Tuesday, 24 November 2009

പൊളിച്ചടുക്കലിന്റെ രീതി ശാസ്ത്രം

അടുത്ത കാലത്ത് ഒരു വീട് മാധ്യമങ്ങളിലും ഇ മെയിലുകളിലും നിറഞ്ഞു നിന്നിരുന്നു. സി പി എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്റേതെന്നും പറഞ്ഞാണാ ചിത്രം പ്രചരിപ്പിക്കപ്പെട്ടതും. ആ വാര്‍ത്ത പൊളിച്ചടുക്കി എന്ന് അവകാശപ്പെട്ട് സെബിന്‍ ഒരു പോസ്റ്റിട്ടിട്ടുണ്ട്, ട്രാക്ടര്, കമ്പ്യൂട്ടര്, സ്വാശ്രയവിദ്യാഭ്യാസംഎന്ന പേരില്‍. അതിലെ ചില പരാമര്‍ശങ്ങളാണു താഴെ.

ഇടതുപക്ഷത്തോടുള്ള സ്പെസിഫിക് ആയ വിമര്ശനങ്ങളില് ഏതെങ്കിലും പൊളിയുന്ന പക്ഷം മേല്പ്പറഞ്ഞ ചോദ്യങ്ങളിലേക്കെത്താനുള്ള സാധ്യതയും. ആ ഗണത്തിലേക്കു് ഒരു പുതിയ ചോദ്യം കൂടി സ്ഥാനം പിടിച്ചിരിക്കുന്നു.



നിങ്ങള് സ്വാശ്രയ കോളജിനെതിരെ സമരം ചെയ്തവരല്ലേ? എന്നിട്ടെന്താ നിങ്ങളുടെ നേതാക്കള് അവരുടെ മക്കളെ സ്വാശ്രയ കോളജില് വിട്ടുപഠിപ്പിക്കുന്നതു്?


ഈ ചോദ്യം ഏറ്റവും അവസാനം കേട്ടതു് പിണറായി വിജയന്റെ വീടു സംബന്ധിച്ച ചര്ച്ചയിലായിരുന്നു.


സിപിഎം സംസ്ഥാന സെക്രട്ടറിയായ പിണറായി വിജയന്റെ വീടു് എന്ന വ്യാജേന ഒരു വലിയ നിര്മ്മിതിയുടെ പടം ഇന്റര്നെറ്റിലൂടെ പ്രചരിച്ചതു് ഇടതുപക്ഷക്കാരായ പലരുടെ ജാഗ്രത മൂലം പൊളിച്ചടുക്കാനായി.  

സെബിനേപ്പോലെ ഉത്തരവാദിത്തമുള്ള ഒരു ബ്ളോഗര് ഇതു പോലെ അവാസ്തവമായ കാര്യങ്ങള് പ്രചരിപ്പിക്കുന്നത് കാണുമ്പോള് ഖേദം തോന്നുന്നു. നട്ടപിരാന്തന്റെ ബ്ളോഗില് ആദ്യമായി പിണറായി വിജയന്റെ മകന്റെ വിദേശ പഠനം പരാമര്ശിച്ചത് ബീഫ് ഫ്രൈ എന്ന ബ്ളോഗറാണ്. അദ്ദേഹം അറിഞ്ഞിടത്തോളം സി പി എമ്മിനെയും പിണറായി വിജയനെയും പിന്തുണക്കുന്ന വ്യക്തിയാണ്.

നവംബര് 14ന്, അദ്ദേഹം എഴുതിയ വാക്കുകള് ഇവയാണ്.


http://kootharaavalokanam.blogspot.com/2009/11/199.html?showComment=1258202468768#c7018515474073152919


 പത്രങ്ങളും സിനിമ, ടിവി മുതലായ മാദ്ധ്യമങ്ങള് ഒരു കമ്മ്യൂണിസ്റ്റുകാരന് - മലയാളിക്കമ്മ്യൂണിസ്റ്റുകാരന് സ്റ്റീരീയോടൈപ്പിനെ നിര്വ്വചിച്ചു വെച്ചിട്ടുണ്ട്. അതിലെ കപടത (നിര്ദോഷമായ തമാശ എന്നും ചില നിര്ഗുണര് അതിനെ വിളിക്കാറുണ്ട്) മനസ്സിലാക്കി പ്രതികരിക്കുവാന് തക്ക കെല്പുള്ള മലയാളി ബുദ്ധിജീവികളൊന്നുമില്ലേയിവിടെ?



കമ്മ്യൂണിസ്റ്റുകാരായാല് പരിപ്പുവട മാത്രമേ കഴിക്കാവൂ, കട്ടന് ചായയേ കുടിക്കാവൂ, പാര്ട്ടി ഓഫീസിലെ ബെഞ്ചില് കിടന്നേ ഉറങ്ങാവൂ, തുടങ്ങിയ പഴയ നിബന്ധനകളും ഇടക്കാലത്ത് വന്ന നിബന്ധനയായ ഗള്ഫില് പോയി പണിയെടുത്തുകൂടാ, ഏറ്റവും പുതിയതായി പ്രചാരത്തിലുള്ള അമേരിക്കയില് ഉപരിപഠനത്തിന് പൊയ്ക്കൂടാ തുടങ്ങിയ നിബന്ധനകളൊക്കെ പറയുമ്പോഴും, ഇതേ കമ്മ്യൂണിസ്റ്റ് വിരുദ്ധര് മറ്റൊരവസരത്തില് പറയുന്നത് കമ്മ്യൂണിസ്റ്റുകാര് പഴഞ്ചന്മാരാണ്, അന്ധമായ അമേരിക്കന് വിരോധം വെച്ചു പുലര്ത്തുന്നവരാണ് എന്നൊക്കെയാണ്.

പിണറായി വിജയന്റെ മകന്റെ വിദേശ സ്വാശ്രയ വിദ്യാഭ്യാസത്തെ വിമര്ശിച്ചു കൊണ്ട് ഞാനും അവിടെ ചില കമന്റുകള് എഴുതിയിരുന്നു. അറിയപ്പെടുന്നിടത്തോളം വിവേക് മറ്റൊരു രാഷ്ട്രീയ പാര്ട്ടിയിലും വിശ്വസിക്കുന്നില്ല. അതിന്റെ സ്വാഭാവിക അര്ത്ഥം അദ്ദേഹം സി പി എം പാര്ട്ടിയില് വിശ്വസിക്കുന്നു എന്നതാണ്. അല്ലെന്ന് സെബിന് പറഞ്ഞാലൊന്നും മലയാളികള് വിശ്വസിക്കില്ല. കോടിയേരിയുടെ സി പി എം അംഗമല്ലാത്ത മകന്റെ കല്ല്യാണത്തിനു കെട്ടിയാടിയ വേഷങ്ങളുടെ നടുവില് ചിരിച്ചു കൊണ്ടു നിന്ന കോടിയേരി എന്തെല്ലാം ന്യായീകരണം പറഞ്ഞാലും അത് ചിന്താശേഷിയുള്ള ആരും വിശ്വസിക്കില്ല. അതുപോലെയേ ഉള്ളു. ഇപ്പോള് സെബിന് കഷ്ടപ്പെട്ടു ന്യായീകരിക്കുന്ന വിവേകിന്റെ പഠനവും.

സ്വാശ്രയ സ്ഥാപനങ്ങളെ ഏറ്റവും അധികം എതിര്ത്ത സി പി എം നേതാവാണു പിണറായി വിജയന്.  അത് സ്വാശ്രയവത്കരണത്തെയല്ല, സ്വാശ്രയ സ്ഥാപനങ്ങളെയാണ്. 1991 ലെ കരുണാകരന്‍ സര്‍ക്കാരാണ്, സ്വകാര്യ മേഖലയില്‍ സ്വാശ്രയ സ്ഥാപനങ്ങള്‍ കൂടുതലായി അനുവദിക്കണമെന്ന് തത്വത്തില്‍ അംഗീകരിച്ചത്. പിന്നീടു വന്ന നായനാര്‍ സര്‍ക്കാരിന്റെ കാലത്താണ്, ഇടതു മുന്നണി ഇതേക്കുറിച്ച് ചിന്തിക്കാന്‍ തുടങ്ങിയത്. നായനാരും വി എസ് അച്യുതാനന്ദനും അന്ന് വിദ്യാഭ്യാസ മന്ത്രിയായിരുന്ന പി ജെ ജോസഫും അതിനനുകൂലമായിരുന്നു. അതിനെ എതിര്‍ത്ത ഏറ്റവും ശ്രദ്ധേയമായ ശബ്ദം പിണറായി വിജയന്റേതായിരുന്നു. സ്വകാര്യ സ്വാശ്രയ സ്ഥാപനങ്ങളുടെ രൂപ രേഖ പോലും ഉരുത്തിരിയാതിരുന്ന അന്ന് സ്വകാര്യ വത്കരണത്തെയാണു പിണറായി വിജയന്‍ എതിര്‍ത്തതെന്നു പറഞ്ഞാല്‍ വിശ്വസിക്കാന്‍ പ്രയാസമാണ്.

സെബിന്റെ ഒരു വേദോപദേശത്തിനും ആ കറ കഴുകി കളയാനാകില്ല.

അദ്ദേഹം പാര്ട്ടി സെക്രട്ടറി ആയിരുന്നപ്പോഴാണ്, എസ് എഫ് ഐ രക്തരൂക്ഷിതമായ സമരങ്ങള് നടത്തിയത്. ഇപ്പോള്  മന്ത്രി ബേബിയുമായി എസ് എഫ് ഐ, പരസ്യവേദികളില് കൊമ്പു കോര്ക്കുന്നത് പത്രങ്ങളില് മറ്റുള്ളവര് വായിക്കുന്നുമുണ്ട്.

പഠിക്കുന്ന കാലത്ത് പിണറായി വിജയന്റെ മക്കള് സി പി എമ്മിന്റെ വിദ്യാഭ്യാസ നിലപാടുകളെ എതിര്ത്തിരുന്നു എന്നത് ഇതുവരെ എങ്ങും വായിച്ചിട്ടില്ല. ഭാര്യയും രണ്ടുമക്കളും എതിരായിട്ടും പിണറായി വിജയന്റെ നിശ്ചയധാര്ഡ്യം എന്തായാലും ഒരു പോസ്റ്റിനുള്ള വകയാണ്.

  ഇന്റര്നെറ്റിലൂടെ പ്രചരിച്ച പിണറായി വിജയന്റെ വീടിനേക്കുറിച്ചുള്ള അസത്യം ഇടതുപക്ഷക്കാരായ പലരുടെ ജാഗ്രത മൂലം പൊളിച്ചടുക്കാനായി എന്നത് ഒരു വലിയ തമാശയായിട്ടേ എനിക്ക് തോന്നിയുള്ളു.
 

ആരു പൊളിച്ചടുക്കി എന്നാണു സെബിന് പറയുന്നത്?  ഇന്റര്‍നെറ്റില്‍ പരക്കുന്ന തമാശകളെല്ലാം പൊളിച്ചടുക്കലാണു സി പി എം എന്ന കേരളത്തിലെ ഏറ്റവും വലിയ രാഷ്ട്രീയ പാര്‍ട്ടിയുടെ കടമ എന്നൊക്കെ പറയുന്നത് വിചിത്രമാണ്.  ഇ മെയില്‍ അയച്ച വ്യക്തിയെ പോലീസ് കണ്ടെത്തി കഴിഞ്ഞു. അദ്ദേഹം പറയുന്നത് കേട്ടാല്‍ ഈ പൊളിച്ചടുക്കലിന്റെ സര്‍വ്വ ഗുട്ടന്‍സും കേട്ട് ആരും ചിരിച്ചു പോകും . കരുണാകരന്‍ ഉള്‍പ്പടെ പല പേരുകളും ആലോചിച്ച ശേഷമാണത്രേ അദ്ദേഹം പിണറായി വിജയന്റെ പേര്, തെരഞ്ഞെടുത്തതെന്ന് ഇപ്പോള്‍ അറിവായിരിക്കുന്നു. ഒരു പക്ഷെ കരുണാകരന്റെ പേരാണു പ്രചരിച്ചതെങ്കില്‍ , കോണ്‍ഗ്രസുകാരാരെങ്കിലും ഒരു പൊളിച്ചടുക്കല്‍ നടത്തുമോ എന്ന കാര്യം സംശയമാണ്.

നട്ടപിരാന്തന്റെ ബ്ളോഗില്‍ പ്രസിദ്ധീകരിച്ച ചിത്രം  പിണറായി വിജയന്റെ വീടിന്റെ ആണെന്ന് ആരും തന്നെ അഭിപ്രായപ്പെട്ടില്ല. പിന്നെ എന്തിനാണൊരു പൊളിച്ചടുക്കല്?

സെബിന് ഉള്പ്പടെയുള്ള പലരും അതല്ല പിണറായി വിജയന്റെ വീട്, ചിത്രം ഞങ്ങളുടെ കയ്യിലുണ്ട് പക്ഷെ കാണിക്കില്ല എന്നാണു പറഞ്ഞു കൊണ്ടിരുന്നത്. സെബിന് പറഞ്ഞത് അത് പിണറായി വിജയന്റെ സ്വകാര്യതയാണ്, അതു കൊണ്ട് മറ്റാരും കാണരുത് എന്നായിരുന്നു. നട്ടപിരാന്തന്റെ ബ്ളോഗില് പൊളിച്ചടുക്കിയത് ഈ വാദഗതി ആയിരുന്നു. അങ്കിള് ആ ചിത്രം അയച്ചുകൊടുത്തു. നട്ടപിരാന്തന് അത് പ്രസിദ്ധീകരിച്ചു. അങ്ങനെ സെബിന്റെയും മറ്റുള്ളവരുടെയും വാദഗതിയെ പൊളിച്ചടുക്കി. അങ്ങനെ പൊളിച്ചടുക്കിയപ്പോള്, അത് പൊലിപ്പിച്ചെടുത്ത ചിത്രമാണ്, കിടന്നുകൊണ്ടെടുത്ത ചിത്രമാണ്, എന്നൊക്കെ മുട്ടായുക്തികളും പറഞ്ഞുകൊണ്ടുവന്നു. ആ ബ്ളോഗില് പരാമര്ശിക്കപ്പെട്ട പലതും സി പി എമ്മിനെയും അതിന്റെ നേതാവായ പിണറായി വിജയ്നെയും തിരിഞ്ഞു കൊത്തുന്നു. അതിന്റെ കുറ്റബോധം കൊണ്ട് സെബിന് ഇപ്പോള് പലതും ന്യായീകരിക്കുന്നു. സി പി എമ്മിന്റെ ശത്രുക്കള് പറയുന്നതിനൊക്കെ മറുപടി പറയില്ല എന്നു വാശിപിടിച്ച സെബിന് ഒരു പോസ്റ്റു തന്നെ അതിനായി ഇടുന്നു. കാവ്യനീതി പല തരത്തില് വരാം. സെബിന്റെ ഈ പോസ്റ്റ് തന്നെ ആ കാവ്യനീതിയുടെ ഏറ്റവും നല്ല ഉദാഹരണം.

ആരെന്തൊക്കെ പൊളിച്ചടുക്കി എന്ന് ആശ്വസിച്ചാലും, പിണറായി വിജയന്റെ യധാര്‍ത്ഥ വീടിന്റെ ചിത്രം കുറെയേറെ പേര്‍ കണ്ടു. അതാണു നട്ടപിരാന്തന്‍ ഉദ്ദേശിച്ചതും.




മറ്റു കമ്യൂണിസ്റ്റുകാരുടെ വീടുകളെ അപേക്ഷിച്ച് ഈ വീടു സാമാന്യം വലുതു തന്നെയാണ്.

ഇനി സെബിനും മറ്റുള്ളവര്‍ക്കും പൊളിച്ചടുക്കാനായി രണ്ടു കൊല്ലം മുമ്പ് ഇ മെയിലില്‍ ആയി കുറെക്കാലം ഓടിക്കളിച്ച വേറെ കുറെ ചിത്രങ്ങള്‍ ഞാന്‍ ഇവിടെ പ്രസിദ്ധീകരിക്കുന്നു. സി പി എമ്മിന്റെ സമുന്നത നേതാവും പോളിറ്റ് ബ്യൂറോ അംഗവുമായ കോടിയേരി ബാലകൃഷ്ണന്റെ മകന്റെ വിവാഹഫോട്ടോകളാണവ. വിവേകിനേപ്പോലെ അച്ഛന്റെ രാഷ്ട്രീയലൈന്‍ ഉപേക്ഷിച്ച് നല്ല മേച്ചില്‍ പുറങ്ങള്‍ തേടിപ്പോയ വ്യക്തിയല്ല ഈ പുത്രന്‍. അദ്ദേഹം എസ് എഫ് ഐ നേതാവായിരുന്നു എന്നാണു ചരിത്രം പറയുന്നത്.





കോടിയേരി ബലകൃഷ്ണന്‍ പട്ടു വസ്ത്രം ധരിച്ചിട്ടില്ല, വൈരക്കല്‍ മോതിരമണിഞ്ഞിട്ടില്ല, സ്വര്‍ണ്ണാഭരണങ്ങള്‍ അണിഞ്ഞിട്ടില്ല. അതുകൊണ്ട് അദ്ദേഹത്തിനു മകന്റെ വിവാഹത്തിന്റെ യാതൊരു ഉത്തരവാദിത്തവുമില്ല. നാട്ടുകാര്‍ കുറ്റം പറയരുതല്ലോ എന്നു കരുതി പുത്ര സ്നേഹം മൂലം അദ്ദേഹം യാന്ത്രികമായി അവിടെ സന്നിഹിതനായി എന്നൊക്കെ സെബിനും മറ്റുള്ളവര്‍ക്കും ഇനി വ്യാഖ്യാനിക്കാം. പുത്രസ്നേഹത്താല്‍ അന്ധനായി പോയ ധൃതരാഷ്ട്രര്‍ക്ക് പോലും ഇത്ര വലിയ ധര്‍മ്മസങ്കടം ഉണ്ടായി കാണില്ല.


താഴെ കാണുന്ന ചിത്രത്തില്‍ ക്ഷണിക്കപ്പെടാത്ത അതിഥിയായി പിണറായി വിജയന്‍ അവിടെ വലിഞ്ഞു കേറി വന്നതാണ്.





വന്ന സ്ഥിതിക്ക് കല്യാണച്ചെറുക്കനൊന്ന് കൈകൊടുത്തേക്കാം  എന്നു തീരുമാനിച്ചത് അദ്ദേഹത്തിന്റെ മാന്യത.

ഉദാരവത്കരണം ആഗോളവത്കരണം എന്നൊക്കെയുള്ള വാക്കുകളുടെ ശ്രേണിയിലേക്ക് സ്വാശ്രയവത്കരണം എന്ന വാക്കുകൂടി സെബിന്‍ എഴുതിയ  പോസ്റ്റിന്റെ സംഭാവനയാണ്.

വിദ്യാര്‍ത്ഥികളുടെ പക്കല്‍ നിന്നു് ഈടാക്കുന്ന കനത്ത ഫീസിലൂടെ മാത്രമേ കെട്ടിടനിര്‍മ്മാണം മുതല്‍ സ്ഥാപനത്തിനാവശ്യമായ എല്ലാ അടിസ്ഥാനസൌകര്യങ്ങളും ഒരുക്കൂ എന്ന  പ്രക്രീയയാണു സ്വാശ്രയവത്കരണം.

2006 ല്‍ ഇടതുമുന്നണി സര്‍ക്കാര്‍ അധികാരമേല്‍ക്കുമ്പോള്‍ സ്വാശ്രയ വിദ്യാഭ്യാസ കച്ചവടക്കാര്‍ ഒരു നിര്‍ദ്ദേശം വച്ചിരുന്നു. 50% സീറ്റുകളില്‍ സര്‍ക്കാര്‍ നടത്തുന്ന പ്രവേശന പരീക്ഷയിലെ റാങ്ക് ലിസ്റ്റില്‍ നിന്നും സര്‍ക്കാര്‍ നിര്‍ദ്ദേശിക്കുന്ന ഫീസു വാങ്ങി പ്രവേശനം നടത്താം. പക്ഷെ അന്ന് വിദ്യാഭ്യാസ മന്ത്രിയും എസ് എഫ് ഐയും അത് സമ്മതിച്ചില്ല. പുതിയ സ്വാശ്രയ നിയമം. പിന്നെ നീണ്ട നിയമയുദ്ധം. അതിനപ്പുറം കോടതി വിധി. 100% സീറ്റുകളില്‍ മാനേജ് മെന്റിനു പ്രവേശനം നടത്താം. നെല്‍പ്പാടങ്ങളില്‍ കോലം കെട്ടി വയ്ക്കുന്നതു പോലെ നോക്കു കുത്തിയായി ഒരു ഫീസ് നിര്‍ണ്ണയ കമ്മിറ്റി. ഒരു മാനേജ്മെന്റിനും പേടിയില്ലാത്ത കമ്മിറ്റി എന്ന പേരാണതിനു യോജിക്കുക. വിദ്യാഭ്യാസ മന്ത്രി പരാജയം സമ്മതിച്ച് വിദ്യാഭ്യാസ കച്ചവടക്കാര്‍ പറയുന്ന വ്യവസ്ഥകളൊക്കെ അംഗീകരിക്കുക എന്നതാണിപ്പോള്‍ നാട്ടുനടപ്പ്. എസ് എഫ് ഐ അതിന്റെ പേരില്‍ ഇപ്പോള്‍ മന്ത്രിയെ പരസ്യമായി വിമര്‍ശിക്കുന്നു.

സെബിനേപ്പോലുള്ളവര്‍ പറയുന്നു സ്വാശ്രയ സ്ഥാപനങ്ങളെയല്ല എതിര്‍ത്തത്, സ്വശ്രയ വത്കരണത്തെയാണ്. പണ്ട് കമ്പ്യൂട്ടറിനെ എതിര്‍ക്കാതെ കമ്പ്യൂട്ടര്‍ വത്കരണത്തെ എതിര്‍ത്ത പോലെ. ഇന്ന് കമ്പ്യൂട്ടര്‍ വത്കരണത്തെ എതിര്‍ക്കുന്നില്ല. അതു പോലെ കുറച്ചു കഴിയുമ്പോള്‍ സ്വാശ്രയ വത്കരണത്തെയും ഇതു പോലെ അംഗീകരിക്കും. അന്നും മലയാള നിഘണ്ടുവില്‍ ചേര്‍ക്കാന്‍ പുതിയ പദങ്ങള്‍ കണ്ടുപിടിക്കും, സെബിനോ മറ്റാരെങ്കിലുമോ?

സി പി എം കേന്ദ്ര കമ്മിറ്റി അംഗമായ വിദ്യാഭ്യാസ മന്ത്രി ബേബി ഇപ്പോള്‍ സ്വാശ്രയവത്കരണത്തെ എന്തുകൊണ്ട് അംഗീകരിക്കുന്നു എന്നതിനു സെബിനോ മറ്റാരെങ്കിലുമോ ഉത്തരം തരുമോ?






318 comments:

  1. 2006 ല്‍ ഇടതുമുന്നണി സര്‍ക്കാര്‍ അധികാരമേല്‍ക്കുമ്പോള്‍ സ്വാശ്രയ വിദ്യാഭ്യാസ കച്ചവടക്കാര്‍ ഒരു നിര്‍ദ്ദേശം വച്ചിരുന്നു. 50% സീറ്റുകളില്‍ സര്‍ക്കാര്‍ നടത്തുന്ന പ്രവേശന പരീക്ഷയിലെ റാങ്ക് ലിസ്റ്റില്‍ നിന്നും സര്‍ക്കാര്‍ നിര്‍ദ്ദേശിക്കുന്ന ഫീസു വാങ്ങി പ്രവേശനം നടത്താം. പക്ഷെ അന്ന് വിദ്യാഭ്യാസ മന്ത്രിയും എസ് എഫ് ഐയും അത് സമ്മതിച്ചില്ല. പുതിയ സ്വാശ്രയ നിയമം. പിന്നെ നീണ്ട നിയമയുദ്ധം. അതിനപ്പുറം കോടതി വിധി. 100% സീറ്റുകളില്‍ മാനേജ് മെന്റിനു പ്രവേശനം നടത്താം. നെല്‍പ്പാടങ്ങളില്‍ കോലം കെട്ടി വയ്ക്കുന്നതു പോലെ നോക്കു കുത്തിയായി ഒരു ഫീസ് നിര്‍ണ്ണയ കമ്മിറ്റി. ഒരു മാനേജ്മെന്റിനും പേടിയില്ലാത്ത കമ്മിറ്റി എന്ന പേരാണതിനു യോജിക്കുക. വിദ്യാഭ്യാസ മന്ത്രി പരാജയം സമ്മതിച്ച് വിദ്യാഭ്യാസ കച്ചവടക്കാര്‍ പറയുന്ന വ്യവസ്ഥകളൊക്കെ അംഗീകരിക്കുക എന്നതാണിപ്പോള്‍ നാട്ടുനടപ്പ്. എസ് എഫ് ഐ അതിന്റെ പേരില്‍ ഇപ്പോള്‍ മന്ത്രിയെ പരസ്യമായി വിമര്‍ശിക്കുന്നു.

    സെബിനേപ്പോലുള്ളവര്‍ പറയുന്നു സ്വാശ്രയ സ്ഥാപനങ്ങളെയല്ല എതിര്‍ത്തത്, സ്വശ്രയ വത്കരണത്തെയാണ്. പണ്ട് കമ്പ്യൂട്ടറിനെ എതിര്‍ക്കാതെ കമ്പ്യൂട്ടര്‍ വത്കരണത്തെ എതിര്‍ത്ത പോലെ. ഇന്ന് കമ്പ്യൂട്ടര്‍ വത്കരണത്തെ എതിര്‍ക്കുന്നില്ല. അതു പോലെ കുറച്ചു കഴിയുമ്പോള്‍ സ്വാശ്രയ വത്കരണത്തെയും ഇതു പോലെ അംഗീകരിക്കും. അന്നും മലയാള നിഘണ്ടുവില്‍ ചേര്‍ക്കാന്‍ പുതിയ പദങ്ങള്‍ കണ്ടുപിടിക്കും, സെബിനോ മറ്റാരെങ്കിലുമോ?

    സി പി എം കേന്ദ്ര കമ്മിറ്റി അംഗമായ വിദ്യാഭ്യാസ മന്ത്രി ബേബി ഇപ്പോള്‍ സ്വാശ്രയവത്കരണത്തെ എന്തുകൊണ്ട് അംഗീകരിക്കുന്നു എന്നതിനു സെബിനോ മറ്റാരെങ്കിലുമോ ഉത്തരം തരുമോ?

    ReplyDelete
  2. സെബിൻ “ആട്“ എന്ന് പറഞ്ഞതെല്ലാം കാളിദാസൻ വൃത്തിയായി “ആടലോടകം“ എന്ന് മാറ്റിയെഴുതി മുഴുവൻ വളച്ചൊടിച്ചിരിക്കുന്നു.

    ReplyDelete
  3. കാളിദാസാ..

    താങ്കളുടെ ആത്മാര്‍ത്ഥതയിലെനിക്ക് സംശയമില്ല.എങ്ങനെയാണു ഒരു കാര്യത്തെ വളച്ചൊടിച്ച് “പൊളിച്ചടുക്കുന്നത്” എന്ന് അറിയണമെങ്കില്‍ ഈ പോസ്റ്റ് വായിച്ചാല്‍ മതി.

    അറിയപ്പെടുന്നിടത്തോളം വിവേക് മറ്റൊരു രാഷ്ട്രീയ പാര്ട്ടിയിലും വിശ്വസിക്കുന്നില്ല. അതിന്റെ സ്വാഭാവിക അര്ത്ഥം അദ്ദേഹം സി പി എം പാര്ട്ടിയില് വിശ്വസിക്കുന്നു എന്നതാണ്.

    ചിരിക്കാന്‍ തോന്നുന്നു.മറ്റൊരു രാഷ്ട്രീയ പാര്‍ട്ടിയിലും വിശ്വസിക്കാത്ത ഒരാള്‍ ഉടന്‍ സി.പി.എം വിശ്വാസി ആകും അല്ലേ?ഒരു രാഷ്ട്രീയപ്പാര്‍ട്ടിയിലും വിശ്വാസമില്ലാത്ത ആരും ഇല്ലെ?

    കാളിദാസന്‍ തന്നെ സ്വയം മറ്റേതെങ്കിലും രാഷ്ട്രീയ പാര്‍ട്ടിയില്‍ വിശ്വസിക്കുന്നതായി അഭിപ്രായപ്പെട്ടിട്ടില്ല.അതിന്റെ “സ്വാഭാവികമായ അര്‍ത്ഥം” എന്താണാവോ?

    വിവേകിന്റെ രാഷ്ട്രീയ നിലപാടുകളെക്കുറിച്ച് ഞാന്‍ വായിച്ചറിഞ്ഞ ഒരു കാര്യം സെബിന്റെ പോസ്റ്റില്‍കമന്റായി ഇട്ടിരുന്നു..താങ്കള്‍ കണ്ടിരുന്നോ അത്?

    നട്ടപിരാന്തന്റെ ബ്ളോഗില്‍ പ്രസിദ്ധീകരിച്ച ചിത്രം പിണറായി വിജയന്റെ വീടിന്റെ ആണെന്ന് ആരും തന്നെ അഭിപ്രായപ്പെട്ടില്ല.

    പിന്നെന്താ “കാളിദാസന്റെ” വീടാണെന്നായിരുന്നോ അവകാശപ്പെട്ടത്?ചുമ്മാ കണ്ണടച്ച് ഇരുട്ടാക്കാതെ സുഹൃത്തേ.. പിണരായിക്കിട്ട് ഒന്നു താങ്ങാനായിട്ടല്ലേ ഈ പോസ്റ്റ് ഇട്ടത് എന്ന് ഞാനവിടെ ചോദിച്ചത് “നട്ടപ്പിരാന്തന്‍ “സമ്മതിച്ചു തരികയും ചെയ്തിട്ടുണ്ട്.ഒന്നു കൂടി കമന്റുകള്‍ വായിച്ചു നോക്കൂ.

    ReplyDelete
  4. അദ്ദേഹം പറയുന്നത് കേട്ടാല്‍ ഈ പൊളിച്ചടുക്കലിന്റെ സര്‍വ്വ ഗുട്ടന്‍സും കേട്ട് ആരും ചിരിച്ചു പോകും . കരുണാകരന്‍ ഉള്‍പ്പടെ പല പേരുകളും ആലോചിച്ച ശേഷമാണത്രേ അദ്ദേഹം പിണറായി വിജയന്റെ പേര്, തെരഞ്ഞെടുത്തതെന്ന് ഇപ്പോള്‍ അറിവായിരിക്കുന്നു.

    അതെ അതെ...ഇപ്പറയുന്ന വ്യക്തി പറയുന്നതാണല്ലോ കാളിദാസനു വേദ വാക്യം.അദ്ദേഹത്തിന്റെ ഓര്‍ക്കുട്ട് പ്രൊഫൈലില്‍ നിറയെ കോണ്‍‌ഗ്രസ് നേതാക്കളുടേ പേരിലുള്ള കമ്മ്യൂണിറ്റികളാണെന്ന് ഇന്നലെ ചാനലുകളില്‍ കാണിച്ചത് കണ്ടില്ലേ? ഇനിയിപ്പോ അയാളും സി.പി.എം കാരന്‍ ആണെന്ന് പറയാന്‍ മാത്രമേ ബാക്കിയുള്ളൂ.

    നായനാരും വി എസ് അച്യുതാനന്ദനും അന്ന് വിദ്യാഭ്യാസ മന്ത്രിയായിരുന്ന പി ജെ ജോസഫും അതിനനുകൂലമായിരുന്നു. അതിനെ എതിര്‍ത്ത ഏറ്റവും ശ്രദ്ധേയമായ ശബ്ദം പിണറായി വിജയന്റേതായിരുന്നു.

    ആ ശ്രദ്ധേയമായ ശബ്ദം എവിടെ കിട്ടും സുഹൃത്തേ?

    ReplyDelete
  5. എനിക്കു് മറുപടി പറയുവാനായിട്ടു് കാളിദാസന്‍ ഇത്രയും ഊര്‍ജ്ജം ചെലവാക്കേണ്ടിയിരുന്നില്ല. ചെലവഴിച്ച സ്ഥിതിക്കു് എനിക്കു് പറയുവാനുള്ളതു് പറയാതെ പോകുന്നുമില്ല.

    ഞാന്‍ പിണറായി വിജയനെ ന്യായീകരിക്കാനോ പാര്‍ട്ടിയെ വെള്ളപൂശാനോ ആയല്ല, ആ പോസ്റ്റിട്ടതു്. ആ പോസ്റ്റിന്റെ ചുവട്ടില്‍ നടന്ന ചര്‍ച്ചയില്‍ തന്നെ അക്കാര്യം വ്യക്തമാക്കിയിട്ടുണ്ടു്. പാര്‍ട്ടി സെക്രട്ടറിയല്ല, പാര്‍ട്ടിയെന്നും പാര്‍ട്ടിസെക്രട്ടറിയുടെ മകന്റെ വിദ്യാഭ്യാസം എവിടെയായിരുന്നു എന്നുനോക്കിയല്ല, വിദ്യാര്‍ത്ഥി സംഘടന സ്വാശ്രയ വിദ്യാഭ്യാസത്തോടുള്ള സമീപനം രൂപപ്പെടുത്തുക എന്നും മനസ്സിലാക്കുക.

    എന്റെ പോസ്റ്റ് മൂന്നു് പ്രമേയങ്ങളില്‍ ഊന്നിയായിരുന്നു. മലയാളത്തില്‍ എഴുതിയതു് മനസ്സിലാകാത്ത സ്ഥിതിക്കു് അതു് ഇംഗ്ലീഷില്‍ പറയാം.

    The main theme was the issue of raising some half truths whenever the opponent wins over you in a debate. The debate was on a fake picture proclaiming to be Pinarayi's house and we saw, how it turned to other things like his son's education as the original issue was proved to be false.

    The second issue was a cross examination of the all time favorite arguments against the left - the first one being tractor, the second one being the computer and the third one being the self financing education.

    Pinarayi's political stand versus his son's education choice is only the third issue and the whole discussion in my blog revolves around it. But its about free will and free choice of individuals. As a politician, no doubt, PV should have fought for his commitments (if any). But that should no be at the cost of his son's freedom. Otherwise the case would have been like that of Harilal. (Please read the wiki article about him).

    As somebody had pointed out through comments in my blog post, the party is not a household property of it's secretary. The secretary may have erred. His son may have went the opposite way. But that does not warrant a change in party's stand on critical issues like commercialisation and/or privatisation of education.

    I would like to make it clear that your assumptions were not the desired conclusions at least. You have read the post with some pre confined positions and perceptions about my stand.

    ReplyDelete
  6. ഒന്നുരണ്ടു് കാര്യം കൂടി.

    അമേരിക്കയില്‍ പഠിക്കാന്‍ പാടില്ല എന്ന തിട്ടൂരത്തെ കുറിച്ചു് ബീഫ് ഫ്രൈ അവിടെ പറഞ്ഞതു് പിണറായി വിജയന്റെ മകനെ കുറിച്ചാണെന്നു് എനിക്കു മനസ്സിലായിരുന്നില്ല. സൂരജും റോബിയും ശ്രീഹരിയും മറ്റും യുഎസില്‍ പോയതിനെക്കുറിച്ചു് ബൂലോഗത്തു് ചിലര്‍ ഒളിഞ്ഞുംതെളിഞ്ഞും നടത്തിയ പരാമര്‍ശത്തെ കുറിച്ചായിരുന്നു അതെന്നാണു് ഞാന്‍ ധരിച്ചിരുന്നതു്. ബര്‍മിങ്ഹാം യുകെയില്‍ നിന്നു് യുഎസിലേക്കു് കപ്പല്‍കയറിയ വാര്‍ത്തയും നിര്‍ഭാഗ്യവശാല്‍ വായിക്കാനായില്ല. ഈ രണ്ടു് തെറ്റിദ്ധാരണകളും തിരുത്തിത്തന്നതിനു് നന്ദി.

    കൂതറഅവലോകനത്തിലെ പോസ്റ്റിനെ ആധാരമാക്കിയല്ല, ഏതായാലും കാളിദാസന്‍ പരാമര്‍ശിക്കുന്ന വിമര്‍ശനം ഞാനുന്നയിച്ചതു്. ഈ വിഷയം ചര്‍ച്ചയായ വേറെ സ്ഥലങ്ങളുമുണ്ടു്. പോസ്റ്റിലുള്ള കമന്റുകളില്‍ ഞാന്‍ അക്കാര്യം പ്രത്യേകം പരാമര്‍ശിച്ചിരുന്നു.കേരളത്തിലെ മാധ്യമപ്രവര്‍ത്തകരുടെയും വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന മറ്റുചിലരുടെയും പൊതുവേദിയായ ഫോര്‍ത്ത് എസ്റ്റേറ്റ് ക്രിട്ടിക്‍ എന്ന ഇഗ്രൂപ്പില്‍ നടന്ന ചര്‍ച്ചയുടെ മറുപടിയായാണു് ആ പോസ്റ്റ് എഴുതിയതു്.

    ReplyDelete
  7. കോടിയേരിയുടെ മക്കളില്‍ ഇളയവനായ ബിനീഷ് ആണു് എസ്എഫ്ഐയില്‍ സജീവമായുണ്ടായിരുന്നതു്. മൂത്ത പുത്രന്റെ വിവാഹഫോട്ടോയാവണം കാളിദാസന്‍ പ്രസിദ്ധീകരിച്ചിരിക്കുന്നതു്. ബിനീഷിന്റെ വിവാഹം ഈയടുത്തു് കഴിഞ്ഞതേയുള്ളൂ. പഴയ വിമര്‍ശനമൊഴിവാക്കി വിവാഹ ഉറപ്പിന്റെ ചടങ്ങുതന്നെ വിവാഹമാക്കി മാറ്റുകയാണു് ഇത്തവണ ഉണ്ടായതു്. ഒരു തിരുത്തല്‍ നടപടിയായി അതിനെ കണ്ടുകൂടെ? ഫാക്‍ച്വല്‍ എറര്‍ ആയി തോന്നിയതിനാല്‍ ചൂണ്ടിക്കാട്ടിയെന്നു് മാത്രം.

    ReplyDelete
  8. 'ബര്‍മിങ്ഹാം യുകെയില്‍ നിന്നു് യുഎസിലേക്കു് കപ്പല്‍കയറിയ വാര്‍ത്തയും നിര്‍ഭാഗ്യവശാല്‍ വായിക്കാനായില്ല.'

    വേറെയും ചില ‘വാര്‍ത്തകള്‍’ ഇവിടെ വായിച്ചില്ലേ? ഇതാ ഒരു സാമ്പിള്‍: ‘...ബ്ളോഗില്‍ പ്രസിദ്ധീകരിച്ച ചിത്രം പിണറായി വിജയന്റെ വീടിന്റെ ആണെന്ന് ആരും തന്നെ അഭിപ്രായപ്പെട്ടില്ല.’ ആരും അഭിപ്രായപ്പെടാതിരുന്നതുകൊണ്ടാണ് വിജയന്‍ പരാതി കൊടുത്തതും പോലീസ് കേസെടുത്തതും!

    ഇങ്ങനെ എന്തൊക്കെ വാര്‍ത്തകള്‍ കാളിദാസന്‍ മുഖേന വായിക്കാനിരിക്കുന്നു...!

    ReplyDelete
  9. ഇടതുപക്ഷ ജന സേവകരുടെ ലാളിത്യം വിളിച്ചോതുന്ന കുറെ പടങ്ങളുണ്ടല്ലോ ഈ പോസ്റ്റില്‍ !
    നന്നായിരിക്കുന്നു.കുറച്ച് പടം കാണുംബോഴാണ് ഒരു ഗുമ്മുള്ളു.
    എല്ലാത്തരം കാഴ്ച്ചപ്പാടുകളാലും ബൂലോകം സംബന്നാമാകട്ടെ എന്നാശിക്കുന്നു.
    മാത്രമല്ല, പൊതു പ്രവര്‍ത്തന രംഗത്തും,കലാ-സാഹിത്യ-സാംസ്ക്കാരിക രംഗത്തുമുള്ള സകല വിഗ്രഹങ്ങളേയും ബൂലോകത്ത് തുണിപ്പന്തുപോലെ തട്ടിക്കളിക്കേണ്ടത് ജനാതിപത്യത്തിന്റെ ശുദ്ധിക്ക് അത്യാവശ്യമാണെന്നും വിശ്വസിക്കുന്നു.
    ഇതുമായി കൂട്ടി വായിക്കാനുള്ള ഒരു പോസ്റ്റിന്റെ ലിങ്ക്:ദേശാഭിമാനിയും സൈബര്‍ ഭീകരന്മാരും.

    ReplyDelete
  10. ഇതിനൊക്കെ മറുപടി പറയാന്‍ നിന്നാല്‍ പിന്നെ എനിക്കതിനേ സമയം കാണൂ... :)

    ചര്‍ച്ച നടക്കട്ടെ. ഞാന്‍ ഗാലറിയിലിരുന്ന് കളി കണ്ടോളാം. [ലോകകപ്പ് കളിക്കാനുള്ള യോഗ്യതയൊന്നും നമ്മുക്കില്ലേ]

    ReplyDelete
  11. This comment has been removed by the author.

    ReplyDelete
  12. കാല്‍വിന്‍,

    സെബിന് എഴുതിയതൊന്നും ഞാന് മാറ്റിയെഴുതിയില്ല. സെബിന് എഴുതിയ ചില പരാമര്ശലങ്ങളെ വിമര്ശിാച്ചാണു ഞാന് ഈ പോസ്റ്റ് എഴുതിയത്. പൊളിച്ചടുക്കി എന്ന അവകാശവാദത്തെയും സ്വാശ്രയ വത്കരണത്തെയും.

    സെബിന് ഇപ്പോള് പറയുന്നത് പണ്ടൊരു പോസ്റ്റില് പറഞ്ഞ കാര്യങ്ങള്ക്ക്ല കടക വിരുദ്ധമായിട്ടാണെനിക്ക് തോന്നിയത്. ആ പോസ്റ്റില് ആട് എന്നെഴുതിയതില് ചിലത് ഇപ്പോഴത്തെ പോസ്റ്റില് സെബിന് ആടലോടകമാക്കി. സെബിന് ഇടതു പക്ഷത്തിന്റെ പാര്ലbമെന്റ് തെരഞ്ഞെടുപ്പു പരാജയതിന്റെ വെളിച്ചത്തില് സ്വയം വിമര്ശ്നം എന്ന പേരില് ചിലതെല്ലാം എഴുതിയിരുന്നു

    ReplyDelete
  13. കാല്‍വിന്‍,

    ജനാധിപത്യ പ്രക്രിയയില് തെരഞ്ഞെടുപ്പു് വിജയം വിശകലനം ചെയ്ത് എഴുതിയ ആത്മവിമര്ശനം ഇതാണ്.

    ഉദാരവത്കരണം യാഥാര്ത്ഥ്യമായ 90 കള്ക്കു് ശേഷം പാര്ട്ടിയില് പിടിമുറുക്കിയിട്ടുള്ള ഒരു വിഭാഗത്തിന്റെ ക്രോസ് സെക്ഷന്. ലാവ്ലിനെ കുറിച്ചു ചോദിച്ചാല്, ചേട്ടാ, ഇതു് പഴയ കാലമൊന്നുമല്ല, പാര്ട്ടി പ്രവര്ത്തനത്തിനൊക്കെ പണം വേണ്ടേ എന്ന മണ്ടന് ന്യായീകരണം തൊടുക്കുന്ന കൂട്ടരും കേഡര്മാരില് കുറവല്ല. പാര്ട്ടി പ്രവര്ത്തകരുടെ ബോധ്യങ്ങളില് സാരമായ പിഴവുകളുണ്ടെന്നു് പറയേണ്ടിവരും. പകരം മാദ്ധ്യമപ്രചാരണത്തില് വശംവദരായി ആളുകള് തെറ്റായ തെരഞ്ഞെടുപ്പു് നടത്തി എന്നു് സ്വയം വിശ്വസിക്കാന് ശ്രമിക്കേണ്ടതില്ല. രാഷ്ട്രീയമായ വിധിയെഴുത്തു് എന്തുകൊണ്ടു് ഇടതുപക്ഷത്തിനു് എതിരായി എന്നു് കണ്ടെത്തുകയും വേണം. ഇടതുരാഷ്ട്രീയത്തിനു് കുറുക്കുവഴികളില്ല എന്ന തിരിച്ചറിവിന്റെ പ്രസക്തി അവിടെയാണു്. കോണ്ഗ്രസ് അനുകൂല തരംഗമല്ല, പാര്ട്ടിക്കെതിരായ അണികളുടെ പ്രതിഷേധമാണു് മോശപ്പെട്ട തെരഞ്ഞെടുപ്പു് പ്രകടനത്തിനു് ഇടയാക്കിയതു്. വ്യക്തികളല്ല, നിലപാടുകളാണു് മാറേണ്ടതു്.

    പാര്ട്ടി പ്രവര്ത്തകരുടെ ബോധ്യങ്ങളില് സാരമായ പിഴവുകളുണ്ടെന്നു് മനസിലാക്കിയ സെബിന് ആ പിഴവുകളില് ചിലതിനെ ന്യായീകരിക്കുന്നത് കാണുമ്പോള് സഹതാപം തോന്നുന്നു.
    സെബിന് അന്നതെഴുതിയപ്പോള് ഞാനും അത് അത്മാര്ത്ഥമായി എഴുതുന്നതാണെന്നു കരുതി. പക്ഷെ ഇപ്പോള് മനസിലായി വഞ്ചി തിരുനക്കരെ തന്നെ.

    ReplyDelete
  14. സുനില് ,
    എങ്ങനെയാണു ഒരു കാര്യത്തെ വളച്ചൊടിച്ച് “പൊളിച്ചടുക്കുന്നത്” എന്ന് അറിയണമെങ്കില് ഈ പോസ്റ്റ് വായിച്ചാല് മതി.

    ഞാനൊരു വളച്ചൊടിക്കലും നടത്തിയിട്ടില്ല. ഒന്നും പൊളിച്ചടുക്കിയുമില്ല. സെബിന് എഴുതിയ ചിലതൊക്കെ വിമര്ശിച്ചു. അതിന്റെ കാരണവും എഴുതി. നിര്ഭാഗ്യവശാല് അത് സുനില് കരുതിയ പോലെ അല്ല. പൊളിച്ചടുക്കല് എന്റെ ലക്ഷ്യവുമല്ല.

    ReplyDelete
  15. സുനില്,

    മറ്റൊരു രാഷ്ട്രീയ പാര്ട്ടിയിലും വിശ്വസിക്കാത്ത ഒരാള് ഉടന് സി.പി.എം വിശ്വാസി ആകും അല്ലേ?ഒരു രാഷ്ട്രീയപ്പാര്ട്ടിയിലും വിശ്വാസമില്ലാത്ത ആരും ഇല്ലെ?


    സുനില് തെറ്റിദ്ധരിച്ചെന്നു തോന്നുന്നു. സി പി എം വിശ്വാസി എന്നു ഞാന് ഉദ്ദേശിച്ചത് സി പി എമ്മിന്റെ നയങ്ങളെ അംഗീകരിക്കുന്ന വ്യക്തി എന്ന അര്ത്ഥത്തില് മാത്രമാണ്. രാഷ്ട്രീയത്തില് താല്പ്പര്യമില്ലാത്ത എത്രയോ പേര് ചില രാഷ്ട്രീയ പാര്ട്ടികളുടെ നയങ്ങളെ പിന്തുണക്കുന്നുണ്ട്. രാഷ്ട്രീയ പാര്ട്ടി അംഗത്വമോ സജീവ രാഷ്ട്രീയത്തില് പ്രവര്ത്തിക്കുന്നതോ അല്ല ഞാന് വിവക്ഷിച്ചത്.

    സുനില് പരാമര്ശിച്ച അഭിമുഖത്തില് നിന്നും ഞാന് മനസിലാക്കിയത് പിതാവിനേപ്പോലെ സജീവ രാഷ്ട്രീയ പ്രവര്ത്തനം ഇഷ്ടമില്ല, സ്വന്തമായി മറ്റെന്തെങ്കിലും ജോലി ചെയ്തു ജീവിക്കാനാണിഷ്ടം എന്നേ ഉള്ളു. സജീവമായി രാഷ്ട്രീയ പ്രവര്ത്തനം നടത്തുന്ന മൂന്നു ലക്ഷം അംഗങ്ങളേ പാര്ട്ടിക്കുള്ളു. മറ്റുള്ള പിന്തുണക്കാരെല്ലാം മറ്റു തൊഴിലുകള് എടുത്തു ജീവിക്കുന്നവരാണ്.സുനിലിനേപ്പോലെ.

    വിപ്ളവ വീര്യം ഉള്ളില് നിറഞ്ഞു തുളുമ്പുന്ന പിണറായി വിജയന്റെ കുടുംബവും അതേ കമ്യൂണിസ്റ്റു വിശ്വാസികളും പാര്ട്ടി നയങ്ങളുടെ പിന്തൂണക്കാരുമാണെന്നേ ഞാന് മനസിലാക്കിയിട്ടും പറഞ്ഞുമുള്ളു. അത് തെറ്റായിരിക്കാം. പക്ഷെ അതിനുള്ള തെളിവ് എനിക്കിതു വരെ കിട്ടിയിട്ടില്ല. കമ്യൂണിസത്തില് വിശ്വസിക്കുന്നില്ല, സി പി എമിന്റെ നയങ്ങളില് വിശ്വാസിക്കുന്നില്ല എന്നു വിവേക് പറയുമ്പോള് നിശ്ചയമായും ഞാന് എന്റെ ധാരണകള് മാറ്റുന്നതാണ്. അതു വരെ തെറ്റാണെങ്കിലും ഞാന് അത് മാറ്റില്ല.

    ReplyDelete
  16. സുനില്‍,

    പിന്നെന്താ “കാളിദാസന്റെ” വീടാണെന്നായിരുന്നോ അവകാശപ്പെട്ടത്?ചുമ്മാ കണ്ണടച്ച് ഇരുട്ടാക്കാതെ സുഹൃത്തേ.. പിണരായിക്കിട്ട് ഒന്നു താങ്ങാനായിട്ടല്ലേ ഈ പോസ്റ്റ് ഇട്ടത് എന്ന് ഞാനവിടെ ചോദിച്ചത്

    പിണറായിയുടെ വീടാണെങ്കില് പിന്നെ അത് കണ്ടു പിടിക്കാന് ഒരു മത്സരം സംഘടിപ്പിക്കുന്നു എന്നും പറഞ്ഞ് ബ്ളോഗിടേണ്ട ആവശ്യമെന്താണു സുനില്? ഇത് പിണറായി വിജയന്റെ വീടാണ്. നമുക്കിതേക്കുറിച്ച് ചര്‍ച്ച ചെയ്യാം എന്നങ്ങ് നേരെ എഴുതിയാല്‍ പോരെ?

    പിണറായിക്കിട്ടു താങ്ങുക എന്ന ഉദ്ദേശമുണ്ടായിരുന്നു. പക്ഷെ അത് വീട് പിണറായിയുടേതാണെന്നു സ്ഥാപിച്ചുള്ള താങ്ങലല്ല. ആ താങ്ങല് എന്താണെന്നു സുനിലിനു മനസിലാവാതെ പോയി. പക്ഷെ പോസ്റ്റ് വായിച്ച പലര്ക്കുമത് മനസിലായി. അത് എന്റെയോ നട്ടപിരാന്തന്റെയോ കുറ്റമല്ല.

    പിണറായി വിജയന്റെ വീടുമായി ഒരു ബന്ധവുമില്ലാത്ത എത്ര കാര്യങ്ങളാണവിടെ ചര്ച്ച ചെയ്യപ്പെട്ടത്.അതിലൊക്കെ പങ്കെടുത്തവര്ക്കും വായിച്ചവര്ക്കു ആ താങ്ങല് നടന്നതെങ്ങനെ എന്നു മനസിലായി. ഒരു പക്ഷെ ഒരാവര്ത്തികൂടി വായിച്ചാല് സുനിലിനും മനസിലാകും.

    ReplyDelete
  17. സുനില്‍,

    ഇപ്പറയുന്ന വ്യക്തി പറയുന്നതാണല്ലോ കാളിദാസനു വേദ വാക്യം.

    അല്ല സുനില്. അതല്ല വേദവാക്യം. ഉത്തരവാദപ്പെട്ട അധികാരികള് മറിച്ചു തെളിയിക്കുന്നതു വരെ അത് എല്ലാവരും വിശ്വസിച്ചേ പറ്റൂ. ലാവാലിന് കേസില് പിണറായി കുറ്റക്കാരനാണെന്നു കോടതി പറയുന്നതു വരെ കുറ്റക്കാരനല്ല എന്നു സുനില് വിശ്വസിക്കുന്നതിന്റെ ഒരു വകഭേദം.

    അദ്ദേഹത്തിന്റെ ഓര്ക്കുട്ട് പ്രൊഫൈലില് നിറയെ കോണ്ഗ്രസ് നേതാക്കളുടേ പേരിലുള്ള കമ്മ്യൂണിറ്റികളാണെന്ന് ഇന്നലെ ചാനലുകളില് കാണിച്ചത് കണ്ടില്ലേ? ഇനിയിപ്പോ അയാളും സി.പി.എം കാരന് ആണെന്ന് പറയാന് മാത്രമേ ബാക്കിയുള്ളൂ.

