Friday, 18 July 2008

കത്തോലിക്കാ സഭയുടെ കമ്യൂണിസ്റ്റ് വിരോധം

കത്തോലിക്കാ സഭയുടെ കമ്യൂണിസ്റ്റ് വിരോധം

കത്തോലിക്കാ സഭയുടെ കേരളത്തിലെ ഇപ്പോഴത്തെ പ്രധാന ശത്രു കമ്യൂണിസമാണ്‌. അതിനു തെളിവാണ്‌ ഒരു ബ്ളോഗിലൂടെ പുരോഹിതരും ബിഷപ്പുമാരും ചീറ്റുന്ന വിഷം . അവിടെ ഞാന്‍ പ്രകടിപ്പിച്ച അഭിപ്രായങ്ങളാണ്‌ ഈ ബ്ളോഗില്‍ അവതരിപ്പിക്കുന്നത്.

4 comments:

kaalidaasan said...

വിപ്ളവം എന്നു കേള്‍ക്കുമ്പോള്‍ കമ്യൂണിസവും തോക്കിന്‍ കുഴലും മാത്രമേ പുരോഹിതരുടെ മനസ്സില്‍ വരികയുള്ളൂ. അതു വികലമായ ചരിത്ര ബോധധം എന്നേ പറയാന്‍ പറ്റൂ.

വിപ്ള്‌വം ജയിക്കട്ടെ എന്നതു സഖാക്കളുടെ മാത്രമല്ല എല്ലാ വിപ്ളവകാരികളുടെയും മുദ്രാവാക്യമാണു. മാര്‍ക്സിസത്തിനു പ്രിയങ്കരം വിപ്ളവം തന്നെയാണു.

ചരിത്രത്തിലെ ആദ്യത്തെ വിപ്ളവകാരി യേശുവായിരുന്നു. വിപ്ളവം എന്നു പറഞ്ഞാല്‍, നിലനില്‍ക്കുന്ന സാമൂഹ്യവ്യവസ്ഥിതിയെ മറ്റാനുള്ള നീക്കമെന്നാണു. യഹുദിയായില്‍ നിലനിന്നിരുന്ന കൊള്ളരുതാത്ത സാമൂഹ്യ വ്യവസ്ഥിതി മറ്റാനായിരുന്നു യേശു തന്‍റെ പ്രബോധനങ്ങള്‍ ഉപയോഗിച്ചത്‌. അധികാരികള്‍ അവരുടെ അധികാരം നഷ്ടപ്പെടുമെന്നു പേടിച്ച്‌ അദ്ദേഹത്തെ കുരിശില്‍ തറച്ചു കൊന്നു. യേശു അന്നു നടത്തിയ സാമൂഹ്യ, സാംസ്കാരിക, സാമുദയിക, വിപ്ളവത്തിന്‍റെ പതാകവാഹകരാണ്‌ പുരോതിഹര്‍ .യേശു നടത്തിയത്‌ വിപ്ളവമായിരുന്നോ എന്നറിയാന്‍ ആദ്യം യേശുവിന്‍റെ പ്രബോധനങ്ങള്‍ അന്നത്തെ യാധാര്‍ഥ്യങ്ങളുടെ വെളിച്ചത്തില്‍ കാണണം.

വേശ്യയെ കല്ലെറിഞ്ഞു കൊല്ലുക എന്നതായിരുന്നു അന്നത്തെ രീതി. യേശു അതു മാറ്റി അവരോടെ പശ്ചാത്തപിച്ച്‌ രക്ഷപ്പെടുവാന്‍ പഠിപ്പിച്ചു. സാബത്ത്‌ മറ്റുകാര്യങ്ങള്‍ക്കു വേണ്ടി ഉപയോഗിക്കുന്നത്‌ മരണശിക്ഷ വരെ നേടാവുന്ന കുറ്റമായിരുന്നു. യേശുവിന്‍റെ ശിഷ്യന്‍മാര്‍ അതിനെ പരസ്യമായി തെറ്റിച്ചു. യേശു അതിനെ പിന്‍താങ്ങുകയു ചെയ്തു. കണ്ണിനു പകരം കണ്ണു എന്നതായിരുന്നു അന്നത്തെ ശിക്ഷാരീതി. യേശു അതു മാറ്റി, ക്ഷമിക്കുക എന്ന പുതിയ തത്വം പഠിപ്പിച്ചു. അധ്വാനിക്കുന്നരും ഭാരം ചുമക്കുന്നവരും മൃഗങ്ങളേപ്പോലെ പണിയെടുക്കണമായിരുന്നു അന്ന്.പക്ഷേ യേശു അവരുടെ കൂടെയാണു നിന്നത്‌. ഇതെല്ലാം വിപ്ളവകരമായ മാറ്റങ്ങളായിരുന്നു. അതു കൊണ്ടാണു യേശുവിനെ വലിയ ഒരു വിപ്ളവകാരിയായി ചരിത്രം കാണുന്നതു. ഉള്ളവന്‍ ഇല്ലാത്തവനു കൊടുക്കണമെന്ന കമ്യൂണിസ്റ്റ്‌ തത്വം ആദ്യമായി പറഞ്ഞ നേതാവും യേശുവായിരുന്നു. അതിനര്‍ഥം, യേശുവായിരുന്നു ആദ്യത്തെ കമ്യൂണിസ്റ്റുകാരന്‍ എന്നാണ്.
യേശുവിനെ ക്രൂശിത രൂപങ്ങളും ബൈബിള്‍ എന്ന പുസ്തകവുമാക്കി ഭദ്രമായി സൂക്ഷിച്ചിട്ട്‌, അദ്ദേഹത്തിന്‍റെ ആദര്‍ശങ്ങളെ മുപ്പതു വെള്ളിക്കാശിനു ഒറ്റിക്കൊടുത്ത്‌, അദ്ദേഹത്തിന്‍റെ പേരില്‍ വിദ്യാഭ്യാസ കച്ചവടങ്ങളും ആശുപത്രിബിസിനസും, അനാഥാലയ ബിസിനസും നടത്തി കോടിക്കണക്കിനു രൂപാ വിദേശങ്ങളില്‍ നിന്നും പിരിച്ചെടുത്ത്‌ സുഖ ജീവിതം നയിക്കുന്ന പുരോഹിതര്‍ക്കു ഇന്നിപ്പോള്‍ യേശുവിലെങ്കിലെന്ത് ഉണ്ടായാലെന്ത്? നിനക്കുള്ളതെല്ലാം വിറ്റ്‌ പാവങ്ങള്‍ക്കു കൊടുത്ത്‌ എന്നെ അനുഗമിക്കുവിന്‍ എന്നു പറഞ്ഞ യേശുവിനെ അനുകരിക്കുന്ന എത്ര പുരോഹിതരുണ്ട്‌ ഇന്ന്‌? വില കൂടിയ അത്യാധുനിക കാറുകളിലും, ബൈക്കുകളിലും നടക്കുന്ന വലിയ കൊട്ടാര സദൃശ്യമായ മണിമന്ദിരങ്ങളില്‍ ജീവിക്കുന്ന വൈദികരും യേശുവിന്‍റെ പ്രബോധങ്ങളില്‍ നിന്നും എത്ര കാതം അകലെയാണ്?

