tag:blogger.com,1999:blog-2579721244302752722.post4273523572785316149..comments2023-12-16T00:49:23.073-08:00Comments on സമകാലിക പ്രശ്നങ്ങള്‍: ക്ഷേത്ര സ്വത്ത്kaalidaasanhttp://www.blogger.com/profile/01093303330412624611noreply@blogger.comBlogger6125tag:blogger.com,1999:blog-2579721244302752722.post-38719645032238550672017-09-26T08:22:52.481-07:002017-09-26T08:22:52.481-07:00" പണ്ട് ഒരു ജൂദാസ് ഉണ്ടായിരുന്നു. - ആരോ എഴുത..." പണ്ട് ഒരു ജൂദാസ് ഉണ്ടായിരുന്നു. - ആരോ എഴുതി - ജൂദാസൻ മുപ്പത് വെള്ളികാശല്ല മോഹിച്ചത് പകരം യേശു ദേവൻ അവരെയൊക്കെ ശപിക്കുന്നതായിരുന്നു. - അതിനായിട്ടാണത്രെ യേശുവിൻറെ പാദം ചുംബിച്ച് അദ്ദേഹത്തെ ഒറ്റിക്കൊടുത്തത്."
അതുപോലെ തീർച്ചയായും ക്ഷേത്ര-സ്വത്ത് രാജ്യത്തിന്റെ സ്വത്താണ് എന്നതിൽ തർക്കിക്കേണ്ടതില്ല. അല്ലാതെ ക്ഷേത്രം ഭരണാധികാരികളുടെ സ്വകാര്യ സ്വത്തല്ല. അതുകൊണ്ടാണല്ലോ രാജ്യത്തുടനീളം ഇപ്പോൾ നടക്കുന്ന "വികസനം" എന്ന പ്രഹേളിക. എന്നാൽ രാജ്യം ആരാണ്?, മാറി മാറി വരുന്ന ഭരണാധികാരികൾ ആരാണ്? ടി-സ്വത്തിൻറെ വിനിയോഗം എന്തൊക്കെയാണ്? അത് നിശ്ചയിക്കുന്നത് ആരായിരിക്കണം? - ഇതൊന്നും മേൽ ബ്ലോഗ്ഗർക്ക് ഒരു പ്രശ്നമേ അല്ല. യേശുവിനെ കാണിച്ച് കൊടുത്താൽ യേശു സർക്കാറിനെ ശപിക്കും - അതോടെ സർക്കാർ വീഴും എന്നാണ് മേൽ എഴുതിയതിൽ നിന്നും ബ്ലോഗ്ഗർ അവകാശപ്പെടുന്നതെന്ന് തോന്നുന്നു.
. എന്ത് കണ്ടിട്ടാണിയാൾ കുറെ അനുമാനങ്ങൾ നിരത്തിയിരിക്കുന്നത് - അയാളുടെ കുടുംബപാരമ്പര്യമോ, പിതൃ-പിതാമഹന്മാരുടെ സ്വഭാവപ്രത്യേകതകളോ? അവരെക്കുറിച്ചുള്ള കേട്ടുകേൾവിയോ? അതോ ജലം ലഭിക്കുമ്പോൾ വിത്തുണരുന്നത് പോലെ ഇയാളുടെ സ്വന്തം സ്വഭാവം പുറത്ത് വന്നതോ?- അതായത് ഒരിക്കൽ ഒരു കള്ളൻ ഒരു കിണ്ണം കട്ടെടുത്ത് രക്ഷപ്പെടുമ്പോൾ അയാൾക്കൊരു ഒരു സംശയം തോന്നിയത്രെ --- തന്നെ കണ്ടാൽ 'കിണ്ണം കട്ടവനാണെന്ന് തോന്നുമോ? - തുടർന്ന് കാണുന്നവരോടൊക്കെ ചോദിച്ചു തുടങ്ങിയത്രെ
"എന്നെക്കണ്ടാൽ കിണ്ണം കട്ടവനാണെന്ന് തോന്നുമോ?"
