Wednesday, 23 July 2008

കത്തോലിക്കാ സഭാ നേതൃത്വത്തിന്റെ ധാര്‍മ്മികത!!!

ദീപിക ദിനപത്രം കത്തോലിക്കാ സഭയുടെ ഔദ്യോഗിക ജിഹ്വ എന്നാണറിയപ്പെടുന്നത്. കമ്യൂണിസ്റ്റുവിരോധം എന്ന ഭൂതം ബാധിച്ചാല്‍ സഭ എത്ര വരെ താഴും എന്നതിന്റെ ഉത്തമ ഉദാഹരണമാണ്‌ ജൂലൈ 23 ന്റെ മുഖപ്രസംഗം . കഴിഞ്ഞ രണ്ടു വര്‍ഷമായി സഭാനേതൃത്വം കേരളിയരുടെ മുന്‍പില്‍ നാറുന്ന കാഴ്ച്ച ഭയാനക മാണ്‌. നാണമില്ലാത്തവര്‍ നാറിയാല്‍, നാറ്റത്തില്‍ തന്നെ നില്‍ക്കും എന്നതിനു തെളിവാണ്‌ ഈ മുഖപ്രസംഗവും .

ദീപിക പത്രം ആരുടെയോ ബിനാമിയായ ഒരു വ്യവസായി വളരെ എളുപ്പത്തില്‍ സ്വന്തമാക്കിയ കഥ നമുക്കെല്ലാവര്‍ക്കും അറിയാം . ആറു കോടി മുടക്കി, മുപ്പതു കോടി പിടിച്ചെടുത്തുകൊണ്ടു പോയത് അയാളുടെ മിടുക്ക്. സഭയുടെ പത്രം സഭക്കു തന്നെ തിരിച്ചു കൊടുക്കുന്നതിനു ഒരു ബിഷപ്പു പറഞ്ഞ വില കേട്ടാല്‍ ആരും ഞെട്ടിപ്പോകും . ഒരു അതിരൂപതയുടെ ആര്‍ച്ച് ബിഷപ്പ് സ്ഥാനമാണത്!!!!.


ദീപിക പത്രം കടത്തിലായതെങ്ങനെ എന്നത് ദുരൂഹമായ ഒരു സംഗതിയാണ്‌. കേരളത്തിലെ എറ്റവും ആസ്തിയുള്ള സ്ഥാപനം കത്തോലിക്കാ സഭയാണ്‌. അങ്ങനെയുള്ള ഒരു സ്ഥാപനത്തിന്റെ പത്രം കടത്തിലായതെങ്ങനെയെന്നത് ഇന്നും മനസിലാക്കാന്‍ പറ്റാത്ത ഒരു നിഗൂഡതയാണ്‌.

കെ എം മാണി ഒരുറച്ച കത്തോലിക്കനാണ്‌. അദ്ദേഹം കുറച്ചു നാള്‍ മുന്‍പ് ഒരു സത്യം പറഞ്ഞു. സഭയുടെ ഏതെങ്കിലും ഒരു സ്ഥാപനം വിറ്റ് ദീപിക തിരിച്ചെടുക്കണം . അത് വളരെ പ്രസക്തമായ ഒരു നിര്‍ദ്ദേശമായിരുന്നു. സഭ സ്ഥാപനം വിറ്റോ എന്നറിയില്ല. ദീപിക തിരിച്ചെടുത്തു. കഴിഞ്ഞ രണ്ടു വര്‍ഷമായി ദീപികയുടേ താളുകള്‍ അലങ്കരിച്ചിരുന്ന നാറ്റം അതോടെ അവസാനിച്ചു. പിന്നീട് സ്വാശ്രയ പ്രശ്നത്തിലും മറ്റും സ്വീകരിച്ച നിലപാടു സഭയുടെ നിലപാടു തന്നെയായി. അതിനെ ആരും എതിര്‍ത്തൊന്നും ഇല്ല. കാരണം അതു പ്രതീക്ഷിച്ചിരുന്നതാണ്‌. അതിനു ശേഷം ദീപിക പ്രതീക്ഷിക്കാത്ത ഒരു അധാര്‍മ്മിക നിലപാടെടുത്തു കാണുന്നത് ഇപ്പോഴാണ്‌. അതു ഇപ്പോള്‍ കഴിഞ്ഞ വിശ്വാസ വോട്ടെടുപ്പ് കഴിഞ്ഞും . അതിലേക്കു വരാം .

