Thursday, 9 July 2009

കറുത്ത പുരുഷനില്‍ നിന്നും വെളുത്ത സ്ത്രീയിലേക്ക്!!



































































































8 comments:

kaalidaasan said...

മൈക്കിള്‍ ജാക്സണ്‍ ആരുടെ ഇരയായിരുന്നു എന്നതാണ് സുപ്രധാനമായ ചോദ്യം. വംശീയ വെറുപ്പിന്റെ, മേധാവിത്ത വാസനകളുടെ, മുതലാളിത്തത്തിന്റെ, കോര്‍പ്പറേഷനുകളുടെ, സദാചാരത്തിന്റെ, നീതിന്യായ സംവിധാനങ്ങളുടെ, വിനോദത്തിനായുള്ള അദമ്യമായ ആസക്തികളുടെ എല്ലാത്തിന്റെയും ഇരയായിരുന്നു മൈക്കിള്‍ ജാക്സണ്‍.

ഒരു ബ്ലോഗില്‍ കണ്ട അഭിപ്രായമാണ്, മുകളില്‍ കൊടുത്തിരിക്കുന്നത് .
ഇപ്പറഞ്ഞ ആരുടെയെങ്കിലും ഇരയായിരുന്നോ മൈക്കിള്‍ ജാക്സണ്‍ ?

സ്വന്തം അസ്ഥിത്വാ ന്വേഷണത്തിന്റെയും, അപകര്‍ഷതാബോധത്തിന്റെയും ഇരയായിരുന്നു അദ്ദേഹം എന്നതായിരുന്നു വാസ്തവം.

അച്ചു said...

bad taste എന്നതാവും ഈ പോസ്റ്റിനു യോജിക്കുന്ന വിശേഷണം. ശാരീരികമോ മാനസികമോ ഒക്കെ ആയ ദൌര്‍ബല്യങ്ങളെ ഒരാളെ വിശകലനം ചെയ്യാനുള്ള ഉപാധി ആക്കുന്നത് ശരിയല്ല.

kaalidaasan said...

അച്ചു,

ശാരീരികമോ മാനസികമോ ഒക്കെ ആയ ദൌര്‍ബല്യങ്ങളെ ഒരാളെ വിശകലനം ചെയ്യാനുള്ള ഉപാധി ആക്കുന്നത് ശരിയല്ല.

അവ വിശകലനം ചെയ്യാന്‍ ഉപാധിയാക്കിയതല്ല. ആ ദൌര്‍ബല്യങ്ങളാണ്, അമ്പതാം വയസില്‍ ജാക്സന്റെ മരണത്തിനിടയാക്കിയതെന്നതാണ്, സത്യം. അത് കാണാതെ ശീതയുദ്ധകാലത്തെ കമ്യൂണിസ്റ്റു മനോഭാവം വച്ച് രാമചന്ദ്രന്‍ ഇതിനെ വിശകലനം ചെയ്തതിനെയാണു ഞാന്‍ പരാമര്‍ശിച്ചത്. രാമചന്രദ്ന്റെ വാക്കുകളാണ്‌ താഴെ.

കറുത്തവനും വെളുത്തവനുമായിരിക്കുന്ന; കുട്ടിയും മുതിര്‍ന്നവനുമായിരിക്കുന്ന; പുരുഷനും സ്ത്രീയുമായിരിക്കുന്ന; അനവധി സ്ത്രീകളുടെ കാമുകനായിരിക്കെ തന്നെ സ്വവര്‍ഗാനുരാഗിയുമായിരിക്കുന്ന; വിമോചനത്തിന്റെ വക്താവും മുതലാളിത്തത്തിന്റെ പ്രയോക്താവുമായിരിക്കുന്ന; ക്രിസ്ത്യാനിയും മുസ്ളിമുമായിരിക്കുന്ന, രോഗിയും ചികിത്സകനുമായിരിക്കുന്ന, പിശാചും ദൈവവുമായിരിക്കുന്ന വിചിത്രമായ ദ്വന്ദ്വാത്മകതയാണ് മൈക്കിള്‍ ജാക്സണ്‍ എന്ന വൈരുധ്യാത്മക പ്രതിഭാസത്തിന്റെ ചലന നിയമങ്ങള്‍ എന്നത് പ്രാഥമികമായ ഒരു വസ്തുത മാത്രം.

ഇത്രയും പ്രാധമിക വസ്തുതകളുള്ള ഒരു വ്യക്തിത്വത്തിന്, ഇന്നത്തെ ലോക സമൂഹത്തില്‍ എല്ലവരുടെയും കണ്‍ മുന്നില്‍ ജീവിക്കാനാവില്ല എന്ന കേവല സത്യം രാമചന്ദ്രന്‍ മറന്നു പോയി. സമൂഹത്തില്‍ നിന്നും ഒറ്റപ്പെട്ട്, കാട്ടിലോ മറ്റോ ജീവിക്കാന്‍ സാധിച്ചേക്കും.