രാജ-കുടുംബാംഗങ്ങൾ കൊട്ടാരത്തിൽ ഒരു നേരം കഞ്ഞി കുടിച്ചുകൊണ്ട്, തിങ്കളാഴ്ച നോല്മ്പും, മാസത്തിൽ ഒരു ഷഷ്ഠിവ്രതവും, അമാവാസി ഒരിക്കലും, രണ്ട് ഏകാദശിയും ശനിയാഴ്ച്ച വ്രതവും ഒക്കെയായി തന്നെയാണ് ആഘോഷിക്കുന്നത് - മക്കളെയും അത് തന്നെ ശീലിപ്പിക്കുന്നു. സ്വന്തം ഉപഭോഗം കുറച്ചാൽ അത് രാജ്യത്തെ പ്രജകൾക്കും പൗരന്മാർക്കും ഉപയോഗിക്കാമല്ലോ എന്ന ചിന്തയിൽ തന്നെയാണിപ്പോഴും. നാണയങ്ങളും നോട്ടുകളും ജനങ്ങൾക്ക് ഉപകാരപ്രദമെങ്കിൽ - വിനിയോഗസൗകര്യാര്ഥം അവർ തന്നെ ഉണ്ടാക്കിയതാണെന്ന് നന്നായി അറിഞ്ഞു തന്നെയാണ് നിത്യവൃത്തി കഴിക്കുന്നത് - അതിനാൽ തന്നെ അതെല്ലാം നാട്ടിൽ കഷ്ടപ്പാട് വന്നാൽ ഉപയോഗിക്കാം എന്ന് കരുതി ഭദ്രമായി കല്ലറയിൽ സൂക്ഷിച്ചു..
അതിൻറെ ആവശ്യവും ഇതുവരെ വന്നിട്ടില്ല.- ഇയാൾ യാത്ര ചെയ്യുന്ന റോഡും റെയിലും പോലും കൊണ്ടുവന്നത് സ്വന്തം സമ്പാദ്യത്തിൽ നിന്നായിരുന്നു - അല്ലാതെ ആ സൂക്ഷിപ്പിൽ നിന്നായിരുന്നില്ല.
- വാക്കുകൾ സൂക്ഷിച്ച് ഉപയോഗിക്കുക - അവ ആരുമെടുത്തില്ലെങ്കിൽ തിരിച്ചെടുക്കേണ്ടി വരും - പശ്ചാത്തപിക്കാൻ പോലും അവസരം ലഭിച്ചെന്ന് വരില്ല.Makayiram Thirunal Marthanda Varmahttps://www.blogger.com/profile/13441475610947723786noreply@blogger.comtag:blogger.com,1999:blog-2579721244302752722.post-62671585276182067952014-04-21T18:34:35.027-07:002014-04-21T18:34:35.027-07:00KKR PS,
ഇവിടെ ചെയ്യേണ്ടത് ഇക്കാര്യത്തില്‍ ചില വ്യ...KKR PS,

ഇവിടെ ചെയ്യേണ്ടത് ഇക്കാര്യത്തില്‍ ചില വ്യക്തതകള്‍ വരുത്തുകയാണ്. ക്ഷേത്ര ഭരണവും ക്ഷേത്രത്തില്‍ സൂക്ഷിച്ചിരിക്കുന്ന സ്വത്തും വേര് തിരിക്കണം. ഈ സ്വത്ത് തിരുവിതാംകൂര്‍ എന്ന രാജ്യത്തിന്റെ സ്വത്താണ്. അല്ലാതെ അത് ഭരിച്ചിരുന്ന രാജാവിന്റെ സ്വകാര്യ സ്വത്തല്ല. തിരുവിതാംകൂറിന്റെ ഖജനാവില്‍ സൂക്ഷിക്കേണ്ടതിനു പകരം സ്വത്ത് മുഴുവന്‍ ക്ഷേത്രത്തില്‍ കൊണ്ടു പോയി സൂക്ഷിച്ചു. ആ രാജ്യത്തിന്റെ സ്വത്തിന്റെ ഇന്നത്തെ അവകാശി കേരളം എന്ന സംസ്ഥാനമാണ്. അല്ലാതെ ഇവിടത്തെ ഹിന്ദുക്കള്‍ മാത്രമല്ല. അതുകൊണ്ട് ഈ സ്വത്ത് കൈകാര്യം ചെയ്യാനുള്ള അവകാശം പഴയ രാജ കുടുംബത്തിനില്ല. ക്ഷേത്രത്തിലെ ആചാരങ്ങളിലോ ആരാധനയിലോ ഭരണത്തിലോ ഈ പഴയ രാജ കുടുംബത്തിലെ അംഗങ്ങളെ പങ്കെടുപ്പിക്കുന്നതില്‍ തെറ്റില്ല. അതൊക്കെ ഭക്തര്‍ തീരുമാനിക്കേണ്ട കാര്യങ്ങളാണ്. പക്ഷെ സ്വത്ത് കൈകാര്യം ചെയ്യേണ്ടത് ഹിന്ദുക്കളോ ഭക്തരോ പഴയ രാജ കുടുംബമോ അല്ല. അത് സര്‍ക്കാര്‍ മാത്രമാണ്. അത് പൊതു ജനങ്ങള്‍ക്ക് ഉപകാരപ്പെടുന്ന രീതിയില്‍ തന്നെ ചെലവഴിക്കണം.kaalidaasanhttps://www.blogger.com/profile/01093303330412624611noreply@blogger.comtag:blogger.com,1999:blog-2579721244302752722.post-54237721269225359332014-04-20T03:15:44.294-07:002014-04-20T03:15:44.294-07:00പ്രജകളെ അന്യായമായി ചൂഷണം ചെയ്ത് ഉണ്ടാക്കിയ സ്വർണ്...പ്രജകളെ അന്യായമായി ചൂഷണം ചെയ്ത് ഉണ്ടാക്കിയ സ്വർണ്ണം ജനങ്ങളുടെ ക്ഷേമത്തിന് ഉപയോഗിക്കണം. ആശുപത്രി, ജനങ്ങൾക്കു വേണ്ടി പുതിയ സംരഭങ്ങൾ തുടങ്ങുക എന്നിവ സർക്കാർ ഇച്ഛാശക്തി യോട് കൂടി നടപ്പാക്കണം Anonymoushttps://www.blogger.com/profile/07767539254291739895noreply@blogger.comtag:blogger.com,1999:blog-2579721244302752722.post-24268799333082034202014-04-20T00:01:48.913-07:002014-04-20T00:01:48.913-07:00ബൈജു,
അതെ. വി എസ് അന്നു പറഞ്ഞത് അക്ഷരം പ്രതി ശരി ...

ബൈജു,

അതെ. വി എസ് അന്നു പറഞ്ഞത് അക്ഷരം പ്രതി ശരി ആയിരുന്നു. മാര്ത്താണ്ടന് സ്വര്‍ണ്ണം കടത്തിക്കൊണ്ടു പോകുന്നു എന്നു പറഞ്ഞപ്പോള്‍ പലരും മാര്‍ത്താണ്ടന്റെ ഭാഗത്തായിരുന്നു. കേരള സര്‍ക്കാര്‍ പോലും അന്ന് വി എസിനെ ആക്രമിക്കുകയാണുണ്ടായത്.

വിശ്വാസികളുടെ സൌകര്യാര്‍ത്ഥം ക്ഷേത്രം നന്നായി നടത്തികൊണ്ടു പോകലല്ലായിരുന്നു ഈ വ്യാജ മഹാരാജവിന്റെ ഉദ്ദേശ്യം. ക്ഷേത്രത്തില്‍ കുന്നുകൂട്ടി ഇട്ടിരുന്ന സ്വത്തിലായിരുന്നു കണ്ണ്. മാര്ത്താണ്ടനു സാധിക്കുന്ന തരത്തില്‍ പലതും കടത്തിക്കൊണ്ടു പോയി. ഉമ്മന്‍ ചാണ്ടിയും സംഘവും അതിനു കൂട്ടു നിന്നു.