മുഖ പ്രസംഗം ആരംഭിക്കുന്നത് ഇങ്ങനെ.
ജൂലൈ 22 ഇന്ഡ്യയുടെ അഭിമാന ദിനം .
സുബോധം നശിക്കാത്ത ഏതൊരു ഇന്ഡ്യക്കാരനും ഇതു കേട്ട് മൂക്കത്തു വിരല്‍ വച്ചു പോകും .അറിയപ്പെടുന്ന കോണ്ഗ്രസ് പിന്‍തുണക്കാരായ മനോരമ പോലും വാക്കുകളില്‍ മിതത്വം കാണിച്ച് വിശ്വാസ പ്രമേയം പാസ്സാക്കിയതിന്റെ പിന്നിലെ കച്ച്വടത്തിലേക്കും വിരല്‍ ചൂണ്ടുന്നു. മനോരമ എഴുതിയതിങ്ങനെ.
ഇനി സമാജ് വാദി പാര്‍ട്ടിയുടെ വഴിവിട്ട ആവശ്യങ്ങള്‍ക്ക് വഴങ്ങുന്ന പക്ഷം കോട്ടം കോണ്‍ ഗ്രസിനു തന്നെയായിരിക്കും . വിശ്വാസപ്രമേയത്തെ പിന്തുണക്കാന്‍ വിലപേശിയവരുടെ സമ്മര്‍ദ്ദവും പ്രധാനമന്ത്രിക്ക് അതി ജീവിക്കേണ്ടി വരും .വിശ്വാസ വോട്ടില്‍ നിന്നും മാറിനിന്നു കൊണ്ട് സര്‍ക്കാരിനെ പരോക്ഷമായി സഹായിക്കാന്‍ സമാജ് വാദി പാര്‍ട്ടി മുന്‍കൂറായി നല്കിയതെന്നു പറഞ്ഞു കൊണ്ട് നോട്ടുകെട്ടുകള്‍ സഭയില്‍ ഉയര്‍ത്തിക്കാട്ടിയതും പ്രധാനമന്ത്രിയെ പ്രസംഗിക്കാന്‍ അനുവദിക്കാത്തതും നമ്മുടെ ജനാധിപത്യത്തിനും അതിന്റെ ശ്രീകോവിലായ പാര്‍ലമെന്റിനും നാണക്കേടായി മാറി.


ഇന്ഡ്യയിലെ ഭൂരിപക്ഷം രാഷ്ട്രീയ വിമര്‍ശകരും മാധ്യമ പ്രവര്‍ത്തകരും ജനാധിപത്യ വിശ്വാസികളും ഒന്നു പോലെ ഈ ദിനത്തെ വിശേഷിപ്പിച്ചത്, ഇന്‍ഡ്യന്‍ ജനാധിപത്യത്തിലെ കറുത്ത ദിനമെന്നാണ്‌. യു പി എ എന്ന സഖ്യത്തിനു 263 പേരുടെ പിന്‍തുണയേ ഉണ്ടായിരുന്നുള്ളൂ, എന്നത് എല്ലാവര്‍ക്കും അറിയാവുന്ന സത്യമാണ്‌. ബാക്കി പിന്തുണ എങ്ങിനെ ഉണ്ടാക്കി എന്നത് , മനോരമ പറഞ്ഞതാണ്. പിന്തുണക്കു വില പേശി‌. അതിനെ വിളിക്കാന്‍ പല പേരുമുണ്ട്. കുതിര ക്കച്ചവടം , ചാക്കിട്ടു പിടിത്തം, കോഴ, അവസര വാദം, ഭീഷണി, വാഗ്ദാനങ്ങള്‍ . അവരവരുടെ അഭിരുചിക്കനുസരിച്ച് തെരഞ്ഞെടുക്കം . ഇതില്‍ പലതും തെളിയിക്കാന്‍ ബുദ്ധിമുട്ടായിരിക്കും .പക്ഷെ ചില സത്യങ്ങള്‍ അവശേഷിക്കുന്നു.

ലക്നോ വിമാനത്താവളത്തിനു ചരണ്‍ സിംഗിന്റെ പേരു നല്കാന്‍ തീരുമാനിച്ചത്, മന്‍മോഹന്‍ സിംഗ് മൂത്രമൊഴിച്ചപ്പോള്‍ കണ്ട സ്വപ്നമൊന്നും അല്ല. ഷിബു സോറന്‍ കുറ്റവിമുക്തനായത് നാളുകള്‍ക്ക് മുന്‍പായിരുന്നു. കുറ്റത്തിന്റെ പേരും പറഞ്ഞ് അദ്ദേഹത്തെ മാറ്റി നിര്‍ത്തിയത് മന്‍മോഹന്‍ സിംഗു തന്നെയായിരുന്നു. സമാജ്വാദി പാര്‍ട്ടി ഇത്ര നാളും ആണവ കരാറിനെ എതിര്‍ത്തതും ഒരു തമാശയായി ആരും കാണില്ല. അതിനൊക്കെ നല്ല വില കൊടുക്കേണ്ടി വരും . അതെല്ലാം കാത്തിരുന്നു കാണാന്‍ പോകുന്ന കാര്യങ്ങളാണ്‌. കലുമാറ്റത്തിലൂടെയും മറ്റും ഒപ്പിച്ചെടുത്ത ഭൂരിപക്ഷം അങ്ങനെ തന്നെ നിലനില്‍ക്കുമെന്നൊന്നും തീര്‍ച്ചയില്ല.