    ഓര്ക്കുട്ടില് ചേരുന്ന കമ്യൂണിറ്റിയുടെ ലക്ഷണം കണ്ട് അദ്ദേഹം ഒരു കോണ്ഗ്രസുകരനാണെന്നു സുനില് തീര്ച്ചപ്പെടുത്തിയോ? അങ്ങനെയെങ്കില് ഒരു കമ്യൂണിസ്റ്റു കുടുംബത്തില് ജനിക്കുകയും പത്തിരുപത് വര്ഷം ജീവിക്കുകയും ചെയ്ത വിവേക് തീര്ച്ചയായും ഒരു കമ്യൂണിസ്റ്റുകാരന് തന്നെ.

    ReplyDelete
  18. സുനില്‍,

    ആ ശ്രദ്ധേയമായ ശബ്ദം എവിടെ കിട്ടും സുഹൃത്തേ?

    കേരളത്തിലെ ഏറ്റവും ശ്രദ്ധേയമായ ശബ്ദം തന്നെയാണ്, പിണറായി വിജയന്റേത്. അദ്ദേഹം എന്തു പറഞ്ഞാലും രാഷ്ട്രീയ കേരളം അത് ശ്രദ്ധാപൂര്‍വം കേള്‍ക്കുന്നു.

    സ്വാശ്രയ പ്രശ്നത്തേപ്പറ്റി അദ്ദേഹം ഒരു പതിറ്റാണ്ടിനു മുമ്പ് പറഞ്ഞതാണ്, ഞാന്‍ എഴുതിയത്. സുനില്‍ അതേപ്പറ്റി ഒരഭിപ്രായവും പറഞ്ഞില്ല.

    പിണറായി വിജയന്റെ വീടിനേക്കുറിച്ച് വിമര്‍ശനം ഉണ്ടായപ്പോള്‍ കാണിച്ച അവേശം ഇവിടെ ഞാന്‍ പ്രസിദ്ധീകരിച്ച ഫോട്ടോകളേക്കുറിച്ച് സുനില്‍ പ്രകടിപ്പിച്ചു കണ്ടില്ല.

    സെബിന്‍ എഴുതിയ പാര്‍ട്ടിയിലെ കുറച്ചാളുകളുടെ എങ്കിലും ബോധ്യങ്ങള്‍ക്ക് വന്ന മാറ്റങ്ങളില്‍ ഇതുകൂടി ഉള്‍പ്പെടില്ലേ?

    ReplyDelete
  19. സെബിന്‍,

    സെബിനു മറുപടി പറയുവാന്‍ ഞാന്‍ ഒരു ഊര്‍ജ്ജവും ചെലവാക്കിയില്ല. സെബിന്റെ ബ്ളോഗില്‍ തന്നെ ഇതൊക്കെ എഴുതണമെന്നു കരുതിയതാണ്. പക്ഷെ നീണ്ട കമന്റുകള്‍ ഇടാന്‍ സാധിക്കുന്നില്ല. കൂടാതെ ഫോട്ടോകള്‍ ഇടാനും പറ്റില്ലല്ലോ. അതു കൊണ്ട് ഒരു പോസ്റ്റാക്കി.

    കുറെ നാളുകളായി ഞാന്‍ ഇതുപോലെയുള്ള കാര്യങ്ങള്‍ പലയിടത്തും എഴുതിയിട്ടുണ്ട്. തെരഞ്ഞെടുപ്പുകാലത്ത് ഇതുപോലെയൊന്നും എഴുതരുതെന്ന ഒരഭിപ്രായവും സെബിന്‍ പ്രകടിപ്പിച്ചതായി ഞാന്‍ ഓര്‍ക്കുന്നു.

    2008 ല്‍ എനിക്ക് കിട്ടിയ ഫോട്ടോകളാണ്, ഞാന്‍ ഇവിടെ ഇട്ടത്. പിണറായി വിജയനേപ്പറ്റി പ്രചരിപ്പിച്ചത് വ്യാജമായിരുന്നു. പക്ഷെ കോടിയേരിയുടെ മകന്റെ വിവഹം സംബന്ധിച്ച് പ്രചരിപ്പിച്ചത് സത്യമല്ലേ?

    ReplyDelete
  20. സെബിന്‍,

    പിണറായി വിജയനെ ന്യായീകരിക്കുന്നതോ പാര്‍ട്ടിയെ വെള്ളപൂശുന്നതോ ആയി ഞാന്‍ സെബിന്റെ വാക്കുകളെ എടുത്തില്ല. പാര്‍ട്ടിയില്‍ വന്ന അനാശാസ്യ നടപടികളേപ്പറ്റി സെബിന്‍ ഇതിനു മുമ്പ് ഒരു പോസ്റ്റില്‍ പരാമര്‍ശിച്ചിരുന്നു. അത് സ്വാഗതം ചെയ്ത വ്യക്തിയാണു ഞാന്‍.

    എസ് എഫ് ഐ അഭിപ്രായം രൂപപ്പെടുത്തുന്നത് എന്തടിസ്ഥാനത്തില്‍ ആണെന്നത് ഒരു വിഷയമേ അല്ല. പക്ഷെ ആ അഭിപ്രായം പാര്‍ട്ടിയുടെ അഭിപ്രായമകുന്നതല്ലേ നല്ലത്? വേറിട്ട അഭിപ്രായം വരുമ്പോഴല്ലേ കഥകള്‍ മെനഞ്ഞുണ്ടാക്കപ്പെടുന്നത്?

    സമൂഹം ഇന്ന രീതിയിലേ കാര്യങ്ങള്‍ മനസിലാക്കാവൂ, ഇന്നതൊക്കെയേ ചര്‍ച്ച ചെയ്യാവൂ എന്നു തീരുമാനിക്കുന്നത് ഒരു ജനാധിപത്യത്തില്‍ ആശാസ്യമാണോ?

    പൊതു സമൂഹം ഒരു പാര്‍ട്ടിയെ മനസിലാക്കുന്നത് പാര്‍ട്ടി നേതാക്കള്‍ പറയുന്നതും അവരും അവരോടടുത്ത ആളുകള്‍ പ്രവര്‍ത്തിക്കുന്നതും വിലയിരുത്തിയാണ്. ഒരു ജനാധിപത്യ സ്മൂഹത്തില്‍ പാര്‍ട്ടി പിന്തുണ ഈ വിലയിരുത്തലില്‍ നിന്നുമാണുണ്ടാകുന്നത്.

    ReplyDelete
  21. Sebin,

    PV is the most controversial political figure in contemporary Kerala politics. So any discussion may take a turn into many other issues. That is quite natural. People like you insist that it should not. Blogging is totally free media without constraints of any sort. I think it is foolish to insist that discussions should be a particular manner.

    In that particular post even before the truth about the picture was revealed, the discussions went into the usual manner. And it was done by beef fry. If at all it took a dubious turn of mudslinging, it was initiated by beef fry. Even if beef fry did not mention those issues, the discussion would have gone the same way. But here the catalyst was beef fry, a known CPM supporter.

    There is no point in lamenting over the time frame either. CPM backtracked in all issues like tractor, computer and self fiancé issue. Now the express high way is in the pipe line. I think there is a little bit of lack of clarity and far sightedness in these issues. We should not forget that Kerala is part of India.

    There is freedom for PV’s son and he has choices as well. But general public will not see this as an isolated issue. Along with his son studying in Birmingham , the issue of his daughter’s study in Amritha Institute in Coimbatore also pop up . But people like you very conveniently ignore that and concentrate on son alone.

    The issue of Harilal has a point here. What he did was totally against the values Gandhiji stood for. There is a famous saying, "Caesar's wife must be above suspicion.". The education policies of PV is not acceptable to his children, is the issue what general public sees in this controversy. The party has a history of not allowing the very basic human instincts for K R Gowri.

    ReplyDelete
  22. Sebin,

    Secretary might have erred is an honest acceptance. And that is the point others pointed out. Just parroting that PV has no role in his children’s education does not hold any water. It is plain and simple that his children did not stand for the principles he stood for. The only thing I pointed out was, the party has a specific stand in self financing institutions and PV’s family has an opposite view in this regard.

    That is not criticizing the party. It is criticizing Pinarayi Vijayan and the views which exist inside his family.

    I did not criticize the party for its stand on tractor and computer. Party is being criticized for many other issues. The truce which Baby has now reached is not the official party line. I have not heard of party changing the line either. And S F I is criticizing that change now.

    I did not assume any assumptions. I based my arguments on clear points. I do have well thought ideas about these issues. Those are definitely preconceived and I do not think they should be changed to read your post either.

    ReplyDelete
  23. സെബിന്‍,

    അമേരിക്കയില്‍ പഠിക്കുനതും ഇംഗ്ളണ്ടില്‍ പഠിക്കുന്നതും തമ്മില്‍ എന്തെങ്കിലും വ്യത്യാസമുണ്ടെന്നു ഞാന്‍ കരുതുന്നില്ല. ഇംഗ്ളണ്ട് ചൈന പോലെയുള്ള ഒരു സ്ഥലമാണെന്നു സെബിന്‍ കരുതുന്നതില്‍ എനിക്ക് യാതൊരു വിരോധവുമില്ല. യു കെ എന്ന വാക്ക് ബീഫ് ഫ്രൈ ഉപയോഗിച്ചില്ല എന്ന് കരുതി എന്തു ജാമ്യമെടുക്കാനും സെബിനവകാശമുണ്ട്.

    അമേരിക്കയിലായാലും ഇംഗ്ളണ്ടിലായാലും ഓസ്റ്റ്രേലിയയിലായാലും കേരളത്തിലായാലും തമിഴ് നാട്ടിലായാലും സ്വകാര്യ സ്വാശ്രയ സ്ഥാപനങ്ങള്‍ എല്ലാം ഒരു പോലെയാണു. ഇന്‍ഡ്യയിലെ അറിയപ്പെടുന്ന സ്വാശ്രയ സ്ഥാപനങ്ങളാണ്, ബാംഗളൂര്‍ സെന്റ് ജോണ്‍സ്, വെല്ലൂര്‍ ലൂധിയാന ക്രിസ്റ്റ്യന്‍ തുടങ്ങിയ മെഡിക്കല്‍ കോളേജുകളൊക്കെ. പുഷ്പഗിരിയും അമലയും മെഡിക്കല്‍ കോളേജുകളാക്കിയാലും അതുപോലെയൊക്കെ തന്നെയാണ്.

    കമ്യുണിസ്റ്റുകരുടെ മക്കളോ കമ്യൂണിസ്റ്റാശയങ്ങളില്‍ വിശ്വസിക്കുന്നവരോ അമേരിക്കയില്‍ ജോലി ചെയ്യുന്നതോ താമസിക്കുന്നതോ ഞാന്‍ ഒരിക്കലും വിമര്‍ശിച്ചിട്ടില്ല. മറ്റുള്ളവര്‍ വിമര്‍ശിച്ചെങ്കില്‍ അതിനു ഞാന്‍ ഉത്തരവാദിയുമല്ല.

    കേരളത്തിലെ ഏത് സ്വാശ്രയ സ്ഥാപനവും പോലെയാണ്, പിണറായി വിജയന്റെ മകള്‍ പഠിച്ച കോയംബത്തൂരിലെ അമൃതാനന്ദമയിയുടെ സ്വാശ്രയ സ്ഥാപനവും, മകന്‍ പഠിക്കുന്ന ബര്‍മിങ്ഹാമിലെ സ്വാശ്രയ സ്ഥാപനവും, കേരളത്തില്‍ അതുപോലെയുള്ള സ്ഥാപനങ്ങള്‍ അനുവദിക്കാതെ മക്കളെ അവിടെയൊക്കെ അയച്ചത് ഔചിത്യമില്ലായ്മയായിട്ടാണെനിക്ക് തോന്നിയത്. സെബിനു മറിച്ചു ചിന്തിക്കാന്‍ എല്ലാ സ്വാതന്ത്ര്യവുമുണ്ട്.

    ReplyDelete
  24. സെബിന്‍,

    ഫോര്‍ത്ത് എസ്റ്റേറ്റ് ഗ്രൂപ്പ് ഞാന്‍ കണ്ടില്ല. കൂതറ അവലോകനത്തില്‍ പിണറയി വിജയന്റെ വീടിനേക്കുറിച്ചായിരുന്നു പോസ്റ്റ്. സെബിനും ആ ചര്‍ച്ചയില്‍ പങ്കെടുത്തിട്ടുണ്ട്. അവിടെയാണു ഒരു കമ്യൂണിസ്റ്റു പിന്തുണക്കാരന്‍ യതൊരു പ്രകോപനവും കൂടാതെ സെബിന്‍ പരാമര്‍ശിച്ച കാര്യങ്ങള്‍ എടുത്തിട്ടതും ചര്‍ച്ച ആ വഴിയിലേക്ക് മാറിയതും. അതില്‍ നിനും ഞാന്‍ മനസിലാക്കിയത് സെബിന്‍ ആരോപിക്കുന്ന തന്ത്രം ചില കമ്യൂണിസ്റ്റുകാരെങ്കിലും പിന്തുടരുന്നുണ്ട്. അതു നടന്നത് സെബിന്‍ പറഞ്ഞപോലെ എന്തെങ്കിലും പൊളിച്ചടുക്കിയ ശേഷമല്ല. പരിപ്പുവട മാത്രമേ കഴിക്കാവൂ, കട്ടന് ചായയേ കുടിക്കാവൂ, പാര്ട്ടി ഓഫീസിലെ ബെഞ്ചില് കിടന്നേ ഉറങ്ങാവൂ, ഗള്ഫില് പോയി പണിയെടുത്തുകൂടാ, അമേരിക്കയില് ഉപരിപഠനത്തിന് പൊയ്ക്കൂടാ എന്നൊക്കെ പറഞ്ഞത് വളരെ ആദ്യം തന്നെയാണ്.

    അതിലെ കപടത (നിര്ദോഷമായ തമാശ എന്നും ചില നിര്ഗുണര് അതിനെ വിളിക്കാറുണ്ട്) മനസ്സിലാക്കി പ്രതികരിക്കുവാന് തക്ക കെല്പുള്ള മലയാളി ബുദ്ധിജീവികളൊന്നുമില്ലേയിവിടെ? എന്നു ചോദിച്ചതും ആ കമന്റിലാണ്. അത് വായിച്ചശേഷവും സെബിന്‍ കുറച്ചു കമന്റുകള്‍ ഇടുകയും ചെയ്തിരുന്നു. ആ ബുദ്ധിജീവിപ്പട്ടം സെബിന്‍ എടുത്തണിഞ്ഞതാണെന്നു ഞാന്‍ കരുതിയതില്‍ എന്നെ കുറ്റം പറയാന്‍ പറ്റുമോ?

    ഇതുകൂടി അടിസ്ഥാനമാക്കിയല്ല
    സെബിന്‍ പോസ്റ്റ് എഴുതിയത് എന്ന് തീര്‍ത്തുപറയാനാകുമോ?

    ReplyDelete
  25. സെബിന്‍,

    കോടിയേരിയുടെ മൂത്ത മകന്‍ എസ് എഫ് ഐയില്‍ പ്രവര്‍ത്തിച്ചിട്ടേ ഇല്ല എന്നാണോ സെബിന്‍ പറയുന്നത്?

    കോടിയേരിയുടെ മകന്റെ വിവഹം അത്ര ആര്‍ഭാടമായി നടത്തിയതില്‍ ഒരു ഔചിത്യക്കുറവും സെബിന്‍ കാണുന്നില്ലേ.

    ആദ്യത്തേതിനു വിമര്‍ശനം വന്നില്ലായിരുന്നെങ്കില്‍ രണ്ടാമത്തേതും ആര്‍ഭാടമായി തന്നെ നടത്തില്ലായിരുന്നോ?

    അനാര്‍ഭടമായി നടത്തിയത് നല്ല കാര്യമാണ്. അത് തെറ്റു തിരുത്തലായി തനെ കണക്കാക്കാം. പിണറായി വിജയനും അതേ പാത പിന്തുടര്‍ന്നതും നല്ല കാര്യം തന്നെ.

    ReplyDelete
  26. 'ഉത്തരവാദപ്പെട്ട അധികാരികള് മറിച്ചു തെളിയിക്കുന്നതു വരെ അത് എല്ലാവരും വിശ്വസിച്ചേ പറ്റൂ.'

    ഹോ...! നീതിബോധം അപാരം...!

    ReplyDelete
  27. ആരും അഭിപ്രായപ്പെടാതിരുന്നതുകൊണ്ടാണ് വിജയന്‍ പരാതി കൊടുത്തതും പോലീസ് കേസെടുത്തതും!


    ബ്ളോഗെഴുതിയ ആരുടെ പേരിലും കേസെടുത്തിട്ടില്ല.

    ഇ മെയില്‍ അയച്ച ചിലരുടെ പേരില്‍ കേസെടുത്തിട്ടുണ്ട്. അതിലും കേസെടുത്തതല്ലേ ഉള്ളു. കുറ്റം തെളിഞ്ഞിട്ടില്ലല്ലോ. പിണറായി വിജയ്ന്റെ പേരിലും സി ബി ഐ കോടതിയിലും ഒരു കേസുണ്ടല്ലോ.

    ഇ മെയിലില്‍ പറയുന്ന കാര്യങ്ങള്‍ ഒരു വ്യക്തിയുടെ സ്വകാര്യതയാണ്. ഏതെങ്കിലും വെബ് സൈറ്റില്‍ പ്രസിദ്ധീകരിക്കുന്നതു പോലെ അതിനെ കണക്കാക്കാന്‍ പറ്റുമെന്ന് തോന്നുന്നില്ല. കോടതിയില്‍ കേസു ചാര്‍ജ് ചെയ്യുമ്പോള്‍ ഇതിലൊക്കെ വ്യക്തത ഉണ്ടാകും. ഇ മെയിലിലും കത്തുകളിലും എഴുതുന്നതൊക്കെ കോടതിയുടെ പരിഗണനയില്‍ വരിക എന്നതൊക്കെ ആധുനിക ലോകത്തിലെ മനുഷ്യാവകാശങ്ങളിന്മേലുള്ള കടന്നു കയറ്റമായി വ്യാഖ്യാനിക്കേണ്ടി വരും.

    ReplyDelete
  28. ഹോ...! നീതിബോധം അപാരം...!

    നീതി ബോധം അപാരം തന്നെയാണ്. ആ ബോധമുള്ളവര്‍ കുറ്റം തെളിയിക്കേണ്ട സ്ഥാനത്തു നിന്നും ഒളിച്ചോടില്ല. കോടതിയെ പേടിയുള്ളവര്‍ ആശുപത്രികളില്‍ അഭയം തേടും.

    ReplyDelete
  29. സുനില് പരാമര്ശിച്ച അഭിമുഖത്തില് നിന്നും ഞാന് മനസിലാക്കിയത് പിതാവിനേപ്പോലെ സജീവ രാഷ്ട്രീയ പ്രവര്ത്തനം ഇഷ്ടമില്ല, സ്വന്തമായി മറ്റെന്തെങ്കിലും ജോലി ചെയ്തു ജീവിക്കാനാണിഷ്ടം എന്നേ ഉള്ളു.

    അത്ര ലളിതവത്കരിക്കാതെ...അതു മാത്രമല്ല ആ ഭിമുഖത്തില്‍ പറഞ്ഞിരുന്നത്.പിതാവിന്റെ രാഷ്ട്രീയത്തിലോ അത്തരം രാഷ്ട്രീയ പ്രവര്‍ത്തനങ്ങളിലോ ഒരു വിധത്തിലുമുള്ള താല്പര്യമില്ല എന്നും പറഞ്ഞിരുന്നു.ഈ പയ്യന്‍ ഒരു അരാഷ്ട്രീയ വാദി ആണല്ലോ എന്ന് അന്ന് ഞാന്‍ മനസ്സില്‍ കരുതുകയും ചെയ്തിരുന്നു.ഈ വിവാദങ്ങള്‍ ഒക്കെ വരുന്നതിനും മുന്‍പാണ് ആ അഭിമുഖം ഞാന്‍ വായിച്ചത്..ശോ...ഇതൊരു പൊല്ലാപ്പ് ആകുമെന്ന് അറിഞ്ഞിരുന്നെങ്കില്‍ അന്ന് ആ വനിത ഞാന്‍ സൂക്ഷിച്ചു വച്ചേനെ..

    ReplyDelete
  30. ഉത്തരവാദപ്പെട്ട അധികാരികള് മറിച്ചു തെളിയിക്കുന്നതു വരെ അത് എല്ലാവരും വിശ്വസിച്ചേ പറ്റൂ. ലാവാലിന് കേസില് പിണറായി കുറ്റക്കാരനാണെന്നു കോടതി പറയുന്നതു വരെ കുറ്റക്കാരനല്ല എന്നു സുനില് വിശ്വസിക്കുന്നതിന്റെ ഒരു വകഭേദം.

    രണ്ടും തമ്മില്‍ ഒരു സാമ്യവുമില്ല.ഇ മെയില്‍ അയച്ച ആളിനെ കണ്ടുപിടിക്കുന്നത് നമ്മുടെ സൈബര്‍ സെല്ലിനു നിസാരമായ സംഗതിയാണു.പണ്ട് രാഷ്ട്രപതി കേരളത്തില്‍ വന്നപ്പോള്‍ ബോംബ വക്കുമെന്നോ മറ്റോ ഇ.മെയില്‍ അയച്ചവനെ 24 മണിക്കൂറിനുള്ളില്‍ പൊക്കിയിട്ടുണ്ട്.ബ്ലോഗര്‍ കൈപ്പള്ളി കൊടുത്ത കേസിലും അതു തന്നെ സംഭവിച്ചു.പൊന്നമ്പലം- ചിത്രകാരന്‍ കേസും നമുക്കു സുപരിചിതം.ഇത്തരം കാര്യങ്ങളില്‍ കുറ്റവാളി നേരിട്ട് പിടിയിലാവുന്നു.പിടിയിലായ അയാള്‍ കുറ്റം നിഷേധിച്ചിട്ടില്ല എന്നും ശ്രദ്ധേയമാണു.അതും പിണറായിയുടെ കേസും തമ്മില്‍ ഒരു സാമ്യവുമില്ല.

    കാളിദാസന്‍ തന്നെ എഴുതുന്നു.കരുണാകരന്‍ ഉള്‍പ്പടെ പല പേരുകളും ആലോചിച്ച ശേഷമാണത്രേ അദ്ദേഹം പിണറായി വിജയന്റെ പേര്, തെരഞ്ഞെടുത്തതെന്ന് ഇപ്പോള്‍ അറിവായിരിക്കുന്നു..അതിനര്‍ത്ഥം അയാള്‍ ഈ കുറ്റം ചെയ്തു എന്നല്ലേ?

    ReplyDelete
  31. ഇ മെയിലിലും കത്തുകളിലും എഴുതുന്നതൊക്കെ കോടതിയുടെ പരിഗണനയില്‍ വരിക എന്നതൊക്കെ ആധുനിക ലോകത്തിലെ മനുഷ്യാവകാശങ്ങളിന്മേലുള്ള കടന്നു കയറ്റമായി വ്യാഖ്യാനിക്കേണ്ടി വരും.

    ഈ പറയുന്ന മനുഷ്യാവകാശം ലഭിക്കാന്‍ പിണറായിക്ക് അവകാശമില്ല അല്ലേ? കൊള്ളാം ന്യായം.കുറ്റം ചെയ്തവനു മനുഷ്യാവകാശം...പിണറായി കേസു കൊടുത്താല്‍ അതു അപകടം.

    പിന്നെ ഇപ്പോളത്തെ സൈബര്‍ നിയമത്തിലെ വ്യവസ്ഥകള്‍ അനുസരിച്ചാണു കേസ് കൊടുത്തിരിക്കുന്നത്.അല്ലാതെ അതിനായി പിണറായി പുതിയതായി എന്തെങ്കിലും വാദമുഖങ്ങള്‍ പറഞ്ഞിട്ടുമില്ല.അപ്പോള്‍ സൈബര്‍ നിയമത്തെയാണു താങ്കള്‍ ചോദ്യം ചെയ്യേണ്ടത്.

    ReplyDelete
  32. മെയില്‍ ഫോര്‍വേഡ് ചെയ്യുമ്പോള്‍ സൂക്ഷിക്കുക

    മറ്റൊരാളെ ഹാനികരമായി ബാധിക്കുന്ന ഇ-മെയില്‍ സന്ദേശങ്ങള്‍ സൃഷ്ടിക്കുന്നത് മാത്രമല്ല, അത് പ്രചരിപ്പിക്കുന്നതും ക്രിമിനല്‍ കുറ്റത്തിന്റെ പരിധിയില്‍പ്പെടുന്നുവെന്ന കാര്യം ഇന്റര്‍നെറ്റ് ഉപയോക്താക്കളെ വിഷമിപ്പിക്കും. സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയനെതിരെ വ്യാജ സന്ദേശങ്ങള്‍ പ്രചരിപ്പിച്ചതിന് രണ്ടു യുവാക്കളെ പിടികൂടിയതോടെ സംസ്ഥാനത്തെ സൈബര്‍ പോലീസ് ഇന്റര്‍നെറ്റ് ഉപയോക്താക്കളെ വിഷമവൃത്തത്തിലാക്കിയിരിക്കുകയാണ്. ഇന്ത്യ ഐ.ടി ആക്ട് (2000) ആണ് രാജ്യത്തെ സൈബര്‍ നിയമങ്ങളുടെ അടിസ്ഥാനപ്രമാണം. ഈ നിയമത്തില്‍ 2008 ഡിസംബര്‍ 23ന് ചില ഭേദഗതികള്‍ പാര്‍ലമെന്റ് പാസ്സാക്കിയിരുന്നു. ഇക്കഴിഞ്ഞ ഒക്ടോബര്‍ 29-നാണ് ഭേദഗതി ചെയ്യപ്പെട്ട ഐ.ടി. നിയമം രാജ്യത്ത് പ്രാബല്യത്തില്‍ വന്നത്. ഭേദഗതി ചെയ്യപ്പെട്ട ഐ.ടി. ആക്ടിലെ കരിനിയമങ്ങളാണ് ഇത് പ്രാബല്യത്തില്‍ വരുന്നതിന് കാലതാമസമുണ്ടാക്കിയത്. ഇ-മെയില്‍ ഫോര്‍വേഡുകള്‍ ഉള്‍പ്പടെയുള്ള പ്രശ്‌നങ്ങള്‍ ഈ ഭേദഗതി നിയമത്തിന്റെ പരിധിയില്‍ വരുന്നു. ഐ.ടി. ആക്ടിലെ (ഭേദഗതി) 66-ാം സെക്ഷന്റെ വ്യാഖ്യാനത്തിലാണ് ഫോര്‍വേഡുകള്‍ പെടുന്നത്.

    ReplyDelete
  33. നേരത്തേ, കമ്പ്യൂട്ടര്‍ നുഴഞ്ഞുകയറ്റമെന്ന കുറ്റവും അതിനുള്ള ശിക്ഷയും നിര്‍വചിക്കുന്ന ഈ സെക്ഷനില്‍ എ, ബി, സി, ഡി, ഇ, എഫ് എന്നിങ്ങനെ ആറ് ഉപവകുപ്പുകള്‍ പുതുതായി ചേര്‍ത്തിട്ടുണ്ട്. '...കമ്പ്യൂട്ടറോ മറ്റ് ഇലക്‌ട്രോണിക് ഉപകരണങ്ങളോ ഉപയോഗിച്ച് മറ്റൊരു വ്യക്തിക്ക് ഹാനികരമോ, വെറുപ്പുളവാക്കുന്നതോ, അപകടമുണ്ടാക്കുന്നതോ, അപമാനമുണ്ടാക്കുന്നതോ ആയ സന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്നതും സ്വീകര്‍ത്താവിനെ തെറ്റിദ്ധരിപ്പിക്കുന്ന തരത്തില്‍ സന്ദേശങ്ങള്‍ അയയ്ക്കുന്നതും...' കുറ്റകരമാണെന്നാണ് 66-എ ഉപവകുപ്പ് പറയുന്നത്. ഈ നിയമമനുസരിച്ചാണ്, വിഷയത്തിന്റെ ഗൗരവം കണക്കിലെടുക്കാതെ, നാമറിയാതെ ഫോര്‍വേഡ് ചെയ്യുന്ന ആപല്‍ക്കരമായ സന്ദേശങ്ങള്‍ നമുക്ക് തന്നെ വിനയായി വരുന്നത്. മൂന്നുവര്‍ഷം തടവോ ഒരു ലക്ഷം രൂപ പിഴയോ ആണ് ശിക്ഷ. 66-ബി ഉപവകുപ്പിലും ഇതേക്കുറിച്ച് പരാമര്‍ശമുണ്ട്. .

    ReplyDelete
  34. '...ഒരു കമ്പ്യൂട്ടറില്‍ നിന്ന് സത്യസന്ധമായി ലഭിക്കാത്ത, അല്ലെങ്കില്‍, കവര്‍ന്നെടുക്കുന്ന, വിവരങ്ങള്‍ ഉപയോഗിക്കുന്നത്...' മൂന്നുവര്‍ഷം വരെ തടവോ ഒരുലക്ഷം രൂപ പിഴയോ അല്ലെങ്കില്‍ ഇതു രണ്ടും ഒന്നിച്ചോ ശിക്ഷ ലഭിക്കത്തക്കവിധമുള്ള കുറ്റമാണെന്നാണ് 66-ബി ഉപവകുപ്പ് പറയുന്നത്. 69-ാം സെക്ഷനില്‍ കൂട്ടിച്ചേര്‍ത്ത ഉപവകുപ്പുകളനുസരിച്ച്, നിയമത്തില്‍ പ്രതിപാദിച്ചിട്ടുള്ള സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കോ പോലീസുകാര്‍ക്കോ, സംശയം തോന്നുന്ന പക്ഷം നിങ്ങളുടെ സ്വകാര്യ ഇ-മെയിലോ എസ്.എം.എസ്സോ, മറ്റ് കമ്പ്യൂട്ടര്‍ വിഭവങ്ങളോ മജിസ്‌ട്രേട്ടിന്റെ അനുവാദം കൂടാതെ തന്നെ പരിശോധിക്കാവുന്നതും തുടര്‍നടപടികള്‍ക്കായി സര്‍ക്കാരിലേക്ക് ശുപാര്‍ശ ചെയ്യാവുന്നതുമാണ്. ഒരു പ്രത്യേക കമ്പ്യൂട്ടര്‍ കുറ്റകരമായ കാര്യങ്ങള്‍ക്കുവേണ്ടി ഉപയോഗിച്ചയാളെ കണ്ടെത്തിയില്ലെങ്കില്‍ ആ കമ്പ്യൂട്ടറിന്റെ ഉടമസ്ഥന്‍ ഒന്നാംപ്രതിയാകുന്ന വ്യവസ്ഥയും ഐ.ടി. നിയമത്തിലുണ്ട്

    ReplyDelete
  35. ‘നീതി ബോധം അപാരം തന്നെയാണ്. ആ ബോധമുള്ളവര്‍ കുറ്റം തെളിയിക്കേണ്ട സ്ഥാനത്തു നിന്നും ഒളിച്ചോടില്ല.’

    കൊള്ളാം... താങ്കളുടെ തന്നെ അവകാശവാദമനുസരിച്ച് ‘ഉത്തരവാദപ്പെട്ട അധികാരികള് മറിച്ചു തെളിയിക്കുന്നതു വരെ അത് എല്ലാവരും വിശ്വസിച്ചേ പറ്റൂ’ എന്നാണല്ലോ? അതായത്, കുറ്റം തെളിയിക്കപ്പെടുന്നതു വരെ (പ്രതി കുറ്റം സമ്മതിച്ചു കഴിഞ്ഞു എന്നത് വേറെ കാര്യം)അയാളുടെ വാക്കുകള്‍ ‘എല്ലാവരും വിശ്വസിച്ചേ പറ്റൂ’. പക്ഷേ ഈ പറഞ്ഞ നിലപാടല്ലല്ലോ താങ്കള്‍ ലാവലിന്‍ കേസില്‍ സ്വീകരിക്കുന്നത്? ‘ബന്ധപ്പെട്ട അധികാരികള്‍ മറിച്ചു തെളിയിക്കുന്നതു വരെ’ വിജയന്‍ കുറ്റക്കാരനല്ല എന്ന വാദം ‘എല്ലാവരും -കാളിദാസനടക്കം - അംഗീകരിച്ചേ പറ്റൂ’ എന്ന് എന്തേ വാദിക്കാത്തത്? അതോ ‘കുറ്റം തെളിയുന്നതു വരെ പ്രതിയെ നിരപരാധിയായി കണക്കാക്കണം’ എന്ന നീതിബോധം താങ്കള്‍ക്ക് ഇപ്പോഴാണോ ഉണ്ടായത്?

    ReplyDelete
  36. ‘ഇ മെയിലില്‍ പറയുന്ന കാര്യങ്ങള്‍ ഒരു വ്യക്തിയുടെ സ്വകാര്യതയാണ്. ഏതെങ്കിലും വെബ് സൈറ്റില്‍ പ്രസിദ്ധീകരിക്കുന്നതു പോലെ അതിനെ കണക്കാക്കാന്‍ പറ്റുമെന്ന് തോന്നുന്നില്ല.’

    ഈ വാദഗതി കേസിനാസ്പദമായ സാഹചര്യങ്ങളില്‍ യോജിക്കുന്നതല്ല. ഒരാള്‍ തന്റെ ഒരു സുഹൃത്തിന് മാത്രമായി വ്യക്തിപരമായി അയക്കുന്ന സന്ദേശങ്ങളുടെ കാര്യത്തില്‍ ഈ പറഞ്ഞത് വാദത്തിനുവേണ്ടിയെങ്കിലും അംഗീകരിക്കാം. പക്ഷേ ഒരാള്‍ക്ക് അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ പല കോപ്പികളായി പ്രചരിപ്പിക്കുന്നത് അങ്ങനെ കാണാനാവില്ല. (‘കാളിദാസനെ’ ആക്ഷേപിക്കുന്ന ഒരു ലേഖനം ആരെങ്കിലും ഉണ്ടാക്കിയിട്ട് നാട്ടുകാര്‍ക്കൊക്കെ വ്യക്തിപരമായ മെയിലുകളിലൂടെ അയച്ചുകൊടുത്താല്‍?)

    ReplyDelete
  37. സുനില്‍,

    പിതാവിന്റെ രാഷ്ട്രീയത്തിലോ അത്തരം രാഷ്ട്രീയ പ്രവര്‍ത്തനങ്ങളിലോ ഒരു വിധത്തിലുമുള്ള താല്പര്യമില്ല എന്നും പറഞ്ഞിരുന്നു.

    പിതാവിന്റെ രാഷ്ട്രീയപ്പാര്‍ട്ടിയിലോ അതിന്റെ നയങ്ങളിലോ താല്‍പ്പര്യമില്ല എന്ന് വിവേക് പറഞ്ഞിട്ടുണ്ടോ?

    പിതാവിന്റെ രാഷ്ട്രീയം എന്നുദ്ദേശിച്ചത്, മുഴുവന്‍ സമയ രാഷ്ട്രീയ പ്രവര്‍ത്തനമെന്നാണു ഞാന്‍ മനസിലാക്കിയത്. അല്ലാതെ പിതാവ് സെക്രട്ടറി ആയിരിക്കുന്ന രാഷ്ട്രീയ പാര്‍ട്ടിയേക്കുറിച്ചാണെന്നു എനിക്ക് തോന്നുന്നില്ല. പിതാക്കന്‍മാരുടെ രാഷ്ട്രീയം ഇഷ്ടപ്പെടാത്ത എത്രയോ മക്കളുണ്ട്. പക്ഷെ അവരൊന്നും പിതാവിന്റെ രാഷ്ട്രീയപാര്‍ട്ടിയേയോ അതിന്റെ നയങ്ങളെയോ തള്ളിപ്പറയുന്നു എന്ന് വ്യാഖ്യാനിക്കാനാകില്ല.


    എനിക്ക് സി പി എം എന്ന പാര്‍ട്ടിയുടെ നയങ്ങളില്‍ താല്‍പര്യമോ വിശ്വാസമോ ഇല്ല എന്ന് വിവേക് പറഞ്ഞിട്ടുണ്ടെങ്കില്‍ സുനില്‍ പറയുന്നതിന്റെ ഞാന്‍ അംഗീകരിക്കാം.

    ReplyDelete
  38. സുനില്‍,

    അതും പിണറായിയുടെ കേസും തമ്മില്‍ ഒരു സാമ്യവുമില്ല.

    ഒരു സാധാരണ അപകീര്‍ത്തിക്കേസിന്റെ അവസ്ഥയേ ഈ കേസിനും ഉള്ളു. ബോംബു വക്കുന്നതോ കൊല്ലുമെന്നു ഭീഷണിപ്പെടുത്തുന്നതോ തരത്തിലുള്ളതല്ല ഈ കേസ്. ഒരു മാപ്പു പറച്ചിലില്‍ അവസാനിക്കാനുള്ളതേ ഉള്ളു.

    ഇതില്‍ പ്രതി കുറ്റം ചെയ്തു എന്നൊന്നും സമതിച്ചിട്ടില്ല. ഇ മെയില്‍ അയച്ചു എന്നു മാത്രമാണു സമതിച്ചത്. അത് പിണറായി വിജയനു മാനഹാനി ഉണ്ടാക്കിയെങ്കില്‍ ഖേദിക്കുന്നു എന്നും പറഞ്ഞു.

    കേസ് ചര്‍ജ് ചെയ്തു എന്നു കരുതി അയാളെ നാളെ ജയിലിലേക്കയക്കാനൊന്നും പോകുന്നില്ല. കോടതിയില്‍ വിചാരണ നടത്തി ശിക്ഷ നല്‍കാന്‍ മാത്രം തെറ്റുണ്ടെങ്കിലേ ശിക്ഷിക്കൂ.

    ലാവലിന്‍ കേസില്‍ അഴിമതി നടന്നു എന്ന് സി ബി ഐ അവര്‍ക്ക് കിട്ടിയ തെളിവുകളുടെ അടിസ്ഥാനത്തില്‍ പറഞ്ഞു. കേസ് ചാര്‍ജ് ചെയ്തു. എന്നു കരുതി ഒരു കോടതിയും പിണറായിയെ ജയിലിലേക്കയക്കില്ല. കേസ് വിചാരണ ചെയ്യും. സി ബി ഐ പറയുന്നതിനു നിയമപരമായി നിലനില്‍പ്പുണ്ടോ എന്ന് കോടതി പരിശോധിക്കും. കൂടുതല്‍ തെളിവുകള്‍ കിട്ടാന്‍ വിചരണയില്‍ ശ്രമിക്കും. എന്നിട്ട് കോടതിക്ക് ബോദ്ധ്യപെട്ടാല്‍ ശിക്ഷിക്കും. അത്രയൊക്കെയേ ഇതിലും സംഭവിക്കൂ.

    ReplyDelete
  39. സുനില്‍,

    ഈ പറയുന്ന മനുഷ്യാവകാശം ലഭിക്കാന്‍ പിണറായിക്ക് അവകാശമില്ല അല്ലേ? കൊള്ളാം ന്യായം.കുറ്റം ചെയ്തവനു മനുഷ്യാവകാശം...പിണറായി കേസു കൊടുത്താല്‍ അതു അപകടം.

    പിണറായിക്ക് മറ്റേതൊരാളിനും ഉള്ളതു പോലെ മനുഷ്യാവകാശമുണ്ട്.

    പിണറായി കേസു കൊടുത്തതിനെ ഞാന്‍ എവിടെയെങ്കിലും വിമര്‍ശിച്ചോ സുനില്‍ ? മാനം എന്നത് ഒരു വ്യക്തിയുടെ തികച്ചും സ്വകാര്യമായ സംഗതിയാണ്. അതിനു മറ്റൊരാള്‍ക്ക് വില പറയാനുമാകില്ല.

    എന്റെ വീടാണെന്നും പറഞ്ഞ് ഒരാള്‍ ഒരു ചിത്രം പ്രദര്ശിപ്പിച്ചല്‍ ഞാന്‍ അത് അവഗണിക്കയേ ഉള്ളു. പിണറായി ഒരിക്കലും അങ്ങനെ ചെയ്യണമെന്ന് ഞാന്‍ പറയില്ല. പിണറായിക്ക് കേസു കൊടുക്കാനും പ്രതിക്ക് ശിക്ഷ വാങ്ങിക്കൊടുക്കാനും അവകാശമുണ്ട്.

    ഇ മെയിലിന്റെ ന്യായാന്യായതയേക്കുറിച്ച് ഞാന്‍ ഒന്നുമിതു വരെ പറഞ്ഞിട്ടില്ല. പിണറായിയുടെ വീടിന്റെ യധാര്‍ത്ഥ ചിത്രം പ്രസിദ്ധപ്പെടുത്തി ഈ വിവാദം അവസാനിപ്പിക്കുക എന്നു മാത്രമേ ഞാന്‍ പറഞ്ഞുള്ളു.

    ReplyDelete
  40. താങ്കളുടെ തന്നെ അവകാശവാദമനുസരിച്ച് ‘ഉത്തരവാദപ്പെട്ട അധികാരികള് മറിച്ചു തെളിയിക്കുന്നതു വരെ അത് എല്ലാവരും വിശ്വസിച്ചേ പറ്റൂ’ എന്നാണല്ലോ? അതായത്, കുറ്റം തെളിയിക്കപ്പെടുന്നതു വരെ (പ്രതി കുറ്റം സമ്മതിച്ചു കഴിഞ്ഞു എന്നത് വേറെ കാര്യം)

    കുറ്റം ചെയ്തതിനേക്കുറിച്ചല്ലല്ലോ ഞാന്‍ പരാമര്‍ശിച്ചത്. ഇ മെയില്‍ അയച്ചു എന്ന് പ്രതി സമ്മതിച്ചു കഴിഞ്ഞിട്ട് പിന്നെ കുറ്റം ചാര്‍ത്തുന്നതിനു പ്രസക്തിയില്ല.

    ഇ മെയിലയച്ചതിന്റെ പശ്ചാത്തലം അദ്ദേഹം പോലീസിനോടു വിവരിച്ചത്നേപ്പറ്റിയാണു ഞാന്‍ പരാമര്‍ശിച്ചത്. ആദ്യം സ്വന്തം പേര്, പിന്നെ മോഹന്‍ലാലിന്റെ പേര്, അങ്ങനെ പലരുടെ പേരുകളും അലോചിച്ച ശേഷമാണദ്ദേഹം പിണറായിയുടെ പേര്, തെരഞ്ഞെടുത്തത് എന്ന വിഷയമാണു ഞാന്‍ പരാമര്‍ശിച്ചത്. അതൊക്കെ മാദ്ധ്യമങ്ങളില്‍ വന്ന വാര്‍ത്തകളാണ്, പോലീസിനോടു പറഞ്ഞതായിട്ട്. അത് വാസ്തവമാണെങ്കില്‍ അദ്ദേഹം ബോധപൂര്‍വം പിണറായിയെ അപകീര്‍ ത്തിപ്പെടുത്താന്‍ ശ്രമിച്ചു എന്ന വാദത്തില്‍ കഴമ്പില്ല. ഒരു celebrity യുടെ വീട് എന്നു പറഞ്ഞ് മെയില്‍ അയക്കാന്‍ ഉള്ള ഉദ്ദേശ്യം മാത്രമേ അതിലുണ്ടായിരുന്നുള്ളു എന്നാണു ഞാന്‍ മനസിലാക്കുന്നത്. നിര്‍ഭാഗ്യവശാല്‍ അത് പിണറായി വിജയനായിപ്പോയി. അത് അദ്ദേഹത്തിനു മാനഹാനിയുമുണ്ടാക്കി. അത് ഇ മെയില്‍ അയച്ചു എന്ന കുറ്റവുമായി കൂട്ടിക്കുഴക്കല്ലേ.

    ReplyDelete
  41. പക്ഷേ ഒരാള്‍ക്ക് അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ പല കോപ്പികളായി പ്രചരിപ്പിക്കുന്നത് അങ്ങനെ കാണാനാവില്ല.

    നാലോ അഞ്ചോ പേര്‍ക്ക് മാത്രമാണീ മെയില്‍ അയച്ചു കൊടുത്തതെങ്കില്‍, അപകീര്‍ത്തി ഉണ്ടാകുമയിരുന്നില്ലേ? ഞാന്‍ താങ്കള്‍ക്ക് മാത്രമായി ഇതുപോലെ ഒരു മെയില്‍ നിര്‍മ്മിച്ച് അയച്ചുതന്നാലോ?

    കാര്‍ട്ടൂണൂകളിലും മറ്റും ഇതിലും അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ രാഷ്ട്രീയ നേതാക്കളേക്കുറിച്ച് വരാറുണ്ട്. അതിനൊക്കെ കേസുകൊടുക്കന്‍ പോയാല്‍ അതിനേ നേരമുള്ളു. പിണറായി വിജയന്റെ മുഖമുള്ള കഥാപാത്രങ്ങള്‍ ഇതിലും ആഭാസകരമായ കാര്യങ്ങള്‍ പറയുന്നതായും ചെയ്യുന്നതായും ചിത്രീകരിക്കപ്പെട്ടിട്ടുണ്ട്. ഒരു കേസായി ഏതെങ്കിലും കോടതിയില്‍ വന്നാല്‍, അതില്‍ ഉദ്ദേശിച്ചത് പിണറായി വിജയനെ തന്നെയാണെന്ന് കാര്‍ട്ടൂണിസ്റ്റിനു സമ്മതിക്കേണ്ടി വരും.

    ReplyDelete
  42. 'കേസ് ചര്‍ജ് ചെയ്തു എന്നു കരുതി അയാളെ നാളെ ജയിലിലേക്കയക്കാനൊന്നും പോകുന്നില്ല. കോടതിയില്‍ വിചാരണ നടത്തി ശിക്ഷ നല്‍കാന്‍ മാത്രം തെറ്റുണ്ടെങ്കിലേ ശിക്ഷിക്കൂ.

    ലാവലിന്‍ കേസില്‍ അഴിമതി നടന്നു എന്ന് സി ബി ഐ അവര്‍ക്ക് കിട്ടിയ തെളിവുകളുടെ അടിസ്ഥാനത്തില്‍ പറഞ്ഞു. കേസ് ചാര്‍ജ് ചെയ്തു. എന്നു കരുതി ഒരു കോടതിയും പിണറായിയെ ജയിലിലേക്കയക്കില്ല. കേസ് വിചാരണ ചെയ്യും. സി ബി ഐ പറയുന്നതിനു നിയമപരമായി നിലനില്‍പ്പുണ്ടോ എന്ന് കോടതി പരിശോധിക്കും. കൂടുതല്‍ തെളിവുകള്‍ കിട്ടാന്‍ വിചരണയില്‍ ശ്രമിക്കും. എന്നിട്ട് കോടതിക്ക് ബോദ്ധ്യപെട്ടാല്‍ ശിക്ഷിക്കും. അത്രയൊക്കെയേ ഇതിലും സംഭവിക്കൂ.
    '

    ഉറപ്പാണല്ലോ? അതായത്, രണ്ടു സംഗതികളിലും കേസ് ചാര്‍ജ് ചെയ്തിട്ടേ ഉള്ളൂ, പ്രതികള്‍ കുറ്റക്കാരാണോ അല്ലയോ എന്നതു സംബന്ധിച്ച് തീരുമാനമായിട്ടില്ല എന്ന് ചുരുക്കം. അങ്ങനെയെങ്കില്‍ ‘ഉത്തരവാദപ്പെട്ട അധികാരികള് മറിച്ചു തെളിയിക്കുന്നതു വരെ അത് എല്ലാവരും വിശ്വസിച്ചേ പറ്റൂ എന്ന വാദഗതി രണ്ടു കാര്യത്തിലും ഒരുപോലെ സ്വീകരിക്കേണ്ടതല്ലേ? അതോ പ്രതി വിജയനാണെങ്കില്‍ അദ്ദേഹത്തിന്റെ വാദം അംഗീകരിക്കേണ്ടതില്ല എന്നും മറിച്ച് കുറ്റം ചെയ്യപ്പെട്ടിരിക്കുന്നത് വിജയനെതിരെ ആണെങ്കില്‍ പ്രതിയുടെ വാക്കുകള്‍ ‘വിശ്വസിച്ചേ പറ്റൂ’ എന്നുമുള്ള ഇരട്ടത്താപ്പ് നയമാണോ താങ്കളുടേത്?

    ‘നാലോ അഞ്ചോ പേര്‍ക്ക് മാത്രമാണീ മെയില്‍ അയച്ചു കൊടുത്തതെങ്കില്‍, അപകീര്‍ത്തി ഉണ്ടാകുമയിരുന്നില്ലേ? ഞാന്‍ താങ്കള്‍ക്ക് മാത്രമായി ഇതുപോലെ ഒരു മെയില്‍ നിര്‍മ്മിച്ച് അയച്ചുതന്നാലോ?’

    അതും ‘അപകീര്‍ത്തി’ എന്നതിന്റെ നിര്‍വചനത്തില്‍ പെടും. (IPC sec. 499) മെയില്‍ അയക്കുന്നത് വ്യക്തിയുടെ സ്വകാര്യതയാണ് എന്ന വാദമൊന്നും നിലനില്‍ക്കില്ല.

    ReplyDelete
  43. ലോകത്തിൽ ആകെ ഒരു പിണറായി എന്ന സ്ഥലമേ ഒള്ളോ? അവിടെ ഒരു വിജയനും....:)

    ഈ ബ്ലോഗിൽ തന്നെ ഒരു വിജയൻ ഉണ്ടല്ലോ? അവന്റെ വീടാണോ?

    ആരുടെ വീടായാലും അയച്ചത് തെറ്റ് തന്നെ :)


    പിന്നെ ... ഇരുപക്ഷവും അവർ പ്രതിപക്ഷത്തിരിക്കുമ്പോൾ ഭരണപക്ഷം എന്ത് ചെയ്താലും എതിർക്കും... അതിൽ ശരിയില്ലാ....കിമ്പളം ഞമ്മക്ക് മാത്രം കിട്ടണം എന്നേ ഇതിനർത്ഥമുള്ളൂ...


    അതിന്റെ പേരിലായിരുന്നു.. ഈ സമരങ്ങളെല്ലാം..

    ഇങ്കിലാബ് സിന്ദാബാദ്!

    ReplyDelete
  44. അതോ പ്രതി വിജയനാണെങ്കില്‍ അദ്ദേഹത്തിന്റെ വാദം അംഗീകരിക്കേണ്ടതില്ല എന്നും മറിച്ച് കുറ്റം ചെയ്യപ്പെട്ടിരിക്കുന്നത് വിജയനെതിരെ ആണെങ്കില്‍ പ്രതിയുടെ വാക്കുകള്‍ ‘വിശ്വസിച്ചേ പറ്റൂ’ എന്നുമുള്ള ഇരട്ടത്താപ്പ് നയമാണോ താങ്കളുടേത്?

    പ്രതി വിജയനായതുകൊണ്ട് അംഗീകരിക്കാന്‍ പാടില്ല എന്നാരും പറഞ്ഞിട്ടില്ല. വിജയനായാലും ഇ മെയില്‍ അയച്ച വ്യക്തിയായാലും കേസില്‍ കോടതി വിധിച്ചാലേ ശിക്ഷിക്കപ്പെടു. അതിനു കേസ് കോടതിയല്‍ എത്തണം. വിചാരണ നടക്കണം.

    ഈ കേസില്‍ പ്രതിയായ വ്യക്തി വ്യാജ വിവരം നല്‍കി ഇ മെയില്‍ അയച്ചു എന്നത് സമ്മതിച്ചതാണ്. പിണറായി വിജയന്‍ ലാവലിന്‍ കേസില്‍ അഴിമതി കാണിച്ചു, കേരളത്തിനു നഷ്ടം വരുത്തി എന്നു സമ്മതിച്ചിട്ടുണ്ടോ? ഉണ്ടെങ്കില്‍ താങ്കളുടെ വിഭ്രമ ചിന്തകള്‍ക്ക് ഞാന്‍ മറുപടി തരാം.

    ആരോപിക്കപ്പെട്ട കുറ്റം സമ്മതിച്ച വ്യക്തി നല്‍കിയ വിശദീകരണത്തേപ്പറ്റിയാണു ഞാന്‍ പരാമര്‍ശിച്ചത്. വിജയനും അരോപിക്കപ്പെട്ട കുറ്റം സമ്മതിക്കട്ടേ. അപ്പോള്‍ ഞാന്‍ അതിനേക്കുറിച്ച് അഭിപ്രായം പറയാം.

    ReplyDelete
  45. അതും ‘അപകീര്‍ത്തി’ എന്നതിന്റെ നിര്‍വചനത്തില്‍ പെടും. (ഈപ്പ്ച് സെക്. 499) മെയില്‍ അയക്കുന്നത് വ്യക്തിയുടെ സ്വകാര്യതയാണ് എന്ന വാദമൊന്നും നിലനില്‍ക്കില്ല.

    നില നില്‍ക്കുമോ ഇല്ലയോ എന്നതൊക്കെ കോടതി തീരുമാനിക്കേണ്ട വിഷയങ്ങളല്ലേ? നിയമം വ്യാഖ്യാനിക്കാനും നിയമലംഘനം നടന്നിട്ടുണ്ടോ, ഉണ്ടെങ്കില്‍ ശിക്ഷ നല്‍കണോ വേണ്ടയോ എന്നതൊക്കെ കോടതിയുടെ അധികാരപരിധിയില്‍ വരുന്ന കാര്യങ്ങളല്ലേ.