അധികാരം പിടിച്ചെടുക്കാന്‍ മാര്‍ഗ്ഗമേതായാലും കുഴപ്പമില്ല എന്നൊന്നും മാര്‍ക്സ്‌ ഒരിടത്തും പറഞ്ഞിട്ടില്ല. അധികാരം പിടിച്ചെടുക്കാനുള്ള മാര്‍ഗ്ഗങ്ങളേക്കുറിച്ച്‌ വ്യക്തമായിത്തന്നെ മാര്‍ക്സ്‌ പ്രതിപാതിക്കുന്നുണ്ട്‌. ലക്ഷ്യം മാര്‍ഗ്ഗത്തെ നീതികരിക്കുമെന്നു മാര്‍ക്സ്‌ മാത്രമല്ല പറഞ്ഞിട്ടുള്ളത്‌.അതറിയണമെങ്കില്‍ ചരിത്രം, മാര്‍ക്സിസവും ക്രൈസ്തവ ചരിത്രവും മാത്രം പോരാ, പഠിക്കണം. സോഫോക്ളിസ്‌ എലെക്ട്ര എന്ന നാടകത്തിലാണു ഇത്‌ ആദ്യം ഉപയോഗിച്ചത്‌. പിന്നീട്‌ ഓവിഡ്‌ എന്ന റോമന്‍ കവി തന്‍റെ ഹെറോഡിസ്‌ എന്ന കാവ്യത്തിലും ഇത്‌ പറഞ്ഞു.

അധികാരം പിടിച്ചെടുക്കേണ്ടത്‌ എങ്ങിനെയാണെന്നു, മാര്‍ക്സ്‌ കമ്യൂണിസ്റ്റ്‌ മാനിഫെസ്റ്റോയില്‍ പറഞ്ഞിട്ടുണ്ട്‌. അതിനു പല മാര്‍ഗ്ഗങ്ങളുമുണ്ട്‌. ജനാധിപത്യ രീതിയില്‍ തെരഞ്ഞെടുപ്പു പ്രക്രീയയില്‍ പങ്കെടുക്കുക, സമാധാനപരമായ പ്രതിഷേധപ്രകടനങ്ങള്‍ നടത്തുക, നിസ്സഹരണ സമരങ്ങള്‍ നടത്തുക,തുടങ്ങിയവ. ഇവ പരാജയപ്പെട്ടാലേ സായുധ സമരം നടത്തണമെന്നു മാര്‍ക്സ്‌ പറഞ്ഞിട്ടുള്ളൂ.


മനുഷ്യനെ അടിച്ചമര്‍ത്തുന്ന സാമൂഹ്യോപാധികളെയൊക്കെ ബലം പ്രയോഗിച്ച്‌ മറിച്ചിടണം, മറിച്ചിട്ടിട്ടിമുണ്ട്‌. അതിനു റഷ്യയിലേക്കും ചൈനയിലേക്കുമൊന്നും പോകേണ്ട. കണ്ണുതുറന്നു ചുറ്റും നോക്കിയാല്‍ മതി. കേരളത്തില്‍ പല സാമൂഹ്യതിന്‍മകളും ഉണ്ടായിരുന്നു. അതെല്ലാം ബലം പ്രയോഗിച്ചു തന്നെയാണു മറിച്ചിട്ടത്‌. ക്ഷേത്ര പ്രവേശനം അതിലൊന്നായിരുന്നു.

കത്തോലിക്ക സഭ ഇപ്പോള്‍ ചെയ്യുന്നതു അതുപോലൊന്നാണു. കൊച്ചുകുട്ടികളെ ബലം പ്രയോഗിച്ചു സ്കൂളില്‍ നിന്നിറക്കി സമരം നടത്തിക്കുന്നത്‌‌ അതിന്‍റെ ഉദാഹരണമാണു.

കേരളത്തില്‍ കമ്യൂണിസ്റ്റുകാര്‍ അധികാരത്തില്‍ വന്നത്‌ ഒരു രക്ത രൂഷിത വിപ്ളവത്തിലൂടെയുമല്ല. അതു ജനാധിപത്യത്തിലൂടെ തന്നെയായിരുന്നു. ഇപ്പോഴും കേരളത്തിലെ ജനങ്ങള്‍ അവരെ തെരഞ്ഞെടുക്കുന്നു.

ഇവിടെ ഒരു തൊഴിലാളി വര്‍ഗ്ഗ സര്‍വാധിപത്യവുമില്ല. കുറെ വൈദികര്‍ പറഞ്ഞതുകൊണ്ടൊന്നും കേരളത്തിലെ ജനങ്ങള്‍ അതു വിശ്വസ്സിക്കില്ല. അവരുടെ കണ്‍മുന്‍പിലുള്ള യാധാര്‍ ത്ഥ്യം മനസ്സിലാക്കാന്‍ അര്‍ബുദം ബാധിച്ച പൌരോഹിത്യ മനസ്സില്‍ നിന്നുള്ള ജല്‍പനങ്ങളൊന്നും വേണ്ട . കേരളത്തിലോ, ഇന്‍ഡ്യയിലെവിടെയെങ്കിലുമോ ഏകകക്ഷി ഭരണം വേണമെന്നു കമ്യൂണിസ്റ്റുകാര്‍ ആവശ്യപ്പെടുകയോ അതാണു ജനകീയജനാധിപത്യമെന്നു അവര്‍ കരുതുകയോ ഇല്ല. കേരളത്തിലെയും ഇന്‍ഡ്യയിലെയും ജനങ്ങള്‍ കമ്യൂണിസ്റ്റുകാരെ പിന്തുണക്കുന്നത്‌ റഷ്യയേയോ ചൈനയേയൊ നോക്കിയുമല്ല.

പുരോഹിതര്‍ മാര്‍പ്പാപ്പമാരുടെ ലേഖനങ്ങളെ ആശ്രയിക്കുന്നതില്‍ തെറ്റില്ല. പക്ഷെ അതിനോടൊപ്പം ചുറ്റും നടക്കുന്ന കാര്യങ്ങള്‍ കൂടി മനസ്സിലാക്കുന്നതും നല്ലതല്ലെ. നേപ്പാള്‍ ഇതുവരെ അറിയപ്പെട്ടിരുന്നത്‌ ലോകത്തിലെ ഏക ഹൈന്ദവ രാഷ്ട്രമെന്നായിരുന്നു. വത്തിക്കാന്‍ ഏക കത്തോലിക്ക രാഷ്ട്രം എന്നു പറയുമ്പോലെ. അടുത്ത കാലത്ത്‌ അവിടെ ഒരു കത്തോലിക്ക പുരോഹിതന്‍ വധിക്കപ്പെട്ടു. അതു ചെയ്തതത്‌ അവിടത്തെ കമ്യൂണിസ്റ്റുകാരൊന്നുമല്ല. ഹിന്ദുക്കളാണു. അതും ഇപ്പോള്‍ കത്തോലിക്കാ സഭയുടെ കേരളത്തിലെ ഏറ്റവും വലിയ കൂട്ടാളികളായ എന്‍ എസ്‌ എസ്‌ പ്രതിനിധനം ചെയ്യുന്ന ജാതി ഹിന്ദുക്കള്‍. നമ്പൂതിരിമാരായി ജനിച്ചവര്‍ മാത്രമേ അമ്പലങ്ങളില്‍ പൂജ ചെയ്യാവൂ എന്നു ശഠിക്കുന്ന ജാതിക്കോമരങ്ങള്‍. നേപ്പാളിലെ അധികാരി വര്‍ഗ്ഗം സാധാരണ ജനങ്ങളെ അടിമകളാക്കി വച്ചു, നൂറ്റാണ്ടുകളോളം.. അവര്‍ അവകാശങ്ങള്‍ക്കു വേണ്ടി പൊരുതി, ആദ്യം സമാധാന പരമായും, പിന്നെ പ്രതിക്ഷേധത്തിലൂടെയും. അതിനെ അധികാരികള്‍ അടിച്ചമര്‍ത്തി. എല്ലാം നിഷ്ഫലമായപ്പോള്‍ ജനങ്ങള്‍ ആയുധമെടുത്തു. അവരെ എതിര്‍ത്തു. അതിനു നേത്രുത്വം കൊടുത്തവരെ ജനങ്ങള്‍ ജനാധിപത്യ മാര്‍ഗ്ഗത്തിലൂടെ അധികാരത്തിലേക്കു തെരഞ്ഞെടുത്തു.ചില സന്ദര്‍ഭങ്ങളില്‍ ആയുധമെടുക്കേണ്ടി വരും.