മുഖപ്രസംഗത്തിലെ ഏറ്റവും ഭയാനകമായ വരികള്‍ ഇതാണ്‌.


നീല തലപ്പാവണിഞ്ഞ ഒരു കൊച്ചു മനുഷ്യന്‍ . അന്തസ്സും ആഭിജാത്യവും ശാന്തതയും സന്തോഷവും ഓളം വെട്ടി തെളിഞ്ഞു നില്ക്കുന്ന ആത്മ വിശ്വാസത്തിന്റെയും സത്യ സന്ധതയുടെയും ആള്‍ രൂപം.


ഇവിടെ എല്ലാം പൂര്‍ത്തിയായി. മുകളില്‍ സൂചിപ്പിച്ച വിശേഷണങ്ങളുള്ളവരെ, ഒരു പ്രത്യേക തരത്തില്‍ സഭ നേതൃത്വം ഉപയോഗിക്കുന്നുണ്ട്. അവരെയെല്ലാം ചില്ലു കൂടുകളിലാക്കി, മെഴുകു തിരി കത്തിച്ചു വച്ച് ദിവസവും പ്രാര്‍ത്ഥിക്കുന്നു. ഇവരില്‍ മുന്തിയ ആളുകള്‍ സഭക്ക് നല്ല വരുമാന മാര്‍ഗ്ഗവുമാണ്‌. ഇടപ്പള്ളി , എടത്വ, അരുവിത്തുറ, വല്ലാര്‍പാടം , അര്‍ത്തുങ്കല്‍ മുതലായ സ്ഥലങ്ങളില്‍ ഇവര്‍ സഭയുടെ ഖജനാവിലേക്ക് , കോടികള്‍ മുതല്‍ക്കൂട്ടുന്ന വരുമാനവും . അഫോന്‍ സാമ്മക്കു ശേഷം മന്‍മോഹന്‍ സിംഗാവട്ടെ സഭയുടെ താരം , ഇന്‍ ഡ്യയില്‍ .

സിംഗിനെ പുകഴ്ത്താന്‍ ഉപയോഗിച്ച ചില വിശേഷണങ്ങളിലേക്ക് ഒന്നെത്തി നോക്കാം .

കൊച്ചു മനുഷ്യന്‍ എന്നു പറഞ്ഞത് വളരെ യോജിക്കും . ആകാരത്തിലും പെരുമാറ്റത്തിലും . ബുഷ് ഇരിക്കാന്‍ പറഞ്ഞാല്‍ കുനിഞ്ഞ് കുറച്ചു കൂടെ ചെറുതായി കൊടുക്കും . അന്തസ്സും ആഭിജാത്യവും സ്വന്തമായി തീരുമാനങ്ങളെടുക്കാനും പ്രാവര്‍ത്തികമാക്കാനും കഴിവുള്ളവര്‍ക്കാണുണ്ടാവുക. ഇന്‍ഡ്യന്‍ പ്രധാനമത്രി പദം ഇദ്ദേഹത്തിനു വീണു കിട്ടിയതാണ്‌. അപ്രതീക്ഷിതമായി ബി ജെ പി പരാജയപ്പെട്ടപ്പോള്‍ , കോണ്‍ഗ്രസ്സിനു വീണുകിട്ടിയ ഒരു ഭാഗ്യം . ഇന്ദിരാ ഗാന്ധിയുടെ കാലം മുതല്‍ രാഷ്ട്രീയത്തിലും ഭരണത്തിലുമുണ്ടായിരുന്ന ഒരു പറ്റം പ്രഗത്ഭ നേതാക്കള്‍ കോണ്‍ഗ്രസിനുണ്ട്. അവരെയെല്ലാം തഴഞ്ഞ് സിംഗിനെ തെരഞ്ഞെടുക്കാന്‍ ഒരേയൊരു കാരണമേയുള്ളൂ. വിനീത ദാസന്‍ എന്ന ചാപ്പ. സോണിയയുടെ വിരല്‍തുമ്പിലെ കുട്ടിക്കുരങ്ങന്‍, എന്നതില്‍ കവിഞ്ഞ് ഒരു അന്തസ്സും ആഭിജാത്യവും ഇദ്ദേഹത്തിനില്ല. സോണിയയോട് ചോദിക്കാതെ മൂത്രമൊഴിക്കാന്‍ പോലും മടിക്കുന്ന ഇദ്ദേഹത്തില്‍ ദീപിക അന്തസ്സു കണ്ടെങ്കില്‍ , അതു സ്വന്തം മുഖഛായ ദര്‍ശിച്ചതു കൊണ്ടാണ്‌.