    ReplyDelete
  46. മുക്കുവന്‍,

    ലോകത്തിൽ ആകെ ഒരു പിണറായി എന്ന സ്ഥലമേ ഒള്ളോ? അവിടെ ഒരു വിജയനും....:)

    ഈ ബ്ലോഗിൽ തന്നെ ഒരു വിജയൻ ഉണ്ടല്ലോ? അവന്റെ വീടാണോ?

    ആരുടെ വീടായാലും അയച്ചത് തെറ്റ് തന്നെ :)


    ഈ ചോദ്യമാണീ വിഷയത്തിലെ ഏറ്റവും പ്രസക്തമായ ചോദ്യം. ഇതുപോലെ ആയിരക്കണക്കിനു മെയിലുകള്‍ ദിവസവും അയക്കപ്പെടുന്നുണ്ട്. പിണറായി വിജയനെതിരെ ഇതിലും ഗുരുതരമായ ആരോപണങ്ങള്‍ അറിയപ്പെടുന്ന ബ്ളോഗര്‍മാര്‍ പലരും എഴുതി ഇപ്പോഴും അവരുടെയും മറ്റുള്ളവരുടെയും ബ്ളോഗുകളില്‍ കിടക്കുന്നുണ്ട്. ആ തെറ്റുകളുടെ അത്ര ഗൌരവം അല്ലേ ഇതിനുമുള്ളു?

    വിഗ്രഹവത്കരിക്കപ്പെട്ട ഒരു വ്യക്തിക്കെതിരെ ഒരു പ്രചരണം വന്നപ്പോഴേക്കും ലോകാവസാനം എന്ന നിലയില്‍ അത് കൈകാര്യം ചെയ്തു. മുംബൈ ഭീകരാക്രമണത്തിലെ പ്രതിയേപ്പോലെയല്ലേ മെയില്‍ അയച്ച ആളെ കാണുന്നത്.

    ഇതിനു പിന്നില്‍ മറ്റു പല ഉദ്ദേശ്യങ്ങളുമുണ്ടോ എന്നു സംശയിക്കേണ്ടിയിരിക്കുന്നു.

    ReplyDelete
  47. ഇതുമായി കൂട്ടി വായിക്കാനുള്ള ഒരു പോസ്റ്റിന്റെ ലിങ്ക്:ദേശാഭിമാനിയും സൈബര്‍ ഭീകരന്മാരും.

    ചിത്രകാരന്റെ പോസ്റ്റ് വായിച്ചിരുന്നു.
    ലാവലിന്‍ കേസില്‍ പിണറായി വിജയനെ ന്യായീകരിക്കാന്‍ കാണിച്ച അതേ ആവേശമാണ്, ഇ മെയില്‍ അയച്ച ആളെ ഭീകരനേപ്പോലെ ചിത്രീകരിക്കാന്‍ ശ്രമിക്കുന്നതിലും കാണിക്കുന്നത്.

    ReplyDelete
  48. അതോ പ്രതി വിജയനാണെങ്കില്‍ അദ്ദേഹത്തിന്റെ വാദം അംഗീകരിക്കേണ്ടതില്ല എന്നും മറിച്ച് കുറ്റം ചെയ്യപ്പെട്ടിരിക്കുന്നത് വിജയനെതിരെ ആണെങ്കില്‍ പ്രതിയുടെ വാക്കുകള്‍ ‘വിശ്വസിച്ചേ പറ്റൂ’ എന്നുമുള്ള ഇരട്ടത്താപ്പ് നയമാണോ താങ്കളുടേത്?

    എന്ന വിജി പിണറായിയുടെ ചോദ്യത്തിനു മറുപടി പറയാതിരിക്കാനുള്ള ന്യായം ഇഷ്ടപ്പെട്ടു. കാളിദാസനു ആ പോയിന്റിനു മറുപടിയില്ലെന്നുള്ള ഉത്തരം അതിലുണ്ട്. നന്നായി.

    എത്ര വിജയന്മാര്‍ ഉണ്ട് എന്ന തമാശയും കലക്കി. പിണറായി വിജയന്‍ എന്ന് കേള്‍ക്കുമ്പോള്‍ പിണറായിയില്‍ താമസിക്കുന്ന സ്കൂ‍ള്‍ മാഷ് വിജയനെയോ, സര്‍ക്കാര്‍ ക്ലര്‍ക്ക് വിജയനെയോ, ഓട്ടോ ഡ്രൈവര്‍ വിജയനെയോ ഒക്കെ ആണല്ലോ നമുക്കെല്ലാം ഓര്‍മ്മ വരിക. സി.പി.എം സെക്രട്ടറിയെ ഓര്‍ക്കുന്നവര്‍ വളരെ കുറവേ കാണുവുള്ളുവല്ലോ. അതുകൊണ്ട് ആ പോയിന്റ് “ഇതുവരെ വളരെ വളരെ ശരിയാണ്“.(കട ഇന്നസെന്റ്-കിലുക്കം)

    ജാഗ്രത ബ്ലോഗില്‍ ദേശാഭിമാനിയില്‍ വന്ന എല്ലാ കുറിപ്പും വാര്‍ത്തയും ഉണ്ടെന്നും സൈബര്‍ ഭീകരനെന്ന പദമോ വാദമോ അതിലില്ലെന്നും പരിശോധിക്കാമെന്നും ചിത്രകാരന്റെ പോസ്റ്റില്‍ തന്നെ ചിത്രകാരനോടായി കമന്റിയിരുന്നു. അത് വായിച്ചിട്ട് തന്നെയാണോ ആ രീതിയില്‍ വീണ്ടും വീണ്ടും എഴുതുന്നത്?

    വിഗ്രഹവല്‍ക്കരിക്കപ്പെട്ട വ്യക്തിക്കെതിരെ ഒരു പ്രചരണം എന്ന പ്രയോഗവും നന്നായി. നമ്മള്‍ ഈ നാട്ടിലൊന്നുമല്ലല്ലോ ജീവിക്കുന്നത്.

    ലാവലിന്‍ കേസില്‍ പിണറായി വിജയനെ എതിര്‍ക്കാന്‍ കാണിച്ച അതേ ആവേശമാണ്, ഇ മെയില്‍ അയച്ച ആളെ നിരപരാധിയായും പീഡിതനായും ചിത്രീകരിക്കാന്‍ ശ്രമിക്കുന്നതിലും കാണിക്കുന്നത് എന്ന് പറഞ്ഞാലും തെറ്റാവുകയില്ലല്ലോ അല്ലേ കാളിദാസാ?

    വിട്ടു....

    ReplyDelete
  49. 'പ്രതി വിജയനായതുകൊണ്ട് അംഗീകരിക്കാന്‍ പാടില്ല എന്നാരും പറഞ്ഞിട്ടില്ല.'

    'വിജയനായതുകൊണ്ട്' എന്ന് പറഞ്ഞിട്ടില്ല. പക്ഷേ (പ്രതിയായ) വിജയന്‍ നിരപരാധിയാണ് എന്ന വാദത്തെ വാദത്തിനുവേണ്ടി പോലും അംഗീകരിക്കാതിരിക്കാന്‍ താങ്കള്‍ നടത്തിയ ‘അധ്വാനം’ ബ്ലോഗ് പോസ്റ്റുകളിലും കമന്റുകളിലും നിറഞ്ഞു നിന്നത് മറക്കാതിരുന്നാല്‍ കൊള്ളാം.

    താങ്കള്‍ തന്നെ പറഞ്ഞതു പോലെ ‘വിജയനായാലും ഇ മെയില്‍ അയച്ച വ്യക്തിയായാലും കേസില്‍ കോടതി വിധിച്ചാലേ ശിക്ഷിക്കപ്പെടു.’ അതായത് കോടതി വിധിക്കുന്നതു വരെ രണ്ടുപേരും ‘പ്രതികള്‍’ മാത്രമാണ്. ഒരാള്‍ക്ക് ‘പ്രത്യേക പദവി’യൊന്ന്നുമില്ല. വിജയന്‍ കുറ്റക്കാരനല്ല എന്ന് അദ്ദേഹത്തെ അനുകൂലിക്കുന്നവര്‍ അവകാശപ്പെടുന്നതു പോലും ‘മഹാപാതക’മാണെന്ന മട്ടില്‍ വാദിച്ചയാള്‍ തന്നെ ഈ കേസില്‍ പ്രതിയുടെ വാക്കുകള്‍ ‘എല്ലാവരും വിശ്വസിച്ചേ പറ്റൂ’ എന്ന് നിര്‍ബന്ധം പിടിക്കുന്നത് ഇരട്ടത്താപ്പല്ലാതെ മറ്റൊന്നുമല്ല.

    ReplyDelete
  50. ‘ഈ കേസില്‍ പ്രതിയായ വ്യക്തി വ്യാജ വിവരം നല്‍കി ഇ മെയില്‍ അയച്ചു എന്നത് സമ്മതിച്ചതാണ്. പിണറായി വിജയന്‍ ലാവലിന്‍ കേസില്‍ അഴിമതി കാണിച്ചു, കേരളത്തിനു നഷ്ടം വരുത്തി എന്നു സമ്മതിച്ചിട്ടുണ്ടോ?’

    ആഹാ...! കൊള്ളാം...! ആരോപിതമാ‍യ കുറ്റം ഭാഗികമായി സമ്മതിച്ചതുകൊണ്ട് പ്രതിയുടെ വാ ക്കുകള്‍ ‘എല്ലാവരും അംഗീകരിച്ചേ പറ്റൂ’അല്ലേ? താങ്കള്‍ക്ക് പ്രിയങ്കരമായ ഇന്ത്യന്‍ നീതിന്യായ വ്യവസ്ഥയില്‍ അങ്ങനെയൊരു തത്വം എവിടെയാണാവോ പറഞ്ഞിട്ടുള്ളത്?

    ഈ കേസില്‍ ‘മെയില്‍ അയച്ചു’ എന്നതല്ല, മറിച്ച് അപ്രകാരം ചെയ്തത് വിജയനെ അപകീര്‍ത്തിപ്പെടുത്തുക എന്ന ഉദ്ദേശ്യത്തോടെ മന: പൂര്‍വം ചെയ്തതാണെന്നതാണ് കാതലായ ആരോപണം. ആ ആരോപണം പ്രതി അംഗീകരിച്ചിട്ടില്ല, എന്നുമാത്രമല്ല, സ്വന്തം പേരുള്‍പ്പെടെ പരിഗണിച്ചിരുന്നു എന്ന് അവകാശപ്പെട്ടതു വഴി കുറ്റം നിഷേധിക്കുകയാണ് ചെയ്തിട്ടുള്ളത്. എന്നിട്ടും താങ്കള്‍ നിര്‍ബന്ധം പിടിക്കുന്നത് അയാള്‍ പറയുന്നത് ‘എല്ലാവരും അംഗീകരിച്ചേ പറ്റൂ’ എന്നാണ്! ലാവലിന്‍ കേസിലെ ആരോപണം എസ് എന്‍ സി ലാവലിന്‍ കമ്പനിക്ക് അന്യായമായ ലാഭമുണ്ടാക്കുക (അഥവാ സംസ്ഥാനത്തിനു നഷ്ടമുണ്ടാക്കുക) എന്ന ഉദ്ദേശ്യത്തോടെ കരാര്‍ നല്‍കിയതിലൂടെ അഴിമതി നടത്തി എന്നതാണല്ലോ? ആരോപണത്തിന്റെ കാതലായ വശം - സംസ്ഥാനത്തിനു നഷ്ടമുണ്ടാക്കി എന്നത് - ഒഴിവാക്കി ‘ലാവലിനു കരാര്‍ നല്കി’ (‘മെയില്‍ അയച്ചു’ എന്നുപറഞ്ഞതുപോലെ) എന്നു മാത്രം വിജയന്‍ സമ്മതിച്ചാല്‍ വിജയന്റെ വാദങ്ങളും ‘അംഗീകരിച്ചേ പറ്റൂ’ എന്ന് താങ്കള്‍ സമ്മതിക്കുമോ?

    ReplyDelete
  51. ‘അതും ‘അപകീര്‍ത്തി’ എന്നതിന്റെ നിര്‍വചനത്തില്‍ പെടും. (IPC സെക്. 499) മെയില്‍ അയക്കുന്നത് വ്യക്തിയുടെ സ്വകാര്യതയാണ് എന്ന വാദമൊന്നും നിലനില്‍ക്കില്ല.

    നില നില്‍ക്കുമോ ഇല്ലയോ എന്നതൊക്കെ കോടതി തീരുമാനിക്കേണ്ട വിഷയങ്ങളല്ലേ? നിയമം വ്യാഖ്യാനിക്കാനും നിയമലംഘനം നടന്നിട്ടുണ്ടോ, ഉണ്ടെങ്കില്‍ ശിക്ഷ നല്‍കണോ വേണ്ടയോ എന്നതൊക്കെ കോടതിയുടെ അധികാരപരിധിയില്‍ വരുന്ന കാര്യങ്ങളല്ലേ.


    അതെ, അതുതന്നെ. ‘നിയമം വ്യാഖ്യാനിക്കുക’യാണ് കോടതിക്ക് ചെയ്യാവുന്നത്,അല്ലാതെ നിയമത്തില്‍ വ്യക്തമായി പറഞ്ഞിരിക്കുന്ന ഒരു കാര്യത്തെ മറികടക്കുകയല്ല. (അല്ലെങ്കില്‍ നിയമത്തിലെ പ്രസക്ത വകുപ്പ് തന്നെ ഭരണഘടനാവിരുദ്ധമോ സാമാന്യനീതിക്ക് വിരുദ്ധമോ ആകയാല്‍ നിലനില്‍ക്കുന്നതല്ല എന്ന സാഹചര്യമുണ്ടാവണം.) രണ്ട് വ്യക്തികള്‍ തമ്മിലുള്ള (മൂന്നാമതൊരാളെക്കുറിച്ച്) സംഭാഷണം പോലും ആ മൂന്നാമന് അപകീര്‍ത്തികരമാണെങ്കില്‍ കുറ്റകരമാണെന്ന് മേല്‍പ്പറഞ്ഞ വകുപ്പിനു നല്‍കിയിരിക്കുന്ന വിശദീകരണത്തില്‍ പറയുന്നു. പ്രസ്തുത നിയമവ്യവസ്ഥയോ വിശദീകരണമോ നിലനില്‍ക്കത്തക്കതല്ല എന്ന് ഇന്നോളം ഒരു കോടതിയും വിധിച്ചിട്ടില്ല. അതുകൊണ്ടുതന്നെ പ്രസ്തുത വിശദീകരണം ‘അംഗീകരിച്ചേ പറ്റൂ’. (അല്ലെങ്കില്‍ ഞാന്‍ നേരത്തെ ചോദിച്ചതുപോലെ, ഒരാളെ അവഹേളിക്കുന്ന ഒരു ലേഖനം ഉണ്ടാക്കിയിട്ട് നാട്ടുകാര്‍ക്കു മുഴുവന്‍ സ്വകാര്യ കത്തുകള്‍ വഴി അയച്ചുകൊടുത്തിട്ട് ‘സ്വകാര്യത’ അവകാശപ്പെടുന്ന സാഹചര്യമാകും.)

    ReplyDelete
  52. എന്ന വിജി പിണറായിയുടെ ചോദ്യത്തിനു മറുപടി പറയാതിരിക്കാനുള്ള ന്യായം ഇഷ്ടപ്പെട്ടു. കാളിദാസനു ആ പോയിന്റിനു മറുപടിയില്ലെന്നുള്ള ഉത്തരം അതിലുണ്ട്. നന്നായി.

    ജനശക്തിക്കും വിജിക്കും കാളിദാസന്‍ പറഞ്ഞത് മനസിലായില്ല. അതു കൊണ്ട് ഒന്നുകൂടി വ്യക്തമാക്കം.

    ഇ മെയില്‍ അയച്ച ആള്‍ അത് സമ്മതിച്ചു. അതു കൊണ്ട് പിണറായി വിജയനുണ്ടായ മാനഹാനിക് മാപ്പും ചോദിച്ചു. ആ ഇ മെയില്‍ അയക്കാനുണ്ടായ പശ്ചാത്തലം വിവരിച്ചു. അത് തെറ്റാണെനു തെളിയുന്നതു വരെ മറ്റുള്ളവര്‍ വിശ്വസിച്ചേ പറ്റൂ എന്നാണു കാളിദാസന്‍ പറഞ്ഞത്.

    പിണറായി വിജയന്‍ ലാവലിന്‍ കരാര്‍ വഴി കേരളത്തിനു കോടികണക്കിനു രൂപാ നഷ്ടമുണ്ടാക്കി എന്ന ആരോപണം സമ്മതിച്ച് കേരള ജനതയോടു മാപ്പു ചോദിക്കുമോ? ഉണ്ടെങ്കില്‍ അതിന്റെ പശ്ചാത്തലം വിവരിച്ചാല്‍ മറ്റുള്ളവര്‍ വിശ്വസിക്കും ഇ മെയല്‍ കേസിലേതു പോലെ.

    ഇത് വിജി പിണറായിയോടു പറഞ്ഞത് അദ്ദേഹത്തിനോ ജനശക്തിക്കോ മനസിലായില്ല. അത് എന്റെ കുറ്റമല്ല.

    ReplyDelete
  53. എത്ര വിജയന്മാര്‍ ഉണ്ട് എന്ന തമാശയും കലക്കി.

    ആ തമാശ മനസിലാവണമെങ്കില്‍ തലയില്‍ കുറച്ചുകൂടെ ആള്‍ത്താമസം വേണം. ഈ കേസ് കോടതിയിലെത്തിയാല്‍ അല്‍പ്പം ചിന്താശക്തിയുള്ള വക്കിലാണു വാദിക്കുന്നതെങ്കില്‍ ഇതിലും നല്ല തമാശയായിരിക്കും. ഇ മെയിലില്‍ ഒരിടത്തും സി പി എം സെക്രട്ടറി പിണറായി വിജയന്‍ എന്നു എഴുതിയിട്ടില്ല. പിണറായിയിലുള്ള വേറെ ഏതോ വിജയനെയാണുദ്ദേശിച്ചതെന്ന് വാദിച്ചാല്‍ എന്താകും?

    ReplyDelete
  54. ജാഗ്രത ബ്ലോഗില്‍ ദേശാഭിമാനിയില്‍ വന്ന എല്ലാ കുറിപ്പും വാര്‍ത്തയും ഉണ്ടെന്നും സൈബര്‍ ഭീകരനെന്ന പദമോ വാദമോ അതിലില്ലെന്നും പരിശോധിക്കാമെന്നും

    ദേശാഭിമാനിയില്‍ ഭീകരന്‍ എന്ന വാക്കു വന്നോ ഇല്ലയോ എന്നതും ഞാന്‍ പറഞ്ഞതും തമ്മില്‍ എന്താണു ബന്ധം?

    മുംബൈ ഭീകരാക്രമണ കേസില്‍ അറസ്റ്റിലായ കസബിനെ വിമര്‍ശിച്ചതിനേക്കാള്‍ നികൃഷ്ടമായ തരത്തിലാണ്, വീടു വിവാദത്തില്‍ കേസെടുക്കപ്പെട്ട ആളുകളെ വിചാരണ ചെയ്തതെന്നാണു ഞാന്‍ ഉദ്ദേശിച്ചത്.

    ReplyDelete
  55. വിഗ്രഹവല്‍ക്കരിക്കപ്പെട്ട വ്യക്തിക്കെതിരെ ഒരു പ്രചരണം എന്ന പ്രയോഗവും നന്നായി. നമ്മള്‍ ഈ നാട്ടിലൊന്നുമല്ലല്ലോ ജീവിക്കുന്നത്.


    ഈ നാട്ടില്‍ തന്നെയാണു ജീവിക്കുന്നത്. പിണറായി വിജയനേപ്പറ്റി ഒരാരോപണം വരുമ്പോഴേക്കും ആകാശം ഇടിഞ്ഞു വീണ പോലെയാണ്‌ ദേശാഭിമാനിയും കൈരളിയും വേറെ കുറെ ഭക്തരും ഉറഞ്ഞു തുള്ളുന്നത്. കേരളത്തിലെ മറ്റു പല നേതാക്കളേപ്പറ്റിയും ആരോപണം വരാറുണ്ട്. അപ്പോഴൊന്നും മാദ്ധ്യങ്ങള്‍ കൂട്ടമായി അവരുടെ രക്ഷക്കെത്താറില്ല. പിണറായിക്കെതിരെ ആരെന്തു പറഞ്ഞാലും അത് പ്രസ്ഥാനത്തിനെതിരെ എന്നാക്കി മാറ്റും.


    ജനശക്തി ഈ നാട്ടില്‍ ജീവിച്ചിട്ടൊന്നും കാര്യമില്ല. കുറഞ്ഞ പക്ഷം മഹാനായ ജയരാജന്‍ പറഞ്ഞ മഹദ് വചനങ്ങളെങ്കിലും അറിഞ്ഞിരിക്കണം. പിണറായിയാണു പ്രസ്ഥാനം എന്നു പറയുന്നത് ഒരു വ്യക്തിയെ വിഗ്രഹവത്ക്കരിക്കുന്നതാണെന്നു മനസിലാക്കാനുള്ള വിവേകം ജനശക്തിക്കുണ്ടോ ആവോ.. ഇന്ദിരയാണ്‌ ഇന്‍ഡ്യ എന്നു പറഞ്ഞതിനുശേഷം ഒരു വ്യക്തി വിഗ്രഹമായത് പിണറായി വിജയനിലൂടെ മാത്രമാണ്. കേരളത്തില്‍ 15 ല്‍ പരം രാഷ്ട്രീയ പാര്‍ട്ടികളുണ്ട്. അവരുടെ ഏതെങ്കിലും നേതാവാണ്‌ പാര്‍ട്ടിയെന്ന് ആരെങ്കിലും പറഞ്ഞതായി ജനശക്തിക്കറിവുണ്ടോ?

    ReplyDelete
  56. ലാവലിന്‍ കേസില്‍ പിണറായി വിജയനെ എതിര്‍ക്കാന്‍ കാണിച്ച അതേ ആവേശമാണ്, ഇ മെയില്‍ അയച്ച ആളെ നിരപരാധിയായും പീഡിതനായും ചിത്രീകരിക്കാന്‍ ശ്രമിക്കുന്നതിലും കാണിക്കുന്നത് എന്ന് പറഞ്ഞാലും തെറ്റാവുകയില്ലല്ലോ അല്ലേ കാളിദാസാ?


    ജനശക്തി വളരെയധികം തെറ്റിദ്ധരിച്ചെന്നു തോന്നുന്നു. ഇ മെയില്‍ അയച്ച ആളെ നിരപരാധിയായോ പീഡിതനായോ ചിത്രീകരിക്കാന്‍ ഞാന്‍ ശ്രമിച്ചിട്ടില്ല. അയാളില്‍ ആരോപിക്കപ്പെട്ട കുറ്റം അയാള്‍ സമ്മതിച്ചു. അയാളെ പീഢിപ്പിക്കുന്നതായും എനിക്ക് തോന്നുന്നില്ല. ഇതു പോലെയുള്ള കേസുകള്‍ ഉപയോഗിച്ച് ആളുകളെ വ്യാപകമായി പീഢിപ്പിക്കാന്‍ ഉപയോഗിക്കപ്പെടാം എന്ന സംശയം ചിത്രകാരന്‍ ഉന്നയിച്ചു.

    ഈ മെയില്‍ അയച്ച ആളും അതിനു ചില വ്യത്യാസങ്ങള്‍ വരുത്തിയവരും അതൊക്കെ സമ്മതിച്ചു. അവര്‍ നിരപരാധികളാണെന്ന് ആരും അഭിപ്രായപ്പെട്ടിട്ടും ഇല്ല. അവരുടെ പേരില്‍ ചാര്‍ത്തപ്പെട്ട കുറ്റം കോടതിയില്‍ വരുമ്പോള്‍ അവര്‍ അര്‍ഹിക്കുന്ന ശിക്ഷ നല്‍കപ്പെടും.

    ReplyDelete
  57. (പ്രതിയായ) വിജയന്‍ നിരപരാധിയാണ് എന്ന വാദത്തെ വാദത്തിനുവേണ്ടി പോലും അംഗീകരിക്കാതിരിക്കാന്‍ താങ്കള്‍ നടത്തിയ ‘അധ്വാനം’ ബ്ലോഗ് പോസ്റ്റുകളിലും കമന്റുകളിലും നിറഞ്ഞു നിന്നത് മറക്കാതിരുന്നാല്‍ കൊള്ളാം.


    പ്രതിയായ വിജയന്‍ നിരപരാധിയാണോ അല്ലയോ എന്ന് വാദത്തിനു വേണ്ടി ആരും അംഗീരിക്കേണ്ട ആവശ്യമില്ല. അതൊക്കെ തീരുമാനിക്കാന്‍ ഇന്‍ഡ്യയില്‍ ഒരു സംവിധാനമുണ്ട്.

    സി ബി ഐ അന്വേഷിച്ചപ്പോള്‍ അപരാധി ആണെന്നവര്‍ക്ക് തോന്നി. കുറ്റപത്രം സമര്‍പ്പിച്ച് വിചാരണ തുടങ്ങാന്‍ പോകുന്നു. കോടതി നിരപരാധിയാണെന്നു വിധിക്കുന്നതു വരെ ഞാന്‍ അദ്ദേഹം നിരപരാധി ആണെന്നും കരുതില്ല.

    ReplyDelete
  58. താങ്കള്‍ തന്നെ പറഞ്ഞതു പോലെ ‘വിജയനായാലും ഇ മെയില്‍ അയച്ച വ്യക്തിയായാലും കേസില്‍ കോടതി വിധിച്ചാലേ ശിക്ഷിക്കപ്പെടു.’ അതായത് കോടതി വിധിക്കുന്നതു വരെ രണ്ടുപേരും ‘പ്രതികള്‍’ മാത്രമാണ്. ഒരാള്‍ക്ക് ‘പ്രത്യേക പദവി’യൊന്ന്നുമില്ല. വിജയന്‍ കുറ്റക്കാരനല്ല എന്ന് അദ്ദേഹത്തെ അനുകൂലിക്കുന്നവര്‍ അവകാശപ്പെടുന്നതു പോലും ‘മഹാപാതക’മാണെന്ന മട്ടില്‍ വാദിച്ചയാള്‍ തന്നെ ഈ കേസില്‍ പ്രതിയുടെ വാക്കുകള്‍ ‘എല്ലാവരും വിശ്വസിച്ചേ പറ്റൂ’ എന്ന് നിര്‍ബന്ധം പിടിക്കുന്നത് ഇരട്ടത്താപ്പല്ലാതെ മറ്റൊന്നുമല്ല.

    കുറ്റം സമതിച്ചാല്‍ കുറ്റവാളി തന്നെയാണ്. ഇ മെയില്‍ അയച്ച ആള്‍ കുറ്റം സമ്മതിച്ചു. അതുകൊണ്ട് കുറ്റവാളിയാണ്. കുറ്റം കോടതിയില്‍ കൂടി തെളിഞ്ഞാല്‍ ശിക്ഷിക്കപ്പെടും.

    പിണറായി വിജയന്‍ കുറ്റം സമ്മതിച്ചിട്ടില്ല.അതു കൊണ്ട് അദ്ദേഹം പ്രതിയാണ്. നിരപരാധി എന്നു താങ്കള്‍ക്ക് വിശ്വസിക്കാന്‍ അവകാശമുള്ളതു പോലെ അപരാധി എന്നു വിശ്വസിക്കാന്‍ എനിക്കും അവകാശമുണ്ട്. ഇനി കോടതി വിചാരണയിലേ ആരുടെ അവകാശവാദമാണു ശരി എന്നു തെളിയൂ. ഇതില്‍ ഒരു ഇരട്ടത്താപ്പുമില്ല.

    താങ്കള്‍ പിണറായി നിരപരാധി ആണെന്നു വിശ്വസിക്കുന്നത് ഒരു മഹാപാതകമാണെന്നു ഞാന്‍ ഒരിടത്തും പറഞ്ഞില്ല. താങ്കളുമായി നടന്ന സംവാദത്തില്‍ പിണറായി വിജയന്റെ പാളിച്ചകള്‍ എന്തൊക്കെയാണെന്നു ഞാന്‍ വിശദീകരിച്ചതേ ഉള്ളു.

    ReplyDelete
  59. 'ഇ മെയില്‍ അയച്ച ആള്‍ അത് സമ്മതിച്ചു. അതു കൊണ്ട് പിണറായി വിജയനുണ്ടായ മാനഹാനിക് മാപ്പും ചോദിച്ചു. ആ ഇ മെയില്‍ അയക്കാനുണ്ടായ പശ്ചാത്തലം വിവരിച്ചു. അത് തെറ്റാണെനു തെളിയുന്നതു വരെ മറ്റുള്ളവര്‍ വിശ്വസിച്ചേ പറ്റൂ എന്നാണു കാളിദാസന്‍ പറഞ്ഞത്.'

    അതെന്താണാവോ ‘വിശ്വസിച്ചേ പറ്റൂ’ എന്ന് ഇത്ര നിര്‍ബന്ധം? കുറ്റം തെളിയിക്കാന്‍ ‘ഇന്ത്യയിലുള്ള സംവിധാന’ത്തില്‍ എവിടെയെങ്കിലും അങ്ങനെയൊരു വ്യവസ്ഥയുണ്ടോ? കുറ്റം (ഭാഗികമായി) സമ്മതിച്ച പ്രതി പറയുന്നത് ജനങ്ങള്‍ മുഴുവന്‍ ‘വിശ്വസിച്ചേ പറ്റൂ’ എന്ന്? താങ്കള്‍ക്ക് വേണമെങ്കില്‍ വിശ്വസിക്കാം. പക്ഷേ മറ്റുള്ളവര്‍ വിശ്വസിച്ചേ പ റ്റൂ എന്ന് നിര്‍ബന്ധം പിടിക്കാന്‍ താങ്കള്‍ക്ക് എന്തവകാശം?

    ‘പിണറായി വിജയന്‍ ലാവലിന്‍ കരാര്‍ വഴി കേരളത്തിനു കോടികണക്കിനു രൂപാ നഷ്ടമുണ്ടാക്കി എന്ന ആരോപണം സമ്മതിച്ച് കേരള ജനതയോടു മാപ്പു ചോദിക്കുമോ? ഉണ്ടെങ്കില്‍ അതിന്റെ പശ്ചാത്തലം വിവരിച്ചാല്‍ മറ്റുള്ളവര്‍ വിശ്വസിക്കും ഇ മെയല്‍ കേസിലേതു പോലെ.’

    ആരോപണം ശരിയാണെങ്കിലല്ലേ സമ്മതിക്കേണ്ടത്? താന്‍ കുറ്റം ചെയ്തിട്ടില്ല എന്ന് ഉറപ്പുണ്ടെങ്കിലും ‘മറ്റുള്ളവര്‍ (കാളിദാസന്‍?) വിശ്വസിക്കാന്‍’ വേണ്ടി സമ്മതിക്കണോ?

    ‘പ്രതിയായ വിജയന്‍ നിരപരാധിയാണോ അല്ലയോ എന്ന് വാദത്തിനു വേണ്ടി ആരും അംഗീരിക്കേണ്ട ആവശ്യമില്ല. അതൊക്കെ തീരുമാനിക്കാന്‍ ഇന്‍ഡ്യയില്‍ ഒരു സംവിധാനമുണ്ട്... കോടതി നിരപരാധിയാണെന്നു വിധിക്കുന്നതു വരെ ഞാന്‍ അദ്ദേഹം നിരപരാധി ആണെന്നും കരുതില്ല.'

    താങ്കള്‍ പറഞ്ഞ ആ ‘സംവിധാനം’ ഇന്നോളം അംഗീകരിച്ചിട്ടുള്ള നിലപാട് കുറ്റം തെളിയുന്നതു വരെ പ്രതിയെ നിരപരാധിയായി കണക്കാക്കണം എന്നാണ്, മറിച്ചല്ല. അപ്പോള്‍ ആ നിലപാടിനെ അംഗീകരിക്കാത്ത താങ്കള്‍ മേല്‍പ്പറഞ്ഞ ‘സംവിധാന’ത്തെ അംഗീകരിക്കുന്നില്ല എന്നാണോ?

    ReplyDelete
  60. ഈ മെയില്‍ അയച്ച ആളും അതിനു ചില വ്യത്യാസങ്ങള്‍ വരുത്തിയവരും അതൊക്കെ സമ്മതിച്ചു. അവര്‍ നിരപരാധികളാണെന്ന് ആരും അഭിപ്രായപ്പെട്ടിട്ടും ഇല്ല.

    അവര്‍ നിരപരാധികളാണെന്ന് ‘കാളിദാസന്‍ അഭിപ്രായപ്പെട്ടിട്ടില്ല’ എന്നു പറഞ്ഞാല്‍ മതി. പോലീസ് പിടികൂടിയവര്‍ നിരപരാധികളാണെന്ന് അവകാശപ്പെട്ട ‘ഉത്തരവാദപ്പെട്ടവര്‍’ നാട്ടിലുണ്ട് - യൂത്ത് കോണ്‍. സംസ്ഥാന ജനറല്‍ സെക്രട്ടറി ജോണ്‍ ഡാനിയലിനെ പോലെ. വിജയന്റെ വീടിന്റെ യഥാര്‍ഥ ചിത്രം പ്രസിദ്ധീകരിക്കണം എന്ന് ആവശ്യപ്പെട്ടതിനൊപ്പം ‘നിരപരാധികളായ ചെറുപ്പക്കാരെ പോലീസിനെ ഉപയോഗിച്ച് പീഡിപ്പിക്കുന്നതി’നെതിരെയും പ്രകാശ് കാരാട്ടിന് ഇദ്ദേഹം കത്തെഴുതിയത് അറിഞ്ഞില്ലായിരിക്കും?

    'കുറ്റം സമതിച്ചാല്‍ കുറ്റവാളി തന്നെയാണ്. ഇ മെയില്‍ അയച്ച ആള്‍ കുറ്റം സമ്മതിച്ചു.'

    എന്തു കുറ്റമാണോ ആവോ സമ്മതിച്ചത്? ‘മെയില്‍ അയച്ചു’ എന്നുമാത്രം, അല്ലേ? ആരോപിതമായ കുറ്റത്തിന്റെ കാതലായ ഭാഗം - വിജയനെ അപകീര്‍ത്തിപ്പെടുത്തുക എന്ന ഉദ്ദേശ്യം - സമ്മതിച്ചിട്ടില്ലല്ലോ? ഞാന്‍ നേരത്തെ ചോദിച്ച ചോദ്യം നിലനില്‍ക്കുന്നു - ലാവലിന്‍ കേസില്‍ ‘സംസ്ഥാനത്തിനു നഷ്ടമുണ്ടാക്കി’ എന്ന പ്രധാന ആരോപണത്തെ ഒഴിവാക്കി ‘ലാവലിനു കരാര്‍ നല്‍കി’ എന്നു മാത്രം സമ്മതിച്ചിട്ട് ‘അതിന്റെ പശ്ചാത്തലം’ വിജയന്‍ വിശദീകരിച്ചാല്‍ അതൊക്കെ ‘എല്ലാവരും അംഗീകരിച്ചേ പറ്റൂ’ എന്ന് താങ്കള്‍ സമ്മതിക്കുമോ?

    ReplyDelete
  61. ‘താങ്കള്‍ പിണറായി നിരപരാധി ആണെന്നു വിശ്വസിക്കുന്നത് ഒരു മഹാപാതകമാണെന്നു ഞാന്‍ ഒരിടത്തും പറഞ്ഞില്ല.’

    ഞാന്‍ വിശ്വസിക്കുന്നോ ഇല്ലയോ എന്നതല്ല കാര്യം. ഞാന്‍ എന്ന വ്യക്തി എന്തെങ്കിലും വിശ്വസിക്കുന്നതിനെപ്പറ്റി താങ്കള്‍ ഒന്നും പറഞ്ഞതായി ഞാന്‍ അവകാശപ്പെട്ടിട്ടുമില്ല. പക്ഷേ വിജയന്‍ കുറ്റക്കാരനല്ല എന്ന നിലപാട് പാര്‍ട്ടി സ്വീകരിച്ചതിനെതിരെ താങ്കള്‍ നിരത്തിയ വാദമുഖങ്ങള്‍ ബ്ലോഗ് കമന്റുകളില്‍ കിടപ്പുണ്ടെന്ന് മറന്നോ? പ്രതികള്‍ കുറ്റക്കാരാണോ എന്ന് തീരുമാനിക്കുന്നതിന് ‘ഇന്ത്യന്‍ നീതിന്യായവ്യവസ്ഥയില്‍ നടപടിക്രമമുണ്ട്’ എന്നും കോടതി വിധിക്കും മുന്‍പേ പ്രതി നിരപരാധിയാണെന്ന് പ്രഖ്യാപിക്കുന്നത് ആ സംവിധാനത്തിന് എതിരാണെന്നും ‘പ്രതി നിരപരാധിയാണെന്നു തീരുമാനിക്കാന്‍ ഇന്‍ഡ്യന്‍ ഭരണഘടന ഒരു പാര്‍ട്ടിയേയും ചുമതലപ്പെടുത്തിയിട്ടില്ല’ എന്നുമൊക്കെ പറഞ്ഞത് സൌകര്യപൂര്‍വം മറന്നോ? (മറവി ചിലപ്പോള്‍ അനുഗ്രഹമാണ്, അല്ലേ?)

    ReplyDelete
  62. ഇതില്‍ പ്രതി കുറ്റം ചെയ്തു എന്നൊന്നും സമതിച്ചിട്ടില്ല. ഇ മെയില്‍ അയച്ചു എന്നു മാത്രമാണു സമതിച്ചത്.’
    (25 November 2009 23:53)

    ‘അയാളില്‍ ആരോപിക്കപ്പെട്ട കുറ്റം അയാള്‍ സമ്മതിച്ചു.’
    (27 November 2009 04:43)

    ഇത് എന്തു വാദമാണ് കാളിദാസ? ‘വൈരുദ്ധ്യാത്മക നിരപരാധിത്വ വാദ’മോ?

    ReplyDelete
  63. ഈ കേസില്‍ ‘മെയില്‍ അയച്ചു’ എന്നതല്ല, മറിച്ച് അപ്രകാരം ചെയ്തത് വിജയനെ അപകീര്‍ത്തിപ്പെടുത്തുക എന്ന ഉദ്ദേശ്യത്തോടെ മന: പൂര്‍വം ചെയ്തതാണെന്നതാണ് കാതലായ ആരോപണം. ആ ആരോപണം പ്രതി അംഗീകരിച്ചിട്ടില്ല, എന്നുമാത്രമല്ല, സ്വന്തം പേരുള്‍പ്പെടെ പരിഗണിച്ചിരുന്നു എന്ന് അവകാശപ്പെട്ടതു വഴി കുറ്റം നിഷേധിക്കുകയാണ് ചെയ്തിട്ടുള്ളത്.

    ഇതൊരു പുതിയ അറിവാണല്ലോ.

    അപ്പോള്‍ ചിത്രത്തില്‍ കാണിച്ച വീട് പിണറായി വിജയന്റെ വീടാണെന്നു പറഞ്ഞതല്ല പ്രധാന വിഷയം. അതില്‍ പരാതിയില്ലെങ്കില്‍ മറ്റൊരു പരാതിക്കും പ്രസക്തിയില്ല. എങ്കില്‍ ഈ കേസ് ഇപ്പോഴേ പൊളിഞ്ഞു. മനപ്പൂര്‍വമാണോ അല്ലയോ എന്നൊക്കെ അളന്നു നോക്കാന്‍ മനസിനകത്ത് ആര്‍ക്കും കയറി നോക്കാനാകില്ല.

    ഇപ്പോള്‍ ജനശക്തി വാരിക പിണറായി വിജയന്റെ പുതുക്കി പണിത വീടിന്റെ ചിത്രം പ്രസിദ്ധീകരിച്ചിട്ടുണ്ട്.

    ReplyDelete
  64. ലാവലിന്‍ കേസിലെ ആരോപണം എസ് എന്‍ സി ലാവലിന്‍ കമ്പനിക്ക് അന്യായമായ ലാഭമുണ്ടാക്കുക (അഥവാ സംസ്ഥാനത്തിനു നഷ്ടമുണ്ടാക്കുക) എന്ന ഉദ്ദേശ്യത്തോടെ കരാര്‍ നല്‍കിയതിലൂടെ അഴിമതി നടത്തി എന്നതാണല്ലോ?

    നിയം വ്യവസ്ഥകള്‍ പാലിക്കാതെ ലാവലിന്‍ കരാര്‍ വഴി കേരളത്തിനു നഷ്ടമുണ്ടാക്കി എന്ന അപ്രധാന ആരോപണം പിണറായി വിജയന്‍ സമ്മതിച്ചാല്‍ അതിനു ന്യായീകരണമായി അദ്ദേഹം പറയുന്ന വാദങ്ങള്‍, മനപ്പൂര്‍വമല്ല എന്ന പ്രധാന ആരോപണം, അംഗീകരിക്കാന്‍ എനിക്ക് യതൊരു മടിയുമില്ല.

    വിജയനല്ല കാര്‍ത്തികേയനാണു ലാവലിനു കരാര്‍ നല്‍കിയതെന്നു താങ്കളും പിണറായിയും ഇപ്പോഴും വാദിക്കുനുണ്ടല്ലോ. അതോ ആ നിലപാടില്‍ നിന്നും മാറിയോ? ആദ്യം വിജയനാണു കരാര്‍ നല്‍കിയതെന്നു സമ്മതിക്കുക. എന്നിട്ട് കേരള ഖജനാവിനു കോടിക്കണക്കിനു രൂപാ നഷ്ടമുണ്ടായെന്നും സമ്മതിക്കുക. അതിനു ശേഷം അത് മനപ്പൂര്‍വം ചെയ്തതാണോ അറിയാതെ ചെയ്തതാണോ തമാശക്ക് ചെയ്തതാണോ എന്നൊക്കെയുള്ള പശ്ചാത്തലം വിവരിക്കുക. അപ്പോള്‍ ആളുകള്‍ അതൊക്കെ വിശ്വസിക്കും. ഈ അപ്രധാന കാര്യങ്ങളൊക്കെ പിണറായി സമ്മതിക്കുന്നുണ്ടോ. പിന്നീട് കോടതിയില്‍ വരുമ്പോള്‍ ആ ന്യായീകരണത്തിന്റെ നിയമ വശം കോടതി പരിശോധിച്ചോളും. ഇതൊക്കെ പിണറായിക്കുവേണ്ടി വാദിക്കുന്നവരൊക്കെ ഒന്നുപദേശിച്ചു കൊടുത്തു ക്കൂടെ.

    ReplyDelete
  65. പ്രസ്തുത നിയമവ്യവസ്ഥയോ വിശദീകരണമോ നിലനില്‍ക്കത്തക്കതല്ല എന്ന് ഇന്നോളം ഒരു കോടതിയും വിധിച്ചിട്ടില്ല.

    ഇതുപോലെയുള്ള കേസുകള്‍ ഒരു കോടതിയിലും വന്നിട്ടില്ല.വരുമ്പോഴല്ലെ അത് നിലനില്‍ക്കുന്നതാണോ അല്ലയോ എന്നൊക്കെ തീരുമാനിക്കുക.

    അല്ലെങ്കില്‍ ഞാന്‍ നേരത്തെ ചോദിച്ചതുപോലെ, ഒരാളെ അവഹേളിക്കുന്ന ഒരു ലേഖനം ഉണ്ടാക്കിയിട്ട് നാട്ടുകാര്‍ക്കു മുഴുവന്‍ സ്വകാര്യ കത്തുകള്‍ വഴി അയച്ചുകൊടുത്തിട്ട് ‘സ്വകാര്യത’ അവകാശപ്പെടുന്ന സാഹചര്യമാകും.

    ഒരാള്‍ക്ക് മാത്രം അയച്ചു കൊടുത്താല്‍ അത് അവഹേളനമല്ലേ എന്നു ഞാന്‍ ചോദിച്ചതിനു തങ്കള്‍ മറുപടി തന്നില്ല. അത് അവഹേളനമല്ല എന്നു താങ്കള്‍ കരുതുന്നതായി ഞാന്‍ വിശ്വസിക്കട്ടേ.

    അപകീര്‍ത്തി കേസുകളില്‍ ശിക്ഷകളൊക്കെ നീതി വ്യവസ്ഥയില്‍ പറഞ്ഞിട്ടുണ്ട്. ഇനിയും തീര്‍പ്പാകതെ കിടക്കുന്ന പാലൊളിക്കെതിരെയുള്ള കേസില്‍ അദ്ദേഹം കുറ്റം സമതിക്കുകയും കോടതിയോട് മാപ്പു പറയുകയും ചെയ്തു. ജനങ്ങളോടു മാപ്പു പറഞ്ഞില്ല എന്നു പറഞ്ഞാണ്, കോടതി അത് സ്വീകരിക്കാതിരുന്നത്. കുറ്റം സമ്മതിച്ചു മാപ്പു പറഞ്ഞാല്‍ ഈ കേസൊക്കെ അവസാനിക്കും.

    ReplyDelete
  66. അതെന്താണാവോ ‘വിശ്വസിച്ചേ പറ്റൂ’ എന്ന് ഇത്ര നിര്‍ബന്ധം?

    ഒരു നിര്‍ബന്ധവുമില്ല. അങ്ങനെയല്ല എന്നു വിശ്വസിക്കാന്‍ താങ്കള്‍ക്ക് പൂര്‍ണ്ണ സ്വാതന്ത്ര്യമുണ്ട്.

    മനുഷ്യന്റെ മനസില്‍ കയറി പരിശോധിക്കാന്‍ സംവിധാനമില്ലാത്തതു കൊണ്ടാണു പോലീസുകാര്‍ പറഞ്ഞ കാര്യം വിശ്വസിച്ചേ പറ്റൂ എന്നു ഞാന്‍ അഭിപ്രയപ്പെട്ടത്. അങ്ങനെയല്ല എന്ന് മാദ്ധ്യമങ്ങളൊ കേസു കൊടുത്ത വ്യക്തിയോ പറഞ്ഞതായി എങ്ങും വായിച്ചുമില്ല. തര്‍ക്കമുണ്ടെങ്കില്‍ അതൊക്കെ ചര്‍ച്ചയാകും. ഇതു വരെ അതുപോലെയുള്ള ഒരു ചര്‍ച്ചയും നടന്നതായി വായിച്ചിട്ടില്ല.


    മനപ്പൂര്‍വം വിജയനെ അധിക്ഷേപിക്കാന്‍ ആഗ്രഹിക്കുന്നവര്‍ ആദ്യമേ തന്നെ പിണറായി വിജയന്റെ വീടാണെന്നു എഴുതി പ്രചരിപ്പിക്കും. അതല്ല സംഭവിച്ചതെന്നാണു പോലീസുകാര്‍ പുറത്തു വിട്ട വിവരം. അങ്ങനെയുള്ളവര്‍ സ്വന്തം വീടാണെന്നോ, മോഹന്‍ലാലിന്റെയാണെന്നോ, കരുണാകരന്റെ ആണെന്നോ മാറ്റി മറ്റി ആലോചിക്കില്ല.

    കേസാകുമ്പോള്‍ സാക്ഷികളുണ്ടാകും മെയില്‍ അയച്ച ആളിന്റെ കൂട്ടുകാര്‍ ഇതുപോലെ മൊഴി കൊടുത്താല്‍ മനപ്പൂര്‍വം എന്ന വാദമൊക്കെ പൊളിയാന്‍ സാധ്യതയുണ്ട്. അതുകൂടി കണക്കിലെടുത്തേ കോടതി വിധിക്കൂ.

    ReplyDelete
  67. 'ഈ കേസില്‍ ‘മെയില്‍ അയച്ചു’ എന്നതല്ല, മറിച്ച് അപ്രകാരം ചെയ്തത് വിജയനെ അപകീര്‍ത്തിപ്പെടുത്തുക എന്ന ഉദ്ദേശ്യത്തോടെ മന: പൂര്‍വം ചെയ്തതാണെന്നതാണ് കാതലായ ആരോപണം. ആ ആരോപണം പ്രതി അംഗീകരിച്ചിട്ടില്ല, എന്നുമാത്രമല്ല, സ്വന്തം പേരുള്‍പ്പെടെ പരിഗണിച്ചിരുന്നു എന്ന് അവകാശപ്പെട്ടതു വഴി കുറ്റം നിഷേധിക്കുകയാണ് ചെയ്തിട്ടുള്ളത്.

    ഇതൊരു പുതിയ അറിവാണല്ലോ.

    അപ്പോള്‍ ചിത്രത്തില്‍ കാണിച്ച വീട് പിണറായി വിജയന്റെ വീടാണെന്നു പറഞ്ഞതല്ല പ്രധാന വിഷയം.'


    ‘മെയില്‍ അയച്ചു’ എന്ന് മാത്രമായിരുന്നു ആരോപണമെങ്കില്‍ ആ മെയില്‍ ഫോര്‍വേഡ് ചെയ്ത ആയിരക്കണക്കിനു പേര്‍ പ്രതികളാകേണ്ടതായിരുന്നു. പക്ഷേ ‘വിജയനെ അപകീര്‍ത്തിപ്പെടുത്തുക’ എന്ന ഉദ്ദേശ്യം വ്യക്തമാകും വിധം മാറ്റങ്ങള്‍ വരുത്തി മെയില്‍ അയച്ചവരെ മാത്രമേ പ്രതികളാക്കിയിട്ടുള്ളൂ.

    നിയം വ്യവസ്ഥകള്‍ പാലിക്കാതെ ലാവലിന്‍ കരാര്‍ വഴി കേരളത്തിനു നഷ്ടമുണ്ടാക്കി എന്ന അപ്രധാന ആരോപണം പിണറായി വിജയന്‍ സമ്മതിച്ചാല്‍ അതിനു ന്യായീകരണമായി അദ്ദേഹം പറയുന്ന വാദങ്ങള്‍, മനപ്പൂര്‍വമല്ല എന്ന പ്രധാന ആരോപണം, അംഗീകരിക്കാന്‍ എനിക്ക് യതൊരു മടിയുമില്ല.

    ‘പ്രധാന/അപ്രധാന ആരോപണം’പരസ്പരം മാറ്റി ഉപയോഗിച്ചത് മന:പൂര്‍വമായിരിക്കും. അതിരിക്കട്ടെ. കരാര്‍ നല്‍കിയത് ‘മന:പൂര്‍വമല്ല’ (അബദ്ധത്തില്‍ പറ്റിയതാണ്) എന്ന് വിജയനോ മറ്റാരെങ്കിലുമോ ഇതുവരെ പറഞ്ഞിട്ടില്ല.

    ReplyDelete
  68. ക്രിമിനല്‍ കേസുകളില്‍ മിക്കപ്പോഴും പ്രതിയുടെ (കുറ്റം ചെയ്യാനുള്ള) ഉദ്ദേശ്യം (intention), പ്രചോദനം (motive) ഒരു പ്രധാന ഘടകമാണ്. ആരോപിതമായ കുറ്റം ചെയ്യുക എന്ന ഉദ്ദേശ്യമോ അതിനുള്ള പ്രചോദനമോ തെളിയിക്കാന്‍ കഴിയാത്തതു കൊണ്ട് കേസ് പ്രതിക്ക് അനുകൂലമായിത്തീര്‍ന്ന സാഹചര്യങ്ങള്‍ ഉണ്ടാകാറുണ്ട്. (ഉദാഹരണത്തിന്, കൊലപാതക കേസുകളില്‍ കൊല നടത്തുക എന്ന ഉദ്ദേശ്യം പ്രതിക്ക് ഉണ്ടായിരുന്നു എന്ന് തെളിയിക്കാനായില്ലെങ്കില്‍ IPC 302 പ്രകാരമുള്ള കുറ്റാരോപണം നിലനില്‍ക്കില്ല. താങ്കള്‍ അവകാശപ്പെട്ടത് പോലെ ‘മനുഷ്യന്റെ മനസില്‍ കയറി പരിശോധിക്കാന്‍ സംവിധാനമില്ലാത്തതു കൊണ്ടാണു’ intention തെളിയിക്കാന്‍ പറ്റാത്തത് എന്ന് ആരും പറയില്ല.)

    വിജയനല്ല കാര്‍ത്തികേയനാണു ലാവലിനു കരാര്‍ നല്‍കിയതെന്നു താങ്കളും പിണറായിയും ഇപ്പോഴും വാദിക്കുനുണ്ടല്ലോ. അതോ ആ നിലപാടില്‍ നിന്നും മാറിയോ?

    ഇല്ലല്ലോ! നിയമവ്യവസ്ഥകളും കേന്ദ്രസര്‍ക്കാരിന്റെ നിര്‍ദേശവുമൊക്കെ മറികടന്ന് കരാര്‍ നല്‍കാനുള്ള തീരുമാനമെടുത്തതും നടപടിക്രമങ്ങള്‍ - പ്രാഥമിക കരാര്‍ ഉള്‍പ്പെടെ - നടത്തിയതും കാര്‍ത്തികേയന്‍ തന്നെയാണ്. എങ്കില്‍പ്പോലും ‘പ്രതി ആരോപണം സമ്മതിച്ചു അതുകൊണ്ട് അയാള്‍ പറയുന്നത് ‘അംഗീകരിച്ചേ പറ്റൂ” എന്ന താങ്കളുടെ വാദത്തിനു മറുപടി പറയാന്‍ വേണ്ടി മാത്രമാണ് (പ്രസ്തുത നടപടികളുടെ തുടര്‍ച്ചയായി) സപ്ലൈ കരാര്‍ നല്കി എന്നു മാത്രം വിജയന്‍ സമ്മതിച്ചാല്‍ അദ്ദേഹത്തിന്റെ മറ്റു വാദങ്ങള്‍ അംഗീകരിക്കുമോ എന്നു ചോദിച്ചത്.

