Thursday, 23 April 2009

പാലുകുടിക്കുന്ന പൂച്ചകള്‍ അഥവാ ഇരട്ടമുഖമുള്ള വ്യക്തിത്വങ്ങള്‍

ബ്ളോഗില്‍ എഴുതുന്ന കുറെ പാലു കുടിക്കുന്ന പൂച്ചകളുണ്ട്. അവര്‍ ഏക സ്വരത്തില്‍ പറയും , കമ്യൂണിസ്റ്റുകാരോ കമ്യൂണിസ്റ്റുപാര്‍ട്ടി അംഗങ്ങളോ അല്ല എന്ന്. പക്ഷെ പിണറായി വിജയനെയും കൂടെയുള്ളവരെയും ന്യായീകരിക്കാന്‍ അവര്‍ ഏതറ്റം വരെ വേണമെങ്കിലും പോകും. നിഷ്പക്ഷര്‍ എന്ന മുദ്ര ചാര്‍ത്തിക്കിട്ടാന്‍ അവര്‍ എന്ത് കളികള്‍ വേണമെങ്കിലും കളിക്കും. ഇവര്‍ പാലു കുടിക്കുന്ന പൂച്ചകളേപ്പോലെയാണ്. മറ്റുള്ളവര്‍ എല്ലാം മന്ദബുദ്ധികളാണെന്നാണിവരുടെ വിചാരം.

അങ്കിളിന്റെ ബ്ളോഗില്‍ ലാവലിന്‍ പ്രശ്നം ചര്‍ച്ച ചെയ്തപ്പോള്‍, ഈ പൂച്ചകളെല്ലാം ജുഗുപ്സാവഹമായ പാലുകുടി നടത്തി. ഒരു മാസത്തോളം ഇവര്‍ സകല വിഭവ ശേഷിയും സമാഹരിച്ച് പിണറായി വിജയന്‍ തെറ്റുകാരനല്ല എന്നു സ്ഥാപിക്കാന്‍ നടത്തിയ ശ്രമം അവിടം സന്ദര്‍ശിച്ച ഏതൊരാള്‍ക്കും മനസിലാക്കാന്‍ പ്രയാസമില്ല. കുറെപ്പേര്‍ പിണറായി കുറ്റക്കരനല്ലെന്നും ശര്‍മ്മയാണു കുറ്റക്കാരനെന്നും തെളിയിക്കാന്‍ സെക്രട്ടേറിയറ്റിലെ ഫയലുകള്‍ വരെ എടുത്തു വിശകലനം ചെയ്ത് നടത്തിയ പാലുകുടി കെങ്കേമമായിരുന്നു.

അതിലൊരാള്‍ അവകാശപ്പെട്ടത്, ആയിരത്തില്‍ ഒന്നുപോലും കമ്യൂണിസ്റ്റാശയങ്ങള്‍ പിന്തുടരാത്ത പാര്‍ ട്ടി അം ഗമല്ലാത്ത വ്യക്തിയാണെന്ന്. പിന്നെന്തിനാണ്, കമ്യൂണിസ്റ്റുപാര്‍ട്ടിയുടെ ഒരു നേതാവ് കുറ്റാരോപിതനായപ്പോള്‍ സകല നിയന്ത്രണവും അദ്ദേഹത്തിനു നഷ്ടപ്പെട്ടത്? അടുത്ത ബന്ധുവിനെന്തോ ആപത്തു സംഭവിച്ചതുപോലെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം? കമ്യൂണിസ്റ്റുകാരനല്ലാത്ത കമ്യൂണിസ്റ്റാശയങ്ങള്‍ പിന്തുടരുകയോ ചെയ്യാത്ത ആളാണെങ്കില്‍ പിന്നെ എന്തുകൊണ്ടാണത് സം ഭവിച്ചത്? തലയില്‍ ആള്‍ത്താമസമുള്ള ആരെങ്കിലും പിണറായി വിജയന്റെ കൂലിഎഴുത്തുകാരനാണദ്ദേഹമെന്ന് അനുമാനിച്ചാല്‍ അവരെ കുറ്റപ്പെടുത്താനാവില്ല.