ശാന്തതയും സന്തോഷവും , സുരക്ഷിതത്വം ഉള്ള ഏതൊരു അടിമയും പ്രകടിപ്പിക്കും.

ദീപിക ഇദ്ദേഹത്തില്‍ സത്യ സന്ധത കണ്ടതാണ്‌ ഏറെ വിചിത്രം. ഇന്ഡ്യയുടെ ചരിത്രത്തിലെ സത്യസന്ധതയില്ലാത്ത ഏക പ്രധനമന്ത്രി ഇദ്ദേഹമായിരിക്കും . വഞ്ചന ഇദ്ദേഹത്തിന്റെ മുഖ മുദ്രയാണ്‌. ഭരണം തുടങ്ങുന്നതിനു മുന്‍പ് , ഇദ്ദേഹവും ഇടതു പക്ഷവും കൂടി സി എം പി എന്ന ഒരു രേഖയുണ്ടാക്കിയിരുന്നു. അതില്‍ അമേരിക്കയുമായി ഒരു strategic partnership വേണമെന്നു ഇദ്ദേഹം വാശിപിടിച്ചിരുന്നു. ഇടതുപക്ഷമെതിര്‍ത്തപ്പോള്‍ അതു വേണ്ടെന്നു വച്ചു. അതു ഭരണം കിട്ടാനുള്ള ഒരു തന്ത്രവും വഞ്ചനയുമായിരുന്നു, എന്ന് ഇപ്പോളാണ്‌ മനസിലാവുന്നതും . അന്തസ്സും സത്യസന്ധതയുള്ളവനായിരുന്നെങ്കില്‍ അന്നു തന്നെ ഇടതു പക്ഷത്തിന്റെ പിന്‍തുണ വേണ്ടെന്നു വക്കുമായിരുന്നു. ഇന്നു കൊടുത്ത വാഗ്ദാനങ്ങള്‍ അന്നു കൊടുത്തിരുന്നെങ്കില്‍ , സമാജ്വാദി പാര്‍ട്ടി അന്നും കൂടെ വരുമായിരുന്നു. സമാജ്വാദി പാര്‍ട്ടിയെ അന്നു കൂടെ നിര്‍ത്താന്‍ അല്‍പ്പം ജാള്യതയുണ്ടായിരുന്നു എന്നതും സത്യം. കഴിഞ്ഞ നിയമ സഭാ തെരഞ്ഞെടുപ്പിലേപ്പോലെ അന്നും കോണ്‍ഗ്രസിന്റെ ആക്രമണ മുന മുഴുവന്‍ മുലായമിനെതിരെ ആയിരുന്നു. മുസ്ലിം വോട്ടുബാങ്ക് ലക്ഷ്യം വച്ചുകൊണ്ട് നടത്തിയ ഒരു പാഴ്വേലയായിരുന്നത്. അതുകൊണ്ടാണ്‌ നിയമ സഭാ തെരഞ്ഞെടുപ്പില്‍ മുലായത്തെ വീണ്ടും ആക്രമിച്ചതും, മായാവതിയെ വെറുതെ വിട്ടതും . മുസ്ലിംങ്ങള്‍ മായാവതിയുടെ ചേരിയിലേക്ക് മാറിയ കാര്യം കോണ്‍ഗ്രസ്സിനു മനസിലാ‍ക്കാന്‍ പറ്റിയില്ല.ഇനിയിപ്പോള്‍ മുലായത്തിനെതിരെ ചൊരിഞ്ഞ അസഭ്യങ്ങളെല്ലാം , കോണ്‍ഗ്രസ്സിനു വിഴുങ്ങണം . മുലായം അതിനെല്ലാം നഷ്ടപരിഹാരം നേടുമെന്നത് തീര്‍ച്ചയാണ്‌.സിംഗിന്റെ വഞ്ചനക്കുള്ള ഏറ്റവും അടുത്ത ഉദാഹരണം , കഴിഞ്ഞയാഴ്ച്ച നടന്നതായിരുന്നു. ഇടതു പക്ഷത്തോട് ആലോചിക്കാതെ IAEA യില്‍ പോകില്ല എന്നു പറഞ്ഞ പ്രധാനമന്ത്രി അതു ചെയ്തു എന്നു മാത്രമല്ല, അതു പത്രക്കരോടാണ്‌ ആദ്യം പറഞ്ഞതും . ഇതെല്ലാം സത്യസന്ധതയുടെ ലക്ഷണങ്ങളായി, കത്തോലിക്കാ മത നേതൃത്വം കാണുന്നുണ്ടെങ്കില്‍ അവരുടെ സംവേദന ക്ഷമതക്കു കര്യമായ എന്തോ തകരാറുണ്ട്.