    ReplyDelete
  69. ഈ കേസില്‍ ‘മെയില്‍ അയച്ചു’ എന്ന ആരോപണം പ്രതി അംഗീകരിക്കുകയും അതിന്റെ ‘പശ്ചാത്തലം വിവരിക്കുക’യും ചെയ്തതു കൊണ്ട് അയാള്‍ പറയുന്നത് ‘എല്ലാവരും അംഗീകരിച്ചേ പറ്റൂ’ (‘അംഗീകരിക്കാം’എന്നല്ല!) എന്ന് നിര്‍ബന്ധം പിടിക്കുകയാണല്ലോ താങ്കള്‍? എങ്കില്‍ ഒരു ചോദ്യം: ലാവലിന്‍ ഇടപാടുമായി ബന്ധപ്പെട്ട് ഉയര്‍ന്ന ആരോപണങ്ങളുടെ കൂട്ടത്തില്‍ (കു)പ്രസിദ്ധമായ ഒന്നാണല്ലോ ‘വരദാചാരിയുടെ തല’? ആ വിഷയത്തില്‍ അത്തരത്തില്‍ ഒരു കുറിപ്പ് എഴുതി എന്ന് വിജയന്‍ സമ്മതിക്കുകയും അതിന്റെ പശ്ചാത്തലം വിവരിക്കുകയും ചെയ്തിട്ടുണ്ടല്ലോ? എന്നിട്ടും ‘ഉത്തരവാദപ്പെട്ട അധികാരികള് മറിച്ചു തെളിയിക്കുന്നതു വരെ അത് എല്ലാവരും വിശ്വസിച്ചേ പറ്റൂ’ എന്ന് താങ്കള്‍ പറഞ്ഞില്ലല്ലോ? എന്നു മാത്രമല്ല, ‘ലാവലിന്‍ ഫയലിലും എഴുതിയിട്ടുണ്ടാകും’ എന്ന് വാദിക്കുകയല്ലേ താങ്കള്‍ ചെയ്തത്? അതെന്താ അങ്ങനെ? ഇരട്ടത്താപ്പ് ഇല്ലല്ലോ അല്ലേ?

    പ്രസ്തുത നിയമവ്യവസ്ഥയോ വിശദീകരണമോ നിലനില്‍ക്കത്തക്കതല്ല എന്ന് ഇന്നോളം ഒരു കോടതിയും വിധിച്ചിട്ടില്ല.

    ഇതുപോലെയുള്ള കേസുകള്‍ ഒരു കോടതിയിലും വന്നിട്ടില്ല.


    എന്ന് അങ്ങനെയങ്ങ ഉറപ്പിച്ചു പറയാന്‍ രാജ്യത്ത് ഇന്നോളം വന്നിട്ടുള്ള കേസുകളുടെയൊക്കെ ചരിത്രം താങ്കളുടെ പക്കലുണ്ടോ?

    ReplyDelete
  70. ‘അല്ലെങ്കില്‍ ഞാന്‍ നേരത്തെ ചോദിച്ചതുപോലെ, ഒരാളെ അവഹേളിക്കുന്ന ഒരു ലേഖനം ഉണ്ടാക്കിയിട്ട് നാട്ടുകാര്‍ക്കു മുഴുവന്‍ സ്വകാര്യ കത്തുകള്‍ വഴി അയച്ചുകൊടുത്തിട്ട് ‘സ്വകാര്യത’ അവകാശപ്പെടുന്ന സാഹചര്യമാകും.

    ഒരാള്‍ക്ക് മാത്രം അയച്ചു കൊടുത്താല്‍ അത് അവഹേളനമല്ലേ എന്നു ഞാന്‍ ചോദിച്ചതിനു തങ്കള്‍ മറുപടി തന്നില്ല. അത് അവഹേളനമല്ല എന്നു താങ്കള്‍ കരുതുന്നതായി ഞാന്‍ വിശ്വസിക്കട്ടേ.


    കാളിദാസന് മറവി മാത്രമല്ല, അന്ധതയും ബാധിച്ചിട്ടുണ്ട് അല്ലേ? താങ്കളുടെ ചോദ്യത്തിന് മണിക്കൂറുകള്‍ക്കകം - കൃത്യമായി പറഞ്ഞാല്‍ രണ്ടു മണിക്കൂര്‍ എട്ടു മിനിറ്റിനകം - ഞാന്‍ വ്യക്തമായി മറുപടി നല്‍കിയത് താങ്കള്‍ കാണാതെ പോയതോ അതോ കണ്ടിട്ടും ‘മറുപടി തന്നില്ല’ എന്ന കള്ളം മന:പൂര്‍വം ഉന്നയിക്കുന്നതോ?

    (26 November 2009 00:35ന് താങ്കള്‍ ഇട്ട കമന്റില്‍ ഉന്നയിച്ച മേല്‍പ്പറഞ്ഞ ചോദ്യത്തിന് അതേ ദിവസം 02:43-നു ഞാന്‍ നല്‍കിയ മറുപടി വീണ്ടും വായിക്കാം.)

    ‘നാലോ അഞ്ചോ പേര്‍ക്ക് മാത്രമാണീ മെയില്‍ അയച്ചു കൊടുത്തതെങ്കില്‍, അപകീര്‍ത്തി ഉണ്ടാകുമയിരുന്നില്ലേ? ഞാന്‍ താങ്കള്‍ക്ക് മാത്രമായി ഇതുപോലെ ഒരു മെയില്‍ നിര്‍മ്മിച്ച് അയച്ചുതന്നാലോ?’ (ചോദ്യം)

    അതും ‘അപകീര്‍ത്തി’ എന്നതിന്റെ നിര്‍വചനത്തില്‍ പെടും. (IPC sec. 499) മെയില്‍ അയക്കുന്നത് വ്യക്തിയുടെ സ്വകാര്യതയാണ് എന്ന വാദമൊന്നും നിലനില്‍ക്കില്ല.’ (മറുപടി)

    ഇത്രയും വ്യക്തമായ മറുപടി, ബന്ധപ്പെട്ട നിയമവ്യവസ്ഥ സഹിതം കണ്‍മുന്‍പില്‍ ഉണ്ടായിരിക്കെ ‘ചോദിച്ചതിനു തങ്കള്‍ മറുപടി തന്നില്ല’ എന്ന് മന:പൂര്‍വം കള്ളം പറയുന്നതിന്റെ ഉദ്ദേശ്യവും ‘പശ്ചാത്തല’വും വിശദീകരിക്കാമോ?

    ReplyDelete
  71. അതെന്താണാവോ ‘വിശ്വസിച്ചേ പറ്റൂ’ എന്ന് ഇത്ര നിര്‍ബന്ധം?

    ഒരു നിര്‍ബന്ധവുമില്ല. അങ്ങനെയല്ല എന്നു വിശ്വസിക്കാന്‍ താങ്കള്‍ക്ക് പൂര്‍ണ്ണ സ്വാതന്ത്ര്യമുണ്ട്.


    ഒരു കാര്യം ‘ചെയ്തേ പറ്റൂ’ (‘വിശ്വസിച്ചേ പറ്റൂ’) എന്ന് പറയുന്നത് നിര്‍ബന്ധ സൂചകമാണെന്നാണ് ഞാന്‍ പഠിച്ചിട്ടുള്ള മലയാളം. ഇനി അങ്ങനെയല്ല എന്ന ‘കാളിദാസ മലയാളം’ പഠിക്കാന്‍ ശ്രമിക്കാം!

    ‘മനപ്പൂര്‍വം വിജയനെ അധിക്ഷേപിക്കാന്‍ ആഗ്രഹിക്കുന്നവര്‍ ആദ്യമേ തന്നെ പിണറായി വിജയന്റെ വീടാണെന്നു എഴുതി പ്രചരിപ്പിക്കും. അതല്ല സംഭവിച്ചതെന്നാണു പോലീസുകാര്‍ പുറത്തു വിട്ട വിവരം.’

    ഓഹോ..! അതൊരു പുതിയ വിവരമാണല്ലോ! ആ വീട് പിണറായി വിജയന്റേതാണ് എന്നു പറഞ്ഞാണ് ‘ആദ്യമേ’ പ്രചരിപ്പിക്കപ്പെട്ടത് എന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നത്. അല്ലാതെ ആദ്യമേ വേറെ ആരുടെയെങ്കിലും വീടാണെന്ന് പ്രചരിപ്പിച്ചിരുന്നതായി ഇതുവരെ അറിവായിട്ടില്ല. മറ്റു പലരുടെയും പേരുകള്‍ ആലോചിച്ചിരുന്നു എന്ന് പ്രതി അവകാശപ്പെട്ടതല്ലാതെ (തെളിവൊന്നുമില്ല) ‘ആദ്യമേ തന്നെ’ മറ്റാരുടെയെങ്കിലും പേരില്‍ പ്രചരിപ്പിച്ചിരുന്നു എന്ന് ആരും പറഞ്ഞിട്ടില്ല. (അതോ ‘ആദ്യമേ തന്നെ’ മറ്റാരുടെയോ പേരില്‍ പ്രചരിപ്പിക്കപ്പെട്ട ശേഷം വിജയന്റെ പേരിലാക്കി മാറ്റിയതാണെന്ന് കാളിദാസന് വല്ല വിവരവും കിട്ടിയിട്ടുണ്ടോ?)

    ReplyDelete
  72. ആരോപണം ശരിയാണെങ്കിലല്ലേ സമ്മതിക്കേണ്ടത്? താന്‍ കുറ്റം ചെയ്തിട്ടില്ല എന്ന് ഉറപ്പുണ്ടെങ്കിലും ‘മറ്റുള്ളവര്‍ (കാളിദാസന്‍?) വിശ്വസിക്കാന്‍’ വേണ്ടി സമ്മതിക്കണോ?

    അരോപണം ശരിയല്ല എന്ന് പ്രതി പറഞ്ഞിട്ടു കാര്യമില്ല. കേരളത്തിലെ വിജിലന്‍സ് അന്വേഷിച്ചപ്പോള്‍ അഴിമതി നടന്നു എന്നു കണ്ടെത്തിയതാണ്. അത് പരിശോധിച്ച കേരള ഹൈക്കോടതിയാണു സി ബി ഐ യോട് അന്വേഷിക്കാന്‍ ആവശ്യപ്പെട്ടത്. അവര്‍ അന്വേഷിച്ചപ്പോഴും ക്രമക്കേടുകള്‍ നടന്നു എന്ന് കണ്ടെത്തിയതാണ്. കാളിദാസന്‍ ആ അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നില്ല. ഈ അന്വേഷണ ഏജന്‍സികള്‍ കണ്ടെത്തിയ കാര്യമാണ്, ശരിയാണെന്നു കാളിദാസന്‍ ഉള്‍പ്പടെയുള്ള മറ്റുള്ളവര്‍ വിശ്വസിക്കുന്നത്. ഇനി ഈ ശരിയില്‍ എത്രത്തോളം വഴിവിട്ട കാര്യങ്ങള്‍ നടന്നിട്ടുണ്ട് എന്നും അവ ശിക്ഷാര്‍ഹമണോ എന്നും തീരുമാനിക്കേണ്ടത് കോടതിയാണ്. അതിനു വിചാരണ നടക്കണം. പിണറായിക്ക് കലശലായ അസുഖം ബധിച്ചതു കോണ്ട് കഴിഞ്ഞ പ്രാവശ്യം വിചാരണ നടന്നില്ല. ഇനി ഡിസംബറില്‍ നടക്കുമോ എന്ന് കണ്ടറിയണം.

    ReplyDelete
  73. 'ഈ കേസില്‍ ‘മെയില്‍ അയച്ചു’ എന്നതല്ല, മറിച്ച് അപ്രകാരം ചെയ്തത് വിജയനെ അപകീര്‍ത്തിപ്പെടുത്തുക എന്ന ഉദ്ദേശ്യത്തോടെ മന: പൂര്‍വം ചെയ്തതാണെന്നതാണ് കാതലായ ആരോപണം. ആ ആരോപണം പ്രതി അംഗീകരിച്ചിട്ടില്ല, എന്നുമാത്രമല്ല, സ്വന്തം പേരുള്‍പ്പെടെ പരിഗണിച്ചിരുന്നു എന്ന് അവകാശപ്പെട്ടതു വഴി കുറ്റം നിഷേധിക്കുകയാണ് ചെയ്തിട്ടുള്ളത്.

    ഇതൊരു പുതിയ അറിവാണല്ലോ.'


    ‘പുതിയ അറിവ്’ അല്ല കാളിദാസരേ... താങ്കളുടെ തന്നെ മൂന്നുദിവസം പഴക്കമുള്ള അറിവാണ്.

    ‘ഇതില്‍ പ്രതി കുറ്റം ചെയ്തു എന്നൊന്നും സമതിച്ചിട്ടില്ല. ഇ മെയില്‍ അയച്ചു എന്നു മാത്രമാണു സമതിച്ചത്.’
    (കാളിദാസന്‍, 25 November 2009 23:53)

    ‘കുറ്റം സമ്മതിച്ചിട്ടില്ല, മെയില്‍ അയച്ചതു മാത്രമാണ് സമ്മതിച്ചത്’ എന്നു പറഞ്ഞാല്‍ മെയില്‍ അയച്ചു എന്നതല്ല, മറ്റെന്തോ ആണ് കുറ്റം എന്നല്ലേ? ആ ‘അറിവ്’ ഇത്ര പെട്ടെന്ന് നഷ്ടപ്പെട്ടുപോയോ?

    ReplyDelete
  74. താങ്കള്‍ പറഞ്ഞ ആ ‘സംവിധാനം’ ഇന്നോളം അംഗീകരിച്ചിട്ടുള്ള നിലപാട് കുറ്റം തെളിയുന്നതു വരെ പ്രതിയെ നിരപരാധിയായി കണക്കാക്കണം എന്നാണ്, മറിച്ചല്ല. അപ്പോള്‍ ആ നിലപാടിനെ അംഗീകരിക്കാത്ത താങ്കള്‍ മേല്‍പ്പറഞ്ഞ ‘സംവിധാന’ത്തെ അംഗീകരിക്കുന്നില്ല എന്നാണോ?


    ഇന്‍ഡ്യന്‍ നീതി ന്യായ വ്യവസ്ഥയിലെ ഒരു വകുപ്പൊന്നും അല്ല ഇത്. നിയമജ്ഞര്‍ പിന്തുടരുന്ന ഒരു സങ്കല്‍പ്പം മാത്രം.

    കുറ്റവാളിയെന്നു സംശയിക്കുന്ന ആളുകളെ പോലീസുകാരൊക്കെ നന്നായി തന്നെ പെരുമാറുന്നുണ്ട്. അത് നിരപരാധി ആയി കരുതുന്നതു കൊണ്ടല്ല. കോടതി തന്നെ സംശയിക്കുന്നവരെ ജയിലില്‍ റിമാന്റു ചെയ്യാറുമുണ്ട്. നിരപരാധി ആണെന്നു കരുതുന്നു എങ്കില്‍ ജയിലിലയക്കുന്നത് എങ്ങനെ ശരിയാകും?

    പിണറായി വിജയന്‍ തുടര്‍ച്ചയായി സമന്‍സയച്ചിട്ടും കോടതിയില്‍ ഹാജരായില്ലെങ്കില്‍ അറസ്റ്റു ചെയ്ത് കോടതിയില്‍ ഹജരാക്കും. നിരപരാധി ആണെന്നു കരുതുന്നു എങ്കില്‍ ഇതൊക്കെ ചെയ്യാമോ?

    ReplyDelete
  75. ഞാന്‍ നേരത്തെ ചോദിച്ച ചോദ്യം നിലനില്‍ക്കുന്നു - ലാവലിന്‍ കേസില്‍ ‘സംസ്ഥാനത്തിനു നഷ്ടമുണ്ടാക്കി’ എന്ന പ്രധാന ആരോപണത്തെ ഒഴിവാക്കി ‘ലാവലിനു കരാര്‍ നല്‍കി’ എന്നു മാത്രം സമ്മതിച്ചിട്ട് ‘അതിന്റെ പശ്ചാത്തലം’ വിജയന്‍ വിശദീകരിച്ചാല്‍ അതൊക്കെ ‘എല്ലാവരും അംഗീകരിച്ചേ പറ്റൂ’ എന്ന് താങ്കള്‍ സമ്മതിക്കുമോ?

    ലാവലിനു കരാര്‍ നല്‍കുന്നത് ഒരു കുറ്റമായി തലയില്‍ ആള്‍ത്താമസമുള്ള ആരും കരുതില്ല.

    നിയമങ്ങളും കീഴ്വഴക്കങ്ങളും ലംഘിച്ച് ഒരു കരാര്‍ ഒപ്പിടുകയും നടപ്പാക്കുകയും ചെയ്തതു വഴി കേരള ഖജനാവിനു നഷ്ടം വരുത്തി എന്നതാണു പ്രധാന ആരോപണം. അതു സമ്മതിച്ചു കഴിഞ്ഞാല്‍, കരാര്‍ ഉണ്ടാക്കിയത് തമാശക്കാണോ, മനപൂര്‍വമാണോ, അറിയാതെയാണോ എന്നൊക്കെ പിണറായി വിജയനു വിശദീകരിക്കാം. അപ്പോള്‍ ഞാന്‍ അത് അംഗീകരിക്കാം.ഈ മെയില്‍ അയച്ചതുപോലെ തമാശക്കാണെന്നു പറഞ്ഞാല്‍ ഞാന്‍ 100 ശതമാനവും അംഗീകരിക്കാം.

    ReplyDelete
  76. പ്രതികള്‍ കുറ്റക്കാരാണോ എന്ന് തീരുമാനിക്കുന്നതിന് ‘ഇന്ത്യന്‍ നീതിന്യായവ്യവസ്ഥയില്‍ നടപടിക്രമമുണ്ട്’ എന്നും കോടതി വിധിക്കും മുന്‍പേ പ്രതി നിരപരാധിയാണെന്ന് പ്രഖ്യാപിക്കുന്നത് ആ സംവിധാനത്തിന് എതിരാണെന്നും ‘പ്രതി നിരപരാധിയാണെന്നു തീരുമാനിക്കാന്‍ ഇന്‍ഡ്യന്‍ ഭരണഘടന ഒരു പാര്‍ട്ടിയേയും ചുമതലപ്പെടുത്തിയിട്ടില്ല’ എന്നുമൊക്കെ പറഞ്ഞത് സൌകര്യപൂര്‍വം മറന്നോ?

    കോടതി വിധിക്കും മുന്‍പേ പ്രതി നിരപരാധിയാണെന്ന് പ്രഖ്യാപിക്കുന്നത് ഒരു സംവിധാനത്തിനും എതിരല്ല. ഇന്‍ഡ്യന്‍ നീതി ന്യായവ്യ്വവസ്ഥയില്‍ അങ്ങനെ ഒരു വകുപ്പില്ല.

    പിണറായി വിജയന്‍ കുറ്റവാളിയാണെന്നു ഞാന്‍ പറയുന്നതില്‍ നിന്നും ഒരു നിയമവുമെന്നെ തടയുന്നില്ല. അതുകൊണ്ടാണ്, ലക്ഷക്കണക്കിനാളുകള്‍, പിണറായി വിജയന്‍ അഴിമതി നടത്തിയിട്ടുണ്ട് എന്ന് പരസ്യമായി പറഞ്ഞു നടക്കുന്നത്. അതിന്റെ പേരില്‍ ആര്‍ക്കുമെതിരെ കേസെടുക്കാന്‍ ഇന്‍ഡ്യന്‍ നീതി ന്യായ വ്യവസ്ഥയില്‍ വകുപ്പില്ല.

    പാര്‍ട്ടി അന്വേഷിച്ചു, പിണറായി തെറ്റു ചെയ്തിട്ടില്ല എന്നു തീരുമാനിച്ചതിനെയാണു ഞാന്‍ പരാമര്‍ശിച്ചത്. പിണറായി തെറ്റു ചെയ്തു എന്ന് പാര്‍ട്ടി കരുതുന്നില്ല. അതുകൊണ്ട് കോടതി തീരുമാനിക്കട്ടെ എന്നു പറഞ്ഞിരുന്നെങ്കില്‍ ഞാനോ മറ്റാരെങ്കിലുമോ അതിനെ വിമര്‍ശിക്കില്ലായിരുന്നു. അന്വേഷണം നടത്തി നിരപരാധി എന്നു പ്രഖ്യാപിക്കാന്‍ ഇന്‍ഡ്യയില്‍ കോടതി മാത്രമേ ഉള്ളു. തീരുമാനവും അഭിപ്രായവും തമ്മില്‍ വലിയ അന്തരമുണ്ട്. അതൊക്കെ ആദ്യം മനസിലക്കുക.

    ReplyDelete
  77. ‘ഇതില്‍ പ്രതി കുറ്റം ചെയ്തു എന്നൊന്നും സമതിച്ചിട്ടില്ല. ഇ മെയില്‍ അയച്ചു എന്നു മാത്രമാണു സമതിച്ചത്.’
    (25 ണൊവെമ്ബെര്‍ 2009 23:53)

    ‘അയാളില്‍ ആരോപിക്കപ്പെട്ട കുറ്റം അയാള്‍ സമ്മതിച്ചു.’
    (27 ണൊവെമ്ബെര്‍ 2009 04:43)

    ഇത് എന്തു വാദമാണ് കാളിദാസ? ‘വൈരുദ്ധ്യാത്മക നിരപരാധിത്വ വാദ’മോ?


    ഇതില്‍ ഒരു വൈരുദ്ധ്യാത്മകതയുമില്ല. കേരളത്തിലെ രാഷ്ട്രീയ വേദികളില്‍ എതിരാളികള്‍ ചെയ്ത കുറ്റങ്ങളുടെ നീണ്ട നിര കേള്‍ക്കുന്ന കേരളീയര്‍ക്കൊന്നും ഇതില്‍ ഒരു പുതുമയും തോന്നില്ല. കുറച്ച് ബുദ്ധിയുറക്കാത്ത കുഞ്ഞുങ്ങള്‍ക്കൊക്കെ തോന്നാം. വക്കീല്‍ നോട്ടീസു കിട്ടുമ്പോഴാണു പലര്‍ക്കും പല തെറ്റുകളും മനസിലാകുന്നത്.

    തമാശക്കു വേണ്ടി ചെയ്ത ഒരു കൃത്യം കുറ്റമാണെന്നൊന്നും അയാള്‍ കരുതിയിരുന്നില്ല. പോലീസു പറഞ്ഞപ്പോഴാണ്‌ അത് കുറ്റമാണെന്നയാള്‍ മനസിലാക്കിയത്.

    പാലൊളിക്കെതിരെ കോടതി അലഷ്യത്തിനു കേസെടുത്തപ്പോള്‍ സമാനമായതാണു സംഭവിച്ചത്. കോടതിയെ വിമര്‍ശിച്ചപ്പോള്‍ അത് തെറ്റാണെന്നു തോന്നിയില്ല എന്നാണദ്ദേഹം പറഞ്ഞത്. കോടതി അത് തെറ്റാണെന്നു ചൂണ്ടിക്കാണിച്ചപ്പോള്‍ അത് സമ്മതിച്ച് കോടതിയോടു മാപ്പും പറഞ്ഞു. ഇതു പോലെയുള്ള കേസുകളിലൊക്കെ സംഭവിക്കുന്നതിപ്രകരമാണ്. അതൊക്കെ വൈരുദ്ധ്യാത്മക നിരപരാധിത്വമാണോ എന്നൊക്കെ മനസിലക്കുന്നവരുടെ മനോനില അനുസരിച്ചിരിക്കും.

    ReplyDelete
  78. 'താങ്കള്‍ പറഞ്ഞ ആ ‘സംവിധാനം’ ഇന്നോളം അംഗീകരിച്ചിട്ടുള്ള നിലപാട് കുറ്റം തെളിയുന്നതു വരെ പ്രതിയെ നിരപരാധിയായി കണക്കാക്കണം എന്നാണ്, മറിച്ചല്ല. അപ്പോള്‍ ആ നിലപാടിനെ അംഗീകരിക്കാത്ത താങ്കള്‍ മേല്‍പ്പറഞ്ഞ ‘സംവിധാന’ത്തെ അംഗീകരിക്കുന്നില്ല എന്നാണോ?

    ഇന്‍ഡ്യന്‍ നീതി ന്യായ വ്യവസ്ഥയിലെ ഒരു വകുപ്പൊന്നും അല്ല ഇത്. നിയമജ്ഞര്‍ പിന്തുടരുന്ന ഒരു സങ്കല്‍പ്പം മാത്രം.'


    അപ്പോള്‍ ‘സങ്കല്പ’ങ്ങളെ താങ്കള്‍ അംഗീകരിക്കുന്നില്ല, അല്ലേ? ശരി. അപ്പോള്‍ ഒരു സംശയം: ‘പ്രതി കുറ്റം (ഭാഗികമായി?) സമ്മതിച്ചിട്ടുണ്ടെങ്കില്‍ അയാളുടെ തുടര്‍ വിശദീകരണങ്ങള്‍ ‘എല്ലാവരും അംഗീകരിച്ചേ പറ്റൂ’ എന്ന് നീതിന്യായ വ്യവസ്ഥയിലെ വകുപ്പോ ‘സങ്കല്പ’മോ പോലും അല്ലല്ലോ? അപ്പോള്‍ പിന്നെ താങ്കള്‍ അങ്ങനെയൊരു ‘നിര്‍ബന്ധ വാദം’ ഉന്നയിച്ചത് എന്തു ന്യായം?

    ReplyDelete
  79. ‘നിയമങ്ങളും കീഴ്വഴക്കങ്ങളും ലംഘിച്ച് ഒരു കരാര്‍ ഒപ്പിടുകയും നടപ്പാക്കുകയും ചെയ്തതു വഴി കേരള ഖജനാവിനു നഷ്ടം വരുത്തി എന്നതാണു പ്രധാന ആരോപണം. അതു സമ്മതിച്ചു കഴിഞ്ഞാല്‍, കരാര്‍ ഉണ്ടാക്കിയത് തമാശക്കാണോ, മനപൂര്‍വമാണോ, അറിയാതെയാണോ എന്നൊക്കെ പിണറായി വിജയനു വിശദീകരിക്കാം.‘

    അതാണല്ലോ കാര്യം...! ‘പ്രധാന ആരോപണം’ സമ്മതിച്ചു കഴിഞ്ഞിട്ട് പിന്നെ വിശദീകരണത്തിനു കാര്യമൊന്നുമില്ല. ഈ കേസില്‍ വിജയനെ അപകീര്‍ത്തിപ്പെടുത്തുക എന്ന ഉദ്ദേശ്യത്തോടെ വസ്തുതാവിരുദ്ധമായ പ്രചാരണം നടത്തി എന്നതാണ് ‘പ്രധാന ആരോപണം’, അല്ലാതെ ‘മെയില്‍ അയച്ചു’ എന്നതല്ല. മെയില്‍ എന്നത് ആ പ്രചാരണത്തിനുള്ള മാധ്യമം മാത്രം. ആ ആരോപണം നിഷേധിച്ചുകൊണ്ടാണ് അപകീര്‍ത്തിപ്പെടുത്താന്‍ വേണ്ടിയല്ല, ‘തമാശയ്ക്ക്’ ആണ് എന്നൊക്കെ പ്രതി പറഞ്ഞത്. അതു പോലെ ലാവലിന്‍ ഇടപാടില്‍ നഷ്ടം ഉണ്ടാകുന്നതിന് ഇടയാക്കിയ മാധ്യമമായ ‘കരാര്‍ നല്‍കല്‍’ എന്നത് മാത്രം വിജയന്‍ സമ്മതിച്ചാല്‍ ആരോപിക്കപ്പെട്ട കുറ്റം നിഷേധിച്ചു കൊണ്ട് അദ്ദേഹം പറയുന്ന വാക്കുകള്‍ ‘വിശ്വസിച്ചേ പറ്റൂ’ എന്ന് താങ്കള്‍ അംഗീകരിക്കേണ്ടിവരും, താങ്കളുടെ വാദമനുസരിച്ച്.

    ReplyDelete
  80. ‘കോടതി വിധിക്കും മുന്‍പേ പ്രതി നിരപരാധിയാണെന്ന് പ്രഖ്യാപിക്കുന്നത് ഒരു സംവിധാനത്തിനും എതിരല്ല. ഇന്‍ഡ്യന്‍ നീതി ന്യായവ്യ്വവസ്ഥയില്‍ അങ്ങനെ ഒരു വകുപ്പില്ല.‘

    ഈ പറഞ്ഞതില്‍ എന്തോ ഒരു ‘പന്തികേട്’ തോന്നുന്നല്ലോ... ‘നീതിന്യായ വ്യവസ്ഥയില്‍ വകുപ്പില്ലാത്ത’ ഒരു കാര്യം ചെയ്യുന്നത് അതിനു (വ്യവസ്ഥയ്ക്ക്) എതിരാണ് എന്നല്ലേ പറയേണ്ടൊയിരുന്നത്? അതിരിക്കട്ടെ, പ്രതിയുടെ വാക്കുകള്‍ ‘എല്ലാവരും അംഗീകരിച്ചേ പറ്റൂ’ എന്ന് വാശിപിടിക്കാന്‍ ‘നീതിന്യായവ്യവസ്ഥയില്‍ വകുപ്പ്’ ഉണ്ടോ കാളിദാസ?

    ‘പിണറായി വിജയന്‍ കുറ്റവാളിയാണെന്നു ഞാന്‍ പറയുന്നതില്‍ നിന്നും ഒരു നിയമവുമെന്നെ തടയുന്നില്ല. അതുകൊണ്ടാണ്, ലക്ഷക്കണക്കിനാളുകള്‍, പിണറായി വിജയന്‍ അഴിമതി നടത്തിയിട്ടുണ്ട് എന്ന് പരസ്യമായി പറഞ്ഞു നടക്കുന്നത്. അതിന്റെ പേരില്‍ ആര്‍ക്കുമെതിരെ കേസെടുക്കാന്‍ ഇന്‍ഡ്യന്‍ നീതി ന്യായ വ്യവസ്ഥയില്‍ വകുപ്പില്ല.‘

    (കോടതി വിധി വരുന്നതു വരെയെങ്കിലും) പ്രതി നിരപരാധിയാണെന്ന് പറയുന്നതില്‍ നിന്നും ആരെയെങ്കിലും - വ്യക്തികളെയോ സംഘടനകളെയോ - തടയാന്‍ നിയമമുണ്ടോ? ഇല്ല എങ്കില്‍ പാര്‍ട്ടി അങ്ങനെയൊരു നിലപാട് എടുത്തതിനെ എങ്ങനെ കുറ്റം പറയാനാവും?

    ReplyDelete
  81. പാര്‍ട്ടി അന്വേഷിച്ചു, പിണറായി തെറ്റു ചെയ്തിട്ടില്ല എന്നു തീരുമാനിച്ചതിനെയാണു ഞാന്‍ പരാമര്‍ശിച്ചത്.

    പാര്‍ട്ടി അങ്ങനെ ‘തീരുമാ‍നിച്ചു’ എന്ന്‍ എവിടെ, ആരാണ് പറഞ്ഞത്? ‘അന്വേഷിച്ചാല്‍’ ‘തീരുമാനം’ അല്ല, ‘കണ്ടെത്തല്‍’ ആണു നടക്കുക എന്നെങ്കിലും മനസ്സിലാക്കു...! എന്തു കാര്യത്തിലും ഏതൊരാള്‍ക്കും (ആളുകള്‍ക്കും) സ്വന്തം നിലയില്‍ അന്വേഷണം നടത്തുന്നതിനെയോ എന്തെങ്കിലും കണ്ടെത്തുന്നതിനെയോ ഏതെങ്കിലും നിയമം തടയുന്നുണ്ടോ? (അപ്രകാരം സ്വതന്ത്രമായി അന്വേഷിച്ച് കണ്ടെത്തുന്ന കാര്യങ്ങള്‍ക്ക് കോടതിയുടെ തീരുമാനം പോലെ നിയമപരമായ അംഗീകാരം ഇല്ല എന്നുമാത്രം. അപ്രകാരം ലാവലിന്‍ വിഷയത്തില്‍ പാര്‍ട്ടി അതിന്റെ സെക്രട്ടറിയുടെ നടപടികളെക്കുറിച്ച് അന്വേഷിച്ചുകൂട എന്നോ അങ്ങനെ കണ്ടെത്തിയ കാര്യങ്ങള്‍ പരസ്യപ്പെടുത്താന്‍ പാടില്ല എന്നോ ഒരു കോടതിയും വിധിച്ചിട്ടുമില്ല.)

    പിണറായി തെറ്റു ചെയ്തു എന്ന് പാര്‍ട്ടി കരുതുന്നില്ല. അതുകൊണ്ട് കോടതി തീരുമാനിക്കട്ടെ എന്നു പറഞ്ഞിരുന്നെങ്കില്‍ ഞാനോ മറ്റാരെങ്കിലുമോ അതിനെ വിമര്‍ശിക്കില്ലായിരുന്നു.

    അതു ശരി. അപ്പോള്‍, കേസില്‍ ‘പ്രതികള്‍ ശിക്ഷിക്കപ്പെടുമോ’ എന്ന ചോദ്യത്തിന്, ‘കോടതി തീരുമാനിക്കട്ടെ’ എന്നു പറയുന്നതിനു പകരം ‘പ്രതികള്‍ ശിക്ഷിക്കപ്പെടും’ എന്ന് സ്വയം ‘വിധി പ്രഖ്യാപിച്ച’ വി എസ്സിന്റെ കാര്യമോ?

    ReplyDelete
  82. ‘അന്വേഷണം നടത്തി നിരപരാധി എന്നു പ്രഖ്യാപിക്കാന്‍ ഇന്‍ഡ്യയില്‍ കോടതി മാത്രമേ ഉള്ളു.’

    തീര്‍ച്ചയായും! ‘നിരപരാധി എന്നു പ്രഖ്യാപിക്കാന്‍’ മാത്രമല്ല, കുറ്റക്കാരനെന്നു പ്രഖ്യാപിക്കാനും ശിക്ഷിക്കപ്പെടും എന്ന് വിധിക്കാനും കോടതി മാത്രമേ ഉള്ളല്ലോ? (അതോ അങ്ങനെ പ്രഖ്യാപിക്കാന്‍ വി എസ്സിനെ കോടതി അധികാരപ്പെടുത്തിയിരുന്നോ?)

    തമാശക്കു വേണ്ടി ചെയ്ത ഒരു കൃത്യം കുറ്റമാണെന്നൊന്നും അയാള്‍ കരുതിയിരുന്നില്ല. പോലീസു പറഞ്ഞപ്പോഴാണ്‌ അത് കുറ്റമാണെന്നയാള്‍ മനസിലാക്കിയത്.

    ഈ ‘മനസ്സിലാക്കല്‍’ കഴിഞ്ഞ 25-നു അര്‍ദ്ധരാത്രിക്കും 27-നു പുലര്‍ച്ചെ നാല് നാല്പതിനിടയ്ക്കുള്ള സമയത്താണോ സംഭവിച്ചത്?

    ReplyDelete
  83. ‘കുറ്റം സമ്മതിച്ചിട്ടില്ല, മെയില്‍ അയച്ചതു മാത്രമാണ് സമ്മതിച്ചത്’ എന്നു പറഞ്ഞാല്‍ മെയില്‍ അയച്ചു എന്നതല്ല, മറ്റെന്തോ ആണ് കുറ്റം എന്നല്ലേ? ആ ‘അറിവ്’ ഇത്ര പെട്ടെന്ന് നഷ്ടപ്പെട്ടുപോയോ?

    പോലീസ് കേസ് എന്താണെനു മനസിലാക്കിയല്‍ താങ്കളുടെ വിഭ്രമം മാറിക്കിട്ടും. ഏതോ ഗള്‍ഫുകാരന്റെ വീട് പിണറായിയുടെ വീടാണെന്നു പറഞ്ഞതാണു പിണറായിക്കപമാനമായത്. അല്ലാതെ വെറുതെ ഒരു മെയിലില്‍ പിണറായിക്ക് വലിയ വീടുണ്ടെന്നു പറഞ്ഞതല്ല. കേരളത്തില്‍ എത്രയോ മാദ്ധ്യമങ്ങള്‍ പിണറായിക്ക് കൊട്ടാരം പോലെയുള്ള വീടുണ്ടെന്ന് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. അന്നൊന്നും പിണറായിക്ക് അപമാനമുണ്ടായിട്ടില്ല. ഒരു ചിത്രമാണപമാനമുണ്ടാക്കിയത്. തമാശക്ക് ഒരു ചിത്രം മെയിലില്‍ അയക്കുന്നത് കുറ്റമാണെന്ന് അയച്ച വ്യക്തിക്കറിവില്ലായിരുന്നു. അതാണു കുറ്റം സമ്മതിച്ചില്ല എന്നു പറഞ്ഞത്. അത് കുറ്റമാണോ ശിക്ഷിക്കപ്പെടേണ്ടതാണോ എന്നൊക്കെ തീരുമാനിക്കേണ്ടത് കോടതിയാണ്.

    പിണറായിയുടെ വീടാണെന്നും പറഞ്ഞ് ഒരു ചിത്രം പ്രചരിപ്പിച്ചതാണ്‌ അദ്ദേഹത്തിന്‌ അപകീര്‍ത്തികരമായത്. ചിത്രം ഇല്ലാതെ വെറുതെ എഴുതിയതായിരുന്നെങ്കില്‍ അപകീര്‍ത്തി ഉണ്ടാകുമായിരുന്നില്ല.

    ഇത് ഇനി മനസുഖം കിട്ടുന്നതു വരെ വ്യാഖ്യാനിച്ചോളൂ.

    ReplyDelete
  84. അപ്പോള്‍ ‘സങ്കല്പ’ങ്ങളെ താങ്കള്‍ അംഗീകരിക്കുന്നില്ല, അല്ലേ? ശരി. അപ്പോള്‍ ഒരു സംശയം: ‘പ്രതി കുറ്റം (ഭാഗികമായി?) സമ്മതിച്ചിട്ടുണ്ടെങ്കില്‍ അയാളുടെ തുടര്‍ വിശദീകരണങ്ങള്‍ ‘എല്ലാവരും അംഗീകരിച്ചേ പറ്റൂ’ എന്ന് നീതിന്യായ വ്യവസ്ഥയിലെ വകുപ്പോ ‘സങ്കല്പ’മോ പോലും അല്ലല്ലോ?

    സങ്കല്‍പ്പങ്ങളെ ഞാനെന്നല്ല ഒരു കോടതിയും അംഗീകരിക്കില്ല. ഒരു കൊലപാതകിയെ കോടതിയില്‍ തെളിയിക്കപ്പെടുന്നതു വരെ നിരപരാധിയാണെന്നു പറഞ്ഞ്, ഒരു കോടതിയും സ്വൈരവിഹാരം നടത്താന്‍ അനുവദിക്കില്ല. ഇന്‍ഡ്യയില്‍ കോടിക്കണക്കിനാളുകളാണു വിചാരണത്തടവുകരായിട്ടുള്ളത്. സഖാവു മദനി ഒരു കോടതിയും കുറ്റക്കാരനാണെന്നു കണ്ടെത്താതെ 8 വര്‍ഷമാണു ജയിലില്‍ കിടന്നത്. താങ്കളുടെ വൈരുദ്ധ്യാത്മകമല്ലാത്ത നിരപരധിത്വ തത്വം അവിടെയൊന്നും ഒരു ജഡ്ജിയും പ്രയോഗിച്ചു കണ്ടില്ല. അതൊക്കെ മനസിലാക്കാന്‍ പറ്റുന്നുണ്ടോ താങ്കള്‍ക്ക്.

    ReplyDelete
  85. അതു പോലെ ലാവലിന്‍ ഇടപാടില്‍ നഷ്ടം ഉണ്ടാകുന്നതിന് ഇടയാക്കിയ മാധ്യമമായ ‘കരാര്‍ നല്‍കല്‍’ എന്നത് മാത്രം വിജയന്‍ സമ്മതിച്ചാല്‍ ആരോപിക്കപ്പെട്ട കുറ്റം നിഷേധിച്ചു കൊണ്ട് അദ്ദേഹം പറയുന്ന വാക്കുകള്‍ ‘വിശ്വസിച്ചേ പറ്റൂ’ എന്ന് താങ്കള്‍ അംഗീകരിക്കേണ്ടിവരും, താങ്കളുടെ വാദമനുസരിച്ച്.

    കരാര്‍ ഉണ്ടാക്കുന്നത് ഒരു തെറ്റായിട്ട് ഇന്‍ഡ്യയിലേ ലോകത്ത് മറ്റിടങ്ങളിലോ കാണുനില്ല. വിജയന്‍ കരാറുണ്ടാക്കിയതല്ല തെറ്റ്. ഖജനാവിനു നഷ്ടമുണ്ടായിരുന്നില്ല എങ്കില്‍ ഈ കരാറിനേപ്പറ്റി ആരും പരാതി പറയില്ലായിരുന്നു. സി എ ജി എന്ന ഭരണഘടന സ്ഥാപനം നടത്തിയ പരിശോധനയിലാണു ഖജനാവിനു കോടിക്കണക്കിനു രൂപ നഷ്ടമുണ്ടാക്കീ എന്നു മനസിലായത്. ആ നഷ്ടത്തേക്കുറിച്ച് അന്വേഷിച്ചപ്പോഴാണ്, പല ക്രമക്കേടുകളും കണ്ടെത്തിയത്. അതിന്റെ അടിസ്ഥാനത്തിലാണു കേസെടുത്തതും. അത് കരാറുണ്ടാക്കിയതുകൊണ്ടാണെന്നു പറഞ്ഞു സമാധാനിക്കാം. കോടതിയില്‍ കേസു വരുമ്പോള്‍ ഇതൊക്കെ പറഞ്ഞാല്‍ മതി. കേസു വിചാരണ ചെയ്യുമ്പോള്‍ താമാശക്കു നഷ്ടം വരുത്തിയതാനെന്നോ, അറിയാതെ നഷ്ടം വന്നതാനെനോ ഒക്കെ പറഞ്ഞു നോക്കാം. കോടതിക്ക് നല്ല വിവരക്കേടുണ്ടെങ്കില്‍ അതൊക്കെ സമ്മതിച്ചേക്കും.

    ReplyDelete
  86. ഈ പറഞ്ഞതില്‍ എന്തോ ഒരു ‘പന്തികേട്’ തോന്നുന്നല്ലോ... ‘നീതിന്യായ വ്യവസ്ഥയില്‍ വകുപ്പില്ലാത്ത’ ഒരു കാര്യം ചെയ്യുന്നത് അതിനു (വ്യവസ്ഥയ്ക്ക്) എതിരാണ് എന്നല്ലേ പറയേണ്ടൊയിരുന്നത്?

    ഒരു പന്തികേടുമില്ല. അതാണു ലാവലിന്‍ കേസില്‍ താങ്കളും ഞാനും കാണുന്നത്. കോടതി വിചാരണ പോലും തുടങ്ങിയിട്ടില്ല. എത്രയോ മാദ്ധ്യമങ്ങളും സാധാരണ ആളുകളും പിണറായി കുറ്റക്കാരനാണ്, അഴിമതി നടത്തി, ജയിലില്‍ പോകേണ്ടതാണ്‌ എന്നൊക്കെ പറഞ്ഞു. ഇപ്പോഴും പറയുന്നു. നീതി ന്യായ വ്യവസ്ഥ അത് അനുവദിക്കുന്നില്ലെങ്കില്‍ ആരും അതൊന്നും പറയില്ല.

    ലാവലിന്‍ കരാര്‍ വഴി കേരളത്തിനു നഷ്ടമുണ്ടായി എന്നു സമ്മതിച്ചിട്ട് അതിന്റെ കാരണങ്ങള്‍ വിശദീകരിച്ചാല്‍ ജനങ്ങള്‍ അത് വിശ്വസിക്കും. അതെന്താണെങ്കിലും. തമാശക്ക് നഷ്ടം വരുത്തിയതാണെന്നോ. അറിയാതെ നഷ്ടം വന്നതാണെന്നോ, ഉദ്യോഗസ്ഥരുടെ വീഴ്ച്ച മൂലം നഷ്ടം വന്നതാണെന്നോ, ലാവലിന്‍ കമ്പനി പറ്റിച്ചതാണെന്നോ, അതല്ല ദേശാഭിമാനി ബോണ്ട് കാര്യത്തില്‍ നടന്നതുപോലെ നോട്ടപ്പിശകുകൊണ്ടോ ജാഗ്രതക്കുറവു കൊണ്ടോ നഷ്ടം വന്നതാണെന്നോ ഒക്കെ പറഞ്ഞാലും ഞാന്‍ അത് വിശ്വസിക്കും. മറ്റുള്ളവരും വിശ്വസിക്കും. അഴിമതി നടത്തിയതാണൊ എന്നൊക്കെ സി ബി ഐ തെളിയിക്കുന്നതു വരെ ഇതായിരിക്കും ആളുകള്‍ വിശ്വസിക്കുക.

    ReplyDelete
  87. 'തമാശക്ക് ഒരു ചിത്രം മെയിലില്‍ അയക്കുന്നത് കുറ്റമാണെന്ന് അയച്ച വ്യക്തിക്കറിവില്ലായിരുന്നു. അതാണു കുറ്റം സമ്മതിച്ചില്ല എന്നു പറഞ്ഞത്. അത് കുറ്റമാണോ ശിക്ഷിക്കപ്പെടേണ്ടതാണോ എന്നൊക്കെ തീരുമാനിക്കേണ്ടത് കോടതിയാണ്.'

    അങ്ങനെയാണല്ലേ? അപ്പോള്‍പ്പിന്നെ ‘അയാളില്‍ ആരോപിക്കപ്പെട്ട കുറ്റം അയാള്‍ സമ്മതിച്ചു’ എന്നു പറഞ്ഞതോ? (27 Nov. 04:43) അയാള്‍ ചെയ്തത് കുറ്റമാണെന്നും അത് അയാള്‍ സമ്മതിച്ചു എന്നും കാളിദാസന്‍ സ്വയം അങ്ങ് തീരുമാനിച്ചോ? കുറ്റമാണോ അല്ലയോ എന്നൊക്കെ തീരുമാനിക്കേണ്ടത് കോടതിയല്ലേ കാളിദാസരേ?

    'പിണറായിയുടെ വീടാണെന്നും പറഞ്ഞ് ഒരു ചിത്രം പ്രചരിപ്പിച്ചതാണ്‌ അദ്ദേഹത്തിന്‌ അപകീര്‍ത്തികരമായത്. ചിത്രം ഇല്ലാതെ വെറുതെ എഴുതിയതായിരുന്നെങ്കില്‍ അപകീര്‍ത്തി ഉണ്ടാകുമായിരുന്നില്ല.'

    ശ്ശോ...! നിയമത്തിന്റെ കാളിദാസവ്യാഖ്യാനം അപാരം! ഇതു വായിച്ച് ആകെ കണ്‍ഫ്യൂ‍ഷനായി... വിജയനും റെനി മാത്യുവിനും കാളിദാസനും എനിക്കുമൊക്കെ ഒരു പോലെ ബാധകമായ ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ Sec. 499 ഒന്നു കൂടി വായിച്ചുനോക്കി. അവിടെ ദാണ്ടെ കിടക്കുന്നു...

    'Whoever by words either spoken or intended to be read, or by signs or by visible representations, makes or publishes any imputation concerning any person intending to harm, or knowing or having reason to believe that such imputation will harm, the reputation of such person, is said, except in the cases hereinafter excepted, to defame that person.'

    എന്നുവെച്ചാല്‍ ചിത്രം (visible representation) ഇല്ലാതെ ‘വെറുതെ എഴുതിയതാ’യിരുന്നെങ്കില്‍ (intended to be read) മാത്രമല്ല, (വെറുതെ) പറഞ്ഞതായിരുന്നെങ്കില്‍ (spoken) പോലും അപകീര്‍ത്തികരമാകുമെന്ന്. എന്തു പറ്റി കാളിദാസരേ? ഇന്ത്യന്‍ നീതിന്യായവ്യവസ്ഥയില്‍ ‘അങ്ങനെ ചെയ്യാന്‍ വകുപ്പില്ല’, ‘ഇങ്ങനെ പറയാന്‍ വകുപ്പില്ല’ എന്നൊക്കെ വിശദീകരിക്കുന്ന കാളിദാസന് ആ നീതിന്യായ വ്യവസ്ഥയില്‍ എന്തിനൊക്കെ വകുപ്പ് ഉണ്ട് എന്ന് അറിയാതെ പോയോ?

    ReplyDelete
  88. 'സങ്കല്‍പ്പങ്ങളെ ഞാനെന്നല്ല ഒരു കോടതിയും അംഗീകരിക്കില്ല. ഒരു കൊലപാതകിയെ കോടതിയില്‍ തെളിയിക്കപ്പെടുന്നതു വരെ നിരപരാധിയാണെന്നു പറഞ്ഞ്, ഒരു കോടതിയും സ്വൈരവിഹാരം നടത്താന്‍ അനുവദിക്കില്ല.'

    താങ്കള് സങ്കല്പങ്ങളെ ‘അംഗീകരിച്ചേ പറ്റൂ’ എന്ന് യാതൊരു നിര്‍ബന്ധവുമില്ല...! പക്ഷേ ഞാന്‍ ഉന്നയിച്ച ‘സംശയം’ നിലനില്‍ക്കുന്നു: പ്രതി കുറ്റം (ഭാഗികമായി?) സമ്മതിച്ചിട്ടുണ്ടെങ്കില്‍ അയാളുടെ തുടര്‍ വിശദീകരണങ്ങള്‍ ‘എല്ലാവരും അംഗീകരിച്ചേ പറ്റൂ’ എന്ന് നീതിന്യായ വ്യവസ്ഥയിലെ ‘സങ്കല്പം’ പോലും അല്ലല്ലോ? അപ്പോള്‍ പിന്നെ താങ്കള്‍ അങ്ങനെയൊരു ‘നിര്‍ബന്ധ വാദം’ ഉന്നയിച്ചത് എന്തു ന്യായം?

    പിന്നെ, കൊലപാതകമോ മറ്റെന്തെങ്കിലും കുറ്റമോ ആരോപിക്കപ്പെട്ട പ്രതിയെ അയാള്‍ തെളിവുകള്‍ നശിപ്പിക്കാനോ മറ്റുതരത്തില്‍ നിയമത്തിന്റെ പിടിയില്‍ നിന്ന് രക്ഷപ്പെടാനോ ഉള്ള സാധ്യത കണക്കിലെടുത്ത് തടവില്‍ വെക്കുന്നതും കുറ്റക്കാരനെന്ന നിലയില്‍ ശിക്ഷിക്കപ്പെട്ട് തടവിലാകുന്നതും ഒരുപോലെ കാണല്ലേ കാളിദാസ...! കുറ്റവാളിയല്ലാത്തവരെ പോലും ചില പ്രത്യേക സാഹചര്യങ്ങളില്‍ കരുതല്‍ തടങ്കലികല്‍ വെക്കാറുണ്ട്. എന്നു വെച്ച് അയാള്‍ നിരപരാധിയല്ല എന്ന് അര്‍ഥമുണ്ടോ?

    കരാര്‍ ഉണ്ടാക്കുന്നത് ഒരു തെറ്റായിട്ട് ഇന്‍ഡ്യയിലേ ലോകത്ത് മറ്റിടങ്ങളിലോ കാണുനില്ല.

    മെയില്‍ അയക്കുന്നത് ഒരു തെറ്റായിട്ട് ഇന്‍ഡ്യയിലേ ലോകത്ത് മറ്റിടങ്ങളിലോ കാണുന്നുണ്ടോ ആവോ?

    ReplyDelete
  89. ‘ലാവലിന്‍ കരാര്‍ വഴി കേരളത്തിനു നഷ്ടമുണ്ടായി എന്നു സമ്മതിച്ചിട്ട് അതിന്റെ കാരണങ്ങള്‍ വിശദീകരിച്ചാല്‍ ജനങ്ങള്‍ അത് വിശ്വസിക്കും. അതെന്താണെങ്കിലും.’

    ഉറപ്പാണല്ലോ കാളിദാസ? ലാവലിന്‍ സ്ഥാപിച്ച ഉപകരണങ്ങളുടെ ഗുണമില്ലായ്മയും തകരാറുകളും മറ്റുമാണ് നഷ്ടത്തിനു കാരണം എന്നും ഉപകരണങ്ങളുടെ ഗുണമേന്മ ഉറപ്പുവരുത്തേണ്ടിയിരുന്നവരും ഗുണമില്ലാത്ത ഉപകരണങ്ങള്‍ സ്ഥാപിച്ചെങ്കില്‍ അതിനെതിരെ നടപടി എടുക്കേണ്ടിയിരുന്ന അന്നത്തെ സര്‍ക്കാരുമാണ് നഷ്ടങ്ങള്‍ക്ക് ഉത്തരവാദി എന്നും വിശദീകരിച്ചാലോ? കാന്‍സര്‍ സെന്ററിനു കിട്ടേണ്ടിയി രുന്ന സഹായം കിട്ടാതിരുന്നതിനു കാരണം അതിനുവേണ്ടിയുള്ള ധാരണാപത്രം പുതുക്കാതിരുന്നതാണ് എന്നും ആയതിന് അന്നത്തെ മുഖ്യമന്ത്രി ആന്റണിയും വൈദ്യുതി വകുപ്പു മന്ത്രിയും ആണെന്നും വിശദീകരിച്ചാല്‍ അതും ‘വിശ്വസിച്ചേ പറ്റൂ’ അല്ലേ കാളിദാസ?