കമ്യൂണിസ്റ്റുകാര്‍ മാത്രമല്ല ആയുധത്തിലൂടെ അധികാരം പിടിച്ചെടുത്തിട്ടുള്ളതു. കത്തോലിക്കരും, കത്തോലിക്കാ സഭ അകമഴിഞ്ഞു പിന്‍താങ്ങിയ ഹിറ്റ്‌ലര്‍, പിനോഷെ, ഫ്രാങ്കോ, മര്‍ക്കോസ്‌ മുതലായ അനേകം സ്വേച്ചാധിപതികളും ആയുധമുപയോഗിച്ച്‌ പ്രതിയോഗികളെ വധിച്ച്‌ അനേകരുടേ രക്തം ചിന്തിയുമാണു അധികാരത്തിലേറിയത്‌. ഹിറ്റ്‌ലര്‍ യഹുദന്‍മാരെ ഗ്യാസ്‌ ചേംബറിലടക്കുകയും, യൂറോപ്പ്‌ മുഴുവന്‍ പിടിച്ചടക്കുകയും ചെയ്തപ്പോഴും കത്തോലിക്കാ സഭ ഹിറ്റ്‌ലറുടെ പിന്നില്‍ ഉറച്ചു നിന്നിട്ടേ ഉള്ളൂ.

ലക്ഷ്യവും മാര്‍ഗ്ഗവും ശുദ്ധമല്ലാതിരുന്ന കത്തോലിക്കാ സഭ, ലക്ഷ്യവും മാര്‍ഗ്ഗവും ശുദ്ധമായിരിക്കണമെന്നു പറയുന്നത്‌ വൈരുധ്യാത്മകമല്ലേ?ഇങ്ക്വിസിഷന്‍ എന്ന മനുഷ്യ ചരിത്രത്തിലെ, ഏറ്റവും ഹീനമായ പ്രവര്‍ത്തിയുടെ ലക്ഷ്യം വളരെ വളരെ അശുദ്ധമായിരുന്നു. അതിന്റെ മാര്‍ഗ്ഗം പിശാചുക്കളെ പോലും ലജ്ജിപ്പിക്കുന്നതായിരുന്നു. ജീവനോടെ തീയിലെറിഞ്ഞു ചുടുക എന്നത്‌ പിശാചുക്കളു പോലും മടിക്കുന്ന ക്രൂരതയല്ലെ?അതു ചെയ്തതാരായിരുന്നു? മാര്‍പ്പാപ്പമാരും കര്‍ദ്ദിനാള്‍മാരും , പുരോഹിതരുമല്ലായിരുന്നോ?

വ്യവസ്ഥിതിയെ മാറ്റുവാന്‍, വിദ്വേഷത്തിന്‍റെ പാത മാത്രമല്ല കമ്യൂണിസം തെരഞ്ഞെടുക്കുന്നത്‌. അതിനുള്ള പ്രത്യക്ഷ ഉദാഹരണമാണു കേരളം. കേരളത്തില്‍ കമ്യൂണിസ്റ്റു പാര്‍ട്ടി അധികാരത്തില്‍ വന്നതു ആരേയും കൊന്നൊടുക്കിയിട്ടല്ല എന്ന്‌ ഏതു മലയാളിക്കും അറിയാം. അവര്‍ ഇന്‍ഡ്യന്‍ ഭരണഘടന അനുശാസിക്കുന്ന തരത്തില്‍ ജനാധിപത്യ വ്യവസ്തിതിയില്‍ നിന്നു കോണ്ട്‌ തെരഞ്ഞെടുപ്പിനെ നേരിട്ട്‌ , അതില്‍ വിജയിച്ചാണു അധികാരത്തില്‍ എത്തിയത്‌.


സ്റ്റാലിനേയും മാവോയേയും കേരളത്തിലെ സാഹചര്യത്തിലേക്കു വലിച്ചിഴച്ചു കൊണ്ടു വരുന്നത്‌, വിഷയ ദാരിദ്ര്യം കൊണ്ടാണ്. കേരളത്തില്‍ കഴിഞ്ഞ അരനൂറ്റാണ്ടിനിടയില്‍ കമ്യൂണിസ്റ്റുകാര്‍ പല പ്രാവശ്യം ഭരണം നടത്തിയിട്ടുണ്ട്‌. അവരൊന്നും ആരുടെയും രക്തം ചിന്തിയിട്ടില്ല എന്നതു കേരളീയര്‍ക്കെല്ലാം അറിയാം. സ്റ്റാലിന്‍റെയും മാവോയുടേയും പേരു പറഞ്ഞ്‌ അവരെ വിരട്ടാന്‍ നോക്കിയാലൊന്നും നടക്കാന്‍ പോകുന്നില്ല.

മുതലാളി സ്വര്‍ഗ്ഗ രാജ്യത്തില്‍ പ്രവേശിക്കുന്നത്‌ ഒട്ടകം സൂചിക്കുഴയിലൂടെ കടക്കുന്നതിനിലും ദുഷ്കരമായിരിക്കും എന്നാണ്‌ യേശു പറഞ്ഞത്. ഒട്ടകം സൂചിക്കുഴയിലൂടെ കടക്കുക എന്നത്‌, നടക്കാത്ത കാര്യമാണെന്ന് എല്ലാവര്‍ക്കും അറീയാം.എന്നു വച്ചാല്‍ മുതലാളിമാരൊന്നും സ്വര്‍ഗ്ഗരജ്യത്ത്‌ പ്രവേശിക്കില്ല എന്നാണ്. അപ്പോള്‍ സ്വര്‍ഗ്ഗരാജ്യത്ത്‌ പ്രവേശിക്കാന്‍ സാധ്യതുള്ളത്‌ തൊഴിലാളികളാണു. എങ്കില്‍ പുരോഹിതരും, സഭയും തൊഴിലാളികളുടെ കൂടെയല്ലെ നില്‍ക്കേണ്ടത്‌? സഭയുടെ ദൌത്യം എന്താണു? സ്വര്‍ഗ്ഗരാജ്യത്തു പ്രവേശിക്കവാന്‍ സാധ്യത്യുള്ളവരുടെ കൂടെ നില്‍ക്കലോ, നരകത്തില്‍ പോകാന്‍ സാധ്യതയുള്ളവരുടെ കൂടെ നില്‍ക്കലോ?

മറ്റുള്ള വരെ വധിക്കാനുള്ള ഉദ്യമത്തില്‍ കൊല്ലപ്പെട്ട രക്ത സാക്ഷികളല്ലാതെ ആയിരക്കണക്കിനു സഭ വധിച്ചിട്ടുണ്ടെന്നതും സത്യമല്ലെ? കുരിശുയുദ്ധത്തിലും, ഇങ്ക്വിസിഷനിലും മരിച്ചത്‌ മനുഷ്യര്‍ തന്നെയല്ലെ? ജോവാന്‍ ഓഫ്‌ ആര്‍ക്ക്‌ എന്ന മഹതിയെ മന്ത്രവാദിനി എന്നു പറഞ്ഞു സഭ തീയിലിട്ടു ചുട്ടു കൊന്നില്ലേ? അതിനു ശേഷം അവരെ വിശുദ്ധയായി പ്രഖ്യാപിക്കുകയും ചെയ്ത വ്യത്തികേട്‌ കത്തോലിക്കാ സഭക്കല്ലാതെ വേറെ ആര്‍ക്കാണു അവകാശപ്പെടാനുള്ളത്‌?