നിഷ്പക്ഷര്‍ അവസരവാദികളാണ്‌ എന്ന ഒരു അഭിപ്രായം ഒരു ബ്ളോഗില്‍ വന്നപ്പോള്‍ നിഷ്പക്ഷര്‍ എന്നു നടിക്കുന്ന കൂലി എഴുത്തുകാര്‍ എല്ലാം അര്‍ത്ഥഗര്‍ഭമായ മൌനം പാലിച്ചു. ഓര്‍ക്കാപ്പുറത്തു കിട്ടിയ അടിയായിരുന്നു അത്. തനിനിറം പുറത്തായാലോ എന്നു പേടിച്ച് അവര്‍ ആ അഭിപ്രായം കണ്ടതായി പോലും നടിച്ചില്ല.

നിഷ്പക്ഷനാകാന്‍ പാടുപെടുന്ന കൂലി എഴുത്തുകാരുടെ നേതാവ് ഇടതുപക്ഷത്തിന്റെ തെരഞ്ഞെടുപ്പു പ്രചാരണത്തിലുമായിരുന്നു. അദ്ദേഹം എനിക്ക് ചാര്‍ത്തിത്തന്ന സ്ഥാനപ്പേരാണ്, കാളിഹാന്‍. ഞാന്‍ ഷജഹാനാണെന്ന് ആദ്യം സം ശയിക്കുകയും പിന്നീട് വി എസ് ആണെന്നു വരെ തീര്‍ച്ചയാക്കുകയും ചെയ്തു. ആരാധ്യനേതാവു പിണറായി വിജയന്റെ ഷാജഹാന്‍ പേടിയാണതിലൂടെ പുറത്തു വന്നത്.

വി എസിനെ പിന്തുണക്കുന്നവരെയെല്ലാം ഫാന്‍ ക്ളബ്ബില്‍ ഉള്‍പ്പെടുത്തുകയാണിവരുടെ പ്രധാന ഹോബി. വി എസിനെ ആരെങ്കിലും പിന്തുണച്ചാല്‍ അവിടെ ഇവര്‍ ചാടിവീഴും. അദ്ദേഹത്തെ നാലു പുലഭ്യം പറഞ്ഞില്ലെങ്കില്‍ ഇവര്‍ക്ക് ഉറക്കം വരില്ല. ഇവരുടെ നേതാവിനു കേരളത്തില്‍ നടക്കുന്ന എന്തും വി എസ് പിണറായി യുദ്ധത്തിന്റെ ഇടയില്‍ കൂടിയേ കാണാന്‍ പറ്റൂ. ആശയപരമായ അധ:പ്പതനത്തിന്റെ പ്രത്യക്ഷ തെളിവാണത്.

ഇവര്‍ ഏറ്റവും പുതിയതായി ചെയ്യുന്ന പണി, മദനി എന്ന മത തീവ്രവാദിയെ വെള്ള പൂശലാണ്. പിണറായി വിജയന്‍ മദനിയെ മമോദീസാമുക്കിയപ്പോള്‍, മദനിയെ പാടിപ്പുകഴ്ത്തുന്നതിന്റെ മൊത്തകച്ചവടം ഇവര്‍ ഏറ്റെടുത്തു. പിണറായി മദനിയെ തള്ളിപ്പറഞ്ഞിരുന്നെങ്കില്‍ ഇവരും തള്ളിപ്പറഞ്ഞേണെ. എങ്കില്‍ ഇപ്പോഴത്തെ സ്തുതികള്‍ മുഴുവനും തെറി വിളിയാവുകയും ചെയ്യുമായിരുന്നു. വെളിയം ഭാര്‍ഗവന്‍ എന്ന കറകളഞ്ഞ കമ്യൂണിസ്റ്റിനേക്കാള്‍ ഇവര്‍ക്ക് സ്വീകാര്യന്‍ മദനിയാണ്. ലോകം മുഴുവന്‍ പുരോഗമന ആശയക്കാരെല്ലാം മത തീവ്രവാദികളെ വെറുക്കുകയും അവരെ വിമര്‍ശിക്കുകയും ചെയ്യുമ്പോള്‍ കേരളത്തിലെ ഒരു പറ്റം നവ കമ്യൂണിസ്റ്റുകാര്‍ മത തീവ്രവാദികളുടെ തോളില്‍ കയ്യിട്ടു നടക്കുന്ന കാഴ്ച ലജ്ജാവഹമെന്നേ പറയാന്‍ പറ്റൂ. കൂലി എഴുത്തുകാര്‍ അതിനു പിന്നണിയും പാടുന്നു.

കേരള മുഖ്യമന്ത്രി വേദിയില്‍ വന്നപ്പൊള്‍ മുഖം വീര്‍പ്പിച്ചു കുനിഞ്ഞിരുന്ന പിണറായി മദനിയെ എതിരേല്‍ക്കാന്‍ എഴുന്നേറ്റു നിന്ന് ആദരം പ്രകടിപിച്ചു അടുത്തനാള്‍. അത് കണ്ട് സാംസ്കാരിക കേരളം അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടി. അതിനെ വിമര്‍ശിച്ച് ഞാന്‍ എഴുതിയപ്പോള്‍ ഒരു പൂച്ച വി എസിനെ പുലഭ്യം പറഞ്ഞാണ്‌ അസഹിഷ്ണുത പ്രകടിപ്പിച്ചത്. പിണറായി ഭക്തിയുടെ പാരമ്യം അതില്‍ എല്ലാവര്‍ക്കും ദര്‍ ശിക്കാം .

എന്തിനാണിവരൊക്കെ ഇരട്ടമുഖമുള്ള വ്യക്തിത്വം കാത്തുസൂക്ഷിക്കുന്നത്?

8 comments:

  1. ബ്ളോഗില്‍ എഴുതുന്ന കുറെ പാലു കുടിക്കുന്ന പൂച്ചകളുണ്ട്. അവര്‍ ഏക സ്വരത്തില്‍ പറയും , കമ്യൂണിസ്റ്റുകാരോ കമ്യൂണിസ്റ്റുപാര്‍ട്ടി അംഗങ്ങളോ അല്ല എന്ന്. പക്ഷെ പിണറായി വിജയനെയും കൂടെയുള്ളവരെയും ന്യായീകരിക്കാന്‍ അവര്‍ ഏതറ്റം വരെ വേണമെങ്കിലും പോകും. നിഷ്പക്ഷര്‍ എന്ന മുദ്ര ചാര്‍ത്തിക്കിട്ടാന്‍ അവര്‍ എന്ത് കളികള്‍ വേണമെങ്കിലും കളിക്കും. ഇവര്‍ പാലു കുടിക്കുന്ന പൂച്ചകളേപ്പോലെയാണ്. മറ്റുള്ളവര്‍ എല്ലാം മന്ദബുദ്ധികളാണെന്നാണിവരുടെ വിചാരം