കത്തോലിക്കാ സഭാ നേതൃത്വത്തിന്റെ പ്രശ്നം, സിംഗില്‍ സ്വന്തം മുഖം കാണുന്നു എന്നതാണ്‌. സിംഗിന്റെ വഞ്ചനക്കു സമാനമായ ഒന്നു കേരളത്തിലും ഉണ്ടായി. സിംഗ് ഭരണത്തില്‍ കേറാന്‍, ഇടതുപക്ഷത്തോട് സമ്മതിച്ചത് ഒന്ന്, അവസാനം ചെയ്തത് വേറൊന്ന്. ബിഷപ്പുമാര്‍ കേരളത്തില്‍, സ്വാശ്രയ കോളേജുകള്‍ അനുവദിച്ചു കിട്ടാന്‍, ആന്റണിയോട് സമ്മതിച്ചത് ഒന്ന് , അവസാനം ചെയ്തത് വേറൊന്ന്. ഒരേ തൂവല്‍ പക്ഷികള്‍ . സിംഗിനെ സഭാ നേതൃത്വം പിന്താങ്ങുന്നതിലും പുകഴ്ത്തുന്നതിലും, വിവേചന ബുദ്ധി നശിക്കാത്ത ആരും ഒരത്ഭുതവും കാണില്ല.

സിംഗ് കടന്നു കൂടാന്‍ കോടികള്‍ മറിച്ചതൊന്നും , കത്തോലിക്കാ നേതൃത്വത്തിനു ഒരു പ്രശ്നമായി തോന്നുന്നേ ഇല്ല. അതു കൊണ്ടാണ്‌, മുഖ പ്രസംഗത്തില്‍ അതിനേക്കുറിച്ച് ഒരു വേവലാതിയും കാണിക്കാത്തതും . ചെറിയ കള്ളന്‍മാര്‍ സാധാരണ വലിയ കള്ളന്‍മാരെ ആരാധനയോടെ കാണും . സീറ്റൊന്നിന്, മുപ്പതു ലക്ഷം മേടിക്കുന്നവര്‍ , സീറ്റൊന്നിന്, മുപ്പതു കോടി കൊടുക്കുന്നതിനെ അത്ഭുദാരങ്ങളോടെയേ നോക്കി കാണൂ.

ഇന്നത്തെ കത്തോലിക്കാ നേതൃത്വത്തിനു വേണ്ടത്, മോഡിയേപ്പോലുള്ള ഒരു പ്രധാനമന്ത്രിയേയാണ്‌.
ബാക്കിയുള്ളവര്‍ പക്ഷെ അത്രക്കങ്ങ് അധ:പ്പതിക്കാന്‍ പാടില്ലല്ലോ. .4 comments:

kaalidaasan said...

സാധാരണ മനുഷ്യര്‍ ശരീരത്തിന്റെ മുകളിലത്തെ അവയവം കൊണ്ടാണ്‌ചിന്തിക്കാറ്. ദീപികയുടെ പുതിയ സാരഥികള്‍ എന്തായാലും ആ അവയവം കൊണ്ടല്ല ചിന്തിക്കുന്നത്. ശരീരത്തിന്റെ മധ്യഭാഗത്തോ താഴെ ഭാഗത്തോ ഉള്ള മറ്റേതോ അവയവം കോണ്ട് ചിന്തിച്ചാലേ, വേറെ ആര്‍ ക്കും മനസിലാവത്ത കാര്യങ്ങള്‍ വരികള്‍ ക്കിടയില്‍ കൂടി വായിച്ചു കണ്ടുപിടിക്കാന്‍ പറ്റൂ. അങ്ങനെയാണ്‌ അവര്‍ ഇന്‍ ഡ്യയുടെ അഭിമാന ദിനമയി കൊണ്ടാടുന്നത്. ഇന്ഡ്യയിലെ ദേശിയ ദിന പത്രങ്ങള്‍ ഇതിനെ കണ്ടതെങ്ങനെയെന്നു നോക്കുന്നത് അഭികാമ്യമായിരിക്കും.