ഈ മാര്ത്താണ്ടനേക്കുറിച്ച് ഉമ്മന്‍ ചാണ്ടി അന്ന് പറഞ്ഞത്, " ക്ഷേത്രത്തില്‍ വന്നാല്‍ കാലിലെ പൊടി പോലും അവിടെ തട്ടിയിട്ടിട്ടേ പോകുമായിരുന്നുള്ളു", എന്നാണ്. അത്രക് ശുദ്ധനായിരുന്നു അദ്ദേഹമെന്നാണിവരൊക്കെ പറഞ്ഞു പരത്തിയിരുന്നത്. ഇപ്പോള്‍ ശുദ്ധന്റെ തനി നിറം ലോകം അറിയുന്നു. ഇപ്പോള്‍ ഈ രാജ ഭക്തര്ക്കൊനും മിണ്ടാട്ടമില്ല.

kaalidaasanhttps://www.blogger.com/profile/01093303330412624611noreply@blogger.comtag:blogger.com,1999:blog-2579721244302752722.post-13824338906260756162014-04-19T05:47:35.466-07:002014-04-19T05:47:35.466-07:00അച്യുതാനന്ദന് രണ്ടു കൊല്ലം മുമ്പ് പറഞ്ഞത് ശരി ആണ...അച്യുതാനന്ദന് രണ്ടു കൊല്ലം മുമ്പ് പറഞ്ഞത് ശരി ആണെന്ന് തെളിഞ്ഞില്ലേ ഇപ്പോള്‍? അന്ന് അദ്ദേഹത്തിനു മേല്‍ കുതിര കയറിയവര്‍ ഇപ്പോള്‍ എന്തു പറയുമോ ആവോ....??!!Baiju Elikkattoorhttps://www.blogger.com/profile/01781430415412734347noreply@blogger.comtag:blogger.com,1999:blog-2579721244302752722.post-17545232211078977092014-04-18T19:26:12.457-07:002014-04-18T19:26:12.457-07:00രാജകുടുംബാംഗങ്ങളെ ക്ഷേത്ര സ്വത്തിന്റെ ഭരണത്തില്‍ ന...രാജകുടുംബാംഗങ്ങളെ ക്ഷേത്ര സ്വത്തിന്റെ ഭരണത്തില്‍ നിന്നും ഉടന്‍ മാറ്റി നിറുത്തുക. ഇവര്‍ തുറക്കാന്‍ പാടില്ല എന്നു പറഞ്ഞ് എതിര്‍ക്കുന്ന അറയും ഇപ്പോള്‍ അമിക്കസ് ക്യൂറി കണ്ടെത്തിയ മറ്റ് രണ്ട് അറകളും കൂടി തുറന്ന് വിശദമായ കണക്കെടുപ്പു നടത്തുക. കേരള സര്‍ക്കാര്‍ ഈ സ്വത്ത് ഏറ്റെടുക്കുക. പുരാവസ്തുപരമായി മൂല്യമുള്ളവ ഭദ്രമായി സൂക്ഷിക്കുക. മറ്റ് സ്വര്‍ണ്ണമൊക്കെ പൊതു ആവശ്യത്തിനു വേണ്ടി ഉപയോഗിക്കുക. അത് സര്‍ക്കാര്‍ ചെയ്തില്ലെങ്കില്‍ സുപ്രീം കോടതി ഇതിലേക്കു വേണ്ട നിര്‍ദ്ദേശങ്ങള്‍ നല്‍കണം. ഇത് ഹിന്ദുക്കളുടെ മാത്രം സ്വത്തല്ല. എല്ലാ മത വിശ്വാസികള്‍ക്കും അവകാശപ്പെട്ട പൊതു സ്വത്താണ്.kaalidaasanhttps://www.blogger.com/profile/01093303330412624611noreply@blogger.com