Wednesday, 18 June 2014

ചരിത്രം ആവര്‍ത്തിക്കുമ്പോള്‍ 



ലോക ക്രമത്തെ മാറ്റി മറിച്ച അനേകം സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. അതില്‍ പ്രധാനപ്പെട്ടത് സോയിയറ്റ്  യൂണിയന്‍ ഇല്ലാതായതും ലോകത്തിന്റെ മൂന്നില്‍ ഒന്നു ഭാഗത്ത് നിലനിന്നിരുന്ന കമ്യൂണിസ്റ്റാധിപത്യം  അസ്ഥമിച്ചതും ആയിരുന്നു. അതു വരെ ലോകം മുഴുവന്‍ ഒരു സമതുലിതാവസ്ഥ നില നിന്നിരുന്നു. വന്‍ ശക്തികളായിരുന്ന അമേരിക്കയുടെയോ സോവിയറ്റ് യൂണിയന്റെയോ  തോന്ന്യവാസം എളുപ്പത്തില്‍ നടപ്പിലായിരുന്നില്ല. സോവിയറ്റ് യൂണിയന്‍ ഇല്ലാതായതിനെ ആഘോഷിക്കാന്‍ ഇന്‍ഡ്യയില്‍ പോലും ആളുകളുണ്ട്. എ കെ ആന്റണി ഒരുദാഹരണം. അതുകൊണ്ട് ലോക സമാധാനത്തിനുണ്ടായ നഷ്ടമൊന്നും ആരും കണക്കിലെടുത്ത് കണ്ടിട്ടില്ല. സോവിയറ്റ് യൂണിയന്‍ ഇല്ലാതായതിന്റെ  ആദ്യത്തെ ഇര അമേരിക്ക തന്നെയാണ്. ഇസ്ലാമിക ഭീകരര്‍ അമേരിക്കയെ ആക്രമിച്ചത് അതിന്റെ പരിണിതി ആയിരുന്നു.

വര്‍ഷം 1979.  ഇറാനില്‍ ഭരണാധികാരി ആയിരുന്ന ഷാക്കെതിരെ ജന രോഷം ഒരു വിപ്ളവത്തിന്റെ രൂപം ആര്‍ജിച്ച സമയം. ഷാക്കെതിരെ സമരം നയിച്ചത് മിതവാദ മുസ്ലിങ്ങളും, ഇടതുപക്ഷ ചിന്തകരും, കമ്യൂണിസ്റ്റുകാരും ആയിരുന്നു. ഷാ നില്‍ക്കക്കള്ളിയില്ലാതെ പലായനം ചെയ്യും എന്ന അവസ്ഥ ഉണ്ടായപ്പോള്‍  തീവ്ര മുസ്ലിങ്ങള്‍  ഈ വിപ്ളവത്തെ റാഞ്ചിക്കൊണ്ടു പോയി. ഫ്രന്‍സില്‍ അഭയം തേടിയിരുന്ന തീവ്ര മുസ്ലിം പുരോഹിതന്‍ അയത്തൊള്ള ഖൊമേനി ഇറാനില്‍ തിരികെ എത്തി.  ഷാ നാടുവിട്ടപ്പോള്‍ അധികാരം പിടിച്ചടക്കി. കര്‍ക്കശമായ ശരിയയില്‍ അധിഷ്ടിതമായ ഒരു ഇസ്ലാമിക ഭരണം അവിടെ നടപ്പിലാക്കി. ഭരിക്കുന്ന  മുസ്ലിം പുരോഹിതരുടെ സംഘത്തിനു സ്വീകാര്യരായവരെ  മാത്രം തെരഞ്ഞെടുക്കുന്ന ഒരു വ്യാജ ജനാധിപത്യവും അവിടെ നടപ്പിലാക്കി. അധികാരം ലഭിച്ച ഉടനെ ഖൊമേനി ചെയ്തത്, ശരിക്കും വിപ്ളവം ജയിപ്പിച്ച ഇടതു പക്ഷക്കാരെയും, കമ്യൂണിസ്റ്റുകാരെയും, ബുദ്ധി ജീവികളെയും, അഭിപ്രായ സ്വതന്ത്ര്യത്തിനു വേണ്ടി നിലകൊണ്ടവരെയും കൊന്നൊടുക്കുകയായിരുന്നു. അമേരിക്കയെ അവര്‍ മുഖ്യ ശത്രുവും ആയി പ്രഖ്യാപിച്ചു.

Protesters outside the British embassy in Tehran in 2011

ഈ സംഭവം മുസ്ലിങ്ങള്‍ കൂടുതലുള്ള രാജ്യങ്ങളില്‍ ആശങ്ക ഉണ്ടാക്കി. ഏറ്റവും കൂടുതല്‍ പേടിച്ചത് സോവിയറ്റ് യൂണിയന്‍ ആയിരുന്നു. ചെച്നിയയില്‍ ഉടലെടുത്ത ഇസ്ലാമിക  തീവ്രവാദം അവരെ അലട്ടിയിരുന്നു. ഇറാനില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ട് മധേഷ്യയിലെ മുസ്ലിങ്ങളും ഇസ്ലാമിക വത്കരണത്തിലേക്ക് എത്തിപ്പെടുമോ എന്ന് പേടിച്ച അവര്‍, അതിനു തടയിടാന്‍ വേണ്ടി ആയിരുന്നു, അഫ്ഘാനിസ്ഥാനിലെ ഇടതു പക്ഷ ചായ്‌വുള്ള സര്‍ക്കാരിനെ പിന്തുണച്ചതും. സോവിയറ്റ് യൂണിയന്റെ പിന്തുണയോടെ ഭരിച്ചിരുന്ന സര്‍ക്കാരിനെതിരെ അവിടെ സമരം നടന്നു.  അതിന്റെ മുന്നില്‍ നിന്നിരുന്നത് കമ്യൂണിസ്റ്റു വിരോധികളും സാധാരണ മുസ്ലിങ്ങളും ആയിരുന്നു. സോവിയറ്റ് യൂണിയൻ  അഫ്ഘാന്‍ സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിച്ചപ്പോള്‍ ആ രാജ്യം   ആഭ്യന്തര യുദ്ധത്തിലേക്ക് കൂപ്പുകുത്തി.  1992 ല്‍ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളെയും ഉള്‍പ്പെടുത്തി ഒരു സര്‍ക്കാര്‍ രൂപീകരിച്ചു. ഇത് ഇഷ്ടപ്പെടാതിരുന്ന പാകിസ്താനും  ഇറാനും സൌദി അറേബ്യയും പല വിധത്തിലുള്ള വിദ്വംസക പ്രവര്‍ത്തികളും അവിടെ നടത്തി. വീണ്ടും ആഭ്യന്തര യുദ്ധത്തിലേക്ക് രാജ്യം കൂപ്പുകുത്തി.

അമേരിക്കയും സൌദി ആറേബ്യയും ഒരുമിച്ച് സോവിയറ്റ് യൂണിയനെ അഫ്ഘാനിസിഥാനില്‍ പരാജയപ്പെടുത്താന്‍ വേണ്ടി എല്ലാ രൂപത്തിലും ഭാവത്തിലുമുള്ള ഇസ്ലാമിക ഭീകര്‍ക്കും പിന്തുണ കൊടുത്തു.  അവര്‍ പിന്തുണച്ച എല്ലാ മുസ്ലിം തീവ്രവാദികളും ഭീകരരും free for all എന്ന നിലയില്‍ അഫ്ഘാനിസ്ഥാനില്‍ അഴിഞ്ഞാടി. സോവിയറ്റ് യൂണിയനെ പാഠം പഠിപ്പിക്കുക എന്നതിനപ്പുറം അഫ്ഘാനിസ്ഥാനില്‍ ഒരു സുസ്ഥിര സര്‍ക്കാര്‍ ഉണ്ടാക്കാന്‍ അമേരിക്ക ശ്രമിച്ചില്ല.  ഈ കലങ്ങിയ അന്തരീക്ഷത്തില്‍ അന്നു വരെ ലോകം അറിയാതിരുന്ന താലിബന്‍ എന്ന ഇസ്ലാമിക സംഘടന അഫ്ഘാനിസ്ഥാനില്‍ സായുധ സമരത്തിലൂടെ അധികാരം പിടിച്ചടക്കി.

താലിബന്‍ എന്നത് മദ്രസ വിദ്യാര്‍ത്ഥികളുടെ ഒരു കൂട്ടം  ആയിരുന്നു. പാകിസ്താന്‍ പ്രസിഡണ്ടായിരുന്ന സിയ ഉള്‍ ഹക്കിന്റെ ആശീര്‍വാദത്തോടെ ഐ എസ് ഐ രൂപപ്പെടുത്തിയതായിരുന്നു താലിബന്‍. അമേരിക്ക പാകിസ്ഥാനു നല്‍കിയ  സൈനിക  സഹായം ഇവരുടെ കയ്യില്‍ ഐ എസ് ഐ വഴി എത്തിയിരുന്നു. മുസ്ലിം പ്രവാചകന്‍  നടപ്പിലാക്കിയ ആദിമ കാലത്തെ  ഇസ്ലാം  നടപ്പിലാക്കുക എന്നതായിരുന്നു താലിബന്റെ ലക്ഷ്യം. അധികാരം പിടിച്ചടക്കിയ ഉടനെ അവര്‍ ഇസ്ലാമിനെ അതിന്റെ ശരിയായ അര്‍ത്ഥത്തില്‍  നടപ്പിലാക്കി. ശരിയ അതിന്റെ ആദിമ രൂപത്തില്‍ അടിച്ചേല്‍പ്പിച്ചു.




ഈ കിരാത ഭരണത്തെ അംഗീകരിച്ചത് സൌദി അറേബ്യയും  യു എ ഇ യും പാകിസ്ഥാനും മാത്രമായിരുന്നു. ലോകം മുഴുവനുമുള്ള എല്ലാ ഇസ്ലാമിക തീവ്രവാദികള്‍ക്കും ഭീകരസംഘടനകള്‍ക്കും താലിബന്‍ അഭയം നല്‍കി. അല്‍ ഖയിദ അവിടെ സുരക്ഷിതമായി പ്രവര്‍ത്തിച്ചു. 9/11 നിലൂടെ ലോകം ഇതിന്റെ പ്രഹര  ശേഷി തിരിച്ചറിഞ്ഞു. പിന്നീടുള്ളത്  ചരിത്രം.