    ReplyDelete
  90. കാളിദാസരേ...

    ‘വരദാചാരിയുടെ തല’യെപ്പറ്റി ചോദിച്ചതിനു മറുപടി കണ്ടില്ലല്ലോ... തല പരിശോധിക്കണം എന്ന കുറിപ്പ് എഴുതി എന്ന് സമ്മതിച്ച വിജയന്‍ അതിന്റെ പശ്ചാത്തലവും കാരണവും ഒക്കെ വിശദീകരിച്ചിരുന്നല്ലോ? എന്നിട്ട് എന്തേ അത് ‘എല്ലാവരും വിശ്വസിച്ചേ പറ്റൂ’ എന്ന് താങ്കള്‍ വാദിക്കാതിരുന്നത്? വിജയന്‍ പറഞ്ഞത് വിശ്വസിക്കാതെ ‘ലാവലിന്‍ ഫയലിലും എഴുതിയിട്ടുണ്ടാകും’ എന്ന് വാദിച്ചത് എന്തിനായിരുന്നു?

    പിന്നെ, ‘നാലോ അഞ്ചോ പേര്‍ക്ക് മാത്രമാണീ മെയില്‍ അയച്ചു കൊടുത്തതെങ്കില്‍, അപകീര്‍ത്തി ഉണ്ടാകുമയിരുന്നില്ലേ? ഞാന്‍ താങ്കള്‍ക്ക് മാത്രമായി ഇതുപോലെ ഒരു മെയില്‍ നിര്‍മ്മിച്ച് അയച്ചുതന്നാലോ?’ എന്ന ചോദ്യത്തിന് വ്യക്തമായ മറുപടി, ബന്ധപ്പെട്ട നിയമവ്യവസ്ഥ സഹിതം നല്‍കിയിട്ടും ‘ചോദിച്ചതിനു തങ്കള്‍ മറുപടി തന്നില്ല’ എന്ന് മന:പൂര്‍വം കള്ളം പറയുന്നതിന്റെ ഉദ്ദേശ്യവും ‘പശ്ചാത്തല’വും ചോദിച്ചിട്ടും വിശദീകരിച്ചുകണ്ടില്ലല്ലോ?

    കേസില്‍ ‘പ്രതികള്‍ ശിക്ഷിക്കപ്പെടുമോ’ എന്ന ചോദ്യത്തിന്, ‘കോടതി തീരുമാനിക്കട്ടെ’ എന്നു പറയുന്നതിനു പകരം ‘പ്രതികള്‍ ശിക്ഷിക്കപ്പെടും’ എന്ന് സ്വയം ‘വിധി പ്രഖ്യാപിച്ച’ വി എസ്സിന്റെ കാര്യമോ? എന്ന് ചോദിച്ചതിനും മറുപടി കണ്ടില്ല. മറുപടികള്‍ ഇല്ല എന്ന് കരുതാമോ?

    ReplyDelete
  91. എന്നുവെച്ചാല്‍ ചിത്രം (visible representation) ഇല്ലാതെ ‘വെറുതെ എഴുതിയതാ’യിരുന്നെങ്കില്‍ (intended to be read) മാത്രമല്ല, (വെറുതെ) പറഞ്ഞതായിരുന്നെങ്കില്‍ (spoken) പോലും അപകീര്‍ത്തികരമാകുമെന്ന്.


    ഈ നിയമം ഉണ്ടാക്കിയ അന്നു മുതലേ മദ്ധ്യമങ്ങളിലും ബ്ളോഗുകളിലും മെയിലുകളിലും പിണറായി വിജയന്‌ അപകീര്‍ത്തി ഉണ്ടാക്കുന്ന എത്രയോ പരാമര്‍ശങ്ങള്‍ എഴുതി വിടുന്നു. ഇന്നു വരെ പിണറായി വിജയന്‍ അതിനെതിരെ ഒരു കേസും കൊടുത്തു കണ്ടില്ല. മാരീചന്റെയും അങ്കിളിന്റെയുമൊക്കെ ബ്ളോഗുകളില്‍ അവ ഇപ്പൊഴും ഉണ്ട്. അന്നൊന്നും ഉണ്ടാകാത്ത അപമാനം ഇപ്പോള്‍ ഉണ്ടായത് ഒരു ചിത്രം പ്രചരിപ്പിച്ചിട്ടാണെന്ന് സുബോധമുള്ള എല്ലാവര്‍ക്കും മനസിലാകുന്നുണ്ട്. താങ്കള്‍ക്ക് മനസിലാകുന്നില്ലെങ്കില്‍ അത് മറ്റെന്തോ പ്രശ്നമാകാനാണു സാധ്യത.

    ReplyDelete
  92. അയാള്‍ ചെയ്തത് കുറ്റമാണെന്നും അത് അയാള്‍ സമ്മതിച്ചു എന്നും കാളിദാസന്‍ സ്വയം അങ്ങ് തീരുമാനിച്ചോ? കുറ്റമാണോ അല്ലയോ എന്നൊക്കെ തീരുമാനിക്കേണ്ടത് കോടതിയല്ലേ കാളിദാസരേ?

    കളിദാസന്‍ ഒന്നും തീരുമാനിച്ചിട്ടില്ല. കേസന്വേഷിക്കുന പോലീസുദ്യോഗസ്ഥര്‍ പറഞ്ഞ കാര്യങ്ങളേ ഞാന്‍ അറിഞ്ഞിട്ടുള്ളു. പോലീസിനോട് നടത്തുന്ന ഒരു കുറ്റ സമ്മതവും കോടതിയില്‍ നിലനില്‍ക്കണമെന്നില്ല. കോടതിയില്‍ വരുമ്പോള്‍ അത് നിഷേധിക്കപ്പെടുന്നതൊക്കെ സ്വാഭാവികമാണ്. അത് കൊണ്ട് കുറ്റം എന്ന വാക്കില്‍ താങ്കള്‍ കടിച്ചു തൂങ്ങി കിടക്കുന്നതില്‍ എനിക്ക് യാതൊരു എതിര്‍പ്പുമില്ല.

    അപകീര്‍ത്തിക്കേസുകളില്‍ സാധാരണ വക്കീല്‍ നോട്ടിസയക്കുമ്പോഴോ കോടതിയില്‍ വിചാരണ ചെയ്യുമ്പോഴോ മാപ്പു പറഞ്ഞാല്‍ അവസാനിക്കുന്നതേ ഉള്ളു.

    ReplyDelete
  93. പ്രതി കുറ്റം (ഭാഗികമായി?) സമ്മതിച്ചിട്ടുണ്ടെങ്കില്‍ അയാളുടെ തുടര്‍ വിശദീകരണങ്ങള്‍ ‘എല്ലാവരും അംഗീകരിച്ചേ പറ്റൂ’ എന്ന് നീതിന്യായ വ്യവസ്ഥയിലെ ‘സങ്കല്പം’ പോലും അല്ലല്ലോ?

    ഇത് നീതിന്യായ വ്യവസ്ഥയിലെ സങ്കല്‍പ്പമാണെന്നു ഞാന്‍ പറഞ്ഞില്ലല്ലോ. ഭഗികമായോ പൂര്‍ണ്ണമായോ കുറ്റം സമ്മതിച്ച് , ആ കുറ്റം ചെയ്യാനുണ്ടായ പശ്ചത്തലം വിവരിച്ചാല്‍ അത് സാധാരന അംഗീകരിക്കപ്പെടാറുണ്ട്. കോടതിയുടെ ഉദ്ദേശ്യം കുറ്റം ചെയ്തിട്ടുണ്ടെങ്കില്‍ തെളിയിക്കുക എന്നതാണ്. ഒരു കൊലപാതകം ചെയ്യുന്ന പ്രതി അതിന്റെ പശ്ചാത്തലം വിവരിച്ചാല്‍, മറിച്ച് തെളിയിച്ചില്ലെങ്കില്‍ കോടതി പോലും അത് അംഗീകരിക്കാറാണു പതിവ്. അതു കൊണ്ടാണ്, ലാവലിന്‍ കേസിന്റെ കാര്യത്തില്‍ ഞാന്‍ പറഞ്ഞത്. കേരള ഖജനാവിനു നഷ്ടമുണ്ടാക്കി എന്ന കുറ്റം പിണറായി സമ്മതിച്ചാല്‍ അത് തമാശക്കാണോ, ബോധപൂര്‍വമാണോ, നോട്ട പിശകു പറ്റിയതാണൊ, അറിവില്ലായ്മ കാരണമാണോ, ലാവലിന്‍ കമ്പനി പറ്റിച്ചതാണോ എന്നൊക്കെ വിശദീകരിച്ചാല്‍ ചിലപ്പോള്‍ കോടതി പോലും അത് അംഗീകരിച്ചേക്കും, സി ബി ഐ മറിച്ചു തെളിയിച്ചില്ലെങ്കില്‍.

    ഇ മെയില്‍ പ്രശ്നത്തിലും തമാശക്ക് വേണ്ടി ചെയ്തതാണെന്നു പറയുന്നത് ഞാന്‍ വിശ്വസിക്കുന്നു. കോടതിയും അത് വിശ്വസിക്കാനാണ്, എല്ലാ സാധ്യതയും. പോലീസ് മറിച്ചു തെളിയിക്കുന്നില്ലെങ്കില്‍.

    ReplyDelete
  94. പിന്നെ, കൊലപാതകമോ മറ്റെന്തെങ്കിലും കുറ്റമോ ആരോപിക്കപ്പെട്ട പ്രതിയെ അയാള്‍ തെളിവുകള്‍ നശിപ്പിക്കാനോ മറ്റുതരത്തില്‍ നിയമത്തിന്റെ പിടിയില്‍ നിന്ന് രക്ഷപ്പെടാനോ ഉള്ള സാധ്യത കണക്കിലെടുത്ത് തടവില്‍ വെക്കുന്നതും കുറ്റക്കാരനെന്ന നിലയില്‍ ശിക്ഷിക്കപ്പെട്ട് തടവിലാകുന്നതും ഒരുപോലെ കാണല്ലേ.

    കൊലപാതകത്തില്‍ മാത്രമല്ല, ഏതു തരം കുറ്റത്തിലും തെളിവു നശിപ്പിക്കാനും നിയമത്തിന്റെ പിടിയില്‍ നിന്നും രക്ഷപ്പെടാനും ശ്രമിക്കാറുണ്ട്.

    ലാവലിന്‍ കേസില്‍ ഇതു രണ്ടും സംഭവിച്ചിട്ടുണ്ട്.

    തല പരിശോധിക്കണം എന്നെഴുതിയ സര്‍ക്കാര്‍ ഫയല്‍ അപ്പാടെ മുക്കുന്നതും തെളിവു നശിപ്പിക്കലാണ്.

    പിണറായി വിജയന്‍ തുടര്‍ച്ചയായി നെഞ്ചു വേദനയും മറ്റസുഖങ്ങളും ബാധിച്ച് കോടതിയില്‍ ഹാജരാകാതിരുന്നാല്‍ അറസ്റ്റു ചെയ്തു കോടതിയില്‍ ഹാജരാക്കാനും ജയിലിലടക്കാനും വകുപ്പുണ്ട്. അത് നിയമത്തിന്റെ പിടിയില്‍ നിന്നും രക്ഷപ്പെടാതിരിക്കാന്‍ വേണ്ടി തന്നെയാണ്.

    കുറ്റം തെളിയിക്കപ്പെടാത്ത പ്രതിയെ നിരപരാധി ആയി കാണുന്നു എങ്കില്‍ ജയലിലടക്കപ്പെടുന്നതിനു പ്രസക്തിയില്ല.


    താങ്കളൊന്നും കരുതുന്നതു പോലെയല്ല നിരപരാധിത്വ വാദം എന്ന സങ്കള്‍പ്പം പ്രയോഗിക്കുന്നത്. നിയമത്തിന്റെ മുമ്പില്‍ നിന്നും രക്ഷപ്പെടാന്‍ ശ്രമിക്കുന്ന പ്രതി നിയലംഘനം ആണു നടത്തുന്നത്.

    ReplyDelete
  95. കുറ്റവാളിയല്ലാത്തവരെ പോലും ചില പ്രത്യേക സാഹചര്യങ്ങളില്‍ കരുതല്‍ തടങ്കലികല്‍ വെക്കാറുണ്ട്. എന്നു വെച്ച് അയാള്‍ നിരപരാധിയല്ല എന്ന് അര്‍ഥമുണ്ടോ?

    അതു തന്നെ താങ്കളുടെ വാദം തെറ്റാണെന്നു തെളിയിയിക്കുന്നു. കോടതിയില്‍ കുറ്റം തെളിഞ്ഞില്ലെങ്കിലും പ്രതികളെ അപരാധികളായി കണക്കാക്കാറുണ്ട്. നിരപരധി ആണെങ്കില്‍ തടവില്‍ ഇടുന്നത് ശരിയല്ല. കുറ്റം തെളിയുന്നതു വരെ സംശയത്തിന്റെ ആനുകൂല്യം നല്‍കാറുണ്ട്. അത് നിരപരാധി ആയി കാണുന്നതല്ല.


    മെയില്‍ അയക്കുന്നത് ഒരു തെറ്റായിട്ട് ഇന്‍ഡ്യയിലേ ലോകത്ത് മറ്റിടങ്ങളിലോ കാണുന്നുണ്ടോ ആവോ?

    ഇല്ലല്ലോ. വ്യാജ വിവരങ്ങള്‍ നല്‍കി മെയില്‍ അയക്കുന്നത് കുറ്റമാണെന്നാണു താങ്കള്‍ നിയമം ഉദ്ധരിച്ച് ഇവിടെ പറഞ്ഞത്. നിയമങ്ങളും കീഴ്വഴക്കങ്ങളും ലംഘിച്ച്, എതിരഭിപ്രായങ്ങളെ പുച്ഛിച്ച്, ഒരു കരാര്‍ ഒപ്പിട്ട് ഖജനാവിനു നഷ്ടമുണ്ടാക്കുന്നതാണു കുറ്റമായി കരുതുന്നത്. അല്ലാതെ കരാര്‍ ഒപ്പിടുന്നതല്ല.

    ഖജനാവിനു നഷ്ടമുണ്ടാക്കിയിരുന്നില്ല എങ്കില്‍ സി എ ജി കരാറിനെ വിമര്‍ശിക്കില്ലായിരുന്നു.അതോടനുബന്ധിച്ച് പരാതിയോ കേസോ ഉണ്ടാകില്ലായിരുന്നു.

    ReplyDelete
  96. ലാവലിന്‍ സ്ഥാപിച്ച ഉപകരണങ്ങളുടെ ഗുണമില്ലായ്മയും തകരാറുകളും മറ്റുമാണ് നഷ്ടത്തിനു കാരണം എന്നും ഉപകരണങ്ങളുടെ ഗുണമേന്മ ഉറപ്പുവരുത്തേണ്ടിയിരുന്നവരും ഗുണമില്ലാത്ത ഉപകരണങ്ങള്‍ സ്ഥാപിച്ചെങ്കില്‍ അതിനെതിരെ നടപടി എടുക്കേണ്ടിയിരുന്ന അന്നത്തെ സര്‍ക്കാരുമാണ് നഷ്ടങ്ങള്‍ക്ക് ഉത്തരവാദി എന്നും വിശദീകരിച്ചാലോ?

    നിയമങ്ങളും കീഴ്വഴക്കങ്ങളും ലംഘിച്ച് കരാര്‍ ഒപ്പിട്ട് ഖജനാവിനു നഷ്ടമുണ്ടാക്കി എന്ന് പിണറായി സമ്മതിക്കുന്നുണ്ടോ? ഉണ്ടെങ്കില്‍ അത് കഴിഞ്ഞിട്ട് ബാക്കി വിശദീകരണങ്ങള്‍ ഞാന്‍ വിശ്വസിക്കാം.

    കുറ്റം സമ്മതിക്കാതെ പിണറായി നല്‍കുന്ന ഒരു വിശദീകരണവും, താങ്കളുടെ സങ്കല്‍പ്പങ്ങളെ തൃപ്തിപ്പെടുത്താന്‍ വേണ്ടി ഞാന്‍ വിശ്വസിക്കില്ല.

    ReplyDelete
  97. കാന്‍സര്‍ സെന്ററിനു കിട്ടേണ്ടിയി രുന്ന സഹായം കിട്ടാതിരുന്നതിനു കാരണം അതിനുവേണ്ടിയുള്ള ധാരണാപത്രം പുതുക്കാതിരുന്നതാണ് എന്നും ആയതിന് അന്നത്തെ മുഖ്യമന്ത്രി ആന്റണിയും വൈദ്യുതി വകുപ്പു മന്ത്രിയും ആണെന്നും വിശദീകരിച്ചാല്‍ അതും ‘വിശ്വസിച്ചേ പറ്റൂ’ അല്ലേ കാളിദാസ?

    ഒരിക്കലുമില്ല.

    ക്യാന്‍സര്‍ സെന്ററിന്റെ ധനസഹായത്തിനു വേണ്ടി ധാരണാപത്രത്തിലൂടെ ഒരു കരാറു തന്നെ സംശയമുണ്ടാക്കുന്നതാണ്. അത് പണിതു തരാമെന്നൊന്നും ലാവലിന്‍ സമ്മതിച്ചിട്ടില്ല. വൈദ്യുതി കരാറിന്റെ പാരിതോഷികമായി ക്യാന്‍സര്‍ സെന്റര്‍ പണിയാനുള്ള ധനസഹായം നല്‍കാമെന്നാണവര്‍ സമ്മതിച്ചിരുന്നത്. അതു കൊണ്ട് ആ സഹയം വൈദ്യുതി കരാറിന്റെ ഭാഗമാക്കുകയോ അല്ലെങ്കില്‍ അപ്പോള്‍ തന്നെ മറ്റൊരു കരാര്‍ ഒപ്പിടുകയോ ചെയ്താല്‍ മതി. അത് രണ്ടും വിജയന്‍ ചെയ്തില്ല. അതിനു മറ്റാരെയും കുറ്റപ്പെടുത്തുന്നതില്‍ അര്‍ത്ഥമില്ല.

    ധാരണാപത്രം ഒപ്പിട്ട്, അതിനു കടക വിരുദ്ധമായ കരടു കരാര്‍ ഉണ്ടാക്കാന്‍ ലാവലിനെ അനുവദിച്ചതിന്റെ പൂര്‍ണ്ണ ഉത്തരവാദിത്തം വിജയനാണ്.

    ധനസഹായം ​നല്‍കുന്നതിനു മുമ്പ് വൈദ്യുതി കരാറിന്റെ മുഴുവന്‍ പണവും നല്‍കില്ല എന്നൊരു വ്യവസ്ഥ കരാറിലുണ്ടായിരുന്നെങ്കില്‍ ലാവലിനു പറ്റിച്ചു പോകാന്‍ സാധിക്കില്ലായിരുന്നു. മറ്റുള്ളവര്‍ എന്തു ചെയ്തില്ല എന്നു നോക്കുന്നതിനു മുമ്പ് വൈദ്യുതി കരാറൊപ്പിട്ട വിജയന്‍ എന്തുകൊണ്ട് ധനസഹായത്തിനു വേണ്ടീ ഒരു കരാര്‍ ഒപ്പിട്ടില്ല എന്നാണ്‌ ചോദിക്കേണ്ടത്. അതാണ്‌ പ്രധാന കുറ്റം. ആ കുറ്റം പിണറായി സമ്മതിക്കട്ടേ. എന്നിട്ട് മറ്റു വിശദീകരണങ്ങള്‍ വിശ്വസിക്കണമോ വേണ്ടയോ എന്നു തീരുമാനിക്കാം.

    ReplyDelete
  98. ‘വരദാചാരിയുടെ തല’യെപ്പറ്റി ചോദിച്ചതിനു മറുപടി കണ്ടില്ലല്ലോ... തല പരിശോധിക്കണം എന്ന കുറിപ്പ് എഴുതി എന്ന് സമ്മതിച്ച വിജയന്‍ അതിന്റെ പശ്ചാത്തലവും കാരണവും ഒക്കെ വിശദീകരിച്ചിരുന്നല്ലോ? എന്നിട്ട് എന്തേ അത് ‘എല്ലാവരും വിശ്വസിച്ചേ പറ്റൂ’ എന്ന് താങ്കള്‍ വാദിക്കാതിരുന്നത്? വിജയന്‍ പറഞ്ഞത് വിശ്വസിക്കാതെ ‘ലാവലിന്‍ ഫയലിലും എഴുതിയിട്ടുണ്ടാകും’ എന്ന് വാദിച്ചത് എന്തിനായിരുന്നു?

    അതിനു മറുപടി പറഞ്ഞല്ലോ. ലാവലിന്‍ ഫയലില്‍ തല പരിശോധിക്കണമെന്ന് എഴുതി എന്ന് വരദചാരിയാണു സി ബി ഐ ക്ക് മൊഴി നല്‍കിയത്. അതാണു സി ബി ഐ ലാവലിന്‍ കേസിന്റെ കുറ്റപത്രത്തില്‍ എഴുതിയിരിക്കുന്നത്. പക്ഷെ സി ബി ഐക്കു പോലും ആ ഫയല്‍ കണ്ടെത്തനായിട്ടില്ല. തെളിവു നശിപ്പിക്കാന്‍ ആ ഫയല്‍ അപ്പാടെ മുക്കി.

    ലാവലിന്‍ കുറ്റപത്രത്തില്‍ പറഞ്ഞിരിക്കുന്ന ആ കുറ്റം പിണറായി സമ്മതിക്കുന്നുണ്ടോ? എങ്കിലല്ലേ അതേക്കുറിച്ചുള്ള വിശദീകരണങ്ങള്‍ക്ക് പ്രസക്തിയുള്ളു.

    ലാവലിന്‍ കരാറിലെ ചില നിയമലംഘനങ്ങളും കീഴ്വഴക്ക ലംഘനങ്ങളും സൂചിപ്പിച്ച ഫയലിലാണ്, തല പരിശോധിക്കണം എന്ന് പിണറായി എഴുതിയത്. അതിന്റെ വിശദീകരണം ഞാന്‍ മറ്റൊരു ഫയലിലാണെഴുതിയത് എന്നല്ല.

    ഒരു ഐ എ എസ് ഉദ്യോഗസ്ഥന്റെ തല പരിശോധിക്കണം എന്ന് ഒരു മന്ത്രി എവിടെ അഭിപ്രായപ്പെട്ടാലും അത് സംസ്കാരത്തിന്റെ ലക്ഷണമല്ല. മനുഷ്യര്‍ക്ക് സംസ്കാരം കിട്ടുന്നത് രണ്ടു വിധത്തിലാണ്. ഒന്ന് പൈതൃകമായി. രണ്ട് ജീവിതത്തില്‍ നിന്നും ഉണ്ടാക്കിയെടുക്കുന്നത്. ഈ രണ്ടു വിധത്തിലും പിണറായി വിജയനു സംസ്കാരം കിട്ടിയിട്ടില്ല എന്നതിനു തെളിവാണ്, തല പരിശോധനാ വിനോദം.

    ReplyDelete
  99. കേസില്‍ ‘പ്രതികള്‍ ശിക്ഷിക്കപ്പെടുമോ’ എന്ന ചോദ്യത്തിന്, ‘കോടതി തീരുമാനിക്കട്ടെ’ എന്നു പറയുന്നതിനു പകരം ‘പ്രതികള്‍ ശിക്ഷിക്കപ്പെടും’ എന്ന് സ്വയം ‘വിധി പ്രഖ്യാപിച്ച’ വി എസ്സിന്റെ കാര്യമോ? എന്ന് ചോദിച്ചതിനും മറുപടി കണ്ടില്ല. മറുപടികള്‍ ഇല്ല എന്ന് കരുതാമോ?

    അതിന്റെ വിശദീകരണം വി എസ് തന്നെ നല്‍കിയിട്ടുണ്ടല്ലോ. അതില്‍ കൂടുതല്‍ ഒന്നും എനിക്ക് ഒന്നും പറയാനില്ല.

    കുറ്റവാളികള്‍ ശിക്ഷിക്കപ്പെടും എന്നാണു വി എസ് ഉദ്ദേശിച്ചത്. ഉപയോഗിച്ച വാക്കുകള്‍ തെറ്റിപ്പോയി. അക്കാര്യം വി എസ് തന്നെ പറഞ്ഞിട്ടുണ്ട്.

    ReplyDelete
  100. 'ഈ നിയമം ഉണ്ടാക്കിയ അന്നു മുതലേ മദ്ധ്യമങ്ങളിലും ബ്ളോഗുകളിലും മെയിലുകളിലും പിണറായി വിജയന്‌ അപകീര്‍ത്തി ഉണ്ടാക്കുന്ന എത്രയോ പരാമര്‍ശങ്ങള്‍ എഴുതി വിടുന്നു. ഇന്നു വരെ പിണറായി വിജയന്‍ അതിനെതിരെ ഒരു കേസും കൊടുത്തു കണ്ടില്ല.'

    അതുശരി...! അപ്പോള്‍ പരാതി കൊടുത്തില്ലെങ്കില്‍ കുറ്റം (അപകീര്‍ത്തി) ഇല്ല എന്നാകുന്നു താങ്കളുടെ വാദം! ഭേഷ്! നരേന്ദ്രമോഡിക്കു പറ്റിയ വക്കീല്‍ തന്നെ! ഗുജറാത്തില്‍ നടന്ന വര്‍ഗീയ അക്രമ പരമ്പരയില്‍ പല സംഭവങ്ങളിലും പരാതിയേ ഇല്ല. (പരാതിപ്പെടേണ്ടവര്‍ ജീവിച്ചിരിപ്പില്ലാത്തതു കൊണ്ടോ ജീവിച്ചിരിക്കില്ലെന്ന ഭയം കൊണ്ടോ ആവാം) ‘വിജയന്‍ പരാതി കൊടുത്തില്ല, അതുകൊണ്ട് അപകീര്‍ത്തി ഉണ്ടായിരുന്നില്ല’ എന്നു പറയുന്നതും ‘അക്രമത്തിന് ഇരയായവര്‍ പരാതി കൊടുത്തില്ല, അതുകൊണ്ട് അക്രമം ഉണ്ടായിരുന്നില്ല’ എന്നു പറയുന്നതും വലിയ വ്യത്യസമൊന്നുമില്ല!

    ‘പോലീസിനോട് നടത്തുന്ന ഒരു കുറ്റ സമ്മതവും കോടതിയില്‍ നിലനില്‍ക്കണമെന്നില്ല.’

    അല്ലെന്ന് ആരും പറഞ്ഞില്ലല്ലോ കാളിദാസ! അയാള്‍ ചെയ്തത് കുറ്റമാണോ എന്നു തീരുമാനിക്കേണ്ടത് കോടതിയാണെന്ന് പറഞ്ഞ കാളിദാസന്‍ തന്നെ അയാള്‍ ‘കുറ്റം’ സമ്മതിച്ചു എന്നു പറഞ്ഞതിനെയാണ് ഞാന്‍ സൂചിപ്പിച്ചത്. അയാള്‍ സമ്മതിച്ചത് എന്തുതന്നെയായിരുന്നാലും അതിനെ ‘കുറ്റം’ എന്നു പറയാനാവില്ലല്ലോ? (കാരണം അത് ‘കുറ്റം’ആണോ എന്ന് തീരുമാനിക്കേണ്ടത് കോടതിയല്ലേ? പോലീസ് അല്ലല്ലോ?)

    ReplyDelete
  101. ‘താങ്കളൊന്നും കരുതുന്നതു പോലെയല്ല നിരപരാധിത്വ വാദം എന്ന സങ്കള്‍പ്പം പ്രയോഗിക്കുന്നത്.’

    പിന്നെ എങ്ങനെയാണാവോ? വിജയന്‍ നിരപരാധിയാണ് എന്ന പാര്‍ട്ടിയുടെ നിലപാട് നിയമവിരുദ്ധമാണ്, കോടതിയലക്ഷ്യമാണ് എന്നൊക്കെ പറഞ്ഞ് ഒരു ‘മഹാന്‍’ കോടതിയില്‍ പോയിരുന്നല്ലോ? ആ പരാതി കോടതി തള്ളിയത് ഞാന്‍ കരുതിയതുപോലെ തന്നെ ‘നിരപരാധിത്വ സങ്കല്പം’ പ്രയോഗിച്ചായിരുന്നു. പ്രതി നിരപരാധിയാണെന്ന് വാദിക്കാന്‍ അവകാശമുണ്ട് എന്ന നിലപാടാണ്, അല്ലാതെ അതിന് ‘പാര്‍ട്ടിയെ അധികാരപ്പെടുത്തിയിട്ടില്ല’ എന്ന കാളിദാസന്‍ കരുതിയ പോലത്തെ സങ്കല്പമല്ല കോടാതി സ്വീകരിച്ചത്. അതിനേക്കാള്‍ മുകളിലുള്ള ഒരു കോടതി ആ നിലപാട് തെറ്റാണെന്ന് വിധിക്കാത്തിടത്തോളം അതാണ് ശരി. (താങ്കളുടെ ഭാഷയില്‍ പറഞ്ഞാല്‍ അത് ‘എല്ലാവരും അംഗീകരിച്ചേ പറ്റൂ’... യേത്?)

    ‘കോടതിയില്‍ കുറ്റം തെളിഞ്ഞില്ലെങ്കിലും പ്രതികളെ അപരാധികളായി കണക്കാക്കാറുണ്ട്.’

    ആഹാ...!! കൊള്ളാമല്ലോ! ഇത് കാളിദാസന്റെ നിയമസംഹിതയില്‍ നിന്നുള്ള വചനമാണോ? ‘കുറ്റം തെളിയുന്നതു വരെ നിരപരാധിയായി കണക്കാക്കണം’ എന്ന് പലരും - നിയമജ്ഞരും ന്യായാധിപരും - പറയാറുണ്ട്. അതല്ലാതെ കുറ്റം തെളിഞ്ഞില്ലെങ്കിലും ‘അപരാ‍ധിയായി കണക്കാക്കു’ന്നത് ആദ്യമായി കേള്‍ക്കുകയാണ്!

    ReplyDelete
  102. കുറ്റം സമ്മതിക്കാതെ പിണറായി നല്‍കുന്ന ഒരു വിശദീകരണവും, താങ്കളുടെ സങ്കല്‍പ്പങ്ങളെ തൃപ്തിപ്പെടുത്താന്‍ വേണ്ടി ഞാന്‍ വിശ്വസിക്കില്ല.'

    എന്നുവെച്ചാല്‍ കുറ്റം ചെയ്തില്ലെങ്കിലും സമ്മതിക്കണം എന്ന്, അല്ലേ? കൊള്ളാം.

    ‘തല പരിശോധിക്കണം എന്നെഴുതിയ സര്‍ക്കാര്‍ ഫയല്‍ അപ്പാടെ മുക്കുന്നതും തെളിവു നശിപ്പിക്കലാണ്.’

    ഹോ! ‘തെളിവു നശിപ്പിക്കാന്‍’ ആ ഒരു ഫയല്‍ മാത്രം മുക്കിയാല്‍ മതിയായിരുന്നു അല്ലേ? സെക്രട്ടറിയേറ്റിലെ ലക്ഷക്കണക്കിനു ഫയലുകള്‍ക്കിടയില്‍ നിന്ന് ആ ഒരു കടലാസ് മാത്രം തപ്പിയെടുത്ത് നശിപ്പിക്കാന്‍ ഏറെ പാടുപെട്ടു കാണുമല്ലോ. ആ നേരത്തിന് ലാവലിന്‍ ഇടപാടുമായി ബന്ധപ്പെട്ട നൂറു നൂറ്റമ്പതു ഫയലുകള്‍ മൊത്തമായി മുക്കിയിരുന്നെങ്കില്‍ സി ബി ഐ അല്ല എഫ് ബി ഐ വന്ന് അന്വേഷിച്ചാലും കേസ് തുമ്പില്ലാതെ പോയേനെ!

    ReplyDelete
  103. ‘നിയമങ്ങളും കീഴ്വഴക്കങ്ങളും ലംഘിച്ച് കരാര്‍ ഒപ്പിട്ട് ഖജനാവിനു നഷ്ടമുണ്ടാക്കി എന്ന് പിണറായി സമ്മതിക്കുന്നുണ്ടോ?’

    കരാര്‍ ഒപ്പിട്ടതു കൊണ്ടുമാത്രം ഖജനാവിന് ഒരു പൈസയും നഷ്ടമുണ്ടായിട്ടില്ല. കരാര്‍ പ്രകാരമുള്ള പണികള്‍ നടക്കുകയും ഉദ്ദേശിച്ച നേട്ടം ഉണ്ടാകുകയും ചെയ്തിരുന്നെങ്കില്‍ അതിനെതിരെ ഒരു ആരോപണവും ഉണ്ടാകില്ലായിരുന്നല്ലോ? അപ്പോള്‍ പ്രശ്നം കരാര്‍ ഒപ്പിട്ടതല്ല, അതിന്‍ പ്രകാരമുള്ള പണികള്‍ ശരിയായി നടക്കുകയും ചെലവിട്ട പണത്തിനു അനുസരിച്ചുള്ള നേട്ടം ഉണ്ടാകുകയും ചെയ്തില്ല എന്നതാണ്. (‘expenses did not yield commensurate gains’ എന്ന് സി എ ജി) നിശ്ചിത നിലവാരമില്ലാത്തതും ശരിയായ സ്പെസിഫിക്കേഷന്‍ അനുസരിച്ചുള്ളതല്ലാത്തതുമായ ഉപകരണങ്ങള്‍ സ്ഥാപിച്ചതും തുടര്‍ച്ചയായി അറ്റകുറ്റപ്പണികള്‍ വേണ്ടിവന്നതുമൊക്കെ നഷ്ടത്തിനു കാരണമായി സി എ ജി തന്നെ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

    ReplyDelete
  104. അതവിടെ നില്‍ക്കട്ടെ. നമുക്ക് ‘നിയമങ്ങളും കീഴ്‌വഴക്കങ്ങളും ലംഘിച്ച’തിലേക്കു വരാം. ‘കീഴ്‌വഴക്കങ്ങള്‍’ എന്നു പറയാന്‍ ധാരണാപത്രരീതിയില്‍ പദ്ധതി നടപ്പാക്കിയ ഒരു കീഴ്‌വഴക്കം മാത്രമേ ഉണ്ടായിരുന്നുള്ളൂ - കുറ്റ്യാടി പ്രോജക്റ്റിലേത്. അതില്‍ കാര്‍ത്തികേയന്‍ കൊണ്ടുവന്ന കീഴ്‌വഴക്കം (MoU ഒപ്പിട്ട കമ്പനിക്കു തന്നെ കരാര്‍ നല്‍കല്‍) അതേപടി പാലിക്കുകയാണ്, ലംഘിക്കുകയല്ല, വിജയന്‍ ചെയ്തത്. പിന്നെയുള്ളത് നിയമങ്ങള്‍. ഒന്നാമത് പരിഗണിക്കേണ്ട നിയമം പദ്ധതി ആരംഭിക്കുന്നതിനു മുന്‍പ് കേന്ദ്ര വൈദ്യുതി അതോറിറ്റിയുടെ അനുമതി വാങ്ങണം എന്നത്. അതു ലംഘിച്ച് പദ്ധതിക്ക് തുടക്കം കുറിച്ചത് വിജയനല്ല, കാര്‍ത്തികേയനായിരുന്നു. പിന്നെ, MoU route-ല്‍ പദ്ധതികള്‍ ഏറ്റെടുക്കരുത് എന്ന കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദേശം. അത് ലംഘിച്ച് ധാരണാപത്രവും പ്രാഥമിക കരാറും ഒപ്പിട്ടതും കാര്‍ത്തികേയന്‍. ഇനി എന്തു നിയമം? ടെന്‍‌ഡര്‍ വിളിക്കാനുള്ളതോ? കാര്‍ത്തികേയന്റെ കരാര്‍ പ്രകാരം ടെന്‍‌ഡര്‍ വിളിക്കേണ്ടതു മാത്രമല്ല, അവ വിലയിരുത്തേണ്ടതും കരാര്‍ നല്‍കേണ്ടതും ലാവലിന്‍ തന്നെയാണ്, ബോര്‍ഡോ സര്‍ക്കാരോ അല്ല. എന്നുവെച്ചാല്‍, ലാവലിനെ ഒഴിവാക്കി ടെന്‍‌ഡര്‍ വിളിക്കണമെന്ന് വിജയനു തോന്നിയാലും നടപ്പില്ല എന്ന് തന്നെ. അപ്പോള്‍ പിന്നെ വിജയന്‍ ലംഘിച്ചത് ഏതു നിയമം?

    ReplyDelete
  105. ഇനി, ‘നഷ്ട’ങ്ങളുടെ കാര്യം. നേരത്തെ സൂചിപ്പിച്ചതു പോലെ നിലവാരമില്ലാത്ത ഉപകരണങ്ങള്‍ സ്ഥാപിച്ചതും അവയ്ക്ക് തുടര്‍ച്ചയായി അറ്റകുറ്റപ്പണികള്‍ വേണ്ടിവന്നതുമാണ് കരാര്‍ കൊണ്ട് ഉദ്ദേശിച്ച നേട്ടം ലഭിക്കാതിരുന്നതിനു പ്രധാന കാരണം. (മഴ കുറവ്, അണക്കെട്ടില്‍ വെള്ളമുണ്ടായിരുന്നില്ല തുടങ്ങിയ ‘natural factors’ തല്‍ക്കാലം അവഗണിക്കാം.) കേടു വന്നതോ കാലപ്പഴക്കം കാരണം പ്രവര്‍ത്തനക്ഷമത കുറഞ്ഞതോ ആയ ഉപകരണങ്ങള്‍ മാറ്റി സ്ഥാപിക്കാന്‍ കരാര്‍ കൊടുത്തിട്ട് കരാര്‍ കിട്ടിയവര്‍ ഗുണം കുറഞ്ഞ ഉപകരണങ്ങള്‍ സ്ഥാപിച്ചതിനു കരാര്‍ കൊടുത്തയാള്‍ എങ്ങനെ ഉത്തരവാദിയാകും? (അതോ ഗുണമില്ലാത്ത ഉപകരണങ്ങള്‍ വാങ്ങാനായിരുന്നോ കരാര്‍?) താങ്കള്‍ തന്നെ മുന്‍പൊരിക്കല്‍ പറഞ്ഞ ഉദാഹരണം എടുത്താല്‍, കാളിദാസന്റെ കമ്പ്യൂട്ടര്‍ കേടായത് നന്നാക്കാന്‍ മുന്‍പരിചയവും വിശ്വാസ്യതയും കണക്കിലെടുത്ത് ഒരു സ്ഥാപനത്തെ കരാര്‍ കൊടുത്ത് ഏല്‍പ്പിച്ചിട്ട് അവര്‍ ഗുണം കുറഞ്ഞ spares instal ചെയ്തതു കൊണ്ട് നഷ്ടം സംഭവിച്ചാല്‍ അതിനു കരാര്‍ കൊടുത്ത കാളിദാസന്‍ ഉത്തരവാദിയാകുമോ?

    ReplyDelete
  106. ‘ആ സഹയം വൈദ്യുതി കരാറിന്റെ ഭാഗമാക്കുകയോ അല്ലെങ്കില്‍ അപ്പോള്‍ തന്നെ മറ്റൊരു കരാര്‍ ഒപ്പിടുകയോ ചെയ്താല്‍ മതി. അത് രണ്ടും വിജയന്‍ ചെയ്തില്ല.’

    ‘ധനസഹായം നല്‍കുന്നതിനു മുമ്പ് വൈദ്യുതി കരാറിന്റെ മുഴുവന്‍ പണവും നല്‍കില്ല എന്നൊരു വ്യവസ്ഥ കരാറിലുണ്ടായിരുന്നെങ്കില്‍ ലാവലിനു പറ്റിച്ചു പോകാന്‍ സാധിക്കില്ലായിരുന്നു.’


    വൈദ്യുത പദ്ധതികളുടെ മറ്റു വിഷയങ്ങളുമായി കൂട്ടിക്കുഴക്കാന്‍ പറ്റില്ല എന്ന ഒരു വ്യവസ്ഥയുള്ളത് കാളിദാസന് അറിയാതെ പോയതാവുമോ? (പദ്ധതിയും കാന്‍സര്‍ സെന്ററും തമ്മില്‍ ബന്ധിപ്പിക്കുന്നതിനെതിരെ ഉയര്‍ന്ന വാദങ്ങള്‍ പലതും ഈ വ്യവസ്ഥയെ അധികരിച്ചായിരുന്നു.) അതുകൊണ്ടുതന്നെ കാന്‍സര്‍ സെന്ററിനുള്ള സഹായം കരാറിന്റെ ഭാഗമാക്കുകയോ കരാറനുസരിച്ചുള്ള പണം, കാന്‍സര്‍ സെന്ററിനു സഹായം കിട്ടാതെ കൊടുത്തു തീര്‍ക്കില്ല എന്ന് വ്യവസ്ഥയുണ്ടാക്കാനോ കഴിയില്ലായിരുന്നു. പിന്നെയുള്ളത് ‘മറ്റൊരു കരാര്‍’ എന്ന സാധ്യതയാണ്. കരാര്‍ സംബന്ധിച്ച ചര്‍ച്ചകള്‍ നടക്കുന്ന സമയത്ത് കാന്‍സര്‍ സെന്റര്‍ പ്രോജക്റ്റ് ഒരു ആശയം മാത്രമായിരുന്നു, അല്ലാതെ കൃത്യമായ രൂപം ഉണ്ടായിരുന്നില്ല. പ്രായോഗിക പരിഗണനകള്‍ക്കു ശേഷം പ്രൊജക്റ്റിനു വ്യക്തമായ രൂപരേഖ തയ്യാറാക്കിയ ശേഷം അതു സംബന്ധിച്ച കരാര്‍ ഉണ്ടാക്കാമെന്നായിരുന്നു ധാരണ. അതുപ്രകാരം കരാര്‍ ഉണ്ടാക്കാനുള്ള വ്യവസ്ഥ ധാരണാപത്രത്തില്‍ തന്നെ ഉണ്ടായിരുന്നതുമാണ്. അത് കൃത്യമായി നടക്കാതെ പോയതിനു വിജയന്‍ ഉത്തരവാദിയല്ല.

    ReplyDelete
  107. ‘ലാവലിന്‍ ഫയലില്‍ തല പരിശോധിക്കണമെന്ന് എഴുതി എന്ന് വരദചാരിയാണു സി ബി ഐ ക്ക് മൊഴി നല്‍കിയത്. അതാണു സി ബി ഐ ലാവലിന്‍ കേസിന്റെ കുറ്റപത്രത്തില്‍ എഴുതിയിരിക്കുന്നത്. പക്ഷെ സി ബി ഐക്കു പോലും ആ ഫയല്‍ കണ്ടെത്തനായിട്ടില്ല. തെളിവു നശിപ്പിക്കാന്‍ ആ ഫയല്‍ അപ്പാടെ മുക്കി.’

    അങ്ങനെ ഒരു ഫയല്‍ ഉണ്ട് എന്നതിനു വരദരുടെ മൊഴിയല്ലാതെ വല്ല തെളിവുമുണ്ടോ? (ഇല്ലാത്ത ഫയല്‍ മുക്കി എന്ന് വാദിക്കാന്‍ എളുപ്പമാണ് - അങ്ങനെയല്ല എന്ന് തെളിയിക്കാന്‍ കഴിയില്ലല്ലോ! കാളിദാസന്‍ ലക്ഷക്കണക്കിനു രൂപയുടെ (ഇല്ലാത്ത) നികുതി വെട്ടിപ്പ് നടത്തി എന്നും അതു സംബന്ധിച്ച (ഇല്ലാത്ത) രേഖകള്‍ നശിപ്പിച്ചു എന്നും ഞാന്‍ ആരോപിച്ചാല്‍ എങ്ങനെയിരിക്കും? ‘രേഖകള്‍ നശിപ്പിച്ചില്ല’ എന്ന് താങ്കള്‍ക്ക് തെളിയിക്കാനാവുമോ?) (Note: ഇത് കാളിദാസനെതിരായ വ്യക്തിപരമായ ഒരു ആരോപണം അല്ല. അങ്ങനെ ഒരു ആരോപണം ഉന്നയിക്കാന്‍ എനിക്ക് ഉദ്ദേശ്യവും ഇല്ല.)

    ReplyDelete
  108. ‘കുറ്റവാളികള്‍ ശിക്ഷിക്കപ്പെടും എന്നാണു വി എസ് ഉദ്ദേശിച്ചത്. ഉപയോഗിച്ച വാക്കുകള്‍ തെറ്റിപ്പോയി.’

    പക്ഷേ ഇങ്ങനെയല്ലല്ലോ താങ്കള്‍ ഒരു ഘട്ടത്തില്‍ വാദിച്ചത്? ‘പ്രതികള്‍ ശിക്ഷിക്കപ്പെടും’ എന്നത് ‘സാധാരണ ഉപയോഗിക്കുന്ന പ്രയോഗ’മാണ് എന്നൊക്കെയായിരുന്നല്ലോ വാദം? അല്ലാതെ അത് തീരുമാനിക്കാന്‍ വി എസ്സിനെ ‘അധികാരപ്പെടുത്തിയിട്ടില്ല’ (നിരപരാധിയെന്നു പ്രഖ്യാപിക്കാന്‍ പാര്‍ട്ടിയെ അധികാരപ്പെടുത്താത്തതു പോലെ) എന്ന് എന്തേ പറയാതിരുന്നത്? ഇരട്ടത്താപ്പ് അല്ല അല്ലേ?

    ReplyDelete
  109. ‘ലാവലിന്‍ കരാറിലെ ചില നിയമലംഘനങ്ങളും കീഴ്വഴക്ക ലംഘനങ്ങളും സൂചിപ്പിച്ച ഫയലിലാണ്, തല പരിശോധിക്കണം എന്ന് പിണറായി എഴുതിയത്. അതിന്റെ വിശദീകരണം ഞാന്‍ മറ്റൊരു ഫയലിലാണെഴുതിയത് എന്നല്ല.’

    ‘വിജയനെ മന:പൂര്‍വം അവഹേളിക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് പ്രതി മെയില്‍ അയച്ചത്. അതിന്റെ വിശദീകരണം ഞാന്‍ അവഹേളനമല്ല, തമാശയാണ് ഉദ്ദേശിച്ചത് എന്നല്ല.’

    എപ്പടി? രണ്ടു വാദങ്ങളും ഒരുപോലെ, അല്ലേ?

    ‘ചില നിയമലംഘനങ്ങളും കീഴ്വഴക്ക ലംഘനങ്ങളും’ എന്താണോ ആവോ? എന്തൊക്കെ നിയമലംഘനങ്ങളും കീഴ്‌വഴക്ക ലംഘനങ്ങളുമാണ് വരദാചാരി ചൂണ്ടിക്കാട്ടിയിരുന്നത്? വരദാചാരി മാത്രമല്ല, മറ്റു പലരും കരാര്‍ നടപടികളെ എതിര്‍ത്തിരുന്നു എന്നാണല്ലോ പറയപ്പെടുന്നത്? എന്നിട്ടും അവരെപ്പറ്റിയൊന്നും പറയാതെ വരദരുടെ തലയുടെ കാര്യത്തില്‍ മാത്രം വിജയന്‍ ഫയല്‍ നോട്ട് എഴുതിയോ?

    ReplyDelete
  110. പിന്നെ, മറ്റൊരു കാര്യം. മെയില്‍ പ്രശ്നത്തില്‍ ആരോപണവിധേയനായ പ്രതി തന്നെയാണ് കുറ്റം ചെയ്തിട്ടുള്ളത്. അത് നിഷേധിക്കാനോ അതിനു താനല്ല, മറ്റാരെങ്കിലുമാണ് ഉത്തരവാദിയെന്ന് വാദിക്കാന്‍ പഴുതും ഇല്ല. (മറ്റാരെങ്കിലുമായിരുന്നു കുറ്റത്തിനു കാരണക്കാരനെങ്കില്‍ പ്രതി സമ്മതിക്കുമായിരുന്നില്ലല്ലോ?) പക്ഷേ ലാവലിന്‍ വിഷയത്തില്‍ ആരോപിക്കപ്പെട്ടിട്ടുള്ള പലതിനും മറ്റു പലരുമാണ് ഉത്തരവാദികള്‍ എന്ന വാദത്തിനു നിലനില്‍പ്പുണ്ട്, ചിലതിനെങ്കിലും തെളിവുകളുമുണ്ട്. അതുകൊണ്ടുതന്നെ വിജയന്‍ കുറ്റം സമ്മതിച്ചില്ല എന്ന് വാദിക്കുന്നതില്‍ കാര്യമില്ല. താനല്ല, മറ്റൂചിലരാണ് കുറ്റക്കാരെന്ന് സ്ഥാപിക്കാന്‍ തെളിവുകള്‍ ഉണ്ടെങ്കില്‍ വിജയന്‍ എന്തിനു കുറ്റം സമ്മതിക്കണം? കാളിദാസനെ പോലെ ചിലരെ തൃപ്തിപ്പെടുത്താനോ?

    ReplyDelete
  111. നേരത്തെ ആവര്‍ത്തിച്ച് ചോദിച്ച ഒരു കാര്യത്തിന് താങ്കള്‍ ഇതുവരെ മറുപടി തന്നില്ല. ‘selective blindness’ ആണോ പ്രശ്നം എന്ന് ഉറപ്പില്ലാത്തതു കൊണ്ട് ഒരിക്കല്‍ക്കൂടി ആവര്‍ത്തിക്കാം:

    ‘നാലോ അഞ്ചോ പേര്‍ക്ക് മാത്രമാണീ മെയില്‍ അയച്ചു കൊടുത്തതെങ്കില്‍, അപകീര്‍ത്തി ഉണ്ടാകുമയിരുന്നില്ലേ? ഞാന്‍ താങ്കള്‍ക്ക് മാത്രമായി ഇതുപോലെ ഒരു മെയില്‍ നിര്‍മ്മിച്ച് അയച്ചുതന്നാലോ?’ എന്ന ചോദ്യത്തിന് വ്യക്തമായ മറുപടി, ബന്ധപ്പെട്ട നിയമവ്യവസ്ഥ സഹിതം നല്‍കിയിട്ടും ‘ഒരാള്‍ക്ക് മാത്രം അയച്ചു കൊടുത്താല്‍ അത് അവഹേളനമല്ലേ എന്നു ഞാന്‍ ചോദിച്ചതിനു തങ്കള്‍ മറുപടി തന്നില്ല’ എന്ന് മന:പൂര്‍വം കള്ളം പറഞ്ഞതിന്റെ ഉദ്ദേശ്യവും ‘പശ്ചാത്തല’വും താങ്കള്‍ ഇതേവരെ വിശദീകരിച്ചുകണ്ടില്ലല്ലോ? എന്തുപറ്റി?
    (‘മറുപടി തന്നില്ല’ എന്ന താങ്കളുടെ വ്യാജ ആരോപണം എന്നെ അവഹേളിക്കാന്‍ വേണ്ടി മന:പൂര്‍വം ഉന്നയിച്ചതാണ് എന്നും അത് എനിക്ക് അപകീര്‍ത്തികരമാണ് എന്നും വേണമെങ്കില്‍ വാദിക്കാന്‍ കഴിയും!)

    ReplyDelete
  112. ആരോപണവിധേയനായ പ്രതി കുറ്റം ഭാഗികമായി സമ്മതിച്ചതു കൊണ്ട് അയാളുടെ വിശദീകരണം ‘എല്ലാവരും അംഗീകരിച്ചേ പറ്റൂ’ എന്നതാണ് അവസ്ഥയെങ്കില്‍ എല്ലാ കേസുകളിലും ഇതേ വാദം മതിയാകുമല്ലോ? എന്തു ‘ചെറ്റത്തരവും’ ചെയ്തിട്ട് ‘അത് കുറ്റമാണെന്ന് അറിയില്ലായിരുന്നു, ‘തമാശയ്ക്ക്’ ചെയ്തതാണെ’ന്ന് വാദിച്ചാല്‍ ‘എല്ലാവരും’ അംഗീകരിക്കുമോ?