വിചിത്രമായ ദ്വന്ദ്വങ്ങളുടെ ഒരു അതി വിചിത്രമായ സങ്കലനമായിരുന്നു മൈക്കള്‍ ജാക്സണ്‍ . പ്രതിഭാശാലികളായ ആളുകള്‍ക്ക് ചില ഉച്ചക്കിറുക്കുകള്‍ ഉണ്ടാകാറുണ്ട്. പക്ഷെ ഉച്ചക്കിറുക്കുകളുടെ ഒരു കലവറയായിരുന്നു ജാക്സന്റെ ജീവിതം. അതുകൊണ്ടായിരുന്നു അസാമാന്യ പ്രതിഭയായിരുന്ന ജാക്സണെ അകാലത്തില്‍ മരണം കവര്‍ന്നെടുത്തത്.

kaalidaasan said...

അച്ചു,

എല്ലാ വിശകലങ്ങളും ആര്‍ക്കെങ്കിലും bad taste ആയി തോന്നും . അത് സ്വാഭാവികമാണ്. ഒട്ടകപ്പക്ഷികളെപ്പോളെ തല മണ്ണിനടിയില്‍ പൂഴ്ത്തിയിരിക്കുന്നതു കൊണ്ട്, യാധാര്‍ത്ഥ്യങ്ങള്‍ കാണാന്‍ പറ്റുന്നില്ല.അത് മറ്റാരുടെയും കുറ്റമല്ല.

മൈക്കള്‍ ജാക്സണ്‍, ഒരു തലമുറയുടെ ഹരമായിരുനു. ഒരു കറുത്ത വര്‍ഗ്ഗക്കാരനായ അദ്ദേഹം സംഗീതത്തിന്റെ കൊടുമുടിയില്‍ എത്തിപ്പെട്ടത്, വംശ വെറുപ്പ് എന്ന കാപട്യം അടിസ്ഥാനമില്ലാത്തതാണെന്നു തെളിയിക്കുന്നു. എല്ലാ വംശത്തിലും ദേശീയതയിലും പെട്ട ആളുകള്‍ ആ സംഗീതത്തില്‍ ലയിച്ചിരുന്നിട്ടുണ്ട്. വംശവെറുപ്പുണ്ടായിരുന്നെങ്കില്‍ ഇത് സംഭവിക്കില്ലായിരുന്നു.

ഇതാണ്‌ ഞന്‍ കണ്ട ആ ലേഖനത്തിലെ ഒരു ഭാഗം

ഇരുപതാം നൂറ്റാണ്ടിലെ ആദ്യദശകങ്ങളില്‍ അമേരിക്കയിലെ വെളുത്ത വര്‍ഗക്കാര്‍ എത്രമാത്രം വര്‍ണവെറി പിടിച്ചവരായിരുന്നു എന്ന ചരിത്രസത്യം കണ്ണാടി പോലെ വെളിപ്പെടുത്തപ്പെടുന്ന സിനിമ. ബാരക് ഹുസൈന്‍ ഒബാമക്കു മുമ്പ് ഒരു കറുത്ത വംശജനോ ആഫ്രോ അമേരിക്കക്കാരനോ ഇസ്ളാം മതവുമായി എന്തെങ്കിലും ബന്ധമുള്ളയാള്‍ക്കോ അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാന്‍ പോലും സാധിച്ചിട്ടില്ല എന്നതിന്റെ കാരണം അന്വേഷിച്ച് അധികം അലയേണ്ടതില്ല എന്നു ചുരുക്കം. അങ്ങനെയുള്ള അമേരിക്കയെയാണ് ദശകങ്ങള്‍ക്ക് ശേഷം മൈക്കിള്‍ ജാക്സണ്‍ എന്ന കറുത്ത തൊലി നിറത്തോടെ പിറന്ന സാധാരണക്കാരന്‍ ഇളക്കി മറിച്ചത്.


വംശ വെറി ഉണ്ടെങ്കില്‍ ഇത് സംഭവിക്കുമെന്ന് അച്ചുവിനു തോന്നുന്നുണ്ടോ?

kaalidaasan said...