Hindustan Times

"Shame. PM wins, Parliament plumbs new depths,"

"Democracy is what we make of it and it seems very clear that at some basic level, we have made a hash of it."

The Times Of India

19-vote victory came "after the managers of the Manmohan Singh government had outmanoeuvred and outgunned the opposition in what has been one of the murkiest contests in parliamentary history - a contest in which charges of bribery and misuse of CBI [the federal detective agency] drowned all other substantive issues on debate".

The Indian Express

"What has been established beyond doubt is that the bags of money have not just a metaphor for the character of our politics, they have become its means and its essence,"

"It would be prudent not to prejudge the allegations. But it has to be said that either way this episode reflects the abominable depths in our politics.

"We have a politics without scruples, without principles, without common decency and without common prudence."

"We had a prime minister whose trump card was integrity. But in order to retain political control rather than face elections, he lost his own moral identity."

The Pioneer

"UPA [United Progressive Alliance, the governing coalition] wins vote, loses trust,"

"The manner in which it [the government] stacked up numbers in its favour has resulted in its losing the trust of the people,"

"It is at best a pyrrhic victory which will delight only those who have scant regard and ever less respect for ethics and probity in politics."

"If power is not its own end for this government, the prime minister must use his new-found authority and public esteem to squarely address the malaise of money power in politics,"

The Asian Age

Tuesday's incidents in the parliament had "sullied the fair image and reputation of the Indian parliamentary system earned over six decades".

Outlook

"Indian democracy has been rotten for a long time - this is just one more manifestation of that rottenness,"

"You've seen the ugliest face of Indian democracy."

ഇതൊക്കെ വായിച്ചാല്‍ ദീപികയില്‍ ഇരിക്കുന്ന പുരോഹിത പ്രമുഖര്‍ക്ക് എന്തെങ്കിലും മനസിലാവുമോ അവോ!!

kaalidaasan said...

ദീപിക വീണ്ടും സെല്‍ഫ് ഗോള്‍ അടിക്കുന്നു.

സര്‍ക്കാര്‍ കുതിര കച്ചവടത്തിലൂടെ നേടിയ വിജയത്തിനു ഭയങ്കര ശോഭയാണെന്ന് അവര്‍ വീണ്ടും ഉറപ്പിച്ചു പറയുന്നു. സമ്പന്നരായ ബി ജെ പി ക്ക് ഒരു കോടി രൂപ സംഘടിപ്പിക്കുക ബുദ്ധിമുട്ടല്ല എന്നു ദീപികക്കു വളരെ എളുപ്പത്തില്‍ ബോധ്യമായത്രെ!! ദീപിക പത്രം അത്ര നല്ല സ്വഭാവ മഹിമയില്ലാത്ത ഒരു ബിഷപ് വിറ്റുതുലച്ചത്, മുപ്പതു കോടിയലിധികം വലിച്ചെറിഞ്ഞ് തിരിച്ചു പിടിച്ച സഭയേക്കാളും മോശമാവാന്‍ ബി ജെ പിക്കാവില്ലല്ലോ.

സഭയ്ലും പുറത്തും ഭരണ കക്ഷി നേതാക്കളെ അപമാനിക്കുന്നതിനേക്കുറിച്ചാണ്, ദീപികക്കു മുറുമുറുപ്പ്.അപമാനിക്കപ്പെടേണ്ട പെരുമാറ്റം ഉണ്ടായാല്‍ അപമാനിക്കപ്പെടാം . കോടികള്‍ നല്കി പി‍ന്തുണ സ്വരൂപിക്കുന്നത് അപമാനിക്കപ്പെടേണ്ട സം ഗതിയാണ്‌. അത് അഭിമാനമായി കരുതാന്‍ ദീപികക്കു കാരണമുണ്ട്. ഒരേ തൂവല്‍ പക്ഷികളുടെ സമ സ്ര്^ഷ്ടി സഹാനുഭൂതി. മുപ്പതു ലക്ഷം വാങ്ങി കച്ചവടം നടത്തുന്നവന്‍ മുപ്പതു കോടി വാങ്ങി കച്ചവടം നടത്തുന്നവനെ ആരാധിക്കുന്ന ദാസ്യ മനോഭാവം .


മന്‍ മോഹന്‍ സിംഗ് തക്ക മറുപടി നലികിയെന്നു ദീപികക്കുറപ്പാണ്‌. ആ മറുപടികള്‍ എന്തെന്നു ഒന്നു നോക്കാഅം .