    ReplyDelete
  113. കാളിദാസന്‍ വക്കീലായാല്‍ IPC 300, 302 വകുപ്പുകള്‍ എടുത്തുകളയാം, കാരണം കൊലപാതകവും അതിനുള്ള ശിക്ഷയും നിര്‍വചിക്കുന്ന വകുപ്പുകള്‍ അനുസരിച്ചുള്ള കുറ്റാരോപണങ്ങളൊന്നും നിലനില്‍ക്കില്ല. കാളിദാസന്റെ ഒന്നാം വാദപ്രകാരം കൊല ചെയ്ത വ്യക്തി കൊന്നു എന്ന് സമ്മതിക്കുകയും തനിക്ക് അതിന് ഉദ്ദേശ്യം ഇല്ലായിരുന്നു എന്ന് വാദിക്കുകയും ചെയ്താല്‍ ആ വാദം, ബന്ധപ്പെട്ട അധികാരികള്‍ മറിച്ച് തെളിയിക്കുന്നതു വരെ എല്ലാവരും - കോടതി ഉള്‍പ്പെടെ - ‘അംഗീകരിച്ചേ പറ്റൂ’.‍ കാളിദാസന്റെ രണ്ടാം വാദപ്രകാരം ‘മനുഷ്യന്റെ മനസില്‍ കയറി പരിശോധിക്കാന്‍ സംവിധാനമില്ലാത്തതു’ കൊണ്ട് പ്രതിയുടെ മനസ്സില്‍ കൊല ചെയ്യുക എന്ന ഉദ്ദേശ്യം ഉണ്ടായിരുന്നു എന്ന് ‘ബന്ധപ്പെട്ട അധികാരികള്‍ക്ക്’ തെളിയിക്കാനും പറ്റില്ല. ചുരുക്കിപ്പറഞ്ഞാല്‍ ‘murder’ എന്നതിന്റെ നിര്‍വചനത്തില്‍ പെടുന്ന കുറ്റകൃത്യം പ്രതി ചെയ്തതായി തെളിയിക്കാന്‍ പറ്റില്ല. അപ്പോള്‍പിന്നെ ഉപയോഗശൂന്യമായ വകുപ്പ് എടുത്തുകളയുന്നതല്ലേ നല്ലത്? :)

    ReplyDelete
  114. അപ്പോള്‍ പരാതി കൊടുത്തില്ലെങ്കില്‍ കുറ്റം (അപകീര്‍ത്തി) ഇല്ല എന്നാകുന്നു താങ്കളുടെ വാദം! ഭേഷ്! നരേന്ദ്രമോഡിക്കു പറ്റിയ വക്കീല്‍ തന്നെ! ഗുജറാത്തില്‍ നടന്ന വര്‍ഗീയ അക്രമ പരമ്പരയില്‍ പല സംഭവങ്ങളിലും പരാതിയേ ഇല്ല.(പരാതിപ്പെടേണ്ടവര്‍ ജീവിച്ചിരിപ്പില്ലാത്തതു കൊണ്ടോ ജീവിച്ചിരിക്കില്ലെന്ന ഭയം കൊണ്ടോ ആവാം)


    കേരളത്തെ ഗുജറാത്തിനോട് ഉപമിച്ച ആ മനസിക അവസ്ഥക്ക് ലാല്‍ സലാം.

    പരാതി കൊടുത്താല്‍ ജീവിച്ചിരിക്കില്ല എന്ന ഭയം പിണറായി വിജയനുണ്ടെന്നറിഞ്ഞതില്‍ വളരെ സന്തോഷം. ഇതുപോലെ ചിന്തിക്കുന്നവരുടെ തലയാണു പരിശോധിക്കേണ്ടത്.

    ReplyDelete
  115. ആ പരാതി കോടതി തള്ളിയത് ഞാന്‍ കരുതിയതുപോലെ തന്നെ ‘നിരപരാധിത്വ സങ്കല്പം’ പ്രയോഗിച്ചായിരുന്നു. പ്രതി നിരപരാധിയാണെന്ന് വാദിക്കാന്‍ അവകാശമുണ്ട് എന്ന നിലപാടാണ്, അല്ലാതെ അതിന് ‘പാര്‍ട്ടിയെ അധികാരപ്പെടുത്തിയിട്ടില്ല’ എന്ന കാളിദാസന്‍ കരുതിയ പോലത്തെ സങ്കല്പമല്ല കോടാതി സ്വീകരിച്ചത്.

    കോടതി ഒരു സങ്കല്‍പ്പവും സ്വീകരിച്ചല്ല ആ പരാതി തള്ളിയത്. അതില്‍ കഴമ്പില്ലാത്തതു കൊണ്ടാണ്. പിണറായി വിജയന്റെ കേസ് കോടതി തീരുമാനിക്കാനിരിക്കുകയാണ്. അദ്ദേഹം നിരപരാധി ആനെന്ന് അഭിപ്രയം പറയുന്നതും അല്ലെന്ന് അഭിപ്രായം പറയുന്നതും ഒരു നിയമത്തിനും എതിരല്ല.

    പാര്‍ട്ടി പറഞ്ഞത്, അന്വേഷണത്തില്‍ പിണറായി വിജയന്‍ കുറ്റക്കരനല്ല എന്നു മനസിലായി എന്ന അഭിപ്രായമാണ്. അതിനെയാണു ഞാന്‍ എതിര്‍ത്തിട്ടുള്ളത്. കാരണം കുറ്റവാളിയാണോ അല്ലയോ എന്ന് അന്വേഷിച്ചു തീരുമാനിക്കേണ്ടത് പാര്‍ട്ടിയല്ല കോടതിയാണ്.

    ReplyDelete
  116. ആഹാ...!! കൊള്ളാമല്ലോ! ഇത് കാളിദാസന്റെ നിയമസംഹിതയില്‍ നിന്നുള്ള വചനമാണോ? ‘കുറ്റം തെളിയുന്നതു വരെ നിരപരാധിയായി കണക്കാക്കണം’ എന്ന് പലരും - നിയമജ്ഞരും ന്യായാധിപരും - പറയാറുണ്ട്. അതല്ലാതെ കുറ്റം തെളിഞ്ഞില്ലെങ്കിലും ‘അപരാ‍ധിയായി കണക്കാക്കു’ന്നത് ആദ്യമായി കേള്‍ക്കുകയാണ്!

    താങ്കള്‍ കേള്‍ക്കാത്തത് മറ്റാരുടെയും കുറ്റമല്ല. സംശയത്തിന്റെ ആനുകൂല്യം നല്‍കി എടുക്കുന്ന നിലപാടുകള്‍ നിയമം എന്ന് വ്യാഖ്യാനിച്ചാല്‍ ഇതു പോലെ ഇരിക്കും.

    ‘കുറ്റം തെളിയുന്നതു വരെ നിരപരാധിയായി കണക്കാക്കണം’ എന്നേ നിയമജ്ഞരും ന്യായാധിപരും - പറയാറുള്ളൂ. അല്ലാതെ നിരപരാധി ആയി പ്രഖ്യപിക്കാറൊന്നുമില്ല മറ്റു നിരപരാധികളുടെ അവകാശങ്ങള്‍ നല്‍കാറില്ല. അത് ഒരു നിയമ വ്യവസ്ഥയിലും ഉള്ളതല്ല. ഒരു മനുഷ്യത്വ പരമായ അഭിപ്രായം മാത്രം.

    ReplyDelete
  117. ഹോ! ‘തെളിവു നശിപ്പിക്കാന്‍’ ആ ഒരു ഫയല്‍ മാത്രം മുക്കിയാല്‍ മതിയായിരുന്നു അല്ലേ? സെക്രട്ടറിയേറ്റിലെ ലക്ഷക്കണക്കിനു ഫയലുകള്‍ക്കിടയില്‍ നിന്ന് ആ ഒരു കടലാസ് മാത്രം തപ്പിയെടുത്ത് നശിപ്പിക്കാന്‍ ഏറെ പാടുപെട്ടു കാണുമല്ലോ. ആ നേരത്തിന് ലാവലിന്‍ ഇടപാടുമായി ബന്ധപ്പെട്ട നൂറു നൂറ്റമ്പതു ഫയലുകള്‍ മൊത്തമായി മുക്കിയിരുന്നെങ്കില്‍ സി ബി ഐ അല്ല എഫ് ബി ഐ വന്ന് അന്വേഷിച്ചാലും കേസ് തുമ്പില്ലാതെ പോയേനെ!

    തീര്‍ച്ചയായിട്ടും. ലാവലിന്‍ കരാറിനേപ്പറ്റിയുള്ള നിയമ വശങ്ങളെല്ലം സര്‍ക്കാര്‍ ഫയലുകളിലാണ്. അതൊക്കെ അപ്രത്യക്ഷമായാല്‍ തെളിവികളെല്ലാം ഇല്ലാതാകും.

    ലാവലിന്‍ കരാറിലെ നിയമലംഘനങ്ങള്‍ വരദചാരി ചൂണ്ടിക്കാട്ടിയത് ആ ഫയലിലായിരുന്നു. അതിന്റെ ഗൌരവം പിണറായി വിജയനു നന്നയി അറിയാം. അതു കൊണ്ട് ആ ഫയല്‍ മുക്കി. എന്നിട്ട് തല പരിശോധന പണ്ടുമുതലേ ഉള്ള ഹോബിയയിരുന്നു എന്ന് വിശദീകരണവും.

    ReplyDelete
  118. അപ്പോള്‍ പ്രശ്നം കരാര്‍ ഒപ്പിട്ടതല്ല, അതിന്‍ പ്രകാരമുള്ള പണികള്‍ ശരിയായി നടക്കുകയും ചെലവിട്ട പണത്തിനു അനുസരിച്ചുള്ള നേട്ടം ഉണ്ടാകുകയും ചെയ്തില്ല എന്നതാണ്. (‘expenses did not yield commensurate gains’ എന്ന് സി എ ജി) നിശ്ചിത നിലവാരമില്ലാത്തതും ശരിയായ സ്പെസിഫിക്കേഷന്‍ അനുസരിച്ചുള്ളതല്ലാത്തതുമായ ഉപകരണങ്ങള്‍ സ്ഥാപിച്ചതും തുടര്‍ച്ചയായി അറ്റകുറ്റപ്പണികള്‍ വേണ്ടിവന്നതുമൊക്കെ നഷ്ടത്തിനു കാരണമായി സി എ ജി തന്നെ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.


    അതല്ല എന്നാരെങ്കിലും പറഞ്ഞോ.

    നിശ്ചിത നിലവാരമില്ലാത്തതും ശരിയായ സ്പെസിഫിക്കേഷന്‍ അനുസരിച്ചുള്ളതല്ലാത്തതുമായ ഉപകരണങ്ങള്‍ സ്ഥാപിച്ചതും തുടര്‍ച്ചയായി അറ്റകുറ്റപ്പണികള്‍ വേണ്ടിവന്നതുമൊക്കെ തനെയാണ്‌ നഷ്ടത്തിനു കരണം. ഇതൊന്നും ഉറപ്പുവരുത്താതെ കരാര്‍ ഒപ്പിട്ട് നടപ്പാക്കി. അതാണു പിണറായി വിജയന്റെ പേരിലുള്ള ആരോപണം .

    സത്യസന്ധരും വിശ്വസ്തരുമല്ലാത്ത ആളുകളെ പണി ഏല്‍പ്പിച്ചതാണു നഷ്ടത്തിനു കാരണം. പണി ഏല്‍പ്പിച്ചവര്‍ തന്നെയാണതിനുത്തരവാദി.

    നിലവാരമില്ലാത്തതും കേടായതുമായ ഉപകരണങ്ങള്‍ സ്ഥാപിച്ച് ലാവലിന്‍ അമിത ലാഭമുണ്ടാക്കി. അതിനുള്ള പൂര്‍ണ്ണ ഉത്തരവാദിത്തം പിണറായി വിജയനു മാത്രമാണ്. മറ്റുള്ളവര്‍ക്ക് അനര്‍ഹമായ ലാഭമുണ്ടാക്കാന്‍ സഹയിക്കുന്നത് അഴിമതിയുടെ വകുപ്പില്‍ വരും.

    ReplyDelete
  119. ‘കീഴ്‌വഴക്കങ്ങള്‍’ എന്നു പറയാന്‍ ധാരണാപത്രരീതിയില്‍ പദ്ധതി നടപ്പാക്കിയ ഒരു കീഴ്‌വഴക്കം മാത്രമേ ഉണ്ടായിരുന്നുള്ളൂ - കുറ്റ്യാടി പ്രോജക്റ്റിലേത്. അതില്‍ കാര്‍ത്തികേയന്‍ കൊണ്ടുവന്ന കീഴ്‌വഴക്കം (MoU ഒപ്പിട്ട കമ്പനിക്കു തന്നെ കരാര്‍ നല്‍കല്‍) അതേപടി പാലിക്കുകയാണ്,

    ധാരണാപത്രത്തിലൂടെ കരാര്‍ നല്‍കുക എന്ന ഒരു കീഴ്വഴക്കം മത്രം താങ്കളുടെ തലയില്‍ വരുന്നത്, ഈ കരാറിനേക്കുറിച്ച് പലതും അറിയത്തതുകൊണ്ടാണ്. കര്‍ത്തികേയന്‍ ഒപ്പിട്ട ധാരണാപത്രപ്രകാരം കരാര്‍ നല്‍കിയാലും മതിയായിരുന്നു. അതില്‍ പറഞ്ഞിരുന്ന ഒരു പ്രധന വ്യവസ്ഥ, ടെണ്ടര്‍ വിളിച്ച് അനുയോജ്യരായവരെ തെരഞ്ഞെടുത്ത് പണി അവരെ ഏല്‍പ്പിക്കണം എന്നുള്ളതായിരുന്നു.അങ്ങനെ ചെയ്തിരുന്നെങ്കില്‍ കിട്ടുന്ന ടെണ്ടറുകളില്‍ നിന്നും വിശ്വാസ യോഗ്യരും കഴിവുള്ളവരുമായവരെ( വിലകുറഞ്ഞതും നിലവാരമില്ലാത്തതുമായ ഉപകരണങ്ങള്‍ സ്ഥാപിക്കാത്തവരെന്നും ഉറപ്പു വരുത്തി) തെരഞ്ഞെടുക്കുക എന്നതാണു ഇന്‍ഡ്യയില്‍ പിന്തുടര്‍ന്നിരുന്ന കീഴ് വഴക്കം. പിണറായി വിജയന്‍ അത് ലംഘിച്ച് ടെണ്ടര്‍ വിളിക്കാന്‍ ചുമതലപ്പെടുത്തിയവരെ തന്നെ എല്ലാ മാനദണ്ഡങ്ങളും കീഴ് വഴക്കങ്ങളും ലംഘിച്ച്, പണി ഏല്‍പ്പിച്ചു. അതാണ്‌ സി ബി ഐ കുറ്റകരമായ ഗൂഡാലോചന എന്ന് പറഞ്ഞിട്ടുള്ളത്. അതിനെന്തെങ്കിലും കാരണം താങ്കള്‍ക്ക് പറയാനുണ്ടോ?

    കുറ്റ്യാടി പദ്ധതിയില്‍ കര്‍ത്തികേയന്‍ ചെയ്ത കീഴ്വഴക്ക ലംഘനം, കീഴ്വഴക്കമാണെന്ന് തീരുമാനിച്ചതാണു പിണറായി വിജയന്റെ തെറ്റ്. കാര്‍ത്തികേയന്‍ ചെയ്ത തെറ്റ് ആവര്‍ത്തിക്കലല്ല പിണറായി വിജയനില്‍ നിന്നും മറ്റുള്ളവര്‍ പ്രതീക്ഷിക്കുന്നത്.

    കീഴ്വഴക്ക ലംഘനം കീഴ്വഴക്കമാണെന്ന് മനസിലാക്കുന്ന ഒരു മന്ത്രിയുടെ തലയാണ്‌ യധാര്‍ത്ഥത്തില്‍ പരിശോധിക്കേണ്ടത്.

    ReplyDelete
  120. ഒന്നാമത് പരിഗണിക്കേണ്ട നിയമം പദ്ധതി ആരംഭിക്കുന്നതിനു മുന്‍പ് കേന്ദ്ര വൈദ്യുതി അതോറിറ്റിയുടെ അനുമതി വാങ്ങണം എന്നത്. അതു ലംഘിച്ച് പദ്ധതിക്ക് തുടക്കം കുറിച്ചത് വിജയനല്ല, കാര്‍ത്തികേയനായിരുന്നു.

    പദ്ധതി ആരംഭിക്കുന്നതിനു മുമ്പ് എന്തുകൊണ്ട് പിണറായി വിജയന്‍ കേന്ദ്ര വൈദ്യുതി അതോറിറ്റിയുടെ അനുമതി വാങ്ങിയില്ല. ധാരണാ പത്രം എന്നു പറയുന്നത് പദ്ധതി ആരംഭിക്കലല്ല. കരാര്‍ ഒപ്പിട്ട് പണി തുടങ്ങുമ്പോഴാണ്, പദ്ധതി ആരംഭിക്കുന്നത്.


    കാര്‍ത്തികേയന്‍ നിയമലംഘനം നടത്തി എന്നു മനസിലാക്കിയപ്പോള്‍ പിണറായി എന്തുകൊണ്ട് അത് ചൂണ്ടിക്കണിച്ചില്ല? അത് ചൂണ്ടിക്കാണിച്ച ഉദ്യോഗസ്ഥരെ ഒക്കെ പരിഹസിക്കുകയല്ലേ അദ്ദേഹം ചെയ്തത്?

    കാര്‍ത്തികേയന്‍ നടത്തിയ നിയമ ലംഘനം നിയമവിധേയമാക്കാന്‍ വളഞ്ഞ വഴിയാണു പിണറായി വിജയന്‍ പിന്തുടര്‍ന്നത്. പദ്ധതി മൂന്നായി വിഭജിച്ച് നൂറുകോടിക്കു താഴെയാക്കി, കേന്ദ്ര നിയമത്തെ മറികടന്നു.

    കര്‍ത്തികേയന്‍ ചെയ്ത നിയമ ലംഘനം തിരുത്തേണ്ടത് മന്ത്രി എന്ന നിലയില്‍ പിണറായി വിജയ്ന്റെ ചുമതലയല്ലേ?

    ReplyDelete
  121. ഇനി എന്തു നിയമം? ടെന്‍‌ഡര്‍ വിളിക്കാനുള്ളതോ? കാര്‍ത്തികേയന്റെ കരാര്‍ പ്രകാരം ടെന്‍‌ഡര്‍ വിളിക്കേണ്ടതു മാത്രമല്ല, അവ വിലയിരുത്തേണ്ടതും കരാര്‍ നല്‍കേണ്ടതും ലാവലിന്‍ തന്നെയാണ്, ബോര്‍ഡോ സര്‍ക്കാരോ അല്ല. എന്നുവെച്ചാല്‍, ലാവലിനെ ഒഴിവാക്കി ടെന്‍‌ഡര്‍ വിളിക്കണമെന്ന് വിജയനു തോന്നിയാലും നടപ്പില്ല എന്ന് തന്നെ. അപ്പോള്‍ പിന്നെ വിജയന്‍ ലംഘിച്ചത് ഏതു നിയമം?


    ലാവലിനെ ഒഴിവാക്കി ബോര്‍ഡോ സര്‍ക്കരോ ടെണ്ടര്‍ വിളിക്കണം എന്ന് ആരെങ്കിലും നിര്‍ബന്ധിച്ചോ?

    ധാരണാപത്ര പ്രകാരം ടെണ്ടര്‍ വിളിക്കേണ്ടത് ലാവലിനാണ്. അത് ചെയ്യിക്കേണ്ടത് മന്ത്രി എന്ന നിലയില്‍ പിണറായി വിജയന്റെ ഉത്തരവാദിത്തമാണ്. പിണറായി വിജയന്‍ അത് ചെയ്തോ? ഇല്ലല്ലോ.

    ലാവലിന്‍ ടെണ്ടര്‍ വിളിച്ചാല്‍ ലാവലിന്, അതില്‍ പങ്കെടുക്കാന്‍ ആകില്ല. ലാവലിനെ തന്നെ പണി ഏല്‍പ്പിക്കണം എന്ന് ആദ്യമേ തീരുമാനിച്ച പിണറായി വിജയന്‍, ധാരണാപത്രത്തിലെ ടെണ്ടര്‍ വിളിക്കണം എന്ന വ്യവസ്ഥ മനപ്പൂര്‍വം കണ്ടില്ലെന്ന് നടിച്ചു. അത് ലാവലിന്‌ അനര്‍ഹമായ പരിഗണന നല്‍കാന്‍ വേണ്ടി തന്നെയാണ്.

    ടെണ്ടര്‍ വിളിക്കണം എന്ന വ്യവസ്ഥ ലാവലന്‍ പാലിച്ചിരുന്നെങ്കില്‍ അവര്‍ക്ക് പദ്ധതിയുടെ പണി കിട്ടില്ലായിരുന്നു. എങ്കില്‍ വിലകുറഞ്ഞതോ നിലവാരം കുറഞ്ഞതോ ആയ ഉപകരണങ്ങള്‍ അവര്‍ സ്ഥാപിക്കുകയുമില്ലായിരുന്നു.

    ReplyDelete
  122. കേടു വന്നതോ കാലപ്പഴക്കം കാരണം പ്രവര്‍ത്തനക്ഷമത കുറഞ്ഞതോ ആയ ഉപകരണങ്ങള്‍ മാറ്റി സ്ഥാപിക്കാന്‍ കരാര്‍ കൊടുത്തിട്ട് കരാര്‍ കിട്ടിയവര്‍ ഗുണം കുറഞ്ഞ ഉപകരണങ്ങള്‍ സ്ഥാപിച്ചതിനു കരാര്‍ കൊടുത്തയാള്‍ എങ്ങനെ ഉത്തരവാദിയാകും?

    പിണറായി വിജയന്‍ കരാര്‍ കൊടുത്തു എന്നു സമ്മതിക്കുന്നത് നല്ലതു തന്നെ. ഇതു വരെ കാര്‍ത്തികേയനാണു കരാര്‍ കൊടുത്തതെന്നായിരുന്നു ഭാഷ്യം.

    കാര്‍ത്തികേയന്‍ ഒപ്പിട്ട ധാരണപത്ര പ്രകാരം ഈ പണികള്‍ ചെയ്യാന്‍ ലാവലിന്‍ ഒരിക്കലും അര്‍ഹരല്ല. അനര്‍ഹരായ ആളുകള്‍ക്ക് കരാര്‍ നല്‍കി നഷ്ടം വരുത്തിയാല്‍, കരാര്‍ നല്‍കുന്നവര്‍ തന്നെയാണുത്തരവാദി.

    ധാരണപത്രത്തിലെ വ്യവസ്ഥകള്‍ പോലും വായിച്ചു മനസിലാക്കാന്‍ കഴിവില്ലാത്ത ഒരു മന്ത്രിയെ പറ്റിക്കുന്നതില്‍ കുഴപ്പമില്ല എന്ന് ലാവലിന്‍ കരുതിയിരിക്കും.

    ReplyDelete
  123. കാളിദാസന്റെ കമ്പ്യൂട്ടര്‍ കേടായത് നന്നാക്കാന്‍ മുന്‍പരിചയവും വിശ്വാസ്യതയും കണക്കിലെടുത്ത് ഒരു സ്ഥാപനത്തെ കരാര്‍ കൊടുത്ത് ഏല്‍പ്പിച്ചിട്ട് അവര്‍ ഗുണം കുറഞ്ഞ spares instal ചെയ്തതു കൊണ്ട് നഷ്ടം സംഭവിച്ചാല്‍ അതിനു കരാര്‍ കൊടുത്ത കാളിദാസന്‍ ഉത്തരവാദിയാകുമോ?

    കാളിദാസന്റെ കമ്പ്യൂട്ടര്‍ കേടായാല്‍ അത് നന്നാക്കേണ്ടത് എവിടെയെന്ന് കമ്പ്യൂട്ടറിനേക്കുറിച്ച് അറിയാവുന്നവരുടെ അടുത്ത് കാളിദാസന്‍ അന്വേഷിക്കും. പണിക്കാരേക്കുറിച്ചുള്ള വിവരം നല്‍കാമെന്ന് പറയുന്ന ഇടനിലക്കാരനെ കളിദാസന്‍ പണി ഏല്‍പ്പിക്കില്ല. കിട്ടുന്ന വിവരം വച്ചന്വേഷിച്ച് ഏറ്റവും നല്ല പണിക്കാരനെ ഏല്‍പ്പിക്കും. അത് ചെയ്യാതെ ഇടനിലക്കരനെ തന്നെ പണി ഏല്‍പ്പിച്ചാല്‍ അതു കൊണ്ടുണ്ടാകുന്ന നഷ്ടത്തിനുത്തരവാദി കളിദാസന്‍ തന്നെയാണ്.

    കാളിദാസന്റെ സ്വന്തം കമ്പ്യൂട്ടറാനെങ്കില്‍ നഷ്ടം കളിദാസന്‍ സഹിച്ചേക്കും. വിജി പിണറായിയുടെ കമ്പ്യൂട്ടറാണ്‌ ഇതു പോലെ നന്നാക്കി നഷ്ടം വന്നതെങ്കില്‍, വിജി പിണറായി കാളിദാസന്റെ കുത്തിനു പിടിച്ച് ഉണ്ടായ നഷ്ടം ഈടാക്കും.

    ReplyDelete
  124. വൈദ്യുത പദ്ധതികളുടെ മറ്റു വിഷയങ്ങളുമായി കൂട്ടിക്കുഴക്കാന്‍ പറ്റില്ല എന്ന ഒരു വ്യവസ്ഥയുള്ളത് കാളിദാസന് അറിയാതെ പോയതാവുമോ? (പദ്ധതിയും കാന്‍സര്‍ സെന്ററും തമ്മില്‍ ബന്ധിപ്പിക്കുന്നതിനെതിരെ ഉയര്‍ന്ന വാദങ്ങള്‍ പലതും ഈ വ്യവസ്ഥയെ അധികരിച്ചായിരുന്നു.)

    അതു ചൂണ്ടിക്കാണിച്ചതിനാണ്, വരദചാരിയുടെ തല പരിശോധിക്കണമെന്ന മഹദ് വചനം സര്‍ക്കാര്‍ ഫയലില്‍ മന്ത്രി എഴുതിയതും.

    തല പരിശോധിക്കണം എന്നൊക്കെ എഴുതി പിടിപിച്ചെങ്കിലും അതിന്റെ ഗൌരവം പിണറായി വിജയനു പിന്നീട് ബോധ്യമായി. പക്ഷെ ധനസഹായം മേടിച്ചെടുക്കണം എന്ന് നിര്‍ബന്ധിമില്ലാതിരുന്നത് കൊണ്ട്, ഒരു കരാറുണ്ടാക്കാതെ, വെറും ഒരു ധാരണാപത്രത്തില്‍ കാര്യം അവസാനിപ്പിച്ച്, ലാവലിനു തടി തപ്പാന്‍ അവസരമുണ്ടാക്കി.

    പിന്നീട് ധാരണാപത്രത്തിന്റെ അന്തസത്തക്ക് വിരുദ്ധമായ ഒരു കരാറുമായി ലാവലിനു വരാന്‍ ധൈര്യമുണ്ടായത്, പിണറായി ലാവലിന്‌ അനര്‍ഹമായ ആനുകൂല്യങ്ങള്‍ നല്‍കിയതു കൊണ്ടു മാത്രമാണ്.

    ReplyDelete
  125. കരാര്‍ സംബന്ധിച്ച ചര്‍ച്ചകള്‍ നടക്കുന്ന സമയത്ത് കാന്‍സര്‍ സെന്റര്‍ പ്രോജക്റ്റ് ഒരു ആശയം മാത്രമായിരുന്നു, അല്ലാതെ കൃത്യമായ രൂപം ഉണ്ടായിരുന്നില്ല. പ്രായോഗിക പരിഗണനകള്‍ക്കു ശേഷം പ്രൊജക്റ്റിനു വ്യക്തമായ രൂപരേഖ തയ്യാറാക്കിയ ശേഷം അതു സംബന്ധിച്ച കരാര്‍ ഉണ്ടാക്കാമെന്നായിരുന്നു ധാരണ.

    ധനസഹായം നല്‍കുക എന്നത് ധാരണപത്രത്തിലൂടെ കരാറിലേര്‍പ്പെടാനുള്ള ഒരു പദ്ധതി അല്ല. ക്യാന്‍സര്‍ സെന്റര്‍ പണിയുക എന്ന കൃത്യമാണ്‌ കരാരിലൂടെ നടപ്പാക്കേണ്ട പദ്ധതി.

    വൈദ്യുത പദ്ധതി നവീകരിക്കുന്നതിനുള്ള ധനസഹായം കൂടുതലും നല്‍കിയത് ക്യാനഡയിലുള്ള ഒരു ഏജന്‍സിയാണ്. ആ ധനസഹായത്തിന്‌ അവരുമായി ആദ്യം ഒരു ധാരണാപത്രവും പിന്നീട് ഒരു കരാറും ഉണ്ടാക്കി എന്ന് താങ്കള്‍ എവിടെ എങ്കിലും കേട്ടിരുന്നോ? ഞാന്‍ കേട്ടിട്ടില്ല.


    ആ ധനസഹായത്തിന്‌ ധരണാപത്രത്തിലൂടെ ഒരു കരാര്‍ ആവശ്യമില്ലെങ്കില്‍ പിന്നെ എന്തിനാണ്‌ ഈ ധനസഹായത്തിന്‌ അതു പോലെ ഒരു കരാര്‍?

    ReplyDelete
  126. അതുപ്രകാരം കരാര്‍ ഉണ്ടാക്കാനുള്ള വ്യവസ്ഥ ധാരണാപത്രത്തില്‍ തന്നെ ഉണ്ടായിരുന്നതുമാണ്. അത് കൃത്യമായി നടക്കാതെ പോയതിനു വിജയന്‍ ഉത്തരവാദിയല്ല.

    ക്യാന്‍സര്‍ സെന്ററിന്റെ രൂപരേഖയും മറ്റ് വിശദാംശങ്ങളും അടക്കം ചര്‍ച്ച ചെയ്ത് കരാറുണ്ടാക്കേണ്ടിയിരുന്നത് അത് പണിത ടെക്നിക്കാലിയ എന്ന സ്ഥാപനവുമായിട്ടായിരുന്നു. അവരുമായി ഒരു കരാറുമുണ്ടാക്കാതെയാണ്‌ അവര്‍ പണി തുടങ്ങിയത്. അതും പിണറായി വിജയന്റെ വ്യക്തിപരമായ തീരുമാനമായിരുന്നു. ലാവലിനാണു ടെക്നിക്കാലിയയെ നിര്‍ദ്ദേശിച്ചതെന്ന് പറഞ്ഞു കേട്ടിരുന്നു. അതിലും ശരി പിണറായി നിര്‍ദ്ദേശിച്ചു, ലവലിന്‍ അംഗീകരിച്ചു എന്നതാണ്.

    പിണറായിയിലുള്ള സ്വന്തം തറവാടു വീടു പുതുക്കി പണിയാന്‍ തീരുമാനിച്ചതില്‍ എടുത്ത സ്വാതന്ത്ര്യം പോലെയാണ്, വൈദ്യുതി പദ്ധതിയിലും ക്യാന്‍സര്‍ സെന്ററിലും അദ്ദേഹം എടുത്ത സ്വാതന്ത്ര്യം. അതാണീ കേസിലെ കാതലായ പ്രശ്നവും.


    അതിനു പിണറായി വിജയന്‍ ഉത്തരവാദിയാണ്. പിണറായി വിജയന്‍ മാത്രമല്ല, ഇതിന്‌ ഒത്താശ ചെയ്ത ഉദ്യോഗ്സ്ഥരും ലവലിന്‍ കമ്പനിയും കൂടി ഇതിനുത്തരവാദികളാണ്.

    ReplyDelete
  127. അങ്ങനെ ഒരു ഫയല്‍ ഉണ്ട് എന്നതിനു വരദരുടെ മൊഴിയല്ലാതെ വല്ല തെളിവുമുണ്ടോ? (ഇല്ലാത്ത ഫയല്‍ മുക്കി എന്ന് വാദിക്കാന്‍ എളുപ്പമാണ് - അങ്ങനെയല്ല എന്ന് തെളിയിക്കാന്‍ കഴിയില്ലല്ലോ!

    ഫയല്‍ ഇല്ല എന്നു വദിച്ചിട്ടൊന്നും കാര്യമില്ല. ഫയല്‍ വേണമെന്ന് ആവശ്യപ്പെട്ട് വിവരാവകാശ കമ്മീഷനും തിരുവനന്തപുരത്തെ മജിസ്റ്റ്രേറ്റ് കോടതിയും ആ ഫയലിന്റെ നമ്പര്‍ സഹിതം ആവശ്യപ്പെട്ടപ്പോള്‍, ഫയല്‍ ഇല്ല എന്നല്ല സെക്രട്ടേറിയറ്റില്‍ നിന്നും മറുപടി നല്‍കിയത്. ഫയല്‍ കാണാനില്ല എന്നാണ്. ഫയല്‍ കാണാനില്ല എന്നു പറഞ്ഞാല്‍, ഫയല്‍ ഇല്ല എന്നു മനസിലാക്കുന്നവരുടെയും തല ഒന്നു പരിശോധിക്കുന്നതാണു നല്ലത്.

    ആ ഫയല്‍ കണാതായതിനേക്കുറിച്ച് അന്വേഷിക്കാന്‍ കോടതി തന്നെ ഉത്തരവായിട്ടുണ്ട്.

    ReplyDelete
  128. പക്ഷേ ഇങ്ങനെയല്ലല്ലോ താങ്കള്‍ ഒരു ഘട്ടത്തില്‍ വാദിച്ചത്? ‘പ്രതികള്‍ ശിക്ഷിക്കപ്പെടും’ എന്നത് ‘സാധാരണ ഉപയോഗിക്കുന്ന പ്രയോഗ’മാണ് എന്നൊക്കെയായിരുന്നല്ലോ വാദം?


    സാധാരണ പ്രയോഗിക്കുന്ന ഒരു പ്രയോഗം തന്നെയാണത്. അതു കൊണ്ടാണ്‌ വി എസ് അങ്ങനെ പ്രയോഗിച്ചതും. അത് പിണറായി വിജയന്‍ ശിക്ഷിക്കപ്പെടും എന്നാണുദ്ദേശിച്ചതെന്ന് ആക്ഷേപമുണ്ടായപ്പോഴാണ്‌ വി എസ് വിശദീകരണം നല്‍കിയത്.

    ReplyDelete
  129. ‘വിജയനെ മന:പൂര്‍വം അവഹേളിക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് പ്രതി മെയില്‍ അയച്ചത്. അതിന്റെ വിശദീകരണം ഞാന്‍ അവഹേളനമല്ല, തമാശയാണ് ഉദ്ദേശിച്ചത് എന്നല്ല.’

    മനപ്പൂര്‍വം അവഹേളിച്ചതല്ല എന്നു പ്രതി പറഞ്ഞു, എന്നാണ്‌ പോലീസ് ഭാഷ്യം. അതല്ല എന്നു തെളിയിക്കേണ്ടത് പോലീസിന്റെ ജോലി. അതവര്‍ കേസു ചാര്‍ജ് ചെയ്ത് കോടതിയില്‍ വിചാരണ നടത്തുമ്പോള്‍ തെളിയിച്ചോളും. മനപ്പൂര്‍വം ഉദ്ദേശിച്ചിട്ടില്ല എന്ന് പ്രതിയും തെളിയിച്ചോളും. പോലീസിനു കേസെടുക്കാനോ അന്വേഷിക്കാനോ പ്രതിയാക്കാനോ അവകാശമില്ലെന്നോ,മെയില്‍ ഫോര്‍വേഡ് ചെയ്ത എല്ലാവരെയും പ്രതിയക്കിയാലേ എന്നെയും പ്രതിയാക്കാവൂ എന്നോ പ്രതി ശഠിച്ചിട്ടില്ലല്ലോ.

    ലാവലിന്‍ കേസിലും നിയമം ലംഘിച്ച് കരാര്‍ നടപ്പാക്കി നഷ്ടം സംഭവിച്ചത് മനപ്പൂര്‍വമല്ല, തമാശക്കു ചെയ്തണെന്നോ നോട്ടപ്പിശകു പറ്റിയതാണെന്നോ ഒക്കെ പിണറായി വിജയനും വിശദീകരിക്കാം. ഞാനതു വിശ്വസിക്കാം. അതൊക്കെ കോടതിയില്‍ വിജയനു തെളിയിക്കാനും ശ്രമിക്കാം. മറിച്ച് സി ബി ഐക്കും തെളിയിക്കാം. തെളിവിന്റെ അടിസ്ഥാനത്തില്‍ കോടതി തീരുമാനിച്ചോളും.

    ReplyDelete
  130. എന്തൊക്കെ നിയമലംഘനങ്ങളും കീഴ്‌വഴക്ക ലംഘനങ്ങളുമാണ് വരദാചാരി ചൂണ്ടിക്കാട്ടിയിരുന്നത്? വരദാചാരി മാത്രമല്ല, മറ്റു പലരും കരാര്‍ നടപടികളെ എതിര്‍ത്തിരുന്നു എന്നാണല്ലോ പറയപ്പെടുന്നത്? എന്നിട്ടും അവരെപ്പറ്റിയൊന്നും പറയാതെ വരദരുടെ തലയുടെ കാര്യത്തില്‍ മാത്രം വിജയന്‍ ഫയല്‍ നോട്ട് എഴുതിയോ?

    അതൊക്കെ കുറ്റപത്രത്തില്‍ സി ബി ഐ അക്കമിട്ടു നിരത്തിയിട്ടുണ്ട്. കോടതിയില്‍ ഹജരായി കുറ്റപത്രം കൈപ്പറ്റിയാല്‍ അതൊക്കെ അറിയാം. അസുഖം ബാധിച്ച് ആശുപത്രിയില്‍ കിടന്നലൊന്നും അത് അറിയാന്‍ പറ്റില്ല.

    ReplyDelete
  131. പക്ഷേ ലാവലിന്‍ വിഷയത്തില്‍ ആരോപിക്കപ്പെട്ടിട്ടുള്ള പലതിനും മറ്റു പലരുമാണ് ഉത്തരവാദികള്‍ എന്ന വാദത്തിനു നിലനില്‍പ്പുണ്ട്, ചിലതിനെങ്കിലും തെളിവുകളുമുണ്ട്. അതുകൊണ്ടുതന്നെ വിജയന്‍ കുറ്റം സമ്മതിച്ചില്ല എന്ന് വാദിക്കുന്നതില്‍ കാര്യമില്ല. താനല്ല, മറ്റൂചിലരാണ് കുറ്റക്കാരെന്ന് സ്ഥാപിക്കാന്‍ തെളിവുകള്‍ ഉണ്ടെങ്കില്‍ വിജയന്‍ എന്തിനു കുറ്റം സമ്മതിക്കണം? കാളിദാസനെ പോലെ ചിലരെ തൃപ്തിപ്പെടുത്താനോ.

    കുറ്റം സമ്മതിക്കണോ വേണ്ടയോ എന്നതൊക്കെ വിജയന്റെ ഇഷ്ടം. കുറ്റം സമ്മതിച്ച് അത് ചെയ്യാനുണ്ടായ പശ്ചാത്തലം വിവരിച്ച ഒരു പ്രതിയേപ്പറ്റിയാണു ഞാന്‍ പരാമര്‍ശിച്ചത്.

    ലവലിന്‍ കേസില്‍ വിജയന്‍ മാത്രമാണുത്തരവാദി എന്ന് ആരും പറഞ്ഞിട്ടില്ല. സി ബി ഐ സമര്‍പ്പിച്ച കുറ്റപത്രപ്രകാരം വിജയന്‍ പത്തിലധികം പ്രതികളില്‍ ഒരാള്‍ മാത്രമാണ്. വിജയനല്ല മറ്റുള്ളവരാണുത്തരവാദികള്‍ എന്നതിനു തെളിവുണ്ടെങ്കില്‍, അത് സ്ഥാപിക്കേണ്ടത് നീതി ന്യായ കോടതിയിലാണ്, എ കെ ജി സെന്ററിലോ എ കെ ജി ഭവനിലോ അല്ല. എന്തേ അത് സ്ഥാപിക്കാന്‍ വിജയനിത്ര മടി? വിചാരണ വേളയില്‍ അതൊക്കെ തെളിവു സഹിതം സ്ഥാപിക്കുക. എന്നിട്ട് കേസില്‍ നിന്നും നിരപരാധിയായി പുറത്തു വരിക? എന്തിനാണതൊക്കെ വിജയന്‍ പേടിക്കുന്നത്?

    ReplyDelete
  132. നേരത്തെ ആവര്‍ത്തിച്ച് ചോദിച്ച ഒരു കാര്യത്തിന് താങ്കള്‍ ഇതുവരെ മറുപടി തന്നില്ല. ‘സെലെക്റ്റിവെ ബ്ലിന്ദ്നെസ്സ്’ ആണോ പ്രശ്നം എന്ന് ഉറപ്പില്ലാത്തതു കൊണ്ട് ഒരിക്കല്‍ക്കൂടി ആവര്‍ത്തിക്കാം:

    ‘നാലോ അഞ്ചോ പേര്‍ക്ക് മാത്രമാണീ മെയില്‍ അയച്ചു കൊടുത്തതെങ്കില്‍, അപകീര്‍ത്തി ഉണ്ടാകുമയിരുന്നില്ലേ? ഞാന്‍ താങ്കള്‍ക്ക് മാത്രമായി ഇതുപോലെ ഒരു മെയില്‍ നിര്‍മ്മിച്ച് അയച്ചുതന്നാലോ?’


    ഞാന്‍ ആ മറുപടി തന്നത് താങ്കളുടെ മറ്റൊരു ചോദ്യത്തിനുത്തരമായിട്ടായിരുന്നു. ചോദ്യം ഇതായിരുന്നു.

    ഈ വാദഗതി കേസിനാസ്പദമായ സാഹചര്യങ്ങളില്‍ യോജിക്കുന്നതല്ല. ഒരാള്‍ തന്റെ ഒരു സുഹൃത്തിന് മാത്രമായി വ്യക്തിപരമായി അയക്കുന്ന സന്ദേശങ്ങളുടെ കാര്യത്തില്‍ ഈ പറഞ്ഞത് വാദത്തിനുവേണ്ടിയെങ്കിലും അംഗീകരിക്കാം. പക്ഷേ ഒരാള്‍ക്ക് അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ പല കോപ്പികളായി പ്രചരിപ്പിക്കുന്നത് അങ്ങനെ കാണാനാവില്ല. (‘കാളിദാസനെ’ ആക്ഷേപിക്കുന്ന ഒരു ലേഖനം ആരെങ്കിലും ഉണ്ടാക്കിയിട്ട് നാട്ടുകാര്‍ക്കൊക്കെ വ്യക്തിപരമായ മെയിലുകളിലൂടെ അയച്ചുകൊടുത്താല്‍?)


    വാദത്തിനു വേണ്ടി താങ്കള്‍ സമ്മതിച്ച സ്വകാര്യ മെയിലിലെ കാര്യങ്ങളാണു ഞാന്‍ പരാര്‍ശിച്ചത്. വാദത്തിനു വേണ്ടി താങ്കള്‍ സമ്മതിച്ച കാര്യത്തേക്കുറിച്ചാണു ഞാന്‍ പരാമര്‍ശിച്ചത്. ആ വാദം തെറ്റാണെന്നു താങ്കള്‍ ഇതു വരെ പറഞ്ഞിട്ടില്ല.

    ReplyDelete
  133. എന്തു ‘ചെറ്റത്തരവും’ ചെയ്തിട്ട് ‘അത് കുറ്റമാണെന്ന് അറിയില്ലായിരുന്നു, ‘തമാശയ്ക്ക്’ ചെയ്തതാണെ’ന്ന് വാദിച്ചാല്‍ ‘എല്ലാവരും’ അംഗീകരിക്കുമോ?

    അംഗീകരിക്കും. എന്നിട്ട് ചെയ്ത ചെറ്റത്തരത്തിനു നിയമം വ്യവസ്ഥ ചെയ്യുന്ന ശിക്ഷയും നല്‍കും.

    മനപ്പൂര്‍വം ചെയ്യുന്ന കൊലപാതകം വരെ വക്കിലന്‍മാര്‍ വാദിച്ച് സ്വയരക്ഷക്ക് ചെയ്താണെന്നു സ്ഥാപിക്കാറുണ്ട്. അങ്ങനെയാണു പല murder ഉകളും man slaughter എന്ന് മുദ്ര കുത്താറുള്ളത്. പടിഞ്ഞാറന്‍ നാടുകളില്‍ അതൊക്കെ സ്ഥിരം സംഭവിക്കുന്നതാണ്. ഇന്‍ഡ്യയിലും പലപ്പോഴും അത് നടക്കാറുണ്ട്. ക്രിക്കറ്റ് കളിക്കാരനും പിന്നീടു രാഷ്ട്രീയക്കരനുമായ സിദ്ധു ഒരാളെ തല്ലിക്കൊന്നത് മനപ്പൂര്‍വമല്ല എന്ന് സ്ഥാപിച്ചത് അങ്ങനെയാണ്. ചാകുമെന്ന് അറിഞ്ഞു തല്ലിയതല്ല എന്ന് ഏത് അടിപിടിക്കേസിലും വാദിക്കാം, തെളിയിക്കാം. കോടതികള്‍ പലപ്പോഴും അതൊക്കെ അംഗീകരിക്കാറുമുണ്ട്.

    ReplyDelete
  134. കാളിദാസന്റെ ഒന്നാം വാദപ്രകാരം കൊല ചെയ്ത വ്യക്തി കൊന്നു എന്ന് സമ്മതിക്കുകയും തനിക്ക് അതിന് ഉദ്ദേശ്യം ഇല്ലായിരുന്നു എന്ന് വാദിക്കുകയും ചെയ്താല്‍ ആ വാദം, ബന്ധപ്പെട്ട അധികാരികള്‍ മറിച്ച് തെളിയിക്കുന്നതു വരെ എല്ലാവരും - കോടതി ഉള്‍പ്പെടെ - ‘അംഗീകരിച്ചേ പറ്റൂ’.‍


    കൊല ചെയ്ത ആള്‍ കൊല ചെയ്യുന്നതിനുദ്ദേശം ഇല്ലായിരുന്നു എന്ന് വാദിച്ച് തെളിയിച്ചാല്‍ കോടതിയുമത് വിശ്വസിക്കും. എന്നു കരുതി കൊല ചെയ്തില്ല എന്ന് ആരും വ്യാഖ്യാനിക്കാറില്ല. കൊലകുറ്റത്തുനുള്ള ശിക്ഷയും കൊടുക്കും.


    ഏതു വിധത്തില്‍ വളച്ചൊടിച്ചാലും വിരോധമില്ല.

    മറിച്ചു തെളിയിക്കുന്നത് കോടതിയിലാണ്. ഞാന്‍ ഉദ്ദേശിക്കാത്തതോ എഴുതാത്തതോ താങ്കള്‍ മനോവിഭ്രാന്തിയില്‍ നിന്നും എഴുതിയാല്‍ ഞാന്‍ എഴുതിയതാകില്ല.

    കോടതിയിലാണു കേസ് തെളിയിക്കപ്പെടുന്നത്. കോടതി അംഗീകരിക്കുക എന്നു വച്ചാല്‍, അതാണ കേസിന്റെ അവസാനം..

    മെയില്‍ അയച്ച ആള്‍, തമാശക്ക് ചെയ്തതാണെന്നു പറഞ്ഞത്, കോടതിയില്‍ തെളിയിക്കപ്പെടുന്നതു വരെ മറ്റുള്ളവര്‍ വിശ്വസിക്കും. മെയില്‍ അയച്ചിട്ടില്ല എന്നാണു പറഞ്ഞതെങ്കില്‍ വിശ്വസിക്കില്ല. ഇതൊന്നും താങ്കള്‍ വിശ്വസിക്കണമെന്ന് എനിക്ക് യാതൊരു നിര്‍ബന്ധവുമില്ല. ഞാന്‍ വിശ്വസിക്കുന്നു. ബഹുഭൂരിപക്ഷം ആളുകളും വിശ്വസിക്കുന്നു. കേരള പോലീസും വിശ്വസിക്കുന്നു. ഇനി കോടതി വിശ്വസിക്കുന്നുണ്ടോ എന്ന് കേസ് കോടതിയില്‍ വരുമ്പോള്‍ അറിയാം.

    ReplyDelete
  135. കാളിദാസന്‍ വക്കീലായാല്‍ ഈപ്പ്ച് 300, 302 വകുപ്പുകള്‍ എടുത്തുകളയാം, കാരണം കൊലപാതകവും അതിനുള്ള ശിക്ഷയും നിര്‍വചിക്കുന്ന വകുപ്പുകള്‍ അനുസരിച്ചുള്ള കുറ്റാരോപണങ്ങളൊന്നും നിലനില്‍ക്കില്ല.

    വക്കിലന്‍മാര്‍ക്ക് നിയമ വകുപ്പുകള്‍ എടുത്തു കളയാന്‍ അധികാരമുള്ള ആ നാട് ഏതാണെന്നു പറഞ്ഞാല്‍ ഉപകാരമായിരുന്നു.

    ReplyDelete
  136. 'കേരളത്തെ ഗുജറാത്തിനോട് ഉപമിച്ച ആ മനസിക അവസ്ഥക്ക് ലാല്‍ സലാം.'

    കേരളത്തെ ആരും ഗുജറാത്തിനോട് ഉപമിച്ചില്ല! നേരത്തെ പല ആരോപണങ്ങളും ഉണ്ടായിട്ടും വിജയന്‍ പരാതി കൊടുത്തിരുന്നില്ല എന്ന വസ്തുത മുന്‍‌നിര്‍ത്തി അതുകൊണ്ടൊന്നും ‘അപകീര്‍ത്തി ഉണ്ടായിരുന്നില്ല’ എന്നു വാദിക്കുന്നതിനെയാണ്, അക്രമത്തെപ്പറ്റി പരാതി ഉണ്ടായിരുന്നില്ല എന്നതിന്റെ അടിസ്ഥാനത്തില്‍ അക്രമം ഉണ്ടായിരുന്നില്ല എന്ന് വാദിക്കുന്നതുമായി താരതമ്യപ്പെടുത്തിയത്.

    ‘കോടതി ഒരു സങ്കല്‍പ്പവും സ്വീകരിച്ചല്ല ആ പരാതി തള്ളിയത്.’

    എന്ന് കാളിദാസന്‍ പറഞ്ഞാല്‍ മതിയോ? പാര്‍ട്ടിയുടെ പ്രസ്താവനയ്ക്കെതിരായ കോടതിയലക്ഷ്യ ഹര്‍ജി തള്ളിക്കൊണ്ട് കോടതി വിധി പറഞ്ഞതില്‍ വ്യക്തമായി പരാമര്‍ശിച്ചിരുന്നതാണ് ‘കുറ്റം തെളിയുന്നതു വരെ നിരപരാധിയായി കണക്കാക്കുന്നതാണ് നിയമ സങ്കല്പം’ എന്ന്. (നേരത്തെ മറ്റൊരു ചര്‍ച്ചയില്‍ ഈ വാചകം ഞാന്‍ ഉദ്ധരിച്ചതുമാണ്.) വസ്തുത ഇതായിരിക്കെ അതിനു വിരുദ്ധമായി, കോടതി പ്രസ്തുത സങ്കല്പം സ്വീകരിച്ചില്ല എന്നു വാദിക്കുന്നത് ഒരു പക്ഷേ കോടതിയലക്ഷ്യവുമായേക്കാം.

    ReplyDelete
  137. 'പാര്‍ട്ടി പറഞ്ഞത്, അന്വേഷണത്തില്‍ പിണറായി വിജയന്‍ കുറ്റക്കരനല്ല എന്നു മനസിലായി എന്ന അഭിപ്രായമാണ്. കാരണം കുറ്റവാളിയാണോ അല്ലയോ എന്ന് അന്വേഷിച്ചു തീരുമാനിക്കേണ്ടത് പാര്‍ട്ടിയല്ല കോടതിയാണ്.’

    ഹാവൂ...! ഇത്രയെങ്കിലും മാറ്റം വന്നത് നന്നായി! കുറച്ച് മുന്‍പ് താങ്കള്‍ പറഞ്ഞത് ‘പിണറായി തെറ്റു ചെയ്തിട്ടില്ല എന്നു തീരുമാനിച്ചതിനെയാണു ഞാന്‍ പരാമര്‍ശിച്ചത്' എന്നായിരുന്നല്ലോ. അതില്‍ നിന്ന് മാറി ‘തീരുമാന’മല്ല, ‘മനസ്സിലായി എന്ന അഭിപ്രായം’ മാത്രമാണ് എന്നെങ്കിലും അംഗീകരിച്ചല്ലോ.

    അതെന്തോ ആകട്ടെ. കോടതിക്കു മാത്രം അധികാരമുള്ള ഒരു കാര്യം പാര്‍ട്ടി ചെയ്തു, അതുകൊണ്ടാണ് അതിനെ താങ്കള്‍ എതിര്‍ക്കുന്നത് എന്നാണല്ലോ ഇപ്പറഞ്ഞതിന്റെ വിവക്ഷ? കോടതിക്കു മാത്രം അധികാരമുള്ള, പാര്‍ട്ടിയെ അധികാരപ്പെടുത്തിയിട്ടില്ലാത്ത ഒരു കാര്യം പാര്‍ട്ടി ചെയ്തെങ്കില്‍ അത് കോടതിയുടെ അധികാരത്തിന്മേലുള്ള കടന്നുകയറ്റവും കോടതിയലക്ഷ്യവും ആകുമായിരുന്നു. പക്ഷേ അങ്ങനെയല്ല എന്ന നിലപാടാണ് കോടതി സ്വീകരിച്ചത്. ഒരു മേല്‍ക്കോടതി ആ നിലപാട് തിരുത്താത്തിടത്തോളം പാര്‍ട്ടി ചെയ്തത് തെറ്റല്ല എന്ന് ‘എല്ലാവരും അംഗീകരിച്ചേ പറ്റൂ’.