ഇറാനില്‍ അധികാരത്തിലേറിയ ഖൊമേനി അമേരിക്കന്‍ എംബസിയിലെ ജോലിക്കാരെ തടവിലാക്കി. അതിനെതിരെ ലോക ശക്തി ആയിരുന്നിട്ടും അമേരിക്കക്ക് ഒന്നും  ചെയ്യാന്‍ സാധിച്ചില്ല. ഇറക്കിലെ ഭരണാധികാരി ആയിരുന്ന സദ്ദാം ഹുസ്സൈനെ പ്രലോഭിപ്പിച്ച് ആയുധം നല്‍കി ഇറാനെതിരെ യുദ്ധം ചെയ്യിച്ചു. 10 വര്‍ഷം യുദ്ധം ചെയ്തിട്ടും  ഇറാനെ ഒന്നും ചെയ്യാന്‍ സാധിച്ചില്ല. അവസാനം സദ്ദാം കുവൈറ്റ് പിടിച്ചടക്കിയപ്പോള്‍ അമേരിക്കക്ക് സദ്ദാമിനെതിരെ യുദ്ധം ചെയ്യേണ്ടി വന്നു. താലിബനെ സഹായിച്ച അമേരിക്ക അവര്‍ക്കെതിരെ യുദ്ധം ചെയ്തതിന്റെ മറ്റൊരു പതിപ്പായിരുന്നു ഈ യുദ്ധവും. സദ്ദാമിനെ കുവൈറ്റില്‍ നിന്നും പുറത്താക്കുന്നതില്‍ അതവസാനിച്ചില്ല. പിന്നീട് സദ്ദാമിനെ തന്നെ പുറത്താക്കാന്‍ മറ്റൊരു യുദ്ധവും നടത്തി. അതിനു വേണ്ടി ഇല്ലാത്ത ആയുധങ്ങളുടെ കഥകളായിരുന്നു അമേരിക്കയും ബ്രിട്ടനും നിരത്തിയത്.

ഈജിപ്റ്റ് എന്ന മുസ്ലിം രാജ്യത്ത് ഏകാധിപതി ആയി ഭരിച്ചിരുന്ന  മുബാറക്കിനെതിരെ അവിടെ ഒരു വിപ്ളവം അരങ്ങേറി. എല്ലാ വിഭാഗം ജനങ്ങളും  ഒരുമിച്ച് പങ്കെടുത്ത ആ മുന്നേറ്റം ജയിച്ചപ്പോള്‍ അതിന്റെ ഫലം അനുഭവിക്കാന്‍ മുന്നോട്ടു വന്നത് മുസ്ലിം ബ്രദര്‍ഹുഡ് എന്ന തീവ്ര മുസ്ലിം സംഘടന ആയിരുന്നു. അവര്‍ അധികാരത്തിലെത്തിയപ്പോള്‍ ഉണ്ടായത് ഇറാനിലും അഫ്ഘാനിസ്ഥാനിലും സംഭവിച്ചതു തന്നെ. വലിയ ഒരു വിഭാഗം ജനതയുടെ താല്‍പര്യത്തിനു വിരുദ്ധമായി ഇസ്ലാമിക ശരിയ നടപ്പിലാക്കാന്‍  അവര്‍ ശ്രമിച്ചു. അതിന്റെ ഫലമായി മറ്റൊരു വിപ്ളവത്തിലൂടെ അവര്‍ പുറത്താക്കപ്പെട്ടു.

അടുത്ത ഊഴം സിറിയയുടേതായി. അവിടത്തെ ഭരണാധികാരി ബഷാറിനെതിരെ ഒരു വ്യാജ ബഹു ജന മുന്നേറ്റമുണ്ടായി. അതിനെ പിന്തുണക്കാന്‍  അമേരിക്ക മുന്നിലുണ്ടായിരുന്നു. മറ്റ് പലയിടത്തും സംഭവിച്ചതുപോലെ അവിടെയും ഇസ്ലാമിക ഭീകര സംഘടനകള്‍ ചാടി വീണു. അമേരിക്ക ഒതുക്കി എന്നവകാശപ്പെടുന്ന അല്‍ ഖയിദയുടെ  സിറിയൻ രൂപമായ Al-Nusra Front സിറിയയുടെ  ഒരു ഭാഗം നിയന്ത്രണത്തിലാക്കി. ബഷാറിനെ റഷ്യ അകമഴിഞ്ഞ് സഹായിച്ചതുകൊണ്ട്, അദ്ദേഹം അധികാര ഭ്രുഷ്ടനായില്ല.

മറ്റൊരു ഇസ്ലാമിക തീവ്രവാദ സംഘടന ആയ   Islamic State in Iraq and the Levant (ISIS),  ഇറാക്കും സിറിയയും ചേര്‍ന്ന ഒരു ഇസ്ലാമിക് റിപ്പബ്ളിക്ക് പ്രഖ്യാപിച്ച്
സിറിയയുടെ ഒരു ഭാഗം പിടിച്ചടക്കി.  Islamic State in Iraq and the Levant (ISIS) ഇപ്പോള്‍ ഇറാക്കിനെ പിടിച്ചടക്കാന്‍  മുന്നേറുകയാണ്. അഫ്ഘാനിസ്താനില്‍ താലിബന്‍ മുന്നേറിയ അതേ രീതിയിലാണിപ്പോള്‍ അവരുടെ മുന്നേറ്റം. അവരെ  സഹായിക്കാന്‍ സൌദി അറേബ്യയും മറ്റ് ഗള്‍ഫ് രാജ്യങ്ങളുമുണ്ട്. താലിബനെ സഹായിച്ച അതേ ശക്തികള്‍.

അഫ്ഘാനിസ്താനില്‍ നടന്നതുപോലെ സിറിയയിലും ഇറാക്കിലും യുദ്ധം ചെയ്യുന്ന ജിഹാദികളില്‍ നല്ല ഒരു ഭാഗം വിദേശികളാണ്.



ISIS militants in Nineveh province (11 June 2014)


Demonstrators shout slogans in support of the Islamic State in Iraq and the Levant (ISIS) in Mosul (16 June 2014)

ജിഹാദികളില്‍ വലിയ ഒരു വിഭാഗം യുദ്ധം ചെയ്യുന്നത് എന്തിനാണെന്ന് ഈ വാര്‍ത്ത വെളിപ്പെടുത്തുന്നു.

A failed Taliban suicide bomber was arrested. While a full body search was made by police they revealed the bomber to wear a protective metal shield around his genital area. Asked for it’s purpose, his response was that he wanted to keep his penis safe after blowing himself up, so as not to have any sexual problems when he meets 72 virgins in paradise.




കാലചക്രം ഒരു വട്ടം കറങ്ങി വന്നപ്പോള്‍ അതി വിചിത്രമായ ചില കാഴ്ചകളാണിപ്പോള്‍ കാണുന്നത്.

1. അമേരിക്കന്‍ സാമ്രാജ്യം ഒന്നില്‍ നിന്നും ഒരു പാഠവും പഠിക്കുന്നില്ല.
2. അമേരിക്ക ലോകത്തെ പ്രതിസന്ധികളിലേക്ക് തള്ളിവിടുന്നു.
3. കീരിയും പാമ്പും പോലെ കഴിഞ്ഞിരുന്ന അമേരിക്കയും ഇറാനും ഇറാക്കിന്റെ കാര്യത്തില്‍ ഒരു യോജിപ്പിലെത്തുന്നു.
4. സൌദി അറേബ്യ എന്ന ഇസ്ലാമിക രാജ്യത്തിന്റെ കാപട്യം  ​മറനീക്കി  പുറത്തു വരുന്നു.  ഈജിപ്റ്റിലെ തീവ്ര ഇസ്ലാമിക സംഘടനയായ  മുസ്ലിം  ബ്രദര്‍ഹുഡിനെ എതിര്‍ക്കുന്ന അവര്‍, ഇറാക്കിലെയും  സിറിയയിലെയും അല്‍ ഖയിദയുടെ ഭാഗമായ സംഘടനയെ പിന്തുണക്കുന്നു.
5. ഇറാന്‍ മദ്ധ്യ പൂര്‍വദേശത്ത് മേല്‍ക്കൈ നേടുന്ന അവസ്ഥയിലേക്കാണു കാര്യങ്ങളുടെ പോക്ക്.

ഖത്തറും കുവൈറ്റും സൌദി അറേബ്യയും പെട്രോ ഡോളര്‍ ഒഴുക്കി സഹായിക്കുന്ന ISIS എന്ന  ഭീകരസംഘടന, പടിഞ്ഞാറന്‍  ഇറാക്കിന്റെയും കിഴക്കന്‍ സിറിയയുടെയും വലിയ ഒരു ഭാഗം  അധീനതയില്‍ ആക്കി കഴിഞ്ഞു. ഇറാക്കില്‍ അമേരിക്ക അവരോധിച്ച ഭരണ കൂടം ഷിയ മുസ്ലിങ്ങള്‍ക്ക് നിര്‍ണ്ണായക സ്വാധീനമുള്ളതാണ്. ഇറാനും സിറിയയിലെ ബഷാറും ലെബനോനിലെ ഹെസ്ബൊള്ളയും  ചേരുന്ന അച്ചു തണ്ട് സുന്നി ഭരണാധികാരികള്‍ക്ക് രുചിക്കില്ല. അതുകൊണ്ട് അമേരിക്കയുടെ മൌനാനുവാദത്തോടെ ഇവര്‍ ഇസ്ലാമിക ഭീകരരെ സഹായിച്ചു. പക്ഷെ കാര്യങ്ങള്‍ ഇപ്പോള്‍ കൈ വിട്ടു പോയിരിക്കുന്നു. ഇറാക്കിലെ ഷിയ മേധാവിത്തമുള്ള ഭരണ കൂടത്തെ ഇറാന്‍ സാഹായിക്കുമെന്ന് തീര്‍ച്ച ആയപ്പോള്‍ അമേരിക്ക ഇടപെടാന്‍ തീരുമാനിച്ചിട്ടുണ്ട്. ഗള്‍ഫ് രാഷ്ട്രങ്ങള്‍ ഇതിനെ എങ്ങനെ കാണുമെന്ന് കണ്ടു തന്നെ അറിയണം.

ഇറാക്കിന്റെ വടക്കു ഭാഗത്തുള്ള കുര്‍ദുകള്‍ ഇപ്പോള്‍ സ്വയം ഭരണ അവകാശമുള്ള ഒരു രാജ്യം പോലെ ആണ്. ISIS പ്രതിനിധീകരിക്കുന്ന സുന്നികള്‍ക്ക് വേണ്ടി ഇറാക്കിന്റെ പടിഞ്ഞാറുഭാഗത്ത് മറ്റൊരു രാഷ്ട്രം ഉണ്ടാകുന്നതില്‍ അമേരിക്കക്ക് എതിര്‍പ്പുണ്ടാകാന്‍ വഴിയില്ല. മറ്റൊരു അഫ്ഘാനിസ്ഥാന്‍ ആയിരിക്കുമതിന്റെ ഫലം.

ഇസ്ലാമിക ഭീകരതക്കെതിരെയുള്ള അമേരിക്കയുടെ യുദ്ധം എങ്ങും എത്തിയിട്ടില്ല എന്നാണീ സംഭവ വികാസങ്ങള്‍ തെളിയിക്കുന്നത്. ബുഷും പിന്നീട് ഒബാമയും കൊട്ടിഘോഷിച്ച ഈ യുദ്ധാഭാസം പരാജയം ആയെന്നു മാത്രമല്ല, അതൊരു തട്ടിപ്പുകൂടെ ആയിരുന്നു എന്നാണിപ്പോള്‍ തെളിയുന്നത്. ഇറാക്ക് ഇസ്ലാമിക ഭീകരതയുടെ കേന്ദ്രം ആണെന്നായിരുന്നു  ബുഷ് പറഞ്ഞിരുന്നത്. ഒരു പതിറ്റാണ്ടു കഴിഞ്ഞപ്പോള്‍ ഇറാക്ക് ഇപ്പോള്‍ ഇസ്ലാമിക ഭീകരതയുടെ കേന്ദ്രം ആയി മാറി എന്നതില്‍ അതിശയോക്തി ലേശം പോലും ഇല്ല. പക്ഷെ അതിന്റെ സൃഷ്ടിയില്‍ അമേരിക്കക്ക് വലിയ ഒരു പങ്കുണ്ട് എന്നത് വിരോധാഭാസം ആയി തോന്നാം. അമേരിക്കന്‍ ഇടപെടലിനു  മുന്നെ പ്രായേണ മതേതര രാജ്യങ്ങളായിരുന്നു ഇറാക്കും, സിറിയയും. അവയെ ഈ നിലയില്‍ ആക്കിയതിനു പിന്നില്‍ അമേരിക്കക്ക് വലിയ ഒരു പങ്കുണ്ട്.