    ReplyDelete
  2. ഒരു പാര്‍ട്ടിയെ നയിക്കുമ്പോള്‍, ഇലക്ഷന് ജയിക്കുവാന്‍ കുറച്ചു വിട്ടുവിഴ്ച്ചകളൊക്കെ ചെയ്യേണ്ടിവരും. ഈ എം എസ് വരെ ഇതൊക്കെ ചെയ്തിട്ടുണ്ട്. ജയിച്ചാല്‍ എല്ലാവരും ഇതൊക്കെ മറക്കും. മദനിയെ തീവ്രവാദത്തില്നിന്നു പുറത്തു കൊണ്ടുവരാന്‍ ഇതൊരു നല്ല മാര്‍ഗമാണ്. തോറ്റു പോയാല്‍ മദനിയെ കൂട്ടിയിരുന്നുവെങ്കില്‍ ജയിക്കുമായിരുന്നു എന്നൊക്കെ അണികള്‍ പറയും. കൂട്ട് കക്ഷികള്ക്കൊക്കെ മദനിയെ വേണ്ടായിരുന്നുവേന്കിലും അയാളുടെ വോട്ടു വേണമായിരുന്നു. കൂട്ടുന്നവര്‍ക്കും കൂട്ടാത്തവര്‍ക്കും ഇപ്പറയുന്ന സദാചാരമൊന്നുമില്ല. പുറമേ പറയുന്നില്ലന്കിലും കൊണ്ഗ്രസ്സിനും മദനിയുടെ വോട്ടു കിട്ടിയാല്‍ വേണ്ടാന്ന് പറയുമോ. സി പി ഐ ലും കൂടുതല്‍ വോട്ടു മദനിക്ക് ഉണ്ടന്നാണ് കണക്കു കൂട്ടല്‍. അച്ചുതാനന്ദന്റെ വിഡ്ഡിത്തങളെ താങ്കളും ന്യായീകരിച്ചു കാണാറുണ്ട്. ഇതൊക്കെ എല്ലായിടത്തും കാണറുള്ള കാര്യങള്‍ മാത്രം ​. ഇതിനേയോറ്തു താങ്കള്‍ കണ്ണീരൊഴുക്കുന്നതാണ് ന്യായീകരിക്കാനാവാത്തത്.

    കേരളത്തില്‍ ഇന്നു മതത്തിന്റെ പേരില്‍ വളരെപ്പേര്‍ ഇന്നു വോട്ടു ചെയ്യുന്നുണ്ട് ഇതൊക്കെ നാം മനസ്സിലാക്കണം പരിപൂറ്ണമായ മതേതരം പറഞാല്‍ ഇലക്ഷനു ജയിക്കില്ല. തോല്ക്കാന്‍ ആരും രാഷ്ട്രീയത്തില്‍ വരുന്നില്ല. ബുദ്ദിയുള്ള നേതാക്കന്മാറ്ക്ക് ഇതൊക്കെ മനസ്സിലാകും. ചിലരെ പിണക്കുമ്ബോള്‍ ചിലരെ ഇണക്കണം. വേലിക്കപ്പുറത്തിരുന്നല്‍ ഇതൊന്നും
    മനസ്സിലാക്കാന്‍ എളുപ്പമല്ല.

    ReplyDelete
  3. പീണറായി സഖാവിനെ കുറ്റപ്പെടുത്തിയതു കൊണ്ടു മാത്രമാണ് എന്റെ ‘ലാവലിന്‍ വിവാദ’ ബ്ലോഗില്‍ ഏതാണ് 1000 ത്തോളം പ്രതികരണങ്ങള്‍ ഉണ്ടായതെന്ന് ഓര്‍മ്മിക്കുമ്പോള്‍ നല്ല രസം തോന്നുന്നു.

    ഞാന്‍ ഇപ്പോള്‍ രഷ്ട്രീയ ചരിത്രം ശേഖരിക്കുന്നു. എന്റെ പോസ്റ്റുകളില്‍ മേമ്പൊടി ചേര്‍ക്കാന്‍.