എല്ലാവരേയും ദാരിദ്ര്യത്തില്‍ നിര്‍ത്താനാണു കമ്യൂണിസം ശ്രമിക്കുന്നതെന്നു, വല്ലവരുടെയും വാക്കുകള്‍ കടമെടുത്ത്‌‌ എഴുതിയതു കൊണ്ടായില്ല. ദാരിദ്ര്യം ഇല്ലാതായപ്പോള്‍ നശിച്ചു പോയ ഒരു പ്രസ്ഥാനമുണ്ട്‌ പടിഞ്ഞാറന്‍ രാജ്യങ്ങളില്‍. അതു കണ്ടുപിടിക്കാന്‍ ഗവേഷണമൊന്നും ആവശ്യമില്ല. അതു ക്രൈസ്തവ മതമാണു. സായിപ്പന്‍മാര്‍ പാവപ്പെട്ടവരായിരുന്നപ്പോള്‍ എല്ലാവരും ക്രിസ്ത്യാനികള്‍ ആയിരുന്നു. ജീവിക്കാന്‍ ചുറ്റുപാടായപ്പോള്‍ അവര്‍ മതം ഉപേക്ഷിച്ചു.

ഇനി കേരളത്തിലേക്കു വരാം. എന്തുകൊണ്ട്‌ കത്തോലിക്കാ സഭയില്‍ നിന്നും ആളുകള്‍ പെന്ത കോസ്ത്‌ സഭകളിലേക്കു പോകുന്നു? യോഹനാന്‍ ബിഷപ്പിന്‍റെയും തങ്കു പാസ്റ്ററിന്‍റെയും പൊതു യോഗങ്ങളില്‍, പോട്ടയിലേക്കാള്‍ ആളുകള്‍ കൂടുന്നതെന്തേ?

ഈയിടെ വേറൊരു തമാശയും കേട്ടു. കത്തോലിക്കരുടെ എണ്ണം കൂട്ടാന്‍ കൂടുതല്‍ കുട്ടികളെ ജനിപ്പിക്കണമെന്നു!!!!!. കത്തോലിക്കര്‍ അന്യം നിന്നു പോകാറായ സിംഹവാലന്‍ കുരങ്ങിന്‍റെ ജാതിയില്‍ പെട്ടതായതുകൊണ്ടൊന്നുമല്ല അതെന്നു ചിന്തിക്കാന്‍ കഴിവുള്ളവര്‍ക്കൊക്കെ മനസിലാവും. ദാരിദ്ര്യം ഉണ്ടായിരുന്ന കാലത്ത്‌, കൂടുതല്‍ കുട്ടികളുണ്ടായിരുന്നവര്‍ സാഹചര്യങ്ങളുടെ സമ്മര്‍ദ്ദം മൂലം വീട്ടില്‍നിന്നും ഒന്നെന്ന കണക്കിനു മഠത്തിലേക്കും സെമിനാരിയിലേക്കും വിട്ടിരുന്നു. ദാരിദ്ര്യം മാറി ജീവിക്കുവാനുള്ള ചുറ്റുപാടായപ്പോള്‍, ഈ സ്ഥലങ്ങളിലേക്കുക്കുള്ള ഒഴുക്ക്‌ പഴയതുപോലെ ഇല്ല. ഇതു വളരെ പ്രകടമായി കാണു‍ന്നത്‌ പടിഞ്ഞാറന്‍ രാജ്യങ്ങളിലാണു. അവിടെ ആരും സെമിനാരികളിലോ മഠത്തിലോ പോകുന്നില്ല. വൈദികരില്ലാത്തതു കൊണ്ട്‌ പല പള്ളികളും പൂട്ടി. കേരളത്തില്‍നിന്നുള്ള കയറ്റുമതിയും അധികകാലം തുടരാനാവില്ല. അപ്പോള്‍ ദാരിദ്ര്യം മാറിയാല്‍ സഭക്കല്ലേ നഷ്ടം? കേരളത്തില്‍ ദാരിദ്ര്യം മാറിയിട്ടും കമ്യൂണീസ്റ്റ്‌ പാര്‍ട്ടിയുടെ അടിത്തറ വലിയ മാറ്റം കൂടാതെ തുടരുന്നുണ്ട്‌. പക്ഷെ ക്ഷീണം സംഭവിച്ചത്‌ കത്തോലിക്കാ സഭക്കാണു. പണ്ടത്തെപ്പോലെ ദാരിദ്ര്യം ഉണ്ടായിരുന്നെങ്കില്‍, കുട്ടികളുടെ എണ്ണം കൂട്ടണമെന്ന് ഒരു ഇടയലേഖനം വഴി ആവശ്യപ്പെടേണ്ടിവരില്ലായിരുന്നു.


കമ്യൂണിസ്റ്റ്‌ ഇരുമ്പമറപൊളിക്കപ്പെട്ടപ്പോള്‍ പലതും പുറത്തു വന്നു. അത്‌ പോലെ കത്തോലിക്കാ ഇരുമ്പു മറ മാര്‍പ്പാപ്പ തന്നെ നീക്കിയപ്പോള്‍ അതിലും ഭയാനകമായവ പുറത്തു വന്നു.ഇങ്ക്വിസിഷന്‍ എന്ന എക്കാലത്തേയും കൊടിയ ഭീകരതയേക്കുറിച്ചുള്ള വിശദ വിവരങ്ങളാണ്‌ വായിച്ചു, ലോകം ഞെട്ടിയത്.

kaalidaasan said...

ചെകുത്താന്‍ ‍വേദമോതുന്നു

ചെകുത്താന്‍ ‍വേദമോതുന്നു എന്നത്‌ ലോകം മുഴുവന്‍ പ്രചാരത്തിലുള്ള ഒരു പ്രയോഗമാണു. അതിന്‍റെ ഉത്ഭവം ക്രൈസ്തവ സഭയുമായി ബന്ധപ്പെട്ടായിരുന്നു. ദൈവത്തിന്‍റെ പ്രതിനിധികളായ പുരോഹിതര്‍ ദൈവത്തിനു നിരക്കാത്ത കാര്യങ്ങള്‍ പറയാന്‍ തുടങ്ങിയപ്പോള്‍ മുതലാണീ പ്രയോഗം നിലവില്‍ വന്നത്‌. അതു അക്ഷരം പ്രതി അന്വര്‍ഥ്മാക്കുന്ന രീതിയിലാണു കേരളത്തിലെ കത്തോലിക്ക പുരോഹിതര്‍ ഇപ്പോള്‍ പറയുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്നത്‌. അവരുടെ പല പ്രവര്‍ത്തികളും അവര്‍ വിശ്വസ്സിക്കുന്ന തത്വശാസ്ത്രവുമായി പുല ബന്ധം പോലുമില്ല.

കമ്യൂണിസ്റ്റ്‌ ഭൂതം അവരെ ഇത്രയധികം ഗാഡ്ഡമയി പിടികൂടിയിരിക്കുന്നു എന്നതു ചരിത്രത്തിന്‍റെ ഒരു വികൃതി അവാം. കത്തോലിക്ക സഭക്കു ഇന്നു ചേരുക കമ്യൂണിസ്റ്റ്‌ മാനിഫെസ്റ്റോയിലെ ആദ്യത്തെ വാചകങ്ങള്‍ ആണു. അതിങ്ങനെ
A spectre is haunting Europe -- the spectre of communism. All the powers of old Europe have entered into a holy alliance to exorcise this spectre: Pope and Tsar, Metternich and Guizot, French Radicals and German police-spies.


അതേ വാചകങ്ങള്‍ ചില വാക്കുകളും വാചകത്തിന്‍റെ ഘടനയും മാറ്റി കോപ്പിചെയ്തു വച്ചിരിക്കുന്നു ഡീക്കന്‍ രൂബിന്‍ തോട്ടുപുറത്തിന്റെ ഒരു ലേഖനത്തില്‍.