അമേരിക്കയുടെ ഈ യുദ്ധാഭാസം മദ്ധ്യ പൂര്‍വദേശത്തെ കലാപകലുഷിതവും അസ്ഥിരവും ആക്കി. കൂടുതല്‍ ഭീകരരെ സൃഷ്ടിച്ചു. അമേരിക്കന്‍ സമ്പത് വ്യവസ്ഥയെ താളം തെറ്റിച്ചു.  പെട്രോ ഡോളറില്‍ ഊറ്റം കൊള്ളുന്ന മറ്റ് ഗള്‍ഫ് നാടുകളിലേക്ക് ഈ അസ്ഥിരത പടരാന്‍ അധികം സമയം വേണ്ടി വരില്ല. കാരണം അവര്‍ തീക്കൊള്ളി കൊണ്ടാണ്, തല ചൊറിയുന്നത്. കാറ്റു വിതച്ചാല്‍ കൊടുങ്കാറ്റ് കൊയ്യേണ്ടി വരും.

ഭൂരിപക്ഷം ഇസ്ലാമിക രാജ്യങ്ങളിലും ജനാധിപത്യം എന്നത് അര്‍ത്ഥ ശൂന്യമാണ്. സ്വേഛാധിപതികളെങ്കിലും മിതവാദ നേതാക്കളാണ്, ഇസ്ലാമിക ഭീകരരേക്കാള്‍  അഭികാമ്യം. ഉരുക്കു മുഷ്ടി കൊണ്ടായിരുന്നു ഭരിച്ചിരുന്നതെങ്കിലും, സദ്ദാം ഹുസ്സൈന്‍ തന്നെ ആയിരുന്നു ഇറാക്കിനു യോജിച്ച ഭരണാധികാരി.  ജനാധിപത്യം ഇവര്‍ക്ക് കുരങ്ങന്റെ കയ്യില്‍ കിട്ടിയ പൂമാല പോലെയാണ്. എല്ലാ വിഭാഗം  ജനങ്ങളെയും ഉള്‍ക്കൊണ്ട് ഭരിക്കാന്‍ ശേഷിയുള്ള ആരും ഈ നാടുകളില്‍ ഇല്ല. ഓരോ ജനതക്കും അവര്‍ അര്‍ഹിക്കുന്ന  ഭരണാധികാരികളെ ലഭിക്കും.

ഏകാധിപതികള്‍ക്കെതിരെ സമരം ചെയ്ത ഇസ്ലാമിക ലോകത്തിന്റെ ഏക ലക്ഷ്യം ജനാധിപത്യമായിരുന്നു. ഏതെങ്കിലും തരത്തിലുള്ള ജനാധിപത്യം അവര്‍ക്ക് മതി ആയിരുന്നു. അവിടെയാണവര്‍ക്ക് പിഴച്ചത്. സാമൂഹ്യ നീതിയില്‍ അധിഷ്ടിതമായി അഭിമാനത്തോടെ ജീവിക്കാനുള്ള അവകാശമാണു ലക്ഷ്യം വയ്ക്കേണ്ടത്. ഇത്  ഉറപ്പാക്കാത്ത  ജനാധിപത്യം അര്‍ത്ഥശൂന്യമാണ്. നിര്‍ഭാഗ്യ വശാല്‍ ഇസ്ലാമിക ലോകത്തെ ജനാധിപത്യം ഇതുപോലെ അര്‍ത്ഥശൂന്യമാണ്. ഇതിന്റെ കാരണം അവര്‍ ലക്ഷ്യം വയ്ക്കുന്നത് മദ്ധ്യ ശതകങ്ങളില്‍ ഉണ്ടായിരുന്നു എന്ന് പറയപ്പെടുന്ന ഖിലാഫത്ത് ഭരണമാണെന്നതും. അതുകൊണ്ട് നാടുകള്‍ വെട്ടിപ്പിടിച്ചും അനേകരെ കൊന്നൊടുക്കിയും മുന്നേറിയവരെ ഇവര്‍ വീരന്‍മാരായി കൊണ്ടാടുന്നു. അറേബ്യക്ക് പുറത്തുള്ള രാജ്യങ്ങളൊക്കെ വെട്ടിപ്പിടിച്ച്, അവിടത്തെ സംസ്കാരങ്ങളെ  നശിപ്പിച്ച്, അറബി ഭാഷ അടിച്ചേല്‍പ്പിച്ച്, മറ്റ് മത വിശ്വാസങ്ങളൊക്കെ ഇല്ലാതാക്കി  ഇസ്ലാമിക സാമ്രാജ്യം സ്ഥാപിച്ച  ഖലീഫമാരൊക്കെ ഇവര്‍ക്ക് ഇന്നും മാതൃകാ പുരുഷന്‍മാരാണെന്നോര്‍ക്കുക. കൊച്ചുകുട്ടികളെ പോലും ആയുധം നല്‍കി സമര സജ്ജരാക്കുന്നതിന്റെ മനശാസ്ത്രം ഈ വീരാരാധനയാണ്.

Iraqi boy holds gun (17 June 2014)

ഇവര്‍ തെരഞ്ഞെടുക്കുന്ന ഏത് ഭരണാധികാരിയും നടപ്പിലാക്കുന്നത് ഏഴാം നൂറ്റാണ്ടിലെ അറേബ്യയില്‍ മൊഹമ്മദ് നടപ്പിലാക്കിയ ശരിയ എന്ന നിയമ വ്യവസ്ഥയാണ്. അവിടെ ഇവരുടെ ജനാധിപത്യം  അവസാനിക്കുന്നു. കാലത്തിനനുസരിച്ച് മാറ്റമുണ്ടാകുന്ന ഒരു നിയമവ്യവസ്ഥയേപറ്റി  മുസ്ലിങ്ങള്‍ക്ക് ചിന്തിക്കാന്‍ സാധിക്കില്ല. അതുകൊണ്ട് ഇസ്ലാമിക ലോകത്ത് കാലം ​നിശ്ചലമാണ്.

 മുല്ലപ്പൂ വിപ്ളവം എന്ന പേരില്‍ ഇസ്ലാമിക ലോകത്ത്  അരങ്ങേറിയ സംഭവവികാസം ഇസ്ലാമിക ലോകത്തിനു സമ്മാനിച്ചത്  അവസാനിക്കാത്ത ദുരിതമാണ്.  ഇസ്ലാമിക തീവ്രവാദവും ഭീകരവാദവും മുമ്പെങ്ങുമില്ലാത്ത വിധം ശക്തി പ്രാപിച്ചു.

മദ്ധ്യ പൂര്‍വദേശം അരക്ഷിതമാകുമ്പോള്‍ ഊര്‍ജ്ജാവശ്യത്തിന്, എണ്ണ ഇറക്കുമതിയെ ആശ്രയിക്കുന്ന ഇന്‍ഡ്യന്‍ സമ്പത് വ്യവസ്ഥ  താളം തെറ്റാനുള്ള എല്ലാ സാധ്യതയും ഉണ്ട്. ഇറക്കുമതി ചെയ്യുന്ന എണ്ണക്ക് വില കൂട്ടേണ്ടി വരും. ആ വിടവില്‍ ഇന്‍ഡ്യയില്‍ നിന്നും കുഴിച്ചെടുക്കുന്ന എണ്ണക്കും പ്രകൃതി വാതകത്തിനും വില കൂട്ടി നല്‍കാന്‍ അംബാനി ശഠിക്കും. ഇന്‍ഡ്യന്‍ പ്രധാന മന്ത്രി മോദിക്ക് അത് സമ്മതിക്കേണ്ടിയും  വരും.




31 comments:

  1. മുല്ലപ്പൂ വിപ്ളവം എന്ന പേരില്‍ ഇസ്ലാമിക ലോകത്ത് അരങ്ങേറിയ സംഭവവികാസം ഇസ്ലാമിക ലോകത്തിനു സമ്മാനിച്ചത് അവസാനിക്കാത്ത ദുരിതമാണ്. ഇസ്ലാമിക തീവ്രവാദവും ഭീകരവാദവും മുമ്പെങ്ങുമില്ലാത്ത വിധം ശക്തി പ്രാപിച്ചു.

    ReplyDelete
  2. സമാധാനമായി ജീവിക്കുവാന്‍ അറിയാത്ത ചില പ്രദേശങ്ങളും ജനങ്ങളുമുണ്ട് ഭൂമിയില്‍. അത് അവരെ മാത്രമല്ല മുഴുവന്‍ ലോകത്തെയും ബാധിക്കുകയും ചെയ്യും.

    മുല്ലപ്പൂ വിപ്ളവം എന്ന പേരില്‍ ഇസ്ലാമിക ലോകത്ത് അരങ്ങേറിയ സംഭവവികാസം ഇസ്ലാമിക ലോകത്തിനു സമ്മാനിച്ചത് അവസാനിക്കാത്ത ദുരിതമാണ്.>>>> തീര്‍ച്ചയായും ശരിയാണ്. വിപ്ലവത്താല്‍ ഭരണം തൂത്തെറിയപ്പെട്ട ഒരു രാജ്യത്തെങ്കിലും സ്ഥിതി മുമ്പത്തെക്കാള്‍ ഭേദമെന്ന് പറയാവതുണ്ടോ?

    ReplyDelete
  3. ഒരു ഗുണ്ട കഥ

    മുൻപ് ഒരു നാട്ടിൽ രണ്ടു ഗുണ്ടകളുണ്ടായിരുന്നു. ഗുണ്ടകൾ തമ്മിലായിരുന്നു എപ്പോഴും തല്ല്. ഒരു നാൾ ഒരു ഗുണ്ടക്ക് മേല്‌ വയ്യാണ്ടായി. അടിക്കാൻ ആരുമില്ലാതെ വന്നപ്പോൾ മറ്റേ ഗുണ്ട കാണുന്നവരോടൊക്കെ മെക്കിട്ടു കയറി. അടി കിട്ടിയവർ തിരിച്ചടിക്കാൻ തുടങ്ങി. അങ്ങനെ അവരും ഗുണ്ടകളായി. കുറച്ച് നാൾ കഴിഞ്ഞപ്പോൾ എവിടെ തിരിഞ്ഞാലും ഗുണ്ടകൾ എന്ന സ്ഥിതിയായി. പഴയ ഗുണ്ടക്ക് ഇപ്പോൾ പഴയ ശൗര്യമൊന്നുമില്ല ഇടയ്ക്കൊക്കെ വീരവാദം മുഴക്കം. അടി കണ്ട് ശീലിച്ചത് കൊണ്ട് അടിക്കാൻ പറ്റിയില്ലേൽ രണ്ടു കൂട്ടർക്കും ആയുധം കൊടുത്ത് ഗുണ്ടകൾ തമ്മിൽ തല്ലുന്നതും നോക്കി ഇരിക്കും..ഇവന്മാരൊക്കെ ഒന്നു ചത്തു ഒടുങ്ങിയിട്ട് വേണം സമാധാനമായി ജീവിക്കാൻ എന്നും വിചാരിച്ച് ആ നാട്ടിലെ പാവം നാട്ടുകാരും..