നാലുവര്‍ഷക്കാലം ഇടതുപക്ഷം അദ്ദേഹത്തെ വരിഞ്ഞുമുറുക്കുകയയിരുന്നത്രെ. അരാണിദ്ദേഹം . ലോക പ്രസിദ്ധ സമ്പത്തിക ശാസ്ത്രജ്ഞന്‍ , ഏറ്റവും വലിയ ജനാധിപത്യത്തിന്റെ ചീഫ് എക്സെക്യൂട്ടീവ്. ഇങ്ങനെയുള്ള ഒരു വ്യക്തിയെ ഒരു ചെറിയ ഒരു രാഷ്ട്രീയപാര്‍ട്ടി വരിഞ്ഞുമുറുക്കി, എന്നു പറയുമ്പോള്‍ അദ്ദേഹത്തിന്റെ മനോനില സംശയിക്കപ്പെടേണ്ടതു തന്നെ. നാലു വര്‍ഷം ഈ വരിഞ്ഞുമുറുക്കല്‍ സഹിച്ചിരുന്നതിനു ഒരു കാരണമേ മറ്റുള്ളര്‍ക്കു കണ്ടെത്താന്‍ കഴിയൂ. അധികാര ദുര്‍മോഹം . അല്ലെങ്കില്‍ ഇദ്ദേഹം ഒരു ഷണ്ധന്‍ ആയിരിക്കണം.എപ്പോഴും കരയുന്ന മുഖഭാവത്തോടെ കാണപ്പെടാറുള്ള ഈ വിനീത ദാസന്‍ ഇതില്‍ ഏതു വകുപ്പില്‍ പെടുമെന്നത് ഒരു ചോദ്യമായി തന്നെ അവശേഷിക്കാം .


ഇപ്പറഞ്ഞ വരിഞ്ഞുമുറുകല്‍ സഹിച്ച് ഒരു അട്ടയേപ്പോലെ അധികാരത്തില്‍ കടിച്ചുതൂങ്ങി കിടന്ന ഈ കീടത്തെ സാത്വികന്‍ എന്നു വിളിക്കാന്‍ ദീപികക്കും അതിലെ കുറെ പുരോഹിഅതര്‍ക്കുമേ കഴിയൂ. കത്തോലിക്കാ സഭ നേത്ര്^ത്വത്തിലെ ചിലര്‍ ഇന്ന് പതിച്ചിരിക്കുന്ന ചെളിക്കുഴി കാണുമ്പോള്‍ ഇതില്‍ ഒട്ടും അത്ഭുതപ്പെടാനില്ല.

ബാബ്രി മസ്ജിദ് തകര്‍ക്കാന്‍ ഒറ്റക്കു പ്രേരണ നല്കിയത് അദ്വാനിയായിരുന്നു എന്ന പരാമര്‍ശം ലജ്ജാവഹം തന്നെയാണ്‌. ബാബ്രി മസ്ജിദ് തകര്‍ക്കുമെന്നു പരസ്യമയി ഉത്ഘോഷിച്ച്‌ അദ്വാനി രഥയാത്ര നടത്തി ഹിന്ദു വികാരം ഉണര്‍ത്തിയ സമയത്ത്, ഇന്‍ഡ്യയുടെ ധനമന്ത്രിയുടെ കസേരയില്‍ ഒരു നപുംസകം ചടഞ്ഞു കൂടിയിരിക്കുന്നുണ്ടായിരുന്നു. നരസിം ഹവ റാവു എന്ന മൌനി ബാബയുടെ വലം കൈയായി. മസ്ജിദ് തകര്‍ക്കപ്പെടും എന്ന ഇന്റലിജെന്റ്സ് റിപോര്‍ട്ട് കിട്ടിയിട്ടും ഹിമാലയ പര്‍വതം പോലെ ആസനത്തില്‍ ഉറച്ചിരുന്ന റാവുവിനു പിന്തുണ കൊടുത്തതും ഇദ്ദേഹമായിരുന്നു. ഇന്ന് ഈ വൈതാളികന്‍ മസ്ജിദിന്റെ പേരില്‍ പൊഴിക്കുന്നത് കള്ള കണ്ണീരാണെന്ന് ദീപിക യൊഴികെ എല്ലാവര്‍ക്കും മനസിലാവും .