അച്ചു,


മുതലാളിത്തത്തിന്റെ മെക്കയിലാണ്, ജാക്സണ്‍ പടര്‍ന്നു പന്തലിച്ച്, ആര്‍ഭാടമായി ജീവിച്ചത്. സാധാരണ പണക്കാര്‍ക്കു പോലും അപ്രാപ്യമായ വിധത്തില്‍ ആണദ്ദേഹം ജീവിച്ചത്. പിന്നെ എന്തടിസ്ഥാനത്തിലാണ്, മുതലാളിത്തത്തിന്റെ ഇരയായിരുന്നു അദ്ദേഹം എന്ന് അരോപിക്കുന്നത്?

കോര്‍പ്പറേറ്റ് സംവിധാനങ്ങള്‍ അദ്ദേഹവുമായി കൈ കോര്‍ത്തതിന്റെ ഉദഹരണമാണ്,

തൊണ്ണൂറുകളില്‍, ആഗോള വിനോദ വ്യവസായക്കുത്തകകളുടെ അഭേദ്യഭാഗമായി തീര്‍ന്നു ജാക്സണ്‍. 1991 മാര്‍ച്ചില്‍ അറുപത്തിയഞ്ച് ദശലക്ഷം ഡോളറിന് സോണി കോര്‍പ്പറേഷനുമായി അദ്ദേഹം പുതുക്കിയെഴുതിയ കരാര്‍ ഒരു സര്‍വകാല റെക്കോഡായിരുന്നു.

ഇവിടെ കോര്‍പ്പറേറ്റ് ഭീമനായ സോണി ജാക്സണുമായി കൈ കോര്‍ക്കുന്നതാണു നാം കാണുന്നത്. ഒരാളെ നശിപ്പിക്കാന്‍ സോണി കോര്‍പ്പറേഷന്‍, അറുപത്തിയഞ്ച് ദശലക്ഷം ഡോളര്‍ വെറുതെ അയാള്‍ക്ക് കൊടുക്കാന്‍, അവിടെ ഇരിക്കുന്ന ആളുകള്‍ക്ക് അച്ചുവിന്റെയോ രാമചന്ദ്രന്റെയോ ബുദ്ധിയല്ല ഉള്ളത്.

kaalidaasan said...

അച്ചു,

10 മുതല്‍ 15 വരെ വയസായ ആണ്‍കുട്ടികളെ കിടപ്പറയില്‍ കൂടെ കിടത്തുന്നത് രാമചന്ദ്രനും അച്ചുവിനും സാധാരണ സംഭവമായിരിക്കാം. നിങ്ങളുടെ സദാചാരമുള്ള ഒരു സമൂഹം അതിനെ കയ്യടിച്ച് സ്വാഗതം ചെയ്യുമായിരിക്കാം. പക്ഷെ സുബോധമുള്ള ഒരു സമൂഹവും നിഠിപീഠവും അത് അംഗീകരിക്കില്ല. ഇനിയിപ്പോള്‍ മുതലാളിത്തവും, വംശവെറിക്കാരും, കോര്‍പ്പറേറ്റ് മാഫിയക്കാരും, പ്യൂരിറ്റാന്‍സും ഒകെക്കൂടി, ആ ആണ്‍കുട്ടികളെ ജാക്സന്റെ കിടപ്പറയിലേക്ക് പറഞ്ഞുവിട്ടതാണെന്നു വരെ രാമചന്ദ്രനേപ്പോലുള്ളവര്‍ പറയുമായിരിക്കും .

ജാക്സന്റെ ചരിത്രവും രൂപവും പരിശോധിക്കുന്ന ആര്‍ക്കും ​മനസിലാകും, അദ്ദേഹം അസാമന്യ പ്രതിഭയുള്ള സുന്ദരനായ ഒരു പുരുഷനായിരുന്നു എന്ന്. കറുത്ത തൊലിയും പരന്ന മൂക്കും തടിച്ച് ചുണ്ടുകളും മോശപ്പെട്ടതാണെന്ന ചിന്തയും, സ്ത്രൈണ ശബ്ദവും അദ്ദേഹത്തില്‍ അപഹര്‍ഷതാബോധമുണ്ടാക്കി. അതിന്റെ ഇരയായിരുന്നു അദ്ദേഹം.

സ്വവര്‍ഗ്ഗാനുരാഗം നിയമപരമായി അംഗികരിച്ച സമൂഹമാണ്, അമേരിക്കന്‍ സമൂഹം. അതിനനുസരിച്ച് ജാക്സണും പുരുഷന്‍ മാരുമായി ജീവിക്കാമായിരുന്നു. സ്ത്രൈണതയുണ്ടായിരുന്നെങ്കില്‍, ലിംഗമാറ്റം നടത്താനുള്ള എല്ലാ സ്വാതന്ത്ര്യവും അദ്ദേഹം ജീവിച്ച സമൂഹം അദ്ദേഹത്തിനു നല്‍കിയിരുന്നു. ഇന്‍ഡ്യയെപ്പോലെ ഒരു യാധാസ്ഥിതിക സമൂഹത്തിലല്ല അദ്ദേഹം ജീവിച്ചതെന്ന സത്യം അച്ചുവിനേപ്പോലുള്ളവര്‍ മറക്കുന്നു. അദ്ദേഹം പലതും ഒളിക്കാന്‍ ശ്രമിച്ചു. അതുകൊണ്ട് അനിവാര്യമായത് സംഭവിച്ചു.