അതിങ്ങനെ.


"കേരളസര്‍ക്കാര്‍ ശത്രുസൈന്യത്തിന്റെ നടുവിലാണ്‌. രക്ഷപ്പെടാനാവാത്തവിധം ശത്രുക്കള്‍ പ്രബലരാണ്‌. ചത്തു കിടന്നിരുന്ന കോണ്‍ഗ്രസ്‌ ഉയിര്‍ത്തെഴുന്നേറ്റിരിക്കുന്നു. മുസ്ലീംസംഘടനകള്‍ വിവാദപ്പുസ്തകം പിന്‍വലിക്കണമെന്ന്‌ വിദ്യാഭ്യാസമന്ത്രിയോടും മുഖ്യമന്ത്രിയോടും ആവശ്യപ്പെട്ടു കഴിഞ്ഞു. ബി.ജെ.പി. സ്വന്തം നിലയില്‍ സര്‍ക്കാരിനെതിരെ പ്രക്ഷോഭത്തിന്‌ ഒരുങ്ങുന്നു. കേരളാകോണ്‍ഗ്രസുകള്‍ സര്‍ക്കാര്‍ നടപടിക്കെതിരേ ശക്തമായി രംഗത്തുണ്ട്‌. ക്രിസ്റ്റ്യന്‍ നായര്‍ സമുദായങ്ങള്‍ സഹകരിച്ച്‌ സര്‍ക്കാരിന്റെ ജനാധിപത്യവിരുദ്ധ-ഈശ്വരനിഷേധനടപടി കള്‍ക്കെതിരെ ഒറ്റക്കെട്ടായി പൊരുമെന്ന്‌ പ്രഖ്യാപിച്ചിരിക്കുന്നു."

ഇത്‌ എന്തിന്‍റെ കേളികൊട്ടാണെന്നു പ്രത്യേകം പറയേണ്ടതില്ലല്ലോ. കത്തോലിക്കാ സഭയല്ലേ ശരിക്കും പത്മവ്യൂഹത്തില്‍ അകപ്പെട്ടിരിക്കുന്നത്‌. ഇപ്പറഞ്ഞ എല്ലാവരെയും കൂട്ടി ഒരു സര്‍ക്കരിനെതിരെ യുദ്ധം ചെയ്യേണ്ട ഗതികേട്‌ എന്തിനോടുപമിക്കാം?

കത്തോലിക്ക മത നേത്രുത്വം പഠങ്ങളൊന്നും പഠിക്കുന്നില്ല. ഡീക്കന്‍ റൂബിന്‍റെയും 1959 ല്‍ എല്ലാ വിധ്വംസക ശക്തികളെയും കൂട്ടി വ്യവസ്ഥാപിതമായി തെരഞ്ഞെടുക്കപ്പെട്ട ഒരു സര്‍ക്കാരിനെ താഴെയിറക്കി എന്നത്‌ നേരാണു. പക്ഷെ അതുകൊണ്ട്‌ എന്തു നേടി? കമ്യൂണിസം സ്വപ്നം കണ്ടതു പോലെ ഇല്ലാതായോ? അര നൂറ്റാണ്ടുകാലം പള്ളികളില്‍ ഇടയലേഖനങ്ങള്‍ വായിച്ചും, പ്രകടമായി കമ്യൂണിസ്റ്റിതര പാര്‍ട്ടികളെ പിന്‍തുണച്ചിട്ടും എന്തേ കമ്യൂണിസ്റ്റ്‌ പാര്‍ട്ടി ഇന്നും കേരളത്തിലെ ഏറ്റവും വലിയ പാര്‍ട്ടിയായിരിക്കുന്നു? എല്ലാപത്തുവര്‍ഷത്തിലും കേരളീയര്‍ ഒരു നിഷ്ടയോടെ കമ്യൂണിസ്റ്റ്‌ പാര്‍ട്ടിയെ അധികാരത്തിലെത്തിക്കുന്നു. അതെല്ലാം തെളിയിക്കുന്നുത്‌, പുരോഹിതര്‍ നടത്തുന്ന ശ്രമം ഇതു വരെ വിജയിച്ചില്ല എന്നല്ലെ? അതു ഇനി വിജയിക്കുമെന്നു സ്വപ്നം കാണുന്നതില്‍ തെറ്റില്ല. സ്വപ്നം കാണാന്‍ പ്രത്യേക ചിലവൊന്നും ഇല്ലാല്ലോ. കേരളത്തില്‍ മാത്രമല്ല. കഴിഞ്ഞ പൊതു തെരഞ്ഞെടുപ്പില്‍ കമ്യൂണിസ്റ്റ്‌കാര്‍ അവരുടെ ചരിത്രത്തിലെ ഏറ്റവും വലിയ വിജയം അഖിലേന്‍ ഡ്യാ തലത്തില്‍ നേടുകയും ചെയ്തു. എന്തു കൊണ്ട്‌? മാത്രമല്ല കേരളത്തിലെ ജനങ്ങള്‍ പണ്ടില്ലാത്ത വിധം മത വിശ്വാസികളാണിപ്പോള്‍. എന്തു കൊണ്ട്‌ ഈ വൈരുധ്യം?

ലോക ജനതയുടെ മൂന്നിലൊന്നിനെ അടക്കിവാണ കമ്യൂണിസം തകര്‍ന്നതിനേക്കുറിച്ച്‌ അവേശം കൊള്ളുമ്പോള്‍,യൂറോപ്പിനെ മുഴുവന്‍ അടക്കി വാണ ക്രൈസ്തവ സഭക്കു ഇപ്പോള്‍ പത്തു ശതമാനത്തില്‍ താഴേയേ അനുയായികള്‍ യൂറോപ്പിലുള്ളൂ എന്ന സത്യം കമ്യൂണിസ്റ്റ്‌ വിരോധം കാരണം പല വൈദികര്‍ ക്കും കാണാന്‍ കഴിയുന്നില്ല. ഇതിനെ ഞാന്‍ ചീട്ടുകൊട്ടാരം പോലെ തകര്‍ന്നു എന്ന്‌ വിശേഷിപ്പിക്കില്ല. പഴയ കമ്യൂണിസ്റ്റ്‌ രാജ്യങ്ങളില്‍ ജനങ്ങള്‍ കമ്യൂണിസ്റ്റ്‌ വ്യവസ്ഥിതി മാറ്റി വേറൊന്നു തെരഞ്ഞെടുത്തു.

പക്ഷെ പടിഞ്ഞാറന്‍ രാജ്യങ്ങളില്‍ ക്രൈസ്തവ സഭക്കെന്താണു സംഭവിച്ചത്‌? ജനങ്ങള്‍ വേറൊരു മതവും തെരഞ്ഞെടുത്തില്ല. അവര്‍ മതത്തേയും ദൈവത്തേയും പൂര്‍ണ്ണമായി വേണ്ടെന്നു വക്കുകയണുണ്ടായത്‌.