അദ്വാനിയുടെ മേലുള്ള മറ്റാരോപണങ്ങള്‍ ദീപിക കെട്ടഴിക്കുമ്പോള്‍ സുബോധം നശിക്കാത്ത കേരളീയര്‍ അത്ഭുതപ്പെടും . പിന്നെ ദീപിക പറയുനതായത് കൊണ്ട് ആ അത്ഭുതം , പെട്ടെന്നു മാറുകയും ചെയ്യും . കത്തോലിക്ക സഭയുടെ കമ്യൂണിസ്റ്റ് വിരോധത്തിന്റെ മുന്നണിപ്പടയാളി ബിഷപ് പവ്വത്തില്‍ അദ്വാനിയേക്കുറിച്ച് പറഞ്ഞ കാര്യങ്ങള്‍ ദീപികക്ക് ഓര്‍മ്മയുണ്ടോ അവോ? ബാബ്രി മസ്ജിദ് തകര്‍ത്തതും ഗുജറാത്ത് കലാപവും അദ്വാനിയുടെ വീഴ്ച്ചകള്‍ എന്നു വിലപിക്കുന്ന, ദീപിക അതു മറന്നു പോയതാവാന്‍ സാധ്യതയില്ല. അദ്വാനിയെ മതേതരത്വത്തിന്റെ അപ്പോസ്തലന്‍ എന്നാണാ ബിഷപ്പ് വിളിച്ചത്. അപ്പോള്‍ ആരു പറയുന്നതാണ്‌ ശരി. ദീപിക പറയുന്നതോ, പവ്വത്തില്‍ പറയുന്നതോ? രണ്ടും ശരിയാവാന്‍ പറ്റില്ലല്ലോ. ഇത് ഞാന്‍ ആദ്യം ഉയര്‍ത്തിയ സംശയത്തെ ശരി വക്കുന്നു. ദീപികയുടെ സാരഥികള്‍ ചിന്തിക്കുന്നത് തലച്ചോറു കൊണ്ടല്ല. ആസനം കൊണ്ടാവനാണ്‌ എല്ലാ സാധ്യതയും .

ജനാധിപത്യത്തില്‍ ആര്‍ക്കും എല്ലാക്കാലവും അധികാരത്തില്‍ കടിച്ചു തൂങ്ങാകാകില്ല എന്നത് ഒരു താശയണെന്നേ, കഴിഞ ദിവസങ്ങളില്‍ ജീവിച്ച അളുകള്‍ക്ക് മനസിലാവൂ. ഭൂരിപക്ഷമില്ലത്ത ഒരു പ്രധാനമന്ത്രി പണക്കൊഴുപ്പിലൂടെ എങ്ങനെ അധികാരത്തില്‍ കടിച്ചു തൂങ്ങാം എന്ന് ഇന്‍ഡ്യക്കും ലോകത്തിനും കാണിച്ചു കൊടുത്തു . അതിനെ വലിയ നേട്ടമായി ചിത്രീകരിക്കുന്ന ദീപിക സത്യ സന്ധതയുടെ മേല്‍ കരിനിഴല്‍ വീഴിക്കുകയും , ദീപികയെ നയിക്കുന്ന പുരോഹിതരുടെ യധാര്‍ത്ഥ അഭിരുചി മറ്റുള്ളവര്‍ക്ക് വെളിപ്പെടുത്തുകയും ചെയ്യുന്നു. ദീപസ്തംഭം മഹാശ്ചര്യം , നമുക്കും കിട്ടണം പണം . ഈനാം പേച്ചിക്കു മരപ്പട്ടി കൂട്ട് എന്നും പറയാം .

മൂര്‍ത്തി said...

ഞാന്‍ കാളിദാസന്റെ ഈ കമന്റ് എന്റെ ഒരു സുഹൃത്തിന് അയച്ചുകൊടുത്തിരുന്നു. ദീപിക മുഖപ്രസംഗവും. സഭയുടെ ആള്‍ക്കാര്‍ക്ക് ഇത് എത്തിച്ചുകൊടുക്കണം എന്ന് പുള്ളി തിരിച്ചെഴുതി. മുഖപ്രസംഗത്തെക്കുറിച്ച് ഒരു തമാശയും.

“ഏതോ അച്ചന്‍ എഴുതിയതാവാനേ തരമുള്ളൂ..വിവരമില്ലാത്ത അച്ചന്‍ എന്ന് പറയുന്നില്ല. കാരണം അങ്ങിനെ പറഞ്ഞാല്‍ അച്ചന്മാരില്‍ വിവരമുള്ളവരും ഉണ്ട് എന്ന ഒരു ധ്വനി അതില്‍ വരും.” എന്ന്..

ഞാന്‍ ഓടി....:)

ഭ്രമരന്‍ said...

Your perfection in placing the words for PRECISE communication is highly appreciated.It is not sharp,rather truth..KEEP it up