    ReplyDelete
  4. കമ്മ്യൂണിസ്റ്റുകളുടെ പിന്തുണ മാത്രം മതിയോ സഖാവേ കേരളം ഭരിക്കാന്‍ . കുറച്ചു് അല്ലാത്തവരുടെയും വേണ്ടേ ? അതില്‍ പെട്ട ഒരു "പൂച്ച"യാണു് ഞാന്‍ .
    ഒരു കാരണവുമില്ലാതെ ആളുകളെ വെറുക്കപ്പെട്ടവന്‍ ,കള്ളന്‍ എന്നൊക്കെ വിളിക്കുമ്പോള്‍ അങ്ങനെ ചുമ്മാ പറഞ്ഞാപ്പോരാ തെളിവു് വേണം എന്ന പറഞ്ഞാലാണോ "പൂച്ച" ബിരുദം കിട്ടുക ?
    ലെഫ്റ്റും റൈറ്റുമൊക്കെ പാകത്തിനു് മതി. ഡയലോഗിന്റെ കാലം കഴിഞ്ഞില്ലേ സഖാവേ, എന്നാണു് ആക്ഷന്‍ ?
    ലെഫ്റ്റിനു് "ചുവപ്പു്" പോരാത്തതു് അവരെ തോല്‍പ്പിച്ചു് വലതിനെ ജയിപ്പിക്കാം കമ്മിയൂണിസ്റ്റുകള്‍ക്കു്.
    "കള്ളനെ" തോല്‍പ്പിക്കാന്‍ കൊള്ളക്കാരെ തന്നെയല്ലേ ഏല്‍പ്പിക്കേണ്ടതു് ?

    ReplyDelete
  5. പാലു കുടിക്കുന്ന പൂച്ചകള്‍ മാത്രമല്ല, റബ്ബര്‍ പാലിനെ പാലല്ലെന്ന് വ്യക്തമായി തിരിച്ചറിയുന്നവരും ബ്ലോഗ്ഗിലുണ്ട് കാളിദാസാ. അവരെ കണ്ടില്ലെന്നു നടിക്കുന്നത് മറ്റൊരു ഇരട്ടമുഖത്തിന്റെ ലക്ഷണവുമാണ്.

    പോസ്റ്റ് നിരാശപ്പെടുത്തി എന്നറിയിക്കട്ടെ.

    അഭിവാദ്യങ്ങളോടെ

    ReplyDelete
  6. രാജാവിനെക്കാള്‍ വലിയ രാജഭക്തി പ്രകടിപ്പിക്കുന്ന അനുയായികള്‍ കാലു നക്കുന്നതിലെങ്കിലും സത്യസന്ധത കാണിക്കുന്നവരാണ്.അവരുടെ ആത്മാര്‍ത്ഥത അംഗീകരിച്ചു കൊടുക്കേണ്ടതാണ്.
    നിഷ്പക്ഷത അഭിനയിക്കുകയും സമയം വരുമ്പോള്‍ പിണറായി പ്രണയം പ്രകടിപ്പിക്കുകയും ചെയ്യുന്നവര്‍ അന്തസ്സില്ലായ്മയാണ് കാണിക്കുന്നത്.ഇത്തരക്കാര്‍ക്ക് ചുവപ്പ് എന്നു വച്ചാല്‍ പിണറായിചുവപ്പ് എന്നാണ് അര്‍ത്ഥം.കമ്യൂണിസ്റ്റാശയങ്ങളെയും യഥാര്‍ത്ഥ കമ്യൂണിസ്റ്റുകളെയും മനസ്സില്‍ നിന്നു കുടിയിറക്കി മൂലധനത്തിനെയും മുതലാളിമാരെയും നെഞ്ചിലേറ്റി നടക്കുന്ന ജയവിജയന്മാരുടെ ആരാധകര്‍,തങ്ങള്‍ ആയിരത്തിലൊരംശം പോലും കമ്യൂണിസ്റ്റല്ലെന്ന്‍ ആണയിടുമ്പോള്‍ അവിശ്വസിക്കേണ്ട കാര്യമില്ല.വി എസ്സ് എന്നും വെളിയം എന്നും കേള്‍ക്കുമ്പോള്‍ അവര്‍ വടിവാളുമായി ചാടി വീഴുന്നതിലും അത്ഭുതപ്പെടേണ്ടതില്ല.എന്തിനാണ് ഇവര്‍ ഇരട്ട മുഖമുള്ള (ഇരട്ടയല്ല;ദശമുഖമുള്ള)വ്യക്തിത്വം സൂക്ഷിക്കുന്നത് എന്ന താങ്കളുടെ ചോദ്യത്തിനുള്ള ഉത്തരം മേല്‍ പറഞ്ഞതരത്തിലുള്ള ഇവരുടെ പ്രവൃത്തി തന്നെയാണ്.