റഷ്യ കമ്യൂണിസം വേണ്ടെന്നു വച്ചു എന്നതു ശരിയാണു. എന്നിട്ട്‌ അവര്‍ തെരഞ്ഞെടുത്തതോ? വൈദികര്‍ പുകഴ്ത്തുന്ന സ്വാതന്ത്ര്യമൊന്നുമല്ല. പഴയ ഏതൊരു കമ്യൂണിസ്റ്റ്‌ നേതാവിനേക്കാളും സ്വേച്ചാധിപത്യവും , ഏകാധിപത്യവും പ്രകടിപ്പിക്കുന്ന, വ്ളാഡിമിര്‍ പുട്ടിന്‍ എന്ന പഴയ കെ ജി ബി ഏജന്‍റിനെ. പുട്ടിന്‍ എതിരാളികളെ ഒന്നൊന്നായി വകവരുത്തുന്നു. കമ്യൂണിസ്റ്റ്‌ കാലത്തേക്കാള്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ കൊണ്ടുവരുന്നു. കമ്യൂണിസ്റ്റ്‌ ഭരണ കാലത്ത്‌ സാങ്കേതികമായിട്ടാണെങ്കിലും ഒരു കൂട്ടായ നേത്രുത്വം ഉണ്ടായിരുന്നു. ഇപ്പോള്‍ ഒരു വ്യക്തി എല്ലാം ചെയ്യുന്നു. 90 ശതമാനം ആളുകളുടെ പിന്തുണയോടെ സ്വന്തം കുശിനിക്കാരനെ പ്രസിഡണ്ടായി അവരോധിച്ച്‌, പിന്‍സീറ്റിലിരുന്ന്‌ സ്വന്തം ഇഛക്കനുസരിച്ച്‌ ഭരിക്കുന്നു. ഇതാണോ വൈദികര്‍ കൊട്ടിഘോഷിക്കുന്ന സ്വാതന്ത്ര്യവും ജനാധിപത്യവും? പുട്ടിന്‍ ബുദ്ധിമാനാണു. കമ്യൂണിസം എന്ന വാക്കിനോടാണു വൈദികര്‍ ഉള്‍പടെയുള്ളവരുടെ വെറുപ്പ്‌. അല്ലാതെ കമ്യൂണിസം നടപിലാക്കിയ നയങ്ങള്‍ അല്ല. കമ്യൂണിസ്റ്റ്‌കാര്‍ ഭരിച്ചിരുന്നപ്പോളും റഷ്യന്‍ ഓര്‍ത്തൊഡോക്സ്‌ സഭക്കു വലിയ കോട്ടമൊന്നും പറ്റിയില്ല. സഭക്ക്‌ രാഷ്ട്രീയം കളിക്കാന്‍ സാധിച്ചിരുന്നില്ല എന്നത്‌ സത്യം. പുട്ടിന്‍ കമ്യൂണിസം എന്ന ലേബല്‍ അങ്ങു മാറ്റി. സഭക്കു കുറച്ചുകൂടി സ്വാതന്ത്ര്യവും കുടുത്തു. കമ്യൂണിസതിന്‍റെ നയങ്ങള്‍ കുറച്ചുകൂടി കര്‍ക്കശമാക്കി നടപ്പിലാക്കുന്നു. എല്ലാവര്‍ക്കും ത്രുപ്തി. കമ്യൂണിസ്റ്റ്‌ ഭരണത്തില്‍ കത്തോലിക്ക സഭക്കു അവിടെ പരിഗണന കിട്ടിയിരുന്നില്ല. പോപ്പിനു പ്രവേശനം നിഷേധിക്കുന്ന ഏക രാഷ്ട്രം റഷ്യയാണിന്നും. ഇതാണോ കത്തോലിക്ക വൈദികര്‍ വിടുപണി ചെയ്യുന്ന ജനാധിപത്യ സ്വാതന്ത്ര്യം? കത്തോലിക്കാ പുരോഹിതര്‍ ക്ക് അഭിമാനിക്കാവുന്ന ഒരു കാര്യമല്ല അത്. സാഹോദര്യത്തേക്കുറിച്ച്‌ ആണയിടുന്ന കത്തോലിക്കാ വൈദികര്‍ ക്ക് , എന്തുകൊണ്ടാണു, റഷ്യന്‍ ഓര്‍ത്തൊഡോക്സ്‌ ക്രിസ്ത്യാനികള്‍, കത്തോലിക്കരെ സഹോദരന്‍മാരായി കാണാത്തതെന്നു പറയാമോ?


അവശേക്ഷിക്കുന്ന കമ്യൂണിസ്റ്റ്‌ രാജ്യങ്ങല്‍ പലതും തള്ളിപ്പറഞ്ഞതിനെ ഒരു തരം അസഭ്യമായ ഗോഷ്ടിയോടെ, പറയുന്ന വൈദികര്‍ ക്ക് കത്തോലിക്കാ സഭ തള്ളിപ്പറഞ്ഞ കാര്യങ്ങളേക്കുറിച്ച്‌ ചിലതു.

കത്തോലിക്കാ സഭയുടെ ചരിത്രത്തില്‍ പല ഇരുണ്ട ഏടുകളും ഉണ്ട്‌. കമ്യൂണിസ്റ്റുകാര്‍ ദൈവനിഷേധികളും പൌര സ്വാതന്ത്ര്യം നിഷേധിക്കുന്നവരുമാണെന്നാണല്ലോ, വൈദികരുടെ ആക്ഷേപം. കത്തോലിക്കാ മത നേത്രുത്വം ദൈവതിന്‍റെ ഇഷ്ടം നിറവേറ്റനുള്ള മഹാ പ്രസ്ഥാനമാണല്ലോ? എന്തുകൊണ്ട്‌ അങ്ങനത്തെ പൌര സ്വാതന്ത്ര്യത്തിന്‍റെ കാവല്‍ക്കാര്‍ ‍ ചെകുത്താനേപ്പോലും ലജ്ജിപ്പിക്കുന്ന ക്രൂരതകള്‍ മനുഷ്യ വംശത്തോട്‌ ചെയ്തു? അതിനു നേത്രുത്വം കൊടുത്തത്, പരിശുദ്ധന്‍ എന്നു അഭിസംബോധന ചെയ്യപ്പെടുന്ന പോപ്പാണെന്നറിയുമ്പോള്‍, ലജ്ജ തോന്നേണ്ടതല്ലേ? വളരെ നീണ്ടതാണാ ലിസ്റ്റ്‌. ഇങ്ക്വിസിഷന്‍, അടിമ വ്യാപരം, കോളനിവല്‍ക്കരണം, വംശഹത്യ, നിര്‍ബന്ധിത മത പരിവര്‍ത്തനം, എതിര്‍ത്തവരെ കൂട്ടത്തോടെ കൊന്നൊടുക്കല്‍ , തുടങ്ങി പുരോഹിതരുടേയും മറ്റും പ്രകൃതിവിരുദ്ധ ലൈംഗിക ബന്ധങ്ങള്‍ വരെ അതു നീളും. അടുത്തകാലത്തായി അമേരിക്കയില്‍ മില്ല്യന്‍ കണക്കിന്നു പണം നഷ്ടപരിഹാരമായി സഭ കൊടുക്കേണ്ടിയും വന്നു. പോപ്പും കണ്റ്റര്‍ബറി ആര്‍ച്ച്‌ ബിഷപ്പും പരസ്യമായി ലോകത്തോട്‌ മാപ്പു ചോദിക്കുകയും ചെയ്തു.

കമ്യൂണിസ്റ്റ്‌ കാരുടെ ക്രൂരതകളെ ഇത്ര വാചാലമായി ആക്രമികുന്ന, പുരോഹിതര്‍ അറിഞ്ഞിരിക്കേണ്ട വളരെ പ്രധാനപ്പെട്ട ഒന്നാണു ഇങ്ക്വിസിഷന്‍ എന്ന, ഭയാനകവും, മനുഷ്യത്വ രഹിതവും, ക്രൂരവുമായ , സത്യം. വത്തിക്കാന്‍ പരമ രഹസ്യമായി വച്ചിരുന്ന, ഇതിനേക്കുറിച്ചുള്ള കെട്ടുകണക്കിനു രേഖകള്‍, പോപ്പുതന്നെ ലോകത്തിനു തുറന്നു കൊടുത്തു. ഇങ്ക്വിസിഷന്‍ നടത്തിയിരുന്ന കര്യാലയത്തിന്‍റെ ഇപ്പോഴത്തെ സെക്രട്ടറി പറഞ്ഞതാണു ഏറെ വിചിത്രം. ചെയ്തതു തെറ്റായിരുന്നെങ്കിലും ആ പ്രാകൃത ശിക്ഷകള്‍ അന്നത്തെ നീതി ശാസ്ത്രം അനുസരിച്ച്‌ , ശരിയായിരുന്നു. അതായത്‌, ജീവനോടെ തീയിലെറിഞ്ഞു കൊല്ലുന്ന വിനോദം ശരിയായിരുന്നെന്ന്. കൊല്ലരുത്‌ എന്നത്‌, ദൈവകല്‍പനയാണെന്നു പഠിപ്പിക്കുന്ന ഒരു പുരോഹിതനാണിത്‌ പറഞ്ഞെതെന്നോര്‍ ‍ക്കുക. ഇന്നത്തെ കാലത്തു ഇസ്ളാമിക തീവ്രവാദികളില്‍ നിന്നു മാത്രമേ ഇത്ര വൃത്തികെട്ട ഒരു അഭിപ്രായം കേട്ടിട്ടുള്ളൂ. .