    കഥ തീർന്നു.

    ReplyDelete
  4. ORU KARYAM URAPPANU.WORLD END ADUTHIRIKKUNNU.NABI MENSION CHEYTHA ELLA SOOJANAKALUM NADANNU KONDIRIKKUNNU.INI IMAM MAHDI,ISA NABI(A) ENNIVARUDE VARAVU MATHRAME AVASHESHIKKUNNULLOO.BAKKIYELLAM PULARNNU KAZHINJU.

    ReplyDelete
  5. This comment has been removed by the author.

    ReplyDelete
  6. ലക്ഷക്കണക്കിനു കുഞ്ഞുങ്ങളെയടക്കം കൊന്നുതീര്ത്ത് പരസ്പരം പോരടിപ്പിച്ച് എല്ലാം കഴിഞ്ഞ്പ്പോൾ ഇറാക്കിൽ ആണവായുദമുണ്ടെന്ന ഇന്ടളിജന്സ് റിപോർട്ട് തെറ്റായിരുന്നു എന്നാ കുമ്പസാര നാടകവും നടത്തിയ ഒരു കൂട്ടം----പറ്റി പറയാനുള്ള പരാജിതന്റെ കഥ, മരണം പോലും കൊണ്ടാടപ്പെടുന്ന അവസ്ഥയിലേക്ക് അവരെ എത്തിച്ച"അയല്പക്കത്തെ സഹോദരന പോലും സത്രുവാക്കപ്പെട്ടാൽ രക്തം കൊണ്ട് കണക്കു തീര്കുന്ന മാനസികാവസ്ഥയിൽ അവരെ എത്തിച്ച നാടകത്തിന്റെ,ഇന്ന് സ്വാതന്ത്ര്യം ഇല്ലെന്ന് പരഞ്ഞ് ഇറാനിലെ ജനങ്ങൾക് അത് പിടിച്ചുവാങ്ങി നല്കാനും ഇന്നത്തെ ഇറാക്കിനെ പോലെ സുന്ദരമായ ഒരു ശാന്തി രാജ്യമാക്കി മാറ്റുവാനും അമേരിക്കൻ നേത്ര്ത്തത്തിൽ നടക്കുന്ന നാടകത്തിന്റെ കഥ,ആയുധ കച്ചവടക്കാരും എണ്ണക്കമ്പനികളും ഗീബൽസിയന്മാധ്യമങ്ങളും രാജാക്കന്മാരും താഴേ പ്രാദേശിക ഗുണ്ടകളും ഒക്കെ ചേര്ന്ൻ മനുഷ്യരക്തം സംപത്താക്കി മാറ്റുന്ന"അധികാരമുരപ്പിക്കുന്ന ഒരു കൂട്ടത്തിന്റെ കഥ,ഇവിടെ അവനു നല്കാൻ രക്തവും മാംസവും മാത്രം.

    ReplyDelete

  7. >>>>>സമാധാനമായി ജീവിക്കുവാന്‍ അറിയാത്ത ചില പ്രദേശങ്ങളും ജനങ്ങളുമുണ്ട് ഭൂമിയില്‍. അത് അവരെ മാത്രമല്ല മുഴുവന്‍ ലോകത്തെയും ബാധിക്കുകയും ചെയ്യും.<<<<

    അജിത്,

    ഈ ഭൂമിയില്‍ മാന്യമായി ജീവിക്കണമെന്ന ആഗ്രഹമില്ലാത്ത ഒരു കൂട്ടം ജനങ്ങളുണ്ട്. ഇസ്ലാമിക ഭീകരരും തീവ്രവാദികളും ആ ജനുസില്‍ പെടും. അവരുടെ ലക്ഷ്യം സ്വര്‍ഗ്ഗത്തില്‍ ലഭിക്കുന്ന സമ്മാനങ്ങളാണ്. ഞാനിവിടെ പരാമര്‍ശിച്ച ജിഹാദി ആഗ്രഹിക്കുന്നത് സ്വര്‍ഗ്ഗത്തിലെ 72 ഹൂറികളെ ആണെന്നോര്‍ക്കുക. അവര്‍ സ്വയം ജീവിക്കുന്നില്ല. മറ്റുള്ളവരെ അതിനു അനുവദിക്കുന്നുമില്ല. ലോകാവസാനം വരെ മാറ്റാനാകാത്ത പുസ്തകം ഉള്ളതുകൊണ്ട്, ഇതേ ചിന്താഗതി ഉള്ളവര്‍ എന്നുമുണ്ടാകും.

    ReplyDelete

  8. >>>>>വിപ്ലവത്താല്‍ ഭരണം തൂത്തെറിയപ്പെട്ട ഒരു രാജ്യത്തെങ്കിലും സ്ഥിതി മുമ്പത്തെക്കാള്‍ ഭേദമെന്ന് പറയാവതുണ്ടോ?<<<<

    അജിത്,

    എന്തൊക്കെ പോരായ്മകളുണ്ടായിരുന്നെങ്കിലും ലിബിയയിലും ഈജിപ്റ്റിലും ഇന്നത്തേക്കാള്‍ സമാധാനം ഗദ്ദാഫിയും മുബാറക്കും ഭരിച്ചിരുന്നപ്പോള്‍ ഉണ്ടായിരുന്നു. പ്രായേണ സമാധാനപൂര്‍ണ്ണമായിരുന്ന സിറിയയെ തകര്‍ക്കുന്നതും ഇപ്പോള്‍ ഈ വിപ്ളവമാണ്.


    അമേരിക്ക പുറത്താക്കിയ സദ്ദാം ഭരിച്ച ഇറാക്കായിരുന്നു ഇന്നത്തെ ഇറാക്കിനേക്കാള്‍ വളരെ ഭേദം.

    ReplyDelete
  9. >>>>>WORLD END ADUTHIRIKKUNNU.NABI MENSION CHEYTHA ELLA SOOJANAKALUM NADANNU KONDIRIKKUNNU.<<<<

    ഓ അതു ശരി. അതുകൊണ്ടാണല്ലേ ഇസ്ലാമിക ലോകത്തു മുഴുവന്‍ മുസ്ലിങ്ങള്‍ പരസ്പരം വെട്ടി ചാകുന്നത്. ചത്തുപോകുന്നവരുടെ ലോകം അവസാനിക്കുന്നു എന്നത് ശരിയാണ്. പക്ഷെ ബാക്കി ഉള്ളവരുടെ ലോകം അവസാനിക്കാറൊന്നുമായിട്ടില്ല.

    ആഷിക്കിനേപ്പോലുള്ളവരാണ്, ഇസ്ലാമിക ലോകം നരക തുല്യമാക്കുന്നത്. ലോകം അവസാനിക്കാറായെന്ന് താങ്കള്‍ക്ക് തോന്നുന്നത് താങ്കളുടെ പ്രവചകന്‍ പറഞ്ഞ എന്തോ വിശ്വസിച്ചിട്ടാണ്. ഇസ്ലാമിക ഭീകരരും അതേ പ്രവാചകന്‍ പറഞ്ഞ മറ്റെന്തോ വിശ്വസിച്ചിട്ടാണ്, സ്വയം ചാകാനും മറ്റുള്ളവരെ കൊല്ലാനും ഇറങ്ങിത്തിരിക്കുന്നത്.

    മനുഷ്യനെ നന്നാക്കാന്‍ ഉണ്ടായതാണ്, എല്ലാ മതങ്ങളും എന്നാണു സാധാരണ പറയാറുള്ളത്. നിര്‍ഭാഗ്യവശാല്‍ കുറെയേറെ മുസ്ലിങ്ങള്‍ നന്നാകുകയല്ല ചെയ്യുന്നത്. അവര്‍ നശിക്കുന്നു . കൂടെ മറ്റുള്ളവരെയും നശിപ്പിക്കുന്നു.

    നബി അത് പറഞ്ഞു,. ഇതു പറഞ്ഞു എന്ന തമാശ പറഞ്ഞിരിക്കാതെ മനുഷ്യരായി ജീവിക്കാന്‍ തുടങ്ങിയാല്‍ ലോകം നന്നാകും. അത് വേണോ വേണ്ടയോ എന്നൊക്കെ ചിന്തിക്കേണ്ടത്, ഈ മത ഗ്രന്‍ഥത്തില്‍ നിന്നും പ്രചോദനം ഉള്‍കൊള്ളുന്ന ഭീകരരാണ്. മനുഷ്യരായി ജീവിക്കാന്‍ ഒരു വേദ പുസ്തകത്തിന്റെയും  സഹായം ആവശ്യമില്ല.

    ReplyDelete
  10. സബു ഹരിഹരന്‍,

    താങ്കള്‍ പറഞ്ഞ ഗുണ്ടാക്കഥ ഈ വിഷയത്തില്‍ പ്രസക്തമാണോ? സംശയമുണ്ട്. ഇറാക്കില്‍ നടക്കുന്നതിനു പിന്നില്‍ ഏതെങ്കിലും ഗുണ്ടകളുണ്ടെങ്കില്‍ അത് സൌദി അറേബ്യയും ഇറാനുമാണെന്നു പറയാം.

    ഇസ്ലാമിക ലോകം കലാപകലുഷിതമാക്കുന്നത് ഇപ്പറഞ്ഞ ഗുണ്ടകളൊന്നുമല്ല. അത് മുസ്ലിങ്ങള്‍ തന്നെയാണ്. അല്‍ ഖയിദ, താലിബന്‍, അല്‍ ശബാബ്, അല്‍ നുസ്ര, ബോക്കോ ഹറാം തുടങ്ങി അനേകം രൂപത്തിലും ഭാവത്തിലുമുള്ള ഇസ്ലാമിക ഭീകരരും അവരെ പിന്തുണക്കുന്ന ജനങ്ങളുമാണിതിന്റെ കാരണക്കാര്‍. ഗുണ്ടകള്‍ ഇവരെ തമ്മിലടിപ്പിക്കുന്നു എന്നൊക്കെ തോന്നുന്നത് കാര്യങ്ങളെ ലളിതവത്കരിച്ചു കാണുന്നതുകൊണ്ടല്ലേ? ഇവരുടെ ലക്ഷ്യം ​വളരെ വ്യക്തമാണ്. മനസിലാക്കേണ്ടവര്‍ക്ക് മനസിലാകും വിധത്തില്‍ വ്യക്തമാണ്.

    ഇറാക്കില്‍ ഇപ്പോള്‍ നടക്കുന്നത് ഷിയകളും സുന്നികളും തമ്മില്‍ മേധാവിത്തത്തിനു വേണ്ടിയുള്ള പോരാട്ടമാണ്. അത് ഇസ്ലാമിന്റെ ആരംഭം മുതലുള്ള വഴക്കാണെന്ന് ഇസ്ലാമിന്റെ ചരിത്രം പഠിച്ചാല്‍ മനസിലാകും.

