Wednesday 30 December 2009

കഴിഞ്ഞ പതിറ്റാണ്ട്?

മാദ്ധ്യമങ്ങള്‍ ഇപ്പോള്‍ ഒരു കണക്കെടുപ്പിലാണ്. കഴിഞ്ഞ പതിറ്റാണ്ടിന്റെ കണക്കുകള്‍ ഇപ്പോള്‍ പുറത്തു വന്നു കൊണ്ടിരിക്കുന്നു. ചരിത്രത്തിലെ ഏറ്റവും ചൂടു കൂടിയ പതിറ്റാണ്ടാണു കടന്നു പോയത് തുടങ്ങി പല സ്ഥിതി വവരങ്ങളും പലയിടത്തും വായിക്കാനായി.




പക്ഷെ ഈ കണക്കില്‍ എവിടെയോ ഒരു പാളിച്ച പറ്റിയിട്ടില്ലേ. ഗ്രിഗോറിയന്‍ കലണ്ടര്‍ പ്രകാരം 0 എന്ന ഒരു വര്‍ഷമില്ല. 1 ബി സി കഴിഞ്ഞാല്‍ 1 എ ഡി ആണാ കലണ്ടറനുസരിച്ച്. അപ്പോള്‍ ഒന്നാമത്തെ പതിറ്റാണ്ട് ജനുവരി 1 0001 മുതല്‍ ഡിസംബര്‍ 31 0010 ആണെന്നു വരും. അങ്ങനെ കണക്കാക്കിയാല്‍ ഇപ്പോള്‍ കടന്നു പോകുന്ന പതിറ്റാണ്ട് ആരംഭിച്ചത് ജനുവരി 1 2001 ല്‍ ആണ്. അവസാനിക്കുന്നത് ഡിസംബര്‍ 31 2010 ലും. ഒരു വര്‍ഷം മുന്നേ നമ്മള്‍ പതിറ്റാണ്ടിന്റെ കണക്കെടുക്കുന്നു.



എല്ലാവര്‍ക്കും പുതു വത്സരാശംസകള്‍.

5 comments:

kaalidaasan said...

എല്ലാവര്‍ക്കും പുതു വത്സരാശംസകള്‍.

Baiju Elikkattoor said...

kaalidaasan,

jan 1 2000 il, 21-am noottandine lokamegum varavettappozhum thonniyirunnoo, 2001 jan 1 muthal alle puthiya noottadun ennu. athupole, AD 1 muthal koottiyal, 2001 muthal alle 20-am noottandu thudangunnathu? veruthe samshayam.

thaankalkkum kudumbathinum puthu valsaraashamsakal.

Areekkodan | അരീക്കോടന്‍ said...

പുതു വത്സരാശംസകള്‍.

Unknown said...

ആകെ കണ്‍ഫ്യൂഷന്‍ ആയി....എന്തായാലും പുതുവത്സരാശംസകള്‍

dethan said...

കാളിദാസന്‍,
ഏതു വിദ്വാന്‍ പറഞ്ഞാലും 2000 എന്ന വര്‍ഷം ഇല്ലാതാകുമോ? 2001 മുതല്‍ 2010 വരെയാകുമ്പോള്‍ 10 വര്‍ഷം തികയും.
ഡിസംബര്‍ ആകണമെന്നേ ഉള്ളു.2000 മുതല്‍ കൂട്ടിയാല്‍ 2009 ഡിസംബറില്‍ പത്താകും.

എന്തായാലും പുതുവത്സരാശംസകള്‍!
-ദത്തന്‍