    -ദത്തന്‍

    ReplyDelete
  7. റാല്‍ മിനോവ്,

    കമ്യൂണിസ്റ്റുകളുടെ പിന്തുണ മാത്രം പോര കേരളം ഭരിക്കാന്‍ . കമ്യൂണിസ്റ്റു സഹയാത്രികരുടെ പിന്തുണയും , കമ്യൂണിസ്റ്റാശയങ്ങളെ ബഹുമാനിക്കുന്നവരുടെയും കേരളത്തില്‍ പ്രത്യേകിച്ച് നിഷ്പക്ഷവോട്ടര്‍ മാരുടെയും പിന്തുണ വേണം . പി ഡി പി യും മദനിയും പോലുള്ള തീവ്രവാദ സം ഘടനകളുടെ ബാന്ധവം കമ്യൂണിസത്തിനു പുറത്തുള്ളവരുടെ പിന്തുണ ഇല്ലാതാക്കും . സി പി ഐ യേയും ജനത ദളിനേയും പിണക്കി പി ഡി പി യുമായി കൂടേണ്ട ആവശ്യമില്ല. മലപ്പുറത്ത് കഴിഞ്ഞപ്രാവശ്യം മിതവാദികളായ മുസ്ലിങ്ങളാണ്, വലിയ സം ഘ്യയില്‍ ഇടതുപക്ഷത്തോടൊപ്പാം നിന്നത്. അവരൊക്കെ യു ഡി എഫിലേക്ക് തിരിച്ചുപോയി എന്നതാണു തെരഞ്ഞെടുപ്പു ഫലം വിരല്‍ ചൂണ്ടുന്നത്.

    പൂച്ച എന്നു ഞാന്‍ വിളിച്ചത് റാല്‍ മിനോവിനെപ്പോലുള്ള ഇടതു പക്ഷക്കാരെയോ കമൂണിസ്റ്റുപിന്തുണക്കാരെയോ അല്ല. കമൂണിസ്റ്റുകരല്ല എന്നവകാശപ്പെടുകയും പിണറായി വിജയനെയോ കൂടെയുള്ളവരെയോ ആരെങ്കിലും വിമര്‍ശിച്ചാല്‍ അവര്‍ ഉടന്‍ പിണറായി വിജയനെ ന്യായികരിച്ച് ചാടി വീഴും . അവരെയാണ്, ഞാന്‍ പൂച്ചകള്‍ എന്നു വിളിച്ചത്. ഉദഹരണം ഡോക്ടര്‍ സൂരജ്.

    കമ്യൂണിസ്റ്റുകാരേ സം ബന്ധിച്ച് ഡയലോഗ് എന്നും പ്രസക്തമാണ്‌ . ഡയലോഗ് ഉപേക്ഷിച്ച് വലതു പക്ഷ ആശയങ്ങളുടെ പിന്നാലെപോയതാണ്, ഇന്ന് കമൂണിസ്റ്റുപാര്‍ട്ടികളുടെ അപചയം. കമ്യൂണിസ്റ്റുപാര്‍ട്ടികള്‍ അവരുടെ അടിസ്ഥാന നിലപാഉകള്‍ തിരിച്ചറിയണം . അല്ലെങ്കില്‍ അവരുടെ പ്രസക്തി നഷപ്പെടും.