    ReplyDelete
  11. >>>>>ലക്ഷക്കണക്കിനു കുഞ്ഞുങ്ങളെയടക്കം കൊന്നുതീര്ത്ത് പരസ്പരം പോരടിപ്പിച്ച് എല്ലാം കഴിഞ്ഞ്പ്പോൾ ഇറാക്കിൽ ആണവായുദമുണ്ടെന്ന ഇന്ടളിജന്സ് റിപോർട്ട് തെറ്റായിരുന്നു എന്നാ കുമ്പസാര നാടകവും നടത്തിയ ഒരു കൂട്ടം-<<<<

    ഇതൊക്കെ പറഞ്ഞു പറഞ്ഞ് മുനയൊടിഞ്ഞ് ക്ളീഷേ അല്ലേ?

    ഇറാക്കില്‍ ആണവായുധമുണ്ടെന്ന് ആരും പറഞ്ഞതായി കേട്ടില്ല. WMD(chemical weapons)ഉണ്ടെന്നായിരുന്നു പറഞ്ഞത്. അത് നല്‍കിയവര്‍ക്ക് അതില്‍ ഉറപ്പുണ്ടായിരുന്നു. ഇറാനെതിരെ യുദ്ധം ചെയ്യന്‍ വേണ്ടി സദ്ദാം ഹുസൈന്, ഇതൊക്കെ നല്‍കിയവര്‍ തന്നെയാണതേപ്പറ്റി പറഞ്ഞത്. പക്ഷെ സദ്ദാം അതൊക്കെ പിന്നീട് നശിപ്പിച്ചെന്നോ ഒളിച്ചു വച്ചെന്നോ ഇവര്‍ക്ക് ഇന്റലിജന്‍സ് റിപ്പോര്‍ട്ട് ലഭിച്ചില്ല.

    സദ്ദാം എന്ന സുന്നി മുസ്ലിമിനെതിരെ എന്നും പടവെട്ടിക്കൊണ്ടിരുന്ന ഷിയകളും  കുര്‍ദുകളും ഈ കൂട്ടത്തെ മാടി വിളിച്ചു. എല്ലാ പിന്തുണയും വാഗ്ദാനം ചെയ്തു. ആ കൂട്ടം ആ ക്ഷണം സ്വീകരിച്ച് അവിടെ ചെന്നു. സദ്ദാമിനെയും കുടുംബത്തെയും തുടച്ചു നീക്കിയത് താങ്കളീ പറയുന്ന കൂട്ടമാല്ലെന്നോര്‍ക്കുക. ഇറാക്കികള്‍ തന്നെ ആയിരുന്നു. എന്നിട്ടവര്‍ എന്തു നേടി എന്നാണു താങ്കളേപ്പോലുള്ളവര്‍ ചിന്തിക്കേണ്ടത്.

    ReplyDelete
  12. >>>>>മരണം പോലും കൊണ്ടാടപ്പെടുന്ന അവസ്ഥയിലേക്ക് അവരെ എത്തിച്ച"അയല്പക്കത്തെ സഹോദരന പോലും സത്രുവാക്കപ്പെട്ടാൽ രക്തം കൊണ്ട് കണക്കു തീര്കുന്ന മാനസികാവസ്ഥയിൽ അവരെ എത്തിച്ച നാടകത്തിന്റെ,<<<<

    മരണം പോലും കൊണ്ടാടപ്പെടുന്ന അവസ്ഥയിലേക്ക് മുസ്ലിങ്ങളെ ആരെങ്കിലും എത്തിക്കേണ്ട ആവശ്യമുണ്ടോ? അതൊക്കെ ഇസ്ലാമിന്റെ അടിസ്ഥാന വിശ്വാസമല്ലേ? ശരീരത്തില്‍ ബോംബ് വച്ചു കെട്ടി സ്വയം പൊട്ടിത്തെറിക്കുന്നത് ആരെങ്കിലും എത്തിച്ചിട്ടാണോ? സുന്നികള്‍ ഷിയകളുടെ ആരാധനാലയത്തില്‍ ബോംബ് വച്ച്, പ്രാര്‍ത്ഥിക്കുന്നവരെ കൊന്നൊടുക്കുന്നത് ആരു നിര്‍ബന്ധിക്കുന്നതുകൊണ്ടാണ്? പടിഞ്ഞാറന്‍ വിദ്യാഭ്യാസം ഹറാമാണെന്നു വിശ്വസിക്കുന്ന ബൊക്കോ ഹറാം എന്ന ഇസ്ലാമിക ഭീകര സംഘടന ദിവസേന നൂറു കണക്കിനാളുകളെ കൊന്നൊടുക്കുനതിന്റെ മനശാസ്ത്രം ഇസ്ലാം വിശ്വാസമല്ലാതെ മറ്റെന്താണ്?

    അയല്‍പക്കത്തെ സഹോദരനെ വിട്ടു കള. ഒരേ ദൈവത്തെ ആരാധിക്കുന്ന ഒരേ മത വിശ്വാസത്തില്‍പ്പെട്ട ഷിയകളും സുന്നികളും പരസ്പരം കൊന്ന് കലി തീര്‍ക്കുന്നത് ഏത് തരം മാനസിക അവസ്ഥ കാരണമാണ്? അമേരിക്കയും ബ്രിട്ടന്നുമൊന്നുമല്ലല്ലോ അതിന്റെ പിന്നില്‍? ഇസ്ലാമിന്റെ ആരംഭം മുതലെ ഉള്ള കുടിപ്പകയല്ലേ?

    ReplyDelete
  13. >>>>>ഇന്ന് സ്വാതന്ത്ര്യം ഇല്ലെന്ന് പരഞ്ഞ് ഇറാനിലെ ജനങ്ങൾക് അത് പിടിച്ചുവാങ്ങി നല്കാനും ഇന്നത്തെ ഇറാക്കിനെ പോലെ സുന്ദരമായ ഒരു ശാന്തി രാജ്യമാക്കി മാറ്റുവാനും അമേരിക്കൻ നേത്ര്ത്തത്തിൽ നടക്കുന്ന നാടകത്തിന്റെ കഥ,<<<<

    ഓരോരുത്തര്‍ക്കും ഇതുപോലെ കഥകള്‍ അനേകം പറയാനുണ്ടാകും. പക്ഷെ അതൊന്നും ഇസ്ലാമിക ലോകത്തെ പ്രശ്നങ്ങള്‍  പരിഹരിക്കില്ല.

    ഈജിപ്റ്റിലെ മുബാറക്കിനെ പിന്തുണച്ചത് അമേരിക്ക ആയിരുന്നു. അവിടെ സ്വാതന്ത്ര്യമില്ല എന്ന് പറഞ്ഞത് ഇസ്ലാമിസ്റ്റുകള്‍ അല്ലായിരുന്നോ? സിറിയയില്‍ സ്വാതന്ത്ര്യമില്ല എന്നു പറയുന്നത് അമേരിക്കയാണോ അതോ സൌദി അറേബ്യ ആണോ?

    അമേരിക്കക്ക് വ്യാപാര താല്‍പ്പര്യങ്ങളേ ഉള്ളു. അവരുടെ കണ്ണ്, എണ്ണയില്‍ മാത്രമാണ്. അതിന്റെ കൂടെ ചില കണക്കു തീര്‍ക്കലുകളും ഉണ്ട്. ഇറാന്‍ അവരുടെ എംബസി ജോലിക്കാരെ തടവിലാക്കിയതിന്റെ കണക്ക് അവര്‍ക്ക് തീര്‍ക്കാനുണ്ട്. അമേരിക്കയെ ആക്രമിച്ച ഇസ്ലാമിക ഭീകരരോടും അവര്‍ക്ക് കണക്കു തീര്‍ക്കാനുണ്ട്. ഇതൊക്കെ അറിയാവുന്ന മുസ്ലിങ്ങളും അമേരിക്ക വരയ്ക്കുന്ന കളത്തില്‍ കിടന്ന് ചാടിക്കളിക്കുന്നു.

    അമേരിക്ക ആടുന്നത് നാടകമാണെന്നു വച്ചാല്‍ തന്നെ മുസ്ലിങ്ങള്‍ക്ക് അതിനെതിരെ ഒന്നും ചെയ്യാന്‍ സാധിക്കില്ല. അല്‍ ഖയിദ, താലിബന്‍, അല്‍ ശബാബ്, ബൊക്കോ ഹറാം, അല്‍ നുസ്ര, ISIS തുടങ്ങിയ ഭീകരസംഘടനകള്‍ ഉള്ളിടത്തോളം കാലം അമേരിക്ക ആടുന്ന ഏത് നാടകവും വിജയിക്കും. ആ യാഥാര്‍ത്ഥ്യം മനസിലാക്കേണ്ടത് മുസ്ലിങ്ങള്‍ തന്നെയാണ്. നിര്‍ഭാഗ്യവശാല്‍ അവര്‍ക്കതിനു കഴിയുന്നില്ല.

    ഇതു വരെ കീരിയും പമ്പും പോലെ കഴിഞ്ഞിരുന്ന അമേരിക്കയും ഇറാനും സഹകാരണത്തിന്റെ പാതയിലേക്ക് വന്നത് എങ്ങനെ? ISIS എന്ന സുനി മുസ്ലിം ഭീകര സംഘടനയുടെ ഇറാക്കിലെ ലീലാവിലാസങ്ങള്‍ കൊണ്ടല്ലേ?

    മുസ്ലിങ്ങള്‍ പല വിഭാഗങ്ങളായി തിരിഞ്ഞ് പരസ്പരം പോരടിക്കുന്ന വിടവില്‍ കൂടെ അമേരിക്ക അവരുടെ വ്യാപാര താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്നു. സുന്നികള്‍ ഷിയകളെ തല്ലിക്കൊന്നാലോ ഷിയകള്‍ സുന്നികളെ തല്ലിക്കൊന്നാലോ അമേരിക്കക്ക് എന്തെങ്കിലും നഷ്ടപ്പെടാനുണ്ടെന്ന് ഞാന്‍ കരുതുന്നില്ല. ഇസ്ലാമിക ലോകത്ത് സമാധാനം വേണ്ട എന്ന് മുസ്ലിങ്ങള്‍ സ്വയം തീരുമാനിച്ചിരിക്കുന്നു. പിന്നെ അതുണ്ടാക്കി തരേണ്ട ബാധ്യത മറ്റാരെങ്കിലും ഏറ്റെടുക്കേണ്ടതുണ്ടോ?

    ഇനി മദ്ധ്യ പൂര്‍വദേശത്ത് ഇറാനും സൌദി അറേബ്യയും തമ്മിലായിരിക്കും അടുത്ത വടം വലി. രണ്ടു ഭാഗത്തും ചേരാന്‍ ആളുകളുണ്ടാകും. ഇതു വരെ റഷ്യ മാത്രം പിന്തുണച്ചിരുന്ന ഇറാന്റെ കൂടെ അമേരിക്ക ചേര്‍ന്നാല്‍ മറ്റ് പലതും നമുക്ക് കാണാന്‍ സാധിക്കും.

    ഇന്‍ഡ്യക്ക് ഈ സംഭവഗതികള്‍ ഗുണം  ചെയ്യാന്‍  സാധ്യതയുണ്ട്. ഇറാനുമായി ഇന്‍ഡ്യ സഹകരിക്കുന്നതിനെ ഇത്ര നാളും അമേരിക്ക എതിര്‍ത്തിരുന്നു. ഇപ്പോള്‍ അവര്‍ തന്നെ സഹകരിക്കുന്നു. ഇനി ഇന്‍ഡ്യയെ എതിര്‍ക്കാന്‍  അവര്‍ക്ക് സാധിക്കില്ല ഇന്‍ഡ്യന്‍ പ്രധാന മന്ത്രി അത് എങ്ങനെ ഉപയോഗപ്പെടുത്തുമെന്നൊക്കെ കാത്തിരുന്നു കാണാം.