ഇങ്ക്വിസിഷന്‍ എന്ന കത്തോലിക്കാ സഭയുടെ ഇഷ്ടവിനോദത്തേക്കുറിച്ച്‌, വത്തിക്കാന്‍റെ രേഖകളില്‍ നിന്നുള്ള കുറെ വിവരങ്ങളാണു താഴേ ചേര്‍ത്തിരിക്കുന്നത്‌.

http://www.toledoblade.com/apps/pbcs.dll/article?AID=/20070505/NEWS10/705050361

An inside look at the Inquisition

Pope John Paul II called the Inquisition "a tormented phase" and "the greatest error in church history," but to help scholars separate the facts from fiction, he opened the Vatican's secret archives in 1998
a French noblewoman and the village priest who seduces her and many other local women; Jews ordered to "convert or die"; an ambitious inquisitor who becomes pope; a 19th century Jewish family whose son is kidnapped by church officials.

Church officials justified the use of torture to obtain evidence and sentenced to death thousands - reliable figures are elusive, Mr. Rabinovitch said - to eradicate heretical teachings, thereby saving souls from damnation. At one point in the 1500s, the pope excommunicated the entire city of Venice for refusing to obey the Vatican's ban on unapproved books.

http://www.visiontv.ca/Programs/documentaries_Inquisition.html

It was a reign of terror that would endure for more than 600 years. At the dawn of the second millennium, the Roman Catholic Church reigned supreme throughout the kingdoms of Europe. But by the 13th century, emerging Christian sects like the Cathars were challenging the Pope's authority. To counter their influence, the Church unleashed a new weapon: the Inquisition.

Established by Pope Gregory IX in 1233, the Inquisition was charged with enforcing Catholic orthodoxy and stamping out heresy.

Inquisitors pursued their mission with a vengeance, subjecting countless thousands across Europe to arrest, torture, secret trial and public execution. They also bureaucratized the business of terror, writing manuals on torture and keeping meticulously detailed files on their activities for centuries. Some scholars say the Inquisition exists to this day, in the form of the Congregation for the Doctrine of the Faith, a Vatican office that was headed until recently by Cardinal Joseph Ratzinger – now Pope Benedict XVI. For centuries, the Church kept the records of the Inquisition under lock and key. But in 1998, the Vatican opened the archives to scholars for the first time

Secret Files of the Inquisition – Episodes Note:

All characters and their words are drawn directly from transcripts of the Inquisition. Root Out Heretics The rise of the dissident Christian movement known as Catharism in southern France during the 13th century poses a growing threat to the power of the papacy. In 1233, Pope Gregory IX charges the Dominican Order with the task of wiping out heresy. It is the birth of the Inquisition. The Inquisitors ruthlessly hunt down the Cathars, turning those few who escape their grasp into desperate fugitives. Finally, in 1308, they descend upon the remote French village of Montaillou, the last stronghold of the Cathars, and take the entire community prisoner. Years of interrogation and condemnation, suspicion and fear will follow. Among those caught in the terrifying grip of the Inquisition are Beatrice de Planisoles, a beautiful noblewoman, and village priest Pierre Clergue, her secret lover – and betrayer. The Tears of Spain Until the late 14th century, Spain is a land where Christians, Jews and Muslims live together peacefully. But this will soon change. Attacks from Catholic zealots lead many Jews to convert in the name of self-preservation. But as these “conversos” prosper, emerging as a new urban middle class, they find themselves again the target of increasing resentment. Then, in 1478, the monarchs Ferdinand and Isabella – who dream of uniting all Spain under the Catholic faith – pressure Pope Sixtus IV into launching the Spanish Inquisition. Under the merciless leadership of Dominican priest Tomas de Torquemada, the Inquisition zeroes in relentlessly on conversos, tearing the community asunder.
The Spanish Inquisition will become notorious for its cruel practices – in particular, the auto-da-fe (“act of faith”), a ritual of public penance whose punishments include burning at the stake.


This episode recalls some of those who fell victim to the Spanish Inquisition, like the respected judge Jaime de Montessa, and the young wife and mother Cinfa Cacavi. It also dramatizes the vicious reprisals that follow the assassination of one Inquisitor (dozens of alleged conspirators were burned alive), and re-enacts Torquemada's horrifying final solution for the conversos: the expulsion of all Jews from Spain in 1492. The War on Ideas Venice in the early 1500s is a major centre for trade, the publishing capital of Europe, and the conduit through which the teachings of dissident German monk Martin Luther make their way into Italy. In Rome, the decadence of the papal court fuels the fanaticism of Bishop Giovanni Carafa, who becomes obsessed with reforming the Church through the extermination of heretics. By 1542, he succeeds in convincing Pope Paul III to establish an Inquisition. In the years that follow, the Palace of the Inquisition will become Rome's most feared address, while the growing climate of terror will stifle the free exchange of ideas in Venice. When Carafa himself becomes Pope Paul IV in 1555, the Inquisition emerges as the Church's most powerful institution. Under Paul IV, its most notorious acts will include the targeting of Jews – who are stripped of their rights and property and forced into ghettos – and the issuing of a list of prohibited books, which will remain in place until 1966. This episode memorializes forgotten victims like Baldo Lupetino , the Franciscan friar who spends the last 14 years of his life in solitary confinement for teaching Protestant ideas, and Pomponio Algerio , the freethinking student who is boiled alive for his beliefs. It recalls also the wild celebrations that rock the streets of Rome when the hated Paul IV, architect of the Roman Inquisition, dies in 1559.

The End of the Inquisition

Napoleon's conquest of Europe and the spread of Enlightenment ideas mark the beginning of the end for the Inquisition. In 1808, Napoleonic forces occupy Madrid and abolish the Spanish Inquisition. The artist Goya depicts for the first time its cruelties, while an insider, Father Juan Antonio Llorente , publishes the first written history of the Inquisition, giving voice to its victims and severely damaging the reputation of the Church. By 1809, Napoleon strips the Pope of his authority and orders the Vatican archive shipped to Paris, hoping to use the contents to undermine and humiliate the Church. With Napoleon's defeat in 1814, the Inquisition makes a resurgence – but its reign will be short-lived, as the rise of the Italian unification movement sees the Pope's temporal kingdom steadily diminished. This episode chronicles events from the dying days of the Inquisition: the kidnapping of Edgardo Mortara , a young Jewish boy, and his father Momolo's long struggle to reclaim him from the Church. This strange case, which brings international condemnation, will mark one of the last times in 600 years that the Inquisition manages to exert its once-great power.