    ReplyDelete
  138. ‘കുറ്റം തെളിഞ്ഞില്ലെങ്കിലും ‘അപരാ‍ധിയായി കണക്കാക്കു’ന്നത് ആദ്യമായി കേള്‍ക്കുകയാണ്!

    താങ്കള്‍ കേള്‍ക്കാത്തത് മറ്റാരുടെയും കുറ്റമല്ല.’


    ശരി. ഞാന്‍ കേള്‍ക്കാത്തത് എന്റെ കുറ്റം തന്നെ. പക്ഷേ അങ്ങനെയൊരു വാദം -
    കുറ്റം തെളിഞ്ഞില്ലെങ്കിലും ‘അപരാ‍ധിയായി കണക്കാക്കു’ന്നത് - താങ്കള്‍ എവിടെയാണ് കേട്ടിട്ടുള്ളത് എന്ന് പറഞ്ഞുതന്നാല്‍ ഞാനും അത് കേള്‍ക്കാന്‍ ശ്രമിക്കാം.

    ‘കുറ്റം തെളിയുന്നതു വരെ നിരപരാധിയായി കണക്കാക്കണം’ എന്നേ നിയമജ്ഞരും ന്യായാധിപരും പറയാറുള്ളൂ. അല്ലാതെ നിരപരാധി ആയി പ്രഖ്യപിക്കാറൊന്നുമില്ല.’

    'അപരാധിയായി പ്രഖ്യാപിക്കാക്കാറു'മില്ല!

    ReplyDelete
  139. ‘ലാവലിന്‍ കരാറിനേപ്പറ്റിയുള്ള നിയമ വശങ്ങളെല്ലം സര്‍ക്കാര്‍ ഫയലുകളിലാണ്. അതൊക്കെ അപ്രത്യക്ഷമായാല്‍ തെളിവികളെല്ലാം ഇല്ലാതാകും.’

    അതു തന്നെയല്ലേ ഞാന്‍ പറഞ്ഞതും? പക്ഷേ ചോദ്യം താങ്കള്‍ക്ക് മനസ്സിലാകാത്തതോ മറ്റെന്തോ പ്രശ്നമോ? കേസുമായി ബന്ധപ്പെട്ടതും കോടതിയില്‍ തെളിവാകാവുന്നതുമായ ഒട്ടേറെ ഫയലുകള്‍ ഉണ്ടെന്നിരിക്കെ ‘തെളിവു നശിപ്പിക്കാന്‍’ അതില്‍ നിന്ന് ഒരു ഫയല്‍ മാത്രം മുക്കി എന്നു വാദിക്കുന്നതിലെ അര്‍ഥശൂന്യതയാണ് ഞാന്‍ ഉന്നയിച്ചത്. ഒരു ഫയലിനു പകരം കുറേ ഫയലുകള്‍ ഒന്നിച്ച് ‘മുക്കി’യിരുന്നെങ്കില്‍ ഒട്ടേറെ തെളിവുകള്‍ ഇല്ലാതാകുമായിരുന്നു എന്നിരിക്കെ ഒരു ഫയല്‍ മാത്രം മുക്കി എന്ന് വാദിക്കുന്നതിന്റെ യുക്തി വിശദീകരിക്കാമോ?

    ReplyDelete
  140. ‘നിശ്ചിത നിലവാരമില്ലാത്തതും ശരിയായ സ്പെസിഫിക്കേഷന്‍ അനുസരിച്ചുള്ളതല്ലാത്തതുമായ ... അറ്റകുറ്റപ്പണികള്‍ വേണ്ടിവന്നതുമൊക്കെ തനെയാണ്‌ നഷ്ടത്തിനു കരണം. ഇതൊന്നും ഉറപ്പുവരുത്താതെ കരാര്‍ ഒപ്പിട്ട് നടപ്പാക്കി. അതാണു പിണറായി വിജയന്റെ പേരിലുള്ള ആരോപണം.’

    ഇതൊക്കെ എങ്ങനെയാണാവോ ഉറപ്പ് വരുത്തേണ്ടിയിരുന്നത്? കരാര്‍ പ്രകാരമുള്ള പണികള്‍ ഭൂരിഭാഗവും നടന്നത് വിജയന്‍ മന്ത്രി പോയിട്ട് എം എല്‍ എ പോലും അല്ലാതിരുന്ന സമയത്താണ്. കരാര്‍ ഒപ്പിട്ട് വര്‍ഷങ്ങള്‍ക്കു ശേഷം പണി നടക്കുമ്പോള്‍ ഗുണം കുറഞ്ഞ ഉപകരണങ്ങള്‍ സ്ഥാപിക്കാന്‍ സാധ്യതയുണ്ടെന്ന് വിജയന്‍ മുന്‍‌കൂട്ടി ഗണിക്കണമായിരുന്നോ?

    ReplyDelete
  141. ‘സത്യസന്ധരും വിശ്വസ്തരുമല്ലാത്ത ആളുകളെ പണി ഏല്‍പ്പിച്ചതാണു നഷ്ടത്തിനു കാരണം.’

    'സത്യസന്ധരും വിശ്വസ്തരുമായ' ആളുകളെ തിരിച്ചറിയാന്‍ എന്തെങ്കിലും ‘അത്ഭുത വിദ്യ’ ഉണ്ടോ? (വര്‍ഷങ്ങളോളം വിശ്വസ്തരായി ഒപ്പമുണ്ടായിരുന്നവര്‍ പോലും ഒരു സുപ്രഭാതത്തില്‍ ചതിച്ച് മുങ്ങുന്ന സംഭവങ്ങള്‍ ഒട്ടേറെ കേട്ടിട്ടുണ്ട്.)

    കിട്ടുന്ന ടെണ്ടറുകളില്‍ നിന്നും വിശ്വാസ യോഗ്യരും കഴിവുള്ളവരുമായവരെ( വിലകുറഞ്ഞതും നിലവാരമില്ലാത്തതുമായ ഉപകരണങ്ങള്‍ സ്ഥാപിക്കാത്തവരെന്നും ഉറപ്പു വരുത്തി) തെരഞ്ഞെടുക്കുക എന്നതാണു ഇന്‍ഡ്യയില്‍ പിന്തുടര്‍ന്നിരുന്ന കീഴ് വഴക്കം.'

    ഈ ‘ഉറപ്പു വരുത്തല്‍’ എങ്ങനെ ചെയ്യാനാവും എന്നതാണ് ചോദ്യം.

    ReplyDelete
  142. പദ്ധതി ആരംഭിക്കുന്നതിനു മുമ്പ് എന്തുകൊണ്ട് പിണറായി വിജയന്‍ കേന്ദ്ര വൈദ്യുതി അതോറിറ്റിയുടെ അനുമതി വാങ്ങിയില്ല. ധാരണാ പത്രം എന്നു പറയുന്നത് പദ്ധതി ആരംഭിക്കലല്ല. കരാര്‍ ഒപ്പിട്ട് പണി തുടങ്ങുമ്പോഴാണ്, പദ്ധതി ആരംഭിക്കുന്നത്.

    ‘പദ്ധതി ആരംഭിക്കുന്നതിനു മുന്‍പ്’ എന്നു പറഞ്ഞതു കൊണ്ട് പണി തുടങ്ങുന്നതിന്റെ തലേന്ന് അനുവാദം ചോദിച്ചാല്‍ മതി എന്നല്ല. 'Every scheme estimated to involve a capital expenditure of such sum, as may be fixed by the Central Government, from time to time, by notification in the Official Gazette, shall, as soon as may be after it is prepared, be submitted to the Authority for its concurrence.' (Section 29(1) of The Electricity (Supply) Act, 1948)

    നിശ്ചിത തുകയില്‍ കൂടുതല്‍ ചെലവു വരുമെന്ന് കണക്കാക്കപ്പെടുന്ന ഏതു പദ്ധതിയും ആയത് തയ്യാറാക്കിയതിനു ശേഷം എത്രയും വേഗം അനുമതിക്കായി സമര്‍പ്പിക്കണം എന്നാണ്. പദ്ധതി തയ്യാറാക്കാതെ എത്ര ചെലവു വരുമെന്ന് കണക്കാക്കാന്‍ പറ്റില്ലല്ലോ? അപ്രകാരമുള്ള estimate കാര്‍ത്തികേയന്റെ കണ്‍സള്‍ട്ടന്‍സി കരാറില്‍ തന്നെ ഉണ്ടായിരുന്നു. അതായത്, അനുമതി തേടേണ്ടിയിരുന്നത് ആ സമയത്തായിരുന്നു എന്നു തന്നെ.

    ReplyDelete
  143. പദ്ധതിയും എസ്റ്റിമേറ്റും തയ്യാറാക്കിയ സമയത്ത് മേല്‍പ്പറഞ്ഞ അനുമതി ആവശ്യമുള്ള പരിധി 100 കോടി ആയിരുന്നു. എസ്റ്റിമേറ്റ് ചെലവ് അതില്‍ കൂടുതല്‍ ആകും എന്ന് അറിയാമായിരുന്നിട്ടും അനുമതി തേടാതെ നിയമ ലംഘനം നടത്തിയത് കാര്‍ത്തികേയനാണ്.
    വിജയന്‍ സപ്ലൈ കരാര്‍ നല്‍കുന്നതിനു മുന്‍പു തന്നെ പ്രസ്തുത പരിധി വര്‍ധിപ്പിച്ചുകൊണ്ട് കേന്ദ്ര സര്‍ക്കാര്‍ ഉത്തരവായിക്കഴിഞ്ഞിരുന്നു. അതുകൊണ്ടുതന്നെ താങ്കള്‍ പറഞ്ഞതു പോലെ കരാര്‍ ഒപ്പിട്ട് പണി തുടങ്ങുമ്പോഴാണ് പദ്ധതി തുടങ്ങുന്നതെങ്കില്‍ ആ സമയത്ത് എസ്റ്റിമേറ്റ് ചെലവ് അനുവദനീയമായ (പുതുക്കിയ) പരിധിയേക്കാള്‍ താഴെയായിരുന്നതു കൊണ്ട് അനുമതി തേടേണ്ട ആവശ്യമേ ഇല്ലായിരുന്നു.

    ReplyDelete
  144. ‘കാര്‍ത്തികേയന്‍ നടത്തിയ നിയമ ലംഘനം നിയമവിധേയമാക്കാന്‍ വളഞ്ഞ വഴിയാണു പിണറായി വിജയന്‍ പിന്തുടര്‍ന്നത്. പദ്ധതി മൂന്നായി വിഭജിച്ച് നൂറുകോടിക്കു താഴെയാക്കി, കേന്ദ്ര നിയമത്തെ മറികടന്നു.’

    വിജയന്‍ ഒരു ‘വളഞ്ഞ വഴി’യും സ്വീകരിച്ചില്ല. പദ്ധതി ‘മൂന്നായി വിഭജിച്ച’തല്ല, തുടക്കം മുതലേ മൂന്നു തന്നെയായിരുന്നു. അതനുസരിച്ച് മൂന്നു കണ്‍സള്‍ട്ടന്‍സി കരാറുകളാണ് ഒപ്പുവെച്ചിരുന്നത്. വിജയന്‍ മന്ത്രിയാകും മുന്‍പ് തന്നെ മൂന്നു കരാറുകള്‍ നിലവിലുണ്ടായിരുന്നത് വിജയന്‍ പിന്നെയും വിഭജിച്ചോ?

    'കര്‍ത്തികേയന്‍ ചെയ്ത നിയമ ലംഘനം തിരുത്തേണ്ടത് മന്ത്രി എന്ന നിലയില്‍ പിണറായി വിജയ്ന്റെ ചുമതലയല്ലേ?'

    അങ്ങനെ ഒരു ‘നിയമലംഘനം’ നടന്നിരുന്നു എന്ന് വിജയനു അറിയാമായിരുന്നോ? (എങ്കില്‍ പോലും അന്തിമ കരാര്‍ ആകും മുന്‍പേ പ്രസ്തുത ചെലവു പരിധി പുനര്‍നിര്‍ണയിക്കപ്പെട്ടിരുന്നു എന്നതു കൊണ്ട് പുതുതായി അനുമതി തേടേണ്ട ആവശ്യമുണ്ടായിരുന്നില്ല.)

    ReplyDelete
  145. ‘ലാവലിന്‍ ടെണ്ടര്‍ വിളിച്ചാല്‍ ലാവലിന്, അതില്‍ പങ്കെടുക്കാന്‍ ആകില്ല... ടെണ്ടര്‍ വിളിക്കണം എന്ന വ്യവസ്ഥ ലാവലന്‍ പാലിച്ചിരുന്നെങ്കില്‍ അവര്‍ക്ക് പദ്ധതിയുടെ പണി കിട്ടില്ലായിരുന്നു. എങ്കില്‍ വിലകുറഞ്ഞതോ നിലവാരം കുറഞ്ഞതോ ആയ ഉപകരണങ്ങള്‍ അവര്‍ സ്ഥാപിക്കുകയുമില്ലായിരുന്നു.’

    പണിയുടെ കരാര്‍ സ്വന്തമാക്കണമെന്നും അതുവഴി വെട്ടിപ്പ് നടത്തണം എന്നും ലാവലിന് ആഗ്രഹമുണ്ടായിരുന്നെങ്കില്‍ അവര്‍ക്കു തന്നെ ഒരു ‘ബിനാമി’ സ്ഥാപനത്തിന്റെ പേരില്‍ ടെന്‍ഡറില്‍ പങ്കെടുക്കാനും ടെന്‍ഡരുകള്‍ വിലയിരുത്താനും കരാര്‍ നല്‍കാനുമുള്ള ചുമതല അവര്‍ക്കു തന്നെയായതു കൊണ്ട് അതുവഴി കരാര്‍ സ്വന്തമാക്കാനും കഴിയുമായിരുന്നല്ലോ? അതല്ലെങ്കില്‍ ടെന്‍ഡര്‍ നല്‍കുന്നവരില്‍ നിന്ന് തങ്ങള്‍ക്ക് താല്പര്യമുള്ള ഒരു കമ്പനിയുമായി ഗൂഢാലോചന നടത്തി അവര്‍ക്ക് അവിഹിത ലാഭമുണ്ടാക്കിക്കൊടുക്കാനും അതില്‍ നിന്ന് പങ്കു പറ്റാനും കഴിയുമായിരുന്നു.

    ReplyDelete
  146. ‘പിണറായി വിജയന്‍ കരാര്‍ കൊടുത്തു എന്നു സമ്മതിക്കുന്നത് നല്ലതു തന്നെ. ഇതു വരെ കാര്‍ത്തികേയനാണു കരാര്‍ കൊടുത്തതെന്നായിരുന്നു ഭാഷ്യം.’

    വിജയനാണ് സപ്ലൈ കരാര്‍ നല്‍കിയത് എന്നത് ആരും നിഷേധിച്ചിട്ടില്ല. വിജയനല്ല, അന്ന് ‘ആരുമല്ലാതിരുന്ന’ കാര്‍ത്തികേയനാണ് ആ കരാര്‍ കൊടുത്തതെന്ന് ഒരു ‘ഭാഷ്യ’വും ഉണ്ടായിരുന്നതുമില്ല.

    ReplyDelete
  147. ‘കാളിദാസന്റെ കമ്പ്യൂട്ടര്‍ കേടായാല്‍ അത് നന്നാക്കേണ്ടത് എവിടെയെന്ന് കമ്പ്യൂട്ടറിനേക്കുറിച്ച് അറിയാവുന്നവരുടെ അടുത്ത് കാളിദാസന്‍ അന്വേഷിക്കും. പണിക്കാരേക്കുറിച്ചുള്ള വിവരം നല്‍കാമെന്ന് പറയുന്ന ഇടനിലക്കാരനെ കളിദാസന്‍ പണി ഏല്‍പ്പിക്കില്ല.’

    ‘ഇടനിലക്കാര’നായി വരുന്നത് സ്വയം കമ്പ്യൂട്ടര്‍ സര്‍വീസിങ്ങില്‍ വര്‍ഷങ്ങളുടെ പരിചയമുള്ള, മുന്‍പ് കാളിദാസനു വേണ്ടി തന്നെ മറ്റു ചില കമ്പ്യൂട്ടറുകളുടെ പണി പരാതിക്കോ തെറ്റുകുറ്റങ്ങള്‍ക്കോ ഇടയില്ലാത്ത വിധം നന്നായി ചെയ്തു തന്നിട്ടുള്ളവര്‍ എന്ന നിലയില്‍ വിശ്വാസ്യതയുള്ളവരും ആണെങ്കിലോ? ‘വേറെ ആളെ അന്വേഷിക്കേണ്ട, ഞങ്ങള്‍ തന്നെ ചെയ്തു തരാം’ അവര്‍ പറയുകയും മുന്‍‌പരിചയവും അനുഭവവും വെച്ച് അവരെ പണി ഏല്‍പ്പിക്കുന്നതില്‍ തെറ്റില്ല എന്ന് കാളിദാസനു തോന്നുകയും അങ്ങനെ അവരെ തന്നെ ജോലി ഏല്‍പ്പിക്കുകയും ചെയ്താലോ? എന്നിട്ട് പണി തുടങ്ങിയപ്പോള്‍ കാളിദാസന്‍ അര്‍പ്പിച്ച വിശ്വാസത്തെ മുതലെടുത്ത് അവര്‍ മോശമായ spares സ്ഥാപിച്ച് തട്ടിപ്പ് നടത്തിയാലോ?

    ReplyDelete
  148. ‘ധനസഹായം കൂടുതലും നല്‍കിയത് ക്യാനഡയിലുള്ള ഒരു ഏജന്‍സിയാണ്. ആ ധനസഹായത്തിന്‌ അവരുമായി ആദ്യം ഒരു ധാരണാപത്രവും പിന്നീട് ഒരു കരാറും ഉണ്ടാക്കി എന്ന് താങ്കള്‍ എവിടെ എങ്കിലും കേട്ടിരുന്നോ?’

    ആ പറഞ്ഞ ഏജന്‍സിയുമായി സര്‍ക്കാരിനോ ബോര്‍ഡിനോ നേരിട്ട് ഇടപാടൊന്നും ഉണ്ടായിരുന്നില്ലല്ലോ? ഇടപാട് ലാവലിനുമായി ആയിരുന്നു, അതുകൊണ്ട് അവരുമായി ധാരണാപത്രവും കരാറും ഉണ്ടാക്കി.

    ‘ലാവലിനാണു ടെക്നിക്കാലിയയെ നിര്‍ദ്ദേശിച്ചതെന്ന് പറഞ്ഞു കേട്ടിരുന്നു. അതിലും ശരി പിണറായി നിര്‍ദ്ദേശിച്ചു, ലവലിന്‍ അംഗീകരിച്ചു എന്നതാണ്.’

    കേട്ടുകേള്‍വിയും സ്വന്തം സങ്കല്പങ്ങളും വെച്ച് വാദിക്കുന്നതിനു മറുപടി പറയേണ്ട കാര്യമില്ല.

    ReplyDelete
  149. ഫയല്‍ വേണമെന്ന് ആവശ്യപ്പെട്ട് വിവരാവകാശ കമ്മീഷനും തിരുവനന്തപുരത്തെ മജിസ്റ്റ്രേറ്റ് കോടതിയും ആ ഫയലിന്റെ നമ്പര്‍ സഹിതം ആവശ്യപ്പെട്ടപ്പോള്‍, ഫയല്‍ ഇല്ല എന്നല്ല സെക്രട്ടേറിയറ്റില്‍ നിന്നും മറുപടി നല്‍കിയത്. ഫയല്‍ കാണാനില്ല എന്നാണ്.'

    അങ്ങനെ ആവശ്യപ്പെട്ടിരുന്നോ? (ഫയല്‍ നമ്പറും മറ്റും ആരെങ്കിലും പറഞ്ഞിരുന്നതായി അറിയില്ല. അതുകൊണ്ട് ചോദിച്ചതാണ്.) അങ്ങനെ ഉണ്ടെങ്കില്‍ വിവരാവകാശ കമ്മീഷനും കോടതിയും എന്താണ് ആവശ്യപ്പെട്ടത് എന്നതിന്റെ കൃത്യമായ വിവരവും (ഫയല്‍ നമ്പര്‍ അടക്കം) അതിനു ബന്ധപ്പെട്ടവര്‍ നല്കിയ കൃത്യമായ മറുപടിയും പറഞ്ഞുതന്നാല്‍ നന്നായിരുന്നു.
    (ആ പറഞ്ഞ നമ്പര്‍ ഉള്ള ഒരു ഫയല്‍ ഇല്ല എന്ന് അറിയാത്തവരാണ് തെരച്ചില്‍ നടത്തിയതും മറുപടി നല്‍കിയതുമെങ്കില്‍ ‘കാണാനില്ല’ എന്നല്ലേ പറയൂ?)

    ഫയല്‍ കാണാനില്ല എന്നു പറഞ്ഞാല്‍, ഫയല്‍ ഇല്ല എന്നു മനസിലാക്കുന്നവരുടെയും തല ഒന്നു പരിശോധിക്കുന്നതാണു നല്ലത്.

    ഒരു ചെറിയ ‘തമാശ’: എന്റെ കമ്പ്യൂട്ടറില്‍ ‘kaalidaasan.doc' എന്ന പേരുള്ള ഒരു ഫയല്‍ തെരഞ്ഞപ്പോള്‍ ‘file not found' എന്നാണ് ('file does not exist' എന്നല്ല) മറുപടി കിട്ടിയത്. അതില്‍ നിന്ന് എന്താണാവോ മനസ്സിലാക്കേണ്ടത്?

    ReplyDelete
  150. ‘സാധാരണ പ്രയോഗിക്കുന്ന ഒരു പ്രയോഗം തന്നെയാണത്. അതു കൊണ്ടാണ്‌ വി എസ് അങ്ങനെ പ്രയോഗിച്ചതും.’

    ‘സാധാരണ പ്രയോഗിക്കുന്ന’താണോ അസാധാരണ പ്രയോഗമാണോ എന്നതല്ല വിഷയം. കോടതിയുടെ പരിഗണനയില്‍ ഇരിക്കുന്ന ഒരു കേസില്‍ ‘പ്രതികള്‍ ശിക്ഷിക്കപ്പെടും’ എന്ന് ‘വിധി’ക്കാന്‍ വി എസ്സിനെ കോടതി അധികാരപ്പെടുത്തിയിരുന്നോ എന്നാണ്. ഇല്ല എങ്കില്‍ ‘തീരുമാനിക്കാന്‍ കോടതിക്കു മാത്രമേ അധികാരമുള്ളൂ’ എന്നോ ‘വി എസ്സിനെ ഒരു കോടതിയും അധികാരപ്പെടുത്തിയിട്ടില്ല’ എന്നോ (നിരപരാധിയെന്ന് പ്രഖ്യാപിക്കാന്‍ പാര്‍ട്ടിയെ അധികാരപ്പെടുത്താത്തതു പോലെ) താങ്കള്‍ എന്തുകൊണ്ട് വാദിച്ചില്ല? ‘തീരുമാനം’ വിജയന് അനുകൂലമെങ്കില്‍ ‘അധികാരപ്പെടുത്തല്‍’ വേണം എന്നും വിജയന് (മറ്റുള്ളവര്‍ക്കും) എതിരെയെങ്കില്‍ അതു വേണ്ട എന്നുമാണോ താങ്കളുടെ നിലപാട്?

    ReplyDelete
  151. അതൊക്കെ കുറ്റപത്രത്തില്‍ സി ബി ഐ അക്കമിട്ടു നിരത്തിയിട്ടുണ്ട്. കോടതിയില്‍ ഹജരായി കുറ്റപത്രം കൈപ്പറ്റിയാല്‍ അതൊക്കെ അറിയാം. അസുഖം ബാധിച്ച് ആശുപത്രിയില്‍ കിടന്നലൊന്നും അത് അറിയാന്‍ പറ്റില്ല.

    പിണറായി കഴിഞ്ഞ തവണ കോടതിയില്‍ ഹാജരാകാതിരിക്കാന്‍ വേണ്ടി മന:പൂര്‍വം അസുഖമാണെന്ന് പറഞ്ഞുണ്ടാക്കി എന്നു ധ്വനിപ്പിക്കുന്ന രീതിയില്‍ താങ്കള്‍ പല സ്ഥലത്തും എഴുതിക്കണ്ടു.ഒരാളോട് വിദ്വേഷം ഉണ്ടെന്നു കരുതി എന്തും എഴുതുന്നത് ശരിയാണോ? ഒന്നുമല്ലെങ്കിലും താങ്കളും ഒരു ഡോക്ടര്‍ ആണെന്നാണല്ലോ അവകാശപ്പെടുന്നത്( സത്യം അറിയില്ല).

    പിണറായി വിജയനു കുറെ നാളുകളായി നല്ല സുഖമില്ലെന്ന് എല്ലാവര്‍ക്കും അറിയാം.( ചെവിയിലെ കുഴപ്പം കൊണ്ട് ബാലന്‍സ് പോകുന്ന അസുഖം)ഈ അടുത്ത ദിവസവും കൊല്ലത്ത് ഒരു യോഗത്തില്‍ പ്രസംഗിക്കുമ്പോള്‍ പെട്ടെന്നു തലചുറ്റലുണ്ടാവുകയും ഛര്‍ദ്ദിക്കുകയും ചെയ്ത വിവരമൊക്കെ വായിച്ചിരുന്നല്ലോ അല്ലേ? അതിനെ തുടര്‍ന്ന് ഒരാഴ്ച യാത്രകള്‍ എല്ലാം മാറ്റി വച്ചതായും കണ്ടിരുന്നു.ഭാഗ്യത്തിനു ഈ സമയത്ത് കോടതി നടപടികള്‍ ഒന്നും ഇല്ലാതായിപ്പോയി.അല്ലെങ്കില്‍ നിങ്ങളെപ്പോലുള്ളവര്‍ അതും ആയുധമാക്കിയേനേ....

    ഇതൊക്കെ എന്തു തരം വാദങ്ങളാണു കാളിദാസാ?

    ReplyDelete
  152. എന്തൊക്കെ നിയമലംഘനങ്ങളും കീഴ്‌വഴക്ക ലംഘനങ്ങളുമാണ് വരദാചാരി ചൂണ്ടിക്കാട്ടിയിരുന്നത്? വരദാചാരി മാത്രമല്ല, മറ്റു പലരും കരാര്‍ നടപടികളെ എതിര്‍ത്തിരുന്നു എന്നാണല്ലോ പറയപ്പെടുന്നത്? എന്നിട്ടും അവരെപ്പറ്റിയൊന്നും പറയാതെ വരദരുടെ തലയുടെ കാര്യത്തില്‍ മാത്രം വിജയന്‍ ഫയല്‍ നോട്ട് എഴുതിയോ?

    അതൊക്കെ കുറ്റപത്രത്തില്‍ സി ബി ഐ അക്കമിട്ടു നിരത്തിയിട്ടുണ്ട്. കോടതിയില്‍ ഹജരായി കുറ്റപത്രം കൈപ്പറ്റിയാല്‍ അതൊക്കെ അറിയാം.


    കുറ്റപത്രം കൈപ്പറ്റേണ്ടത് ഞാന്‍ അല്ലല്ലോ? അപ്പോള്‍ പിന്നെ അത് അറിയാവുന്ന ആരോടെങ്കിലും ചോദിക്കുകയല്ലേ നിവൃത്തിയുള്ളൂ? ‘കുറ്റപത്രത്തില്‍ അക്കമിട്ട് നിരത്തിയ’തൊക്കെ അറിയാവുന്ന താങ്കള്‍ പറഞ്ഞുതന്നാലും മതി.

    ഏതായാലും കുറ്റപത്രത്തില്‍ നിരത്തിയിട്ടുള്ളത് നിയമലംഘനങ്ങള് ആയിരിക്കും എന്നു കരുതട്ടെ. പക്ഷേ അപ്പോഴും എന്റെ ചോദ്യം നിലനില്‍ക്കുന്നു. ‘നിയമ - കീഴ്‌വഴക്ക ലംഘനങ്ങള്‍’ ചൂണ്ടിക്കാട്ടി എന്ന് സി ബി ഐ അവകാശപ്പെടുന്നത് വരദാചാരി എന്ന ഒരാളെപ്പറ്റി മാത്രമാണോ? മറ്റു പലരും അത്തരം ചൂണ്ടിക്കാട്ടല്‍ നടത്തിയിരുന്നു എന്നും വിജയന്‍ അവയെ ഒക്കെ മറികടന്നു എന്നുമൊക്കെയാണ് താങ്കള്‍ അടക്കം വാദിച്ചിട്ടുള്ളത്. പക്ഷേ വരദരുടെ കാര്യത്തിലല്ലാതെ ആ പറഞ്ഞ മറ്റുള്ളവരുടെയൊന്നും തലയോ ഉടലോ പരിശോധിക്കണമെന്ന് വിജയന്‍ കുറിപ്പെഴുതിയെന്ന് ആരും പറഞ്ഞിട്ടുമില്ല. അതെന്തേ അങ്ങനെ? വരദരുടെ തലയ്ക്കു മാത്രം എന്തെങ്കിലും ‘പ്രത്യേകത’യുണ്ടായിരുന്നോ?

    ReplyDelete
  153. മെയില്‍ അയച്ച ആള്‍, തമാശക്ക് ചെയ്തതാണെന്നു പറഞ്ഞത്, കോടതിയില്‍ തെളിയിക്കപ്പെടുന്നതു വരെ മറ്റുള്ളവര്‍ വിശ്വസിക്കും. മെയില്‍ അയച്ചിട്ടില്ല എന്നാണു പറഞ്ഞതെങ്കില്‍ വിശ്വസിക്കില്ല. ഇതൊന്നും താങ്കള്‍ വിശ്വസിക്കണമെന്ന് എനിക്ക് യാതൊരു നിര്‍ബന്ധവുമില്ല. ഞാന്‍ വിശ്വസിക്കുന്നു. ബഹുഭൂരിപക്ഷം ആളുകളും വിശ്വസിക്കുന്നു. കേരള പോലീസും വിശ്വസിക്കുന്നു.

    ഹിഹിഹി.....ഈ ബഹുഭൂരിപക്ഷം എന്നത് താങ്കളുടെ കക്ഷത്തില്‍ ഇരിക്കുന്ന എന്തെങ്കിലും ആണോ? എത്ര ആധികാരികമായിട്ടാണു ബഹു ഭൂരിപക്ഷത്തിന്റെ വക്കാലത്ത് ഏറ്റെടുക്കുന്നത്? അതുപോലെ “കേരളാ പോലീസ്” എന്താണു വിശ്വസിക്കുന്നത് എന്ന് താങ്കള്‍ക്ക് എങ്ങനെ അറിയാം? അവരെന്താ പത്ര പ്രസ്താവന വല്ലതും ഇറക്കിയിരുന്നോ? അതോ കേരളാ പോലീസ് എന്ത് വിശ്വസിക്കണമെന്ന് താങ്കള്‍ ആണൊ തീരുമാനിക്കുന്നത്...??????????

    ReplyDelete
  154. ‘എന്തേ അത് സ്ഥാപിക്കാന്‍ വിജയനിത്ര മടി? വിചാരണ വേളയില്‍ അതൊക്കെ തെളിവു സഹിതം സ്ഥാപിക്കുക. എന്നിട്ട് കേസില്‍ നിന്നും നിരപരാധിയായി പുറത്തു വരിക? എന്തിനാണതൊക്കെ വിജയന്‍ പേടിക്കുന്നത്?’

    വിജയന്‍ ‘പേടിക്കുന്നു’ എന്ന വിവരം താങ്കള്‍ക്ക് എവിടെ നിന്ന് കിട്ടി? തെളിയിക്കാനുള്ളതൊക്കെ വിജയന്‍ തെളിയിച്ചുകൊള്ളും. ഗവര്‍ണറുടെ നടപടി തെറ്റാണെന്ന് വാദിക്കാനും തെളിവുണ്ടെങ്കില്‍ തെളിയിക്കാനും വിജയന് അവകാശമുണ്ട്. അതിനാണ് അദ്ദേഹം കോടതിയെ സമീപിച്ചിട്ടുള്ളത്. കോടതിയെ പേടിക്കുന്നവര്‍ കോടതിയെ തന്നെ സമീപിക്കുമോ?

    ReplyDelete
  155. ‘നാലോ അഞ്ചോ പേര്‍ക്ക് മാത്രമാണീ മെയില്‍ അയച്ചു കൊടുത്തതെങ്കില്‍, അപകീര്‍ത്തി ഉണ്ടാകുമയിരുന്നില്ലേ? ഞാന്‍ താങ്കള്‍ക്ക് മാത്രമായി ഇതുപോലെ ഒരു മെയില്‍ നിര്‍മ്മിച്ച് അയച്ചുതന്നാലോ?’

    ഞാന്‍ ആ മറുപടി തന്നത് താങ്കളുടെ മറ്റൊരു ചോദ്യത്തിനുത്തരമായിട്ടായിരുന്നു.’


    താങ്കള്‍ ചോദിച്ചത് മറ്റൊരു ചോദ്യത്തിനുള്ള മറുപടിയാണോ അല്ലയോ എന്നതല്ല കാര്യം. ഈ ചര്‍ച്ചയില്‍ ഉന്നയിക്കപ്പെട്ടിട്ടുള്ള വാദങ്ങളൊക്കെ മറ്റൊരാളുടെ ചോദ്യങ്ങള്‍ക്കോ വാദങ്ങള്‍ക്കോ ഉള്ള മറുപടിയായിട്ടു തന്നെയല്ലേ? താങ്കളുടെ ചോദ്യത്തിനു ബന്ധപ്പെട്ട നിയമത്തിന്റെ വകുപ്പു നമ്പര്‍ സഹിതം വ്യക്തമായ മറുപടി നല്‍കിയിട്ടുണ്ടെന്നിരിക്കെ ‘മറുപടി തന്നില്ല’ എന്ന കള്ള വാദത്തിന്റെ കാരണവും ‘പശ്ചാത്തല’വുമൊന്നും താങ്കള്‍ ഇപ്പോഴും വിശദീകരിച്ചിട്ടില്ല. അതിനെക്കുറിച്ചാണ് എന്റെ ചോദ്യം.

    ReplyDelete
  156. ‘വാദത്തിനു വേണ്ടി താങ്കള്‍ സമ്മതിച്ച കാര്യത്തേക്കുറിച്ചാണു ഞാന്‍ പരാമര്‍ശിച്ചത്. ആ വാദം തെറ്റാണെന്നു താങ്കള്‍ ഇതു വരെ പറഞ്ഞിട്ടില്ല.

    ഒരു കാര്യം ‘വാദത്തിനു വേണ്ടി അംഗീകരിക്കാം’ എന്നു പറയുന്നത്, വെറും വാദത്തിനു വേണ്ടിയല്ലാതെ യഥാര്‍ഥത്തില്‍ (നിയമദൃഷ്ട്യാ) അംഗീകരിക്കാന്‍ പറ്റില്ലെങ്കിലാണ്. ‘വാദത്തിനു വേണ്ടി അംഗീകരിക്കാം’ എന്നു ഞാന്‍ പറഞ്ഞത് ‘മെയില്‍ അയക്കുന്നത് വ്യക്തിയുടെ സ്വകാര്യതയാണ്’ എന്ന വാദത്തെപ്പറ്റിയാണ്. അതു പോലും നിലനില്‍ക്കില്ല എന്ന് ഞാന്‍ അവിടെ തന്നെ പറഞ്ഞിട്ടുമുണ്ട്.

    ‘അതും ‘അപകീര്‍ത്തി’ എന്നതിന്റെ നിര്‍വചനത്തില്‍ പെടും. (IPC sec. 499) മെയില്‍ അയക്കുന്നത് വ്യക്തിയുടെ സ്വകാര്യതയാണ് എന്ന വാദമൊന്നും നിലനില്‍ക്കില്ല.
    താങ്കള്‍ തന്നെ അതിനു ശേഷം മറ്റൊരു കമന്റില്‍ ഈ വാചകങ്ങള്‍ അതേ പടി ഉദ്ധരിച്ചിട്ടുമുണ്ട്.

    വസ്തുത ഇതായിരിക്കെ ഞാന്‍ മറുപടി തന്നില്ല എന്ന വ്യാജ വാദം ഉന്നയിച്ചതിനു പുറമേ ‘ആ വാദം തെറ്റാണെന്നു താങ്കള്‍ ഇതു വരെ പറഞ്ഞിട്ടില്ല’ എന്ന മറ്റൊരു കള്ളം കൂടി ഇപ്പോള്‍ പറഞ്ഞിരിക്കുകയാണ്. എന്താണ് കാളിദാസാ ഈ കള്ളങ്ങളുടെ ഉദ്ദേശ്യം? കാരണം? പശ്ചാത്തലം? വിശദീകരണം? വല്ലതും ഉണ്ടോ?

    ReplyDelete
  157. 'കൊല ചെയ്ത ആള്‍ കൊല ചെയ്യുന്നതിനുദ്ദേശം ഇല്ലായിരുന്നു എന്ന് വാദിച്ച് തെളിയിച്ചാല്‍ കോടതിയുമത് വിശ്വസിക്കും.'

    കൊല ചെയ്യാന്‍ ഉദ്ദേശ്യം ഉണ്ടായിരുന്നു എന്ന് തെളിയിക്കേണ്ടത് പ്രോസിക്യൂഷനാണ്. താങ്കളുടെ തന്നെ വാദം അനുസരിച്ച് ‘മനുഷ്യന്റെ മനസ്സില്‍ കയറി’ പരിശോധിക്കാന്‍ കഴിയാത്തതു കൊണ്ട് പ്രതിയുടെ മനസ്സില്‍ മാത്രം ഉള്ള ‘ഉദ്ദേശ്യം’ തെളിയിക്കാന്‍ പറ്റില്ലല്ലോ?

    ReplyDelete
  158. ‘ഇതൊന്നും താങ്കള്‍ വിശ്വസിക്കണമെന്ന് എനിക്ക് യാതൊരു നിര്‍ബന്ധവുമില്ല’

    എങ്കില്‍ പിന്നെ എന്തിനാണ് ‘എല്ലാവരും വിശ്വസിച്ചേ പറ്റൂ’ എന്ന് പറഞ്ഞത്? പ്രതിയോ താങ്കളോ പറയുന്നത് ‘എല്ലാവരും വിശ്വസിച്ചേ പറ്റൂ’ എന്ന് അവകാശപ്പെടാന്‍ താങ്കള്‍ക്ക് എന്തവകാശം? താങ്കള്‍ മുന്‍പൊരിക്കന്‍ വിജയന്റെ മേല്‍ ആരോപിച്ച ‘ധാര്‍ഷ്ട്യം’ താങ്കളെയും ബാധിച്ചിരുന്നോ?

    ReplyDelete
  159. ‘ഞാന്‍ വിശ്വസിക്കുന്നു. ബഹുഭൂരിപക്ഷം ആളുകളും വിശ്വസിക്കുന്നു. കേരള പോലീസും വിശ്വസിക്കുന്നു.’

    ഒന്നാമത്തെ വാചകം തികച്ചും ശരി. ‘ബഹുഭൂരിപക്ഷം ആളുകളും’? ‘കേരള പോലീസും’? ഭേഷ്...! കേരളത്തിലെ ബഹുഭൂരിപക്ഷം ആളുകളും പോലീസും എന്തു വിശ്വസിക്കുന്നു അഥവാ എന്തു വിശ്വസിക്കണം എന്ന് പ്രഖ്യാപിക്കാന്‍ കാളിദാസരെ ആരെങ്കിലും ‘അധികാരപ്പെടുത്തി’യിട്ടുണ്ടോ ആവോ?

    ReplyDelete
  160. ‘വക്കിലന്‍മാര്‍ക്ക് നിയമ വകുപ്പുകള്‍ എടുത്തു കളയാന്‍ അധികാരമുള്ള ആ നാട് ഏതാണെന്നു പറഞ്ഞാല്‍ ഉപകാരമായിരുന്നു’.

    അങ്ങനെ അധികാരമുണ്ടെന്ന് ആരും എവിടെയും പറഞ്ഞില്ലല്ലോ! ‘കാളിദാസന്‍ വക്കീലായാല്‍ IPC 300, 302 വകുപ്പുകള്‍ എടുത്തുകളയാം’ എന്നാണ്, ‘കാളിദാസന് എടുത്തുകളയാം’ എന്നല്ല ഞാന്‍ പറഞ്ഞത്. താങ്കളുടെ ഉപദേശം സ്വയം വായിക്കൂ: "ഞാന്‍ ഉദ്ദേശിക്കാത്തതോ എഴുതാത്തതോ താങ്കള്‍ മനോവിഭ്രാന്തിയില്‍ നിന്നും എഴുതിയാല്‍ ഞാന്‍ എഴുതിയതാകില്ല."

    ReplyDelete
  161. വിജയന്‍ പരാതി കൊടുത്തിരുന്നില്ല എന്ന വസ്തുത മുന്‍‌നിര്‍ത്തി അതുകൊണ്ടൊന്നും ‘അപകീര്‍ത്തി ഉണ്ടായിരുന്നില്ല’ എന്നു വാദിക്കുന്നതിനെയാണ്, അക്രമത്തെപ്പറ്റി പരാതി ഉണ്ടായിരുന്നില്ല എന്നതിന്റെ അടിസ്ഥാനത്തില്‍ അക്രമം ഉണ്ടായിരുന്നില്ല എന്ന് വാദിക്കുന്നതുമായി താരതമ്യപ്പെടുത്തിയത്.

    ഗുജറാത്തില്‍ പരാതി കൊടുത്താല്‍ ജീവന്‍ പോകുമെന്ന അവസ്ഥയായിരുന്നു. കേരളത്തില്‍ കേസു കൊടുത്താല്‍ കൊന്നു കളയുമെന്ന് ആരെങ്കിലും വിജയനെ ഭീഷണിപ്പെടുത്തിയിരുന്നോ? വേറെ ചില വിഷയങ്ങളില്‍ അപകീര്‍ത്തിക്കേസ് അദ്ദേഹം കൊടുത്തല്ലോ

    വസ്തുത ഇതായിരിക്കെ അതിനു വിരുദ്ധമായി, കോടതി പ്രസ്തുത സങ്കല്പം സ്വീകരിച്ചില്ല എന്നു വാദിക്കുന്നത് ഒരു പക്ഷേ കോടതിയലക്ഷ്യവുമായേക്കാം

    കോടതി അലഷ്യത്തിനു കേസുകൊടുക്കുന്നതില്‍ എനിക്ക് യാതൊരു വിരോധവുമില്ല.

    പരാതിയില്‍ കഴമ്പില്ല എന്നു പറഞ്ഞാണ്‌ കോടതി അത് തള്ളിയത്. ഒരു പ്രതി കുറ്റവാളിയല്ല എന്നു അരെങ്കിലും പറഞ്ഞാല്‍ അതില്‍ കോടതി ഇടപെടേണ്ട ആവശ്യമില്ല എന്നാണു കോടതി പറഞ്ഞത്.

    ReplyDelete
  162. 'കേരളത്തില്‍ കേസു കൊടുത്താല്‍ കൊന്നു കളയുമെന്ന് ആരെങ്കിലും വിജയനെ ഭീഷണിപ്പെടുത്തിയിരുന്നോ? വേറെ ചില വിഷയങ്ങളില്‍ അപകീര്‍ത്തിക്കേസ് അദ്ദേഹം കൊടുത്തല്ലോ.'

    'വേറെ ചില വിഷയങ്ങളില്‍' കേസ് കൊടുത്തതു കൊണ്ട് എല്ലാ സന്ദര്‍ഭങ്ങളിലും കേസ് കൊടുത്തുകൊള്ളണമെന്നുണ്ടോ? പരാതി കൊടുക്കാത്തത് അതിനാധാരമായ സംഭവത്തെ കേസാക്കാന്‍ മാത്രം ഗൌരവമായി എടുത്തിരുന്നില്ലാത്തതുകൊണ്ടാവാം. (കുറച്ചു മാസം മുന്‍പ് എന്റെ ഒരു ബന്ധുവിന്റെ ബാഗ് ബസ്സില്‍ കയറുന്നതിനിടെ മോഷ്ടിക്കപ്പെട്ടു. കുറച്ച് പണവും വീടിന്റെ താക്കോലുമാണ് നഷ്ടപ്പെട്ടത്. പുള്ളി പരാതി കൊടുക്കാനും കേസെടുപ്പിക്കാനുമൊന്നും പോയില്ല. വലിയ തുകയൊന്നുമല്ലാത്തതു കൊണ്ട് പോയത് പോട്ടെ എന്നു വെച്ചു, താക്കോല്‍ പോയത് കൊണ്ട് വീടിന്റെ പൂട്ട് മാറ്റുകയും ചെയ്തു. പരാതി കൊ ടുത്തില്ല എന്നതു കൊണ്ട് മോഷണം മൂലം അദ്ദേഹത്തിന് നഷ്ടമുണ്ടായില്ല എന്നു പറയാനാവുമോ?)

    ReplyDelete
  163. മോഷണത്തിനിരയായ സമയത്ത് അദ്ദേഹത്തിന്റെ പക്കല്‍ മകള്‍ക്കു വേണ്ടി വാങ്ങിയ ഒരു സ്വര്‍ണമാലയും ഉണ്ടായിരുന്നു എന്നിരിക്കട്ടെ. അത് നഷ്ടപ്പെട്ടിരുന്നെങ്കില്‍ അദ്ദേഹം തീര്‍ച്ചയായും പരാതി നല്‍കുമായിരുന്നു. അപ്പോള്‍ കാളിദാസന്‍ വക്കീലിന്റെ വാദം ഇങ്ങനെയിരിക്കും: ‘മാല നഷ്ടപ്പെട്ടതു കൊണ്ടാണ് മോഷണം ആയത്’(‘ചിത്രം പ്രചരിപ്പിച്ചതാണ്‌ അപകീര്‍ത്തികരമായത്’ എന്ന പോലെ); ‘മാല നഷ്ടപ്പെടാതെ പണം മാത്രം നഷ്ടപ്പെട്ടിരുന്നെങ്കില്‍ മോഷണം ആകുമായിരുന്നില്ല’. (‘ചിത്രം ഇല്ലാതെ വെറുതെ എഴുതിയതായിരുന്നെങ്കില്‍ അപകീര്‍ത്തി ഉണ്ടാകുമായിരുന്നില്ല’) പണം നഷ്ടപ്പെട്ടപ്പോള്‍ പരാതി നല്‍കിയിരുന്നില്ല. പരാതി നല്‍കിയാല്‍ കൊന്നുകളയുമെന്ന് മോഷ്ടാവ് ഭീഷണിപ്പെടുത്തിയിരുന്നോ? ഇല്ലല്ലോ. എന്നിട്ടും പരാതി നല്‍കിയില്ല. അതുകൊണ്ട് മോഷണം ഉണ്ടായിട്ടില്ല...
    (അല്ലെങ്കില്‍)
    മോഷ്ടിക്കണം എന്ന ഉദ്ദേശ്യം പ്രതിക്ക് ഉണ്ടായിരുന്നില്ല. ഉടമയെ ഒന്ന് ‘കളിപ്പിക്കാന്‍’ വേണ്ടി തമാശയ്ക്ക് ചെയ്തതാണ്. പ്രതിയുടെ മനസ്സില്‍ കടന്ന് പ്രിശോധിച്ച് അയാളുടെ ഉദ്ദേശ്യം തെളിയിക്കാന്‍ സാധ്യമല്ലാത്തതിനാല്‍ ഈ വാദം എല്ലാവരും അംഗീകരിച്ചേ പറ്റൂ... (ആകയാല്‍ പ്രതിക്ക് കുറ്റം ചെയ്യാന്‍ ഉദ്ദേശ്യം ഉണ്ടായിരുന്നില്ലാത്തതിനാല്‍ പ്രതി നിരപരാധിയാകുന്നു എന്നു കൂടി വാദിച്ചാല്‍ കേസ് തീര്‍ന്നു!)

    ReplyDelete
  164. തെറ്റു ചെയ്തിട്ടില്ല എന്നു തീരുമാനിച്ചതിനെയാണു ഞാന്‍ പരാമര്‍ശിച്ചത്' എന്നായിരുന്നല്ലോ. അതില്‍ നിന്ന് മാറി ‘തീരുമാന’മല്ല, ‘മനസ്സിലായി എന്ന അഭിപ്രായം’ മാത്രമാണ് എന്നെങ്കിലും അംഗീകരിച്ചല്ലോ.

    തെറ്റു ചെയ്തില്ല എന്നു മനസിലാകുമ്പോഴാണ്, തീരുമാനിക്കുന്നത്. കോടതിയും അതാണു ചെയ്യാറുള്ളത്.

    കുറ്റം തെളിഞ്ഞില്ലെങ്കിലും ‘അപരാ‍ധിയായി കണക്കാക്കു’ന്നത് - താങ്കള്‍ എവിടെയാണ് കേട്ടിട്ടുള്ളത് എന്ന് പറഞ്ഞുതന്നാല്‍ ഞാനും അത് കേള്‍ക്കാന്‍ ശ്രമിക്കാം.

    കുറ്റം തെളിയുനതിനു മുമ്പ് പലരെയും ജയിലിലടക്കുന്നതിന്റെ ഉദാഹരണം പല പ്രാവശ്യം ഞാന്‍ പറഞ്ഞു.

    ReplyDelete
  165. കേസുമായി ബന്ധപ്പെട്ടതും കോടതിയില്‍ തെളിവാകാവുന്നതുമായ ഒട്ടേറെ ഫയലുകള്‍ ഉണ്ടെന്നിരിക്കെ ‘തെളിവു നശിപ്പിക്കാന്‍’ അതില്‍ നിന്ന് ഒരു ഫയല്‍ മാത്രം മുക്കി എന്നു വാദിക്കുന്നതിലെ അര്‍ഥശൂന്യതയാണ് ഞാന്‍ ഉന്നയിച്ചത്.

    ആ ഫയലിന്റെ പ്രത്യേകത പിണറായി വിജയനു വ്യക്തമായി അറിയാം. ലാവലിന്‍ കരാറിലെ ചില വിഷയങ്ങള്‍ കേന്ദ്ര നിയമത്തിനെതിരാണെന്ന് ഒരു ഐ എ എസ് ഉദ്യോഗസ്ഥന്‍ ഫയലില്‍ എഴുതിയതിന്റെ ഗൌരവം വിജയനറിയാം. എല്ലാം ചെയ്തത് ഉദ്യോഗസ്ഥരാനെന്നാണു സി ബി ഐ ക്കു മൊഴി നല്‍കിയിരിക്കുന്നത്. ഒരുദ്യോഗസ്ഥന്‍ മുന്നറിയിപ്പു നല്‍കുകയും എതിര്‍പ്പ് രേഖപ്പെടുത്തുകയും ചെയ്ത ഫയല്‍ വിജയനെതിരായ ശക്തമായ തെളിവാണ്. വിജയന്റെ വാദത്തിന്റെ മുന ഒടിക്കുന്ന ഫയലാണത്. വരദചാരിക്ക് വട്ടാണെന്നുള്ള പരാമര്‍ശം പുറത്തായാല്‍ അത് കേസില്‍ വിജയനെ പ്രതികൂലമായി ബാധിക്കും. വിജി പിണറായിയുടെ ബുദ്ധിയല്ല അദ്ദേഹത്തിന്‌. അതു കൊണ്ട് ആ ഫയല്‍ മുക്കി.

    എല്ലാ അപകീര്‍ത്തികളിലും പരാതി നല്‍കാന്‍ വിജയനു തോന്നാത്ത അതേ മനശാസ്ത്രം മാത്രമേ ഒരു ഫയല്‍ മാത്രം മുക്കിയതിലുമുള്ളു.

    ReplyDelete
  166. ഇതൊക്കെ എങ്ങനെയാണാവോ ഉറപ്പ് വരുത്തേണ്ടിയിരുന്നത്?

    അതിനു മത്സരാടിസ്ഥാനത്തില്‍ ടെണ്ടര്‍ വിളിക്കണം. കിട്ടുന്ന ടെണ്ടറുകളില്‍ നിന്നും ഏറ്റവും നല്ല ഉപകരണങ്ങള്‍ നല്‍കാമെന്നു പറയുന്നവരെ തെരഞ്ഞെടുക്കണം. അതിനു പകരം വിജയന്‍ ചെയ്തതെന്താണ്? ടെണ്ടര്‍ വിളിക്കാന്‍ ചുമതലപ്പെടുത്തിയ ലാവലിനെ തന്നെ പണി ഏല്‍പ്പിച്ചു. ലാവലിന്‍ നല്‍കിയ ഒരു ലിസ്റ്റിലുള്ളതിനേക്കാളും മെച്ചപ്പെട്ടവ മാര്ക്ക്കറ്റില്‍ കിട്ടുമോ എന്നു പോലും അന്വേഷിച്ചില്ല. സാധന സാമഗ്രികളുടെ വില കുറച്ചു എന്ന് അഭിമാനിക്കുകയല്ലേ വിജയന്‍ ചെയ്തത്.