    ReplyDelete
  14. >>>>>ആയുധ കച്ചവടക്കാരും എണ്ണക്കമ്പനികളും ഗീബൽസിയന്മാധ്യമങ്ങളും രാജാക്കന്മാരും താഴേ പ്രാദേശിക ഗുണ്ടകളും ഒക്കെ ചേര്ന്ൻ മനുഷ്യരക്തം സംപത്താക്കി മാറ്റുന്ന"അധികാരമുരപ്പിക്കുന്ന ഒരു കൂട്ടത്തിന്റെ കഥ,ഇവിടെ അവനു നല്കാൻ രക്തവും മാംസവും മാത്രം.<<<<

    ആയുധ കച്ചവടക്കാരും എണ്ണക്കമ്പനികളും മാധ്യമങ്ങളും രാജാക്കന്മാരും ഒക്കെ ഇന്നത്തെ യാഥാര്‍ത്ഥ്യങ്ങളാണ്. അവരെ ഒക്കെ നേരിടേണ്ട രീതിയില്‍ നേരിടുകയാണ്, വിവരമുള്ളവര്‍ ചെയ്യേണ്ടത്.
    അല്‍ ഖയിദ, താലിബന്‍, അല്‍ ശബാബ്, ബൊക്കോ ഹറാം, അല്‍ നുസ്ര, ISIS തുടങ്ങിയ ഭീകരസംഘടനകള്‍ ആയുധങ്ങള്‍ സ്വയം ഉണ്ടാക്കുന്നതൊന്നുമല്ലല്ലോ. ഇതേ കച്ചവടക്കാര്‍  വില്‍ക്കുന്നത് മേടിക്കുന്നതല്ലേ? ഇതൊക്കെ വാങ്ങണമെന്നും കുര്‍ആന്‍ പഠിപ്പിക്കുന്നുണ്ടോ?

    ഈ ഭീകര സംഘടനകളുടെ ചെയ്തികളെ പിന്തുണക്കുന്ന താങ്കളെ നമിക്കുന്നു.

    Al Nusra, ISIS എന്നീ ഭീകര സംഘടനകളില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ ലോകത്തിന്റെ പല ഭാഗത്തു നിന്നും മുസ്ലിം ചാവേറുകള്‍ വരുന്നുണ്ട്. ഇന്‍ഡ്യയില്‍ നിന്നു പോലും ഉണ്ട്. ഇവര്‍ എന്ത് നേടാന്‍ വേണ്ടിയാണ്, അവരുടെ മാംസവും രക്തവും അവിടെ കൊണ്ടു പോയി ബലി അര്‍പ്പിക്കുന്നത്? ഇവിടെ ഞാന്‍ പരാമാര്‍ശിച്ച ജിഹാദി പറയുമ്പോലെ 72 ഹൂറികളെ നേടാന്‍ വേണ്ടി ആണോ? താങ്കളൊന്ന് വിശദീകരിക്കാമോ?

    ReplyDelete
  15. താങ്കളുടെ എല്ലാ ചോദ്യതിനുമുള്ള ഉത്തരം,,, ലോക ക്രമത്തെ മാറ്റി മറിച്ച അനേകം സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. അതില്‍ പ്രധാനപ്പെട്ടത് സോയിയറ്റ് യൂണിയന്‍ ഇല്ലാതായതും ലോകത്തിന്റെ മൂന്നില്‍ ഒന്നു ഭാഗത്ത് നിലനിന്നിരുന്ന കമ്യൂണിസ്റ്റാധിപത്യം അസ്ഥമിച്ചതും ആയിരുന്നു. അതു വരെ ലോകം മുഴുവന്‍ ഒരു സമതുലിതാവസ്ഥ നില നിന്നിരുന്നു. വന്‍ ശക്തികളായിരുന്ന അമേരിക്കയുടെയോ സോവിയറ്റ് യൂണിയന്റെയോ തോന്ന്യവാസം എളുപ്പത്തില്‍ നടപ്പിലായിരുന്നില്ല,താങ്കളെഴുതിയതിൽ തന്നെയുണ്ട് സത്യം ,അതിനു മുന്പ് ഉണ്ടായിരുന്ന താലിബാൻ നാമിന്നു മനസിലാക്കുന്നതായിരുന്നില്ല,കച്ചവട താല്പര്യങ്ങ്ല് അതിര്തികളെ ഇല്ലാതാക്കുമ്പോൾ ആയുധങ്ങളുടെ വലിപ്പവും ഭാരവും കുരഞ്ഞു കൊണ്ടിരിക്കുമ്പോൾ വിഷം വില്പനക്കാരന് ശവങ്ങളുണ്ടായെ തീരൂ,സെപ്റ്റമ്പർ 11 എന്നാ കറുത്ത ദിനത്തിന്റെ" സത്യത്തിന്റെ മുഖം പതിയെ വെളിപ്പെട്ടു തുടങ്ങി,നാം മറക്കുകയും മറ്റൊരു ഇരപിടുത്തത്തെ നോക്കികാണുകയും ചെയ്യുന്നു,എപ്പോഴും വിഷം വില്പനക്കാരന് ഗീബൽസിയൻ മാധ്യമങ്ങൾ കൂട്ടുള്ളത് മനസിലാക്കാൻ പറ്റാതാവുന്നതാണ്‍ തെറ്റ്,ഇത്തരം വിഷവില്പനക്കാരുടെ കൂട്ടുകാർ ഇസ്ലാമിന്റെ പേരു പരഞ്ഞ് സാദ്ദാരണക്കാരനെ ആയുധം അണിയിക്കുന്നു ,അവനു നല്കാൻ രക്തവും മാംസവും,വിഷം വില്പനക്കാരന് ശവങ്ങളെ വേണ്ടൂ.

    ReplyDelete
  16. >>>>അതിനു മുന്പ് ഉണ്ടായിരുന്ന താലിബാൻ നാമിന്നു മനസിലാക്കുന്നതായിരുന്നില്ല,<<<<

    പിന്നെ അത് എന്തായിരുന്നു? താങ്കള്‍ക്കവരേക്കുറിച്ച് എന്തറിയാം?

    ReplyDelete
  17. >>>>കച്ചവട താല്പര്യങ്ങ്ല് അതിര്തികളെ ഇല്ലാതാക്കുമ്പോൾ ആയുധങ്ങളുടെ വലിപ്പവും ഭാരവും കുരഞ്ഞു കൊണ്ടിരിക്കുമ്പോൾ വിഷം വില്പനക്കാരന് ശവങ്ങളുണ്ടായെ തീരൂ,<<<<

    ഈ വിഷം വില്‍പനക്കാര്‍ക്ക് ശവങ്ങളുണ്ടാക്കാന്‍ താങ്കള്‍ എന്ന മുസ്ലിം  എന്തു കൊണ്ടു പോകുന്നില്ല? ശരിയ നിയമം പ്രാബല്യത്തിലുള്ള ഇസ്ലാമിക രാജ്യങ്ങളില്‍ മാത്രമാണല്ലോ ഈ വിഷ വില്‍പനക്കാരുടെ കച്ചവടത്തില്‍ മുസ്ലിങ്ങള്‍ പങ്കു കാരാകുന്നത്? എന്തുകൊണ്ടാണ്, ഇന്‍ഡ്യന്‍ മുസ്ലിങ്ങളില്‍ ഭൂരിഭാഗവും ഈ കച്ചവടത്തിന്റെ ഭാഗമാകാതെ ഇരിക്കുന്നു?.

    ReplyDelete
  18. സെപ്റ്റമ്പർ 11 എന്ന കറുത്ത ദിനത്തിന്റെ സത്യം അന്നു തന്നെ വെളിപ്പെട്ടിരുന്നു. അത് മനസിലാക്കാന്‍ ശേഷിയുള്ളവര്‍ മനസിലാക്കുകയും ചെയ്തു. തീവ്ര മുസ്ലിങ്ങള്‍ പ്രചരിപ്പിക്കുന്ന കള്ളക്കഥകള്‍ വിശ്വസിക്കാന്‍ താങ്കള്‍ക്കുള്ള അവകാശത്തെ ഞാന്‍ ചോദ്യം ​ചെയ്യുന്നില്ല. എന്നേ സംബന്ധിച്ച് അതില്‍ കൂടുതലായി ഇനി വെളിപ്പെടാനൊന്നുമില്ല.

    താങ്കളീ പറയുന്ന സത്യത്തിന്റെ മുഖം വെളിപ്പെട്ടു വരുമ്പോഴേക്കും ഇസ്ലാമിക ലോകത്ത് കോടിക്കണക്കിനു മുസ്ലിങ്ങള്‍ ചത്തൊടുങ്ങി കഴിയും. ലോക ഇതിനോടൊക്കെ സമരസപ്പെട്ടു കഴിഞ്ഞിരിക്കുന്നു. ഇന്ന് അതൊന്നും മാദ്ധ്യമങ്ങളില്‍ പോലും വാര്‍ത്ത ആകുന്നില്ല.

    ReplyDelete
  19. >>>>സെപ്റ്റമ്പർ 11 എന്നാ കറുത്ത ദിനത്തിന്റെ" സത്യത്തിന്റെ മുഖം പതിയെ വെളിപ്പെട്ടു തുടങ്ങി,<<<<

    സെപ്റ്റമ്പർ 11 എന്ന കറുത്ത ദിനത്തിന്റെ സത്യം അന്നു തന്നെ വെളിപ്പെട്ടിരുന്നു. അത് മനസിലാക്കാന്‍ ശേഷിയുള്ളവര്‍ മനസിലാക്കുകയും ചെയ്തു. തീവ്ര മുസ്ലിങ്ങള്‍ പ്രചരിപ്പിക്കുന്ന കള്ളക്കഥകള്‍ വിശ്വസിക്കാന്‍ താങ്കള്‍ക്കുള്ള അവകാശത്തെ ഞാന്‍ ചോദ്യം ​ചെയ്യുന്നില്ല. എന്നേ സംബന്ധിച്ച് അതില്‍ കൂടുതലായി ഇനി വെളിപ്പെടാനൊന്നുമില്ല.

    താങ്കളീ പറയുന്ന സത്യത്തിന്റെ മുഖം വെളിപ്പെട്ടു വരുമ്പോഴേക്കും ഇസ്ലാമിക ലോകത്ത് കോടിക്കണക്കിനു മുസ്ലിങ്ങള്‍ ചത്തൊടുങ്ങി കഴിയും. ലോക ഇതിനോടൊക്കെ സമരസപ്പെട്ടു കഴിഞ്ഞിരിക്കുന്നു. ഇന്ന് അതൊന്നും മാദ്ധ്യമങ്ങളില്‍ പോലും വാര്‍ത്ത ആകുന്നില്ല.