മേല്‍പ്പറഞ്ഞിരിക്കുന്ന വിവരം വച്ചുനോക്കുമ്പോള്‍ ഏതു നിഷ്‌പക്ഷ നിരീക്ഷകനും മനസ്സിലാവും , കത്തോലിക്കാ സഭയുടെ ചെയ്തികള്‍ എത്ര ഭീകരമായിരുന്നെന്ന്. അതെല്ലാം അറിയാത്ത ഭാവത്തില്‍ , പുരോഹിതര്‍ കമ്യൂണിസത്തിന്‍റെ കുറ്റം കണ്ടുപിടിക്കാന്‍ നടക്കുന്നത്‌ കാണുമ്പോള്‍ ആര്‍ക്കും അത് ഭുതം ഉണ്ടാകും.

Rajeeve Chelanat said...

ഒപ്പ്.
അഭിവാദ്യങ്ങളോടെ

kaalidaasan said...

ഭൂതാവേശിതര്‍

ഇതു ലോകപ്രസിദ്ധമായ ഒരു പുസ്തകത്തിന്‍റെ പേരാണ്. അതേക്കുറിച്ചല്ല ഇവിടെ എഴുതുന്നത്.

കത്തോലിക്കാ പുരോഹിതരില്‍ സാധാരണ മനുഷ്യര്‍ പ്രതീക്ഷിക്കുന്നത്, സൌമ്യത, വിനയം, എളിമ, തുടങ്ങിയവയാണ്. അതിനൊരു കാരണമുണ്ട്. അവര്‍ സമര്‍പ്പിത ജീവിതം നയിച്ച് മറ്റുള്ളവരെ സേവിക്കുന്നു എന്ന വിശ്വാസത്തിലാണ്. അതുകൊണ്ടാണ്‌ പൊതു സ്ഥലത്ത് അവരെ കണ്ടാല്‍ ആളുകള്‍ ബഹുമാനിക്കുന്നത്. ബസ്സില്‍ കയറിയാല്‍ സീറ്റ് ഒഴിഞ്ഞുകൊടുക്കുക, വഴിയില്‍ കണ്ടാല്‍ കൈ കൂപ്പുക ഒക്കെ ചെയ്യും. ഇതു കൂടുതലും ക്രിസ്ത്യാനികളല്ലാത്തവരാ ണ്ചെയ്യുന്നത്. പക്ഷേ ഇന്നത്തെ പല മത മേലക്ഷധ്യന്മാരും ഈ ഗണത്തില്‍ പെടുന്നില്ല. പവ്വത്തില്‍, താഴത്ത്, അച്ചാഅരുപറമ്പില്‍ തുടങ്ങിയവര്‍; അഹന്ത, വെറുപ്പ്, ശാഠ്യം, പുഛം തുടങ്ങിയ വികാരങള്‍ മുഖത്തു പ്രകടിപ്പിച്ചേ; പൊതു വേദിയില്‍ കണ്ടിട്ടുള്ളു. ഒരു നാലാം കിട രാഷ്ട്രീയക്കാരനേപ്പോലെ രണ്ടു കയ്യും ചുരുട്ടി വിമോചന സമരം നടത്തും എന്നു വെല്ലു വിളിക്കുന്ന താഴത്ത്, ഒരു മത മേലധ്യക്ഷന്‍റെ രൂപം അല്ല കാണിക്കുന്നത്.

എന്തു കൊണ്ട് ഇങ്ങനെ സംഭവിച്ചു? ആര്‍ക്കും ഇതിന്റെ കാരണം കണ്ടു പിടിക്കാന്‍ പറ്റുന്നില്ല.

ഇത് ഒരു രോഗത്തിന്റെ ലക്ഷണമാണോ?

കഴിഞ്ഞ അഞ്ചു പതിറ്റാണ്ടായി കത്തോലിക്കാ സഭക്കു കേരളത്തില്‍ ഒരു അജണ്ടയേ ഉള്ളൂ. കമ്യൂണിസ്റ്റുപാര്‍ട്ടിയെ എതിര്‍ക്കുക. കത്തോലിക്കാ സഭ എപ്പോഴൊക്കെ കൂടൂതല്‍ എതിര്‍പ്പ് പ്രകടിപ്പിച്ചിട്ടുണ്ടോ, അപ്പോഴൊക്കെ പാര്‍ട്ടി വളര്‍ന്നതിന്‌ ചരിത്രം സാക്ഷി.


ഭൂതാവേശിതര്‍ക്ക് ചില ലക്ഷണങള്‍ ഉണ്ട്. പിച്ചും പേയും പറയുക, മറ്റുള്ളവര്‍ കൊല്ലാന്‍ വരികയെന്ന്‌ സംശയിക്കുക. അങ്ങനെയുള്ള ഒരു സംശയമാണ്‌, കത്തോലിക്കരോടുള്ള ഒടുങ്ങാത്ത പകയെന്നും മറ്റും, പിച്ചും പേയും പറയാന്‍ സഭാ നേതാക്കളെ പ്രേരിപ്പിക്കുന്നത്. അതുകൊണ്ടാണ്‌ റഷ്യയിലും ചൈനയിലും ക്യൂബയിലും നടന്ന കാര്യങ്ങളേക്കുറിച്ച് എല്ലാവരും പറഞ്ഞു കൊണ്ടിരിക്കുന്നതും.

ലെനിന്‍ റഷ്യയില്‍ കുറേപ്പേരെ കൊന്നു , അതു കൊണ്ട് കേരളത്തിലെ കമ്യൂണിസ്റ്റുകാരും കൊല്ലുമെന്നു പേടിസ്വപ്നം കാണുന്നതും, രോഗത്തിന്റെ ലക്ഷണമാണ്‌. മാര്‍പ്പാപ്പ ബ്റൂണോ എന്ന ശാസ്ത്രജ്ഞനെ തീയിലെറിഞ്ഞു കൊന്ന പോലെ പവ്വത്തിലും , താഴത്തും, കല്ലറങ്ങാട്ടും, റൂബ്ബിനും കൂടീ, നാളെ ഐ സ് അറോ ചെയര്‍ മാന്‍ മാധവന്‍ നായരെ ഓടിച്ചിട്ടു പിടിച്ച് , തുമ്പ കടപ്പുറത്ത് ഒരു തീക്കുണ്ഠമുണ്ടാക്കി, തീയിലെറിഞ്ഞു കൊല്ലുമെന്ന്‌ കേരളിയരെല്ലാവരും പേടിസ്വപ്നം കാണാത്തത്, അവര്‍ മനുഷ്യജാതിയില്‍ ജനിച്ചതു കൊണ്ടും പുരോഗമിച്ചവരുമായതുകൊണ്ടാണ്‌.

പവ്വത്തിലേപ്പോലുള്ള മത തീവ്റവാദികള്‍ പറയുന്നത് കേട്ടാലും.

1. കത്തോലിക്കരുടെ കുട്ടികള്‍ കത്തോലിക്കാ സ്കൂളുകളില്‍ മാത്രം പഠിച്ചാല്‍ മതി.

2. കത്തോലിക്കര്‍ ഉല്പ്പാദനം കൂട്ടി , അംഗസംഘ്യ വര്‍ദ്ധിപ്പിച്ച്, വില പേശല്‍ ശക്തി കൂട്ടുക .

3. കത്തോലിക്കര്‍ അവരുടെ ശക്തികേന്ദ്രങ്ങളില്‍ കര്‍മ്മ സേന രൂപികരിച്ച്; ഇറാക്കിലും, അഫ്ഘാനിസ്താനിലും കാണുന്ന പോലെ; ഗറില്ലാ യുദ്ധത്തിനു തയ്യാറെടുക്കുക .

ഞാന്‍ കരുതിയത്, ഇത് ഇരുപത്തൊന്നാം നൂറ്റാണ്ടും, നമ്മള്‍ ജീവിക്കുന്നത് ഒരു ജനാധിപത്യ മതേതര രാഷ്ട്രത്തിലുമാണെന്നാണ്‌.

അതോ, ഞാനും ഒരു പേടിസ്വപ്നം കാണുന്നതാണോ?