എനിക്ക് വെറുപ്പാണ്. രാഷ്ട്രീയം കളിക്കുന്ന മത നേതാക്കളേയും എനിക്ക് വെറുപ്പാണ്.

    കേരളത്തിലെ വിദ്യാഭ്യാസരംഗത്തും ആതുരശുശ്രൂക്ഷാ രംഗത്തും ക്രൈസ്തവ മിഷനറിമാര്‍ ചെയ്ത സേവനങ്ങള്‍, ഇപ്പോഴും ചെയ്തുകൊണ്ടിരിക്കുന്നതും ആര്‍ക്കും തമസ്കരിക്കാനാകില്ല. അമൃതാനന്ദമയി ഉള്‍പ്പടെയുള്ള ഹൈന്ദവര്‍, ആ രംഗത്തേക്കു കടന്നു വന്നതിനും എത്രയോ കാലം മുമ്പ് ക്രിസ്ത്യന്‍ മിഷനറിമാര്‍ ഈ രംഗത്തു പ്രവര്‍ ത്തിച്ചിരുന്നു. ഇവര്‍ വഴി കോടികള്‍ ഇന്‍ഡ്യയിലേക്കൊഴുകുന്നതില്‍ ഒട്ടും വേവലാതി കാണിക്കാതെ, ക്രിസ്ത്യന്‍ മിഷനറിമാര്‍ വഴി ഒഴുക്കുന്ന കോടികളെ സംശയിക്കുന്നത് എന്തു കൊണ്ടാണെന്ന്, ഇത് വയിക്കുന്നവര്‍ക്ക് മനസിലാകും എന്നാണെനിക്കു തോന്നുന്നത്. ഇവരും മുസ്ലിം തീവ്രവാദികളുമൊക്കെ ഒഴുക്കുന്ന കോടികള്‍ ധാര്‍മ്മികവും , ക്രിസ്ത്യന്‍ മിഷനറിമാര്‍ ഒഴുക്കുന്ന കോടികള്‍ അധാര്‍മ്മികവും എന്ന നിലപാട് എനിക്ക് മനസിലാകില്ല.

    ഇതൊക്കെ എന്റെ അഭിപ്രായങ്ങളാണ്, ആരോടും ചോദിച്ച ചോദ്യങ്ങളല്ല. സതയോട് ഞാന്‍ ചോദിച്ച ചോദ്യങ്ങളായി തെറ്റിദ്ധരിക്കല്ലേ. ഇതേക്കുറിച്ച് അനുകൂലമായോ പ്രതികൂലമായോ അഭിപ്രായം പറയാന്‍ എല്ലാവര്‍ക്കും സ്വാതന്ത്ര്യമുണ്ട്. എതിരഭിപ്രയം പറഞ്ഞു എന്നു കരുതി എനിക്ക് ആരോടും വെറുപ്പ് തോന്നില്ല.

    ഇവിടെ വന്ന് അഭിപ്രായം എഴുതിയ സതയോട് നന്ദിയുണ്ട്.

    അഭിവാദ്യങ്ങള്‍

    ReplyDelete
  95. “സംഘ പരിവാരികള്‍ പറയുന്നത് എല്ലാ മുസ്ലിങ്ങളും ഇന്‍ഡ്യ വിട്ടു പോകണമെന്നാണ്“

    എവിടെയാണ് ഇതു പറഞ്ഞിരിക്കുന്നത് എന്ന് ഒന്നു വ്യക്തമാക്കണം. ഞാന്‍ വായിച്ചിട്ടുള്ള ‘പരിവാരി’ ലേഖനങ്ങളില്ലെല്ലാം തന്നെ തീവ്രവാദത്തിനെ എതിര്‍ത്ത് എഴുതുന്നതാണ് കണ്ടത്. അതുപോലെ ഭാരതീയനായിത്തന്നെ ജീവിക്കാന്‍ ഇഷ്ടപ്പെടുന്ന മുസ്ലീകളെ ‘ദേശീയ മുസ്ലീംകള്‍’ എന്നാണ് കണ്ടിട്ടുള്ളത്. ഏതെങ്കിലും ‘പരിവാരി’ സഘടനകളുടെ ഔദ്യോഗികമായ ഒരു ലേഖനത്തില്‍ ഇങ്ങനെ ഒന്ന് താങ്കള്‍ക്ക് കാട്ടിത്തരാന്‍ കഴിയുമോ?

    ReplyDelete
  96. നീണ്ട കമന്റുകള്‍ പിന്നീടാണ് കണ്ടത് വിശദമായിതന്നെ എഴുതാം .

    ReplyDelete