    ReplyDelete
  20. >>>>ഇത്തരം വിഷവില്പനക്കാരുടെ കൂട്ടുകാർ ഇസ്ലാമിന്റെ പേരു പരഞ്ഞ് സാദ്ദാരണക്കാരനെ ആയുധം അണിയിക്കുന്നു <<<<

    താങ്കളേപ്പോലുള്ള മുസ്ലിങ്ങള്‍ ഇതുപോലെ ഉറക്കം നടിക്കുന്നതാണ്, ഇസ്ലാമിന്റെ ഏറ്റവും വലിയ ഗതികേട്. താങ്കളൊക്കെ കരുതുമ്പോലെ സാധാരണക്കാരെയൊന്നുമല്ല ആയുധമണിയിക്കുന്നത്. ഭൂരിഭാഗം പേരും നല്ല വിദ്യാഭ്യാസവും ലോക പരിചയവും ഉള്ളവരാണ്. ഇന്‍ഡ്യയില്‍ അറസ്റ്റ് ചെയ്യപ്പെട്ട ജിഹാദികളൊക്കെ ഉയര്‍ന്ന വിദ്യാഭ്യാസ യോഗ്യത ഉള്ളവരാണെന്നോര്‍ക്കുക.

    ഇപ്പോള്‍ ഇറാക്കില്‍ ജിഹാദിനു പോയിരിക്കുന്ന ജിഹാദികളില്‍ ചിലരേക്കുറിച്ച് ഈ ലിങ്കുകളില്‍ വായിക്കാം.

    Australian militants Abu Yahya ash Shami and Abu Nour al-Iraqi identified in ISIS recruitment video

    Family 'heartbroken' after British man appears in jihadist film

    ഇവരൊന്നും സാധാരണക്കാരല്ല എന്ന് താങ്കളൊക്കെ മനസിലാക്കിയിട്ടും കാര്യമുണ്ടെന്നു തോന്നുന്നില്ല. മറ്റുള്ളവരില്‍ കുറ്റം കണ്ടു പിടിക്കാന്‍ നടക്കുന്ന സമയത്ത് കണ്ണാടി സ്വന്തം  മുഖത്തിനു നേരെ പിടിച്ചു നോക്കുക. അപ്പോള്‍ പലതും മനസിലാകും.

    അഞ്ചു നേരം നിസ്കരിക്കുന്ന കൂടെ ദിവസം പത്ത് നേരം പൊട്ടിത്തെറിക്കാനാണ്, മുസ്ലിങ്ങളുടെ ഇഷ്ടമെങ്കില്‍ അവരെ അതില്‍ നിന്നും ആര്‍ക്കും തടയാന്‍ ആകില്ല.

    ReplyDelete
  21. >>>>അവനു നല്കാൻ രക്തവും മാംസവും,വിഷം വില്പനക്കാരന് ശവങ്ങളെ വേണ്ടൂ. <<<<

    വിഷം ​വാങ്ങി കുടിക്കാന്‍ മുസ്ലിങ്ങള്‍ നിരനിരയായി നില്‍കുന്ന കാലത്തോളം വില്‍ക്കാന്‍ ആളുകളുണ്ടാകും. വാങ്ങി ആവോളം കുടിച്ചിട്ട് വില്‍പ്പനക്കാരനെ ചീത്ത പറയാന്‍  മാത്രമേ താങ്കളേപ്പൊലുള്ളവര്‍ക്ക് സാധിക്കു. മനസിനു മതി വരുവോളം അത് ചെയ്യുക.

    ഇറാക്കിലും സിറിയയിലും മുസ്ലിങ്ങള്‍ ചേരി തിരിഞ്ഞ് പടവെട്ടി ചാകുന്നത് പുറത്തുള്ള ആര്‍ക്കെങ്കിലും ബുദ്ധിമുട്ടുണ്ടാക്കുന്നതായി ഞാന്‍ കരുതുന്നില്ല. ഭൂമിയില്‍ ജീവിക്കണമെന്ന ആഗ്രഹമില്ലാത്തവര്‍ ചെത്തൊടുങ്ങിയലും മറ്റുള്ളവര്‍ക്ക് പ്രശ്നമുണ്ടാകന്‍ വഴിയില്ല. താങ്കള്‍ക്ക് പോലും അതില്‍ അശേഷം ബുദ്ധിമുട്ടുണ്ടെന്ന് താങ്കളുടെ പ്രതികരണത്തില്‍ നിന്നും ഞാന്‍ മനസിലാക്കുന്നില്ല. മുസ്ലിങ്ങള്‍ക്കില്ലാത്ത ബേജാറ്, മറ്റുള്ളവര്‍ക്കെന്തിനാണ്?

    ReplyDelete
  22. @KALIDASAN

    malasia,indonasia,uae,ksa,bahrain,qatar,kuwait,morocco,algeria,bosnia,turkey,brunei,tajikistan,uzbek,kasak,turkumenistan ivayonnum muslim rajyam alle. ivarkkonnum hoorikale vende.valare kurach muslim rajyangalil mathrame prashnam ulloo.athu thanne thudangiyath 1990 nu sheshamaanu.

    ReplyDelete
  23. >>>>malasia,indonasia,uae,ksa,bahrain,qatar,kuwait,morocco,algeria,bosnia,turkey,brunei,tajikistan,uzbek,kasak,turkumenistan ivayonnum muslim rajyam alle. ivarkkonnum hoorikale vende.<<<<

    ആഷിക്,

    ഈ രാജ്യങ്ങളില്‍ നിന്നൊക്കെ ഹൂറികളെ വേണ്ടവരൊക്കെ അഫ്ഘാനിസ്താനിലും ഇറാക്കിലും സിറിയയിലും പാകിസ്താനിലും ഹൂറികളെ തേടി പോകുന്നുണ്ട്. ഇന്‍ഡ്യയില്‍ നിന്നും ഹൂറികളെ വേണ്ടവരും പോകുന്നുണ്ട്. ഇംഗ്ളണ്ടില്‍ നിന്നും ഓസ്ട്രേലിയയില്‍  നിന്നും ഹൂറികളെ തേടി പോയവരുടെ കാര്യം ഞാന്‍ പരാമര്‍ശിച്ചിട്ടുണ്ട്.

    ഈ രാജ്യങ്ങളിലേക്കൊക്കെ അന്യ രാജ്യങ്ങളില്‍ നിനും ഹൂറികളെ തേടി പോകുന്നവരാണാ രാജ്യങ്ങളൊക്കെ കലാപ കലുഷിതമാക്കുന്നത്. ഞാന്‍ പരാമര്‍ശിച്ച ഇസ്ലാമിക രാജ്യങ്ങളിലൊക്കെ ജിഹാദു നടത്തുന്ന ജിഹാദികളില്‍ ഭൂരിഭാഗവും അന്യ രാജ്യത്തു നിന്നുള്ള മുസ്ലിങ്ങളാണെന്നോര്‍ക്കുക. ഒസാമ ബിന്‍  ലാദന്‍ സൌദി അറേബ്യക്കാരനായിരുന്നു. സവാഹിരി ഈജിപ്റ്റുകാരനാണ്. ഇവര്‍ രണ്ടു പേരും ഹൂറികളെ തേടി പോയത് അഫ്ഘാനിസ്ഥാനിലേക്കായിരുന്നു. കൂടെ അനേകം രാജ്യങ്ങളില്‍ നിന്നും ഹൂറികളെ വേണ്ടവരെയൊക്കെ റിക്രൂട്ട് ചെയ്തും കൊണ്ടു പോയി. ഇവര്‍ക്കൊക്കെ സ്വന്തം  രാജ്യങ്ങളില്‍ മാന്യമായി ജോലി ചെയ്ത് ജീവിച്ചാല്‍ പോരേ? ഇവര്‍ക്കൊക്കെ എന്തിന്റെ കേടായിരുന്നു എന്ന് താങ്കള്‍ക്കൊന്നു വിശദീകരിക്കാമോ?

    ഇപ്പോള്‍ ഇറാക്കിലും സിറിയയിലും ഹൂറികളെ അന്വേഷിച്ചു പോയ പടിഞ്ഞാറന്‍ നാടുകളിലെ മുസ്ലിങ്ങളുടെ കണക്ക് ഇതാണ്.

    British And Australian Militants In Iraq Urge Muslims To Join Jihad In The Middle East

    Somali-Americans leave homes, friends in Minnesota to fight alongside ISIS jihadis

    150 AUSTRALIANS AMONG HUNDREDS OF WESTERN FIGHTERS IN MIDDLE EAST

    An estimated 150 Australians have left their homes down under to take up arms with extremist groups in the Middle East, Australian Foreign Minister Julie Bishop said Wednesday.

    Across the pond, an estimated 100 Americans have also left the states to join the fight, according to a person briefed by the FBI, in addition to another estimated 400 from Denmark. Germany's domestic security services estimates 320 of its citizens have traveled to Syria to fight with or support Islamist rebels. Between 76 and 300 others have come from Belgium and possibly more than 400 from France, according to a December 2013 report from The Washington Institute for Near East Policy.

    Up to 11,000 Foreign Fighters in Syria; Steep Rise Among Western Europeans

    ReplyDelete
  24. >>>>valare kurach muslim rajyangalil mathrame prashnam ulloo.athu thanne thudangiyath 1990 nu sheshamaanu.<<<<

    ആഷിക്,

    ഇസ്ലാമിന്റെ ചരിത്രം ആരംഭിച്ചതു തന്നെ പ്രശ്നത്തോടു കൂടി അല്ലേ? മുസ്ലിം പ്രവാചകന്‍ മരിച്ചപ്പോള്‍ ഉണ്ടായ പിന്തുടര്‍ച്ച അവകാശപ്രശ്നമല്ലേ ആദ്യ നാലു ഖലീഫമാരും വധിക്കപ്പെടാന്‍ ഉണ്ടായ കാരണം? നാലമത്തെ ഖലീഫ ആയി അലിയെ നിശ്ചയിച്ചപ്പോള്‍ അലിക്കെതിരെ യുദ്ധം ചെയ്തത് മുസ്ലിം പ്രവാചകന്റെ ഭാര്യ ആയിരുന്ന അയിശ അല്ലായിരുന്നോ? അന്നു തുടങ്ങിയ വഴക്കല്ലേ ഷിയ സുന്നി പ്രശ്നത്തിന്റെ അടിസ്ഥാനം? അതല്ലേ ഇപ്പോള്‍ ഇറാക്കില്‍ അരങ്ങേറുന്ന കൂട്ടക്കൊലകളുടെ കാരണം? ഇതിന്, എരിവും പുളിയും കൂട്ടാന്‍ അല്ലേ ലോകം മുഴുവനുമുള്ള ജിഹാദികള്‍ പൊട്ടിത്തെറിച്ച് ചാകാന്‍ വേണ്ടി അവിടേക്ക് ക്യൂ ആയി പോകുന്നത്?

    ഇസ്ലാമിന്റെ ഈ ചരിത്രത്തേക്കുറിച്ച് താങ്കളിതു വരെ കേട്ടിട്ടില്ലെങ്കില്‍ ഒരു മലയാളി മുസ്ലിം എഴുതിയത് ഇവിടെ വായിക്കാം.