എല്‍വിസ് പ്രിസ്റ്റ്ലിയുടെ മകളെ വിവാഹം കഴിച്ചു. വളരെ പെട്ടെന്നു വിവഹമോചനം നേടി. വേറൊരു ഭാര്യയില്‍ രണ്ടുകുട്ടികളുണ്ടായി. അവര്‍ പറയുന്നു, ജക്സണുമായി ഇതു വരെ ശാരീരിക ബന്ധം നടത്തിയിട്ടില്ല എന്ന്. അദ്ദേഹത്തിന്റേതെന്നവകാശപ്പെടുന്ന കുട്ടികള്‍, കൃത്രിമ ബീജസങ്കലനത്തിലൂടെ ജനിച്ചതാണെന്നും ആ കുട്ടികള്‍ ജാക്സന്റേതല്ല എന്നും അവര്‍ പറയുന്നു. മൂന്നാമത്തെ കുട്ടി മറ്റാര്‍ക്കും അറിയാന്‍ വയ്യാത്ത ഒരു സ്ത്രീയില്‍ നിന്നും ജനിച്ചതാണ്. ഇതൊക്കെ സാധാരണ ഒരു സമൂഹത്തില്‍ നടക്കുന്ന കാര്യങ്ങളല്ല. സാധാരണ ചിന്തശേഷിയുള്ളവര്‍ക്ക് മനസിലാകുന്നതും അല്ല. ഇതൊക്കെ വംശവെറിക്കാരും, മുതലാളിത്തമൂരാച്ചികളും, കോര്‍പ്പറേറ്റ് മഫിയകളും, സദാചാരത്തിന്റെ കാവല്‍ ഭടന്‍ മാരും, നീതിന്യായ സംവിധാനങ്ങളും ചേര്‍ന്ന് ജക്സണേക്കൊണ്ട് ചെയ്യിച്ചതാണെനു വിശ്വസിക്കാന്‍ അച്ചുവിനും രാമചന്ദ്രനും പരിപൂര്‍ണ്ണ അവകാശമുണ്ട്. പക്ഷെ ഞാന്‍ അങ്ങനെ കരുതുന്നില്ല. മറ്റുള്ളവര്‍ അങ്ങനെ കരുതിക്കോളണം എന്നു വാശിപിടിച്ച് എന്നൊക്കെ പറയുന്നത് ശരിയാണോ?

Baiju Elikkattoor said...

Kaalidaasan,
ramachandrante lekhanathinu chernna marupadi koduthathil santhoshikkunnoo. ramachandran oru kapada bhudhijeevi aanennu ayalude pala lekhnagal vayichappozhum thonniyittundu!

അച്ചു said...

കറുത്ത പുരുഷനില്‍ നിന്ന് വെളുത്ത സ്ത്രീയിലേക്ക് (??) മാറി എന്നത് ജാക്സണെകുറിച്ചുള്ള തരം താണ വിലയിരുത്തല്‍. അതല്ല ജാക്സണ്‍.

ശ്രീ. ജി.പി.രാമചന്ദ്രന്‍ അദ്ദേഹത്തിന്റെ അഭിപ്രായം പറഞ്ഞു. അതിനോട് എതിര്‍പ്പുണ്ടെങ്കില്‍ അത് പ്രകടിപ്പിക്കാം. അതല്ലാതെ ജാക്സണെ ഇകഴ്ത്തേണ്ട കാര്യമില്ല. കാളിദാസ, എലിക്കോട്ടൂര്‍ കമന്റുകള്‍ ജി.പി.രാമചന്ദ്രനെ വ്യക്തിപരമായി ആക്രമിക്കുന്നതാവുന്നത് രസകരം തന്നെ. അദ്ദേഹം കപടനോ അല്ലയോ എന്നത് ആ പോസ്റ്റ് വിലയിരുത്തലല്ല.അദ്ദേഹത്തിന്റെ ബ്ലോഗില്‍ പറയാതെ ഇവിടെ പറയുന്നത് അത്ര ശരിയുമല്ല.അദ്ദേഹം അറിയുന്നുപോലുമുണ്ടാവില്ല ഇത്.