    കരാരില്‍ പറഞ്ഞ സാധന സാമഗ്രികള്‍ തന്നെയാണ്‌ ലാവലിന്‍ സപ്പ്ളൈ ചെയ്തത്. കരാറില്‍ പറയാതിരുന്ന ഒന്നും അവര്‍ തന്നിട്ടില്ല.
    കരാറില്‍ പറഞ്ഞിരുന്ന സാധന സാമഗ്രികള്‍ക്ക് നിലവാരമില്ലായിരുന്നു. അത് കരാറൊപ്പിട്ടവരുടെ പാളിച്ചയാണ്. നിലവാരമുള്ള സാധനങ്ങള്‍ ലഭ്യമാക്കേണ്ടത് കരാറിലാണ്, അതു കഴിഞ്ഞിട്ടല്ല. നിലവാരം കുറഞ്ഞ സാധനങ്ങളുടെ ഉത്തരവാദിത്തം കരാര്‍ ഒപ്പിട്ടവര്‍ക്കും പണി നടത്തിയവര്‍ക്കുമാണ്. അതുകൊണ്ടാണ്‌ വിജയനും ലാവലിനും ഈ കേസില്‍ പ്രതികളായിരിക്കുന്നത്.

    ReplyDelete
  167. 'സത്യസന്ധരും വിശ്വസ്തരുമായ' ആളുകളെ തിരിച്ചറിയാന്‍ എന്തെങ്കിലും ‘അത്ഭുത വിദ്യ’ ഉണ്ടോ?

    അതിന്‌ അത്ഭുത വിദ്യയൊന്നും ആവശ്യമില്ല. അല്‍പ്പം സാമാന്യ ബോധം മതി. ലവലിന്‍ എന കമ്പനിയെ തന്നെ പണി ഏല്‍പ്പിക്കണമെന്ന് ആദ്യമേ നിശ്ചയിച്ചാല്‍ പിന്നെ സുബോധമുണ്ടായിട്ടും കാര്യമില്ല.

    ഈ ‘ഉറപ്പു വരുത്തല്‍’ എങ്ങനെ ചെയ്യാനാവും എന്നതാണ് ചോദ്യം.

    ടെണ്ടര്‍ അപേക്ഷ നല്‍കുന്നവര്‍ സപ്പ്ളൈ ചെയ്യാമെന്നു പറയുന്ന സാധന സാമഗ്രികള്‍ ഏതു കമ്പനി ഉണ്ടാക്കുന്നു, ഏതെല്ലാം പദ്ധതികളില്‍ അവ ഉപയോഗിക്കുന്നു, മറ്റുള്ളവര്‍ അതുഇനു നല്‍കിയ സാഷ്യങ്ങള്‍. ഇവയൊക്കെയാണു സത്യ സന്ധത വിലയിരുത്താന്‍ ഉപയോഗിക്കുന്നത്.

    ലാവല്‍ കമ്പനിയെ ചിലരൊക്കെ കരിമ്പട്ടികയില്‍ പെടുത്തി എന്നതു തന്നെ അവരുടെ വിശ്വാസ്യതയുടെ അളവുകൊലാണ്.

    ReplyDelete
  168. പദ്ധതി തയ്യാറാക്കാതെ എത്ര ചെലവു വരുമെന്ന് കണക്കാക്കാന്‍ പറ്റില്ലല്ലോ? അപ്രകാരമുള്ള എസ്റ്റിമറ്റെ കാര്‍ത്തികേയന്റെ കണ്‍സള്‍ട്ടന്‍സി കരാറില്‍ തന്നെ ഉണ്ടായിരുന്നു. അതായത്, അനുമതി തേടേണ്ടിയിരുന്നത് ആ സമയത്തായിരുന്നു എന്നു തന്നെ.


    കാര്‍ത്തികേയന്‍ ഒപ്പിട്ടത് കണ്‍സള്‍ട്ടന്‍സി കരാറായിരുന്നു. ആ കരാര്‍ പ്രകരം ലാവലിനു നല്‍കേണ്ട തുക 25 കോടി മാത്രമായിരുന്നു. അതിനാരുടേയും അനുമതി ആവശ്യമില്ല. 100 കോടിയില്‍ കൂടുതലുള്ള കരാറിനു മാത്രം അനുമതി തേടിയാല്‍ മതിയായിരുന്നു. അതുകൊണ്ട് കാര്‍ത്തികേയന്‍ അനുമതി തേടിയില്ല.

    കാര്‍ത്തികേയനായിരുന്നു പദ്ധതി നവീകരണത്തിനുള്ള കരാര്‍ ഒപ്പിട്ടിരുന്നതെങ്കില്‍ അനുമതി തേടുമായിരുന്നു.

    ReplyDelete
  169. വിജയന്‍ ഒരു ‘വളഞ്ഞ വഴി’യും സ്വീകരിച്ചില്ല. പദ്ധതി ‘മൂന്നായി വിഭജിച്ച’തല്ല, തുടക്കം മുതലേ മൂന്നു തന്നെയായിരുന്നു. അതനുസരിച്ച് മൂന്നു കണ്‍സള്‍ട്ടന്‍സി കരാറുകളാണ് ഒപ്പുവെച്ചിരുന്നത്. വിജയന്‍ മന്ത്രിയാകും മുന്‍പ് തന്നെ മൂന്നു കരാറുകള്‍ നിലവിലുണ്ടായിരുന്നത് വിജയന്‍ പിന്നെയും വിഭജിച്ചോ?

    അപ്പോള്‍ എത്രയായിരുന്നു കണ്‍സള്‍ട്ടന്‍സി ഫീസ്? ഓരോ കരാറിനും 25 കോടി വീതം 75 കോടിയോ?

    ReplyDelete
  170. അങ്ങനെ ഒരു ‘നിയമലംഘനം’ നടന്നിരുന്നു എന്ന് വിജയനു അറിയാമായിരുന്നോ?

    പിന്നെ എന്തിനണു ഭാരിച്ച ശമ്പളം വാങ്ങി മന്ത്രിക്കസേരയില്‍ കയറി ഇരുന്നത്. ഇതൊക്കെ അറിയാന്‍ വേണ്ടിക്കൂടിയല്ലേ?

    ReplyDelete
  171. പണിയുടെ കരാര്‍ സ്വന്തമാക്കണമെന്നും അതുവഴി വെട്ടിപ്പ് നടത്തണം എന്നും ലാവലിന് ആഗ്രഹമുണ്ടായിരുന്നെങ്കില്‍ അവര്‍ക്കു തന്നെ ഒരു ‘ബിനാമി’ സ്ഥാപനത്തിന്റെ പേരില്‍ ടെന്‍ഡറില്‍ പങ്കെടുക്കാനും ടെന്‍ഡരുകള്‍ വിലയിരുത്താനും കരാര്‍ നല്‍കാനുമുള്ള ചുമതല അവര്‍ക്കു തന്നെയായതു കൊണ്ട് അതുവഴി കരാര്‍ സ്വന്തമാക്കാനും കഴിയുമായിരുന്നല്ലോ?

    സാങ്കല്‍പ്പിക ചോദ്യങ്ങള്‍ ചോദിക്കാതെ, ലവലിന്‍ ഒപ്പിട്ട ഒരു കരാറിലെ വ്യവസ്ഥ അവര്‍ പാലിക്കാത്തതെന്താണെന്നന്വേഷിക്കൂ. അപ്പോള്‍ വിജയന്‍ നടത്തിയ കള്ളക്കളികള്‍ മനസിലാകും.

    ടെണ്ടര്‍ വിളിച്ച് അനുയോജ്യരായവരെ പണി ഏല്‍പ്പിക്ക്ക്കണം എന്ന കരാര്‍ വ്യവസ്ഥക്കു നേരെ, ലാവലിനെ സഹായിക്കാന്‍ വേണ്ടി പിണറായി വിജയന്‍ കണ്ണടച്ചു അവിടെ തുടങ്ങി ക്രമക്കേടുകള്‍.

    കണ്‍സള്‍ട്ടന്‍സി കരാര്‍ പ്രകാരം ലാവലിനു താല്‍പ്പര്യമുള്ളവരെ പണി ഏല്‍പ്പിക്കാന്‍ ആകില്ല. കേരളത്തിന്റെ പ്രതി നിധികളും കൂടിയാണ്, യോഗ്യരായവരെ തീരുമാനിക്കേണ്ടിയിരുന്നത്.

    ലാവലിന്‌ അനര്‍ഹമായ ആനുകൂല്യങ്ങള്‍ വിജയന്‍ നല്‍കി എന്ന് ഏത് കൊച്ചു കുട്ടിക്കും മനസിലാകും.

    ReplyDelete
  172. വിജയനാണ് സപ്ലൈ കരാര്‍ നല്‍കിയത് എന്നത് ആരും നിഷേധിച്ചിട്ടില്ല.

    വിജയന്‍ നല്‍കിയത് വെറും സപ്പ്ളൈ കരാറല്ല. കണ്‍സള്‍ട്ടന്‍സി കരാര്‍ പ്രകാരം ആരെ പണി ഏല്‍പ്പിക്കണമെന്ന് തീരുമാനിച്ചിരുന്നില്ല. അതിനു ടെണ്ടര്‍ വിളിച്ച് അപേക്ഷ സ്വീകരിച്ച് അനുയോജ്യരായവരെ കണ്ടെത്തണമായിരുന്നു. പണി ലാവലിനെ ഏല്‍പ്പിച്ചിരുന്നെങ്കില്‍ ടെണ്ടര്‍ വിളികേണ്ട ചുമതല ലാവലിനാണെന്ന് കരാറില്‍ പറയേണ്ട അവശ്യമില്ലായിരുന്നു. പിണറായി വിജയന്‍ ആ വ്യവസ്ഥ പലിക്കാതെ ലാവലിനെ തന്നെ പണി ഏല്‍പ്പിക്കാന്‍ സ്വന്തമായി അങ്ങു തീരുമാനിച്ചു. അതിനു വേണ്ടി ഒരു കരാറും ഉണ്ടാക്കി. അതിനെ സപ്പ്ളൈ കരാര്‍ എന്നു മന്ദബുദ്ധികള്‍ പോലും വിളിക്കില്ല.

    ടെണ്ടര്‍ വിളിച്ച് അനുയോജ്യരായവരെ പണി ഏല്‍പ്പിക്കണം എന്ന വ്യവസ്ഥ തന്നെ സപ്ളൈ കരാര്‍ എന്ന വാദം പൊളിക്കും.

    ReplyDelete
  173. ‘വേറെ ആളെ അന്വേഷിക്കേണ്ട, ഞങ്ങള്‍ തന്നെ ചെയ്തു തരാം’ അവര്‍ പറയുകയും മുന്‍‌പരിചയവും അനുഭവവും വെച്ച് അവരെ പണി ഏല്‍പ്പിക്കുന്നതില്‍ തെറ്റില്ല എന്ന് കാളിദാസനു തോന്നുകയും അങ്ങനെ അവരെ തന്നെ ജോലി ഏല്‍പ്പിക്കുകയും ചെയ്താലോ?

    അവരുമായി ഒരു കരാര്‍ കളിദാസനുണ്ടാക്കുകയും, അതിലെ ഒരു പ്രധാന വ്യവസ്ഥ അനുയോജ്യരായവരെ കണ്ടെത്താന്‍ ഒരു ടെണ്ടര്‍ വിളിക്കണമെന്നും ആണെങ്കില്‍, അതൊന്നും ചെയ്യതെ കാളിദാസന്‍ അവരെ പണി ഏല്‍പ്പിച്ചാല്‍ അത് നിയമവിരുദ്ധമാണ്.

    കാളിദാസന്റെ സ്വകാര്യ കമ്പ്യൂട്ടര്‍ പോലെയല്ല കേരളത്തിന്റെ വന്‍കിട ജലസേചന പദ്ധതി. അതിനൊക്കെ വ്യക്തമായ നിയമ വ്യവസ്ഥകളുണ്ട്. അതിനു പിന്തുടരാനുള്ള കണ്‍സള്‍ട്ടന്‍സി കരാറുമുണ്ട്. ഒരു കരാര്‍ തയ്യറാക്കുന്നത് അതിലെ വ്യവസ്ഥകള്‍ പാലിക്കനാണ്.

    പിണറായി വിജയന്‍ സ്വന്തം വീടിന്റെ പണി ഇഷ്ടമുള്ള ആളെ ഏല്‍പിച്ചതു പോലെ വൈദ്യുതി പദ്ധതിയുടെ പണിയും ഇഷ്ടമുള്ള ആളുകളെ ഏല്‍പിച്ചു. അതാണിതിലെ തകരാറിന്റെ തുടക്കം.

    ReplyDelete
  174. ആ പറഞ്ഞ ഏജന്‍സിയുമായി സര്‍ക്കാരിനോ ബോര്‍ഡിനോ നേരിട്ട് ഇടപാടൊന്നും ഉണ്ടായിരുന്നില്ലല്ലോ? ഇടപാട് ലാവലിനുമായി ആയിരുന്നു, അതുകൊണ്ട് അവരുമായി ധാരണാപത്രവും കരാറും ഉണ്ടാക്കി.

    ക്യാന്‍സര്‍ സെന്ററിന്റെ ധനസഹായം ​ലാവലിന്‍ അവരുടെ പോക്കറ്റില്‍ നിന്നും എടുത്തു തരാമെന്ന് വാഗ്ദാനം ചെയ്യുകയായിരുന്നില്ല. ക്യാനഡയിലുള്ള വിവിധ ഏജന്‍സികളില്‍ നിന്നും മേടിച്ചു തരാമെന്നു പറയുകയായിരുനു. വൈദ്യുതി പദ്ധതിയുടെ ധനസഹയവും അതു പോലെ വിവിധ ഏജന്‍സികളില്‍ നിന്നും മേടിച്ചു തരികയായിരുന്നു. ഒരു ധനസഹായത്തിനു ധാരണാപത്രവും കരാറും വേണ്ടെങ്കില്‍ മറ്റൊന്നിന്‌ എന്തിനാണു ധാരണാ പത്രവും കരാറും?

    കേട്ടുകേള്‍വിയും സ്വന്തം സങ്കല്പങ്ങളും വെച്ച് വാദിക്കുന്നതിനു മറുപടി പറയേണ്ട കാര്യമില്ല

    കേട്ടു കേള്‍വി വിശ്വസിക്കേണ്ട. താങ്കള്‍ അറിയാവുന കാര്യം പറഞ്ഞല്‍ മതി?

    ടെക്ക്നിക്കാലിയ എങ്ങനെ ഇതില്‍ വന്നു പെട്ടു?

    ആരാണാ പണി അവരെ ഏല്‍പ്പിച്ചത്?
    അവരുമായി ഉണ്ടാക്കിയ കരാറിന്റെ വിശദാംശങ്ങള്‍ ഒന്നു പറയാമോ?

    ചെയ്ത പണിക്ക് അരാണവര്‍ക്ക് പണം നല്‍കിയത്?

    ReplyDelete
  175. പിണറായി കഴിഞ്ഞ തവണ കോടതിയില്‍ ഹാജരാകാതിരിക്കാന്‍ വേണ്ടി മന:പൂര്‍വം അസുഖമാണെന്ന് പറഞ്ഞുണ്ടാക്കി എന്നു ധ്വനിപ്പിക്കുന്ന രീതിയില്‍ താങ്കള്‍ പല സ്ഥലത്തും എഴുതിക്കണ്ടു.

    എവിടെയൊക്കെയാണെഴുതി കണ്ടത് എന്നു പറഞ്ഞാല്‍ ഉപകാരമായിരുന്നു.

    പിണറായി വിജയന്‍ ആശുപത്രിയില്‍ കിടന്നതിനേക്കുറിച്ച് എങ്ങും എഴുതിയതായി ഞാന്‍ ഓര്‍ക്കുന്നില്ല. അതു മാത്രമല്ല അടുത്ത കാലത്തൊന്നും ലാവലിന്‍ വിഷയത്തേക്കുറിച്ച് ഞാന്‍ ഒന്നും എഴുതിയിട്ടും ഇല്ല. സാന്ദര്‍ഭികമായി ചിലയിടങ്ങളില്‍ ലാവലിന്‍ കേസ് എന്ന വാക്കുകള്‍ ഉപയോഗിച്ചതല്ലാതെ. ഈ വിഷയം വിജി പിണറായിയാണ്‌ ഇവിടെ ഉയര്‍ത്തി കൊണ്ടുവന്നത്.

    ReplyDelete
  176. പക്ഷേ വരദരുടെ കാര്യത്തിലല്ലാതെ ആ പറഞ്ഞ മറ്റുള്ളവരുടെയൊന്നും തലയോ ഉടലോ പരിശോധിക്കണമെന്ന് വിജയന്‍ കുറിപ്പെഴുതിയെന്ന് ആരും പറഞ്ഞിട്ടുമില്ല. അതെന്തേ അങ്ങനെ? വരദരുടെ തലയ്ക്കു മാത്രം എന്തെങ്കിലും ‘പ്രത്യേകത’യുണ്ടായിരുന്നോ

    ഇല്ലല്ലോ. ഏതെല്ലാം നിയമങ്ങളും കീഴ്വഴക്കങ്ങളുമാണ്, ലംഘിച്ചതെന്ന് ലാവലിന്‍ കേസിനേപ്പറ്റി വിശദമായി ചര്‍ച്ച ചെയ്ത അങ്കിളിന്റെ ബ്ളോഗില്‍ ഉണ്ട്. അതൊക്കെ മനസിലാകണമെങ്കില്‍ അവിടെ വായിക്കാം.

    ReplyDelete
  177. താങ്കള്‍ ചോദിച്ചത് മറ്റൊരു ചോദ്യത്തിനുള്ള മറുപടിയാണോ അല്ലയോ എന്നതല്ല കാര്യം.

    താങ്കള്‍ ഒരു ചോദ്യം ചോദിച്ചു ഞാന്‍ അതിനു മറുപടിയും നല്‍കി. കുറെയധികം പേര്‍ക്ക് മെയില്‍ അയച്ചതാണു കുറ്റം എന്നു താങ്കളെഴുതി. അപ്പോള്‍ ഒരാള്‍ക്ക് മാത്രം അയച്ചാല്‍ കുറ്റമാകില്ലേ എന്നു ഞാന്‍ ചോദിച്ചു. അതിന്റെ പശ്ചാത്തലം മനസിലാകുനില്ലെങ്കില്‍ അതെന്റെ പ്രശ്നമല്ല.

    ReplyDelete
  178. കൊല ചെയ്യാന്‍ ഉദ്ദേശ്യം ഉണ്ടായിരുന്നു എന്ന് തെളിയിക്കേണ്ടത് പ്രോസിക്യൂഷനാണ്. താങ്കളുടെ തന്നെ വാദം അനുസരിച്ച് ‘മനുഷ്യന്റെ മനസ്സില്‍ കയറി’ പരിശോധിക്കാന്‍ കഴിയാത്തതു കൊണ്ട് പ്രതിയുടെ മനസ്സില്‍ മാത്രം ഉള്ള ‘ഉദ്ദേശ്യം’ തെളിയിക്കാന്‍ പറ്റില്ലല്ലോ?


    പ്രോസിക്യൂഷന്‍ തെളിയിക്കുന്നത് കോടതിയിലാണ്. അവര്‍ അവിടെ തെളിയിക്കും. അതിനു മുമ്പ് നാട്ടുകാര്‍ അയാള്‍ മനപ്പൂര്‍വം കൊല ചെയ്തതാണെന്നും പറഞ്ഞ് വിധി പ്രസ്താവിക്കില്ല.

    പ്രതിയുടെ മനസില്‍ ഉള്ള ‘ഉദ്ദേശ്യം’ തെളിയിക്കാന്‍ പറ്റാത്തതു കൊണ്ടാണ്, കോടതിയില്‍ പ്രോസിക്യൂഷന്‍ തെളിയിയിക്കുന്നതു വരെ പ്രതി പറയുന്നത് വിശ്വസിച്ചേ പറ്റൂ എന്നു പറഞ്ഞത്. അത് ഏതു തരത്തില്‍ വ്യാഖ്യാനിച്ചാലും എനിക്ക് വിരോധമില്ല.

    എങ്കില്‍ പിന്നെ എന്തിനാണ് ‘എല്ലാവരും വിശ്വസിച്ചേ പറ്റൂ’ എന്ന് പറഞ്ഞത്?

    വിശ്വസിച്ചില്ലെങ്കില്‍ ആരെയും തൂക്കിക്കൊല്ലുമെന്നൊന്നും ഞാന്‍ പറഞ്ഞില്ല. സാധാരണ കേസുകളില്‍ നടക്കുന്നതാണു ഞാന്‍ പറഞ്ഞത്. തമാശക്കു വേണ്ടി ചെയ്തതാണെന്നയാള്‍ പറഞ്ഞു. പോലീസ് അയാളെ ഇടിച്ച് മനപ്പൂര്‍വം ചെയ്തതാണെന്ന് സമ്മതിപ്പിച്ചില്ല.

    ഇതില്‍ ഒരു ധാര്‍ഷ്ട്യവും ഇല്ല.

    ReplyDelete
  179. കേരളത്തിലെ ബഹുഭൂരിപക്ഷം ആളുകളും പോലീസും എന്തു വിശ്വസിക്കുന്നു അഥവാ എന്തു വിശ്വസിക്കണം എന്ന് പ്രഖ്യാപിക്കാന്‍ കാളിദാസരെ ആരെങ്കിലും ‘അധികാരപ്പെടുത്തി’യിട്ടുണ്ടോ ആവോ?

    കേരള പോലീസ് ഒരു പ്രസ്താവന നടത്തി. അതില്‍ അവര്‍ പറഞ്ഞ കര്യങ്ങളാണു ഞാന്‍ എഴുതിയത്.

    ഏതായാലും ഈ കേസ് കോടതിയില്‍ വരാന്‍ പോകുകയല്ലേ. അപ്പോഴറിയാമല്ലോ. കുറ്റം ചാര്‍ത്തിയതിനെ അയാള്‍ ചോദ്യം ചെയ്തിട്ടില്ല. അതു കൊണ്ട് സംശയമൊന്നും വേണ്ട.

    അങ്ങനെ അധികാരമുണ്ടെന്ന് ആരും എവിടെയും പറഞ്ഞില്ലല്ലോ! ‘കാളിദാസന്‍ വക്കീലായാല്‍ ഈപ്പ്ച് 300, 302 വകുപ്പുകള്‍ എടുത്തുകളയാം’ എന്നാണ്, ‘കാളിദാസന് എടുത്തുകളയാം’ എന്നല്ല ഞാന്‍ പറഞ്ഞത്. താങ്കളുടെ ഉപദേശം സ്വയം വായിക്കൂ: "ഞാന്‍ ഉദ്ദേശിക്കാത്തതോ എഴുതാത്തതോ താങ്കള്‍ മനോവിഭ്രാന്തിയില്‍ നിന്നും എഴുതിയാല്‍ ഞാന്‍ എഴുതിയതാകില്ല.

    കാളിദാസന്‍ വക്കീലാകുമ്പോള്‍ എടുത്തു കളയാം എന്നതിന്റെ അര്‍ത്ഥം അത് കാളിദാസനു വേണ്ടി ആണെന്നല്ലേ?

    കാളിദാസന്‍ വക്കിലാകുന്നതിനു മുമ്പ് അതാരും എടുത്തു കളയുന്നില്ലെങ്കില്‍, തീര്‍ച്ചയായും അത് കാളിദാസന്റെ മിടുക്കല്ലേ?

    അല്ലെങ്കില്‍ ആര്‍ക്കു വേണ്ടിയാണതെടുത്തു കളയുന്നതെന്ന് മനോവിഭ്രാന്തിയില്ലാതെ ഒന്നു പറയാമോ?

    ReplyDelete
  180. 'വേറെ ചില വിഷയങ്ങളില്‍' കേസ് കൊടുത്തതു കൊണ്ട് എല്ലാ സന്ദര്‍ഭങ്ങളിലും കേസ് കൊടുത്തുകൊള്ളണമെന്നുണ്ടോ?

    താങ്കള്‍ വ്യാഖ്യാനിച്ച് ബുദ്ധിമുട്ടണ്ട.

    പിണറായി വിജയനു കോടിക്കണക്കിനു രൂപാ മുടക്കി പണിത വീടുണ്ട് എന്നും അതിലെ ഉപകരണങ്ങളൊക്കെ ഇന്നതണെന്നൊക്കെ പല വേദികളിലും മദ്ധ്യമങ്ങളിലും കുറേക്കാലം ചര്‍ച്ച ചെയ്തിരുന്നു. അന്നൊന്നും വിജയന്‍ പരാതി കൊടുത്തില്ല. പക്ഷെ ഒരു ഫോട്ടോ വിജയന്റെ വീടിന്റേതാണെന്നു പറഞ്ഞതാണു പരാതിക്കിടയാക്കിയതെന്നേ ഞാന്‍ വിവക്ഷിച്ചുള്ളു.

    കോടികള്‍ മുടക്കി എന്നത് ഇപ്പോഴും പരാതിയുടെ അടിസ്ഥനമല്ല. ഇപ്പോള്‍ പ്രചരിച്ച ഇ മെയിലില്‍ ഒരിടത്തും പിണറായി വീടിനു ചെലവാക്കിയ തുകയേപ്പറ്റിയോ വീടിന്റെ മറ്റു സൌകര്യങ്ങളേപ്പറ്റിയോ യാതൊരു പരാമര്‍ശവുമില്ല.

    ReplyDelete
  181. 'തെറ്റു ചെയ്തിട്ടില്ല എന്നു തീരുമാനിച്ചതിനെയാണു ഞാന്‍ പരാമര്‍ശിച്ചത്' എന്നായിരുന്നല്ലോ. അതില്‍ നിന്ന് മാറി ‘തീരുമാന’മല്ല, ‘മനസ്സിലായി എന്ന അഭിപ്രായം’ മാത്രമാണ് എന്നെങ്കിലും അംഗീകരിച്ചല്ലോ.

    തെറ്റു ചെയ്തില്ല എന്നു മനസിലാകുമ്പോഴാണ്, തീരുമാനിക്കുന്നത്.


    'തീരുമാനവും അഭിപ്രായവും തമ്മില്‍ വലിയ അന്തരമുണ്ട്. അതൊക്കെ ആദ്യം മനസിലക്കുക.' ഇത് കാളിദാസന്‍ ഏതാനും ദിവസം മുന്‍പ് (27 November 2009 23:46) പറഞ്ഞത്. അന്ന് ‘തെറ്റു ചെയ്തിട്ടില്ല എന്നു തീരുമാനിച്ചതിനെയാണു ഞാന്‍ പരാമര്‍ശിച്ചത്’ എന്ന് പറഞ്ഞ കാളിദാസന്‍ തന്നെ പിന്നീട് അതില്‍ നിന്ന് ‘വലിയ അന്തരമുള്ള’ ‘മനസ്സിലായി എന്ന അഭിപ്രായ’മാണ് പാര്‍ട്ടി പറഞ്ഞത് എന്ന് മാറ്റി പറഞ്ഞത് ആ ‘വലിയ അന്തരം’ മനസ്സിലായതു കൊണ്ടാവുമല്ലോ?

    ReplyDelete
  182. കുറ്റം തെളിയുനതിനു മുമ്പ് പലരെയും ജയിലിലടക്കുന്നതിന്റെ ഉദാഹരണം പല പ്രാവശ്യം ഞാന്‍ പറഞ്ഞു.

    കുറ്റം തെളിയുന്നതിനു മുന്‍പ് ജയിലില്‍ അടക്കാറുണ്ടോ എന്നതല്ല ചോദ്യം. കുറ്റം തെളിഞ്ഞില്ലെങ്കിലും ‘അപരാ‍ധിയായി കണക്കാക്കു’ന്നത് - താങ്കള്‍ എവിടെയാണ് കേട്ടിട്ടുള്ളത് എന്നാണ്. (ഞാന്‍ കേള്‍ക്കാത്തത് താങ്കളുടെ കുറ്റമല്ല എന്നു പറഞ്ഞല്ലോ? അതിനര്‍ഥം ഞാന്‍ (എന്റെ കുറ്റം കൊണ്ടാവാം) കേള്‍ക്കാതെ പോയതാണ്, താങ്കള്‍ കേട്ടിട്ടുണ്ട് എന്നായിരിക്കണമല്ലോ?

    ReplyDelete
  183. എല്ലാ അപകീര്‍ത്തികളിലും പരാതി നല്‍കാന്‍ വിജയനു തോന്നാത്ത അതേ മനശാസ്ത്രം മാത്രമേ ഒരു ഫയല്‍ മാത്രം മുക്കിയതിലുമുള്ളു.

    അപകീര്‍ത്തി കേസില്‍ വിജയന്‍ പ്രതിയല്ല, പരാതിക്കാരനാണ്. അപകീര്‍ത്തി ഉണ്ടായോ, അതിനെതിരെ പരാതി നല്‍കണോ എന്നതൊക്കെ വിജയന്റെ വ്യക്തിപരമായ കാര്യമാണ്. അപകീര്‍ത്തികരമായ ഒരു സന്ദര്‍ഭത്തില്‍ പരാതി നല്‍കാതിരിക്കുകയും വ്യത്യസ്തമായ മറ്റൊരു സന്ദര്‍ഭത്തില്‍ പരാതി നല്‍കുകയും ചെയ്യുന്നതു വിജയനെ ഒരു തരത്തിലും ബാധിക്കുന്നതല്ല. കേസില്‍ വിജയന് എതിരെയാണ് വിധി ഉണ്ടാകുന്നതെങ്കില്‍ പോലും വിജയന് പ്രത്യേകിച്ച് ഒന്നും സംഭവിക്കുകയുമില്ല. പക്ഷേ ലാവലിന്‍ കേസിലെ സാഹചര്യം അതല്ല. വിജയന്‍ പ്രതിയാണ്. പ്രതിയെ സംബന്ധിച്ചിടത്തോളം തനിക്കെതിരായ ഓരോ തെളിവും പ്രധാനമാണ്. ഒരു തെളിവ് നശിപ്പിക്കാന്‍ കഴിഞ്ഞാല്‍ പോലും മറ്റനേകം തെളിവുകള്‍ ഉണ്ടെങ്കില്‍ അവ അയാള്‍ക്ക് വിനയാകും. ആ സാഹചര്യത്തില്‍ തെളിവു നശിപ്പിക്കാന്‍ ചാന്‍സ് കിട്ടിയാല്‍ കിട്ടാവുന്നത്ര തെളിവുകള്‍ നശിപ്പിക്കാനാവും പ്രതി ശ്രമിക്കുക, അല്ലാതെ ഒരു തെളിവു മാത്രം നശിപ്പിച്ചാല്‍ മതി, ബാക്കിയൊക്കെ ഭദ്രമായി ഇരുന്നോട്ടെ എന്നു കരുതുമോ?

    ReplyDelete
  184. കരാരില്‍ പറഞ്ഞ സാധന സാമഗ്രികള്‍ തന്നെയാണ്‌ ലാവലിന്‍ സപ്പ്ളൈ ചെയ്തത്.... കരാറില്‍ പറഞ്ഞിരുന്ന സാധന സാമഗ്രികള്‍ക്ക് നിലവാരമില്ലായിരുന്നു.

    'SNC designed and supplied (November 2000) a new draft tube gate, the
    measurement of which did not suit the existing draft tube outlet.
    (Sec. 3.24, CAG's Report)

    നിലവിലുള്ള ഉപകരണത്തിനു യോജിക്കാത്ത spares നല്‍കാനായിരുന്നോ കരാര്‍?

    പിണറായി വിജയന്‍ ആ വ്യവസ്ഥ പലിക്കാതെ ലാവലിനെ തന്നെ പണി ഏല്‍പ്പിക്കാന്‍ സ്വന്തമായി അങ്ങു തീരുമാനിച്ചു. അതിനു വേണ്ടി ഒരു കരാറും ഉണ്ടാക്കി. അതിനെ സപ്പ്ളൈ കരാര്‍ എന്നു മന്ദബുദ്ധികള്‍ പോലും വിളിക്കില്ല.

    സാധനങ്ങള്‍ സപ്ലൈ ചെയ്യാനുള്ള കരാറിനെ പിന്നെ എന്താണാവോ വിളിക്കേണ്ടത്?

    ReplyDelete
  185. ക്യാന്‍സര്‍ സെന്ററിന്റെ ധനസഹായം ലാവലിന്‍ അവരുടെ പോക്കറ്റില്‍ നിന്നും എടുത്തു തരാമെന്ന് വാഗ്ദാനം ചെയ്യുകയായിരുന്നില്ല. ക്യാനഡയിലുള്ള വിവിധ ഏജന്‍സികളില്‍ നിന്നും മേടിച്ചു തരാമെന്നു പറയുകയായിരുനു. വൈദ്യുതി പദ്ധതിയുടെ ധനസഹയവും അതു പോലെ വിവിധ ഏജന്‍സികളില്‍ നിന്നും മേടിച്ചു തരികയായിരുന്നു. ഒരു ധനസഹായത്തിനു ധാരണാപത്രവും കരാറും വേണ്ടെങ്കില്‍ മറ്റൊന്നിന്‌ എന്തിനാണു ധാരണാ പത്രവും കരാറും?

    വൈദ്യുത പദ്ധതിയുടെ ധനസഹായം വിവിധ ഏജന്‍സികളില്‍ നിന്ന് മേടിച്ചു തരാമെന്നു ലാവലിന്‍ പറഞ്ഞു. അതുകൊണ്ട് അവരുമായി (ഏജന്‍സികളുമായിട്ടല്ല) ഉണ്ടാക്കിയ ധാരണാപത്രത്തില്‍ ആ സഹായം മേടിച്ചു തരുന്നതിന് വ്യവസ്ഥയും ഉണ്ടായിരുന്നു, പിന്നീട് കരാറും ഉണ്ടാക്കി. അതുപോലെ കാന്‍സര്‍ സെന്ററിനു സഹായം വിവിധ ഏജന്‍സികളില്‍ നിന്ന് മേടിച്ചു തരാമെന്ന് അതേ ലാവലിന്‍ തന്നെ പറഞ്ഞു, അതിനു വേണ്ടി അതേ ലാവലിനുമായി ധാരണാപത്രം ഉണ്ടാക്കി, അതിന്റെ തുടര്‍ച്ചയായി കരാര്‍ ഉണ്ടാക്കാമെന്ന് വ്യവസ്ഥയും ചെയ്തു. രണ്ടു ധനസഹായങ്ങള്‍ളും സംഘടിപ്പിച്ചു തരാമെന്ന് പറഞ്ഞത് ഒരു കൂട്ടര്‍ തന്നെയായിരിക്കുകയും രണ്ടു സഹായങ്ങളും സംഘടിപ്പിച്ചു തരുന്നതിന് അതതു ധാരണാപത്രങ്ങളില്‍ വ്യവസ്ഥ ഉണ്ടായിരുന്നു എന്നുമിരിക്കെ ‘ഒരു ധനസഹായത്തിനു ധാരണാപത്രവും കരാറും വേണ്ടെങ്കില്‍ മറ്റൊന്നിന്‌ എന്തിനാണു ധാരണാ പത്രവും കരാറും’ എന്ന ചോദ്യം അടിസ്ഥാന രഹിതമാണ്.

    ReplyDelete
  186. ടെക്ക്നിക്കാലിയ എങ്ങനെ ഇതില്‍ വന്നു പെട്ടു? ആരാണാ പണി അവരെ ഏല്‍പ്പിച്ചത്? അവരുമായി ഉണ്ടാക്കിയ കരാറിന്റെ വിശദാംശങ്ങള്‍ ഒന്നു പറയാമോ?

    ടെക്നിക്കാലിയ വന്നതിന്റെ എന്നതിന്റെ വിശദാംശങ്ങളൊന്നും എനിക്കറിഞ്ഞുകൂടാ. ഏതെങ്കിലും രീതിയിലാണ് എന്ന് ‘പറഞ്ഞു കേട്ടിരുന്നു’ എന്ന് വാദിക്കാന്‍ താല്പര്യവുമില്ല. പക്ഷേ അവരെ പണി ഏല്‍പ്പിച്ചതു കൊണ്ട് എന്തെങ്കിലും കുഴപ്പമുണ്ടായെന്നോ ഏല്പിച പണി അവര്‍ ശരിയായി ചെയ്തില്ല എന്നോ അതുകൊണ്ട് എന്തെങ്കിലും നഷ്ടമുണ്ടായെന്നോ ആരോപണമുണ്ടോ?

    ReplyDelete
  187. പക്ഷേ വരദരുടെ കാര്യത്തിലല്ലാതെ ആ പറഞ്ഞ മറ്റുള്ളവരുടെയൊന്നും തലയോ ഉടലോ പരിശോധിക്കണമെന്ന് വിജയന്‍ കുറിപ്പെഴുതിയെന്ന് ആരും പറഞ്ഞിട്ടുമില്ല. അതെന്തേ അങ്ങനെ? വരദരുടെ തലയ്ക്കു മാത്രം എന്തെങ്കിലും ‘പ്രത്യേകത’യുണ്ടായിരുന്നോ?

    ഇല്ലല്ലോ. ഏതെല്ലാം നിയമങ്ങളും കീഴ്വഴക്കങ്ങളുമാണ്, ലംഘിച്ചതെന്ന് ലാവലിന്‍ കേസിനേപ്പറ്റി വിശദമായി ചര്‍ച്ച ചെയ്ത അങ്കിളിന്റെ ബ്ളോഗില്‍ ഉണ്ട്.


    ‘അരിയെത്ര?‘ ‘പയറഞ്ഞാഴി...!’ വരദാചാരി മാത്രമല്ല, മറ്റു പലരും കരാറിനെ എതിര്‍ത്തിരുന്നു എന്നാണ് പറയപ്പെടുന്നത്. പക്ഷേ ആ ‘മറ്റുള്ളവരുടെ’യൊന്നും തലകള്‍ പരിശോധിക്കണമെന്ന് വിജയന്‍ ഫയലില്‍ കുറിച്ചതായി ആരും പറഞ്ഞിട്ടുമില്ല. അങ്ങനെ വരുമ്പോള്‍ കരാര്‍ നടപടികളെ എതിര്‍ത്ത പലരില്‍ നിന്ന് വരദാചാരിയുടെ മാത്രം തല പരിശോധിക്കണമെന്ന് വിജയന്‍ എഴുതിയെങ്കില്‍ എന്തെങ്കിലും പ്രത്യേകത കാണണമല്ലോ? അതു ചോദിച്ചതിന് മറുപടി നിയമങ്ങളും കീഴ്‌വഴക്കങ്ങളും ഏതൊക്കെ ബ്ലോഗുകളില്‍ ചര്‍ച്ച ചെയ്തിട്ടുണ്ട് എന്നല്ല!

    ReplyDelete
  188. സപ്പ്ളൈ ചെയ്യാമെന്നു പറയുന്ന സാധന സാമഗ്രികള്‍ ഏതു കമ്പനി ഉണ്ടാക്കുന്നു, ഏതെല്ലാം പദ്ധതികളില്‍ അവ ഉപയോഗിക്കുന്നു, മറ്റുള്ളവര്‍ അതുഇനു നല്‍കിയ സാഷ്യങ്ങള്‍. ഇവയൊക്കെയാണു സത്യ സന്ധത വിലയിരുത്താന്‍ ഉപയോഗിക്കുന്നത്.

    ആ പറഞ്ഞ സാധന സാമഗ്രികള്‍ ഉണ്ടാക്കിയ കമ്പനിയുടെ ഉപകരണങ്ങള്‍ കേരളത്തിലും പുറത്തും പല പദ്ധതികളിലും ഉപയോഗിച്ചിട്ടുണ്ട്. അവരുടെ (ഉപകരണ നിര്‍മാതാക്കളുടെ) സത്യസന്ധതയല്ലല്ലോ ഇവിടെ വിഷയം? ഉപകരണങ്ങള്‍ ലഭ്യമാക്കുകയും സ്ഥാപിക്കുകയും ചെയ്തവരുടെ കാര്യമല്ലേ? അവരുടെ വിശ്വാസ്യതയ്ക്ക് ഇടുക്കി പദ്ധതി മുതല്‍ പതിറ്റാണ്ടുകളായി അവര്‍ ചെയ്തിട്ടുള്ള പദ്ധതികള്‍ തന്നെ സാക്ഷ്യം വഹിക്കുന്നുണ്ട്. അവയൊക്കെ കണക്കിലെടുത്താണ് അവരെ തന്നെ ഈ പദ്ധതിയും ഏല്‍പ്പിക്കാമെന്ന് തീരുമാനിച്ചത്. വിവാദമായ പദ്ധതികള്‍ക്കു മുന്‍പ് അവര്‍ ചെയ്തിട്ടുള്ള ആ പദ്ധതികളിലൊന്നും എന്തെങ്കിലും പ്രശ്നങ്ങള്‍ ഉണ്ടായതായി അറിയില്ല.

    ReplyDelete
  189. 100 കോടിയില്‍ കൂടുതലുള്ള കരാറിനു മാത്രം അനുമതി തേടിയാല്‍ മതിയായിരുന്നു. അതുകൊണ്ട് കാര്‍ത്തികേയന്‍ അനുമതി തേടിയില്ല.

    കരാറിനല്ല അനുമതി തേടേണ്ടത്, പദ്ധതിക്കാണ്. അനുമതി വേണോ എന്നു നിശ്ചയിക്കുന്നത് പദ്ധതിയുടെ ‘capital expenditure’ ആധാരമാക്കിയുമാണ്, അല്ലാതെ അതിനുള്ള ഉപദേശച്ചെലവിനെ (consultancy charges) ആധാരമാക്കിയല്ല. എന്തു ചെയ്യാനാണ് പദ്ധതി എന്നും ആ പദ്ധതി എന്ത് എന്നും കൃത്യമായി തീരുമാനിച്ച ശേഷമാണ് കണ്‍സള്‍ട്ടന്‍സി കരാര്‍ ഉണ്ടാക്കിയത്. പദ്ധതിക്ക് വരുന്ന ചെലവ് അനുമതി ഇല്ലാതെ നടപ്പാക്കാവുന്ന പരിധിക്കു മുകളിലാണ് എന്ന് കണ്‍സള്‍ട്ടന്‍സി കരാര്‍ ഉണ്ടാക്കിയപ്പോള്‍ തന്നെ അറിയാമായിരുന്നു താനും. അതുകൊണ്ടു തന്നെ അന്നേ അനുമതി തേടേണ്ടതായിരുന്നു.

    ReplyDelete
  190. വിജയന്‍ ഒരു ‘വളഞ്ഞ വഴി’യും സ്വീകരിച്ചില്ല. പദ്ധതി ‘മൂന്നായി വിഭജിച്ച’തല്ല, തുടക്കം മുതലേ മൂന്നു തന്നെയായിരുന്നു. അതനുസരിച്ച് മൂന്നു കണ്‍സള്‍ട്ടന്‍സി കരാറുകളാണ് ഒപ്പുവെച്ചിരുന്നത്. വിജയന്‍ മന്ത്രിയാകും മുന്‍പ് തന്നെ മൂന്നു കരാറുകള്‍ നിലവിലുണ്ടായിരുന്നത് വിജയന്‍ പിന്നെയും വിഭജിച്ചോ?

    അപ്പോള്‍ എത്രയായിരുന്നു കണ്‍സള്‍ട്ടന്‍സി ഫീസ്? ഓരോ കരാറിനും 25 കോടി വീതം 75 കോടിയോ?


    ഓരോ കരാറിനും 25 കോടി കണ്‍സള്‍ട്ടന്‍സി ഫീസ് എന്ന് ആരും പറഞ്ഞില്ല! കണ്‍സള്‍ട്ടന്‍സി ഫീസിന്റെ കാര്യമേ പരാമര്‍ശിച്ചിട്ടില്ല. മൂന്നു പദ്ധതികളും തുടക്കം മുതലേ മൂന്നായി തന്നെയാണ് ഉണ്ടായിരുന്നത്, അങ്ങനെ മൂന്ന് കണ്‍സള്‍ട്ടന്‍സി കരാറുകളും ഉണ്ടായിരുന്നു, അല്ലാതെ നിയമം മറികടക്കാന്‍ വേണ്ടി വിജയന്‍ വിഭജിച്ചതല്ല എന്നാണ് പറഞ്ഞത്. അതു മനസ്സിലായില്ലെന്നു നടിച്ച് ഫീസെത്രയായിരുന്നു എന്നു ചോദിക്കുന്നവരുടെ ‘തല പരിശോധിക്കുന്ന’ത് നന്നായിരിക്കും എന്ന് ഞാന്‍ പറയുന്നില്ല.

    ReplyDelete
  191. കണ്‍സള്‍ട്ടന്‍സി കരാര്‍ പ്രകാരം ലാവലിനു താല്‍പ്പര്യമുള്ളവരെ പണി ഏല്‍പ്പിക്കാന്‍ ആകില്ല. കേരളത്തിന്റെ പ്രതി നിധികളും കൂടിയാണ്, യോഗ്യരായവരെ തീരുമാനിക്കേണ്ടിയിരുന്നത്.

    അങ്ങനെ വ്യവസ്ഥ ഉണ്ടായിരുന്നോ? ഉണ്ടായിരുന്നെങ്കിക്ല് എവിടെ എന്ന്‍ വ്യക്തമാക്കാമോ?

    ReplyDelete
  192. എങ്കില്‍ പിന്നെ എന്തിനാണ് ‘എല്ലാവരും വിശ്വസിച്ചേ പറ്റൂ’ എന്ന് പറഞ്ഞത്?

    വിശ്വസിച്ചില്ലെങ്കില്‍ ആരെയും തൂക്കിക്കൊല്ലുമെന്നൊന്നും ഞാന്‍ പറഞ്ഞില്ല.


    തൂക്കിക്കൊല്ലുമെന്നോ മറ്റെന്തെങ്കിലും ചെയ്യുമെന്നോ പറഞ്ഞോ എന്നതല്ലല്ലോ കാര്യം? തെളിയിക്കപ്പെട്ടിട്ടില്ലാത്ത ഒരു കാര്യം ‘എല്ലാവരും വിശ്വസിച്ചേ പറ്റൂ’ എന്ന് വാശി പിടിക്കുന്നതിനെപ്പറ്റിയാണ് ചോദിച്ചത്. ‘മറിച്ച് തെളിയിക്കപ്പെട്ടിട്ടില്ലാത്തതു കൊണ്ട് ഞാന്‍ വിശ്വസിക്കുന്നു’ അല്ലെങ്കില്‍ ‘മറിച്ച് തെളിയിക്കപ്പെടുന്നതു വരെ വിശ്വസിക്കാം’ എന്നല്ലാതെ മറ്റുള്ളവര്‍ എന്തു വിശ്വസിക്കണം / വിശ്വസിക്കരുത് എന്ന് ‘ഉത്തരവ്’ പുറപ്പെടുവിക്കാന്‍ താങ്കള്‍ക്ക് എന്തധികാരം?

    ReplyDelete
  193. താങ്കള്‍ ഒരു ചോദ്യം ചോദിച്ചു ഞാന്‍ അതിനു മറുപടിയും നല്‍കി. കുറെയധികം പേര്‍ക്ക് മെയില്‍ അയച്ചതാണു കുറ്റം എന്നു താങ്കളെഴുതി. അപ്പോള്‍ ഒരാള്‍ക്ക് മാത്രം അയച്ചാല്‍ കുറ്റമാകില്ലേ എന്നു ഞാന്‍ ചോദിച്ചു. അതിന്റെ പശ്ചാത്തലം മനസിലാകുനില്ലെങ്കില്‍ അതെന്റെ പ്രശ്നമല്ല.

    'പ്രശ്നം’ മനസ്സിലായി...! ‘ഒരാള്‍ക്ക് മാത്രം അയച്ചാല്‍ കുറ്റമാകില്ലേ എന്നു’ ചോദിച്ചതിന് ബന്ധപ്പെട്ട നിയമ വകുപ്പ് സഹിതം മറുപടി തന്നിട്ടും ‘മറുപടി തന്നില്ല’ എന്നും ‘വാദം തെറ്റാണെന്ന് ഇതു വരെ പറഞ്ഞിട്ടില്ല’ എന്നുമൊക്കെ കള്ളങ്ങള്‍ നിരത്തുന്നതും അത് എന്തിനാണെന്നു ചോദിച്ചാല്‍ ഉത്തരം പറയാതെ ഒളിച്ചോടുന്നതും ആരുടെ, എന്തിന്റെ ‘പ്രശ്ന’മാണെന്ന് വ്യക്തമായി മനസ്സിലായി...!!

    ReplyDelete
  194. കേരളത്തിലെ ബഹുഭൂരിപക്ഷം ആളുകളും പോലീസും എന്തു വിശ്വസിക്കുന്നു അഥവാ എന്തു വിശ്വസിക്കണം എന്ന് പ്രഖ്യാപിക്കാന്‍ കാളിദാസരെ ആരെങ്കിലും ‘അധികാരപ്പെടുത്തി’യിട്ടുണ്ടോ ആവോ?

    കേരള പോലീസ് ഒരു പ്രസ്താവന നടത്തി. അതില്‍ അവര്‍ പറഞ്ഞ കര്യങ്ങളാണു ഞാന്‍ എഴുതിയത്.


    പോലീസ് നടത്തിയ(തെന്ന് താങ്കള്‍ പറയുന്ന) പ്രസ്താവനയില്‍ ‘ബഹുഭൂരിപക്ഷം ആളുകളും കേരള പോലീസും (പ്രതി പറഞ്ഞത്) വിശ്വസിക്കുന്നു’ എന്നു പറഞ്ഞിട്ടുണ്ടായിരുന്നോ? ഇല്ല എങ്കില്‍ ‘അവര്‍ പറഞ്ഞ കാര്യങ്ങളാണ് ഞാന്‍ എഴുതിയത്’ എന്ന അവകാശവാദം മറ്റൊരു കള്ളമല്ലേ?

    ReplyDelete
  195. അന്നൊന്നും വിജയന്‍ പരാതി കൊടുത്തില്ല. പക്ഷെ ഒരു ഫോട്ടോ വിജയന്റെ വീടിന്റേതാണെന്നു പറഞ്ഞതാണു പരാതിക്കിടയാക്കിയതെന്നേ ഞാന്‍ വിവക്ഷിച്ചുള്ളു.

    പക്ഷേ പറഞ്ഞത് ‘വിവക്ഷിച്ചത്’ അല്ല എന്നു മാത്രം! ‘(വിജയന്റേതല്ലാത്ത) ഒരു വീടിന്റെ ഫോട്ടോ വിജയന്റെ വീടിന്റേതാണ് എന്നു പറഞ്ഞ് മെയില്‍ അയച്ചതു കൊണ്ടാണ് വിജയന്‍ പരാതി നല്‍കിയത്’ (അല്ലായിരുന്നെങ്കില്‍ ഒരു പക്ഷേ പരാതി നല്‍കില്ലായിരുന്നു) എന്നായിരുന്നു താങ്കള്‍ പറഞ്ഞിരുന്നതെങ്കില്‍ ആരും എതിര്‍ക്കില്ലായിരുന്നു. അതിനു പകരം ഫോട്ടോ ഇല്ലായിരുന്നെങ്കില്‍ ‘അപകീര്‍ത്തി ഉണ്ടാകുമായിരുന്നില്ല’ എന്നു വാദിച്ചതിനെയാണ് എതിര്‍ത്തത്. കാരണം നിയമ പ്രകാരം അതും അപകീര്‍ത്തികരം തന്നെയാണ്. അത് പരാതി നല്‍കാന് തക്ക വിധം ഗൌരവമായി എടുക്കണോ പരാതി കൊടുക്കണോ എന്നതൊക്കെ തികച്ചും വ്യക്തിനിഷ്ഠമായ കാര്യങ്ങളാണ്.

    ReplyDelete
  196. 'കാളിദാസന്‍ വക്കീലാകുമ്പോള്‍ എടുത്തു കളയാം എന്നതിന്റെ അര്‍ത്ഥം അത് കാളിദാസനു വേണ്ടി ആണെന്നല്ലേ?'

    'ആര്‍ക്കു വേണ്ടി’ എന്നതല്ല കാര്യം! ‘വക്കിലന്‍മാര്‍ക്ക് നിയമ വകുപ്പുകള്‍ എടുത്തു കളയാന്‍ അധികാരമുള്ള ആ നാട് ഏതാണെ’ന്ന താങ്കളുടെ ചോദ്യമാണ്. കാളിദാസന്‍ വക്കീലായാല്‍ നിയമ വകുപ്പ് എടുത്തുകളയാന്‍ അധികാരമുണ്ടാകും എന്ന് ആരും എവിടെയും പറഞ്ഞിട്ടില്ലെന്നിരിക്കെ അങ്ങനെയാണ് പറഞ്ഞതെന്ന് സ്വയം സങ്കല്പിച്ച് ചോദ്യം ഉന്നയിച്ചതിനെപ്പറ്റിയാണ് പറഞ്ഞത്.

    ReplyDelete
  197. കോടതിയുടെ പരിഗണനയില്‍ ഇരിക്കുന്ന ഒരു കേസില്‍ ‘പ്രതികള്‍ ശിക്ഷിക്കപ്പെടും’ എന്ന് ‘വിധി’ക്കാന്‍ വി എസ്സിനെ കോടതി അധികാരപ്പെടുത്തിയിരുന്നോ എന്നു ചോദിച്ചതിനു മറുപടി കണ്ടില്ല. ഇല്ല എന്നാണുത്തരമെങ്കില്‍ ‘തീരുമാനിക്കാന്‍ കോടതിക്കു മാത്രമേ അധികാരമുള്ളൂ’ എന്നോ ‘വി എസ്സിനെ ഒരു കോടതിയും അധികാരപ്പെടുത്തിയിട്ടില്ല’ എന്നോ (നിരപരാധിയെന്ന് പ്രഖ്യാപിക്കാന്‍ പാര്‍ട്ടിയെ അധികാരപ്പെടുത്താത്തതു പോലെ) താങ്കള്‍ എന്തുകൊണ്ട് വാദിച്ചില്ല?

    ReplyDelete