    The lost moral of Islam’s divide

    ReplyDelete
  25. Buddhists living with Hindus = No Problem
    Hindus living with Christians = No Problem
    Christians living with Shintos = No Problem
    Shintos living with Confucians = No Problem
    Confusians living with Baha'is = No Problem
    Baha'is living with Jews = No Problem
    Jews living with Atheists = No Problem
    Atheists living with Buddhists = No Problem
    Buddhists living with Sikhs = No Problem
    Sikhs living with Hindus = No Problem
    Hindus living with Baha'is = No Problem
    Baha'is living with Christians = No Problem
    Christians living with Jews = No Problem
    Jews living with Buddhists = No Problem
    Buddhists living with Shintos = No Problem
    Shintos living with Atheists = No Problem
    Atheists living with Confucians = No Problem
    Confusians living with Hindus = No Problem

    Muslims living with Hindus = Problem
    Muslims living with Buddhists = Problem
    Muslims living with Christians = Problem
    Muslims living with Jews = Problem
    Muslims living with Sikhs = Problem
    Muslims living with Baha'is = Problem
    Muslims living with Shintos = Problem
    Muslims living with Atheists = Problem
    MUSLIMS LIVING WITH MUSLIMS = BIG PROBLEM

    And I'm wondering... why they say "Islam is religion of peace?"....

    ReplyDelete
  26. ബിൻലദെൻ ലോക കോടീശ്വരൻ ആയിരുന്നു പണ്ട് .അദ്ദേഹം വിചാരിച്ചാൽ ഇവിടെ എത്ര ഹൂറികളെ വേണമെങ്കിലും സ്വന്തമാക്കാമായിരുന്നു .എന്ഗ്ലാണ്ടിൽ നിന്നും ജെർമ്മനി യിൽ നിന്നും ഒരു പാട് പേര് ജിഹാദിന് വന്നുവെന്ന് താങ്കൾ സൂചിപിച്ചല്ലോ .കേരളം പോലെ സെക്സിനെ അടിച്ചമാര്തുന്ന നാടല്ല ഇവയൊന്നും. ഫ്രീ സെക്സ് അനുവദിക്കുന്ന രാജ്യങ്ങളാണ് .എന്നിട്ടും ഇവിടെ നിന്ന് എന്തിനാണ് യുവാക്കൾ ഇറാഖ പോലത്തെ നരകങ്ങളിലേക്ക് പോകുന്നത് .അപ്പോൾ ഹൂറികളെ കിട്ടാനല്ല എന്ന് വ്യക്തം.

    ReplyDelete
  27. >>>>ബിൻലദെൻ ലോക കോടീശ്വരൻ ആയിരുന്നു പണ്ട് .അദ്ദേഹം വിചാരിച്ചാൽ ഇവിടെ എത്ര ഹൂറികളെ വേണമെങ്കിലും സ്വന്തമാക്കാമായിരുന്നു .<<<<

    ആഷിക്,

    ഇതുപോലെ കോടികള്‍ കൊടുത്താല്‍ ഇസ്ലാമിക രാജ്യങ്ങളില്‍ ഇഷ്ടം പോലെ ഹൂറികളെ വിലക്കു വാങ്ങാന്‍ കിട്ടും എന്ന് ഞാന്‍ ഇപ്പോഴാണറിയുന്നത്. അങ്ങനെ കിട്ടുന്ന മാര്‍ക്കറ്റിന്റെ പേരൊന്നു പറയാമോ? അറിഞ്ഞിരിക്കാന്‍ വേണ്ടി ആണ്.

    ഞാന്‍ മനസിലാക്കിയിടത്തോളം സൌദി അറേബ്യയില്‍ വരെ ഒരേ സമയം നാലെണ്ണത്തിനെയേ വിലക്ക് വാങ്ങാന്‍ കഴിയൂ എന്നാണ്. അതില്‍ കൂടുതല്‍ ലഭിക്കുമെന്നൊക്കെ ആദ്യമായി കേള്‍ക്കുകയാണ്.

    ഇസ്ലാമിക ലോകത്ത് സ്ത്രീകള്‍ വില്‍പ്പന ചരക്കാണെന്നു കേട്ടിട്ടുണ്ട്. സ്ത്രീകളുടെ ഉപ്പക്ക് പണം  കൊടുത്താണവിടെ ഇവരെ വിലക്കു വങ്ങുന്നതെന്നും കേട്ടിട്ടുണ്ട്. ഏറ്റവും കൂടുതല്‍ പണം  കൊടുക്കാന്‍ ശേഷിയുള്ള ഏത് കോന്തനും പെണ്‍കുട്ടികളെ വില്‍ക്കാന്‍ മാതാപിതാക്കള്‍ തയ്യാറാണെന്നും കേട്ടിട്ടുണ്ട്. പക്ഷെ എത്ര എണ്ണത്തിനെ വേണമെങ്കിലും ഇതു പോലെ കോടീശ്വരന്‍മാര്‍ക്ക് കിട്ടുമെന്ന് ആദ്യമായി കേള്‍ക്കുകയാണ്.

    ഏതായാലും  ലാദനേക്കുറിച്ച് പറഞ്ഞതുകൊണ്ട് മറ്റൊരു ചോദ്യം ചോദിക്കാം. പിന്നെ എന്തിനായിരുന്നു ബിന്‍ ലാദന്‍ അഫ്ഘാനിസ്ഥാനിലേക്ക് ഓടിപ്പോയി അവിടെ ജിഹാദു നടത്തിയത്? താങ്കളെന്തുകൊണ്ട് അവിടേക്ക് പോയില്ല? താങ്കളും ലാദനേപ്പോലെ മുസ്ലിം തന്നെയല്ലേ?

    ReplyDelete
  28. >>>>കേരളം പോലെ സെക്സിനെ അടിച്ചമാര്തുന്ന നാടല്ല ഇവയൊന്നും. ഫ്രീ സെക്സ് അനുവദിക്കുന്ന രാജ്യങ്ങളാണ് .<<<<

    ആഷിക്,

    കേരളത്തില്‍ സെക്സ് ആരും അടിച്ചമര്‍ത്തുന്നില്ല. ഉണ്ടെങ്കില്‍ തന്നെ ഭര്‍ത്താക്കന്‍മാര്‍  ഗള്‍ഫ് നാടുകളില്‍ പോയിരിക്കുന്ന സ്ത്രീകളാണത് അടിച്ചമര്‍ത്തി വയ്ക്കുന്നത്. അതൊക്കെ അടിച്ചമര്‍ത്തലാണെന്നു തോന്നുന്നുണ്ടെങ്കില്‍ അവരെയൊക്കെ തുറന്നു വിടുകയാണു വേണ്ടത്.

    പടിഞ്ഞാറന്‍ നാടുകളില്‍  ആരും സെക്സ് അടിച്ചമര്‍ത്താറില്ല എന്നത് ശരിയാണ്. പക്ഷെ താങ്കള്‍ പണം വാരി എറിഞ്ഞാലോ കണ്ണു കാണിച്ചാലോ ആരും കൂടെ പോരും എന്നു പറയുന്നത് വിവരക്കേടാണ്. പിന്നെ ശരീരം വിറ്റു ജീവിക്കുന്നവര്‍ അവിടെ മാത്രമല്ല കേരളത്തിലും ഇഷ്ടം പോലെ ഉണ്ട്.

    പിന്നെ ഈ വീഡിയോകളില്‍ കാണുന്ന താടി വച്ച സത്വങ്ങള്‍ വിളിച്ചാല്‍ അവിടങ്ങളില്‍ ഹൂറികള്‍ പോയിട്ട് യക്ഷികള്‍ പോലും കൂടെ വരില്ല. ശരീരത്തില്‍ എത്ര ബോംബുണ്ടാകുമെന്ന് ആര്‍ക്കും പ്രവചിക്കാന്‍ ആകില്ലല്ലോ.

    ReplyDelete
  29. >>>>എന്നിട്ടും ഇവിടെ നിന്ന് എന്തിനാണ് യുവാക്കൾ ഇറാഖ പോലത്തെ നരകങ്ങളിലേക്ക് പോകുന്നത് .അപ്പോൾ ഹൂറികളെ കിട്ടാനല്ല എന്ന് വ്യക്തം.<<<<

    ആഷിക്,

    എന്തിനാണെന്ന് താങ്കള്‍ പറയുക? താങ്കളും ഇവരേപ്പോലെ മുസ്ലിം അല്ലേ? താങ്കളെന്തുകൊണ്ട് ഈ നരകങ്ങളിലേക്ക് പോകുന്നില്ല?

    ഈ നരകങ്ങളിലുള്ള ഹൂറികളെ തേടിയൊന്നുമല്ല ഇവര്‍ പോകുന്നത്. സ്വയം പൊട്ടിച്ചിതറി ചാകുന്നതിനു മുന്നെ കഴിയുന്നത്ര മനുഷ്യരെ കൊന്നാല്‍ ഇവരുടെ ദൈവമായ അള്ളാ ഇവര്‍ക്ക് സ്വര്‍ഗ്ഗത്തില്‍ ചെല്ലുമ്പോള്‍ ഹൂറികളെ സമ്മാനമായി നല്‍കും എന്നാണിവരെ ഇവരുടെ മതം പഠിപ്പിക്കുന്നത്. ആ സമ്മാനം കിട്ടാന്‍ വേണ്ടി തന്നെയാണിവര്‍ ഈ നരകങ്ങളിലേക്ക് പോകുന്നത്.

    ഞാന്‍ പരാമര്‍ശിച്ച ഒരു ജിഹാദി അള്ളായുടെ സമ്മാനം  മേടിക്കാന്‍ പോയികഴിഞ്ഞു എന്നാണ്, അവസാന റിപ്പോര്‍ട്ടുകള്‍.

    Australian jihadist Zakaryah Raad, 22, believed killed in Iraq violence

    അഭയം തേടിപ്പോയ രാജ്യത്തു തന്നെ ബോംബ് വയ്ക്കാന്‍ മടിയില്ലാത്ത ഈ വക ജന്തുക്കള്‍ ഏത് നരകത്തില്‍ പോയി ചത്തൊടുങ്ങിയാലും ആര്‍ക്കും  പരിഭവമുണ്ടാകാന്‍ സാധ്യതയില്ല. പക്ഷെ അവര്‍ കൊന്നൊടുക്കുന്ന നിരപരാധികളെ ഓര്‍ത്ത് വിഷമമുണ്ട്.

    ReplyDelete
  30. /// ബിൻലദെൻ ലോക കോടീശ്വരൻ ആയിരുന്നു പണ്ട് .അദ്ദേഹം വിചാരിച്ചാൽ ഇവിടെ എത്ര ഹൂറികളെ വേണമെങ്കിലും സ്വന്തമാക്കാമായിരുന്നു .എന്ഗ്ലാണ്ടിൽ നിന്നും ജെർമ്മനി യിൽ നിന്നും ഒരു പാട് പേര് ജിഹാദിന് വന്നുവെന്ന് താങ്കൾ സൂചിപിച്ചല്ലോ .കേരളം പോലെ സെക്സിനെ അടിച്ചമാര്തുന്ന നാടല്ല ഇവയൊന്നും. ഫ്രീ സെക്സ് അനുവദിക്കുന്ന രാജ്യങ്ങളാണ് .എന്നിട്ടും ഇവിടെ നിന്ന് എന്തിനാണ് യുവാക്കൾ ഇറാഖ പോലത്തെ നരകങ്ങളിലേക്ക് പോകുന്നത് .അപ്പോൾ ഹൂറികളെ കിട്ടാനല്ല എന്ന് വ്യക്തം. ///

    അയ്യോ, പാവം.....ചക്ക എന്ന് പറഞ്ഞത് പാവം കേട്ടത് കൊക്കെന്നാണ്.....!

    ReplyDelete