    ഫാരീസ് അബൂബേക്കര്‍ എന്ന വ്യക്തി കഴിഞ്ഞ കുറെ വര്‍ഷങ്ങളായി വി എസ് എന്ന കേരള മുഖ്യമന്ത്രിക്കെതിരെ ചൊരിഞ്ഞ അസഭ്യ വര്‍ഷം അദ്ദേഹത്തെ വെറുക്കാന്‍ മതിയായ കാരണമാണ്. സി പി എം സെക്രട്ടറിയുടെ ചങ്ങാതിയായി ഇരുന്നാണത് ചെയ്തതെന്നത് ആരിലും വമനേഛയുണ്ടാക്കും . രഞ്ചി പണിക്കര്‍ എന്ന എഴുത്തുകാരനേക്കൊണ്ട് വി എസിനെ കരിവാരിത്തേക്കാന്‍ മാത്രമായി എത്ര സിനിമകളാണദ്ദേഹം എഴുതിച്ചത്. ഇങ്ങനെയുള്ള ഒരാളെ വെറുക്കാന്‍ വി എസിനാരുടെയും സര്‍ട്ടിഫികറ്റ് വേണ്ട. റാല്‍ മിനോവിനോടോ മറ്റാരോടെങ്കിലും ഫാരീസിനെ വെറുക്കണം എന്ന് വി എസ് അവശ്യപ്പെട്ടിട്ടില്ല.

    സിംഗപ്പുരിലെ നാഷണല്‍ കിഡ്നി ഫൌന്ഡേഷന്‍ എന്ന സ്ഥാപനത്തില്‍ സാമ്പത്തിക തട്ടിപ്പു നടത്തിയതിന്‌ ഇപ്പോഴും കേസു നിലവിലുണ്ട്. പണം മോഷ്ടിക്കുന്നവനെ കള്ളന്‍ എന്നു തന്നെയാണു വിളിക്കേണ്ടത്. റാല്‍മിനോവിന്റെ നാട്ടില്‍ ഇങ്ങനെയുള്ള ആളെ എന്താണാവോ വിളിക്കുന്നത്?

    ReplyDelete
  8. രാജീവ്

    റബര്‍ പാലിനെ പാലല്ല എന്നു തിരിച്ചറിയുന്നത് നല്ലതാണ്. പക്ഷെ വെറുതെ റബര്‍ പാലാണെന്നു പറയുകയും പ്രചരിപ്പിക്കുകയും ചെയ്തതുകൊണ്ടായില്ല കേള്‍ ക്കുന്നവര്‍ ക്കും മനസിലാകണം .

    വി എസ് റബര്‍ പാലാണെങ്കില്‍ അതു പറയുവാനുള്ള സ്വാതന്ത്ര്യം രാജീവിനും മറ്റുള്ളവര്‍ ക്കും ഉണ്ട്. പക്ഷെ അതല്ല ഞാന്‍ പറഞ്ഞ കാര്യം. കമ്യൂണിസ്റ്റുകാരല്ല എന്നവകാശപ്പെടുന്നവര്‍ പിണറായി വിജയനെ ന്യയീകരിക്കാന്‍ കിണഞ്ഞു ശ്രമിക്കുന്നതിനേക്കുറിച്ചാണ്. പിണറായി വിജയന്‍ ലാവലിന്‍ കേസില്‍ കുറ്റക്കാരനല്ല എന്നും ശര്‍ മ്മയും വി എസുമാണു ഇതിലെ കുറ്റക്കാര്‍ എന്നും സ്ഥാപിക്കാന്‍ അവര്‍ ശ്രമിച്ചതിനേക്കുറിച്ചാണത്.

    പിണറായി വിജയനെതിരെയുള്ള സി ബി ഐ കുറ്റപത്രം പകര്‍ ത്തി കിരണ്‍ എന്ന പൂച്ച വി എസിനെ ചീത്തപറയുന്നത് രാജീവ് കണ്ടോ ആവോ. വി എസ് ആണു പിണറായിക്കെതിരെ മൊഴി കൊടുത്തത് എന്ന തരത്തിലാണദ്ദേഹം എഴുതുന്നത്.

    ReplyDelete